Tuesday, June 22, 2010

മരണഭയം

‘മിണ്ടരുത്!‘

കരച്ചിലിന്റെ ഒച്ച ഒതുങ്ങുന്നു.

‘ശബ്ദം കേട്ടാ അറക്കും നിന്നെ…..‘

ദീനമായ ഞരക്കവും നിലയ്ക്കുന്നു.

‘ഒറ്റത്തൊഴിയ്ക്ക് നിന്റെ അടിവയറ് കലക്കും….’

നിറഞ്ഞ ഗർഭം താങ്ങിപ്പിടിയ്ക്കുന്നു.

മരണഭയം…….

പുസ്തകങ്ങളിൽ മഹദ് വചനം പറഞ്ഞു.

ധീരൻ ഒരിയ്ക്കൽ മരിയ്ക്കുമ്പോൾ

ഭീരു പലവട്ടം മരിയ്ക്കുന്നു.

ശരിയാണ്.

കഴുത്തു ഞെരിക്കുന്ന വിരലുകൾക്കു മുൻപിൽ

ചവിട്ടാനുയരുന്ന കാലുകൾക്കു മുൻപിൽ

പലവട്ടം മരിച്ചു.

ആ കാലുകളെ ചുറ്റിപ്പിടിച്ച് കണ്ണീരാൽ കഴുകി മുടി കൊണ്ട് തുടച്ചു, വിരലുകളിൽ സുഗന്ധം പുരട്ടി. കൈകൂപ്പി കരഞ്ഞു മറിയുന്ന കണ്ണുകളുമായി ദയയുടെ മന്ത്രം ചൊല്ലി.

എന്നിട്ടും ഭയക്കേണ്ടി വന്നപ്പോൾ അവസാന

രണ്ടക്ഷരത്തിന്റെ ബാക്കിയെ വരമായറിഞ്ഞ്

പാളത്തിന്റെ ഇരുണ്ട് തണുത്ത മടിത്തട്ടിലമർന്നിട്ടും…….

മര്യാദയ്ക്ക് അറിയാത്തതിന്റെ ദണ്ഡവുമായി, പ്രാർത്ഥിച്ച വരം അണ്ഡകടാഹങ്ങളെ വിറപ്പിച്ചുകൊണ്ട്…………….. തൊട്ടപ്പുറത്തു കൂടി പാഞ്ഞകന്നു.

ഭയം ഒരു തീനാക്കായി നക്കിത്തുടങ്ങവേ

ബാക്കിയായത് എന്നത്തേയും ജപമായിരുന്നു.

അർജുനാ ഫൽഗുനാ………

51 comments:

വയ്സ്രേലി said...

അനുഭവം?

Echmukutty said...

ഭയപ്പെടുത്തുന്നവരും ഭയപ്പെടുന്നവരുമായ എല്ലാവർക്കും വേണ്ടി..........
ഭയത്താൽ തളയ്ക്കപ്പെട്ട ജീവിതങ്ങൾക്കു മുൻപിൽ.........

ഒഴാക്കന്‍. said...

മിണ്ടുന്നില്ല

Sulfikar Manalvayal said...

എന്ത് പറയാനാ? ഭയം വന്നാല്‍ പിന്നെ മറ്റൊന്നും ചെയ്യാനില്ല.
ഇത് തന്നെ. നാമം ജപിചിരുന്നോളൂ. അല്ലെങ്കില്‍ ഈ ഭീരുത്വവുമായി ശിഷ്ടകാലം കഴിച്ചു കൂട്ടിക്കോളൂ.
കഷ്ടം. "ധീരൻ ഒരിയ്ക്കൽ മരിയ്ക്കുമ്പോൾ ഭീരു പലവട്ടം മരിയ്ക്കുന്നു". ഭാഗ്യം ഓര്‍മയുണ്ടിത്. പ്രാര്‍ഥിക്കാം. അല്ലാതെ വേറെ മാര്‍ഗമില്ലല്ലോ.

Sabu Hariharan said...

അനുഭവം?.. labelled by mistake?

ശ്രീനാഥന്‍ said...

എന്തൊരനുഭവാ, എന്റെ കുട്ടീ, ഇനിയിങ്ങനെ വേണ്ടാത്തതൊന്നും തോന്നാതിരിക്കാൻ ഗുരുവായൂരപ്പനോട് പ്രാർഥിച്ചോള്ളൂ

മാണിക്യം said...

തന്നെക്കാള്‍ ശക്തിയുള്ളവരോടോ അല്ലങ്കില്‍
തുല്യശക്തിയുള്ളവരോടോ
ഇമ്മാതിരി ഒന്നു ഗര്‍ജിക്കാമൊ?
ശക്തി കായികശക്തി മത്രമല്ല
സ്വാതന്ത്രവും വിദ്യയും ബുദ്ധിയും ധനവും ശക്തി തന്നെ.
അവ കയ്യിലുണ്ടങ്കില്‍ ഒരു സ്ത്രീയും
അര്‍ജുനാ ഫല്‍ഗുനാ എന്ന് ജപിക്കണ്ടി വരില്ല.
സ്ത്രീ വിദ്യാസമ്പന്നയും ധനികയും ബുദ്ധിമതിയും
സ്വതന്ത്രയും ആയി തീരട്ടെ.

Vayady said...

ഭയത്തില്‍ നിന്നും മോചനത്തിനുള്ള വഴി മരണമല്ല. മറിച്ച് ധൈര്യത്തോടെ ഭയത്തിന്റെ കാരണത്തെ നേരിടുകയാണ്‌ ചെയ്യേണ്ടത്. ഇതുപോലുള്ള പുരുഷന്മാരുടെ മുന്‍പില്‍ അബലയാകരുത്. നിരന്തരമായി ഭയം ജനിപ്പിക്കുന്ന ദാമ്പത്യത്തെ വലിച്ചെറിയാന്‍ സ്ത്രീകള്‍ ധൈര്യം കാണിക്കണം. ഭയത്തെ നേരിടാന്‍ ധൈര്യം കാണിക്കുമ്പോള്‍ ഭയം മഞ്ഞുപോലെ ഉരുകും.

ശ്രീനാഥന്‍ said...

I thought it fiction first. dear, fear grips me, is it not so?

keraladasanunni said...

എത്രയോ സ്ത്രീകള്‍ നിശ്ശബ്ദം സഹിക്കുന്ന വേദനയുടേയും ഭയത്തിന്‍റേയും തീവ്രത ചുരുക്കം വരികളില്‍ അവതരിപ്പിക്കാനായി. സാന്ത്വനമോ സഹായമോ ലഭിക്കാതെ നിത്യ
ദുഃഖത്തിന്ന് വിധേയരാവുന്ന നിരാലംബകള്‍ക്ക്
' ധീരന്മാര്‍ ഒരു പ്രാവശ്യമേ മരിക്കൂ '
എന്ന തത്ത്വതൊന്നും ഉള്‍ക്കൊള്ളാനാവില്ല.

ദിയ കണ്ണന്‍ said...

:(

Bijith :|: ബിജിത്‌ said...

അനുഭവം എന്ന ലേബല്‍ ചുമ്മാതാ അല്ലെ.. കുറഞ്ഞ പക്ഷം സ്വന്തം അനുഭവം അല്ല...

Ashly said...

ഭയങ്കരം

ഭാനു കളരിക്കല്‍ said...

marana bhayaththekkal jeevithabhayamanu namme bheerukkalakkunnathennu thonunnu.

kavitha zakthavum kalikavum thanne.
nandi Echmu.

Unknown said...

അനുഭവം ?
ഞാന്‍ വിശ്വസിക്കില്ല.

ചേച്ചിപ്പെണ്ണ്‍ said...

ഭയപ്പെടുത്തുന്നവരും ഭയപ്പെടുന്നവരുമായ എല്ലാവർക്കും വേണ്ടി..........
ഭയത്താൽ തളയ്ക്കപ്പെട്ട ജീവിതങ്ങൾക്കു മുൻപിൽ.

Unknown said...

ഭയപാട് ജീവിതത്തോട് ആര്‍ത്തി ഉള്ളവര്‍ക്ക് അല്ലെ
മരണം കാത്ത്തിരികുന്ന്വര്‍ക്ക് എല്ലാം .............................

പൊറാടത്ത് said...

ഇത്തരം മരണഭയത്തിന്‌ "അര്‍ജ്ജുനാ ഫല്‍ഗുനാ.." ഒരു പരിഹാരമോ?!!

mukthaRionism said...

ശരിയാണ്.!വരികള്‍ക്കിടയില്‍ കവിതയുറ്റുന്നു.

Umesh Pilicode said...

:-(

Kaithamullu said...

രചനക്ക് ഒരു ഒതുക്കമൊക്കെ കിട്ടിത്തുടങ്ങിയിട്ടുണ്ട്.

നൗഷാദ് അകമ്പാടം said...

നിന്‍
വരികളില്‍ തീക്കനലിന്‍ ചൂട്..
ചൂടേറ്റ് പൊള്ളുമെന്‍ ഇട നെഞ്ചകം..
ആ നെഞ്ചിനകത്തെ
വരണ്ടു പോയൊരിത്തിരി ദയയൂറ്റി
പകര്‍ന്നു നല്‍കാമിനിയല്പ്പനേരം
അബലേ,
നിന്‍
തോരാക്കണ്ണീരിനായ്....


((ആരുടെ അനുഭവം എന്നതൊട്ടും പ്രസക്തമല്ലിപ്പോള്‍..))

അലി said...

ഭയപ്പെടുത്തുന്നവരും ഭയപ്പെടുന്നവരുമായ എല്ലാവർക്കും വേണ്ടി..........
ഭയത്താൽ തളയ്ക്കപ്പെട്ട ജീവിതങ്ങൾക്കു മുൻപിൽ.........

മരണഭയം തന്നെ ഏറ്റവും വലിയ ഭയം.

മുകിൽ said...

എന്റെ എച്മുക്കുട്ടി..

ഹംസ said...

അനുഭവം എന്നതിനേക്കാള്‍ നല്ല ഒരു കവിതയായി എനിക്ക് തോന്നുന്നു.

Rare Rose said...

ഇവിടെ കണ്ട ജീവിതത്തിന്റെ നിലവിളികളാണെന്നെ മരണത്തേക്കാള്‍ ഭീതിപ്പെടുത്തുന്നത്..

കൂതറHashimܓ said...

..........................!!!

Echmukutty said...
This comment has been removed by the author.
Echmukutty said...

അഭിപ്രായങ്ങൾ പറഞ്ഞ് പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

അധികാരത്തിന്റെ വന്യതയും ചൂഷണവും പരസ്പരം പൊരുത്തപ്പെടുന്നവയാണ്. അവയെ ചോദ്യം ചെയ്യുവാൻ ശ്രമിയ്ക്കുമ്പോൾ എല്ലാവർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകും.അടുത്ത തലമുറയുടെ ജനനത്തെ മാത്രമല്ല ചിന്തകളേയും ആശയങ്ങളേയും സ്വപ്നങ്ങളേയും എല്ലാം ഭയപ്പെടുത്തി വരുതിയിലാക്കുവാൻ അധികാരം എന്നും തുനിഞ്ഞിട്ടുണ്ട്. പൊരുതി ഹതാശരായ ചിലർ മരണം വരിയ്ക്കാനൊരുങ്ങുമ്പോൾ പോലും പരാജയപ്പെടുന്നു. ജീവിത പരാജയത്തേക്കാൾ കയ്പ് നിറഞ്ഞ തോൽവിയായി അതു മാറുകയും ചെയ്യുന്നു. ഭയത്തിലും പരാജയത്തിലും വെറുതെ ഒന്നു ചാരി നിൽക്കാൻ നിസ്സഹായരായ മനുഷ്യർ അർജ്ജുനനെ തേടുന്നു.

അധികാരത്തിന് പ്രതിരോധത്തെ ‌‌- അതെത്ര ചെറുതാണെങ്കിൽ പോലും ഭയമാണ്.

ഭയപ്പെടുത്തുന്നവരും ഭയക്കുന്നവരും ഭയത്താൽ ബന്ധിതരാണ്, വ്യത്യസ്ത തലങ്ങളിൽ.

എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്.........

ശ്രീനാഥന്‍ said...

അപ്പോ, കൊഴപ്പമൊന്ന്മില്ല, അല്ലേ? അധികാരത്തിന്റെ വന്യതയും ചൂഷണവും പരസ്പരം .. ഹാവൂ, കൊഴപ്പ്മില്ല, ഇടിവെട്ടൂ ഭാഷ തന്നെ!

jayanEvoor said...

കൊള്ളാം.
കുറിയവാക്കുകളിൽ കുറുക്കിയെഴുതിയ കഥ.

ശ്രീ said...

എത്ര തരം ഭയങ്ങള്‍... ഭയന്നിരിയ്ക്കാന്‍ മാത്രമായ ചില ജീവിതങ്ങളും, അല്ലേ?

Naushu said...

:-(

Anees Hassan said...

എഴുതി എഴുതി വാക്കുകളുടെ മൂര്‍ച്ച കൂടുന്നു ....അർജുനാ ഫൽഗുനാ...........

Readers Dais said...

ഉരുവിടുന്ന നാമങ്ങള്‍ ഭയത്തെ അകറ്റി നിര്തുന്നത്തിനോടൊപ്പം, മരണത്തെ വരിയ്കതിരിക്കാനും കഴിയണം !
മനസ്സിന്റെ ശക്തി അതിനായി ജപിയ്കട്ടെ , നാമങ്ങലോടൊപ്പം, തന്നിലുള്ള വിശ്വാസവും ....

പട്ടേപ്പാടം റാംജി said...

ഭയം ഒരു തീക്കനലായി നീളവേ എന്നത്തെയും പോലെ ജപം...
ഉയര്‍ന്ന ശക്തിക്ക്‌ മുന്നില്‍ ചെറുത്ത് നില്‍പ്പിന് കഴിയാതെ തളരുന്ന ജീവനുകളെ ഭയം കീഴ്പ്പെടുത്തുമ്പോള്‍ ജപത്തില്‍ അഭയം തേടി...
ഭയപ്പെടുത്തുന്നവനില്‍ ഭയം തിരിച്ചേല്‍പ്പിക്കാന്‍ കഴിയട്ടെ...

കഥയേക്കാള്‍ കവിത മണക്കുന്നതായി എനിക്ക് തോന്നി.
മൂര്‍ച്ചയേറിയ വരികള്‍...

കുഞ്ഞൂസ് (Kunjuss) said...

പല കാരണങ്ങള്‍ കൊണ്ടും നിസ്സഹായയായി പോകുന്ന സ്ത്രീയുടെ ഭയത്തെ കുറഞ്ഞ വരികളിലൂടെ വരച്ചു കാട്ടിയ കവിത നന്നായിരിക്കുന്നു.വിദ്യാഭ്യാസം, ധനം ഇവയൊക്കെ ഉണ്ടായാലും കുടുംബത്തെയോര്‍ത്ത്, കുഞ്ഞുങ്ങളെയോര്‍ത്ത് നാമം ജപിച്ചു കഴിയുന്നവര്‍ ധാരാളം.

ഗീത said...

ഇങ്ങനെ വഴിമാറിപ്പോയ മരണത്തിന്റെ ഔദാര്യതയില്‍ വീണ്ടും ഭയന്നു ഭയന്നു ജീവിക്കയല്ല വേണ്ടത്. ഒരിക്കല്‍, ഒരിക്കല്‍ മാത്രം ഒന്നെണീറ്റു നിന്ന് ആ ഭയപ്പെടുത്തുന്നവന്റെ കണ്ണിലേക്ക് ധൈര്യപൂര്‍വ്വം ഒരു നോട്ടമയച്ചു നോക്കൂ.

Sidheek Thozhiyoor said...

മരണ ഭയം..ആഹ അആഹ്ഹ്ഹാ ..

അരുണ്‍ കരിമുട്ടം said...

എന്‍റമ്മേ!!
അര്‍ജ്ജുനന്‍ പത്ത് അര്‍ജ്ജുനന്‍ പത്ത് അര്‍ജ്ജുനന്‍.
(ഇത് ഭയം മാറാന്‍ അമ്മുമ്മ പറഞ്ഞ് തന്നതാ)

മൈലാഞ്ചി said...

ഇത്തരം അനുഭവങ്ങളെ നാമം ജപിച്ചല്ല പ്രതികരിച്ചാണ് മറികടക്കേണ്ടത് എന്ന് പറയാന്‍ തോന്നുന്നു..
പക്ഷേ അനുഭവം ഇല്ലാത്ത ഒരാള്‍ അതു പറയുന്നത് ശരിയല്ലല്ലൊ..

മനസ്സുഖം നേരുന്നു

ബിഗു said...

:)

ശ്രീജ എന്‍ എസ് said...

കുഞ്ഞൂസ് ഇന്റെ കമന്റിനോട് പൂര്‍ണ്ണമായും യോജിക്കുന്നു..എല്ലാ ഭയങ്ങളും നോവുകളും ഉള്ളില്‍ ഒതുക്കി എത്ര പേര്‍ കഴിയുന്നു ..വിദ്യാഭ്യാസവും ജോലിയും പണവും കയ്യില്‍ ഉള്ളപ്പോളും..ആത്മാഭിമാനം മറന്നു മക്കള്‍ക്ക്‌ വേണ്ടി അങ്ങനെ കഴിയുന്ന എത്രയോ അമ്മമാര്‍..നല്ല കവിത..

Echmukutty said...

വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയും വായിയ്ക്കുകയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരികയും ചെയ്യുക.

Muralee Mukundan , ബിലാത്തിപട്ടണം said...

ഭയം ഭീരുവിനുമാത്രമല്ല അല്ലേ എച്ചുമു...
മിണ്ടാട്ടം മുട്ടിക്കുന്ന ഭീതി തന്നെ !

Manoraj said...

ഭയത്തിൽ നിന്നും മരണത്തിലേക്ക് ഒളിച്ചോടനോ?

എന്‍.ബി.സുരേഷ് said...

കഥയല്ല ഇത് കവിതയല്ലേ.
ആ കാലുകളെ ചുറ്റിപ്പിടിച്ച്
കണ്ണീരാൽ കഴുകി മുടി കൊണ്ട് തുടച്ചു, വിരലുകളിൽ സുഗന്ധം പുരട്ടി.
കൈകൂപ്പി കരഞ്ഞു മറിയുന്ന കണ്ണുകളുമായി ദയയുടെ മന്ത്രം ചൊല്ലി.

എന്നിട്ടും ഭയക്കേണ്ടി വന്നപ്പോൾ
അവസാന

രണ്ടക്ഷരത്തിന്റെ ബാക്കിയെ വരമായറിഞ്ഞ്

പാളത്തിന്റെ ഇരുണ്ട് തണുത്ത മടിത്തട്ടിലമർന്നിട്ടും…….

മര്യാദയ്ക്ക് അറിയാത്തതിന്റെ ദണ്ഡവുമായി, പ്രാർത്ഥിച്ച വരം
അണ്ഡകടാഹങ്ങളെ വിറപ്പിച്ചുകൊണ്ട്…………….. തൊട്ടപ്പുറത്തു കൂടി പാഞ്ഞകന്നു.

ഭയം ഒരു തീനാക്കായി നക്കിത്തുടങ്ങവേ

ബാക്കിയായത് എന്നത്തേയും ജപമായിരുന്നു.

അർജുനാ ഫൽഗുനാ………

അവസാനഭാഗം ഇങ്ങനെയൊരു ഘടനയിലായിരുന്നെങ്കിൽ ഇത്
എല്ലാകാലത്തെയും
എല്ലാതരത്തിലുമുള്ള
എല്ലാവരോടുമുള്ള
അധികാരശക്തികളുടെ അധിനിവേശത്തെ
(അത് ആണ് പെണ്ണിന്റെ മേൽ നടത്തുന്നതെന്ന്
കുടുംബാന്തരീക്ഷത്തിൽ വ്യാഖ്യാനിക്കാം)
എഴുതുന്ന ഒന്നാം തരം കവിത എന്നു പറയാമായിരുന്നു.
ഇതിപ്പോൾ പകുതി കവിത പകുതി കഥ.
അർദ്ധനാരീശ്വരരൂപം.

അല്ല അങ്ങനെയുമാകാമല്ലോ അല്ലേ.

“നാമെല്ലാം എന്തിനെയോ ഭയപ്പെടുന്നു. ഭയം സാപേക്ഷികമാണ്. അതെപ്പോഴും ഏതിനോടെങ്കിലും ബന്ധപ്പെട്ടിരിക്കും. നിങ്ങൾക്ക്, നിങ്ങളുടെ ഭയത്തെക്കുറിച്ഛ് അറിയാമോ? ജോലി പോകുമെന്നുള്ള ഭയം, ഭക്ഷണവും പണവുമില്ലാത്ത ഭയം, മറ്റുള്ളവർ എന്തു കരുതുമെന്ന ഭയം, പരാജയഭയം, സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ഭയം, വെറുപ്പിനെയും അവഹേളനത്തെക്കുറിച്ചുമുള്ള ഭയം, വേദനയെക്കുറിച്ചും രോഗത്തെക്കുറിച്ചുമുള്ള ഭയം, മർദ്ദനത്തെക്കുറിച്ഛുള്ള ഭയം, സ്നേഹനിരാസത്തിലുള്ള ഭയം, മൃഗതുല്യമായ ലോകത്തുള്ള ജീവിതത്തെക്കുറിച്ചുള്ള ഭയം, ഒടുവിൽ മരണഭയം, ഇവയിൽ നിങ്ങളുടെ ഏതെന്ന് നിങ്ങൾക്ക് അറിയാമോ?”
(അറിഞ്ഞതിൽ നിന്നുള്ള മോചനം-ജെ.കൃഷ്ണമൂർത്തി)

ഉപാസന || Upasana said...

അവസാനം രക്ഷപ്പെട്ടെങ്കിലും മരിച്ചില്ലേ??
:)

Echmukutty said...

പ്രോത്സാഹിപ്പിയ്ക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയും വരുമല്ലോ.

Aisibi said...

ഇതിനു മുമ്പ് എപ്പോഴൊ ഈ വഴി വന്നതോര്‍മ്മയുണ്ട്, പിന്നെ ഇപ്പഴാ. ഒരടിക്ക് കുറേയെണ്ണാം ആപ്പീസിലിരുന്നു വായിച്ചു... എന്തോ മുന്തിയ പണി തീര്‍ക്കുന്ന പോലെ മറ്റുള്ളോര്ക്ക് തോന്നികാണും!! പൊതുവേ കമന്റാന് ആന മടിയാ.. ഒന്നും പറയാതെ പോകാന് തോന്നിയില്ല! നമിച്ചു എച്ച്മൂ നമിച്ചു. വായന തുടങ്ങിയാല് നിര്ത്താന് തോന്നാത്ത ആ ഒരു എഴുത്തിന്റെ കഴിവില്ലെ? അത്. അത് തന്നെ!! ഉയരങ്ങളില് കാണാനാവട്ടെ ഈ എഴുതിന്റെ ഭംഗി!

ajith said...

അടിയും ഇടിയും വാങ്ങി ചാവുന്ന പെണ്ണുങ്ങളെ എനിക്ക് ഇഷ്ടമല്ല. കഥയും ഇഷ്ടമല്ല.