Monday, November 5, 2018

ഇതായിരുന്നു നിങ്ങളുടെ കേരളം.

                                        
https://www.facebook.com/photo.php?fbid=10205328859419040&set=a.10200722049971683&type=3&theater
http://digitalmagazines.dcbooks.com/Pachakuthira

നിങ്ങളറിയണം; ഇതാണ് യാഥാർത്ഥ്യം, ഇതായിരുന്നു നിങ്ങളുടെ കേരളം.

ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച പുരോഗമനപരമായ വിധി സർക്കാർ നടപ്പിലാക്കാനൊരുങ്ങുമ്പോൾ, ആ സന്ദർഭത്തെ രാഷ്ട്രീയ-വർഗ്ഗീയ കലാപങ്ങൾക്കായി ഉപയോഗിക്കാനുള്ള സാമൂഹികവിരുദ്ധമായ നീക്കങ്ങൾ മറുവശത്ത് നടന്നുകൊണ്ടിരിക്കുന്നു. നവംബർ ലക്കം 'പച്ചക്കുതിര' അത്തരം നുണപ്രചാരകർക്കുള്ള മറുപടിയും സാമൂഹികബോധമുള്ളവർക്ക് ചിന്താപരമായ വായനയുമാണ്.

ചില ആചാരങ്ങൾ ലംഘിക്കാനുള്ളതാണ്: പിണറായി വിജയൻ എഴുതിയ ലേഖനം. കെ. ആർ. വിനയന്റെ ഫോട്ടൊഗ്രാഫ്.
പ്രളയത്തോടൊപ്പം ജാതി ഒലിച്ചുപോയില്ല: പ്രമുഖ സാമൂഹിക ചിന്തകനും ദലിത്പക്ഷരാഷ്ട്രീയപ്രചാരകനുമായ സണ്ണി എം. കപിക്കാടുമായി ചന്ദ്രൻ കോമത്ത് നടത്തിയ അഭിമുഖസംഭാഷണം.
അനാചാരങ്ങളും പിന്തുടർച്ചകളും : ജയശ്രീ കുനിയത്ത് സമൂഹത്തിലെ അനാചാരങ്ങളുടെ ഇരുണ്ട കാലഘട്ടത്തെ തുറന്നുകാട്ടുന്നു.
ധർമ്മശാസ്താവും ബോധിസത്വനും : ശബരിമലയുടെ മറച്ചുവയ്ക്കപ്പെട്ട ചരിത്രം കെ. ടി. ശാന്തിസ്വരൂപ് എഴുതുന്നു.
മൂന്നു മക്കളും ഒരു അമ്മയും: സാറാ ജോസഫിന്റെ ആത്മകഥാലേഖനം, സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിത്രങ്ങളോടെ.
വീടുകളുടെ ജീവചരിത്രം: മലയാളത്തിലെ ആദ്യകാല ബ്ലോഗർ എച്ച്മുക്കുട്ടിയുടെ അനുഭവമെഴുത്ത്.
തുഞ്ചൻ ഡയറ്റ്: വിനോയ് തോമസിന്റ കഥ; ഭാഗ്യനാഥിന്റെ വരയും.
ഇതേകാലത്ത്: ഡോ. സുഷമാ ബിന്ദുവിന്റെ കവിത.
വായനക്കാരുടെ മറുപടികൾ.
കവർ: ടി. മുരളിയുടെ നവോത്ഥാനചിത്ര പരമ്പരയിലെ ചാന്നാർ ലഹള.
പച്ചക്കുതിര മാസിക, ഡി സി ബുക്സ് / കറന്റ് ബുക്സ് ശാഖകളിലും കേരളത്തിലെ പ്രമുഖ ന്യൂസ് സ്റ്റാളുകളിലും കിട്ടും. [ തപാൽവഴിയും ലഭിക്കും. ഓൺലൈൻ ആയും ഡിജിറ്റൽ ഫണ്ട് ട്രാൻസ്ഫറിങ്ങ് വഴിയും എം.ഒ / ചെക്ക്, ഡി ഡി ആയും; ഡി സി, കറന്റ് ശാഖകളിൽ നേരിട്ടും വരിസംഖ്യ അടക്കാം. ഒരു വർഷത്തേക്ക് 240 രൂപ മാത്രം.]. വരിസംഖ്യ സംബന്ധിച്ച വിവരങ്ങൾക്ക് 9946108448, 0481 2301614 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓൺലൈനിൽ dcbookstore.com
ഡിജിറ്റൽ വായനയ്ക്ക് digitalmagazines.dcbooks.com/Pachakuthira

കേരള പ്പിറവി ദിനത്തിൽ മുഖ്യാതിഥി

                                                                                           
https://www.facebook.com/echmu.kutty/posts/1066076976904929
                        

തിരുവനന്തപുരത്ത് കരകുളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ നടന്ന കേരള പ്പിറവി ദിനത്തിൽ ഞാൻ ആയിരുന്നു മുഖ്യാതിഥി. ക്വിസ് കോമ്പറ്റീഷനിൽ സമ്മാനം നേടിയ കുട്ടികൾക്ക് ഞാൻ സമ്മാനം വിതരണം ചെയ്തു. സ്ക്കൂളിൻറെ ഭരണപരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കുറച്ചു നേരം സംസാരിച്ചു. അപ്പോഴാണ് കുട്ടികൾ എൻറെ കഥകളും കുറിപ്പുകളും വായിച്ചു കേൾപ്പിച്ചത്. ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു വലിയ അംഗീകാരം ലഭിച്ചതായി എനിക്ക് തോന്നി. കുട്ടികൾ എൻറെ എഴുത്തിനെക്കുറിച്ചും പ്രത്യേകിച്ച് വേറിട്ട് മാത്രം കത്തിയമരുന്ന ശരീരങ്ങൾ എന്ന നോവലിനെക്കുറിച്ചും ഒത്തിരി ചോദ്യങ്ങൾ ചോദിച്ചു. ഇന്ത്യയുടെ ജീവിത വൈവിധ്യവും വൈരുദ്ധ്യവും അനേകം സോഷ്യൽ ആക്ടിവിസ്റ്റുകളെ ആവശ്യപ്പെടുന്നുവെന്ന് കുട്ടികൾ പറഞ്ഞപ്പോൾ എൻറെ കണ്ണിൽ വെള്ളം പൊടിഞ്ഞു

കുട്ടികളിൽ എനിക്ക് പ്രതീക്ഷയുണ്ട്.

Sunday, November 4, 2018

വീണു കിട്ടിയ ഒരു അപൂർവ സൗഭാഗ്യം

https://www.facebook.com/echmu.kutty/posts/1061809947331632



 

മലയാളം ന്യൂസ്    
                                        

വീണു കിട്ടിയ ഒരു അപൂർവ സൗഭാഗ്യം

ബാലൻ എന്ന് ഞാൻ ഇപ്പോൾ വിളിക്കുന്ന ബാലചന്ദ്രൻ ചുള്ളിക്കാടിനെ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ സഹപാഠിനിയായ ലീല വായിച്ചു കേൾപ്പിച്ച കവിതകളിലൂടെയാണ് ആദ്യം പരിചയപ്പെടുന്നത്. ലീല മഹാകവി അക്കിത്തത്തിൻറെ മകളാണ്. പിന്നെ ബാലചന്ദ്രൻ എഴുതിയതെന്തായാലും വായിക്കുക എന്നതൊരു ഒഴിവാക്കാനാവാത്ത ശീലമായി മാറി.

ഞാൻ കോളേജിൽ പഠിക്കുമ്പോൾ അവിടെ കവിയരങ്ങിന് വന്ന ബാലൻ ഒരു സിനിമാ താരമായിരുന്നു. അല്പം മേക്കപ്പ് ഒക്കെയിട്ട, വെട്ടിത്തിളങ്ങുന്ന തലമുടിയുള്ള ഒരു സുന്ദരക്കുട്ടപ്പൻ.. ബാലൻറെ അടുത്ത സുഹൃത്തായ ക്രിസ്തു മതവിശ്വാസിയൂമൊത്താണ് ഒന്നിച്ചു ജീവിക്കാൻ വേണ്ട രജിസ്‌ട്രേഷൻ ഞാൻ നടത്തീരുന്നത്.

എന്നാൽ വളരെക്കാലം കഴിഞ്ഞു മാത്രമേ ഞങ്ങൾ പാർക്കുന്ന വീട്ടിലേക്ക് ബാലൻ കടന്നു വന്നുള്ളൂ. ബാലൻറെ സുഹൃത്തിനൊപ്പം ഞാൻ ജീവിക്കുന്നത് കവിക്ക് ഒട്ടും പഥ്യമായിരുന്നില്ല. എന്നേക്കാൾ ഒത്തിരി മുതിർന്ന ഒരു ടീച്ചർ അനവധിക്കാലം കവിയുടെ സുഹൃത്തിനെ ഗാഢമായി സ്നേഹിച്ചിരുന്നത് കൊണ്ട് അവരാവണം എൻറെ സ്ഥാനത്ത് വേണ്ടിയിരുന്നതെന്ന് ബാലൻ ഉറച്ചു വിശ്വസീച്ചു.

എന്നോട് ഒരടുപ്പവും ബാലൻ കാട്ടിയില്ല. പുളിശ്ശേരി, ചമ്മന്തി, ചെറുപയറു തോരൻ , പപ്പടം ഇതൊക്കെ ബാലൻ ഉണ്ടാക്കി. എന്നോട് ഒരു മര്യാദച്ചിരി ചിരിച്ചു. എന്നാൽ ഒരക്ഷരം സംസാരിച്ചില്ല. ചോറുണ്ടശേഷം ഗസൽ എന്ന കവിത ആലപിച്ചു. ഇരുട്ടും മുമ്പേ ബാലൻ പോവുകയും ചെയ്തു.

പിന്നെയും വർഷങ്ങൾ കഴിഞ്ഞ് ഒരു ക്രിസ്തുമസ് ഈവിനാണ് ബാലനും വിജിയും അപ്പൂവും കൂടി വന്നത്. നിറനിലാവും തണുപ്പും ഉണ്ടായിരുന്ന ആ രാത്രി മുഴുവൻ ബാലൻ സ്വയം മറന്ന് കവിതകൾ ചൊല്ലി കേൾപ്പിച്ചു. വിജി യാതൊരു വെച്ചുകെട്ടും മറവുമില്ലാതെ എന്നോട് സംസാരിച്ചു. ഞാനും മനസ്സു തുറന്ന് വിജിയോട് ജീവിതം പങ്കു വെച്ചു. വിജിയെ എൻറെ അച്ഛൻ പെങ്ങൾ കോളേജിൽ പഠിപ്പിച്ചിരുന്നു. അളവൊപ്പിച്ച് കൃത്യമായി തുന്നിയ ഒരു മൃദുലമായ പാവാടയുടുക്കാൻ അന്നൊക്കെ എത്ര കൊതിച്ചിട്ടുണ്ടെന്നും മറ്റും വിജി ആ രാത്രി എന്നോട് പറഞ്ഞു. വിജിയുടെ ഒരനിയത്തിയുതെ പേര് രാജലക്ഷ്മി എന്നാണെന്നും അനിയത്തിയെ രാജാവ് എന്നാണ് വിളിക്കുകയെന്നും പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു. എൻറെ അനിയത്തി റാണിയാണെന്നും ചിരിക്കിടയിൽ ഞാൻ പറയാതിരുന്നില്ല

വിജി അപാരമായ ബുദ്ധിശക്തിയും നിരീക്ഷണ പാടവവുമുള്ള സ്ത്രീയാണെന്ന് ഞാൻ അതിവേഗം മനസ്സിലാക്കി. ഞാൻ ജീവിതം പങ്കിട്ടയാളിൻറെ വലിയ തറവാട്ട് ഭവനത്തിൽ മാത്രമല്ല അദ്ദേഹത്തിന്റെ മനസ്സിലും എനിക്ക് ഒരു കൂലിപ്പണിക്കാരിയുടെ സ്ഥാനമോ അവകാശമോ പോലും ഉണ്ടായിരുന്നില്ല. അവിടത്തെ ജോലീക്കാർ കൂടി എന്നോട് സംസാരിക്കുകയോ എന്നെ അനുസരിക്കൂകയോ ഇല്ലായിരുന്നു. ഒരു കൊടിച്ചിപ്പട്ടിയുടെ വില മാത്രമേ എനിക്ക് അവിടെ കീട്ടിയിരുന്നുള്ളൂ.

ക്രിസ്തുമസ് ഉച്ചയൂണ് കഴിഞ്ഞ് ഞങ്ങൾ തനിച്ചായപ്പോൾ വിജി എന്നോട് പറഞ്ഞു. ബാലയുടെ വീട്ടുകാർ എന്നോടിങ്ങനെ പെരൂമാറിയാൽ ബാല വീട്ടിൽ മഹാഭാരതയുദ്ധം നടത്തും. ഞാൻ ഇത്ര അപമാനമൊന്നും സഹിക്കാൻ ബാല സമ്മതിക്കില്ല. …

ഞാൻ വിജിയുടെ മുഖത്ത് നോക്കി വെറുതേ ചിരിച്ചു.

അത് കഴിഞ്ഞധികം വൈകാതെ ഞാനും ബാലൻറെ സുഹൃത്തും തമ്മിൽ പിരിഞ്ഞു. ഏകപക്ഷീയമായി എൻറെ മാത്രം ഉത്തരവാദിത്തത്തിലായിരുന്നു അത്. പീന്നീട് അതീവ രോഷാകുലനായ ബാലൻറെ പ്രവൃത്തികളെയാണ് എനിക്ക് നേരിടേണ്ടി വന്നത്. ബാലൻറെ സകല കഴിവും സ്വാധീനവും എന്നെ പാഠം പഠിപ്പിക്കാനും സ്വന്തം സുഹൃത്തിനെ രക്ഷിക്കാനുമായി ബാലൻ വിനിയോഗിച്ചു.

എൻറെ ദൂരിതങ്ങൾ അങ്ങനെ വർഷങ്ങളിൽ നിന്ന് വർഷങ്ങളിലേക്ക് നീണ്ടു. ഒരു കോടതിയിൽ നിന്ന് പല കോടതികളിലേക്ക് ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്നു. സ്വത്തിനും പണത്തിനുമല്ല, ഞാൻ നൊന്ത് പ്രസവിച്ച കുഞ്ഞിനു വേണ്ടി മാത്രമായിരുന്നു എൻറെ സമരം.

അപ്പോഴാണ് ഞങ്ങൾക്ക് തമ്മിൽ കാണാനുള്ള ഒരവസരം വീണുകിട്ടിയത്. ജസ്റ്റീസ് ഭാസ്‌കരൻറെ നിർബന്ധത്തിലായിരുന്നു അത്. അതീനകം ബാലൻ പറ്റാവുന്ന അനാവശ്യങ്ങളൊക്കെ സ്വന്തം സുഹൃത്തിനൊപ്പം ചേർന്ന് എന്നെ വിളിച്ചു കഴിഞ്ഞിരുന്നു.

എങ്കിലും പിറ്റേന്ന് ബാലൻ എന്നെ കാണാൻ വന്നു. എനിക്ക് പറയാനുള്ളത് മുഴുവനും ക്ഷമയോടേ കേട്ടു. സ്വന്തം തെറ്റിദ്ധാരണകൾ നിമിത്തം എന്നോടു ചെയ്തു പോയ തെറ്റുകൾ ഏറ്റുചൊല്ലി മാപ്പുപറഞ്ഞു. എന്നോട് ഓരോ തെറ്റു ചെയ്യുമ്പോഴും വിജി അരുതെന്ന് വിലക്കിയത് കേട്ടില്ലല്ലോ എന്ന് ബാലൻ പരിതപിച്ചു.

അന്ന് മുതൽ ഞങ്ങൾ മൂന്ന് സഹോദരിമാർക്കും ഒരു ജ്യേഷ്ഠനുണ്ടായി. … ഇന്നുമുണ്ട്… എന്നും ഉണ്ടായിരിക്കുകയും ചെയ്യും…

പ്രതിലിപി ഇൻറർവ്യൂ

              

https://www.facebook.com/echmu.kutty/posts/1060737864105507?__xts__[0]=68.ARCjqurUJu4NWfqit3W7HMvcjNmrc_s_gvgU0pVSupwwyXlBOI0z4a1a2MCopcfouoqxtqZ55szSZ7CXdTQPSwyrZJtjvbhOTaYAxun-HAWfEQ19AigXUShl2X6K5ZvSwbx4LzNxDfpkgnx_fzMfg2PJa-LE9IujCEco9XZTcK95TiHspXronM37TR-h6EpoaSae7v68fc-Tk_wcOfwQkDgFeScRJVFCqUUm2s4&__tn__=-R
1                                                 
https://www.facebook.com/echmu.kutty/posts/1065178810328079?__xts__[0]=68.ARDBVqLotH5sjViEng_DEvm047J7BI1LqH4uPdWUD00lo_q6S7-0EbxJrTV5T_Qvl5Tdwgv4HdM65j0-LnWl2PtK3x6gwolbX4cb33zg8UvaBT_Xuys8bBCjOKt8Aakl1FXAIAoIDIuJCP_tvL9n5DBAkI2arJjyZLVIRB-P6Dw4FCshDy4fBPa5gOBTSxUxzvAvDEElLYa_RXGHvHzATjoSWMnrVd9qSEOBED8&__tn__=-R
2                                                       
            മറക്കാതെ കാണൂ ..
(ഒന്ന്)
https://www.facebook.com/pratilipimalayalam/videos/740932926258865/?__xts__[0]=68.ARCTPOYTM09TbRtzA8zmH5R0STGoDOlYAEK1M_hIl_OhZLAfLEDqVpzWryEhir0ALnNN_3lLX5xaRzy7vlguywJmlXwzdONOGQoOTEPo74xrxybljRGHqAQKijEOEoHrJnuauhm2xwiXTlVUkALzeMjbKlHXaG-yqXcMTaOGnyPDjzmaHgvUsLdk0EuwaU3IG3um86LxO6OAzBJHlGe-wl6PJty6lRgLCRyFZko&__tn__=H-R

(രണ്ട്)
                                                    
https://www.facebook.com/pratilipimalayalam/videos/409491116252447/?fref=mentions&__xts__[0]=68.ARAMXKcuQwmK_QydJguAPJD_fIhN2W0VYAlw-j9E7NidysItTuv_t3rabSoy2MPShTmsQ53CH-ccAyU1CFXSoyZbFtZsKlC8t3VfNZeRaPda2uTZoSka6JSbkJHYX1mEkinQq1saZIDaW-lmFpk7uXfQnEvuERPkcljnP5zg-x1LB3uBwsoMzmZK1TihFgSBBJkSDDQ-Mtc112pZJdbdDT_FmzPXL3UJ7NTFfPw&__tn__=K-R

എച്ച്മുവോട് ഉലകം എന്ന ബ്ലോഗിലൂടെ തന്‍റെ എഴുത്തുകളുമായി ഓണ്‍ലൈന്‍ ലോകത്തേക്ക്
വന്ന്, പിന്നീട് അനവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഒരുപാട് വായിക്കപ്പെട്ട, ഇന്നും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രിയ എഴുത്തുകാരി ശ്രീ എച്ച്മുക്കുട്ടിയാണ് ഇന്ന് സര്‍ഗയാനത്തിലെ അതിഥി .
2014 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട അമ്മീമക്കഥകളും , അടുത്തിടെ രണ്ടാം പതിപ്പിലേക്കെത്തിയ 'വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍' എന്ന നോവലും ഓണ്‍ലൈന്‍ ലോകത്തിനു പുറത്തുള്ള വായനക്കാരിലേക്കും ഈ എഴുത്തുകാരിയെ എത്തിക്കുന്നു .

മലയാളത്തിലെ മികച്ച എഴുത്തുകാരുമായി അവരുടെ സര്‍ഗ്ഗാത്മക പ്രപഞ്ചങ്ങളിലൂടെ പ്രതിലിപി നടത്തുന്ന യാത്രയാണ് സര്‍ഗയാനം. എല്ലാ ബുധനാഴ്ചയും നിങ്ങളുടെ
പ്രിയപ്പെട്ട എഴുത്തുകാരുമായുള്ള അഭിമുഖങ്ങള്‍ ഈ പേജിലൂടെ ഞങ്ങള്‍ നിങ്ങളിലെക്കെത്തിക്കുന്നതാണ്.

കവി അയ്യപ്പൻ

https://www.facebook.com/echmu.kutty/posts/1059736920872268

#metoo Sexual assault കവി അയ്യപ്പൻ

പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് എന്നെ ഗർഭിണിയാക്കിയ ആളുടെ അടുത്ത സുഹൃത്ത് മഹാകവി അയ്യപ്പൻ കുഞ്ഞിനെ കാണാന്‍ വന്നത്. പൊതുവേ മദ്യപനായ കവി അപ്പോള്‍ മദ്യപിച്ചിരുന്നില്ല. തുടുത്തു കൊഴുത്ത കുഞ്ഞിനെ സ്നേഹത്തോടെ തലയില്‍ കൈ പതിപ്പിച്ച് അനുഗ്രഹിച്ചു. എന്നെ അമ്മയായതില്‍ അഭിനന്ദിച്ചു. എനിക്കും സന്തോഷമായി. കവിയുടേ വരികള്‍ എനിക്ക് മന:പാഠമായിരുന്നുവല്ലോ.

പെറ്റിട്ട് ഇരുപത്തെട്ട് ആയപ്പോഴെക്കും ഞാൻ കോളേജില്‍ പോയി പഠിക്കാന്‍ തുടങ്ങി, അതിലും അധികം അവധി അമ്മയാവലിനു കിട്ടിയിരുന്നില്ല. പാഡുവെച്ച ബ്രാ ധരിച്ചും സാരിയില്‍ മൂടിപ്പൊതിഞ്ഞുമാണ് പോയതെങ്കിലും രണ്ട് മണിക്കുര്‍ കഴിയുമ്പോഴെക്കും മാറിടങ്ങള്‍ ചുരക്കും. എനിക്കാകെ മുലപ്പാലിന്‍റെയും കുഞ്ഞിന്‍റെയും മണമായിത്തീരും.

ആയിടയ്ക്ക് ഒരു നാള്‍ മദ്യപിച്ച് ഉന്മത്തനായ കവി എൻറെ ക്ലാസ് മുറിയിലേക്കെത്തിച്ചേര്‍ന്നു. ഏതോ ഒരു അധ്യാപകനെ കാണാനായി എത്തിയ കവിക്ക് എന്നെ അവിടെ കണ്ടപ്പോള്‍ എന്തു പറ്റിയെന്നറിഞ്ഞില്ല. കവി വിഷമമേതും കൂടാതെ എൻറെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച് അപ്പോൾ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു. മുല കുടിച്ച് കുടിച്ച് നറും പാല്‍ പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്. അമ്പേ തളര്‍ന്ന് നാണം കെട്ടുപോയ എൻറെ
ചുരക്കുന്ന മാറിടത്തില്‍ കൈയമര്‍ത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിര്‍ന്നു.

എനിക്ക് മരിക്കണമെന്ന് തോന്നി. നാലാം നിലയിലെ ക്ലാസ് റൂമില്‍ നിന്ന് കീഴോട്ട് ചാടണമെന്ന് തോന്നി. എന്നെ ഗർഭം ധരിപ്പിച്ചയാൾ കവിക്ക് ഒരു അമ്പതു രൂപയും നല്‍കി അയാളെ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോൾ കവി കൂടുതൽ ഉത്തേജിതനായി. അങ്ങനെ കവി
വീണ്ടും വന്നു.

അപ്പോൾ ഞാൻ അടുക്കളയിലിരുന്നു തേങ്ങാ ചിരകുകയായിരുന്നു. കവി വെള്ളം കുടിക്കാന്‍ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്. ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്‍റെ തുടയിലേപ്പോലെ ഒരു മൂന്നുനഖപ്പാട് എൻറെ തുടയിലും തെളിഞ്ഞത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു. ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല

കവി അയ്യപ്പനോട് യാതൊരു ബഹുമാനവും എനിക്ക് തോന്നീട്ടില്ല. എല്ലാവരും കവിയെ ആഘോഷിക്കുമ്പോൾ ഞാൻ എന്നും മൗനിയായിരുന്നു. കള്ളുകുടിയും അലഞ്ഞുതിരിയലും പെൺകൂട്ടുകാരും വിപ്ലവവും അരാജകത്വവും എന്നൊക്കെ പറഞ്ഞറിയുമ്പോഴും എനിക്ക് ആദരവൊന്നും തോന്നീട്ടില്ല...

ചില ശബരിമല ചിന്തകൾ

https://www.facebook.com/echmu.kutty/posts/1059372827575344
                                                                                         
http://www.woodpeckernews.com/news.php?news_cat_id=5&news_id=4428&fbclid=IwAR0NROLg-S9ZKwT023MRQtP4OlhDuPY436mjb82B9BKTkTiSQAAWMym2uRs
                                                                     

ഹിന്ദു മതം തുറവിയുടെ മതമാണ്, നിർബന്ധ ങ്ങളില്ലാത്ത മതമാണ്. സഹിഷ്ണുതയാണ് ഹിന്ദു മതത്തിൻറെ പ്രത്യേകത, സെമറ്റിക് മതങ്ങളെപ്പോലെ കടുത്ത മുറുക്കമുള്ളതല്ല, പ്രപഞ്ചത്തെ മുഴുവൻ ഒന്നായി കാണുന്നു. ലോകത്തിനു മുഴുവൻ സുഖം വരാൻ പ്രാർഥിക്കുന്നു. ഇങ്ങനെ ഒക്കെ കേട്ടാണ് ഞാനും വളർന്നത്. ഹിന്ദു മതത്തെ പറ്റി കൂടുതൽ വായിച്ചറിഞ്ഞപ്പോൾ അതിലെ സവർണാധിപത്യവും അതിക്രൂരമായ സ്ത്രീ വിരുദ്ധതയും ബോധ്യമായി. എന്നാലും എന്തോ ഒരു അധിക സ്വാതന്ത്ര്യം അതിലുണ്ടെന്ന് ചിലപ്പോളൊക്കെ തെറ്റിദ്ധരിച്ചു പോകും. ഇപ്പോൾ അതൊക്കെ മാറി. പന്ത്രണ്ട് വർഷം മുമ്പ് ജയമാല എന്ന സിനിമാനടി അയ്യപ്പവിഗ്രഹം കണ്ടു, തൊട്ടു എന്നൊക്കെ പറഞ്ഞ് ഉണ്ടായ പുകിലിൻറെ ബാക്കിയാണ് സുപ്രീംകോടതി യിൽ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യത്തിൽ ഫയൽ ചെയ്യപ്പെട്ട കേസ്. അത് ഗവൺമെന്റുകൾ ഒന്നും ഫയൽ ചെയ്തതല്ല. അഡ്വ. സുധാ പാൽ,അഡ്വ. ലക്ഷ്മി ശാസ്ത്രി. അഡ്വ. പ്രേരണാ കുമാരി എന്നീ വനിതാ വക്കീലുമാരാണ് കേസ് കൊടുത്തത്. അവരെല്ലാവരും ഹിന്ദുത്വരാഷ്ട്രീയത്തിൽ ഒത്തിരി താല്പര്യമുള്ളവരാണ്. അത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പന്ത്രണ്ട് വർഷം കേസ് പരിശോധിച്ചിട്ടാണ് ഈ വിധി വന്നത്. പെണ്ണുങ്ങളോടുള്ള അയിത്തം അവസാനിപ്പിക്കുന്ന വിധി.



ആദ്യം മൗനമായിരുന്നവർ രാഷ്ട്രീയമുതലെടുപ്പ് കണ്ടു തന്നെയാണ് ഇന്ന് ശബരിമലയെ അശാന്തമാക്കിയത്. ആർക്കും അത് മനസ്സിലാവും. അതിനു വലിയ ബുദ്ധിയൊന്നും ആവശ്യമില്ല . ദൈവവിശ്വാസമല്ല, ഇതിൻറെ പിന്നിൽ. അയ്യപ്പന് നമ്മുടെ സംരക്ഷണം വേണ്ട. എന്നാൽ താഴമൺ തന്ത്രി കുടുംബത്തിനും പന്തളം കുടുംബത്തിനും അയ്യപ്പനെ ഇങ്ങനെ നിലനിർത്തിയേ തീരു. രാഹുൽ ഈശ്വറിനെ വളർത്തിയെടുത്തതിലും ഇപ്പോൾ അയാളുടെ ഭാര്യ ദീപയെ വളർത്തിയെടുക്കുന്നതിലും കൈരളി ഉൾപ്പെടെയുള്ള നമ്മുടെ ചാനലുകൾക്ക് നല്ല പങ്കു ണ്ട്. ഹിന്ദുത്വ പ്രീണന അജണ്ടകളിൽ അറിഞ്ഞോ അറിയാതേയോ അഭിരമിക്കുന്ന എല്ലാവരും ഇപ്പോൾ നടക്കുന്ന അയിത്താചരണരാജ്യദ്രോഹത്തിൽ ഭാഗഭാക്കുകളാണ്. ഇങ്ങനെ സ്ത്രീകളെ അകറ്റുകയും തെറി പറയുകയും കൈയേറ്റം ചെയ്യുകയും ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതോടെ ഒരു തിന്മയേയും വിമർശിക്കാനുള്ള ധാർമികത തങ്ങൾക്കില്ലെന്ന് വിശ്വാസികൾ എന്നവകാശപ്പെടുന്നവർ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇവരാണ് വിശ്വാസികളെങ്കിൽ പിന്നെ… അയ്യപ്പസ്വാമി സ്വയരക്ഷക്ക് അമ്പും വില്ലും എടുക്കുന്നതാവും നല്ലത്.



ഇന്ന് അയ്യപ്പൻ ശപിക്കുമെന്ന് മന്ത്രി പറയുന്നുണ്ടായിരുന്നു. എത്ര സ്ത്രീകൾ ഉണ്ട്.. പോകാൻ ആഗ്രഹമുള്ള വിശ്വാസി സ്ത്രീകൾ… അവരെ അവിടെ പോവാൻ എല്ലാ സഹായവും ചെയ്യുകയല്ലേ വേണ്ടത്. അല്ലാതെ ഇങ്ങനെ അതിക്രമം കാണിക്കുന്നവരെ ശപിക്കും അയ്യപ്പൻ എന്ന് പറയുകയാണോ വേണ്ടത് . മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന് ഗീതയിൽ ഉണ്ട്. കാൾ മാർക്സും പറഞ്ഞിട്ടുണ്ട്. എന്നാൽ മാറ്റത്തെ പേടിക്കുന്നവരാണ് പൊതുവെ മനുഷ്യരൊക്കെയും. നിലനില്ക്കുന്നതിനെ മാറ്റിത്തന്നെയാണ് നമുക്ക് നവോത്ഥാനമുണ്ടായത്. ഇന്ന് സ്ത്രീകളെ അടിക്കുകയും അകറ്റുകയും കല്ലെറിയുകയും തെറി പറയുകയും വിശ്വാസികളെന്ന് സ്വയം വിളിക്കുകയും ചെയ്യുന്നവർക്ക് ഗവൺമെന്റ് വഴങ്ങിക്കൊടുത്താൽ നാളെ മറ്റു മതങ്ങൾ ഈ മാർഗം സ്വീകരിക്കാൻ മടിക്കില്ല. ജനാധിപത്യ ഇന്ത്യ മത ഇന്ത്യയായി മാറും. അന്യായത്തിനെതിരേ കർശനനടപടികൾ സ്വീകരിക്കുന്നതിലൂടെ അധികാരം നഷ്ടപ്പെടുമെന്ന ഭീതിക്ക് അതീതമായിരിക്കണം ഇടതുപക്ഷ ഗവൺമെന്റ്. അല്ലെങ്കിൽ സ്ത്രീകളെ ചതിച്ചുവെന്ന് ചരിത്രം രേഖ പ്പെടുത്തും .

മൃദുലാദേവീ

https://www.facebook.com/echmu.kutty/posts/1057798424399451

വാട്സാപ്പിൽ ഫോർവേഡ് ചെയ്തു കിട്ടിയത്. മൃദുലാദേവീ ഏന്ന പോരാളിക്ക് അഭിവാദനങ്ങൾ

ദളിതരുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല; മൃദുലാദേവിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

👊👊👊👊👊👊👊👊

കൊച്ചി: ഒരു ദളിത് ആദിവാസിയും അയ്യപ്പനെ രക്ഷിക്കാന്‍വെളിയില്‍ ഇറങ്ങരുതെന്ന വീട്ടമ്മയുടെ കുറിപ്പ് സൈബര്‍ലോകത്ത് ശ്രദ്ധേയമാകുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍യാഗങ്ങളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടെയാണ് വിപരീത പ്രതികരണവുമായി വീട്ടമ്മയായ മൃദുലദേവി എത്തിയിരിക്കുന്നത്.

നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല. ആഹ്വാനം തന്നു കൂടെക്കൂട്ടുന്നവര്‍നമ്മെ നശിപ്പിക്കും നമ്മുടെ യൗവ്വനങ്ങളെ തകര്‍ച്ചയ്ക്ക് വിട്ടുകൊടുക്കരുത്.
സ്വന്തം മക്കളെ ഒരു പിഎസ്‌സി പരീക്ഷ എഴുതാന്‍ പോലും പറ്റാത്ത വിധം കുറ്റവാളികളാക്കാന്‍ വിട്ടുകൊടുക്കരുത്. ഒരു വിദേശയാത്രയ്ക്കും പോകാന്‍ പറ്റാത്ത തരത്തില്‍, ഒരു പാസ്‌പോര്‍ട്ടു പോലും എടുക്കാന്‍ പറ്റാത്ത തരത്തില്‍നിയമക്കുരുക്കിലിടുമെന്നും മൃദുലാ ദേവി കുറിപ്പില്‍ പറയുന്നു. ദളിത് ആക്ടിവിസ്റ്റു കൂടിയാണ് മൃദുലദേവി.
”ഒരു ദലിത് ആദിവാസി വിഭാഗക്കാരും അയ്യപ്പനെ രക്ഷിക്കാന്‍വെളിയിലിറങ്ങരുത്.സനാതന ധര്‍മ്മം രക്ഷിക്കലല്ല നമ്മുടെ തൊഴില്‍ .ജനിച്ച മണ്ണില്‍ കാലുറപ്പിക്കാന്‍ ആകെയുണ്ടായിരുന്ന SC/ST Act വയലേറ്റ് ചെയ്യപ്പെട്ടപ്പോള്‍ വ്യാപാരി വ്യവസായി സമൂഹവും
ഹോട്ടല്‍ വ്യവസായികളും ഒന്നിച്ചപ്പോള്‍ എവിടെയായിരുന്നു രാഹുല്‍ ഈശ്വറിന്‍റെ പട.? ആദിവാസി യുവാവ് ദനാമഞ്ചി ഭാര്യയുടെ മൃതദേഹം തോളിലേറ്റി ശവമടക്കാന്‍ കാശില്ലാതെ പന്ത്രണ്ട് കിലോമീറ്റര്‍ നടന്നപ്പോള്‍ എവിടെയായിരുന്നു കുലസ്ത്രീകള്‍!!!! കെവിന്‍ എന്ന ദലിത് ക്രൈസ്തവന്‍റെ കണ്ണ് ചൂഴ്ന്നെടുത്ത് കൊന്നപ്പോള്‍ ഈ പൗരബോധം എന്താ ഉണരാഞ്ഞത്? ജിഷയുടെ ജനനേന്ദ്രിയം വെട്ടിക്കീറിമുറിച്ചപ്പോഴും അഭിമന്യവിനെ കുത്തിക്കീറിയപ്പോഴും എല്ലാം എവിടെപ്പോയൊളിച്ചു നാമെല്ലാം ഒന്നാണെന്ന വാദം.ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നപ്പോള്‍ ഒരു കവലപ്രസംഗം പോലും ( മറ്റുള്ളവരെ ബോധിപ്പിക്കാനെങ്കിലും) നടത്താന്‍ മെനക്കടാതിരുന്ന ഇവര്‍ക്ക് വേണ്ടി അയ്യപ്പനെ രക്ഷിക്കാന്‍ ഒരൊറ്റയാളും സ്വന്തം ഊര്‍ജ്ജം പാഴാക്കരുത്.Damnsure ഒരൊറ്റ പൂണൂല്‍ ധാരിയും,അറസ്ററ് ചെയ്യപ്പെടില്ല.പകരം അറസ്റ്റിലാവുക നമ്മളാവും.നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല..അറസ്ററ് ചെയ്യപ്പെട്ട സ്വന്തം മക്കളെ ഒരു പി എസ് സി പരീക്ഷ എഴുതാന്‍ പോലും പറ്റാത്ത വിധം കുറ്റവാളികളാക്കാന്‍ വിട്ടുകൊടുക്കരുത്.ഒരു വിദേശയാത്രയ്ക്കും പോകാന്‍ പറ്റാത്ത തരത്തില്‍ ,ഒരു പാസ്പോര്‍ട്ടു പോലും എടുക്കാന്‍ പറ്റാത്ത തരത്തില്‍നിയമക്കുരുക്കിട്ട് ആഹ്വാനം തന്നു കൂടെക്കൂട്ടുന്നവര്‍ നമ്മെ നശിപ്പിക്കും നമ്മുടെ യൗവ്വനങ്ങളെ തകര്‍ച്ചയ്ക്ക് വിട്ടുകൊടുക്കരുത്. Educate .Agitate Organise എന്നു മഹാനായ അംബേഡ്കര്‍ പഠിപ്പിച്ചത് സവര്‍ണതയുടെ അധികാരക്കോട്ടകളിളക്കാനാണ്.അല്ലാതെ തെരുവില്‍ പൂണൂല്‍രാഷ്ട്രീയത്തിന് വേണ്ടി വെട്ടിക്കീറി മരിക്കാനല്ല. ഒഴുകി വന്ന ആര്‍ത്തവരക്തത്തെ കാട്ടില പറിച്ച് പ്രതിരോധിച്ച് കല്ലുരുട്ടി പണിയെടുക്കേണ്ടി വന്ന നമ്മുടെ അമ്മമാര് അന്നോര്‍ത്തു കാണും എന്‍റെ തലമുറയെങ്കിലും രക്ഷപ്പെട്ടേക്കുമെന്ന്. . ആര്‍ത്തവത്തെ ഭയക്കാത്ത അന്നത്തെ അടിമപ്പെണ്ണുങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് കരുത്തോടെ മുന്നേറേണ്ടത് നമ്മുടെ ആവശ്യമാണ്.അത് സനാധനധര്‍മ്മസംസ്ഥാപനത്തിന് വേണ്ടി തെരുവില്‍ മരിക്കാനുള്ളതല്ല.കാട്ടുവള്ളിക്ക് പൊക്കിള്‍ക്കൊടി മുറിച്ച് പ്രസവിച്ച് ശേഷം കുഞ്ഞിനെ മാറ്റിക്കിടത്തി തമ്പ്രാന് വേണ്ടി ചിറയുറപ്പിക്കാന്‍ പണിയെടുക്കേണ്ടി വന്ന അടിമപ്പെണ്ണിന്‍റെ ചോരയാണ് നമ്മളിലോടുന്നത്.ആ സ്ഥൈര്യം വേണ്ടവിധം വിനിയോഗിക്കുക.നമുക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.രോഹിത് വെമൂലമാര്‍സൃഷ്ടിക്കപ്പെടാതിരിക്കാന്‍,Binesh Balanമാര്‍ കൂടുതലായി ഉണ്ടാവാന്‍ ,Leela Santhoshമാര്‍ ഉണ്ടാവാന്‍ കാരവാന്‍(ഇനിയും നിരവധിപേര്‍ )മുന്നോട്ട് ചലിപ്പിക്കുക.നമ്മുടെ ജീവിതം സവര്‍ണതയ്ക്ക് വേണ്ടി ജയിലിലും ,കോടതിയിലും തള്ളിനീക്കാനുള്ളതല്ല.ഈ പോസ്റ്റിന് കീഴെ തെറി വിളിക്കാനും,ഗീതോപദേശത്തിനും വരുന്ന കുല പുരുഷന്‍മാര്‍ക്കും,സ്ത്രീകള്‍ക്കും പൂ…ഹോയ്….”

ഒരു ഫോട്ടോ

https://www.facebook.com/photo.php?fbid=1057551617757465&set=a.526887520823880&type=3&theater

 

അപ്പോൾ ഒരു ഫോട്ടോ ഇരിക്കട്ടെ...

എനിക്ക് ഒരു അവാർഡ്..

https://www.facebook.com/echmu.kutty/posts/1051853698327257


ഇതാ നോക്കൂ..

എനിക്ക് ഒരു അവാർഡ്..

ഞാൻ എന്തിനെഴുതുന്നു എന്നതിന് എൻറെ വിനീതമായ മറുപടി

അവസാനം ചൊല്ലുന്ന മംഗളമന്ത്രത്തിൽ നിന്ന്...

https://www.facebook.com/echmu.kutty/posts/1051350388377588

അപ്പോൾ എല്ലാ പൂജകളുടേയും അവസാനം ചൊല്ലുന്ന മംഗളമന്ത്രത്തിൽ നിന്ന്...

സ്വസ്തിപ്രജാഭ്യാം പരിപാലയന്താം
ന്യായേന മാർഗേണ മഹീം മഹീശാ
ഗോബ്രാഹ്മണേഭ്യാ ശുഭമസ്തു നിത്യം
ലോകാസമസ്താ സുഖിനോ ഭവന്തു.

മനസ്സിലായില്ലേ...

പശുക്കളേയും ബ്രാഹ്മണരേയും സംരക്ഷിക്കുന്ന ലോകത്തിനാണ്, അങ്ങനെ യുള്ള രാജ്യത്തിനും രാജാവിനുമാണ് സുഖം ഭവിക്കേണ്ടത്.

അല്ലാതെ മറ്റു താഴ്ത്തപ്പെട്ട ജാതിക്കാരെയോ വേറെ മതക്കാരെയോ ഒന്നും സംരക്ഷിക്കുന്ന ലോകത്തിലല്ല.

എന്നിട്ട് എന്താ തള്ളല്... ഹിന്ദു മതം മാത്രമേ ലോകത്തിനു മുഴുവൻ നന്മ വരാൻ പ്രാർഥിക്കുന്നുള്ളൂവത്രേ..

ചുമ്മാ പറയുന്നതാണ്.

സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി വ്യാഖ്യാനിച്ചു മഹത്വപ്പെടുത്തുന്നതിങ്ങനെ.

എന്നിട്ട് പറയും..മന്ത്രം ഇങ്ങനെ ചൊല്ലണം, നീട്ടിക്കുറുക്കി, നിറുത്തി, മൂളി, മുഴുവനാക്കണം. വേണ്ട മാതിരി ചൊല്ലില്ലെങ്കിൽ ഫലം കിട്ടില്ല.

അപ്പൊ എങ്ങനാ ഒരു ശ്ലോകത്തിൻറെ ഒരു വരി മാത്രം ചൊല്ലി ലോകത്തിനു മുഴുവനും സുഖം വരുത്താൻ പ്രാർഥിക്കുന്നേ..

ഫലിക്കില്ല എന്നർഥം ല്ലേ..

ഇതൊന്നു കേട്ടു നോക്കൂ

https://www.facebook.com/echmu.kutty/posts/1050836451762315?__tn__=-R

കമ്മിച്ചികളും ഫെമിനിച്ചികളും അവിശ്വാസികളും അന്യമതക്കാരുമാണ് സുപ്രീം കോടതീൽ ഹർജി കൊടുത്തതെന്നാണ് അയ്യപ്പസ്വാമിയെ രക്ഷിക്കാൻ പാടുപെടുന്നവർ പറയുന്നത്..
ലേഖനങ്ങളിലും ക്ഷേത്രങ്ങളിലും ഭജനകളിലുമെല്ലാം ഇത് കേൾക്കുന്നുണ്ട്...🤔

ഇതൊന്നു കേട്ടു നോക്കൂ

രാഷ്ട്രീയ അധികാരം പിടിച്ചെടുക്കലാണ് യഥാർത്ഥ ലക്ഷ്യം.. മറ്റൊന്നുമില്ല. സത്യത്തിൽ പെണ്ണുങ്ങൾക്ക് മതങ്ങളും ആരാധനാലയങ്ങളും ആവശ്യമേയില്ല. എല്ലാ ആരാധനാലയങ്ങളും സ്വകാര്യ വൽക്കരിക്കണം. എന്നിട്ട് സ്വകാര്യ ബിസിനസ്സായി നടത്തണം. വേണ്ട വർ പോട്ടേ.. ഭജിക്കട്ടെ.. ദൈവത്തെ രക്ഷിക്കട്ടെ

ഒരു ജനാധിപത്യ ഗവൺമെന്റ് വേറെ അന്തസ്സുള്ള ജനക്ഷേമകരമായ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കണം.

ഞങ്ങൾ അശുദ്ധരാണേ

https://www.facebook.com/echmu.kutty/posts/1108069872705639


https://www.facebook.com/echmu.kutty/posts/1048689191977041
https://www.asianetnews.com/magazine/echmukutti-on-protest-against-sabarimala-verdict-pg6ip0?fbclid=IwAR3s4yE_gVKvLnFwfIjsDvusju8pFDKy_wvX2H4TOuFd0zJfvfqON_KSV9s
                                          

സ്ത്രീകൾക്കനുകൂലമായി എന്ത് വിധി വന്നാലും നിയമനിർമ്മാണമുണ്ടായാലും ഉടൻ പ്രതിഷേധം ഉയരും . സ്ത്രീകൾ തന്നെ ആർത്തുവിളിക്കും ... ഞങ്ങൾ അശുദ്ധരാണേ, ഞങ്ങൾ അനേകപടി താഴേയാണേ, ആണുങ്ങളുടെ കൈയിൻറെ ചൂട് ഞങ്ങളിൽ അനുസരണയില്ലാത്ത പെണ്ണുങ്ങൾക്ക് കിട്ടണേ, കമ്പിപ്പാരയോ, ജാക്കി ലിവറോ കുത്തുവിളക്കോ എന്തെടുത്തും ഞങ്ങളിലെ അനുസരണയില്ലാത്ത പെണ്ണുങ്ങളെ ആണുങ്ങൾക്ക് ശിക്ഷിക്കാമേ..

ഇതെന്നും ഇങ്ങനെ ആയിരുന്നു. കാരണം ചങ്ങലകൾ അലങ്കാരമാണ് പെണ്ണുങ്ങൾക്ക്. ചങ്ങലകളോട് പ്രണയം പോലുമാണ്. ചോദിക്കാനും പറയാനും ആളുണ്ടാവുന്നതാണ് പെൺജീവിതത്തിൻറെ ധന്യതയും പൂർണതയും. ഏകാകിനിയായ പെണ്ണിനെ സ്വൈരിണി എന്ന് വിളിക്കുന്നതാണ് നമ്മുടെ രീതി. അപ്പോൾ ആ വിളി കേൾക്കാതിരിക്കാൻ പെണ്ണുങ്ങൾ ഒറ്റയ്ക്ക് ഒന്നും സ്ഥാപിക്കാൻ ശ്രമിക്കില്ല. കൂട്ടത്തിൽ നിന്ന് അങ്ങനെ തന്നെ അങ്ങനെ തന്നെ എന്ന് പറയുകയേ ഉള്ളൂ. അങ്ങനാണല്ലോ കുലസ്ത്രീകളും കുടുംബിനികളും വേണ്ടത്.

മദാമ്മമാർ മിഡ് വൈഫുമാരും ഡോക്ടർ മാരുമായി വന്നപ്പോൾ ഇന്ത്യയിലെ ശൈശവവിവാഹവും കൊച്ചുപെൺകുട്ടികളുടെ അരക്കെട്ട് തകർന്നുള്ള മരണവും ഒരു ചർച്ചാവിഷയമായി മാറി. ബ്രിട്ടീഷ് ഭരണകൂടം ആദ്യമൊന്നും അനങ്ങിയില്ല. അപ്പോഴാണ്
1891ല്‍ ഫൂല്‍ മണി എന്ന ഒറീസ്സാക്കാരി പത്തു വയസ്സുള്ള കുഞ്ഞുവാവ ഭാര്യ കല്യാണ രാത്രി തന്നെ മരിച്ചത്. ഭര്‍ത്താവ് 35 വയസ്സുള്ള ഹരിമോഹന്‍ മൈത്തിക്ക് അന്നുതന്നെ ലൈംഗിക ആഗ്രഹപൂര്‍ത്തി വരുത്തണമെന്ന് നിര്‍ബന്ധമായിരുന്നു. അരക്കെട്ട് തകര്‍ന്നാണ് ഫൂല്‍മണി എന്ന കുഞ്ഞുവാവ ഭാര്യ മരിച്ചത്. അനവധി കൊച്ചുപെണ്‍കുട്ടികള്‍ ഇമ്മാതിരി ദാരുണ മായി കൊല്ലപ്പെടുന്ന സാമൂഹ്യപരിതസ്ഥിതി ഇന്ത്യയില്‍ പ്രബലമായി നിലനിന്നിരുന്ന ആ കാലത്ത് ഏജ് കണ്‍സെന്‍റ് ബില്‍ ( എ സി ബി ) ബ്രിട്ടീഷുകാര്‍ കൊണ്ടു വന്നത് 1891 ലാ യിരുന്നു.പത്ത് വയസ്സല്ല, പന്ത്രണ്ടു വയസ്സായാലേ കല്യാണം കഴിപ്പിക്കാവൂ എന്ന നിയമം. ഫൂല്‍മണിയുടെ മരണം ഈ ബില്ല് പാസ്സാക്കുന്നതിന് ബ്രിട്ടീഷുകാരെ ശരിക്കും പ്രേരിപ്പിക്കുകയുണ്ടായി. ഹിന്ദുക്കള്‍ കൂടുതലും ബ്രാഹ്മണര്‍ ഈ ബില്ലിനു എതിരായിരുന്നു. ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിമുകളും ക്രിസ്ത്യാനികളുമായ ഇന്ത്യക്കാര്‍ ഒന്നടങ്കം ഈ ബില്ലില്‍ പ്രതിഷേധിച്ചു. കാരണം ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സംസ്ക്കാരത്തെ നശിപ്പിക്കുന്നു എന്ന ബ്രാഹ്മണരുടെ ന്യായവാദം അവര്‍ക്കും രുചിക്കുന്ന ഒന്നായിരുന്നു . ബാല ഗംഗാധരതിലകും ബിപിന്‍ചന്ദ്രപാലും അടങ്ങുന്ന തീവ്ര ദേശീയതാവാദികള്‍ പോലും ഈ ബില്ലിനെ എതിര്‍ത്ത് സമ്മേളനവും മറ്റും വിളിച്ചു കൂട്ടുകയും പത്രങ്ങളില്‍ ഘോരഘോരം എഴുതുകയുംചെയ്തു.
1829 – ലെ സതി നിരോധന നിയമം ,
1840 - ലെ അടിമത്ത നിരോധന നിയമം
1856 - ലെ വിധവാ വിവാഹ നിയമം
1891- ലെ ഏജ് ഓഫ് കണ്‍സെന്‍റ് ബില്‍.
1929 - ലെ ദ ചൈല്‍ ഡ് മാര്യേജ് റിസ്റ്റ്റെയിന്‍ ഡ് ആക്റ്റ്

ഇതൊക്കെ യാണ് ഒരുപക്ഷെ, സ്ത്രീകളുടെ സാമൂഹികനിലവാരം അല്‍പമെങ്കിലും മെച്ചപ്പെടാന്‍ ഇടയാക്കിയ നിയമ നിര്‍മ്മാണങ്ങള്‍.

ഇങ്ങനെയാണെങ്കിലും യൂണിസെഫിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തില്‍ ഉണ്ടാവുന്ന ശൈശവ വിവാഹങ്ങളില്‍ നാല്‍പതു ശതമാനവും ഇപ്പോഴും ഇന്ത്യയിലാണ് നടക്കുന്നത്. പതിനഞ്ചും പതിനാറും വയസ്സില്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടില്ലെങ്കില്‍ അവരുടെ സ്വഭാവം ചീത്തയാകുമെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കന്മാരും മതമേധാവികളും അവരെ ന്യായീകരിക്കുന്നവരും ഇന്നും നമുക്കു ചുറ്റും ഉണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റിപ്പോലും തീരുമാനമെടുക്കാന്‍ അവകാശമില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികം മനുഷ്യരും. മകളേയും പെങ്ങളേയുമെല്ലാം ചുട്ടുകൊല്ലുമെന്ന് ന്യൂസ് ചാനലുകളിലൂടെ ആക്രോശിക്കാന്‍ കഴിയുന്ന വക്കീലന്മാരും പെണ്‍കുട്ടികള്‍ അടങ്ങിയൊതുങ്ങിക്കഴിയണമെന്ന് പലതരത്തില്‍ ഉദാഹരണ സഹിതം സമര്‍ഥിക്കുന്നവരും വര്‍ദ്ധിച്ചു വരികയാണ്. സ്ത്രീക്കു നേരെയുള്ള ഏതു തരം ഹീനമായ കുറ്റകൃത്യത്തിനും ഉത്തരവാദി ആ സ്ത്രീ തന്നെയാണെന്ന് വിശ്വസിക്കുന്നതിലും വിശ്വസിപ്പിക്കുന്നതിലും ഈ വ്യവസ്ഥിതി അതിന്‍റെ സര്‍വ കഴിവുകളും ഉപയോഗിക്കുന്നു.

മാസമുറക്കുറ്റവാളികളായ സ്ത്രീകളോട് നിങ്ങൾക്ക് അങ്ങനൊരു കുറ്റവും അയിത്തവുമില്ലെന്ന് സുപ്രീംകോടതി പറഞ്ഞതാണല്ലോ പെൺകുറ്റവാളികൾക്ക് പിടിക്കാതെ പോയത്. ഞങ്ങൾക്ക് ആയുസ്സിൽ നാല്പതോ അമ്പതോ വർഷത്തേ തടവ് തന്നേ തീരു എന്നാണ് സ്ത്രീകൾ മുദ്രാവാക്യം മുഴക്കുന്നത്.

സ്ത്രീകൾക്കുള്ള വിവേചനം അൽപമെങ്കിലും മാറ്റുന്ന ബില്ലുകളോ നിയമങ്ങളോ വന്നാൽ പൊതുസമൂഹം ഇളകി വശാകും. അതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ബലാത്സംഗത്തിനു ശേഷം പെണ്ണ് നേരത്തേ കന്യകയായിരുന്നുവോ എന്ന് പരിശോധിക്കുന്ന നമ്മുടെ രണ്ട് വിരൽ പരിശോധന നിയമം എടുത്തു കളയാൻ വേണ്ടി പെണ്ണുങ്ങൾ സമരം ചെയ്തോ?

ഇല്ല.

പെട്രോൾ ഡീസൽ കുക്കിംഗ് ഗ്യാസ് ഇവയുടെ വിലവർദ്ധനവിനെതിരേ സമരം ചെയ്യുമോ?

ഇല്ല.

പട്ടിണിക്കാർക്കും വീടില്ലാത്തവർക്കും തുണിയില്ലാത്തവർക്കും വേണ്ടി സമരം ചെയ്യുമോ?

ഇല്ല.

ഇന്ത്യയിൽ ഒരുപാട് കുഞ്ഞുവാവ വേശ്യകളുണ്ട്. അഞ്ചു വയസ്സു മുതലുള്ള കുഞ്ഞുങ്ങൾ. അവരുടെ വിമുക്തിക്ക് വേണ്ടി പെണ്ണുങ്ങൾ സമരം ചെയ്യുമോ?

ഇല്ല.

ശബരിമല യിൽ എത്രയോ ആചാരങ്ങൾ ഇതിനകം മാറി. ആദിവാസി മൂപ്പൻ ഒരു ദിവസം വിഗ്രഹത്തിൽ തേൻ പൂശിയിരുന്നു. ഇന്ന് മൂപ്പന് തേൻ കൊണ്ട് വരാനേ അർഹത യുള്ളൂ. പൂശാൻ തന്ത്രി മതി. കാണിക്കയും നടവരവും ഒക്കെ നല്ല തുകയാണ്. അതെന്തിന് ആദിവാസിക്ക് കൊടുക്കണം?

വെടിവഴിപാട് ഒരു ഈഴവകുടുംബത്തിനായിരുന്നു അവകാശം. അതും മാറ്റി. ഇപ്പോൾ തന്ത്രി തീരുമാനിക്കുന്നയാൾക്കാണ് അധികാരം.

പതിനെട്ടാം പടിയിൽ തേങ്ങ ഉടക്കുന്ന ചടങ്ങ് നിറുത്തി. പതിനെട്ട് തവണ മല ചവുട്ടിയാൽ തെങ്ങ് വെക്കലും അവസാനിപ്പിച്ചു..

ഇതൊക്കെ മാറ്റാം.. സ്ത്രീകൾ പോവാമെന്ന നിയമം വരാൻ പാടില്ല.

സ്ത്രീ വിദ്യാഭ്യാസമാവാം എന്ന് പറഞ്ഞപ്പോൾ, സ്ത്രീ മാറു മറയ്ക്കാം എന്ന് പറഞ്ഞപ്പോൾ, സ്ത്രീക്ക് സ്വത്തവകാശമാവാം എന്ന് പറഞ്ഞപ്പോൾ, താഴ്ത്തപ്പെട്ട ജാതിക്കാർക്ക് അമ്പലത്തിൽ കയറാം എന്ന് പറഞ്ഞപ്പോൾ... ഒക്കെ കുറെ പുരുഷന്മാരും കുറെ കുലസ്ത്രീകളും വേണ്ട, പറ്റില്ല എന്ന് ലഹളയുണ്ടാക്കി, അക്രമങ്ങൾ കാട്ടി..

ആ സമരങ്ങൾ വിജയിച്ചില്ല. കാലം ആ സമരങ്ങളെ തോൽപ്പിച്ചുകളഞ്ഞു.

തങ്ങൾ മോശക്കാരാണ്, രണ്ടാം തരമാണ് എന്ന് സ്ത്രീകൾ ഉദ്ഘോഷിക്കുന്ന ഈ സമരത്തേയും കാലം പൊളിച്ചടുക്കും.

നാലുവർഷം മുമ്പ്..

https://www.facebook.com/photo.php?fbid=1039121699600457&set=a.489234534589179&type=3&theater
                                                         

അമ്മീമ്മക്കഥകളുടെ പ്രകാശനദിവസം.. തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ വെച്ച്

ഞാനുംSoonaja Ajithസൂനജയും Razak Malayali Peringode മലയാളിയുടെ ക്യാമറക്കണ്ണിൽ

നാലുവർഷം മുമ്പ്..