Wednesday, March 2, 2011

ഒരു എലിയും കുറച്ച് ചീരയും ആറേഴു പെണ്ണുങ്ങളും………..

കിഴക്കും തെക്കും വടക്കുമായി ഓരോ ചെറിയ മുറിയും നടുവിലൊരു തളവും പിന്നെ അടുക്കളയാവശ്യത്തിനുള്ള ചില്ലറപ്പുരയുമായിരുന്നു അമ്മീമ്മയുടെ അപ്പാ അവർക്ക് പണിയിച്ചുകൊടുത്ത വീട്ടിലുണ്ടായിരുന്നത്. ഏകാകിനിയായ ഒരു സ്ത്രീയ്ക്ക് ഇതിൽ കൂടുതൽ വലിയ വീട് ആവശ്യമില്ലല്ലോ. ആ വീട്ടിലായിരുന്നു എന്റെയും അനിയത്തിയുടേയും ബാല്യവും കൌമാരവും യൌവനാരംഭവുമെല്ലാം…

അടുക്കളപ്പുരയിൽ നിന്ന് തളത്തിലേയ്ക്കുള്ള വാതിൽ അമ്മീമ്മ എപ്പോഴും അടച്ചിട്ടിരുന്നു, കാരണം അനിയന്ത്രിതമായ എലി ശല്യമായിരുന്നു അടുക്കളയിൽ. എലികൾ തളത്തിൽ വന്ന് പുസ്തകങ്ങളും തുണികളും കരണ്ട് നശിപ്പിയ്ക്കുന്നത് അവർക്ക് വലിയ വേദനയുണ്ടാക്കിയിരുന്നു. ഗോവിന്നൻ കെണി വെക്കുമെങ്കിലും എലികൾ മിടുക്കന്മാരായിരുന്നതുകൊണ്ട് അതിൽ ആരും വീഴാറില്ല. വല്ലപ്പോഴും കാണുന്ന ഒരു എലിയ്ക്കു നേരെ വലിയ വടിയുമായി ധാരാളം ശാപ വചസ്സുകൾ ചൊരിഞ്ഞുകൊണ്ട് ഗോവിന്നൻ ഓടാറുണ്ടായിരുന്നു. ബുദ്ധിയുള്ളവരും ഓട്ടത്തിൽ ഒളിമ്പ്യന്മാരുമായ അവരാകട്ടെ ഗോവിന്നനിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ടുമിരുന്നു.

പാറുക്കുട്ടിയായിരുന്നു അമ്മീമ്മയുടെ സഹായിയായി വീട്ടിലുണ്ടായിരുന്നത്. കനത്ത് കറുത്ത തലമുടിയും കറുത്ത വലിയ മിഴികളുമുണ്ടായിരുന്ന അവർ പുഴുങ്ങി അലക്കി കഞ്ഞിയും നീലവും ചേർത്ത് വെളുപ്പിച്ച മുണ്ടും ബ്ലൌസും ധരിയ്ക്കാൻ ഇഷ്ടപ്പെട്ടു. ജോലികൾക്കിടയിൽ അമ്മീമ്മയും അവരും തമ്മിൽ എന്തെങ്കിലും ചില്ലറ തർക്കങ്ങൾ പതിവായിരുന്നു. ‘നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ‘ എന്ന പാട്ട് എനിയ്ക്ക് പഠിപ്പിച്ചു തന്നത് അവരാണ്. അതു പാടിക്കഴിഞ്ഞ് അവർ ഏറ്റുമാനൂരപ്പനെ വിളിച്ച് ഭക്തിയോടെ കണ്ണുകൾ പൂട്ടും. നിലവിളക്കിന്റെ പ്രഭയിൽ ആ മുഖം ഒരു നക്ഷത്രം പോലെ മിന്നിത്തിളങ്ങിയിരുന്നു. ‘പിച്ചകമുല്ല ഇലഞ്ഞിത്തറയിന്മേൽ’ എന്ന പാട്ടും ‘പച്ചമലയിൽ‘ എന്ന പാട്ടും അവർ പാടിത്തരാറുണ്ടായിരുന്നു.

ശനിയും ഞായറും ദിവസങ്ങളിൽ അമ്മീമ്മ നെയ്യപ്പമുൾപ്പടെയുള്ള പലതരം പലഹാരങ്ങൾ, കറുവടാം എന്നും ബ്ടാം എന്നും പേരുള്ള കൊണ്ടാട്ടങ്ങൾ, തേനിറ്റുന്ന പഴുത്ത ചക്കച്ചുള ഉണക്കിയത്, ചക്കപപ്പടം അങ്ങനെ പലതും തയാറാക്കിയിരുന്നു. ബ്രിട്ടാനിയ ബിസ്ക്കറ്റിന്റെ വലിയ ടിന്നുകളിലും സ്റ്റെയിൻലസ്സ് സ്റ്റീലിന്റെ വലിയ തൂക്കുപാത്രങ്ങളിലും ഇതെല്ലാം സൂക്ഷിച്ചു വെയ്ക്കുന്നതായിരുന്നു അവരുടെ പതിവ്. അടുക്കളക്കെട്ടിലെ മച്ചുള്ള കലവറ മുറിയിൽ പലഹാരങ്ങളുടെ കൊതിപ്പിയ്ക്കുന്ന നറുമണം എല്ലായ്പോഴും തങ്ങി നിന്നു.

ആ മണവും സ്വാദും കൊണ്ടാവണം ഈ പലഹാരങ്ങൾ പാറുക്കുട്ടിയുടെ ഏറ്റവും വലിയ ദൌർബല്യമായിത്തീർന്നത്. അമ്മീമ്മയും ഞങ്ങളും സ്കൂളിൽ പോകുന്ന പകലുകളിലും ഇടയ്ക്കെല്ലാം രാത്രികളിലും പാറുക്കുട്ടി ആരുമറിയാതെ കലവറ തുറന്നിരുന്നു. അവർ പലഹാരം തിന്നുന്ന കറുമുറു ശബദ്ം കേട്ട് രാത്രിയിൽ ഉണർന്നാലും കൈയോടെ ആ പ്രവൃത്തി കണ്ടുപിടിയ്ക്കുന്നത് വലിയ അപരാധമാണെന്ന് അമ്മീമ്മ കരുതിപ്പോന്നു.

‘പശിച്ചിട്ടല്ലവാ അപ്പ്ടി ശാപ്പ്ടറതുക്ക് ആശ വറത്,‘ എന്നായിരുന്നു അമ്മീമ്മയുടെ ന്യായം. വിശക്കുന്നതുകൊണ്ട് അല്പം പലഹാരം തിന്നുന്നു, അത് ക്ഷമിയ്ക്കാൻ നമുക്ക് കഴിയണം എന്ന് അമ്മീമ്മ പറഞ്ഞു.

അങ്ങനെ ഒരു ദിവസം രാത്രിയിൽ പലഹാരം തിന്നുന്നതിനിട്യ്ക്ക് വലിയൊരു എലി അടുക്കളപ്പുരയിൽ നിന്ന് തളത്തിലേയ്ക്ക് കടന്നത് പാറുക്കുട്ടി കണ്ടില്ല. തറയിൽ വിരിച്ചിട്ട കിടക്കയിൽ ഞാനും അനിയത്തിയും അമ്മീമ്മയുടെ ഇരുവശങ്ങളിലുമായി ഉറങ്ങിക്കിടക്കുകയായിരുന്നു. പലഹാരം തിന്നു കഴിഞ്ഞ് പതിവു പോലെ തളത്തിലെത്തി വാതിൽ മെല്ലെ അടച്ച്, പാറുക്കുട്ടി സ്വന്തം പായിൽ കിടന്ന് ഉറക്കം തുടർന്നു. എലിയാകട്ടെ മറ്റ് വാതിലുകളും ജനലുകളുമൊന്നും തുറന്നിട്ടില്ലാത്ത തളത്തിലും വടക്കേ മുറിയിലുമായി ബന്ധനസ്ഥനായി. പാവം, പുറത്തു കടക്കാനുള്ള പരാക്രമത്തിലാവണം അത് എന്റെ കൈ വിരലിൽ ആഞ്ഞു കടിച്ചിട്ടുണ്ടാവുക.

നല്ല ഉറക്കത്തിൽ അമ്മീമ്മ എന്നോട് ചോദിച്ചു, “നീ കിടക്കയിൽ മൂത്രമൊഴിച്ചുവോ? എന്താണിവിടെ ഒരു നനവ്?“ എട്ട് വയസ്സായ, നാലാം ക്ലാസ്സിൽ പഠിയ്ക്കുന്ന, നിഘണ്ടു പോലെയുള്ള വലിയ പുസ്തകങ്ങൾ കൂടി വായിയ്ക്കുന്ന എന്നോടാണീ ചോദ്യം! എന്നാലും രാത്രി നേരത്ത് വിളിച്ചുണർത്തി ഇത്ര മേൽ അപമാനകരമായ ഒരു ചോദ്യം അമ്മീമ്മ ചോദിച്ചു കളഞ്ഞല്ലോ.

ഞാൻ ഉത്തരം പറയുമ്പോഴേയ്ക്കും അവർ ലൈറ്റിട്ട് കഴിഞ്ഞിരുന്നു. ബൾബിന്റെ വെളിച്ചം കണ്ണിലടിച്ചപ്പോൾ കണ്ണിറുക്കി ചിമ്മിയെങ്കിലും ഭയപ്പെടുത്തുന്ന ആ കാഴ്ച ഞാൻ കാണുക തന്നെ ചെയ്തു. കിടക്കയിലാകമാനം രക്തം പരന്നൊഴുകിയിരിയ്ക്കയാണ്. എന്റെ ചൂണ്ടു വിരലിൽ നിന്നുമാണ് രക്തത്തിന്റെ ആ ചാൽ പുറപ്പെട്ടിരുന്നത്. അമ്മീമ്മ കഠിനമായ പരിഭ്രമത്തിൽ ചുറ്റും പരതി “ഭഗവാനേ എന്നോട് കൊഴന്തയ്ക്ക് എന്ന ആച്ച്“ എന്നു വിലപിച്ചു. ബഹളം കേട്ട് ഉണർന്നെണീറ്റ അനിയത്തിയാണ് ജനൽപ്പടിയിൽ തിളങ്ങുന്ന കണ്ണുകളുമായി വിശ്രമിച്ചിരുന്ന മൂഷിക വര്യനെ ചൂണ്ടിക്കാണിച്ചത്.

“വാതിൽ നേരാം വണ്ണം അടയ്ക്കണ്ടേ പാറൂട്ടി? കുട്ടിയെ കടിച്ചല്ലോ എലി….വല്ല വെഷോ മറ്റോ ഉണ്ടാവോ അതിന്…….ഞാനിനി എന്താ ചെയ്യാ?“ അമ്മീമ്മ പിറുപിറുത്തുകൊണ്ട് തന്നെ ചൂടുവെള്ളമുണ്ടാക്കി എന്റെ വിരൽ കഴുകുകയും പച്ച മഞ്ഞൾ ചതച്ച് മുറിവിൽ വെച്ച് കെട്ടുകയും ചെയ്തു. ഇതിനിടയ്ക്ക് ആ തിളക്കക്കണ്ണൻ എലി സ്വന്തം കാര്യം നോക്കി ഓടി രക്ഷപ്പെട്ടിരുന്നു.

പിറ്റേന്ന് അമ്മീമ്മയുടെ അടുത്ത സുഹൃത്തും ആയുർവേദ പണ്ഡിതയുമായിരുന്ന കന്യാസ്ത്രീയമ്മ ചികിത്സ വിധിച്ചു. ഒരു തരം പച്ചച്ചീര സമൂലം അരച്ച് ചേർത്ത് പാലു കാച്ചിക്കുടിപ്പിയ്ക്കണം, ഒന്നും രണ്ടും ദിവസമല്ല, നീണ്ട നാല്പത്തൊന്നു ദിവസം. എലി വിഷം ശരീരത്തിൽ നിന്ന് പൂർണമായും ഒഴിഞ്ഞു പോകാൻ അതേ മാർഗമുള്ളൂ.

ആ വിചിത്ര ചീര ഗോമതിയമ്മയുടെ വീട്ടിലാണുള്ളതെന്നറിഞ്ഞ നിമിഷം അമ്മീമ്മയുടെ മുഖം വാടി. അതിനു കാരണമുണ്ടായിരുന്നു. അമ്മീമ്മയുടെ, ഉഗ്രപ്രതാപശാലിയായ സഹോദരന്റെ കാര്യസ്ഥന്മാരാണ് ഗോമതിയമ്മയുടെ അച്ഛനും ആങ്ങളയും. ആ സഹോദരനാകട്ടെ അമ്മീമ്മയുമായി വിവിധ കോടതികളിൽ അവസാനിയ്ക്കാത്ത നിയമയുദ്ധത്തിലുമാണ്. കന്യാസ്ത്രീയമ്മയാണെങ്കിൽ പച്ചച്ചീരയൊഴികേ വേറൊരു മരുന്നുമില്ലെന്ന തീരുമാനത്തിലുറച്ചു നിൽക്കുന്നു. അമ്മീമ്മ ഹതാശയായി.

“ഗോമതി എന്നെ വീട്ടിൽ പോലും കയറ്റില്ല. എന്നിട്ടല്ലേ ചീര ചോദിയ്ക്കുന്നത്?“

പാൽ കൊണ്ട് വരുന്ന തങ്കമ്മയാണ് വഴിയുണ്ടാക്കിയത്.

“ഒന്നും വെഷമിയ്ക്കേണ്ട, കാലത്ത് അഞ്ചര മണിയ്ക്ക് പാലിന്റൊപ്പം ഞാൻ കൊണ്ടരാം അത്. ഗോമതിയ്ക്ക് എന്നോട് ഒരു വിരോധോം ഇല്യ. പിന്നെന്താ? ഇങ്ങടയ്ക്കാ കൊണ്ടരണേന്ന് ഞാൻ പറയാണ്ടിരുന്നാ പോരേ?”

അങ്ങനെ ചീര വന്നു, അതു കഴുകി വൃത്തിയാക്കി വെള്ളം കൂട്ടാതെ അമ്മിയിൽ അരച്ചത് പാറുക്കുട്ടിയാണ്. അരയ്ക്കുമ്പോൾ പരന്ന ഒരു തരം കയ്പിന്റെ മണം പാൽ തിളപ്പിച്ചപ്പോൾ അടുക്കളപ്പുരയിലാകമാനം വ്യാപിച്ചു. തളിർപ്പച്ച നിറമുള്ള ആ കൊഴുത്ത ദ്രാവകം ഒരു ഗ്ലാസിലാക്കി അമ്മീമ്മ എനിയ്ക്ക് കുടിയ്ക്കാൻ തന്നുവെങ്കിലും ആദ്യത്തെ വായ്ക്ക് തന്നെ ഞാൻ അതിഭയങ്കരമായി ഓക്കാനിയ്ക്കുകയും ആ മരുന്നു തുപ്പിക്കളയുകയും ചെയ്തു. വായിലൊഴിയ്ക്കുമ്പോൾ ആസനം വരെ കയ്ക്കുന്ന ഒരു വിചിത്രമായ മരുന്നായിരുന്നുവല്ലോ അത്.

അടുത്ത നിമിഷം എല്ലാവരും കൂടി എന്റെ കൈയും കാലും അമർത്തിപ്പിടിച്ചുവെച്ച് ഒരു കുനീൽ എന്റെ വായിൽ തിരുകി. എന്റെ മൂക്ക് പിടിച്ചുകൊണ്ട് അമ്മീമ്മ ആ ദ്രാവകം കുനീൽ വഴി കൃത്യമായി വായിലൊഴിച്ചു. ശ്വാസം മുട്ടുന്നതു കാരണം അത് കുടിയ്ക്കാതെ എനിയ്ക്ക് യാതൊരു നിർവാഹവുമില്ലായിരുന്നു. വളർന്ന് വലുതാകുമ്പോൾ ലോകത്തുള്ള സമസ്ത എലികളേയും നിഷ്ക്കരുണം വധിയ്ക്കുമെന്ന് ഞാൻ ഉഗ്ര പ്രതിജ്ഞയെടുത്തത് ആ ദിവസമാണ്. പാറുക്കുട്ടിയെ മാത്രമല്ല, അനിയത്തിയുൾപ്പടെ എല്ലാവരേയും എലിയെക്കൊണ്ട് കടിപ്പിയ്ക്കണമെന്നും ഗോമതിയമ്മയുടെ വീട്ടിലെ ആ വിചിത്ര ചീരയെ കരിച്ചുണക്കണമെന്നും ആയുർവേദ മരുന്നുകൾ എഴുതിവെച്ചിരിയ്ക്കുന്ന പുസ്തകങ്ങളെയെല്ലാം ചിതൽ പിടിപ്പിച്ചു നശിപ്പിയ്ക്കണമെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവത്തിന് വേറെയും ഒരുപാട് അടിയന്തിര സ്വഭാവമുള്ള പ്രാർത്ഥനകൾ മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്നതിനാൽ എന്റെ ആവശ്യങ്ങളൊന്നും തന്നെ പരിഗണിയ്ക്കപ്പെട്ടില്ല.

നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ തങ്കമ്മ അമ്മീമ്മയോട് പറഞ്ഞു.

“ടീച്ചറ് വെഷമിയ്ക്കണ്ടാ ട്ടോ, ഗോമതി ഒരു പെണക്കോല്യാണ്ട് ചീര തരും. ഇപ്പോ അവളന്ന്യാ വൈന്നേരം ചീര എന്റോടെ കൊണ്ട്ന്ന് വയ്ക്കണത്. കുട്ടിയ്ക്ക് വേഗം സുഖാവട്ടേന്ന് പ്രാർത്ഥിയ്ക്ക്ണ്ട്ന്നാ അവള് പറഞ്ഞേ.”

“അവൾടെ അച്ഛനും ആങ്ങളേം അറിഞ്ഞാ അവളെ കൊത്തിയരിഞ്ഞ് കൂട്ടാൻ വെയ്ക്കില്ലേ“ അമ്മീമ്മ ഒളിപ്പിച്ചുവെച്ച ഒരു മന്ദഹാസത്തോടെ തിരക്കി.

“അതല്ലേ രസം, അവള് മിണ്ട്ല്ല്യാ ടീച്ചറെ, അവളടെ ആമ്പ്രന്നോൻ ഒരുശിരില്ലാത്തോനായതാ കൊഴപ്പം. അതല്ലേ അവളക്ക് ജനിച്ച തറവാട്ടിലന്നെങ്ങ്നെ കഴിയണ്ടി വരണത്. അവള്ക്ക് എല്ലാ കാര്യോം ശരിയ്ക്കറിയാം. ങ്ങടെ തറവാട്ടിലെ കേസ്ന്റെ കാരണം ങ്ങടെ ആങ്ങളാരടെ മൊതലു കൊതിയാന്ന് അവള് ഒറപ്പിച്ച് പറ്ഞ്ഞു ന്റെ ടീച്ചറെ. അവൾടെ തന്തോടും ഓപ്പയോടും അവള് മിണ്ടാണ്ട് സ്നേഹത്ത്ല് നിൽക്ക്ണേന്തിനാന്നാ ങ്ങടെ വിചാരം. ആ താക്കോലോളം പോന്ന പെണ്ണ് പറഞ്ഞെന്താന്ന് ങ്ങക്ക് കേക്ക്ണോ?”

അമ്മീമ്മ തല കുലുക്കി.

‘നമ്മ്ക്ക് ഉണ്ണാനും ഉട്ക്കാനും കെട്ക്കാനും വഴീണ്ടാക്കി തരണോര് പറേണതും ചെയ്യണതും വിചാരിയ്ക്കണതും ഒക്കെ ശര്യന്നെന്ന്ങ്ങട് ഭാവിച്ച് അവരടെ കൂടെയങ്ങട് കഴിയാ, അതാണ് അവള് ടീച്ചറോട് മിണ്ടാണ്ടിരിയ്ക്കണേ, അവൾടെ അച്ഛനും ഓപ്പേം വല്യ മഠത്തിലെ പണിക്കാരല്ലേന്നും. വല്യ മഠത്തിലെ ങ്ങടെ ചേട്ടൻ സാമി ങ്ങളെ ഈ നാട്ട്ന്നേ ഓടിയ്ക്കണം ന്ന്ച്ചട്ടല്ലേ കേസും കൂട്ടോം ആയിട്ട് നടക്കണത്. അവൾക്ക് ങ്ങളോട് എന്ത്നാ വിരോധം? ങ്ങള് അവൾടെ കുട്ടീനെടുത്ത് കെണറ്റിലിട്ടില്ല്യല്ലോ. കിട്ട്ണ ചോറിന് തന്ത്യോടും ഓപ്പ്യോടും അവളക്ക് നന്ദി കാട്ട്ണ്ടേ ന്റെ ടീച്ചറെ“ എന്ന് തങ്കമ്മ പറഞ്ഞവസാനിപ്പിച്ചു.

പാറുക്കുട്ടിയുടെ മുഖത്ത് ഒരു നീല നിറം വ്യാപിച്ചത് മരുന്നുകഴിയ്ക്കുന്ന വെപ്രാളത്തിലും ഞാൻ കാണാതിരുന്നില്ല. എന്റെ കൈകൾ കൂട്ടിപ്പിടിച്ചിരുന്ന അവരുടെ പിടുത്തത്തിന് അപ്പോൾ പതിവിലും മുറുക്കം കുറവായിരുന്നു. അന്ന് പകൽ മുഴുവൻ പാറുക്കുട്ടി സദാ എന്തോ ചിന്തിച്ചുകൊണ്ടിരിയ്ക്കുന്നതു മാതിരി അവിടെയുമിവിടെയും ഉന്മേഷമില്ലാതെ കുത്തിയിരിയ്ക്കുന്നുണ്ടായിരുന്നു. “എന്തേ പാറൂട്ടി“യെന്ന് അമ്മീമ്മ തിരക്കിയപ്പോൾ തലവേദനയെന്നും വയറു വേദനയെന്നും പറഞ്ഞൊഴിഞ്ഞു.

എങ്കിലും രാത്രി പാത്രം കഴുകുമ്പോൾ പൊടുന്നനെ പാറുക്കുട്ടി കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു. ‘മോള്ക്ക് പാറൂട്ട്യോട് ദേഷ്യം തോന്നരുത് ട്ടോ, ഞാൻ ഒരു പാവല്ലേ, ഇഞ്ഞി ഞാൻ സൂഷ്ച്ചോളാം…… ബാല ശാപം ഏഴ് ജമ്മ്ത്തയ്ക്ക് വിട്ട് പോവൂല്യാന്നാ“

പാറുക്കുട്ടി ഇനിയൊരിയ്ക്കലും പഴയതു പോലെ പലഹാരമെടുത്ത് കഴിയ്ക്കുകയില്ലെന്ന് എനിയ്ക്ക് മനസ്സിലായി.

പതിനൊന്നാം നാൾ, അമ്മീമ്മ ഗ്ലാസിലൊഴിച്ചു തന്ന മരുന്ന് യാതൊരു കോലാഹലവുമില്ലാതെ ഒറ്റ വലിയ്ക്ക് അകത്താക്കി ഞാൻ ചുണ്ടുകൾ തുടച്ചു. ഇനിയും വേണമെങ്കിൽ ഒന്നു രണ്ട് ഗ്ലാസു കൂടി കുടിയ്ക്കാൻ തയാറാണെന്ന മട്ടിലിരുന്ന എന്നെ കണ്ട് അനിയത്തിയും തങ്കമ്മയും പൊട്ടിച്ചിരിച്ചു പോയി. അപ്പോൾ എനിയ്ക്കും ചിരി വന്നു.

കയ്പും കണ്ണീരും പരിചയമായാൽ ………………

88 comments:

mini//മിനി said...

മഞ്ഞപ്പിത്തം വന്നപ്പോൾ കീഴാർ‌നെല്ലി അരച്ച് പാലിൽ ചേർത്ത് എന്നെ കുടിപ്പിച്ചത് ഓർത്തുപോയി.

പ്രയാണ്‍ said...

ആദ്യം കമാന്‍റിടാന്‍ വേഗം വായിച്ച് ഓടിവന്നതാ
...പോട്ടെ .... ആടലോടകത്തിന്റെ കയ്പ്പ് ഉണ്ടാവില്ലല്ലോ ഈ ചീരപ്പാലിന്........... പണ്ട് കുറെ കുടിച്ചതാണേയ്.....:)

Unknown said...

ഇനി എലി കടിച്ചാൽ ചീര പായസം കുടിച്ചാൽ മതിയല്ലോ . :)

Manoraj said...

അങ്ങിനെ എച്മുകുട്ടിയെ എലി കടിച്ചു. ഇനി അതില്‍ നിന്നുമാണോ എച്മു എന്ന പേരുണ്ടായത്.. ഞാന്‍ തല്ലു ചോദിച്ച് വാങ്ങും..

എഴുത്ത് നന്നായിട്ടുണ്ട് എച്മു..

വയ്സ്രേലി said...

:-) ഇനിയും എഴുതുക. ആശംസകള്‍.

പട്ടേപ്പാടം റാംജി said...

കയ്പും കണ്ണീരും പരിചയപ്പെടുന്ന അനുഭവം കയ്പുള്ള മരുന്ന് കഴിച്ചപ്പോഴും മധുരിച്ചു.

ഷമീര്‍ തളിക്കുളം said...

പണ്ടൊക്കെ എന്തെങ്കിലും മുറിവ് പറ്റിയാല്‍ അതിനുള്ള മരുന്നെല്ലാം അമ്മൂമ്മമാരുടെ കയ്യിലുണ്ടാവും. പറമ്പിലും തൊടിയിലുമായി അവരുടെ മരുന്ന് ശേഖരം പടര്‍ന്നു പന്തലിച്ചു കിടക്കുന്നുണ്ടാവും.

നന്നായിരിക്കുന്നു,
ഓര്‍മ്മകളിലെ കഷായച്ചുവയുള്ള ഒരേട്‌ പറിച്ചു നല്‍കിയത് വളരെ ഹൃദ്ദ്യമായി വായിച്ചു...!
ആശംസകള്‍, ഇനിയുംവരാം...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

oormakalkku lesam kaipu undu ennalum avatharanam SUPER ...

Unknown said...

എച്മു,
മൂഷികപുരാണം രസിച്ചു വായിച്ചു. എന്റെ അനുഭവത്തില്‍, ഏറ്റവും കൈപ്പ് ആര്യവേപ്പിന്റെ ഇലക്കാണ്. അടുത്തതു കാറ്റ് ജീരകം. ആര്യവേപ്പിന്റെ ഇല, ഒരെണ്ണം ഇന്ന് തിന്നാല്‍, രണ്ടെണ്ണം നാളെയും, നാലെണ്ണം മറ്റെന്നാളും തിന്നാം. അങ്ങനെ ദിവസങ്ങള്‍ കൊണ്ട് കൈനിറയെ വാരി തിന്നാന്‍ കഴിയും. അങ്ങനെ തുടരുന്ന ഒരാള്‍ക്ക്‌ സര്‍പ്പ ദംശനം പോലും ഫലിക്കില്ലത്രേ!

രമേശ്‌ അരൂര്‍ said...

എലിദംശനവും കയ്പ് നിറഞ്ഞ മരുന്ന് സേവയും നിറഞ്ഞ ഓര്‍മ്മകള്‍ നിക്ക് ക്ഷ പിടിച്ചു ..നല്ല സരസമായ എഴുത്ത് . കയ്പ്പും കണ്ണീരും ..അത് മുതല്‍ക്കൂട്ടായില്ലേ എച്മുവേ ?

ajith said...

കയ്പ്പും കണ്ണീരും പരിചയമായാല്‍....ഹൃദ്യമായി എഴുതി വായിക്കുന്നവര്‍ക്ക് മധുരം പകരാം, ഇതുപോലെ.

ചാണ്ടിച്ചൻ said...

അമ്മീമ്മയുടെയും, പാറുക്കുട്ടിയുടെയും, തങ്കമ്മയുടെയും, ഗോമതിയുടെയും സ്നേഹത്തിനു മുന്നില്‍ ഏതു കയ്പ്പും മധുരിക്കും....എച്മൂ, ഭാഗ്യം ചെയ്തവളാ കുട്ടി....

വളരെ നന്നായി എഴുതി കേട്ടോ...ആ പച്ചച്ചീര അരച്ച് കുടിച്ചാല്‍ അതിനു കഴിയുമെങ്കില്‍ ഞാന്‍ ഒരു കൊല്ലം കുടിക്കാന്‍ റെഡിയാ...

അമ്മീമ്മ ആരാന്നു കൂടി പറയുവോ???

ente lokam said...

എനിക്ക് ഈ കഥയുടെ പേര് ആണ് ഏറ്റവും ഇഷ്ട്ടപെട്ടത്‌. എലി ഭംഗി ആയി
നിര്‍വഹിച്ച ഒരു വെപ്രാള കര്‍മത്തിന്റെ തുടക്കം. എന്തെല്ലാം തലങ്ങളിലൂടെ. ? ഒരു
കുടുംബ ബന്ധത്തിന്റെ സൂക്ഷ്മമായ ഇഴ വരെ എത്തിച്ചു,പിന്നാലെ വന്ന എല്ലാ പെണ്ണുങ്ങള്‍ക്കും ചീരയോടൊപ്പം അവരവരുടെ ജോലികള്‍ നല്‍കി വളരെ ഒഴുക്കോടെ മധുരമുള്ള
കയ്പ്പില്‍ എത്തിച്ച ഈ അനുഭവം യഥാര്‍ത്ഥത്തില്‍ ‍
എഴുത്കാരിയുടെ കഴിവ് മാത്രം ആണ് വിളിച്ചു ഓതുന്നത്‌ . അഭിനന്ദനങ്ങള്‍ എച്മു .

Sidheek Thozhiyoor said...

പണ്ട് കുടിച്ച എല്ലാ കഷായതിന്റെയും കൈപ്പ് വായില്‍ ഊറുന്നു എച്ചുമൂ ..അപ്പൊ എലിമരുന്നു അതാണല്ലേ ?

Anonymous said...

എന്നെത്തെയും പോലെ നല്ല എഴുത്ത്...കഥയും കഥാപാത്രങ്ങളും നന്നായി..

Deepthi said...

avicharithamai vannu pettathairunnu echmuvinde blogil oru divasam..eshtai serikkum :)..kuthiyirunnu vayichu theerthu..ammeemma ulla kadhakal ellam eniku serikkum eshtanu..ende paatiye orma verum

Sabu Hariharan said...

എങ്കിലും രാത്രി പാത്രം കഴുകുമ്പോൾ പൊടുന്നനെ പാറുക്കുട്ടി കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു. ‘മോള്ക്ക് പാറൂട്ട്യോട് ദേഷ്യം തോന്നരുത് ട്ടോ, ഞാൻ ഒരു പാവല്ലേ, ഇഞ്ഞി ഞാൻ സൂഷ്ച്ചോളാം…… ബാല ശാപം ഏഴ് ജമ്മ്ത്തയ്ക്ക് വിട്ട് പോവൂല്യാന്നാ“

ഇതാണ്‌ കാതൽ. ഏറ്റവും ആകർഷിച്ച ഭാഗവും ഇതു തന്നെ.

വളരെ സരസമായി, നിഷ്ക്കളങ്കമായി, മനോഹരമായി, ആവശ്യത്തിനു നർമ്മം ചേർത്ത് വിളമ്പിയിരിക്കുന്നു. :)

തലക്കെട്ടിൽ കണ്ട ആറെഴു പെണ്ണുങ്ങൾ ..ആറും കണ്ടില്ല :)
വെറുതെ പറഞ്ഞതാണ്‌.

കുടുംബക്കാരൊക്കെ ഇതു വായിക്കുകയില്ലെ? കലഹം ഉണ്ടാവില്ലെ ?

ഒരു ചെറിയ തമാശ..
മൂഷികൻ ഗണപതിയുടെ വാഹനം അല്ലെ?
അതു കടിച്ചതു കൊണ്ടാവാം, നന്നായി എഴുതുന്നത് !

ആശംസകൾ.

Sabu Hariharan said...
This comment has been removed by the author.
Sabu Hariharan said...

ഒന്നു വിട്ടു പോയി.

ഈ ഒറ്റമൂലി ചിത്രം സഹിതം എവിടെയെങ്കിലും രേഖപ്പെടുത്തി വെയ്ക്കുന്നതു വരും തലമുറയ്ക്ക് ഒരു അനുഗ്രഹമായിരിക്കും.

കൊച്ചു കൊച്ചീച്ചി said...

കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങളൊക്കെ കഴിച്ചതും പുരട്ടിയതുമായ ഒരുപാടു പച്ചമരുന്നുകളേക്കുറിച്ചുള്ള ഓര്‍മ്മകള്‍ അലയലയായി മനസ്സില്‍ ഓടിയെത്തി.

അനുഭവമാണ് വിഷയമെങ്കിലും ഒരു ഡോക്യുമെന്ററി പോലെ കാര്യമാത്രപ്രസക്തമാക്കേണ്ടിയിരുന്നില്ലെന്നു തോന്നി. എച്മു പതിവായി കഥകള്‍ക്കുപയോഗിക്കുന്ന ചായക്കൂട്ടുകളില്‍ ചിലതെങ്കിലും ഇവിടേയും ഉപയോഗിക്കാമായിരുന്നു. അതില്ലാതെതന്നെ എഴുത്തിന്റെ നൈര്‍മ്മല്യവും ലാളിത്യവും കൊണ്ട് വായനക്കാര്‍ക്ക് ഈ കഥ ഇഷ്ടപ്പെടും, എങ്കിലും...

കുഞ്ഞൂസ് (Kunjuss) said...

സ്നേഹത്തില്‍ പൊതിഞ്ഞു നല്‍കുമ്പോള്‍ ഒരു കഷായത്തിനും കയ്പ് അനുഭവപ്പെടില്ല ല്ലേ എച്മൂ...
പണ്ട്, എന്തിനും ഏതിനും ഓരോ ഇലകളും വേരുകളും ഒക്കെ അരച്ചുരുട്ടിയും കഷായം വെച്ചും ഒക്കെ അമ്മുമ്മ തരുമായിരുന്നു.കൂടെ ചിലപ്പോള്‍ ചക്കരയും....

പതിവ് പോലെ എച്ചുമുവിന്റെ എഴുത്ത് ഹൃദയത്തില്‍ തൊടുന്നതായി ട്ടോ...

Muralee Mukundan , ബിലാത്തിപട്ടണം said...

മൂഷിക പുരാണത്തിനിടയിൽ ശിഥിലമായ കുടുംബ ബന്ധങ്ങളിലൂടെ...
ഓടിമറഞ്ഞും മറ്റും, ഒട്ടും ഒറ്റമൂലി ചികിത്സകളും കിട്ടാത്ത... ആ യാഥാർത്ഥ്യം വിളിച്ചു പറഞ്ഞിരിക്കുന്നൂ...

“കയ്പും കണ്ണീരും പരിചയമായാൽ .......”

എല്ലാം ...അനുഭച്ചവർക്കറിയാവുന്ന മറിമായങ്ങൾ...!

ശ്രീനാഥന്‍ said...

ഇങ്ങനെ എങ്ങനാ ഇത്ര രസമായി എഴുതാൻ കഴിയുക എച്ചും കുട്ട്യ്യേ? പാറൂട്ടീടേ ആ നാടൻ മനസ്സിന്റെ അപരാധബോധം, , ഗ്ഗോമത്യമ്മയുടെ ആ മനസ്സ് - ഒക്കെ മനസ്സിൽ പതിഞ്ഞു. പിന്നെ, ഇപ്പോ എലി കടിയ്ക്കാറുണ്ടോ, ആ മരുന്നു കഴിക്കുന്നുണ്ടോന്ന് അറിയാനാ.. കയ്പ്പും കണ്ണീരും പഴക്കം കൊണ്ട് പൊരുത്തപ്പെടുന്നത്.. പിന്നെ അത് കഥകളായി മാറുന്നത്..

നനവ് said...

ഗൃഹാതുരത്വമുണർത്തുന്ന കഥ...നാട്ടു വൈദ്യവും,ഗൃഹവൈദ്യവും നാട് നീങ്ങിയ ഇക്കാലത്ത് ഈ ഓർമ്മപ്പെടുത്തൽ നന്നായി......

ശ്രീ said...

നന്നായി ചേച്ചീ...

എലിവിഷത്തിന് ഇങ്ങനെ ഒരു മരുന്നുണ്ടല്ലേ?

അതിനിടയിലും എലികള്‍ക്കെതിരെ എടുത്ത പ്രതിജ്ഞ വായിച്ച് ചിരിച്ചു പോയി :)

SHANAVAS said...

Dear Echmukkuutti, I very much enjoyed this post.I remember such things of the past in my life also. any way your style is outstanding.
keep it up.
with best regards,
shanavas thazhakath,
punnapra,alleppey.

V P Gangadharan, Sydney said...

തന്റെ കൈമുതല്‍ എന്തെന്ന്‌ എച്ച്മുക്കുട്ടി ഇവ്ടെ വീണ്ടും എഴുതിച്ചേര്‍ത്തു.

yousufpa said...

ഭേഷായീണ്ട്....

the man to walk with said...

നന്നായി ..
പിന്നെ മാതൃഭൂമിയില്‍ ബ്ലോഗനയില്‍ വന്നത് കണ്ടു
ആശംസകള്‍

Jasy kasiM said...

നല്ല രസകരമായി അനുഭവക്കുറിപ്പ്...:)

കുസുമം ആര്‍ പുന്നപ്ര said...

കയ്പും കണ്ണീരും പരിചയമായാ...ശരിയാണ്.ഒരു പരിധി കഴിഞ്ഞാല് എല്ലാം അങ്ങിനെയാ

കുസുമം ആര്‍ പുന്നപ്ര said...

കയ്പും കണ്ണീരും പരിചയമായാ...ശരിയാണ്.ഒരു പരിധി കഴിഞ്ഞാല് എല്ലാം അങ്ങിനെയാ..
നല്ല അനുഭവം രസകരമായി അവതരിപ്പിച്ചു.

ജന്മസുകൃതം said...

എച്ചുമു ..കലക്കിക്കുടിച്ചു .......

ബിഗു said...

നല്ലൊരു വായനാനുഭവം സമ്മാനിച്ചു. അഭിനന്ദനങ്ങള്‍

ചേച്ചിപ്പെണ്ണ്‍ said...

ദൈവത്തിന് വേറെയും ഒരുപാട് അടിയന്തിര സ്വഭാവമുള്ള പ്രാർത്ഥനകൾ മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്നതിനാൽ എന്റെ ആവശ്യങ്ങളൊന്നും തന്നെ പരിഗണിയ്ക്കപ്പെട്ടില്ല.....

അഭി said...

മിനി ടീച്ചര്‍ പറഞ്ഞപോലെ
മഞ്ഞപിത്തം വന്നതിനു കീഴാര്‍നെല്ലി അരച്ചു കുടിപ്പിച്ചതാണ് ഇത് വായിച്ചപോള്‍ ഓര്‍ത്തത്‌

keraladasanunni said...

കയ്പ്പും കണ്ണീരും മാത്രമല്ല പരിചയമായാല്‍ എന്തിനോടും
പൊരുത്തപ്പെടാന്‍ കഴിയും. കുറിപ്പ് നന്നായിട്ടുണ്ട്.

Unknown said...

ഓര്‍മ്മക്കുറിപ്പ്‌ ഇഷ്ടമായി ...



പക്ഷെ കയ്പ്പുള്ള ചീര ഞാന്‍ ഇത് വരെ കണ്ടിട്ടില്ല

Jazmikkutty said...

എച്ച്മൂന്റെ അമ്മീമ കഥകള്‍ വായിക്കാനാണ് എനിക്കേറ്റവും താല്പര്യം.ഇതും വളരെ ഇഷ്ട്ടമായി..എച്ച്മൂന്റെ എഴുത്ത് വായിക്കുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കും...ഇപ്രാവശ്യം വനിതയില്‍ അരുന്ധതി റോയിയുടെ അഭിമുഖം ഉണ്ടല്ലോ..അത് വായിച്ചു ഞാന്‍ മകനോട്‌ പറഞ്ഞു..ഉമ്മയ്ക്ക് ഇത് പോലത്തെ ഒരു എഴുത്തുകാരി സ്നേഹിതയുണ്ടെന്ന്...:)

Renuka Arun said...

വായിക്കാന്‍ എന്ത് രസമാണ്
ഇത്തവണയും വളരെ നന്നായിട്ടുണ്ട് ട്ടോ എച്മൂ
ഞാന്‍ ആദ്യമായിട്ടാണ് അഭിപ്രായം എഴുതുന്നത്‌

ധനലക്ഷ്മി പി. വി. said...

അസ്സലായി ഈ കഥപറച്ചില്‍..അതെ കയ്പും കണ്ണീരും പരിചയമായാല്‍...

ആശംസകള്‍

Umesh Pilicode said...

ആശംസകള്‍....

SIVANANDG said...

good memories

Ismail Chemmad said...

നല്ല അനുഭവം രസകരമായി അവതരിപ്പിച്ചു
ആശംസകള്‍....

പാവത്താൻ said...

ലളിതസുന്ദരം. അവിടെയും നീർമാതളങ്ങൾ പൂത്തു നിൽക്കുന്നുണ്ടല്ലേ!!

M. Ashraf said...

അന്ന് എലി കരണ്ടതുകൊണ്ടാ ഇത്ര നല്ല വരികള്‍ ഇങ്ങനെ ഉതിര്‍ന്നു വീണത്. ശാസ്ത്രജ്ഞര്‍ എലികളെ വെച്ച് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടല്ലോ? വൈക്കം മുഹമ്മദ് ബഷീറിനെയോ അതുപോലുള്ള കേമന്മാരെയോ കടിച്ച എലിയായിരുന്നിരിക്കണം. എലീനെക്കൊണ്ടു കടിപ്പിച്ച് അതിനെ വിമാനത്തില്‍ കയറ്റി ഒന്നിങ്ങട് അയക്കാമോ..
അഭിനന്ദനങ്ങള്‍

ഒരില വെറുതെ said...

അനുഭവിപ്പിക്കുന്ന എഴുത്ത്. വായിപ്പിക്കുകയല്ല, ഇരുള്‍ വീണു കിടക്കുന്ന ആ മുറികളിലേക്ക് കൊണ്ടുപോവുന്നു. വെറുതെ വന്നു വിളിക്കുന്ന സങ്കടം തന്നെയാവണം ഓര്‍മ്മ.

sijo george said...

പതിനൊന്നാം നാൾ, അമ്മീമ്മ ഗ്ലാസിലൊഴിച്ചു തന്ന മരുന്ന് യാതൊരു കോലാഹലവുമില്ലാതെ ഒറ്റ വലിയ്ക്ക് അകത്താക്കി ഞാൻ ചുണ്ടുകൾ തുടച്ചു. ഇനിയും വേണമെങ്കിൽ ഒന്നു രണ്ട് ഗ്ലാസു കൂടി കുടിയ്ക്കാൻ തയാറാണെന്ന മട്ടിലിരുന്ന എന്നെ കണ്ട് അനിയത്തിയും തങ്കമ്മയും പൊട്ടിച്ചിരിച്ചു പോയി. അപ്പോൾ എനിയ്ക്കും ചിരി വന്നു.

കയ്പും കണ്ണീരും പരിചയമായാൽ ……………

ഒത്തിരിയിഷ്ടപെട്ടു, എഴുത്ത്.. ആശംസകൾ..:)

MOIDEEN ANGADIMUGAR said...

എഴുത്ത് നന്നായിട്ടുണ്ട്.ഹൃദ്യമായി എഴുതി

A said...

"എന്നാലും രാത്രി നേരത്ത് വിളിച്ചുണർത്തി ഇത്ര മേൽ അപമാനകരമായ ഒരു ചോദ്യം അമ്മീമ്മ ചോദിച്ചു കളഞ്ഞല്ലോ."

നല്ല നര്‍മ്മത്തില്‍ പറഞ്ഞ പഴങ്കഥ നന്നായി ആസ്വദിച്ചു. ഏറെ തന്മയത്ത്വത്തോടെയുള്ള അവതരണം.

siya said...

എച്ചുമു..കയ്പും കണ്ണീരും ഈ പോസ്റ്റില്‍ വായിച്ചു തീര്‍ത്തു ..ശ്രീമാഷ് പറഞ്ഞപ്പോലെ ,എങ്ങനെ ഇതുപോലെ എഴുതുവാന്‍ കഴിയുന്നു ?

ഇനിയും കഥകള്‍ ഒരുപാട് എഴുതണം ട്ടോ ..

Anil cheleri kumaran said...

ദൈവത്തിന് വേറെയും ഒരുപാട് അടിയന്തിര സ്വഭാവമുള്ള പ്രാർത്ഥനകൾ മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്നതിനാൽ എന്റെ ആവശ്യങ്ങളൊന്നും തന്നെ പരിഗണിയ്ക്കപ്പെട്ടില്ല.

സൂപ്പർ പോസ്റ്റ്.

Pranavam Ravikumar said...
This comment has been removed by the author.
Bijith :|: ബിജിത്‌ said...

വളരെ ഇഷ്ടപ്പെട്ടു എച്ചുമു.. അമ്മൂമ്മയുടെ നനുത്ത സ്നേഹം...

jayaraj said...

nannayirikkunnu, kuttiye..........

കണ്ണനുണ്ണി said...

പശ്ചാത്തലം എനിക്ക് വളരെ ഇഷ്ടമായി... കഥാപാത്രങ്ങളെയും...

സുഗന്ധി said...

നിർമലമായ ഭാഷ, ഒരുപാടു സ്നേഹം എല്ലാം കണ്ടു... അറിഞ്ഞു..
നന്ദി. നന്നായിരിക്കുന്നു.

ramanika said...

പണ്ട് മഞ്ഞപിത്തം വന്നപ്പോള്‍ കഴിച്ച കീഴാര്‍ നെല്ലിയുടെ കയ്പ്പ് ഇത് വായിച്ചപ്പോള്‍ നാവില്‍ കിട്ടി
പതിവുപ്പോലെ നോസ്ടാളിജിക് !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


അടുത്ത നിമിഷം എല്ലാവരും കൂടി എന്റെ കൈയും കാലും അമർത്തിപ്പിടിച്ചുവെച്ച് ഒരു കുനീൽ എന്റെ വായിൽ തിരുകി. എന്റെ മൂക്ക് പിടിച്ചുകൊണ്ട് അമ്മീമ്മ ആ ദ്രാവകം കുനീൽ വഴി കൃത്യമായി വായിലൊഴിച്ചു. ശ്വാസം മുട്ടുന്നതു കാരണം അത് കുടിയ്ക്കാതെ എനിയ്ക്ക് യാതൊരു നിർവാഹവുമില്ലായിരുന്നു. വളർന്ന് വലുതാകുമ്പോൾ ലോകത്തുള്ള സമസ്ത എലികളേയും നിഷ്ക്കരുണം വധിയ്ക്കുമെന്ന് ഞാൻ ഉഗ്ര പ്രതിജ്ഞയെടുത്തത് ആ ദിവസമാണ്. പാറുക്കുട്ടിയെ മാത്രമല്ല, അനിയത്തിയുൾപ്പടെ എല്ലാവരേയും എലിയെക്കൊണ്ട് കടിപ്പിയ്ക്കണമെന്നും ഗോമതിയമ്മയുടെ വീട്ടിലെ ആ വിചിത്ര ചീരയെ കരിച്ചുണക്കണമെന്നും ആയുർവേദ മരുന്നുകൾ എഴുതിവെച്ചിരിയ്ക്കുന്ന പുസ്തകങ്ങളെയെല്ലാം ചിതൽ പിടിപ്പിച്ചു നശിപ്പിയ്ക്കണമെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവത്തിന് വേറെയും ഒരുപാട് അടിയന്തിര സ്വഭാവമുള്ള പ്രാർത്ഥനകൾ മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്നതിനാൽ എന്റെ ആവശ്യങ്ങളൊന്നും തന്നെ പരിഗണിയ്ക്കപ്പെട്ടില്ല.


ഇതങ്ങു ഒരുപാട്‌ ഇഷ്ടപ്പെട്ടു

അലി said...

ചെറുപ്പകാലത്ത് കുറെ കയ്പ് കഷായം ഞാനും കുടിച്ചിട്ടുണ്ട്. അങ്ങിനെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതും.

എചുമുകുട്ടിയുടെ കയ്പ് മരുന്ന് മധുരമുള്ള വായനയായി.

Junaiths said...

നന്നായിരിക്കുന്നു എച്മു..ഓര്‍മ്മകുറിപ്പുകള്‍

റോസാപ്പൂക്കള്‍ said...

എച്ചുമോ...
തമാശയാണ് എഴുതുന്നെന്കിലും ഒന്ന് ചിന്തിപ്പിച്ചു കളഞ്ഞല്ലോ.
"കയ്പും കണ്ണീരും പരിചയമായാൽ ………"

ശീലമായാല്‍ ഏതു കയ്പ്പും ഒന്നുമല്ലാതാകും അല്ലേ..

എഴുത്തു പതിവ് പോലെ സൂപ്പര്‍

മൻസൂർ അബ്ദു ചെറുവാടി said...

വായിക്കാന്‍ സുഖമുള്ള നല്ലൊരു അനുഭവകുറിപ്പ്.
കഥാപാത്രങ്ങളെയും ഇഷ്ടായി.

ഭാനു കളരിക്കല്‍ said...

കയ്പും കണ്ണീരും പരിചയമായാൽ ………………

സത്യം

arjun karthika said...

നന്നായിട്ടുണ്ട് . ചീരപ്പാലിനു നന്ദി പറഞ്ഞിരിക്കണമല്ലോ . നല്ല പോസ്റ്റ്‌

Unknown said...

ഭാഷയും എഴുത്തും ഹൃദയാവര്‍ജകമാണ്, പതിവുപോലെ അച്ച്മു കലക്കി.

പള്ളിക്കരയിൽ said...

ഹ്ര്‌ദയത്തോട് സംവദിക്കുന്ന എഴുത്ത്. ഏറെ ഇഷ്ടമായി. നന്ദി.

നികു കേച്ചേരി said...

നല്ല അവതരണം.

girishvarma balussery... said...

ഇഷ്ടായി.. ഒരു മാധവികുട്ടി സ്റ്റൈല്‍ ഉണ്ടല്ലോ... ബാല്യകാല സ്മരണകള്‍ വായിച്ചത് ഓര്‍ത്തുപോയി....

Echmukutty said...

മിനി ടീച്ചർ ആദ്യം വന്നുവല്ലോ.സന്തോഷം.
പ്രയാൺ ആടലോടകത്തിന്റെ കയ്പ് അറിഞ്ഞിട്ടുണ്ടല്ലേ? വല്ലാത്ത ഒരു കയ്പാണേ അത്.
ചീരപ്പായസം അല്ലാ ട്ടോ ജുവൈരിയാ, ചീരക്കഷായം ആണ്.
എലിക്കുട്ടിയല്ലാ മനോരാജ്, എച്മുക്കുട്ടിയാ.ലക്ഷ്മിക്കുട്ടിയുടെ നാടൻ പേര്.
വയസ്രേലി വന്നതിന് നന്ദി. ഇനിയും വരണേ!
രാംജി,
ഷമീർ,
ഉഷശ്രീ വായിച്ചതിന് നന്ദി.
അപ്പച്ചാ, ആര്യവേപ്പിന്റെ ഇല പച്ചമഞ്ഞളും മൂന്നാലുമണി കുരുമുളകും ഇത്തിരി ജീരകവും ചേർത്ത് അരച്ചുരുട്ടി രക്തശുദ്ധിയ്ക്കും ദഹനശക്തിയ്ക്കുമായി നിത്യം വിഴുങ്ങിച്ചിരുന്നു, ബാല്യകാലത്തിൽ.....കയ്പ് മാറാൻ ഒരൌൺസ് പച്ചമോരും തരുമായിരുന്നു. വന്ന് വായിച്ചതിന് ഒത്തിരി നന്ദി.
കയ്പും കണ്ണീരും മുതൽക്കൂട്ടാണ് രമേശ്, മധുരത്തിന്റെ മധുരവും ചിരിയുടെ ചിരിയും എനിയ്ക്ക് കാണുവാൻ കഴിഞ്ഞു. നന്ദി പറഞ്ഞുകൊള്ളട്ടെ.

Echmukutty said...

അജിത്,
ചാണ്ടിക്കുഞ്ഞ്,
എന്റെ ലോകം,
സിദ്ധീക്ക,
മഞ്ഞുതുള്ളി, എല്ലാവർക്കും നന്ദി.
ദീപ്തി ആദ്യമായാണ് അല്ലേ? ഇനിയും വരുമല്ലോ.
സാബു, ആ ഒറ്റമൂലിയുടെ പേരു ശരിയ്ക്കും എനിക്കറിയില്ല. അമ്മീമ്മയും കന്യാസ്ത്രീയമ്മയും എല്ലാവരും പോവുകയും ചെയ്തു. അതൊരു വലിയ നഷ്ടമാണെന്ന് ഇന്നെനിയ്ക്കറിയാം.
കൊച്ചു കൊച്ചീച്ചി,
കുഞ്ഞൂസ്സ്,
മുരളീമുകുന്ദൻ,
ശ്രീനാഥൻ,
നനവ്,
ശ്രീ,
ഷാനവാസ്,
വി പി ജി,
യൂസഫ്പാ, എല്ലാവർക്കും ഒത്തിരി നന്ദി. ഇനിയും വായിയ്ക്കണേ.

Unknown said...

നല്ല ഭാഷ .............ആശംസകള്‍

മെഹദ്‌ മഖ്‌ബൂല്‍ said...

എലിയെ കൊല്ലാന്‍ ഇല്ലം ചുടാന്‍ പാടില്ലായിരുന്നോ ..

rafeeQ നടുവട്ടം said...

നല്ല അനുഭവം. പഴമയുടെ ഓര്‍മകളും നന്മകളും ചികിത്സാ വിധികളും എല്ലാം അടുക്കിവച്ച വിവരണം.

rafeeQ നടുവട്ടം said...
This comment has been removed by the author.
rafeeQ നടുവട്ടം said...
This comment has been removed by the author.
Unknown said...

preasentation is too good

mayflowers said...

പാറുക്കുട്ടിയുടെ പലഹാരപ്രിയവും,കലവറയുടെ മണവും,അമ്മീമയുടെ ആ സവിശേഷ സ്നേഹവും,ചീരക്കഷായത്തിന്റെ കയ്പ്പും.. എല്ലാം അനുഭവിച്ചറിയാന്‍ കഴിയുന്ന എഴുത്ത്.
keep it up!

രഘുനാഥന്‍ said...

എലി പുരാണം നന്നായി എഴുതി എച്ചുമു..

ആശംസകള്‍

Akbar said...
This comment has been removed by the author.
said...

‘നമ്മ്ക്ക് ഉണ്ണാനും ഉട്ക്കാനും കെട്ക്കാനും വഴീണ്ടാക്കി തരണോര് പറേണതും ചെയ്യണതും വിചാരിയ്ക്കണതും ഒക്കെ ശര്യന്നെന്ന്ങ്ങട് ഭാവിച്ച് അവരടെ കൂടെയങ്ങട് കഴിയാ" പരമമായ ലോകസത്യം.... ഇതൊന്നും മനസ്സിലാക്കാതെ സ്വന്തമായി വ്യക്തിത്വവും അഭിപ്രായവും പെണ്ണുങ്ങള്‍ പ്രകടിപ്പിക്കുന്നിടത്താണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്... അല്ലേഎച്മു....
സ്നേഹത്തോടെ....

Vayady said...

എച്ചുമൂവിന്റെ ഉള്ളില്‍ ഒരു കൊച്ചുകുട്ടിയുണ്ട്. നിഷ്ങ്കളങ്കയായ ഒരു കൊച്ചു കുട്ടി. കയ്പ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങള്‍ എച്ചുമൂനെ നല്ലൊരു എഴുത്തുകാരിയാക്കി. ജീവിതത്തെ അതിന്റെ എല്ലാ വശങ്ങളില്‍ നിന്നു നോക്കി കാണുന്നവര്‍ക്കേ നല്ലൊരു സാഹിത്യകാരിയോ/കാരനോ ആകാന്‍ സാധിക്കു. എച്ചുമൂനു അതിനു കഴിയും.
സ്നേഹപൂര്‍‌വ്വം

Pranavam Ravikumar said...

നന്നായി അവതരിപ്പിച്ചു..ആശംസകള്‍

Akbar said...

തുടക്കത്തില്‍ അല്‍പം ബോറിംഗ് ആയിരുന്നു എങ്കിലും പിന്നീടങ്ങോട്ട് വായന രസമായി. അവസാനമായപ്പോള്‍ ശരിക്കുള്ള എച്ചുമുവിലെ കഥാകാരിയുടെ രചനാ വൈഭവം പ്രകടമായി. അവതരണം നന്നായിരിക്കുന്നു എച്ചുമു.

മുകിൽ said...

കയ്പും കണ്ണീരും പരിചയമായാൽ,പിന്നെ ശീലമായാൽ ജിവിതമാവുംല്ലേ എച്മുക്കുട്ടി?

അതിരുകള്‍/പുളിക്കല്‍ said...

ഈ വഴിപുതിയതാണ്. എങ്കിലും ഇവിടെത്തെ കയ്പ്പ് കണ്ടപ്പോള്‍ നന്നായി രസിച്ചു.ജീവിതത്തില്‍ ഇന്നേവരെ ഒരു വിധ ദ്രാവക മരുന്നും കഴിച്ചിട്ടില്ല...ഇനി കഴിക്കുകയുമില്ല

...sijEEsh... said...

:)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കണ്ണീരും കൈപ്പും നിറഞ്ഞ നല്ലൊരു പോസ്റ്റ്.