Monday, March 21, 2011

അവളുടെ കിടപ്പുമുറി

http://www.chintha.com/node/79066
https://www.facebook.com/echmu.kutty/posts/1059074970938463

(തര്‍ജ്ജനി, ജൂലായ് 2010, Volume 6, No. 7 ൽ ഈ കഥ വന്നിരുന്നു.)
                                               

കാൽ മുട്ടിനൊപ്പം നീണ്ട, വണ്ടിൻ പുറമായി കറുത്തു മിന്നുന്ന
തലമുടി ചുറ്റിപ്പിടിച്ച് കവിൾ തരിക്കുന്ന രണ്ടടിയിൽ ചോര പുറത്തേക്ക് ചീറ്റുന്നു.
പച്ച ചോരയ്ക്ക് ഉപ്പിന്റെ രുചി. പേടിയുടെ ഗന്ധം.
തല തിരിയുന്നതു കൊണ്ട് അടിച്ച
കൈകളുറച്ചിരിയ്ക്കുന്ന തോളിൽ തന്നെ
അവളുടെ തല ചായുന്നു.
വെറുപ്പിന്റെ ആഴമാണോ തോളിലമരുന്ന
തലയെയും ചുവരിലേക്കെറിയുന്നത്?
ആയിരിക്കും.
അവൾ പിന്നെയും മുഖം കഴുകുന്നു,
കുലുക്കുഴിയുന്നു.
മുടിയൊതുക്കുന്നു.
നീറിപ്പൊള്ളുന്ന മെത്തയിലെ
ഉത്സവങ്ങളെല്ലാം നീറ്റു കക്ക പോലെ
ഉതിർന്നുടഞ്ഞു. ആ ഉത്സവങ്ങളുടെ
വലിയ കുഴലൂത്തുകളത്രയും ആർക്കോ കിട്ടിയ
സങ്കൽ‌പ്പ മയക്കത്തിന്റെ
കെട്ടുകാഴ്ചകളായിരുന്നു.
തിണർത്ത കവിളിൽ ആഴുന്ന നഖങ്ങൾ.............
ചോരയുതിരുന്ന വായിൽ
കയ്ക്കുന്ന ചുണ്ടുകൾ................
ആവിയിൽ വെന്തമർന്ന കിടക്കയിൽ ഒരു
പശുവിന്റെ രൂപം പിറവി കൊണ്ടു.
വെട്ടേൽക്കുന്നതും കണ്ണുകൾ നിറയുന്നതും തൊലിയടരുന്നതും പ്രാണൻ പിടയുന്നതും പൊരുത്തങ്ങളുടെ വഴിത്താരകളിലായിരുന്നു. അതുകൊണ്ട് അവളുടെ നാവിൽ ഒരിയ്ക്കലും ശാപ വചനങ്ങളുതിരുകയില്ല.
പ്രസവ വേദനയിൽ പോലുമൊന്നു ഉറക്കെ കരയാത്ത പശുവാണു അടയാളം. പശുവിന്റെ ഭാഷ ആർക്കും തിരിയില്ല. കരയുമ്പോഴും ചിരിക്കുമ്പോഴും കറക്കുമ്പോഴും അറുക്കുമ്പോഴും തിന്നുമ്പോഴും പശുവിനെ അറിയാൻ പറ്റില്ല.

78 comments:

Minesh Ramanunni said...

പറയാതെ തന്നെ എല്ലാം പറഞ്ഞിരിക്കുന്നു. കൊള്ളാം. ഞാന്‍ സ്ഥിരം പറയാറുള്ള പരാതി ഈ കഥക്കില്ല. ചുരുങ്ങിയ വാക്കുകളില്‍ എല്ലാമുണ്ട്. ആശംസകള്‍

ajith said...

എനിക്കിഷ്ടപ്പെട്ടില്ല. നല്ല സന്ദേശമൊന്നുമില്ല. ചോരമണം കൊണ്ട് അസഹ്യപ്പെടുത്തുന്ന ബിംബങ്ങള്‍.

പട്ടേപ്പാടം റാംജി said...

കരയുമ്പോഴും ചിരിക്കുമ്പോഴും കറക്കുമ്പോഴും അറുക്കുമ്പോഴും തിന്നുമ്പോഴും പശുവിനെ അറിയാൻ പറ്റില്ല.
ഇത്തവണ വലിയ കുഞ്ഞിക്കഥയുമായി എത്തി അല്ലെ?
അമര്‍ഷം കത്തിപ്പര്‍ന്ന എഴുത്ത്‌.
ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

വീട്ടിലെ പണ്ടുണ്ടായിരുന്ന ഒരു ചവിട്ടുമൂരി മുക്രയിട്ട്,മണ്ണുമാന്തി,ഇളിച്ചുകാണിച്ച്,അമറിക്കൊണ്ട് കുറുംതൊഴുത്തിൽ പൂട്ടിയിട്ടിരിക്കുന്ന പശുക്കളൂടെ പുറത്ത് ആഞ്ഞുകയറുമ്പോഴും ആ പാവം ഗോക്കൾ വിറപൂണ്ട് നിൽക്കുകയായിരിക്കും...!

എന്തിനധികം പറയിണ്...
“കുറുന്തൊഴുത്തിലെ പശു = അവളുടെ കിടപ്പുമുറി “

MOIDEEN ANGADIMUGAR said...

പ്രസവ വേദനയിൽ പോലുമൊന്നു ഉറക്കെ കരയാത്ത പശുവാണു അടയാളം.

രമേശ്‌ അരൂര്‍ said...

എം .മുകുന്ദന്‍ പണ്ടൊരിക്കല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു ..
"പശുവായി ജനിച്ചാല്‍ മതിയായിരുന്നു !!
ദാര്‍ശനിക വ്യഥകള്‍ അനുഭവിക്കേണ്ടി വരില്ലല്ലോ ..!!"
അജിത്‌ എട്ടന് വായിച്ചെടുക്കാന്‍ ഈ എഴുത്തില്‍ എന്ത് ഇനി സന്ദേശമാണ് വേണ്ടത് ??
പശു എച്ച്മുവിന്റെ ദാര്‍ശനിക ബിംബമായത് ഒരു വലിയ കഥയാണല്ലേ....അതും എഴുതുക ..

വീകെ said...

പല ഭാര്യമാരും മിണ്ടാപ്രാണികളാണ്....
മരണ വേദനയിൽ പോലും അവരൊന്ന് കരയില്ല...

ആശംസകൾ...

Junaiths said...

അറിയാതെ പോകുന്ന രൂപാന്തരങ്ങള്‍ ..വേദനിപ്പിക്കുന്നു..

Sidheek Thozhiyoor said...

അപ്പൊ ഈ പശു ഒരു സംഭവം തന്നെയാണല്ലേ എച്ചുമൂ..

ishaqh ഇസ്‌ഹാക് said...

പ്രാണനുവേണ്ടിപ്പോലും ഉരിയാടനാവാത്ത മിണ്ടാപ്രാണി!ആവിയിൽ വെന്തമർന്ന കിടക്കയിൽ ഒരു പശുവിന്റെ രൂപം പിറവി കൊണ്ടതും കണ്ടു!

Sabu Hariharan said...

ഗർഭിണികളെ ഇംഗ്ലീഷുകാർ cow എന്നു പറയുന്നത്‌ സിനിമകളിൽ കേട്ടിട്ടുണ്ട്‌.

ഇവിടെ 'ഓർമ്മ' എന്ന് ലേബലിൽ കണ്ടു.
സ്വന്തം അനുഭവമല്ല എന്നു വിശ്വസിക്കുന്നു (എങ്കിൽ ആശ്വസിക്കുന്നു.

സ്ത്രീകളെ സ്ത്രീകൾ തന്നെ ഇങ്ങനെ വിശേഷിപ്പിച്ചാൽ..

..ആവിയിൽ വെന്തമർന്ന കിടക്കയിൽ ..,

..പൊരുത്തങ്ങളുടെ വഴിത്താരകളിലായിരുന്നു. അതുകൊണ്ട് അവളുടെ നാവിൽ ഒരിയ്ക്കലും ശാപ വചനങ്ങളുതിരുകയില്ല.

ഇതെനിക്ക്‌ പിടികിട്ടിയില്ല.. :(

ശ്രീനാഥന്‍ said...

പശു എന്ന ഒരു ബിംബത്തിലേക്കും കവിൾ തരിക്കുന്ന രണ്ടടിയിലേക്കും പെണ്ണിന്റെ തീവ്രാനുഭവം നീറച്ചിരിക്കുന്നു, അടിച്ച കൈ താങ്ങുന്ന തോളിലേക്കു തന്നെ അവൾ ചായുന്നു, ഉത്സവങ്ങൾ തീർന്നു പോയ കിടക്കയിൽ- നിശ്ശബ്ദ! മരവിച്ചു പോയവൾ!

മാണിക്യം said...

അവളുടെ കിടപ്പുമുറി വായിച്ചു വല്ലത്ത ഒരു മനപ്രയാസം തോന്നി. " പശുവിന്റെ ഭാഷ ആർക്കും തിരിയില്ല. കരയുമ്പോഴും ചിരിക്കുമ്പോഴും കറക്കുമ്പോഴും അറുക്കുമ്പോഴും തിന്നുമ്പോഴും പശുവിനെ അറിയാൻ പറ്റില്ല." എത്ര വാസ്തവം..
എത്ര വിത്യസ്തമാണ് എച്ചുമുകുട്ടിയുടെ ഒരോ പോസ്റ്റും.. ഈശ്വരന്‍ എന്നെന്നും അനുഗ്രഹിക്കട്ടെ നന്മകള്‍നേരുന്നു

mini//മിനി said...

തീവ്രമായ അനുഭവങ്ങൾ ഓരോ കഥയിലും പിറവിയെടുക്കുകയാണ്. പശുവിനെപ്പോലുള്ളവൾ ഉത്തമ ഭാര്യയാണ്. അല്ലാത്തവൾ അധികപ്രസംഗികളും ധിക്കാരികളും.

jayaraj said...

:)

the man to walk with said...

ചില ഓര്‍മ്മകള്‍ തീനാമ്പുകള്‍ പോലെ ..

പോസ്റ്റ്‌ അസ്വസ്ഥമാക്കും വിധം നന്നായി
ആശംസകള്‍

രഘുനാഥന്‍ said...

കഥ നന്നായിട്ടുണ്ട് എച്ചുമു...

ബിഗു said...

തീക്ഷണമായ ആശയവും വരികളും ആശംസകള്‍ :)

sreee said...

ഈ കഥയെക്കുറിച്ചു അഭിപ്രായം പറയാൻ ഞാൻ ആയിട്ടില്ല.നന്നായിയെന്നു പറയാൻ തോന്നുന്നില്ല. വായിച്ചു തീർന്നപ്പോൾ അസ്വസ്ഥത. അതു പകർന്നു തരുന്നതാണല്ലോ കഥാകാരിയുടെ വിജയം.

ente lokam said...

പ്രാണ വേദനയോടെ ഈ പിടച്ചിലില്‍ നിന്നു
ഒന്ന് കുതറി മാറി ഓടിയാല്‍ അപ്പോഴും പറയും
പോത്ത്‌ ജനം അത് നാടന്‍ പശു അല്ല പറഞ്ഞാല്‍
കേള്‍കാത്ത കാട്ടു പോത്ത്‌ എന്ന്...അപ്പോഴും കുറ്റം പശുവിനു തന്നെ...."ദേ ഓടുന്നു ഒരു ഫെമിനിസ്റ്റ്....അവള്‍ ശരി അല്ല"....
കരള്‍ പിടയുന്ന ഈ തീവ്ര വേദന പകര്‍ന്നു നല്‍കാന്‍ ഈ വാചകങ്ങള്‍ തന്നെ അധികം ..അഭിനന്ദനങ്ങള്‍

SHANAVAS said...

മിഴികള്‍ ഈറനണിയിക്കുന്ന വരികള്‍.ഒരു ഒരു പക്ഷെ, പശു ഒരു ബിംബമാണ്, വിവാഹം എന്നാ നുകം പേറി ജീവിതം കരഞ്ഞു തീര്‍ക്കുന്ന നമ്മുടെ നല്ല ശതമാനം സഹോദരികളുടെ.എച്ച്മുവിന്റെ വരികള്‍ നിസ്തുലം. ആശംസകള്‍.

ജന്മസുകൃതം said...

പഴയതായാലും പുതിയതായാലും വാക്കുകളിലെ അഗ്നിക്ക് അഭിനന്ദനീയമായ കരുത്തുണ്ട്.അഗ്നിജ്ജ്വാലകള്‍ ഇനിയും കരുത്തുറ്റതാകട്ടെ

Naushu said...

കഥ നന്നായിട്ടുണ്ട് ...

Yasmin NK said...

അഭിനന്ദനങ്ങള്‍

yousufpa said...

വീ കെ പറഞ്ഞതിനോടാണ്‌ എനിക്ക് പൊരുത്തം.

ചന്തു നായർ said...

എച്ച്മുവിനു..... ഗാഡമായ നമസ്കാരം..തീവ്രവും,തീഷ്ണവുമായ വരികളിലൂടെ. ,കരൾപിടയുന്ന ആഖ്യാനം..ഇതിനെ കഥ എന്നൊന്നും ഞാൻ പറയുന്നില്ല.. കവിതയെന്നും..പക്ഷേ.. ഒരു പെണ്ണിന്റെ കിടപ്പ് മുറിയിലെ ഒരു രംഗം ഇവിടെ ആലേഖനം ചെ യ്യപ്പെട്ടപ്പോൾ, രചയിതാവിന്റെ വാക്കുകളിലെ മൂർച്ച കണ്ട് ഞാൻ അത്ഭുതപ്പെടുന്നൂ..1,വെറുപ്പിന്റെ ആഴമാണോ തോളിലമരുന്ന തലയെയും ചുവരിലേക്കെറിയുന്നത്? 2,നീറിപ്പൊള്ളുന്ന മെത്തയിലെ ഉത്സവങ്ങളെല്ലാം നീറ്റു കക്ക പോലെ ഉതിർന്നുടഞ്ഞു. 3,ആ ഉത്സവങ്ങളുടെ വലിയ കുഴലൂത്തുകളത്രയും ആർക്കോ കിട്ടിയ സങ്കൽ‌പ്പ മയക്കത്തിന്റെ കെട്ടുകാഴ്ചകളായിരുന്നു. 4,ചോരയുതിരുന്ന വായിൽ കയ്ക്കുന്ന ചുണ്ടുകൾ. 5, ആവിയിൽ വെന്തമർന്ന കിടക്കയിൽ ഒരു പശുവിന്റെ രൂപം പിറവി കൊണ്ടു. 6, പശുവിന്റെ ഭാഷ ആർക്കും തിരിയില്ല.... പശുവിനെ ബിംബമാക്കിയ ഭാവന...കെട്ടിക്കൊണ്ട് വന്ന പെണ്ണിനേയും,ഏട്ടിലെ പശുവിനേയും അടിക്കരുത് എന്ന് എന്റെ പിതാവ് ഒരിക്കൽ എന്നോട് പറഞ്ഞത് ഞാനിവിടെ ഓർക്കുന്നൂ..ഇഷ്ടപ്പെട്ട രചനകൾ കണ്ടാൽ അതിനെക്കുറിച്ച് വിശദമായി എഴുതിപ്പോകുന്നത് എന്റെ സ്വഭാവം... രണ്ട് പുരത്തിൽ കവിഞ്ഞ ഒരു ലേഖനം എഴുതാനുള്ള കാര്യങ്ങൾ എച്ച്മു ഇവിടെ പറഞ്ഞിരിക്കുന്നൂ.. അതു പിന്നീടൊ രിക്കൽ ആകാം.. രമേശ് അരൂരിന്റേയും, റാംജി യുടെയും അഭിപ്രായങ്ങളൊട് അനുകൂലിച്ച് കൊണ്ട് തൽക്കാലം ഞാനിത് നിർത്തുന്നൂ,എച്ചൂമിക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളൂം

മുകിൽ said...

njanonnum parayunnilla, echmukuti. enikee ezhuthu sahikkan vayya!

പ്രയാണ്‍ said...

ഒന്നും പറയുന്നില്ല ഏച്ചുമു......... കുറുക്കിക്കാച്ചിയ പാലിന്നു ചോരമണം........

ഭാനു കളരിക്കല്‍ said...

കാളയും പശുവും നായയും ഒക്കെ അടിമത്തത്തിന്റെ ബിംബങ്ങളാണ്‌.
ഒരാളെ എങ്ങനെ സ്നേഹിക്കാം എന്നതല്ല, എങ്ങനെ അടിമയാക്കാം എന്നതാണ് അധികാരത്തിന്റെ പ്രധാന ചിന്ത.
അപ്പോള്‍ ചാണക്യ സൂത്രങ്ങള്‍ ആ വഴിക്ക് മാത്റം ചിന്തിക്കുന്നു.
എല്ലാവരും സ്നേഹിക്കുക മാത്റം ചെയ്‌താല്‍ ഈ ലോകം എത്റ സുന്ദരമാകും എന്നു ഓഷോ ചോദിക്കുന്നു.
പ്രതിഷേധത്തിന്റെ ഈ എഴുത്ത് തുടരുക. കുറഞ്ഞ വാക്കുകള്‍ രാകിയെടുത്ത കത്തിപോലെ നോവിക്കുന്നു.

കൊച്ചു കൊച്ചീച്ചി said...

ഞാന്‍ മുഴുവന്‍ വായിച്ചില്ല, എച്ച്മുക്കുട്ടി. പഴയപോലെ blunt force trauma സഹിക്കാന്‍ എനിക്കു പറ്റുന്നില്ല. വയസ്സാകാന്‍ തുടങ്ങിയതുകൊണ്ടാകും...

Echmukutty said...

ചാട്ടയടിയ്ക്കിപ്പുറവും സംഭവിയ്ക്കുന്ന മൃഗഭോഗത്തീന്റെ
പെണ്മനമാണിത്,.
പരിമിതികൾ ഒരുപാടുണ്ടീ കഥയ്ക്കെന്ന് സമ്മതിയ്ക്കുമ്പോഴും........
പ്രവാസത്തിലെ ആടുജീവിതം പോലെ, സ്വദേശത്തും സ്വഗൃഹത്തിലും
പശുജീവിതവും പട്ടിജീവിതവുമാകുന്ന പെണ്മനം.
ഇതൊരു വേവുന്ന ഓർമ്മയാണ്, ആരുടെ എന്നത് വേദനയെ
ആശ്വസിപ്പിയ്ക്കുന്നില്ല.
സ്ത്രീ താനൊരു പശുവാണെന്നറിയുന്നുവെന്നേയുള്ളൂ
, സ്വയം വിശേഷിപ്പിയ്ക്കുന്നില്ല.
അടി കൊള്ളാതെ ജീവിയ്ക്കാ‍ൻ പഠിയ്ക്കു, ക്ഷോഭിയ്ക്കാനിട കൊടുക്കരുത്,
നോക്കിയും കണ്ടും നിൽക്കു എന്നീ ഉപദേശങ്ങളോടെ അടിയ്ക്കുന്ന കൈയേ അണയ്ക്കുകയുള്ളൂ
എന്ന ഓർമ്മപ്പെടുത്തലിൽ വളരുമ്പോൾ എല്ലാം പൊരുത്തപ്പെടലുകളുടെ ഭാഗമാണ്.
അതുകൊണ്ട് അടിയ്ക്കുന്ന കൈ അണച്ചു പിടിയ്ക്കാൻ വേണ്ടി പ്രാർഥിയ്ക്കുക, ഒരിയ്ക്കലും ശപിയ്ക്കരുതെന്ന്......

ഇത്രമാത്രം

വായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
എല്ലാവരുടേയും പേരെടുത്ത് പറയാത്തത് ക്ഷമിയ്ക്കുക.

ശ്രീജ എന്‍ എസ് said...

തൊട്ടാല്‍ പൊള്ളുന്ന വരികള്‍.പശു = ഉത്തമ ഭാര്യ...ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.അടിക്കുന്ന കയ്യേ ആശ്വസിപ്പിക്കാനും ഉണ്ടാവൂ എന്ന് ഓതി ഓതി ഉറപ്പിക്കപ്പെട്ട പെണ്മനസ്സു..

Vayady said...

അടിച്ചമര്‍‌ത്തലിന്റെ തേങ്ങല്‍ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. മനസ്സിനെ അസ്വസ്ഥമാക്കുന്ന കഥ. കരുത്തുറ്റ എഴുത്ത്! നന്മ നേരുന്നു..

Anonymous said...

നന്നായി....

Rare Rose said...

ടച്ചിങ്ങ് എച്മൂ..കൂടുതലൊന്നും പറയാനാവുന്നില്ല..

Nisha/ നിഷ said...

പശു ആയിതീരുവോളം .. അവള്‍ ഭാര്യയല്ല...
ഭാര്യയിത്തീരാന്‍ പശുവാകണോ? അതോ സ്ത്രീയാകണോ?
സ്ത്രീയെ ആര്‍ക്കും വേണ്ട... പശുവിനെ ആണെല്ലാര്‍ക്കും ഇഷ്ടം..
പൊരുത്തങ്ങളുടെ വഴിത്താരകളിലായിരുന്നു സ്ത്രീകള്‍ പലപ്പോഴും ഭാര്യയായി തീരുന്നത്.. അല്ല പശുവായിതീരുന്നത് ...
നല്ല ബിംബം ...

സായം സന്ധ്യ said...

എചുമൂ..മൂര്ച്ചളയുള്ള വരികള്‍..എന്നത്തേയും പോലെ..തോളിലമരുന്ന തലയെ വീണ്ടും ചുമരിലടിക്കുന്നവനേയും അവള്‍ സ്നേഹിച്ചുകൊണ്ടേയിരിക്കും..കൂടുതല്‍ വേദനിക്കാന്‍ വയ്യ..

സായം സന്ധ്യ said...
This comment has been removed by the author.
comiccola / കോമിക്കോള said...

നന്നായി, അഭിനന്ദനങ്ങള്‍

കണ്ണനുണ്ണി said...

ഈ കഥയ്ക്ക് എന്നോട് എന്തോ ഒരു ഇഷ്ടക്കുരവുണ്ട്... വിത്യസ്തത ഉണ്ടെങ്കിലും..കയ്യോപ്പുന്ടെങ്കിലും . ഞാന്‍ ഇഷ്ടപെടുന്ന എച്ച്മുവിന്റെ കഥകള്‍ ഇത്തിരി വിത്യസ്തമാ

നികു കേച്ചേരി said...

അടിച്ചമർത്തലുകളെ പശുവിലേക്ക് കൊണ്ടെത്തിക്കുമ്പോൾ ഉണ്ടാകുന്ന മുറുക്കകുറവിനെ മറയ്ക്കാനാണോ പച്ച ചോരയും, പ്രസവവേദനയും,
നല്ലോരു ത്രെഡിനെ കാടിയിൽ കലക്കി.(...ഒന്നു കണ്ണുരുട്ടിയാൽ മതിട്ടാ...)

ആശംസകൾ.

Manoraj said...

തീക്ഷ്ണമാണ് എഴുത്ത്. വരികളില്‍ നിന്നും പലതും വായിച്ചെടുക്കാന്‍ കഴിയുന്നു.

ഷമീര്‍ തളിക്കുളം said...

നല്ല എഴുത്ത്, മികച്ച രീതി.
ആശംസകള്‍....

ചാണ്ടിച്ചൻ said...

ഇപ്പോഴല്ലേ മനസ്സിലായെ...പശുവിന്റെ പടം എന്തിനാ പ്രൊഫൈലില്‍ വെച്ചിരിക്കുന്നെന്ന്...
കലക്കി എച്ച്മുവേ....

ശ്രീ said...

'അടിച്ച കൈകളുറച്ചിരിയ്ക്കുന്ന തോളിൽ തന്നെ അവളുടെ തല ചായുന്നു.
വെറുപ്പിന്റെ ആഴമാണോ തോളിലമരുന്ന തലയെയും ചുവരിലേക്കെറിയുന്നത്?'

ഇന്നും ഇതു പോലെയുള്ള 'പശു'ക്കളെയും 'അറവുകാരെ'യും നാട്ടില്‍ പലയിടങ്ങളിലും കാണാം.

ധനലക്ഷ്മി പി. വി. said...

അതെ എച്മു ..നോക്കിയും കണ്ടും നിന്നോണം പെണ്ണ് ..വീട്ടിലായാലും നാട്ടിലായാലും..നോക്കിയത് എന്തിനെന്നും
കണ്ടത് എന്താണെന്നും പറയാന്‍ പാടില്ല ..അവകാശവും ഇല്ല.. തൊഴുത്തിലെ ജീവിതം ഉപേക്ഷിക്കാനും..

പക്ഷെ പറയണ്ടേ എച്മു..വളര്‍ന്നു വരുന്ന തലമുറക്കെന്കിലും അതിനുള്ള ആത്മവിശ്വാസം നമ്മള്‍ പകര്‍ന്നു കൊടുക്കണം..ആശംസകള്‍

chithrangada said...

ആവു എച്മു ,നീ രണ്ടു
വരികള്‍ കൊണ്ടു എങ്ങനെയാണ്
ഹൃദയം മുറിക്കുന്നത് ....
സാമ്പത്തിക സ്വാതന്ത്ര്യമുള്ള ,
സ്വാഭിമാനമുള്ള ,രണ്ടു കാലില്‍
നിവര്‍ന്നു നിന്നു അടികളെ നേരിടാന്‍
കെല്‍പ്പുള്ള സ്ത്രീകളായി പെണ്മക്കളെ
വളര്‍ത്താന്‍ .............................

അനസ് ഉസ്മാന്‍ said...

എച്ഛ്മു, ഒന്നും പറയാന്‍ ഇല്ലല്ലോ... എന്തൊരു വേദനയാണിത്!

Sameer Thikkodi said...

പശുവിനെ സ്വന്തം ജീവിതത്തോട് / സ്വന്തത്തോട്‌ ഇപമിക്കുന്നത് ചില കാര്യങ്ങളില്‍ സത്യമാവാം .. പക്ഷെ ദാമ്പത്യത്തിന്റെ തീക്ഷ്ണ ഭാവങ്ങള്‍ / അനുഭവങ്ങള്‍ ഇങ്ങനെ താരതമ്യ പ്പെടുത്തുന്നത് അല്പം കടന്ന കൈ ആയില്ലേ എന്നൊരു സംശയം ....

അവസാന വരികളോട് യോജിക്കുന്നു

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ,ഒന്നും പറയുന്നില്ല. ഒത്തിരികാര്യങ്ങളതിലടങ്ങിയിരിക്കുന്നു.അറുക്കാന്‍
കൊണ്ടുപോകുന്ന മാടുകള്‍ക്ക് അറവു കത്തീടെ മണം അറിയാന്‍ പറ്റും എന്നാണ് പറയുന്നത്.

എന്‍.പി മുനീര്‍ said...

മൂര്‍ച്ചയേറിയ വാക്കുകള്‍
ഹൃദയത്തിലേക്ക് തുളച്ചു കയറാന്‍ ശക്തിയുള്ളവ..

കൂതറHashimܓ said...

രണ്ട് തവണ വായിചിട്ടും ഒന്നും മനസ്സിലായില്ലാ.
കമന്റുകളില്‍ മനസ്സിലായവരെ തിരഞ്ഞപ്പോ ചന്തു നായര്‍ പറഞ്ഞത് വായിച്ചു. അപ്പോ മനസ്സിലായി ഇത്തിരി.

Kadalass said...

അശംസകൾ!

Kalavallabhan said...

പൊരുത്തങ്ങളുടെ വഴിത്താരകളിൽ ഭാര്യയാവുക. പശു ആവരുത്. പശു ആകേണ്ടി വന്നാൽ കൊമ്പും വായും, പുറകാലും ഉള്ളവളാകുക.
എഴുതിയതിലേറെ വായിപ്പിക്കുന്ന കഥ.

ഗീത said...

എച്മുവേ....
ഒറ്റവാക്കിൽ പറയാം . വല്ലാതെ വിഷമിപ്പിച്ചു.

Unknown said...

ചുരുങ്ങിയ വാക്കുകളില്‍ തീഷ്ണമായ ഭാഷയില്‍ നീറുന്ന കുറെ യഥാര്ത്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
എച്ച്മുവിനു സല്യൂട്ട്

ശങ്കരനാരായണന്‍ മലപ്പുറം said...

ബിംബ സൂചനകളുള്ള ഇത്തരമെഴുത്തിന് അതിന്റേതായ കഴിവു തന്നെ വേണം. ആശംസകള്‍!

smitha adharsh said...

wht to say???
excellent..no words to describe than that..

A said...

എച്ച്മുവിന്റെ കഥകള്‍ എല്ലാം എരിവും മൂര്‍ച്ചയും ഉള്ളവ തന്നെയാണ്. ഇത് പക്ഷെ പൊള്ളിച്ചു. വേറെ എന്ത് പറയണം എന്നറിയില്ല

SETHULAKSHMI said...

പശുവായിരിക്കാൻ അനുവദിക്കുക,എച്മു..ഒരു തീക്കൊള്ളി കൊണ്ടിളക്കി അവളുടെ അകം പൊള്ളിക്കാതെ. പശുവായി,വീണ്ടും കയറിനുള്ളിൽ കഴിഞാലല്ലേ കാമധേനുവാകാനാവൂ

ഞാന്‍ said...

എച്ച്മുവോടെ ഉലകം എച്ച്മുവോടെ ഉലകം മാത്രമാണ്.ആ ഉലകം മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ അസ്വാഭാവികതകള്‍ കടന്നുവരുന്നു.ആശയം പ്രകടിപ്പിക്കാന്‍ ശക്തമായ ഭാഷ തിരഞ്ഞെടുക്കുമ്പോള്‍ പറയാന്‍ ഉദ്ദേശിച്ചത് അതെ അര്‍ത്ഥത്തില്‍ വായിക്കുന്നയാളുടെ മനസ്സില്‍ വരുന്നതാണോ എഴുത്തിന്റെ ശക്തി കൂട്ടി വായിക്കുന്നയാലിന്റെ മനസ്സില്‍ വേണ്ട ചലനങ്ങള്‍ ഉണ്ടാക്കാതെ കടന്നു പോകുന്നതാണോ നല്ലത് എന്ന് ചിന്തിക്കുക.വിമര്‍ശിച്ചു മാര്‍ക്കിടാന്‍ വൃത്തത്തില്‍ എഴുതിയ കവിത വൃത്തത്തില്‍ തന്നെ എഴുതിയതാണോ എന്ന് പരിശോധിച്ചു മാര്‍ക്കിടല്‍ ഒന്നും അല്ലല്ലോ?അത് കൊണ്ട് എഴുതുക. ഒരു മാങ്ങ എറിഞ്ഞിടാന്‍ നോക്കുമ്പോള്‍ മാങ്ങ വീഴുകയും അപ്പുറത്ത് നില്‍ക്കുന്ന ചേട്ടന്റെ തലയില്‍ ആ കല്ല്‌ കൊള്ളുകയും ചെയ്യണമെന്നു നിര്‍ബന്ധം പിടിക്കരുതെന്ന് ആലങ്കാരികമായി ഓര്‍മ്മിപ്പിക്കുന്നു ..........

ജയരാജ്‌മുരുക്കുംപുഴ said...

katha nannayittundu..... bhavukangal.....

Unknown said...

പ്രതീകാത്മ കഥ

ഒരില വെറുതെ said...

മാതൃഭൂമി ബ്ലോഗനയില്‍ വന്ന പോസ്റ്റാണ് ആദ്യം വായിച്ചത്. കീറി മുറിക്കുന്ന ആ വരികള്‍ സങ്കടമല്ല ഉണ്ടാക്കിയത്. വല്ലാത്ത വിമ്മിഷ്ടം. ചോരയും മുറിവും ദുരിതവും ചേര്‍ന്നൊരുക്കുന്ന
വല്ലാത്തൊരു സിംഫണി. ഏതോ പുരുഷന്‍ പ്രസവമുറിയെ ഭാവനയിലൂടെ അറിഞ്ഞെഴുതിയതാവാം അതെന്നായിരുന്നു സമാധാനിച്ചത്. നന്നായി എഴുതാന്‍ അറിയുന്നൊരാള്‍ സങ്കല്‍പ്പിച്ചിരിക്കാവുന്ന പേറ്റുമുറിയുടെ ചോരച്ചുവപ്പെന്നും കരുതി രക്ഷപ്പെട്ടു.

പുതിയ മാധ്യമം വീക്കിലിയില്‍ കുറിപ്പ് വായിച്ചു.
ചുറ്റുമുള്ള ലോകത്തെക്കുറിച്ച നിരീക്ഷണങ്ങള്‍.
അപ്പോള്‍ മനസ്സിലായി, പെണ്ണുലകത്തിന്റെ വേദനകളത്രയും ഒപ്പിയെടുക്കാന്‍ കഴിഞ്ഞത് എങ്ങിനെയെന്ന്..

ഇന്നിപ്പോള്‍ ഈ പോസ്റ്റ്.
വീണ്ടും മുറിവുകള്‍. ചോര.
ആര്‍ത്തി പൂണ്ട കാലത്തിനുമുന്നില്‍
ഇന്ത്യന്‍ ആര്‍മി റേപ്പ് അസ് എന്ന
ബാനറുമായി നഗ്നരായി പ്രതിഷേധിച്ച മണിപ്പൂരിലെ
അമ്മമാരെ ഓര്‍മ്മ വന്നു. തീ കൊണ്ടാണ് എച്ച്മു എഴുതുന്നത്. പൊള്ളിപ്പിടയുകയാണ് വരികള്‍.
ആശംസകള്‍ പറയുന്നില്ല. ജീവിതത്തെ ഇത്തിരി
പച്ചപ്പോടെ കാണാനാവുന്ന വരികള്‍ പിറക്കട്ടെ
എന്നു മാത്രം ആഗ്രഹിക്കുന്നു. നന്‍മകള്‍.

അന്ന്യൻ said...

കൂതറ ഹാഷിം പറഞ്ഞപോലെ കമന്റ് വയിച്ചു കുറയൊക്കെ മനസ്സിലാക്കി…

കുഞ്ഞൂസ് (Kunjuss) said...

ചവിട്ടിയരക്കപ്പെടുമ്പോഴും മരണവേദനയില്‍ പിടയുമ്പോഴും കുടുംബത്തെയോര്‍ത്ത് , കുടുംബത്തിന്‍റെ അഭിമാനത്തെയോര്‍ത്ത് നിശ്ശബ്ദം എല്ലാം സഹിക്കുന്ന , ഉള്ളില്‍ കരഞ്ഞു,പുറമേ ചിരിച്ചു കാണിക്കുന്ന ഒരുപാടു മിണ്ടാപ്രാണികളായ കുടുംബിനികളെ അറിയാം.... ആ വേദനയുടെ തീവ്രത കുറെയെങ്കിലും എച്ച്മുവിന്റെ വരികള്‍ക്കു പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .

വ്യത്യസ്തമാണ് എച്ചുമുവിന്റെ ഓരോ രചനയും... തീവ്രമാണ് ഓരോ വരികളും....

ജയിംസ് സണ്ണി പാറ്റൂർ said...

ഞാനായിരുന്നെങ്കില്‍ നീണ്ടിടതൂര്‍ന്ന വണ്ടിന്‍പുറ
മാര്‍ന്ന മുടിയിഴകളില്‍ ഹൃദയം ദക്ഷിണ നല്കി
മുഖമൊളിപ്പിക്കും അപ്പോള്‍ വ്രീളാ വിവശതയുടെ
വിശുദ്ധ സംഗീതമുയരും.......
മുനകള്‍ തറച്ചു കയറുന്ന എഴുത്തു്. ഭാര്യടെ മര്‍ദ്ദി
ക്കുന്ന ഭര്‍ത്താവാണു ലോകത്തിലെ ഏറ്റവും വലിയ
ഭീരൂ.

Umesh Pilicode said...

ഞാനാണ് ഇതെഴുതുന്നതെങ്കില്‍ മിക്കവാറും അവസാനത്തെ വാക്കുകള്‍ മാത്രമേ ഉണ്ടാകൂ .. സത്യത്തില്‍ ആദ്യ ഭാഗമൊക്കെ വല്ലാത്ത ഭീതി പ്രദാനം ചെയ്യുന്നുണ്ട് ...

ശക്തമായ (പേടിപ്പെടുത്തുന്ന )എഴുത്ത് !!

ആശംസകള്‍ !! :-))

mukthaRionism said...

പ്രസവ വേദനയില്‍ പോലുമൊന്നു ഉറക്കെ കരയാത്ത പശുവാണു അടയാളം. പശുവിന്റെ ഭാഷ ആര്‍ക്കും തിരിയില്ല. കരയുമ്പോഴും ചിരിക്കുമ്പോഴും കറക്കുമ്പോഴും അറുക്കുമ്പോഴും തിന്നുമ്പോഴും പശുവിനെ അറിയാന്‍ പറ്റില്ല.



നമിക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..........

റോസാപ്പൂക്കള്‍ said...

എച്ചുമു.കലാവല്ലഭന് പറഞ്ഞതിനോടു ഞാനും യോജിക്കുന്നു.
ഈ പശു സങ്കല്പ്പം ഇന്നിനു ചേരാത്ത ഒന്നാണു.ഗതികെട്ടാല് അവള്ക്ക് കൊമ്പ് ഉപയോഗിച്ചു കൂടെ.

Akbar said...

പശു ജന്മം.
എച്ചുമോവോട് ഉലകത്തില്‍ എന്തെല്ലാം കഥകള്‍.
വ്യത്യസ്തമായ ശൈലിയില്‍ പറഞ്ഞ ആശയം.

ഹംസ said...

കഥ കൊള്ളാം...

ആശംസകള്‍ :)

F A R I Z said...

ആദ്യമായാണ് ഞാന്‍ ഈ ബ്ലോഗില്‍. കഥ വായിച്ചപ്പോള്‍,കഥയിലെന്തു പറഞ്ഞു എന്നതിനേക്കാള്‍,കഥ എങ്ങിനെ പറഞ്ഞു എന്ന് പറയാനാ ഇഷ്ടം.

കഥയില്‍ ആകര്‍ഷിക്ക ഒന്നുമില്ലെങ്കിലും, പറഞ്ഞരീതി നന്നായി, ഒരുപാടു പറഞ്ഞു നിറക്കാതെ ശാന്തമായി,അര്‍ത്ഥം സ്ഫുരിക്കുന്ന വാക്കുകളിലൂടെ,
കുറഞ്ഞ വരിയില്‍ പറയാനുള്ളതത്രയും പറഞ്ഞു.
വായിച്ചു കഴിയുമ്പോള്‍ സ്പഷ്ടമായ ഒരു ബിംബം തെളിയുന്നില്ല എന്നത് കഥാ ആശയത്തിലെ ദുര്‍ബലത ആയിരിക്കും.

നന്നായെഴുതാന്‍ അറിയാവുന്ന ഈ എഴ്തുകാരിയില്‍ നിന്നും,ഏറെ പ്രതീക്ഷിച്ചുകൊണ്ട്, എന്റെ ആദ്യ സന്ദര്‍ശനം ഇവിടെ ഒപ്പുവേക്കട്ടെ.

ഭാവുകങ്ങളോടെ,
--- ഫാരിസ്‌

F A R I Z said...
This comment has been removed by the author.
Sudeesh Rajashekharan said...

എച്മു അറിയാന്‍ എഴുതുന്നത്‌, ഇന്നിന്റെ കാലത്ത് വിത്ത് കാളകള്‍ കുറ്റി അറ്റല്ലോ. ഇന്ന് കാളകള്‍ പണി എടുക്കാനും ചോര വറ്റുമ്പോള്‍ വീതം വെച്ച് കൊടുക്കപ്പെടാനും മാത്രം വിധിക്കപെട്ടവര്‍ തന്നെയാണ്. അങ്ങിനെ ഉള്ള കാളകള്‍ക്ക് പ്രിയം, പശുക്കള്‍ തന്നെ. നിലത്തിലെ പണിയും പിന്നെ തൊഴുത്തിലെ കുത്തും, കാള വീണു പോകും. വെട്ടാന്‍ മാത്രം കൊള്ളുന്ന ഒരു അവസ്ഥയിലേക്ക്. നിലത്തിലെ പണി കഴിഞ്ഞു ഉള്ള കാടി കുടിച്ചതിനു ശേഷം, ഒരു ഉറക്ക ഗുളിക ആകാന്‍ അല്ല പശുവിന്റെ യോഗവും, അങ്ങിനെ ആകരുത്. ഒരു വീട്ടില്‍ ഒരുമിച്ചു കഴിയുമ്പോള്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുക്ക അഭിശപ്തമാണ്. സംസാരിക്കു, വെറുതെ സംസാരിക്കു എല്ലാം ശരിയാകും. നിശബ്ദം സഹിക്കുന്നത് ഓരോ ദിവസവും തലേനത്തെ വസ്ത്രം അഴിക്കാതെ പുതിയത് ധരിക്കുന്നത് പോലെ ആണ്. ഉള്ളില്‍ പുഴുക്കം കൂടും, അഴിക്കാന്‍ വസ്ത്രങ്ങളുടെ എന്നാവും കൂടും.

സംസാരിക്കു.....

mirshad said...

അവളുടെ കിടപ്പുമുറി വായിച്ചു . മാധ്യമത്തില്‍ വന്ന ലേഖനത്തിലെ ചില കാര്യങ്ങളുമായി കൂട്ടി വായിക്കാന്‍ തോന്നുന്നു . 50 % ഭാര്യമാര്കും ഭര്‍ത്താക്കന്മാരില്‍ നിന്നും അടി കിട്ടാരുണ്ടെന്നും , 70 % ഭര്‍ത്താക്കന്മാരുടെ ഭാര്യയെ തല്ലണം എന്ന കാഴ്ചപ്പാടുമായി ജീവിക്കുന്നുവെന്നും ഉള്ള കാര്യങ്ങള്‍. വിഷയം ഭംഗിയായി അവതരിപ്പിച്ചതിന് അഭിനന്തനം. . .

rafeeQ നടുവട്ടം said...

താങ്കളുടെ വാക്കുകള്‍ പതിച്ച കണ്ണും രുചിച്ച നാക്കും തരിച്ചു പോയിരിക്കുന്നു!