Saturday, April 16, 2011

‘പടക്കം ചൂടാവുമ്പോ ഠേ….. ഠേ….. ന്ന് അടീം കൂടി പൊട്ടും‘

https://www.facebook.com/groups/1498796040413252/permalink/1945422209083964/
15/04/18

(വർത്തമാനം വിഷുക്കണി പതിപ്പിൽ - ഏപ്രിൽ 2011 - പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

മാർച്ച് മാസത്തിൽ തന്നെ പൂ ചൊരിയുന്ന കർണികാരം “ദാ വിഷു…വിഷു “വന്നിരിയ്ക്കുന്നുവെന്ന് മന്ത്രിയ്ക്കുന്നത് ഞാൻ കാണുന്നും കേൾക്കുന്നുമുണ്ട്. മേടമാസത്തിനു പകരം മീനത്തിലേ വിഷു ആഘോഷിച്ചേയ്ക്കാമെന്ന് കൊന്നപ്പൂവിന് തോന്നുന്നതെന്തുകൊണ്ടാവും? പൂവിനു മേടച്ചൂടും ചൂരും മീനത്തിൽ തന്നെ കിട്ടിക്കഴിഞ്ഞിരിയ്ക്കുന്നുവോ?
അടിമുടി പൂത്തുലഞ്ഞ കണിക്കൊന്ന എന്റെ ബാല്യകാല സ്വപ്നമായിരുന്നു. എല്ലാ കൊല്ലവും വിഷു വരുമ്പോൾ അയല്പക്കത്തെ കുട്ടികൾക്ക് അതുവരെയില്ലാതിരുന്ന ഒരു സ്പെഷ്യൽ ഗമയും പ്രാധാന്യവും ജാടയും ഒക്കെയുണ്ടാവും. അവരുടെ വീട്ടുമുറ്റത്ത് പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയാണ് അതിനു കാരണമെന്ന് അധികം വൈകാതെ ഞാൻ മനസ്സിലാക്കി. കണിക്കൊന്ന എന്റെ സ്വപ്നവും കരളിലെ വേദനയുമായതങ്ങനെയാണ്. പക്ഷെ, വീട്ടിലെ കൊന്ന പൂക്കാൻ തുടങ്ങിയപ്പോഴേയ്ക്കും ആ ബാല്യം കടന്നു പോയി, ഗമയും പ്രാധാന്യവുമൊന്നും ആരോടും പ്രദർശിപ്പിയ്ക്കാനവസരം തരാതെ.
അമ്പലത്തിലെ ഉത്സവക്കാലത്തും വിഷുക്കാലത്തും ആണ് ഒരു ചേട്ടനില്ലാതെ പോയതിന്റെ സങ്കടം എനിയ്ക്ക് ഏറ്റവും കൂടുതൽ തോന്നിയിട്ടുള്ളത്. എന്റെ ബാല്യകാല സുഹൃത്തുക്കൾക്കെല്ലാം മിടുക്കന്മാരായ ചേട്ടന്മാരോ അല്ലെങ്കിൽ ആ ചേട്ടന്മാരുടെ ഒപ്പത്തിനൊപ്പം നില്ക്കുന്ന അനുജന്മാരോ ഉണ്ടായിരുന്നു. ഉത്സവക്കാലത്ത് സന്ധ്യ കഴിഞ്ഞുള്ള കലാപരിപാടികൾ കാണാൻ പോകുന്ന ഭാഗ്യവതികളായ സഹോദരിമാർക്ക് കൂട്ട് ഈ ചേട്ടന്മാരും അനിയന്മാരും ആയിരിയ്ക്കുമല്ലോ.
‘ആയ്, രമേശേട്ടന് ഇരുട്ടത്ത് നടക്കാൻ ന്താ ധൈരിയം,‘
‘ആ, വഴീല് മൂർഖൻ പാമ്പിനെ കണ്ട്ട്ട് ഗംഗേട്ടൻ പേടിച്ച്ല്യാ അതറിയോ ?‘
‘ആന എടയാന്ന് കേട്ടിട്ടും കൂടി ന്റെ ഉണ്ണിയ്ക്ക് ഒരു കൂസലുണ്ടായില്ല്യ’ ………… ഇതൊക്കെ ഗമക്കാരികളായ സഹോദരിമാർ പറയുന്ന ഉത്സവകാല പൊങ്ങച്ചങ്ങൾ ആണെങ്കിൽ വിഷുക്കാലമായാൽ വേറെ തരം കഥകൾ കേൾക്കാം.
‘കണിവയ്ക്കാനേയ് പ്ലാവിന്റെ ഉച്ചാണിക്കൊമ്പ്ത്തന്നാ ചക്കീട്ടത് രമേശേട്ടൻ, കയറ് കെട്ടീട്ട് എറ്ക്കാര്ന്ന്, അതോണ്ട് ഒരു കേടും പറ്റീല്യാ’
‘ഗംഗേട്ടനാ മാങ്ങ മുഴോൻ പറിച്ചേ…… വലത്തോട്ടിയോണ്ട്, ഒറ്റെണ്ണം പൊട്ടീല്യാ.‘
‘ഉണ്ണ്യെ നീറും കട്ടുറുമ്പും പൊതിഞ്ഞൂ ട്ടാ, ന്നാലും കൊന്നപ്പൂ വട്ടിക്കണക്കിനാ പറ്ച്ച്ത്. ന്താ ഒരു സാമർഥ്യം……….‘ ഇങ്ങനെ പറയുമ്പോൾ ആ അനിയത്തിമാരും ചേച്ചിമാരും ആയ ഗമക്കാരികളുടെ ഭാവം കാണേണ്ടതു തന്നെയാണ്! വേൾഡ് കപ്പ് ജയിച്ച ധോണിയെപ്പോലെ.
‘ഇത്തിരി പൂ തര്വോ‘ എന്ന് ആവുന്നത്ര പാവമായി ചോദിച്ചാലും അവർ കുറച്ച്, നന്നെക്കുറച്ച് പൂക്കൾ മാത്രമേ തരികയുള്ളൂ. അവരുടെ പല ബന്ധുക്കളുടേയും വീടുകളിൽ കൊടുക്കാനുള്ളതുകൊണ്ട് ഇതിലും കൂടുതൽ തരാനാവില്ലെന്ന് തീർത്തു പറയുകയും ചെയ്യും. നാലഞ്ചു വീടുകളിലെങ്കിലും പോയി അങ്ങനെ പാവമായിട്ടാണ് കണി വെയ്ക്കാനാവശ്യമായ കൊന്നപ്പൂക്കൾ കിട്ടിയിരുന്നത്.
അടുത്ത പ്രശ്നം പടക്കത്തിന്റേതായിരുന്നു. പടക്കം കെട്ടുന്ന രാമൻ നായരുടെ വീട്ടിൽ നിന്ന് കമ്പിത്തിരി, മത്താപ്പ്, പാമ്പ് ഗുളിക എന്നീ പാവം പാവം പെൺപടക്കങ്ങളും മേശപ്പൂവ്, തലചക്രം എന്നു തുടങ്ങി ഇത്തിരി മൂച്ചുള്ള പെൺപടക്കങ്ങളും മാത്രമേ ഞങ്ങൾ വാങ്ങുകയുള്ളൂ. അപ്പോൾ വിഷു സമ്മാനമായി കുറച്ച് ഓലപ്പടക്കവും കൂടി തികച്ചും സൌജന്യമായി ലഭിച്ചിരുന്നു. ഓലപ്പടക്കം, മാലപ്പടക്കം, വാണം, അമിട്ട്, ഗുണ്ട്, ബോംബ് ഒക്കെ ആൺപടക്കങ്ങളാണല്ലോ. ആ ഓലപ്പടക്കങ്ങൾ പൊട്ടിയ്ക്കാൻ വീട്ടിലൊരു ആൺ തരിയില്ലാത്തതുകൊണ്ട് അവ ഉപയോഗശൂന്യമായി പോകാറാണ് പതിവ്. അതുകൊണ്ട് വിഷുക്കണി വെയ്ക്കുന്ന വൈകുന്നേരങ്ങളിൽ, എല്ലാവരും പടക്കം പൊട്ടിച്ചു രസിയ്ക്കുന്ന സമയത്ത് ഞാനും അനിയത്തിയും അല്പം വിഷണ്ണരാവാറുണ്ട്.
വിഷുപ്പിറ്റേന്ന് അനിയത്തിമാരും ചേച്ചിമാരുമായ ഗമക്കാരികൾ “നിങ്ങടവ്ടെ പടക്കോന്നൂണ്ടായില്ല്യാ ല്ലേ‘എന്ന് ചുണ്ട് കോട്ടിക്കൊണ്ട് ചോദിയ്ക്കും. അപ്പോഴാണ് അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നത്. ‘അല്ലല്ല, പടക്കോണ്ടായിരുന്നു. ഉം ഉം ഉണ്ടായിരുന്നു‘ എന്ന് വാശിയോടെ പറയുമെങ്കിലും അവർ ഒറ്റത്തട്ടിൽ അത് തെറിപ്പിച്ച് കളയും. ‘ന്ന്ട്ട് ഒരു ഒച്ചീം കേട്ട്ല്ല്യാല്ലോ…പടക്കം നനഞ്ഞോയോ?’
പിന്നെ വർണ്ണനയാണ്, ‘ഗംഗേട്ടൻ ഓലപ്പടക്കം കത്തിച്ചപ്പോ…… രമേശേട്ടൻ വാണം കുപ്പീലു വെച്ച് വിട്ടപ്പോ…….. അപ്പോ, ന്റെ ഉണ്ണ്യോ? അവനെങ്ങ്ന്യാ ആ മാലപ്പടക്കം പൊട്ടിച്ചേന്നറിയോ……‘ നമുക്ക് ഗംഗേട്ടനും രമേശേട്ടനും ഉണ്ണിയും പടക്കവും വാണവും ഇല്ല. ഞാൻ ചേച്ചിയായി ജനിച്ചും പോയി, ഇനി ഒരു ചേട്ടനുണ്ടാവണമെങ്കിൽ എന്നേക്കാൾ മുൻപ് ജനിയ്ക്കേണ്ടേ? പിന്നെ കുഞ്ഞനിയൻ ഉണ്ടായി അവൻ വലുതാവുമ്പോഴേയ്ക്കും ……….
‘നീ നടക്കണ വല്ല കാര്യോം ആലോചിയ്ക്ക്‘ എന്ന് അനിയത്തി എന്നെ തിരുത്തും. അതെ, അതാണു വേണ്ടത്. ചെയ്യാൻ പറ്റുന്ന കാര്യം ആലോചിയ്ക്കണം……..
വീട്ടിൽ കൊന്നപ്പൂവില്ല എന്നതൊരു പരമാർത്ഥമാണ്, കൊന്ന നട്ടിട്ടുണ്ട്. തടമെടുത്ത് വെള്ളമൊഴിയ്ക്കുന്നുണ്ട്. പക്ഷെ, അദ്ദേഹം വളർന്ന് വലുതായി പൂവുണ്ടാവാൻ സമയം പിടിയ്ക്കും. എന്നിട്ട് വേണമല്ലോ മതിയാവോളം പൂ പറിയ്ക്കാൻ…… അപ്പോൾ കുറെക്കാലം കൂടി ഈ കൊന്നപ്പൂ വകയിൽ ഗമക്കാരികളുടെ കേമത്തം സഹിച്ചേ പറ്റൂ.
ഓലപ്പടക്കം വീട്ടിലുണ്ട്. അത് പൊട്ടിയ്ക്കാൻ എന്താണ് മാർഗമെന്ന് ആലോചിച്ചാൽ മതി. എല്ലാം കൂടി ഒന്നിച്ചിട്ട് കമ്പിത്തിരിയോ മത്താപ്പോ കൊണ്ട് തീ കൊടുത്താൽ മതിയെന്ന് ആദ്യം തീരുമാനിച്ചു. മത്താപ്പ് ഒരെണ്ണം മതിയാകുമോ ആവോ? പിന്നെ തീ കൊടുത്തിട്ട് നല്ല സ്പീഡിൽ പിൻ തിരിഞ്ഞ് ഓടുന്നതിലാണ് മിടുക്കെന്ന് അനിയത്തി പറഞ്ഞു. ഓടാൻ വൈകിയാൽ കാര്യങ്ങൾ അപകടമായിത്തീരും. അതോർത്തപ്പോൾ തന്നെ കൈയും കാലും വിറയ്ക്കാനും തൊണ്ട വരളാനും തുടങ്ങി.
കുറച്ചധികം സമയം ആലോചിച്ചപ്പോൾ ശീമക്കൊന്നയുടെ നീണ്ട കമ്പിന്റെ അറ്റത്ത്, ഒരു പൊളിവുണ്ടാക്കി പടക്കം അതിൽ പിടിപ്പിച്ച് തീയിൽ കാണിയ്ക്കാമെന്ന നിർദ്ദേശവുമായി അനിയത്തി വന്നു. ശീമക്കൊന്നയുടെ കമ്പിന് കനം നന്നെ കുറവായതുകൊണ്ട് ഞങ്ങൾക്ക് അത് കൈകാര്യം ചെയ്യാനെളുപ്പമാണെന്നും അവൾ ചൂണ്ടിക്കാട്ടി. എന്നേക്കാൾ വയസ്സിനു ചെറുതായതുകൊണ്ട് മാത്രം അവളെ അനിയത്തി എന്ന് വിളിയ്ക്കുന്നതാണ്. അതൊഴിച്ച് ബാക്കി എല്ലാറ്റിലും അവൾ ചേച്ചിയായിരുന്നു. തീയും പടക്കവും വടിയുടെ അത്രേം അകലത്തിൽ പിടിച്ചാൽ മതിയെന്നും അവൾ പറഞ്ഞു. വടിയ്ക്ക് മാങ്ങ പറിയ്ക്കണ തോട്ടിയുടെ നീളം വേണമെന്നും തീർച്ചയാക്കി. കണി വെയ്ക്കാൻ അകത്ത് ഒരുക്കങ്ങൾ നടക്കുമ്പോൾ പുറത്തെ വരാന്തയിലിരുന്ന് ഞങ്ങൾ രണ്ട് പേരും കൂടി പുതിയ ടെക്നോളജി ഉപയോഗിച്ച് ഠേ…..ഠേ…..ന്ന് പടക്കം പൊട്ടിയ്ക്കും! ഗംഗേട്ടനും രമേശേട്ടനും ഉണ്ണീം ഇല്ലാത്തവർക്കും വേണല്ലോ പടക്കോം വിഷൂമൊക്കെ. ഗമക്കാരികൾ പടക്കത്തിന്റെ ഒച്ച കേട്ട് കിടും..കിടും എന്ന് ഞെട്ടട്ടെ…………
അഭിമാനവും ആഹ്ലാദവും കൊണ്ട് വീർപ്പുമുട്ടിയാണ് ആ വിഷുത്തലേന്ന് ഞങ്ങൾ കമ്പിത്തിരിയും മത്താപ്പുമൊക്കെ കത്തിച്ച്കൊണ്ടിരുന്നത്. ഇതാ, വരുന്നു ആ നിമിഷം………ഞങ്ങളും പടക്കം പൊട്ടിയ്ക്കാൻ പോകുന്ന അപൂർവ സുന്ദര നിമിഷം…. എല്ലാവരും അന്തം വിട്ട് നിൽക്കുന്ന അൽഭുത നിമിഷം…..ദാ ഇപ്പോൾ വരും.
ഠേ…….ഠേ……ഠേ…….. ന്ന്….. പടപടാ എന്ന് …….ദൈവമേ ! പടക്കം പൊട്ടുന്നു…… മുറ്റത്തല്ല, അയൽപ്പക്കത്തല്ല, ഞങ്ങളല്ല, ആരാണ് ? എവിടെയാണ് ?…..ആരൊക്കെയോ ഓടി വരുന്നുണ്ടല്ലോ…… അലർച്ച…… ബഹളം…….വീട്ടിന്റെ അകത്ത് അടുക്കളയിൽ നിന്നാണ് ശബ്ദം……..
----------------------------------------

ഞാൻ തലയും കുമ്പിട്ട് നിന്നു. വീട്ടിലെല്ലാവരും ദേഷ്യപ്പെട്ടിരിയ്ക്കയാണ്. അധികം പടക്കമില്ലാതിരുന്നതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. തീപിടുത്തമുണ്ടായില്ല, തറയിലെ മണ്ണടുപ്പ് തകർന്നതൊഴിച്ചാൽ നാശ നഷ്ടങ്ങളൊന്നുമുണ്ടായില്ല….ഭാഗ്യം. അതെ, ഗുരുവായൂരപ്പൻ കാത്തു……. പക്ഷേ, ഈ പടക്കം അടുക്കളയിൽ എങ്ങനെ വന്നു?
പടക്കം വേഗം പൊട്ടണമെങ്കിൽ ഒട്ടും നനവില്ലാതെയിരിയ്ക്കണമെന്നും അതിന് ചെറുതായി ഒന്ന് ചൂടാക്കിയാൽ മതിയെന്നും ഗംഗേട്ടനും രമേശേട്ടനും പറയുന്നത് എല്ലാവരും കേട്ടിട്ടുള്ളതല്ലേ? അതുകൊണ്ടാണ് ഭക്ഷണം ചൂടായിരിയ്ക്കാൻ എടുത്ത് വെയ്ക്കാറുള്ള കൊടിയടുപ്പിൽ ഞാൻ പടക്കം സൂക്ഷിച്ചത്……ഒട്ടും നനവില്ലാതെയിരിയ്ക്കാൻ ………തീയിൽ കാണിച്ചാൽ ഉടനെ ഠേ ഠേ എന്ന് പൊട്ടാൻ…….കൊടിയടുപ്പ് ഒരിയ്ക്കലും കത്തിയ്ക്കാറില്ല. ‘കാളവായ് ‘എന്ന് പേരായ വലിയ അടുപ്പിൽ നിന്നുള്ള ചൂട് മെല്ലെമെല്ലെ വ്യാപിയ്ക്കുകയേയുള്ളൂ. ‘കാളവായിലെ ശമയൽ ശെയ്ത് കൊടിയടുപ്പിലെ വെച്ച് ശൂടായിരുക്കറ ശാപ്പാട് പോടണം‘……… എന്ന് കേട്ടാണു വളർന്നിട്ടുള്ളത്……… അതുകൊണ്ടാണ്……. കൊടിയടുപ്പിന്റെ പുറത്ത് വെച്ചാൽ ആരെങ്കിലും കണ്ടെങ്കിലോ എന്നു കരുതിയാണ് കൊടിൽ കൊണ്ട് ഉള്ളിലേയ്ക്ക് ഇറക്കി വെച്ചത്……… ഇത്തിരി നേരത്തേയ്ക്കായിട്ട് വെച്ചതാണ്….. കമ്പിത്തിരിയും മത്താപ്പും കത്തിയ്ക്കണ നേരത്തേയ്ക്ക് മാത്രം ……….. പക്ഷെ, കനൽ കൊടിയടുപ്പിലേയ്ക്കും നീങ്ങി വരുമെന്നും അങ്ങനെയാണ് ചൂടുണ്ടാവുന്നതെന്നും എനിയ്ക്കറിയില്ലായിരുന്നു……….. പിന്നെ പുതിയ ടെക്നോളജി പ്രദർശിപ്പിച്ച അനിയത്തിയുടെ മുൻപിൽ ഒട്ടും നനവില്ലാത്ത പടെ പടെന്ന് പൊട്ടുന്ന പടക്കം കാണിച്ച് ആളാവാൻ എനിയ്ക്കും മോഹമുണ്ടായിരുന്നു……. അതല്ലേ കാരണം?........
വിഷുത്തലേന്നായാലും അടി കിട്ടിയാൽ നല്ല വേദനയാണ്. അതിലും ഭയങ്കരമായിരുന്നത് അനിയത്തിയുടെ നോട്ടമായിരുന്നു……….. എന്റെ ബുദ്ധിശക്തിയെ അളക്കുന്ന യന്ത്രം കണ്ടുപിടിച്ച ഗവേഷകയുടെ നോട്ടം……….. അയല്പക്കത്തെ ഗമക്കാരികൾ വിവരമറിഞ്ഞെത്തിയപ്പോൾ ദൈവം പോലും അവരുടെ ഭാഗത്താണെന്ന് എനിയ്ക്ക് മനസ്സിലായി. അല്ലെങ്കിൽ ഞാൻ കരച്ചിൽ നിറുത്തിയതിനു ശേഷം വന്നാൽ മതിയായിരുന്നില്ലേ അവർക്ക്? രാത്രി തന്നെ, ‘അയ്യോ! എന്താ പറ്റിയേ‘ എന്നന്വേഷിച്ച് ഓടി വന്ന അവരുടെ വീട്ടുകാർക്കൊപ്പം തിരക്കിട്ട് പാഞ്ഞു വരണമായിരുന്നോ?.
പിറ്റേക്കൊല്ലം വിഷുവിന് ‘പടക്കം ചൂടാവുമ്പോ ഠേ…. ഠേ…. ന്ന് അടീം കൂടി പൊട്ടും‘ എന്ന പാട്ടുണ്ടായതങ്ങനെയാണ്.

65 comments:

jayaraj said...

ennittu ethra PADAKKAM potteeru kitti?

ശ്രീനാഥന്‍ said...

കർണ്ണികാരം പൂത്തുതളിർത്ത കൌമാരത്തിൽ എച്ചുംകുട്ടിക്ക് കൽ‌പ്പനകൾ താലമെടുത്തിരുന്നു, അടിയുടെ പൂരമായിരുന്നൂ എന്നറിയുന്നതിൽ സന്തോഷം. ഏട്ടന്മാരില്ലാഞ്ഞത് ഭാഗ്യം, തലയ്ക്ക് നല്ല കിഴുക്കും കിട്ടിയേനേ. ഗവേഷകേ, കണിക്കൊന്നയുടെ തങ്കത്താലികൾ പോലെ ഇനിയും പലതുമുണ്ടാവട്ടേ ഓർമ്മയുടെ വർണ്ണമത്താപുകൾ ഇതുപോലെ -പല നിലയിൽ പൊട്ടിപ്പൊലിഞ്ഞ് മഹോത്സവമാക്കുവാൻ. പിന്നേ, ഇതു കഥയല്ല, അനുഭവമെന്നു കരുതാനാണെനിക്കിഷ്ടം.

തൂവലാൻ said...

ഠേ…. ഠേ….ആ പടക്കം പൊട്ടിച്ചത് ഞാനാ....ഫയങ്കര ബുദ്ധിയാ‍നല്ലോ? ഞാനും ഈർക്കിലിൽ പൊളിയുണ്ടാക്കിയാ ആദ്യം പടക്കം പൊട്ടിച്ചത്...നന്നായിട്ടുണ്ട് ട്ടോ...

കുസുമം ആര്‍ പുന്നപ്ര said...

വിഷുത്തലേന്നായാലും അടി കിട്ടിയാൽ നല്ല വേദനയാണ്..എല്ലാവിഷുവിനും ഓര്‍മ്മിക്കാന്‍ ചീറ്റിപ്പോയ ഒരു ഓലപ്പടക്കം കിട്ടിയല്ലോ...

the man to walk with said...

PADAKKAM POTTIYALLO ENGINEYAYALUM..

APPO HAPPY VISHU

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എച്‌മൂ
ഇതു പോലത്ത കഥകള്‍ മതി എനിക്ക്‌

ഷംസ്-കിഴാടയില്‍ said...

നല്ല അനുഭവം...
വിഷുവുമായി ബന്ടപ്പെട്ടു ഇങ്ങിനെ എല്ലാവര്‍ക്കുമുണ്ടാവും ഓരോന്ന് പറയാന്‍...
എന്റെ ഒരു സുഹൃത്തുണ്ട് ഉണ്ണിക്കുട്ടന്‍ അവന്റെ ബുദ്ധി വളരെ പ്രസിദ്ധമാണ് ..
ഒരിക്കല്‍ കുപ്പിക്കകത്ത് ഓലപ്പടക്കം വെച്ച് ഒരു തകര പൊന്തയില്‍ കൊണ്ടുപോയി തീകൊടുത്തു...
തീകൊടുത്ത ഉടനെ അവനു അവിടന്ന് ഓടിപോരാനായില്ല...എന്നാലും പടക്കം സമയത്തിനു പൊട്ടി..
അവന്റെ മുതുകത്ത് നിറച്ചും കുപ്പിച്ചില്ല് തറച്ചു...

കുട്ടിക്കാലത്തെ വിഷുവിലേക്ക് കൊണ്ടുപോയി...ഈ അനുഭവം..

ഷമീര്‍ തളിക്കുളം said...

കണ്ണില്‍ നനവുപടര്‍ത്തുന്ന ഓര്‍മ്മകലായാലെന്തു, എന്നും ഓമനിക്കാന്‍ സുഖമുള്ള നല്ലൊരു വിഷുക്കാലം കൂട്ടിനുണ്ടല്ലോ....? ഓര്‍മ്മകളിങ്ങനെ അക്ഷരങ്ങളായി നിറയുമ്പോള്‍ കുട്ടിക്കാലത്തെ ആഘോഷനാളിലേക്ക് മനസ്സ് തിരിഞ്ഞു നടക്കുന്നു.....

Junaiths said...

പടക്കം തകര്‍ത്തു...എത്ര ഓര്‍മ്മകളാണ് വിഷു കൊണ്ടുവരുന്നത്...
അല്പം വൈകിയ ഒരു വിഷു ആശംസ..

yousufpa said...

“ഒട്ടും അന്തല്യാണ്ടായൊ ന്റെ കുട്ടിക്ക്” അമ്മ നിരീച്ചിണ്ടാകും.

മൻസൂർ അബ്ദു ചെറുവാടി said...
This comment has been removed by the author.
കുഞ്ഞൂസ് (Kunjuss) said...

എത്ര ഹൃദ്യം ഈ വിഷുക്കാല ഓര്‍മ്മകള്‍ ...!

കുഞ്ഞൂസ് (Kunjuss) said...
This comment has been removed by the author.
നല്ലി . . . . . said...

ഹ ഹ കൊള്ളാം
അല്ലെങ്കിലും ഈ ഓലപ്പടക്കം കൊള്ളൂല്ലന്നേ,

അമ്മിട്ടും ഗുണ്ടുമൊക്കെ കത്തിച്ചിട്ട് ഓടാനുള്ള സമയം കിട്ടും, ഇതു കൈയ്യീന്ന് പോകാന്‍ ഒരു മില്ലിസെക്കന്റ് താമസിച്ചാല്‍ മതി പണി കിട്ടും !!!

മൻസൂർ അബ്ദു ചെറുവാടി said...

ഓര്‍മ്മകളിലെ ഈ വിഷുക്കാലം ഭംഗിയായി പറഞ്ഞു.
വിഷു ആശംസകള്‍

ente lokam said...

"അടുത്ത വര്ഷം വിഷുവിനു
പടക്കം പൊട്ടുമ്പോള്‍ ട്ടേ ട്ടേ
എന്ന് വേറെ ശബ്ദവും ..ദൈവം
പോലും അവരുടെ കൂടെ" ....കൊച്ചു
കൊച്ചു വിഷു വിഷമങ്ങളും വിശേഷങ്ങളും
മനോഹരം ആയി പങ്ക് വെച്ചു ...
ആശംസകള്‍ ...

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നത്തെ വിഷുവിന്റെ വിഷമങ്ങളാണോ അതൊ വർണ്ണഭംഗിയോടെ അവതരിപ്പിച്ചു വച്ചിരിക്കുന്ന ആ അനുഭവവിവരണങ്ങളാണോ എന്നെ പിടിച്ചിരുത്തിയിരിക്കുന്നത് എന്നനിക്കറിഞ്ഞുകൂടാ..


(ഞങ്ങടെ നാട്ടില്യേ വർത്താനത്തിന്റെ സ്റ്റൈല് ഈ എച്ചുമൂനൊക്കെ എങ്ങിന്യേ കിട്ടീഡമ്മാ‍ാ..?)

കാര്‍ത്ത്യായനി said...

സാരല്ല എച്ചുമുക്കുട്ടീ,.ഇതൊന്നും കാര്യാക്കണ്ടാ...ചേട്ടനെന്താ ഇല്ലാത്തേന്ന് സങ്കടപ്പെട്ട് സങ്കടപ്പെട്ട്...ഒടുക്കം കിട്ടിയ അനിയന്‍ വളര്‍ന്നപ്പോഴേയ്ക്കും എന്റെ കളിപ്രായം കഴിഞ്ഞു പോയിരുന്നു.ഇപ്പോ ഞാനാണൊ അവനാണൊ മൂത്തത് എന്നതാ പ്രശ്നം.....ഗംഗേട്ടന്മാരും രമേശേട്ടന്മാരും ഉണ്ണിമാരും ഒക്കെ എന്നെയും അസൂയപ്പെടുത്തിയിട്ടുണ്ട് പത്തു വയസ്സു വരെ... പിന്നെ പടക്കം...എച്ച്മു ഇത്രയല്ലേ ചെയ്തുള്ളൂ..പൊട്ടാസ് പൊട്ടിയ്ക്കുമ്പോള്‍ വരുന്ന തീപ്പൊരി പേടിച്ച് അതിന്റെ മോളില്‍ വെള്ളം തളിച്ചിട്ട് പൊട്ടിച്ചാ പോരേന്ന് സജസ്റ്റ് ചെയ്തിട്ടുണ്ട് ഞാന്‍..:D

കാര്‍ത്ത്യായനി said...
This comment has been removed by the author.
വീകെ said...

ഈ വിഷു ഓർമ്മകൾ കൊള്ളാട്ടൊ...
നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു...
വിഷു ആശംസകൾ

പട്ടേപ്പാടം റാംജി said...

വിഷുത്തലേന്നായാലും അടി കിട്ടിയാല്‍ നല്ല വേദനയാണ്.
ചെറുപ്പത്തില്‍ പലരും അനുഭവിച്ച പടക്കം പൊട്ടിക്കല്‍ അനുഭവങ്ങള്‍ ഇങ്ങിനെ ഒക്കെ ആയതിനാല്‍ വായിക്കുമ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നും.
ഇടയ്ക്കു ചില നൊമ്പരങ്ങളും മിന്നിമറഞ്ഞു.
വിഷു ആശംസകള്‍.

kambarRm said...

ഹ..ഹ..ഹ
നല്ല രസികൻ അനുഭവം..
ഭാഗ്യം ഒന്നും പറ്റിയില്ലല്ലോ അല്ലേ..

MOIDEEN ANGADIMUGAR said...

കൊള്ളാം എച്ചുമുക്കുട്ടീ..

ajith said...

ആദ്യായിട്ടാ ഇങ്ങിനെയൊരു വിഷുപ്പടക്കം പൊട്ടണ കഥ വായിക്കുന്നത്.

രമേശ്‌ അരൂര്‍ said...

ഓ ..അപ്പൊ ഞാന്‍ കുട്ടിക്കാലത്ത് പടക്കങ്ങള്‍ ഒക്കെ ശറ.. ശറാന്നു പൊട്ടിച്ചു കളിച്ചതൊക്കെ ആ പെമ്പിള്ളാര് വന്നു അവിടെ പറഞ്ഞു വീമ്പിളക്കുമായിരുന്നു അല്ലെ ? ഞാനുണ്ടോ ഇതൊക്കെ അറിയുന്നു ..ഞാന്‍ വിഷൂനു മാത്രമല്ല ഡെയിലി പടക്കങ്ങള്‍ പൊട്ടിച്ചു കളിക്കാറുണ്ട് ..എന്തിന്.. സിഗരട്ട് കത്തിക്കുന്നത് വരെ പടക്കത്തില്‍ നിന്നാണ് ..പിന്നെ പട്ടാളത്തി ലായിരുന്നല്ലോ കുറേക്കാലം ഞാന്‍ ..അവിടെ യീ ബോമ്പ് ,പീരങ്കി .എല്ലാം വെറുതെയിരിക്കുമ്പോ പൊട്ടിച്ചു കളിക്കലായിരുന്നു എന്റെ പ്രധാന ഹോബി ..ബൈ ദ ബൈ ..ലചൂന്റെ ഈ വിഷു ക്കാല ഓര്മ എന്റെ ആ കുട്ടിക്കാലത്തെ ഒക്കെ ഓര്‍മിപ്പിച്ചു കേട്ടോ ...ഇനി അടുത്ത കൊല്ലം കാണാം ..:)

ഒരില വെറുതെ said...

വീട്ടിലെ കൊന്നയല്ല എനിക്കു കണി.
ഹോസ്ററല്‍ മുറിയുടെ ജാലകത്തിനടുത്ത്
സ്വര്‍ണം പുതച്ചു നില്‍ക്കുന്ന ഓര്‍മ്മയാണത്.
വൈകുന്നേരത്തെ മഞ്ഞ വെയിലില്‍
മഞ്ഞ ച്ചായമടിച്ച ഹോസ്റ്റല്‍ കെട്ടിടത്തിനുചാരി
നില്‍ക്കുന്ന കൊന്നപ്പൂക്കളെ മുഴുവന്‍
കണ്ണില്‍നിറച്ചുള്ള ആ നില്‍പ്പാണത്.
ഓര്‍മ്മയിലെ പൂക്കളോടു മിണ്ടുമ്പോഴാണ്
പക്വതയുടെ ഉടയാടകള്‍ അഴിച്ച്
ചിലപ്പോഴെങ്കിലും മനുഷ്യനാവുന്നത്.

തമാശ നിറഞ്ഞ ഈ കുറിപ്പിലൂടെ
ഞാന്‍ തുഴഞ്ഞുപോയത്
ഓര്‍മ്മയുടെ ആ സ്വര്‍ണവെയിലിലേക്കു തന്നെ.
നന്ദി, ഈ വരികളുടെ ഗൃഹാതുരതക്ക്.

ramanika said...

പണ്ട് കസിന്‍സുമായി പങ്കുവെച്ചു പടക്കം പൊട്ടിച്ചത്....
നീണ്ട കൊമ്പില്‍ കെട്ടി മാലപടക്കം പൊട്ടിച്ചത്.....
അമ്പലത്തില്‍ കൊച്ചു വെളുപ്പാന്‍ കാലത്ത് കണികണ്ടത്....
കൂട്ടുകാരുമായി വിഷു റിലീസ് സിനിമ കണ്ടത്....
എല്ലാം ഓര്‍മ്മിപിച്ചു ഈ പടക്കം
നന്ദി

mayflowers said...

എനിക്കുമുണ്ടായിരുന്നു ഒരു കൊന്ന..
അത് കണ്ടു കണ്ടാണ്‌ മഞ്ഞ എന്റെ ഇഷ്ട നിറമായി മാറിയത്..
പിന്നേയ്,ഇഷ്ടം പോലെ ഏട്ടന്മാരുള്ള എനിക്ക് അനിയത്തിക്കുട്ടിയില്ലാത്ത സങ്കടമാണ്..

Bijith :|: ബിജിത്‌ said...

ആവേശം കൂടി കാലിന്റെ ഇടയില്‍ ബോംബ്‌ പൊട്ടിയതും, വാണം കുപ്പിയില്‍ ഇറക്കി വയ്ക്കാതെ കയ്യില്‍ വച്ച് കത്തിച്ചു പറത്തി വിട്ടതും എന്‍റെ ഈ വിഷുവിന്റെ ഓര്‍മ...

ചാണ്ടിച്ചൻ said...

കൊന്നപ്പൂ പറിക്കാനും, പടക്കം പൊട്ടിക്കാനും ചേട്ടനില്ലാത്തതിന്റെ വിഷമം ഇനി വേണ്ട...അടുത്ത വിഷുവിനു ഈ ചാണ്ടി അവിടെ ഉണ്ടാകും :-)
(എച്ച്മുവിനു 36 വയസ്സായിട്ടില്ല എന്ന് വിചാരിച്ചിട്ടാണേ, ഇങ്ങനെയൊരു കമന്റ്!!! അല്ലെങ്കില്‍ ചേട്ടന്‍ എന്നുള്ളത് അനിയന്‍ എന്ന് മാറ്റിക്കോളൂ....)

Jazmikkutty said...

ഈ വിഷുക്കണി അസ്സലായി എച്മു കുട്ടീ.. എത്ര വേഗമാ വായിച്ചു തീര്ത്തതെന്നോ..പണ്ട് ബാലരമയോക്കെ കയ്യില്‍ കിട്ടുമ്പോഴാ ഇത് പോലെ ധ്രിതിയില്‍ വായിക്കുക...അത്ര ഇഷ്ട്ടമായി ഈ പോസ്റ്റ്‌... വിഷു ആശംസകള്‍...

Naushu said...

ഹൃദ്യം

ധനലക്ഷ്മി പി. വി. said...

എച്മു ,ശെരിയാണ് ആണ്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ ആണ്‍കുട്ടികള്‍ മാത്രം.രണ്ടു ഏട്ടന്‍മാരുണ്ടായിട്ടും കമ്പി തിരിയല്ലാതെ
മറ്റൊന്നും തൊടാന്‍ അവര്‍ സമ്മതിക്കുമായിരുന്നില്ല.ജന്മവകാശം പോലെ അവര്‍ അതെല്ലാം പൊട്ടിച്ചു.കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്നപോലെ ഓ ,ഇതൊന്നും ഭംഗി ഇല്ലാത്തവ.കുറെ ഒച്ചയുണ്ടാക്കുന്ന വക എന്ന് ഞാനും ചേച്ചിയും സമാധാനിച്ചു ..ഹിഹിഹി ....
നല്ല ഓര്‍മ്മകള്‍ നന്നായി എഴുതി ..

Unknown said...

വിഷു ആശംസ.

അനില്‍കുമാര്‍ . സി. പി. said...

എച്മുവേ, ഠേ ഠേ ന്ന് തന്നെ പൊട്ടിച്ചിരിച്ചു ...
ഒരല്പം വൈകിപ്പോയ വിഷു ആശംസകളും ...

അനില്‍കുമാര്‍ . സി. പി. said...

എച്മുവേ, ഠേ ഠേ ന്ന് തന്നെ പൊട്ടിച്ചിരിച്ചു ...
ഒരല്പം വൈകിപ്പോയ വിഷു ആശംസകളും ...

Rare Rose said...

ഈ പോസ്റ്റ് ഒരുപാടിഷ്ടായി എച്മൂ.ഇതു പോലൊരു ഏച്ചീം,അനിയത്തീം തന്നെ ഞങ്ങളും.ഒരേട്ടനില്ലാത്തതിനാല്‍ കുട്ടിക്കാലത്ത് എടുത്തണിയാന്‍ പറ്റാതെ പോയ കുഞ്ഞ്,കുഞ്ഞ് ഗമയും,വികൃതിത്തരങ്ങളുമെത്രയാണെന്നോര്‍ത്ത് ഞങ്ങളും സങ്കടപ്പെടുമായിരുന്നു.:)

പിന്നെ പടക്കം പോലൊരു പൊട്ടിത്തെറി വീരനെ പണ്ടേ പേടിയാണെനിക്ക്.ആവുന്നോര് പൊട്ടിച്ച് തകര്‍ക്കട്ടെ എന്ന മനോഭാവത്തോടെ ലോലപ്രകാശധാരികളായ വല്ല കമ്പിത്തിരിയോ,മത്താപ്പോ ഒക്കെയായി വിഷു ആഘോഷിക്കാനാ അന്നുമിന്നുമെനിക്കിഷ്ടം.:))

ശ്രീ said...

പാവം ചേച്ചിയും അനിയത്തിയും.

പടക്കം പൊട്ടിയ്ക്കാന്‍ അടുപ്പില്‍ ഇട്ട അനുഭവം എന്റെ ചേട്ടനും ഉണ്ടായിട്ടുണ്ട് ട്ടോ.

മുംസു... said...

കുട്ടികാലത്തെ കുസൃതിതരങ്ങളിലേക്ക് കൂട്ടി കൊണ്ട് പോവുന്ന എഴുത്ത്. ഇത് പോലെ ഒക്കെ എല്ലാരുടെയും ജീവിതത്തില്‍ ഉണ്ടുയിട്ടുണ്ടാവും.ആ ഓര്‍മകളെ പൊടി തട്ടി എടുക്കാന്‍ സഹായിച്ച എച്ചുംമുനു നന്ദി.

സീത* said...

സുന്ദരമായൊരു വിഷു ആഘോഷിച്ച പ്രതീതി

ചന്തു നായർ said...

എച്ചുമിക്കുട്ടീ... എനിക്കങ്ങട് ‘ക്ഷ” പിടിച്ചൂ... ഗതകാലങ്ങളിലേക്ക് മനസ്സ് ഊളിയിട്ടൂ..നല്ലൊരു വിഷുക്കണി എച്ചു കാണിച്ചൂ തന്നൂ..കല എന്ന യഥാർത്ഥ നാമവും, ഫോട്ടോയും കൊടുത്തത് നന്നായി( ബ്ലോഗെഴുതുന്നവർ ഇതുപോലെ യഥാർത്ഥപേരും ,നാമവും കൊടുക്കണം എന്നാണ് ഈ എളിയവന്റെ അപേക്ഷ)ചില നല്ല പ്രയോഗങ്ങൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. 1 - ഇതൊക്കെ ഗമക്കാരികളായ സഹോദരിമാർ പറയുന്ന ഉത്സവകാല പൊങ്ങച്ചങ്ങൾ 2-രാമൻ നായരുടെ വീട്ടിൽ നിന്ന് കമ്പിത്തിരി, മത്താപ്പ്, പാമ്പ് ഗുളിക എന്നീ പാവം പാവം പെൺപടക്കങ്ങളും മേശപ്പൂവ്, തലചക്രം എന്നു തുടങ്ങി ഇത്തിരി മൂച്ചുള്ള പെൺപടക്കങ്ങളും മാത്രമേ ഞങ്ങൾ വാങ്ങുകയുള്ളൂ., 3 -ഓലപ്പടക്കം, മാലപ്പടക്കം, വാണം, അമിട്ട്, ഗുണ്ട്, ബോംബ് ഒക്കെ ആൺപടക്കങ്ങളാണല്ലോ. 4 - ‘കാളവായിലെ ശമയൽ ശെയ്ത് കൊടിയടുപ്പിലെ വെച്ച് ശൂടായിരുക്കറ ശാപ്പാട് പോടണം‘……… എന്ന് കേട്ടാണു വളർന്നിട്ടുള്ളത്….. നല്ല അവതരണം.. എല്ലാ ഭാവുകങ്ങളും..പിന്നെ രമേശിന്റെ കമന്റും പെരുത്ത് ഇഷ്ടമായി...ട്ടോ...

SHANAVAS said...

എച്ച്മുക്കുട്ടിയെ,വിഷു വിശേഷം കലക്കി കേട്ടോ.പടക്കം പുറത്തു പൊട്ടിക്കുന്നത് കണ്ടിട്ടുണ്ട്.അടുപ്പില്‍ പൊട്ടിക്കുന്നത് എച്ച്മുവിന്റെ കണ്ടുപിടുത്തമാ.ഇനിയും ഇങ്ങെനെയുള്ള അബദ്ധങ്ങള്‍ പോരട്ടെ.

keraladasanunni said...

വിഷു തലേന്ന് ഒരു ബസ്സപകടത്തില്‍ പെട്ട ഓര്‍മ്മയാണെനിക്ക്. കഥ നന്നായി.

മുകിൽ said...

"നാലഞ്ചു വീടുകളിലെങ്കിലും പോയി അങ്ങനെ പാവമായിട്ടാണ് കണി വെയ്ക്കാനാവശ്യമായ കൊന്നപ്പൂക്കൾ കിട്ടിയിരുന്നത്..."

"ഗംഗേട്ടനും രമേശേട്ടനും ഉണ്ണീം ഇല്ലാത്തവർക്കും വേണല്ലോ പടക്കോം വിഷൂമൊക്കെ..."

"പിറ്റേക്കൊല്ലം വിഷുവിന് ‘പടക്കം ചൂടാവുമ്പോ ഠേ…. ഠേ…. ന്ന് അടീം കൂടി പൊട്ടും‘ എന്ന പാട്ടുണ്ടായതങ്ങനെയാണ്."

Echmukuteee... rasichu-chirichu

Anonymous said...

നല്ല രസമായിത്തന്നെ പറഞ്ഞു...ഇഷ്ടപ്പെട്ടു..

റോസാപ്പൂക്കള്‍ said...

എച്ചുമോ..
ഇത്തവണയും തകര്‍ത്തു.
ആളു ബുദ്ധിമതിയാണെന്നറിയാമായിരുന്നു.
പക്ഷേ ഇത്രയും ഉണ്ടെന്നു ഇത് വായിച്ചപ്പോഴാണ് പിടി കിട്ടിയത്‌

ജയരാജ്‌മുരുക്കുംപുഴ said...

rasakaramayi paranju aashamsakal.......

ബിഗു said...

ഒരുപാട് അബദ്ധങ്ങള്‍ പറ്റിയുട്ടുണ്ടല്ലേ ?

മാധുര്യം നൂറുന്ന സ്മരങ്ങള്‍ ഒത്തിരി ഇഷ്ടായി :)

Raman said...

ithiri neelam koodi poyi postinu

NiKHiL | നിഖില്‍ said...

"വിഷുത്തലേന്നായാലും അടി കിട്ടിയാൽ നല്ല വേദനയാണ്"
എന്തായാലും ആ വേദന കൊണ്ട് ഇപ്പോ ഓര്‍ത്തുവെക്കാന്‍ നല്ലൊരു കൊന്നപ്പൂവിതളല്ലേ കിട്ട്യെ? എല്ലാ വേദനകളും അങ്ങനെ കൊന്നപ്പൂക്കളാക്കാന്‍ കഴിയട്ടെ... നന്നായിട്ടുണ്ട്, എച്മുച്ചേച്ചീ...

SIVANANDG said...

നീണ്ട ആഘോഷങ്ങളുടെ ഒഴിവുകാലവും കോളേജിലെ പരീക്ഷാകാലവും ഒത്തു വന്നപ്പോ എത്താന്‍ വൈകി. പടക്കം സ്വയം പൊട്ടിക്കാനായില്ലങ്കിലും ഓരോ വിഷുവിനും ഓര്‍ത്തു രസിക്കാക്കാന്‍ മധുരമുള്ള ഒരു പടക്കപ്പൂക്കുല കിട്ടിയല്ലോ. നന്നായി രസിച്ചു.

rafeeQ നടുവട്ടം said...

ഓരോ ആഘോഷങ്ങള്‍ വിരുന്നെത്തുമ്പോഴും പൂര്‍വികര്‍ക്ക് പറയാന്‍ ഏറെയുണ്ടായിരുന്നു പെരുമകള്‍. അവ, ജീവന്‍റെ തുടിപ്പായിരുന്ന കാര്‍ഷികാഭിവൃദ്ധികളുടെയും സൌഹൃദങ്ങളുടെയും യാഥാര്‍ത്യങ്ങളുടെതു കൂടിയായിരുന്നു. ഇതിനോട് ചേര്‍ത്തു നിര്‍ത്താം ഈ വിഷുക്കഥ!

ശങ്കരനാരായണന്‍ മലപ്പുറം said...

വിഷുക്കഥ നന്നായി!

jayanEvoor said...

കൊള്ളാം, ഓർമ്മകൾ! ഞാനും ഒരു പടക്കവീരനായിരുന്നു. ഒരിക്കൽ കയ്യിലിരുന്ന് പത്ത് ഓലപ്പടക്കം ഒരുമിച്ചു പൊട്ടി.... ആ വിഷു ഗുളം!

മൂരാച്ചി said...

അടിയുടെ നൊമ്പരം കുറച്ചു കഴിയുമ്പോള്‍ മാറും. ചേട്ടനില്ലാത്തതിന്റെയോ? ആ നൊമ്പരം എച്മുക്കുട്ടി വളരെ തന്മയത്വത്തോടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.

Anurag said...

എന്തും മാത്രം ഓര്‍മകളാ മനസില്‍ ഓടി എത്തിയത്

Akbar said...

എച്ചുമുവോട് ഉലകത്തിനു ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

v.a arts2 said...

കണിക്കൊന്നയുടെ മീനത്തിലേയുള്ള അഡ്വാൻസ് പൂത്തുലയൽ..., കൂട്ടിന് ഒരാങ്ങളയുടെ അഭാവം..., ആൺപടക്കങ്ങളും പെൺപടക്കങ്ങളും....സ്വതസിദ്ധമായ നർമ്മവാചകങ്ങൾ - കലക്കി. കഴിഞ്ഞവർഷം എന്റെ മകൾ ദിവ്യ ഇതുപോലുള്ള ഒരു സൂത്രം പ്രയോഗിച്ചു. വിഷുത്തലേന്ന് രാത്രി,വലിയ മാലപ്പടക്കം മുറ്റത്തു മണ്ണുകൂട്ടി അതിന്റെ മുകളിൽ വച്ചു. ചെത്തിയുണ്ടാക്കിയ ഓലമടലിന്റെ അറ്റത്ത്, അല്പം തുണി എണ്ണയിൽ മുക്കി ചുറ്റിവച്ച് തീപിടിപ്പിച്ചു. ദൂരെനിന്ന് പടക്കത്തിന്റെ മുകളിലെ തിരിയിൽ തൊട്ടശേഷം ഒരോട്ടം. ദൂരെച്ചെന്ന് തിരിഞ്ഞുനോക്കി, അതു പൊട്ടിയില്ല. വീണ്ടും കമ്പെടുത്ത് തിരിത്തീയ് നീട്ടി തൊട്ടു,തിരിഞ്ഞോടി.പൊട്ടിയില്ല. കാരണം, പടക്കത്തിന്റെ മുകളഗ്രത്തുള്ള തിരിയിൽ തീ പിടിച്ചിട്ടില്ല. എന്നാലിനി പൊട്ടിച്ചിട്ടുതന്നെ കാര്യമെന്നമട്ടിൽ ഗമയോടെ, ചുറ്റിലും കാണാൻ നിന്ന കുട്ടികളുൾപ്പെടെയുള്ളവരെ നോക്കി, ദൂരെനിന്ന് കമ്പ് നീട്ടിപ്പിടിച്ച് തീകൊളുത്തി. തിരി മിന്നിയതും ഓടിയതും ഒപ്പം. തീപിടിച്ചാൽ നല്ല വർണ്ണപ്രകാശത്തോടെ ജ്വലിക്കുന്ന തീപ്പെട്ടിക്കൊള്ളിയിൽ ചവിട്ടേറ്റ് കൊള്ളികൾ കൂട്ടത്തോടെ എരിഞ്ഞതും ‘ഠേ..’യെന്ന് പൊട്ടിയ ശബ്ദവും കൂടിയായപ്പോൾ, പടിയിലിരുന്ന സ്ത്രീകളും കുട്ടികളും അകത്തേയ്ക്കൊരു പാച്ചിലായിരുന്നു. എഴുതി ഫലിപ്പിക്കാൻ പറ്റാത്ത രസമായിരുന്നു ആ ചലനങ്ങൾ.... ഇന്നുരാവിലെ എന്റെ ആദ്യമകൾ വിദ്യ വിളിച്ചുപറഞ്ഞു, എച്ച്മുവിന്റെ ‘പടക്കം’ വായിക്കാൻ, വായിച്ചു. എന്റെ കുട്ടിക്കാലം മുതൽ രണ്ടു മക്കളുടേയും കുസൃതികൾ വരെ ഓർമ്മപ്പെടുത്തിയ ഈ നർമ്മത്തിന് എന്റെ കുടുംബത്തിന്റെ സർവ്വാത്മനായുള്ള ‘പ്രചോദനാശംസകൾ.......’

ഹാപ്പി ബാച്ചിലേഴ്സ് said...

ചേച്ചി, വൈകിയെത്തി. വിഷു ഓർമകൾ വായിച്ചു. അധികം ഒന്നും പറയുന്നില്ല. അടുത്ത പോസ്റ്റിനു ഇവിടൊക്കെ തന്നെ കാണും, അപ്പോ നേരത്തെ വരാം. കാണാം

ഉമാ രാജീവ് said...

ഇതില്‍ പറയുന്ന ബാക്കിയെല്ലാം എന്റെ അനുഭവങള്‍ തന്നെ, ചേട്ടനില്ലാത്തതിന്റെ വിഷമവും ,വെറും നാലരകൊല്ലത്തെ വ്യത്യാസം കൊണ്ട് അനിയത്തി ആയിപ്പോയതും ........ പക്ഷെ പടക്കം പൊട്ടിക്കാന്‍ ഇതു വരെ ഞങളെ തോല്‍പ്പിക്കാന്‍ അയല്വക്കത്തെങും ആരുമുണ്ടായിട്ടില്ല. ഏറ്റവും മുഴക്കത്തോടെ പൊട്ടാന്‍ ഒരു പ്രാവശ്യം കിണറ്റിലെക്കെറിഞു . അപാരടയിമിങായിരുന്നു........എന്റേയും അമ്മയുടേയും . ഒരു പടക്കം കിണറ്റിലുന്ം ഒരു പടക്കം എന്റെ പുറത്തും .............

Echmukutty said...

ഈയനുഭവ വിവരണം വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും വായിയ്ക്കുമെന്ന് കരുതട്ടെ...ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്...

mirshad said...

എന്റെ ബുദ്ധിശക്തിയെ അളക്കുന്ന യന്ത്രം കണ്ടുപിടിച്ച ഗവേഷകയുടെ നോട്ടം……….

എന്നേക്കാൾ വയസ്സിനു ചെറുതായതുകൊണ്ട് മാത്രം അവളെ അനിയത്തി എന്ന് വിളിയ്ക്കുന്നതാണ്.



ഇഷ്ടപെട്ട dialog കള്‍

http://mirshadk1988.blogspot.com/

mirshad said...

ഒരു പെങ്ങളില്ലാത്തതിന്റെ വിഷമം നിങ്ങള്കരിയില്ലല്ലോ ?

V.S Dipu said...

ayyoo.....