Friday, October 14, 2011

ആദ്യരാത്രി


മാംഗല്യം തന്തുനാനേന
മമ ജീവന ഹേതുനാ
കണ്ഠേബധ്നാമി ശുഭകേ
ത്വം ജീവശാശ്വതംശതം

നല്ലപോലെ കാച്ചി ധാരാളം മധുരമിട്ട പാലും കുറെ പഴങ്ങളുമുണ്ടായിരുന്നു മേശപ്പുറത്ത്. ഭംഗിയായി വിരിപ്പിട്ട ഇരട്ടക്കട്ടിലും മൃദുവായ കാറ്റും വേദനിപ്പിയ്ക്കാത്ത വെളിച്ചവുമുള്ള മുറി. ആദ്യമായി പരസ്പരമറിയാൻ, ഒന്നായി ലയിച്ചു ചേരാൻ, മനോഹരമായ അന്തരീക്ഷംസംഗീതത്തിന്റെ നീലിമയോലും സൌമ്യത…. 

സിഗരറ്റിന്റെയും കുട്ടിക്കൂറാ പൌഡറിന്റേയും ഗന്ധമുള്ള റോസ് നിറമാർന്ന വിരലുകൾ. ചന്ദന നിറമുള്ള നെഞ്ചിലെ ഇരുണ്ട രോമരാജി…… മോഹിപ്പിയ്ക്കുന്ന സൌന്ദര്യംഎന്റെ അതെന്റെ  

“ഭാര്യയുടെ ചുമതലകൾ അറിയാമോ?“

കാര്യേഷു മന്ത്രി കരണേഷു ദാസി
………………………………….
………………………………….
ഷഡ്കർമ്മ നാരീ കുലധർമ്മ പത്നി.

ആദ്യരാത്രി ആടിത്തീരുന്ന ശ്ലോകത്തിന്റെ പാദമേത്? കറുത്തിരുണ്ട തലമുടിയിൽ ഒളിച്ച് കളിയ്ക്കാമെന്ന് കവിതകളിൽ പുലമ്പിയ വിഡ്ഡി ര് ? മൃദുലമായ മുടിയിഴകൾ നെഞ്ചിൽ തലോടുമ്പോൾ രോമാഞ്ചം വരുമെന്നെഴുതിയ കോന്തൻ എവിടെ? മുഖഭംഗിയും മുടി ഭംഗിയും ദേഹഭംഗിയും പെണ്ണിന്റെ ഐശ്വര്യമെന്ന് പഠിപ്പിച്ചവർ……വിനയവും, ക്ഷമയും, സഹനവും  പാടിത്തന്നവർ……..എല്ലാവരും കണ്മുൻപിൽ നിരന്ന് നിൽക്കട്ടെ

നീളം കൂടിയ തലമുടിയെ കയറു പോലെ കട്ടിൽപ്പടിയിൽ ചുറ്റിക്കെട്ടാനുമാകുമെന്ന്  ഇതുവരെ ആരും പറഞ്ഞു തന്നില്ലല്ലോ. കവിതയിലോ കഥയിലോ നാടകത്തിലോ പഴഞ്ചൊല്ലിലോ ഒന്നും…….പല തരം സുഖങ്ങൾക്ക് പല തരം ബന്ധനമാവശ്യമാണെന്ന്.. മാത്രമല്ല പാടില്ലാത്ത സ്ഥാന ചലനങ്ങളിൽ മുടിയിഴകൾ മുറുകി വലിഞ്ഞുകൊണ്ട്, വേദനയുടെ കടന്നലുകളായി താക്കീതു നൽകുമെന്ന്..

അനങ്ങിപ്പോകരുത്, ”

ഇവൾക്ക് വരമായി, ഭാഗ്യമായി, യോഗമായി ലഭിച്ച പ്രേമപാഠങ്ങൾ, ഭർതൃ ശുശ്രൂഷകളുടെ പത്തു കൽ‌പ്പനകൾ…….

മോഹിച്ച സുന്ദരിയുടെ ചിത്രപടമായിരുന്നു വിരിയ്ക്കെപ്പെട്ട മെത്ത. ഉത്സവങ്ങളിലെല്ലാം അവളുടെ ദിവ്യ സുഗന്ധമായിരുന്നു.കിതയ്ക്കുന്ന തളർച്ചയിലും വഴുത്ത വിയർപ്പിലും  കുതിരുമ്പോഴും സിഗരറ്റ് മണമുള്ള ചുണ്ടുകൾ ആ പേരാണ്, ആ സുന്ദരിയുടെ മാത്രം പേരാണു മന്ത്രിച്ചത്. പ്രേമവും സമർപ്പണവും അനാഥമായ, മഹാമൌനങ്ങളിൽ ഒടുങ്ങിയ കണ്ണിരുണങ്ങിപ്പിടിച്ച രാത്രിയിൽ ഉമ്മകൾ മുളകായി നീറിയെരിഞ്ഞു, ഇക്കിളി ഒരു ആട്ടു തന്നു, രോമാഞ്ചം കാർക്കിച്ചു മുഖത്താഞ്ഞു തുപ്പി. 

ഈ ശരീരം വലിച്ചെറിഞ്ഞ് ആ കൊതിയ്ക്കപ്പെടുന്ന  മേനി നേടാൻ ഏതു ദൈവത്തിന്റെ പടിപ്പുരയിലാണ് ഭജനം പാർക്കേണ്ടത്? ഈ മനസ്സ് പിഴുതെടുത്ത്  ഏതു കുപ്പത്തൊട്ടിയിലാണ് വലിച്ചെറിയേണ്ടത്

കണ്ണാടിയിലെഴുതിയ മുഖവും ശരീരവും പരിഹാസത്തോടെ ആർത്തട്ടഹസിച്ചപ്പോൾ, ലിച്ചെറിഞ്ഞ കണ്ണാടിത്തുണ്ടുകളിൽ ആയിരം കഷ്ണമായി  തെളിഞ്ഞു  ഈ  ചുവന്നു നീലിച്ച പത്നീ മുഖം.

പതിനെട്ടു വയസ്സിൽ വായ് നിറയെ കയ്ക്കാനും വയറു നിറയെ വെറുക്കാനും ഈ രുചിയും മണവും ധാരാളം മതി.

നീളമേറിയ തലമുടിയെ കട്ടിൽ‌പ്പടിയിൽ നിന്നഴിച്ച് ആ കഴുത്തിലാണു ചുറ്റിക്കെട്ടേണ്ടത്.പിന്നെ വലിച്ചു മുറുക്കണം. എന്നിട്ട്……. എന്നിട്ട്……ല്ലാക്കഥകൾ പറഞ്ഞു വിശ്വസിപ്പിച്ച ഈ മഹാ പ്രപഞ്ചത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പണം..



95 comments:

Junaiths said...

എച്മു... ആദ്യരാത്രി തന്നെ ഭാര്യയെ കീഴ്പ്പെടുത്തണം എന്നു മനസ്സുള്ളള്ള പലരും ഇപ്പോഴും ഉണ്ടോ?
എച്ച്മുവിന്റെ മറ്റു കഥകളിലെ ഒരു ശക്തി ഇതിലില്ല...

Sudeesh Rajashekharan said...

ബാന്‍ഗ്ലൂര് തൂങ്ങി മരിച്ച ആ പെണ്‍കുട്ടിയുടെ മനസ്സ് വായിക്കുന്നത് പോലെ!!!

http://www.bangaloremirror.com/article/1/2011061320110613100726218df80d99c/Sweety%E2%80%99s-Diary--How-the-knot-she-tied-took-her-life.html

ശ്രീ said...

ഹോ... എന്തു പറയാനാ...

സുധിയുടെ കമന്റില്‍ പറഞ്ഞതു പോലെ തന്നെ.

അഭി said...

വായിച്ചു

വേറെ എന്ത് പറയാന്‍

ente lokam said...

ജീവിതം കഥ അല്ല....കാമം

പ്രേമവും അല്ല...ഭാര്യ ഒരു

സങ്കല്പമല്ല ..ഭര്‍ത്താവ്

ദൈവവും അല്ല...ഇതൊക്കെ

അറിഞ്ഞിട്ടും വരിഞ്ഞു കെട്ടപ്പെട്ടു

ജീവിക്കുന്നവര്‍ ആണ്‌ അധികവും..

കൊച്ചു വാകുകളിലെ തീവ്രത

തീ തന്നെ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പലതും വായിക്കുമ്പോള്‍ ഇന്നത്തെ കാലത്ത്‌ എന്തൊക്കെയാണ്‌ നടക്കുന്നത്‌ എന്നത്ഭുതം താന്നുന്നു.

ഏതായാലും ഒരു തിരുത്ത്‌ ഇരിക്കട്ടെ "കരണേഷു ദാസീ--" ആണ്‌ കരേണെഷു അല്ല

Echmukutty said...

ആദ്യം വന്നല്ലോ ജുനയിത്, സന്തോഷം. കഥയുടെ ശക്തി കുറവായിപ്പോയതിൽ വിഷമമുണ്ട്. വളരെ വേദനിപ്പിയ്ക്കുന്ന കാര്യങ്ങൾ എഴുതുവാൻ ഇനിയും ഒത്തിരി ശ്രമിയ്ക്കേണ്ടതുണ്ട് അല്ലേ? പിന്നെ ഇങ്ങനെയുള്ള മനുഷ്യർ ഇപ്പോഴുണ്ടോ എന്നു ചോദിച്ചാൽ......ഉണ്ട് വളരെ ഏറെ എന്നു തന്നെയാണുത്തരം. വന്നതിനും വായിച്ചതിനും നന്ദി.
സുധിയെ കണ്ടതിൽ സന്തോഷം. ബാംഗ്ലൂരില്ര് കുട്ടി, മറ്റൊരു നാട്ടിലെ കുട്ടി.....അങ്ങനെ എത്രയോ കുട്ടികൾ.....ചിലർ മരിയ്ക്കും വേറെ ചിലർ മരിയ്ക്കാതെ മരിച്ച് ജീവിയ്ക്കും..
ശ്രീ വേഗം വന്നല്ലോ. വായിച്ചതിൽ സന്തോഷം കേട്ടൊ.
അഭി വായിച്ചതിലും സന്തോഷം.
എന്റെ ലോകം എഴുതിയത് ശരി. വായിച്ചതിന് നന്ദി.
ഇൻഡ്യാ ഹെറിട്ടേജ് വന്നതിൽ വലിയ സന്തോഷം തിരുത്ത് ഒന്നു കൂടി വിശദീകരിയ്ക്കാമോ?

സേതുലക്ഷ്മി said...

ഇതൊരു പക്ഷേ പുരുഷന് മനസ്സിലാവുകയില്ല. പ്രണയം അന്യമായ കുടുംബ ജീവിതത്തിന്റെ നേര്‍ക്കാഴ്ച.
അതു പെണ്‍ മനസുകളില്‍ സൃഷ്ടിക്കുന്ന വേദനയുടെ ആഴം.പ്രതികരിക്കാനാവാത്ത നിസ്സഹായത.. വിവാഹ രാത്രിയില്‍ തുടങ്ങുന്ന അധികാര പ്രകടനം..
നന്നായി പറഞ്ഞു,എച്മു..

ആസാദ്‌ said...

വായിച്ചു... ബന്ധങ്ങള്‍ ഒരിക്കലും സങ്കല്പങ്ങളല്ല.. ചൂരും ചൂടുമുള്ള യാഥാര്‍ത്ഥ്യം തന്നെയാണ്... കഥ കൊള്ളാം.. ഒരു പ്രത്യേക രീതിയില്‍ പറഞ്ഞിരിക്കുന്നു. അതിഷ്ടമായി... തുടരുക... ശുഭാശംസകള്‍

ചന്തു നായർ said...

വിഭിന്നമായ ഈ രചനാ ശൈലി നിലനിർത്തുക....കഥയിൽ ചോദ്യമില്ലാ...ഇങ്ങനേയും ചില മനിതർ...ആദ്യരാത്രി ആടിത്തീരുന്ന ശ്ലോകത്തിന്റെ പാദമേത്? ....പല തരം സുഖങ്ങൾക്ക് പല തരം ബന്ധനമാവശ്യമാണെന്ന്….. മാത്രമല്ല പാടില്ലാത്ത സ്ഥാന ചലനങ്ങളിൽ മുടിയിഴകൾ മുറുകി വലിഞ്ഞുകൊണ്ട്, വേദനയുടെ കടന്നലുകളായി താക്കീതു നൽകുമെന്ന്……..
“അനങ്ങിപ്പോകരുത്, ” നന്നായി കഥ...എല്ലാ ഭാവുകങ്ങളും...

mattoraal said...

നന്നായിട്ടുണ്ട്.. എങ്കിലും,

കൂടുതല്‍ പ്രതീക്ഷകള്‍ തരുന്നത് കൊണ്ടാവാം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഇൻഡ്യാ ഹെറിട്ടേജ് വന്നതിൽ വലിയ സന്തോഷം തിരുത്ത് ഒന്നു കൂടി വിശദീകരിയ്ക്കാമോ?"

കാര്യത്തില്‍ മന്ത്രി - ഉപദേശങ്ങള്‍ വേണ്ടവിധത്തില്‍ വേണ്ട സമയത്ത്‌ വേണ്ടതു മന്ത്രമായി നല്‍കുന്നവള്‍
കരണേഷു ദാസീ- ചെയ്യേണ്ട പ്രവൃത്തികളില്‍ ദാസിയെ പോലെ സഹായിക്കുന്നവള്‍
ചിരിക്കണം എന്നു തോന്നുമ്പോള്‍ ഇങ്ങനെയും വായിക്കാം

http://jayandamodaran.blogspot.com/2011/09/blog-post.html?showComment=1317444702686#c2493488601400951796
ഇങ്ങനെയും വായിക്കാം
http://jayandamodaran.blogspot.com/2011/09/blog-post.html?showComment=1317537917669#c7110436845220413359

Karaskarathope said...

എച്ച്മുവിനെ ആദ്യം ' കണ്ട'; (ആഴ്ചപ്പതിപ്പില്‍) അന്ന് തന്നെ ഞാന്‍ പറഞ്ഞല്ലോ വെറുമൊരു പെണ്ണെഴുത്തുകാരി ആയി ഒതുങ്ങാനുള്ളതല്ല എച്ച്മുവിനു ദൈവം തന്ന സിദ്ധി ....ഞാന്‍ അതും കാത്തിരിക്കുകയാണ്,ഇതിഷ്ടപ്പെട്ടില്ല എന്നല്ല കേട്ടോ , ഞാന്‍ മറ്റൊരു മീരയെ കാത്തിരിക്കുകയാണ് , അന്ന് എച്ച്മുവിന്റെ ' പേര് ' തന്നെ മലയാളം തിരിച്ചറിയും.

ഒരു ദുബായിക്കാരന്‍ said...

വായിച്ചു..ചെറുതാനേലും തീവ്രമായ കഥ..ഇഷ്ടായി

ajith said...

എങ്ങിനെയറിയും ഓരോ മനുഷ്യരുടെ ഉള്ളിലിരിപ്പുകള്‍..? കുത്തി കുടലെടുക്കുകയാണ് വേണ്ടത്. എന്നിട്ട് ജയിലില്‍ പോയാലും സാരമില്ല. എച്മു എന്തു പറയുന്നു ഈ അഭിപ്രായത്തോട്..!

M. Ashraf said...

വൈകൃതത്തിനു ഏതു കാലത്തെ പഴിക്കും നാം. തീവ്രമായ രചന. അഭിനന്ദനങ്ങള്‍.

പഥികൻ said...

നന്നായി പറഞ്ഞു എച്മൂ...ജീവിതത്തോട് ഒട്ടിച്ചേർന്നു നില്ക്കുന്ന കഥ. സ്വീറ്റിയുടെ ഡയറി ഷെയർ ചെയ്ത സുധീഷിനും നന്ദി. പിന്നെ പണിക്കർ ചേട്ടൻ (ഇൻഡ്യാ ഹെറിറ്റേജ്) ചൂണ്ടിക്കാണിച്ചത് ഒരു ചെറിയ അക്ഷരത്തെറ്റാണ്‌ കരേണെഷു പകരം കരണേഷു .
സസ്നേഹം,
പഥികൻ

yousufpa said...

സ്ത്രീയെ ഒരു മേച്ചില്പുറമായി കാണുന്ന പുരുഷന്മാർ ഇപ്പോഴും ഉണ്ട്.ലൈംഗീക സുഖം എന്നുള്ളത് ഒരു പക്ഷം മാത്രമാണൊ..?
വികൃതമനസ്സുകൾക്കേ അങ്ങിനെ ചിന്തിക്കാനാകൂ.
സുഖദു:ഖങ്ങൾ സമ്മിശ്രമായ ഒരു കുടുംബജീവിതത്തിന്‌ തുല്യ പങ്കാളിത്തമുണ്ട്. സുഖം മാത്രം പുരുഷനും ദു:ഖം സ്ത്രീക്കും എന്ന് പകുക്ക വയ്യ.

നല്ല രചന.എങ്കിലും മറ്റു രചനകൾ പോലെ തീഷ്ണമല്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പഥികന്‍ ജീ
അക്ഷരത്തെറ്റ്‌ എന്റെ കൂടപ്പിറപ്പാണ്‌

തിരുത്താന്‍ പോയ ഞാനും തെറ്റാണ്‌ എഴുതിയത്‌
എച്മു എഴുതിയത്‌ കരുണേഷു എന്ന്

അത്‌ തിരുത്താന്‍ ഞാന്‍ എഴുതിയത്‌ ആണ്‌ കരേണെഷു എന്ന്

ഹ ഹ ഹ

രമേശ്‌ അരൂര്‍ said...

വിഷയം എന്നും നിലനില്‍ക്കുന്ന തീവ്ര യാഥാര്‍ത്യത്തില്‍ അധിഷ്ടിതം തന്നെ..പക്ഷെ അത് വേണ്ടത്ര ശക്തിയില്‍ സംവദിക്കപ്പെട്ടോ എന്നൊരു സന്ദേഹം. വായനയില്‍ ഏതോ ഭാഗം വിട്ടുപോയോ ‌ എന്ന് തോന്നി വീണ്ടും വായിച്ചു നോക്കേണ്ടി വന്നു .
എന്തായാലും എഴുത്ത് ശക്തമായിത്തന്നെ തുടരൂ എച്മു :)

Echmukutty said...

പാവം പൂവ് പറഞ്ഞത് ശരിയായിരിയ്ക്കും. ഇതെങ്ങനെ വായിയ്ക്കപ്പെടുമെന്നൊരു ഉൽക്കണ്ഠയുണ്ട്, മനസ്സിൽ. ഈ അഭിപ്രായം എനിയ്ക്ക് ആത്മ വിശ്വാസം തരുന്നു. നന്ദി പാവം പൂവേ.
ആസാദിനു നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
ചന്തുവേട്ടന്റെ അഭിനന്ദനത്തിൽ വലിയ ആഹ്ലാദം.ഇനിയും വായിയ്ക്കുമല്ലോ.
കോണത്താന് നന്ദി. ഇനിയും ഭംഗിയായി എഴുതുവാൻ ശ്രമിയ്ക്കാം.

M. Ashraf said...
This comment has been removed by the author.
Echmukutty said...

ഇൻഡ്യാ ഹെറിട്ടേജ് വീണ്ടും വന്ന് വിശദീകരണ്മ തന്നതിൽ വലിയ സന്തോഷം. പക്ഷെ, എനിയ്ക്ക് അക്ഷരപ്പിശക് ശരിയാക്കാൻ പറ്റുന്നില്ല. നെറ്റ് ഓഫ് ആകുന്നു. ഇനിയും ശ്രമിയ്ക്കാം.
കാരസ്ക്കരത്തോപ്പിന്റെ അഭിപ്രായം വായിച്ചു. എന്റെ കൊച്ചു തലയും കൊച്ചു ബുദ്ധിയും കൊച്ചു ജീവിതവും കൊണ്ട് ഞാനെഴുതുന്നത് അത്ര ഉയരങ്ങളീലെത്തട്ടെ എന്ന ആശംസയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിയ്ക്കുന്നു.
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.....
ഒരു ദുബായിക്കാരനു നന്ദി.
അജിത്ജി ഈ ആഗ്രഹം ചില നേരങ്ങളിൽ ചിലർ പ്രാവർത്തികമാക്കാറുണ്ട്. അതിന് ആവശ്യമായത് അനുഭവിയ്ക്കുന്ന അധികം പേരുടേയും പക്കൽ സാധാരണ ഉണ്ടാകാറില്ല.

Echmukutty said...

വൈകൃതമാ‍ണോ പരിഗണനക്കുറവും മനുഷ്യത്വമില്ലായ്മയുമാണോ എന്നറിയില്ല അഷ്രഫ്. വന്നതിലും വായിച്ചതിലും സന്തോഷം.
പഥികൻ ശരിയായി മനസ്സിലാക്കിയെന്നറിയുന്നതിൽ വലിയ ആഹ്ലാദം. ഇനിയും വന്ന് വായിയ്ക്കുമല്ലോ. ആ അക്ഷരപ്പിശക് കഴിയുന്നത്ര വേഗം തിരുത്താം.

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

ആദ്യമായാണ് വരുന്നത്
ആദ്യ രാത്രിയാണ് ആദ്യം വായിക്കുന്നത്
കൊച്ചു കഥയാകുമ്പോള്‍ അല്പം ദുരൂഹത കനം കൂട്ടും.. ഇനിയും വരാം..
ആശംസകള്‍

prakashettante lokam said...

നല്ല കഥ, ചെറുതായിപ്പോയോ എന്ന് തോന്നി.
തുടര്‍ന്നെഴുതുക.

Manoraj said...

വിഷയവൈവിദ്ധ്യങ്ങള്‍ അല്ലെങ്കില്‍ കഥ പറച്ചിലിന്റെ വൈവിദ്ധ്യങ്ങള്‍ എച്മുവിന് അനുഗ്രഹമാണ്. പക്ഷെ, എന്തുകൊണ്ടോ എച്മുവിന്റെ മറ്റു പല കഥകളുടെയും നിഴല്‍ രൂപമായാണ് ഈ കഥ എനിക്ക് തോന്നിയത്. ഒരു പക്ഷെ ഇത് എച്മു ചിലപ്പോള്‍ പണ്ടെപ്പോഴോ എഴുതിയതാവണം. ഇപ്പോള്‍ സമാനമായ സിറ്റുവേഷനുകള്‍ക്ക് മുന്‍പില്‍ പോസ്റ്റ് ചെയ്തതാവാം. കൂടുതല്‍ നന്നായെഴുതാന്‍ കഴിയട്ടെ.

Unknown said...

കഥയ്ക്കുള്ളിലൊരു കഥ കാണുന്നു, ഉണ്ടോ എന്ന് എന്റെ ചോദ്യം.. :)

keraladasanunni said...

നീളമേറിയ തലമുടിയെ കട്ടിൽ‌പ്പടിയിൽ നിന്നഴിച്ച് കഴുത്തിൽ ചുറ്റിക്കെട്ടുക….വലിച്ചു മുറുക്കുക എന്നിട്ട്……. എന്നിട്ട്……. ഈ മഹാ പ്രപഞ്ചത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുക…..


ശക്തമായ എഴുത്ത്.

Admin said...

കഥ നന്നായിട്ടുണ്ട്.
എന്റെ പുതിയ കഥ വായിക്കാനും അഭിപ്രായം പങ്കു വയ്ക്കാനും ക്ഷണിക്കുന്നു. http://sahithyasadhas.blogspot.com

ജന്മസുകൃതം said...

കഥയല്ലെന്നറിഞ്ഞു കൊണ്ട് കഥവായിച്ചു എന്ന് പറഞ്ഞതിന്റെ അര്‍ഥം (അമിത പറഞ്ഞത് - http://leelamc.blogspot.com/)ഇപ്പോഴാണ് വ്യക്തമായത്.നന്നായി പറഞ്ഞു..

റോസാപ്പൂക്കള്‍ said...

എച്ചുമൂ.....

Akbar said...

ആക്രമിച്ചു കീഴ്പ്പെടുത്തുക. ഭോഗയന്ത്രമെന്നു ബോധ്യപ്പെടുത്തുക. ഏകപക്ഷീയമായ വാത്സ്യായന ക്രിയകളാടിത്തിമിര്‍ത്തു മനസ്സിനെ കൊന്നു ശരീരത്തെ അടിമയാക്കുക. ഇത്രയുമായാല്‍ ആദ്യരാത്രി വിജയമായി. പിന്നെ മനസ്സ് ചത്ത മാംസപിപിണ്ഡത്തില്‍ നിന്നും ജീവിത കാലം മുഴുവന്‍ പച്ചമാംസം ഭക്ഷിക്കാം. ഇത്തരം വികല ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഇന്നും സമൂഹത്തില്‍ ഉണ്ടാവാം. കഥയ്ക്ക് തിരഞ്ഞെടുത്തു വിഷയം നന്നായി എച്ചുമു.

ramanika said...

ഇവിടെ കഥയല്ല കാര്യമാണ് പറഞ്ഞിരിക്കുന്നത്
ആ ആദ്യരാത്രി ഒരു പരാജയമായിരുന്നു .....
കൊള്ളാം......

mini//മിനി said...

Akbar പറഞ്ഞതാണ് സത്യം
‘ആക്രമിച്ചു കീഴ്പ്പെടുത്തുക. ഭോഗയന്ത്രമെന്നു ബോധ്യപ്പെടുത്തുക. ഏകപക്ഷീയമായ വാത്സ്യായന ക്രിയകളാടിത്തിമിര്‍ത്തു മനസ്സിനെ കൊന്നു ശരീരത്തെ അടിമയാക്കുക‘
ഒപ്പം മറ്റുള്ളവർ കാൺകെ; കൂലി കൊടുക്കാത്ത ഒരു വേലക്കാരി, പിന്നെ കൂലി കൊടുക്കാത്ത ഒരു ഹോം നേഴ്സ്,
ഇതൊക്കെയാണ് പൊതുചിന്ത,,,

സ്മിത മീനാക്ഷി said...

എച്മുവിനെ വായിക്കാന്‍ ഞാനുമിവിടെ വന്നിരുന്നു.

ശ്രീനാഥന്‍ said...

മോഹനസങ്കൽ‌പ്പങ്ങൾ തകർന്നു വീഴുന്ന ഒരു തൽ‌പ്പമാണ് വിവാഹം പൊതുവിൽ. ഇത്തരം സാഡിസം അതൊരു ശവമഞ്ചമാക്കുന്നു. ഭർത്താവു തന്നെ കീചകനാവുകയും ദാസീ, ദാസീ എന്ന് പരിഹസിക്കുകയും ചെയ്യുന്ന പോലെ തോന്നി കഥ വായിച്ചപ്പോൾ. നന്നായി. തീർച്ചയായും, കഥ കുറച്ചു കൂടി വികസിപ്പിച്ചെടുക്കാമായിരുന്നുവെങ്കിലും.

mayflowers said...

ഈ ചെറിയ കാലയളവിനുള്ളില്‍ എച്ചുമുക്കുട്ടി കണ്ട ജീവിതങ്ങളുടെ വലിപ്പം എന്നെ അമ്പരപ്പിക്കുന്നു.
ചിരിയിലൊളിപ്പിച്ച ദുഖങ്ങളും,മന്ദസ്മിതത്തിനുള്ളിലെ സങ്കടങ്ങളും കാണാനുള്ള കഴിവ് ഈ കുട്ടിക്ക് മാത്രം.
വന്യമായ ആദ്യരാത്രികള്‍ അനുഭവിക്കുന്നവര്‍ ഒരുപാടുണ്ടാകാം..പക്ഷെ,ഒരിക്കലും അതൊന്നും ചിത്രത്തില്‍ വരുന്നില്ലെന്ന് മാത്രം.

ഒരിക്കല്‍ക്കൂടി പറയട്ടെ,ഭോലയുടെ ഓണം ഇപ്പോഴും എന്റെ ചിന്തകളില്‍ വേദന പുരട്ടിക്കൊണ്ടിരിക്കുന്നു..

Echmukutty said...

ഒരു സാധാരണ സ്ത്രീ ജന്മത്തിന് ഏറ്റവും അവസാന പരിഗണനയിൽ വരുന്ന കാര്യമാണു ലൈംഗികത. കാരണം അങ്ങനെയാണ് അവളെ ശീലിപ്പിയ്ക്കുന്നത്, വളർത്തുന്നത്, ഒരുക്കുന്നത്. സ്ത്രീകൾ അനുവദിയ്ക്കുന്ന ഒരുപാട് സൌജന്യങ്ങളിൽ പടുത്തുയർത്തിയതാണു നമ്മുടെ അധികം കുടുംബങ്ങളും. തീക്ഷ്ണമായി കഥ പറയാൻ കഴിഞ്ഞില്ലെന്നത് കുറവു തന്നെ. യൂസുഫ്പാ വന്നതിനും അഭിപ്രായമെഴുതിയതിനും നന്ദി.ഇനിയും വരുമല്ലോ.
ഇൻഡ്യാഹെറിട്ടേജ് വീണ്ടും വന്നല്ലോ. ഈ ആത്മാർത്ഥതയ്ക്ക് നന്ദി പറയട്ടെ. തെറ്റു തിരുത്തിയിട്ടുണ്ട്, അല്പം എഡിറ്റിംഗും ചെയ്തിട്ടുണ്ട്.
രമേശിന്റെ സാന്നിധ്യത്തിനു നന്ദി. എഴുത്ത് വേണ്ടത്ര സംവേദന ക്ഷമമായില്ല അല്ലേ? ഇനിയും പരിശ്രമിയ്ക്കാം.
ഉസ്മാൻ ഇരിങ്ങാട്ടിരി വന്നതിൽ വലിയ സന്തോഷം , ഇനിയും വന്ന് വായിയ്ക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമല്ലോ.
പ്രകാശേട്ടൻ വന്നതിൽ ആഹ്ലാദം, നന്ദി.
മനോരാജിന്റെ ആശംസ പോലെ ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

മാണിക്യം said...

"ആദ്യരാത്രി" വായിച്ചു തീരുമ്പോള്‍
ഒന്നുറക്കെ അലറാന്‍ തോന്നുന്നു,
പക്ഷേ ആരോ തൊണ്ണയ്ക്ക് കുത്തി പിടിച്ച പോലെ..
കെട്ടിയിട്ട ശരീരത്തില്‍ ആയിരം പുഴുക്കള്‍ ഇഴയും പോലെ
ഒന്നു തൂത്തെറിയാനാവുന്നില്ല......

"കണ്ണാടിയിലെഴുതിയ മുഖവും ശരീരവും പരിഹാസത്തോടെ ആർത്തട്ടഹസിച്ചപ്പോൾ, വലിച്ചെറിഞ്ഞ കണ്ണാടിത്തുണ്ടുകളിൽ ആയിരം കഷ്ണമായി തെളിഞ്ഞു ഈ ചുവന്നു നീലിച്ച പത്നീ മുഖം."

Echmukutty said...

നിശാസുരഭിയുടെ ഗവേഷണം ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
കേരളദാസനുണ്ണിയ്ക്ക് നന്ദി, ഇനിയും വരുമല്ലോ.
ശ്രീജിത്ത് വന്നതിൽ സന്തോഷം.ഇനിയും വരുമല്ലോ.
ലീല റ്റീച്ചർ എഴുതിയ ആ കഥ പോലെ ഒരുപാട് കഥകൾ അല്പാല്പം ചേരുവ വ്യതിയാനങ്ങളോടെ ലോകമാകെയുണ്ടെന്ന് എനിയ്ക്ക് തോന്നീട്ടുണ്ട്. അതാണു ആ അഭിപ്രായം എഴുതിപ്പോയത്. ടീച്ചർ വന്നതിൽ വലിയ സന്തോഷം.
എന്തോ എന്നു വിളി കേൾക്കുന്നു ഞാൻ എന്റെ റോസാപ്പൂവേ....
അക്ബർ വന്ന് ഈ അഭിപ്രായമെഴുതിയതിൽ എനിയ്ക്ക് സന്തോഷമുണ്ട്. കഥ ശരിയായി വായിയ്ക്കപ്പെട്ടതിൽ വലിയ ആഹ്ലാദം. ഇനിയും വരുമല്ലോ.
അതെ, രമണിക. കാര്യമായിപ്പോയ കഥ. വരവിന് നന്ദി.

Echmukutty said...

മിനിടീച്ചറുടെ വരവിനും ഈ അഭിപ്രായത്തിനും ഒത്തിരി നന്ദി. പൊതു ചിന്തകളാണല്ലോ അധികം പേരെയും സ്വാധീനിയ്ക്കുക അല്ലേ?
സ്മിതയ്ക്ക് ഇഷ്ടമായില്ലെന്നുണ്ടോ? ഹാജർ വെച്ച് ഒന്നും മിണ്ടാതെ പോയപ്പോ ഒരു സംശയം.
ശ്രീനാഥൻ എന്തു പറയുമെന്നൊരു ഉൽക്കണ്ഠയുണ്ടായിരുന്നു, എനിയ്ക്ക്. കഥ വികസിപ്പിയ്ക്കാമയിരുന്നു എന്ന് എനിയ്ക്കും തോന്നുന്നുണ്ട്, ഇപ്പോൾ. വന്നതിൽ വലിയ സന്തോഷം.
മേഫ്ലവർ വന്നതിലും ഇത്ര ഉദാരമായ അഭിപ്രായം പ്രകടിപ്പിച്ചതിലും എനിയ്ക്ക് വലിയ ആഹ്ലാദമുണ്ട്. ഭോലമാരും ഫൂൽമതിമാരും രംഗോബതിമാരും എല്ലാം എന്റെ കാഴ്ചപ്പാ‍ടുകളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നത് സത്യം തന്നെയാണ്.
മാണിക്യം ചേച്ചി വായിച്ചതിൽ സന്തോഷം. കഥ ഇഷ്ടമായി എന്നു കരുതുന്നു. ഇനിയും വരുമല്ലോ അല്ലേ?

സുഗന്ധി said...

അധികാരമുറപ്പിക്കല്‍‍...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശെടാ തിരുത്തി തിരുത്തി ഞാന്‍ തല്ലു വാങ്ങിക്കൂട്ടും ന്നാ തോന്നുന്നത്‌

സംസ്കൃതശ്ലോകങ്ങളെ മലയാളത്തില്‍ എഴുതുന്നു എന്നേ ഉള്ളു
അപ്പോള്‍ വാക്കുകള്‍ ശരിക്കും സംസ്കൃതം ആക്കിയാല്‍

മന്ത്രീ ദാസീ എന്നിങ്ങനെ ഈകാരാന്തമായി വേനം എഴുതാന്‍

ഞാനൊക്കെ എങ്ങനെ എഴുതിയാലും കുഴപ്പം ഇല്ല പക്ഷെ നല്ല എഴുത്തുകാരുടേതാകുമ്പോള്‍ അതും കൂടി ശരിയാക്കിയാല്‍ കൂടുതല്‍ ഭംഗിയാകും

അതുപോലെ ശ്ലോകം മുഴുവന്‍ കൊടുത്താലും നന്നാകുമായിരിക്കും
രൂപേഷു ലക്ഷ്മീ
ശയനേഷു വേശ്യാ

കുസുമം ആര്‍ പുന്നപ്ര said...

ഹാ..ഹാ... കൊള്ളാം. പദ്യ ശകലം..ഒന്നു കൂടി ഉണ്ട്
ശയനേശു..................
ആരെഴുതി വെച്ചത് ഇതൊക്കെ???
പുരുഷനായി ഇതൊന്നും എഴുതി വെയ്ക്കാഞ്ഞതെന്തേ..ഒന്നുകില്ലെങ്കിലും പള്ളിയില്‍
മിന്നു കെട്ടുന്നതിനു മുമ്പായിട്ട് അച്ഛന്‍ പറയുന്നത് കേട്ടിട്ടുണ്ട്" നീ ഉണ്ടില്ലെങ്കിലും അവളേ ഊട്ടിക്കെണം. നീ ഉടുത്തില്ലെങ്കിലും അവളേ ഉടുപ്പിക്കണം എന്നൊക്കെ."
ഹിന്ദുക്കള്‍ക്ക് ഇങ്ങനെ കുറേ പദ്യങ്ങളും ആണ് ചൊല്ലി കേള്‍പ്പിക്കുന്നത്. പത്നീ ധര്‍മ്മം.
പതി ധര്‍മ്മം എന്നൊന്നില്ലേ?

പിന്നെ ഇപ്പോഴുള്ള തലമുറ ഇതൊക്കെ മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ്.
ന്നായിട്ടുണ്ട് ഈ എഴുത്ത്. എനിയ്ക്കിഷ്ടപ്പെട്ടു.

the man to walk with said...

ചെറുതെങ്കിലും തീവ്രം .കഥ ഇഷ്ടായി ആശംസകള്‍

സേതുലക്ഷ്മി said...

സ്ത്രീകള്‍ അനുവദിക്കുന്ന ഒരുപാടു സൌജന്യങ്ങളില്‍ പടുത്തുയര്‍ത്തുന്നതാണ് കുടുംബം. എത്രയോ സത്യം..!
ശ്രീനാഥന്‍ പറഞ്ഞതും സത്യം തന്നെ.

കാര്യേഷു മന്ത്രി....

അതെ. ഈ എട്ടു വരികളിലൂടെ നിര്‍വചിക്കപ്പെട്ടതിലുമപ്പുറം എന്താണ് സ്ത്രീ പുരുഷന്....

prasanna raghavan said...

എച്മു,
മോചനത്തിന്റെ കഥ പറയണേമെന്നാഗ്രഹിക്കുമ്പോഴും എഴുത്തുകാരിക്കു കീഴ്പ്പെടലിന്റെ യും കീഴ്പ്പെടുത്തലിന്റെയും വിലാപകാവ്യം എഴുതേണ്ടി വരുന്നത്, കാലത്തിന്റെ തെറ്റെന്നേ ഞാൻ കാണുന്നുള്ളു.

പക്ഷെ കഥക്ക് ഇന്നും റെലവൻസ് ഉണ്ട്, കരണം കീഴ്പ്പെടുത്തലെന്ന ബോധം തന്നെ കേരള സ്ത്രീക്ക് പ്രത്യേകിച്ചും ഇന്നും ഒരു ലക്ഷ്വറിയാണല്ലോ

മാനസികരോഗികളെ ഭർത്താക്കന്മാരാക്കണോ എന്നു തീരുമാനിക്കാനുള്ള , വ്യക്തി സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിക്കുന്ന സ്ത്രീയുടെ നേരെ തുറിച്ചു നോക്കി പേടിപ്പിക്കുന്ന സമൂഹമല്ലേ?

കഥ കാര്യമായി എടുക്കുകയാണോ?:) എല്ലാ കഥക്കും ഒരു കാര്യമൂണ്ടല്ലോ?

എഴുതുക, ഇനിയും, ഓൾ ദ് ബെസ്റ്റ് :)

Minesh Ramanunni said...

കഥ ഇഷ്ടമായി . പരത്തി പറയുന്നതിനേക്കാള്‍ നല്ലതാണ് ഈ ഒതുക്കി പറച്ചില്‍ ബ്ലോഗില്‍ നിന്നും എച്മു പ്രിന്റിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു (പലതും പ്രസിദ്ധീകരിച്ചു കഴിഞ്ഞു എന്നറിയാം പക്ഷെ മുഖ്യധാര മാസികകള്‍ ,എഴുത്തുകളിലേക്ക് ശ്രദ്ധിക്കു )

വാല്യക്കാരന്‍.. said...

''പൊതു' വില്‍
സ്വന്തം പെണ്ണാക്കാം..
ആരും കാണാതെ
വീടകത്ത് വേല ചെയ്യിക്കാം.
അന്തിയുറക്കങ്ങളെ
കൊന്നു കൊല വിളിക്കാം.
അവള്‍ക്കു ചില നെറികെട്ട നായ്ക്കളിട്ട പേര് ഭാര്യയെന്നത്രേ..'

നന്നായി ഈ എഴുത്ത്..
അഗ്നിരോഷം കത്തിക്കയറട്ടെ..
short is best എന്ന് കേട്ടിട്ടില്ലേ.
അത് പോലെയുണ്ട്..

നാമൂസ് said...

കേവല ഉള്‍പ്പുളകാസ്വാദനത്തിനു മാത്രമാകുന്ന ഉടല്‍ബന്ധിത വ്യവഹാരമോ..
അതോ, തന്റെ എല്ലാത്തിനെയും പകുക്കുന്ന എല്ലാത്തിന്റെയും നിക്ഷേപം തുല്യമാവുകയും ചെയ്യുന്ന അനുവദിച്ചു നല്‍കലും അടങ്ങുന്ന ഒരു നീതിയുടെ കച്ചവടമോ..? ഏതാണ് /എന്താണ് വിവാഹത്തിന്റെ ഉത്തമ താത്പര്യവും ഇന്ധനവും..?
എച്ചുമു തിരഞ്ഞടെത്ത വിഷയം പ്രസക്തം തന്നെ.. എച്ചുമിവിനു ഇനിയും നന്നാക്കാന്‍ കഴിയും. അതൊരു പ്രാര്‍ത്ഥന കൂടെയാണ്.
ആശംസകള്‍..!!

പട്ടേപ്പാടം റാംജി said...

ചെറുതായെങ്കിലും ഇഷ്ടായി.

jayanEvoor said...

കഥയിലെ കനൽ ശരിക്കും അനുഭവപ്പെട്ടു.

എന്തുചെയ്യാം.... ലോകം ഇങ്ങനെയാണ്.
പരിഹാരം അത്ര എളുപ്പമില്ല.
ആകെ ചെയ്യാവുന്നത്, അവനവൻ നന്നാവുക എന്നതു മാത്രം.
അതു നടക്കുമോ ആവോ!

പിന്നെ ശ്ലോകത്തിൽ ഞാനും അല്പം പണിയാം.

“കണ്ഠേബധ്നാമി ശുഭകേ
ത്വം ജീവശാശ്വതംശതം”

എന്നത്

“കണ്ഠേബധ്നാമി ശുഭഗേ
ത്വം ജീവ ശരദാം ശതം”

എന്നാണ് പഠിച്ചത്.

ചിലർ സഞ്ജീവ ശരദാം ശതം എന്നും പാടുന്നു.

jayanEvoor said...

മാംഗല്യം തന്തുനാനേന
മമ ജീവന ഹേതുനാ
കണ്ഠേബധ്നാമി ശുഭഗേ
ത്വം ജീവ ശരദാം ശതം

“മംഗളമുണർത്തുന്ന വിശുദ്ധമായ ഈ നൂല്
എന്റെ ജീവിതം നിലനിർത്തുന്നതിനുള്ള കാരണം തന്നെ ആണ്. ഈ ചരട് ഞാൻ നിന്റെ കഴുത്തിൽ കെട്ടുന്നു. നീ നൂറു ശരത്തുകൾ (നൂറു വർഷങ്ങൾ)ജീവിച്ചിരിക്കട്ടെ !”

ബഷീർ said...

കീഴ്പ്പെടുത്തലുകള്‍
ഈ വിധമുലകിലിപ്പോഴും നടക്കുന്നുണ്ടാവാം ... ?:(

Jazmikkutty said...

എച്മു ഞാനും വായിച്ചു...

SHANAVAS said...

എച്ച്മുകുട്ടി, പറയാനുള്ളത് ശക്തമായിത്തന്നെ പറഞ്ഞു. ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുണ്ടാവുമോ??ശരിക്കും ഒരു ഭീകരാവസ്ഥ തന്നെ.പക്ഷെ,എച്ച്മുവിന്റെ തനതായ ശക്തി ഈ കഥയില്‍ അല്പം കുറഞ്ഞു പോയോ എന്നൊരു സംശയം..

പ്രയാണ്‍ said...

എച്മു എഴുത്ത് നന്നായി എങ്കിലും വിഷയം കുറേശ്ശെ മൊണോട്ടണസ് ആവുന്നു..... പുതിയവക്കായി കാത്തിരിക്കുന്നു.....

ചാണ്ടിച്ചൻ said...

ആദ്യരാത്രിയില്‍ തന്നെ ഭാര്യയെ എല്ലാം കൊണ്ടും കീഴടക്കണമെന്ന് കരുതുന്ന പുരുഷന്മാര്‍ ഇപ്പോഴും ഉണ്ടോ!!! എന്തായാലും അല്പം വിദ്യാഭാസമുള്ള ആളുകളില്‍ ഇത് കാണുമെന്നു തോന്നുന്നില്ല.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഞാന്‍ ഒരു പുരുഷ മേധാവിത്വ പന്നിയാണ്.അത് കൊണ്ട് എനിക്ക് പെണ്‍ വിമോചന വായാടികളെ കണ്ണെടുത്താല്‍ കണ്ടു കൂടാ .ഈ കഥയിലെ അതിതീവ്ര സ്ത്രീവാദത്തെ വളരെ പുച്ഛത്തോടെ നിരാകരിക്കുംപോഴും പ്രിയപ്പെട്ട പെണ്‍കുട്ടീ ,നിങ്ങളുടെ ഭാഷയ്ക്ക്‌ .,എഴുത്തിലെ സ്വാധീനത്തിന് ഒരു ഷേക്ക്‌ ഹാന്‍ഡ്‌ ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തിരുത്തുകള്‍ ഒരിക്കലും പ്രശ്നമാകല്ലേ എന്ന പ്രാര്‍ത്ഥനയോടെ
"കണ്ഠേ ബദ്ധ്നാമി സുഭഗേ" എന്നും കൂടി പറഞ്ഞോട്ടെ

ഭാഷാപരമായി പറഞ്ഞാല്‍ "ശുഭഗേ" തെറ്റല്ല പക്ഷെ ശ്ലോകം "സുഭഗേ" എന്നാണ്‌

വിനുവേട്ടന്‍ said...

എച്ച്‌മുവിന്റെ തന്നെ പഴയ ഏതോ ഒരു പോസ്റ്റിൽ ഇത് പോലെ ഒന്ന് വായിച്ചിരുന്നുവെന്ന് തോന്നുന്നു... പക്ഷേ, ഭോലയുടെ ഓണം തന്നെയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കേട്ടോ...

(ഒരു സത്യം പറയട്ടെ... രണ്ട് മൂന്ന് തവണ വായിച്ചതിന് ശേഷമാണ് സംഭവം പിടി കിട്ടിയത് കേട്ടോ... ട്യൂബ് ലൈറ്റ് ആണെന്നും പറഞ്ഞ് കളിയാക്കല്ലേ...)

വീകെ said...

ആശംസകൾ...

അനില്‍കുമാര്‍ . സി. പി. said...

ഒരു മാനസിക വൈകൃതം, കിട്ടാതെ പോയതിന്റെ പക ഒക്കെ തകര്‍ത്തെറിരിയുന്ന സ്വപ്നങ്ങളുടെ കഥ എത്ര മനോഹരമായി, എത്ര തീഷ്ണമായി എച്മു ഏതാന്ം വാക്കുകൾ കൊണ്ട് വരച്ചു വച്ചു. അഭിനന്ദനങ്ങൾ .

Muralee Mukundan , ബിലാത്തിപട്ടണം said...

ആദ്യരാത്രി തന്നെ കാള’രാത്രി..!

നാനാവിധത്തിലുള്ള പുരുഷ പീഡനങ്ങൾക്ക് വിധേയയാകുന്ന എത്രയെത്രജന്മങ്ങളാണ് ഈ എച്മുവിന്റെ ഉലകത്തിൽ നേരിട്ട് കാണാൻ പറ്റുന്നത്...!

Echmukutty said...

സുഗന്ധി വന്നല്ലോ. സന്തോഷം. ഭാര്യയോട് ഭർത്താവിന്റെ മനസ്സിലുള്ള മറ്റൊരു സ്ത്രീയായി മാറാനാവശ്യപ്പെടുന്നത് ക്രൂരമല്ലേ? ഭർത്താവിന്റെ ഫാന്റസികളിൽ സഹകരിയ്ക്കുക മാത്രമാണോ ഭാര്യ ചെയ്യേണ്ടത്? ഈ അധികാരമുറപ്പിയ്ക്കൽ എന്തിനു വേണ്ടിയാണു എന്ന് ചോദിയ്ക്കാൻ ശ്രമിയ്ക്കുകയായിരുന്നു ഞാൻ.
നല്ലത്, ഈ തിരുത്തൽ. ഇതു മനസ്സിലായി എങ്കിലും നടപ്പാക്കാനായിട്ടില്ല. കഴിയുന്നത്ര വേഗം ചെയ്യാം, ഇൻഡ്യാ ഹെറിട്ടേജ്. ഇനിയും തെറ്റുകൾ കാണുമ്പോൾ തിരുത്തിത്തരണമെന്നപേക്ഷിയ്ക്കുന്നു.
ഇപ്പോഴത്തെ തലമുറ പീഡന സ്വഭാവം മാറ്റുന്നുവെന്ന് കുസുമം എഴുതിക്കാണുന്നത് വായിയ്ക്കാൻ സന്തോഷമുണ്ട്.അങ്ങനെ നന്മകൾ വളരെട്ടെ എന്നാശ്വസിയ്ക്കാം. വന്നതിന് നന്ദി, ഇനീം വരണേ.

കൊച്ചു കൊച്ചീച്ചി said...

പൊതുവേ "പവര്‍ ബാലന്‍സിന്റെ" പ്രശ്നമുള്ള എല്ലാ ബന്ധങ്ങളിലുമുള്ള ഒരു പ്രശ്നമാണിത്. ചിലപ്പോള്‍ മേലാളനും കീഴാളനും ഇടയില്‍, ചിലപ്പോള്‍ ഗുണ്ടയ്ക്കും സാധാരണക്കാരനും ഇടയില്‍, ചിലപ്പോള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനുമിടയില്‍....

(ഇതിനപ്പുറത്ത് എന്തെങ്കിലും അഭിപ്രായം പറയണമെന്ന് മനസ്സില്‍ തോന്നിയാല്‍ ഇ-മെയില്‍ ചെയ്യാം, പോരേ).

Echmukutty said...

ദ മാൻ റ്റു വാക് വിത് നു നന്ദി. കഥ ഇഷ്ടമായതിൽ സന്തോഷം.
പാവം പൂവ് പിന്നെയും വന്നതിൽ വലിയ സന്തോഷം. അഭിപ്രായം പങ്കു വെച്ചതിന് നന്ദി.
കഥ കാര്യമായിത്തന്നെ എടുക്കണം പ്രസന്ന ടീച്ചർ, ഇവിടെ നായിക ഭർത്താവിനെ വധിയ്ക്കണമെന്ന് വിചാരിയ്ക്കുന്നുണ്ടെങ്കിലും അതിനു വേണ്ട ആയുധത്തിന് മൂർച്ചയില്ല. നീണ്ട തലമുടി കൊണ്ട് കൊല്ലാനാവില്ല തന്നെ. കഥ വായിച്ചതിൽ സന്തോഷം. ഇനിയും വരുമല്ലോ.
മിനേഷിനു നന്ദി. ആശംസകൾക്ക് ഒത്തിരി നന്ദി.
വാല്യക്കാരനു നന്ദി. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം.
ശ്രമിയ്ക്കാം നാമൂസ്, ഇനിയും നന്നാക്കിയെഴുതാൻ ശ്രമിയ്ക്കാം. വരവിനും അഭിനന്ദനത്തീനും നന്ദി.
രാംജി വന്നില്ലല്ലോ എന്നു വിചാരിയ്ക്കുകയായിരുന്നു ഞാൻ. വന്നതിൽ സന്തോഷം.
എനിയ്ക്കത്ര പിടിയൊന്നുമില്ല, വാധ്യാർ പറഞ്ഞു കേട്ട അറിവ്, അല്പം വായിച്ച അറിവു. അത്രേയുള്ളൂ. പാഠഭേദമുണ്ടാവും തീർച്ചയായും. ഈ അറിവിനു നന്ദി, ജയൻ.കഥ വായിച്ചതിൽ സന്തോഷം.

Echmukutty said...

ഇല്ലാതിരിയ്ക്കട്ടെ എന്നാശിച്ചുകൊണ്ട് ഉണ്ട് എന്ന സത്യത്തിനു മുൻപിലാണ് ഈ കഥ. ബഷീർ ഇനിയും വരുമല്ലോ.
ജാസ്മിക്കുട്ടി വായിച്ചിട്ട് ഒന്നും പറഞ്ഞില്ലല്ലോ.
ഷാനവാസ് ജി വന്നതിൽ സന്തോഷം. നടക്കുന്നുണ്ടാവില്ല എന്ന് തന്നെ വിശ്വസിയ്ക്കാൻ ശ്രമിയ്ക്കാം.
പ്രയാൺ ചേച്ചി ചൂണ്ടിക്കാണിച്ചത് മനസ്സിലായി. ഞാൻ തീർച്ചയായും കൂടുതൽ ശ്രദ്ധിയ്ക്കാം.
ചാണ്ടിച്ചന്റ്ത്ര ശുഭാപ്തി വിശ്വാസം ഇക്കാര്യത്തിൽ എനിയ്ക്കില്ല. വന്നതിൽ സന്തോഷം കേട്ടൊ.
സിയാഫ് അബ്ദുൽ ഖാദർക്ക് സ്വാഗതം. സ്ത്രീവാദിയെന്ന് ഭാവിച്ചുകൊണ്ട് പുരുഷമേധാവിയാകുന്നെതിലും നല്ലത് പുരുഷമേധാവിയാണെന്ന് തുറന്ന് പറയുന്നത് തന്നെയാണ്. എനിയ്ക്ക് പുരുഷമേധാവിയാണെന്ന് തുറന്ന് പറയുന്നവരെ കണ്ണെടുത്താൽ കണ്ടുകൂടാ എന്ന പ്രശ്നവുമില്ല കേട്ടൊ. ഈ പ്രപഞ്ചം എല്ലാവർക്കും ജീവിയ്ക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം.ഈ കഥയിൽ ഒട്ടും സ്ത്രീ വാദമില്ല, മറ്റൊരു സ്ത്രീയെ മനസ്സിൽ സൂക്ഷിയ്ക്കുന്ന ഭർത്താവിനൊപ്പം അയാളുടെ മാത്രം ഫാന്റസികൾക്ക് കീഴ്പ്പെടേണ്ടി വരുന്ന ഒരു പതിനെട്ടുകാരിയുടെ സങ്കടവും അമർഷവും മാത്രമേയുള്ളൂ. അവൾക്ക് അയാളെ കൊല്ലണമെന്നുണ്ട്, പക്ഷെ, ആകെ ഉള്ള ആയുധം തലമുടി മാത്രമാണ്. അതുകൊണ്ട് കൊല്ലാനാവുകയില്ലല്ലോ. എനിയ്ക്കു തന്ന അഭിനന്ദനങ്ങൾക്കു ഹാർദ്ദവമായ നന്ദി. ഇനിയും വരികയും വായിയ്ക്കുകയും അഭിപ്രായങ്ങൾ പങ്കു വെയ്ക്കുകയും ചെയ്യുമല്ലോ. നന്ദിയും നമസ്ക്കാരവും....

Echmukutty said...

ഇൻഡ്യാ ഹെറിട്ടേജിന്റെ ഈ ആത്മാർഥതയ്ക്ക് ഒത്തിരി നന്ദി. ഞാൻ ആ തെറ്റും തിരുത്താം.
വിനുവേട്ടൻ വന്നതിലും അഭിപ്രായമെഴുതിയതിലും സന്തോഷം. ഞാൻ ശ്രദ്ധിയ്ക്കാം, ആവർത്തനമൊഴിവാക്കാൻ ശ്രമിയ്ക്കാം. ഞാനാണ് വലിയ ട്യൂബ് ലൈറ്റ്, ആ സ്ഥാനം ഞാനാർക്കും വിട്ടു തരമാട്ടേൻ....
വി കെയ്ക്ക് നന്ദി.
അനിൽ കഥ ശരിയായി വായിച്ചതിൽ സന്തോഷമുണ്ട്. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
അത് വിവിധ ദേശങ്ങളിൽ പരമ ദരിദ്രർക്കൊപ്പവും വലിയ പണക്കാർക്കൊപ്പവുമൊക്കെ കഴിഞ്ഞു കൂടേണ്ടി വന്നതുകൊണ്ട് സംഭവിച്ചു പോകുന്നതാണ് മുരളീ ഭായ്. വലിയ സംസ്ക്കാരം അവകാശപ്പെടുമെങ്കിലും സ്ത്രീകളേയും കുട്ടികളേയും ദരിദ്രരേയും ദളിതരേയും പിന്നെ പ്രകൃതിയേയും പീഡിപ്പിയ്ക്കുന്നതിൽ നമ്മൾ എന്നും മുൻപിലാണ്.
കൊച്ചുകൊച്ചീച്ചി വന്നതിലും അഭിപ്രായമെഴുതിയതിലും സന്തോഷം.

വന്ന് വായിച്ച് എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂടുകാർക്കും നന്ദിയും നമസ്ക്കാരവും പറഞ്ഞുകൊണ്ട്...സ്നേഹത്തോടെ

കൂതറHashimܓ said...

മോഹഭംഗത്തിന്റെ, അല്ലാ.. ഏകപക്ഷീയ കീഴ്പ്പെടുത്തപ്പെടലിന്റെ നേരറിവുകൾ ഇത്തരം വായനയിലൂടെ ശക്തിയായി തന്നെ മനസ്സിലാവുന്നു.

നല്ല പറച്ചിൽ.
കാര്യ ഗൗരവ വരികളിൽ മാത്രമൊതുക്കിയ വിവരണ രീതി നന്നായി ആസ്വദിച്ചു.

ഭാനു കളരിക്കല്‍ said...

ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഈ വിഷയത്തില്‍ നമ്മുടെ സമൂഹം നേരിടുന്ന പ്രധാന പ്രശ്നം എന്നാണ് എനിക്ക് തോന്നുന്നത്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന പുരുഷന്ന് സ്ത്രീ ഒരു ശരീരമാണ്. പ്രണയം കാമത്തിലേക്കുള്ള വഴിമാത്രമാണ്. അവന്ന് അവന്റെ സമൂഹം നല്‍കിയിട്ടുള്ള അറിവുകള്‍ അതുമാത്രമാണ്. സെക്സ് അല്ല ശ്രുന്ഗാരമാണ് ലൈംഗിക ജീവിതത്തിലെ മര്‍മ്മ പ്രധാനമായ ഘടകം എന്നു വിവരിക്കുന്ന വാത്സ്യായന്റെ കാമസൂത്രം എത്രപേര്‍ വായിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തില്‍ അത്തരം പുസ്തകങ്ങള്‍ വായിക്കുന്നത് പാപമാണ്. മാത്രവുമല്ല രഹസ്യമായി ഇത്തരം പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഈ പുസ്തകങ്ങളുടെ തെറ്റായ പതിപ്പുകള്‍ ആണ് ആണ്‍കുട്ടികളില്‍ എത്തിക്കുന്നത്.
നല്ലൊരു രചന എച്ചുമു. കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയവും.

സീത* said...

കൊള്ളാം...യാഥാർത്ഥ്യവും കേട്ടുകേൾവികളും തമ്മിലുള്ള അന്തരം...

Unknown said...

ഒടുക്കം വന്നത് നന്നായി കുറെ അഭിപ്രായങ്ങള്‍ കൂടി വായിക്കാന്‍
കഴിഞ്ഞല്ലോ ആദ്യ രാത്രി കള്‍ നീല ചിത്ര പരിക്ഷണശാലകളായി മാറുന്നുണ്ട്
പലടത്തും പലപ്പോഴും

Anil cheleri kumaran said...

ഇല്ലാക്കഥകൾ പറഞ്ഞു വിശ്വസിപ്പിച്ച ഈ മഹാ പ്രപഞ്ചത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പണം…

:(

ഈയുലകത്തിലെ വ്യത്യസ്തമായ പോസ്റ്റ്.

Sathees Makkoth said...

എനിക്കിഷ്ടമായി ഈ കഥ.

കുഞ്ഞൂസ് (Kunjuss) said...

പുരുഷന്റെ മൃഗതൃഷ്ണയില്‍ ഹോമിപ്പിക്കപ്പെടുന്ന അനേകരുടെ വേദന ഇതില്‍ കൂടുതല്‍ നന്നായി എങ്ങിനെയാണ് എഴുതുക...? ആദ്യ രാത്രി മുതല്‍ തുടങ്ങുന്ന അവളുടെ സഹനത്തിന് എന്നാണൊരവസാനം...?

സ്ത്രീയുടെ ഔദാര്യമാണ്‌ കുടുംബത്തിന്റെ നിലനില്പ്പെന്നു പുരുഷന്‍ ഇനിയും മനസ്സിലാക്കുന്നില്ലല്ലോ...

Gopakumar V S (ഗോപന്‍ ) said...

കഥനരീതിയും ഭാഷയും ഒക്കെ നല്ലതു തന്നെ. പക്ഷേ, പുരുഷന്മാരെ ആകെ ഇത്തരത്തിൽ വിലയിരുത്തുന്നത് ശരിയാണോ?

".....സ്ത്രീയുടെ ഔദാര്യമാണ്‌ കുടുംബത്തിന്റെ നിലനില്പ്പെന്നു പുരുഷന്‍ ഇനിയും മനസ്സിലാക്കുന്നില്ലല്ലോ..." എന്ന കുഞ്ഞൂസിന്റെ കമന്റ് അല്പം കടന്നുപോയില്ലേ? ഇപ്പോഴും 'പുരുഷൻ' എന്നും 'സ്ത്രീ' എന്നുമുള്ള ഈ വേർതിരിവ് കഷ്ടമല്ലേ? സ്ത്രീ മാത്രമായി ഒരു ഔദാര്യവും ചെയ്യുന്നില്ല. പലപ്പോഴും സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അമ്മയ്ക്ക് ഒരിക്കലും അഴിഞ്ഞുമാറാൻ പറ്റില്ല തന്നെ.

ഒരിക്കൽ കൂടി പറയട്ടേ, കഥനരീതിയും ഭാഷയും ഒക്കെ അതിശക്തം തന്നെ; പക്ഷേ നിലപാടിനോട് യോജിക്കാൻ (എനിക്ക്) അത്ര പെട്ടെന്ന് സാധിക്കുന്നില്ല....ക്ഷമിക്കണം

ആശംസകൾ....

V P Gangadharan, Sydney said...

`ആദ്യമായി പരസ്പരമറിയാന്‍, ഒന്നായി ലയിച്ചു ചേരാന്‍, മനോഹരമായ അന്തരീക്ഷം...` സ്വയം സൃഷ്ടിക്കാന്‍ അനുവദിക്കാതിരുന്ന, തലമുറകളായി ഭാര്യയെ ദാസീപദം സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവളാക്കിയ, സ്വന്തം സമുദായത്തെ മനുഷ്യാവകാശ പ്രതിക്കൂട്ടിന്റെ അഴികളില്‍ തലനാരുകൊണ്ട്‌ വരിഞ്ഞുകെട്ടാന്‍ ജന്മനാട്‌ തന്നെ വിലങ്ങുനില്‍ക്കുന്നു. ഗീതാഗ്രന്ഥത്തില്‍ കൈ ചേര്‍ത്ത്‌ സത്യപ്രതിജ്ഞ ചെയ്യുക എന്നതാവുമല്ലോ തങ്ങളുടെ പ്രഥമ ദൗത്യം.

മുഖഭംഗിയും മുടിഭംഗിയും ദേഹഭംഗിയും പെണ്ണിന്റെ ഐശ്വര്യമന്ന്‌ ക്ഷേത്രച്ചുമരുകള്‍ പോലും ശില്‍പങ്ങളാല്‍ പരസ്യപ്പെടുത്തുന്നു.
'നീളം കൂടിയ തലനാരിനെ കയറുപോലെ കട്ടില്‍പ്പടിയില്‍ ചുറ്റിക്കെട്ടാന്‍' വിട്ടുകൊടുത്ത, അബല എന്നു വിളിക്കുവാന്‍ അനുവദിച്ച, ഇന്നലെയുടെ നാരി ഇന്നു തലനാര്‌ അറുതിവെച്ചു വെട്ടി കാലം ഒരുക്കിക്കൊണ്ടിരുന്ന കുപ്പത്തൊട്ടിയില്‍ വലിച്ചെറിയുകയാണ്‌ എന്നുകൂടി എച്ച്മുവിന്റെ പേനയില്‍കൂടി വീണുകിട്ടാന്‍ മനസ്സ്‌ കൊതിച്ചു.
വേണം. പുരുഷനെ ഭ്രമിപ്പിച്ച, പരിഷ്കാരഭ്രമത്താല്‍ അറുത്തെറിയപ്പെട്ടു കൊണ്ടിരിക്കുന്ന, ചുരുള്‍വേണി തിരിച്ചെടുത്ത്‌ ആ കഴുത്തില്‍ ചുറ്റിക്കെട്ടി, വലിച്ചു മുറുക്കി, ഹീനമായ സ്വന്തം സമുദായത്തെ നോക്കിത്തന്നെ ധാര്‍ഷ്ട്യതയോടെ ആര്‍പ്പിടണം: "അനങ്ങിപ്പോകരുത്‌!"
പക്ഷെ, ഇത്‌ അതിരുകള്‍ കുറിക്കപ്പെടാന്‍ ഒട്ടും എളുതല്ലാത്ത ഈ മഹാ പ്രപഞ്ചത്തിന്റെ മുഖത്ത്‌ കാര്‍ക്കിച്ചു തുപ്പിക്കൊണ്ടാവരുത്‌, ഒരിക്കലും.

എഴുത്തിന്റെ സൗന്ദര്യം എച്ച്മുക്കുട്ടി നിലനിര്‍ത്തുന്നു.

Sabu Hariharan said...

രതിവൈകൃതമാണോ, സാഡിസമാണോ, പീഡനമാണോ അതോ സ്ത്രീസ്വാതന്ത്ര്യമാണോ.. എന്താണുദ്ദേശിച്ചതെന്ന് പിടികിട്ടിയില്ല..അതോ ഇതെല്ലാമാണോ? ഒരു ഇടവേള കൊടുത്ത്‌ കുറച്ച്‌ നല്ല മനുഷ്യരെ കുറിച്ചും, നല്ല ചിന്തകളെ കുറിച്ചും ആവാം :)

വിധു ചോപ്ര said...

http://vidhuchoprascolumn.blogspot.com/2011/09/blog-post_26.html

ദി ഡിസ്പോസിബിൾ
ഇത് എന്റെ ആദ്യരാതിക്കഥ
----------------------------------
അവൾക്കായി അവൻ ഒരു കപ്പ് മിൽമപ്പാൽ കാച്ചി വച്ചിരുന്നു. മംഗലത്തിന്റന്ന് രാത്രി അവൻ അവൾക്കത് കുടിക്കാൻ കൊടുത്തു.
അവൾ ചോദിച്ചു: “ഇതെന്താ പഴയ കപ്പ്? ഡിസ്പോസിബിൾ കപ്പില്ലേ? എനിക്കിതൊന്നും പരിചയവുമില്ല, ഇഷ്ടവുമില്ല.”


അവൻ അവൾക്ക് അവളുടെ ആവശ്യമനുസരിച്ച് ഡിസ്പോസിബിൾ കപ്പിൽ പാൽ നൽകി.
അവനും അവളും കല്യാണ വസ്ത്രങ്ങളെല്ലാം വേസ്റ്റ് ബേഗിലിട്ടു. രാത്രി എപ്പൊഴോ ലൈറ്റണഞ്ഞു.
രാവിലെ അവന്റെയമ്മ വാതിൽ തുറന്ന് മരുമകളെ തിരക്കി.
അവൻ അലസമായി മുറിയുടെ മൂലയിലേക്ക് വിരൽ ചൂണ്ടി.
ഡിസ്പോസിബിളുകളുടെ കൂട്ടത്തിൽ മറ്റൊരു ഡിസ്പോസിബിളായി അവൾ!
പോസ്റ്റ് ചെയ്തത് വിധു ചോപ്ര ബോണ്‍സായ്ല്‍ 10:53 വൈകുന്നേരം

Echmukutty said...

ഹാഷിമിന്റെ നല്ല അഭിപ്രായത്തിനു നന്ദി.
ഭാനു പറഞ്ഞത് ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്.നന്ദി, ശരിയായ കാര്യങ്ങൾ ഏതെന്ന് മനസ്സിലാക്കാതെയാണ്, ആലോചിയ്ക്കാൻ പോലും മിനക്കെടാതെയാണു അധികം പേരും ജീവിതം നയിയ്ക്കുന്നത്.
സീത,
സുനിൽ,
കുമാരൻ,
സതീഷ്,
കുഞ്ഞൂസ്സ് എല്ലാവർക്കും നന്ദി.

Unknown said...

ഇത് പോലെ ഉള്ള ആദ്യ രാത്രി സങ്കല്‍പ്പങ്ങള്‍ ഒക്കെ മാറി എന്ന് തോന്നുന്നു .....എന്നിരുന്നാലും ചില ഇടങ്ങളില്‍ അങ്ങനെ നടക്കുന്നില്ല എന്ന് പറയാന്‍ സാധിക്കില്ല ...അതിനെ ഇങ്ങനെ ഉള്ള ബിംവങ്ങളിലൂടെ ഒരു കഥയുടെ രൂപത്തില്‍ അവതിരിപ്പിച്ച എച്ചുവിനു ആശംസകള്‍

Echmukutty said...

ഗോപന്റെ ആശംസകൾക്ക് നന്ദി.
ഇനിയും വായിയ്ക്കുമെന്ന് കരുതുന്നു.

ഒരു കഥയിൽ മനുഷ്യത്തം ഇല്ലാത്ത ഒരു പുരുഷകഥാപാത്രം വരുമ്പോൾ
അത് പുരുഷന്മാരെ ആകെ മനുഷ്യത്തമില്ലാത്തവരായി വിലയിരുത്തി
എന്നർഥമാക്കുന്നതെന്തുകൊണ്ട്? മോശം സ്വഭാവമുള്ള ഒരു സ്ത്രീയെക്കുറിച്ച്
കഥയെഴുതുന്ന പുരുഷൻ, സ്ത്രീകളെ മുഴുവൻ അങ്ങനെയാണ് വിലയിരുത്തൂന്നത്
എന്നഭിപ്രായപ്പെട്ടാൽ അത് ശരിയാകുമോ? ഏതെങ്കിലും ഒരു പുരുഷനെ ഒരു സ്ത്രീ മോശമായി ചിത്രീകരിച്ചാൽ
അതിനെ ഒരു സാമാന്യവൽക്കരണമായി കണ്ട് എല്ലാ പുരുഷന്മാരും അങ്ങനെയല്ല എന്ന് പറയുന്നതെന്തിനാണ്?
ആണെന്ന് ആരും പറഞ്ഞില്ലല്ലോ.

സ്ത്രീയെന്നും പുരുഷനെന്നുമുള്ള വേർതിരിവ് ഇല്ലാത്ത കാലം വന്നു കഴിഞ്ഞതായി എനിയ്ക്ക് മനസ്സിലായിട്ടില്ല.
ഓരോ നിമിഷവും പല രീതിയിൽ സ്ത്രീ‍ എന്ന നിലയിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. വേർതിരിവ് ഇല്ലാത്ത, എല്ലാവർക്കും
മനുഷ്യർ എന്ന പരിഗണന ലഭ്യമാകുന്ന ഒരു കാലം വരണമെന്നാണ് എന്റെയും ആഗ്രഹം.

ഗോപൻ പറഞ്ഞല്ലോ സ്ത്രീയുടെ ശത്രു സ്ത്രീയാണെന്ന്. എല്ലാ സ്ത്രീകളും എല്ലാ സ്ത്രീകളുടേയും ശത്രുക്കളാണോ?
ഞാനൊരു കാര്യം ചോദിയ്ക്കട്ടേ.. പുരുഷന്മാർ എല്ലാവരും പുരുഷന്മാരുടെ മിത്രങ്ങൾ ആണോ?
ഏറിയ കൂറും ഒരു പുരുഷന്റെ സ്വത്ത് അപഹരിയ്ക്കുന്നത്, പണം മോഷ്ടിയ്ക്കുന്നത്, പുരുഷനെ കൊല്ലുന്നത്, അവന്റെ അമ്മയേയും ഭാര്യയേയും പെങ്ങളേയും മകളേയും അപമാനിയ്ക്കുന്നത് എല്ലാം മറ്റൊരു പുരുഷനാണ്.അമ്മായിയമ്മപ്പോരും നാത്തൂൻ പോരും എടുത്ത് കാണിച്ച് സ്ത്രീയുടെ ശത്രു സ്ത്രീയാണെന്ന് പറയുന്നത് പോലെ, പുരുഷൻ പുരുഷനോട് ചെയ്യുന്ന അതിക്രമങ്ങൾ എടുത്ത് കാണിച്ച് പുരുഷന്റെ ശത്രു പുരുഷനാണെന്ന് വ്യാഖ്യാനിയ്ക്കപ്പെടാത്തതിന്റെ കാരണം എന്താണ്?

കുടുംബങ്ങൾ തകരാതിരിയ്ക്കാൻ സ്ത്രീകൾ കൂടുതൽ ത്യാഗം ചെയ്യുന്നുവെന്നാണു കുഞ്ഞൂസ്സ് എഴുതിയത്, അത്രയേ ഉദ്ദേശിയ്ക്കുന്നുള്ളൂ. അതിൽ എത്ര മാത്രം ശരിയുണ്ടെന്ന് നമ്മുടെ ജീവിതപരിതസ്ഥിതികളെ മുൻ വിധിയില്ലാതെ വിലയിരുത്തിയാൽ ഗോപനു മനസ്സിലാക്കാനാവും.

പെൺകുട്ടികൾ ജനിയ്ക്കുന്നതിലും അവരെ വളർത്തുന്നതിലും അവരുടെ സുരക്ഷിതത്വത്തിലും അച്ഛന് ഒരു പങ്കുമില്ലേ?പെൺകുട്ടികളെ പീഡനത്തിൽ നിന്ന് രക്ഷിയ്ക്കേണ്ടത് അമ്മയുടെ മാത്രം ഉത്തരവാദിത്തമാകുന്നതെങ്ങനെയാണ്? സ്ത്രീ പുരുഷൻ എന്ന വേർതിരിവ് പാടില്ലെന്ന് പറയുന്ന ഗോപൻ ഇങ്ങനെ എഴുതിയത് എനിയ്ക്ക് വലിയ വിഷമമുണ്ടാക്കി. പിന്നെ ഈ കഥയിൽ പതിനെട്ടു വയസ്സുള്ള ഇൻഡ്യൻ നിയമമനുസരിച്ച് വിവാഹപ്രായമെത്തിയ, വിവാഹിതയായ പെൺകുട്ടിയോട് അവളുടെ ഭർത്താവ് മനുഷ്യത്തമില്ലാതെ പെരുമാറുന്നു. അവിടെ പെൺകുട്ടിയുടെ അമ്മയ്ക്ക് ആ സമയത്ത് ഒരു റോളുമില്ലല്ലോ.

Echmukutty said...

ഗംഗാധാരൻ ജി യുടെ വിശദമായ അഭിപ്രായം വായിച്ചു. കഥയെ ശരിയായി മനസ്സിലാക്കിയതിൽ വലിയ സന്തോഷം. അതിരുകൾ നിർണ്ണയിയ്ക്കാനെളുപ്പമല്ലാത്ത പ്രപഞ്ചത്തെ അതിർത്തീകെട്ടിത്തിരിച്ചവരും ഇല്ലാക്കഥകൾ പറഞു വിശ്വസിപ്പിയ്ക്കുവാൻ ശ്രമിച്ചവരും ഒന്നു തന്നെയാ‍ണ്, ആ മിഥ്യാപ്രപഞ്ചത്തിന്റെ മുഖത്താണ് കാർക്കിച്ചു തുപ്പണമെന്ന് അമർഷത്താലും പ്രതിഷേധത്താലും പുകയുന്ന കഥയിലെ സ്ത്രീ മനസ്സ് ആഗ്രഹിയ്ക്കുന്നത്. വളരെ നന്ദി, ഈ നല്ല വായനയ്ക്ക്.

സാബുവിനെ കണ്ടില്ലല്ലോ എന്നു വിചാരിയ്ക്കയായിരുന്നു. മറ്റൊരു സ്ത്രീയെ മനസ്സിൽ വെച്ചുകൊണ്ട് ഭാര്യയോട് മനുഷ്യത്തമില്ലാതെ പെരുമാറിയ ഒരു ആൾ , ആ ഭാര്യയുടെ നിരാശയും വേദനയു അമർഷവും പ്രതിഷേധവും മാത്രമല്ലേയുള്ളൂ കഥയിൽ? മനസ്സിലായില്ലെങ്കിൽ പോട്ടെ, സാരമില്ല. ഞാൻ തുടർച്ചയായി എഴുതി ബോറടിപ്പിച്ചു തുടങ്ങിയെന്ന താക്കീത് ശ്രദ്ധിച്ചുകൊള്ളാം സാബു. വന്നതിൽ വലിയ സന്തോഷം.
വിധുവിന്റെ പോസ്റ്റ് കണ്ടു. ഇവിടെ വന്നതിന് നന്ദി.
മൈഡ്രീംസിനും നന്ദി.

അലി said...

എച്‍മുവിന്റെ മിക്കവാറും എല്ലാ കഥകളും വായിക്കുന്നുണ്ട്. ഒറ്റയ്ക്കൊറ്റയ്ക്ക് ഓരോകഥകളും നല്ലത് തന്നെ. പക്ഷെ സ്ഥിരം ഒരേശൈലിയിലുള്ള കഥകൾ തന്നെ വരുന്നു. പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും രോദനങ്ങൾ. കള്ളുകുടിച്ച് സിഗരറ്റ് വലിച്ച് പീഡിപ്പിക്കുന്ന പുരുഷന്മാർ. ഒരു പരിധിവരെ ഇതൊക്കെ നടക്കുന്നതാണെങ്കിലും പീഢിപ്പിക്കപ്പെടാത്ത സന്തോഷത്തോടെ ജീവിക്കുന്ന സ്ത്രീജന്മങ്ങളുമില്ലെ?

ഒന്നു മാറിചിന്തിച്ചാൽ ഒരു വ്യത്യസ്തമായ കഥാതന്തു കിട്ടിയേക്കും.

Admin said...

nannayittundu

Echmukutty said...

അലിയുടെ നിർദ്ദേശം തീർച്ചയായും ശ്രദ്ധിയ്ക്കും. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
ശ്രീജിത്തിനും നന്ദി.

സുസ്മേഷ് ചന്ത്രോത്ത് said...

വായിച്ചു.കമന്‍റ്സും വായിച്ചു.ബ്ലോഗ് ലോകം ഭയങ്കരമായ തമാശകള്‍ നിര്‍മ്മിക്കുന്ന ലോകമാണല്ലേ..??
രസമുണ്ട് അതില്‍ മുഴുകാന്‍.വല്ലപ്പോഴും വരുന്ന എനിക്കിതെല്ലാം കൌതുകം.

റഷീദ് കോട്ടപ്പാടം said...

വായിച്ചു...
ആശംസകള്‍.

Mohiyudheen MP said...

വിഷയം അവതരിപ്പിച്ച്‌ രീതി വളരെ നന്നായിട്ടുണ്ട്‌

എന്‍.ബി.സുരേഷ് said...

t.n.prakasinte kilippechu kelkkava, ithupole oru anubhavamaayirunnu. echmuvinte kathakalilellam sadist aaya male characters varunnu

മുകിൽ said...

ആദ്യരാത്രിയെക്കുറിച്ചുള്ള ബാധ കയറിയ മനസ്സുകളാണു അധികവും. അതിനെയൊക്കെ അങ്ങനെ പൂഴ്ത്തിവച്ചും പര്‍ദ്ദയിട്ടും വയ്ക്കാതെയുള്ള ഈ തുറന്നെഴുത്തിനു അഭിനന്ദനങ്ങള്‍.

Sandeep.A.K said...

കല ചേച്ചി....

ഇത് കൂട്ടി ഞാന്‍ ആറാമത്തെ തവണയാവും ഞാനീ കഥ വായിക്കുന്നത്.. ഒരു ഔട്ട്‌ ലൈന്‍ സ്റ്റോറി വായിച്ചു മനസ്സില്‍ കഥ പൂരിപ്പിക്കും പോലെ വായിക്കുമ്പോഴോക്കെയും പല കഥകളായി ഈ ഒറ്റ കഥ രൂപം മാറിക്കൊണ്ടിരിക്കുന്നു എന്നത് അത്ഭുതം തന്നെ... കുറഞ്ഞ വാക്കുകളില്‍ കടുത്ത ചിന്തകള്‍ തരുന്നു ഈ കഥ... വാക്കുകളിലെ ശക്തമായ പ്രതിഷേധവും മനസ്സിലാവുന്നുണ്ട്.... വിഷയത്തിന്‍ മേല്‍ അഭിപ്രായങ്ങള്‍ പറയാനാവാതെ മടങ്ങി പോവുകയായിരുന്നു പലപ്പോഴും.... കഥയെന്ന രീതിയില്‍ ഞാനിതിനെ വായിക്കുന്നു... ആസ്വദിക്കുന്നു....

അല്‍പ്പം വിമര്‍ശനം ആവാം ലോ... ചേച്ചിയുടെ പല കഥകളും പുരുഷവിദ്വേഷത്തിന്റെ ലാഞ്ജനകള്‍ കണ്ടു വരുന്നു.. സര്‍ഗ്ഗാത്മകതയെ ഫെമിനിസ്റ്റ്‌ ആശയങ്ങളുമായി കൂട്ടി കുഴക്കുമ്പോള്‍ ചേച്ചി label ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്... അത്തരം എഴുത്തുകാരികള്‍ നമ്മുടെ മുന്നില്‍ ധാരാളമുണ്ടല്ലോ.. അവരിലൊരാളായി ഇരിക്കേണ്ട ഒരു വ്യക്തിയല്ല കല ചേച്ചി ... ഒരേ രീതിയിലുള്ള ആശയങ്ങള്‍ തുടര്‍ച്ചയായി കണ്ടത് കൊണ്ട് പറഞ്ഞതാകുന്നു... സമൂഹത്തിലെ പുരുഷന്മാര്‍ മുഴുവന്‍ ഇത്ര ഭീകരന്മാരോ... അല്ലെങ്കില്‍ ചേച്ചിയുടെ പുരുഷകഥാപാത്രങ്ങള്‍ മാത്രം അങ്ങനെ പ്രത്യേകം സൃഷ്ടിയ്ക്കപ്പെടുന്നതാണോ...??

Adam Ziebart said...

ഒടുക്കം വന്നത് നന്നായി കുറെ അഭിപ്രായങ്ങള്‍ കൂടി വായിക്കാന്‍ കഴിഞ്ഞല്ലോ ആദ്യ രാത്രി കള്‍ നീല ചിത്ര പരിക്ഷണശാലകളായി മാറുന്നുണ്ട് പലടത്തും പലപ്പോഴും