Monday, March 26, 2012

ഒരു പൊണ്ണുണ്ടോടീ വക്കീല്? ഒരു പൊണ്ണുണ്ടോടീ ജഡ്ജി? ഒരു പൊണ്ണുണ്ടോടീ………………….


നാട്ടുപച്ചയിലെ വർത്തമാനത്തിൽ വന്ന കുറിപ്പിന്റെ പൂർണരൂപം

അമ്മീമ്മയുടെ ജ്യേഷ്ഠത്തി വല്ലപ്പോഴും ഓരോ കത്തുകളയച്ചിരുന്നു. സ്വന്തം അനിയത്തിയോട് തമിഴിൽ സംസാരിയ്ക്കുന്ന രീതിയിൽ, അക്ഷരപ്പിശകുകൾ സുലഭമായ മലയാളം ലിപിയിൽ, നല്ല വടിവൊത്ത കൈപ്പടയിലുള്ള എഴുത്തുകൾ.

ആ കത്തുകൾ വായിച്ച് ഞാനും എന്റെ അനിയത്തിയും അതെഴുതിയ ആളുടെ വിവരമില്ലായ്മയെച്ചൊല്ലി പൊട്ടിച്ചിരിയ്ക്കും. ചിരിച്ച് ചിരിച്ച് ഞങ്ങൾക്ക് ശ്വാസം മുട്ടുകയും കണ്ണിൽ നിന്ന് വെള്ളം വരികയും ചെയ്യുമായിരുന്നു.

അഗ്രഹാരമെന്നതിന് അക്കരക്കാരമെന്നും ഫ്രണ്ട് ഓഫീസ് എന്നതിന് വണ്ടാവിസ്സാ എന്നും  അവർ എഴുതി. അത് വായിച്ച് ഞങ്ങൾ ആർത്തു ചിരിച്ചു.

അവർ സ്കൂളിൽ പോയിട്ടില്ലെന്നും സ്വന്തം പേരെഴുതുവാൻ പോലും അവർക്കറിയുമായിരുന്നില്ലെന്നും അമ്മീമ്മ പറഞ്ഞു തന്ന ദിവസം ഞങ്ങളുടെ ചിരി മാഞ്ഞു. അവരുടെ കഠിന പ്രയത്നം കൊണ്ട് മാത്രമാണ് തെറ്റുകൾ നിറഞ്ഞ ഈ കത്തെങ്കിലും എഴുതുവാൻ അവർക്ക് സാധിയ്ക്കുന്നത് എന്നും അമ്മീമ്മ പറഞ്ഞു.

ഒരു പൊണ്ണുണ്ടോടീ വക്കീല്? ഒരു പൊണ്ണുണ്ടോടീ ജഡ്ജി? ഒരു പൊണ്ണുണ്ടോടീ……..‘

ഈ ചോദ്യങ്ങൾ അമ്മീമ്മയിൽ നിന്ന്, ആ ദിവസമാണ് ആദ്യമായി കേട്ടത്.

മ്പതറുപത് വർഷം മുൻപ്, അക്ഷരം പഠിയ്ക്കണമെന്ന് ശാഠ്യം പിടിച്ച് നിരാഹാരമിരുന്ന അമ്മീമ്മയെ മഠത്തിലെ പുരുഷന്മാർ അപഹസിച്ചത് ഈ ചോദ്യങ്ങളുതിർത്തുകൊണ്ടായിരുന്നുവത്രെ.

അക്കാലത്ത് അമ്മീമ്മയുടെ മഠത്തിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസം ഒരാവശ്യമേ ആയിരുന്നില്ല. അവൾക്ക് അടുക്കളയാണ് ലോകം. പിന്നെ ഭർത്താവിന്റെ ഇംഗിതമനുസരിച്ച് എത്ര വേണമെങ്കിലും പ്രസവിയ്ക്കാം, തറയിൽ മുട്ട് മടക്കിയിരുന്ന് വത്തൽക്കുഴമ്പും പൊരിയലും കൂട്ടിരില ചോറുണ്ണാം. വേറെ എന്താണ് കോശാപ്പുടവയുടുക്കുന്ന ഒരു പെണ്ണിനു വേണ്ടത്?

മുപ്പത് വയസ്സ് തികഞ്ഞിട്ടും, സ്വന്തം പേരു പോലും എഴുതാനാകാത്ത, നിസ്സഹായത അമ്മീമ്മയെ കാർന്നു തിന്നുകയായിരുന്നു. പന്ത്രണ്ടു വയസ്സിൽ ഒരു മുപ്പത്കാരനെ രക്ഷിതാക്കളുടേയും വാധ്യാരുടേയും ആശീർവാദങ്ങളോടെ വിശദമായ പൂജകളോടെ ഭർത്താവായി സ്വീകരിച്ചിട്ടും, വെറും നാലു ദിവസത്തിൽ ആ മഹാ ബ്രാഹ്മണനാൽ ഉപേക്ഷിക്കപ്പെടുവാൻ ഇടവന്ന ഒരു സ്ത്രീയായിരുന്നുവല്ലോ അവർ.

അതിനു ശേഷം സ്വന്തം പിതൃ ഭവനത്തിൽ അവർ അനവധി നീണ്ട വർഷങ്ങൾ ജീവിച്ചു. അവരുടെ വിദ്യാ സമ്പന്നരായ ജ്യേഷ്ഠാനുജന്മാർ വലിയ ഉദ്യോഗങ്ങളിൽ പ്രവേശിയ്ക്കുകയും വിവാഹം കഴിയ്ക്കുകയും അച്ഛന്മാരാവുകയും ചെയ്തു.  അനുജത്തിമാരും വിവാഹിതരായി, അമ്മമാരായി. 

അമ്മീമ്മയുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. അമ്പലത്തിലും അടുക്കളയിലും പശുത്തൊഴുത്തിലും തീണ്ടാരിപ്പുരയിലും കുളിക്കടവിലുമായി അവർ സമയം ചെലവാക്കി. കൂടപ്പിറപ്പുകളുടെ മക്കളെ അത്യധികം സ്നേഹത്തോടെയും നിറഞ്ഞൊഴുകുന്ന വാത്സല്യത്തോടെയും പരിചരിച്ചു.

നീ വളർന്ന പെണ്ണാണ്, ആരോടും സംസാരിച്ച് നിന്ന് കുടുംബത്തിനു മാനക്കേടുണ്ടാക്കരുതെന്ന് എല്ലാവരും അവർക്ക് എന്നും താക്കീത് നൽകി. ഭർത്താവില്ലാത്തതു കൊണ്ട് വാഴാവെട്ടി എന്നും പ്രസവിയ്ക്കാത്തതു കൊണ്ട് മച്ചി, മലട് എന്നും വിളിച്ച് ക്രൂരമായി അവരെ അപഹസിയ്ക്കാൻ ആർക്കും വിഷമമൊന്നുമുണ്ടായിരുന്നില്ല.  

അങ്ങനെയാണ് പഠിച്ച് സ്വയം പര്യാപ്തത നേടണമെന്നും ഒരു വിലയും നിലയും സമ്പാദിയ്ക്കണമെന്നുമുള്ള  ആഗ്രഹം തന്നിൽ  രു തീവ്രമായ പ്രതിഷേധമായും വേദനയായും  മാറിയതെന്ന് അമ്മീമ്മ പറഞ്ഞിരുന്നു. ഭാര്യയായും അമ്മയായും ഒക്കെറ്റുള്ള സ്ത്രീകൾ നേടുന്ന പദവിയൊന്നും അമ്മീമ്മയ്ക്ക് ലഭിയ്ക്കുമായിരുന്നില്ലല്ലോ.
 
അക്ഷരവിദ്യ പഠിയ്ക്കാനുള്ള അനുവാദത്തിനായി നിരാഹാരമനുഷ്ഠിച്ച് ക്ഷീണിതയായ അവരുടെ വലതു കൈ തല്ലി തകർക്കാനും അവരെ മുറിയിലിട്ട് പൂട്ടാനും സംസ്ക്കാര സമ്പന്നരെന്ന് എപ്പോഴും അവകാശപ്പെടുന്ന ബ്രാഹ്മണർ മുതിർന്നുവെന്നറിയുമ്പോഴാണ് ആ ഒരുവൾ സമരത്തിന്റെ വീറ് എത്ര മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയുക. സ്ത്രീകൾക്ക് സ്വന്തമായി നിലപാടുകൾ ഉണ്ടാകുന്നതും അവർ പ്രതിഷേധിക്കുന്നതും അന്നും ഇന്നും മാപ്പർഹിയ്ക്കാത്ത കുറ്റമാണല്ലോ.

അധ്യാപകനായിരുന്ന പെരിയപ്പാവാണത്രെ കോപാകുലരായ ബ്രാഹ്മണരെ പിന്തിരിപ്പിച്ചത്.

അമ്മീമ്മയുടെ ഏറ്റവും ചെറിയ അനുജത്തിയിൽ നിന്നാണ് അവർ അക്ഷരം എഴുതുവാൻ പഠിയ്ക്കുന്നത്. കാലമായപ്പോഴേയ്ക്കും പെൺകുട്ടികൾ സ്കൂളിൽ പോയി പഠിച്ചു തുടങ്ങിയിരുന്നു.

തന്നേക്കാൾ പതിനഞ്ചും ഇരുപതും വയസ്സ് കുറവുള്ള കുട്ടികൾക്കൊപ്പമിരുന്ന് അമ്മീമ്മ സ്കൂൾ ഫൈനലും ടി ടി സിയും പാസ്സായി. വളരെ ഏറെ വൈകിയാണെങ്കിലും ഗ്രാമത്തിലെ സ്കൂളിൽ പഠിപ്പിയ്ക്കാൻ തുടങ്ങി.

അപ്പടി ഒരു പൊണ്ണ് ടീച്ചറാനാൾ……..‘

ഇതൊക്കെ പഴമ്പുരാണമല്ലേ? ഇന്ന് സ്ത്രീകൾ വിദ്യാഭ്യാസം നേടിക്കഴിഞ്ഞുവല്ലോ എന്ന് നിസ്സാരമാക്കാൻ വരട്ടെ. 

കുറച്ചു വർഷങ്ങൾക്ക് മുൻപ്, ദില്ലി നഗരത്തിലെ വലിയൊരു ചേരിയിൽ ഒരു കെട്ടിട നിർമ്മാണ പദ്ധതിയിലുൾപ്പെടുത്തി വനിതാ മേസ്തിരിമാരെ വാർത്തെടുക്കാൻ ഒരു പരിശ്രമം നടക്കുകയുണ്ടായി. നല്ല മെയ്ക്കാട് പണിക്കാരായ ആറു സ്ത്രീകളെ കണ്ടെത്തീ അവർക്ക് മേസ്തിരി പണിയിൽ പരിശീലനം കൊടുക്കുകയായിരുന്നു ആദ്യപടി. അതനുസരിച്ച് നാലര ഇഞ്ചു ഭിത്തി നിർമ്മാണം ആരംഭിച്ചു. മിടുക്കന്മാരായ പുരുഷ മേസ്തിരിമാർ പരിഹാസം പൊഴിച്ചുകൊണ്ട്, തലയ്ക്ക് സുഖമില്ലാത്ത വനിതാ സൂപ്പർവൈസറെന്ന് പദ്ധതിയ്ക്ക് നേതൃത്വം കൊടുത്തിരുന്ന വനിതാ എൻജിനീയറെ നോക്കി പിറുപിറുത്തു. പെണ്ണുങ്ങൾക്ക് ഇജ്ജന്മം നല്ല മേസ്തിരിമാരാവാൻ പറ്റില്ലെന്ന് ശഠിച്ചു. മെയ്ക്കാട് പണിയല്ല, ബുദ്ധി വേണ്ട മേസ്തിരിപ്പണി.

ടേപ്പ് പിടിച്ച് അളവെടുക്കാൻ പറഞ്ഞപ്പോഴാണ് വനിതാ എൻജിനീയറും സഹായിയും സുല്ലിട്ടു പോയത്. മിടുമിടുക്കികളായ ആ മെയ്ക്കാട് പണിക്കാർക്കൊന്നും ഒരക്കവും വായിയ്ക്കാൻ പറ്റുമായിരുന്നില്ല! അവർക്ക് അക്ഷരാഭ്യാസമില്ലായിരുന്നു, അക്കാഭ്യാസമില്ലായിരുന്നു. അതുകൊണ്ട് അവരെ ആദ്യം എഴുതാനും വായിയ്ക്കാനും പഠിപ്പിയ്ക്കണമായിരുന്നു!

തിരിച്ചടിയുണ്ടായിട്ടും തോറ്റു പിന്മാറാതെ, സ്ത്രീകളെ മേസ്തിരിമാരാക്കാൻ തുനിഞ്ഞിറങ്ങിയ ഉത്സാഹിയായ വനിതാ എൻജിനീയറുടെയും സഹായിയുടെയും സാക്ഷരതാക്ലാസ്സാവട്ടെ നാലാം ദിവസം ഫുൾസ്റ്റോപ്പിട്ട് നിറുത്തേണ്ടിയും വന്നു.

തങ്ങളുടെ ഭാര്യമാർ പഠിയ്ക്കേണ്ടെന്ന് ഭർത്താക്കന്മാർ കള്ളു കുടിച്ചു വന്ന്, ഭാര്യമാരുടെ മുടിയ്ക്ക് കുത്തിപ്പിടിച്ചുകൊണ്ടും കരണത്ത് രണ്ടു പൊട്ടിച്ചുകൊണ്ടും കാലഭൈരവന്മാരെപ്പോലെ അലറി. പെണ്ണുങ്ങൾ ഇജ്ജന്മം നല്ല മേസ്തിരിമാരാവില്ലെന്ന് ആൺ മേസ്തിരിമാർ ഉത്സാഹത്തോടെ പുഞ്ചിരിച്ചു. 

കാലത്തിനു ഇന്നും അത്ര വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് മനസ്സിലായത് കുറച്ചു ദിവസം മുൻപ് കവിതയെഴുതുന്ന കൂട്ടുകാരി ദില്ലിയിൽ നിന്ന് വിളിച്ചപ്പോഴാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിലധികം തന്റെ പെണ്മക്കൾക്കാവശ്യമില്ലെന്ന്, മകൻ മാത്രം ഉന്നത വിദ്യാഭ്യാസം നേടിയാൽ മതിയെന്ന് ശഠിച്ച അച്ഛനെ പറഞ്ഞു തിരുത്തണമെന്നും തങ്ങൾക്ക് കൂടുതൽ പഠിയ്ക്കാൻ സാധ്യതയുണ്ടാക്കിത്തരണമെന്നും അപേക്ഷിച്ചുകൊണ്ട്  രണ്ടു സഹോദരിമാർ ദില്ലിയിൽ കോടതിയെ സമീപിച്ചതിനെക്കുറിച്ച് അവൾ എന്നോടു പറഞ്ഞു. 

പെൺകുട്ടികളിൽ അധികം പേരും സ്ക്കൂൾ പഠനം അതിവേഗം അവസാനിപ്പിയ്ക്കാൻ നിർബന്ധിതരാകാറുണ്ട്. ആൺകുട്ടികളാണ് കുടുംബം നോക്കുന്നവർ, അവർക്കാണ് വിദ്യാഭ്യാസം അധികം ആവശ്യമുള്ളതെന്ന വിശ്വാസത്തിലാണ് പെൺകുട്ടികളെ പഠിയ്ക്കാനയയ്ക്കാത്തത്. ഉയർന്ന വിദ്യാഭ്യാസം ആവശ്യമില്ലാത്ത ജോലികൾക്കായി പെൺകുട്ടികൾ സംവരണം ചെയ്യപ്പെടുന്നതും ഇങ്ങനെയാണ്.  ഗവണ്മെന്റ് സ്കൂളുകളേക്കാൾ സ്വകാര്യ വിദ്യാലയങ്ങൾ വർദ്ധിയ്ക്കുന്നതും സ്ത്രീ വിദ്യാഭ്യാസത്തിന്  കൂടുതൽ തടസ്സം സൃഷ്ടിയ്ക്കുന്നുണ്ട്. പെൺകുട്ടി എന്ന അന്യ വീട്ടിലെ സ്വത്തിനെ, അതുകൊണ്ടുതന്നെ ആ നിത്യകല്യാണച്ചെലവിനെ പഠിപ്പിയ്ക്കാനും കൂടി പണം ചെലവാക്കുന്നതിൽ  സമൂഹത്തിന് താല്പര്യം എപ്പോഴും കുറവു തന്നെയായിരിയ്ക്കും.

നമ്മുടെ രാജ്യം സ്വതന്ത്രമായിട്ട് ഇപ്പോൾ അറുപത്തഞ്ചു  വർഷമായി. ന്നിട്ടും പുരുഷന്മാരിൽ പതിനെട്ടു ശതമാനത്തിനും സ്ത്രീകളിൽ മുപ്പത്തഞ്ചു ശതമാനത്തിനും വെറും അടിസ്ഥാനപരമായ അക്ഷര വിദ്യ -  സ്വന്തം പേര് എഴുതുവാനോ വായിയ്ക്കുവാനോ ഉള്ള കഴിവ് – അതില്ല. സ്ത്രീ വിദ്യാഭ്യാസ നിരക്ക് വെറും പന്ത്രണ്ടു ശതമാനമായ രാജസ്ഥാൻ  ആണവശക്തിയുള്ള നമ്മുടെ ഇന്ത്യയിൽ തന്നെയാണ്.  പുതിയ കണക്കുകൾ പ്രകാരം നമ്മുടെ നാട്ടിൽ അമ്പത്തിമൂന്നു ശതമാനം സ്ക്കൂൾകുട്ടികൾ പഠിപ്പ് വേണ്ട എന്നു വെയ്ക്കുന്നവരാണ്. ഇതിൽ ഏകദേശം നാൽ‌പ്പതു ശതമാനത്തോളവും പെൺകുട്ടികൾ തന്നെ. 2001നും  2011നും ഇടയ്ക്കുള്ള പത്തു വർഷക്കാലത്ത് നമ്മുടെ സാക്ഷരതാ നിരക്കിന്റെ വളർച്ച അതിനു തൊട്ടു മുൻപിലെ ദശകത്തെ അപേക്ഷിച്ച് 9.2% കുറവാണെന്ന് കാണാം. 2040 ആകുമ്പോൾ ലോക ജനസംഖ്യയിലെ നിരക്ഷരരിൽ അമ്പതു ശതമാനവും ഇന്ത്യയിലായിരിയ്ക്കും ഉണ്ടാവുക.  

പഠിയ്ക്കാൻ കഴിഞ്ഞവർക്ക്  അതിന്റെ മാഹാത്മ്യത്തെക്കുറിച്ച് അഭിമാനമില്ല. ഒരക്ഷരം പോലും പഠിയ്ക്കാനാകാത്ത തന്റെ കൂടപ്പിറപ്പുകളെ ഓർമ്മിച്ച് ഖേദവുമില്ല. പഠിത്തം കൊണ്ട് എന്തു കാര്യം……പഠിച്ച ഭാര്യയെക്കാൾ എത്ര മടങ്ങു നല്ലതായിരുന്നു ഒരക്ഷരം പഠിച്ചിട്ടില്ലാത്ത അമ്മ, പഠിച്ച സ്ത്രീ വീട്ടു പണിയെടുക്കുകയില്ല എന്നൊക്കെ ചില  ‘വലിയ വലിയ ‘ ആളുകൾ പറയുന്നത് കേട്ട് തലയാട്ടുന്നവരുടെ എണ്ണം കൂടി വരികയാണല്ലോ ഇപ്പോൾ. സ്ത്രീകൾക്ക് വിദ്യാഭ്യാസമുണ്ടായതാണ് വിവാഹമോചനങ്ങൾ വർദ്ധിയ്ക്കാൻ കാരണമെന്ന് വാദിയ്ക്കുന്ന അതി തീവ്ര കുടുംബ കെട്ടുറപ്പ് സ്നേഹികളും ധാരാളമായിട്ടുണ്ട്. സ്ത്രീ പഠിച്ചില്ലെങ്കിലെന്ത്? സ്വന്തം ഭർത്താവിന്റേയും കുട്ടികളുടെയും കര്യങ്ങൾ നോക്കി ജീവിച്ചാൽ മതി, രാഷ്ട്രീയത്തിലും രാജ്യഭരണത്തിലും ഇടപെട്ടില്ലെങ്കിലെന്ത്? സ്വന്തം വീടും കുടുംബവും കെട്ടുറപ്പോടെ സംരക്ഷിച്ചാൽ മാത്രം മതി എന്ന് അവരെ അനുകൂലിയ്ക്കുന്നവരെല്ലാം സൌകര്യം കിട്ടുമ്പോഴൊക്കെയും ഉദ്ബോധിപ്പിയ്ക്കുന്നുമുണ്ട്.

ചില പ്രത്യേക വഴികളിൽ ചിലരെ തളച്ചിട്ടാൽ മറ്റു വഴികൾ എന്നും തിരക്കു കുറഞ്ഞവയായി നിലനിന്നുകൊള്ളുമെന്നും  വിവരമില്ലാത്തവരെ ഒതുക്കി മൂലയ്ക്കിരുത്താൻ എളുപ്പമാണെന്നും ഉള്ള ഭരണതന്ത്രമാണ് സ്ത്രീകൾക്ക് വിദ്യാഭ്യാസം അത്യാവശ്യമല്ല എന്ന സാമാന്യ വിശ്വാസത്തിന് കാരണമെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരം ചില വിശ്വാസങ്ങളെ കാലക്രമേണയായാലും പൊളിച്ചടുക്കേണ്ട ബാധ്യത എന്നും ഒതുക്കപ്പെട്ട് മൂലയ്ക്കിരുന്നവർക്കില്ലേ? അവസരസമത്വം ഉണ്ടാവണമെന്ന് ആഗ്രഹിയ്ക്കുന്ന ഏവർക്കും ഉണ്ടാകേണ്ടതല്ലേ? പഠിയ്ക്കാൻ കഴിഞ്ഞവർക്ക് അതിനു കഴിയാതെ പോയവരോട് ഒരു ചുമതലയും നിർവഹിയ്ക്കാനില്ലേ?

83 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശെടാ ഇതിപ്പൊ നേരെ ആക്കാൻ എന്താ ഒരു വഴി?

Cv Thankappan said...

പണ്ടുകാലങ്ങളേക്കാള്‍ സ്ത്രീകളുടെ
വിദ്യാഭ്യാസത്തിന് ഇന്ന് ഏറെ വളര്‍ച്ച
ഉണ്ടായിട്ടുണ്ടെന്നത് ഓര്‍ക്കാതിരിക്കാന്‍
വയ്യ.ഉല്‍പതിഷ്ണുക്കളായ മഹാന്മാരുടെ
തീവ്രയത്നത്തിന്‍റെ ഫലമായാണ് സ്ത്രീകളെ
മുഖ്യധാരയിലേക്ക്കൊണ്ടുവരാനും, വിദ്യാഭ്യാസമേഖലയിലേക്ക് കൂടുതല്‍പേരെ ആനയിപ്പിക്കാനും
സാധിച്ചത്.അത് ഫലവത്തായി.
ഇന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍
താല്പര്യം കാണിക്കുന്നവരാണ്‌.
രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ പേരും.
വിവാഹം കഴിയുന്നതുവരെ.
18 വയസ്സ് കഴിയുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് വെപ്രാളമായി.
ആലോചനകള്‍,വിവാഹആലോചനകള്‍
വിവാഹം കഴിഞ്ഞാല്‍ പഠനം
അവതാളത്തില്‍.,.............
സാമ്പത്തികസ്ഥിതി വളരെ മോശമായവര്‍ കുട്ടികളുടെ പഠിപ്പ്
നിര്‍ത്തിച്ച് ജോലിക്ക് വിടാറുണ്ട്.
ഇതൊക്കെയാണ് പൊതുവെ കാണാന്‍
കഴിയുക.

ആശംസകള്‍

മുകിൽ said...

പഠിയ്ക്കാൻ കഴിഞ്ഞവർക്ക് അതിനു കഴിയാതെ പോയവരോട് ഒരു ചുമതലയും നിർവഹിയ്ക്കാനില്ലേ?

salut, dear!

Arif Zain said...

ഒരു വണ്ടിയുടെ രണ്ട് ചക്രങ്ങളാണ് ആണും പെണ്ണും എന്നെല്ലാം പറയുന്നവരും രണ്ട് ചക്രവും ഒരുമിച്ചു തിരിയണം എന്ന് അഭിപ്രായമില്ലാതവരാണ്. ഒന്ന് തിരിയണം മറ്റേത് കുറ്റിയടിച്ചത് പോലെ നില്‍ക്കണം അങ്ങനെ മൊത്തം വണ്ടി വട്ടം കറങ്ങണം. ഫലമോ? ഒരിഞ്ചുപോലും പോലും മുന്നോട്ടു പോകാതെ അമ്പതുകളിലെയും അറുപതുകളിലെയും മാനസികാവസ്ഥയില്‍ തന്നെ നാം കുരുങ്ങിക്കിടക്കുന്നു.
പോസ്റ്റ്‌ മൊത്തം ഇഷ്ടപ്പെട്ടു.
രജീന്ദര്‍ സിംഗ് ബേദിയുടെ ലാജ്‌വന്തിയിലാണെന്നു തോന്നുന്നു ഒരു സംഭാഷണമുണ്ട്.മകളുടെ ശരീരം പുഷ്ടിപ്പെടുത്താനുള്ള ലേഹ്യങ്ങളും ലേപനങ്ങളും പ്രയോഗിച്ചു കൊണ്ട് അമ്മ പറയുന്നുണ്ട് 'മുതുകൊക്കെ പുഷ്ടിപ്പെടട്ടെ,കല്യാണം കഴിക്കാനുള്ള പുരുഷന് തൊഴിക്കാനുള്ളതാണ്"
പിന്നെ, അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രാഹ്മണ സമൂഹത്തില്‍ ഇതായിരുന്നു സ്ഥിതി എന്ന് വിശ്വസിക്കാനാകുന്നില്ല. മാപ്പിള പെണ്ണുങ്ങള്‍ അടുത്ത കാലം വരെ ഇതില്‍ വിശദീകരിച്ച പോലെയുള്ള അവസ്ഥയിലായിരുന്നു. ഇപ്പോള്‍ മാറി വരുന്നുണ്ട്. ഇനിയും ഇതുപോലെയുള്ള കനപ്പെട്ട ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.

രഘുനാഥന്‍ said...

എച്ചുമു ചോദിച്ചതുപോലെ ഞാനും ചോദിച്ചു പോവുകയാണ്...
പഠിയ്ക്കാൻ കഴിഞ്ഞവർക്ക് അതിനു കഴിയാതെ പോയവരോട് ഒരു ചുമതലയും നിർവഹിയ്ക്കാനില്ലേ?

രഘുനാഥന്‍ said...

എച്ചുമു ചോദിച്ചതുപോലെ ഞാനും ചോദിച്ചു പോവുകയാണ്...

പഠിയ്ക്കാൻ കഴിഞ്ഞവർക്ക് അതിനു കഴിയാതെ പോയവരോട് ഒരു ചുമതലയും നിർവഹിയ്ക്കാനില്ലേ?

ente lokam said...

പഠിച്ചാല്‍ നല്ലത്...അധികം പഠിച്ചാല്‍ അതും കഷ്ടം...പെണ്ണിന് യോഗ്യത കൂടുമ്പോള്‍ ചെറുക്കന് സ്ത്രീധനം കൂടും എന്ന്...

നമ്മുടെ സ്ത്രീധന കാര്യം പറഞ്ഞു ഇവിടെ ഒരു നാട്ടുകാരന്‍ എന്നെ കളിയാക്കി..നട്ടെല്ല് ഇല്ലാത്ത ആണുങ്ങള്‍ ആണോ നിങ്ങളുടെ നാട്ടില്‍ പെണ്ണ് കെട്ടുന്നത് എന്ന് ചോദിച്ചു..ചിലവിനു കൊടു
ക്കെണ്ടതിനു പകരം പെണ്ണ് വീട്ടുകാരോട് കാശ് ചോദിക്കുന്നല്ലോ എന്ന്...

പിന്നെ ഈയിടെ ആയി പെണ്ണുങ്ങള്‍ സ്ത്രീധനം ചോദിച്ചാല്‍ കരണകുറ്റിക്കു അടി കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു...നല്ല ലേഖനം എച്മു..ആശംസകള്‍..

കുസുമം ആര്‍ പുന്നപ്ര said...

ശരിയാണ് എച്ചുമെ. എത്രയെല്ലാം പുരോഗമനം പറയുമെങ്കിലും. സ്ത്രീകള്‍ക്കു മാത്രമുള്ളതാണ് അടുക്കള എന്നു പറയുന്നവരാണ് സാക്ഷരതയില്‍
മുന്‍നിരയില്‍ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലേയും സ്ഥിതി.നല്ല ലേഖനം. അഭിനന്ദനങ്ങള്‍

khaadu.. said...

ഇന്ന് ഇതൊക്കെ ഒരുപാട് മാറിയില്ലേ...
മാറാനുണ്ട് ഇനിയും... മാറട്ടെ....

എഴുത്ത് നന്നായി...

ഭാനു കളരിക്കല്‍ said...

വിദ്യാഭ്യാസ രംഗത്ത് സവിശേഷമായി സ്ത്രീകള്‍ നേരിടുന്ന പ്രശ്നത്തെയാണ് എച്ചുമു മുന്നോട്ടു വെക്കുന്നത്. എന്നാല്‍ ഭരണകൂടത്തിന്റെ വിദ്യാഭ്യാസനയം പ്രബലന്‍ അതിജീവിക്കട്ടെ എന്നാണ്. ബുദ്ധിപരമായി പ്രബലന്‍ മാത്രമല്ല, സാമ്പത്തീകമായും പ്രബലന്‍ ആകണം. അതുകൊണ്ടാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളെ തകര്‍ക്കുന്നതും സ്വകാര്യ വിദ്യാഭ്യാസം പരിപോഷിപ്പിക്കപ്പെടുന്നതും. ഏതൊരു പൌരനും നിഷ്ക്കര്ഷിച്ചിരിക്കുന്ന പ്രാഥമീകവും സൌജന്യവുമായ വിദ്യാഭ്യസം എന്ന ഭരണഘടനാപരമായ അവകാശം തന്നെ എടുത്തുമാറ്റപ്പെടുന്നു. എല്ലാ സമരങ്ങളും ഭരണകൂട വിരുദ്ധമായി വികസിക്കേണ്ടതുണ്ട്, എന്നുമാത്രം ഓര്‍മ്മിപ്പിക്കുന്നു.

yousufpa said...

ഭാരതത്തിന്റെ ചില മുക്കുമൂലകളിലോക്കെ ഈ സ്ത്രീപുരുഷ ചെരീതിരിവ് രൂക്ഷമൂലമാണ് .അതാത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പും, സ്ത്രീകളും സമത്വം കാംക്ഷിക്കുന്ന പുരുഷന്മാരും ജനങ്ങളെ ബോധവത്കരണം ചെയ്ത് മാററിയെടുക്കേണ്ട വിഷയമാണ് എച്മു ഇവിടെ അവതരിപ്പിച്ചത്. തീര്‍ച്ചയായും ഓരോ പുരുഷന്മാരും വിദ്യ കാംക്ഷിക്കുന്ന സ്ത്രീകളും ഇത് വായിച്ചിരിക്കണം. ഒരു ഫെമിനിസ്റ്റ് ബോധത്തോടെയല്ലാതെ.

വേണുഗോപാല്‍ said...

ഉണ്ടായിരുന്നു അങ്ങിനെ ഒരു കാലം ..
ശ്രീ ആരിഫ്‌ സൈനിന്റെ കമന്റില്‍ പറഞ്ഞ പോലെ .. രാത്രി കാലുറക്കാതെ വീടിലെത്തുന്ന ഭര്‍ത്താവിനു മുന്നില്‍ മുതുക് കുനിഞ്ഞു നിന്ന് .. ഇടിക്കാനുള്ളത് വേഗം ഇടി എനിക്ക് ഉറങ്ങണം എന്ന് പറയുന്ന സ്ത്രീ സമൂഹം ഉണ്ടായിരുന്ന കാലം ...

അതിന്നു ഒരു പാട് മാറിയെങ്കിലും ചെറിയ തോതിലെങ്കിലും തുടരുന്നു എന്നത് സങ്കടകരം തന്നെ. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ പല പദ്ധതികളും സ്ത്രീകളുടെ ഉന്നമനത്തിനായി ആവിഷ്കരിക്കുമെങ്കിലും അവയെല്ലാം ശരിയായ ഫലം കാണുന്നുണ്ടോ എന്നതിലും സംശയങ്ങള്‍ ബാക്കി നിര്‍ത്തുകയാണ് പല ഒറ്റപെട്ട സംഭവങ്ങളും. എല്ലാ തുറകളിലും പുരുഷനെ പോലെ തന്നെ സ്ത്രീയും ഭാഗഭാക്കാകേണ്ടതുണ്ട് എന്നു വിശ്വസിക്കുന്നത് കൊണ്ട് ഈ ലേഖനം മുന്നോട്ടു വെക്കുന്ന ചിന്തകള്‍ ഏറെ ഇഷ്ടപ്പെട്ടു ..

ആശംസകള്‍

പൊട്ടന്‍ said...

ശ്രീ. വി.ടി. ഭട്ടതിരിപ്പാട് "അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എഴുതി" എണ്‍പതിലധികം വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്നും സ്ത്രീകള്‍ അടുക്കളയില്‍ തന്നെയാണെന്ന്, എച്മു ഉദാഹരണ, സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി സമര്‍ഥമായി തെളിയിക്കുന്നു.

2001-2011 ദശകത്തില്‍ സ്ത്രീകളുടെ സാക്ഷരതാ_വളര്‍ച്ചാ നിരക്ക് 11.8%-ഉം പുരുഷന്മാരുടെത് 6.9%-ഉം ആണെന്നത് അല്പം ആശ്വാസം നല്‍കുന്ന കാര്യമാണ്.17% ആണ് ഇപ്പോള്‍ സ്ത്രീപുരുഷ സക്ഷരതയിലെ വ്യത്യാസം എന്നതും ശ്രദ്ദേയമാണ്.യഥാക്രമം, 65%,82%)

ജന്മസുകൃതം said...

ഇനിയും മാറാനുണ്ട് എച്മു.
നല്ല ലേഖനം .ആശംസകള്‍..

vettathan said...

കല്യാണം കഴിച്ചുവിടേണ്ട പെങ്കുട്ടിക്കുവേണ്ടി എന്തിനാണ് കൂടുതല്‍ പൈസ മുടക്കുന്നത് എന്ന ചിന്ത പല മാതാപിതാക്കള്‍ക്കും ഉണ്ട്.എന്‍റെ മൂത്ത രണ്ടു പെണ്‍കുട്ടികളും നന്നായി പഠിച്ചു ഡോക്റ്ററേറ്റ് എടുത്തപ്പോള്‍ പഠിക്കാന്‍ മോശമായിരുന്ന (അരിത്തമെറ്റിക്സില്‍) മകനെ ഞാന്‍ പാരലല്‍ കോളേജിലാണ് ചേര്‍ത്തത്.എന്‍റെ ശ്രീമതിയുടെ സുഹൃത്തുക്കളെല്ലാം ഇക്കാര്യത്തില്‍ ഞങ്ങളെ കുറ്റം പറയുമായിരുന്നു.(ഡിഗ്രീക്കുശേഷം മള്‍ടിമീഡിയ പഠിച്ച മകനാണ് സയന്‍റിസ്റ്റിനെക്കാളും ശമ്പളം).മക്കള്‍ നോക്കും എന്നു കരുതി ആരും മക്കളെ വളര്‍ത്തേണ്ട.അവര്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനുള്ള ബാദ്ധ്യത മാതാപിതാക്കള്‍ക്കുണ്ട്.എച്മു, ഒരുസ്വകാര്യം പറയട്ടെ,പെണ്‍ കുട്ടികളെ മാറ്റിനിര്‍ത്തി ആണ്‍ മക്കളെ പോഷിപ്പിക്കുന്നതില്‍ അമ്മമാര്‍ തന്നെയാണ് മുന്നില്‍.

മാണിക്യം said...

നമ്മുടെ സമൂഹം എത്ര നിസ്സാരമായി സ്ത്രീകളെ കാണുന്നു.
സ്ത്രീ 'വീട് - അടുക്കള' എന്ന ചുറ്റുവട്ടത്ത് ഉണ്ടാവണം, അഥവാ ഉദ്യോഗസ്ഥ ആയാലും വീട്ടുപണി കുട്ടികളുടെ പരിപാലനം ബാക്കി ലൊട്ട് ലൊടുക്ക് എല്ലാം തനിയെ ചെയ്തോണം.
പുരുഷന് എടുത്താല്‍ പൊങ്ങാത്താ ആ "ഭര്‍ത്താവ്" പദവിയുണ്ടല്ലോ. 'ഏടിയേ ഒരു ചായ' എന്ന് വന്ന് കേറുമ്പോഴേ പറയുന്നത് തന്നെ 'ഹും ഞാന്‍ ചോദിച്ചാലെ ചായ ഉള്ളൊ വന്നാലുടനെ കൊണ്ടു തന്നൂടെ?'

ഒരു പ്രതീക്ഷ അടുത്ത തലമുറയിലെ സ്ത്രീകളെങ്കിലും രക്ഷപെടും രക്ഷപെടണം. അക്ഷരം കണ്ണ് തുറപ്പിക്കട്ടെ.

Pradeep Kumar said...

വി.ടി യെപ്പോലുള്ള നരവധി സാമൂഹ്യ ചിന്തകരും സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും സ്വാധീനം ചെലുത്തിയതു കൊണ്ടാവാം കേരളത്തിന്റെ അവസ്ഥ മാതൃകാപരമാണ് - എന്നാല്‍ അഖിലേന്ത്യാതലത്തില്‍ എടുത്താല്‍ കല ലേഖനത്തില്‍ പറഞ്ഞപോലെ പരിഹാസ്യമായ അവസ്ഥയിലേക്കാണ് നമ്മുടെ നാടു നീങ്ങുന്നത്....

ആശങ്കകള്‍ വസ്തുതകളുടെ പിന്‍ബലത്തോടെ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട് ഈ ലേഖനം....

jayanEvoor said...

സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്.
കേരളത്തെ അപേക്ഷിച്ച്, ഇൻഡ്യയുടെ മറ്റു ഭാഗങ്ങളിൽ ആ മാറ്റം കൊണ്ടുചെന്നെത്തിക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല.

അവരവരെക്കൊണ്ട് കഴിയുന്നത് എല്ലാവരും ചെയ്യുക.

പിന്നെ,
വിവാഹമോചനങ്ങൾ...
അത് തീർച്ചയായും കൂടും. സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകുന്നതോടെ പുരുഷന്റെ മുട്ടാപ്പോക്ക് നടക്കാതാവും. പുരുഷകേന്ദ്രീകൃതമായ കുടുംബവ്യവസ്ഥ തകരും.

അടുത്ത് രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ ഞാനത് കേരളത്തിൽ പ്രതീക്ഷിക്കുന്നു.

SHANAVAS said...

പരിഷ്ക്രിതരെന്നു നാം പറഞ്ഞു കൊണ്ടിരിക്കുന്ന പാശ്താത്യ സമൂഹങ്ങളില്‍ പോലും സ്ത്രീകളുടെ നില അടുത്ത കാലം വരെ എച്മു പറഞ്ഞത് പോലെ തന്നെ ആയിരുന്നു.. അവിടെ മാറ്റത്തിന്റെ കാറ്റ് ആഞ്ഞു വീശിയത് കൊണ്ട് കൂടിയാണ് നമ്മുടെ സമൂഹത്തിലും ഈ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് തന്നെ.. പക്ഷെ ഇപ്പോള്‍ സ്ഥിതി അത്ര മോശമല്ല.. എന്നാലും ഇനിയും വളരെ ദൂരം താണ്ടാനുണ്ട്...പരമ്പരാഗത കുടുംബ വ്യവസ്ഥ തകര്‍ന്നു കൊണ്ടിരിക്കുക ആണ്.. ആരും ആരുടേയും വാക്കുകള്‍ കേള്‍ക്കാത്ത അവസ്ഥ... അത് കൊണ്ട് തന്നെ പുരുഷന്റെ അധീശത്വം അവസാനിച്ചു എന്ന് പറയാം... പക്ഷെ, സ്ത്രീധനം..അതിന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു... പെണ്‍കുട്ടി എത്ര പഠിച്ചാലും എത്ര വലിയ ഉദ്യോഗം നേടിയാലും അതിനു അനുസരിച്ച് സ്ത്രീധനം കൊടുത്തില്ലെങ്കില്‍ വീട്ടില്‍ നില്‍ക്കും..അതാണ് ഇപ്പോഴും അവസ്ഥ..

പട്ടേപ്പാടം റാംജി said...

ആണായാലും പെണ്ണായാലും കൂടുതല്‍ പഠിച്ചാല്‍ അതിനനുസരിച്ച പണി മാത്രമേ ചെയ്യു എന്ന ശാഠൃം ഇപ്പോള്‍ കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നത്.
പ്രധാനമായും ഓരോരുത്തരുടേയും മനസ്സ്‌ തന്നെയാണ് പ്രധാനം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കൂട്ടായി അകറ്റലിന് ശ്രമം നടന്നിരുന്നു നടക്കുന്നു എന്ന് കാണാനായാലും അത് മാത്രമായി ചുരുക്കിയാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ പോകും എന്നും തോന്നി. കാരണം സാമൂഹ്യ ചുറ്റുപാടുകള്‍, സാമ്പത്തിക അസമത്തം, ജാതി ചിന്തകളും അതിന്റെ ചട്ടക്കൂടുകളും തുടങ്ങി നിരവധി കുറവുകളിലൂടെ ജീവിക്കുന്ന നമ്മള്‍ അത് കൂടി ഉള്‍പ്പെടുത്തി ചിന്തിക്കണം എന്നാണ് എന്റെ അഭിപ്രായം.
ലേഖനം നന്നായി.
ആശംസകള്‍.

ajith said...

അമ്മീമ്മയ്ക്ക് ആദരം, എച്മൂന് നമസ്കാരം.

Muralee Mukundan , ബിലാത്തിപട്ടണം said...

ലോകത്തെവിടേയും പുരുഷമേധാവിത്വത്തിനൊതുങ്ങുന്ന രീതിയിലാണല്ലോ എല്ലാ വ്യവസ്ഥിതികളും ഉണ്ടാക്കിവെച്ചിരുന്നത്...
സ്ത്രീക്ക് അറിവ് വെക്കാത്ത സ്ഥലങ്ങളിലൊക്കെ ഈ മേൽക്കോയ്മ തുടർന്നുകൊണ്ടിരിക്കുന്നൂ...

അത് കൊണ്ട് അറിവുകൊണ്ട് അവളെ പ്രാവീണ്യമുള്ളവളാക്കുകയാണ് നമ്മൾ ചെയ്യേണ്ട ആദ്യ നടപടി ..അല്ലേ എച്മു

vettathan said...

@ ഷാനവാസ്,പാശ്ചാത്യ നാടുകളില്‍ സ്ത്രീകളെ സ്വതന്ത്രരാക്കിയത് സംഘടനകളല്ല.മഹായുദ്ധങ്ങളാണ് അതിനു കാരണം.കുരിശ് യുദ്ധങ്ങളും പിന്നീടുവന്ന ലോകമഹായുദ്ധങ്ങളും പുരുഷന്മാരില്ലാത്ത വീടുകളും നാടുകളും ഉണ്ടാക്കി.പഴയ കുടുംബവ്യവസ്ഥിതിയില്‍ പുരുഷന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം സ്ത്രീക്ക് ചെയ്യേണ്ടി വന്നു.പുരുഷന്റെ കീഴിലല്ലാതെയും ജീവിക്കാം എന്ന ആത്മ വിശ്വാസം അവള്‍ക്കുണ്ടായത് അങ്ങിനെയാണ്.സ്വാതന്ത്ര്യത്തിന് ഒരു ദോഷമുണ്ട് ,ഒരിക്കല്‍ അനുഭവിച്ചാല്‍ പിന്നെ പാരതന്ത്ര്യം തീരെ പറ്റില്ല.നമ്മുടെ നാട്ടിലെ പ്രവാസി കുടുംബങ്ങളിലും ഈ ഏവോലൂഷന്‍ നടക്കുന്നുണ്ട്.

Sheeba EK said...

എന്തു പഠിച്ചാലും എത്ര ഉയര്‍ന്നാലും വിവാഹ വിപണിയില്‍ പെണ്ണ് ഒരു വെറും പെണ്ണാവുന്നതു കൊണ്ട് കൂടിയാവും.

Unknown said...

നന്നായി എഴുതിയിരിക്കുന്നു എച്ച്മു, ആശംസകള്‍.

ആത്മ/പിയ said...

യച്ചുമു!
ലേഖനം നന്നായിട്ടുണ്ട്..
എല്ലാവരും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെ!
പക്ഷെ, അതിമിടുക്കരായ സ്ത്രീകളാല്‍ ഭരിക്കപ്പെട്ട്
നടക്കുന്ന ആണ്‍ പാവങ്ങളെ കാണുമ്പോള്‍ കഷ്ടം തോന്നും..!
ഭരിക്കപ്പെടേണ്ടത് ആണുങ്ങളെക്കാള്‍ പെണ്ണുങ്ങളാണെന്നും
സഹനശക്തിയും മറ്റും പെണ്ണുങ്ങള്ക്കാണ്‌ പ്രകൃതി കനിഞ്ഞരുളിയിരിക്കുന്നതെന്നും ഒരു തോന്നല്.
പെണ്ണുങ്ങള്‍ കൂടുതല്‍ സ്വതന്ത്രരാകുമ്പോള്‍
അവഗണിക്കപ്പെടുന്ന കൊച്ചു കുട്ടികളും
മാതാപിതാക്കളും, ഭര്ത്താക്കന്മാരും അടങ്ങുന്ന ഒരു വലിയ നിര തന്നെയുണ്ടാവും..
ഒരു ആണ്‌ വീര്യം കാട്ടിയെന്നോ സാഹസികത കാട്ടിയെന്നോ ഉയര്ന്ന പഠിപ്പു പഠിച്ചെന്നോ കരുതി ലാഭമല്ലാതെ നഷ്ടം വരാനില്ല.
പക്ഷെ, പെണ്ണ്‌ അതിനു തുനിയുമ്പോള്‍ ഒരുപാട് പേര്‍ ബാധിക്കപ്പെടുന്നുണ്ട്..

സത്യം പറഞ്ഞാല്‍, ഇപ്പോഴത്തെ അവഗണിക്കപ്പെടുന്ന മാതാപിതാക്കളെയും,
കൊച്ചുകുട്ടികളെയും ഒക്കെ കാണുമ്പോള്‍ എനിക്കു പലപ്പോഴും തോന്നുന്നുണ്ട് എന്തിനാണ്‌ പെണ്ണുങ്ങള്‍ അധികം പഠിക്കുന്നത്?!
ഒരു നല്ല വീട്ടമ്മയാവാന്, കുടുംബിനിയാവാനുള്ള വിദ്യാഭ്യാസമാണ്‌ അവള്ക്ക് വേണ്ടത്.. ഒപ്പം ആണുങ്ങളെ പെണ്ണുങ്ങളെ മതിക്കാന്‍ പ്രാപ്തരാക്കിയാല്‍ മാത്രം മതി..

എന്റെ മാത്രം ഒരു തലതിരിഞ്ഞ ചിന്തയാണേ...:)

വി.എ || V.A said...

...കാലക്രമത്തിൽ ഇത്തരം ‘വിധേയത്വം’ മാറിവരുന്നുണ്ടെങ്കിലും, പുരുഷാധികാരത്തിന് മുൻതൂക്കമുള്ള ഇടങ്ങളിലാണ് ഈ പ്രവണത ഇന്നും നിലനിൽക്കുന്നത്. ഒരു ദശാബ്ദം കൊണ്ട് പരിഹരിക്കാവുന്നതല്ല. പക്ഷേ, മാറേണ്ടുന്ന ഇത്തരം ചിന്തകൾക്കും പ്രവൃത്തികൾക്കും വേഗത കുറയുന്നു എന്നതാണ് കാരണം. ഇതുപോലെയുള്ള കുറിപ്പുകളിലൂടെ ‘മേൾക്കോയ്മക്കാർ’ ചിന്തിച്ചുപ്രവർത്തിക്കട്ടെയെന്ന് ആശിക്കാം.

ChethuVasu said...

നന്നായിരിക്കുന്നു യെച്മു ...!

തന്റെ കഴിവുകളെ പ്രകാശിതമാക്കാന്‍ അവസരം ലഭിക്കണം എന്നും , അതിനു സമൂഹത്തില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല എന്നതും ആത്മ വിശ്വാസത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഏറ്റവും അടിസ്ഥാനമായ തിരിച്ചറിവാണ് . സ്വയം തിരിച്ചറിയുന്ന ഒരാള്‍ക്ക്‌ തന്നെ ക്കുറിച്ചുള്ള അപരന്റെ നിര്‍വ്വചനങ്ങള്‍ അസ്വീകാര്യവും എതിര്‍ക്കപ്പെട്ണ്ടതും ആയിരിക്കും .." എന്നെ നിര്‍വ്വചിക്കാന്‍ ..പിന്നെ എന്നെ നിയന്ത്രിക്കാന്‍ താനാരാടോ "..എന്നാ സ്റ്റയിലില്‍ ..ഹ ഹ ! ഇതൊക്കെ അടിസ്ഥാന വ്യക്തി സ്വാതന്ത്യ്ര്യത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ ആണ് .. അതിനു സ്വാതന്ത്ര്യം എന്താണ് എന്ന് ആര്ക്കെങ്ങിലും തിര്ഞ്ഞെങ്കില്‍ അല്ലെ.. !! പണ്ട് വെള്ളക്കാര്‍ പോയപ്പോള്‍ ഇവിടെ ഇട്ടേച്ചു പോയ എന്തോ മറ്റോ.... വ്യക്തി സ്വാതന്ത്ര്യം ഇല്ലാതെ നിര്‍ജീവവും മനുഷ്യ നിര്മിതവും ആയ വെറും ഭൂമിശാസ്ത്രത്തിന്റെ ആധാര പ്രമാണത്തില്‍ എഴുതിച്ചേര്‍ത്ത വാക്കോ സ്വാതന്ത്ര്യം !! ഹ ഹ! പക്ഷെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് പറയും അമ്പതു വര്‍ഷമായി നാം മനസ്സിലാക്കി വരുന്നത് അതാണ്‌ ... ഇന്ത്യക്ക് സ്വാതത്ര്യം കിട്ടി ഒരു പക്ഷെ ഇന്ത്യക്കാര്‍ക്ക് ഇനിയും ആ സംഭവം കിട്ടി എന്നുറപ്പില്ല എന്നര്‍ത്ഥം..! അതില്‍ ആര്‍ക്കും വലിയ പരാതിയും കാണുന്നില്ല !! ഹ ഹ ! അപ്പൊ ഇങ്ങനെ ഒക്കെ ആണ് നമമുടെ മാനവികതയും സംസ്കാര സമ്പന്നതയും ഒക്കെ ഇപ്പൊ വളര്‍ന്നു പുഷ്ടിപ്പെട്ട് നില്‍ക്കുന്നത് ..!! വിദ്യാഭ്യാസം നേടിയത് കൊണ്ടോ നെടാത്തത് കൊണ്ടോ ആ ചിന്താഗതിയില്‍ ഒരു മാറ്റവും വന്നിട്ടില്ല ..ആക്ച്വലി ഈ സ്വാതന്ത്ര്യം എന്നാല്‍ എന്തുവാ സംഭവം ?.. കാന്‍ യു പ്ലീസ് ദിഫയിന്‍ ... ഉദാഹരണത്തിനു ഡോഗ് നു കിട്ടിയ പോതിയാ കോകൊനട്ട് ..? ഓര്‍ എല്‍സ് , മങ്കിക്ക് കിട്ടിയ ഗാര്‍ ലാന്‍ഡ്‌..?? അതാണ്‌ ഇന്ത്യക്കാര്‍ക്ക് കിട്ടിയ .... ??ഇത് കൊണ്ട് എന്താ ചെയ്യേണ്ടത് എന്ത് ഇപ്പോഴും കണ്ഫ്യൂഷന്‍ !!

അങ്ങനെ വ്യക്തി സ്വാതന്ത്ര്യവും അതിന്റെ റൂട്ട് ബില്ടിംഗ് ബ്ലോക്ക് ആയ .. കൊണ്സപ്റ്റ് ഓഫ് ഇക്വാളിട്ടി - അതായത് ..താന്‍ വലിയ സംഭവം എന്ന് കരുതി വച്ചിരിക്കുന്ന പല കാര്യങ്ങളും ലവനും 'ലവള്‍ക്കും' അത്ര തന്നെ നന്നായി ചെയ്യാന്‍ കഴിയും എന്ന "നിരാശാ ജനകം" എങ്കിലും (ഹ! ) "അവിശ്വസനീയമായ " (!!) തിരിച്ചറിവ് .. ആ അവിസ്വനീയത ശ്രിഷ്ടിച്ചത് തന്റെ തന്നെ വിവരക്കേടാണ് എന്ന തിരിച്ചറിവ് .. ഇങ്ങനെ ഒക്കെ പല സ്റ്റെജിലൂടെ സമൂഹം ഡെവലപ് ചെയ്തു എത്തിയെങ്കില്‍ മാത്രമേ ഈ വക കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ ...

ബട്ട്, പക്ഷേങ്കില്‍ , ഒരു ചെറിയ ഫണ്ടമെന്റല്‍ പ്രോബ്ലം ഇവിടെ ഉണ്ട് ..അതിനെ കാണാതിരുന്നിട്ടും കാര്യമില്ല ..

എന്താണ് എന്ന് വച്ചാല്‍. നമ്മുടെ ശരീരം ഇപ്പോഴും പണ്ടുള്ള ആ കാട്ട് നായടിയായ വേട്ടക്കാരന്‍ ചങ്ങാതിയുടെ അതെ ഉരുപ്പടിയാണ് ... ഉയര്‍ന്ന , സംസ്കൃതമായ മാനവീയ ബോധം ഒക്കെ പിറന്നു വീഴുന്നതിനു ശേഷം ലോഡ് ചെയ്യപ്പെടുന്ന സോഫ്ട്വെയര്‍ ആണ് .. എന്നാല്‍, അതിനു താഴെയായി ഫണ്ടമെന്റല്‍ ആയിട്ട് ..ആണ്‍ പെണ്‍ സ്വാഭാവ വിശേഷങ്ങള്‍ വ്യത്യസ്തമായി ലക്ഷങ്ങള്‍ വര്‍ഷങ്ങള്‍ ആയിട്ടും അതെ പടി നില നില്‍ക്കുന്നു ..

കാട്ടില്‍ കിഴങ്ങ് പറിക്കാനോ ( വെജിട്ടെരിയന്‍ ആയ ഇന്നത്തെ ആളുകള്ടെ കുലത്തിന്റെ പൂര്‍വ്വികന്‍ ! ;-)) അല്ലെങ്കില്‍ മാനെയോ മുയലിനെയോ മറ്റോ വേട്ടയാടാനോ (ഇന്നത്തെ നോണ്‍ വെജ് അലമ്പ് ടീംസിന്റെ പഴയ പൂര്‍വ്വികന്‍ !;-))- [തങ്ങളുടെ പൂര്‍വ്വികന്‍ നോണ്‍ വെജ് കഴിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ചില ആളുകള്‍ക്ക് വിഷമം ആകും എന്നത് കൊണ്ടാണ് വാസു ഇങ്ങനെ പറഞ്ഞത്..- ചിലര്‍ക്ക് അവരുട പൂര്‍വ്വികന്‍ കുരങ്ങന്‍ ആണ് എന്നൊക്കെ പറഞ്ഞാല്‍ തന്നെ ആകെ അസ്വസ്തയാണ് ...;-)) ..ഏയ്‌ ! അങ്ങനെ ആവാന്‍ ചാന്‍സില്ല ..നമ്മള്‍ ഒക്കെ പൂര്‍വ്വികര്‍ ആയിട്ട് മുണ്ടും ഷര്‍ട്ടും ഒക്കെ ഇട്ടു നേരിട്ട് നേരിട്ട് ഇവിടെ ലാന്ഡ് ചെയ്തതാണ് എന്ന ഭാവം ഹു ഹു ! !! വാസുവിനെ ആരെയും വിഷമിപ്പിക്കുന്നത് ഇഷ്ടമല്ല കേട്ടോ.. ;-) ]

- അങ്ങനെ അവന്‍ ദൂരെ കാട്ടില്‍ അലഞ്ഞു തിരിയുകയും ഉപകരണങ്ങള്‍ ( ടൂള്‍ ) ഉണ്ടാക്കാന്‍ ശ്രമിക്കുകയും കായിക ശക്തി ഉപയോഗിച്ച് കൂടുതല്‍ പ്രയത്നം നടത്തുകയും ഒക്കെ ചെയ്തു .. അവള്‍ ആകട്ടെ താടിക്കാരന്‍ വേട്ടക്കാരന്‍ പുറത്തു പാഞ്ഞു പോയ സമയത്ത് കുഞ്ഞിനെ സംരക്ഷിക്കാനും വളര്‍ത്താനും , മുലയൂട്ടാനും , ഭക്ഷണം കൊടുക്കാനും ഒക്കെ വേണ്ടി കൂടുതല്‍ സമയം മാറ്റി വെക്ക്നടതുണ്ടായിരുന്നു - [ബാക്കി ഇവിടെ]

പഥികൻ said...

കാലം മാറി വരുകയാണ് ..ചിന്താഗതികളും...പെൺകുട്ടികൾക്ക് അടിസ്ഥാനവിദ്യാഭ്യാസം മാത്രം മതിയെന്ന് ഇന്ന് ഒരു രക്ഷിതാക്കളും പറയില്ല...കേരളത്തിലെങ്കിലും.. പക്ഷപാതപരമായി ചിന്തിക്കുന്ന അല്പം തീവ്രമായ ഒരു പോസ്റ്റാണിതെന്നു ഞാൻ പറയും..

സസ്നേഹം,
പഥികൻ

പ്രയാണ്‍ said...

ഒരു പ്രതീക്ഷയുമില്ല എച്മു...... കാലം പുറകോട്ടാണോ പോണതെന്ന് ചിലപ്പോ തോന്നിപ്പോകുന്നു.......

പൈമ said...

സ്ത്രീകൾ ഇപ്പോഴും ചിലയിടത്ത് ഇങ്ങിനെയുണ്ട്...മ്രുഗങ്ങളെക്കാൻ മനുഷനു ദൈവം തന്ന കഴിവു വായിക്ക്കാനും സംസരിക്കനുമുള്ള കഴിവാണു.അതിനു സമ്മതിക്കുന്നില്ല എങ്ങിൽ ആ കൂട്ടർ സ്ത്രീകളെ മ്രുഗത്തെ പൊലെ ആണു കാണുന്നതു എന്നാനു ആർതം..

എചുമൂ ഇപ്പൊ കീബൊർഡിൽ എഴുതുന്നു..എന്നിട്ടും പഴയ വേദനകളെ പറ്റി ചിന്തിക്കുന്നു...ഇത്തരം ചിന്തകൾ...ബലം നല്ക്കും തീർച്...

നാളത്തെ കേരളം എന്തു പറ്റി പൊസ്റ്റ് കാണുന്നില്ലല്ലോ...വക്കീലു പോയതൊടെ..നിന്നോ?

Abdulkader kodungallur said...

മനുസ്മൃതി ഞാന്‍ വായിച്ചിട്ടില്ല . മഹത് വ്യക്തികള്‍ മനുസ്മൃതിയിലെ ഉള്ളടക്കത്തെപ്പറ്റി എഴുതിയ പല ലേഖനങ്ങളും വായിച്ചു തരിച്ചിരുന്നിട്ടുണ്ട്. മനുഷ്യരെ ഇത്രമാത്രം തരം തിരിച്ചും , വേര്‍ തിരിച്ചും , അകറ്റി നിര്‍ത്തുന്ന , സവര്‍ണ്ണരല്ലാത്തവരെ നികൃഷ്ട ജീവികളെപ്പോലെ കാണുന്ന . സ്ത്രീ സമൂഹത്തിനു സ്വാതന്ത്ര്യം എന്ന വാക്ക് ചിന്തിക്കാന്‍ പോലും അവസരം നല്‍കാത്ത , " സ്ത്രീ ന:സ്വാതന്ത്ര്യ മര്‍ഹതി" എന്ന് ആലേഖനം ചെയ്യപ്പെട്ട മറ്റ് ഗ്രന്ഥങ്ങളൊന്നും ലോകത്തെ വിടെയുമില്ലത്രേ. അതുകൊണ്ടാണ് സ്വാമി നിത്യ ചൈതന്യയതി കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പറഞ്ഞത് മനുഷ്യ ജീവിതത്തിന്നാപത്തായ മനുസ്മൃതി ഭൂമുഖത്ത് നിന്നും ഉന്മൂലനം ചെയ്യണം എന്ന് . അത് തന്നെയാണ് മനുസ്മൃതി കത്തിക്കണം എന്ന് കെ.ആര്‍ . ഗൌരിയമ്മ ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞതും . പുരോഗമന വാദികളും , പരിവര്‍ത്തന വാദികളുമായ എത്രയോ മഹാരഥര്‍ അതിന് മുന്‍പും , പിന്‍പും ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
കാലം മാറി . മാറ്റങ്ങള്‍ ഒരുപാട് സംഭവിച്ചു . ഇന്നും ഇരുളടഞ്ഞ മനസ്സുകളില്‍ നിന്നും നികൃഷ്ടമായ ചിന്താ ഗതികളുടെ അലയൊലികള്‍ നമുക്ക് ചുറ്റും വീശിയടിക്കുന്നു പല രൂപത്തിലും , വേഷത്തിലും .അതിനെ ചെറുത്തു തോല്‍പ്പിച്ച് ഉയിര്‍ന്നെഴുന്നെല്‍പ്പിന്റെ പാതയില്‍ അമ്മീമമാര്‍ ഉദയം കൊള്ളും എന്ന് നമുക്ക് പ്രത്യാശിക്കാം .
കാര്യം പറഞ്ഞും , കണക്കുകള്‍ നിരത്തിയും , പഴമ്പുരാണം വിളമ്പിയും എച്ചുമുക്കുട്ടി ലേഖനത്തിനെ കരുത്തുറ്റതാക്കി. ഭാവുകങ്ങള്‍ .

വീകെ said...

പഠിപ്പു കൂടുന്തോറും ശ്രീധനത്തിന്റെ കനവും അതിനനുസരിച്ച് കൂടും. പൊതുവേയുള്ള ഒരു സ്വഭാവമാണത്. പഠിപ്പുള്ളതു കൊണ്ടോ ജോലിയുള്ളതു കൊണ്ടോ ശ്രീധനം വേണ്ടാന്ന് പറഞ്ഞ് വിവാഹം കഴിച്ചതായി ഇന്നേവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.
പിന്നെ അവകാശ ബോധം ഉണ്ടാവാതിരിക്കാനായിരിക്കും പുരുഷ വർഗ്ഗം സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത്. അത് വാസ്തവമാണു താനും.
ആശംസകൾ...

mini//മിനി said...

കേരളത്തിലാണെങ്കിൽ വിദ്യാഭ്യാസം ആവശ്യമുള്ള ഏത് ജോലിക്ക് വിളിച്ചാലും പെണ്ണുങ്ങളായിരിക്കും എണ്ണം കൂടുതൽ,,,

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല ഒരു ലേഖനം... തമ്മിൽ ഭേദം കേരളം

സേതുലക്ഷ്മി said...

ആരാണ് പറഞ്ഞത് കാലം മാറി എന്ന്.. ആരാണ് പറഞ്ഞത് സമൂഹത്തില്‍ പെണ്ണിന്റെ വില കൂടി എന്ന്? കൂടുതല്‍ വിശാലമായ, കൂടുതല്‍ മൃഗിയമായ രീതികളില്‍ പീഡനങ്ങള്‍ നടപ്പാക്കപ്പെടുന്നു,ഈ സമൂഹത്തില്‍. പുതു തലമുറയില്‍ പോലും വിവാഹം വരെയേ ഈ വിധ സമത്വ സുന്ദര സങ്കല്പം നില നില്‍ക്കുന്നുള്ളൂ എന്നതാണ് പരമമായ സത്യം. വളരെ സാത്വികനെന്നു ഞാന്‍ കരുതിയിരുന്ന, സാമാന്യേന നല്ല ദാമ്പത്യ ജീവിതം നയിക്കുന്നു എന്ന് സന്തോഷിച്ചിരുന്ന ഒരു കുടുംബത്തെക്കുറിച്ച് ഈയിടെ കേട്ട ഒരു വാര്‍ത്ത, ഏതെങ്കിലും നാലാള്‍ കൂടുന്ന ഒരു ചടങ്ങില്‍, കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കിടെ സംസാര സമയം മുഴുവന്‍ ആ മനുഷ്യന്‍ ഷൂസിട്ട കാലുകൊണ്ട്‌ ഭാര്യയുടെ കാല്‍ ചവിട്ടി അമര്‍ത്തി നില്‍ക്കുമെന്ന്..! അവര്‍ ആളുകളുടെ മുന്‍പില്‍ കൊടിയ വേദന സഹിച്ചു ചിരിച്ചു നില്‍ക്കണം. സത്യത്തില്‍ ഈ കാര്യം അറിഞ്ഞതില്‍ പിന്നെ ഞാന്‍ ശരിക്ക് ഉറങ്ങീട്ടില്ല.

പ്രിയ ആണ്‍ സുഹൃത്തുക്കളെ, സത്യ സന്ധമായി പറയൂ, നിങ്ങളില്‍ എത്രപേരുണ്ട്,ഭാര്യയുടെ വിദ്യാഭ്യാസത്തിലും ജോലിയിലും അഭിമാനിക്കുന്നവര്‍..? .. എത്ര പേരുണ്ട് അവളുടെ കഴിവിനെ മറ്റുള്ളവരുടെ മുന്നില്‍ അഭിനന്ദിക്കുന്നവര്‍...?..പോട്ടെ,അവളും എന്നെപ്പോലൊരു മനുഷ്യജീവിയാനെന്നെങ്കിലും കരുതലുള്ളവര്‍...??

ഭാനു കളരിക്കല്‍ said...

@ സേതുലക്ഷ്മി
പ്രിയ സേതുലക്ഷ്മി, ഒരു സ്വാതന്ത്ര്യവും സ്വത്വ അവകാശങ്ങളും വെണ്‍തളികയില്‍ നിങ്ങള്ക്ക് മുന്‍പില്‍ സമര്‍പ്പിക്കപ്പെടുകയില്ല. അത് പിടിച്ചെടുക്കുക തന്നെ വേണം. ചരിത്രത്തില്‍ ഒരു അധികാര സ്ഥാപനവും അങ്ങനെ ചെയ്തിട്ടില്ല. പുരുഷന്‍ സ്ത്രീക്കുമേല്‍ സ്ഥാപിതമായ അധികാര സ്ഥാപനം മാത്രമാണ്. തൊഴിലാളിക്കുമേലെ മുതലാളി എന്ന പോലെ. നിങ്ങള്‍ ബലമായി പിടിച്ചെടുക്കുന്നത് വരെ അവന്‍ ഒന്നും വിട്ടു തരികയില്ല. യുദ്ധം കൊണ്ടേ സമാധാനം കൈവരൂ എന്നു ലെനിന്‍ ചൂണ്ടിക്കാട്ടിയത് പോലെ.

ചന്തു നായർ said...

എച്ചുമുക്കുട്ടീയുടെ ലേഖനത്തിൽ ഭാരതീയ പെണ്ണുങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നതിൽ വലിയ തെറ്റില്ലാ....എന്നാൽ കേരളത്തിലെ പെണ്ണുങ്ങൾ സാക്ഷരതയിൽ ഇപ്പോൾ മുൻപന്തിയിലാണു...'അക്ഷയാ' കേന്ദ്രങ്ങളുടെ നടത്തിപ്പുകാരൻ എന്ന നിലക്ക് ഞാനത് നേരിട്ട് മനസ്സിലാക്കിയിട്ടുല്ലതുമാണു...ഒപ്പിടൻ പറയുമ്പോൾ മൂന്ന് വരയോ അല്ലെങ്കിൽഒരു 'ശൂ'വരക്കുന്നത് വിരളിലെണ്ണാവുന്നവർ മാത്രം.. പിന്നെ സേതുലക്ഷ്മി എന്ന മാന്യ സഹോദരൈയോട് ഒരു വാക്ക്... താങ്കളുടെ ചോദ്യത്തിൽ,ആണുങ്ങളെ അടച്ച് ആക്ഷേപിക്കുന്നതിനോട് ഞാൻ വിയോജിക്കുന്നൂ.."പ്രിയ ആണ്‍ സുഹൃത്തുക്കളെ, സത്യ സന്ധമായി പറയൂ, നിങ്ങളില്‍ എത്രപേരുണ്ട്,ഭാര്യയുടെ വിദ്യാഭ്യാസത്തിലും ജോലിയിലും അഭിമാനിക്കുന്നവര്‍..?" ഞാൻ പറയുന്നൂ... സത്യ സന്ധമായി പറയുന്നൂ എന്റെ ഭാര്യയുടെ ജോലിയിലും വുദ്യാഭ്യാസത്തിലും ഞാൻ അഭിമാനിക്കുന്നൂ...എന്റെ സ്ഥപനങ്ങളുടെ എല്ലാം തലപ്പത്ത് എന്റെ ഭാര്യയാണു..മാനേജിങ്ങ ഡയറക്റ്റർ എന്ന സ്ഥാനം മാത്രമേ എനിക്കുള്ളൂ ഡയറക്റ്ററായ വാമഭാഗമാണു എല്ലാം നോക്കി നടത്തുന്നത്..അവൾ കാറോടിക്കുമ്പോൾ ഞാൻ ഇടത് വശത്ത് തന്നെയാണു ഇരിക്കുന്നത്..മാത്രമല്ലാ അവൾക്കായി ഒരു കാർ അവൾതന്നെ വാങ്ങിച്ചു..അതിൽ ഞാൻ അഭിമാനം കൊള്ളുന്നൂ...തെളിവുകൾ വേണംഎങ്കിൽ നിരത്താം...എന്റെ എന്ന് മാത്രമല്ലാ സഹോദരങ്ങളുടേയും സുഹൃത്തുക്കളുടേയും...പിന്നെ നിങ്ങളാരും വിശ്വസിക്കാത്ത ഒരു കാര്യം കൂടി പറഞ്ഞ് കൊള്ളട്ടെ ഒരു "സിംഹ ക്ലബിന്റെ" ഒരു മീറ്റിങ്ങിൽ ഞാൻ അതിഥിയായിപ്പോയി .ഒരു ലഘു പ്രഭാഷണവും നടത്തി..അതുകഴിഞ്ഞ്, അവിടെ വന്ന 20 ദമ്പദികളിൽ 20 പെണ്ണുങ്ങളും ഒരു പുതിയ വിനോദത്തിനു പരിപാടിയിട്ടൂ..സംഭവം ഇങ്ങനെ ഒരു വലിയ ഗ്ലാസ് ഭരണിയിൽ നിറയെ ബിയർ നിറച്ചു..അതിൽ 20 പെരുടെയും കാറിന്റെ താക്കോൽ അതിലിട്ടു... എന്നിട്ട് ഓരോ പുരുഷന്മാരൂം അതിൽ നിന്നും ഒരു താക്കോൽ എടുത്തൂ..എടുത്ത താക്കോലിന്റെ, കാറിൽ വന്ന സ്ത്രീ രണ്ട് നാൾ അയ്യാളോടൊപ്പം കഴിയണം..ഒരു നിബന്ധന മാത്രം രണ്ട് നാളിലെ അന്യപുരുഷ സംഗമത്തിൽ കുഞ്ഞുങ്ങളുണ്ടാകാൻ പാടില്ലാ...വിധി മറിച്ച് ചിന്തിച്ചില്ലാ ഓരോരുത്തർക്കും കിട്ടിയത് അന്യന്റെ ഭാര്യയെ തന്നെയാണു.....ഞാൻ നേരിട്ട് കണ്ടതാണു ഈ പുതിയ ഗയിം...ഭാര്യെ കൊണ്ട് പോകാതിരുന്നതും, അതിഥിയായതും എത്ര നന്നായി എന്ന് വിചാരിച്ച്,ആ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ഞാൻ താഴോട്ടിറങ്ങുമ്പോഴും...ഞാൻ കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത് എന്ന് ആശ്ചര്യപ്പെട്ടൂ പോയി...ഇതിനു സേതു ലക്മിക്ക് എന്താണാവോ പറയാനുള്ളത്...

മിന്നു ഇക്ബാല്‍ said...

നമ്മുടെ രാജ്യം സ്വതന്ത്രമായിട്ട് ഇപ്പോൾ അറുപത്തഞ്ചു വർഷമായി. എന്നിട്ടും പുരുഷന്മാരിൽ പതിനെട്ടു ശതമാനത്തിനും സ്ത്രീകളിൽ മുപ്പത്തഞ്ചു ശതമാനത്തിനും വെറും അടിസ്ഥാനപരമായ അക്ഷര വിദ്യ - സ്വന്തം പേര് എഴുതുവാനോ വായിയ്ക്കുവാനോ ഉള്ള കഴിവ് – അതില്ല. സ്ത്രീ വിദ്യാഭ്യാസ നിരക്ക് വെറും പന്ത്രണ്ടു ശതമാനമായ രാജസ്ഥാൻ ആണവശക്തിയുള്ള നമ്മുടെ ഇന്ത്യയിൽ തന്നെയാണ്. പുതിയ കണക്കുകൾ പ്രകാരം നമ്മുടെ നാട്ടിൽ അമ്പത്തിമൂന്നു ശതമാനം സ്ക്കൂൾകുട്ടികൾ പഠിപ്പ് വേണ്ട എന്നു വെയ്ക്കുന്നവരാണ്. ഇതിൽ ഏകദേശം നാൽ‌പ്പതു ശതമാനത്തോളവും പെൺകുട്ടികൾ തന്നെ. 2001നും 2011നും ഇടയ്ക്കുള്ള പത്തു വർഷക്കാലത്ത് നമ്മുടെ സാക്ഷരതാ നിരക്കിന്റെ വളർച്ച അതിനു തൊട്ടു മുൻപിലെ ദശകത്തെ അപേക്ഷിച്ച് 9.2% കുറവാണെന്ന് കാണാം. 2040 ആകുമ്പോൾ ലോക ജനസംഖ്യയിലെ നിരക്ഷരരിൽ അമ്പതു ശതമാനവും ഇന്ത്യയിലായിരിയ്ക്കും ഉണ്ടാവുക.

പേടിപ്പിക്കല്ലേ ചേച്ചീ. ഒക്കെ നേരെയാകുന്നു കരുതാ ലേ.

റോസാപ്പൂക്കള്‍ said...

എച്ചുമു,ഈ എഴുത്ത് ഇഷ്ടപ്പെട്ടു.
എച്ചുമുവിന്റെ അമ്മീമ ജീവിചിരുപ്പുണ്ടോ..?പലപ്പോഴായി കേട്ടത് കൊണ്ടു ഒന്ന് കാണുവാന്‍ ആശ.

വടക്കെ ഇന്ത്യയിലെ ഗ്രാമങ്ങളിലെ കാര്യങ്ങള്‍ ഇപ്പോഴും പരിതാപകരമാണ്. പെണ്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ പോകുവാന്‍ സ്കൂള്‍ ബസ്സ് വരുമ്പോള്‍ ഗ്രാമ വാസികള്‍ അതിനു കല്ലെറിയും എന്ന് ഒരാള്‍ പറഞ്ഞത് ഓര്‍ക്കുന്നു. പിന്നെ അവര്‍ എവിടെയൊക്കെയോ പരാതി കൊടുത്തു കല്ലെറിയല്‍ നിറുത്തിയത്രേ.

പിന്നെ കെട്ടിയവന്‍റെ കള്ളുകുടി കഴിഞ്ഞുള്ള ലീലാ വിലാസങ്ങള്‍ക്ക് ഇരയാകുന്ന പെണ്ണുങ്ങളോട് ഒരു വാക്ക്. ഒരു പ്രാവശ്യം എങ്കിലും ഒന്ന് തിരിച്ചു കൊടുത്തു കൂടെ. ഈ കലാ പരിപാടി അന്ന് നില്‍ക്കും.

ശ്രീ said...

ലേഖനം നന്നായി, ചേച്ചി.

അമ്മീമ്മയുടെ അനുഭവങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.

എന്തായാലും ഇന്നത്തെ കാലത്ത് ചുരുങ്ങിയത് നമ്മള്‍ മലയാളികള്‍ക്കിടയിലെങ്കിലും ഭൂരിഭാഗം പേരും സാക്ഷരത കൈവരിയ്ക്കുന്നുണ്ടല്ലോ എന്നാശ്വസിയ്ക്കാം.

കൊമ്പന്‍ said...

സ്ത്രീ കളുടെ പഠന കാര്യം ഇന്ന് എത്രയോ മടങ്ങ്‌ പിന്‍ കാലങ്ങളെ അപേക്ഷിച്ച് വളര്‍ന്നിരിക്കുന്നു എന്ന് നിസംശയം പറയാന്‍ നമുക്ക് ആവും അതിനിയും വലുതാവും ഇന്നത്തെ സ്ത്രീ അഭി മുഖീ കരിക്കുന്ന പ്രശനം അവളുടെ സുരക്ഷ അവളുടെ മഹത്ത്വം അവള്‍ തന്നെ ഇല്ലാതാക്കുന്നു എന്നതാണ് അതിനിതിരെ ഇനി സ്ത്രീകള്‍ രംഗത്ത് വരേണ്ടത് എന്നാണു എന്റെ അഭിപ്രായം

ശങ്കരനാരായണന്‍ മലപ്പുറം said...

പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ!

സേതുലക്ഷ്മി said...

ചന്തു നായര്‍ സര്‍, ഞാന്‍ പുരുഷന്മാരെ ആക്ഷേപിക്കാന്‍ എഴുതിയതല്ല. നെഞ്ചുറപ്പോടെ താങ്കള്‍ പറഞ്ഞ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. മുന്‍പൊരിക്കല്‍ പ്രായമായ അമ്മയെ സംരക്ഷിക്കുന്ന കാര്യത്തെപ്പറ്റി എഴുതിയിരുന്ന തനിമയാര്‍ന്ന കാര്യം വായിച്ചതുമോര്‍ക്കുന്നു.
അങ്ങെഴുതിയ മറ്റേ കാര്യത്തെപ്പറ്റി എന്തെഴുതാന്‍... അതിലൊരു സ്ത്രീ പോലും എതിര്‍പ്പ് കാണിച്ചില്ല എന്നോ..? എന്തൊരു ലോകം...

എച്മു, സങ്കല്‍പ്പത്തില്‍ ആണെങ്കില്‍ പോലും അമ്മീമ്മയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ ഞാന്‍ നമിക്കുന്നു..

കൊച്ചു കൊച്ചീച്ചി said...

"പഠിയ്ക്കാൻ കഴിഞ്ഞവർക്ക് അതിനു കഴിയാതെ പോയവരോട് ഒരു ചുമതലയും നിർവഹിയ്ക്കാനില്ലേ?"

ഞാന്‍ എച്ച്മുവിന്റെ മുമ്പില്‍ നിവര്‍ന്നു നിന്ന്, കണ്ണുകളിലേയ്ക്കുനോക്കി യാതൊരുളുപ്പുമില്ലാതെ പറയുകയാണ് "എനിക്ക് അത്തരത്തിലുള്ള ഒരു ചുമതലയുമില്ല".

ഞാന്‍ അന്നന്നു തങ്ങുന്ന ദേശത്തിന്റെ നിയമവ്യവസ്ഥകള്‍ക്കനുസരിച്ച് ജീവിച്ചുപോകുന്ന ഒരു നാടോടിയാണ്. നിയമവിരുദ്ധമായ പ്രവൃത്തികളിലൂടെയല്ലാതെ വീടുകളില്‍ ബന്ധനസ്ഥരാക്കപ്പെട്ടവരെ അങ്ങോട്ടു കടന്നുചെന്ന് പിടിച്ചിറക്കി മോചിപ്പിക്കാനാവില്ല. 'വേലാട്ടി'യുടെ കഥയെഴുതിയ എച്ച്മുവിനോട് കൂടുതല്‍ പറയേണ്ടല്ലോ.

ചുമതലപ്പെട്ടവരും അധികാരപ്പെട്ടവരുമൊക്കെ വേറെയുണ്ട്. അവരതു ചെയ്യട്ടെ.

Echmukutty said...

ഡോക്ടർ സാർ തമാശ പറഞ്ഞതാണോ? വഴികളൊക്കെ ഒന്നൊന്നായി അടച്ചുകൊണ്ട് വരികയല്ലേ? തുറക്കുകയാണെന്ന നാട്യ്യത്തിൽ? എൺപതു ശതമാ‍നം മനുഷ്യരും ദിവസം ഇരുപതു രൂപ വരുമാനമുള്ളവരായ നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം അതും സ്ത്രീ വിദ്യാഭ്യാസം ആരുടെ ഉൽക്കണ്ഠയാണ്?

തങ്കപ്പൻ ചേട്ടൻ പറഞ്ഞത് ശരിയാണ്. എങ്കിലും മനുഷ്യർ കൂടുതൽ ദരിദ്രരാകുന്ന കാലത്ത് സ്ത്രീ വിദ്യാഭ്യാസംകുറയുമെന്ന് കണക്കുകൾ തന്നെ പറയുന്നു. അതിനു സാംസ്ക്കാരികമായ കാരണങ്ങളും ഒരുപാടുണ്ട്. അവയെ നേരിടാൻ വേണ്ട രാഷ്ട്രീയമായ ഇച്ഛാശക്തി നമ്മുടെ രാജ്യത്തില്ല.

മുകിലിനെ സല്യൂട്ട് ആദരപൂർവം സ്വീകരിച്ചിരിയ്ക്കുന്നു.

ആരിഫ് വിശ്വസിയ്ക്കാതിരിയ്ക്കേണ്ട, സ്ത്രീകൾ വിദ്യയഭ്യസിയ്ക്കുന്നതിനോട് തമിഴ് ബ്രാഹ്മണ സമൂഹത്തിന് ഒരു താല്പര്യമുവുണ്ടായിരുന്നില്ല. കഴിയുമെങ്കിൽ അതു മുടക്കുവാൻ തന്നെയാണ് ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്റെ ലോകമേ, ഇപ്പോൾ പഠിച്ച് ഉദ്യോഗസ്ഥയായ പെണ്ണിന് രൂപയായിട്ടല്ല, സ്ത്രീധനം. പറമ്പും വീടും ഫ്ലാറ്റുമായിട്ടാണ്, ഓഡി, ബി എം ഡബ്ല്യൂ പോലത്തെ കാറുകളായിട്ടാണ്. ആൺ വീട്ടുകാർ വെയ്ക്കുന്ന ഡിമാൻഡുകൾ കേട്ടാൽ പേടിയാകും.......

അയ്യോ! കുസുമം, അടുക്കളപ്പണി ചെയ്യാനല്ലേ സ്ത്രീകൾ ജനിച്ചത് തന്നെ, അതിപ്പോൾ ഐ എ എസ് കാരിയായാലും അടുക്കളപ്പണി അറിഞ്ഞില്ലെങ്കിൽ പിന്നെ പെണ്ണായിട്ട് എന്തു കാര്യം?

കേരളത്തിൽ സാക്ഷരതാ നിരക്ക് കൂടി എന്ന കാര്യത്തീൽ മാറിയിട്ടുണ്ട് ഖാദു.പക്ഷെ, ഇന്ത്യാ മഹാരാജ്യത്ത് പലയിടങ്ങളിലും നമുക്ക് സങ്കൽ‌പ്പിയ്ക്കാൻ ആവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ. എങ്കിലും മാറ്റമുണ്ടാവും എന്ന ശുഭപ്രതീക്ഷയിൽ മുന്നോട്ട്.......

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എച്മൂ തമാശിച്ചതല്ല

ഞങ്ങളുടെ ഒരു പ്രൊഫസര്‍ - തന്റെ താഴെ ഉള്ള പല മന്ദബുദ്ധികള്‍ക്കും സ്വന്തം റിസെര്‍ച്ചിന്റെ ഫലമായ പി എച്ച്‌ ഡി ദാനം ചെയ്ത മഹാന്‍- അദ്ദേഹത്തിന്റെ മകളുടെ വിവാഹം -കൊടുക്കാന്‍ സ്ത്രീധനമില്ലാത്തതു കൊണ്ട്‌ നടക്കാതിരുന്ന കഥ അറിയാം- അദ്ദേഹവും തമിഴ്‌ പട്ടരായിരുന്നു.

ചിലതൊക്കെ വിശദീകരിക്കാന്‍ പ്രയാസം ആണ്‌. അനുഭവയോഗം എന്നു പറയാമായിരിക്കും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒന്നു പറയുവാന്‍ വിട്ടു ആ സ്ത്രീ ബാങ്കുദ്യോഗസ്ഥ ആയിരുന്നു.
എന്നിട്ടും

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചന്തുനായർ ജി

അതിനെ പുതിയ കളി എന്നു വിളിച്ചത് എന്തുകൊണ്ടാണെന്നു മനസിലായില്ല. പുതിയതല്ല പഴയതാണെ!!!

മറ്റൊന്നാണ് ഹാഫ് കർട്ടന്റെ അപ്പുറത്തുകൂടി നടന്നു പോകുന്ന മഹിളാമണികളിൽ ആരെങ്കിലും ഒരാളുടെ കണം കാലിൽ പുരുഷൻ പിടിക്കുക. ആരായാലും അയാളുടെ കൂടെ പോകുക

ഇതിനൊക്കെ അല്ലെ സംസ്കാരം, ഡെവെലപ്ഡ് വേൾഡ്, ഉയർന്ന നിലവാരം എന്നൊക്കെ പറയുന്നത് അല്ലെ

anamika said...

ഇന്നും ഇങ്ങനെ എത്രയോ പേര്‍ ഉണ്ട്...
നമ്മള്‍ കാണാതെ പോകുന്നു എന്ന് മാത്രം
ചിലപ്പോള്‍ നമ്മള്‍ പരിഹസിക്കുന്നു
ഇപ്പോള്‍ തിരിച്ചറിയുന്നു
സ്വന്തമായി ഒപ്പിടാന്‍ അറിയാത്ത ഒരു സ്ത്രീയെ
ബാങ്കില്‍ വച്ച് കണ്ടപ്പോള്‍
ഞാന്‍ വിചാരിച്ചിരുന്നു
ഇത് പോലും അവര്‍ക്ക് അറിയില്ലേ എന്ന്
ഇന്ന് തിരിച്ചറിയുന്നു
നമ്മളില്‍ എത്രയോ പേര്‍ ഉണ്ട്
ശരിയായ വിദ്യാഭാസം ലഭിക്കാത്തവര്‍
നന്ദി ഈ തിരിച്ചറിവ് സമ്മാനിച്ചതിന്

anamika said...

ഒരു കാര്യം കൂടി പറയട്ടെ
പഠിത്തം കൊണ്ട് എന്തു കാര്യം……പഠിച്ച ഭാര്യയെക്കാൾ എത്ര മടങ്ങു നല്ലതായിരുന്നു ഒരക്ഷരം പഠിച്ചിട്ടില്ലാത്ത അമ്മ, പഠിച്ച സ്ത്രീ വീട്ടു പണിയെടുക്കുകയില്ല എന്നൊക്കെ ചില ‘വലിയ വലിയ ‘ ആളുകൾ പറയുന്നത് കേട്ട് തലയാട്ടുന്നവരുടെ എണ്ണം കൂടി വരികയാണല്ലോ ഇപ്പോൾ. സ്ത്രീകൾക്ക് വിദ്യാഭ്യാസമുണ്ടായതാണ് വിവാഹമോചനങ്ങൾ വർദ്ധിയ്ക്കാൻ കാരണമെന്ന് വാദിയ്ക്കുന്ന അതി തീവ്ര കുടുംബ കെട്ടുറപ്പ് സ്നേഹികളും ധാരാളമായിട്ടുണ്ട്. സ്ത്രീ പഠിച്ചില്ലെങ്കിലെന്ത്? സ്വന്തം ഭർത്താവിന്റേയും കുട്ടികളുടെയും കര്യങ്ങൾ നോക്കി ജീവിച്ചാൽ മതി, രാഷ്ട്രീയത്തിലും രാജ്യഭരണത്തിലും ഇടപെട്ടില്ലെങ്കിലെന്ത്? സ്വന്തം വീടും കുടുംബവും കെട്ടുറപ്പോടെ സംരക്ഷിച്ചാൽ മാത്രം മതി

ഇത് പറയുന്നതില്‍ കൂടുതലും സ്ത്രീകള്‍ എന്നത് തന്നെയാണ് സത്യം
പക്ഷെ പറയാന്‍ സ്ത്രീ സംരക്ഷണ വേദികള്‍ സമ്മതിക്കില്ലെന്നു മാത്രം

Yasmin NK said...

എചുമൂ, അന്നിത് നാട്ടുപച്ചയില്‍ അപ് ലോഡ് ചെയ്യുമ്പോള്‍ എനിക്ക് ശരിക്കും അസൂയ വന്നിരുന്നു എചുമുവോട്, എന്ത് നന്നായാണ് ഇവളെഴുതുന്നത് ,ഞാനൊക്കെ എന്നാ ഇങ്ങനൊരെണ്ണം എഴുതാന്ന് കരുതീട്ട്..

ചന്തു നായർ said...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage അതിനെ പുതിയ കളി എന്ന് വിളിച്ചത്...പലർക്കും അത് അറിയില്ലാ എന്ന ധാരണയിലാണു..ഇത്തരം കളികൾ ഇനിയും ഒരുപാടുണ്ട് തുറന്നെഴുതാൻ പേടിയായിട്ടല്ലാ..ടൈപ്പ് ചെയ്യാനുള്ള ബുദ്ധി മുട്ടുള്ളതു കൊണ്ടാ...@ സേതുലക്ഷ്മി ..ഞാൻ പറഞ്ഞതിനെ അതിന്റേതായ അർത്ഥത്തിൽ എടുത്തതിനു വളരെ നന്ദി..ഇനി ഒരു കാര്യം കൂടി പറയട്ടേ...ബ്ലോഗെഴുത്തിലും നന്നായിട്ടെഴുതുന്നതും സ്ത്രീകൾ തന്നെയാണു..എച്ചുമുക്കുട്ടിയും,മുകിലും, റോസാപ്പൂക്കളും,സേതുലക്ഷ്മിയും,സീതയും,കുസുമവും,ലീലടീച്ചറും,മിനിടീച്ചറും,കുഞ്ഞൂസ്സും,ലിപിയും(ചില പെരുകൾ വിട്ടുപോയിട്ടുണ്ട്)ഒക്കെ എഴുത്തിനെ ഗൌരവമായി തന്നെ കാണുന്നൂ..അതിനു ഞങ്ങൾ കടപ്പെട്ടിരിക്കുന്നൂ ഞാൻ എന്തും തുറന്ന് പറയുന്ന വ്യക്തിയാണു...കാണുന്നത് കാണുന്നത്പോലെ പറയും..ഇനിയിപ്പോൾ ഈ വയസ്സ് കാലത്ത് ആരെ പേടിക്കാനാ...അല്ലേ...എല്ലാ നന്മകളും എല്ലാ എഴുത്ത് കാർക്കും....

ഒരില വെറുതെ said...

കുറേ കാലം ഉറങ്ങിപ്പോയതിനാല്‍
ഇത്തിരി വൈകി അമ്മീമ്മയെ കണ്ടത്തൊന്‍.
അതിനു വന്ന കമന്‍റുകള്‍ വായിക്കാനും.

അമ്മീമ്മയുടെ ജീവിതത്തില്‍നിന്ന്
നമ്മളോരോരുത്തരുടെയും ജീവിതത്തിലേക്ക്
നീളുന്ന ആ വര വരച്ചതിന് എച്ച്മുവിന് നന്ദി.
അമ്മീമ്മയുടെ പിന്‍മുറക്കാര്‍ വിദ്യയഭ്യസിക്കുന്നുണ്ട്.
ജോലി ചെയ്യുന്നുണ്ട്. ഒപ്പം വീട്ടു ജോലിയും
മക്കളെ നോക്കി വളര്‍ത്തലും വെച്ചു വിളമ്പലും.
കണവന്‍ ജോലി ചെയ്ത് വീട്ടിലത്തെിയാല്‍
പത്രം, ആനുകാലികം, ഫിക്ഷന്‍
അതല്ളെങ്കില്‍ ഇത്തിരി ശാസ്ത്രീയ സംഗീതം, ഗസല്‍
അതുമല്ളെങ്കില്‍, ലോകത്തെ ഇടിമുഴക്കങ്ങളെക്കുറിച്ച്
ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ പുത്തനറിവുകള്‍
ഇങ്ങനെ പോവുന്നു.
പൊണ്ടാട്ടി ജോലി കഴിഞ്ഞു വരുമ്പോള്‍ രാത്രിക്കുള്ള
ഭക്ഷണം, കുട്ടികളുടെ കാര്യങ്ങള്‍, പിറ്റേന്നത്തേക്കുള്ള
ഒരുക്കങ്ങള്‍ അങ്ങനെയങ്ങനെ. ഇത്തിരി നേരം ടി.വിക്കു
മുന്നിലിരുന്ന് ഉറങ്ങിപ്പോവുമ്പോള്‍ കേള്‍ക്കാം
സീരിയല്‍ എന്ന മഹാവൃാധിയെക്കുറിച്ച പ്രഭാഷണം.

അങ്ങനെയങ്ങനെ പില്‍ക്കാലങ്ങള്‍.
എന്നിട്ടും തര്‍ക്കിക്കാന്‍ എന്തുശിര് എല്ലാവര്‍ക്കും.
നന്നാവട്ടെ ഇനിയും. എല്ലാം.

Akbar said...

സ്ത്രീകള്‍ക്ക് അക്ഷരങ്ങള്‍ നിഷേധിക്കപ്പെട്ട പഴയ ഇരുണ്ട കാലത്തിലേക്ക് ഒരു ശ്രദ്ധ ക്ഷണിക്കലായി ഈ പോസ്റ്റ്. ഇപ്പൊ കാലമൊക്കെ മാറിയില്ലേ.

വിഷയം ഏതായാലും അതിന്റെ ആവിഷ്ക്കാരത്തില്‍ എച്ചുമു കാണിക്കുന്ന മികവു എന്നിലെ വായനക്കാരന് എന്നും ആശ്ചര്യമാണ്. ആശംസകളോടെ

A said...

വിദ്യ വിലക്കുന്നത് വെളിച്ചത്തെ വിലക്കുന്നതിന് തുല്ല്യമാണ്. സ്ത്രീക്ക് വിദ്യ വിലക്കുന്നതിലൂടെ വിലക്കപ്പെടുന്ന വെളിച്ചം സമൂഹത്തിനു മൊത്തമായാണ് നഷ്ടമാവുന്നത്. കനപ്പെട്ട ലേഖനം എച്മൂ

മണ്ടൂസന്‍ said...

സ്ത്രീ പഠിച്ചില്ലെങ്കിലെന്ത്? സ്വന്തം ഭർത്താവിന്റേയും കുട്ടികളുടെയും കര്യങ്ങൾ നോക്കി ജീവിച്ചാൽ മതി, രാഷ്ട്രീയത്തിലും രാജ്യഭരണത്തിലും ഇടപെട്ടില്ലെങ്കിലെന്ത്? സ്വന്തം വീടും കുടുംബവും കെട്ടുറപ്പോടെ സംരക്ഷിച്ചാൽ മാത്രം മതി എന്ന് അവരെ അനുകൂലിയ്ക്കുന്നവരെല്ലാം സൌകര്യം കിട്ടുമ്പോഴൊക്കെയും ഉദ്ബോധിപ്പിയ്ക്കുന്നുമുണ്ട്.

നല്ല ഒരു കാര്യമാത്ര പ്രസക്ത ലേഖനം. നല്ല പ്രതികരണം. അതിലെ കമനുകളിൽ ആരിഫിക്കായുടെ കമന്റ് എനിക്കിഷ്ടപ്പെട്ടു. നല്ല പ്രതികരണം, നല്ല എഴുത്ത്. ആശംസകൾ.

കരിങ്കല്ലു് said...

ആദ്യായിട്ടാ ഈ വഴിക്കു്.. പോസ്റ്റിഷ്ടായി.
ഇനീം വരാം.

Typist | എഴുത്തുകാരി said...

എന്റെ ഗ്രാമത്തിലും ഉണ്ടായിരുന്നു ഈ അമ്മീമ്മയേപ്പോലെ ചിലർ. നേരിയ ഓർമ്മയുണ്ട്. വളരെ ചെറുപ്പത്തിലേ വിധവകളായവർ. പാറു പാട്ടിയും അങ്കിച്ചി പാട്ടിയുമൊക്കെ. മക്കളുമില്ല. തല മൊട്ടയടിച്ച്, വെള്ള പുടവ തലമൂടി ഉടുത്ത്, ശുഭ കാര്യങ്ങളിലൊന്നും പങ്കെടുക്കാതെ,സഹോദരന്മാരുടെ കരുണയിൽ ജീവിച്ച്.... എന്തൊരു ജന്മം ഇല്ലേ?

പക്ഷേ അവരാരും ഈ അമ്മീമ്മയേപ്പോലെ പഠിക്കണമെന്നു വാശി പിടിച്ചില്ല, അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടോ, അതോ അങ്ങിനെ പഠിച്ച് സ്വന്തം കാലിൽ നിൽക്കാം എന്നു പോലും അറിയാഞ്ഞിട്ടോ.

ഒരു യാത്രികന്‍ said...

നല്ല കുറിപ്പ് എച്മു. രസകരമായ മറ്റൊരു കഥയാണ് എനിക്ക് പറയാനുള്ളത്. എന്റെ അച്ചാച്ചന്‍ (അമ്മയുടെ അച്ഛന്‍) അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക് ഒറ്റ മോന്‍ ആയിരുന്നു. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ മകന്‍ ഇനി പഠിക്കാന്‍ പോവേണ്ട
എന്ന് മാതാപിതാകള്‍ തീരുംമാനിച്ചു. പഠിക്കാന്‍ വളരെ ആഗ്രഹമുണ്ടായിട്ടും അദ്ദേഹത്തെ അനുവദിച്ചില്ല. നീ പഠിച്ചിട്ട് ഒന്നും കൊണ്ടുവരേണ്ട, നിനക്കുള്ളത് കുടുംബത്തുണ്ട് എന്നായിരുന്നു വിശദീകരണം. വിദ്യാഭ്യാസത്തെ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം അതുകൊണ്ട് തന്നെ സ്വന്തം മക്കളുടെ കാര്യത്തില്‍ ഒട്ടും സംശയിച്ചില്ല. അതുകൊണ്ട് എന്റെ അമ്മയ്ക്ക് പഠിക്കാനും ഡിഗ്രീ എടുക്കാനും ഒരു ബുന്ധി മുട്ടും ഉണ്ടായില്ല. സ്വന്തം മക്കളെ മാത്രമല്ല അയല്‍പക്കത്തെ പഠിക്കാന്‍ മിടുക്കുള്ളവരെയും അദ്ദേഹം സഹായിച്ചിരുന്നു. ഞാന്‍ പഠിക്കാന്‍ അത്ര കേമാനായിരുന്നില്ല കേട്ടോ :):)

അനില്‍കുമാര്‍ . സി. പി. said...

പ്രസക്തമായ (കേരളത്തില്‍ ഇപ്പോള്‍ എത്രത്തോളം പ്രസക്തിയുണ്ട് എന്ന് സംശയം ഉണ്ട്)വിഷയം നല്ല രീതിയില്‍ എച്മു അവതരിപ്പിച്ചു.

Lipi Ranju said...

>>പെൺകുട്ടി എന്ന അന്യ വീട്ടിലെ സ്വത്തിനെ, അതുകൊണ്ടുതന്നെ ആ നിത്യകല്യാണച്ചെലവിനെ പഠിപ്പിയ്ക്കാനും കൂടി പണം ചെലവാക്കുന്നതിൽ സമൂഹത്തിന് താല്പര്യം എപ്പോഴും കുറവു തന്നെയായിരിയ്ക്കും.<< സത്യമാ എച്മു, ഇത് തന്നെയാണ് കാരണം.. എന്ന് ഈ കല്യാണച്ചെലവ് ഇല്ലാതാകുന്നോ അന്നേ ഇതിനൊരു മാറ്റമുണ്ടാവൂ..
(കുറെ നാളായി ഈ വഴി വന്നിട്ട്, ക്ഷമ ചോദിക്കുന്നില്ല, നഷ്ടം എനിക്കു തന്നെയല്ലേ.. )

കൈതപ്പുഴ said...

നല്ല ലേഖനം എച്മു..ആശംസകള്‍..

the man to walk with said...

ഇന്ത്യന്‍ സ മൂഹ്യ പശ്ചാത്തലത്തില്‍ ലേഖനം പ്രസക്തമാണ് ലോകാവസാനം വരെ സ്ത്രീകള്‍ ഇങ്ങിനെ തന്നെ ജീവിക്കും എന്ന് തോന്നുന്നു പോക്ക് കണ്ടിട്ട് .കേരളം കുറച്ചു മുന്നിലാണെന്ന് സമാധാനിക്കാം

the man to walk with said...

ഇന്ത്യന്‍ സ മൂഹ്യ പശ്ചാത്തലത്തില്‍ ലേഖനം പ്രസക്തമാണ് ലോകാവസാനം വരെ സ്ത്രീകള്‍ ഇങ്ങിനെ തന്നെ ജീവിക്കും എന്ന് തോന്നുന്നു പോക്ക് കണ്ടിട്ട് .കേരളം കുറച്ചു മുന്നിലാണെന്ന് സമാധാനിക്കാം

MINI.M.B said...

വളരെ ചെറിയ ശതമാനം ജനങ്ങള്‍ക്കിടയില്‍ മാത്രമാണ് മാറ്റം. ഏറിയ പങ്കും ഇപ്പോഴും...

ഇലഞ്ഞിപൂക്കള്‍ said...

എച്മൂ,, കാര്യാമാത്രാ പ്രസക്തമായ ലേഖനത്തിന് അഭിനന്ദനം.

സമൂഹമെത്ര പുരോഗമിച്ചാലും സ്ത്രീ ചവിട്ടുപടികള്‍ ഓടിക്കയറുമ്പോള്‍ താഴേക്ക് വലിച്ചിടാന്‍, ചവിട്ടി താഴ്ത്താന്‍ മനസ്സുകൊണ്ടാഗ്രഹിക്കുന്നവരാണ് ഇന്നും ഭൂരിഭാഗവും, സ്ത്രീകളടക്കം. ഇത്തരം വായനകളെങ്കിലും ഒന്നു മാറിചിന്തിക്കാന്‍ ഇടയേകട്ടെ.

എന്‍.പി മുനീര്‍ said...

സ്ത്രീകള്‍ക്ക് വിദ്യാഭാസം നല്‍കുന്നതില്‍ ഇന്നും സമൂഹം പിന്നോക്കം നില്‍ക്കുന്നു.ഉന്നത വിദ്യാഭ്യാസത്തിനായുള്ള യാത്രയില്‍ സുരക്ഷിതമല്ലാത്ത രാപ്പകളുകളെത്തേടിയുള്ള ഭയം മാതാപിതാക്കളില്‍ ഉണ്ടെന്നതും ഒരു കാരണമാണ്.വിവാഹം കഴിച്ച് വീട്ടുകാരിയാവുന്നതോടെ അവള്‍ ഒതുങ്ങിക്കഴിഞ്ഞുകൊള്ളും എന്നൊരു സമാധാനം വര്‍ക്ക് ചെയ്യുന്നുണ്ടിവിടെ..നമ്മുടെ സമൂഹത്ത് പുരുഷന്റെ തണലില്ലാതെ സുരക്ഷിതയാകാന്‍ സ്ത്രീക്ക് കഴിയുന്നില്ല...കാലാകാലങ്ങളായി കെട്ടിനിര്‍ത്തിയ മുന്‍വിധികള്‍ മാറാതെ പുരോഗമനം സാധ്യമല്ല..ലേഖനം പ്രസ്ക്തം

Echmukutty said...

സമരങ്ങൾ ഭരണകൂട വിരുദ്ധമാകണമെന്ന ഭാനുവിന്റെ ഓർമ്മപ്പെടുത്തൽ നന്നായി.

യൂസുഫ്പാ ഫെമിനിസ്റ്റ് ബോധമെന്ന് ഉദ്ദേശിച്ചത് എന്താണെന്ന് എനിയ്ക്ക് മനസ്സിലായില്ല.

വേണുഗോപാലിന്റെ അഭിപ്രായത്തിനു നന്ദി.

പൊട്ടൻ,
ലീലടീച്ചർ നന്ദി. ഇനിയും വയിയ്ക്കുമല്ലോ.

വെട്ടത്താൻ ജി, സ്ത്രീകൾ ഭൂരിപക്ഷവും സ്വന്തമായ അഭിപ്രായങ്ങൾ പുറത്തു പറയാൻ മടിയ്ക്കുന്നവരാണ്. പെണ്ണ് അടങ്ങിയൊതുങ്ങി ആശ്രയത്തിൽ കഴിയണം എന്ന അഭിപ്രായത്തെ ഏറ്റവും അവസാനം മാത്രം എതിർക്കുന്ന രീതിയിലാണ് അധികം സ്ത്രീ മനസ്സും ട്യൂൺ ചെയ്യപ്പെട്ടിരിയ്ക്കുന്നത്. നഷ്ടം സ്ത്രീക്ക് തന്നയാവുമ്പോഴും ആ നഷ്ടം കേമമാണ് എന്ന് പറയിയ്ക്കുവാൻ സാധിയ്ക്കുന്ന ഒന്നാണ് പുരുഷ മേധാവിത്ത വ്യവസ്ഥിതി.ചില്ലറ എതിർപ്പുകൾ കാണുമ്പോഴേയ്ക്കും വ്യവസ്ഥിതി വിറളി പിടിയ്ക്കുന്നത് അതുകൊണ്ടാണ്.

മാണിക്യം ചേച്ചിയ്ക്ക് നന്ദി. നമുക്ക് ശുഭപ്രതീക്ഷകൾ വെച്ചു പുലർത്താം.

പ്രദീപ് കുമാറിന് നന്ദി.

ജയൻ ഡോക്ടർ എഴുതിയതു പോലെയാവുമോ അടുത്ത ദശകങ്ങൾ....ആവോ? കാത്തിരിയ്ക്കാം.

ഷാനവാസ് ജി,
പട്ടേപ്പാടം രാംജി വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി.

അജിത് ജി നന്ദി.

അങ്ങനെ തന്നെയാണെന്ന് തോന്നുന്നു, മുരളീ ഭായ്.

വെട്ടത്താൻ ജിയുടെ ഈ നിരീക്ഷണത്തിന് നന്ദി. വളരെ പ്രസക്തമാണ് ഈ വാക്കുകൾ.

Echmukutty said...

ഷീബയുടെ വാക്കുകൾ ശരിയായ അവസ്ഥ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.കണ്ടതിൽ സന്തോഷമുണ്ട്.

മുരളി ഇപ്പോ വരാറില്ലല്ലോ. വന്നതിൽ സന്തോഷം.

ആത്മയുടെ ചിന്ത തല തിരിഞ്ഞതല്ലല്ലോ. ഭൂരിപക്ഷം എല്ലാവരും ഈ ചിന്ത തന്നെയല്ലേ പങ്കു വെയ്ക്കുന്നത്? ഈ തുറന്നെഴുത്ത് എനിക്കിഷ്ടമായി. സ്ത്രീകളാൽ ഭരിയ്ക്കപ്പെടുന്ന വളരെ ന്യൂനപക്ഷം പുരുഷന്മാരെ കാണുമ്പോൾ വല്ലായ്മ തോന്നുന്നത് അത് നമുക്ക് അപരിചിതമായതുകൊണ്ടും ഒരിയ്ക്കലും പാടില്ലാത്തതുമാണെന്ന വിചാരം മനസ്സിൽ കോൺക്രീറ്റിട്ട് ഉറച്ചു പോയതും കൊണ്ടാണ്. പെണ്ണുങ്ങൾ ഭരിയ്ക്കേണ്ടവരല്ല, ഭരിയ്ക്കപ്പെടേണ്ടവരാണ് എന്ന് ഭൂരിപക്ഷവും കരുതുന്നു.ദളിതൻ ഉയർന്ന ജാതിക്കാരന്റെ കീഴിൽ നിൽക്കണം, മത ന്യൂനപക്ഷം ഭൂരിപക്ഷത്തെ വണങ്ങി നിൽക്കണം,തൊഴിലാളി മുതലാളിയുടെ കാൽക്കൽ കുമ്പിടണം,ദരിദ്രൻ ധനികന്റെ ചൊൽ‌പ്പടിയിൽ കഴിയണം, മൃഗങ്ങൾ മനുഷ്യന്റെ വരുതിയിൽ ജിവിയ്ക്കണം....ഇതുപോലെയൊക്കെ സ്ത്രീ നിന്നില്ലെങ്കിൽ നഷ്ടപ്പെടാൻ ഒരുപാട് പേരുണ്ടാവും എന്ന് ആത്മ തന്നെ എഴുതുന്നു. ആണ് പഠിച്ചാലും വീര്യം കാട്ടിയാലും സാഹസികത കാട്ടിയാലും ലാഭം മാത്രമേ വരാനുള്ളൂ എന്നും ആത്മ പറയുന്നു. ആണോ? എല്ലാ റിസോഴ്സും പഠിത്തവും ജോലിയും പുരുഷന്റെ പക്കലാണ്, ലോക ജനസംഖ്യയുടെ കണക്കെടുത്താൽ സ്ത്രീയുടെ പക്കൽ സ്വന്തമായി യാതൊന്നുമില്ല.ഇതെല്ലാം ഉപയോഗിച്ച് സ്ത്രീകളെ വീടുകളിൽ ഒതുക്കിപ്പിടിച്ച് ഈ ലോകം പുരുഷൻ ചലിപ്പിച്ചിട്ട് ഇന്നത് എത്തി നിൽക്കുന്നതെവിടെയാണ്? കരും പട്ടിണിയിൽ, യുദ്ധവെറികളിൽ, ഭീകരാക്രമണങ്ങളിൽ, മത സ്പർദ്ധകളിൽ, പ്രകൃതി ചൂഷണത്തിൽ, അഷ്ട ദാരിദ്ര്യത്തിൽ...പുരുഷന്റെ പഠിത്തവും സാഹസികതയും വീര്യവും ഈ ലോകത്തെ എവിടെ എത്തിച്ചു എന്ന് നാം കണ്ടുകൊണ്ടിരിയ്ക്കുകയല്ലേ? സ്ത്രീകൾ കൂടുതൽ സ്വതന്ത്രരായാൽ കാര്യങ്ങൾ മാറിപ്പോകും എന്ന് ആത്മ സങ്കടപ്പെടുന്നു. ലോകം ഇങ്ങനെ തന്നെ മതിയോ? അത് മാറണ്ടേ? അത്ര കേമമായിരുയ്ക്കുന്നുവോ നമ്മുടെ ലോകം?

പഠിയ്ക്കണ്ട, വീട്ടിനു പുറത്ത് ജോലി ചെയ്യണ്ട, അഞ്ചു പൈസ പോലും സമ്പാദിക്കണ്ട എന്ന് സ്ത്രീ സ്വയം തീരുമാനിയ്ക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല.ആ തീരുമാനം എടുക്കാനുള്ള പ്രാപ്തിയും ആത്മവിശ്വാസവും സുരക്ഷിതത്വബോധവും അവൾക്കുണ്ടാകണമെന്നേയുള്ളൂ.അല്ലാതെ നീ പെണ്ണായതുകൊണ്ട് പഠിയ്ക്കണ്ട, പെണ്ണ് പെറ്റാൽ മാത്രം മതി എന്നൊക്കെ അടിച്ചേൽ‌പ്പിച്ച് ആ തീരുമാനത്തിലെത്തിയ്ക്കുകയല്ല. പഠിപ്പും ജോലിയും സ്വത്തും ഇല്ലാത്ത സ്ത്രീ തന്നെ മാത്രം ആശ്രയിച്ച് ജീവിയ്ക്കുന്നവളായതുകൊണ്ട് അവളെ എന്തും ചെയ്യാമെന്ന മുട്ടാപ്പോക്ക് പുരുഷനിൽ നിന്ന് ഇല്ലാതാകുകയും വേണ്ടേ? അതിന് എന്തു വഴിയാണ് നമുക്ക് കണ്ടെത്താനാവുക?
ആത്മയുടേതിനേക്കാൾ തല തിരിഞ്ഞ ചിന്തകൾ എന്റെയാണോ ആത്മേ? ഇനിയും വരണേ......

Echmukutty said...

വി ഏ സാറിന്റെ പ്രത്യാശയ്ക്ക് നന്ദി. അങ്ങനെ കരുതാം.
ചെത്തു വാസുവിന്റെ അവലോകനം എനിയ്ക്ക് വളരെ ബോധിച്ചു കേട്ടോ. പല വാചകങ്ങളും സൂപ്പർ ഹിറ്റുകളാണ്. അഭിനന്ദനങ്ങൾ ചെത്തു വാസുവേ....

പഥികാ, പക്ഷപാതപരമൊന്നുമല്ല. അങ്ങനെ പറയല്ലേ......കേരളത്തിലെ മൂന്നരക്കോടി സാക്ഷര ജനത മാത്രമല്ലല്ലോ, കാര്യങ്ങൾ തീരുമാനിയ്ക്കുന്നത്. അതുകൊണ്ട് പക്ഷപാതമെന്നും തീവ്രമെന്നും ഒക്കെ പറഞ്ഞുകളയല്ലേ......

പ്രയാൺ,
പ്രദീപ് വന്നതിൽ സന്തോഷം കേട്ടൊ. അധികം വൈകാതെ നാളത്തെ കേരളത്തിലും പോസ്റ്റ് പ്രതീക്ഷിയ്ക്കാം, പ്രദീപ്. അണിയറയിൽ കാര്യങ്ങൾ ഉഷാറാവുന്നുണ്ട്.

മനുസ്മൃതിയിൽ ചെയ്യാൻ പറഞ്ഞ ചുമതലകൾ മിയ്ക്കവാ‍റും ആരും ചെയ്യില്ല, എന്നാൽ മറ്റൊരാളെ ചവുട്ടിത്താഴ്ത്താൻ പറ്റിയ ന്യായങ്ങൾ മാത്രം എടുത്ത് ഉശിരോടെ പ്രയോഗിയ്ക്കുകയും ചെയ്യും. മനുഷ്യന്റെ അധികാരാസക്തിയുടെ തികഞ്ഞ ഉദാഹരണം. അബ്ദുൽഖാദർ ജി വന്നതിൽ സന്തോഷം കേട്ടൊ.

വി കെയുടെ വരവിനും അഭിപ്രായത്തിനും നന്ദി.

മിനിടീച്ചർ വന്നതിൽ സന്തോഷം.കേരളത്തിൽ അങ്ങനെയാണോ? പക്ഷെ, കണക്കുകൾ പറയുന്നത് പുരുഷന്മാരിൽ അമ്പത്തഞ്ചു ശതമാനം പേർ ധന വരുമാനമുള്ള ജോലിക്കാരായിരിയ്ക്കുമ്പോൾ സ്ത്രീകളിൽ അത് പതിനെട്ടു ശതമാനം മാത്രമേയുള്ളൂ എന്നാണല്ലോ.

ഉഷശ്രീയ്ക്ക് നന്ദി.

Echmukutty said...

സേതുലക്ഷ്മിയുടെ വൈകാരിക പ്രതികരണം ചിലപ്പോൾ പുരുഷന്മാർക്ക് വിഷമമുണ്ടാക്കിയേക്കും. ഒരുപാട് സങ്കടകരമായ കാര്യങ്ങൾ അറിയുമ്പോഴുള്ള സ്വാഭാവികമായ ഒരു വിഷമമായി മാത്രം അതിനെ കണ്ടാൽ മതിയെന്ന് എനിയ്ക്കു തോന്നുന്നു. പിന്നെ സേതു പറഞ്ഞതിൽ ഒരു വാസ്തവമുണ്ട്. ദുർബലർ കൂടുതൽ ദുർബലരാക്കപ്പെടുന്ന ഒരു തല തിരിഞ്ഞ കാലമാണിത്. സേതു വന്നതിൽ വലിയ സന്തോഷം.

ചന്തുവേട്ടൻ വന്നതിൽ സന്തോഷം. എഴുതിയ കാര്യങ്ങളിൽ അൽഭുതമൊന്നുമില്ല. ഭാര്യമാരെ പല ആവശ്യങ്ങൾക്കായി പങ്കു വെയ്ക്കുന്ന ഭർത്താക്കന്മാർ സുലഭമായ ഈ ലോകത്ത് ഇങ്ങനെയുള്ള ഗെയിമുകൾ ആസ്വദിയ്ക്കുന്ന സ്ത്രീകളും ഉണ്ടാവാം.പിന്നെ ഈ ഗെയിമിൽ അവരുടെ ഭർത്താക്കന്മാർക്കും സന്തോഷവും തൃപ്തിയുമാണെന്ന് കാണാം. അതുകൊണ്ടാണല്ലോ അത്തരമൊരു കാര്യം പരസ്യമായി ചെയ്യാൻ അവർ തയാറാകുന്നത്.

മിന്നാമിന്നി,പേടിയ്ക്കണ്ട, ഒക്കെ ശരിയാവും എന്ന് കരുതാം.

ഇല്ല റോസാപ്പൂവേ, അമ്മീമ്മ മരിച്ചു പോയി. എന്റെ ഈ നിസ്സാര ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് അതാണ്. അവർ എന്റെ വൈകാരിക സുരക്ഷിതത്വത്തിന്റെ അടിത്തറയായിരുന്നു. തിരികെ അടികൊടുത്താൽ കെട്ടിയവൻ തല്ലാതിരിയ്ക്കുമെന്ന് തോന്നുന്നത് വെറുതെയാ പൂവേ. കൂടുതൽ തല്ല് കിട്ടും....തിരിച്ചു തല്ലിയാൽ പിന്നെ കൂടെ പാർക്കാൻ പാടില്ല, അതിനു നിന്നാൽ കൂടുതൽ അടിയും തൊഴിയും കിട്ടും, ചിലപ്പോ കാഞ്ഞു പോകാനും മതി.

Echmukutty said...

ശരിയാണു ശ്രീ, സാക്ഷരത കൈവരിയ്ക്കുന്നുണ്ട്.അത് സന്തോഷകരം തന്നെ.വന്നതിൽ സന്തോഷം.

കൊമ്പൻ എഴുതിയത് എനിയ്ക്ക് ഒട്ടും മനസ്സിലായില്ല.വിശദമാക്കിയാൽ നന്നായിരുന്നു.

ശങ്കരനാരായണൻ ജി വന്നതിൽ സന്തോഷം, സ്നേഹം വിടർത്തിയാൽ ഭർത്താവും പൂന്തിങ്കളാകും അല്ലേ? അതോ ഭർത്താവ് എപ്പോഴും മുഖം വീർപ്പിച്ചിരിയ്ക്കുന്ന അമാവാസിയായാലേ പറ്റൂ എന്നാവുമോ?

സേതു വീണ്ടും വന്നതിൽ സന്തോഷം.

ഇൻഡ്യാ ഹെറിട്ടേജിന്റെ വരവിന് പിന്നെയും നന്ദി.

അയ്യോ!അനാമിക ഏതു സ്ത്രീ സംരക്ഷണ വേദികളെയാണ് പറയുന്നത്. സ്ത്രീകളാണ് സ്ത്രീകൾക്കെതിര് എന്നത് പണ്ട് പണ്ടേ പറഞ്ഞു പോരുന്ന ഒന്നാണ്. അതാണ് പുരുഷ മേധാവിത്ത വ്യവസ്ഥിതിയുടെ ഏറ്റവും വലിയ വിജയം.മുതലാളിത്തം കേമമെന്ന് തൊഴിലാളി പറയില്ല, രാജാധിപത്യം കേമമെന്ന് ജനാധിപത്യ വ്യവസ്ഥിതി പറയില്ല, ജാതി വ്യവസ്ഥ കേമമെന്ന് ദളിതൻ പറയില്ല. എന്നാൽ പുരുഷാധിപത്യ വ്യവസ്ഥിതിയും അതിന്റെ മൂല്യങ്ങളും ബഹു കേമമെന്ന് സ്ത്രീകൾ പറയും. അത് സ്ത്രീകളെക്കൊണ്ട് തന്നെ പറയിയ്ക്കുന്നതിലാണ് ആ വ്യവസ്ഥിതിയുടെ വിജയം. സ്ത്രീ പഠിയ്ക്കേണ്ട എന്ന് പറയുന്ന ആ വ്യവസ്തിഥിയെ കാണാതെ, ആ മൂല്യബോധം ആവർത്തിയ്ക്കുന്ന സ്ത്രീ മറ്റൊരു സ്ത്രീയുടെ ശത്രുവാകുന്നത് ഇങ്ങനെയാണ്. ഇരകൾ ഏതു വ്യവസ്ഥിതിയിലും അസംഘടിതരായിത്തന്നെ തുടരണമെന്നത് ആ വ്യവസ്ഥിതി നടത്തിപ്പുകാരുടെ കൂട്ടായ ആവശ്യമാണ്. ഇനിയും വായിയ്ക്കുവാൻ വരുമല്ലോ.

അമ്പോ! മുല്ലയുടെ ഈ പ്രശംസ കേട്ട് എച്മുക്കുട്ടി ഖുശ് ഹോ ഗയാ.

ഭാനു രണ്ടാമതും വന്നത് കാണാതെ പോയല്ലോ. ക്ഷമിയ്ക്കണം കേട്ടൊ. കനപ്പെട്ട നിരീക്ഷണം പങ്കു വെച്ചതിന് നന്ദി.

കാടോടിക്കാറ്റ്‌ said...

പോസ്റ്റ്‌ വായിച്ചപ്പോള്‍ ആശപൂര്ന ദേവിയുടെ സുവര്‍ണലതയെ ഓര്‍ത്തു പോയ്ട്ടോ. ഭര്‍ത്താവ്‌ അറിയാതെ, ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കാണാതെ വായിക്കാനും എഴുതാനും പാട് പെട്ട് ഒടുവില്‍ പരാജയപ്പെട്ട സുവര്ണ. ഇഷ്ടമായ്‌ ഉറക്കെ പറയാന്‍ നാമൊക്കെ കൊതിക്കുന്ന ചിന്തകള്‍ ചേര്‍ത്തു വെച്ച ഈ ലേഖനം എച്മു. കാലം മാറിയെങ്കിലും, ഇന്നും സേതു ലക്ഷ്മി പറഞ്ഞ പോലുള്ള സംഭവങ്ങള്‍ വിദ്യാ സമ്പന്നരായ മഹിളകളുടെ സ്വന്തം നാട്ടിലും നടക്കുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കാര്യമൊക്കെ ഇന്നും അത്ര ശുഭാകരമല്ലല്ലോ.
ഭാവുകങ്ങള്‍..

കാടോടിക്കാറ്റ്‌ said...

പോസ്റ്റ്‌ വായിച്ചപ്പോള്‍ ആശപൂര്ന ദേവിയുടെ സുവര്‍ണലതയെ ഓര്‍ത്തു പോയ്ട്ടോ. ഭര്‍ത്താവ്‌ അറിയാതെ, ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കാണാതെ വായിക്കാനും എഴുതാനും പാട് പെട്ട് ഒടുവില്‍ പരാജയപ്പെട്ട സുവര്ണ. ഇഷ്ടമായ്‌ ഉറക്കെ പറയാന്‍ നാമൊക്കെ കൊതിക്കുന്ന ചിന്തകള്‍ ചേര്‍ത്തു വെച്ച ഈ ലേഖനം എച്മു. കാലം മാറിയെങ്കിലും, ഇന്നും സേതു ലക്ഷ്മി പറഞ്ഞ പോലുള്ള സംഭവങ്ങള്‍ വിദ്യാ സമ്പന്നരായ മഹിളകളുടെ സ്വന്തം നാട്ടിലും നടക്കുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കാര്യമൊക്കെ ഇന്നും അത്ര ശുഭാകരമല്ലല്ലോ.
ഭാവുകങ്ങള്‍..

Echmukutty said...

ചന്തുവേട്ടൻ രണ്ടാമതും വന്ന് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി.
ഒരിലയുടെ കമന്റ് സത്യത്തിന്റെ നേർക്കാഴ്ചയാണ്. വളരെ നന്ദി ഈ വായനയ്ക്ക്.
അക്ബർ,
സലാം,
മണ്ടൂസൻ,
കരിങ്കല്ല് എല്ലാവർക്കും നന്ദി.
എഴുത്തുകാരിച്ചേച്ചി പറയുന്ന പാറുപാട്ടിയും അങ്കിച്ചിപ്പാട്ടിയും ഒക്കെ എല്ലായിടത്തൂമുണ്ടാവും. പഠിച്ച് ജീവിതമാർഗ്ഗമുണ്ടാക്കാൻ ധൈര്യം വന്നില്ലല്ലോ എന്ന് ഉള്ളിൽ വിലപിയ്ക്കുന്നവർ. അമ്മീമ്മയോട് പൊന്നു പാട്ടിയും കുഞ്ചു പാട്ടിയും ചോദിയ്ക്കുമായിരുന്നു. ഒനക്ക് പഠിയ്ക്കണം വേലയ്ക്ക് പോണം ന്ന് എപ്പ്ടി തെരിഞ്ച്ത് എന്ന്.....

Echmukutty said...

യാത്രികന്റെ വരവിനും അഭിപ്രായത്തിനും നന്ദി. വ്യത്യസ്ത ചിന്താഗതിക്കാർ എല്ലായിടത്തും ഉണ്ടാവുമല്ലോ..അച്ചാച്ചൻ വ്യത്യസ്ത ചിന്താഗതിക്കാരനായത് അമ്മയ്ക്ക് ഭാഗ്യമായി...

അനിലിന് നന്ദി.

ലിപിയുടെ നല്ല വാക്കുകൾ സന്തോഷിപ്പിയ്ക്കുന്നു, ഒപ്പം എഴുതിയ വിഷയത്തിൽ പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിയ്ക്കുകയും ചെയ്യുന്നു.

കൈതപ്പുഴ,
ദ് മാൻ ടു വാക് വിത്,
മിനി,
ഇലഞ്ഞിപ്പൂക്കൾ,
മുനീർ,
കാടോടിക്കാറ്റ് എല്ലാവരുടെ വരവിനും വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒത്തിരി നന്ദി.ഇനിയും വരുമല്ലോ.......

ജാനകി.... said...

എച്മൂവേ....എത്ര ഉയർന്ന ചിന്താഗതിയും ജീവിത ശൈലിയും ഒക്കെണ്ടായീന്ന് പറഞ്ഞാലും സമൂഹത്തിന് ഒറ്റ മനസ്സാണെങ്കീ ആ മനസ്സിന്റെ ഒര് മൂലേല് പെണ്ണിന് സ്ഥാനം ഇത്തിരി കൊറവാ.. വിദ്യാഭ്യാസം കൂട്ടിയും അവിടന്നും ഇവിടന്നുമൊക്കെ സ്ഥാനം നേടിയെടുത്തും സ്വയം ആശ്വസിക്കാനുള്ള വക കുറച്ചു പേർ കണ്ടെത്തുന്നു.. എന്നാലും അതൊക്കെ അങ്ങ് അംഗീകരിച്ചു തരാനാ പ്രയാസം.. എച്മൂന്റെ ലേഖനം വായിക്കുമ്പോഴും ഉണ്ട് അങ്ങിനൊരാശ്വാസം... നന്നായിട്ട്ണ്ട്...

റിനി ശബരി said...

ആദ്യമായിട്ടാണ് ഇവിടെ ..
മറഞ്ഞു കിടക്കുന്നതൊ ..അതൊ കണ്ണടച്ചു വച്ച്
ഇരുട്ടാക്കുന്നതൊ ആയ ചില കാര്യങ്ങളുടെ
നേര്‍ പദങ്ങള്‍ കണ്ടു ഇവിടെ ..
എന്റെ അമ്മക്കും അച്ഛനും ജോലിയുണ്ടായതു
കൊണ്ടാണ് ഞങ്ങള്‍ എന്തേലുമായത് ..
അഗ്രഹാരത്തിന്റെ ഉള്ളറകളില്‍ മറഞ്ഞു
ജീവിച്ച എത്രയോ മനസ്സുകളുണ്ട് ..
പരിഭവമോ പരാതിയോ പറയാതെ നിശബ്ദം സഹിച്ചവര്‍ ..അവര്‍ പകര്‍ത്തി വച്ചത് സ്നേഹത്തിന്റെ ഭാഷ മാത്രമായിരുന്നു ..
ഹൃദയത്തില്‍ തൊടുന്ന ചിരിയും ,മിഴികള്‍ക്ക് താഴെ ഒരുക്കിയ കറുപ്പില്‍ വരച്ചു വച്ച സങ്കടങ്ങളും ..
കണുക്കളില്‍ മനസ്സ് ഉടക്കി പൊയി ..
പെണ്‍കുട്ടികളെ പഠിപ്പിച്ചിട്ടെന്തു കാര്യമെന്ന് ചോദിക്കുന്നവര്‍ ഇക്കാലത്തും വിരളമൊന്നുമല്ലാന്നുള്ളത് സത്യം തന്നെ ..ഭീമമായ കല്യാണചെലുവകള്‍ ഓര്‍ത്ത് ,ഇന്നത്തേ സാമൂഹികമായ അന്തരീഷം ഓര്‍ത്ത് . അരിഷിത്വാവസ്ഥ
ഓര്‍ത്തൊക്കെ മാതാപിതാക്കള്‍ ആകുലപ്പെടുന്നു ..
പെണ്‍കുഞ്ഞിനേ വേണ്ടാന്ന് വയ്ക്കുന്നു ..
എങ്കിലും അവരെ മുഖ്യധാരയില്‍ നിന്നും വകഞ്ഞു
മാറ്റുന്നത് വിഷമകരം തന്നെ ,അവര്‍ക്ക് കിട്ടേണ്ട
എല്ലം ആണ്‍കുട്ടികള്‍ക്ക് മാത്രമാകുമ്പൊള്‍ ഉള്ളു വിങ്ങുന്നുണ്ടാവാം ..
ആ വിങ്ങള്‍ ഈ വരികളില്‍ പകര്‍ത്തപെടുന്നുന്റ് ..
അവര്‍ക്ക് വേണ്ടി സംസാരിക്കുന്നത് പൊലെ
അവസ്സാന പാദങ്ങളില്‍ ഒരു ഒഴുക്ക് അറിയാതെ വരുന്നുണ്ട് ..സ്ത്രീകള്‍ പൊലുമില്ല ഇപ്പൊള്‍ അവര്‍ക്കായി മിണ്ടുവാന്‍ ..
സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഇനിയും വരട്ടെ മിത്രമേ ..
എനിക്കും രണ്ടു കുഞ്ഞു പെണ്‍പ്പൂക്കള്‍ തന്നെ ..
ആശംസകളൊടെ , നല്ലൊരു നാളേക്കായീ നമ്മുക്ക് കാത്തിരിക്കാം

ശ്രീനാഥന്‍ said...

സമൂഹത്തിൽ തുല്യതയിലെത്തുവാൻ സ്ത്രീക്ക് വേണ്ട ടൂൾ വിദ്യാഭ്യാസമാണ്. അമ്മീമ്മയിലൂടെ, ദൽഹിയിലെ വനിതാമേസ്തിരികളിലൂടെ വളരെ ഭംഗിയായി എച്ചുമുക്കുട്ടി അത് പറഞ്ഞു. ഇന്ന് വിദ്യാഭ്യാസത്തിനും അവരെ രക്ഷിക്കാനാവില്ലെന്ന് നാം മനസ്സിലാക്കിക്കൊണ്ടിരിക്കയല്ലേ? ഒരേ വിദ്യാഭ്യാസവും ഒരേ ജോലിയുമുള്ള പുതിയ ദ മ്പതികളിൽ ഭാര്യ ജോലി രാജിവെച്ച് വീട്ടമ്മയായി ഒതുങ്ങുന്ന കാഴ്ചയാണിന്ന് മൊട്രോകളിൽ. അതെ, പൊണ്ണ് തറയിൽ മുട്ട് മടക്കിയിരുന്ന് വത്തൽക്കുഴമ്പും പൊരിയലും കൂട്ടി ഒരില ചോറുണ്ണാം. വേറെ എന്താണ് കോശാപ്പുടവയുടുക്കുന്ന ഒരു പെണ്ണിനു വേണ്ടത്?അപവാദങ്ങളുണ്ടാകാം ഇനിയും എങ്കിലും. നന്ദി.

Echmukutty said...

ജാനകി എഴുതിയത് പരമാർഥമാണ്. വരവിന് നന്ദി.
റിനി ശബരിയുടെ കാവ്യാത്മകമായ മറുപടി അങ്ങനെ എന്റെ ബ്ലോഗിലും വന്നല്ലോ. സന്തോഷം. മറ്റു ബ്ലോഗുകളിൽ റിനി എഴുതുന്ന മറുപടികൾ വായിച്ച് ഞാൻ അതിശയിച്ച് ഇരിയ്ക്കാറുണ്ട്.
ശ്രീനാഥൻ മാഷ് വന്നില്ലല്ലോ എന്ന് വിചാരിച്ച് ഇരിയ്ക്കായിരുന്നു. മാഷ് പറഞ്ഞ രീതിയിൽ തന്നെയാണ് ഇപ്പോൾ കാര്യങ്ങൾ എന്ന് തോന്നുന്ന മാ‍തിരിയുള്ള അനുഭവങ്ങൾ ഉണ്ടാവുന്നുണ്ട്. വന്നതിൽ വലിയ സന്തോഷം.

സുധി അറയ്ക്കൽ said...

അവസാനം അമ്മീമ്മ അക്ഷരം പഠിച്ച്‌ റ്റീച്ചർ ആയല്ലോ...

സുധി അറയ്ക്കൽ said...

അവസാനം അമ്മീമ്മ അക്ഷരം പഠിച്ച്‌ റ്റീച്ചർ ആയല്ലോ...