(2013 ജനുവരിയിലെ തര്‍ജ്ജനി മാസികയില്‍ വന്ന കഥ.)
തീരെ ആവതില്ല തന്തയ്ക്ക് ന്ന് വല്യ ഡോക്ടറ് മൊഖത്തോക്കി പറഞ്ഞപ്പളാണു ഞാന്‍ സമ്മതിച്ചത്. തീട്ടോം മൂത്രോം എത്ര വേണങ്കിലും കോരാം. അതിനൊക്കെള്ള മനസ്സ്ണ്ടെങ്കിലും ആവതുള്ള ഇത്തീരി ആരോഗ്യള്ള ഒരു തന്തേ നോക്കാന്‍ നിക്ക് പറ്റ് ല്യാ. ലേശങ്കിലും ആവതുണ്ടെങ്കി തോണ്ടലും പിച്ചലും അമക്കലുമൊന്നുല്ലെങ്കിലും സാധിച്ചാ ഏതു തന്തേം മങ്ണി ഒന്ന് അനക്കി കാണിക്കാണ്ടിരിക്കില്ല. വെട്ടുവഴീല് തെണ്ടി നടക്കണോനായാലും കാറിലും വിമാനത്തിലും കേറണ കോന്തപ്പനായാലും ആ കാര്യത്തില്‍ ഒരു മാറ്റല്യ. അനക്കാന്‍ പറ്റണില്ലെങ്കി ഒന്ന് മാന്തിക്കാണിക്കും. എരപ്പകള് ! അതു കണ്ടാ അപ്പോ വരും നിക്ക് കലി. എത്ര ആണങ്ങള് ടെ ചൊറിച്ചില്‍ മാറ്റീതാന്നോ ഞാന്‍. കാശും കൂടി തരാണ്ട് കടി മാറ്റിയോര്ണ്ട് , ഇഷ്ടം പോലെ. ഇതിപ്പോ ആ വകയൊന്നും പേടിക്കണ്ട. തീരെ ആവതില്ല. അധികം കാലം സുസ്രൂഷിക്കണ്ടി വര് ല്ല. അപ്പളേക്കും ദൈവം വിളിക്കുംന്നാണു വല്യ ഡോക്ടറ് പറഞ്ഞത്.
വല്യ ഡോക്ടറ്ക്ക് ലേശം പ്രാന്തുണ്ട്ന്ന് നിക്ക്
പലപ്പോളും തോന്നിട്ട്ണ്ട്. ങ്ങനെ ആര്‍ക്കും വേണ്ടാത്ത തന്താരേയും തള്ളാരേയും എവടന്ന് താങ്ങിക്കൊണ്ട് വരണൂന്നറില്ല. ദെവസോം ഒന്ന്
രണ്ട് ആളേ ങ്കിലും പുതീതായി സുസ്രൂഷിക്കാന് കിട്ടാണ്ടിരിക്കില്യാ .ചെലപ്പോ
ന്നെപ്പോലെ ആരുല്ലാത്തോര് വയറ് നെറയെണ്ടാവും
വല്യ ഡോക്ടറ് പായണേടത്തൊക്കെ. അവടന്ന്
കിട്ടണതാവും.
എല്ലാ നയ്സുമാര്ക്കും ആയമാര്‍ക്കും
വല്യ ഡോക്ടറോട് ഇത്തിരി കുണുക്കോം കൊഞ്ചലും കൂടുതല്‍ തന്ന്യാ . വന്ന ദിവസം തന്നെ നിക്കത് തിരിഞ്ഞു. ആയമാര്‍ക്ക് എല്ലാവര്ക്കും
ന്നേലും അധികം പ്രായണ്ട്. ഒരു
നാപ്പത്തഞ്ച് അയ് മ്പതൊക്കെ ണ്ടാവും. നയ്സ്മാരൊക്കെ
ഇരുവത് ഇരുവത്തഞ്ച് ആയിട്ടേള്ളൂ. അത് ന്റെ
ഒരു പൊട്ടിച്ചിരീം ബഹളോം കൊഴാമറിച്ചിലും ഒക്കെ
ആസ്പത്രീല്ണ്ട്. വല്യ ഡോക്ടറ് ഒന്നു വിളിക്കാന്‍ കാത്തിരിക്ക്യാണ് എല്ലാ ആയമാരും നയ്സ്മാരും.
‘ ഒന്നു വിളിച്ചാ അപ്പത്തന്നെ ഓടി വരാം’ എന്ന് പറ്റണ മാതിരിയൊക്കെ
എല്ലാരും പറേണുണ്ട്.
ഞാനിങ്ങനെ ഒരു ചെറ്റത്തരം വിചാരിക്കണുണ്ടെന്ന് ആരും അറിയണ്ട. ജോലിക്ക് വന്ന് ട്ട്
അധികായില്ലല്ലോ. ബാക്കി പെണ്ണങ്ങളൊക്കെ കൂടി ന്നെ കൊത്തിയരിഞ്ഞു കൂട്ടാന്‍ ണ്ടാക്കും . ന്റെ കഴിഞ്ഞ കാലത്തെ കാര്യങ്ങള്‍ അറിഞ്ഞാ പിന്നെ
വല്യ പാതിവര്‍ത്യം പറയണോരാവും
ഇവരൊക്കെ. വല്യ ഡോക്ടറ്
ഈ പെണ്ണങ്ങള്ടെ എളക്കോന്നും അറിയാത്ത പോലെ എല്ലാരോടും സമത്തില് പെരുമാറും. ന്നാലും അഞ്ചുവയസ്സായ
കൊച്ചിന്റെ മാതിരി ഒരു ചിരീം ഡെട്ടോളിന്റേം
ഇസ്പിരിട്ടിന്റേം ഒക്കെ ഒരു മണോം ആയിട്ട്
തല ങ്ങനെ നീര്‍ത്തിപ്പിടിച്ച് നടന്ന് വരണത് ഒരു വരവ് തന്ന്യാ.. ആര്‍ക്കും തോന്നും ഒരെളക്കം. കണ്ണ് നിറച്ച് കാണുമ്പോ ന്നെ
ഒരു കുളിരാ. അറിയാണ്ട് വെരലോ കൈയോ ഒന്നു
മുട്ട്യാലോ..... കറണ്ടടിക്കണ മാതിരി.... അതൊര്
സുഖം തന്ന്യാണ്. ങാ, അതു പോട്ടെ.
നല്ല ആണൊരുത്തന്റെ
ഒപ്പം കഴിയാനും വേണം ഒരു യോഗം, അധികം ആണങ്ങള്ക്കും കൊറച്ച് രോമോം ഒരു മങ് ണീം മാത്രല്ലേ ള്ളൂ. വേറെ ഒരു ഒലക്കേം ഇല്യാലോ തമ്പേറടിക്കണ
ചേല്ക്ക്.
രണ്ട്.
തന്ത കെടക്കണത് ത്തിരി കഷ്ടം തന്ന്യാ. ഇട്ട് മൂടാന്‍ കാശൊക്കെണ്ട്, ധാരാളം. മക്കള്‍ ഒക്കെ പൊറം നാട്ടിലാ. അവര്‍ക്ക് ങ്ങനെ
വന്നു നിക്കാന്‍ പറ്റ് ല്യാ.
അതല്ലേ , ഈ ഓസ്പീസിലാക്കിത്. ഞാന്‍ പഠിച്ച ഒരു പുത്യ വാക്കാ ഓസ്പീസ്. ആസ്പത്രിയല്ല , മലയാളത്തിലാക്ക്യാ വേറെ ഒന്നും.... ന്ന്
ച്ചാ ഒരു ചികില്‍സേം ചെയ്യാന്‍ ഇല്ലാണ്ട് ചാവാന്‍ കെടക്കണോര് കാലനേം നോറ്റിരിക്കണ ഒരു സ്ഥലം ന്ന് പറയാം.
നല്ല കെട്ടിടങ്ങളാ. ടൈലൊക്കെ ഇട്ട്, പെയിന്റടിച്ച് കുട്ടപ്പനാക്കീട്ട്ണ്ട്.
നല്ല വെടിപ്പും വൃത്തീം. കേമായിട്ടൊരു
പൂന്തോട്ടത്ത്ന്റെ ചുറ്റും ആണ് കെട്ടിടങ്ങളൊക്കേം. ഈ തന്താരേം തള്ളാരേം സുസ്രൂ ഷിച്ച്
പ്രാന്ത്ട്ക്കുമ്പോ പൂന്തോട്ടത്ത് ല്‍ നോക്കി സന്തോഴിക്കാം. കിളികള്‍ അവീടെര്ന്ന്
പാട്ട് പാടണത് കേക്കാം. വൈന്നേരായാ
ഒരു ചൊമട് പൂക്കള്‍ ടെ വാസനേം പെരട്ടി കുളിര്ള്ള തണത്ത കടല്‍ക്കാറ്റ് ങ്ങനെ വീശും. അതും ഒരു ഭാഗ്യന്നെ . നിക്കൊക്കെ
ല്ലാം ഭാഗ്യല്ലേ? ചോറ് കിട്ടിയാ ഭാഗ്യം, സാരി കിട്ടിയാ ഭാഗ്യം….
പെറാന്‍ പറ്റിയാ
ഭാഗ്യം... ഒക്കെ ഭാഗ്യം.
സ്പോഞ്ച്, സോപ്പ് വെള്ളത്തിലു മുക്കി ആദ്യന്നെ ഭംഗീല് തൊടപ്പിച്ചു. കാലുമ്മേം കൈയിമ്മേം നെഞ്ചത്തും മാത്രല്ല, പൊറത്തും ചന്തീലും കാലിന്റേടേലും മങ്ണീലും
ഒക്കെ തൊടച്ചു. കണ്ട ആണങ്ങളെ ഇങ്ങന്യൊക്കെ തൊടപ്പിക്കാന് യോഗള്ളപ്പോ അറച്ചിട്ടും വെറ് ത്തിട്ടും ന്താ കാര്യം ? അത് പോട്ടെ. ..
എത്രായിട്ടും തന്ത ഒരക്ഷരം
പറഞ്ഞ് ല്ല, ഇത്തിരീശ്ശെ
ഞരങ്ങണ്ട്. വേദന എടുക്കുന്ന്ണ്ടാവും...
ആവോ?
‘അപ്പാപ്പന് വേദനീണ്ടോ?’
‘അപ്പാപ്പാ ‘
ഒന്നും പറയണില്ലല്ലോ, ദൈവമേ...
മേല്‍ അത്ര പൊട്ടല്‍ ഒന്നും കണ്ട് ല്ല. എന്നാലും കൊറച്ച്ണ്ട്. അതൊക്കെ വല്‍ തായി
പഴുക്കാണ്ടിര്ന്നാ മത്യാര്ന്നു. തിരിച്ചും
മറിച്ചും കെടത്താന്‍ പാട് തന്ന്യാ . എന്ത് തന്തപ്പടി ആയാലും ആണൊരുത്തനല്ലേ. ആയ കാലത്ത് നല്ല ആരോഗ്യോം
സൌന്ദര്യോം ഒക്കെ ണ്ടാരുന്ന പോലെണ്ട്.
ചുക്കി ചുളുങ്ങീട്ടും ദേഹത്തിനും മൊഖത്തിനും ഒക്കെ നല്ല ഐശ്വര്യം! ചെലപ്പോ
ഒടുക്കത്തെ ഐശ്വര്യാവും.
തൊടപ്പിച്ചിട്ട് ആ പവുഡറ് ഇടാനാണു ഡോക്ടറ് പറഞ്ഞത്.
അതൊരു ഇസ്പെഷല് പവുഡറാ. നാറ്റം വര്
ല്ല, പഴുപ്പോ തൊലീല് ചൊറിയോ ചെരങ്ങോ ഒന്നും ണ്ടാവ് ല്ല, ന്നൊക്കെ പറഞ്ഞു തന്നണ്ട്. പത് ക്കെ പത് ക്കെ ഇട്ട് മേല്‍ തടവി പറ്റിക്കാ.
‘അപ്പാപ്പാ, എന്തേ എന്താ കൈയിമ്മെ പിടിക്കണ് ? വേദനീണ്ടോ? മെല്ലെന്യാവാം. ‘
കൈ വിടണില്ല. നല്ല ബലം
തന്തേടെ, കൈയിനു ഇപ്പളും .
ദൈവമേ, ന്റെ കൈ
നെഞ്ചത്ത് അമക്കി വെച്ച്, കണ്ണടക്ക്യാ .
പേടിയാവണുണ്ടാവോ തന്തയ്ക്ക്.....ചാവാന്‍
നേരായോര്ക്ക് ങ്ങനെ പേടി കൂടുംന്ന് കേട്ട്ണ്ട്.
ദേ, ഒറങ്ങി. അയ്യോ! പാവം.
നല്ലോണം ഒറങ്ങട്ടെ. എന്നിട്ട് മതി
കൈയെടുക്കല്. ഈ കൈയും എടുത്ത് ഇപ്പോ തെരക്കായിട്ട് കളക്ടറുദ്യോഗം ഭരിക്കാനൊന്നും പോണ്ടല്ലോ
എനിക്ക് .
മൂന്ന്
തന്തേടെ മോളാണ് ഫോണ്‍ വിളിച്ചത്.
സ്വന്തം അച്ഛനെ നോക്കണ പോലെ നോക്കണംന്നാണ് അവര്‍ക്ക് പറയാള്ളത്. നല്ല കാര്യായി. അവര്‍ക്ക് ആ നാട്ടീന്ന്
അനങ്ങാന്‍ പറ്റാത്തത്ര തെരക്കും ബുദ്ധിമുട്ടും പ്രയാസോം ഒക്കെണ്ട്. അതല്ലേ ന്നെ വിളിച്ച് ഇവ്ടെ നിറുത്തീരിക്കണത്. ഞാന്‍ ഒന്നും മി ണ്ടീല്ല. നിക്കിങ്ങനെ വെറുതെ ഭംഗിക്ക് പറയണോരോട് ഒരക്ഷരം
മിണ്ടാന്‍ തോന്ന് ല്ല. ഈ തന്ത ന്റെ സൊന്തം അച്ഛനാവോ ഈ ജമ്മത്ത്........ ആയാ
പിന്നെ തന്തേ നോക്കണേന് നിക്ക് കാശ് കിട്ടോ? വല്യ ഡോക്ടറ് തരണതിലും കൊറച്ചും കൂടി രൂപ വേറെ അയച്ചരാം, ഇസ്പെഷലായിട്ട് നോക്കണം ന്ന് ആ
മോള് ന്നോട് പറയോ?
അപ്പോ
ഈ തന്ത അവരടെ മാത്രം സ്വന്തം അച്ഛനാ.
നിക്കിപ്പോ
ന്റെ അച്ഛന്യൊന്നും ഓര്‍മ്മ വരാറില്ല.
ഓര്‍ക്കാന്‍ മാത്രം ന്ത് ഒലക്ക്യാ
കിട്ടീത്?
ഒന്നും കിട്ടീല്ല. അതൊന്നും ഓര്‍ക്കണ്ട.
ചത്ത് കെട്ട് പോയോര് ന്റെ അമ്മ്യേ ഒറ്റച്ചവിട്ടിനു കൊന്നൂന്നും
പിന്നേം ആരാണ്ട് പെണ്ണങ്ങളെ ഒക്കെ കെട്ടീന്നും ഒടുക്കൊടുക്കം ഏതാണ്ട് കള്ളു ഷാപ്പീ കെടന്ന്
ചത്തൂന്നും ഒക്കെ ന്താപ്പോ ത്ര കേമായിട്ട്
ഓര്‍ക്കാന്‍ ള്ളത്?
അയ്യയ്യോ ! ദേ മൂത്രം വരണുണ്ടല്ലോ തന്തയ്ക്ക്. ...
‘അപ്പാപ്പാ ഒഴിക്കല്ലേ, ചതിക്കല്ലേ ....
ഞാനിപ്പോ മുള്ളക്കോപ്പ കാണിക്കാം. ദേ, ഇതിന്റുള്ളില്ക്ക് ഒഴിക്ക്..’
‘അയ്യേ! ദേ ചാടിപ്പോയി... അപ്പടി മൂത്രോം
കെടക്കേലു വീണില്ലേ? ഇത്ര ബലല്ല്യേ മങ്ണിക്ക് ?’
‘അയ്യയ്യോ. ... ദേ , ന്റെ
കഴുത്തിലു പിടിച്ചോ , ന്ന്ട്ട് പത് ക്കെ പത്ക്കെ .....ദേ, ഇത്തിരി നീങ്ങ് ... ഈ വിര്യാ
മാറ്റി വേറെ, .... ദേ, ഇത് വിരിക്കട്ടെ...
ഒന്നു ചെരിഞ്ഞേ .. ആ ങ്ങനെ ... പത് ക്കെ .കെടന്നൊ.. കെടന്നോ... സ്പോഞ്ചോണ്ട്
തൊടപ്പിക്കാം..’
‘ സാരല്യാ.. പോട്ടെ..
ഇനി ഞാന്‍ സൂക്ഷിച്ച് ഒഴിപ്പിച്ചോളാം.’
തന്തേടെ
മൊഖത്ത് ഒരു വെഷമം ണ്ടോ? ചെലപ്പോ
വെറുതേ തോന്നണതാവും. അല്ലല്ല , ദേ മൂടല്‍ ള്ള കണ്ണില്‍ ന്ന് വെള്ളം
വര്ന്ന്ണ്ട് .
ഞാന്‍
ആ ചുളുങ്ങ്യ നെറ്റീലും കഷണ്ടിത്തലേലും
ഒക്കെ തടവി. മൊഖം ന്റെ രണ്ട് കൈപ്പത്തിം കൂമ്പിച്ച് പൊത്തിപ്പിടിച്ചു.
‘ സാരല്യാ.... വെഷമിക്കണ്ട.
എല്ലാര്ക്കും വയസ്സാവുമ്പോ സൂക്കേട്
വരുമ്പോ ങ്ങനെയാ. തൂറലും മുള്ളലും തന്ന്യാ
മനുഷ്യര്ടെ ഏറ്റോം വലിയ
വെഷമം. അപ്പാപ്പന് ഇപ്പോ ഒട്ടും വെഷമിക്കണ്ട. ഞാന്‍ നോയ് ക്കോളാം. നല്ല ധൈര്യായിട്ട് മൂത്രം ഒഴിക്കേ അപ്പീടേ
ന്താന്ന് വെച്ചാ ചെയ്തോ... ‘
‘ കരയേ സങ്കടാവേ
ഒന്നും വേണ്ട... ഞാന്‍ ഇല്ല്യേ ....’
‘ ഞാന്‍ ഈ താടിമീശൊക്കെ ഒന്നു വടിച്ച് കുട്ടപ്പനാക്കട്ടേ? സമ്മതിച്ചോ?ന്ന്ട്ട് പവുഡറ് ട്ട് സുന്ദരനാക്കാം ... ‘
കുളിമുറീലിരിക്കണ ബ്ലേഡിന് അത്ര മൂര്ച്ചല്ല്യ, ന്നാലും പത് ക്കെപ്പത്
ക്കെ വടിച്ചെറക്കി. അത്ര നന്നായി ല്ല. അറിയണ പോലെ . അധികം അറിയാന്‍ പണ്ട്
ചെരക്കലായ് രുന്നല്ല്യല്ലോ എനിക്ക്.
‘ അപ്പാപ്പാ, സുന്ദരനായിട്ട്ണ്ട് , മ്മ്ടെ മമ്മൂട്ടിക്ക്
വയസ്സായ മാതിരിണ്ട് .’
എന്തിനാവോ
ആ വെറക്കണ വിരല്‍ ങ്ങനെ തപ്പണേ? നോട്ടം എങ്ങട്ടാ? അതേ മാറത്തേക്ക് തന്നെയാ. ഓ! പാല് ചാലിട്ട്
വരണത് കണ്ടിരിക്കുന്നൂ തന്ത. എന്ത് ചെയ്യാനാ ? പെറ്റിട്ട് പത്തിരുപതല്ലേ
ആയുള്ളൂ. നെഞ്ച് കടുകടുക്ക്ന്നണ്ടാരുന്നു.
‘ തലേലെഴുത്താ ,അപ്പാപ്പാ. ഇത് കുടിക്കാന്‍
ആരൂല്യാ. പെറ്റിട്ടന്ന് ന്നെ ആ കൊച്ചു ചത്ത്
.’
പറേമ്പോ
ചങ്ക് ങ്ങനെ നീറി. വല്യ വായേല് കരച്ചിലു വരണ്ട്. തന്തല്യാത്താതാ ച്ചാലും നല്ലൊരു
തങ്കക്കൊടം പോലത്തെ മോളായിരുന്നു. ജീവിച്ചിരുന്നെങ്കി നിക്കൊരു മോളുണ്ട് ന്ന്
എല്ലാരോടും പറയായിര്ന്നു.
കണ്ണില്‍
മൊളക് ചമ്മന്തി പെരണ്ട എരിച്ചിലെടുക്കാണ്.
കക്കൂസേ കേറി ബ്ലൌസൂരി രണ്ട് മൊലേം നന്നായി പിഴിഞ്ഞു. പ്രാണന് പോണ വേദന . പാല്
കക്കൂസേല് മഴച്ചാറല് മാതിരി ചീറ്റി വീഴണത് ങ്ങനെ നോക്കി
നിന്നു. പണ്ടാറടങ്ങാന്‍... ആകാശത്തിരിക്കണ ദൈവം തമ്പ് രാന്‍ കണ്ട് രസിക്കട്ടെ. ചങ്ക്
പൊട്ടണ കഴപ്പ്ണ്ട്. ഞാനൊക്കെ കരഞ്ഞാലും ദണ്ണിച്ചാലും ഏത് ദൈവം കാണാനാ? അതിനല്ലേ ദൈവം
മാനത്തിരിക്കണേ?
വല്യ ആളോളും അവര്ടെ വീടും സങ്കടോം ഒക്കെ വലുതല്ലേ? അപ്പോളത്
ദൂരെ മാനത്തിര്ന്നാലും ദൈവത്തിനു കാണാമ്പറ്റും. അതു പോലെയാ എന്നെപ്പോലെള്ളോരടെ ദണ്ണം?
മാസെത്താണ്ട് ജനിക്കണ പിള്ളേര് കെട്ക്കണ നയ്സറീലെ നയ്സ് മാര്‍ ചില ദെവസം പാല് കൊണ്ട്
പോകും. എന്നും കൊണ്ടു പോവായിരുന്നെങ്കില് നന്നായിര്ന്നു. അത് പ്പോ അവിടെ
ആവശ്യണ്ടെങ്കിലല്ലേ വേണ്ടു ? മൊലപ്പാലു
തരാന്ന് അച്ചാരം കൊട്ത്ത് കരാറ്ണ്ടാക്കാന് പറ്റീരുന്നെങ്കി രക്ഷപ്പെട്ടേനെ . ആരോടാ കരാറ് ണ്ടാക്കാ?
ചോദ്
ക്കാനും പറയാനും ആരൂല്യാത്ത ന്നെപ്പോലത്തെ പെണ്ണങ്ങള് ആണങ്ങള്ക്ക്
കാലകത്തിക്കൊടുക്കര്ത്. കൊട് ത്താ അതിന്റെ
ശിക്ഷ വയറ് നിറയെ, മൊല വിങ്ങേ അന് ഭവിക്കണം, വയറൊഴിയേ മൊല വറ്റേ അന്ഭവിക്കണം.
പിന്നെ ഓര്മ്മോള് മായണ വരെ അന് ഭവിക്കണം.
ചത്ത് പണ്ടാറടങ്ങണ വരേ അന്ഭവിക്കണം.
നാല്.
അപ്പാപ്പന്റെ കാര്യം
കഷ്ടാണെന്നാ കൊച്ചു ഡോക്ടറ് പറഞ്ഞ് ത്. ഇപ്പോ ചാവും ഇപ്പോ ചാവുന്ന്
വിചാരിച്ച് ഒന്നു രണ്ട് പ്രാശ്യം മക്കളൊക്കെ വന്നു നിന്ന് താ. അപ്പോളൊന്നും
അപ്പാപ്പന് കാഞ്ഞോയില്ല. ഇനീം എങ്ങന്യാ
വരാന്‍ പറയാന്നാ കൊച്ചു ഡോക്ടറു ചോദിക്കണത്.
അത് ശര്യല്ലേ?
വല്യ പഠിപ്പുള്ളോര്ക്ക് ദൂരദേശത്ത്
നല്ല ജോലീം ശമ്പളോം ഒക്കേണ്ടാവും. അതിന്
വേണ്ടുന്ന ചൊമതലോള്ണ്ടാവും . അതൊക്കെ എടയ്ക്കെടെ വേണ്ടാന്ന് വെയ്ക്കാന്‍ പറ്റ് ല്യ. ഒരു ഒറപ്പും
ഇല്യാത്ത കാര്യങ്ങള്‍ക്ക് വേണ്ട്യാവുമ്പോ
ഒട്ടും പറ്റ് ല്യ. മരിച്ചാ ന്നെ ന്താ? ഐസ് പെട്ടീലു ഇട്ട് കൊറെ നാളൊക്കെ വെക്കാലോ ഇപ്പളത്തെ കാലത്ത്
.........
‘ നമ്മളൊക്കെ ല്ലേ കൊച്ചു ഡോക്ടറേ.. ഞാന്‍ നോയ്ക്കോളാം
അപ്പാപ്പനെ... ല്ലേ അപ്പാപ്പാ…. ഞാന്‍ ല്ലേ.’
അപ്പാപ്പന്
ചുളുങ്ങിച്ചുളുങ്ങി ഒരു വര പോല്യായ കണ്പോള മിഴിച്ചോക്കി. ഒന്നു ചിരിച്ചൂന്ന് തോന്നി, തല ഒന്നനങ്ങീന്നും തോന്നി. നമ്മള് മരിക്കണേനെപ്പറ്റി ആരേലും ചെറ്യ് ഒച്ചേല് പറഞ്ഞാലും, അതും കേട്ട് സഹിച്ച് കെടക്കണത് ന്ത് വല്യ ദുരിതാ. ന്ന് ട്ടും പാവം ചിരിക്കണുണ്ടല്ലോ.
കൊച്ചു ഡോക്ടറ്
പോയപ്പോ, നേരം കളയാണ്ട്
അപ്പാപ്പന്റെ മൊളിഞ്ഞ കണ്ണങ്കാലിലും കാല്പ്പത്തീലും ഒക്കെ കൊറച്ച് ക്രീമ്
തടവി പിടിപ്പിച്ചു. അപ്പാപ്പന് വേണ്ടാ വേണ്ടാന്ന് കൈയെടുത്ത് ആട്ടിക്കാണിച്ചപ്പോ നിറ്ത്താന്
തോന്നീല എനിക്ക്. പാവം, ഇനി എത്ര ദെവസം
ചെയ്യണ്ടി വരുന്ന് ആര്‍ക്കറിയാം.
വല്യ
നെലേല് ആയിരുന്നൂന്ന് കക്കൂസേം കുളിമോറീം
അടിച്ചു വാരാന്‍ വരണ തള്ള പറഞ്ഞു. പട്ടാളത്തിലായിരുന്നൂത്രെ. അത് ശര്യാവും. ഇപ്പളും കൈയിനൊക്കെ നല്ല ബലണ്ട്.
ഒരു മോളും ഒരു മോനും മാത്റേ ഉള്ളൂന്നാ
തള്ള പറഞ്ഞത്. ഭാര്യ നേര്ത്തെ
മരിച്ച്ണ്ടാവും. എത്ര കൊമ്പത്തെ ആണായാലും ഭാര്യല്ലെങ്കി പിന്നെ ഒരാളും വെല വെയ്ക്കില്ല. ദേഹത്തിന് ബലള്ള കാലത്ത് ആണങ്ങള്ക്ക് അത് ഓര്മ്മീണ്ടാവില്ല.
പെണ്ണിനെ നിസ്സാരാക്കി കാണിക്കലാ
ആണത്തന്ന് വിചാരിച്ച്, അങ്ങനെ കാണ്ച്ച് കാണ്ച്ച് പെണ്ണിന്റെ
വെറ്പ്പ് ആവോളം സമ്പാദിച്ച് കൂട്ടും .
ന്ന്ട്ട് വയസ്സ്കാലത്ത് ആ
നിസ്സാരക്കാരത്തി പെണ്ണില്ലാണ്ടായാലോ
അന്യമ്മാരടെ കാര്ണ്യത്തിനു കാത്ത്
വെറ്ച്ച് വെറ്ച്ച് ങ്ങ്നെ കെട്ക്കും.
അപ്പാപ്പന്റെ
കാര്യൊന്നും ഞാന്‍ ചോദ് ച്ചതല്ല, ഇങ്ങ്ട്ട് വെളമ്പീതാണു തള്ള. ഞാന്‍ ങ്ങനെ കിണിക്കാന്‍ നിക്കാറില്ല. മൊല പിഴിഞ്ഞ് പാല് കളയണത് കൊച്ചു
മരിച്ചോണ്ടാന്ന് പറഞ്ഞപ്പോ തള്ളയ്ക്ക്
കൊച്ചിന്റെ അച്ഛന് എവിട്യാ ന്നറിയണം, സ്നേഹിച്ച്
വീട്ടീന്ന് ചാടിപ്പോന്നതാന്നറിയണം. അയാള്‍
ഉപേക്ഷിച്ചതാന്നറിയണം. ഈ
ചോദ്യത്തിനൊക്കെ എന്തുത്തരം പറയാനാ? മുക്കീമ്മൂളീം ഞാന്‍ പറഞ്ഞതൊന്നും തള്ള വിശ്ശോസിച്ച്ട്ട് ല്ല . അത്
ആ നോട്ടം കണ്ടാ അറിയാം.
അപ്പാപ്പന്
ഒന്നും ചോദിച്ച് ല്ല . ഞാന്‍ തള്ളേ
കേപ്പിച്ച നൊണയൊക്കെ കേട്ട് കെടക്കായിരുന്നു. തള്ള പോയപ്പോ കണ്ണ് മിഴിച്ച്
ങ്ങനെ സൂക്ഷിച്ച് നോക്കി.
ഞാന്‍
ള്ള സത്യം പറഞ്ഞു. ‘ കൊറെ ആള്ക്കാര് , വീട്ട്ജോലിക്ക് നിന്നോടത്തൊക്കെ എന്നെ
ചീത്ത്യാക്കീട്ട്ണ്ട്. അങ്ങനെന്യാ
ഗര്ഭണ്ടായത്. പതിന്നാലു വയസ്സിലാ
ആദ്യം ചീത്ത്യായത്.’
പറഞ്ഞ് കഴിഞ്ഞപ്പോ വല്ലാണ്ട് കരച്ചില് വന്നെങ്കിലും
ഞാന്‍ അത് ചവച്ചെറക്കി. കണ്ണും മോറും അമക്കി
ത്തൊടച്ചു.
അപ്പാപ്പന്
വെറക്കണ കൈയോണ്ട് എന്റെ കൈയിമ്മേ പത്ക്കെ
പിടിച്ചപ്പോ, എത്ര ഒത്ക്കീട്ടും ഞാന്‍
നെലോളിച്ചു. അന്ന് ഞാന്‍ കൊറെ നെലോളിച്ചു.
അപ്പാപ്പന്റെ കണ്ണിലും പൊട്ടി വെള്ളം , അപ്പളാ മൊഖം കൂര്മ്പന് പള്ളീലെ ഈശോയേടെ
മാതിരിണ്ടായിരുന്നു.
ങ്ങനത്തെ
അപ്പാപ്പനെ ക്രീമ് പെരട്ടി
തടവാണ്ടിരിക്കാന് പറ്റോ എനിക്ക്.? ന്റെ
അപ്പാപ്പനെ......
ചെറുചൂടില്‍
ഇച്ചിരി കഞ്ഞോള്ളം കൊട്ത്തിട്ട് അത് മുഴോനും എറക്കണില്ലല്ലോ ന്റെ
ഈശ്വരമ്മാരെ..
അഞ്ച്.
ന്തിനാ
അപ്പാപ്പന്റെ മോള് വന്ന് ഈ കോപ്രായൊക്കെ
കാണിച്ചേന്നറിയാണ്ട് അന്തം വിട്ട് നിക്കാ യിര്ന്നു ഞാന്‍, ദേ, ഇതുവരെ.
കൊച്ചു
ഡോക്ടറ് ആ പെണ്ണ് ഡോക്ടറോട് പറയണ കേട്ടപ്പളാണു നിക്ക് വിവരം വെച്ചത്. അല്ലെങ്കി
നിക്കെന്തു വിവരാ?
അപ്പാപ്പന്റെ
മോളു മാത്രേ വന്നട്ടുള്ളൂ. മക്കളും ഭര്‍ത്താവും ഒന്നും വന്നട്ട് ല്ല. ഇക്കൊല്ലം
ന്നെ രണ്ട് പ്രാശ്യം വന്നതാ . എപ്പളും എപ്പളും വരാന്‍ പറ്റോ? മോനും ഭാര്യേം
രാത്രിയാവുമ്പോളേക്കും വരുന്ന് പറഞ്ഞു, പ്ലെഷറ് നോക്കാന്‍ വന്ന നയ്സ്.
അപ്പാപ്പന്റെ മോള് ഫോണിലൊക്കെ സ്നേഹത്തില്‍ മിണ്ടീതല്ലേന്ന് വെച്ചിട്ട് ഞാന്‍ ഒരു ബന്ധുക്കാരീനെ കണ്ട പോലെ സന്തോഷത്തില്‍ ചിരിച്ചു.
ചിരിച്ചില്ലാന്ന് മാത്രല്ല, ‘നീ ആളു
മോശക്കാരിയല്ലല്ലോ. അച്ഛന്റെ വേണ്ടാത്തിടത്തൊക്കെ കയ്യിട്ട് വാരി നീ കാര്യം സാധിപ്പിച്ചു അല്ലേടി.....’ എന്നൊരൊറ്റ അലര്ച്ചയാര്ന്നു.
നിക്കൊന്നും
തിരിഞ്ഞില്ല. അപ്പോ മോളു പിന്നേം ......
‘നീനക്കതിനൊക്കെ സാമര്‍ഥ്യമുണ്ടെന്ന്
ഇവിടെ വന്നപ്പോഴല്ലേ എനിക്ക് തന്നെ മനസ്സിലായത്. ‘
ഈ
മരിക്കാന്‍ കെടക്കണ അപ്പാപ്പന്റെ മുറീല് നിന്ന് തോന്ന്യാസം പറേണ്ടാന്ന്
വെച്ച് ഞാനപ്പോ തന്നെ വരാന്തേല്ക്ക് എറങ്ങി നിന്നു. ന്റെ കഴിഞ്ഞ കാലൊക്കെ അവര്‍ക്ക്
ആരെങ്കിലും പറഞ്ഞ് കൊടുത്തിട്ട്ണ്ടാവും. മ്മടെ നാട്ടില്‍ അതിന് ആളെ കിട്ടാനാ പഞ്ഞം?
‘അഞ്ച് പൈസ കൊടുക്കാന്‍
പറ്റില്ല. ഞാന്‍ ഡോക്ടറോട് തീര്‍ത്തു പറഞ്ഞു. ഡാഡി കേള്‍ക്കുന്നുണ്ടോ?’
‘എങ്ങനെയാ ഡാഡിക്ക് ഈ
മനസ്സ് വന്നത്?
‘
നിക്ക് സഹിച്ചില്ല. അപ്പാപ്പന് ഇന്നോ നാളെയൊ ന്നും
പറഞ്ഞ് കെടക്കാണു. അപ്പോളും ഈ മക്കള്‍
ആര്‍ക്ക് കാശ് കൊടുക്കണ കാര്യം
പറഞ്ഞിട്ടാ അപ്പാപ്പന്റെ മെക്കിട്ട്
കേറണത്?
‘അവള് പൊക്കോട്ടെ, ഇനി ഞാന്‍ നില്ക്കാം
ഇവിടെ. ഡാഡി കേട്ടോ. ചേട്ടന് രാത്രിയാവുമ്പോഴേക്കും
വരും. ഞങ്ങള്‍ നോക്കിക്കൊള്ളാം ഡാഡിയെ. ‘
ന്നെ
പറഞ്ഞയക്കാന്‍ ഇവര്‍ കഷ്ടപ്പെടണെതെന്തിനാ? വല്യ ഡോക്ടറ്
ചെയ്തോളില്ലേ ആ ജോലി?
ഇപ്പോളാണ്
അപ്പാപ്പനെ നോക്കാന്‍ അവര്‍ക്ക് സമയം
കിട്ടീത്. ഈ പുളീടെല കൂമ്പാന്‍ കാലത്ത്. മുള്ളക്കോപ്പേം തൂറ്റക്കോപ്പേം മാറിമാറി പിടിച്ച്, ചന്തീം കഴ്കിച്ച് തൊടപ്പിച്ച് തൊടപ്പിച്ച് കഞ്ഞീം കോരിക്കൊടുത്ത്, കൈയും കാലും ഉഴിഞ്ഞുഴിഞ്ഞ്, കൊറെ നാളായി, മര്യാദയ്ക്ക് മനസ്സറിഞ്ഞ് ഞാനൊന്നൊറങ്ങീട്ടില്ല.
അപ്പാപ്പന്
ഒന്നനങ്ങിയാ ഞാന്‍ എണീക്കും. ഒരു വളി
വിട്ടാ തൂറ്റക്കോപ്പ എടുക്കായി...ഒരു ഏമ്പക്കം വന്നാ നെഞ്ച് തടവായി ...... അപ്പോ ഒക്കെ ഈ മോള് എവിട്യായിരുന്നു? അപ്പാപ്പാന്ന് വിളിച്ച്
വിളിച്ച് നിക്കിപ്പോ
ഇതെന്റെ സൊന്തം അപ്പാപ്പനായി.
കാശും പണോം അവരടത്ര മാനോം ഒന്നുല്യാ നിക്ക്. ശര്യന്ന്യാ. ന്നാലും ഞാന്‍ സ്നേഹിച്ച്ത് ഇല്യാണ്ടാവോ?
ധിറുതീല്
മുറീന്ന് പൊറത്ത് വന്ന്ട്ട് മോള് കൊച്ചു ഡോക്ടറെ വിളിച്ചു. അങ്ങോര് വരണവരെ ഉപ്പ്റ്റി
പൊക്കള്ള ചെരിപ്പിടിച്ച് വരാന്തേല് ങ്ങനെ നട്ക്കായിര്ന്നു. അപ്പാപ്പനെപറ്റി ന്നോടൊന്നും ചോദ്ച്ച് ല്ല, ഞാനൊന്നും പറ്യാനും പോയില്ല.
കൊച്ചുഡോക്ടറ്
വന്നപ്പോ മോള് പറഞ്ഞു. ‘ ഒരു മൂന്നാലു മണിക്കൂറില്‍ വരാന്‍ പറ്റും. തറവാട്ടില്‍ പോയി ഗംഗാജലം
കൊണ്ടുവരാം. അപ്പോഴേക്കും ചേട്ടനും ഭാര്യയും ഒക്കെ എത്തും. പിന്നെ ഡാഡി
വെളിവില്ലാതെ പറഞ്ഞതൊന്നും കാര്യമാക്കണ്ട
കേട്ടോ.’
കൊച്ചുഡോക്ടറ് തലയാട്ടീ. അങ്ങട്ട് ഒരക്ഷരം പറഞ്ഞ് ല്ല.
മോള്
പോയപ്പോ ഞാന്‍ വന്ന് അപ്പാപ്പന്റെ അടുത്തിര്ന്നു. ശ്വാസങ്ങനെ വലിച്ച് വലിച്ച് കെടക്കണ കണ്ടിട്ട് ന്റെ നെഞ്ചു
പൊടിയാര്ന്നു . ഈ മൊഖത്ത് നോക്കി കാശിന്റെ കാര്യൊക്കെ ങ്ങനെ വിളിച്ച്
പറയാന്‍ ത്തിരി നെഞ്ഞൂക്കൊന്നും പോരാ.
ഇനീപ്പോ അപ്പാപ്പന് നല്ല ഒരു തന്ത്യായിര്ന്നില്ലാന്ന്ച്ചാലും കൂടി ഈ സമേത്ത് ആ വിരോധെന്തിനാ?ചാവാറായില്ലേ?കണ്ണടയണവരെ
ഒന്ന് ഷെമിച്ചാ ന്താ ആ മോള്‍ക്ക് ?
പൊറത്ത്
ന്റെ പേര് പറയണ കേട്ടപ്പോളാ ഞാന്‍ ചെവി ഒന്ന്
സൂക്ഷാക്കീത്. കൊച്ചു ഡോക്ടറും പെണ്ണ്
ഡോക്ടറും തമ്മില്‍ മിണ്ടാന്ന്
നിക്ക് തിരിഞ്ഞു.
‘അമ്മിണിക്ക്
കൊടുക്കാന്‍ പറഞ്ഞതാണു കാര്യം’.
‘എന്ത് കൊടുക്കാനാണ്
അമ്മിണിക്ക്?’
‘അദ്ദേഹം ഇവിടെ കെട്ടിവെച്ച പണമുണ്ടല്ലോ. മരിച്ചു
കഴിഞ്ഞാല്‍ കെട്ടിവെച്ചതിലെ ബാക്കി പണം
അമ്മിണിക്ക് കൊടുക്കാന്‍ പറഞ്ഞതാണ്
പ്രശ്നമായത്. ‘
‘അത് വലിയ ഒരു
തുകയല്ലേ? അമ്മിണിക്ക് എന്തിനാണ്
ഇത്രയും പണം?’
‘പണമുള്ളവര്‍
അങ്ങനെ രൂപ വെറുതെ
നഷ്ടപ്പെടുത്തുകയില്ലെന്ന് നമ്മുടെ ഡോക്ടര്‍
സാറ് പറയാറില്ലേ?
വിവരം കിട്ടിയ പാടെ മകള്‍ പറന്നു വന്നത്
കണ്ടോ?’
‘അമ്മിണി ഒരു ചീത്ത സ്ത്രീയാണ്. അറിയാമോ? ആ പണമെല്ലാം അവളുടെ പറ്റ്പടിക്കാരായ വല്ല ഗുണ്ടകളും
കൊണ്ടുപോകും. അവളെ പറഞ്ഞു വിടുന്നതാണു നല്ലതെന്ന്
സാറിനോട് പറ്യണം.’
‘മതി,മതി. ആരാണു നല്ല
സ്ത്രീ ? നീ ചിരിക്കാന്‍
പറഞ്ഞതല്ല. ആലോചിക്കാന്‍ പറഞ്ഞതാണ് ’
ഞാന്‍
പിന്നെ ഒന്നും കേട്ട് ല്ല. അവര്‍ കിന്നരിക്കട്ടെ. ഞാനെന്തിനാ അത് കേക്കണത്? നിക്കാവശ്യള്ളത്
ഞാന്‍ കേട്ടു. അത്ര മതീലോ.
ആഞ്ഞാഞ്ഞ്
കഷ്ടപ്പെട്ട് ഒടുക്കലത്തെ ശ്വാസം വലിക്കണ അപ്പാപ്പന്റെ മൊഖത്ത്
നോക്കീരുന്നു ഞാന്‍ കൊറെ കരഞ്ഞു. ജീവിക്കാന്‍ ഒരു വഴീണ്ടായാല് ന്റെ കഷ്ടപ്പാട്
തീരുന്ന് ഈ ലോകത്തിലാകേം പോകേം വിചാരിച്ച
ഒരേയൊരു മന്ഷ്യനാണ് ഈ കെടക്കണത്. ജനിച്ചന്ന് മൊതലുള്ള ന്റെ സങ്കട്ങ്ങള് പണം കൊണ്ടൊന്നും മാറില്ല്യ. എന്നാലും ചാവാന്‍ കെട്ക്കുമ്പോളും ന്നെപ്പറ്റി
ഒരു വിചാരണ്ടായില്ലേ ഈ മനസ്സില്‍.... ന്നത്തെ തീയ്യതി വരെ ദൈവത്തിനും കൂടി ങ്ങനെ
ഒരു ചിന്തേണ്ടായിട്ടില്ല.
ഒന്നും
കേക്ക്ണ്ടാവില്യാന്ന്ച്ചാലും ഞാന്‍ കരഞ്ഞോണ്ട് പറഞ്ഞു. ‘ നിക്ക് ഒന്നും
വേണ്ടാ അപ്പാപ്പാ. ഞാന്‍ തെണ്ടിയോ എരന്നോ പുഴുത്തോ ങ്ങനേങ്കിലും കഴിഞ്ഞോളാം.
അപ്പാപ്പന് സമാധാനായിട്ട് കെട്ന്നോ. ഞാനിണ്ട് ഇവടെ... ‘
അപ്പാപ്പന്
ഒന്നു പെടഞ്ഞ പോലെ തോന്നി നിക്ക്.... വായ
ഒന്നും കൂടി തൊറന്ന പോലേം. ഗംഗാവെള്ളോം കൊണ്ട് മോള് വരണവരെ കെട്ക്കില്ലാന്റെ
പൊന്ന്ന്ന് നിക്ക് അപ്പോ മനസ്സിലായി. ന്റെ മാറിലു
കണ്ണീരും മൊലപ്പാലും കൂടി നനയണ്ടായിരുന്നു ആ നേരത്ത് ...
മുറീന്റെ വാതല് അട്ച്ച് ട്ട്, പാല് ചൊരക്കണ മൊലക്കണ്ണ് ഞാന്‍ അപ്പാപ്പന്റെ ഒണങ്ങി വേടു കടിച്ച ചുണ്ടുമ്മേ ചേര്‍ത്ത് പിട്ച്ചു. ഇതിലും പുണ്യള്ള ഒരു ഗംഗാവെള്ളോം ന്റേല് അപ്പോ കൊട്ക്കാന് ഇല്യാ.
അപ്പാപ്പന്റെ കഷണ്ടിത്തല ന്റെ നെഞ്ഞത്തേക്ക്
ചാരി പിട് ച്ച് , അപ്പാപ്പനെ തട് വീട്ട് ആ ശോഷിച്ചൊണങ്ങിച്ചുങ്ങ്യേ
ശരീരത്ത്മ്മേ ഒട്ടി ഞാന്‍ കെട്ന്നു.
ന്റെ മൊലേന്നു പാലും
കണ്ണ്ന്ന് വെള്ളോം അപ്പളും ങ്ങനെ ഒഴ് കണ്
ണ്ടാരുന്നു, ഗംഗാ വെള്ളത്തിന്റെ ചേല്ക്ക് ... വിങ്ങീട്ടായാലും
ഞാന്‍ തൊണ്ടകാറി പാടി......
‘ ന്റെ പൊന്നുങ്കട്ട ഒറങ്ങിക്കോ...’
‘ ന്റെ വാവ ഒറങ്ങിക്കോ....’
74 comments:
kadha nannayi
ഇതിലും പുണ്യള്ള ഒരു ഗംഗാവെള്ളോം ന്റേല് അപ്പോ കൊട്ക്കാന് ഇല്യാ.
പണത്തിനുമുന്നില്‍ എല്ലാം എല്ലാം നഷ്ടമായിക്കൊണ്ടിരിക്കുന്നു.
ഭംഗിയാക്കിയിരിക്കുന്നു.
ഹാവു...എന്താണെന്നറിയില്ല... എന്റെ കണ്ണിൽ വല്ലാത്ത ഒരു നീറ്റൽ...വല്ല കരടും പോയതാകും അല്ലെ...ചെറിയൊരു ജലപ്രവാഹവും ഉണ്ടെന്നു തോന്നുന്നു...അല്ല തൊണ്ടയിൽ ഒരു തടകെട്ടി ആരാണാവോ ആ പ്രവാഹം തടഞ്ഞത്...?
ഏയ്....ഒന്നൂല്ലെന്നെ...ഞാൻ പിന്നെ വരാട്ടൊ...
ആശുപത്രീലെ കൂട്ടിരുപ്പുകാരെപ്പറ്റിയുള്ള ലേഖനവും ഈ കൂട്ടിരുപ്പുകഥയും ചേര്‍ത്ത് വായിയ്ക്കുന്നു ഞാന്‍
അത്രയ്ക്ക് അങ്ങോട്ട് ശരിയായോ എന്ന് സംശയം ...........എവിടെയോ ഒരു ധൃതി .....എന്നാലും .കൊഴപ്പില്ല ......
നന്നായിരുന്നു ,ക്ലൈമാക്സിലെത്തിക്കാന്‍ അല്‍പ്പം വേഗത കൂടിയോ ?
ഈ കഥ മറ്റൊരു രീതിയില്‍ എഴുതുന്നതിനായ് ആലോചിച്ചിരുന്നോ ?
ഒരു ജിജ്ഞാസ കൊണ്ട് ചോദിച്ചെന്നു മാത്രം .
സ്നേഹപൂര്‍വ്വം .
എച്ചുമുവേച്ചി.... ഈ ബ്ലോഗ്ഗില്‍ നിന്ന് ഇന്ന് വരെ ഞാന്‍ വായിചിട്ടുള്ളതില് വെച്ച് ഏറ്റവും മനോഹരമായ സൃഷ്ടി എന്ന് ഞാന്‍ ഇതിനെ പറയും. പണമുള്ളവര്‍ പണം നഷ്ടമാക്കാതെ ഇരിക്കാന്‍ മാക്സിമും നോക്കും എന്ന് പറഞ്ഞത് വളരെ ശരി ആണ്. മുലപ്പാലിലും മികച്ച ഗംഗാ ജലം വേറെ ഉണ്ടോ??? ആശംസകള്‍
ഈ കഥ എന്നെ സ്തബ്ധനാക്കുന്നു.മനസ്സിൽ നന്മ നിറയ്ക്കുന്നു. മനുഷ്യനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒന്നു കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. എന്താണു പറയേണ്ടതെന്നറിയില്ല. ഉദാത്തമായ രചന എന്നു പത്തു വട്ടം പറയുന്നു.എച്ചുമുക്കുട്ടീ നന്ദി,സ്നേഹം.
ഹൊ,, സൂപ്പർ കഥ,,,
കഥ പറഞ്ഞ രീതിയും ഭാഷയുമെല്ലാം വളരെ നന്നായിട്ടുണ്ട്. ആവര്‍ത്തനമായി മാറിയ വിഷയമാണ്. അല്ലെങ്കിലും ജീവിതങ്ങള്‍ ആവര്ത്തനങ്ങളാണല്ലോ. അവസാന നാളുകളില്‍ മക്കളുടെ ക്രൂരതക്ക് പാത്രമായി നരകിച്ചു കിടക്കാതെ മരിക്കും പുണ്യം ചെയ്തവര്‍ . എന്നെത്തെയും പോലെ വായിച്ച ശേഷം മനസ്സില്‍ വേദന ബാക്കി
കഥ നന്നായിരിക്കുന്നു ചേച്ചി
വെറും സാധാരണക്കാരിലേ ഇന്ന് നന്മയുടെ അംശം ബാക്കിയുള്ളൂ എന്ന് വന്നിരിയ്ക്കുന്നു.
നന്നായെഴുതി, ചേച്ചീ
കഥ നന്നായിരിക്കുന്നു
എച്മു,.. നന്നായി എഴുതി... ഒരു ജീവന് തുടിക്കുന്ന കഥ....
എന്താണു മനസിൽ കൂടി പോയത് എന്നറിയില്ല.
ലോകം പോയ പോക്ക്.
പണം ഉണ്ടാക്കുന്ന സംസ്കാരങ്ങൾ
എച്മൂ ഈ എഴുത്തിൻ ഒരുപാട് നന്ദി
ഒരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രത്തെയാണ് എച്ച്മുക്കുട്ടി അവതരിപ്പിച്ചത്. ഒരുപാട് അഭിനന്ദനങ്ങള്‍
എച്ച്മു, വീണ്ടും നിങ്ങളെന്റെ കണ്ണ് നനയിച്ചു.
വിഷയം പുതിയതല്ലയെങ്കിലും നന്നായി അവതരിപ്പിച്ചു
കഥ നന്നായി എച്മു. പലഭാഗങ്ങളിലും മനസു വേദനിച്ചു. എങ്കിലും അവസാനം ഏകദേശം പ്രതീക്ഷിച്ച പോലെയായി. climax അങ്ങിനെയായിരുന്നില്ലെങ്കില് കഥ കുറച്ചുകൂടി തീവ്രമായിരുന്നെനെ എന്ന് തോന്നി. ഇത് എന്റെ മാത്രം അഭിപ്രായം,കേട്ടോ.
എത്ര അക്ഷരങ്ങള്‍ കൂരമ്പുകളായി നെഞ്ചില്‍ തറച്ചു എന്നേ ചോദിക്കേണ്ടൂ.. അത്രയ്ക്കും സത്യസന്ധമായിരുന്നു വാക്കുകള്‍. ചിലയിടങ്ങളില്‍ അരോചകമായി തോന്നിയെങ്കിലും മൊത്തത്തില്‍ കഥ ഒത്തിരി ഇഷ്ടമായി. കഥാപാത്രങ്ങളില്‍ വൃദ്ധനും കഥാനായികയും പിന്നെ മോളും,, ജീവിതത്തിണ്റ്റെ ഇടവഴിയില്‍ വച്ചൊരുപാടു പ്രാവിശ്യം നമ്മോടു ചിരിക്കുകയും കരയുകയും ഒക്കെ ചെയ്തവര്‍..
ഇക്കഥ പൊടി പൊടിച്ചു. ഗുഡ്
നല്ല ആശയം നന്നായി അവതരിപ്പിച്ചു.
കമന്റു ഇവിടെയും വാരിക്കൂട്ടും
സംശയം വേണ്ടാട്ടോ.
ആശംസകള്‍
കണ്മുന്നില് കാണുന്ന സത്യമായതിനാലാകാം എവിടെയൊക്കെയോ വായിച്ച പോലെ........ നമ്മെയെല്ലാം ദൈവം രക്ഷിക്കട്ടെ........
രചനയില്‍ തുടക്കത്തില്‍ കിട്ടാതിരുന്ന ഇഴയടുപ്പം പിന്നീടങ്ങോട്ട് മാറി.മനസ്സ് ആര്‍ദ്രമായി.സ്റ്റീന് ബക്കിന്റെ "grapes of wrath" വായിച്ചിട്ടുണ്ടോ?
നല്ല കഥക്കെന്റെ ആശംസകൾ
ഈശ്വരാ........... ആരെയെന്നറിയാതെ വിളിച്ചുപോകുന്നു....
എച്ചുമുവേച്ചി...നന്നായിരിക്കുന്നു ...ഞാന്‍ ഇവിടെ ആദ്യമായിട്ടാ വരുന്നത് .
എനിക്ക് മറ്റൊന്നും പറയാനില്ല .
ശരിക്കും നല്ല കഥ ..
നന്നായിരിക്കുന്നു.
ആശംസകള്‍..
വിഷയത്തിൽ പുതുമയില്ലെങ്കിലും, കൃതഹസ്തയായ എഴുത്തുകാരിയുടെ മാന്ത്രികസ്പർശം ഈ കഥയിലുമുണ്ട്.
അഭിനന്ദനങ്ങൽ, എച്ച്മൂസ്!
മരിച്ചു കൊണ്ടിരിക്കുന്ന വായനാ ശീലം തിരിച്ചു കൊണ്ട് വരുവാന്‍ ഇത്തരം കഥകള്‍ക്ക് സാധിക്കും സഖാവെ .
***************************
ഇക്കുറി കമ്മെന്റുകള്‍ സെഞ്ചുറി അടിക്കും പ്രിയപ്പെട്ട കൂട്ടുകാരി .
ഹൃദയ സ്പര്‍ശിയായ കഥ ..അവസാനം അദ്ദേഹം മരിച്ചോ ??
വായിച്ചു........?
ആശംസകള്‍
എനിക്ക് കരച്ചില് വരുന്നു എച്മൂ....
അഭിനന്ദനങ്ങള്‍ .....
എഴുതുന്ന എല്ലാ വിഷയത്തിലും വ്യത്യസ്ഥത പുലർത്തുന്നു എച്ച്മു... ആശംസകൾ...
കണക്കെഴുത്താണ് നല്ലത് സ്വന്തം ബുഥിയെങ്കിലും തെളിയും അനുഗ്രഹാശ്ശിസ്സുകൾ
:O
കണ്ണ് നിറയുന്നില്ല, പുകയുന്നു! :(
ഹൃദയത്തില്‍ തൊട്ടു, നോവിച്ചു തന്നെ എഴുതി
നന്നായി എഴുതി ചേച്ചി വേദന നിറഞ്ഞ വരികള്‍
സ്നേഹത്തോടെ,
ഗിരീഷ്
ഇതുപോലെ ഒരച്ഛനെ ഞാനും കണ്ടിടുണ്ട് . പക്ഷെ നോക്കാന്‍ ഭാര്യയും മക്കളും ഉണ്ടായിരുന്നു . നല്ല കഥ എച്മൂ . കണ്ണ് നിറഞ്ഞു വായിച്ചു കഴിഞ്ഞപ്പോഴേക്കും:(
ഞാനും മുങ്ങിത്താഴ്ന്നുയരുന്നൂ ..
വിരലുകളിൽ പടരുന്ന നൊമ്പരവുമായി..!
ആദ്യവായനയ്ക്കെത്തിയ അനുരാഗിനു നന്ദി.
പണത്തിനെ ആര്‍ത്തിയും പകിട്ടും ഗമയുമൊക്കെ എന്നും ഇങ്ങനെ ചില നഷ്ടങ്ങളെ ഉണ്ടാക്കാറുണ്ടല്ലോ രാംജി...
അതെ, ലീല ടീച്ചറെ സങ്കടപ്പെടുത്തിയതില്‍ വിഷമമുണ്ട്.ഇങ്ങനെയും ചില മനുഷ്യര്‍ അല്ലേ?
ആ ലേഖനം അജിത്ജി വായിച്ചിരുന്നെന്നറിഞ്ഞ് സന്തോഷിക്കുന്നു.അത് ബ്ലോഗിലിട്ടിട്ടില്ല.
അപ്പോ ഇനീം ഭംഗിയാക്കാന്‍ നോക്കാം ചെത്തു വാസു...ഇനീം പരിശ്രമിക്കാം. തുടര്‍ന്നും വായിക്കുമല്ലോ.
മറ്റൊരാള്‍ എഴുതിയത് വായിച്ചു.അങ്ങനെ മറ്റൊരു രീതിയില്‍ എഴുതാന്‍ വിചാരിച്ചിരുന്നില്ല. എങ്കിലും കുറെക്കൂടി ഭംഗിയാക്കാമായിരുന്നു ഈ കഥ അല്ലേ?
വിഘ്നേഷിന്റെ അഭിനന്ദനത്തില്‍ സന്തോഷം കേട്ടൊ.
ശ്രീനാഥന്‍ മാഷ് നല്ലതു പറഞ്ഞാല്‍ എനിക്ക് വലിയ ആഹ്ലാദമാണ്. അതുകൊണ്ട് ഈ നല്ല വാക്കുകള്‍ എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്നു.
മിനി ടീച്ചര്‍ എഴുതിയത് കണ്ട് ആഹ്ലാദിക്കുന്നു.
ജീവിതം എപ്പോഴും എല്ലായിടത്തും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു, നിസാരന്‍.അതുകൊണ്ടാവും കഥകളും അങ്ങനെയാകുന്നത് അല്ലേ?
അഭി,
ശ്രീ,
അമൃതം ഗമയാ,
രഘുനാഥന് എല്ലാവര്ക്കും നന്ദി. ഇനിയും വായിക്കുമല്ലോ.
ഇന്‍ഡ്യാ ഹെറിട്ടേജ് അഭിനന്ദിച്ചതില്‍ സന്തോഷം.
ഉണ്ണിച്ചേട്ടന്റെ നല്ല വാക്കുകള്‍ക്ക് നന്ദി.
കല്യാണിയെ സങ്കടപ്പെടുത്തിയല്ലോ, ഞാന്‍.....
ഭാനു വായിച്ചതില്‍ സന്തോഷം.
കഥ ഇനീം ഭംഗിയാക്കാമായിരുന്നു അല്ലേ സേതു?
അബൂതിയുടെ നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി.
‘അമ്മിണി ഒരു ചീത്ത സ്ത്രീയാണ്. അറിയാമോ? ആ പണമെല്ലാം അവളുടെ പറ്റ്പടിക്കാരായ വല്ല ഗുണ്ടകളും കൊണ്ടുപോകും. അവളെ പറഞ്ഞു വിടുന്നതാണു നല്ലതെന്ന് സാറിനോട് പറ്യണം.’
‘മതി,മതി. ആരാണു നല്ല സ്ത്രീ ? നീ ചിരിക്കാന്‍ പറഞ്ഞതല്ല. ആലോചിക്കാന്‍ പറഞ്ഞതാണ് ’
kollaaaaaaaaaaaaam
പാർശ്വവൽക്കരിക്കപ്പെട്ട ഒരു സ്ത്രീയുടെ കണ്ണിലൂടെ, അവരുടെ ഭാഷയിലൂടെ, അവരുടെ മൂല്യസങ്കൽപ്പങ്ങളിലൂടെയുള്ള ഈ കഥ പറയൽ എനിക്കേറെ ഇഷ്ടമായി. പറഞ്ഞു പതിരായ കഥയല്ല. ഇത്തരം കഥകളുടെ പതിവുരീതികളിൽ നിന്ന് വിഭിന്നമായ., വ്യത്യസ്ഥമായ ഒരു കോണിൽ നിന്ന് കഥ പറഞ്ഞവസാനിപ്പിച്ചപ്പോൾ പുതിയൊരു ഭാവലോകമാണ് സൃഷ്ടിക്കപ്പെട്ടത്. ഞാൻ അഭിപ്രായമെഴുതാതെ കഥയിൽ ലയിച്ച് പലതവണ വായിക്കുകയായിരുന്നു. വൃദ്ധന്റെ മകൾ കൊണ്ടുവരുന്ന ഗംഗാജലത്തേക്കാൾ പതിനായിരം മടങ്ങ് പവിത്രതയും, വിശുദ്ധിയും ആ മുലപ്പാലിനുണ്ട്.... ആ വിശുദ്ധിയെ സാഷ്ടാംഗം പ്രണമിക്കുന്നു.....
ഞാൻ വായിച്ച നല്ല കഥകളുടെ പട്ടികയിലേക്ക് ഈ കഥയും ചേർത്തുവെക്കുന്നു.......
ഈ കഥയെഴുതിയ മനസ്സിനും എന്റെ പ്രണാമം...
നീണ്ട കഥ മടുപ്പിക്കാത്ത അവതരണം കൊണ്ട് ഭംഗിയാക്കി. പണം, അതെ ഇന്നെല്ലാര്‍ക്കും വേണ്ടു. മകള്‍ ഓടി വന്നതും അതിനാണല്ലോ.
>>>എത്ര കൊമ്പത്തെ ആണായാലും ഭാര്യല്ലെങ്കിപിന്നെ ഒരാളും വെല വെയ്ക്കില്ല. ദേഹത്തിന് ബലള്ള കാലത്ത് ആണങ്ങള്ക്ക് അത് ഓര്മ്മീണ്ടാവില്ല. പെണ്ണിനെ നിസ്സാരാക്കി കാണിക്കലാ ആണത്തന്ന് വിചാരിച്ച്,അങ്ങനെ കാണ്ച്ച് കാണ്ച്ച്പെണ്ണിന്റെവെറ്പ്പ് ആവോളം സമ്പാദിച്ച് കൂട്ടും .ന്ന്ട്ട് വയസ്സ്കാലത്ത് ആനിസ്സാരക്കാരത്തി പെണ്ണില്ലാണ്ടായാലോഅന്യമ്മാരടെ കാര്ണ്യത്തിനു കാത്ത്വെറ്ച്ച്വെറ്ച്ച് ങ്ങ്നെ കെട്ക്കും.<<
ചിലരുടെ എങ്കിലും കണ്ണ് തുറപ്പിക്കാന്‍ ഈ വരികള്‍ക്ക് സാധിക്കും എന്ന് തോന്നുന്നു..
കഥ നന്നായി..അഭിനന്ദനങ്ങള്‍.
ചോദ് ക്കാനും പറയാനും ആരൂല്യാത്ത ന്നെപ്പോലത്തെ പെണ്ണങ്ങള് ആണങ്ങള്ക്ക് കാലകത്തിക്കൊടുക്കര്ത്. കൊട് ത്താ അതിന്റെ ശിക്ഷ വയറ് നിറയെ, മൊല വിങ്ങേ അന് ഭവിക്കണം, വയറൊഴിയേ മൊല വറ്റേ അന്ഭവിക്കണം.
ആഹ കൊതിപ്പിക്കുന്ന വരികള്‍ ..
മൊത്തത്തില്‍ കൊള്ളാം ..മൊത്തയും
ആവര്‍ത്തനം ആണല്ലോ pennumbille ഇതെല്ലാം
തീട്ടവും മൂത്രവും ഇങ്ങനെ തൊറന്നു എഴുതാന്‍ ഈ എഴുതിയ ആള്‍ക്ക് ഒരു മടിയും ഇല്ലേ ഭഗവാനെ
Good one as usual..
write more and more..
കഥ നന്നായി എച്ചുമു .
ഏരിയലിന്റെ ആശംസ ഫലിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
എത്ര നാളായീ ഉമ്മു അമ്മാര്‍ വന്നിട്ട്...എന്നെ മറന്നുവെന്ന് ഞാന്‍ കരുതി, വന്നതില്‍ വലിയ സന്തോഷം കേട്ടോ.
വെട്ടത്താന്‍ ചേട്ടന് ഗ്രേപ്സ് ഓഫ് റാത്തിലെ അവസാന രംഗം ഓര്‍ത്തുവെന്ന് മനസ്സിലായി കേട്ടോ. ചേട്ടനതു ചോദിക്കും വരെ ഞാന്‍ മറന്നിരിക്കയായിരുന്നു അത്. ഇനീപ്പോ എന്തു ചെയ്യാനാ?
ചന്തുവേട്ടന് ഒറ്റവരിയില്‍ ആശംസിച്ചു പോയതെന്താ? കഥ അത്ര നന്നായില്ല അല്ലേ?
ഞാനും പലപ്പോഴും വിളിച്ചു പോയിട്ടുണ്ട്, പ്രയാണ്‍.
ആദ്യം വന്ന അമ്മാച്ചു രണ്ടാമതും വരുമെന്ന് കരുതട്ടെ.
ശ്രീജിത്തിനും ജയനും നന്ദി.
അവതാരികയ്ക്കും തങ്കപ്പന് ചേട്ടനും വി കെയ്ക്കും വിനുവേട്ടനും നന്ദി. ഇനിയും വായിക്കുമല്ലോ.
അനോണിമസിനു കഥ ഇഷ്ടമായില്ലെന്ന് മനസ്സിലായി . അനുഗ്രഹാശിസ്സുകള്‍ക്ക് നന്ദി.
ഉണ്ണിമായ,
സലാം,
ഗിരീഷ്,
അനാമിക,
വര്‍ഷിണി എല്ലാവര്ക്കും നന്ദി.
അനോണിമസിനു നന്ദി.
പ്രദീപ് മാഷിന്റെ അഭിപ്രായം വായിച്ച് ഏറെ സന്തോഷിക്കുന്നു, എനിക്ക് വലിയ ഒരു പ്രോല്സാഹനമാണീ അഭിപ്രായം. സന്തോഷം, നന്ദി.
അക്ബറിനു നന്ദി.
വില്ലേജ് മാന്‍ വന്നതില്‍ സന്തോഷം. അഭിനന്ദിച്ചതിലും സന്തോഷം.
രണ്ട് അനോണിമസിനും നന്ദി.
എത്ര നാളായി സ്മിതയെ കണ്ടിട്ട്.. എന്നെ മറന്നില്ലെന്ന് അറിഞ്ഞ് സന്തോഷിക്കുന്നു.
വഴിമരങ്ങള്ക്ക് നന്ദി. ഇനീം വായിക്കുമല്ലോ.
പോസ്റ്റ് വായിച്ച് പ്രോല്‍സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
എച്ച്മുവിന്റെ നല്ല കഥകളില്‍ ഒന്ന് എന്ന് പറയാമോ എന്ന് സംശയം!
കഥാപാത്രങ്ങളിലേക്ക് ഇറങ്ങി ചെന്ന് എഴുതിയ ഒരു നല്ല കഥ ,,വായിക്കാന്‍ വൈകിയതില്‍ ഒരു ചെറിയ വിഷമവും ,
സംഭാഷണങ്ങള്‍ വരുന്നു ഭാഗത്ത് ,വേര്‍തിരിച്ചു എഴുതിയിരുന്നു എങ്കില്‍ ഒന്ന് കൂടി വായനാസുഖം കിട്ടുമെന്ന് തോന്നി ,
അവതരണ മികവാല്‍ ഭംഗിയാക്കിയ കഥ ..
ഇന്ന് ഭൂരിഭാഗം അപ്പാപ്പന്മാരുടെയും അമ്മാമ്മമാരുടെയും ഒക്കെ അന്ത്യ നാളുകള്‍ ഏതാണ്ട് ഇങ്ങിനെ തന്നെയാണ്.
അത്താണി പോലെ വല്ല പിഴച്ചവളോ പെറ്റവളോ ഒക്കെ വന്നാല്‍ അല്‍പ്പം ആശ്വാസം എന്ന് മാത്രം. മാതാപിതാക്കളെ അന്ത്യം വരെ കൂടെ നിര്‍ത്തി സംരക്ഷിക്കാന്‍ കഴിയുന്ന മക്കള്‍ ആണ് യഥാര്‍ഥത്തില്‍ പുണ്യം ചെയ്തവര്‍.
നല്ല കഥ.
താങ്കളെ കുറിച്ച് ഇത് വരെ കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്.ആദ്യമായാണ് താങ്കളുടെ ബ്ലോഗില്‍ വരുന്നതും കഥ വായിക്കുന്നതും.സംഭാഷണങ്ങളും ആത്മഗതങ്ങളും വായിച്ചെടുക്കുവാന്‍ അല്പം ബുദ്ധിമുട്ടി.
പക്ഷെ ഇത്തരം കഥകള്‍ പലരും മുന്‍പ് പറഞ്ഞതല്ലേ എന്ന് തോന്നിപോകുന്നുണ്ട് ,കൂടാതെ ഫെമിനിസത്തിന്റെ അസ്കിത പല സന്ദര്‍ഭങ്ങളിലും നിഴലിച്ചു കാണാം.വായനക്കാരനെ പിടിച്ചിരുത്തുന്ന, സ്വാധിനിക്കുന്ന താങ്കളുടെ ശൈലിയെ അഭിനന്ദിക്കുന്നു.
ബ്ലോഗു ഉലകത്തിലെ പല ബ്ലോഗു പുലികളുടെയും മടകള്‍ കയറി ഇറങ്ങുന്നതിനിടയില്‍ താങ്കളുടെ മടയില്‍ എത്തിപെടുവാന്‍ ഇത്തിരി വൈകി.കമന്ടടിക്കാരുടെ കൂട്ടത്തില്‍ ഒരു ശല്യക്കാരന് കൂടി !
ത്രിവേണി ഒഴുകും കാലം .... .......
ENTHAANU EE TITLE KONDU UDHESHIKKUNNATHU?
sonthamaayi blogilallathu kondaanu Anonymous aayi chodikkunnath
utharam KITTUMENNU karuthunnu
by Shaju Kuwait,Farawiya
കഥ അത്ര നന്നായില്ല അല്ലേ,അനില്‍? ഇനിയും നന്നാക്കാന്‍ തീര്‍ച്ചയായും പരിശ്രമിക്കാം.
ഫൈസലിനെ കണ്ടില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു. നിര്‍ദ്ദേശത്തെ ഗൌരവത്തിലെടുക്കുന്നു, കേട്ടോ. ഇനിയും ശ്രദ്ധിക്കാം.
വേണുഗോപാല്‍ വന്നതില്‍ സന്തോഷം. പുണ്യം ഇപ്പോള്‍ എല്ലാവരും ആരാധനാലയങ്ങളില്‍ നിന്ന് പാക്കറ്റുകളില്‍ കൈപ്പറ്റാനാവുമെന്ന് കരുതുന്നു....
അജ്ഞാതനു സ്വാഗതം. ഇനിയും വരിക..വായിക്കുകയും അഭിപ്രായങ്ങള്‍ കുറിക്കുകയും ചെയ്യുക.നല്ല കഥ എന്നെഴുതിയത് വായിച്ച് സന്തോഷിക്കുന്നു.
ത്രിവേണിയിലുള്ളത് ഗംഗയും യമുനയും സ രസ്വതിയുമാണ്. ഇതില്‍ തന്നെ സരസ്വതി അദൃശ്യയാണ്. കഥയില്‍ മുലപ്പാലും കണ്ണീരും ഗംഗയും യമുനയുമാവുമ്പോള് അമ്മിണിയുടെ സ്നേഹം ലോകത്തിനു ദൃശ്യമാവാത്ത സരസ്വതിയെപ്പോലെ ത്രിവേണിയായി ഒഴുകുന്നു....അനോനിമസ് എന്നെഴുതിയ ഷാജു എന്ന സുഹൃത്തിനോട് കഥയുടെ തലക്കെട്ടിനെക്കുറിച്ച് ഇത്രയും വിശദീകരണമേ എന്റെ പക്കലുള്ളൂ. ഇനിയും വായിക്കുമെന്ന് കരുതട്ടെ.
Echmu...
ithokke oru kazhivu thanne.sammathichirikkunnu ..
Ineem ezhuthanam...
All the best...
“ പണ്ടാറടങ്ങാന്‍... ആകാശത്തിരിക്കണ ദൈവം തമ്പ് രാന്‍ കണ്ട് രസിക്കട്ടെ. ചങ്ക് പൊട്ടണ കഴപ്പ്ണ്ട്. ഞാനൊക്കെ കരഞ്ഞാലും ദണ്ണിച്ചാലും ഏത് ദൈവം കാണാനാ? അതിനല്ലേ ദൈവം മാനത്തിരിക്കണേ? വല്യ ആളോളും അവര്ടെ വീടും സങ്കടോം ഒക്കെ വലുതല്ലേ? അപ്പോളത് ദൂരെ മാനത്തിര്ന്നാലും ദൈവത്തിനു കാണാമ്പറ്റും. അതു പോലെയാ എന്നെപ്പോലെള്ളോരടെ ദണ്ണം? “
ഏറെപ്പേരും എഴുതാത്ത ,
അവർക്കൊന്നും വിവരിക്കാൻ
പറ്റാത്ത രീതിയിലുള്ള ഇത്തരം
ദണ്ണങ്ങളുടെ കൂമ്പാരങ്ങളാണല്ലോ
എച്ച്മുന്റെ ഭൂരിഭാഗം കഥകളും..!
ഇവിടെയാ ഗംഗാജലമിറ്റിച്ച്
ഈ മലയാളകഥാലോകത്ത് പുണ്യം വരുത്തൈയതിന് അഭിനന്ദനം കേട്ടൊ കല
hi echmu,
typical echmu touch!!!!!!!!!!!
simply superb...
wish you a very happy new year!
നല്ല കഥ! ഈ ബ്ലോഗിൽ ഇതിലും മികച്ച കഥകൾ വന്നിട്ടുണ്ട്!
പാർശ്വവത്ക്കരിക്കപ്പെട്ടവർ തന്നെയാണല്ലോ ഇവിടുത്തെ പ്രധാനകഥാപാത്രങ്ങൾ!
വായനയും അതു കഴിഞ്ഞുള്ള ചിന്തകളും മനസ്സിലൊരുപാട് ചോദ്യങ്ങൾ ബാക്കിയാക്കുന്നു, അവയുടെ ഭാരം ശിരസ്സിനെ കുനിപ്പിച്ചു കളയുന്നു!
റിതുവിനു,
ബിലാത്തിപട്ടണത്തിനു,
ചിത്രാംഗദയ്ക്ക്,
ചീരാമുളകിനു എല്ലാവര്ക്കും ഒത്തിരി നന്ദി. ഇനിയും വായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക......
എച്മൂ.....
നിങ്ങളുടെ കിരീടത്തിൽ ഒരു തൂവൽ കൂടി എന്നാണു തോന്നിയത്....
വായിച്ചു കഴിഞ്ഞ് ഒന്നു രണ്ടു നിമിഷം നിശ്ചലയായി ഇരുന്നു പോയി....
എച്മൂ.....മറ്റൊന്നും പറയാനില്ല
ഒരു സാധാരണക്കാരിയുടെ ആല്മ ഗതങ്ങള്‍ അസാധാരണമായ
മികവോടെ അവതരിപ്പിച്ചിരിക്കുന്നു.....ഒരു സാമൂഹ്യ പശ്ച്ചാത്തലത്തെ ഇത്ര
ഭംഗി ആയി ആ ഒരു കഥാപാത്രതില്ക്കൂടി ഇത്രയും പച്ച ആയി അവതരിപ്പിക്കാന്‍
കഴിഞ്ഞു എന്നത് ആണ് ഈ കഥയുടെ മൂര്‍ച്ച.മനസ്സില്‍ കുത്തിക്കയറുന്ന ആ കത്തിയുടെ
രാകി മിനുക്കുന്ന അരം ആയി മാറുന്നു അമ്മിണിയുടെ ഓരോ വാചകങ്ങളും..ശൈലിയുടെ
പ്രത്യേകത മനസ്സിലാക്കി വികാരങ്ങള്‍ അങ്ങനെ മനസ്സില്‍ തട്ടണം എങ്കില്‍ രണ്ടു വട്ടം എങ്കിലും
ഇത് വായിക്കണം എന്ന് തോന്നുന്നു...
എച്ച്മുവിന്റെ കഥാപാത്രങ്ങളുടെ തനതു രീതി ഉള്‍ക്കൊള്ളാന്‍ പല വായനക്കാര്‍ക്കും പലപ്പോഴും
പറ്റാറില്ല.അത് കമന്റുകളില്‍ കാണാം...അത് വായനയുടെ സൂക്ഷ്മതക്കുറവ് ആയിട്ടാണ് എനിക്ക്
തോന്നിയിട്ടുള്ളത്..എഴുത്തുകാരിയുടെ സംവദന ശേഷിയുടെ കുറവ് അല്ല.
വൃദ്ധന് ഇന്നത്തെ ജനതയുടെ ഒരു സാധാരണ പ്രതീകം ആവുമ്പോള്‍ അമ്മിണി എന്നത്തേയും
ഒരു വേദന ആയി മനസ്സില്‍ കത്തിപ്പടരുന്നു ...കണ്ണില്‍ നിന്ന് മറയാതെയും ......
അഭിനന്ദനങ്ങള്‍ എച്മു...ഗൌരവ തീവ്രത കൊണ്ടാവാം എച്ച്മുവിന്റെ മറ്റു കഥകളുടെ വായനാ
സുഖം ഇതില്‍ കിട്ടിയില്ല എന്നും പറയേണ്ടി വരുന്നു....
കഥ വായിച്ചു. കൊള്ളാം. അഭിനന്ദനങ്ങള്‍
അമ്മൂന്റെ കുട്ടി എഴുതിയത് വായിച്ച് എനിക്ക് വലിയ സന്തോഷമായി.........
എന്റെ ലോകത്തിന്റെ ഈ വിശദമായ അവലോകനത്തിനു ഒത്തിരി നന്ദി..സന്തോഷം.
കുസുമം എന്തേ വരാത്തത് എന്നു വിചാരിച്ചിരിക്കുകയായിരുന്നു. വന്നപ്പോള്‍ സന്തോഷമായി.....
ആഷിക് അബു 22FK യില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയിരിക്കുന്നു .അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുതിരിക്കുന്നു .നല്ല ഒരു ക്ലൈമാക്സ് കൂടി വന്നപ്പോള്‍ എച്ചുവിന്റെ കൈയൊപ്പ് പതിഞ്ഞ കഥ
ഒരു കഥ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് ഒരു എഴുത്തിന്റെ വിജയം. ആരും നോക്കാനില്ലാത്ത വൃദ്ധനും അയാളെ നോക്കാന്‍ വന്ന സ്ത്രീയും എല്ലാം നമ്മുടെ കണ്മുന്നില് ഉള്ള കാഴ്ചകള്‍ .അത് നല്ലൊരു കഥയാക്കി മുന്നില്‍ തന്ന എച്ചുമുവിനു അഭിനന്ദനങ്ങള്‍. നല്ല അവതരണം
ആഷിക് അബുവിന്റെ സിനിമ ഞാന്‍ കണ്ടില്ല, മൈഡ്രീംസ്. അതുകൊണ്ട് ആ സാധ്യതകള്‍ മനസ്സിലായിട്ടില്ല. എന്താണ് മൈഡ്രീംസിനെ കാണാത്തതെന്ന് വിചാരിച്ചു.. വന്നല്ലോ. സന്തോഷമായി...കേട്ടോ.
റോസാപ്പൂവ് ഇന്നു വരും നാളെ വരും എന്ന് വിചാരിച്ചിട്ട് കാണാത്തപ്പോള്‍ മറന്നു എന്ന് സങ്കടമായിരിക്കുകയായിരുന്നു.... വായിച്ചതില്‍ സന്തോഷം.
സംഭാഷണങ്ങള്‍ വരുന്ന ഭാഗത്ത് വേര്‍തിരിച്ചു എഴുതിയിരുന്നു എങ്കില്‍ ഒന്ന് കൂടി വായനാസുഖം കിട്ടു
good writing. expecting more this kind of...
vazhithettivanatha pakshe vaichapo oru padishtamaii
Oru pralaya jalapravaahathil ozhuki natannathu pole thonni.. kure onnum manassilaayilla (engilkkoddi)..
Ithupoleyulla sambhavangal evidengilum nadannittundaavumo..
Snehapurvam.. Santhosh nair
ശരിക്ക് കണ്ണു നിറഞ്ഞു . വേറൊന്നും പറയാൻ പറ്റുന്നില്ല.
Post a Comment