Wednesday, September 11, 2013

ഗാനകോകിലത്തിന്‍റെ മൌനനൊമ്പരം


( 06- 09- 2013 ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.   )  

ഗാനകോകിലം ആരാണെന്നാണോ?
 
ഇപ്പോ  അങ്ങനെയൊന്നും അല്ല, ശരി തന്നെ. പക്ഷെ,   നല്ല പ്രോല്‍സാഹനം  കിട്ടിയിരുന്നെങ്കില്‍ ആവശ്യത്തിനു വെള്ളവും വളവും ഒക്കെ കിട്ടിയിരുന്നെങ്കില്‍  ഒരു  ഗാന പ്രപഞ്ചമായി  പന്തലിക്കാമായിരുന്ന   ആള്‍ ...  ആ ആള്‍ പഴയ കഥകള്‍ പറയുമ്പോള്‍ വിനയത്തോടെയാണെങ്കിലും  ഒരു ഗാനകോകിലമെന്ന്   എഴുതണ്ടേ?

വേണം. 

അപ്പോള്‍ ശരി.

ഗാനകോകിലം രണ്ടാംക്ലാസ്സില്‍  പഠിക്കുകയാണ്.  എല്ലാ വെള്ളിയാഴ്ചയും സാഹിത്യ സമാജമുണ്ട്.  അതില്‍  പാട്ടുണ്ടാവും,  ഡാന്‍സുണ്ടാവും,  മാജിക്കുണ്ടാവും,  അറ്റകെയിനു  നാടകവുമുണ്ടാവും.. ഉപന്യാസ രചന, പ്രകടപ്രസംഗം , നാടകം ഇതൊക്കെ നാലാം ക്ലാസിലെ  വല്യേട്ടന്മാരുടെയും ചേച്ചിമാരുടെയും കുത്തകയാണ്. നാടകത്തില്‍  ആളില്ലാതെ വരുമ്പോള്‍    വേലക്കാരിക്കുട്ടിയായോ  മാജിക്കില്‍  സഹായിയായോ മറ്റോ  വിളിക്കാറില്ലെന്നല്ല.   എന്നാലും പൊതുവേ കൊച്ചു  ചിടുങ്ങാസുകള്‍ക്ക് പാട്ടു മാത്രമേ കിട്ടാറുള്ളൂ.

അങ്ങനെ  പാട്ടു  പാടാന്‍  പോവുകയാണ്. 

ആ പാട്ടില്‍  സാധാരണ  പുറത്തു  പറയാറില്ലാത്ത ഒരു  പ്രത്യേക  വാക്കുണ്ടെന്ന്   അവിടെ പാടുന്ന വരെ  ഗാനകോകിലത്തിനു  മനസ്സിലായില്ല. കാരണം , ആകാശവാണിയില്‍ ഉഷാറായി കേട്ടിരുന്ന പ്രശസ്ത ഗാനമായിരുന്നുവല്ലോ  അത്. 

സുരേഷ് ഗോപി ഫാ,  പുല്ലേ  എന്നും  ഷിറ്റ് എന്നുമൊക്കെ  പറയുന്നത്   സദസ്സറിയാതെ  ആവര്‍ത്തിച്ചാല്‍ കുഴപ്പമാണെന്ന്  അറിയാത്ത  പില്‍ക്കാല    കുട്ടിയെപ്പോലെ  തന്നെയായിരുന്നു  അന്നത്തെ  ഗാനകോകിലവും..  

വെള്ളിയാഴ്ച ... ഉച്ചതിരിഞ്ഞ്  രണ്ടര മണിയായപ്പോള്‍  സാഹിത്യ സമാജം കൂടി. പ്രാര്‍ഥന,  സ്വാഗതപ്രസംഗം, ഉപന്യാസ വായന  എന്നിവ തീര്‍ന്നു. 

പാട്ട്  ആരംഭിച്ചു. 

രണ്ടാമത്തെയാണ്  ഗാനകോകിലത്തിന്‍റെ    പാട്ട്. 

'വൈക്കത്തഷ്ടമി നാളില്‍..'

എല്ലാവരും നിശ്ബ്ദരായി ഇരുന്നു  കേള്‍ക്കുകയാണ് .അപ്പോള്‍  അതാ  വരുന്നു ...

ആറിനക്കരെ നീന്തിക്കേറാന്‍ താറുടുത്തു  ഞാന്‍ നില്‍ക്കുമ്പോള്‍....
 
തുടങ്ങിയല്ലോ  ചിരി...  കൂവല്‍ ... ബഹളം. ചെറുപ്പക്കാരികളായ ടീച്ചര്‍മാര്‍  സാരിത്തുമ്പുകൊണ്ട്  വായ്  പൊത്തിച്ചിരിക്കുന്നു... 

ഗാനകോകിലം വിക്കി ... പിന്നെയും വിക്കി... 

നില്‍ക്കുമ്പോള്‍ ... നില്‍ക്കുമ്പോള്‍...  നില്‍ക്കുമ്പോള്‍ ...  അതിനപ്പുറമുള്ള  ഒറ്റ  വാക്കും  പിന്നെ  പുറത്തേക്ക്  പാട്ടായി  പ്രവഹിക്കുന്നില്ല. 

അധ്യക്ഷനായിരുന്ന  മാധവന്‍ മാഷ്  എല്ലാ ബഹളത്തിനും  മുകളിലായി ഉച്ചത്തില്‍പ്പറഞ്ഞു.  നിന്നതു  മതി ,  ഇനി  ഇരുന്നോ...
 
അങ്ങനെ  വലിയൊരു കൂക്കിവിളിയില്‍,  കൂട്ടച്ചിരിയില്‍ ഗാനകോകിലം  പാട്ടു  നിറുത്തി.  പിന്നീട് കുറെക്കാലം ഗാനകോകിലത്തെ  കാണുമ്പോഴൊക്കെ   കുറുമ്പന്‍ കുട്ടികള്‍  പാടിക്കേള്‍പ്പിച്ചു...    താറുടുത്തു ഞാന്‍  നില്‍ക്കുമ്പോള്‍.... ,  നില്‍ക്കുമ്പോള്‍... നില്‍ക്കുമ്പോള്‍.. ഉം ... നിന്നതു മതി... ഇരുന്നോ... ഇരുന്നോ..
 
പിന്‍ കുറിപ്പ്. 

മുതിര്‍ന്ന സ്ത്രീകള്‍  അടിവസ്ത്രമായി ധരിച്ചിരുന്ന  മുണ്ടിനെ  താറ് എന്ന് വിളിക്കാറുണ്ടെന്ന്  ഗാനകോകിലത്തിനു  മനസ്സിലായത്  പിന്നെയും കുറെക്കാലം  കഴിഞ്ഞായിരുന്നു. 

25 comments:

ആര്‍ഷ said...

കലേച്യെ .. ചിരിപ്പിച്ചു.. അങ്ങനെ സ്വന്തം ചിലവില്‍ ഒരു ഇരട്ടപേര് കിട്ടി അല്ലെ? haha....

വീകെ said...

ഹാ...ഹാ....ഹാ...

ajith said...

ഹഹഹ
അല്ലെങ്കില്‍ ഒരു ഗാനകോകിലം ആകേണ്ടയാളിന്റെ വാസനയെ കൂമ്പിലെ നുള്ളിയ ആ മാധവന്‍ മാഷിനെ ഒന്ന് കിട്ടിയിരുന്നെങ്കില്‍.....!!

ഉബൈദ് said...

:)

ബിലാത്തിപട്ടണം Muralee Mukundan said...

അതെ
സത്യമുള്ള എമ്പ്രാൾക്കെന്തിനാ താറ് ...അല്ലേ

vettathan g said...

നുറുങ്ങു തമാശ ഏറ്റു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വെള്ളവും വളവും കിട്ടിയിരുന്നു എങ്കിലും ഇതൊന്നും ആകില്ലായിരുന്നു

ഓർമ്മയില്ലെ - പിന്നാമ്പുറ കഥകൾ

ലത മങ്കേഷ്കർ തുടങ്ങിയവർ ഉള്ളപ്പോൾ മറ്റൊരു ഗായിക എവിടെ?

ബ്രഹ്മാനന്ദന് ---!!!

എന്തിന് നാല് പാട്ടു പാടിക്കഴിഞ്ഞ് യേശുദാസ് എന്തെ ഹിന്ദിയിൽ പാടിയില്ല?

ഹ ഹ ഹ  അതിനൊക്കെ ആളുകൾ ഉണ്ട് അവർ പാടിക്കോളും

പിന്നെ 

ആ പരിപാടിയിൽ അത്രയെങ്കിലും പാടിയല്ലൊ അഭിനന്ദനങ്ങൾ

ഒരു പ്രസംഗമൽസരത്തിനു സ്റ്റേജിൽ കയറിയിട്ട് "ബഹുമാനപ്പെട്ട സദസ് --" എന്നു വരെ മാത്രം പറഞ്ഞിട്ട് പിന്നെ ഓർമ്മ വരുമ്പോൾ എന്റെ പ്രിയപ്പെട്ട റ്റീച്ചറുടെ മടിയിൽ കിടക്കുന്നതെ എർനിക്കോർമ്മയുണ്ടായിരുന്നുള്ളു

Promodkumar krishnapuram said...

ഇങ്ങിനെ ഗാനകൊകിലത്തിന്റെ ഭാവി നശിപ്പിക്കരുത്

ബൈജു മണിയങ്കാല said...

ബാല്യത്തിന്റെ നിഷ്കളങ്കത കൊണ്ടാകാം അവരുടെ ഹൃദയവിശാലത മുതിര്ന്നവര്ക്ക് ഇല്ല എന്ന് തന്നെ പറയേണ്ടി വരും. കുട്ടികൾ അവർ മുതിര്ന്നവരെയും അവരെയും ഒരേപോലെ കാണുമ്പോൾ മുതിർന്നവർ കുട്ടികളെ പലപ്പോഴും കുട്ടികളായി മാത്രമേ കാണുന്നുള്ളൂ. ഒന്നോ രണ്ടോ മുതിർന്നവർ കാരണം എത്ര ഗാനകൊകിലങ്ങളുടെയും ചിത്രകാരന്മാരുടെയും നല്ല ശാസ്ത്രഞ്ഞരുടെയും ഭാവി നശിപ്പിചിട്ടുണ്ടാവും. വളരെ കുറച്ചു പേരെ യും അവര് തന്നെ കണ്ടെത്തിയിട്ടുണ്ട് എന്നതും മറക്കാൻ പറ്റില്ല
എന്തായാലും നർമത്തിൽ ചിന്തിച്ച നല്ല വിഷയം

ഡോ. പി. മാലങ്കോട് said...

തറ്റുടുത്ത്‌ നീ നിൽക്കുമ്പോൾ എന്ന് പറഞ്ഞാൽ ഒന്നുമുണ്ടാകില്ല. എന്നാൽ, നമ്മുടെ ഭാഷയിലെ
എല്ലാവര്ക്കും അറിയാവുന്ന എന്നാൽ അങ്ങിനെ ''ബബ്ലിക്'' ആയി പറയാത്ത വാക്കുകൾ അതും ഒരു ''കോകില''ത്തിന്റെ വായില്നിന്നു വരുമ്പോൾ ഹാസ്യമയം തന്നെ. പാവം ഗാനകോകിലം. ആടെന്തെറിഞ്ഞു
അങ്ങാടി വാണിഭം.... ഹാ ഹാ

aneesh kaathi said...

കോകിലം പിന്നെ പീലിവിടര്‍ത്തിയില്ലേ

Anonymous said...

മുണ്ടിന്റെ പേരല്ല , താറെന്നതു , ഉടുക്കുന്ന സമ്പ്രദായത്തിന്റെ പേരാണു.
അനീഷേ കുയിലിനു പീലിയുണ്ടൊ ഏതെങ്കിലും നാട്ടിൽ?

ഷറഫ് മുഹമ്മദ്‌ said...

താര്‍ എന്നത് അടിവസ്ത്രമല്ല എന്ന്‍ തോന്നുന്നു.കുളിക്കുവാന്‍ പെണ്ണുങ്ങള്‍ നെഞ്ച് മുതല്‍ മുട്ട് വരെ ഉടുക്കുന്ന രീതിയാണ്.
ചിലര്‍ എന്തെങ്കിലും ചെയ്യാന്‍ റെഡിയായി നില്‍കുംപോളും മുതിര്‍ന്നവര്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട് എങ്ങോട്ടാ താറുടുത്ത് നില്‍കുന്നത് എന്ന്‍

Pradeep Kumar said...

ഗാനകോകിലം പിന്നീട് പാട്ടിന്റെ മേഖലയിൽ അധികം സഞ്ചരിച്ചുവോ.....

പ്രയാണ്‍ said...

സ്നേഹം

ചന്തു നായർ said...

താർ എന്നാൽ കോണാത്താർ എന്നാ തിരുവനന്തപുരത്തുള്ളവർ പറയുന്നത്..’ലങ്കോട്ടി’ എന്നു പറയും...തൽക്കാലം നമുക്ക് അടിവസ്ത്രം എന്നു പറയാം..എച്ഛുമുക്കുട്ടീ ഫലിതം ആസ്വദിച്ചു...ഒരു ഗാന കോകിലത്തെ നഷ്ടമായി അല്ലേ.............

അവതാരിക said...

എചിക്ക് ഫലിതവും വഴങ്ങും അല്ലെ ..നർമ്മം എന്നാ ലേബലിൽ ഇട്ടാൽ മതിയാരുന്നു പോസ്റ്റ്

അവതാരിക said...

HEARTLY ONAM WISHES To ALL !!!!!!!

Cv Thankappan said...

വളര്‍ത്താന്‍ കഴിയില്ലെങ്കിലും തളര്‍ത്താന്‍
ആര്‍ക്കും കഴിയും....
തിരുവോണാശംസകള്‍

the man to walk with said...

നിന്നതു മതി... ഇരുന്നോ... ഇരുന്നോ..

:)

nalina kumari said...

ഈ പാട്ട് ഒരിക്കൽ ഞാൻ പ്രീ ഡിഗ്രീ പഠിക്കുമ്പോൾ പാടിയിരുന്നു.കുറെ നേരം മൈക്ക് പണി മുടക്കി. ആണ്‍ പിള്ളേര് കൂവി. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ മേലാകെ ഒരു .. ഒരു... നാണം...

മുക്കുവന്‍ said...

താറുടുത്തു ഞാന്‍ നില്‍ക്കുമ്പോള്‍.... , നില്‍ക്കുമ്പോള്‍... നില്‍ക്കുമ്പോള്‍.. ഉം ... നിന്നതു മതി... ഇരുന്നോ... ഇരുന്നോ....

nnaa pinney irikkam alley:)

Anonymous said...

echmukuttikku hasyam nannaayi varunnudu. Pollunnuna ezuthunu puramae ithum kurachu porattae.

valarae isthamayi.

aswathi said...

കുട്ടിയുടെ വിഷമം നന്നായി പറഞ്ഞു .... തമാശയും...

Echmukutty said...

വായിച്ച് അഭിപ്രായമെഴുതി എന്നെ പ്രോല്‍സാഹിപ്പിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി..