Monday, December 8, 2008

ബുദ്ധിയും സിദ്ധിയും

https://www.facebook.com/echmu.kutty/posts/848533978659231

ഒറങ്ങിക്കെടക്കണ വയറ്റുകണ്ണിപ്പെണ്ണിനെ കളഞ്ഞിട്ടു ആണൊരുത്തനങ്ങട് വീടുവിട്ടു പോയാല്‍ ബുദ്ധനോ സിദ്ധനോ ഒക്കെ ആവാം.

പെണ്ണൊരുത്തി ആരോഗ്യസാമിയായ ആണിനെ കളഞ്ഞിട്ടു വീടുവിട്ടു പോയാലും ബുദ്ധിയോ സിദ്ധിയോ ഒന്നുമാവില്ല. പകരം പെഴച്ചവള് ആകും.

ആണ് പെഴക്കില്ലല്ലോ!

പെഴക്കല് പെണ്ണിന് മുപ്പത്തിമൂന്നും അമ്പതുമല്ല, നൂറുശതമാനം സംവരണമാ.

പെഴച്ചവളെന്ന പേരു കേൾക്കാതെ ബുദ്ധിയോ സിദ്ധിയോ ആവണമെങ്കിലേ, സ്വീകരണമുറിയിലെ ബോൺസായ് ആലിന്റെ ചോട്ടിലിരിക്കണം.

6 comments:

Sulfikar Manalvayal said...

അതിനു മാത്രം എന്ത് പറ്റിയെന്നാ. കുറ്റം സമൂഹത്തിനോ?
ഒന്നിരുത്തി ചിന്തിച്ചു നോക്കൂ.
ഇല വന്നു മുല്ലോട് വീണാലും, മുള്ള് വന്നു ഇലയോട് വീണാലും കേടു ഇലക്കല്ലേ.
അതിനു മറ്റുള്ളോരെ പറഞ്ഞിട്ട് കാര്യമുണ്ടോ? ഇലയുടെ സൃഷ്ടി അങ്ങിനെ ആയി പോയി.
ഇല രോഷം കൊണ്ട് ഇനി ഞങ്ങള്‍ ആര് വീണാലും കേടു വരില്ല എന്ന് ശബ്ദം ചെയ്‌താല്‍ അങ്ങിനെ അല്ലാണ്ടാവോ?

Ajay said...

enikke ee chinta valare ishtayi
sariyane
pennoruthi poyal pizhachathe
this is a macho world, and women shoud fight tooth and nail against this.
paavangal pennungal
ajay

ajith said...

ഒന്ന് കഴുകിക്കളഞ്ഞാല്‍ തീരുന്നതേയുള്ളു പുരുഷന്റെ മാലിന്യം എന്നാണത്രെ ന്യായീകരണം.

Unknown said...

പെണ്ണ് തിരിച്ചു സമൂഹത്നോട് ചോദ്യം ചോദിയ്ക്കാന്‍ തുടങ്ങിയാല്‍ അതി എച്മുവേ..ഇതൊക്കെ ശരി ആകാന്‍.പക്ഷെ നിങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ തന്നെ തമ്മില്‍ ഐക്യം ഉണ്ടോ അതിനു ?ഒരുത്തി ചോദിച്ചാല്‍ ഒരുംബെട്ടോള്‍ എന്നാദ്യം പറയുന്നത് ഒരു ആണല്ല പെണ്ണ് തന്നെ ആയിരിക്കും.അതിനു വല്ല വഴിയും ആലോചിക്കു.അത് വരെ വഴിയാധാരം തന്നെ

സുധി അറയ്ക്കൽ said...

ethra Sariyaaya chinthakaL!!

ലംബൻ said...

ഒരു സൈഡില്‍ നിന്നും ഞാന്‍ തുടങ്ങി.. ഇതെല്ലാം എന്ന് തീരുമോ എന്തോ.. വര്‍ഷങ്ങള്‍ എടുക്കുമാരിക്കും.