Tuesday, August 11, 2009

പാർട്ടീന്ന് പറയണ തറവാട്

എം. വി രാഘവൻ നേതാവ് പറയണ സങ്കടത്തിന്റേം അവഗണനേടേം പറ്റിപ്പിന്റേം ഒക്കെ കഥകള് കുത്തിരുന്ന് വായിച്ചു. ചോദ്യം ചെയ്യാണ്ട് അനുസരിക്കലാണ് പാർട്ടീല് വേണ്ടത്. പിന്നെ ഗ്രൂപ്പ് കളി, അധികാരക്കൊതി, അഭിപ്രായം മാറ്റിപ്പറഞ്ഞ് ഒരൂട്ടം മലക്കം മറിച്ച്ല്, നമ്പൂരാര്ടേം പൊങ്ങിയ യാതിക്കാര്ടേം കുശ്മ്പ് ഒക്കെ അവ്ടേം ഗംഭീരായിട്ട്ണ്ട്.

ഉവ്വ്, രാഘവൻ നേതാവിനെപ്പോലെ മുമ്പും പലരേം പല കാരണങ്ങൾക്കായിട്ട് പാർട്ടീന്ന് പൊറത്താക്കീട്ട്ണ്ടല്ലോ. ഈ കാരണങ്ങളും അതിൽ പെട്ട്ണ്ടാവും. അവരും ഇങ്ങനെ കൊറെ സങ്കടം ഉള്ളില് തിക്കിവെച്ച്ട്ണ്ടാവും. ഒക്ക്യൊന്നും മുഴോൻ വായിക്കാമ്പറ്റീട്ട്ല്യ.

ഇത്ര്യൊക്കെ തൊഴുത്തിൽക്കുത്തും അധികാരക്കൊതീം കാല് വാരലും യാതിക്കുശ്മ്പും ഒക്കെള്ള ഒരു പാർട്ടി എങ്ങ്നെയാ പുരോഗമനത്തിന്റെ മൊത്തത്തിലുള്ള സൂക്ഷിപ്പുകാരായേന്നാ ന്റെ അതിശയം.
ഈ എം എസ് ഒട്ടും ശര്യല്ല എന്ന് വീറോടെ, വാശിയോടെ നമ്മ്ടേ ചരിത്രകാരൻ എം ജി എസ് നാരായണൻ പറയാറുണ്ട്. ഈ എം എസ്സിന്റെ മൊത്തം നെലപാടുകള് താൻ മാത്രാവണം കേമൻ കാർന്നോര്ന്നായുരുന്ന്ത്രെ!

ഏ കെ ജിയേം സഖാവ് ക്റ്ഷ്ണപിള്ളേം പറ്റി ആരും മോശം പറയണത് കേട്ടിട്ട്ല്യ. അവരെങ്കിലും ബാക്കീണ്ടെന്നറിയുമ്പോ ഒരു സമാധാനം. സഖാവ് ക്റ്ഷ്ണപിള്ള പാവം പാർട്ടിക്ക് ഒരു ഗമേം ഇല്ലാത്ത ദുരിതകാലത്ത് തന്നെ പാമ്പ് കടിച്ച് മരിച്ചൂലോ. ഏ കെ ജി പിന്നെ ശത്രുക്കൾക്ക് പോലും ദ്രോഹം ചെയ്യാത്ത ആളായിരുന്നൂന്നേയ്.

ഇങ്ങനെ ഒരു മൊശ്കോട്ൻ കാരണോരെപ്പോലെ അനന്തിരവന്മാരെ ദ്രോഹിക്കലായിരുന്ന് പാർട്ടീലെ എല്ലാ തല മുത്ർന്ന നേതാക്കന്മാരടേം പണീച്ചാല് നമ്മളെപ്പോലത്തെ ആൾക്കാർക്ക് എന്ത് വിശ്വസിക്കാനാന്ന് ആലോചിക്കുമ്പോ ഒരു ദണ്ണം!!!!. ഒരുപാട് വിശ്വാസം ഒരുമിപ്പിച്ച് വെച്ച ഒരു സംഗതിയല്ലേ പാർട്ടി? ആരേം അങ്ങനെ മുഴുവൻ വിശ്വൊസിക്കണ്ടാന്ന് വെക്ക്ണത് തന്ന്യാണോ നല്ലത്.

പൊതുവെ നാട്ട്ല് കൂട്ട് കുടുമ്മോം പഴേ തറവാട് കേമത്തോം ഒക്കെ പോയീലോ. അനന്തരവന്മാര് കാരണോന്മാരെ നല്ല കിട്കിടെ വെറപ്പിക്കേം ചെയ്ത് സ്വാതന്ത്ര്യോം പ്രഖ്യാപിച്ചു. അതു പോലെ പാർട്ടീല് ചെറ് നേതാക്കന്മാര് വിചാരിച്ചാൽ വല്യ നേതാക്കന്മാരടെ ഗമേം കൊതീം ചൂഷണോം ഒന്നും ചോദ്യം ചെയ്യാനോ അവരെ തിരുത്താനോ ഒന്നും പറ്റില്ലെങ്കിൽ, പിന്നെ? …. അതോ ചെറിയ നേതാക്ക്ന്മാർക്കും തമ്മ്ല് തമ്മ്ല് ഒന്നിച്ച് നിൽക്കാൻ പറ്റാണ്ട് ഗ്രൂപ്പ് കളീം അധികാരക്കൊതീം തൊഴുത്തിൽക്കുത്തും കാലുവാരലും ഒക്കെയായിട്ട് ഗുലുമാലാണോ?

പണ്ടത്തെ പോലെ കാശില്ലാത്ത ഗതികേട് ഒന്നും ഇപ്പൊ പാർട്ടീലില്ല. നല്ല കാശ്കാരൻ ദുബായ്ക്കാരന്റെ പോലെയല്ലേ ഇപ്പൊ ധനസ്ഥിതി. തറവാട്ട്ല് കാശും മൊതലും ഇഷ്ടം പോലെ,ന്നാലും എല്ലാരും തമ്മ്ല് തമ്മ്ല് വഴക്ക്. ഇവര്ടെ തല്ലൂട്ടം മാറീട്ട് വേണം, പാവപ്പെട്ട മനിഷേന്മാര്ടെ കാര്യങ്ങളൊക്കെ ഈ അമ്മാവന്മാരും അനന്തരവന്മാരും കൂടി നോക്കി ശരിപ്പെട്ത്താൻ.

എന്താ ചെയ്യാ?

കാത്തിരിക്ക്യന്നേ.

പാറൂനും പറ്ങ്ങോട്നും എച്മൂനും ഗോയിന്നനും ഒക്കെ വേറെ ന്താ ഒരു വഴീള്ളത്?

കാക്ക്ന്നേ.

5 comments:

-സു‍-|Sunil said...

എച്മ്വോ.. മ്മ്ക്ക് ഒന്നിച്ച് കാത്തിരിക്കാം..
പക്ഷെ എത്രകാലം??????
-സു-

Echmu Kutty said...

അത് യാതൊരു കണക്കുമില്ലാത്ത കാത്തിരിപ്പാണ്.
കണക്കിനും അളവിനും പ്രസക്തിയില്ല.

ഭാനു കളരിക്കല്‍ said...

echumukutti, ezhuththile hasyam nannayi. pakshe echummuvineppole orezhuththukari eththireemkuuti azhaththil chinthikkanam. rashtreeyam vyakthikalalla. muuladhanamaanu.

nachikethus said...

കാത്തിരുന്നാല്‍ ഒരു രക്ഷകന്‍ അവതരിക്കും ന്നു വിശ്വസിക്കുന്നുണ്ടോ

mirshad said...

സാമൂഹിക സന്ദ്രാസം ഉള്ള ഇതൊരു മനുഷ്യനും പ്രതീക്ഷയാനല്ലോ കച്ചിതുരുമ്പ് .....