Sunday, July 18, 2010

കർക്കടക നോവ്

അഞ്ച് ഏക്ര് പറമ്പില് വെല്യോരു പെര.

എട്ടേട്ടു മെടംന്ന് പറേം.

ആ മിറ്റത്തിന്റെ നടൂല് കൈയ് കോരുത്ത് നിന്നാ വട്ടെത്താത്ത തടീള്ള ഒരു മാവ്. അതങ്ങ്നെ പടര്ന്ന് പന്തലിച്ച് കാടായിറ്റ് കൊടേം പിടിച്ച് ഒറ്റ നിപ്പാ.

വരിഷാ വരിഷം തോനെ മാങ്ങേണ്ട്. മാങ്ങ്ക്കാച്ചാല് ദിത്തറ വെലുപ്പോം തോനെച്ച കഴ്മ്പൂണ്ട്. ഒരെണ്ണം തിന്നാ പള്ള്ങ്ങ്ട് നെറഞ്ഞ് ഏമ്പക്കാ വരും. ദൊക്കെ പറിക്കിണേ വട്ടേര്ന്ന്.

വട്ട് പണിക്കാരനേര്ന്ന്. ഒരു കഴഞ്ച മാമിസം മേത്ത്ന്ന് കിള്ളിയാ പറ്റ്ല്യ. അത്ര മെല്ലിച്ചിട്ട്, കരീഷി കറ്ത്ത്ട്ടേര്ന്ന്, വട്ട്. ആറു മക്കടെ തന്ത, കോതേടെ മൂപ്പൻ.

വട്ടേ, വെറക് കീറ്,

വട്ടേ, കുറുന്തോട്ടീം കഞ്ഞുണ്ണീം പറിയ്ക്ക്,

വട്ടേ, തേക്ക്കൊട്ട നീർത്ത്,

വട്ടേ, വേലി കെട്ട്,

വട്ടേ……..വട്ടേ………

പട്ടമ്മാര് എപ്പളും വിളിക്കും.

വട്ട് ങേ…ങേ….ന്ന് വിളിയേക്കേം എല്ലാ പണീംട്ക്കേം ചിയ്യും.

കോത വാകേം ഇഞ്ചേം താളീം മൈലാഞ്ചീം കൊണ്ടരും. കത്തൂരി മഞ്ഞളും മാങ്ങേരെ ശൂര്ള്ള ഇഞ്ചീം മലഞ്ചെരൂന്ന് പറയ്ക്കും. വെള്ളാരങ്കല്ല് പൊടിച്ചാരിച്ച് കോലപ്പൊടിണ്ടാക്കും. എണ്ണ കാച്ചാൻ പച്ച മരുന്നൊക്കെ കാട്ടിലു തെണ്ട്യ്ടന്ന് തപ്പിപ്പിടിക്കും. ഒക്കെ ചോന്ന് എട്ടേട്ടു മെട്ത്തീ കൊട്ക്കും.

ആറു കുരിപ്പോളും കോതേന്റെ പിന്നാലന്ന്യേ. മൂക്കളേം ഒലിപ്പിച്ച്, തേമ്പ്യ കുണ്ടീം, ഗെരണീന്റെ പൊട്ട്ച്ച പള്ളേം, ഒക്കെയായിറ്റ്………….ഒര് കോണം കൂടില്യാണ്ട്.

എപ്പ നോക്ക്യാലും വെശ്ക്കന്നേ, അവറ്റ്ക്ക്. വെട്ടോഴീല് കാണ്ണ പൂച്ചിക്കേം ഞാറക്കേം പൊട്ടിക്കേം ചെറ്റിപ്പ്ഴോം പറ്ച്ച് തിന്ന് കിട്ടുന്നേടത്ത്ന്നൊക്കെ പച്ച്ള്ളോം കുട്ച്ച് ങ്ങ്നെ നട്ക്കും. തൊള്ളേലിടാൻ ഒന്നും കിട്ടീല്ലെങ്കി അപ്പോ അകറും.

മെട്ത്തീ ച്ല്ല്മ്പോ ത്തിരി നെല്ല് കിട്ടും, വിചേഴാണെങ്കി ഇത്തിരിക്കോളം എണ്ണേം. തവിടാ ചക്കയാ മാങ്ങ്യാ എച്ചിലാ ന്താച്ചാലും കോത രണ്ട് കൈയും നീട്ടും. ക്ടാങ്ങൾടെ തൊള്ളേൽക്ക് വെല്ലോം ഇടണ്ടേ?

അമ്മ്യാരു കുട്ട്യോളു ചോയ്ക്കും, ‘എന്ത് കിട്ട്യാലും നീയും മക്കളും തിന്നും ല്ലേ? തൂരാത്ത വയറാ ല്ലേ?

നീയ് പെരുച്ചാഴിയ്യേം പിടിച്ച് തിന്നുംന്ന് കേട്ടൂലോടീ…. അറയ്ക്കില്ല്യേടീ നിൻക്ക് ?

നിൻക്കൊക്കെ എന്ത് അറ്പ്പ് ല്ലേ?’

കോത തൊള്ള തൊറ്ക്കാണ്ട്ന്നെ, ഇളിച്ചോണ്ട്, കൈയ് നീട്ടി കാണിയ്ക്കും.

കർക്ക്ട മാസം പെറ്ന്നാല് ചത്തൊടുങ്ങ്യാ മതീന്നാവും കോതയ്ക്ക് . മഴാന്ന്ച്ചാല് ങ്ങനീണ്ടോ ഒര് പെയിത്ത്…..………

കുടീല് വെള്ളം ചോർന്നിട്ട് ഇരിയ്ക്കാമ്പ്റ്റ്ല്ല. ഒര് വാഴേല്യോ ചേമ്പെല്യോ തലേല് പൊത്തണം. തിന്നാനും കുടിയ്ക്കാനും ഒന്നുല്ല. പച്ചോള്ളം എന്തോരാ മുക്കിക്കുടിയ്ക്കാ?

മഴേല്ലെങ്കി വല്ലോടത്തും തെണ്ടാൻ പോവ്വേര്ന്ന്.

ക്ടാങ്ങള് ഒന്നുല്യാണ്ടാമ്പോ വല്ല ചെതലോ പുറ്റോക്കെ മാന്തി തിന്നും. മഴേല് അതൂങ്ങട് ഒലിച്ച് പോമ്പോണ്ട്ലോ ദണ്ണട്ക്കും കോത്യ്ക്ക്.

അന്ന് അങ്ങനെന്ന്യാർന്ന്. കർക്ക്ട വാവേര്ന്ന്.

നാലു ദെവസായി വല്ലതും പള്ളേലിക്ക് ഇട്ട്ട്ട്. മിറ്റത്തൂന്ന് പറ്ച്ച കൂണു വാട്ടിയ വെള്ളം ന്നലെ മോന്തിയ്ക്ക് കുടിച്ചതാ.

വായയ്ക്ക് പിത്ത കയ്പ്. കെട്ട നാറ്റം.

ചേമ്പെലേം തലേല് പൊത്തി മെട്ത്തില്ക്ക് വട്ട് പോയീത് വല്ലതും ഇത്തിരി തിന്നാൻ കിട്ടുന്ന്ച്ചട്ട് തന്ന്യാ.

നനഞ്ഞൊലിച്ച് കിടുകിട്ന്നനെ വെറ്ച്ച്ട്ടാ വട്ട് ചെന്നെ.

മാവ്ക്ക്ണ കാരണം മിറ്റത്ത് തോനെ മഴേണ്ടാവല്ല്യ.

തന്തപ്പട്ടര് മുറുക്ക്യോണ്ട് കോലായേ കുത്തിരിക്ക്ണ്ടേര്ന്ന്.

‘ന്താടാ വട്ടേ, മഴേത്ത് എഴുന്നള്ളിയേക്കണത്? ചിങ്ങം പെറ്ക്കാണ്ട് ഒരു പണീല്യാ ബടെ, നീ ചെല്ല്.‘

വട്ട് ഒന്നിളിച്ചു. ഒര് തരി, ഒര് പൊട്ട് എന്തേലും തിന്നാൻ…………..

ചിറ്റ്ലും നോക്കി, മേപ്പ്ട്ടും നോക്കി. അപ്പളാ വട്ട് അത് കണ്ടതേ.

ആ മാവുമ്മ്യൊര് വണ്ടങ്കാച്ചി മാങ്ങ, ചോന്ന് ചോന്ന് ങ്ങനെ നിക്കാ.

‘തമ്പ്രാ……….ആ മാങ്ങ …….പറ്ച്ചോട്ട്മ്പ്രാ…എന്തേലും ….തിന്ന്ട്ട് നാലഞ്ചായിമ്പ്രാ………‘

വട്ട്ന്റെ ആ നെലോളി കേട്ട്പ്പോ തന്തപ്പട്ടര് ഇറേത്ത്ക്ക് നീങ്ങീട്ട് മേപ്പ്ട്ടക്ക് നോക്കി.

വെറ്റേന്റെ തുപ്പല് തെറിപ്പിച്ച്ട്ട് ഒറ്ക്ക്നെ പറ്ഞ്ഞേയ്, ‘ഭേഷ്, മിട്ക്ക്നാ നീയ്, നല്ല സൂക്ഷം കണ്ണിന്, ങാ അത് നീ കേറിപ്പറ്ച്ചോ…….മാങ്ങ്യെങ്കി മാങ്ങ തിന്നോ…..‘,

ന്ന്ട്ടാ അവുത്തേയ്ക്ക് പോയീതേ.

വട്ട് മാവുമ്മേങ്ങ്ട് പൊത്തിപ്പിടിച്ച് കേറി, പണ്ടാറ വഴ്ക്കലേർന്ന്, മഴോണ്ട് കുതർന്ന് നിക്കല്ലേ…

പിട്യാ പോയി…………

വട്ട്ന്റെ ആക്കറേം പൂതീം വെശ്പ്പും ഒക്കെ അപ്പ്ടിയോടെ മാറി……

അന്ന് കോതയ്ക്കും കുരിപ്പോൾക്കും മാത്തിരം നോവേര്ന്ന്…… നാട്ട്കാര്ക്കൊക്കെ വാവേര്ന്ന്.

കർക്ക്ട വാവ്………..

53 comments:

.. said...

..
ഒരിക്കല്‍ക്കൂടി നാട്ടിലൂടെ നടന്നതു പോലെ,

വയലരികിലൂടെ
മാവിലെ
അണ്ണാറക്കണ്ണനും

പഴമ പേറുന്ന
ചില മുഖങ്ങളിലിലെ
ഭാവങ്ങളും
..
ആശംസകള്‍
പിന്നെ, ഇതിലെ ഭാഷയും നന്നായി ഇഷ്ടപ്പെട്ടു.
..

jayanEvoor said...

ചങ്കു തകർന്നു....

കൂതറHashimܓ said...

മ്മ്... പണ്ട് കഴിക്കാന്‍ പോലും ഒന്നും കിട്ടിയിരുന്നില്ലാ എന്ന് പറഞ്ഞ് കെട്ടിരിക്കുന്നു.
വാമൊഴി വായിക്കാന്‍ പ്രയാസപെട്ടു... എന്നാലും വായന രസായി

Abdulkader kodungallur said...

കുട്ടീ കമന്റുകളില്‍ സാധാരണ കാണാറുള്ള മുഖസ്തുതിയല്ല കെട്ടോ..
വളരെ നന്നായിരിക്കുന്നു. സ്ലാങ് കലക്കി. നല്ല പ്രയോഗങ്ങളും എഴുത്ത് തുടര്‍ന്നോളൂ.. നല്ല ഭാവിയുണ്ട്.കുറച്ചുകൂടി വ്യക്തമായി വായിക്കാവുന്ന ഫോണ്ട് തിരഞ്ഞെടുക്കണം . ഫോട്ടോയില്‍ കാണുന്ന പശു എച്ചുമുവിന്റെ ലക്ഷ്മിയാണോ...?
ഭാവുകങ്ങള്‍

ഒഴാക്കന്‍. said...

എടൊ എഴുത്ത് ഇഷ്ട്ടായി എന്നാലും അക്ഷരത്തെറ്റു കല്ല്‌ കടിച്ചു

പട്ടേപ്പാടം റാംജി said...

"നിൻക്കൊക്കെ എന്ത് അറ്പ്പ് ല്ലേ?’

ഒരു കുഞ്ഞു വാക്കില്‍ എല്ലാം...

വിശപ്പ് അറിയുന്നവനെ മനസ്സിലാകു.
വിശപ്പകറ്റാന്‍ വരും വരായ്കകള്‍ നോക്കാറില്ല.

കര്‍ക്കിടകക്കഞ്ഞി കുടിക്കാന്‍ ഒരു രസം പോലെ
കാത്തിരിക്കുന്നവര്‍ കാണാതെ വരു‍ന്നത്...
നന്നായി.

മനോഹര്‍ കെവി said...

എന്റെ മനസ്സില്‍ ഉടക്കി നില്‍ക്കയും, കമന്റിനു വേണ്ടി ഉദ്ദേശിക്കുകയും ചെയ്ത ആ വാചകം -- ഇതാ മുകളില്‍ റാംജി പറഞ്ഞു വച്ചു. "നിനക്കൊക്കെ എന്ത് അറപ്പ് അല്ലെ " ..
സ്ലാന്ഗ് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയില്ല,,എല്ലാവര്ക്കും അങ്ങനെയാണോ എന്നറിയില്ല. ... നന്നായി നോവും വാവും

അക്ഷരം said...

ആഹാ ! വേറിട്ട്‌ നില്‍കുന്ന ഒരു കഥ,.. എല്ലാ രീതിയിലും ...
ആശംസകള്‍ :)

ഹംസ said...

ഇതെന്താ ഇത് ഏച്ചുമ്മ കുട്ട്യേ.... ബായിച്ചെടുക്കാഞമ്മള് പെട്ട പെടാപ്പാടെ..

ന്നാലും കഥ രസായി...
വിശപ്പിന്‍റെ വിളിക്കു മുന്‍പില്‍ എന്ത് അറപ്പും വെറുപ്പും ..

shaji.k said...

എന്റെമ്മേ എന്താ പറയാ സങ്കടായി,കള്ള കര്‍ക്കിടകം വറുതിയുടെ നാളുകളാണ്. വായിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായില്ലട്ടാ.നന്നായി കഥ.

മുകിൽ said...

എച്മുക്കുട്ടി, ഈ പുതിയ ഭാഷയ്ക്ക് ആദ്യത്തെ സല്യൂട്ട്. എത്ര തരം ഭാഷയാണീ കയ്യില്? ഓരോ കഥയിലും ഓരോ തരം പേശ്. പിന്നെ കഥ. കൂരകളില്‍ ഇരുട്ടു വിഴ്ത്തുന്ന കര്‍ക്കിടകം. വട്ട്. വീഴ്ത്തി തലതെറിപ്പിക്കുന്ന പണ്ടാറ വിശപ്പ്.. വായിക്കുന്ന കണ്ണുകളിലും ഇരുട്ടു കയറുന്നു.

മാണിക്യം said...

"‘എന്ത് കിട്ട്യാലും നീയും മക്കളും തിന്നും ല്ലേ? .."
കര്‍ക്കിടകത്തിന്റെ കാര്‍മേഘം മൂടിയ നാളുകളില്‍
വിശപ്പ് ആണേറ്റവും വിഷമം ..
വായിച്ചു തീരുമ്പോള്‍ മനസ്സിലുയരുന്ന വിങ്ങലിനു
വല്ലത്ത ചുട്ടുപൊള്ളല്‍ ..
എത്രയെത്ര വട്ട് കോതമാര്‍ ....

അനില്‍കുമാര്‍ . സി. പി. said...

വായിക്കാന്‍ നോക്കുമ്പോള്‍ “പണ്ടാറ വഴ്ക്കലേർന്ന്“, വായിച്ചപ്പോഴോ “വണ്ടങ്കാച്ചി മാങ്ങ“യുടെ മധുരം.

ശ്രീ said...

നാട്ടു ഭാഷയിലൂടെ... മനസ്സിനെ നോവിപ്പിച്ച കഥ!

ശ്രീനാഥന്‍ said...

കർക്കടകപ്പഞ്ഞം, മാവു കേറിയോന്റെ ദുരന്തം ഒന്നാംതരം നാട്ടു ഭാഷയിൽ ശക്തിയായി പറഞ്ഞു. എച്ചുവിനു താളും തകരയും കരുകരാപ്പട്ടിണിയും മാത്രം നിറഞ്ഞ ആ കാലം എത്ര നന്നായി അറിയാം! ദീപ്തം.

gopan m nair said...

" ഈ പട്ടന്മാരുടെ ഒരു കാര്യം ..അല്ലേ ചേച്ചീ.. ?! “ :D

keraladasanunni said...

തോരാത്ത മഴ, ദാരിദ്ര്യം. കള്ളകര്‍ക്കിടകത്തിലെ നാളുകള്‍. വിശക്കുന്നവന്‍റെ വിഷമം അറിയാത്ത സമ്പന്നന്മാര്‍. ആ കാലം കഴിഞ്ഞുവല്ലോ. ഇന്ന് പഴയപോലെ പട്ടിണി അത്ര സര്‍വ്വ സാധാരണമല്ല. അതന്നെ സമാധാനം.

കഷ്ടപ്പാടിന്‍റെ കാലം ഭംഗിയായി അവതരിപ്പിച്ച എച്മുക്കുട്ടിക്ക് അഭിനന്ദനങ്ങള്‍.

Umesh Pilicode said...

:-)

Unknown said...

ഇത് വായിച്ചു മനസിലാക്കാന്‍ ഞാന്‍ ഒന്ന് കൂടി അ ,ആ .ഇ .ഈ എന്നോ തറ .വല .പറ .ഒക്കെ ഉള്ള ബുക്ക്‌ എടുത്തു വെച്ച് നോക്കി
ഇത് ഏതു മലയാളം ?ഇത്തിരി കഷ്ട്ടപെട്ടു ഇത് ഒന്ന് ................................

എറക്കാടൻ / Erakkadan said...

ഹോ ഗൃഹാതുരത്വം ...അതെനിക്ക് വല്ലാതെ വരുന്നു ...എനിക്കിപ്പം വീട്ടീല്‍ പോണേ !!!!

എറക്കാടൻ / Erakkadan said...

ഹോ ഗൃഹാതുരത്വം ...അതെനിക്ക് വല്ലാതെ വരുന്നു ...എനിക്കിപ്പം വീട്ടീല്‍ പോണേ !!!!

ചിതല്‍/chithal said...

വളരെ നല്ല കഥ. നന്നായി എഴുതിയിട്ടുണ്ടു്. ഭാവുകങ്ങൾ.

Naushu said...

കഥ രസായി...
ഭാഷയും നന്നായി ഇഷ്ടപ്പെട്ടു....

ഭാനു കളരിക്കല്‍ said...

നമിക്കുന്നു . ജീവിതം തന്നെ. പറയാന്‍ വാക്കുകളില്ല

വേണുഗോപാല്‍ ജീ said...

good writing.... i liked it...

ബഷീർ said...

>>മഴേല്ലെങ്കി വല്ലോടത്തും തെണ്ടാൻ പോവ്വേര്ന്ന്.

ക്ടാങ്ങള് ഒന്നുല്യാണ്ടാമ്പോ വല്ല ചെതലോ പുറ്റോക്കെ മാന്തി തിന്നും. മഴേല് അതൂങ്ങട് ഒലിച്ച് പോമ്പോണ്ട്ലോ ദണ്ണട്ക്കും കോത്യ്ക്ക്. <<




എല്ലാർക്കും വാവ് അവർക്കു നോവും

ഞാനും ഈ നോവിൽ പങ്ക് ചേരുന്നു.

സ്വതന്ത്രന്‍ said...

നൊസ്റ്റാള്‍ജിയ ........ഓര്‍മകള്‍ പുറകോട്ടു
വലിക്കുന്നു .................നന്നായിട്ടുണ്ട് .

Anil cheleri kumaran said...

അന്ന് കോതയ്ക്കും കുരിപ്പോൾക്കും മാത്തിരം നോവേര്ന്ന്…

പാവങ്ങള്‍.!

ramanika said...

എഴുത്ത് ഇഷ്ട്ടായി
ആശംസകള്‍

വരയും വരിയും : സിബു നൂറനാട് said...

വ്യത്യസ്തമായ ഒരു വായന നല്‍കി. കഥ പറഞ്ഞ ശൈലി നനായിരിക്കുന്നു...
ബാക്കി വക്കുന്നത് ഒരു നെടുവീര്‍പ്പ്.

Vayady said...

"അന്ന് കോതയ്ക്കും കുരിപ്പോൾക്കും മാത്തിരം നോവേര്ന്ന്…… നാട്ട്കാര്ക്കൊക്കെ വാവേര്ന്ന്.കർക്ക്ട വാവ്"
വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണില്‍ ഇരുട്ടു കയറിയതുപോലെ...

ഗീത രാജന്‍ said...

kollaam nannayee kadha....
nadine vallandu miss cheythu...

Echmukutty said...

വായിച്ച് അഭിപ്രായം പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഒരുപാട് നന്ദി.ഇനിയും വരുമെന്ന് വിചാരിയ്ക്കുന്നു.

ഞാൻ കുട്ടിയായിരുന്നപ്പോൾ വീട്ടിൽ ജോലി ചെയ്തിരുന്ന ചില പണിക്കാർ സംസാരിച്ചിരുന്നത് ഓർമ്മിച്ച് എഴുതിയതാണ്. അവർ കാട്ടിൽ പാർക്കുന്നവരായിരുന്നു. ചില്ലറ വ്യത്യാസങ്ങളോടെ മധ്യ കേരളത്തിലെ പ്രത്യേക തരം ഈണത്തോടെ അവർ മലയാളം സംസാരിയ്ക്കുന്നത് കേട്ടുകൊണ്ട് ഞാൻ ഒരുപാട് സമയം ചെലവാക്കിയിട്ടുണ്ട്.

എല്ലാവരോടും ഒരിയ്ക്കൽക്കൂടി നന്ദി പറയട്ടെ.

Mohanam said...

ഒരു ചാക്യാര്‍കൂത്ത് സ്ലാഗ്
നന്നായിട്ടുണ്ട്

വായനക്കാരന്‍ said...

Really Good.. congrats...!

ഭാനു കളരിക്കല്‍ said...

ഈ കഥ വായിച്ചു ഗ്രഹാതുരത്വം വന്നവരെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു. കഷ്ടം!

sindhukodakara said...

എച്ച്മുവിന്റെ ഒരു സ്ഥിരം വായനക്കാരിയാണ് ഞാന്‍. കമെന്റ് ഇതാദ്യം. എച്ച്മുവിന്റെ ചില കഥകളിലെ ചില വരികള്‍ വായിച്ചു കഴിയുമ്പോള്‍, ശരീരം മുഴുവന്‍ ഒരു നിമിഷം കുളിര്‍ന്നു വിറച്ചു പോയ പോലിരിക്കും, കയ്യിലെ രോമങ്ങള്‍ എണീറ്റ്‌ നില്കും, കണ്ണില്‍ ഒരു തരി നീരും പൊടിയും. പിന്നെ കുറെ നേരത്തേക്ക് മനസ്സിലൊരു നീറ്റലാണ്. അതാണ് പിന്നേം പിന്നേം ഈ ബ്ലോഗിലോട്ട് വരന്‍ തോന്നുന്നത്..

Kalavallabhan said...

ന്റമ്മോ വായിച്ച് വായിച്ച് നാക്കുളുക്കി. ഇനി എക്സറേ എടുക്കണം.
ന്നാലും സംഭവം പൊളപ്പൻ

krishnakumar513 said...

മനസ്സിനെ നോവിപ്പിച്ച കഥ അഭിനന്ദനങ്ങള്‍,,,,

Aarsha Abhilash said...

echummooo.... manoharam... vaamozhiyaanu ee kadhayude soundaryam :) thanks for a diff approach

smitha adharsh said...

മനോഹരം..
ആദ്യമായാണ്‌ ഇവിടെ.പുതിയ ശൈലി നന്നായിരിക്കുന്നു.
ഇനിയും എഴുതൂ..ആശംസകള്‍.

V P Gangadharan, Sydney said...

ഞാന്‍ വായിക്കാനിടയായ എച്മുക്കുട്ടിയുടെ കൃതികളിലെ രണ്ടാമത്തെ കഥയാണ്‌ ഇത്‌. സര്‍ഗ്ഗശക്തിയില്‍ മുന്നിട്ടു നില്‍ക്കുന്ന ഈ കഥ പടുഭാഷയില്‍ തന്നെ തന്‍മയത്വത്തോടെ പറയിച്ചവതരിപ്പിച്ചൂ അനുവാചകനിലെ അനുകമ്പ എന്ന വികാര തീവ്രതയ്ക്കു പേനകൊണ്ട്‌ തീക്കനല്‍ കൂട്ടിയ കഥാകാരിക്ക്‌ നമോവാകം!

Rare Rose said...

പറയാതെ വയ്യ..ഈ ഭാഷയാണു ഈ കഥയുടെ ഏറ്റവും വലിയ കരുത്ത്.വിശപ്പിനിത്രേം നോവിക്കാമെന്നും ഇന്നാണു തിരിച്ചറിഞ്ഞത്..

പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍,കുഞ്ഞു നാളിലെ ഓര്‍മ്മകളിലേക്ക് അവരുടെ ഭാഷയും,സങ്കടങ്ങളും അപ്പാടെ ചേര്‍ത്തു വെച്ച എച്മൂന്റെ മനസ്സിനോട് ഒരുപാടിഷ്ടം തോന്നി..

Thommy said...

വളരെ നന്നായിരിക്കുന്നു

ശാന്ത കാവുമ്പായി said...

വട്ട്ന്റെ ആക്കറേം പൂതീം വെശ്പ്പും ഒക്കെ അപ്പ്ടിയോടെ മാറി…… അങ്ങനെ രക്ഷപ്പെട്ടു അല്ലേ

വി.എ || V.A said...

‘രമണ‘കർത്താവിന്റെ ‘വാഴക്കുല’--- ആഗ്രഹത്തോടെ വെട്ടിയത് തിരുമേനി കൊണ്ടുപോയപ്പോൾ,ഇവിടെ കാൽ വഴുതി ദേ കിടക്കുന്നു വട്ടും കോതയും കുരിപ്പോളും... വിഷാദത്തിൽ മുക്കി, കാടിന്റെ ഈണത്തിൽ വായനക്കാരെ എറിഞ്ഞപ്പോൾ അറിഞ്ഞ നോവ് എനിക്കും കിട്ടി,ചെറുതെങ്കിലും... നല്ല യുക്തി,നല്ല ശൈലി.ഒന്നുകൂടി വായിച്ച് റിലേസ് ചെയ്താൽ ശോഭ വർദ്ധിക്കും...നല്ലത്.. ഭാവുകങ്ങൾ......

തട്ടാൻ said...

Echmutty,

Nannayindu, Katha..

Jeevankudu theeraannu orappaya pinne aakarullya, poothyoollya, vesappoollya, lley.

Kothedyum kdangalyum baakki katha koodi ezhuthanam.
Namaskaaram.

ഗന്ധർവൻ said...

ഒരുപാടിഷ്ടായി
ആശംസകൾ

Rahul C Raju said...

hey echmu, good post..howeva, it wud be betta to read, if u can use sm odr font....

Echmukutty said...

വായിച്ച് അഭിപ്രായം പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുന്ന എല്ലാ കൂട്ടുകാർക്കും ഒരിയ്ക്കൽ കൂടി നന്ദി പറയട്ടെ......
ഇനിയും വരുമല്ലോ.

Sreedev said...

മുറുകി നിൽക്കുന്ന ഒരു തന്ത്രിയിലൂടെ,ഒരു താളം പതുക്കെ പടർന്നു കയറി.മനസ്സിനെ ഒരു നാട്ടുഭാഷയുടെ വികാരത്തള്ളിച്ചയിൽ മിടിപ്പിച്ചു. ഒടുവിൽ 'കർക്കടരാവ്‌..' എന്നു വായിക്കുമ്പോഴേക്കും നിറഞ്ഞുതുളുമ്പിപ്പോയി..!!
അതായിരുന്നു ഈ കഥ..!
ഞാൻ ആദ്യമായാണ്‌ ഈ ബ്ലോഗിൽ.
അഭിനന്ദനങ്ങൾ.

Though it is already commented,let me request it again..please try to reduce the font size.The scrawling really irritates the joy of reading..

ente lokam said...

കര്കടക നോവ്‌.വഴു വഴുത്ത മാവിലേക്ക്‌
നോട്ടവും ലക്ഷ്യവും ഒന്നില്ലേക്ക് മാത്രം ഉടക്കി
കഴിയാവുന്ന കെട്ടുറപ്പില്‍ കെട്ടിപിടിച്ചു കയറിയിട്ടും
കര്കടക നോവ്‌ തന്നെ കുടുംബത്തിനു.. അവര്‍ക്ക്
മാത്രം ആ നോവ്‌ ബാകി വെച്ചു കുഴഞ്ഞു വീണ
വിശപ്പിന്റെ വിളി ...എച്ച്മുവിന്റെ
ഒരു കഥ വായിച്ചാല്‍ പിന്നെ അന്നു ഒന്നും വായിക്കാന്‍
അവൂല്ലാ. മനസ്സില്‍ നിന്നു മായില്ല ഈ വേദന...

ajith said...

കഥയല്ലിത്; ജീവിതം

ബാല്യത്തില്‍ അമ്മയുടെ പതം പറഞ്ഞുള്ള ഓര്‍മ്മപ്പെടുത്തല്‍ വീണ്ടും സ്മരണയില്‍ വന്നു എച്മു. മിഥുനം പാതിയാവുമ്പോഴേ അമ്മ തുടങ്ങും. പഞ്ഞക്കര്‍ക്കടകമാ മക്കളെ വരാന്‍ പോകുന്നത്. പട്ടിണി കിടന്ന എത്ര നേരങ്ങള്‍? പിന്നെ ആ കുട്ടിയുടെ മുഖം ഓര്‍മ്മ വന്നു. വിശപ്പടക്കാന്‍ ഞാവല്‍ മരത്തില്‍ കയറി പിടിവിട്ട് താഴേവീണ് ഒരു കിളിമുട്ട പോലെ ഉടഞ്ഞുപോയ കോട്ടയത്തെ കുട്ടിയെ.