അദ്ദേഹവുമായി പിരിഞ്ഞതിനു ശേഷം മഹാ നഗരത്തിൽ ഞാൻ താമസിച്ചിരുന്നത് ഇടുങ്ങിയ, വൃത്തി ഹീനമായ ഒരു തെരുവിലായിരുന്നു.
എപ്പോഴും ബഹളം വെയ്ക്കുന്ന ആളുകളും പശുക്കളും കഴുതകളും തിങ്ങി നിറഞ്ഞ തെരുവായിരുന്നു അത്.
ചാണകത്തിന്റെയും മലത്തിന്റെയും കേടു വന്ന പച്ചക്കറികളുടേയും മടുപ്പിയ്ക്കുന്ന ഗന്ധം തെരുവിലേയ്ക്ക് തുറക്കുന്ന വാതിലുള്ള ആ മുറിയിലും സദാ കെട്ടി നിന്നു.
അദ്ദേഹത്തിന്റെ കൂടെ കഴിയുന്ന കാലത്ത് ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു.
അച്ഛന്റെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവും മാത്രമാണു കുഞ്ഞെന്ന് അദ്ദേഹവും ബന്ധുക്കളും പ്രഖ്യാപിച്ചു.
വിളയിറക്കാവുന്ന ഭൂമി മാത്രമാണ് അമ്മയെന്നും ആ ഭൂമിയ്ക്കൊരിയ്ക്കലും വിളയുടെ ഉടയോനാവാൻ കഴിയുകയില്ലെന്നും ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് എല്ലാവരും അഭിപ്രായപ്പെട്ടു.
അധികാരവും പദവിയുമുള്ള അദ്ദേഹത്തിന്റെ ജോലിയും ധനസമ്പത്തും സുഹൃത് ബന്ധങ്ങളും ഈ ഉറപ്പിന്മേൽ അരക്കു മുദ്രയും പതിപ്പിച്ചു.
കുഞ്ഞിനെ പ്രസവിച്ചുവെന്നും അതിനെ സ്നേഹിയ്ക്കുന്നുവെന്നും മാത്രമായിരുന്നു എനിയ്ക്കാകെ ബോധിപ്പിയ്ക്കാനുണ്ടായിരുന്നത്.
അതുകൊണ്ട് കുഞ്ഞിനെ ഒന്ന് കാണുവാനും താലോലിയ്ക്കുവാനും മഹാ നഗരത്തിലെ വിവിധ കോടതികളിൽ കയറിയിറങ്ങേണ്ടത് എന്റെ ദിനചര്യയുടെ ഒരു ഭാഗമായിത്തീർന്നു.
ഞാൻ താമസിച്ചിരുന്ന കുടുസ്സു മുറിയിൽ മിനി എന്ന പൂച്ചയായിരുന്നു എന്റെ റൂം മേറ്റ്.
വെളുവെളുത്ത് അതീവ മൃദുലമായ രോമങ്ങളിൽ പടരുന്ന മഞ്ഞയും കറുപ്പും നിറങ്ങളിൽ അവൾ പരമ സുന്ദരിയായിരുന്നു.
ഞാൻ മണ്ണിഷ്ടികയെണ്ണുന്ന ജോലിയ്ക്ക് പോകുമ്പോൾ അവൾ അയല്പക്കങ്ങളിൽ കറങ്ങി നടക്കും. അടുത്തുള്ള ചെറിയ മാർക്കറ്റിലെ റൊട്ടിക്കടയിലും ഇറച്ചിക്കടയിലും പോയിരിയ്ക്കും. അവിടെ നിന്നെല്ലാം അവൾക്ക് വയറു നിറച്ച് ഭക്ഷണവും ലഭിക്കും.
പിന്നെ അവളുടെ കൂട്ടുകാരുമൊത്ത് മധുരകരമായ, ആഹ്ലാദകരമായ നിമിഷങ്ങൾ പങ്ക് വെയ്ക്കും.
വൈകുന്നേരം ഞാൻ മടങ്ങി വരുമ്പോൾ അവളും തിരിച്ചെത്തും. ചിലപ്പോൾ എന്റെ ഒപ്പം, അല്ലെങ്കിൽ കുറച്ച് കഴിഞ്ഞിട്ട്.
വരുമാനം കുറഞ്ഞ, ചെറിയ ജോലിയിൽ നിന്ന് എനിയ്ക്ക് കോടതിച്ചെലവുകളൊന്നും നൽകുവാൻ കഴിയുമായിരുന്നില്ല.
പോരാത്ത പണത്തിനായി ഞാൻ ജോലി കഴിഞ്ഞ് വന്ന് കൊച്ച് കുട്ടികൾക്ക് ട്യൂഷനെടുത്തിരുന്നു.
മിനി എന്റെ ട്യൂഷൻ വിദ്യാർത്ഥികൾക്കൊപ്പം നിശബ്ദയായി ഇരിയ്ക്കും. ഒരു പേനയും പുസ്തകവും നൽകിയാൽ അവളും എഴുതുമെന്നും ക്ലാസ്സ് മനസ്സിലായില്ലെങ്കിൽ സംശയങ്ങൾ ചോദിയ്ക്കുമെന്നും എനിക്ക് തോന്നുമായിരുന്നു.
കുട്ടികൾ പോയിക്കഴിഞ്ഞാൽ, അടിച്ചു വാരി വെള്ളം തളിച്ച് നിലം തുടച്ച ശേഷം ഒരു പുൽപ്പായ വിരിച്ച് ഞാനുറങ്ങാൻ കിടക്കുമ്പോൾ മിനി അടുത്ത് കിടക്കും.
കുഞ്ഞിന്റെ പടം നോക്കി ഉറങ്ങാതെ കണ്ണീരൊഴുക്കുകയും പിച്ചും പേയും പറയുകയും ചെയ്യുന്ന ഗതികെട്ടതും ദയനീയവുമായ എന്റെ മാതൃത്വത്തെ അവൾ കണ്ണിമയ്ക്കാതെ വീക്ഷിച്ചു.
ഞാനുറങ്ങും വരെ കൂട്ടു കിടക്കാനുള്ള സൌമനസ്യവും അവൾ എന്നും പ്രദർശിപ്പിച്ചുപോന്നു.
തലോടുമ്പോൾ അവൾ കുറുകും. ആ നിമിഷങ്ങളിലൊന്നിൽ അവളുടെ കണ്ണുകൾക്കും മുഖത്തിനും കുഞ്ഞിന്റെ ച്ഛായയുണ്ടാകുമായിരുന്നു.
മുട്ട കഴിയ്ക്കാത്ത, പാൽ കുടിയ്ക്കാത്ത ഞാൻ അവൾക്ക് മുട്ടയും പാലും വാങ്ങി കൊടുക്കും.
എന്റെ വീട്ടുടമസ്ഥൻ ആഗ്രഹം പ്രകടിപ്പിച്ചു.
‘നിന്റെ പൂച്ചയായാൽ മതിയായിരുന്നു.’
ആ കണ്ണുകളിലെ തിളക്കം എന്നെ ഭയപ്പെടുത്തി.
ഒരു ദിവസം ബഹുമാനപ്പെട്ട കോടതി എന്റെ അപേക്ഷ നിഷ്ക്കരുണം തള്ളിക്കൊണ്ട് വിധി പ്രഖ്യാപിച്ചു.
അതു കേട്ട് കോടതി മുറിയിൽ ബോധരഹിതയായി വീണ എന്നെ, മുഖം വീർപ്പിച്ചുകൊണ്ടാണെങ്കിലും കാറിൽ വീട്ടിലെത്തിയ്ക്കുവാനുള്ള മനസ്സുണ്ടായി എന്റെ വക്കീലിന്.
അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
പണം ധാരാളമായി ചെലവാക്കുമ്പോഴല്ലേ അവകാശങ്ങളെക്കുറിച്ച് നമുക്ക് എല്ലാവരേയും ധരിപ്പിയ്ക്കാൻ കഴിയുക?
അല്ലാതെ എപ്പോഴും കുഞ്ഞിന്റെ പേരു ഉരുക്കഴിയ്ക്കുകയും കണ്ണീരൊഴുക്കുകയും ബോധം കെട്ട് വീഴുകയുമൊക്കെ ചെയ്തതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
എങ്കിലും ‘നമുക്ക് മേൽക്കോടതിയിൽ അപ്പീൽ പോകാം, രണ്ട് ദിവസം കഴിഞ്ഞ് ഓഫീസിലേയ്ക്ക് വരൂ‘ എന്ന് നിർദ്ദേശിച്ചിട്ടാണ് വക്കീൽ മടങ്ങിയത്.
കുഞ്ഞിനു വേണ്ടിയുള്ള ഈ കേസിൽ ഇനി വിജയിയ്ക്കുമെന്ന യാതൊരു പ്രതീക്ഷയും എനിയ്ക്കില്ലായിരുന്നു.
അന്ന് ഞാൻ ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചു.
അരുതെന്ന് കൈ പിടിച്ച് തടയാനാരുമില്ലാത്ത വിധം ഏകാകിനിയായിരുന്നുവല്ലോ, ഞാൻ.
പ്രതീക്ഷിയ്ക്കാനൊന്നും ബാക്കിയില്ലാതായതിന്റെ ഭാരമില്ലായ്മ എന്നെ ഉന്മാദിനിയാക്കി.
ഫാനിൽ ചുന്നി കെട്ടി തൂങ്ങി മരിയ്ക്കാമെന്നാണ് കരുതിയത്. ആർക്കെങ്കിലും എന്തെങ്കിലും കുറിപ്പ് എഴുതി വെയ്ക്കണമോ എന്ന് ഒരു നിമിഷം ആലോചിച്ചു. ഉരുകിത്തിളയ്ക്കുന്ന കോടതി മുറിയിൽ വാദിച്ച് വിശദീകരിയ്ക്കപ്പെട്ടതും അമ്പേ പരാജയപ്പെട്ട്, തകർന്ന് തരിപ്പണമായതുമായ ഈ ജീവിതത്തെക്കുറിച്ച് എന്താണിനി എഴുതിയിടുവാനുള്ളത്?
കുഞ്ഞിന്റെ അരുമയായ മുഖം മനസ്സിലുയർന്നപ്പോൾ എന്റെ കണ്ണുകളിലൂടെ രക്തം കണ്ണീരായി ഒഴുകി.
നിസ്സാരയായ അമ്മ.
യാചകിയായ അമ്മ.
അനാഥങ്ങളായിത്തീർന്ന പ്രാർത്ഥനകളുടെ അമ്മ.
നിരന്തരമായ ബോധ്യപ്പെടുത്തലുകളിൽ പരിപൂർണ പരാജയമടഞ്ഞ അമ്മ.
ആ നിമിഷത്തിലാണ് മിനി ജനലിലൂടെ മുറിയിലേയ്ക്ക് ചാടിയത്. അവൾ എനിയ്ക്കു ചുറ്റും ഓടി നടന്നു. ‘മ്യാവൂ‘ എന്ന് പരിഭ്രമത്തോടെ വിളിച്ചു. പത്രക്കടലാസ്സുകളിലേയ്ക്ക് മുഖം തിരുകി. നഖങ്ങൾ കൊണ്ട് തറയിൽ മാന്തി. അസാധാരണമായ ഒരു തിടുക്കവും അക്ഷമയും കാണിച്ചു.
അവളെ ശ്രദ്ധിയ്ക്കേണ്ടി വന്ന ഞാൻ മനസ്സിലാക്കി… മിനി പ്രസവിയ്ക്കാൻ പോവുകയാണ്. അതിനുള്ള സൌകര്യമാണവൾ തേടുന്നത്.
പത്രക്കടലാസ്സുകളും കീറിയ അരിച്ചാക്കും ഒരു കടലാസ്സ് പെട്ടിയിൽ വിരിച്ച് ഞാനവൾക്ക് പ്രസവ മുറിയുണ്ടാക്കി. ഉൽക്കണ്ഠയോടെ അവളുടെ ചലനങ്ങൾ ശ്രദ്ധിച്ചു.
മൂന്നു പൂച്ചക്കുഞ്ഞുങ്ങൾ എന്റെ കണ്മുന്നിൽ പിറന്നു വീണു.
പ്രസവിച്ചെണീറ്റ മിനിയ്ക്ക് പാൽ കൊടുത്തപ്പോൾ അവൾ പഴയതു പോലെ കുറുകി. മടിയിൽ കിടന്ന് സമാധാനമായി വിശ്രമിച്ചു.
ആ അമ്മയെ തലോടുമ്പോൾ എന്നിലെ അമ്മ ചാരമായിരുന്നില്ല. കിതപ്പോടെ ചിറകടിയ്ക്കുന്ന പക്ഷിയായിരുന്നു.
പൂച്ചക്കുഞ്ഞുങ്ങൾ കണ്ണ് തുറന്ന ദിവസമാണ് ഞാൻ പരാതിയുമായി മേൽക്കോടതിയെ സമീപിച്ചത്.
86 comments:
പ്രതീക്ഷയാണ് ജീവിതത്തിന്റെ ആധാരം.
ചുരുക്കി പറഞ്ഞു കഥ നന്നാക്കി..ആശംസകള്‍.
കുറച്ചൊരു ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചു തീര്‍ത്തത്.
അഭിപ്രായം ഒന്നും പറയാനാവുന്നില്ല, ചേച്ചീ.
പ്രതീക്ഷകള്‍ കണ്ണു ചിമ്മിതുറക്കട്ടെ.
ശ്രീ പറഞ്ഞത് പോലെ തന്നെയാണെനിക്കും പറയാനുള്ളത്..
--------------------
ആ വഴി കണ്ടില്ലല്ലോ...?
കഥ ഒരു ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു.
വിഷയം മനസ്സില്‍ തറച്ചു കയറുന്നതു തന്നെ.
വിളയിറക്കാവുന്ന ഭൂമി മാത്രമാണ് അമ്മയെന്നും ആ ഭൂമിയ്ക്കൊരിയ്ക്കലും വിളയുടെ ഉടയോനാവാൻ കഴിയുകയില്ലെന്നും ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് എല്ലാവരും അഭിപ്രായപ്പെട്ടു.
ഏതു ഗ്രന്ഥത്തിലാണ് അമ്മയെ കുറിച്ച് ഇങ്ങനെ കാഴ്ചപ്പാടുള്ളത് ...( അരിവില്ലായ്മ കൊണ്ടുള്ള ചോദ്യമാണ് )
ഇതര ജീവജാലങ്ങളില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. ജന്മം നിഷ്ഫലമെന്നു കരുതുകയും ആതമഹത്യ ചെയ്യുകയും ചെയ്യുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്.
നല്ലൊരു സന്ദേശം ഈ കഥയിലൂടെ നല്കുന്നു എന്നെനിക്ക് തോന്നുന്നു.
ഹസ ഭായ് പറഞ പോലെ ഇത്തരം പ്രസ്താവം ഏതു ഗ്രന്ഥത്തിലാണ് എന്നറിയില്ല.കഥയില്‍ ചോദ്യമില്ല എന്നാലും ...
ഒരു അച്ഛന്മാർക്കും ഇതുപോലെ എഴുതുവാൻ പറ്റില്ലാ എന്നുള്ളത് സ്പഷ്ട്ടമായ കാര്യമാണല്ലോ അല്ലേ...
പാവം...
അമ്മമാർക്ക് വേണ്ടി സമർപ്പിക്കുക ഈ കഥ ...
അതും ഒരു കുറിഞ്ഞിപൂച്ചയുടെ പോലും സ്വാതന്ത്ര്യം ലഭിക്കാത്ത ,മക്കളെ നൊന്തുപെറ്റിട്ട് പിന്നീട് പരിപാലിക്കാൻ സാധിക്കതെ വന്ന ആ അമ്മമാർക്ക് !
അത് ചോദ്യം ഇല്ലാത്ത കഥ അല്ല കേട്ടോ.ഇംഗ്ലീഷ് കാരും
പഴയ മലയാളക്കാരും അത് പറയുന്നുണ്ട്.വിത്ത് വിതച്ചു
വിള എടുക്കുന്ന ഒരു ഫാര്‍മര്‍ സങ്കല്പം.സ്ത്രീ നിലം ആണെന്ന
ആ മിത്ത്.അതില്‍ നിന്നല്ലേ മണ്ണും പെണ്ണും ഒന്ന് എന്ന പഴമൊഴിയും.
ജീവിക്കാന്‍ ഒരു ലഷ്യം .പരാജയത്തിനു പകരം വെക്കാന്‍ പലപ്പോഴും
പലതും കാരണം ആകാം.ഇവിടെ അതൊരു പുതിയ ജന്മം തന്നെ.
a worthy thought .അഭിനന്ദനം.
വരികളിൽ മാതൃത്വം നിറഞ്ഞൊഴുകുന്നു.. അഭിനന്ദനങ്ങൾ.
"പണം ധാരാളമായി ചെലവാക്കുമ്പോഴല്ലേ അവകാശങ്ങളെക്കുറിച്ച് നമുക്ക് എല്ലാവരേയും ധരിപ്പിയ്ക്കാൻ കഴിയുക?" good point.
മാതൃത്വത്തിന്റെ വീങ്ങലുകളും, നിസ്സഹായതയുടെ വേവുകളും ആര്‍ദ്രമായി എഴുതി.
"പണം ധാരാളമായി ചെലവാക്കുമ്പോഴല്ലേ അവകാശങ്ങളെക്കുറിച്ച് നമുക്ക് എല്ലാവരേയും ധരിപ്പിയ്ക്കാൻ കഴിയുക?" - നിശ്ചയമായും അതെ. പ്രഭുക്കന്മാരുടെ തര്ക്കശാലകളില് (കോടതികളില്‍) സ്വന്തം ഭാഗം വാദിച്ചു മഹാപ്രഭുവിനെ (ന്യായാധിപനെ) രസിപ്പിക്കാന്‍ പോന്നവനെ വിലയ്ക്കു വാങ്ങുവാന്‍ പണമില്ലാത്തവന് വെറും അടിമ മാത്രമാണ് . അത് പെണ്ണായാലും ആണായാലും- ലച്മു ആയാലും കൊച്ചീച്ചി ആയാലും.
പിന്നെ കോടതികളില്‍ ഇത്തരം കേസുകള്‍ വരുമ്പോള്‍ കോടതി ഒരേ ഒരു കാര്യം മാത്രമേ പരിഗണിക്കൂ - കുട്ടിയുടെ നന്മയ്ക്ക് ഏതു തീരുമാനമാണ് നല്ലത് എന്ന്. "എപ്പോഴും കുഞ്ഞിന്റെ പേരു ഉരുക്കഴിയ്ക്കുകയും കണ്ണീരൊഴുക്കുകയും ബോധം കെട്ട് വീഴുകയുമൊക്കെ ചെയ്തതുകൊണ്ട് " മാത്രം കുട്ടിയുടെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നു കോടതിക്ക് ബോധ്യപ്പെടണമെന്നില്ല. ഉദാഹരണത്തിന് , ഭര്ത്താവായിരുന്നവന് ഒരു തെമ്മാടിയായിരുന്നെങ്കില് (അങ്ങനെ കോടതിയില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍) കോടതി ഒരുപക്ഷെ ഭാര്യയ്ക്കും കുഞ്ഞിനും ജീവനാംശം കൊടുക്കാനും അവരെ ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കാനും കല്പിച്ചേനേ. മറിച്ച് "തങ്കപ്പെട്ട"സ്വഭാവമാണ് കുട്ടിയുടെ അച്ഛനില്‍ കണ്ടതെങ്കില്‍ ആ "ദരിദ്ര നാരായണിയുടെ" കൂടെ നരകിക്കാന്‍ ഏതെങ്കിലും കോടതി വിടുമോ?
കുഞ്ഞിനെ പ്രസവിച്ചുവെന്നും അതിനെ സ്നേഹിയ്ക്കുന്നുവെന്നും മാത്രമായിരുന്നു എനിയ്ക്കാകെ ബോധിപ്പിയ്ക്കാനുണ്ടായിരുന്നത്- മനസ്സിൽ തൊട്ട പരാമർശം.( എന്നാൽ, കഥയിൽ ധ്വനിക്കും പോലെ കോടതികളും ഗ്രന്ഥങ്ങളും ഇത്തരം ‘മക്കൾ വിവാദത്തിൽ’ സ്ത്രീ വിരുദ്ധമാണോ?) കുഞ്ഞ് കണ്ണു തുറന്ന ശേഷവും അമ്മയുടേതാണെന്ന് പൂച്ചയമ്മയിൽ നിന്ന് അറിയുന്നത്,പ്രത്യാശയുളവാക്കിയത് വളരെ നന്നായി! കഥയുടെ ഭാഷയിൽ ഒരു സുകുമാരൻ ടച്ച്.
ദയനീയവുമായ എന്റെ മാതൃത്വത്തെ അവൾ കണ്ണിമയ്ക്കാതെ വീക്ഷിച്ചു.
ഞാനുറങ്ങും വരെ കൂട്ടു കിടക്കാനുള്ള സൌമനസ്യവും അവൾ എന്നും പ്രദർശിപ്പിച്ചുപോന്നു.
തലോടുമ്പോൾ അവൾ കുറുകും. ആ നിമിഷങ്ങളിലൊന്നിൽ അവളുടെ കണ്ണുകൾക്കും മുഖത്തിനും കുഞ്ഞിന്റെ ച്ഛായയുണ്ടാകുമായിരുന്നു.
ഇവിടം വരെ എത്തിയപ്പോള്‍ കണ്ണു നിറഞ്ഞു
വല്ലാത്തൊരു ഫീല്‍ .......
എച്മു..വല്ലാതെ പൊള്ളിച്ചു..കാരണം ഇതില്‍ നേരിന്റെ ചൂടുണ്ട്..അവകാശങ്ങള്‍ ഒന്നുമില്ലാത്ത അമ്മ.കുഞ്ഞിനെ കാണാതെ ഭ്രാന്തെടുത്തു കരഞ്ഞ രാത്രികള്‍..എന്താ പറയുക കൂടുതല്‍ എഴുതുന്നില്ല.മനോഹരമായി എഴുതി.അമ്മ ആയതിനാല്‍ മാത്രം,കുഞ്ഞു മനസ്സ് നോവാതിരിക്കാന്‍ മാത്രമായി ഒരു ജന്മം അടിയും തുപ്പും ഏറ്റു കഴിയുന്ന എത്ര അമ്മമാര്‍ ഉണ്ടാകും..
എച്ചുമുവിന്റെ രചനയിലെ ആത്മാര്‍ത്ഥതയും വാക്കുകളുടെ തീക്ഷ്ണതയും വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല. ജീവിതത്തില്‍ ഒറ്റപ്പെടുമ്പോള്‍ നമ്മളെ സ്നേഹിക്കാനും, നമുക്ക് സ്നേഹിക്കാനും ഒരു പൂച്ചക്കുഞ്ഞെങ്കിലും ഉണ്ടാകുക, അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ആശ്വാസം നല്‍കും. പണവും, സ്വാധീനവും ഇല്ലാത്തതു കൊണ്ട് സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന എത്രയോ അമ്മമാര്‍ ഇന്നു ലോകത്തുണ്ട്. ജീവിതം വഴിമുട്ടി നില്ക്കുന്ന ഒരമ്മയുടെ രോദനം ഈ പോസ്റ്റിലൂടെ എനിക്ക് കേള്‍ക്കാം.
എച്ചുമുവിന്റെ ഈ കഥ എന്റെ കണ്ണു നനയിപ്പിച്ചു. ആശംസകള്‍
ഹൊ!! അമ്മ തരുന്ന ഒരു വിശ്വാസം മാത്രമാണ് അച്ഛന് എന്ന് നമ്മള് സ്ത്രീകളുടെ അഹങ്കാരം വെറും അഹങ്കാരമാണല്ലെ............നന്നായികഥ. പൂച്ച പ്രസവിക്കണവരെ മുള്‍മുനയിലിരുത്തി.
വളരെ നല്ല ഒരു കഥ. ഇതും ഒരു അമ്മ.
ആത്മഹത്യക്ക് സമയമല്ല, കാലം നിശ്ചയിക്കുന്ന ഒരു മുഹൂര്‍ത്തമാണ് വേണ്ടത്.
മനോഹരമായി കഥ .
ആശംസകള്‍
nannayittind chechi !
" ..ennile amma chaaramayirunnilla ! " enthootta prayogam !
praesent madam :)
ഒരമ്മക്ക് മാത്രം എഴുതാന്‍ ആവുന്നത് .. ..
നന്നായിട്ടുണ്ട്. ഒരു ചെറിയ കഥയില്‍ ഒത്തിരി കാര്യങ്ങള്‍ - ഏകാന്തതയും നിസ്സഹായതയും, നിഷേധിക്കപ്പെടുന്ന നീതി, കണ്ണില്‍ പീഢനത്തിളക്കവുമായി വന്ന വാടകവീട് ഉടമസ്ഥന്, സാന്ത്വനദീപ്തി തെളിയിച്ച് ഒരു പൂച്ചമ്മ - റ്റച്ചിങ് സ്റ്റോറി.
................മൌനം മാത്രം
നോബരപ്പെടുത്തി ശെരിക്കും
ഇഷ്ടപ്പെട്ടു എന്ന ഒറ്റവാക്കില്‍ ഞാന്‍ എല്ലാം ഒതുക്കുന്നു.
ഒരമ്മയുടെ, കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വ്യാകുലതകള്‍ നന്നായി തന്നെ വരച്ചു കാണിച്ചിരിക്കുന്നു, നല്ല കഥ, ഒറ്റയിരിപ്പിനു തന്നെ വായിച്ചു,
പക്ഷേ, ഇത്തരം കഥകളിലെല്ലാം, അച്ഛനെയും കോടതിയെയും നിയമത്തെയും എല്ലാം, പ്രതിക്കൂട്ടില്‍ നിര്ത്തുന്നതെന്തു കൊണ്ടാണ്, പത്തൂമാസം ചുമന്നു പ്രസവിച്ച അമ്മയോടുള്ള കടപ്പാടിനെ ഓര്‍ക്കുന്നവരാരും, ഒരായുസു മുഴുവന്‍ ആ മക്കള്‍ക്കൂ വേണ്ടി ജീവിക്കുന്ന, പലപ്പോഴും മക്കള്‍ക്കു മുന്നില്‍ ഒരു മുഖം മൂടി അണിഞ്ഞു മാത്രം ജീവീക്കേണ്ടി വരുന്ന, മക്കള്‍ തിരിച്ചറിയാതെ പോകുന്ന അച്ഛന്റെ സ്നേഹത്തെ പറ്റി ഓര്‍ക്കാതെ പോകുന്നതെന്തു കൊണ്ടാണ്,
_താന്‍ ആദ്യമായി അച്ഛനായപ്പോള്‍, അതുവരെ താന്‍ മനസിലാക്കാന്‍ ശ്രമിക്കതിരുന്ന തന്റെ അച്ഛനെ, മനസിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന, പേരക്കിടാവിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന അച്ഛനെ കണ്ട്, ഇങ്ങനെയൊരു മുഖവും അച്ഛനിലുണ്ടെന്നറിഞ്ഞ് അത്ഭുതപ്പെടുന്ന, അച്ഛന്റെ മകന്_
പറയാന്‍ വാക്കുകള്‍ ഇല്ല എച്മു....
ഇഷ്ടമായി
വേറെ ഒന്നും പറയാന്‍ അറിയില്ല
കഥ നന്നായി..
ഇനിയും ഒരുപാട് സ്നേഹമുള്ള കഥകള്‍ എഴുതൂ..
ഒരു ദിവസം ബഹുമാനപ്പെട്ട കോടതി..!!!
നന്നായി എച്മു. ചില വരികളിൽ തട്ടി മനസ്സു വല്ലാതെ തകർന്നു. പെണ്ണെന്ന വിളനിലത്തിന്റെ കഥ വളരെ സാധാരണമാണല്ലോ. (ഇങ്ങനെയൊരു സന്ദർഭത്തിൽ അതിനെക്കുറിച്ചു മിണ്ടാതിരിക്കാനും ആവില്ലല്ലോ.). പ്രത്യാശ ഒരു പൂച്ചയിലൂടെ വരുന്നതു നല്ലൊരു കാഴ്ചയാണ്. നന്നായി അനുഭവിപ്പിച്ചു..
നിസ്സഹായയായ ഒരമ്മയുടെ അവസ്ഥ വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞു. അവസാനം പൂച്ചയുടെ രൂപത്തില്‍ പ്രതീക്ഷകളും.
നന്നായി.
സ്നേഹം (നീതി) നിഷേധിക്കപെട്ട ഒരമ്മയുടെ (അമ്മമാരുടെ) പോരാട്ടമാണ് ഈ കഥ. കഥ കണ്ണ് നനയിച്ചില്ല ; കഥയുടെ ഗൌരവം മനസ്സിൽ തട്ടി. ആശംസകൾ…….
ഇതുപോലെ നിസ്സഹായരായ എത്രയോ അമ്മമാർ!
pratheeksha kai vidaathirikkanam
എച്ചുമുവിന്റെ കഥകള്‍ ഞാന്‍ വായിക്കുമ്പോള്‍ ശ്രീ പറഞ്ഞപോലെ ശ്വാസം അടക്കി പിടിച്ച് തന്നെ ആണ് വായിക്കുന്നത് ...ഈ കഥയും നന്നായി ,ഒരുപാട് എഴുതുവാന്‍ കഴിയട്ടെ .
നെഞ്ചിൽ കനം കയറ്റിയ കഥ....
അഭിനന്ദനങ്ങൾ എച്ച്മൂസ്!
കൊള്ളാം ,വളരെ ചുരുക്കി ഒതുക്കി കഥ പറഞ്ഞിരിക്കുന്നു അതും എല്ലാവര്ക്കും മനസിലാവുന്ന ഭാഷയില്‍ ...
നാട്ടു ഭാഷയില്‍ നിന്ന് മാറി ചിന്തിക്കുന്നു കല
ഒറ്റ നെടുവീര്പില് വായിച്ചു
ജീവിത ഗന്ധിയായ കഥ
തനതതായി രൂപപ്പെട്ട ശൈലി
അഭിനന്ദനം
നല്ല katha nannayi പറഞ്ഞു
ആശംസകള്‍ !
പണം ധാരാളമായി ചെലവാക്കുമ്പോഴല്ലേ അവകാശങ്ങളെക്കുറിച്ച് നമുക്ക് എല്ലാവരേയും ധരിപ്പിയ്ക്കാൻ കഴിയുക?
ഇഷ്ടപ്പെട്ടു ഒരുപാട്.
നൊന്തുപെറ്റ കുഞ്ഞിനെ പിരിയേണ്ടി വന്ന അമ്മയുടെ ദുഖം കഥയില്‍ നിരഞ്ഞു നില്‍പ്പുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പൂച്ചമ്മ മിഴിവുള്ള കഥാപാത്രമാണ്.
ഒരുപാടിഷ്ടായി ഈ അമ്മക്കഥ..
ശൂന്യതയില്‍ നിന്ന് മുയലിനെ സൃഷ്ടിക്കുന്ന മാന്ത്രികന്റെ കരവിരുത് പോലെ താങ്കള്‍ വീണ്ടും അത്ഭുതപ്പെടുത്തുന്നു , വിഷയത്തില്‍ പുതുമയില്ലെങ്കില്‍ തന്നെയും .
മാതൃത്വമല്ലേ എല്ലാ തത്വങ്ങളിലും വലുത്...നല്ല കഥ...
ശൈലി ഓര്മ്മപ്പെടുത്തലാവുമ്പോഴും വായനാസുഖം കുറയുന്നില്ല.
ഒന്നുമില്ലായ്മയില്‍ നിന്നു കുറെ ദൂരം കൂടെ കൊണ്ടുപോകാനായി.
നന്നായി..
മാതാവിന് തുല്യമായി മാതാവ് മാത്രം, അമ്മയില്ലാതെ എന്ത് മക്കള്‍
കുഞ്ഞുണ്ടായിട്ടും അതിനെ താലോലിക്കാന്‍ കഴിയാത്ത ഒരമ്മയുടെ തീവ്ര ദുഖം മനോഹരമായി അവതരിപ്പിച്ചു. കഥക്ക് വിഷയങ്ങള്‍ കണ്ടെത്തുന്നതില്‍ എച്മു അഭിനന്ദനമര്‍ഹിക്കുന്നു. അല്ലെങ്കില്‍ വളരെ സാദാരണമാകുമായിരുന്ന ഒരു പ്രമേയമാണ് അല്പം വ്യത്യസ്തതയിലൂടെ എച്മു മനോഹരമാക്കിയത്.
ഒരു കോടതിക്കും തീര്‍പ്പ് കല്‍പ്പിക്കാനാകില്ല മാതൃത്വത്തിന്റെ മഹിമ ...അച്ഛന് എന്നത് സങ്കല്പം മാത്രമാണ് ,,സത്യം അത് ഒന്നേയുള്ളൂ അതാണ് അമ്മ ...നല്ല കഥ എച്മു ..
നന്നായിരിക്കുന്നു..ഇനഗനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എത്രയോ ഘടകങ്ങള്‍..അല്ലെ?
എച്ചുമു തന്നെ താരം...കലയുടെ വരികള്‍ എന്നും മനസ്സില്‍ കോറുന്നു...ആശംസകള്‍.
അച്ഛന്റെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവും മാത്രമാണു കുഞ്ഞെന്ന് അദ്ദേഹവും ബന്ധുക്കളും പ്രഖ്യാപിച്ചു...what was the reason? how he and his relatives can love the child if they are not loving you..
anyhow,the way you presented the story is really good and is touching too!!!kp it up!!
നന്നായി എഴിതിയിരിക്കുന്നു.
ഹൃദയസ്പര്‍ശിയായി.
അമ്മക്കഥ...... ഇഷ്ട്ടമായി.
കഥ മനസ്സില്‍ കൊണ്ടു..കുറച്ചു കഴിഞ്ഞു വന്നു അഭിപ്രായം പറയാം ..ഇപ്പൊ ഒന്നും പറയാന്‍ കിട്ടുന്നില്ല ..താങ്ക്സ്
നാളിതുവരെയുള്ള മനുഷ്യ ചരിത്രം സ്ത്രീ വിരുദ്ധമാണ്. സ്ത്രീ സ്വയം അത് മറികടക്കാന്‍ ശ്രമിക്കാത്തിടത്തോളം അത് അങ്ങനെ ആയിരിക്കുകയും ചെയ്യും.
ഹൃദയസ്പര്‍ശിയായ ഒരു പ്രമേയം, വാക്കുകളുടെ ബഹള കോലാഹലങ്ങളില്ലാതെ, ഭംഗിയായിട്ട് അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍! ഇതേ കഥയുടെ മറുവശത്ത്(പുരുഷ പക്ഷത്ത് ) നിന്നുകൊണ്ടും, ഒരു കഥ എഴുതാന്‍ ശ്രമിച്ചു നോക്കൂ. ഒരു പക്ഷെ, കൂടുതല്‍ നന്നായേക്കാം! ഇനിയും ധാരാളം എഴുതണം. വിജയാശംസകള്‍.
കഥ കൊണ്ട് മുറിഞ്ഞ ഞാന്‍ പ്രതീക്ഷയോടെ പോകുന്നു
ലളിതം പ്രതീക്ഷാനിർഭരം :0)
ishdapettu.........nalla katha
അമ്മയുടെ വ്യഥ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു. എച്ചുമുവിന്റെ ലളിത സുന്ദരമായ ഭാഷ കൂടെയായപ്പോള്‍, കണ്ണും നിറഞ്ഞു!
ചേച്ചി,
പ്രത്യേകിച്ച് ഒന്നും പറയാന്‍ തോന്നുനില്ല.
വളരെ വിഷമം തോന്നി വായിച്ചിട്ട്, അത് കൊണ്ട് ഒന്നും പറയാതെ പോകുന്നു.
അമ്മ
nice narration echu
ബോംബാണ് ബോംബ്. .
തിരസ്കരിക്കപ്പെട്ട മാതൃത്വത്തിന്റെ വിങ്ങലുകളിലൂടെ, നഷ്ട പ്രണയത്തില്‍ തളര്‍ന്ന മനസ്സിന്റെ നിസ്സംഗതയിലൂടെ , പാളിപ്പോയ ജീവിത വര്‍ണങ്ങള്‍ വീണ്ടെടുക്കാനാവാത്ത നിസ്സഹായതയിലൂടെ സഞ്ചരിക്കുന്ന കഥയിലെ അമ്മ ഒറ്റപ്പെട്ട കഥാപാത്രമല്ല. നമുക്കിടയില്‍ ഇങ്ങിനെ ജീവിക്കുന്ന ഒരു പാട് പേരെ കാണാം. എല്ലാവരും ഉണ്ടായിരുന്നിട്ടും ആരോരുമില്ലാതെ ആട് വളര്‍ത്തിയും കോഴി വളര്‍ത്തിയും അവരെ മക്കളായി സ്നേഹിച്ചും കഴിയുന്ന അമ്മമാരെ നമുക്ക് പരിചിതമാണ്.
കഥ നന്നായി അവതരിപ്പിച്ചു. ചില സ്ഥലങ്ങളില്‍ കഥ പ്രസ്താവന പോലെ ആയിപ്പോയോ എന്നൊരു സംശയം. എങ്കിലും മുഷിപ്പുളവാകാത്ത വായനാനുഭവം അനുവാചകര്‍ക്കു നല്കി കഥയെ മികച്ചതാക്കി. കൂടുതല്‍ കഥകള്‍ വായിക്കാന്‍ വീണ്ടും വരാം. ഭാവുകങ്ങള്‍.
എച്മു... തിരക്കിനിടയിലും അരൂപിയായി ഞാനീ വഴികളിലൂടെ ഓടിമറയാറുണ്ട് .. പക്ഷെ.. മരണത്തിന്റെ തണുപ്പില്‍ നിന്നും തിരിഞ്ഞു നടന്ന ഒരു ഇരവു എന്നെ ഇവിടെ പിടിച്ചുനിര്‍ത്തി കളഞ്ഞു. കണ്ണീരില്‍ നനഞ്ഞ ആ ദിനങ്ങളെ മറവിയിലേക്ക് തള്ളിവിട്ടു അഗ്നിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ആ പക്ഷിയുടെ ചിറകടി നെഞ്ചിലേറ്റി വെല്ലുവിളികളെ അതിജീവിച്ചു കൊണ്ട് പോകാന്‍ സാധാരണയില്‍ സാധാരണയായ ഒരു പെണ്ണിന് ശക്തി നല്കുന്ന ഒന്നല്ലേ മാതൃത്വം.. സ്നേഹത്തോടെ..
ഇവിടെ വരാൻ വൈകീല്ലൊ :(
നല്ല കഥയാണല്ലോ,
പ്രതീക്ഷയൊരു തിരിനാളമാണ്,
കെടാതെ സൂക്ഷിക്കാം.
ഒറ്റ ശ്വാസത്തില്‍ വായിച്ചു .നന്നായിട്ടുണ്ട് .
പെട്ടെന്ന് ഒന്നും പറയാന്‍ തോന്നുന്നില്ല. ഹൃദയത്തില്‍ എന്തോ തട്ടിയ പോലെ.
വായിക്കാന്‍ രസമുണ്ടെങ്കിലും മനസ്സിലെന്തോ കോറിയത് പോലെ.
മറ്റു പോസ്റ്റുകള്‍ ഞാന്‍ തല്ക്കാലം തുറന്നില്ല. പിന്നീടാകാം.
എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.
സ്നേഹത്തോടെ
ജെ പി അങ്കിള്‍
എച്ച്മു, പുതിയ അതിഥിയാണു ഞാന്‍. ഓരോ ബ്ലോഗില്‍ക്കൂടി സഞ്ചരിച്ച് ഇപ്പോള്‍ എച്ച്മുവിന്റെ ഉലകത്തിലും വന്നു. ആദ്യം തന്നെ വായിച്ചത് പൂച്ചമ്മയാണ്. ഉള്ളില്‍ തട്ടുന്ന വിധം പറഞ്ഞു. നീതിപീഠങ്ങള്‍ നിയമത്തിന്റെ തലനാരിഴ കീറി പരിശോധിക്കുമ്പോള്‍ മനുഷ്യത്വവും സ്വാഭാവികനീതിയും എപ്പോഴും പടിക്കു പുറത്തായിരിക്കും അല്ലേ? ഒരു കൌമാരക്കാരിയുടെ പിതാവ് മകളുടെ ഘാതകനെ കൊന്നതിന് നീതിപീഠം ജീവപര്യന്തം വിധിച്ചു. അത് വായിച്ചപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരുപക്ഷെ ജഡ്ജിക്ക് ഒരു മോളുണ്ടായിരുന്നെങ്കില്‍, ആ 12 വയസ്സുകാരി സ്കൂളില്‍ പോകുന്ന വഴിയില്‍ പിച്ചിച്ചീന്തപ്പെട്ടാല്‍, കാമപൂരണശേഷം കൊല്ലപ്പെട്ടാല്‍, അതേ നീതിപീഠത്തില്‍ നിന്നു ജാമ്യവും നേടി കൊലയാളി നെഞ്ചു വിരിച്ചു നിന്നു പാവം പിതാവിനെ വെല്ലു വിളിച്ചാല്‍--- (ഒരു കാര്യവും കൂടെ അന്നു പത്രങ്ങളില്‍ വായിച്ചത് ഞാന്‍ മറന്നിട്ടില്ല. ഈ പിതാവ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസുകാര്‍ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ ബഹുമാനിച്ചുവത്രെ) നന്നായി പറഞ്ഞു കഥ. ആശംസകള്‍
എച്മു ,കഥ വളരെ നന്നായി ......
മാത്ര്ത്വത്ത്തിന്റെ ശക്തി !
അത് തന്നെ അവസാനം
വിജയിക്കും !
മകള്‍ വലുതായാല്‍ അവള് ,
അമ്മയെ തേടി വന്നാല്‍ ,
ആര്‍ക്കും അവളെ തടയാന്‍
പറ്റില്ലല്ലോ !
അതുവരെ അമ്മ് ജീവിക്കണം
പൂച്ചക്കും തന് കുഞ്ഞ് പൊന്‍കുഞ്ഞ്
മാതൃത്വത്തിന്റെ മഹനീയത തെളിച്ചു കാട്ടുന്ന നല്ല ഒരു സൃഷ്ടി
മുറിവേറ്റു.... മനസ്സിലുടനീളം..
ചോര പൊടിയുന്നു വാക്കുകളിലും....
നമിക്കുന്നു ഈ കഥാകാരിയെ...
Great work...
ഇവിടെ എത്തിപ്പെടാൻ താമസിച്ചു. അമ്മമഹത്വം നല്ലതുപോലെ അവതരിപ്പിച്ചു. ആശംസകൾ, അഭിനന്ദനങ്ങൾ............
കഥ നന്നായി ആസ്വദിച്ചു... ഒരു ചോദ്യം ബാക്കി! അത് ഹംസ ചോദിച്ചു!!!!
പൂച്ചമ്മ എന്ന് കണ്ടത് കൊണ്ട് കഥ വായിക്കാന്‍ കയറിയതാണ്, വായിച്ചപ്പോള്‍ പൂച്ചയേക്കാള്‍ കഥ മനസ്സില്‍ കയറി.
കഥ വായിച്ച് എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി പറയട്ടെ.ഈ പ്രോത്സാഹനം മാത്രമാണ് എന്റെ മൂലധനം.
തുടർന്നും വായിയ്ക്കുമെന്ന് കരുതുന്നു.
സ്നേഹത്തോടെ
നല്ല കഥ എന്ന് മാത്രല്ല കണ്ണ് നിര്ച്ചല്ലോ ആന്റീ! ഇഷ്ട്ടായി കേട്ടോ.
ഏകാന്തതയും വിരഹവും സങ്കടങ്ങളും ആണല്ലോ എന്നും എച്ചുവിന്റെ വിഷയങ്ങള്‍. ഭംഗിയായി പറയുകയും ചെയ്യുന്നു.
അമ്മ മനസിന്റെ വേദന തന്മയത്വത്തോടെ പറഞ്ഞു. മാതാവിന്റെ സ്നേഹം ഒടുവില്‍ പൂച്ചക്കുഞ്ഞിലേക്ക് മാറി മറിയുന്ന അത്ബുധ കാഴ്ചയും കണ്ടു.
സ്വന്തം കുഞ്ഞിനെ വീണ്ടു കിട്ടാന്‍, കോടതി ചിലവിനായി വക്കീലിന് മുമ്പില്‍ ഉടയാട അഴിക്കേണ്ടി വന്ന സ്ത്രീയുടെ കഥ കുറെ മുമ്പ് പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. ഭാഗ്യം ആ ഖട്ടതിലേക്ക് എത്താതിരുന്നത്.
ഇത്തരം പൊള്ളുന്ന യാഥാര്ത്യങ്ങളുടെ അവതരണമാണ് എച്ചുവിന്റെ വിജയം. ആശംസകള്‍.
വൌ..!!
ഗ്രേറ്റ്..
എന്തു കൊണ്ടാണിങ്ങനെ ഒരു ദുരവസ്ഥ ആ അമ്മയിൽ; ഈശ്വരൻ അടിച്ചേൽപ്പിക്കുവാനുള്ള കാരണം..??
അതിനേപറ്റിയാണിത്രനേരവും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്..
കഥയിൽ ചോദ്യമില്ലല്ലോ അല്ലേ എച്ച്മ്മൂ..:)
എന്റെ എച്ച്മൂട്ടിയേ ഞാന്‍ വന്നപ്പോ ശ്ശി താമസിച്ചു പോയീട്ടോ....ആ പൂച്ചമ്മയെ പ്രത്യാശയുടെ കിരണമായി കാണുന്നു ഞാന്‍.പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത്തരം ദേവദൂതര്‍ മഞ്ഞായോ മഴയായോ പക്ഷിയായോ മൃഗമായോ മനുഷ്യരായോ തന്നെ പ്രത്യക്ഷപ്പെടും. പിന്നെ കൊച്ചു കുട്ടിയെ അമ്മയ്ക്കൊപ്പമല്ലേ കോടതി വിടുക?വെറും ഒരു സംശയം കേട്ടോ...കാര്യമാക്കണ്ട...
എന്നിട്ടെന്തായ്? അല്ല, കോടതിവിധിയേ…
ഈറനണിയിച്ചു...
ഇവിടെ മുതല്‍ എച്മുവിന്റെ ഓരോ പോസ്റ്റിലും എന്റെ ഹാജര്‍ ഉണ്ട്.
Post a Comment