പാലു കുറുക്കി പഞ്ചസാര ചേർത്ത് വറ്റിച്ചെടുക്കുന്ന ഒരു പലഹാരമാണ് തെരട്ടിപ്പാൽ. തമിഴ് ബ്രാഹ്മണരുടെ വിശിഷ്ട ഭോജ്യമായ ഈ പലഹാരത്തെക്കുറിച്ച് ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ ‘വേരു‘കളിൽ പരാമർശിച്ചിട്ടുണ്ട്.
വി കെ എൻ തീർച്ചയായും പറഞ്ഞിട്ടുണ്ട്. രുചിയേറിയ ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ച് അദ്ദേഹത്തോളം ആസ്വാദ്യതയോടെ മറ്റാരും എഴുതിയിട്ടില്ല.
ഞാനും പറയാൻ പോവുകയാണ്.
നല്ല ഉരുളിയിൽ ധാരാളം പാലൊഴിച്ച് മിതമായ രീതിയിൽ തീ കത്തിച്ച് പാൽ കുറുകി വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്ത് വറ്റിച്ചെടുക്കണം. കൊതിപ്പിയ്ക്കുന്ന നറു നെയ്യിന്റെ മണമുള്ള ഈ പലഹാരം ഇലച്ചീന്തിൽ വിളമ്പി കൈകൊണ്ട് തോണ്ടി തിന്നാൽ ആത്മാവ് രുചിയുടെ കൊടുമുടികളിൽ വിലയം പ്രാപിയ്ക്കും.
ഈ പലഹാരം ഇന്നും ബേക്കറികളിൽ കിട്ടാറില്ല.
വടക്കേ ഇന്ത്യക്കാരന്റെ പാൽ പേഡയും പാൽ ഗോവയുമൊക്കെ ബേക്കറികളിൽ കാണാറുണ്ട്. എങ്കിലും തനതു രുചിയുള്ള തെരട്ടിപ്പാൽ കണ്ടിട്ടില്ല.
തെരട്ടിപ്പാലിന് വരന്റെയും വധുവിന്റേയും അമ്മായിയമ്മയുടെയും ജീവിതത്തിൽ ഒരു പ്രധാന പദവിയുണ്ട്.
വരനെ ഈശ്വരനായി സങ്കല്പിച്ച് കാൽ കഴുകി മന്ത്രങ്ങൾ ചൊല്ലി പ്രത്യേക പൂജ ചെയ്താണ് വധുവിന്റെ അച്ഛൻ വിവാഹ സമയത്ത് സ്വീകരിയ്ക്കുക.
അപ്പോൾ അമ്മായിയമ്മ മരുമകന് സ്പെഷ്യലായി ഉണ്ടാക്കിക്കൊടുക്കുന്ന പലഹാരമാണിത്. എന്റെ മകൾക്കൊപ്പമുള്ള നിന്റെ ജീവിതം തെരട്ടിപ്പാൽ പോലെ മാധുര്യമുള്ളതായിരിയ്ക്കട്ടെ എന്ന പ്രാർഥനയോടെയാണ് ഈ പലഹാരം തന്റെ ജാമാതാവിന് ഏത് മാമിയാരും സമർപ്പിയ്ക്കുന്നത്.
മരുമകൾ സ്വന്തം വീട്ടിൽ നിന്ന് ഭർതൃ ഗൃഹത്തിലേയ്ക്ക് പോകുമ്പോഴും മാമിയാർക്ക് കാഴ്ച വെയ്ക്കുവാൻ തെരട്ടിപ്പാൽ കൊണ്ട് പോകും. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധവും എപ്പോഴും മധുരകരമായിരിയ്ക്കണമല്ലോ.
അമ്മീമ്മ ഞങ്ങൾക്ക് തെരട്ടിപ്പാൽ ഉണ്ടാക്കിത്തന്നിരുന്നു. ഞാനും അനിയത്തിയും അവരുടെ കൈപ്പുണ്യം ആസ്വദിച്ചാണ് വളർന്നത്. ബേക്കറിപ്പലഹാരങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ ഒട്ടും സ്ഥാനമുണ്ടായിരുന്നില്ല.
എല്ലാ പച്ചക്കറികളും ഞങ്ങളുടെ അരയേക്കർ പറമ്പിൽ ലഭ്യമായിരുന്നു. രാവിലെ പറമ്പിൽ നിന്നു പറിയ്ക്കുന്ന വെണ്ടയ്ക്കയും പാവയ്ക്കയും മത്തനും പയറും കായുമെല്ലാം ചേർത്ത് ഉണ്ടാക്കുന്ന അതീവ രുചികരമായ വിഭവങ്ങൾ അവർ ഞങ്ങൾക്ക് വിളമ്പി.
ഹരിതശ്രീയൊഴുകുമായിരുന്ന ആ പറമ്പ് തരിശിട്ട് ഞങ്ങൾ ഇപ്പോൾ മെഗാ മാർട്ടുകളിൽ നിന്ന് വാടിയതും കീടനാശിനികളിൽ മുങ്ങിക്കുളിച്ചതുമായ പച്ചക്കറികൾ വാങ്ങിയ്ക്കുന്നു. മച്ചും തട്ടുമുള്ള വീട് എലിയേയും മരപ്പട്ടിയേയും ചിതലിനേയും ഏൽപ്പിച്ച് നഗരങ്ങളിലെ കോൺക്രീറ്റ് ഫ്ലാറ്റുകളിലും എടുപ്പുകളിലും വൻ വാടക കൊടുത്ത് അന്തിയുറങ്ങുന്നു.
സ്വയം പുച്ഛം തോന്നാതിരിയ്ക്കാൻ പലതരം കാരണങ്ങൾ തപ്പിപ്പിടിയ്ക്കുന്നു. ഞങ്ങൾക്കെല്ലാം അമ്മീമ്മയേക്കാൾ ഉയർന്ന വിദ്യാഭ്യാസയോഗ്യതകളും അവസരങ്ങളുമുണ്ടല്ലോ. അതുകൊണ്ട് കാരണങ്ങളും ന്യായങ്ങളും ഞങ്ങളുടെ നാവിൻ തുമ്പിൽ സമൃദ്ധമായി വിളയാടുന്നു.
ഇന്നും ആ വീട്ടിൽ പോകുമ്പോൾ അമ്മീമ്മ ‘കോന്തേ, ഇങ്കെ വറയാ’ എന്നു വിളിയ്ക്കുന്നതു പോലെ തോന്നും.
ആ രൂപവും ആ വിളിയും എല്ലാം ഓർമ്മകൾ മാത്രമായി.
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന്.
വർഷങ്ങൾക്കു മുൻപ് ഒരു ശനിയാഴ്ച……….
അമ്മീമ്മയ്ക്ക് സ്കൂളിൽ പോകേണ്ടാത്ത അവധി ദിവസത്തിൽ…….
തെരട്ടിപ്പാൽ ഉണ്ടാക്കാൻ അമ്മീമ്മ തീരുമാനിയ്ക്കുന്നു.
തങ്കമ്മ വലിയ ഒരു പാത്രത്തിൽ പാൽ കൊണ്ടു വരുന്നു, ഗോവിന്നൻ ചാരു കസേലത്തുണി കൊണ്ടുള്ള സഞ്ചി നിറച്ചും പഞ്ചസാര എത്തിയ്ക്കുന്നു, പാറുക്കുട്ടി ഓട്ടുരുളിയും നീളമുള്ള ചട്ടുകവും തേച്ചു മിനുക്കുന്നു, വലിയ വാഴയില വെട്ടിവെയ്ക്കുന്നു, ഗോവിന്നൻ ഹും ഹും എന്ന ഈണക്കത്തിൽ നല്ല ഉണങ്ങിയ വിറക് മഴു വെച്ച് കീറി അടുക്കള വരാന്തയിൽ അടുക്കുന്നു ……… അങ്ങനെ എല്ലാം തയാർ.
എനിയ്ക്ക് ഏഴും അനിയത്തിയ്ക്ക് അഞ്ചും വയസ്സും പ്രായം.
ഇടയ്ക്കിടെ അടുക്കളയിൽ വന്നു എത്തി നോക്കുന്ന ഞങ്ങളോട് അമ്മീമ്മ പറഞ്ഞു.
‘ഇന്നം കൊഞ്ചം നേരം…….‘
അതെ, ഇനിയും കുറച്ചു നേരം. എപ്പോഴാണ് ഈ കുറച്ചു നേരമൊന്നു കഴിഞ്ഞു കിട്ടുന്നത്?
മനസ്സ് നിറയെ തെരട്ടിപ്പാലാണ്. അതിന്റെ മധുരവും സ്വാദുമാണ്.
പലഹാരത്തിന്റെ കൊതിപ്പിയ്ക്കുന്ന മണം നാലുപാടും പരന്നപ്പോൾ കാത്തിരിയ്ക്കുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടായിത്തീർന്നു.
അവസാനം അമ്മീമ്മ പറഞ്ഞു. ‘തെരട്ടിപ്പാൽ റെഡിയായിട്ടുണ്ട്, പക്ഷെ നല്ല ചൂടാണ്, ഇത്തിരി നേരം ആറിയാൽ അത് വിളമ്പിത്തരാം. അതിനു മുൻപ് ഞാൻ പറമ്പിൽ ഒന്നു ചുറ്റി നടന്നിട്ട് വരാം. വല്ലതുമൊക്കെ പെറുക്കി വെയ്ക്കാനുണ്ടാവും.’
അത് അമ്മീമ്മയുടെ ഒരു ശീലമായിരുന്നു. ദിവസത്തിൽ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും പറമ്പിൽ ചുറ്റി നടക്കുക, എല്ലാ ചെടികളോടും മരങ്ങളോടും കുശലം ചോദിയ്ക്കുക, അവയെ ഒന്നു സ്പർശിയ്ക്കുക….. അവർക്കെല്ലാം ജീവനുണ്ടെന്നും അവരെല്ലാം ഞങ്ങളുടെ അടുത്ത ബന്ധുക്കളാണെന്നും ഉള്ള മട്ടിലാണ് അമ്മീമ്മ പെരുമാറിയിരുന്നത്. ഞങ്ങളും അത് പൂർണമായും വിശ്വസിച്ചു പോന്നു.
ആയിരം പുള്ളൈകൾക്ക് സമനാണ് ഒരു മരമെന്ന് അമ്മീമ്മ പറയാറുണ്ടായിരുന്നു.
ഞങ്ങൾ അക്ഷമയോടെ കാത്തിരുന്നു.
ഒടുവിൽ അനിയത്തി പറഞ്ഞു. ‘നീ വാ, നമുക്ക് അടുക്കളേൽ പോയി നോക്കാം.‘
അടുക്കള മുഴുവൻ സുഗന്ധമുയർത്തിക്കൊണ്ട്, വാഴയില ചൂടിയ ഉരുളിയിൽ തെരട്ടിപ്പാലിരിയ്ക്കുകയാണ്.
ഞാനും അവളും കൂടി വളരെ മെല്ലെ ആ വാടിയ വാഴയില എടുത്തു മാറ്റി.
ബുദ്ധിമതിയായ അവൾ നിർദ്ദേശിച്ചു, ‘ പത്ക്കെ ഒന്നു തൊട്ട് നോക്ക്‘
ഒരു വിരൽ കൊണ്ട് തോണ്ടിയാൽ എനിയ്ക്ക് കഷ്ടിച്ച് ഒന്ന് നക്കി നോക്കാനേ സാധിയ്ക്കു. അവൾക്കും കൊടുക്കണ്ടേ? നക്കിയ വിരൽ നന്നായി കഴുകാതെ പിന്നെ പാത്രത്തിൽ തൊടാൻ പാടില്ല. അപ്പോൾ രണ്ടു വിരലെങ്കിലും കൊണ്ട് തൊട്ട് നോക്കണം.
അങ്ങനെയാണെങ്കിൽ നാലു വിരലും വെച്ച് തൊട്ടാൽ രണ്ട് പേർക്കും ധാരാളം സ്വാദു നോക്കാൻ പറ്റുമല്ലോ.
ഞാൻ പാത്രത്തിലേയ്ക്ക് വിരലുകൾ താഴ്ത്തി.
വിഷുക്കാലത്തെപ്പോലെ ഭയങ്കര ശബ്ദത്തിൽ പടക്കം പൊട്ടുന്നതായി എനിയ്ക്കു തോന്നി.
അത്യുച്ചത്തിലായിരുന്നു എന്റെ കരച്ചിൽ.
കട്ടിക്കുഴമ്പു പരുവത്തിലിരുന്ന തെരട്ടിപ്പാൽ വിരലുകളിൽ പശ പോലെ പിടിച്ചിരുന്നു. ആ വേദനയുളവാക്കിയ ഞടുക്കം എന്നിൽ നിന്ന് പിന്നീടൊരിയ്ക്കലും മാഞ്ഞ് പോയില്ല.
ജീവൻ പോകുന്നതു മാതിരി ഞാൻ അലറിക്കരഞ്ഞപ്പോൾ അമ്മീമ്മ കിതപ്പോടെ ഓടി വന്നു. പച്ചവെള്ളം കൊണ്ട് ധാര കോരവേ വിരലുകളിലെ തൊലി കൂടിയും അടർന്നു വീണു.
വല്ലാതെ ഭീതിപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു അത്.
പിന്നീട് തേൻ കോരിയൊഴിച്ചു.
എന്റെ അലറിക്കരച്ചിൽ പതുക്കെപ്പതുക്കെ തേങ്ങലായി മാറി, കണ്ണീരുണങ്ങിയിട്ടും തേങ്ങൽ എന്നെ കുലുക്കിക്കൊണ്ടിരുന്നു.
പിന്നെപ്പിന്നെ തേങ്ങലും അമർന്നു………
അപ്പോൾ അനിയത്തി എന്റെ അടുത്ത് വന്നിരുന്നു. പൊള്ളിക്കുടന്ന വിരലുകളിൽ മെല്ലെ ഊതി.
എന്നിട്ട് കടുക് പൊട്ടുന്നതു പോലെ പറഞ്ഞു.
‘നീ ഇത്ര വെല്യോരു പൊട്ട്നാന്ന് ഞാനറിഞ്ഞില്ല്. ഒന്ന് തൊട്ട് നോക്കാനല്ലേ പറഞ്ഞ്ത്? അതില് വെരലു മുക്കിപ്പിടിയ്ക്കാൻ പോയെന്തിനാ?‘
തീനാക്കിന്റെ രുചി കാലമെനിയ്ക്കു ആദ്യം പകർന്നു തന്നത് അന്നായിരുന്നു.
വേവിച്ച് പിളർത്തുന്ന അതിന്റെ പുതു രുചികൾക്കുള്ള തയാറെടുപ്പിനു വേണ്ടിയാവാം.
113 comments:
എച്ച്മു, തെരട്ടിപ്പാല്‍, ആദ്യമായിട്ട് കേള്‍ക്കുകയാണ് കേട്ടോ. എന്നാലും എച്ച്മു വര്‍ണ്ണിക്കുന്നത് വായിക്കുമ്പോള്‍ രുചിച്ചു നോക്കുന്ന ഒരു പ്രതീതിയുണ്ട്.
രുചിയോടെ തെരട്ടിപ്പാല്‍ കഴിച്ചു ട്ടോ..പാലും, പാലുല്‍പ്പന്നങ്ങളോട് താല്പര്യമില്ലെങ്കിലും എച്മുവിന്റ്റെ വിവരണം വായിച്ചാല്‍ കഴിക്കാതിരിക്കുന്നതെങ്ങനെ?
തെരട്ടിപ്പാല്‍ ആദ്യമായാണു കേള്‍ക്കുന്നത്..
നാവില്‍ വെള്ളമൂറുന്നു..
എച്ച്മുവിന്റെ രചനാ ശൈലി വേറിട്ടത് തന്നെ..
എത്ര ആയാസലളിതമായാണു വിവരണം!
ഈ പലഹാരത്തിനെ പറ്റി കേട്ടിട്ടേയില്ല. എന്തായാലും അനുഭവം നന്നായിട്ടെഴുതി.
ഈ തെരട്ടിപ്പാല്‍ കിട്ടാനെന്താ ഒരു വഴി എച്ചുമു...
സംഭവം കഴിച്ചപോലെ തോനുന്നുണ്ട് കഥ വായിച്ചപ്പോള്‍
എങ്കിലും യാഥാര്‍ത്യ രുചി ഒന്നരിയനമെല്ലോ !..
തെരട്ടിപ്പാല്‍ ആദ്യമായി കേള്‍ക്കുകയാണ്. സൌന്ദര്യമുള്ള വിവരണത്തില്‍ നിന്ന് സംഗതി കേമമാണെന്ന് രുചിച്ചറിഞ്ഞു.
തെരട്ടിപ്പാലിന്റെ മധുരത്തോടെ വായിക്കാനായി. കൈവിരല്‍ പൊള്ളിയതിന്റെ പാട് ഇപ്പോഴും കാണുമല്ലോ.
എനിക്ക് ഓര്‍മ്മ വന്നത് അമ്പലത്തില്‍ തുള്ളിവരുന്ന വെളിച്ചപ്പാട് ചൂടുള്ള പായസം വാരിയപ്പോള്‍ ചിലര്‍ വെളിച്ചപ്പാടിനെ പിരി കയറ്റിയതാണ്. ഇങ്ങിനെ എല്ലാര്‍ക്കും വാരാന്‍ പറ്റും. ഉരുളിയുടെ അടി ചേര്‍ത്ത് ഇളക്കി വാരണം എന്ന്. മൂപ്പര്‍ അങ്ങിനെ ചെയ്തു. തുള്ളലോക്കെ കഴിഞ്ഞ് മൂന്നുമാസം ആശുപത്രിയില്‍ പോയി മരുന്ന് വെച്ചിട്ടാണ് ഒരുവിധം നേരെ ആയത്.
മനോഹരമായി എഴുതി . അകലെ നിന്നു നോക്കുന്നതുപോലെയോ കേള്‍ക്കുന്നതുപോലെയോ അല്ല .കാര്യങ്ങളോടടുക്കുംപോള്‍ ചിലപ്പോള്‍ പൊള്ളും .മധുരമാം തെരട്ടിപ്പാല്‍ പോലും
നല്ല വിവരണം.കഴിച്ചില്ലെങ്കിലും കഴിച്ച പോലെ.
ഞങ്ങള് തേങ്ങാപ്പാല്‍ ശര്‍ക്കരയും ചേര്‍ത്തു ഇതുപോലെ
ചൂടാക്കി കുറുക്കി ഒരു സാധനം ഉണ്ടാക്കും.പക്ഷെ കഴിക്കുന്നത്
പെസഹ വ്യാഴാഴ്ച പുളിക്കാത്ത അപ്പത്തിന്റെ കൂടെ മാത്രം.
recipe വേണോ? എച്മു എഴുതുമ്പോള്‍ അതിനു രുചി കൂടും.
ഈ ഗോവിന്ദന്‍ പണ്ട് മുതലേ വീട്ടില്‍
ഉണ്ട് സഹായത്തിനു അല്ലെ?"വീട്ടില്‍" മുമ്പ് കണ്ടിട്ടുണ്ട്..
ഈ എഴുത്തിന് തെരട്ടിപ്പാലിന്റെ മധുരം തന്നെ..!
പണ്ട് വീട്ടിലെ മാടുകളെ നോക്കാൻ നിന്നിരുന്ന പൊള്ളാച്ചിക്കാരനായ മുത്തുച്ചാമിയുടെ പാട്ടി, അമ്മയുടെ സഹായത്തിന് അടുക്കളയിലിണ്ടായിരുന്നു... മാടുകൾ പെറ്റശേഷം ഏഴാമ്പൊക്കത്തെ പാല് അമ്പലത്തിൽ വഴിപാട്,എട്ടാമ്പൊക്കത്തെ പാല് പാട്ടിക്ക് തെരട്ടിപ്പാലിനുള്ളതാണ്...മുറത്തിൽ വാഴയിലവെച്ച് പകർത്തിയത് ,തണുത്താൽ വിഷുക്കട്ട പോലെ മുറിച്ച് എല്ലാവർക്കും കൊടുക്കും...!
അന്നാ പാട്ടിയുണ്ടക്കിതരാറുള്ള കപ്പലണ്ടി/എള്ള് മുട്ടായികൾ,മുറുക്കുകൾ,...ആ രുചികളൊക്കെ ..എങ്ങോ പോയി ഒളീച്ചു കളഞ്ഞൂ...
ആയിരം പുള്ളൈകൾക്ക് സമനാണ് ഒരു മരമെന്ന് അമ്മീമ്മ പറഞ്ഞത് നമ്മളെല്ലാം മറന്ന പോലെ.....
വായിച്ചു കഴിഞ്ഞപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു അവസ്ഥ... അന്ന് കുറെ കരഞ്ഞുവെങ്കിലും ഇപ്പോള്‍ തെരട്ടിപ്പാൽ എന്ന് കേള്‍ക്കുമ്പോള്‍ ഉള്ളിന്‍റെ ഉള്ളില്‍ ഒരു ചിരിയുണ്ടാവില്ലെ വിരലുകളിലേക്ക് ഒരു നോട്ടവും...
നന്നായി എഴുതി ഏച്ചുമ്മു.......
ഞാനും ആദ്യമായി കേള്‍ക്കുവാ തെരട്ടിപ്പാൽ എന്ന്.. എന്നെങ്കിലും നമ്മള്‍ നേരില്‍ കണ്ടാല്‍ എനിക്ക് കാപ്പിക്ക് പകരം തെരട്ടിപ്പാൽ തന്നാല്‍ മതിട്ടോ
:)
നല്ല രുചി
ഞാൻ ഒരു കാര്യം പറയട്ടെ ആദ്യം ശരിക്കും ആസ്വദിച്ചു കാരണം ഞാൻ ഇങ്ങനെയൊരു സാധനത്തെ പറ്റി ആദ്യമായിട്ടു കേൾക്കുകയാ പക്ഷെ അതിന്റെ മണവും രുചിയും!!!!!!!!!! ഞാനും ഇറക്കി അൽപ്പം വെള്ളം…. അതെല്ലാം കഴിഞ്ഞ് പറമ്പിലൊക്കെ പോയി വന്നപ്പോൾ പിന്നെ നേരത്തെ ആസ്വദിച്ചതെല്ലാം ആ കരച്ചിലിൽ എങ്ങോപോയി മറഞ്ഞു കരയാൻ കണ്ടൊരു നേരം …….പക്ഷെ പെട്ടെന്ന് എന്നോട് അറിയാതെ ചിരിച്ചു പോയി എന്താണെന്നല്ലെ അനിയത്തി അടുത്ത് വന്ന് കടുകു പൊട്ടുമ്പോലെ പറഞ്ഞു എന്നു കേട്ടപ്പോൾ വേദനയും സഹിച്ചിരിക്കുമ്പോൾ ആരെങ്കിലും വന്ന് പൊട്ടനല്ലെ എന്നു ചോദിച്ച് കളിയാക്കിയാൽ ഞാനാണെങ്കിൽ അപ്പോ കൊടുക്കും ഒന്ന് ഹല്ല പിന്നെ!!!!!!!! നന്നായി പറഞ്ഞിരിക്കുന്നു ശരിക്കും കണ്ട് ആസ്വദിച്ച് കൊണ്ട് വേദനിച്ച ഒരു പ്രതീതി ഉണ്ടാക്കിയത് താങ്കൾ ആണെങ്കിലും കഴിച്ചത് ഞാനായിരുന്നു വേദനിച്ചത് താങ്കളുടെ വിരലുകളെങ്കിലും ആ വേദന ഞാനും അറിഞ്ഞു. എഴുതി ഫലിപ്പിച്ചു എന്നു സാരം….
മത്തി മുളകിട്ടത്, കോയി ബിരിയാണി, പത്തിരി ഇമ്മാതിരി സാധനം മാത്രമേ ഞമ്മള്‍ മലപുറത്ത്കാര്‍ കണ്സിടര്‍ ചെയ്യു. എന്തായാലും തിരോന്തരത്തെ ഈ തെരട്ടിപ്പാല്‍ ഞമ്മള്‍ക്ക് ഇമ്മിണി പുടിചിരിക്കിണ്...
ഓര്‍മകള്‍ക്കെന്തു സുഗന്ധം .....!
തെരട്ടിപ്പാല്‍ ആദ്യം കഴിച്ചില്ലെങ്കിലും എച്ചുംമുവിന്റെ പാചകം അതീവ രുചികരമായി തെരട്ടി പാലിന്റെ മധുരം നാവിലെത്തിച്ചു ,
പച്ചയ ആവിഷ്കരണമാണ് കഥയുടെ ഭംഗി
അമ്മീമ്മ മനസ്സില്‍ സ്ഥാനം പിടിച്ചു എചുമ്മൂ അസ്സല്‍ എല്ലാം അസ്സലായി
എന്നിട്ട് കടുക് പൊട്ടുന്നതു പോലെ പറഞ്ഞു.
‘നീ ഇത്ര വെല്യോരു പൊട്ട്നാന്ന് ഞാനറിഞ്ഞില്ല്. ഒന്ന് തൊട്ട് നോക്കാനല്ലേ പറഞ്ഞ്ത്? അതില് വെരലു മുക്കിപ്പിടിയ്ക്കാൻ പോയെന്തിനാ?‘
അനിയത്തി മിടുക്കിതന്നെ. ഈ പലഹാരം ഉണ്ടാക്കുന്ന വിധമൊന്നറിഞ്ഞിരുന്നെങ്കില്‍ ......
ന്നാലും ന്റെ കൊതിച്ചികളേ (ഓ, പൊട്ടൻ ന്ന് അമ്മിമ്മ വീളിച്ചതു കൊണ്ട് മൂത്ത കൂട്ടി ആണാവാലോ അല്ലേ) കൈ പൊള്ളിച്ചല്ലോ, തെരട്ടിപ്പാലിതു വരെ കഴിച്ചിട്ടില്ല (രുക്മിണിമാമിയോട് ഉണ്ടാക്കിത്തരാൻ പറയണം) ഹൃദ്യമായി അനുഭവപ്പെട്ടു, ഈ കഥ. നറുമണവും നല്ല രുചിയുമുള്ള അരവണ പണ്ട് കഴിച്ച പോലെ!
എച്ചുമു ഇത്ര വെല്യോരു പൊട്ടത്തിയാണെന്ന് ഞാനുമറിഞ്ഞില്യ, ട്ടോ. ഒന്ന് തൊട്ട് നോക്കാനല്ലേ അനിയത്തി പറഞ്ഞത്? പിന്നെന്തിനാ അതില് വെരലു മുക്കിപ്പിടിയ്ക്കാൻ പോയത്?
സംഭവം എത്ര ചെറുതായാലും എച്ചുമു പറഞ്ഞു വരുമ്പോള്‍ അതൊരു "സംഭവം" തന്നെയായി മാറുന്നു. തെരട്ടിപ്പാലിന്റെ വര്‍ണ്ണന വായിച്ചിട്ട് വായില്‍ വെള്ളമൂറി എച്ചുമൂ. ഇവിടെ എനിക്കൊരു തമിഴ് കൂട്ടുകാരിയുണ്ട്. അവള്‍ ഒരിക്കല്‍ എനിക്കീ പലഹാരം ഉണ്ടാക്കി തന്നിട്ടുണ്ട്. നല്ല സ്വാദാണ്!
ഈ തെരറ്റിപാലിനെ കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്. ഈ പോസ്റ്റ് ഒരു രണ്ടാഴ്ച മുന്നേ ആയിരുന്നേല്‍ കടുത്ത മഴയെ അവഗണിച്ചും ഞാന്‍ തെരറ്റിപാല്‍ കഴിക്കാന്‍ ഒരിടം വരെ ചെല്ലുമായിരുന്നു. മിത്ര മാര്‍ട്ടുകള്‍ നമ്മുടെയൊക്കെ അരികില്‍ ഉള്ളപ്പോള്‍ എന്തിനാണല്ലേ വീട്ടില്‍ പച്ചക്കറികള്‍ വളര്‍ത്തുന്നത്. ഏതായാലും തെരറ്റിപാല്‍ പുരാണം മനോഹരം. ഒരിക്കല്‍ ഉണ്ടാക്കി ബൂലോകര്‍ക്ക് തരുമെന്ന് കരുതുന്നു :)
"തെരട്ടിപ്പാൽ"! അസ്സലായിരിക്കുന്നു.ഭാരതിയുടെ പാട്ടിയുണ്ടാക്കി തന്ന് ഞാനിതു ചെറുപ്പത്തില്‍ കഴിച്ചിട്ടുണ്ട്.
പറഞ്ഞറിയിക്കാന് വയ്യാത്ത സ്വാദാണതിന് :)
***** ***** *****
'ഒരു വിരൽ കൊണ്ട് തോണ്ടിയാൽ എനിയ്ക്ക് കഷ്ടിച്ച് ഒന്ന് നക്കി നോക്കാനേ സാധിയ്ക്കു. അവൾക്കും കൊടുക്കണ്ടേ?'
ഈ സദുദ്ദേശം അനിയത്തിക്ക് പൊട്ടത്തരമായി!
ഇങ്ങനത്തെ 'പൊട്ടത്തരങ്ങള്‍'പിന്നീടും വന്ന് ചേര്‍ന്നുകാണുമല്ലൊ.അല്ലേ? :)
അനിയത്തിമാര്‍ അതി ബുദ്ധിമതികളാണ്.
"ദിവസത്തിൽ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും പറമ്പിൽ ചുറ്റി നടക്കുക, എല്ലാ ചെടികളോടും മരങ്ങളോടും കുശലം ചോദിയ്ക്കുക, അവയെ ഒന്നു സ്പർശിയ്ക്കുക….. അവർക്കെല്ലാം ജീവനുണ്ടെന്നും അവരെല്ലാം ഞങ്ങളുടെ അടുത്ത ബന്ധുക്കളാണെന്നും ഉള്ള മട്ടിലാണ് അമ്മീമ്മ പെരുമാറിയിരുന്നത്. ഞങ്ങളും അത് പൂർണമായും വിശ്വസിച്ചു പോന്നു.
ആയിരം പുള്ളൈകൾക്ക് സമനാണ് ഒരു മരമെന്ന് അമ്മീമ്മ പറയാറുണ്ടായിരുന്നു." Loved it!
ദിതാണ് എഴുത്ത്! ഇതുപോലെ _ഒരു_ പോസ്റ്റ് എഴുതാന്‍ പറ്റുന്ന ദിവസം ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തും!
കാര്യമൊക്കെ കൊള്ളാം പുതുമണാളനും മണവാട്ടിയും ഒക്കെ നറച്ചു കഴിച്ചോട്ടെ വയസ്സു ചെന്നവര്‍ (എന്നെ പോലെ ഉള്ളവര്‍) തൊട്ടു നോക്കിയാല്‍ മതി, അല്ലെങ്കില്‍ ആദ്യം നാലു കിലോമീറ്റര്‍ ഓട്
ന്നാലും കൈ പൊള്ളിച്ചു കളഞ്ഞല്ലോ എച്മു .. വേണ്ടാര്‍ന്നു ..
എഴുത്ത് ഇഷ്ടമായി ന്നു എപ്പളും എപ്പളും പറയണോ ....
സസ്നേഹം ..
തെരട്ടിപ്പാല്‍ ആദ്യമായാണു കേള്‍ക്കുന്നത്..തമിഴ്നാട്ടില്‍ നിന്നും തേങ്ങാപാല്‍ കുറുക്കി ഉണ്ടാകുന്ന ഒരു പാല്‍ കഴിച്ചിട്ടുണ്ട്
..
വളരെ നന്നായി പറയാന്‍ കഴിഞ്ഞു
ആശംസകള്‍
ഹോ...മധുരം കഴിച്ചു മത്തു പിടിച്ചു...അത്രയും ഉഗ്രനായിരുന്നു, തെരട്ടിപ്പാലിന്റെ കഥയും, പിന്നെ കുട്ടിക്കാലത്തെ ആ കുസൃതിയും....
തെരട്ടിപ്പാല്‍!! പറഞ്ഞ പോലെ ആദ്യായിട്ടാ ഈ പേരു പോലും കേള്‍ക്കുന്നേ.
എന്താണേലും വിവരണം അസ്സലായി.
ഇത്തിരി ഉണ്ടാക്കി നോക്കീട്ട് അറിയിക്കാം kട്ടോ.
സമ്മിശ്രവികാരങ്ങളുണര്‍ത്തിയ പോസ്റ്റ്...
ആദ്യം തെരട്ടിപ്പാലിന്റെ കൊതിപ്പിയ്ക്കുന്ന രുചിയും മണവും, പിന്നെ നാടിന്റെ നഷ്ടം ഒര്‍മ്മിപ്പിയ്ക്കുന്ന അമ്മീമ്മയുടെയും തറവാടിന്റെയും ഓര്‍മ്മകള്‍, അവസാനം കുട്ടിക്കാലത്തെ നിഷ്കളങ്കമായ മനസ്സും പ്രവൃത്തിയും ഒപ്പം അതുമൂലം അനുഭവിയ്ക്കേണ്ടി വന്ന വേദനയും...
എല്ലാം അടുത്തറിഞ്ഞു... പോസ്റ്റ് നന്നായി, ചേച്ചീ...
ചേച്ചിപ്പെണ്ണ് പറഞ്ഞ പോലെ ‘എഴുത്ത് ഇഷ്ടമായി ന്നു എപ്പളും എപ്പളും പറയണോ‘ന്നു ഞാനും ചോദിക്കണു.:)
തെരട്ടിപ്പാലു കണ്ടിട്ടോ,കേട്ടിട്ടോ ഇല്ലെങ്കിലും അതിന്റെ മണം,രുചി ഒക്കെ എനിക്ക് കിട്ടിയ പോലെ.ഒപ്പം തീനാക്കിന്റെ പൊള്ളലും..
അസൂയയുണ്ട് സത്യവും കഥയും വേര്പിരിചെടുക്കാനാവാത്ത ആ ആഖ്യാന ശയ്ലിയില്‍ നന്നായിരിക്കുന്നു. തെരെട്ടിപ്പാലിനെപ്പോലെ മധുരമുള്ളത് ഇനിയും ധാരളമുണ്ടാകട്ടെ.
"തെരട്ടിപല്‍" ആദ്യമായീ കേള്‍ക്കുന്നു ..... മണവും രുചിയും ഒട്ടും ചോര്‍ന്നുപോകാതെയുള്ള എഴുത്ത്ത്......വളരെ നന്നായിട്ടുണ്ട് .....
nalla madhuram...................
എഴുതാനുള്ളതൊക്കെ എല്ലാവരും എഴുതി പോയി . ഇനി എന്താ പറയുക. മധുരം !
നല്ല മധുരമുള്ള എഴുത്ത്!
ഞാനും ഇത് എവിടെയൊക്കെയോ വായിച്ചിട്ടുണ്ട് ..പക്ഷെ സാധനം എന്താ എന്ന് ഇന്നാണ് അറിയുന്നത് ...ഇനി ഇപ്പൊ ഇത് കിട്ടാന്‍ എന്താ ഒരു മാര്‍ഗം ????????..
എഴുത്തും ഇഷ്ട്ടപ്പെട്ടു ..
TERATTI paaline kurichu dharalam kettittundu......undakkan ariyavunna ammumma marichu poyi...ini onnu pareekshikkanam....parinithabhalam pineedu ariyikkam.........nammal tirontharathukarude maatram etra palaharangal....munthirikothu, tenkuzhal, athirasam...
തെരട്ടിപ്പാൽ, എനിക്ക് തോന്നിയത് ഏതെങ്കിലും മരത്തിന്റെ പാലാണ് എന്നാണ്. ഇനീപ്പൊ അതുണ്ടാക്കണമെങ്കിൽ പാലിന് നല്ല വിലയാണല്ലൊ.കഷ്ടായി, എന്താ ചെയ്യ്‌വാ..?
ശരിക്കും ഇഷ്ടായി.
കൂട്ടി കൊണ്ടു പോയല്ലോ ആ കാലത്തേക്ക്. നന്ദി.
ഹും ഹും എന്ന ശബ്ദം.. അതെനിക്ക് ഒരു പാടിഷ്ടമായി. എന്റെ കുട്ടിക്കാലത്ത് ഒരാൾ വിറക് വെട്ടാൻ വരുമായിരുന്നു.. ആ ശബ്ദം എത്രയും വർഷങ്ങൾക്ക് ശേഷം ആ മനുഷ്യനെ ഓർക്കാൻ ഇടയാക്കി. നല്ല ഒരു മനുഷ്യനായിരുന്നു. ശരിക്കും ഒരു അധ്വാനി.
Madhuravum..madhuryavum..chernna oru post ..isthaayi..
aashamsakal
good one.. :)
നന്നായിരുന്നു
ഈ പാല്ഗോവ എന്ന് പറയുന്ന സാധനം തന്നെയാണോ തെരട്ടിപ്പാല്‍.?
പാചക വിവരണം കേട്ടപ്പോള്‍ അങ്ങനൊരു സംശയം..
ഇവിടെ ചെന്നൈയില്‍ ആവിന്‍ ഷോപുകളില്‍ ഈ പാല്ഗോവ ലഭിക്കും.
യാദൃശ്ചികം എന്ന് തന്നെ പറയാം , പാല്ഗോവ കഴിച്ചു കൊണ്ടു ഈ പോസ്റ്റ് വായിച്ചത് കൊണ്ടാവാം,
പോസ്റ്റിനു അതിമധുരം :)
madhuram.............madhuram............madhuram.......:)
തെരട്ടിപ്പാലിനെ കുറിച്ച് എച്മു എഴുതിയത് വായിച്ചപ്പോള്‍ ഇരട്ടി മധുരം തോന്നി..അതിനു..രണ്ടു വിരല്‍ പോരാഞ്ഞിട്ട് നാലും മുക്കി വേദന വാങ്ങിച്ച എച്ച്മുകുട്ടിയെ ഓര്‍ത്തു സങ്കടം തോന്നി..നന്നായി എഴുതി..
അമ്മീമയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ടല്ലേ..?
ഇഷ്ടമുള്ളവര്‍ സ്നേഹത്തോടെ ഉണ്ടാക്കി തരുന്ന വിഭവങ്ങള്‍ക്ക്
യഥാര്‍ഥത്തില്‍ ഉള്ളതിലും കൂടുതല്‍ സ്വാദ് കൂടും...തെരട്ടി പ്പാല്‍ അതുകൊണ്ടാവും ഓര്‍മയില്‍ രുചിപ്പെരുക്കം സൃഷ്ടിക്കുന്നത് ...ചിലര്‍ എത്ര രുചികരമായി വിഭവങ്ങള്‍ ഉണ്ടാക്കിയാലും കഴിക്കുന്നവര്‍ക്ക് താല്പര്യം ഇല്ലെങ്കില്‍ കയ്ക്കും..ചിലര്‍ തിരിഞ്ഞു
നോക്കുക പോലും ചെയ്യാ തെ അവഗണിക്കും . .അമ്മീമയ്ക്ക് ഇഷ്ടവും
കൈപ്പുണ്യവും ഉള്ളതിനാല്‍ നല്ല തെരട്ടിപ്പാല്‍ ഉണ്ടാക്കാന്‍ പറ്റി. എച്ച്മുവിനു കൊതി ഉള്ളതിനാല്‍ രുചി പോകാതെ കഴിക്കാനും പറ്റി..ഇവിടെ സ്നേഹത്തോടെ എച്മു ഉണ്ടാക്കിയ തെരട്ടിപ്പാല്‍ എല്ലാവരും വന്നു കഴിക്കുന്നു
.മുന്‍പ് കഴിച്ചിട്ടില്ലെങ്കിലും എനിക്കും കൊതി വന്നു ..ഞാനും കഴിച്ചു ..അല്പം.....
രുചിയുണ്ട് ...പൊള്ളിയോ ..സാരമില്ല ..രുചി പൊള്ള ലിനെ തണുപ്പിക്കും ...:)
:))
കൊതി കൂട്യാപ്പിന്നെന്താ ചെയ്കാല്ലെ?!
ഞാന്‍ പാല്‍ പിരിച്ച് സന്ദേശ് എന്ന സാധനം ഉണ്ടാക്കിയിട്ടുണ്ട്. ഈ തെരട്ടിപ്പാല്‍ കഴിച്ചിട്ടില്ല, കേട്ടോ. പിന്നെ ആ കൈപൊള്ളല്‍, അത് ഊഹിക്കാനാവുന്നുണ്ട്. എനിക്ക് കാല്‍ പൊള്ളിയിട്ടുണ്ട്,( ഏതോ ബ്ലോഗുലകം പോസ്റ്റില്‍ അത് എഴുതിയിട്ടുണ്ട്.).ഈ പോസ്റ്റില്‍ നിന്നു തെരട്ടിപ്പാലിന്റെ മധുരം ഞാനറിയുന്നു, തീയിന്റെ ചൂടും!
അവിടെ വന്നാൽ തെരട്ടിപ്പാൽ കിട്ടുമോ ആവോ...?
എച്ച്മുക്കുട്ടി..
മില്‍ക്ക് പേട തിന്നുള്ള പരിചയമേയുള്ളൂ.പുതിയ തിരട്ടിപ്പാല്‍ വളരെ രുചികരമായി വിശദീകരിച്ചിരിക്കുന്നു...
ആശംസകള്‍
അജിത്,
ഗൌരിനാഥൻ,
നൌഷാദ്,
ആളവൻ താൻ ......വായിച്ച് പ്രോത്സാഹിപ്പിയ്ക്കുന്നതിന് നന്ദി.
സിദ്ധിക്കിനെ എന്നെങ്കിലും കാണാനിടയായാൽ തെരട്ടിപ്പാൽ സംഘടിപ്പിച്ച് തരാം.
രാംജി കാലം കുറെയായതുകൊണ്ട് ഇപ്പോ വിരലിൽ പാടുകളൊന്നുമില്ല. എന്നാലും ചിലപ്പോൾ നീറുന്നതു മാതിരി തോന്നാറുണ്ട്.
ആ പുളിപ്പില്ലാത്ത അപ്പവും പാലും ഉണ്ടാക്കാൻ
എനിയ്ക്കറിയാമല്ലോ. എന്റെ ലോകം ചോദിച്ചത് ശരിയാണ്. ഗോവിന്നൻ വളരെക്കാലം അമ്മീമ്മയുടെ വീട്ടിൽ ജോലി ചെയ്തിരുന്നു.
nalla postaanu keto
അബ്ദുക്ക,
മുരളി,
ഹംസ,
ചെറുവാടി,
ഉമ്മു അമ്മാർ,
മിനേഷ്,
സാബിബാവ എല്ലാവർക്കും നന്ദി. ഹംസയ്ക്കും തെരട്ടിപ്പാൽ തരാം. മിനേഷിനും തെരട്ടിപ്പാൽ കഴിച്ചാലൊക്കെ ഇഷ്ടമാവും. മലബാറുകാരനെന്ന് ബലം പിടിയ്ക്കുകയൊന്നും വേണ്ട.
ഷിമി പലഹാരമുണ്ടാക്കുന്ന വിധം പോസ്റ്റിൽ തന്നെയുണ്ട്. ഒന്നു ശ്രമിയ്ക്കാവുന്നതാണ്.
ശ്രീനാഥന് നന്ദി. രുഗ്മിണി മാമി തെരട്ടിപ്പാലുണ്ടാക്കിത്തരട്ടെ എന്ന് ഞാനും ആശംസിയ്ക്കുന്നു.
പൊന്നു വായാടീ, എച്ചുമൂന്റെ പൊട്ടത്തരങ്ങൾ സഹിയ്ക്കാണ്ട് പൊട്ടത്തരങ്ങളും കൂടി വഴക്കിട്ട് ഇറങ്ങി പോയ്ക്കളഞ്ഞു.
സാരമില്ല, മനോരാജ്. ഇനിയും സമയം കിട്ടും. അപ്പോ തെരട്ടിപ്പാൽ കഴിയ്ക്കാം.
എല്ലാവർക്കും പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.
even if i don't know what is തെരട്ടിപ്പാല്‍ i tasted it and liked it. let more of your childhood memories decorate this page
ഞാന്‍ ഓടിയെത്തിയപ്പോഴേക്കും തെരട്ടിപ്പാല്‍ തീര്‍ന്നുപോയല്ലോ... സാരമില്ല... അടുത്ത പ്രാവശ്യം ഉണ്ടാക്കുമ്പോള്‍ കഴിക്കാം... ആള്‍ക്കാര്‍ കൊണ്ടുപോകുന്നതിനു മുമ്പ് ചൂടാറുന്നതിന് മുമ്പ് കൈയില്‍ ഒരു ഗ്ലൗസുമിട്ട് വരാം...
കണ്ടോ, മാണിക്യം ചേച്ചി കൃത്യമായി കണ്ടുപിടിച്ചുവല്ലോ. നന്ദി കേട്ടോ.
വിനയരാജ് ആദ്യമാണല്ലോ. സ്വാഗതം. ഇനിയും വരണേ.
കൊച്ചു കൊച്ചീച്ചി,
ഇൻഡ്യാ ഹെറിറ്റേജിനും നന്ദി.
ചേച്ചിപ്പെണ്ണ് വന്നതിൽ സന്തോഷം.
അഭി,
ചാണ്ടിക്കുഞ്ഞ്,
ചാർലി,
ശ്രീ,
റെയർ റോസ് എല്ലാവരുമെത്തിയതിൽ സന്തോഷം.
തെരട്ടിപ്പാല്‍ ആദ്യമായാണു കേള്‍ക്കുന്നത്...
എന്തായാലും നന്നായി എഴുതി ഏച്ചുമ്മു...
ബ്ലോഗ് എഴുത്തിലെ ജനകീയ വിപ്ലവം ആണെന്ന് നിങ്ങളുടെ ഓരോ പോസ്റ്റും ബോധിപ്പിക്കുന്നു. കണ്ടെത്തിയതില്‍ സന്തോഷം .
പിന്തുടരുന്നുണ്ട്.
jeevithatthinte ruchi naavil thottupuratti. anubhavatthinte swada ezhutthil. go ahead echmu.
ഇതുവരെ അറിയാത്ത തെരട്ടിപ്പാലിന്റെ മധുരം നുകര്‍ന്നു ഈ പോസ്റ്റിലൂടെ.
നാവില്‍ വെള്ളം ഊറുന്നതുപോലെ.
കുട്ടിക്കാലത്ത് വീട്ടില്‍ വെള്ള പൂശാന്‍ ഒരു തൊട്ടിയില്‍ ചുണ്ണാമ്പ് നീറ്റുകയായിരുന്നു. അതില്‍ നിന്ന് ആവിയും പുകയും വരുന്നതും
കുമിളകള്‍ ഉണ്ടായി പൊട്ടുന്നതും കണ്ട ഞാന്‍ ചൂണ്ടു വിരല്‍ ചുണ്ണാമ്പിലൊന്ന് മുക്കി. പിന്നെ പറയണോ. എച്ചുമുക്കുട്ടി അനുഭവിച്ചതിന്ന് തുല്യമായ വേദന. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആ വിരലിലെ നഖം അടര്‍ന്നു പോയി.
പോസ്റ്റ് ഇഷ്ടപ്പെട്ടു
പകുതി വായിച്ചപ്പോഴേക്കും വായില്‍ സുനാമി അടിച്ചു! പക്ഷെ കയ്യിട്ടു അശുദ്ധമാക്കിയ തെരട്ടി കഴിക്കാനും തോന്നണില്ല.
സംഗതി ഉഗ്രന്‍! ആ പേര് അങ്ങട് പിടിക്കുന്നില്ല. 'തെരട്ടിപ്പാല്‍'... ഇതിനു പുതിയ ഒരു പേരിട്ടു ഞാന്‍ വീട്ടില്‍ ഒന്ന് പരീക്ഷിച്ചു നോക്കാന്‍ പോവുകയാ. പിള്ളാര്‍ കയ്യിട്ടു നോക്കി കൈ പൊള്ളാതിരിക്കാനായി പാകമായ ഉടന്‍ അല്പം തണുത്ത വെള്ളം അതില്‍ ഒഴിക്കുകയും ചെയ്യാം...
ഏതായാലും അതൊന്ന് ഉണ്ടാക്കിയിട്ട് തന്നെ, എന്ന് കൊതിച്ച്, വായിച്ചപ്പോൾ അയ്യോ, പൊള്ളുന്നു,,,
എച്മു....ഈ സാധനത്തെ പ്പറ്റി ആദ്യമായാണ് കേള്‍കുന്നതും അറിയുന്നതും .അനുഭവവും നന്നായി. രചനാവൈഭവം പ്രശംസനീയം..........സസ്നേഹം
തെരട്ടിപ്പല്‍ ശരിക്കും ആസ്വദിച്ചു
ഒരുപ്പാട് നഷ്ട്ടബോധം -വേണ്ടപെട്ടവര്‍- അമ്മ, പാടി അക്ക - നഷ്ട്ടപെട്ടത്തില്‍
കൂട്ടത്തില്‍ കുട്ട്ക്കാലവും അന്നത്തെ വിഭവങ്ങളും നഷ്ട്ടമായത്തില്‍ പ്രതേകിച്ചു ഓടിട്ട മാടിവീടും കോലവും,പൂജ്യം വാദ്ധ്യാരും എല്ലാം ഓര്‍മ്മകള്‍ .....
മനോഹരമായ ഈ എഴുത്തിലൂടെ വായനക്കാരുടെ
വായില്‍ വെള്ളം നിറക്കാന്‍ കഴിഞ്ഞു..
ഇതു ഞാനും ഉണ്ടാകാറുണ്ട്..ഇടക്കിടെ
ഈ മധുരം കഴിക്കുന്നത് പതിവായപ്പോ
തടിയും കൂടി ഇപ്പൊ കുറെ നാളുകള്‍
ആയി ..ഇപ്പൊ ഇതു വായിച്ചപ്പോ
തിന്നാന്‍ വീണ്ടും കൊതിയായി..
പക്ഷെ ഇതിന്റെ പേര് ഇങ്ങനെ ഒന്നു
ആദ്യമായി കേള്‍കുകയാണ്..
തെരട്ടിപ്പാല്‍ ആദ്യമായാണു കേള്‍ക്കുന്നത്.നല്ല വിവരണം.
സ്വാദും സങ്കടവുമുള്ള ഓര്‍മ്മ. കുറേ ഓര്‍മകളിലേക്ക് കൈപിടിച്ച് നടത്തിച്ചു. നന്ദി
എല്ലാത്തവണയും കഥയെഴുതി എന്നെ കൊതിപ്പിക്കാരുള്ള എച്ചു ഇത്തവണ പലഹാരത്തെപ്പറ്റി എഴുതി കൊതിപ്പിക്കുന്നോ..?
ഹും...ഞാനിത് ഉടനെ ഉണ്ടാകും.
ഏകദേശം പായസത്തിന്റെ കട്ടിയാമ്പോള്‍ വാങ്ങണം അല്ലെ..?
അപ്പൊ ആളൊരു കുസ്രിതി ആണല്ലേ
ഹഹഹാ..
ഒരു കുഞ്ഞു മന്ദിപ്പായിരുന്നല്ലേ..!!
:)
ഈ സംഭവം ഞാൻ കഴിച്ചിട്ടുണ്ടെന്നാണെന്റോർമ്മ..
പേരു വേറെ എന്തോ ആണ്..
ഏതായാലും എന്റെ നാട്ടിൽ ചില ക്ഷേത്രങ്ങളിലെ പാചകനിപുണരായ ശാന്തിക്കാരുടെ പാൽപ്പായസത്തെ ഓർമിപ്പിച്ചു..
ഇനി നാളെയാകണം പാൽപ്പായസം കിട്ടണെങ്കിൽ..:(
നന്നായി എഴുതിയിരിക്കുന്നു.......
ഇതുണ്ടാക്കുന്നത് കേട്ടിട്ടുണ്ട് ...
പക്ഷെ പേര് വേറെ എന്തോ ആണ് ..
ഓരോ നാട്ടിലും ഓരോ പേര് ആയിരിക്കും അല്ലെ ?
ആശംസകള്‍
എച്മു, ഞാനും ആദ്യമായാണ് ‘തെരട്ടിപ്പാല്‍’ എന്ന് കേള്‍ക്കുന്നത്. ഈ വ്യത്യസ്ഥമായ അനുഭവം വളരെ നന്നായെഴുതി. പ്രത്യേകിച്ചും അനിയത്തിയുടെ ആ അവ്സാന കമന്റ് ഏറെ ഇഷ്ട്മായി.
nostalgic...
good narrtion...
thanks and keep writing
വരാനും വൈകി ..എന്നാലും ആദ്യമായി ‘തെരട്ടിപ്പാല്‍’ ഇതേ കുറിച്ച് കേള്‍ക്കുന്നു ..എന്നാലും ഇതില്‍ വായിച്ച വരികള്‍
അമ്മായിയമ്മ മരുമകന് സ്പെഷ്യലായി ഉണ്ടാക്കിക്കൊടുക്കുന്ന പലഹാരമാണിത്. എന്റെ മകൾക്കൊപ്പമുള്ള നിന്റെ ജീവിതം തെരട്ടിപ്പാൽ പോലെ മാധുര്യമുള്ളതായിരിയ്ക്കട്ടെ എന്ന പ്രാർഥനയോടെയാണ് ഈ പലഹാരം തന്റെ ജാമാതാവിന് ഏത് മാമിയാരും സമർപ്പിയ്ക്കുന്നത്.
ഇതുപോലെ അമ്മായിയമ്മ മരുമകന് വിരലില്‍ മോതിരം ഇട്ട് കൊടുക്കുന്ന ഒരു പരിപാടി ഉണ്ട് .ആ മോതിരം ഇടുന്ന ദിവസം എല്ലാരുടെയും കണ്ണ് മോതിരത്തില്‍ ആവും ..എത്ര തൂക്കം വരും മോതിരത്തിന് എന്ന് ..അത് കഴിഞ്ഞ് എല്ലാരും വന്നു മോതിരം ഒന്ന് പിടിച്ച് നോക്കും ,കല്ല് ഏത് ആണെന്ന് ചോദിക്കും ..എന്തൊക്കെ ചടങ്ങുകള്‍ അല്ലേ ?ഈ പോസ്റ്റ് വായിച്ചപോള്‍ എനിക്ക് അതൊക്കെ ആണ് ഓര്‍മ വന്നത് ...
എച്ചമൂ ,ആ കൈ വിരല്‍ പൊള്ളിയ വേദനയും മനസിലായി ,,,
എച്മു...
തെരട്ടി പാലിന്റെ മധുരം നുണഞ്ഞു... ഒപ്പം അമ്മീമ്മയുടെ സ്നേഹവും.... പിന്നെ.... തീനാവുകള്‍ കാച്ചി കുറുക്കിയെടുത്ത പൊന്നിന്‍റെ മഹിമയും....!! സ്നേഹത്തോടെ...
ആദ്യമായി കേട്ട് ..കഴിച്ചു സംതൃപ്തനായി .....
രുചി നാവില്‍ തങ്ങി നില്‍കുന്നു ...പിന്നെ പണ്ട് ചൂടുള്ള മരച്ചീനി പുഴുക്ക് തിന്ന അനുഭവം കൂടി ഓര്‍മ വന്നു
Nice Narration :)
Good post..! As I am a brahmin, I am well aware of this sweet... Anyway thanks for sharing!
ആദ്യായിട്ടാ കേള്‍ക്കുന്നേ, കൊതി തോന്നുന്നു ഉണ്ടാക്കി കഴിച്ചിട്ട് വീണ്ടും വരാം (അനുഭവം വിവരിച്ചത് കോണ്ട് പൊള്ളാതെ നോക്കാം)
ഖാലിദ്,
സൂര്യകാന്തി,
ജയരാജ്,
ശ്രീ,
ജയൻ ഏവൂർ എല്ലാവർക്കും നന്ദി.
ഫൈസുവിനെ നേരിൽ കാണാനിടയായാൽ തെരട്ടിപ്പാൽ തന്ന് സ്വാഗതം പറയാം.
അഞ്ജു കുറെ പലഹാരങ്ങളുടെ പേരെഴുതി കൊതിപ്പിച്ചിട്ടുണ്ടല്ലോ. വന്ന് വായിച്ചതിനു നന്ദി കേട്ടോ.
യൂസുഫ്പയെ കാണുമ്പോൾ തെരട്ടിപ്പാൽ തന്നിരിയ്ക്കും ഉറപ്പ്.
സാബു,
ദ മാൻ റ്റു വാക് വിത്,
സിജോ ജോർജ്,
വേണുഗോപാൽ എല്ലാവർക്കും നന്ദി.
പാൽ ഗോവയല്ല തെരട്ടിപ്പാൽ ഇന്ദു, ഖോവ എന്ന പാൽക്കട്ടി കൂടി ചേർത്താണു പാൽഗോവ തയാറാക്കുന്നത്.പഞ്ചാബികൾ ക്യാരറ്റ് ഹൽവയിലും ഈ ഖോവ ചേർക്കും.
പ്രയാണിനും മധുരം കിട്ടിയതിൽ സന്തോഷം.
ജാസ്മിക്കുട്ടി പറഞ്ഞതു ശരിയാണ്.അമ്മീമ്മയിലായിരുന്നു എന്റെ സുരക്ഷിതത്വത്തിന്റെ അടിത്തറ.അതാണ് മാഞ്ഞു പോയത്.
രമേശ് രുചിയ്ക്കൊപ്പം ആ പൊള്ളലും കണ്ടുവല്ലോ, നന്ദി.
നിശാസുരഭിയ്ക്ക് നന്ദി.
സന്ദേശ് ഒരു ബംഗാളി മധുരപലഹാരമാണ്. രസഗുളയ്ക്കും അവർ ഈ പാൽ പിരിച്ചുണ്ടാക്കുന്ന പാൽക്കട്ടി ഉപയോഗിയ്ക്കാറുണ്ട്.
മൈത്രേയിയെ കണ്ടതിൽ വളരെ സന്തോഷം.
മുകിൽ എന്നു വരും?
നസീഫ് ആദ്യം വരികയാണോ? ഇനിയും വന്ന് വായിയ്ക്കുമല്ലോ അല്ലേ?
സുജിത്,
സലാം,
വിനുവേട്ടൻ,
ജിഷാദ് എല്ലാവർക്കും നന്ദി.
സുഹൈൽ ആദ്യമായാണ് വരുന്നത്. സ്വാഗതം. പിന്തുടരാൻ തീരുമാനിച്ചതിനും അഭിനന്ദനങ്ങൾക്കും നന്ദി.
സുരേഷിനെ കണ്ടിട്ട് വളരെ സന്തോഷമായി. ഇനിയും വരുമല്ലോ അല്ലേ?
കേരളദാസനുണ്ണിയ്ക്കും പൊള്ളലിന്റെ ചുണ്ണാമ്പ് നീറ്റം.......സാരല്യാ.
തെച്ചിക്കോടന് നന്ദി.
തണലേ, വെള്ളമൊഴിയ്ക്കണ്ട, അല്പം കാത്തിരുന്നാൽ മതി കേട്ടോ.
ഹായ്, മിനിടീച്ചറെ കണ്ടതിൽ വലിയ സന്തോഷം.ഇനീം വരുമല്ലോ അല്ലേ?
ഒരു യാത്രികൻ,
രമണിക,
ലക്ഷ്മിലച്ചു,
റിയാസ്,
ഭാനു,
റോസാപ്പൂക്കൾ,
ഒഴാക്കൻ,
ഹരീഷ്,
തൊമ്മി,
ഒറ്റയാൻ,
മൈ ഡ്രീംസ് എല്ലാവർക്കും നന്ദി കേട്ടോ.
അനിൽ,
രാജേഷ്,
സിയ,
ചക്കിമോളുടെ അമ്മ,
ഭൂതത്താൻ,
ബിഗു
പ്രണവം രവികുമാർ,
ശിവാനന്ദ് എല്ലാവർക്കും നന്ദി.
എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്..........
തെരട്ടിപ്പാലിനെ ഞങ്ങള്‍ വിളിക്കുന്നത്
പാലുറപ്പിച്ചത് എന്നാണ്..എന്റെ ഇഷ്ടപ്പെട്ട ഒരു
പലഹാരമാണിത്..ഇപ്പോഴും നാട്ടില്‍ നിന്നു
ആരെങ്കിലും ഇങ്ങോട്ട് വരുമ്പോള്‍ ഉമ്മ
കൊടുത്തയക്കാറുണ്ട്..എന്നാലും ഓട്ടുരുളിയില്‍
ഇളക്കിയിളക്കി വറ്റിച്ച് തിന്നുമ്പോഴെ അതിന്റെ
യദാര്‍ത്ഥ സ്വാദ് നുണയാന്‍ കഴിയൂ..പണ്ട് ചെറുപ്പകാലത്ത് ഓരോരുത്തരും ആദ്യം പറഞ്ഞു വെക്കും ‘ചട്ടുകം’ എനിക്ക്,‘ഉരുളി‘ എനിക്ക് എന്നൊക്കെ..പാകമായതു എടുത്ത്
പാത്രത്തിലാക്കിയാലും പറ്റിപ്പിടിച്ചിരിക്കുന്ന ഉരുളിയിലെയും ചട്ടുകത്തിലെയും പാലുറപ്പിച്ചത് തിന്നാന്‍ ഒരു പ്രത്യേകരസം തന്നെയാണ്.. ഇന്ന് വീട്ടിലെ ഏറ്റവും ചെറിയ അംഗമായ മരുമകനും ഏറ്റവും ഇഷ്ടം ഇതു തന്നെ..അവന്‍ വാരിയെടുത്ത്
തിന്നുന്നത് കൌതുകത്തോടെ ഞാന്‍ നോക്കാറുണ്ട്.
പാല്പേട,പാല്‍ഗോവ എന്നൊക്കെ പറയപ്പെടുന്ന ഈ പലഹാരത്തിനു തെരട്ടിപ്പാല്‍ എന്ന പേരുണ്ടെന്നും അതിന്റെ പ്രശസ്തിയും അനുഭവവുമൊക്കെ
എഴുത്തിലൂടെ വിവരിച്ചതിനു വളരെ നന്ദി..
എച്ച്മുവോട്,
എനിക്ക് കലശലായ ദേഷ്യം വന്നു. ഇതുപോലെയുള്ള മധുരകരമായ കാര്യം പറഞ്ഞ്, എന്നെ കൊതിപ്പിക്കരുത്. എനിക്ക് മധുരം കഴിക്കാന്‍ പാടില്ല എന്ന വസ്തുത, എച്ച്മുക്കുട്ടിക്കു അറിയില്ല, എങ്കില്‍ ക്ഷമിച്ചിരിക്കുന്നു. മുഖസ്തുതിയല്ല, തെരട്ടിപ്പാല്‍ കഴിച്ച അനുഭവം തോന്നി. പിന്നൊരു കാര്യം, ഇതിന്റെ പാചകവിധി എന്റെ ഭാര്യക്കൊന്നു പറഞ്ഞ് കൊടുക്കണം. ഞാന്‍ ഇതൊന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുപോലെ ഉള്ള ഐറ്റംസ് ഇനിയുമുണ്ടെങ്കില്‍ ധൈര്യമായിട്ട് എഴുതണം. മധുരമില്ലാത്തതും ആവാം. എന്തായാലും അവതരണം കലക്കി!
തെരട്ടിപ്പാലെന്നു ആദ്യമായി
കേള്ക്കുകയാ ,ഇത് വാങ്ങാന്
കിട്ടുമോ ?
വിവരണം കേട്ടിട്ട് കൊതിയായിട്ടാണ് .....
puthiya arivukal pakarnnu tharunnathinu nandhi.... aashamsakal....
തെരട്ടിപ്പാല്‍ ഒരു പുതുമതന്നെ ആയിരുന്നു കേട്ടോ.
ആശസകള്‍
മുനീർ വന്നതിനും പാലുറപ്പിച്ചതിനെക്കുറിച്ച് എഴുതിയതിനും നന്ദി.
അപ്പച്ചന് മധുരം കഴിച്ചൂടാന്ന് എനിയ്ക്കറിയില്ലായിരുന്നു. പാചകവിധി അളവുകൾ സഹിതം ഉടനെ അയയ്ക്കാം.
ചിത്രാംഗദയെ നേരിട്ട് കാണുമ്പോ തെരട്ടിപ്പാൽ തരാം, ഇതെവിടെയാ വാങ്ങാൻ കിട്ടുകയെന്ന് എനിയ്ക്കറിയില്ല.
ജയരാജിന് നന്ദി.
വില്ലേജ് മാൻ ആദ്യമാണല്ലേ? ഇനിയും വരണേ.
എന്റെ എല്ലാ കൂട്ടുകാരോടും നന്ദി പറയട്ടെ. എല്ലാവരും ഇനിയും വന്ന് വായിയ്ക്കണേ...
നന്നായിരിക്കുന്നു.
തെരട്ടിപാലിന്റെ സ്വാദറിഞ്ഞു ,പോള്ളലിന്റെ വേദനയും..
നല്ല അവതരണം,കൊതി വരുന്നുണ്ട്..
തെരട്ടിപ്പാല്‍. ആദ്യമായി കേള്‍ക്കുകയാണ്. എച്ചുമുവിന്റെ വിവരണം കേട്ടപ്പോള്‍ വാങ്ങി കഴിക്കാന്‍ തോന്നുന്നു. പോസ്റ്റ് വായിച്ചു കൊതി തീരാതെ പോകുന്നു. വീണ്ടും വരാം.
തെരട്ടിപ്പാലെന്ന് ആദ്യമായി കേള്‍ക്കുന്നതെങ്കിലും അനിയത്തിക്ക് വേണ്ടി പലതവണ വിഡ്ഡിയാവേണ്ടി വന്നിട്ടുള്ളത് കൊണ്ട് ആ വേദന ശരിക്കും മനസ്സിലായി.
ശ്ശൊ!! വരാന്‍ വൈകിപ്പോയി.എന്നാലും ആദ്യമായി കേട്ട തെരട്ടിപ്പാലിനെപ്പറ്റി വായിച്ചപ്പോള്‍ തന്നെ വല്ലാത്ത ഒരിഷ്ടം.അത്,ഈ എഴുത്ത് മനോഹരമായതുകൊണ്ടാവും..
101 മത്തെ അഭിപ്രായത്തിന് കാത്തു നിന്നതാണ് , അതാണ് വൈകിയത് ,
ഉഗ്രന്‍ പോസ്റ്റ് , ആശംസകള്‍
**********************
ഈ തെരട്ടിപ്പാല്‍ എന്റെ അമ്മായിയമ്മ എനിക്ക് തന്നില്ലാല്ലോ .......
ചേച്ചി, ഞാന്‍ പിണക്കതിലാ , പുതിയ പോസ്റ്റു എന്നെ അറിയിചില്ലല്ലോ..?
ഈ മട്ടിപ്പാല്‍ പോലെ തന്നെ ആണോ ഈ തെരട്ടിപ്പാല്‍ ?
ഞാനും രണ്ടും കണ്ടിട്ടില്ല . വീട്ടിലേക്കു വന്നാല്‍ തരാവോ ?
സുഖമുള്ള പഴയ വേദനിപ്പിക്കുന്ന ഓര്മ.
തെരട്ടിപ്പല്‍ കേട്ടിട്ടുണ്ട്.
ഇനി അതുണ്ടാക്കാന്‍ അറിയുന്ന അമ്മായമ്മയെ കണ്ടെത്തണം.
ദേ! എനിയ്ക്ക് വിശ്വസിയ്ക്കാൻ പറ്റണില്ല.സുസ്മേഷ് ചന്ത്രോത്ത് കമന്റ് എഴുതീരിയ്ക്കുന്നു, നന്നായി എന്ന്.വളരെ സന്തോഷം! സ്വാഗതവും പിന്നെ നന്ദിയും. വലിയ എഴുത്തുകാരൊക്കെ നന്നായി എന്നു പറഞ്ഞാൽ.......അതൊരു നല്ല കാര്യമല്ലേ? ഇനിയും വരുമല്ലോ അല്ലേ?
ജുനൈത്തിനു സ്വാഗതം. ഇനീം വന്ന് വായിയക്കുമല്ലോ.
അക്ബർ അവധി കഴിഞ്ഞ് വന്ന് പോസ്റ്റിട്ടോ എന്നറിയാൻ ഒരിയ്ക്കൽ അവിടെ പോയി നോക്കിയിരുന്നു.വന്നതിൽ സന്തോഷം.
വല്യമ്മായിയെയും സ്മിതയേയും കണ്ടതിൽ വലിയ ആഹ്ലാദം.
ഇസ്മയിലിനു സ്വാഗതം, നന്ദി.അമ്മായി അമ്മയ്ക്ക് ഈ പോസ്റ്റ് വായിച്ചു കൊടുക്കു. അവർ ഉണ്ടാക്കിത്തരാതിരിയ്ക്കില്ല തെരട്ടിപ്പാൽ.
ഹാപ്പി ബാച്ചിലേഴ്സിനും നന്ദി. അങ്ങനെ ഒരു അമ്മായിഅമ്മയെ കിട്ടുമാറാകട്ടെ.
പോസ്റ്റ് വായിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും വരണേ.
സ്നേഹത്തോടെ........
എച്ചുമു,തെരട്ടി പാല്‍ "വേരുകളില്‍" വായിച് അറിയാം. ഞാനിടക്ക് ഉണ്ടാക്കാറും ഉണ്ട്, പക്ഷെ വാഴയില ഒന്നും കിട്ടാറില്ല എന്ന് മാത്രം. എന്തായാലും തെരട്ടി പാലിന് ഇങ്ങനെയും അപകടാവസ്ഥ ഉണ്ടാക്കാന്‍ പറ്റുമെന്ന് മനസിലായി
puthiya arivaanallo......? vaayil vellam vannu.........
puthiya arivinu nandhi.... aashamsakal....
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!
നല്ല എഴുത്തുകുത്തുകളാണല്ലോ എച്ച്മൂ! അഭിനന്ദനങ്ങൾ!
ഇതിപ്പോ ഇതും എല്ലായ്പോഴും പോലെ തന്നെ...
നമ്മള്‍ അവസാനം വരുമ്പോഴേക്കും തെരട്ടി പാലും കഴിഞ്ഞു അതിന്റെ മണവും പോയി. അല്ല ഞാന്‍ ആദ്യായിട്ട് കേള്‍ക്കാ..ഈ പേര്.
എന്തായാലും സംഗതി കലക്കി
( മെല്ലെ തീരെ ചെറിയ ശബ്ധത്തില്‍ :എച്മു കുട്ടിയേ, ഒരു ഇച്ചിരി തെരട്ടി പാല്‍ അവിടെ ഇരിപ്പുന്ടെകില്‍ അത് കിട്ടാന്‍ വല്ല മാര്‍ഗവും? :))
new informations.
രസകരം ആയിരുന്നു...
ഭാവുകങ്ങള്‍ ....
എന്തായാലും നാട്ടിൽ ചെന്നിട്ട്, എച്മുക്കുട്ടിയുടെ തെരട്ടിപ്പാൽ ഒന്നു പരീക്ഷിച്ചുനോക്കണം. ബാക്കി അപ്പൊ പറയാട്ടൊ…
തെരട്ടി പാല്‍ ആദ്യായിട്ടാ ഞാനും കേള്‍ക്കുന്നത്.
എച്ച്മിയുടെ വിവരണം കേട്ടപ്പോള്‍ ഒന്ന് രുചിച്ചു നോക്കാം എന്ന് തോന്നി. ഇപ്പോള്‍ ഇതെവിടെ കിട്ടും?
കൊതിച്ചി. നാല് വിരലും ഇട്ടു നോക്കിയാല്‍ അത് മുഴുവന്‍ നക്കി കുടിക്കാമെന്ന് കരുതി അല്ലെ.
ഹി ഹി .
നന്നായി പറഞ്ഞു. രസകരമായി.
Post a Comment