Wednesday, August 3, 2011

ഫെലുദാ അല്ലെങ്കിൽ ഫെലുച്ചേട്ടൻ


(2011 ജൂൺ ലക്കം ബഫല്ലോ സോൾജ്യറിൽ ഈ ലേഖനം ചേർത്തിട്ടുണ്ട്)

ഫെലുദാ എന്നു വെച്ചാൽ ഫെലുച്ചേട്ടൻ. ദാദാ  എന്ന ബംഗാളി സംബോധനയ്ക്ക് ചേട്ടൻ എന്നാണ് മലയാളത്തിൽ അർഥം. ദാദായുടെ ചുരുക്കമാണു ദാ.
1913 ൽ സത്യജിത് റേയുടെ മുത്തച്ഛൻ ശ്രീ ഉപേന്ദ്ര കിഷോർ  റേ ആരംഭിച്ച സന്ദേശ് എന്ന കുട്ടികൾക്കായുള്ള മാഗസിൻ ഒരു തലമുറയുടെ ആഹ്ലാദമായിരുന്നു. വളരെ നല്ല നിലവാരം പുലർത്തിയിരുന്ന സന്ദേശിന്റെ  ബയൻഡ് ചെയ്ത കോപ്പികൾ സൂക്ഷിച്ചു വെച്ചിരുന്ന മാതാപിതാക്കന്മാരെക്കുറിച്ച് എന്റെ ബംഗാളി സുഹൃത്തുക്കൾ വാചാലരാവാറുണ്ട്.
സന്ദേശിന്റെ പ്രസിദ്ധീകരണം നിലച്ചു പോയതിൽ ഒരു ജനത മുഴുവൻ ഖേദിയ്ക്കുമ്പോഴാണ് 1961ൽ സത്യജിത് റേ അത് പുനരാരംഭിയ്ക്കുന്നത്. കുട്ടികൾക്കായി മാത്രം ഒരു പ്രസിദ്ധീകരണം! അതു നിറച്ചും സന്തോഷവും പലതരം കളികളുമായിരുന്നു. സന്ദേശ് എന്ന ബംഗാളി മധുരപലഹാരം നുണയുമ്പോലെ ആഹ്ലാദകരമായ മധുരകരമായ ഒരു വായാനാനുഭവം!
1965 ലാണു  ആദ്യമായി ഫെലുദാ പ്രത്യക്ഷപ്പെടുന്നത്. രചയിതാവ് മറ്റാരുമല്ല സാക്ഷാൽ സത്യജിത് റേ തന്നെ. പുനരാരംഭിച്ച സന്ദേശിനെ പ്രചാരത്തിലാക്കുവാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് റേ ഫെലുദാക്കഥ എഴുതുവാൻ തുടങ്ങിയത്. കൌമാരപ്രയക്കാരായ കുട്ടികളായിരുന്നു സന്ദേശിന്റെ വായനക്കാർ. ആദ്യത്തെ ഫെലുദാക്കഥ എഴുതിയപ്പോൾ അത് ഒരു തുടരൻ പ്രസ്ഥാനമാക്കണമെന്ന ആലോചനയൊന്നും റേയ്ക്കില്ലായിരുന്നു. പക്ഷെ, ഫെലുദായുടെ അഭൂതപൂർവമായ പ്രശസ്തി എല്ലാവർഷവും ഓരോ ഫെലുദാ നോവലെന്ന നിലയിലേയ്ക്ക് റേയെ കൊണ്ടെത്തിച്ചു.
റേ സ്വയം ഒരു വലിയ വായനക്കാരനായിരുന്നു. കൈയിൽ കിട്ടുന്നതെന്തും വായിയ്ക്കുന്ന ഒരാൾ. സ്കൂളിൽ പഠിയ്ക്കുമ്പോഴേ ഷെർലക് ഹോംസ്  കഥകൾ മുഴുവൻ അദ്ദേഹം വായിച്ചു തീർത്തിരുന്നു. ഫെലുദായെ സൃഷ്ടിച്ചതിൽ ഷെർലക്കിനും പങ്കുണ്ടാവാമെന്നർഥം. ഫെലു എന്നത് പ്രദോഷ് ചന്ദ്ര മിത്ര എന്ന ബംഗാളിപ്പേരു ഇംഗ്ലീഷികരിച്ച് പ്രദോഷ് സി മിത്തർ എന്നാക്കിയ  പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ വിളിപ്പേരാണ്. ഫെലുദായുടെ വീരശൂരപരാക്രമ കഥകൾ വിളമ്പുന്ന ബന്ധുവും പതിന്നാലുകാരനുമായ തപേശ് ആണ് ഇവിടെ ഡോ വാട്സൺ. ഫെലുദാ അവനെ തോപ്സെ എന്നു വിളിയ്ക്കും.
1965 ലാണ് ഡാർജിലിംഗിലെ കുഴപ്പം എന്ന് പേരുള്ള ആദ്യത്തെ ഫെലുദാക്കഥ സന്ദേശിൽ വരുന്നത്. മൂന്നോ നാലോ കഷ്ണമായ തുടരനായിട്ടാണ് കഥ പ്രത്യക്ഷപ്പെട്ടത്. അടുത്ത വർഷം തന്നെ ചക്രവർത്തിയുടെ മോതിരവും വന്നു. കുട്ടികളും മുതിർന്നവരും ഒരു പോലെ ഫെലുദായിൽ വിസ്മിതരായിത്തീരുകയായിരുന്നു. അപാരമായ കഴിവുകളുള്ള ഒരു ഡിറ്റക്ടീവായിരിയ്ക്കുമ്പോൾ തന്നെ അതീവ സാധാരണക്കാരനായ നമ്മുടെയൊക്കെ വീട്ടുകാരിലൊരാളെപ്പൊലെയായിരുന്നു ഫെലുദാ. വല്യമ്മയുടെയോ അമ്മാവന്റേയോ മുതിർന്ന ഒരു  മകനെ പോലെ. തോപ്സെയോട് ഇട്യ്ക്കിടെ വഴക്കിടുകയും അതേ സമയം അവനെ അഗാധമായി സ്നേഹിയ്ക്കുകയും അവനെക്കുറിച്ച് ഉൽക്കണ്ഠപ്പെടുകയും ചെയ്യുന്ന ഒരു ചേട്ടൻ. അവനെ പൂർണമായും വിശ്വസിയ്ക്കുന്ന ഒരു ചേട്ടൻ. വായിയ്ക്കുന്ന ഓരോ കുട്ടിയും ഫെലുദാ സ്വന്തം ചേട്ടനാണെന്ന് കരുതിപ്പോന്നു. സ്വയം തോപ്സെയാണെന്നും വിശ്വസിച്ചു.
ഫെലുദായ്ക്ക് അസൂയാവഹമായ നിരീക്ഷണപാടവമായിരുന്നു. വാൾത്തലപ്പിന്റെ മൂർച്ചയുള്ള ബുദ്ധിയും. സൂര്യനു താഴെയും മുകളിലുമുള്ള ഏതു വിഷയത്തെക്കുറിച്ചും ഫെലുദായ്ക്കറിയാമായിരുന്നു. നല്ലൊരു ക്രിക്കറ്ററായിരുന്ന ഫെലുദയ്ക്ക് ഒരു നൂറ് ഇൻഡോർ ഗെയിംസ് നിശ്ചയമായിരുന്നു. രണ്ട് കൈകൾ കൊണ്ടും ഒരു പോലെ ഭംഗിയായി എഴുതാൻ കഴിഞ്ഞിരുന്നു. ചീട്ടുകൾ കൊണ്ട് എണ്ണമില്ലാത്ത വിദ്യകൾ മന:പാഠമായിരുന്നു. സ്വന്തം ബ്ലൂബുക്കിൽ ഗ്രീക്ക് ഭാഷയിലാണ് കുറിപ്പുകൾ എഴുതിയിരുന്നത്. ഇത്രയൊക്കെ കഴിവുകളുള്ള സ്നേഹവാനായ ഒരു ചേട്ടനെ കിട്ടിയാൽ ആർക്കാണ് കയ്ക്കുന്നത്? പോരാത്തതിന് ആറടി ഉയരവും ഉറച്ച ശരീരവും ആയോധന കലകളിൽ നല്ല മിടുക്കും.
21, രജനി സെൻ റോഡ്, കൽക്കത്ത – 700029 ഈ അഡ്രസ്സിലുള്ള വീട്ടിൽ തോപ്സേയുടെ  മാതാപിതാക്കന്മാർക്കൊപ്പമാണ് ഫെലുദാ പാർത്തിരുന്നത്. തോപ്സെയുടെ അച്ഛൻ ഫെലുദായുടെ ചാച്ച ( അച്ഛന്റെ അനിയൻ ) ആയിരുന്നു. ഈ റോഡ് കൽക്കത്തയിലുണ്ടെങ്കിലും ഈ വീട്ട് നമ്പർ റേയുടെ കല്പന മാത്രമായിരുന്നു.
അത്ര എളുപ്പമായിരുന്നില്ല ഫെലുദായുടെ പാത്ര സൃഷ്ടി. കാരണം സാധാരണ ഡിറ്റക്റ്റീവ് കഥകളിലെപ്പോലെ കുറ്റകൃത്യങ്ങളുടെ രക്തം കട്ടിയാക്കുന്ന വർണ്ണനകളോ ലൈംഗികതയുടെ ഇക്കിളി സ്പർശമോ ലവലേശം പുരളാതെ വേണമായിരുന്നു കഥാരചന നടത്തുവാൻ. കുട്ടികളെ ലക്ഷ്യമിട്ട് എഴുതുന്ന കഥയിൽ അവർക്ക് അനുയോജ്യമല്ലാത്ത ഒരു വരി പോലും പാടില്ലായിരുന്നു. ഓരോ ഫെലുദാ കഥ എഴുതിക്കഴിയുമ്പോഴും എന്റെ പക്കൽ ഇനി എഴുതാൻ പ്ലോട്ടൊന്നുമില്ല എന്ന് കൈമലർത്തിക്കാണിച്ചിരുന്ന റേയെക്കുറിച്ച് ഭാര്യ ശ്രീമതി ബിജോയ ഓർമ്മിയ്ക്കുന്നുണ്ട്. എന്നിട്ടും അദ്ദേഹം പിന്നെയും പിന്നെയും എഴുതിക്കൊണ്ടിരുന്നു. 1965 നും 1992 നും ഇടയ്ക്ക് 35 ഫെലുദാക്കഥകൾ പ്രസിദ്ധീകരിയ്ക്കപ്പെട്ടു. അവസാന കഥ (റോബർട് സണ്ണിന്റെ രത്നം) റേ മരിയ്ക്കുന്നതിന് അല്പം മുൻപാണ് എഴുതപ്പെട്ടത്. പ്രസിദ്ധീകരിച്ചത് മരണ ശേഷവും.
അസാമാന്യ പ്രതിഭാശാലിയായിരുന്ന സത്യജിത് റേ വളരെ ലളിതമായ ഭാഷയിലാണ് ഫെലുദാക്കഥകൾ എഴുതിയത്. ബോറടിപ്പിയ്ക്കുന്ന ഉപദേശങ്ങളും പ്രബോധനങ്ങളും ഒഴിവാക്കി, യാതൊരു ചുറ്റി വളയ്ക്കലുമില്ലാതെ നേരിട്ട് എന്നാൽ ഹൃദയംഗമമായ അടുപ്പത്തോടെ അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. ലളിതമായി പറയുന്നവയാണ് മനസ്സിൽ തറഞ്ഞ് കയറുക എന്ന പ്രതിഭയുടെ സത്യം തെളിഞ്ഞു കിട്ടിയ ഒരാളായിരുന്നല്ലോ റേ.
തന്നെയുമല്ല, അതി മനോഹരമായ രേഖാചിത്രങ്ങളുടെ അകമ്പടിയോടെയാണ് ഫെലുദാക്കഥകൾ റേ തയാറാക്കിയത്. അനുഗൃഹീത ചിത്രകാരനായിരുന്ന അദ്ദേഹത്തിന്റെ ജീവൻ തുളുമ്പുന്ന വരകൾ ഫെലുദായുടെയും തോപ്സെയുടേയും മറ്റ് കഥാപാത്രങ്ങളുടെയുമെല്ലാം മായാത്ത ചിത്രങ്ങളായി അനുവാചകരുടെ മനം കവർന്നു. പുസ്തകം വായിയ്ക്കുമ്പോൾ സിനിമ കാണുന്ന അനുഭൂതി പകരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
1970 ൽ മുതിർന്നവർക്കുള്ള മാസികയായ ദേശിൽ ഫെലുദാ പ്രത്യക്ഷപ്പെട്ടു. 1970 നും 1992നും ഇടയ്ക്ക് പത്തൊമ്പതു കഥകൾ ദേശിന്റെ ദുർഗാ പൂജാ പതിപ്പിൽ പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. മുപ്പത്തിനാലു കഥകളിൽ ബാക്കി പതിനഞ്ചിലെ പതിന്നാലും സന്ദേശിലും ആനന്ദമേള എന്ന മറ്റൊരു കുട്ടികൾക്കായുള്ള മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു.
മൂന്നാമത്തെ പ്രധാന കഥാപാത്രമായ ലാൽ മോഹൻ ഗാംഗുലി അഥവാ ജടായു രംഗപ്രവേശം ചെയ്യുമ്പോൾ ഫെലുദാ കഥകൾ കുട്ടികൾ മാത്രമല്ല, അവരുടെ മാതാപിതാക്കന്മാരും വളരെ താൽപ്പര്യത്തോടെ വായിച്ചു തുടങ്ങിയിരുന്നു. 1971 ലാണ് ജടായു ഫെലുദാക്കഥകളിൽ പറന്നിറങ്ങിയത്. ജടായു തമാശക്കാരനും നമ്മുടെ സാഗർ കോട്ടപ്പുറത്തിനെപ്പോലെയുള്ള ഒരെഴുത്തുകാരനുമായിരുന്നു. മണ്ടത്തരങ്ങൾ കാണിച്ച് തമാശയുണ്ടാക്കലായിരുന്നു ജടായുവിന്റെ രീതി, പലപ്പോഴും ഇത് ഫെലുദായെ അലോസരപ്പെടുത്തിയിരുന്നുവെങ്കിലും. റേ ചെറുപ്പത്തിൽ താമസിച്ചിരുന്ന ഗർപാർ എന്ന സ്ഥലത്താണ് ജടായുവിനും അദ്ദേഹം വീടൊരുക്കിയത്. സുവർണ്ണക്കോട്ടയിലായിരുന്നു ആദ്യം ജടായുവിന്റെ ചിറകടിയുയർന്നത്. പിന്നീട് അദ്ദേഹം ഫെലുദായ്ക്കും തോപ്സെയ്ക്കുമൊപ്പം സ്ഥിരക്കാരനായി. റേ നിർമ്മിച്ച രണ്ട് ഫെലുദാ സിനിമകളിലും (സുവർണ്ണക്കോട്ട - 1974, ജയ് ബാബാ ഫെലുനാഥ് - 1978 ) ജടായു ഉണ്ടായിരുന്നു. സൌമിത്ര ചാറ്റർജി ഫെലുദയായും സന്തോഷ് ദത്ത ജടായു ആയും സിദ്ധാർഥ ചാറ്റർജി തോപ്സെ ആയും വേഷമിട്ട ഈ സിനിമകൾ വളരെ പ്രശസ്തമാണ്. റേയുടെ മരണ ശേഷം സന്ദീപ് റെ  നിർമ്മിച്ച ടി വി സീരിയലിലും ( കാഠ്മണ്ഡുവിലെ കഥകൾ ) മറ്റ് ഫെലുദ സിനിമകളിലും ജടായു  തീർച്ചയായും ഉണ്ടായിരുന്നു.
1. ഫെലുദാർ ഗോയ്ന്ദഗിരി
2. ബാദ്ഷാഹി അംഗ്ടി (ദ എമ്പറേഴ്സ് റിംഗ്)
3. കൊയിലാഷ് ചൌധുരീർ പഥോർ (കൈലാഷ് ചൌധുരീസ് ജുവൽ)
4. ശെയാൽ ദേബൊതാ രഹസ്യ (ദ അനുബിസ് മിസ്റ്ററി)
5. ഗാംഗ്ടോകി ഗൊന്ദഗോൾ (ട്രബിൾ ഇൻ ഗാംഗ്ടോക്)
6. സോണാർ കില്ല (ദ ഗോൾഡൻ ഫോർട്രസ്സ്)
7. ബാൿഷോ രഹസ്യ (എ മിസ്റ്റീരിയസ് കേസ്, ദ മിസ്റ്ററി ഓഫ് ദ കാൽക്കാ മെയിൽ)
8. ഘുർ ഘുടിയാർ ഘടോന (ദ ലോക്ഡ് ചെസ്റ്റ്)
9. റോയൽ ബംഗാൾ രഹസ്യ (ദ റോയൽ ബംഗാൾ മിസ്റ്ററി)
10. സമ്മദറേർ ചാബി (ദ കീ)
11. ജൊയ് ബാബ ഫെലുനാഥ് (ദ മിസ്റ്ററി ഓഫ് ദ എലിഫന്റ് ഗോഡ്)
12. ബോംബെയർ ബോംബെറ്റെ (ദ ബുക്കാനീർസ് ഓഫ് ബോംബെ)
13. ഗോരോസ്ഥാനെ സാബ്ധാൻ (ട്രബിൾ ഇൻ ദ ഗ്രേവ് യാർഡ്)
14. ചിന്നാമാസ്റ്റർ അഭിശാപ്  (ദ കെഴ്സ് ഓഫ് ദ ഗോഡെസ്സ്)
15. ഹത്യാപുരി (ദ ഹൌസ് ഓഫ് ഡെത്ത്)
16. ഗോലോക് ധാം രഹസ്യ (ദ് മിസ്റ്ററി അറ്റ് ഗോലോക് ലോഡ്ജ്)
17. ജാദോ കണ്ഡോ കാഠ്മണ്ഡ് തെ (ദ ക്രിമിനൽ സ് ഓഫ് കാഠ്മണ്ഡു)
18. നെപ്പോളിയനേർ ചിഠി (നെപ്പോളിയൻസ് ലെറ്റർ)
19. ടിന്റോറെറ്റർ ജിഷു (ടിന്റോറെറ്റേർസ് ജീസസ്സ്)
20. അംബർസെൻ അന്തർദ്ധാൻ രഹസ്യ (ദ ഡിസപ്പിയറൻസ് ഓഫ് അംബർസെൻ)
21. ജഹാംഗീറേർ സ്വൊർണോ മുദ്ര (ദ ഗോൾഡ് കോയിൻസ് ഓഫ് ജഹാംഗിർ)
22. എബർ കണ്ഡോ കേദാർനാഥേ (ക്രൈം ഇൻ കേദാർനാഥ്)
23. ബോസ് പുക്കുറെ ഖൂൻ ഖരാബി (ദ ആചാര്യ മർഡർ കേസ്)
24. ഡാർജിലിംഗ് ജോംജൊമാത് (ഡേഞ്ചർ ഇൻ ഡാർജിലിംഗ്)
25. അപ്സരാ തിയേറ്ററെ മാം ല (ദ കേസ് ഓഫ് ദ അപസരാ തിയേറ്റർ)
26. ഭുസ്വർഗ്ഗൊ ഭയങ്കർ (പെരിൽ ഇൻ പാരഡൈസ്)
27. ശകുന്തോള കണ്ട ഹാർ (ദ നെക്ലേസ് ഓഫ് ശകുന്തള)
28. ലണ്ടനെ ഫെലുദാ (ഫെലുദാ ഇൻ ലണ്ടൻ)
29. നയോൻ രഹസ്യ (ദ മിസ്റ്ററി ഓഫ് നയൻ)
30. ഗോലാപി മുക്തോ രഹസ്യ (ദ മിസ്റ്ററി ഓഫ് ദ പിങ്ക് പേൾ)
31. ഡോ മുൻഷിർ ഡയറി (ഡോ. മുൻഷീസ് ഡയറി)
32. കൈലാഷേ കേലേൻ കരി (എ കില്ലർ ഇൻ കൈലാഷ്)
33. ഗോസായിൻപൂർ സർഗരം (ദ മിസ്റ്ററി ഓഫ് ദ വാക്കിംഗ് ഡെഡ്)
34. റോബർട്ട് സണേർ റൂബി (റോബർട് സൺസ് റൂബി)
35. ഇന്ദ്രോജാൽ രഹസ്യ (ദ മാജിക്കൽ മിസ്റ്ററി)

ഇത്രയും പുസ്തകങ്ങളാണ് ഫെലുദാ സിരീസിൽ റേ എഴുതിയിട്ടുള്ളത്.
പ്രമുഖ വിവർത്തകയായ ശ്രീമതി ചിത്രിതാ ബാനെർജി 1988 ൽ ആദ്യ വിവർത്തനം  പുറത്തിറക്കി. ദ അഡ്വെഞ്ചേർസ് ഓഫ് ഫെലുദാ എന്ന പേരിലിറങ്ങിയ ഈ ആദ്യ സംരംഭത്തിൽ പ്രധാനപ്പെട്ട നാലു വലിയ ഫെലുദാ കഥകളാണ് ഉണ്ടായിരുന്നത്.
അതിനുശേഷം 1995 ൽ ഫെലുദാ പുസ്തകങ്ങൾ മുഴുവനും  ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റപ്പെടുകയും പെൻഗ്വിൻ പബ്ലിഷേഴ്സ് അവ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമതി ഗോപാ മജുംദാർ ആണു വിവർത്തക.
ഗാംഗ്ടോക്കിലെ കുഴപ്പം എന്ന ഫെലുദാക്കഥ ഡി സി ബുക്സ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നത് വിപണിയിൽ ലഭ്യമാണോ എന്നറിയില്ല.
പലതരം വെല്ലുവിളികളെ  ധൈര്യപൂർവം നേരിട്ട് അത്യുന്നതിയിലെത്തുവാൻ സാധിച്ച ഒരു എഴുത്തുകാരനും സിനിമാപ്രവർത്തകനും പ്രസാധകനും ചിത്രകാരനും  ..അങ്ങനെയെന്തെല്ലാമോ ആണ് സത്യജിത് റേ. എന്നാൽ ഫെലുദാക്കഥകളുടെ രചയിതാവ് എന്ന ഒറ്റക്കാരണം കൊണ്ട് വിവിധ തലമുറകളിലുള്ള കുട്ടികളുടെ മനസ്സിൽ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടിയിരിയ്ക്കുന്നു. റേ എന്ന സിനിമാപ്രവർത്തകനെ ഓർമ്മിയ്ക്കുന്നതിലും അടുപ്പത്തോടെയും സ്നേഹത്തോടെയും  നമ്മുടെ സ്വന്തം എന്ന വിചാരത്തോടെയും അവർ ഫെലുദാക്കഥകളുടെ രചയിതാവിനെ ഓർമ്മിയ്ക്കും.

 (എന്റെ ബംഗാളി സുഹൃത്തുക്കളോടും ഫെലുദാക്കഥകളുടെ വിവർത്തകരോടും വിക്കിപീഡിയയോടും കടപ്പാട്)

44 comments:

മെഹദ്‌ മഖ്‌ബൂല്‍ said...

വൈജ്ഞാനിക കുറിപ്പിന് നന്ദി

yousufpa said...

എച്ച്മൂ...ഒരു റിസർച്ച് തന്നെ നടത്തിയിട്ടുണ്ടല്ലോ..?

നന്നായി കേട്ടോ..

mini//മിനി said...

നല്ല ലേഖനം.

മൻസൂർ അബ്ദു ചെറുവാടി said...

informative. Thnx

ദൃശ്യ- INTIMATE STRANGER said...

എച്ച്മു.. റേ യുടെ ഇങ്ങനെ ഒരു മുഖം പരിച്ചയപെടുതിയത്തിനു നന്ദി..
gr8 effort my dear

ശങ്കരനാരായണന്‍ മലപ്പുറം said...

നന്നായി!

മുകിൽ said...

നന്നായി ഈ അറിവു പങ്കുവയ്ക്കല്‍.

സീത* said...

നന്ദി എച്ചുമൂ ഈ അറിവുകൾ പങ്കു വച്ചതിന്

Echmukutty said...

മഖ്ബൂൽ,യൂസഫ്പാ,മിനി റ്റീച്ചർ, ചെറുവാടി, ഇന്റിമേറ്റ് സ്ട്രേഞ്ചർ,ശങ്കര നാരായണൻ മലപ്പുറം, മുകിൽ, സീത ......കൂട്ടുകാർക്കെല്ലാം നന്ദി.

SHANAVAS said...

എച്ച്മുകുട്ടി, പ്രൌഡ ഗംഭീരമായ ലേഖനം..ഇത് എച്മു വേറെ എവിടെ എങ്കിലും പ്രസിധീകരിചിരുന്നോ? വായിച്ചത് പോലെ തോന്നുന്നു..സന്തോഷം ഇത്രയും അറിവുകള്‍ പങ്കു വെച്ചതിനു...

Unknown said...

പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി.

ഷാരോണ്‍ said...

ബാലസാഹിത്യം രണ്ടാം തരാം രചനയായി കരുതുന്ന മലയാളത്തിലെ പെനയുന്ത് തൊഴിലാളികള്‍ സത്യജിത്ത് റേ എന്ന മഹാത്മാവിനെ കണ്ടു പഠിച്ചിരുന്നെങ്കില്‍.

കുട്ടികള്‍ക്ക് വായനയുടെ മധുരം പകരാന്‍ എഴുതാനുള്ള കഴിവ് മാത്രം പോരാ....സിംഹാസനത്തില്‍ നിന്ന് താഴെയിറങ്ങി മുട്ടില്‍ നിന്ന് ആ കവിളുകളില്‍ തലോടാനുള്ള എളിമയും മഹാമാനസ്ക്കതയും..അതിലുപരി ഒരു തലമുറയ്ക്ക് വെളിച്ചം പകരാനുള്ള ദീര്ഖവീക്ഷണവും വേണം.

എച്ച്മുക്കുട്ടിക്ക് നന്ദി...ഈ കഥാപാത്രത്തെ ഞങ്ങളുമായി പങ്കു വച്ചതിന്...

സ്മിത മീനാക്ഷി said...

നല്ല അറിവുകള്‍ പകര്‍ന്നതിനു നന്ദി

അനില്‍ഫില്‍ (തോമാ) said...

GR8 work done, Keep it UP.

Manoraj said...

നല്ല അറിവുകള്‍. ഇത് അവിടെ വായിച്ചിരുന്നു.

സുഗന്ധി said...

നല്ലൊരു പോസ്റ്റ്..എച്ച്മൂ നന്ദി

Arjun Bhaskaran said...

ആദ്യം ആയാണ് ഫെലൂടയെ കുറിച്ച് വായിക്കുന്നതും അറിയുന്നതും. വളരെ നന്ദി

ജാനകി.... said...

എച്ച്മൂ.....
എനിയ്ക്ക് ഇത് ഇവിടെ പറയാൻ നാണക്കേടൊന്നൂല്ലാട്ടോ..സത്യം ഞാനിപ്പോഴാ അദ്ദേഹത്തിനു ഇങ്ങിനെയൊരു മുഖം കൂടിയുണ്ട് എന്നറിയുന്നത്.....വളരെ ഗൌരവതരമായ സിനിമകൾ എടുത്തു കൂട്ടുന്ന ബുദ്ധിജീവി എന്ന കാഴ്ച്ചപ്പാടായിരുന്നു എനിക്ക്...വളരെ നന്ദി എച്ചുമൂ,ഈ അറിവുകൾ തന്നതിന്

ajith said...

മുമ്പ് വായിച്ചിരുന്നു. അപ്പോല്‍ ചിന്തിച്ചത്: ആദ്യം കേള്‍ക്കുവാണ് ഫെലൂദാ..കൂപമണ്ഡൂകം

കൊച്ചു കൊച്ചീച്ചി said...

ഫെലുദായേക്കുറീച്ച് കേട്ടിട്ടുണ്ട്.

ബാക്കി പറയാനുള്ളത് മുകളില്‍ ഷാരോണ്‍ എഴുതിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ കമെന്റിനു താഴെ ഒപ്പിട്ട് മാറിനില്‍ക്കുന്നു.

Lipi Ranju said...

ഫെലുദാ സിരീസിനെ കുറിച്ച് ഇത്രയേറെ ഇന്‍ഫോര്‍മേഷന്‍സ് !
നന്ദി എച്മു...

Anonymous said...

ഗാങ്ങ്ടോകിലെ കുഴപ്പവും സോണാര്‍ കെല്ലയും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സീരിയലില്‍ ശശി കപൂര്‍ അഭിനയിചിട്ടുന്ടെന്നൊരു ഓര്മ. വളരെ താത്പര്യപൂര്‍വം വായിച്ചിരുന്നു പണ്ട്. Thanks for reminding the old days

ഒരില വെറുതെ said...

എച്മു, ഇന്‍ഫര്‍മേഷനുകള്‍ക്കൊപ്പം
എച്മുവിനു തനതായ ചിലതുകൂടി
ഉണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തു.
ഫെലുദാ കുട്ടികള്‍ കണ്ടതിങ്ങനെ എന്ന മട്ട്.
ഫെലൂദ കുഞ്ഞുങ്ങളില്‍ ജീവിക്കുന്നതിങ്ങനെ എന്ന മട്ട്.
ഇതുപോലെ വല്ലതും...

ശ്രീനാഥന്‍ said...

ചലച്ചിത്രകാരനായ റേയെ മാത്രമേ എനിക്ക് പരിചയമുള്ളു. ഇതു നല്ലൊരറിവായി. സന്തോഷം, നന്ദി.

Anil cheleri kumaran said...

ഫെലുച്ചേട്ടനെ പരിചയപ്പെടുത്തിയതിനു നന്ദി ഫെലുചേച്ചീ.

നാമൂസ് said...

'റേ' എന്ന ചലച്ചിത്രകാരനെ കേട്ടിട്ടുണ്ട്. എന്നാല്‍, ഫെലൂദാ..?
ഈ പരിചയപ്പെടുത്തലിന് നന്ദി.

Sidheek Thozhiyoor said...

ഇനി ഈ വിഷയത്തെ കുറിച്ച് എന്തെങ്കിലും സംശയം വരുമ്പോള്‍ ഇവിടെവന്നു നോക്കിയാല്‍ മതിയല്ലോ ! അത്രയ്ക്ക് ഗഹനമായി പഠനം നടത്തിയിട്ടുണ്ട് എച്ചുമു , ഒരു ബിഗ്‌ സല്യുട്ട്.

Abdulkader kodungallur said...

ബഹുമുഖ പ്രതിഭകള്‍ ഒരേ ബിന്ദുവില്‍ കേന്ദ്രീകൃതമായ ഒരത്ഭുത പ്രതിഭാസമായിരുന്നു ശ്രീ .സത്യജിത് റെ. ആ മഹാനുഭവന്‍ ഒഴിഞ്ഞുപോയ സിംഹാസനത്തില്‍ ആസനസ്ഥരാകുവാന്‍ തുല്യ പ്രതിഭാശാലികള്‍ നാളിതുവരെ രംഗപ്രവേശം ചെയ്തിട്ടില്ല എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല തന്നെ . കാറ്റിന്റെ ഗതിക്കനുസരിച്ച് പറക്കാതെ വ്യത്യസ്തമായ ദിശകളില്‍ സഞ്ചരിക്കുന്നത് കൊണ്ടാണ് എച്ചുമുക്കുട്ടിയുടെ മനോമുകുരത്തിലെ പ്രതിഭാ തലങ്ങളില്‍ ഇത്തരം പ്രശോഭിത ലേഖനങ്ങള്‍ ഉദയം കൊള്ളുന്നത്. ഭാവുകങ്ങള്‍ .

വീകെ said...

സത്യജിത്‌റേയെക്കുറിച്ച് ഇത് പുതിയ അറിവാണ്.
ഈ അറിവുകൾ പകർന്നു തന്നതിനു നന്ദി.

റോസാപ്പൂക്കള്‍ said...

ഈ നല്ല ലേഖനം ഞാന്‍ നേരത്തെ വായിച്ചിരുന്നു.
എന്നാലും എച്ചുമുവിനു ഒരു സലാം കൂടി

റശീദ് പുന്നശ്ശേരി said...

ഡോക്ടറെറ്റ് എടുക്കാന്‍ മാത്രം വലിയ പഠനം നടന്നല്ലോ ഇവിടെ
ആശംസകള്‍
:)

Sandeep.A.K said...

വളരെ നന്നായിരിക്കുന്നു ഈ ലേഖനം.. നന്ദിയുണ്ട് ഈ വിവരങ്ങള്‍ പകര്‍ന്നു തന്നതിന്..

ഇവിടെ ബാലസാഹിത്യമെന്ന പേരില്‍ ഇറങ്ങുന്ന പല കൃതികളും കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.. ഈ എഴുത്തുകാരുടെ വിചാരം അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ കുട്ടികളാണ് ഇന്നും ഉള്ളതെന്ന്.. പക്ഷെ ഇപ്പോഴത്തെ കുട്ടികള്‍ അതില്‍ നിന്നൊക്കെ എത്രയോ വളര്‍ന്നിരിക്കുന്നു.. കുറഞ്ഞ കാലയളവില്‍ തന്നെ വലിയ ലോകപരിചയം അവര്‍ക്ക് ഉണ്ടാവുന്നുണ്ട്.. അവര്‍ക്ക് വേണ്ടത് കൂടുതല്‍ വിഞ്ജാനപ്രദങ്ങളും ആശയസമ്പുഷ്ടവും അതിമാനുഷിക കഥാപാത്രങ്ങളും അതോടൊപ്പം ഭാവാന വിലാസങ്ങളുമായ കൃതികളാണ്.. അത്തരം കൃതികള്‍ അധികം ഒന്നും നമ്മുടെ ഭാഷയില്‍ ഉണ്ടാവുന്നില്ല എന്നത് ഖേദകരമാണ്.. പലപ്പോഴും അവനു വിവര്‍ത്തനസാഹിത്യത്തെയോ അല്ലെങ്കില്‍ മറ്റു ഭാഷകള്‍ തേടി പോവേണ്ടി വരുന്നുമുണ്ട്.. മലയാളത്തെ സംബന്ധിച്ചിടത്തോളം അത് അപമാനകരമായ സംഗതിയാണെന്ന് ഓര്‍മ്മിപ്പിക്കാം ഈ അവസരം ഉപയോഗപ്പെടുത്തട്ടെ..

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

എച്മുകുട്ടി, അതിമനോഹരം. കാരണം, സത്യം പറയാം. സത്യജിത്ത് റെ ഒരു ആര്‍തര്‍ കോനന്‍ ഡോയല്‍ ആയിരുന്നുവെന്ന് ഇപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!

ശ്രീ said...

ഷെര്‍ലക്ക് ഹോംസ് കഥകളെല്ലാം തന്നെ മന:പാഠമാണെന്ന് പറയാം. പക്ഷേ ഫെലൂദാ കഥകള്‍ ഒന്നു പോലും ഞാന്‍ വായിച്ചിട്ടില്ലെന്നത് കഷ്ടം തന്നെ. :(

എന്തായാലും ഈ പരിചയപ്പെടുത്തല്‍ നന്നായി, ചേച്ചീ

കൊമ്പന്‍ said...

പുതിയ അറിവുകള്‍ സമ്മാനിച്ചതിന് നന്ദി

MINI.M.B. said...

ആസ്വദിച്ചു വായിച്ചു.

Anonymous said...

നന്ദി.

SIVANANDG said...

echmu നന്ദി pattumenkil ellam onnu malayalatthil tharjjima cheithuude?

ramanika said...

പണ്ട് ടീവിയില്‍ കുറച്ചു കഥകള്‍ കണ്ടത് ഓര്‍മ്മയില്‍ എത്തി
ഗുഡ് വര്‍ക്ക്‌ !

khader patteppadam said...

പുതിയ അറിവുകള്‍ പ്രദാനം ചെയ്ത പോസ്റ്റ്‌ നന്ദി.

Nena Sidheek said...

ചേച്ചിയുടെ കഥകള്‍ വായിക്കുമ്പോഴാണ് എനിക്ക് ശെരിക്കും കഥയെഴുതാന്‍ തോന്നുന്നത് ,ഈ ലേഖനവും ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കിത്തന്നു .ചേച്ചിക്ക് ഒരു പാട് ഉമ്മകള്‍.

Anonymous said...

വളരെ നന്ദി എച്ചമോ, ഈ അറിവുകള്‍ക്ക്. എനിക്കും വലിയ ഇഷ്ടമാണ് സത്യജിത്ത് റേയെ. സിനിമകള്‍ ഇഷ്ടം പോലെ കണ്ടിരുന്നു ഒരു കാലത്ത്. കളവു പോയ യേശു എന്നൊരു പുസ്തകമേ പക്ഷേ എന്റെ പക്കലുള്ളു.Off topic- ബംഗാളും കല്‍ക്കട്ടയും എന്നും എനിക്കു ഹരമായിരുന്നു, ബങ്കിം ചന്ദ്രനും സ്വാമി വിവേകാനന്ദനും ടാഗോറും പിന്നെയും പലരും നടന്ന ആ വഴികളിലൂടെ സഞ്ചരിക്കണമെന്ന് ആഗ്രഹവുമുണ്ട്. ബിമല്‍മിത്ര, യശ്പാല്‍ നോവലുകള്‍ കോറിയിട്ട കല്‍ക്കട്ട മറക്കുവതെങ്ങനെ?

Echmukutty said...

ലേഖനം വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂട്ടുകാരോടും നന്ദി പറയട്ടെ...ഇനിയും വായിയ്ക്കുമല്ലോ.

പഥികൻ said...

ഒരു ഫെലുദാക്കഥ ഞാനും വായിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ്.ബസ് സ്റ്റാന്റ് ബുക്ക് നിലവാരത്തിലുള്ള ബൈൻഡിങ്ങും മോശം പ്രിന്റിങ്ങും ഉള്ള ആ പുസ്തകം ഏതായാലും ഡിസിയുടേതല്ല.ഒരു പക്ഷേ നമുക്കറിയാത്ത ലോക്കൽ വിവർത്തനങ്ങൾ ഉണ്ടാകാം.

അതുപോലെ പ്രേമാനന്ദ മിത്രയുടെ (ഉറപ്പില്ല) ഒരു ഫിക്ഷൻ യാത്രാവിവരണം വായിച്ചിട്ടുണ്ട്.നൈലിന്റെ ഉൽഭവം കണ്ടുപിടിക്കാൻ പോകുന്നതും അവിടെ കാപ്പിരികൾ പിടിച്ചു വക്കുന്നതും അൽഭുതകരമായി രക്ഷപ്പെടുന്നതും ഒക്കെ. വെറും കഥ ആണെന്നാണ്‌ ആദ്യം ഓർത്തത്. പിന്നെപ്പോഴോ നൈലിന്റെ ഉൽഭവം കണ്ടുപിടിച്ചതിനെ പറ്റി വയിച്ചപ്പോഴാണ്‌ മനസ്സിലാകുന്നത് മുഴുവൻ സത്യമായിരുന്നെന്ന്..ഇന്ത്യക്കാരനായ നായകൻ മാത്രം .വീണ്ടും വയിക്കാൻ ആ പുസ്തകം തേടി ഏറെ നടന്നെങ്കിലും കിട്ടിയില്ല. അതുപോലൊരു കഥ പപുവാ ന്യൂ ഗിനിയയിലെ അൽഭുതകരമായ ഒരു ദ്വീപിൽ പോകുന്നത്.

ഈ പോസ്റ്റ് വായിച്ചപ്പോൾ അതൊക്കെ ഓർമ്മ വന്നു. കുട്ടിക്കാലട്ടേക്ക് തിരിച്ചു നടക്കാനും ഇതൊക്കെ വീണ്ടും വായിച്ച് ആവേശം കൊള്ളാനും കഴിഞ്ഞിരുന്നെങ്കിൽ.