Tuesday, September 6, 2011

ഭോലയുടെ ഓണം


https://www.facebook.com/echmu.kutty/posts/328834653962502

(2011 സെപ്റ്റംബർ 4, വാരാദ്യ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്)

വീണ്ടും ഒരോണക്കാലം.
കേരളത്തിന്റെ തനതു ഉത്സവം എല്ലാ പകിട്ടോടെയും ഇതാ വന്നെത്തി. കാത്തു കാത്തിരിയ്ക്കുന്ന ബന്ധു ജന സമാഗമങ്ങൾ, മിന്നുന്ന കസവിന്റെ ഉടുപുടവകൾ, ഐശ്വര്യം വഴിയുന്ന പച്ചക്കറിച്ചന്തകൾ, വിവിധ തരം ഷോപ്പിംഗ് ആനുകൂല്യങ്ങൾ…….. വിലക്കൂടുതലിനെക്കുറിച്ച് പരാതിയുണ്ടെങ്കിലും എല്ലായിടത്തും നല്ല തിരക്ക്. കണ്ണഞ്ചിപ്പിയ്ക്കുന്ന വർണങ്ങളുടെ ആഘോഷമായി പൂക്കള മത്സരം, പുലിക്കളി, ഓണത്തല്ല്, വള്ളം കളി, മദ്യ വിരുന്ന്, ഒരു രാഗമാലിക പോലെ ആനന്ദം പകരുന്ന ഓണ സദ്യ, സൂപ്പർ താര സിനിമകൾ, ഓണപ്പാട്ടുകൾ, വായിയ്ക്കാനും അയവിറക്കാനും ഗൃഹാതുരത്വം തുളുമ്പുന്ന പോയകാല ഓണസമൃദ്ധിയുടെ ഓർമ്മകൾ…… അതെ, നമ്മൾ ഉത്സവ ലഹരിയിലാണ്.
……………………………………….

വടക്കേ ഇന്ത്യയിൽ വളരെ വലിയൊരു ചേരിയിലായിരുന്നു പ്രോജക്ട്. വെറും പുഴുക്കളായി നുരയ്ക്കുന്ന മനുഷ്യർ നിറഞ്ഞ, ഉണങ്ങാത്ത വ്രണം പോലെ പൊട്ടിയൊലിയ്ക്കുന്ന ഒരു സ്ഥലം. ഗ്രഹണിയും ബാലക്ഷയവും ബാധിച്ച അസംഖ്യം കുട്ടികൾ, വിളർത്ത മുഖവും അസാധാരണമായി മെലിഞ്ഞ ശരീരവുമുള്ള സ്ത്രീ പുരുഷന്മാർ…….പ്രോജക്ടിലെ ഭൂരിപക്ഷം  നിർമ്മാണത്തൊഴിലാളികളും അവരായിരുന്നു.
എല്ലും തോലുമായി ഉണങ്ങിച്ചുരുണ്ട പെണ്ണുങ്ങൾ വലിയ കരിങ്കല്ലുകളുയർത്തുമ്പോൾ ഭയം കൊണ്ട് ഞാൻ കണ്ണടയ്ക്കാറുണ്ടായിരുന്നു. ഇരുകൈകളിലുമായി ചേർത്തു പിടിച്ച കൂടം ഹുങ്കാരത്തോടെ ഓങ്ങി, കരിങ്കല്ല് അടിച്ച് ചെറുതാക്കാനാവാതെ പുരുഷന്മാർ നിന്നു വിറയ്ക്കുമ്പോൾ ഞാൻ ആകാശച്ചെരുവിലേയ്ക്ക് ദൃഷ്ടി പായിച്ചു. പട്ടിണിയും രോഗങ്ങളും ഒന്നിച്ച് പല്ലും നഖവും ആഴ്ത്തിയിരുന്ന ആ സ്ത്രീ പുരുഷന്മാർ ഭാരമേറിയ അത്തരം ജോലികൾ എങ്ങനെ ചെയ്യുമെന്നോർത്ത് ഞാൻ വ്യാകുലയായി. 

അങ്ങനെയൊരു ഓണക്കാലത്ത്……..
പൂരാടത്തിന്റന്ന് വൈകുന്നേരം സൈറ്റ് ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ നന്ദൻ പറഞ്ഞു. “തിരുവോണത്തിന്റന്ന് ചോറു തരണം ചേച്ചീ. നാട്ടിലോ പോവാനൊത്തില്ല. ഓണത്തിന്റന്നും ഹോട്ടലീന്ന്……. വയ്യ.“
നന്ദൻ മരപ്പണിക്കാരനും വെൽഡറുമായിരുന്നു. ഇത്തിരി അധികം ബഹുമാനിച്ചു പറഞ്ഞാൽ ഇരുപത് വയസ്സുണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞ് പോളിടെക്നിക്കിൽ പഠിയ്ക്കാൻ കൊതിച്ചവൻ, മരപ്പണിക്കാരനായ അച്ഛൻ അപകടം പറ്റി തളർന്ന് കിടപ്പായപ്പോൾ പഠിയ്ക്കാനാവാഞ്ഞവൻ, ചെറുപ്പത്തിലേ കുടുംബഭാരം ചുമക്കുന്നതിന്റെ പക്വതയുണ്ടെങ്കിലും കയ്പ് നിറഞ്ഞ മുഖഭാവത്തോടെയും അഭിപ്രായങ്ങളോടെയും തന്റെ ഗതികേടിനെക്കുറിച്ച് ദു:ഖിച്ചുകൊണ്ടിരുന്നവൻ, മലയാളികൾ നന്നെ കുറവായ ജോലി സ്ഥലത്ത് എന്നെ പരിചയപ്പെട്ട നിമിഷം ആശ്വാസത്തോടെ തെളിഞ്ഞു ചിരിച്ചവൻ.
“ഞാൻ ചേച്ചീന്നേ വിളിയ്ക്കു.“
പിന്നെ ചേച്ചി എന്നു മാത്രം വിളിച്ചിട്ടുള്ളവൻ.
“നാട്ടിലെ പകിട്ടൊന്നും ഉണ്ടാവില്ല. പായസം വെയ്ക്കാം, ഒന്നു രണ്ട് കറികളും അധികം ഉണ്ടാക്കാം.“
“ചേച്ചി എന്തു തന്നാലും മതി. ഞാൻ കേരളാ സ്റ്റോറീന്ന് എല്ലാ സാധനങ്ങളും വാങ്ങിക്കൊണ്ടു വരാം. കഴിയുന്നത്ര സഹായിയ്ക്കാം.“
ഞാൻ ചിരിച്ചു.
“നീ ഉണ്ണാൻ വന്നോ. വരുമ്പോൾ ആ ഭോലയേം കൂട്ടിക്കോ.“
നന്ദന്റെ ഉത്സാഹം കെട്ടതു പോലെ തോന്നി. കുറച്ചു കഴിഞ്ഞ് പ്രതീക്ഷിച്ചതു മാതിരി അവൻ എതിർപ്പ് പ്രകടിപ്പിച്ചു.
“ആ ബീഹാറി ജന്തൂനു എന്ത് ഓണാ ചേച്ചീ.. ആന കുത്തിയാലും അനങ്ങില്ല. ഇങ്ങനേണ്ടോ ഒരു മടി? പച്ചക്കടല വെള്ളത്തിൽ കുതിർത്തി തിന്നും. പിന്നൊരു ദിവസം ഞാൻ കണ്ടു, ഗോതമ്പ് പൊടി പച്ച വെള്ളത്തിൽ കലക്കി കുടിയ്ക്കുന്നു. നാലു ചപ്പാത്തി ചുട്ട് സവാളേം കടിച്ചൂട്ടി തിന്നൂടെ ആ നാശത്തിന്? പായസോം പപ്പടോം ഒന്നും അതിനിഷ്ടാവൂന്ന് എനിയ്ക്ക് തോന്നണില്ല.“
“സാരല്യാ നന്ദാ, ഓണായിട്ട് അവനും ഉണ്ടോട്ടെ. എനിയ്ക്ക് അല്ലറ ചില്ലറ പണിയൊക്കെ ചെയ്ത് തരണവനല്ലേ?“
വായ് നിറച്ചും പുഴുപ്പല്ലും ചെമ്പിച്ച പരുക്കൻ മുടിയുമുള്ള ഒരു അരപ്രാണനാണ് ഭോല. വൃത്തികെട്ട പൈജാമയും കീറിയ ബനിയനുമാണ് എന്നത്തേയും വേഷം.ഒരു മിടുക്കൻ മേസ്തിരിയാവുന്നതാണ് ജീവിതാഭിലാഷം. പക്ഷെ, ഒറ്റയക്ഷരം വായിക്കാനുമെഴുതാനും അറിഞ്ഞുകൂടാ. അതുകൊണ്ട് സാദാ ഹെല്പർ ആയി കഴിഞ്ഞു കൂടുന്നു. എന്തു പണി പറഞ്ഞാലും ഭോല ചെയ്യും. മടി കൂടാതെ, ഒരു പരാതിയും പറയാതെ. ഇടയ്ക്കിടെ ആ പുഴുപ്പല്ല് കാട്ടി ഹ്ഹി എന്ന് ചിരിയ്ക്കും. സന്തോഷമാണോ സങ്കടമാണോ എന്ന് മനസ്സിലാവാത്ത ഒരു ചിരി. “അരേ ബീഹാറീ ഭോലാ“ എന്ന് വിളിച്ചാൽക്കൂടി അരിശപ്പെടുകയോ പിറുപിറുക്കുകയോ ചെയ്യില്ല. ഒരു വടക്കേ ഇന്ത്യക്കാരനെ ബീഹാറി എന്ന് വിളിച്ച് നോക്കിയിട്ടുണ്ടോ? ഠേ..ഠേ ന്ന് അടി എപ്പോൾ പൊട്ടിയെന്ന് ചോദിച്ചാൽ മതി. ബീഹാറികൾ പൊതുവേ മടിയരാണ്,  വൃത്തിയില്ലാത്തവരാണ്, മോഷ്ടാക്കളാണ്ഇങ്ങനെയൊക്കെയാണ് ബാക്കി വടക്കേ ഇന്ത്യാക്കാരെല്ലാം പറഞ്ഞു കേൾപ്പിയ്ക്കുക.  യഥാർത്ഥത്തിൽ കടുത്ത ദാരിദ്ര്യമാണ് ഒരു ബീഹാറിയുടെ ഏറ്റവും വലിയ കുറ്റം. ബാക്കിയെല്ലാം ഈ ഭൂമുഖത്തെ ഏതൊരു ദരിദ്രനിലും സ്ഥിരമായി ആരോപിയ്ക്കപ്പെടുന്നവ തന്നെ.
സന്ധ്യയ്ക്ക് കേരള സ്റ്റോറിൽ പോയി ചെറിയ തോതിലൊരു ഷോപ്പിംഗ് നടത്തി, ഓണം പ്രമാണിച്ച് റെഡിമേഡ് അടയുടേയും കായ വറുത്തതിന്റേയും ശർക്കരപുരട്ടിയുടേയും നന്നെ കൊച്ചു പായ്ക്കറ്റുകൾ അപ്പോൾ സൌജന്യമായി കിട്ടി. അല്പം കശുവണ്ടിയും ഉണക്ക മുന്തിരിയും വേറെയും. ഉത്രാടത്തിന്റെ അന്ന് വൈകുന്നേരമായാൽ ഓണമുണ്ണാനുള്ള വാഴയിലയും കൂടി ലഭ്യമാകുമെന്ന അറിയിപ്പും കടയിലെ ചുവരിൽ പതിച്ചിരുന്നു. ഇലയ്ക്ക് ഏർപ്പാട് ചെയ്ത് പച്ചക്കറികളും പരിപ്പും പയറും വെളിച്ചെണ്ണയുമെല്ലാം വാങ്ങിക്കൊണ്ടു പോന്നു.
രാത്രി തന്നെ പുളിയിഞ്ചിയും വെളുത്ത നാരങ്ങക്കറിയും മാങ്ങക്കറിയുമുണ്ടാക്കി കുപ്പികളിലടച്ചു സൂക്ഷിച്ചു.
പിറ്റേന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ താമസിയ്ക്കുന്ന ഒറ്റ മുറിയുടെ കൊച്ചു മുറ്റം ചാണകം മെഴുകിയിട്ടിരിയ്ക്കുന്നു! മൂന്നു ഇഷ്ടികകൾ ഉരച്ച് മിനുസമാക്കി ഒരു മാതിരി തൃക്കാക്കരയപ്പന്റെ ആകൃതി വരുത്തി ഒതുക്കി വെച്ചിരിയ്ക്കുന്നു! ഒരു നിമിഷം ഞാൻ വടക്കേ ഇന്ത്യയും വൃത്തി ഹീനമായ ചേരിയും സമസ്ത ജീവിത ദുരിതങ്ങളും മറന്നു പോയി. എന്റെ മനസ്സിൽ വലിയൊരു പൂക്കളമുയർന്നു. തൃക്കാക്കരയപ്പനും ആർപ്പുവിളികളും മുഴങ്ങി.
ണം വന്നു! പൊന്നോണം വന്നു!
അൽഭുതങ്ങൾ അവസാനിച്ചു കഴിഞ്ഞിരുന്നില്ല. 
മുറ്റത്ത് ഒരു പഴയ ചാക്ക് കുടഞ്ഞിടുന്ന ഭോലയെയാണ് തിരുവോണപ്പുലരിയിൽ ഞാൻ ആദ്യം കണ്ടത്. വിവിധ വർണങ്ങളിലുള്ള പലതരം പൂക്കൾ ആ ചാണകം മെഴുകിയ കൊച്ചു മുറ്റത്ത് എന്നെ നോക്കി പൊട്ടിച്ചിരിച്ചുകുറെ ചെണ്ടുമല്ലിപ്പൂക്കൾ,വെളുപ്പും പിങ്കും മിഠായിച്ചുവപ്പും നിറമുള്ള പാലപ്പൂക്കൾ, പല നിറങ്ങളിലുള്ള കടലാസു പൂക്കൾ, ഭോല ഹർഷിങ്കാർ എന്നു വിളിയ്ക്കുന്ന നമ്മുടെ പവിഴമല്ലിപ്പൂക്കൾ, കടും ചുവപ്പും വെളുപ്പും നിറമുള്ള ചെമ്പരത്തികൾ, വയലറ്റും മഞ്ഞയും നിറമുള്ള പേരറിയാത്ത പൂങ്കുലകൾ, അവസാനമായി നീല നിറത്തിൽ ശംഖു പുഷ്പവും കുറച്ച് കൂവളയിലകളും
നന്ദ്ഭയ്യ പറഞ്ഞതനുസരിച്ച് ഭോല ത്യോഹാറിനായി (ആഘോഷത്തിന്) എല്ലാ തയാറെടുപ്പും നടത്തിക്കഴിഞ്ഞു.  അതിരാവിലെ ചേരിയ്ക്കപ്പുറത്ത് ദൂരെ, ഗ്രാമീണരുടെ ഖേത്ൽ (കൃഷിയിടങ്ങളിൽ) പോയി അതിരിലും വഴിയിലും കണ്ട പൂക്കളെല്ലാം പറിച്ചുകൊണ്ടു വന്നിരിയ്ക്കയാണ്. ഞാൻ നോക്കിയിരിയ്ക്കേ നന്ദന്റെ കാർമികത്വത്തിൽ ഭോലയും ചേർന്ന് നല്ലൊരു പൂക്കളമുണ്ടാക്കി, തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചു, അധികം ഒച്ചയിലല്ലാതെ രണ്ടാർപ്പ് വിളിയ്ക്കാൻ നന്ദൻ മറന്നില്ല. ഭോല ഹ്ഹിഹ്ഹി എന്ന് പുഴുപ്പല്ലു കാട്ടിച്ചിരിച്ചുകൊണ്ടിരുന്നു.
കുളിച്ച് , മങ്ങിയതെങ്കിലും വൃത്തിയുള്ള വസ്ത്രം ധരിച്ച്, ഭോല ഓണം ഉണ്ണാൻ വന്നെത്തിയപ്പോൾ എനിയ്ക്ക് തികഞ്ഞ സന്തോഷമുണ്ടായി. ഭോലയോടുള്ള നന്ദന്റെ എതിർപ്പിനാകട്ടെ അപ്പോഴേയ്ക്കും അല്പം  മയം വന്ന് കഴിഞ്ഞിരുന്നു.
പരിപ്പും പപ്പടവും ഇഞ്ചിക്കറിയും അവിയലും സാമ്പാറും എരിശ്ശേരിയുമെല്ലാമടങ്ങുന്ന ഭേദപ്പെട്ട ഒരു ഓണസ്സദ്യയാണ് ഞാൻ ഇലയിട്ട് വിളമ്പിയത്. ഓരോ വിഭവം വിളമ്പുമ്പോഴും ഭോലയുടെ കുണ്ടിൽ‌പ്പെട്ട കണ്ണുകൾ മിഴിഞ്ഞു. പക്ഷെ, ചിരി കണ്ടില്ല. അനുനിമിഷം ആ ഉണങ്ങിയ മുഖം ആകുലമായിക്കൊണ്ടിരുന്നു. ഊണു കഴിയ്ക്കുമ്പോൾ നന്ദനെപ്പോലെ പ്രകടമായ ആഹ്ലാദം ഭോലയിൽ ഉണ്ടായിരുന്നില്ല. കഴിച്ചു ശീലമില്ലാത്ത വിഭവങ്ങൾ അവനെ പ്രയാസപ്പെടുത്തുന്നുണ്ടാവുമെന്ന് എനിയ്ക്കു തോന്നി.
പായസം വിളമ്പിയപ്പോൾ അടക്കിപ്പിടിച്ച കരച്ചിൽ പൊട്ടിപ്പോയതു മാതിരി പൊടുന്നനെ ഭോല തേങ്ങിക്കരഞ്ഞു. ഞാൻ സ്തബ്ധയായിരുന്നു പോയി. “എന്തു പറ്റി എന്തു പറ്റി“എന്ന് ഞാനും നന്ദനും ചോദിച്ചതിനൊന്നും അവൻ ആദ്യം ഉത്തരം പറഞ്ഞില്ല. നിർബന്ധിച്ചപ്പോൾ ഭോല വിങ്ങിപ്പൊട്ടി കണ്ണീർ തുടച്ചു.
“ഗാവ് മേം മാ ബാബ ബീബി ബച്ചെ…… സബ്കി യാദ്…….“ ഗ്രാമത്തിലെ അമ്മയച്ഛനേയും ഭാര്യയേയും മക്കളേയും ഓർമ്മിയ്ക്കുമ്പോൾ……..
അന്ധനായ ബാബയും അമ്മയുമുണ്ട് ഭോലയ്ക്ക്. പിന്നെ ഭാര്യയും നാലു കുട്ടികളും. കീറിയ പ്ലാസ്റ്റിക്കും പൊളിഞ്ഞ പനമ്പും കൊണ്ടുണ്ടാക്കിയ ചെറ്റപ്പുരയിൽ അവർ കഴിഞ്ഞു കൂടുന്നു. ജാതിയിൽ വളരെ താഴ്ന്നവനാണ് ഭോല. അതുകൊണ്ടു തന്നെ വെള്ളമോ വിറകോ ധാന്യമോ മാനമോ ഒരു പക്ഷെ, ജീവൻ പോലുമോ സ്വന്തമായില്ലാത്തവൻ.
സിംഗാഡ (കുളവാഴ പോലെയുള്ള ഒരു ജല സസ്യത്തിന്റെ കായ്) വെയിലത്തുണക്കിപ്പൊടിച്ചത് പച്ച വെള്ളത്തിൽ കലക്കിക്കുടിയ്ക്കുന്നതാണ് അവരുടെ ഭക്ഷണമെന്ന് വേവിച്ച ഭക്ഷണം വളരെ അപൂർവമായി മാത്രം കിട്ടുന്ന ഭാഗ്യക്കുറിയാണെന്ന്ഗാവിലെല്ലാവരും അങ്ങനെ കഴിയുമ്പോൾ ഭോലയ്ക്ക് ഇത്ര നല്ല ഭക്ഷണം എങ്ങനെ തൊണ്ടയിലൂടെ ഇറങ്ങാനാണെന്ന്.
കടലയും ഗോതമ്പു പൊടിയും വെള്ളത്തിൽ കുതിർത്തിക്കഴിയ്ക്കുന്ന, അടുപ്പു കത്തിയ്ക്കാൻ മടിയ്ക്കുന്ന ഭോല ആ ഒരു നിമിഷത്തിൽ ആകാശത്തോളം വളരുന്നതും അവന്റെ വിണ്ടു മൊളിഞ്ഞ് വികൃതമായ കാലടികൾ ഈ പ്രപഞ്ചത്തിലെ സ്വാർഥത മുഴുവൻ അളന്നു തീർക്കുന്നതും ഞാൻ കാണുകയായിരുന്നു.
എല്ലാവരുമൊരുമിച്ച് ഒരു ദിവസമെങ്കിലും വയറു നിറയെ ചോറും പൂരിയും കടലയും ലേശം ഹൽവയും കഴിയ്ക്കണമെന്ന് ഭോലയ്ക്കാഗ്രഹമുണ്ട്.
“സിർഫ് ഏക് ദിൻ…… ഉസ്കെ ബാദ് ഹം സബ് ജഹ്ർ പീനേ കെ ലിയേ ഭി തയാർ ഹേ”
ഒരേയൊരു ദിവസം അങ്ങനെ ഭക്ഷണം കഴിച്ചിട്ട് വിഷം കുടിയ്ക്കാൻ പോലും എല്ലാവരും ഒരുക്കമാണെന്ന് ഭോല ഉച്ചത്തിൽ കരഞ്ഞു. മുഴുത്ത കണ്ണീർത്തുള്ളികൾ ഇലയിൽ വിളമ്പിയ പായസത്തിൽ വീണുടഞ്ഞു.
കണ്ണുനീർ ഒളിപ്പിയ്ക്കാനാവണം നന്ദൻ തലയും കുമ്പിട്ടിരുന്നത്.
ഭോലയെ ആശ്വസിപ്പിയ്ക്കാൻ ഞാനെന്തൊക്കെയോ പിച്ചും പേയും പുലമ്പി. ഓണത്തിന്റേയും മഹാ ബലിയുടേയും കഥ പറഞ്ഞു. അവന് വിശ്വാസം വന്നില്ല. അത്ര നന്മ നിറഞ്ഞ ഒരു ദേശം ഈ ലോകത്തിലെവിടെയാണുണ്ടാവുകയെന്ന് ആ പാവം ആശ്ചര്യപ്പെട്ടു.
എങ്കിലും ആഹാരം കഴിഞ്ഞ് പോകാനിറങ്ങിയ ഭോല മടങ്ങി വന്ന് ആത്മാർഥത തുളുമ്പുന്ന സ്വരത്തിൽ എന്നോട് പറഞ്ഞു, “ആപ്കോ ഹമേശാ ഐസാ ഖാനാ, വോ വാലെ ദേശ് കാ രഹൻ.. ഇസ്കെ ലിയെ മേം ഭഗവാൻ സേ ദുആ കരൂംഗാ“.
ഞാൻ ഒരു മന്ദബുദ്ധിയെപ്പോലെ തല കുലുക്കി. ഉണ്ണാത്തവന്റെ അധ്വാനവും പ്രാർഥനയുമായിരുന്നു എന്നും ഉണ്ണുന്നവന്റെ സമൃദ്ധി. വിപ്ലവകാരിയുടെ ദീർഘ വീക്ഷണവും സമരവുമായിരുന്നു എന്നും രാജ്യത്തിന്റെ നന്മഇല്ലാത്തവന്റെ അതിരില്ലാ സഹനമായിരുന്നു എന്നും ഉള്ളവന്റെ പൊട്ടിച്ചിരി ആഘോഷം……



81 comments:

Echmukutty said...

ഉത്തരേന്ത്യയിൽ ഒരു ഓണക്കാലത്ത്....

എനിയ്ക്കെന്നും മാവേലി നാട്ടിൽ കഴിയുവാനും നിത്യവും ഓണസ്സദ്യ ഉണ്ണുവാനും ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ എന്നാശംസിച്ച പട്ടിണിപ്പാവവും പരമ ദരിദ്രനുമായിരുന്ന ഭോലയുടെ വലിയ മനസ്സിനു മുൻപിൽ.......

പഥികൻ said...

"ഉണ്ണാത്തവന്റെ അധ്വാനവും പ്രാർഥനയുമായിരുന്നു എന്നും ഉണ്ണുന്നവന്റെ സമൃദ്ധി…… ഇല്ലാത്തവന്റെ അതിരില്ലാ സഹനമായിരുന്നു എന്നും ഉള്ളവന്റെ പൊട്ടിച്ചിരി ആഘോഷം……"

സത്യം...ഏതാഘോഷത്തിനാണ്‌ ഇല്ലാത്തവന്റെ കണ്ണുനീർ വീഴാത്തത്. കണ്ടു മറഞ്ഞതും മറക്കാൻ ശ്രമിക്കുന്നവയുമായ എത്ര എത്ര മുഖങ്ങൾ ജീവിതത്തിൽ...

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ എച്മൂ...

Junaiths said...

ഇല്ലാത്തവന് എല്ലായിടവും ഒരുപോലെയാണെന്ന് ഭോലയറിഞ്ഞില്ല...മനസ്സില്‍ തൊടുന്ന കഥ..
എച്മുവിനും കുടുമ്പത്തിനും സ്നേഹവും നന്മയും നിറഞ്ഞ ഓണാശംസകള്‍..

പ്രയാണ്‍ said...

മനസ്സില്‍ തട്ടി എച്മു....ഈ ഓണം എല്ലാ നന്മകളും കൊണ്ടുവരട്ടെ........

വാല്യക്കാരന്‍.. said...

മാധ്യമത്തില്‍ വായിച്ചു ..
നല്ല എഴുത്തുകാരിയുടെ മറ്റൊരു നല്ല എഴുത്ത് കൂടി..
മനസ്സു നിറഞ്ഞ ഓണാശംസകള്‍ നേരുന്നു..

ആളവന്‍താന്‍ said...

ആസ് യൂഷ്വല്‍ ചേച്ചീ... മനസ്സില്‍ കൊള്ളിച്ചു.

ente lokam said...

പൊള്ളുന്ന മനസ്സുകള്‍ പലപ്പോഴും

പലരുടെ മുന്നിലും തുറക്കപെടാറില്ല..

പല‍ ജീവിത യാധര്ത്യങ്ങളും പോലെ

തന്നെ... നിരവധി ഭോലമാരുടെ വിയര്‍പ്പു കൊണ്ടു അപ്പം ഭക്ഷിക്കുന്നവര്‍ അതറിയാറുമില്ല ..

എച്ച്മുവിന്റെ അനുഭവം ഓണത്തിന്റെ ഓര്‍മകളില്‍ വേദന
പടര്‍ത്തുന്നു....എങ്കിലും ഹൃദയം
നിറഞ്ഞ ഓണ ആശംസകള്‍..

Sidheek Thozhiyoor said...

എച്ചുമുവിന്റെ വകയായി ഒരു നൊമ്പരക്കഥ കൂടി , ഹൃദയം നിറഞ്ഞ ഓണാശംസകളോടെ.

മൻസൂർ അബ്ദു ചെറുവാടി said...

ഹൃദ്യമായ വായന.
ഇഷ്ടായി.
ഓണാശംസകള്‍

കുഞ്ഞൂസ് (Kunjuss) said...

ഇല്ലാത്തവന്റെ അധ്വാനവും പ്രാര്‍ത്ഥനയും തന്നെ ഉള്ളവന്റെ സമൃദ്ധി. ഭോലയുടെ കരച്ചില്‍ ഹൃദയത്തില്‍ മുഴങ്ങുമ്പോള്‍ ഈ ഉരുള തൊണ്ടയില്‍ നിന്നും ഇറങ്ങുന്നില്ല എച്ച്മുക്കുട്ടീ...

എന്നും നന്മകള്‍ ഉണ്ടാവട്ടെ.. ഓണാശംസകളോടെ....

Sabu Hariharan said...

'ആ ഒരു നിമിഷത്തിൽ ആകാശത്തോളം വളരുന്നതും അവന്റെ വിണ്ടു മൊളിഞ്ഞ് വികൃതമായ കാലടികൾ ഈ പ്രപഞ്ചത്തിലെ സ്വാർഥത മുഴുവൻ അളന്നു തീർക്കുന്നതും ഞാൻ കാണുകയായിരുന്നു'

ലേഖനത്തിലെ ഏറ്റവും മനോഹരമായ വരികൾ.

ഭോലയെ മനസ്സു കൊണ്ട്‌ അമർത്തി കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു..

മനോഹരമായി എഴുതി. അഭിനന്ദനങ്ങൾ.

siya said...

ഓണം ഇത്ര അടുത്ത് എത്തിയപ്പോള്‍ ഭോല യെ ഓര്‍ത്തെടുത്തു വരികളില്‍ എഴുതി തീര്‍ത്തത് വളരെ നന്നായി ..
സ്നേഹം നിറഞ്ഞ ഓണാശംസകളും

മാണിക്യം said...

“ആപ്കോ ഹമേശാ ഐസാ ഖാനാ, വോ വാലെ ദേശ് കാ രഹൻ….. ഇസ്കെ ലിയെ മേം ഭഗവാൻ സേ ദുആ കരൂംഗാ“......
ഇതുപോലെ മനസ്സില്‍ തട്ടിയ ചില പ്രാര്‍ത്ഥനകള്‍ ആണ് ഈശ്വരാനുഗ്രമായി നമ്മെ താങ്ങി നിര്‍ത്തുന്നത്.
നല്ലൊരു കഥ.

എച്ചുമു തിരുവോണാശംസകള്‍.........

രമേശ്‌ അരൂര്‍ said...

ഭോല മനസ് കശക്കി പിഴിഞ്ഞ് കളഞ്ഞു എച്മു ..:(
എല്ലാവരും വയര്‍ നിറച്ചുണ്ണുന്ന ഒരു കാലം ..അതെന്നുവരും ? എല്ലാവര്ക്കും ഓണം വരുന്ന ഒരു ദിനം ...:(

കൊച്ചു കൊച്ചീച്ചി said...

നന്നായി എഴുതി എച്ച്മു. ഞാന്‍ ഒരു തവണകൂടി വായിക്കുന്നുണ്ട്. ആദ്യവായനയില്‍ വളരേയധികം വികാരവിക്ഷോഭങ്ങള്‍ ഉണര്‍ത്തുന്ന ശൈലിയാണ് എച്ച്മുവിന്റേത്, അതുകൊണ്ട് രണ്ടാം വായനയിലേ സമചിത്തതയോടെ ആസ്വദിക്കാനാകൂ.

"ഭോല .. ആകാശത്തോളം വളരുന്നതും അവന്റെ .. കാലടികൾ ഈ പ്രപഞ്ചത്തിലെ സ്വാർഥത മുഴുവൻ അളന്നു തീർക്കുന്നതും ഞാൻ കാണുകയായിരുന്നു". അതു വെറൂം ഭ്രമകല്പനയായിരുന്നു, എച്ച്മൂ. പ്രപഞ്ചത്തോളം വളരാന്‍ ഇടമുണ്ടായിരുന്നതുകൊണ്ടാണ് വാമനന് സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളക്കാനായത് (എന്നിട്ടും മാവേലിയുടെ വലിപ്പം അളക്കാന്‍ മൂന്നാമതൊരടി വേണ്ടിവന്നു). എച്ച്മുവിന്റെ വലിയ മനസ്സിനോളം വളരാന്‍ ഭോലയുടെ വ്യക്തിത്വത്തിനായതുകൊണ്ടാണ് ആ മനസ്സില്‍ കടുകുമണിയോളമുള്ള സ്വാര്‍ത്ഥത അവന്റെ കാല്‍ക്കിഴിലമര്‍ന്നത്. സ്വാര്‍ത്ഥത നിറഞ്ഞുനില്‍ക്കുന്ന ഇടുങ്ങിയ മനസ്സുകളി‌ല്‍ ഭോലായ്ക്ക് ഒരിക്കലും അത്രകണ്ടു വളരാനാകുമായിരുന്നില്ല.

ശ്രീനാഥന്‍ said...

ഭോലെയെ അറിയുന്നവൾ എന്നതാണ് എച്ചുമുക്കുട്ടിയെ വ്യത്യസ്തയാക്കുന്നത്, നല്ല എഴുത്തുകാരിയാക്കുന്നത്. ഒരു തുള്ളിക്കണ്ണീരു വീണ ഈ പായസം ഞാൻ കുടിക്കട്ടെ. ഓണാശംസകൾ!

ponmalakkaran | പൊന്മളക്കാരന്‍ said...

വിഷമിപ്പിച്ചു.. ഓണാശംസകൾ....

Lipi Ranju said...

കരഞ്ഞുപോയി എച്മു...
വായിക്കുന്നവരുടെ മനസ് ഇത്ര പൊള്ളുന്നെങ്കില്‍ ഭോലയെ പോലെ നിസ്സഹായരെ അടുത്തറിഞ്ഞ എച്ച്മുന്റെ മനസിന്റെ നീറ്റല്‍ എത്രയായിരിക്കും...
ഒരു നേരം പോലും വയര്‍ നിറച്ചുണ്ണാന്‍ ഇല്ലാത്തവര്‍ ഉണ്ടെന്ന പൊള്ളുന്ന സത്യം ഓര്‍ക്കുമ്പോ ഒരു ഓണാശംസ പോലും പറയാനാവുന്നില്ലല്ലോ എച്മൂ !

ഒരു യാത്രികന്‍ said...

ചുട്ടുപൊള്ളുന്ന അനുഭവത്തെ എച്ചുവിന്റെ വരികളിലൂടറിയുംപോള്‍ അതിന്റെ തീവ്രത അവര്‍ണ്ണനീയം............സസ്നേഹം

SHANAVAS said...

എച്മു വേ,

മാധ്യമം വാരാദ്യത്തില്‍ എച്ച്മുവിന്റെ "ഭോലായുടെ ഓണം" വായിച്ചു. വളരെ ഇഷ്ടപ്പെട്ടു. മനുഷ്യന്റെ കണ്ണുനീര്‍ , അതിന്റെ ഉപ്പുരസം എത്ര തീവ്രം ആണെന്ന് എച്മു ഓരോ രചനയിലൂടെയും മനസ്സിലാക്കി തന്നു കൊണ്ടിരിക്കുന്നു...ഓരോ രചനയും തീവ്രമായ ദുഃഖം ആണ് വരച്ചു കാട്ടുന്നത്..നമോവാകം ഈ ശൈലിക്ക്...ഇനിയും ഇനിയും എഴുതുക...അഭിനന്ദനങ്ങള്‍...ആശംസകള്‍..
സസ്നേഹം,
ഷാനവാസ്‌.

ശ്രീ said...

ഓണാശംസകള്‍‌!

the man to walk with said...

ഇല്ലാത്തവന്റെ അതിരില്ലാ സഹനമായിരുന്നു എന്നും ഉള്ളവന്റെ പൊട്ടിച്ചിരി ആഘോഷം..

എന്നും സമൃതി യുള്ളവന് എന്ത് ഓണം ..?
ഓണം ഇല്ലാത്തവന്റെ സ്വപ്നമല്ലേ ..

ഓണാശംസകള്‍

അഭി said...

ഓണാശംസകള്‍‌

ചന്തു നായർ said...

മനസിലെവിടെയോ മുറിവേറ്റിയ വായന..സുഖം?...വളരെ നല്ല രചനക്ക് എന്റെ നമസ്കാരം.....ഓണാശംസകൾ

ഒരു ദുബായിക്കാരന്‍ said...

നൊമ്പരപെടുത്തുന്ന കഥ..ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

mukthaRionism said...

മാധ്യമത്തില്‍ ഞായറാഴ്ച തന്നെ വായിച്ചിരുന്നു.
നന്നായി.
വളരെ നന്നായി.....
അറിഞ്ഞെഴുതിയിരിക്കുന്നു.

Anil cheleri kumaran said...

കണ്ണീർ മാത്രം..
:(

സീത* said...

ഭോല ഒരു നൊമ്പരമായി...ഹൃദയസ്പർശിയായ കഥ എച്മൂ..നന്നായി പറഞ്ഞു..

ഓണാശംസകൾ

Unknown said...

നന്നായിരിക്കുന്നു ..ഓണാശംസകള്‍

പട്ടേപ്പാടം റാംജി said...

ഉണ്ണാത്തവന്റെ അധ്വാനവും പ്രാർഥനയുമായിരുന്നു എന്നും ഉണ്ണുന്നവന്റെ സമൃദ്ധി…. വിപ്ലവകാരിയുടെ ദീർഘ വീക്ഷണവും സമരവുമായിരുന്നു എന്നും രാജ്യത്തിന്റെ നന്മ… ഇല്ലാത്തവന്റെ അതിരില്ലാ സഹനമായിരുന്നു എന്നും ഉള്ളവന്റെ പൊട്ടിച്ചിരി ആഘോഷം……

ഇന്നലെ..ഇന്നും...നാളെയോ....!!!
മാധ്യമം പത്രത്തില്‍ വായിച്ചിരുന്നു.
വളരെ ഇഷ്ടപ്പെട്ടു.

ഉമാ രാജീവ് said...

ഹൊ.............

കൊമ്പന്‍ said...

ഇത് പോലെ എത്ര എത്ര ബോലമാര്‍ നമുക്കിടയില്‍ ആഘോഷങ്ങളെ അന്തമായി ആഘോഷിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാതെ പോകുന്നവന്റെ വേദന അതാണ്‌ ബോലയിലൂടെ പറഞ്ഞത്

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം എച്ചുമു നല്ല കഥ. ഇതുപോലെ ഉത്തരേന്ത്യിലൊരുപാടു ഭോലെമാരുണ്ട്. അതുകൊണ്ടല്ലേ അവര്‍ ഇവിടെ വന്ന് കൂലിയുടെ മൂന്നിലൊന്നു കിട്ടിയാലും സന്തോഷമായി പണി എടുക്കുന്നത്. അവരുടെ കൂലിയുടെ മൂന്നില്‍ രണ്ടു ഭാഗവും ഇടത്തട്ടില്‍ നില്‍ക്കുന്നവര് ഴഹിക്കുകയാണ്. നമ്മുടെ ഇന്ത്യ ഇപ്പോഴും തിളങ്ങുകയല്ലേ..
ഓണാശംസകള്‍

അനില്‍കുമാര്‍ . സി. പി. said...

" വിപ്ലവകാരിയുടെ ദീർഘ വീക്ഷണവും സമരവുമായിരുന്നു എന്നും രാജ്യത്തിന്റെ നന്മ… ഇല്ലാത്തവന്റെ അതിരില്ലാ സഹനമായിരുന്നു എന്നും ഉള്ളവന്റെ പൊട്ടിച്ചിരി ആഘോഷം……"

എല്ലാം ഇതിലുന്ടല്ലോ എച്മു.

"യഥാർത്ഥത്തിൽ കടുത്ത ദാരിദ്ര്യമാണ് ഒരു ബീഹാറിയുടെ ഏറ്റവും വലിയ കുറ്റം. ബാക്കിയെല്ലാം ഈ ഭൂമുഖത്തെ ഏതൊരു ദരിദ്രനിലും സ്ഥിരമായി ആരോപിയ്ക്കപ്പെടുന്നവ തന്നെ" - പണ്ടൊരിക്കല്‍ ബിഹാറിലെ ഒരു ഉള്‍നാടന്‍ പ്രോജക്ടില്‍ പോകേണ്ടിവന്നപ്പോള്‍ തോന്നിയതും ഇതായിരുന്നു!

ഓണാശംസകള്‍

mini//മിനി said...

നല്ല ഒരു അനുഭവം,,,

മുകിൽ said...

veendum namaskaram, echmukuti..
Onasamsakal.

ഭാനു കളരിക്കല്‍ said...

വിരലില്‍ എണ്ണാവുന്നവര്‍ ആഘോഷങ്ങളില്‍ മതി മറക്കുമ്പോള്‍ കോടിക്കണക്കിനു ഭോലമാര്‍ മണ്ണും പുല്ലും തിന്നു ജീവിക്കുന്നു. അവരെ അടുത്തറിയുന്നതിലൂടെ എച്ചുമുവിലെ കഥാകാരി നമ്മുടെ ഭാരതത്തിന്റെ തിരുമുറിവുകള്‍ കനലുപോലെ ഹൃദയങ്ങളിലേക്ക് കോരിയിടുന്നു. എഴുത്തില്‍ എച്ചുമൂന്റെ രചനകള്‍ കോവിലന്റെ പാരമ്പര്യമാണ് പിന്തുടരുന്നത്. ഈ കരുത്തുറ്റ രചനകള്‍ അതിന്റെ ഉടമകള്‍ വായിക്കുന്ന കാലം വരട്ടെ എന്നു ആശംസിക്കുന്നു.

Manoraj said...

അവസാന പാരഗ്രാഹില്‍ എല്ലാമുണ്ട്. എല്ലാം.. പക്ഷെ ആദ്യ പാരഗ്രാഫില്‍ നിന്നും ഈ അനുഭവത്തിലേക്ക് പെട്ടന്ന് എടുത്തെറിഞ്ഞത് പോലെ ഒരു ഫീല്‍ തോന്നി. ഒരു പക്ഷെ ആദ്യ പാരഗ്രാഫ് ബ്ലോഗിലേക്ക് വേണ്ടി മാത്രം എഴുതിയതാവും അല്ലേ.. മാദ്ധ്യമം നാട്ടില്‍ അത്ര ലഭ്യമല്ലാത്തതിനാല്‍ ഒര്‍ജിനല്‍ ആര്‍ട്ടിക്കിള്‍ കാണാന്‍ കഴിഞ്ഞില്ല.

എച്മുവിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

sreee said...

പതിവ്പോലെ മനസിനെ സ്പര്‍ശിച്ച എഴുത്ത്. ഓണാശംസകള്‍.

ധനലക്ഷ്മി പി. വി. said...

ഇല്ലാത്തവന്റെ അതിരില്ലാ സഹനമായിരുന്നു എന്നും ഉള്ളവന്റെ പൊട്ടിച്ചിരി ആഘോഷം……"


ഓണാശംസകള്‍ എച്മു

രഘുനാഥന്‍ said...

എച്ചുമു ..
കഥ മനോഹരമായി...

ഓണാശംസകള്‍

Unknown said...

അതെ അവരിപ്പോഴും തിളങ്ങുന്ന ഇന്ത്യയില്‍
വിശപ്പുണ്ടോന്നറിയന്‍ വട്ടമേശ സമ്മേളനം നടത്തുകയാണ്
വിപണിക്ക് കൊള്ളാത്തവന്‍ മണ്ണ് കലക്കി കുടിക്കട്ടെ

rafeeQ നടുവട്ടം said...

നമ്മള്‍ ആഘോഷങ്ങളില്‍ തിമര്‍ക്കുമ്പോഴും ഒരു നേരത്തെ അന്നത്തിനു വകയില്ലാതെ വലയുന്ന എത്രയോ പേരുടെ ജീവിത വിലാപം അന്തരീക്ഷത്തിലുയരുന്നുണ്ട്.
കാണേണ്ടവര്‍ തിരിഞ്ഞു നടക്കുന്നു..
ഈ രചന ഇരകള്‍ക്കൊരു കൈതാങ്ങാണ്...
ഓണാശംസകളോടെ

റോസാപ്പൂക്കള്‍ said...

എച്ചുമു,
നല്ലൊരു ഉത്രടമായിട്ടു എന്നെ കരയിപ്പിച്ചു കളഞ്ഞു.കൂടുതലൊന്നും പറയാനില്ല ഈ എഴുത്തിനെക്കുറിച്ച്.

എല്ലാ കൂട്ടുകാര്‍ക്കും ഓണാശംസകള്‍

Areekkodan | അരീക്കോടന്‍ said...

മനോഹരമായി...

ഓണാശംസകള്‍

റശീദ് പുന്നശ്ശേരി said...

അത്ര നന്മ നിറഞ്ഞ ഒരു ദേശം ഈ ലോകത്തിലെവിടെയാണുണ്ടാവുകയെന്ന് ആ പാവം ആശ്ചര്യപ്പെട്ടു.

ഇന്ന് ഗള്‍ഫ് മാദ്യമത്തില്‍ വായിച്ചു

ഓണാശംസകള്‍

വിനുവേട്ടന്‍ said...

മനസ്സിൽ തട്ടി... ഒന്നോർത്താൽ നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ...

ഈ കഥ ഇന്നിവിടെ ഗൾഫ് മാധ്യമത്തിലും വന്നൂട്ടോ...

എച്ച്മുവിനും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ ...

റഷീദ് കോട്ടപ്പാടം said...

മാധ്യമത്തിന്റെ ചെപ്പില്‍ ഇപ്പോള്‍ വായിച്ചതെയുളൂ.. കമന്റ്‌ ഉടനെ ഇടണം എന്ന് തോന്നി. ഞാന്‍ കുറച്ചായി ബൂലോകത്തേക്ക് വരാറില്ല. തിരക്കുകള്‍ തന്നെ. ഭോലയുടെ ഓണം വായിച്ചപ്പോള്‍ മനസ്സില്‍ വല്ലാത്ത നൊമ്പരം ഉണ്ടായി. കണ്ണ് നനഞ്ഞു എന്ന് തന്നെ പറയാം. സംതൃപ്തമായി വയറു നിറച്ചു ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവന്റെ ലോകം, അതിന്റെ തീക്ഷ്ണത, അവന്റെ നെഞ്ചിലെ ആരവങ്ങള്‍. കോടികള്‍ കട്ടുമുടിക്കുന്ന ഭരണ കര്‍ത്താക്കള്‍ ഈ ദരിദ്രരുടെ നേരെ എന്നായിരിക്കും ഇനി കണ്ണുകള്‍ തുറക്കുക?. അടിമത്വത്തില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ ഏത് നവോഥാന നായകനയിരിക്കും വരിക?

സായം സന്ധ്യ said...

nanmayulla manassu..manoharamaaya ezhuthu..Love u ..

sethulekshmi. said...

എത്ര പണം ഉണ്ടാക്കിയാലും മതിയാവാതെ ജീവിക്കുന്ന മനുഷ്യരുള്ള ഈ നാട്ടില്‍ ഒരു നേരമെങ്കിലും അരവയര്‍ നിറയെ ആഹാരം കഴിച്ചിട്ട് വിഷം കുടിക്കാനും തയ്യാര്‍ എന്ന് കൊതിക്കുന്ന പാവങ്ങളും ഉണ്ടെന്ന പൊള്ളുന്ന അറിവ് ഈ ഓണക്കാലത്ത് തന്നെ അവതരിപ്പിച്ചു എച്മു. മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു എച്മു. നന്നായി എന്നെങ്ങിനെ പറയും.... നെഞ്ചു പൊള്ളിച്ചു വാക്കുകളില്‍ നിറഞ്ഞ സത്യത്തിന്റെ അഗ്നി.

വീകെ said...

ഉണ്ണാത്തവന്റെ അധ്വാനവും പ്രാർഥനയുമായിരുന്നു എന്നും ഉണ്ണുന്നവന്റെ സമൃദ്ധി….
വിപ്ലവകാരിയുടെ ദീർഘ വീക്ഷണവും സമരവുമായിരുന്നു എന്നും രാജ്യത്തിന്റെ നന്മ… ഇല്ലാത്തവന്റെ അതിരില്ലാ സഹനമായിരുന്നു എന്നും ഉള്ളവന്റെ പൊട്ടിച്ചിരി ആഘോഷം……

എത്ര സത്യമാണിതെല്ലാം..
നാമറിയുന്നതല്ല വടക്കേ ഇന്ത്യൻ ഗ്രാമങ്ങളെന്ന് ഇടമറുകിന്റെ എഴുത്തിലൂടെ പലപ്പോഴായി മനസ്സിലാക്കിയിട്ടുണ്ട്. അതിനെല്ലാം ഒരു അടിവരയിടുകയാണ് ഈ ഭോലാ...!
ആശംസകൾ എച്ച്മു.

Jazmikkutty said...

ഭക്ഷണം പാഴാക്കി കളയാന്‍ യാതൊരു വൈഷമ്യവും തോന്നാത്തവരെ കണ്ടിട്ടുണ്ട്.. ഗോതമ്പുമാവു വെള്ളത്തില്‍ കലക്കി കുടിക്കുന്നവര്‍ അത് പുതിയ-വേദനിപ്പിക്കുന്ന- ഒരറിവ്‌ ആണല്ലോ എച്മു... സ്നേഹത്തോടെ ഓണാശംസകള്‍...

MINI.M.B said...

വാരാദ്യമാധ്യമത്തില്‍ നിന്നും വായിച്ചിരുന്നു. മനസ്സില്‍ തട്ടി.

ചെറുത്* said...

ഹ്മം.....

K Govindan Kutty said...

ഇങ്ങനെയും കാണാം നിശ്ചയമായും. എന്നാലോ, മനസ്സിൽ ഉത്സവം ഏറെക്കുറെ ഉണങ്ങുന്ന അവസരത്തിലാണ് ഇങ്ങനെയൊരു ഭാവം ഉണ്ടാകുന്നതെന്നാണ് എന്റെ അനുഭവം. ഇല്ലാത്തവരുടെയും ഉള്ളവരുടെയും ഓണത്തെ മാറിനിന്നുനോക്കിയാൽ അതൃപ്തി, അമർഷം, തോന്നും. പട്ടിണിക്കു നടുവിൽ പടക്കം പൊട്ടിക്കലോ? പക്ഷേ ഇല്ലാത്തവരും ഓണം കൊണ്ടാടുന്നു. കൊണ്ടാടാൻ ഉണ്മ തന്നെ വേണമെന്നില്ല. ഇല്ലാത്തവന്റെ കൊണ്ടാട്ടത്തിനു രസം കൂടില്ലേ എന്നു പോലും സംശയം. രസിക്കാനുള്ള മനസ്സ് ഇല്ലാതായി പോകുന്നതാണ് ഓണത്തിനുള്ള വലിയ ഭീഷണീ.

ramanika said...

ഭോലയുടെ വലിയ മനസ്സിനു മുൻപിൽ.......
ഇന്ന് കേരളത്തില്‍ പണിയെടുക്കുന്ന ബീഹാറികളെ ഇനി ബഹുമാനത്തോടുകൂടി മാത്രമേ നോക്കാന്‍ ആവു
കണ്ണ് നിറഞ്ഞു

ഓണാശംസകള്‍..!

mayflowers said...

“സിർഫ് ഏക് ദിൻ…… ഉസ്കെ ബാദ് ഹം സബ് ജഹ്ർ പീനേ കെ ലിയേ ഭി തയാർ ഹേ”
ഇതിലും വലുതെന്ത് കേള്‍ക്കാന്‍?
ശരിക്കും കണ്ണ് നനഞ്ഞു.

Anonymous said...

എച്ച് ഞാന്‍ ഓണത്തിന്റെ അന്നത്തെ ചെപ്പില്‍ വായിച്ചിരുന്നു ... വളരെ നന്നായി എഴുതി ....കണ്ണു നീരിന്റെ ഉപ്പു ചേര്‍ത്ത ഒരു ഓണ സദ്യ ...ബോലയുടെ കൂടെ അല്ലെ... എഴുത്തിന്റെ ശൈലി എല്ലാരേയും കീഴ്പ്പെടുത്തും... എന്‍റെ മോളും വായിച്ചു...അവള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ പാവം അല്ലെ ഉമ്മാ ഇങ്ങനെയും ആളുകള്‍ ഉണ്ടല്ലേ എന്നു ചോദിച്ചു... പിന്നെ ഈ പശുവിനെ മാറ്റി ഇയാളുടെ ഫോടോ കൊടുത്തു കൂടെ .. താങ്കളുടെ പേരിലും ഒരു സംശയം ഒറിജിനല്‍ നാമം ഇത് തന്നെയോ....സംശയം മാത്രമാണ് കേട്ടോ തല്ലണ്ട വെറുതെ വിട്ടേക്ക് ഞാന്‍ ഒരു പാവം വായനക്കാരി...എന്‍റെ സംശയം എനിക്ക് മാത്രം പറഞ്ഞു തന്നാല്‍ മതി..അപ്പൊ പോണു...

ബഷീർ said...

നിശബ്ദമായ ഒരു തേങ്ങല്‍ ഉള്ളിന്റെ ഉള്ളില്‍ അറിയാതെ.... :(

എത്രയെത്ര‍ ഭോലമാര്‍ ഇങ്ങിനെ

ആഘോഷങ്ങളില്‍ നാം മറന്നു പോകാതെ തെളിയട്ടെ അത്തരം മുഖങ്ങള്‍, തേങ്ങലുകള്‍.. ഒരു വീട്ടിലെങ്കിലും ഒത്തിരി സന്തോഷം നിറച്ച് കൊണ്ടാകട്ടെ നമ്മുടെ ആഘോഷം..

നന്നായി ഈ പോസ്റ്റ്

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഈ ഓണക്കലത്ത് വായിച്ച ഏറ്റവും നല്ല പോസ്റ്റ്,
ഓണാശംസകൾ

സുസ്മേഷ് ചന്ത്രോത്ത് said...

വൈകിയാണ് വായിച്ചത്.നന്നായി.

സുരേഷ്‌ കീഴില്ലം said...

സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍. സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തേയ്ക്ക്‌ സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിയ്ക്കുക
http://perumbavoornews.blogspot.com

A said...

ഉള്ളു പൊള്ളിക്കുന്ന കഥനം. ഭോല മനസ്സില്‍
ഒരു നീറ്റലാവുന്നു. ഇങ്ങിനെ യഥാര്‍ത്ഥ
മനുഷ്യരുടെ പക്ഷത്തു നിന്ന് പറയുന്ന
കഥകള്‍ ആണ് യഥാര്‍ത്ഥ കലയും.

കൊല്ലേരി തറവാടി said...

എച്ച്‌മുട്ടി..കഥ വായിച്ചൂട്ടോ ആദ്യദിനം തന്നെ.ഭോലാ ബായിയുടെ മനസ്സു തന്നെയാണ്‌ എനിയ്ക്കും...അമ്മയും മാളുവും അപ്പുവുമൊക്കെ അകലെയായതിനാല്‍ എനിയ്ക്കും ഒരാഘോഷത്തിലും മനസ്സു തുറന്നു പങ്കെടുക്കാന്‍ കഴിയാറില്ല ഇവിടെ.

ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ എച്ചുമുട്ടി ഒരു കഥ എഴുതിയാല്‍ കലക്കി കടുകു വറുക്കുമെന്ന്‌ ആര്‍ക്കാണറിയത്തത്‌..അതുകൊണ്ടാണ്‌ കമന്റ്‌ ഒരു മൗനത്തില്‍ ഒതുക്കാമെന്നു കരുതിയത്‌..

.പിന്നെ ഇപ്പോള്‍ എന്തിനാണെന്നല്ലെ ഈ വരവ്‌ ? ഒരു സംശയം തീര്‍ക്കാന്‍ മാത്രം. നോര്‍ത്തിലെ ഈ ബയ്യമാരെയെല്ലാം നേരിട്ടറിയാവുന്നതാണോ,. അതോ ചമച്ചെഴുതുന്നതോ..? എന്തായാലും ഗംഭീരം..

എച്ചുമുവിനെപോലെയുള്ള നല്ല ബ്ലോഗേര്‍സിന്റെ പോസ്റ്റ്‌ വായിച്ചാല്‍ ഒരു കുഴപ്പമുണ്ട്‌..എഴുതിയതുതന്നെ തിരിച്ചും മറിച്ചുമിട്ട പോസ്റ്റുകളൊരുക്കുന്ന എന്റെ ഈ കലാപരിപാടി അങ്ങ്‌ അവസാനിപ്പിച്ചാലോ എന്നു തോന്നും എനിയ്ക്ക്‌..പിന്നെ ഒന്നുരണ്ടു ദിവസത്തേയ്ക്ക്‌ പിന്നെ ഒന്നും എഴുതാന്‍ കഴിയാറില്ല...അടുത്ത പോസ്റ്റിനു സമയമായല്ലോ അല്ലെ...ആശംസകള്‍.

Echmukutty said...

പഥികൻ,
ജുനയിത്,
പ്രയാൺ,
വാല്യക്കാരൻ,
ആളവൻതാൻ,
എന്റെ ലോകം,
സിദ്ധീക്ക്,
ചെറുവാടി,
കുഞ്ഞൂസ്സ്,
സാബു,
സിയാ,
മാണിക്യം ചേച്ചി,
രമേശ് വായിച്ച് അഭിനന്ദിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.

Echmukutty said...

വാമനൻ മഹാ ബലിയെ, പ്രജാ ക്ഷേമ തല്പരനായിരുന്ന, നല്ലവനായ ഒരു ചക്രവർത്തിയെ നിഷ്ക്കരുണം ഒതുക്കിയെടുത്ത മറ്റൊരു രാഷ്ട്രീയ അധിനിവേശത്തിന്റെ പ്രതീകമല്ലേ? ഭോല ഒരു കാലത്തും ഒരധിനിവേശവും സാധിയ്ക്കാത്ത എല്ലാ വ്യവസ്ഥിതികളുടേയും കീഴാളൻ മാത്രവും....അവൻ എന്നും എല്ലാ ചൂഷകരുടേയും സ്വാർഥതയെ സ്വന്തം ജീവിതം കൊണ്ട് അളന്നു പോന്നു. കൊച്ചീച്ചി പറഞ്ഞതു പോലെ അതു മനസ്സിലാക്കുന്നവർ കുറവായിരിയ്ക്കാം. നന്ദി , ഇങ്ങനെ ഒരു അഭിപ്രായത്തിന്.....
ശ്രീനാഥനും പൊന്മളക്കാരനും നന്ദി.
ലിപിയെ കരയിച്ചതിൽ സങ്കടമുണ്ട്.
യാത്രികൻ,
ഷാനവാസ്,
ശ്രീ,
ദ മാൻ ടു വാക് വിത്,
അഭി,
ചന്തുവേട്ടൻ,
ഒരു ദുബായിക്കാരൻ എല്ലാവർക്കും നന്ദി, ഇനിയും വരണേ.

Echmukutty said...

മുക്താർ ഭായി,
കുമാരൻ,
സീത,
മൈ ഡ്രീംസ്,
രാംജി,
ഉമാ രാജീവ്,
കൊമ്പൻ,
കുസുമം,
അനിൽ,
മിനി,
മുകിൽ എല്ലാവർക്കും നന്ദി.

krishnakumar513 said...

ഹൃദ്യമായി....

Sandeep.A.K said...

കല ചേച്ചി..

ഭോല എന്ന ബീഹാറി മനസ്സില്‍ നീറ്റുണര്‍ത്തി.. പണ്ട് ഞാന്‍ ഫസ്റ്റ് ട്രെയിനിങ്ങിനായി ബോംബയില്‍ പോയ സമയത്ത് അവിടെയുണ്ടായിരുന്നു ഒരു ബീഹാറി.. മഹേന്ദര്‍ .. എന്റെ ഹോട്ടല്‍ പ്രൊഫഷനില്‍ ഇത്രയും അന്തസ്സും മാന്യതയും എന്നോട് കാട്ടിയിട്ടുള്ള മറ്റൊരു വ്യക്തി മഹേന്ദറെ കഴിഞ്ഞേ ഉണ്ടാവൂ.. (ഒരു ട്രയിനിക്ക്‌ സഹപ്രവര്‍ത്തകരില്‍ നിന്ന് കിട്ടുന്ന ഹീനമായ പെരുമാറ്റങ്ങളെ കുറിച്ച് ചിന്തിക്കണം) ബീഹാറികള്‍ മോശക്കാരാണ് എന്ന് പലരും പറയുമ്പോഴും എനിക്ക് മുന്നില്‍ തെളിയാറ് ആ നല്ല മനുഷ്യന്റെ രൂപമാണ്.. ഇതു വായിച്ചു തീര്‍ന്നപ്പോള്‍ എനിക്ക് ഗുരു തുല്യനായ അദ്ദേഹത്തെ ഓര്‍ക്കുകയുണ്ടായി.. നന്ദി..

ജോലിയുമായി വീട് വിട്ടു നില്‍ക്കേണ്ടി വന്ന ആ ഉത്തരേന്ത്യന്‍ ഓണം മുതല്‍ എന്നിലെ ഓണത്തിന് വലിയ പ്രസക്തിയില്ലാതായി.. എന്റെ ലോകം വിശാലമായതോ ആഘോഷങ്ങള്‍ എന്നില്‍ നിന്നും മറഞ്ഞതോ.. ആവോ.. ഞങ്ങള്‍ കാട്ടുക്കോഴികള്‍ക്ക് എന്ത് കര്‍ക്കടകസംക്രാന്തി എന്ന ചോദ്യമാണ് മനസ്സില്‍ ഉള്ളത്.. ലോകം മുഴുവന്‍ ആഹ്ലാദിച്ചുല്ലസിക്കുന്ന സന്ദര്‍ഭങ്ങളില്‍ യാന്ത്രികമായ ജോലിത്തിരക്കുകളില്‍ സ്വയം നഷ്ടപ്പെട്ട് പോകുന്ന ജീവിതവിരക്തികള്‍ കൊണ്ട് തന്നെ ഞാനിങ്ങനെ പറഞ്ഞത്..

ഹാ.. എന്തൊക്കെയോ പറഞ്ഞു പോയി.. ഇനി പോസ്റ്റിലേക്ക് മടങ്ങാം.. ഇതിലെ ഹിന്ദി സംഭാഷണങ്ങളെ കുറിച്ചുള്ള തന്നെ പറയാനിരിക്കുന്നു.. അതിനോടുള്ള നിലപാട് ഞാന്‍ ഡബിള്‍ ധമാക്കയില്‍ പറഞ്ഞത് കൊണ്ട് ഇവിടെ ആവത്തിക്കുന്നത് വിരസമാകും.. സാബു ചൂണ്ടിക്കാണിച്ച വരി തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.. പിന്നെ അവസാനവാചകം.. അത് ഭോലയില്‍ നിന്ന് വന്നത് തന്നെയോ.. പഠിപ്പും വിവരവുമില്ലെങ്കില്‍ കൂടി ജീവിതാനുഭവങ്ങള്‍ പകരുന്ന അറിവ് മഹത്തരമാവും അല്ലെ.. അപ്പോള്‍ ഇത്തരം ഒരു അര്‍ത്ഥസമ്പുഷ്ടമായ വാചകം പറയാന്‍ ഭോല പര്യാപ്തമാവുന്നു..

അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു..

സ്നേഹപൂര്‍വ്വം..

Sheeba EK said...

gud.varthamanathil kandittundu.name kala ennanennu ippozha arinjhath.ente blog kalpadu.blogspot.com

വേണുഗോപാല്‍ said...

ഞാന്‍ ഒരു തുടക്കകാരന്‍, മൂന്നു മാസമായി പലയിടത്തും കയറിയിറങ്ങി വായിക്കുന്നു .കലയുടെ ബ്ലോഗിലെത്താന്‍ വൈകി. സമയ പരിമിതി തന്നെ. കുറച്ചു നേരത്തെ വന്നെങ്കില്‍ എന്നാശിച്ചു. നമ്മുടെ നാടിനെ കുറിച്ച് ഭോലയെ പോലെ ചിന്തിക്കുന്നവര്‍ എന്നോടൊപ്പവും നിരവധി. അവരുടെ മനസ്സില്‍ ആ ചിന്തകള്‍ അതെ പടി തുടരട്ടെ എന്നാശിച്ചു ഞാന്‍ നാടിന്റെ മറു വശങ്ങള്‍ അവരോടു പറയാറില്ല . എഴുത്ത് മനോഹരം ... ഇനിയും വായിക്കാനുണ്ട് സമയം കിട്ടുമ്പോള്‍ തിരികെ വരാം ...

Echmukutty said...

ഭാനു,
മനോരാജ്,
ശ്രീ,
ധനലക്ഷ്മി,
രഘുനാഥൻ,
സുനിൽ,
റഫീക് എല്ലാവർക്കും നന്ദി.
റോസാപ്പൂക്കളെ കരയിപ്പിച്ചതിൽ വിഷമം...
അരീക്കോടൻ,
രശീദ് പുന്നശ്ശേരി,
വിനുവേട്ടൻ,
റഷീദ് കോട്ടപ്പാടം,
സായംസന്ധ്യ,
സേതുലക്ഷ്മി,
വി.കെ
ജാസ്മിക്കുട്ടി,
മിനി എം ബി എല്ലാ‍വരോടും നന്ദി പറയട്ടെ..

Echmukutty said...

ചെറുത്,
ഗോവിന്ദൻ കുട്ടി,
രമണിക,
മേഫ്ലവേഴ്സ് എല്ലാവർക്കും നന്ദി
ഉമ്മുഅമ്മാർ,
ബഷീർ,
ഉഷശ്രീ,
പേരു പിന്നെ പറയാം,
സുസ്മേഷ്,
സുരേഷ് കീഴില്ലം,
സലാം,
കൊല്ലേരിതറവാടി,
കൃഷ്ണകുമാർ,
സന്ദീപ് എ കെ
ഷീബ ഇ കെ
എല്ലാവർക്കും നന്ദി......ഇനിയും വരിക.

Echmukutty said...

ഒടുവെത്തൊടിയ്ക്കും നന്ദി......

വായിച്ച് അഭിപ്രായമെഴുതി പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂടുകാർക്കും നന്ദി, നമസ്ക്കാരം..ഇനിയും വരുമല്ലോ...

കെ.എം. റഷീദ് said...

കണ്ണ്‌ നിറയിച്ച ഈ അനുഭവം മാധ്യമത്തിന്റെ ഗള്‍ഫ് പതിപ്പായ ചെപ്പില്‍ (വാരാന്ത്യ മാധ്യമത്തിന്റെ പ്രവാസി പതിപ്പ്) ല്‍
വായിച്ചിരുന്നു അന്ന് തന്നെ എച്ച്ചുമു കുട്ടിയുടെ ബ്ലോഗില്‍ വന്നു കമന്റിടണമെന്ന് കരുതിയതാണ്
രണ്ടുമാസമായി നെറ്റില്‍ സജീവമല്ലാത്തതിനാല്‍ ഇപ്പോഴാണ് സാധിച്ചത്. ഇത്തരം ഒരുപാട് ജീവിതങ്ങളെ
പ്രവാസലോകത്തിലെ ക്യാമ്പുകളിലും കാണാം

mattoraal said...

വൈകിയാണ് ഇവിടെ എത്തിയത് .

നല്ല ഭാഷ ...നല്ല മനസ്സ് ....

എന്നും നല്ലത് വരട്ടെ ...

Sheeba EK said...

evideppoyi?blog il puthiya post unde...

Akbar said...

ഇങ്ങിനെ നാമറിയാത്ത എത്ര എത്ര ജീവിതങ്ങള്‍ ....

Cv Thankappan said...

കടലയും ഗോതമ്പു പൊടിയും വെള്ളത്തിൽ കുതിർത്തിക്കഴിയ്ക്കുന്ന, അടുപ്പു കത്തിയ്ക്കാൻ മടിയ്ക്കുന്ന ഭോല ആ ഒരു നിമിഷത്തിൽ ആകാശത്തോളം വളരുന്നതും അവന്റെ വിണ്ടു മൊളിഞ്ഞ് വികൃതമായ കാലടികൾ ഈ പ്രപഞ്ചത്തിലെ സ്വാർഥത മുഴുവൻ അളന്നു തീർക്കുന്നതും ഞാൻ കാണുകയായിരുന്നു.
ഉള്ളിലൊരു വിങ്ങല്‍ അനുഭവപ്പെടുന്ന എഴുത്ത്....
നന്മനിറഞ്ഞ ഓണാശംസകള്‍

അക്ഷരപകര്‍ച്ചകള്‍. said...

സങ്കടം .... വല്ല്യ സങ്കടായിപ്പോയി ഈ കുറിപ്പ് ... ദുഖങ്ങളിൽ ഏറ്റവും വലുത് ദാരിദ്ര ദുഃഖമല്ലേ എച്ചുമുക്കുട്ടി ?

"ഇല്ലാത്തവന്റെ അതിരില്ലാ സഹനമായിരുന്നു എന്നും ഉള്ളവന്റെ പൊട്ടിച്ചിരി... ആഘോഷം" സമ്മതിച്ചു തന്നിരിയ്ക്കുന്നു ഈ സത്യം.

ഹൃദയത്തിൽ കൊണ്ട എഴുത്ത്. വായനക്കാരുടെ മനസ്സിനെ ആർദ്രമാക്കുന്ന ശൈലി. ഞാനെന്നും ഓണം ഉണ്ണുന്നവൾ എന്ന് വീണ്ടും ഓര്മ്മിപ്പിച്ചതിനും അതിനു കാരണക്കാരനായ ഈശ്വരനെ നന്ദിയോടെ സ്മരിപ്പിച്ചതിനും നന്ദി. അതേ ഈശ്വരനോട് ഭോലയുടെ ഗ്രാമത്തിൽ ...ഭോലയുടെ വീട്ടിൽ ഇടയ്ക്കെങ്കിലും ഓണമെത്തിയ്ക്കണേ എന്ന് പ്രാർത്ഥിയ്ക്കുന്നു.

കുഞ്ഞുറുമ്പ് said...

എന്ത് പറയണമെന്നറിയില്ല. ചിലപ്പോഴെങ്കിലും മറന്നു പോകുന്ന ഭക്ഷണത്തിന്റെ വില ഓർമിപ്പിച്ചു :) സ്നേഹം മാത്രം..