Monday, February 20, 2012

ബാബു                                                                 
https://www.facebook.com/echmu.kutty/posts/1138616076317685

17/2/19

ബാബു, ആരാന്നാ?

രാജകീയ നായയാ ബാബു. ന്ന്ച്ചാൽ നല്ല ഒന്നാന്തരം അൽസേഷൻ.

തവിടിന്റെ നെറം, ഒത്ത വലുപ്പം, തേറ്റപ്പല്ല്, ഇടി കുടുക്കം മാതിരി കൊരയ്ക്കണ അവന്റെ മുമ്പിൽ ചെന്ന് പെടണോൻ..ങാ, പെട്ടോന്റെ പെട്ടഫലം. പെട്ടോരൊക്കെ തോരാണ്ട് മൂത്രിച്ച് അണച്ചോണ്ട് ഓടി. 

കാശിനു വാങ്ങീതല്ല, ദാനം കിട്ടീതാണ്. ആര്ക്ക്? സാമിക്ക്.അയിനും ണ്ട് ഒരു കാരണം. പറേമ്പോ ത്തിരി നാറ്റണ്ട് . വേണങ്കി മുണ്ടോണ്ട് മൂക്ക് പൊത്താ.

ഒരു പോലീസാരൻ മരുന്നിന് വന്നു, വന്നപ്പോ എളിമ, ചമ്മല്, പെടപ്പ്..അസുകം  സൊയം വാങ്ങീത്, അറിയാണ്ട് പകർന്ന്യല്ല. അയാള് മുറീലിരുന്ന് പൊറുപൊറു വെച്ചത് കേട്ടീരുന്നു, വരാന്തേൽയ്ക്ക്, പോരെങ്കി ജനലിക്കൂടി കാണാര്ന്നു. ഞാനപ്പോ ആ വാഴേടെ തടം കെളയ്ക്കായിരുന്നൂ. “വഴി നട്ക്കണ ചെല പെണ്ണങ്ങളെ, ലോഡ്ജീന്നും ഹോട്ടലീന്നും എറങ്ങി വരണ ചെല ചെറ്റോളെ, പാലത്തിന്റെ അടീലെ ഇരുട്ടില് പതുങ്ങണ അസത്തുക്കളെ പിടിച്ച് റ്റേഷനീ കൊണ്ടോവുമ്പോ പറ്റണ നാറ്റക്കേസാ. നമ്മ്ടെ നാട്ടിലു കോടതി കാലത്ത് പതിനൊന്നു മണിയ്ക്കല്ലേ  തൊട്ങ്ങാഅതു കാരണം രാത്രി മുഴോൻ ആ അശ്രീകരങ്ങള് റ്റേഷനില് ണ്ടാവും. അപ്പോ പോലീസ് ആണുങ്ങൾക്കും തോന്ന്ല്ല്യേ  ചില്ലറ നേരമ്പോക്കിന് പൂതിഡോക്ടറേ. നമ്മള് എല്ലാരും മനിഷ്യമ്മാരല്ലേ?അതാപ്പോ , നീറ്റം, കുരു, വെള്ളം വരല്. ഒന്നും തോന്നില്ല, തോന്നിയാ പ്രാണ സഞ്ചാരം…“ 

സാമി ങ്ങ്നെ ചുടണ മാതിരി നോക്കി……ന്നട്ട് മരുന്നെഴ്തി. അപ്പോ ആ പോലീസാരന്റെ കൈയില് സാമിയ്ക്ക് കൊടക്കാൻ അന്തശ്ശ്ള്ള ഒരു നോട്ട്ല്ല. 

“അത് ശരി ,മരുന്നു വെറ്തെ വേണല്ലേ?“ എന്നായി സാമി. ഒന്നിരുത്തി നോക്കീട്ട് കടുപ്പ്ത്തില് പറ്ഞ്ഞു. “ഈ സൂക്ക്ട്ന് വെറ്തെ മരുന്ന് തരാമ്പ്റ്റല്യാ.“ ങ്ങനെയൊന്നും കൊനഷ്ട് പറയാത്ത തങ്കപ്പെട്ട മൻഷ്യനാ. അപ്പോ കാര്യം സ്വയമ്പനാക്കാൻ പോലീസ് കൊണ്ടുക്കൊട്ത്തതാ ഇബനെ, പോലീസാര്ക്കും ണ്ടല്ലോ നായ വളർത്തല്…… ആ കൂട്ടത്തീന്ന് കിട്ട്യ ശിങ്കാ‍ണ് ബാബു. 

ന്താ ഒരു ശേവ്‍ര്യം! നായയാണെങ്കി ങ്ങനെരിയ്ക്കണം! പകൽ മുഴോൻ അവനെ കൂട്ട്ലിടും. കൊറെ ആള്ക്കാര് നിത്യോം വര്ന്ന വീടല്ലേ, അതും ആവത് ല്യാത്തോര്. അയ്യോ! അമ്മേ..ആവൂന്നൊക്കെ കര്ഞ്ഞ് വര്ണ മനുഷ്യര്ടെ മുമ്പിൽയ്ക്ക് ബാബു കൊരച്ച്ണ്ട് പാഞ്ഞു ചെന്നാ പിന്നെ അവര്ക്ക് വല്യ സികിത്സൊന്നും വേണ്ട്യരില്ല.

രാത്രീലാ അവനെ തൊയിരത്ത്ല് വിടണത്. പറമ്പിലെ എല്യോളേം പെരുച്ചാഴിയോളേയും ഒക്കെ അവൻ അമക്കണത് അപ്പോ തന്ന്യാ. കാര്യം രാജകീയനാ ന്നാലും ഈ  ജന്തുക്കളെ അവനും ഇഷ്ടാന്നേയ്. പറേമ്പോ എല്ലാം പറേണ്ടേ?. അവൻ ഈ മഠത്തിലൊന്നും കഴീണ്ടോനല്ല……ഈ വെണ്ടയ്ക്ക സാമ്പാറും കയ്പയ്ക്ക മെഴുക്കേരട്ടിയും അപ്പളോം തിന്ന്ട്ടാ ഒരു അൽസേഷൻ നായ ജീവിക്ക്ണ്ടത്? അയിനും പൊറമേ കൊറച്ചു മോരും കുടിച്ചാ മതിയാ? ഒരു പൂണൂലും ഇടീപ്പിച്ച് കൊറച്ച് മന്ത്രോം കൂടി ആയാ ഭേഷായി……നായയ്ക്കും വേണേയ് തലേലെഴുത്ത്! 

അതെയതെ, കാറിൽ ചിറ്റാനൊക്കെ കൊണ്ടൂവും. നായ സൂട്ടും കോട്ടുട്ട് കാറിലിരിയ്ക്കാനാ ജനിച്ചേ? ങ്ങള് പെണ്ണങ്ങള്ടെ ഒരു പ്രശ്നം ഇതാ. ചക്ക് ന്ന് പറ്ഞ്ഞാ അപ്പോ കൊക്ക് ന്ന് തിരിയും. തിന്നണ കാര്യം പറേമ്പോ കാറിന്റെ കാര്യം പറേര്ത്. ചോറിനു പകേരം കാറെട്ത്ത് ഉരുട്ടി വിഴ്ങ്ങ്യാ മത്യോ ? ങാ, അത് പോട്ടെ, അപ്പോ അവന്റെ തീറ്റക്കാര്യം, അത് പറയാം…… തേറ്റപ്പല്ലോണ്ട് ഒരു കഷണം എറച്ചി അവൻ മത്യാവോളം കടിച്ചു വലിച്ച്ണ്ടാ? പാവം, സാമ്പാറും മോളോഷ്യോം കൂട്ടി ചോറുണ്ണും……ഉരുളക്കിഴങ്ങ് കറീം കൂട്ടി ചപ്പാത്തി തിന്നും…….കാണുമ്പോ കരച്ചില് വരുംനായയ്ക്ക് നായേടെ ജീവിതാ‍ണ് വേണ്ടത്, പൂണൂലിട്ട മനുഷ്യന്റെ ജീവിതല്ല..

അതെ, കൂറ് ങ്ങള് പറഞ്ഞ മാതിരിയാ. അല്ലെങ്കി അന്ന് പാമ്പ് വന്ന് ചവിട്ട് പടീല് കെടന്ന ദിവസം സാമി മരിച്ച് പോണ്ടതാര്ന്നു. ഇവൻ സാമ്യേ അനങ്ങാൻ സമ്മതിയ്ക്കാണ്ട് ഒറ്റ നിൽ‌പ്പാ. സൂക്ഷിച്ച് നോക്ക്യപ്പഴല്ലേ, നല്ല മൂത്ത അണലിയാര്ന്നു! സാമി അകന്ന് നിന്നപ്പോ അവൻ അണലീന്റെ പണ്യാ കഴിച്ച്. അവന് വല്ല കടീം കിട്ടിയോന്ന് പേടിച്ച്ട്ട്  രാത്രി മുഴോൻ പല വട്ടം സാമി ണീറ്റ് വന്നു. അവൻ ചൊങ്കനല്ലേ, നായ രാജാവ്. അവന് ഒന്നും പറ്റീരുന്നില്ല.

ങ്ങള് ത്ര്യോക്കെ ചുറ്റാട് നോക്കാറ്ണ്ടോ? പെണ്ണങ്ങള് ങ്ങ്നെ ചുറ്റാട് ഒന്നും നോക്കലില്ല. അതോണ്ട് ത്രയ്ക്കുള്ള വിവരേണ്ടാവുള്ളൂ. ശരിയാ, ശരിയാആ പൂച്ച വന്ന ദൂസത്തെ തെരക്കും ബഹളോം ഞാൻ മറന്നട്ട്ല്ല്യാ. ങ്ങള് പിന്നേം കാറിന്റെ കാര്യം പറഞ്ഞ്………പൂച്ച കാറിലാ വന്നത്. അതാ, അതിന്റെ തലേലെഴുത്ത് കേമംന്ന് പറയ്യാൻ കാരണം? അതേ, പൂച്ചയ്ക്ക് പൂച്ച്ടെ ജീവിതം കിട്ടണം. അല്ലാണ്ട് കാലത്ത് കാറോടിച്ച്  പോയ്യാലും വന്നാലും അതല്ല, പൂച്ച്ടെ ഭാഗ്യം..ഇതാ ങ്ങള് പെണ്ണ്ങ്ങൾടെ കൊഴപ്പം, ആര്ക്ക് എന്താ വേണ്ടേന്ന് ങ്ങക്ക് ശരിയ്ക്കും അറീല്ലവേണ്ടാത്തോര്ക്ക് വാരിക്കോരി വെള്മ്പും, പിന്നാലെ നട്ന്ന് കാലിന്റെ തോല് തേഞ്ഞാലും ആർത്തീല് കാത്തിരിയ്ക്കണ വേണ്ടോരെ കരിം പഷ്ണിക്കിടും. ഹേയ്, അതൊന്നൂല്യാ. അത് പോട്ടെ , ഓരോരോ വിജാരങ്ങള്.അതൊക്കെ ഇനി പറ്ഞ്ഞ്ട്ടെന്ത്നാ?

ബാബു മര്യാദക്കാരനാ..ങ്ങള് അത് പറേര്ത്…….ആദ്യത്തെ ദൂസം ആ പൂടപ്പൂച്ചേ ഓടിച്ചു, കൊരച്ച് പേടിപ്പിച്ചു. അത് നേരന്നെ. അവന്റെ വീട്ടില് വേറെ ആളു വന്നാ കണ്ണടച്ച് ഇരിയ്ക്കാമ്പറ്റോ. അപ്പോ ലഹളേണ്ടാക്കി.  പൂച്ച മിടുക്കത്തി……അവള് നേരെ അകത്തേയ്ക്ക് പോയി, ഗമേല്……ബാബു കൊറെ കൊരച്ച് അടങ്ങിഇപ്പോ അവര്ക്ക് വല്ല വഴക്കൂണ്ടോന്നും? പൂടപ്പൂച്ചേടെ കുഞ്ഞി മക്കളേം കൂടി ബാബു പേടിപ്പിക്ക്ണില്ല്യ, അവനറിയാം. അതിവിടുത്തെയാന്ന്.. ഒന്നിച്ചിരുത്തീട്ടല്ലേ ഫോണില് ഫോട്ടൊ കീച്ചീത് കഴിഞ്ഞൂസം…….

നായേടെ ബുദ്ദ്യൊന്നും പൂച്ചയ്ക്ക് കിട്ട്ല്ല..ങ്ങള് പഞ്ചാരയിട്ട് പാലു കുടിപ്പിച്ചിട്ടൊന്നും ഒരു കാര്യല്ല. നായേടെ നന്നീം പൂച്ചയ്ക്ക് ഈ ജമ്മത്ത് കിട്ട്ല്ല. ബാബു മല്ലിയക്കുട്ട്യേ കടിച്ചത് നന്നീം നെറോം  ഇല്ല്യാഞ്ഞിട്ട്ല്ല……അവര് കളിയ്ക്കാരുന്നു.അപ്പോ പൊട്ട ബുദ്ദിയ്ക്ക് പാവാടേലാന്ന് വിയാരിച്ച് കടിച്ചത് തൊടേലായിപ്പോയി…….കുട്ടി കരഞ്ഞപ്പോ ബാബു ഞെട്ടീ പരോശായത് ങ്ങള് കണ്ട്ല്ല്യേ? അവൻ പിന്നെ ഒരു തുള്ളി വെള്ളം കുടിച്ചിട്ട്ല്ല്യ. ഒറ്റ ഇരുപ്പാന്നു, ചത്ത മാതിരി. മിണ്ടാമ്പറ്റീങ്ങേ പറഞ്ഞേനേ തെറ്റ് പറ്റീതാന്ന്.  വളത്തീ വളത്തീ, നോക്കീ, എണ്ണേപ്പിച്ചൂ, കുൾപ്പിച്ചൂ ,മാമു കൊട്ത്തൂന്ന് നാഴിയ്ക്ക് നാപ്പതു വട്ടം പറഞ്ഞാ മതീട്ടില്ല്യാ. യ്യ് മിണ്ടാപ്രാണീടെ മനസ്സ് കാണ്ണ്ണം. അല്ലാണ്ട് ഇതൊക്കെ ങ്ങ്നെ പറഞ്ഞ്ട്ട് ന്താ വിശേഷം? ന്ന്ട്ട് അവന് നന്ദീല്യാന്ന്! അവന് നന്നീല്ല്യെങ്കി പിന്നെ ആര്ക്കാ അത്ണ്ടാവാ ആവോ?

ഇതും പെണ്ണ്ങ്ങൾടെ ഒരു തരാ‍ണ്. അവരു പറയണ ഭാഗം ജയിയ്ക്കാൻള്ള്ത് മാത്രാ അവര്ക്ക് കാണാമ്പ്റ്റാ, പിന്നെ അതന്നെ ങ്ങനെ പറഞ്ഞോണ്ടിരിയ്ക്കും, നമശ്ശിവായ ചൊല്ല്ണ മാതിരി. മുഴോൻ കാര്യങ്ങള് കാണില്ല്യ. .

ങ്ങള് ന്ത്നാന്നും ആ പട്ട്യേ കല്ലെട്ത്തെറിയണത്? അവള് ഒരു പാവം..തെണ്ടിപ്പട്ടിയാന്ന് ച്ച്ട്ട് കല്ലെട്ത്തെറിയണോ? അവളക്ക് റാണീന്ന് പേരു വെച്ചോര് മിട്ക്കുള്ളോര്ന്നെയാ. കണ്ടാലും ഒരു റാണീടെ പോല്യാ. വല്ല നല്ല നായയ്ക്കും ജൻച്ചതാവും…… എറിയണ്ടാന്നും, അതിനെ.അത് പ്ടീന്റപ്പ്റത്തല്ലേ നിക്ക്ണത്? 

ങ്ങള് ആ കഷണം മുറിയ്ക്കണത് നിറ്ത്തീട്ട് ഇങ്ങ്ട്ട് വന്നിരിയ്ക്കോ.ഒരൂട്ടം പറ്ഞ്ഞരാം.
ശർദ്ദേല് കേക്ക്ണം.

ങ്ങളു കേട്ടൊ, അത്? കേട്ട്ല്ല്യേ.അവര് തമ്മാമ്മില് വർത്താനം പറേണത്…….അതേന്ന്. ബാബൂം റാണീം വർത്താനം പറേണതാ. അവൻ വിളിയ്ക്കേം അവളു വിളി കേക്കേം ചെയ്യണതാ. അത് കൊരയ്ക്കണതല്ല. ബാബു ങ്ങനെ യേശ്വാസ് പാടണ മാതിരിയാ കൊരയ്ക്കല്? അവര്ക്ക് നല്ല പരിച്യണ്ട്. രാത്രീല് അവനെ തൊറന്ന്ടുമ്പോ അവളും വരല്ണ്ടാവും .അതാ, അവള് പകലും കാണാൻ വന്ന്തേയ്. അവര്ക്കൂണ്ടാവുല്ല്യേന്ന് തമ്മാമ്മില് സ്നേഹോം കാണാനും മിണ്ടാനും ആശേം പൂതീം. മനിഷ്യമ്മാര്ക്ക് മാത്രല്ല, ഈ മോഹോക്കെണ്ടാവാ.

ങ്ങള് ചിറിയ്ക്കണ്ടാ..ആ പടി തൊറ്ന്ന് കൊട്ത്താ കാണാം അവള് ഓടി വരണത്. അവന്റെട്ക്കേ പോണതും. അതൊറപ്പാണ്ന്ന്. ആ മോത്ത് കാണാം അവള്ടെ ആശ……മഹാപാപം കിട്ടും കല്ലെട്ത്തെറിഞ്ഞാല്.  ആ കൂടു തൊറ്ന്ന് അവനെ എറ്ക്കി വിടോന്നേയ്, അവളും അവനും കൂടി കണ്ടോട്ടെന്നും..ഇപ്പോ ആരും വരില്ലാന്നേയ്. 

ങ്ങളീ ഒരൂട്ടം വിഡ്ഡിപ്പെണ്ണ്ങ്ങ്ടെ മാതിരി ആവര്ത്. ബാബൂം റാണീം തമ്മാമ്മില് സ്നേയിച്ചാൽ മ്മ്ക്കെന്ത് ചേതാ..

ന്തായാലും ഇന്ന് വൈന്നേരം ബാബു ഈട്ന്ന് പൂവാണ്. കുട്ട്യേ കടിയ്ക്കണ നായ ഇബ്ടെ വേണ്ടാന്ന്. കാര്യം കുട്ട്യേ കുത്തിവെയ്ക്കാൻ അച്ഛൻ തന്നെണ്ട് വീട്ട്ല്. എന്നാലും കടിയ്ക്കണ നായേ വീട്ട്ല് നിറ്ത്താൻ പറ്റ്ല്യാ. ങ്ങ്ക്ക് കുട്ട്യാ വല്ലീത് അതോ പട്ട്യാ ന്ന് അമ്മ്യാര് ചോയിച്ചാ പിന്നെ സാമീടെ വായേല് എന്ത്ത്തുരാ വരാ? ഡോക്ട്രായാലും തേങ്ങ്യായാലുംഅമ്മ്മാര്ക്കാ മക്കളോട് അപ്പ്ടി സ്തായീന്നല്ലേഅച്ഛ്മ്മാര് എന്നും വെറ്ഥേക്കാര്സാമി പിന്നെ ഒന്നും പറ്ഞ്ഞില്ല്യ. നിയ്ക്ക് അത് കണ്ട്ട്ട് വെഷമായി. ബാബൂന് ഒര് പരിചേല്യാത്ത വീടും ആൾക്കാരും ഒക്കെയാവുമ്പോ സങ്ക്ടം ആവുല്ല്യേ?ദണ്ണ്ം വരുല്ല്യേ? ആരാ അത് ആലോയിയ്ക്കാൻള്ള്ത്? അവന് ഒരബ്ദ്ദം പറ്റി..അയിന് നാട് കട്ത്തേ? അമ്മ്യാര് പെറ്റ മോനാച്ചാ ഇങ്ങ്നെ പറ്യോ? അമ്മ്യാര് പറ്ഞ്ഞാലും സാമി കേക്കോ?

അപ്പോ ത്തിരി നേരം..ബാബൂം റാണീം സന്തോഷിച്ചോട്ടേന്നും.. ങ്ങക്ക് സന്തോഷം കണ്ടാ വെഷ്മം ആവൂങ്കില് അകത്തേയ്ക്ക് പോയി ടി വി കണ്ടോളോന്നേയ്. അല്ലെങ്കി പുണ്യം കിട്ടാൻ നമശ്ശിവായ ജപിച്ചോളോ. അല്ലാണ്ട് ഞാനെന്താ ഇപ്പോ പറയാ
 ..
ആ പടീം ആ കൂടും ഒന്നു തൊറന്ന്ട്ട്  അകത്തേയ്ക്ക് പൊക്കോളോന്നേയ്86 comments:

mini//മിനി said...

സെയ്‌വ് ചെയ്തു, ഇനിഞാനുറങ്ങട്ടെ, നാളെ വായിച്ച് ബാക്കി പറയാം.
(ഠോ)

മണിലാല്‍ said...

എച്ചുമുക്കുട്ടിയില്‍ ഒരു ലക്ഷ്മിയുണ്ട്.

ജാനകി.... said...

എച്മൂ...
ബാബൂം റാണ്യും..തമ്മില് കാണണ നേരാണൊ ഇത്..?
എങ്കീ നന്നായി... ഇതന്നെ അഭിപ്രായം പറയാൻ പറ്റ്യ സമയം..
ബാബു പാവാണല്ലോ എച്മൂ കഥയാണെലും ഇങ്ങ്നത്തെ ക്രൂരത വേണ്ട...അതിനെ എന്തിനാ പറഞ്ഞയക്കണേ...വേണ്ടാരുന്നു...

മുകിൽ said...

ഇദാ, ങ്ങള് പെണ്ണ്ങ്ങൾടെ കൊഴപ്പം, ആര്ക്ക് എന്താ വേണ്ടേന്ന് ങ്ങക്ക് ശരിയ്ക്കും അറീല്ല…വേണ്ടാത്തോര്ക്ക് വാരിക്കോരി വെള്മ്പും, പിന്നാലെ നട്ന്ന് കാലിന്റെ തോല് തേഞ്ഞാലും ആർത്തീല് കാത്തിരിയ്ക്കണ വേണ്ടോരെ കരിം പഷ്ണിക്കിടും.

അപ്പോ ഇതാണല്ലേ പെണ്ണുങ്ങളുടെ കുഴപ്പം, എച്മുക്കുട്ടി?

എന്തായാലും നായമനം വായിച്ചത് അസ്സലായിട്ടുണ്ട്.

keraladasanunni said...

മനുഷ്യര്‍ ഇങ്ങിനെയാണ്. ബാബുവിന്ന് ഒരു അബദ്ധം പറ്റി. അത് ക്ഷമിക്കാന്‍ തയ്യാറല്ല. പാമ്പു കടിയില്‍ നിന്ന് സ്വാമിയെ രക്ഷിച്ചത് എന്നേ മറന്നല്ലോ

ഗൗരിനാഥന്‍ said...

മനുഷ്യരോട് ക്ഷമിക്കാനറിയാത്ത മനുഷ്യരാ ചുറ്റിലും, അപ്പോള്‍ പിന്നെ നായയോടുണ്ടോ ക്ഷമിക്കാന്‍ പോണു..ബാബുവും റാണിയും സൌകര്യായിട്ട് കറങ്ങി നടക്കട്ടെ എന്നാശിക്കാം

mentor said...

kollam..ellavrkkum avarude karym mathreme nokkan neramullo..athinidayil swatham veetukare nokkunnilla pinneyano patti...

Pradeep Kumar said...

പ്രാദേശികമായ ഭാഷഭേദം കഥകളില്‍ ഉപയൊഗിക്കുന്നതില്‍ അഭിപ്രായ വ്യത്യാസമില്ല .ഇവിടെ കഥ വികസിക്കുന്നത് സംഭാഷണങ്ങലിലൂടെയാണ് - അതു മുഴുവന്‍ അപരിചിതമായ ഒരു മൊഴിഭേദത്തിലൂടെ ആയപ്പോള്‍ ആസ്വാദനത്തിന് എന്തോ എവിടെയോ ഒരു പാകപ്പിഴ.എഴുത്തുകാരി ഉദ്ദേശിച്ചത് കൃത്യമായി സംവേദനം ചെയ്യപ്പെടുന്നില്ല എന്ന ഒരു തോന്നല്‍...

ക്ഷമിക്കണം കേട്ടോ - ഒരു മികച്ച എഴുത്തുകാരിയെ വിമര്‍ശിച്ചതല്ല. വായനക്കരന്‍ എന്ന നിലയില്‍ എന്റെ ആദ്യവായനയില്‍ തോന്നിയത് കൃത്യമായി പറഞ്ഞു എന്നു മാത്രം.രണ്ടാമതൊരാവര്‍ത്തികൂടി മനസ്സിരുത്തിയപ്പോള്‍ കഥ ആസ്വദിക്കാനും പറ്റി.

കഥയുടെ ക്രാഫ്റ്റിന്മേലുള്ള ഈ പരീക്ഷണം ഇഷ്ടപ്പെട്ടു.

Cv Thankappan said...

ഭേഷായിട്ട്ണ്ട് ട്ടോ.ക്ഷ പിട്ച്ച് ട്ടോ.
ആശംസകള്‍

വിനുവേട്ടന്‍ said...

വി.ഡി രാജപ്പൻ കാണണ്ടാട്ടോ... കഥാപ്രസംഗാക്കും...

khaadu.. said...

കര്‍ത്താവേ... എന്തൊരു ഭാഷയാ... കുറെ വരികള്‍ പിന്നെയും പിന്നെയും വായിക്കേണ്ടി വന്നു... :)
എഴുത്ത് നന്നായി....നായ വിശേഷങ്ങള്‍കിടയില്‍ പറയാതെ പറഞ്ഞ കുറെ കാര്യങ്ങള്‍.. മനുഷ്യ സ്വഭാവങ്ങള്‍...

vettathan said...

കഥ നന്നായി.ക്രാഫ്റ്റ് ,കെ.സുരേന്ദ്രനെ ഓര്മ്മിപ്പിച്ചു.

geetha said...

നായകളേയും പൂച്ചകളെയും പറ്റിയാണെങ്കിൽ എനിക്കുമുണ്ട് ഒരുപാടൊരുപാട് എഴുതാൻ. പാവം ആ ബാബുവിനേയും റാണിയേയും ഇഷ്ടപ്പെട്ടു. എന്റെ അനിയത്തിയുടെ വീട്ടിൽ ഇതുപോലൊരു ബാബുവും റാണിയും ഉണ്ട്. ബാബു കുറച്ചു ദൂരെയൊരു വീട്ടിൽ ഉണ്ടായിരുന്നവൻ. ഒരിക്കൽ യജമാനനൊപ്പം ഈ സൈഡിലേക്ക് വന്നു. ഇവിടെയൊരു റാണിയുമായി അവൻ ഇഷ്ടം കൂടി. പിന്നെ അവൻ അവന്റെ വീട്ടിലേക്ക് പോകാതെ റാണിയുമൊത്ത് ഇവിടെയങ്ങു കൂടി. അവനിപ്പോൾ ഒന്നല്ല 2 റാണിമാരുണ്ട് :) എന്റെ അനിയത്തി അവനും അവന്റെ റാണിമാർക്കും ഭക്ഷണം കൊടുത്ത് പോറ്റുന്നുണ്ട്. അവൾക്ക് അല്ലാതെ തന്നെ 4 ഡോഗികൾ ഉണ്ടു താനും.

കഥ നന്നേ ഇഷ്ടായി എച്മൂ.

കൂതറHashimܓ said...

കഥ പറഞ്ഞൂ വന്ന രീതി ഇഷ്ട്ടായി.

(കഥയിൽ എന്താ ഉള്ളെ എന്നു പിടി കിട്ടീലാ..)

വീകെ said...

"ഇതും പെണ്ണ്ങ്ങൾടെ ഒരു തരാ‍ണ്. അവരു പറയണ ഭാഗം ജയിയ്ക്കാൻള്ള്ത് മാത്രാ അവര്ക്ക് കാണാമ്പ്റ്റാ, പിന്നെ അതന്നെ ങ്ങനെ പറഞ്ഞോണ്ടിരിയ്ക്കും, നമശ്ശിവായ ചൊല്ല്ണ മാതിരി. മുഴോൻ കാര്യങ്ങള് കാണില്ല്യ. ."

ത്രേം കേട്ട്ട്ട് ന്ക്ക് ശ്ശി ഇഷ്ടായത് ദാട്ടൊ എച്ച്മുവേ.....!!
കലക്കി..!

മാണിക്യം said...

നല്ല കഥ!!
അകത്തേയ്ക്ക് മാത്രമല്ലതെ പുറത്തേയ്ക്കും തുറക്കുന്ന വാതില്‍ അല്ലേ ലച്ച്‌മൂ?
അല്ലാണ്ട് ഞാനെന്താ ഇപ്പോ പറയാ?…..

Sidheek Thozhiyoor said...

ഏതൊരു പട്ടിക്കും അവന്റെതായൊരു ദിവസം ഉണ്ടെന്ന കാര്യം മറക്കണ്ട..നായ മനം നന്നായി.

വി.എ || V.A said...

അല്ലാന്നേയ്.., വ്ട എടക്കെടെ വന്നോണ്ടിരുന്നെ, അവറ്റോങ്ങൾടെ ശേല്കള് കണ്ട്പടിക്കാനാർന്നാ..? ‘അപ്പൊ പോലീസാണുങ്ങൾക്കും തോന്ന്ല്യേ ചില്ലറ നേരമ്പോക്കിന് പൂതി...’ ‘ഒരു പൂണൂലും ഇടീപ്പിച്ച് കൊറേ മന്ത്രോം കൂടി ആയാ ഭേഷായി...’ ‘...റാണീന്ന് പേരൊള്ള തെണ്ടിപ്പട്ടി, വല്ല നല്ല നായയ്ക്കും ജനിച്ചതാവും...’ പിന്നെ മുകിൽ പറഞ്ഞതുംകൂടി.... ഇതേ ശൈലിയിൽ പറയുന്ന ചിലർ എന്റെ ബന്ധക്കാരിലുമുണ്ട്. സ്ഫുടവും യാഥാർത്ഥ്യവുമായ ആശയം, വൈവിധ്യത...! നല്ല അവതരണത്തിന് അനുമോദനങ്ങൾ.......

mirshad said...

ഭംഗിയായിട്ട്ണ്ട് ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ അവതരണം കലക്കീട്ടാ എച്മു..

‘അപ്പോ ത്തിരി നേരം…..ബാബൂം റാണീം സന്തോഷിച്ചോട്ടേന്നും..
ങ്ങക്ക് സന്തോഷം കണ്ടാ വെഷ്മം ആവൂങ്കില് അകത്തേയ്ക്ക് പോയി ടി വി കണ്ടോളോന്നേയ്...
അല്ലെങ്കി പുണ്യം കിട്ടാൻ നമശ്ശിവായ ജപിച്ചോളോ...അതെരെട്ടീം കിട്ടും..എന്താച്ച്യാ ശിവരാത്രില്ല്യേന്ന്..!‘

എന്തായാലും നായ മനവും ,പട്ടി മനവും ഇത്ര നന്നായി ക്രാഫ്റ്റ് ചെയ്തൊരു കഥ മലയാളത്തിൽ ഞാൻ വായിച്ചിട്ടില്ലാ എന്നത് വാസ്തവം..(നാരാണ പിള്ളയെ മറന്നിട്ടില്ല കേട്ടൊ )

മൻസൂർ അബ്ദു ചെറുവാടി said...

രണ്ട് വായന.
ആ സംഗതി ഒന്ന് ക്ലിയര്‍ ആകാന്‍..
അതോടെ കഥ എന്‍റെ വഴിക്ക് വന്നു :) .
നന്നായി എച്ച്മൂ

രമേശ്‌ അരൂര്‍ said...

കഥ പെരുത്ത് ഇഷ്ടപ്പെട്ടു ..കഥ പറയുന്ന ആ അമ്മ്യാരെയും ...:)

ശ്രീനാഥന്‍ said...

കഥപറച്ചിലിന്റെ സുഖമൊന്നു വേറെ തന്നെ. ബാബു, നായയല്ല, മനുഷ്യക്കുട്ടിയാണെന്ന് തോന്നിപ്പോയി.ബാബു പോവുമ്പോൾ നമുക്കും ദണ്ണം. ഇത്തരം വായ്ത്താരികൾ മണ്ണിലും മനുഷ്യനിലും സർവ്വ പക്ഷിമൃഗാദികളിലും പ്രേമമുണ്ടാക്കുന്നു. സന്തോഷം എച്ചുംകുട്ടീ.

V P Gangadharan, Sydney said...

തുടക്കം മുതല്‍ അവസാനം വരെ കഥാകാരി അമ്മ്യാരുടെ തനതായ മൊഴിയില്‍ കഥ പറഞ്ഞു പൂര്‍ത്തിയാക്കിയതില്‍ ഒരനുവാചകനെന്ന നിലയ്ക്ക്‌ എന്നിലുണ്ടായ സംതൃപ്തി, പത്തില്‍ പത്ത്‌! തള്ളയുടെ മൊഴി ടെയ്പ് ചെയ്ത്‌ റീ-പ്ലേ ചെയ്തു കേട്ട അനുഭൂതി! കഥ പറച്ചിലില്‍ dialogue നുള്ള പ്രസക്തി തികച്ചും അനുഭവിച്ചറിയുന്നത്‌ ദൃശ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമല്ലെന്ന്‌ എച്ച്മു തെളിയിക്കുന്നു. പറയുന്ന ഭാഷ അനുവാചകര്‍ക്കെല്ലാം ഗ്രാഹ്യമാവണം എന്ന വസ്തുത നിഷേധ്യമല്ലെന്നിരിക്കിലും, മൊത്തത്തില്‍ ഒരു കലാസൃഷ്ടി എന്ന കണക്കില്‍ മേല്‍പ്പറഞ്ഞ ന്യൂനത ഗണിക്കാവതല്ലെന്നാണ്‌ എന്റെ പക്ഷം.
ധിഷണയാല്‍ ഉത്തമന്‍ എന്ന്‌ അഹങ്കരിക്കുന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ ജൈവശാസ്ത്രം ജന്തു വര്‍ഗ്ഗങ്ങളുടേതില്‍ നിന്നും വേര്‍പെടുത്താതെ ത്രാസിന്റെ രണ്ടു തട്ടുകളില്‍ സമതുലനം ചെയ്തു കാട്ടുന്ന, തെറ്റിനെ തെറ്റെന്ന് ചൂണ്ടിക്കാട്ടുന്ന, കാമ്പുറ്റ ഈ കഥ വിമാനം കയറ്റാതെ സിഡ്നിയില്‍ നിന്നും എന്നെ തെല്ലിട നാട്ടിലെത്തിച്ചു. സന്തോഷമായി.

Anil cheleri kumaran said...

വിലാസിനിയുടെ ഒരു നോവലുണ്ട്, യാത്രാമുഖം എന്നാണെന്ന് തോന്നുന്നു. ഒരു മരണ വീട്ടിലെ ആളുകളുടെ സംഭാഷണങ്ങളിലൂടെ മാത്രം ഒരു നോവൽ. അത് ഓർമ്മിപ്പിച്ചു ഈ കഥ വായിച്ചപ്പോൾ. ഈ പരീക്ഷണം ഇഷ്ടപ്പെട്ടു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നായ 'കടിച്ചതു' തുടയ്ക്കായിപോയി എന്നതു മാത്രം ഞാൻ വിശ്വസിക്കില്ല.

അനുഭവത്തിൽ നിന്നു പറയുകയാ. വേദന എത്ര വേണം എന്നു വച്ചാൽ അത്രയും അളവിൽ കൃത്യമായി അളന്നു കൊടുക്കാനറിയാം വേദനിപ്പിക്കാതെ വെറുതെ പല്ലുകൾക്കിടയിൽ ഒതുക്കി നിർത്താനും അറിയാം. മര്യാദക്കല്ലെങ്കിൽ പതിയെ അതിന്റെ മുറുക്കം കൂട്ടി മര്യാദക്കാരനാക്കാനും അറിയാം. പിന്നെ കൊച്ചു പേടിച്ച് പട്ടിയെ വിഷമിപ്പിച്ചാതാണെങ്കിൽ പറഞ്ഞിട്ടു കാര്യമില്ല ചിലപ്പോൽ കടി കിട്ടിയും കാണും ഹ ഹ :)

ഏതായാലും മൃഗങ്ങളുടെ മനഃശാസ്ത്രവും അറിയാം അല്ലെ.

ഈ പ്രത്യേക തരത്തിലുള്ള ഭാഷ എവിടന്നു കിട്ടി?

ആകെക്കൂടി ഇഷ്ടപ്പെട്ടു

ശ്രീ said...

കഥ നന്നായി... പാവം ബാബു!

ശങ്കരനാരായണന്‍ മലപ്പുറം said...

നായ മനം നന്നായി !

ജന്മസുകൃതം said...

കഥ നന്നായി ആശംസകള്‍

മനോജ് കെ.ഭാസ്കര്‍ said...

നായ വിശേഷം പറയാനായി വികസിപ്പിച്ചെടുത്തതാണോ ഈ ഭാഷ, അതോ പ്രാദേശികമോ....

എതായാലും നന്നായി...

അനില്‍കുമാര്‍ . സി. പി. said...

കഥ പറച്ചിലിലെ ഈ വ്യത്യസ്ഥത നന്നായി. ഭാഷയുടെ പ്രത്യകത ആസ്വാദനത്തെ ചിലപ്പോഴെങ്കിലും ബാധിക്കുന്നു എങ്കില്‍ പോലും കഥയിലുടനീളം പുലര്‍ത്താന്‍ കഴിഞ്ഞ ആ ശൈലി അനുമോദനാര്‍ഹം തന്നെ എച്മു.

റോസാപ്പൂക്കള്‍ said...

പാവം ബാബു. എച്ചുമു അവനെ നല്ലവണ്ണം മനസ്സിലാക്കിയല്ലോ.

ഞാനും രണ്ടു പ്രാവശ്യം വായിച്ചിട്ടെ അങ്ങ് തലയില്‍ കയറിയുള്ളൂ.

പൈമ said...

എച്ചുചേച്ചി....കധ വായിച്ചു..ഇഷ്ട്ടമായി..ഇതു ആ നായയുടെ വീക്ഷണത്തിൽ പറഞ്ഞിരുന്നെങ്ങിൽ ഒന്നു കൂടി മികവായിരുന്നേന്നേ...പിന്നെ ചേച്ചിയുടെ മിക്ക പോസ്സ്റ്റിലും കാണുന്ന അതേ ശൈലി..അതും ഒന്നു മാറ്റാമായിരുന്നു.നല്ല വായനക്കുള്ള വക ഇതിൽ ഉണ്ടായിരുന്നു കെട്ടോ...

ഭാനു കളരിക്കല്‍ said...

മനസ്സില്‍ നിറഞ്ഞത്‌ നഷ്ടപ്പെടുമ്പോള്‍ വേദന തന്നെ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഭാഷയും അവതരണവും കഥയും എല്ലാം ഗംഭീരം.ആവർത്തിച്ചു പലതവണ വായിക്കേണ്ടി വന്നു. അത് എന്റെ അറിവില്ലായ്മ.

അന്ന്യൻ said...

ഇഷ്ടായി... ആശംസകൾ....

Sabu Hariharan said...

നന്നായിരിക്കുന്നു.
നായുടെ കടി കൊണ്ടിട്ട്‌, കുത്തിവെയ്പ്പിന്റെ കാര്യം പറയുമെന്നു പ്രതീക്ഷിച്ചു (ചേർക്കാമായിരുന്നു).

ഇടയ്ക്കെവിടെയോ, തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ തൃശൂർ ഭാഷ വന്നോ എന്നൊരു സംശയം.

ente lokam said...

സാവധാനം വായിച്ചു പോയാല്‍ നല്ല സുന്ദരന്‍ കഥ...
(അതിനെവടാ ഇപ്പൊ ഈ പുതു പുത്തന്‍ വായന്കാര്‍ക്ക് നേരം കിട്ട്വ? അല്ലെ?)..
ഞാന്‍ ഇന്നലെ രാത്രി ഒന്ന് വായിച്ചു..ഇപ്പൊ മനസ്സിരുത്തി ഒന്നൂടെ...അപ്പൊ നല്ല രസം ആയി..അല്ല സങ്കടം ആയീന്നാ പറയേണ്ടേ..

അപ്പൊ വായന സാവധാനം വേണം എന്നൊരു പാഠം കൂടി എച്മു പഠിപ്പിച്ചു...ബാബുവും റാണിയും മനസ്സില്‍ ഇടം പിടിച്ചു..

സര്‍കസ് പുലിയെപ്പോലെ (ഇന്ത്യ ഹെരിടേജും പൈമയും പറഞ്ഞു)..ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങളുടെ നഖം അറിയാതെ പുറത്തേക്കു വരും മനപ്പൂര്‍വ്വം അല്ല..ആ മട്ടില്‍ ആല്‍മ ഗതം ആയാലും ഈ കഥ നല്ല രസം ആയേനെ..അമ്യാരുടെ ഭാഷയും കഥാ കഥന രീതിയും ആണ് കൂടുതല്‍ ഇതിനെ ആകര്‍ഷകം ആക്കിയത് എന്ന് പറയാതെയും വയ്യ... ‌അഭിനന്ദനങ്ങള്‍..

ente lokam said...
This comment has been removed by the author.
സുഗന്ധി said...

ക്രാഫ്റ്റ് ഇഷ്ടപ്പെട്ടു

M. Ashraf said...

അസ്സലായിട്ടോ, മനശ്ശാസ്ത്രം.. അഭിനന്ദനങ്ങള്‍

കുസുമം ആര്‍ പുന്നപ്ര said...

ങ്ങളീ ഒരൂട്ടം വിഡ്ഡിപ്പെണ്ണ്ങ്ങ്ടെ മാതിരി ആവര്ത്. ബാബൂം റാണീം തമ്മാമ്മില് സ്നേയിച്ചാൽ മ്മ്ക്കെന്ത് ചേതാ…..
അസ്സലായി

Abdulkader kodungallur said...

എച്ചുമുക്കുട്ടിയുടെ ഈ കഥ വായിച്ചപ്പോള്‍ മാധവിക്കുട്ടിയുടെ ഒരു കഥാപാത്രത്തെയാണ് ഓര്‍മ്മവരുന്നത് . ന്‍റെ..താത്രിക്കുട്ട്യേ...ദ് കേട്ടപ്പോ ..ഞാനങ്ങടില്ല്യാണ്ടായിപ്പോയി....കഥയുടെ കാമ്പും , കൂമ്പും അവതരണ ശൈലിയും വേറിട്ട്‌ നില്‍ക്കുന്നു . നന്നായിരിക്കുന്നു . ഭാവുകങ്ങള്‍

കാടോടിക്കാറ്റ്‌ said...

അപ്പൊ എച്മു തൃശൂര്‍ക്കാരിയാ? അദ്ഭുതം തോന്നി, എങ്ങനെ അമ്യാര് കഥ മുഴുവന്‍ ഇതേ ഭാഷയില്‍ പറഞ്ഞു തീര്‍ത്തു....!
സാറാ ജോസെഫിന്‍റെ ആലാഹയുടെ പെണ്മക്കളില്‍ ടീച്ചര്‍ ഉപയോഗിക്കുന്നതും ഇതേ dialect ആണല്ലോ.
പ്രമേയവും ഇഷ്ടമായ്‌ട്ടോ.
ആശംസകള്‍.

Joy Varghese said...

തനിമയുള്ള എഴുത്ത് ..
ആശംസകള്‍

Mohiyudheen MP said...

ഈ ഭാഷ ശൈലി വള്ളുവനാടന്‍ ഭാഷയാണെന്ന് കരുതുന്നു. ഇതിലെ കഥാ പാത്രങ്ങളെ ഇഷ്ടായി. ആശംസകള്‍ ! :)

Prabhan Krishnan said...

ഈ കഥ ഒത്തിരിയിഷ്ട്ടായതിന് ഒരുകാരണവും കൂടിയുണ്ട്, ഞാനും അരുമയായി വളർത്തിയിരുന്നു ഒരു നായയെ.അവന്റെ ഓർമ്മകളിലേക്കു ഇടക്കിടെ വഴുതിപ്പോയി..!ഒരിക്കലെന്റെ ജീവൻ രക്ഷിച്ച ആ വീരനെ എങ്ങനെ മറക്കാൻ..!

ന്തായാലും..കഥ, ക്ഷ,മ്മ,പ്പ,ക്ക, ഒക്കേം പിടിച്ചിരിക്കണ്..!
ആശസകളോടെ...പുലരി

Unknown said...

സംഭാഷങ്ങളിളുടെ ഒരു കഥ കൊണ്ട് പോവുക ,നല്ല ഒരു രചന വൈഭവം കാണിക്കുന്നു ,
പിന്നെ എന്റെ മാര്‍ക്ക്‌ "ഇതും പെണ്ണ്ങ്ങൾടെ ഒരു തരാ‍ണ്. അവരു പറയണ ഭാഗം ജയിയ്ക്കാൻള്ള്ത് മാത്രാ അവര്ക്ക് കാണാമ്പ്റ്റാ, പിന്നെ അതന്നെ ങ്ങനെ പറഞ്ഞോണ്ടിരിയ്ക്കും, നമശ്ശിവായ ചൊല്ല്ണ മാതിരി. മുഴോൻ കാര്യങ്ങള് കാണില്ല്യ. ."

Yasmin NK said...

പതിവു പോലെ മനോഹരം.

സേതുലക്ഷ്മി said...

എന്താ പറയ്യാ..എച്ച്മൂന്റെ ചക്കില് നാലും ആറും ആടും.(പെണ്ണുങ്ങളെ കുറ്റം പറഞ്ഞത്‌ എനിക്ക് പിടിച്ചില്ലാട്ടാ... )

വായനക്കാരന്‍ said...

Nice One.. I wonder why don't I see (or do I ovelook..?) your name in mainstream(so called!)prints...!

All the best.

കുഞ്ഞൂസ്(Kunjuss) said...

നല്ല കഥ എച്മൂ , നന്നായി പറയുകയും ചെയ്തു....

പട്ടേപ്പാടം റാംജി said...

പതിവ് പോലെ നന്നായിരിക്കുന്നു.

A said...

slang എന്റെ വായനക്ക് തടസ്സമായില്ല. ആസ്വാദനത്തിനു മാറ്റ് കൂട്ടിയതെയുള്ളൂ. ബാബു എന്ന നായയിലൂടെ പുരോഗമിക്കുന്ന കഥ റാണിയിലെത്തി ജന്തു പ്രണയവും മനുഷ്യ പ്രണയം പോലെ സുന്ദരമാണെന്നു ധ്വനിപ്പിച്ചു മുന്നേറുന്നു. കഥയില്‍ പലയിടത്തും മനുഷ്യരുടെ ലിംഗാടിസ്ഥാനത്തിലുള്ള മുന്‍വിധിക്കകണ്ണോടെ മനുഷ്യര്‍ മൃഗങ്ങളെ പോലും നോക്കുന്ന സത്യവും തെളിയുന്നു. എല്ലാവരും ഭൂമിയുടെ അവകാശികള്‍ എന്ന സമത്വ സുന്ദര ചിന്ത പങ്കു വെയ്ക്കുന്ന നല്ല കഥ. നല്ല അവതരണം. രമേശ്‌ അരൂര്‍ ഈ കഥ വല്ലാതെ ഇഷ്ടപ്പെടും എന്ന് എനിക്ക് തോന്നുന്നു.

ajith said...

Quite different Echmu.

mayflowers said...

എന്റെ എച്മൂ...എന്തായിത് കഥ..!
പൂച്ചയെയും പട്ടിയെയും എനിക്കിഷ്ട്ടമല്ല,പക്ഷെ,എച്ച്മുക്കുട്ടിയുടെ കഥന രീതി ഇഷ്ട്ടായി.

Najeer Ali said...

Hi echummu kutty i read it i like this story my best wishes for your career ok take care god bless you and your family ok echummu

ശ്രീനന്ദ said...

ന്നാലും .. ബാബൂനെ പറഞ്ഞയക്കണ്ടാരുന്നു എച്മൂ. നല്ല കഥ.

കൊമ്പന്‍ said...

ഈ ഭാഷ ഒന്നിങ്ങു തിരിഞ്ഞു വരാം ഇമ്മിണി സമയം എടുത്തു തിരിഞ്ഞു വന്നപ്പോള്‍ സംഗതി ജോരായിട്ടുന്ദ് പതിവ് പ്പോലെ തന്നെ

പ്രയാണ്‍ said...

:):)വരാന്‍ വൈകിപ്പോയി... കുറച്ചുനേര്‍ത്തെ വന്നിരുന്നേല്‍ നേര്‍ത്തേ ചിരിക്കാരുന്നല്ലേ.:)

അവതാരിക said...

ഈ അടുത്ത് നമ്മുടെ നാട്ടില്‍ പട്ടിയുടെ ബെര്‍ത്ത്‌ ഡേ ആഘോഷിചതായി കണ്ടിരുന്നു ..കലി കാലം !!!


പാവം ബാബു ..

ramanika said...

എല്ലാം ഗംഭീരം!!!!!!

സ്മിത മീനാക്ഷി said...

കഥ നന്നായി, മുകിലിന്റെ കമന്റും ..

വിധു ചോപ്ര said...

ഒരു പഴയ കഥ ഓർമ്മ വന്നു
ശ്രീ. ടി. പദ്മനാഭൻ എഴുതിയ ശേഖൂട്ടി. അത് ശേഖൂട്ടി എന്ന ഒരു പട്ടിയുടെ കഥയാണ്. എച്മുവിന്റെ സഹജീവി സ്നേഹം അഭിനന്ദനം അർഹിക്കുന്നു.
എല്ലാ നന്മകളും നേരുന്നു.

the man to walk with said...

ബാബൂം റാണീം സന്തോഷിച്ചോട്ടേന്നും..

Best wishes

Typist | എഴുത്തുകാരി said...

അതെ, അവരു തമ്മില് സ്നേഹിക്കട്ടേന്നേയ്.

yousufpa said...

ഹാവു, കേമായീട്ടാ......
.

mattoraal said...

നല്ല ക്രാഫ്റ്റ് . ഇഷ്ടപ്പെട്ടു .

ഒരു യാത്രികന്‍ said...

എച്മവിന്റെ കഥകള്‍ക് നല്ലവാക്കു പറഞ്ഞു എന്റെ സ്റ്റോക്ക് തീര്‍ന്നു...ഒരുപാടിഷ്ടമായി......സസ്നേഹം

SHANAVAS said...

എച്ച്മുവിന്റെ കഥയെ വിലയിരുത്താനുള്ള വിവരം ഇല്ല.. എങ്കിലും ഈ ശൈലികള്‍ അനുപമം തന്നെ.. ഇതിലെ ഭാഷയാണ്‌ ഏറ്റവും ആകര്‍ഷിച്ചത്..

ധനലക്ഷ്മി പി. വി. said...

പതിവുപോലെ മനോഹരം എച്മു

Anonymous said...

Tintumon : Do you know about the 7 Wonders of Love..??

rafimon : No

Tintumon :
... 1) Two Girls sitting quite

2)City girl cooking lunch

3)Wife not asking money

4) Girl friend paying bill

5)Girls coming out without makeup

6) wife not going to shopping

7)Girl saying , I have loved only one boy

ഇലഞ്ഞിപൂക്കള്‍ said...

കഥപറച്ചില്‍ അസ്സലായി.. താങ്കളെപ്പോലെ കഥപറഞ്ഞ് പതം വന്നൊരാള്‍ക്കേ ഇങ്ങിനെ സംഭാഷണങ്ങളിലൂടെ,അതും ശൈലിയില്‍ ഒട്ടും മാറ്റമില്ലാതെ ആസ്വാദ്യകരമായി പറഞ്ഞവസാനിപ്പിക്കാന്‍ കഴിയൂ..പുതിയ പരിക്ഷണങ്ങള്‍ക്കുള്ള ഈ ‌ശ്രമത്തിന്‍ നമസ്ക്കാരം.

പഥികൻ said...

ബാബൂനെ മുന്നെ വായിച്ചാരുന്നു...പക്ഷേ എച്മൂന്റെ ബ്ലോഗിൽ കമന്റ് ചെയ്താൽ എന്റെ ഫയർഫോക്സ് ക്രാഷാകും..അതു പോലെ ഡാഷ്ബോർഡിൽ കാണുന്നതും വിചിത്രമായ എന്തോ സ്ക്രിപ്റ്റുകൾ ...ഈ പ്രശ്നം എനിക്കു മാത്രമേ ഉള്ളോ ?

മണ്ടൂസന്‍ said...

ആ കൂടു തൊറ്ന്ന് അവനെ എറ്ക്കി വിടോന്നേയ്, അവളും അവനും കൂടി കണ്ടോട്ടെന്നും..ഇപ്പോ ആരും വരില്ലാന്നേയ്.

ഹായ്...ഹായ്....ഹായ്....
എന്താ ആ ഭാഷടെ ഒരു രസം. ചില വരികളൊക്കെ രണ്ടാമത് വായിക്കേണ്ടി വന്നൂ, പക്ഷെ അങ്ങനെ വായിക്കാനല്ലേ ഇവിടിരിക്കണത്? സംഭവം ജോർ. എന്നിട്ട് റാണീനീം ബാബൂനേം പിരിച്ചു ല്ലേ ? കശ്മല മനുഷ്യന്മാർ. ആശംസകൾ.

jayanEvoor said...

ഉപയോഗിച്ച ഭാഷ ഇഷ്ടപ്പെട്ടു.
കഥയും ഇഷ്ടപ്പെട്ടു!

വേണുഗോപാല്‍ said...

അവരെ വേര്‍പെടുത്തേണ്ട ..

ഇടയ്ക്കിടെ കഥകളില്‍ സ്വീകരിക്കുന്ന ഈ മൊഴി വ്യതിയാനം ഇഷ്ടപ്പെട്ടു. സാധാരാണ എച്ചുവിന്റെ കഥകള്‍ ഒറ്റ ഒഴുക്കിനു വായിച്ചു പോവുന്നതാണ് . ഇവന്‍ ചിലയിടത്തൊക്കെ പിടിച്ചു നിര്‍ത്തി വീണ്ടും വായിപ്പിച്ചു. ബാബു റാണി യോടൊപ്പം നിന്നോട്ടെ. ഇനി അവന്‍ തെറ്റൊന്നും ചെയ്യില്ല.

ആശംസകള്‍

പൊട്ടന്‍ said...

ഒരു നല്ല സൈക്കിക്‌ ഫ്രെയിമില്‍ നിന്ന് അണുവിട ചലിക്കാതെ.... നല്ല ഭാഷയും കൂടി ആയപ്പോള്‍....,... സംഗതി അത്യുത്തമായി.
പ്രതീക്ഷിച്ചു വന്നത് തന്നെ കിട്ടുമ്പോള്‍ ഉള്ള സംതൃപ്തി.... അതൊരു സുഖാണേയ്....
(ഒരു മസം അവധി ആയിരുന്നു, വായിക്കാന്‍ അല്പം ലേറ്റ്, ആയി. മറ്റു പോസ്റ്റുകളും നോക്കട്ടെ)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പഥികന്‍ പറഞ്ഞു
"പക്ഷേ എച്മൂന്റെ ബ്ലോഗിൽ കമന്റ് ചെയ്താൽ എന്റെ ഫയർഫോക്സ് ക്രാഷാകും..അതു പോലെ ഡാഷ്ബോർഡിൽ കാണുന്നതും വിചിത്രമായ എന്തോ സ്ക്രിപ്റ്റുകൾ ...ഈ പ്രശ്നം എനിക്കു മാത്രമേ ഉള്ളോ ? "


അതെനിക്കറിയില്ല
പക്ഷെ എന്റെ ഫയര്‍ഫോക്സിനു കുഴപ്പം ഇല്ല

Echmukutty said...

മിനിടീച്ചർ പിന്നെ വായിച്ചോ എന്നറിഞ്ഞില്ല. എങ്കിലും ആദ്യമെത്തിയതിൽ സന്തോഷം.
അതെ, മണിലാൽ പറഞ്ഞത് വാസ്തവം.
ജാനകിയെ കണ്ടത് സന്തോഷമായി.
മുകിൽ വേഗം വന്നല്ലോ.
മനുഷ്യനു അങ്ങനെ ക്ഷമിയ്ക്കാൻ പറ്റില്ലല്ലോ, കേരളദാസനുണ്ണീ.
ഗൌരിനാഥൻ വന്നത് സന്തോഷമായി.
അതെ, mentor എഴുതിയതാണ് സത്യം.
പ്രദീപ്കുമാറിന്റെ അഭിപ്രായത്തിനു നന്ദി. ഇനിയും വായിച്ച് എന്നെ പ്രോത്സാഹിപ്പിയ്ക്കുമല്ലോ.
തങ്കപ്പൻ ചേട്ടൻ,
വിനുവേട്ടൻ,
ഖാദു,
വേട്ടത്താൻ,
ഗീത,
ഹാഷിം,
വി കെ എല്ലാവർക്കും ഒത്തിരി നന്ദി. ഇനിയും വായിയ്ക്കുക.

Echmukutty said...

മാണിക്യം ചേച്ചി,
സിദ്ദീക് ജി,
വി എ ചേട്ടൻ,
മിർഷദ്,
മുരളീ ഭായ്
മൻസൂർ എല്ലാവർക്കും നന്ദി.

Echmukutty said...

രമേശിന് കഥ ഇഷ്ടമായല്ലോ. സന്തോഷം.കഥ പറയുന്നത് അമ്മ്യാരല്ല,വാഴത്തടം കിളയ്ക്കുന്ന ഒരു പണിക്കാരനാണ്, അയാൾ കഷ്ണം മുറിയ്ക്കുന്ന പണിക്കാരിയുമായി സംസാരിയ്ക്കുന്നതാണ് കഥ.
ഗംഗാധരൻ ജിയുടെ അഭിനന്ദനത്തിൽ ആഹ്ലാദം.
കുമാര ഗുരുവിന് നന്ദി.
പണിയ്ക്കർ സർ വന്നതിൽ സന്തോഷം.
ശ്രീ,
ശങ്കര നാരായണൻ മലപ്പുറം,
ലീലടീച്ചർ,
മനോജ്,
അനിൽ എല്ലാവർക്കും നന്ദി.

Echmukutty said...

കഥ വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ എല്ലാ കൂടുകാർക്കും നന്ദി, ഇനിയും വന്ന് വായിയ്ക്കുമല്ലോ.

സായം സന്ധ്യ said...

വീട്ടിലെ ഗോള്‍ഡി പ്രസവിച്ചു..ഏഴു കുഞ്ഞുങ്ങള്‍ ..നാലാണും മൂന്നു പെണ്ണും...എ ഒരു ഹരത്തിലാണ് കഥ വായിക്കാനിരുന്നത്...ബാബുവിനും റാണിയ്ക്കും എന്റെ ഗോള്‍ഡിയോടുള്ള അത്രതന്നെ സ്നേഹം..ഇത്ര മേന്‍മയോടെ കഥ പറയാനറിയുന്ന എഴുത്തുകാരിയ്ക്ക് ഒരുപാട് സ്നേഹം...

ബഷീർ said...

പാവം ബാബു.. അവനിനി പരിചയമില്ലാത്തിടത്ത് കഴിയണ്ടേ.. ഈ മനുഷ്യര്‍ക്കിത്ര സ്നേഹല്ലാണ്ടായിപ്പോയില്ലെ.. എന്നാ പിന്നെറാണിനേം കൂടെ വിട്ടാല്‍ അവനൊരു കൂട്ടായി..

മിണ്ടാപ്രാണികളുടെ മനമറിയാന്‍ നല്ല ഹൃദയം വേണം ഹൃദയത്തില്‍ സ്നേഹം വേണം.. അത് ഇവിടെ കാണുന്നു. അഭിനന്ദനങ്ങള്‍

സുധി അറയ്ക്കൽ said...

എച്മുച്ചേച്ചിക്ക്‌ മാത്രം എഴുതാൻ കഴിയുന്ന മാന്ത്രിക ശക്തിയുള്ള കഥ...