Wednesday, September 26, 2012

കോതേടെ കുരിപ്പ് ......


(2010 ജൂലൈ 18 ന് എച്മുവോടുലകത്തില്‍ വന്ന കര്‍ക്കടക നോവ്  എന്ന കഥയുടെ രണ്ടാം ഭാഗം)

അയ്യോ! ഇതാരാ ഈ കെടക്കണത്?
 
മ്മ്ടെ കോത ല്ലേ ....  കുട്ടി  കോതേനെ  മറന്നാ ? എട്ടേട്ട്  മെടത്തിലെ  മൂപ്പ്ന്‍.... ആ മാങ്ങക്കൊതിയന്‍ ... വട്ടിന്‍റെ പെണ്ണ് കോത ...

ഇതെന്താ  തുപ്പലും  ഒലിപ്പിച്ച് കെതച്ച്  കെതച്ച് ഇത്ര പരവശായിട്ട് ?  കുടീ പോയി കെടന്നൂടേ ?

കുടിയാ? വല്ല പ്രാന്തൂണ്ടാ ങ്ങ്ക്ക്.......കുട്യൊക്കെ പണ്ട് ...... ടെറസ്സ്  വീടാ കോതക്കിപ്പോ . വീട്ന്ന് പറ്ഞ്ഞാ മതി അപ്പോക്കൊട്ക്കും മ്മ്ടെ  സര്‍ക്കാര്  വീടെയ്.  ഇബ്റ്റോള്‍ടെ  കാലല്ലേ? അപ്പ്ടി ആനുകൂല്യാന്ന് ഇബറ്റ്ക്ക്... പെറ്റ് വീണാ മതി, മക്കള്‍ക്ക് ആനുകൂല്യായി..... മ്മ്ടെ മക്ക് ള്ടെ   പോലെ പഠിക്കോന്നും വേണ്ട. സ്ക്കൂള്ള്  പോയില്ലെങ്കിലും പത്ത് പാസ്സാവും.  കോളേജില്‍  പക് തി നാള്  പോയാ മതി ...അപ്പോ ടീച്ചറും  ഇഞ്ചിനീരും   ലോക്കട്ടറും ഒലക്കേടേ മൂടും തേങ്ങാക്കൊലേം   ഒക്കെയാവും.... വേലാന്ന് പറേമ്പ് ളക്കും വേല  കൊട്ക്കും സര്‍ക്കാറ്.  പിന്നെ വരിഷാവരിഷം വേലക്കേറ്റായി... വേലേന്ന് പിരീമ്പളക്കും ആ ആപ്പീസിലെ ഏറ്റം വല്യ  സാറായ്ണ്ടാവും ഒരു വിവരോം ഇല്യാത്ത ഇവറ്റോള്  . കലികാലംച്ചാ ദാ  ഇദാ ണ്. ഒക്കെ  നശിക്കാന്ണ്ടായ ഒര് കാലം. 

അതൊക്കെ പോട്ടെ. ...നല്ല   വീട്ണ്ടായിട്ട് എന്തിനാ ഈ നട്ടപ്ര വെയിലത്ത് റോഡിലു   കെടക്കണത് ?
 
ങ്ങ്ക്കെന്താ? ഇബറ്റോള്ക്ക് എന്ത്ണ്ടായാലും കാര്യല്ല്യ. നന്നാവില്ല്യ.  ഇബറ്റ്ക്ക് ങ്ങനെ മണ്ണും ചെളീം അഴ് ക്കും നാറ്റോം  ഒക്കെയായിറ്റ് കഴ്യാനാ പൂതി.  സറ്ക്കാറ്   ഇബറ്റ്യേ നന്നാക്കണ പക് തി കാശും നേരോം കാശില്ല്യാത്ത  പട്ടമ്മാര്ക്കോ   നമ്പൂരാര്ക്കോ    നായമ്മാര്ക്കോ വേണ്ടി  ചെലവാക്ക്യാ മതി.... അവരൊക്കെ  നന്നായി പൊലിച്ച് പൊലിച്ച്  വരും.  നല്ല  ഐശ്ശൊര്യത്ത് ല് . കതിര് ക്കൊലമാതിരി.  ഇത് പട്ടിയോള്  തിന്നൂല്യാ പയ്യ്ക്കളെ  തീറ്റുല്യാ. മ്മ്ടെയൊക്കെ കാര്‍ന്നോമ്മാരു പണ്ട് ഇബറ്റേ ചുര്ട്ടി   ഒത്ക്കി ഒരു  മുക്കില്  വെച്ചീര്‍ന്നത് വെറ്തെ അല്ലാന്നും. ഇബറ്റോള് ടെ  മണ്ടേല്  ഒന്നൂല്യാന്ന് അറിഞ്ഞ്ട്ട്  തന്യാ .  

കോതമ്മാമ്മേ.......കോതമ്മാമ്മേ..... എണീക്കോ..ഒന്ന് എണീറ്റിരിക്കോ.

ടീ കോതേ, മ്മ്ടെ  മടത്തിലെ ടീച്ച്റ്ടെ  കുട്ട്യാടീ ......നെന്നെ അമ്മാമ്മാന്ന് വിളിക്ക്ണ്. നീയ് ഏണ്ച്ചേടി....അബള് എണീക്ക് ല്ല. ഇപ്പോ പഴേ പോലെ ബകുമാനൊന്നൂല്ല..... മടംന്നും പട്ട്മ്മാര്ന്നൊന്നും പറഞ്ഞാല്...ആര് ക്കാ ഒര്  വെല?
 
അമ്മാമ്മയ്ക്ക് വയ്യാണ്ടാണ്. ആശുപത്രീല് പോവാം. ഒരു വണ്ടി വിളിക്കാം.

ങ്ങക്ക് തലയ്ക്ക്  സുഖല്ല്യേ ന്‍റെ കുട്ട്യേ? വെറ്തെ കണ്ട നാട്ടില് കട്ടപ്പെട്ട്  നയിച്ച്ണ്ടാക്കണ നാലു കാശ് കളേണ്ട.  അബള് ടെ ദുബായിക്കാരന്‍ കുരിപ്പ്  ചത്തേപ്പിന്നെ ങ്ങന്യാ. ലേശം വെളിവ് കേട്ണ്ട്. 

അയ്യോ! അതെപ്പോഴായിരുന്നു?

വട്ട് മാങ്ങക്കൊത്യോണ്ട് മാവുമ്മേന്ന് വീണ് ചത്തില്ലേ ആ കര്‍ക്ക്ടം മാസം കാലത്ത്  .. അത് കയിഞ്ഞ്  ഇബളും കുരിപ്പോളും തെണ്ടിത്തിരിഞ്ഞ്  മെടത്ത് ല് പൊറം പണീം ട്ത്ത് ങ്ങ്നെ കഴീമ്പോ വയറ്റെളക്കോം ശര്‍ദ്ദീണ്ടായിട്ട് ആദ്യന്നെ   ഇബള്ടെ കൊടിച്ച്യോള് രണ്ടെണ്ണ്ങ്ങട് ചത്തു. അവറ്റിണ്ടായിട്ട് എന്ത് കാര്യാ പ്പോ? ഒരു വസ്തൂല്യാ.  പിന്നേണ്ടാര്‍ന്നില്ലേ നാലെണ്ണം? ഒന്ന് പൊഴേല് പോയി.... പിന്നൊരെണ്ണം മ്മ്ടെ കെ എന്‍ നായര്ടെ  ജനതാ ബസ്സ് മുട്ടി വെടി തീര്ന്നു..... അപ്പോ പാവം നായര് കാശൊക്കെ കൊട്ത്ത് ഇബള് ക്ക് .  നല്ല മനസ്സാ അങ്ങോര്ടെ.  അതോണ്ടൊന്നും ഇബ്റ്റ നന്നാവില്ല്യ.  ആ കാശ് മുഴ്ക്കനപ്പാടെ  പോലീസാര് പീട്ങ്ങി. നായര്ടടൂത്ത് ന്ന്  ഞീം മേടിച്ചരാടീന്ന്   പറ്ഞ്ഞ് പോലീസ് കള്ളമ്മാര്. ഇബ്റ്റോള് ക്ക്  കള്ള്മ്മാരേം പോല്ലീസ് നേം നല്ലോരേം ഒന്നും കണ്ടാലറീല്ല്യ.   തല മണ്ട  കാലിയല്ലേന്നും ഇബ്റ്റേടെ.   

ഈശ്വരാ! 

ഒക്കെം  കഴിഞ്ഞപ്പോ ഒരു കുരിപ്പും ഒരു കൊട്ച്ചീം ബാക്കിണ്ടായി.ആ കൊട്ച്ചിയാ ഇപ്പോ ടെറ്സ്സ് വീട്ടിലു പാര്‍ക്കണേ. അവള്‍ടെ  മോന്   ഇപ്പോ നല്ല ജോലീണ്ട്.  ഗോര്‍മ്മേണ്ട് വണ്ടീലാ പോക്കും വരവും ......ഒക്കെ കേമായി... ആനുകൂല്യം കൊണ്ട്  അപ്പടി മെച്ചായി........എന്നാലും അവസാനം അറബി നാട്ടീപ്പോയ കുരിപ്പിന്‍റന്തി കൊഴപ്പാവുന്നേയ് ...  ഒരു ബുദ്ദീല്യാ .... കാശ് കണ്ടാ അപ്പ കൊതിയാവൂം ചെയ്യും..... ഗോര്‍മ്മേണ്ട് വണ്ടീല് പോയിട്ടൊന്നും ഒരു വസ്തൂല്യാ....ആ വെള്ത്ത വണ്ടീലു ഒരു കരിങ്കൊരങ്ങ്നെ ഇര്ന്ന് പോണ്ണ് കാണ്ണണം.  ആ....ഒരു കാര്യണ്ട്.  വണ്ടിക്ക് കണ്ണ് പറ്റ് ല്യാ. 
 
ഒന്ന് മിണ്ടാണ്ടീരിക്കോ,  ദേ കോതമ്മാമ്മ കരയണു.......വിക്കി വിക്കി കരേണു .

അത് വെയിലത്ത് കെടന്ന്ട്ട് കണ്ണീന്ന്  മടമടാ വെള്ളട്ക്കണതാ. നീ  വെട്ടോഴീന്ന് ഏണ്ച്ച്  ന്‍റെ  വാര്‍ക്ക വംഗ്ലാവില് ചെന്ന്  കെട്ക്കടീ കോതേ... വെറ്തെ ആള്ക്കാരെ കാട്ടാന്........

ന്‍റെ മോന്‍  പോയീന്‍റെ കുട്ട്യേ... ഓറ്  കള്ളമ്മാരാര്‍ന്ന്......വാഴേലാ  ലാ കെട്ത്ത്യേര്ന്ന് ,  ....ന്‍റെ ദെയ് വേ..........എക്ക്  സകിക്കാന്‍ വയ്യീലോ .

അമ്മാമ്മ കരയല്ലേ ....... എന്‍റെ ഈശ്വരാ! നീയെന്തിനാ ഈ പാവത്തിനെ ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്തണത്?

അത് ങ്ങ്ക്ക് എന്ത് തേങ്ങ്യാ അറിയാ? ങ്ങള്  ന്നെ ഏതാണ്ട് ഒട്ങ്ങ്യേ  ഗോസായി  നാട്ടിലാന്ന് കേട്ടൂലോ. ഇബ്ടത്തെ കഥ വല്ലൂം നിങ്ങക്കറിയോ?  ഞാമ്പറയാം എന്താണ്ടായേന്ന്........ ദുബായില്   എമ്പാടും സൊര്‍ണ്ണക്കടേള്ള മ്മ്ടെ വിച്ചു സാമിയാ ഇബള് ടെ കുരിപ്പിനെ അറബി നാട്ടില്ക്ക് കെട്ടീട്ത്ത്ത്. അങ്ങോര്ക്ക് എന്തിന്‍റെ സൂക്ക്ടായിരുന്നൂന്ന് അറീല്ല.    കൊറ്ച്ച് നാള് കൊഴപ്പൊന്നൂല്യാണ്ട്  കൂടെ  നിന്ന്..... കൊറ്ച്ച് കാശൊക്ക്യായി...... അപ്പ കുരിപ്പിന്  തൊട്ങ്ങീലേ കള്ളസ്സൊര്‍ണത്തിന്‍റെ ഏറ്പ്പാട്.. അയില് കള്ള്ത്തരം കാട്ട്യാ അവര് വിടോ .........കള്ള സ്സൊറ്ണ്ണക്കാര്ക്കും ണ്ട് ഒരു നെയമോം നെറീം. ഇബളടെ കുരിപ്പിന് കാശിന്‍റെ ആര്‍ത്ത്യോണ്ട് പറ്റീതാ.. ഹേയ്, വിച്ചു  സാമിയൊന്നും  ഒരു  കള്ളത്തരോം കാട്ട് ല്യ ന്‍റെ കുട്ട്യേ . കാശ്  കണ്ട്  അറ്പ്പും  പൂതീം മാറീട്ട് ള്ള  സാമിയൊന്നും   കക്ക്  ല്യാന്ന്.  ഇബള്‍ടെ  പണ്ടാറ കുരിപ്പ് ഏവ്ടെ പൈസേല് പെറ്റ് വളര്ന്ന സാമിയേവ്ടെ?  അല്ലെങ്കിലന്നെ പട്ടമ്മാരും  നമ്പൂരാരും  നായമ്മാരും ഒന്നും ജേലില്  പോണ്ട  നാറ്റള്ള  പണ്യൊന്നും ഒരു കാലത്തും ചെയ്യില്ല്യ. 

ങാ , ഇന്നട്ട്     കള്ളസ്സൊര്‍ണ്ണക്കാര്  ഇബള് ടെ കുരിപ്പിനെ പിടിച്ച്ട്ട് തല്ലി തവിട്  പൊട്യാക്കി , മീന് വറ്ക്കാന്‍  വരയണ പോലെ വരഞ്ഞിട്ടാ ങ്ങട്ട് എത്തിച്ചേ..... വാഴേല് ല് പത്ത് പതിനഞ്ച്  നാള്   കിടന്ന്  പുഴു അരിച്ച് ചത്ത്കെട്ട് പണ്ടാറായി...

ഈശ്വരാ! മതി........ ഒന്ന്  നിര്‍ത്തണുണ്ടോ? എനിക്ക്  കേട്ടത് മതി .. അമ്മാമ്മേ...അമ്മാമ്മേ....എണീക്കോ,   നമുക്ക്  വീട്ടീപ്പോവാം , ഞാന്‍ കൊണ്ടാക്കട്ടെ വീട്ടില്..?

യ്ക്ക്  പോണ്ട. ന്‍റെ കുട്ട്യേ . അബ്ടെ  ന്‍റ മോന്ണ്ട്    ഞായല്ലമ്മേ,  ഞായൊന്നും ചെയ്തീറ്റ് ല്ല ….ന്‍റെ  മ്മേ, വേദ്നോണ്ട് ദണ്ണ്ട്ക്ക്ണ് ന്‍റെ മ്മേ......ന്ന്  അബ് ന്  ചങ്ക് പൊട്ടി  കരേണ് അബ്ടെ  കേക്ക് ണ് ണ്ട് ...നിക്ക് അബ്ടെ കെട്ന്ന്  അത് കേക്കാന്  വയ്യേ,  ന്‍റെ ദെയ് വേ.......

അബനൊന്നും ചെയ് തിറ്റ് ല്യാ...... ഓറ്  പെട് ത്തീറ്റാണ്.... അബന് തൊള്ളേട്ണ്  കേട്ടാ....
ന്‍റെ  ദയ് വേ....നീയ് കേട്ടാ..  ആ നൊലോളി നീ  കേട്ടാ.......    

53 comments:

Echmukutty said...

കറുത്തവള്‍, ദരിദ്ര, താഴ്ന്ന ജാതിക്കാരി
പിന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുഴുവനും ലഭിക്കുന്ന കോതയും മക്കളും .......

ഇതും ഒരു അമ്മ....

Sidheek Thozhiyoor said...

ന്‍റെ ദയ് വേ....നീയ് കേട്ടാ.. എച്ചുമൂന്റെ പോസ്റ്റില്‍ ആദ്യ കമ്മന്റ് എന്റെതായി ..രണ്ടു വര്ഷം മുന്നത്തെ ആദ്യ ഭാഗവും വായിച്ചു ഓര്‍മ്മപുതുക്കി , ഭാഷ ചിലയിടങ്ങളില്‍ ചെറിയൊരു കല്ലുകടിയുണ്ടാക്കിയതൊഴിച്ചാല്‍ സംഭവം കലക്കി.

മുകിൽ said...

ഇതന്താ സാധനം എന്റെ എച്മുക്കുട്ടിയേ...സമൂഹത്തിന്റെ നെടുച്ഛേദത്തിന്റെ ഈ സൂപ്പര്‍ പ്രസന്റേഷനു നമിക്കുന്നു

vettathan said...

കാലം മാറി,സാഹചര്യങ്ങളും മാറി.മനസ്സുമാത്രം മാറുന്നില്ല.തലമുറകള്‍ മാറുമ്പോള്‍ ഒരുപക്ഷേ മാറിയേക്കാം.

Unknown said...

പ്രിയപ്പെട്ട എച്ചുമ്മു,

ഈ ഭാഷ നല്ല രസമുണ്ട്. കഥ വളരെ ഇഷ്ടമായി. ആ കഴിവിനെ നമിക്കുന്നു.

സ്നേഹത്തോടെ
ഗിരീഷ്‌

Prabhan Krishnan said...

അതെ..ഇതും ഒരമ്മ..!
ഇഷ്ട്ടായി എച്ച്മുവേ..!
ആശംസകളോടെ...പുലരി

M. Ashraf said...

നന്നായി പറഞ്ഞു. കഥ ഉച്ചത്തില്‍ വായിച്ച് ഭാഷയും ആസ്വദിച്ചു. ആശംസകള്‍

ശ്രീ said...

ഇവരുടെ വിഷമങ്ങളൊക്കെ ആരറിയാന്‍...

നന്നായി എഴുതി, ചേച്ചീ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സത്യം സത്യമായ് വിളിച്ചു പറയുന്നു എഴുത്തുകാരി.
എനിക്കു ഇഷ്ടപ്പെട്ടു.....

Unknown said...

എന്ത് സുഖമുള്ള ഭാഷ ,അവതരണം അതിമനോഹരം ,പറയേണ്ടത് തന്നെയാണ് എച്മു പറഞ്ഞത്

ആശംസകള്‍

ente lokam said...

കോതയെ ഓര്‍മയുണ്ട്.....

എന്താണ്..പറയുക...
അത് തന്നെ....
"സമൂഹത്തിന്റെ മുഖത്തേക്ക് തുറന്നു
പിടിച്ച കണ്ണാടി ആവണം എഴുത്തുകാര്‍"
അല്ലെ?
തകര്‍ത്തു എച്മു..മുഖം അടച്ചു കൊടുത്ത
അടി...
പക്ഷെ രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു
ഈ ഭാഷ ഒന്ന് പിടിച്ചു എടുക്കാന്‍...
ആശംസകള്‍..

pallavi said...

എച്മു, ഞാനിവിടെ ആദ്യം..
ഒരുപാട് ഇഷ്ടമായി..ഭാഷയും ക്രാഫ്റ്റും ഒരുമിച്ച് സുന്ദരമാക്കിയ സൃഷ്ടി..

വീകെ said...

ഏണിപ്പടികൾ പോലെയാണ് ജാതികൾ..
മുകളിലുള്ള പടികളിരിക്കുന്നവർ താഴെ നിന്നു മുകളിലേക്ക് കയറാൻ ശ്രമിക്കുന്നവരെ എപ്പോഴും ചവിട്ടി താഴ്ത്തിക്കൊണ്ടിരിക്കും. ഒരിക്കലും മുകളിലേക്ക് കയറാൻ അവർ സമ്മതിക്കില്ല. എന്നാൽ മുകളിലൂള്ള ഏമാന്മാർക്ക് ദാഹിച്ചു വലഞ്ഞാൽ പോലും ഒര്രു ഗ്ലാസ് വെള്ളത്തിനു താഴെയുള്ളവർ ദയ കാട്ടണം.
അവതരണം നന്നായിരിക്കുന്നു എഛ്മു.
ആശംസകൾ....

mini//മിനി said...

good,,,

ജന്മസുകൃതം said...

അതിമനോഹരം.....
ആശംസകളോടെ,

വെള്ളിക്കുളങ്ങരക്കാരന്‍ said...

നന്നായിട്ടുണ്ട്ട്ടാ...വളരെ രസമുള്ള ഭാഷ

ajith said...

കോതയെ മറന്നുപോയിരുന്നു
ഇന്ന് ഒന്നൂടെ വായിച്ചു
ഈ രണ്ടാം ഭാഗവും നന്നായി

SIVANANDG said...

കൊള്ളാം ഓരോ രചനയും സമൂഹത്തിനു നേരേ പിടിക്കുന്ന് കണ്ണാടിയണ്. അഭിനന്ദനങ്ങള്‍

സേതുലക്ഷ്മി said...

എച്മുവേ, ആരെയോര്താണ് വേദനിക്കേണ്ടത്..
കോതയെയോ, മകനെയോ..
അതോ,നമ്ബൂരിക്കും പട്ടര്‍ക്കും നായര്‍ക്കും തെറ്റില്ല എന്ന് വിശ്വസിക്കുന്ന ആ വിവരദോഷിയെയോ...?
നന്നായി എന്നല്ല, സങ്കടായി എന്നെ പറയുന്നുള്ളൂ..

രഘുനാഥന്‍ said...

കഥ നന്നായിട്ടെഴുതി എച്ചുമു

പ്രയാണ്‍ said...

നന്നായിട്ടോ എച്മു......

റോസാപ്പൂക്കള്‍ said...

എച്ചുമുവേ..എത്ര എച്ചുമുമാര്‍ എഴുതിയാലാണ് ഈ സമൂഹം ഒന്ന് മാറുക...?

ഉദയപ്രഭന്‍ said...

കഥ വളരെ ഇഷ്ടമായി, ആശംസകള്‍.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എത്ര എച്ചുമുമാര്‍ എഴുതിയാലാണ് ഈ സമൂഹം ഒന്ന് മാറുക...?
റോസാപൂക്കള്‍ പറഞ്ഞ വാക്കുകള്‍ ഒന്നു കൂടി ചോദിക്കുന്നു
അല്ല എന്നെങ്കിലും നന്നാകുമൊ?

പൈമ said...

ഇഷ്ട്ടായി ട്ടോ എച്മൂ ....
ന്നാലും ഇയിടെയായി
സംസാരഭക്ഷയാണല്ലോ പ്രിയം
.നല്ല ഒരു ആശയം ...ഉണ്ട് എല്ലതിലെയും പോലെ

പട്ടേപ്പാടം റാംജി said...

എല്ലാം മാറുമെന്ന ഒരു പ്രതീക്ഷ അങ്ങനെ നിര്‍ത്താം...
നന്നായിരിക്കുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഭാഷപ്രയോഗങ്ങളിലൂടെ,അവതരണത്തിലൂടെ ഒരു ഒരു സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാണിക്കുന്നുണ്ട്.

aboothi:അബൂതി said...

ജീവിതത്തിലെ ചില പൊട്ടുകള്‍.. അതിങ്ങനെ മനോഹരമായി പെറുക്കി വച്ചിരിക്കുന്നു..

Cv Thankappan said...

നന്നായിരിക്കുന്നു സംഭാഷണത്തിന്
പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ കഥ.
എന്തൊക്കെയായാലും "കോരന് കഞ്ഞി
കുമ്പിളീല്‍ തന്നെ".
ആശംസകള്‍

അനില്‍കുമാര്‍ . സി. പി. said...

ആശയവും അത് അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത ശൈലിയും ഒക്കെ ഇഷ്ടമായി; വായിച്ചെടുക്കാന്‍ ഒരല്പം ബുദ്ധിമുട്ടിയെങ്കിലും.

സുസ്മേഷ് ചന്ത്രോത്ത് said...

കോതേടെ കുരിപ്പ് കഥ വായിച്ചു.
നല്ല ഭാഷയും അവതരണവും.

Unknown said...

ഇത്തിരി കഷ്ട്ടപ്പെട്ടു വായിച്ചു മനസിലാവാന്‍ ....ആദ്യത്തെ കഥ കൂടി ഒന്ന് കൂടി വായികേണ്ടി വന്നു വീണ്ടും എല്ലാം ഒന്ന് ഓര്‍മ്മിച്ചെടുക്കാന്‍

ChethuVasu said...

ഹഹഹ !
കൊള്ളാം , "എച്ച്മുവിന്റെ ഭാഷാന്വേഷണ പരീക്ഷണങ്ങള്‍ " ! പണ്ടാരെടെങ്ങാന്‍ , ഒടുക്കത്തെ എഴുത്താണല്ലോ !!

വായില്‍ തോന്നുന്നത് കോതക്ക് പാട്ട് .. എന്നാ പഴമൊഴി ഇവിടെ ശരിയാകില്ല. കാരണം മനസ്സില്‍ തോന്നുന്നത് ആണല്ലോ എച്മു എഴുതിക്കൊണ്ടിരിക്കുന്നത്‌ ..

പിന്നെ അല്പന്‍ അല്പനാണ് എന്നറിയും വരെ അല്പന്‍ അല്പന്‍ തന്നെ ആയിരിക്കും എന്നതാണ് അതിന്റെ ഒരു കണക്കു .. ! അപ്പൊ പിന്നെ കോതക്ക് വലിയ പ്രതീക്ഷയൊന്നും വേണ്ട !

A system (or an object) will remain it its state of rest or uniform motion ( ie status co) until and unless an external force act on it - Sir Isac Newton, First law of motion.

Pradeep Kumar said...

നന്നായി എഴുതി എച്ചുമു.....

Mohiyudheen MP said...

ബ്ലോഗ് നഷ്ടമായതിനാൽ വായന കുറഞ്ഞ ആഴ്ചകളായിരുന്നു കടന്ന് പോയത്.

അത് കൊണ്ട് തന്നെ ഞാൻ സ്ഥിരമായി വായിക്കാറുള്ള എച്ചുമുവിന്റെ രചനകൾ വായിക്കാൻ കഴിഞ്ഞില്ല,.


നല്ല വിവരണം, മനോഹരമായി സത്യസന്ധമായി എഴുതിയിരിക്കുന്നു

ആശംസകൾ

കൈതപ്പുഴ said...

നന്നായി പറഞ്ഞു... കഥഎനിക്കു ഇഷ്ടപ്പെട്ടു.....

Anil cheleri kumaran said...

സുസ്മേഷ് ചന്ദ്രോത്തിന്റെ കമന്റ് വരെ കിട്ടിയല്ലോ, അഭിനന്ദനങ്ങൾ.!

Anonymous said...

കഥ വായിക്കാതെ, കേള്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍... എന്നു തോന്നി
ആ ടോണും പോസും ഒക്കെയായി ... ഭാഷയുടെ ഭംഗി ഒട്ടു ചോരാതെ..

കൊതേടെ കുരിപ്പ്‌ മനോഹരമായി .

the man to walk with said...

Best wishes

വിനോദ് said...

എച്ച്മുവേ, ന്താ ദ് ? ഇമ്മാതിരി സാധനങ്ങളൊക്കെ ഏടന്ന് കിട്ട്ണ്? ഏന് പെരുത്ത്‌ തന്തോയം..... ആശംസകള്‍ ....

പഥികൻ said...

വല്ലാത്ത ഭാഷാപ്രയോഗം തന്നെ....ഇഷ്ടപ്പെട്ടു..

ബെഞ്ചാലി said...

നന്നായി എഴുതി. അഭിനന്ദനം

Muralee Mukundan , ബിലാത്തിപട്ടണം said...

കോതയുടെ രണ്ടാം വേർഷൻ കഴിഞ്ഞവാരം ഒരു മൊബൈൽ-ടാബ്ലറ്റ് വായന നടത്തിയെങ്കിലും അഭിപ്രായിക്കാൻ കഴിഞ്ഞില്ല..

തുടർ ഭാഗങ്ങൾക്കും സ്കോപ്പുള്ളതുകൊണ്ട് നമ്മുടെ സമൂഹത്തിലെ ഇത്തരം പല കാഴ്ച്ചകളും എച്ച്മുവിന്റെ കയ്യപ്പോടെ കാണാമല്ലോ..അല്ലേ

ഒപ്പം ഞങ്ങക്കിതിന്റെയൊക്കെ ലിങ്കകൾ അടുത്ത് തുടങ്ങാൻ പോകുന്ന ‘ബിലാത്തി മലയാളി’യുടെ ‘വെബ് സൈറ്റി’ൽ ചേർക്കാനും പറ്റുമല്ലോ..!

mattoraal said...

എച്മു , നന്നായിരിക്കുന്നു , എങ്കിലും എച്ചുമുവിന്റെ ഏറ്റവും നല്ല കഥകളില്‍
ഞാനിത്‌ ചേര്‍ക്കുന്നില്ല (അഭിപ്രായം തികച്ചും വ്യക്തിപരം ) .

V P Gangadharan, Sydney said...

"Hey, hang on there, and turn back to look into a mirror..." Echmukkutty doesn't simply whisper to the vagrant, recalcitrant Indian- (proud?)civilisation, but roars in rhetoric.
- Yes, I heard it loudly.

If they handed out awards for the stories related to socially good Samaritan network Echmukutty would have a trophy cabinet full of them!

Shamefully though, ഭാരതമക്കള്‍ provides scope for it prodigiously....

(ഭാരതാംബയുടെ തേങ്ങലും ഞാന്‍ കാണുന്നു, കേള്‍ക്കുന്നു....)
PS: Use of Colloquial dialect, however, has adveresly affected the thematic clarity of the write-up

jayanEvoor said...

നല്ല ഭാഷ; പതിവുപോലെ നല്ല എഴുത്ത്!
എത്രപറഞ്ഞാലും തീരാത്ത കയ്പിന്റെ കഥകൾ...

(ഈ ഭാഷയൊക്കെ അടുത്ത തലമുറയോടെ അന്യം നിന്നു പോയേക്കാം. ആ അർത്ഥത്തിലും ഈ രേഖപ്പെടുത്തൽ പ്രധാനമാണ്!)

കാടോടിക്കാറ്റ്‌ said...

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ബോഗ് വായനയിലേക്ക് എത്തി. എച്മുവിനെ വായിച്ചു.
എങ്ങനെ എഴുതാനാവുന്നു ഈ ഭാഷയൊക്കെ...!
ഇതും ഒരമ്മ....! പാര്‍ശ്വവല്‍കൃതരുടെ വേദനകള്‍ എത്ര പറഞ്ഞാലും ബാക്കിയാ അല്ലെ...
എച്മു സ്പര്‍ശം പതിഞ്ഞ ഒരു കഥ കൂടി.. ആശംസകള്‍.

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ വരാന്‍ വൈകി. നെറ്റിനു പ്രശ്നം. കഥ നന്നായി.വായിച്ചെടുക്കാന്‍ ഇശ്ശി പാടുപെട്ടു.

Echmukutty said...

കഥ വായിച്ച എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ഇനിയും വായിച്ച് പ്രോല്‍സാഹിപ്പിക്കുമല്ലോ....

മണ്ടൂസന്‍ said...

സറ്ക്കാറ് ഇബറ്റ്യേ നന്നാക്കണ പക് തി കാശും നേരോം കാശില്ല്യാത്ത പട്ടമ്മാര്ക്കോ നമ്പൂരാര്ക്കോ നായമ്മാര്ക്കോ വേണ്ടി ചെലവാക്ക്യാ മതി.... അവരൊക്കെ നന്നായി പൊലിച്ച് പൊലിച്ച് വരും. നല്ല ഐശ്ശൊര്യത്ത് ല് . കതിര് ക്കൊലമാതിരി. ഇത് പട്ടിയോള് തിന്നൂല്യാ പയ്യ്ക്കളെ തീറ്റുല്യാ. മ്മ്ടെയൊക്കെ കാര്‍ന്നോമ്മാരു പണ്ട് ഇബറ്റേ ചുര്ട്ടി ഒത്ക്കി ഒരു മുക്കില് വെച്ചീര്‍ന്നത് വെറ്തെ അല്ലാന്നും. ഇബറ്റോള് ടെ മണ്ടേല് ഒന്നൂല്യാന്ന് അറിഞ്ഞ്ട്ട് തന്യാ .

ഞാനും ഇത്ങ്ങനെ വായിച്ച് പോവുമ്പോ ഒരു ഗുമ്മും കിട്ട്ണില്ല്യാ,ഒര് ഗൗരവും തീവ്രതീം ഇല്ലാത്ത എഴുത്ത്. അവസാനാ ലേബൽ കണ്ട് കഥേണ് ല്ലേ ? ആ രസം ണ്ട് വായിക്കാൻ ട്ടോ. നന്നായിരിക്ക്ണു. ആശംസകൾ.

Admin said...

കല..
കഥ മുമ്പുതന്നെ വായിച്ചിരുന്നു.
കമന്റിടാന്‍ വൈകിയതാണ്..
ക്ഷമിക്കുക..
നന്നായി..

ajith said...

ഈശ്വരാ! മതി........ ഒന്ന് നിര്‍ത്തണുണ്ടോ? എനിക്ക് കേട്ടത് മതി ..

Nice story telling technic

വേണുഗോപാല്‍ said...

വായിക്കാന്‍ വൈകി ..

ഈ കഴിവിന് മുന്നില്‍ നമിക്കുന്നു..
വ്യത്യസ്തമായ ഒരു ഭാഷ ഉപയോഗത്തിലൂടെ സമൂഹത്തിലെ ചില ചിത്രങ്ങള്‍ ഇത്രയും തെളിമയോടെ വരച്ച ഈ കഴിവിനെ അഭിനന്ദിക്കാതെ വയ്യ..

ഇനിയും വരട്ടെ ഇത് പോലെ ചിലത്