Monday, December 10, 2012

ചില നേരങ്ങളില്‍ ചില ഓമനത്തിങ്കള്‍ കിടാങ്ങള്‍


( മലയാളം ന്യൂസില്‍ 25 11 ‍‍ 2012 ന് പ്രസിദ്ധീകരിച്ചതിന്‍റെ പൂര്‍ണ രൂപം )

ചിലപ്പോള്‍  ചില കുട്ടികളുടെ  മന്ദാരപ്പൂ  പോലെ മൃദുലമായ തലയിലും ദൈവം കട്ടപ്പാര കൊണ്ട്  ജീവിതത്തിന്‍റെ  വായിക്കാന്‍  പ്രയാസമുള്ള അക്ഷരമാല  എഴുതാറുണ്ട് . എന്തിനിങ്ങനെ ചെയ്യുന്നുവെന്ന് ദൈവത്തിനെ വിലങ്ങണിയിച്ച്  ചോദ്യം ചോദിച്ച്   കര്‍ശന  വിചാരണ ചെയ്യാന്‍ ആരുമില്ലല്ലോ എന്ന  ഹുങ്കു കൊണ്ടാവാം.  അല്ലെങ്കില്‍ ഒരുപാട്  കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍  ഇമ്മാതിരിയുള്ളവ തീര്‍ത്തും  അപ്രധാനമോ അഗണ്യമോ ആയി  ദൈവത്തിനും കൂടി തോന്നുന്നതു കൊണ്ടാവാം. 

അങ്ങനെ ഒരു ദിവസം കട്ടപ്പാരകൊണ്ട്  എഴുതിയ തിരുവെഴുത്തായിരുന്നു മൂന്നരവയസ്സുള്ള കുട്ടിയുടെ ചുണ്ടിലെ കാക്കപ്പുള്ളി കടിച്ചെടുത്തു കളയാന്‍ അങ്കിളിനെ പ്രേരിപ്പിച്ചത്. പല അങ്കിളൂമാരും അങ്ങനെയാണ്. എപ്പോഴാണ് അവരുടെ മുഖഭാവത്തിനു  വിഷമേറിയ പാമ്പൂച്ചിയുടെ  ച്ഛായ  കൈവരുന്നതെന്ന്  ദൈവത്തിനു കൂടി പറയാന്‍ കഴിയില്ല. കാക്കപ്പുള്ളി  വൃത്തികേടാണെന്നും അതു മാറ്റിത്തരാമെന്നും മറ്റെവിടെയെങ്കിലും ഉണ്ടെങ്കില്‍ അതും കടിച്ചെടുത്ത് മാറ്റിത്തരാമെന്നും   പറഞ്ഞ് കുട്ടിയുടെ  ഉടുപ്പ്  പൊക്കി നോക്കുമ്പോള്‍  അങ്കിളിനെ വിറക്കുന്നുണ്ടായിരുന്നു. 

കുട്ടിക്ക് ചുണ്ട് വേദനിച്ചു,  അങ്കിളിന്‍റെ കറയുള്ള  വലിയ പല്ലുകളും നാറ്റമുള്ള വായും  മണത്തപ്പോള്‍    ഓക്കാനം വന്നു . പൊക്കിളിനു താഴെയൊക്കെ മുള്ളു പോലത്തെ  മീശയുരയുമ്പോഴേക്കും അച്ഛന്‍  എത്തി.  എന്നാലും കുട്ടിക്ക്  ഉരുണ്ട് വീഴുമ്പോള്‍ കാല്‍ മുട്ട് പൊട്ടിയാലെന്നതു പോലെ അവിടെമെല്ലാം  നീറിപ്പിടച്ചു.  കരച്ചില്‍ വന്നു. ഉടുപ്പ് പൊടുന്നനെ താഴ്ത്തിയിട്ട് അങ്കിള്‍ അപ്പോള്‍ അച്ഛനോട് പരാതിപ്പെട്ടു. ദേ, ഇവള്‍ തെറി പറയുണൂ.  ഇപ്പോ തന്നെ തെറി പഠിച്ചാല്‍ വലുതാവുമ്പോഴേക്കും എന്താവും സ്ഥിതി?  ആ പണിക്കാരി പെണ്ണിനെ പറഞ്ഞു വിടണം. അവളാവും കുട്ടിക്ക് ഈ ചീത്ത വാക്കൊക്കെ പഠിപ്പിക്ക ണത്....
 
അച്ഛന്‍ പിച്ചകത്തിന്‍റെ വള്ളി പറിച്ചെടുത്ത് കുട്ടിയുടെ കുഞ്ഞിത്തുടയില്‍ നാലെണ്ണം പൊട്ടിച്ചുകൊണ്ട് അലറി,  നിന്‍റെ അമ്മേടെ പോലെ ചീത്ത സ്വഭാവക്കാരിയായി തീര്‍ന്നാലുണ്ടല്ലോ.... വായടക്കടീ, നിന്നെ മര്യാദ പഠിപ്പിക്കാമോന്നു ഞാനൊന്ന് നോക്കട്ടെ.... അച്ഛന്‍ അമ്മയെ ചൂരല്‍ കൊണ്ട് മര്യാദ പഠിപ്പിക്കുന്നത് കുട്ടി ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട്.  കുട്ടി ഏങ്ങലടിച്ച് കരഞ്ഞു അകത്തേക്ക് പോയി.  പിന്നീട് ആരോടും കുട്ടി ഒന്നും മിണ്ടിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ കുട്ടിക്ക് പനി വന്നു. ഞെട്ടലിന്‍റെ  വിചിത്രമായ ഓളങ്ങള്‍ കുട്ടിയുടെ  കൊച്ചു ശരീരത്തില്‍  പലവട്ടം  ഒഴുകി.   പനിക്കിടക്കയില്‍  കിടന്ന് ട്വിങ്കിള്‍ ട്വിങ്കിള്‍ എന്ന് പാടാന്‍ പറഞ്ഞപ്പോള്‍ കുട്ടി വിക്കി..... പിന്നെയും വിക്കി....  ട്വി...ട്വി....ട്വി...

പിന്നെ എന്തു  പറയുമ്പോഴും കുട്ടിക്ക് വിക്കല്‍ വന്നു.... പേ ....പേ... ര്.   അ..... അ..... അമ്മ.  കുട്ടിക്ക്  രാത്രിയാവുമ്പോള്‍  പേടിയാവും, ഒറ്റയ്ക്കാവുമ്പോള്‍ പേടിയാവും , കുട്ടി ഉറങ്ങാതെ കണ്ണും തുറന്ന് കിടക്കും. അങ്ങനെയാണു  കുട്ടി ഉറക്കമില്ലാത്ത വിക്കുള്ള ഒരു ഞെട്ടല്‍  കുട്ടിയായി മാറിയത്.  പിന്നീട്  വര്‍ഷങ്ങള്‍ക്കു ശേഷം വിക്കും  ഉറക്കമില്ലായ്മയും മാറിയപ്പോഴും ചെറിയ ഒരു ശബ്ദം കേട്ടാല്‍ പോലും ഞെട്ടുന്ന ഭയപ്പാടുകള്‍  കുട്ടിയുടെ  രണ്ടാം തൊലിയായി തീര്‍ന്നത്. 

അത്ര തുടുതുടുപ്പൊന്നുമില്ലാത്ത ക്ഷീണിച്ച ഒരു  ആണ്‍ കുട്ടിയായിരുന്നു അവന്‍ . തിളക്കം കെട്ട കണ്ണുകള്‍ക്ക് താഴെ അനേക  മണിക്കൂറുകള്‍ ഉറക്കമില്ലാതെ  കറുത്തു കിടന്നു. തണുത്തുറഞ്ഞ പ്രഭാതത്തില്‍ തിളക്കുന്ന  ചൂട് ചായ മോന്തിക്കുടിക്കാന്‍  എല്ലാവരും  തിരക്കു കൂട്ടുന്ന  ചായക്കടയില്‍, ഒരു  കപ്പ്  ചായ  സോസറില്‍ ഒഴിച്ച് തണുപ്പിച്ച് തണുപ്പിച്ച് അവന്‍  ഒറ്റയ്ക്ക്  ഇരിക്കുന്നതു കണ്ടപ്പോള്‍  തന്നെ  പന്തികേട് തോന്നി.  കാരണം  തിരക്കേറിയ  നാഷണല്‍ ഹൈവേയിലെ അതു പോലൊരു ചായക്കടയില്‍, ഒരു ലക്ഷ്യവുമില്ലാത്ത  വിദൂരതയിലുറപ്പിച്ച നോട്ടവുമായി അങ്ങനെ  തനിച്ചിരിക്കാനുള്ള പ്രായമൊന്നും അവനായിരുന്നില്ല. കളിപ്പാട്ടങ്ങളും ഐസ്ക്രീമും  പുതിയ കുപ്പായങ്ങളും വാങ്ങിക്കൊടുത്താല്‍  ചിരി വിടരേണ്ട  ഇളം പ്രായത്തില്‍  ശൂന്യമായ നോട്ടത്തോടെ മൌനമായിരിക്കുന്ന അവന്‍റെ മനസ്സില്‍ പുകയുന്ന ഒട്ടനവധി അടരുകളുണ്ടായിരുന്നു.

ചിരിക്കുമ്പോള്‍ ഒരു പൂവ് കണ്‍തുറക്കുമ്പോലെ വിടരുന്ന അവന്‍റെ  കൊച്ചുവായ  നിറച്ചും തുടുത്തു ചുവന്ന പുണ്ണുകളായിരുന്നുവല്ലോ . പുണ്ണുകളില്‍ തൊടാതെ വളരെ സൂക്ഷിച്ച് ചായ വായിലേക്ക് മെല്ലെ മെല്ലെ ഒഴിച്ചുകൊണ്ട്  അവന്‍ പുരുഷ ശരീരങ്ങളെക്കുറിച്ച്, അവയുടെ പലതരം ആശകളെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച് , അഭിലാഷങ്ങളേയും ദാഹങ്ങളേയും കുറിച്ച്  വിസ്തരിച്ചു സംസാരിച്ചു.  അപ്പോള്‍ ഭയവും അറപ്പും വെറുപ്പും തോന്നി. അവന്‍ ഒരു അനാഥനായിരുന്നു,  തെരുവില്‍ ജനിച്ചവന്‍, അച്ഛനും അമ്മയും ഇല്ലാത്ത സ്വയംഭൂ.  അവന്  ഇങ്ങനെയാവാം.......  ഉറക്കം കെടുത്തുന്ന കയ്പുള്ള ഒരു  ചിരിയുമായി അവനു   വിശാലവും കരുണയില്ലാത്തതുമായ ലോകത്തില്‍ തനിച്ചിരിക്കാം... കാരണം അവനെപ്പോലെ ഒരനാഥന്‍റെ പന്ത്രണ്ടു വയസ്സായ  ബാല്യം ഈ പ്രപഞ്ചത്തിന്‍റെ അവസാന പരിഗണന പോലുമല്ല.

 കുട്ടികളോളം നിസ്സഹായരായി, അരക്ഷിതരായി,നിശ്ശബ്ദരായി  എല്ലാത്തരം ചൂഷണങ്ങള്‍ക്കും  വിധേയരാകുന്നവര്‍ ആരുമില്ലെന്ന് എപ്പോഴും  എനിക്ക്  തോന്നാറുണ്ട്. അവര്‍ ചെയ്യേണ്ടി വരുന്നതെന്തെന്ന്  സഹിക്കേണ്ടി വരുന്നതെന്തെന്ന് അവര്‍ക്ക് ഒട്ടും നിശ്ചയമുണ്ടാവില്ലെന്ന ദൈന്യം കൂടി  പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.  നിയമം നടപ്പിലാക്കുന്ന പോലീസും, പലചരക്ക് കട നടത്തുന്ന  അമ്മാവനും,   വീട്ടിലെ  ഡ്രൈവറും, മുത്തച്ഛന്‍റെ   വേലക്കാരനും  മാത്രമല്ല ,  പലപ്പോഴും മാതാ പിതാ ഗുരു ദൈവം എന്നൊക്കെ  നമ്മള്‍  ഉന്നതമായ  ഭാരതീയ സംസ്ക്കാരത്തിന്‍റെ വാഴ്ത്തുപാട്ടുകളായി ഉയര്‍ത്തിക്കാണിക്കുന്ന വിശുദ്ധ ബന്ധങ്ങള്‍ കൂടി കുട്ടികളെ ആഴത്തില്‍ വഞ്ചിക്കാറുണ്ട്.  മാതാപിതാക്കന്മാര്‍  തമ്മിലുള്ള  വാശിക്കും വൈരാഗ്യത്തിനും  വേണ്ടിയും ഗുരുസ്ഥാനീയരുടെ വിചിത്ര ശാരീരിക മാനസിക വ്യാപാരങ്ങള്‍ക്കും  വേണ്ടിയും നിഷ്കളങ്കരായ കുട്ടികള്‍ ബലികഴിക്കപ്പെടാറുണ്ട്. അവരുടെ ആത്മീയവും മാനസികവും തീര്‍ച്ചയായും ശാരീരികവും ആയ സുരക്ഷിതത്വം വെല്ലുവിളിക്കപ്പെടുന്നു.

എല്ലാവരും പറയുന്നതു പോലെ അനാശാസ്യമായ ശാരീരിക താല്‍പര്യങ്ങളും ആര്‍ത്തിപിടിച്ച  സാമ്പത്തിക താല്‍പര്യങ്ങളും  മാത്രമല്ല  കുട്ടികളെ ഉപദ്രവിക്കുന്നതിന്   മനുഷ്യര്‍ക്ക്  പ്രേരണയാകുന്നത്. അധികാരത്തിന്‍റെയും ബലാബലങ്ങളുടേയും  സമവാക്യങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ അതിനൊരു പ്രധാന കാരണമാണ്.  അത്തരം എല്ലാ പരീക്ഷണങ്ങളിലും  കുഞ്ഞുങ്ങള്‍ തോല്‍വി  നേരത്തെ ഉറപ്പിക്കപ്പെട്ട ദുര്‍ബലരാണല്ലോ. അവര്‍ക്ക്   ദുരന്തങ്ങളില്‍ അകപ്പെടുകയല്ലാതെ ഓടിരക്ഷപ്പെടാന്‍ സാധിക്കുകയില്ല. 

 കുട്ടികള്‍ പറയുന്ന കാര്യങ്ങളെ അവിശ്വസിക്കാനുള്ള മുതിര്‍ന്നവരുടെ  താല്‍പര്യം പലപ്പോഴും കുഞ്ഞുങ്ങളെ മൌനികളാക്കുന്നു. സങ്കടങ്ങളെ മൂടിവെയ്ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. സാരമില്ല, നിനക്കു തോന്നിയതാവും,   ഹേയ്, അങ്ങനെയൊന്നും ഉണ്ടാവില്ല ഇമ്മാതിരിയുള്ള വാക്കുകള്‍ പരിഭ്രമിക്കുന്ന, ഭയപ്പെടുന്ന , വിക്കി വിക്കി സംസാരിക്കുന്ന   കുഞ്ഞുങ്ങളോട് പറയുന്നതിനു മുമ്പ്  മുതിര്‍ന്നവര്‍ ഒന്നുകൂടി ആലോചിക്കുന്നത്  ഒരുപക്ഷെ, വലിയ ദുരന്തങ്ങളെ ഒഴിവാക്കാന്‍  സഹായിച്ചേക്കും. കുട്ടികള്‍ക്ക്  ഒന്നുമറിയില്ലെന്ന നമ്മള്‍  മുതിര്‍ന്നവരുടെ എല്ലാമറിയാമെന്ന  കാഴ്ചപ്പാടും  പലപ്പോഴും കുഞ്ഞുങ്ങളുടെ  ജീവിതം  നരകമാക്കിത്തീര്‍ക്കാറുണ്ട്. നിയമവും കോടതിയുമെല്ലാം കുട്ടികളെ വിശ്വസിക്കാനാവാത്ത സാക്ഷികളായി  മാത്രം കാണുന്ന നമ്മുടെ നാട്ടില്‍ കുട്ടികള്‍ സഹിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ യഥാര്‍ഥത്തില്‍ ആരും അറിയാതെ  പോവുകയാണ് പതിവ്.  എല്ലാം സംഭവിക്കുന്നത്  അമ്മയുടെ നോട്ടക്കുറവ്  കൊണ്ടാണെന്ന്  തല്ലുപിടിക്കുന്ന, അല്ലെങ്കില്‍ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന  അച്ഛനും അച്ഛന്‍റെ അനാസ്ഥയാണ് കാരണമെന്ന് ആവലാതിപ്പെടുന്ന, പാവം ചമയുന്ന അമ്മയും കുഞ്ഞുങ്ങള്‍ക്ക്  യാതൊരു സുരക്ഷിതത്വവും നല്‍കുകയില്ല. കുട്ടികളെ മൌനത്തിന്‍റെ കരിമ്പടം പുതപ്പിക്കാനേ അവരുടെ പരസ്പരമുള്ള ആരോപണങ്ങള്‍ സഹായിക്കൂ. വൈകാരികമായ  പക്വതയില്ലാതെ പെരുമാറുന്ന എല്ലാ  രക്ഷാകര്‍ത്താക്കളും കുഞ്ഞുങ്ങളുടെ ജീവിത ദുരിതം വര്‍ദ്ധിപ്പിക്കുന്നവരാണ്. 

 മഹത്തായ സാംസ്ക്കാരിക പാരമ്പര്യമുണ്ടെന്ന്   നമ്മള്‍  എപ്പോഴും അഭിമാനം കൊള്ളുന്ന ഈ  നാട്ടില്‍ ഏകദേശം അമ്പത്തിമൂന്നു ശതമാനം കുട്ടികളും പലതരം  ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്നുണ്ട്.  1098  എന്ന ചൈല്‍ഡ്  ഹെല്‍പ്  ലൈനില്‍  ഒരു വര്‍ഷം ഏകദേശം ഇരുപത്തഞ്ചു ലക്ഷം കോളുകള്‍ വരുന്നുണ്ടത്രെ.  ചെറിയ തോതില്‍  ആരംഭിച്ച് കുഞ്ഞിന്‍റെ ഭയപ്പെടുത്തപ്പെട്ട  നിശ്ശബ്ദതയില്‍ വളര്‍ന്ന് വലുതാകുന്നവയാണ്  എല്ലാ ലൈംഗിക പീഡനങ്ങളും. ഇതില്‍ തന്നെ പകുതിയും സ്വന്തബന്ധുക്കളാല്‍ സംഭവിക്കുന്നതാണ്. CRY ( Childrens Right and You ) എന്ന സംഘടനയുടെ പഠനങ്ങള്‍ വെളിവാക്കുന്നത് വല്ലാത്ത വേദനയുണ്ടാക്കുന്ന കണക്കുകളാണ്. അതനുസരിച്ച്  ഏകദേശം

ഒന്‍പതിനായിരത്തോളം കുഞ്ഞുവാവകളെ  വര്‍ഷം തോറും ഇന്ത്യയില്‍  കാണാതാകുന്നു. 

അഞ്ചുലക്ഷത്തോളം  കുഞ്ഞുവാവകള്‍   വര്‍ഷം തോറും   ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടപ്പെടുന്നു. 

അഞ്ചു വയസ്സു മുതല്‍  പതിനഞ്ചു  വയസ്സു വരെ പ്രായമുള്ള  ഇരുപതു ലക്ഷം  കുഞ്ഞുവാവ  ലൈംഗികത്തൊഴിലാളികള്‍ നമ്മുടെ രാജ്യത്തുണ്ട്. 

പതിനഞ്ചു  വയസ്സു മുതല്‍ പതിനെട്ട് വയസ്സു വരെ പ്രായമുള്ള ലൈംഗികത്തൊഴിലാളികളുടെ എണ്ണം ഏകദേശം മുപ്പത്തഞ്ചു ലക്ഷം  വരും. 
  
ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികളില്‍ നാല്‍പതു ശതമാനത്തോളം പേര്‍ പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളാണ്.

കുഞ്ഞുവാവ  ലൈംഗികത്തൊഴിലാളികളില്‍  എണ്‍പതു ശതമാനവും കഴിഞ്ഞു കൂടുന്നത്  ദില്ലി , മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബങ്കളൂരു എന്നീ നഗരങ്ങളിലാണ്.

കുഞ്ഞുവാവ  ലൈംഗികത്തൊഴിലാളികളില്‍ എഴുപത്തൊന്ന് ശതമാനത്തിനും അക്ഷരമറിയില്ല. 

ഇമ്മാതിരിയുള്ള കുഞ്ഞുവാവകളുടെ മുമ്പില്‍ നിന്ന് നമ്മള്‍  മുതിര്‍ന്നവര്‍ എന്തു സംസ്ക്കാരത്തെയും വിശ്വാസത്തെയും ആചാരങ്ങളേയും കുറിച്ചാണ് സംസാരിക്കുക? അവര്‍  ഒന്നു നോക്കിയാല്‍ ദഹിച്ചു പോകാത്ത എന്തെങ്കിലും സംസ്ക്കാര സമ്പന്നരെന്ന്  അഭിമാനിക്കുന്ന  നമ്മള്‍  യഥാര്‍ഥത്തില്‍ നേടിയിട്ടുണ്ടോ

 ശാരീരിക ചൂഷണം, ആവശ്യത്തിനു ശ്രദ്ധ കിട്ടാത്തവരായ  നമ്മുടെ ചില  കുഞ്ഞുങ്ങള്‍ സഹിക്കുമ്പോള്‍ ആവശ്യത്തിനും അനാവശ്യത്തിനും കഠിനമായി ശ്രദ്ധിച്ചും നമ്മള്‍ കുട്ടികളെ ദ്രോഹിക്കാറുണ്ടെന്നതും ഒരു സത്യമാണ്.   പഠിക്കാനും സ്പോര്‍ട്സിലും കലാരംഗത്തും ഒന്നാമതെത്താന്‍ വേണ്ടി നമ്മള്‍  അവരില്‍  വലിയ മാനസിക പീഡകള്‍ ഏല്‍പ്പിക്കാറുണ്ട്. മുതിര്‍ന്നവരായ നമ്മള്‍ മറ്റു മുതിര്‍ന്നവരുമായി നമ്മെ താരതമ്യം  ചെയ്യുന്നത്  ഇഷ്ടപ്പെടുന്നവരല്ലെങ്കിലും  കുഞ്ഞുങ്ങളെ മറ്റു കുഞ്ഞുങ്ങളുമായി  താരതമ്യം ചെയ്ത് അവര്‍ക്ക്  വേദനയുണ്ടാക്കുന്നതില്‍ ഒരു മടിയും വിചാരിക്കാത്തവരാണ്. നമുക്ക് നേടാനാവാതെ പോയതെല്ലാം നേടിയെടുത്ത് നമ്മെ തൃപ്തിപ്പെടുത്തുന്നവരാവണം നമ്മള്‍ ചോറു കൊടുത്ത് വളര്‍ത്തുന്ന നമ്മുടെ കുട്ടികള്‍ എന്നൊരു വിചിത്രമായ മനോഭാവം പല  രക്ഷാകര്‍ത്താക്കളിലും കാണാറുണ്ടല്ലോ. കുട്ടികള്‍ക്ക് നമ്മോട് നന്ദിയുണ്ടാവണമെന്നും അച്ഛനമ്മമ്മാര്‍ക്ക് ഭാവിയില്‍ ലഭിക്കേണ്ട പലിശയ്ക്കുള്ള കരുതല്‍ നിക്ഷേപമാണ് കുട്ടികളെന്നും പലരും ഉറച്ചു വിശ്വസിക്കുന്നു.  

ദൈവം പ്രത്യക്ഷപ്പെട്ട്  എനിക്കൊരു വരം തരാമെന്ന്  പറഞ്ഞാല്‍ ഒറ്റക്കാര്യം മാത്രമേ ഞാന്‍ ദൈവത്തോട്  ചോദിക്കുകയുള്ളൂ.  കുഞ്ഞുങ്ങളെ യാതൊരു  ഉപാധികളുമില്ലാതെ ഹൃദയത്തോട്  ചേര്‍ത്തു പിടിക്കാന്‍ താല്‍പര്യമില്ലാത്ത  സ്ത്രീയ്ക്കും പുരുഷനും ഒരു കാരണവശാലും കുട്ടികളെ ലഭിക്കരുത്. അവരെ സ്വന്തം കൂട്ടുകാരായി കാണാനാവാത്തവര്‍ക്ക്, കുട്ടികളോട്  ഹൃദയം തുറന്ന്  സംസാരിക്കാന്‍ സാധിക്കാത്തവര്‍ക്ക്, കുഞ്ഞുങ്ങള്‍ക്ക് മുമ്പില്‍പ്പോലും  സ്വന്തം  ഈഗോ മാത്രം ജയിക്കണമെന്ന്  വാശി പിടിക്കുന്നവര്‍ക്ക്   അവരുടെ  മാതാപിതാക്കന്മാരാവാനുള്ള, രക്ഷാകര്‍ത്താക്കളാകാനുള്ള അവസരമുണ്ടാകരുത്. അതിനുള്ള ഒരു ജീന്‍  മ്യൂട്ടേഷനോ പരിണാമചക്രത്തില്‍ ഒരു  വൃത്തവ്യതിയാനമോ  തീര്‍ച്ചയായും സംഭവിക്കണം. ഇപ്പോഴത്തേതു മാതിരി   അല്‍പം  പോലും അര്‍ഹിക്കാത്തവര്‍ക്ക്  വാരിക്കോരി കൊടുക്കേണ്ട അത്ര  വില കുറഞ്ഞ ഒരു വസ്തുവല്ല,  കുഞ്ഞുങ്ങള്‍. ധാരാളം ഉള്ളതുകൊണ്ട് എങ്ങനെ വേണമെങ്കിലും ദുരുപയോഗം ചെയ്യാമെന്ന ഗതികേടില്‍ നിന്ന് ഏറ്റവും  ആദ്യം രക്ഷപ്പെടേണ്ടത് മനുഷ്യവംശത്തിന്‍റെ  ഭാവിയും നിലനില്‍പ്പുമായ കുട്ടികളാണ്.

കുട്ടികളുടെ സുരക്ഷിതത്വം  യഥാര്‍ഥത്തില്‍ ആ കുട്ടിയുടേയോ രക്ഷാകര്‍ത്താക്കളുടേയോ  മാത്രം ഉല്‍ക്കണ്ഠയല്ല. അത്  ഒരു  രാജ്യത്തിന്‍റെ മുഴുവന്‍ ഉല്‍ക്കണ്ഠയാവേണ്ടതാണ്.  

ഈ വാചകങ്ങള്‍ കുറിക്കുമ്പോള്‍ ഇറാക്കില്‍ നശിച്ചൊടുങ്ങിയ  കുഞ്ഞുങ്ങളും ഇപ്പോള്‍ പാലസ്തീനില്‍ ഒടുങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളും ........ അങ്ങനെ ലോകമാകമാനം മുതിര്‍ന്നവരുടെ അഹന്തയിലും പരസ്പരമുള്ള ക്രൌര്യത്തിലും ദഹിച്ചുപോയവരും പാതി വെന്തവരുമായ  എല്ലാ കുഞ്ഞുങ്ങളും ... എന്‍റെ  കണ്ണുകളില്‍ ... അവരുടെ കരച്ചില്‍ എന്‍റെ  കാതുകളില്‍..... അവരുടെ കൊച്ചുശരീരങ്ങളുടെ  വിറയല്‍ എന്‍റെ വിരലുകളില്‍...  കാരണം 

ഞാനും ഒരു മുതിര്‍ന്ന വ്യക്തിയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തില്‍ എനിക്കും ചുമതലകളുണ്ട്.

67 comments:

ജന്മസുകൃതം said...

ഇറാക്കില്‍ നശിച്ചൊടുങ്ങിയ കുഞ്ഞുങ്ങളും ഇപ്പോള്‍ പാലസ്തീനില്‍ ഒടുങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളും ........ അങ്ങനെ ലോകമാകമാനം മുതിര്‍ന്നവരുടെ അഹന്തയിലും പരസ്പരമുള്ള ക്രൌര്യത്തിലും ദഹിച്ചുപോയവരും പാതി വെന്തവരുമായ എല്ലാ കുഞ്ഞുങ്ങളും ... എന്‍റെ കണ്ണുകളില്‍ ... അവരുടെ കരച്ചില്‍ എന്‍റെ കാതുകളില്‍..... അവരുടെ കൊച്ചുശരീരങ്ങളുടെ വിറയല്‍ എന്‍റെ വിരലുകളില്‍... കാരണം

ഞാനും ഒരു മുതിര്‍ന്ന വ്യക്തിയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തില്‍ എനിക്കും ചുമതലകളുണ്ട്.
ഈ ഓർമ്മപ്പെടുത്തൽ കൂടിയില്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യം ശ്രദ്ധിക്കാൻ ആർക്കുണ്ട് നേരം...?
ഓർമ്മപ്പെടുത്തിയിട്ടും എന്തുണ്ട് കാര്യം.....?!!
എച്മു....വളരെ നന്നായി എഴുതി.....ഭാവുകങ്ങളോടെ,

mini//മിനി said...

എന്റെ എച്ച്മു,, എന്താ പറയേണ്ടത്? ഇവിടെ കണ്ണൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചത് ആരൊക്കെയാണെന്നറിയുമോ? സ്വന്തം അച്ഛൻ, 15 വയസുള്ള ചേട്ടൻ, അമ്മാവൻ (അമ്മയുടെ സഹോദരൻ, അയാൾ അതിനായിമാത്രം അകലെയുള്ള വീട്ടിൽ നിന്ന് സഹോദരിയുടെ വീട്ടിലേക്ക് വന്നതാണ്), പിന്നെ വികലാംഗനായ ബന്ധുവും,,, സ്വന്തം പാർട്ടിക്കാരനെ അറസ്റ്റ് ചെയ്യുമ്പോൾ ഉറഞ്ഞുതുള്ളന്ന നേതാക്കന്മാരൊക്കെ എവിടെപോയി? വനിതാ കമ്മീഷനൊക്കെ എവിടെ? സഹോദരബന്ധത്തിൽ ഒരു കളങ്കവും ഇല്ലെന്ന് കമന്റ് എഴുതിയരൊന്നും ഇത് അറിയുന്നില്ലെ?

Unknown said...

ഇപ്പോള്‍ പത്രം വായിക്കാന്‍ തന്നെ പേടിയാണ്..മിക്കവാറും എല്ലാ ദിവസവും കാണും ഒരു വാര്‍ത്ത ഇങ്ങനെ ഉള്ളത്...
കാര്യങ്ങള്‍ വ്യക്തമായും നല്ല ഭാഷയിലും പറയാന്‍ സാധിച്ചിട്ടുണ്ട് എച്ച്മുവിനു ...കാലോചിതമായ പോസ്റ്റ്‌ ...

K@nn(())raan*خلي ولي said...

@@
കണ്ണൂരിന്റെ പൊന്നോമന ബ്ലോഗേഴ്സായ ലീലേച്ചിയും മിനിച്ചേച്ചിയും പറഞ്ഞു കഴിഞ്ഞു!
അതിലപ്പുറം ഈ കണ്ണൂരാന്‍ എന്ത് പറയാനാ!

(മനുഷ്യനാവുക ഒരു കല മാത്രമല്ല കര്‍മ്മവുമാണ്.
എനിക്ക് പറയാനുള്ളത് 'കല്ലിവല്ലി'യിലെ പതിനാലാമത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്)

**

ഇ.എ.സജിം തട്ടത്തുമല said...

തെരുവോരങ്ങളിലൂടേ അനാഥബാല്യങ്ങൾ ഒട്ടിയ വയരുമായി ദൈന്യതയോടെ നീങ്ങുമ്പോൾ ഭരണകൂടത്തിന്റെ സാന്നിദ്ധ്യം അനുഭവപ്പെടാതെ പോകുന്നു. ഒരു ഭരണകൂടമുള്ളീടത്ത് ഈ ദൈന്യതകൾ ഉണ്ടായിക്കൂടാത്തതാണ്.

Cv Thankappan said...

"ദൈവം പ്രത്യക്ഷപ്പെട്ട് എനിക്കൊരു വരം തരാമെന്ന് പറഞ്ഞാല്‍ ഒറ്റക്കാര്യം മാത്രമേ ഞാന്‍ ദൈവത്തോട് ചോദിക്കുകയുള്ളൂ. കുഞ്ഞുങ്ങളെ യാതൊരു ഉപാധികളുമില്ലാതെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ താല്‍പര്യമില്ലാത്ത സ്ത്രീയ്ക്കും പുരുഷനും ഒരു കാരണവശാലും കുട്ടികളെ ലഭിക്കരുത്. അവരെ സ്വന്തം കൂട്ടുകാരായി കാണാനാവാത്തവര്‍ക്ക്, കുട്ടികളോട് ഹൃദയം തുറന്ന് സംസാരിക്കാന്‍ സാധിക്കാത്തവര്‍ക്ക്, കുഞ്ഞുങ്ങള്‍ക്ക് മുമ്പില്‍പ്പോലും സ്വന്തം ഈഗോ മാത്രം ജയിക്കണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് അവരുടെ മാതാപിതാക്കന്മാരാവാനുള്ള, രക്ഷാകര്‍ത്താക്കളാകാനുള്ള അവസരമുണ്ടാകരുത്. അതിനുള്ള ഒരു ജീന്‍ മ്യൂട്ടേഷനോ പരിണാമചക്രത്തില്‍ ഒരു വൃത്തവ്യതിയാനമോ തീര്‍ച്ചയായും സംഭവിക്കണം. ഇപ്പോഴത്തേതു മാതിരി അല്‍പം പോലും അര്‍ഹിക്കാത്തവര്‍ക്ക് വാരിക്കോരി കൊടുക്കേണ്ട അത്ര വില കുറഞ്ഞ ഒരു വസ്തുവല്ല, കുഞ്ഞുങ്ങള്‍. ധാരാളം ഉള്ളതുകൊണ്ട് എങ്ങനെ വേണമെങ്കിലും ദുരുപയോഗം ചെയ്യാമെന്ന ഗതികേടില്‍ നിന്ന് ഏറ്റവും ആദ്യം രക്ഷപ്പെടേണ്ടത് മനുഷ്യവംശത്തിന്‍റെ ഭാവിയും നിലനില്‍പ്പുമായ കുട്ടികളാണ്."

ശക്തവും,വ്യക്തവുമായ കാഴ്ചപ്പാട്.
കുട്ടികളെ ദ്രോഹിക്കുന്നവരെ രക്ഷപ്പെടാന്‍ പറ്റാത്തവിധത്തില്‍
കര്‍ശനമായ ശിക്ഷനല്‍കാനുള്ള നടപടികള്‍ ഉണ്ടാകണം. കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധചെലുത്താത്ത രക്ഷകര്‍ത്താക്കള്‍ക്ക്‌ നിര്‍ബന്ധമായും
ബോധവല്‍ക്കരണം നടത്തണം. അതുപോലെതന്നെ കുട്ടികള്‍ക്കും.
കാലോചിതമായ ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചതിന് അഭിനന്ദനങ്ങള്‍.,. .
ആശംസകളോടെ

Sidheek Thozhiyoor said...

കുട്ടികളുടെ സുരക്ഷിതത്വം യഥാര്‍ഥത്തില്‍ ആ കുട്ടിയുടേയോ രക്ഷാകര്‍ത്താക്കളുടേയോ മാത്രം ഉല്‍ക്കണ്ഠയല്ല. അത് ഒരു രാജ്യത്തിന്‍റെ മുഴുവന്‍ ഉല്‍ക്കണ്ഠയാവേണ്ടതാണ്.
പറയേണ്ടത് പറയേണ്ടപോലെ പറഞ്ഞു എച്ചുമു.

ശ്രീനാഥന്‍ said...

വെറി പിടിച്ച മനുഷ്യരുടെ ഇരകളാകുന്ന കുട്ടികളെപ്പറ്റിയുള്ള ഈ കുറിപ്പ് നന്നായി.കുഞ്ഞുങ്ങളുടെ ദുരിതം പോലെ മനസ്സുലയ്ക്കുന്ന മറ്റൊന്നില്ല.ചില കുട്ടികളുടെ മന്ദാരപ്പൂ പോലെ മൃദുലമായ തലയിലും ദൈവം കട്ടപ്പാര കൊണ്ട് ജീവിതത്തിന്‍റെ വായിക്കാന്‍ പ്രയാസമുള്ള അക്ഷരമാല രക്താർബുദത്തിന്റെ രൂപത്തിൽ എഴുതുന്നത് കണ്ട് വെല്ലൂർ ആശുപത്രിയിൽ വെച്ച് ഹൃദയം നുറുങ്ങിപ്പോയിട്ടുണ്ട്. പക്ഷേ,ഇത് മനുഷ്യന്റെ തന്നെ ക്രൂരതയല്ലേ? കൊന്നു കളയണം ഇവനെയൊക്കെ.

ശ്രീ said...

ശരിയാണ് ചേച്ചീ... കുട്ടികളുടെ സുരക്ഷിതത്വത്തില്‍ നമുക്കെല്ലാവര്‍ക്കും ചുമതലകളുണ്ട്.

പീഡനകഥകളേ എങ്ങും കേള്‍ക്കാനുള്ളൂ എന്നായിരിയ്ക്കുന്നു... :(

Echmukutty said...

ആദ്യവായനക്ക് എത്തിയ ജന്മസുകൃതത്തിനു നന്ദി..
കുഞ്ഞുങ്ങളോടുള്ള നമ്മള്‍ മുതിര്‍ന്നവരുടെ പെരുമാറ്റം നമ്മുടെ സകല കാപട്യത്തിന്‍റേയും പൊള്ളുന്ന ഉദാഹരണമാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. ജന്മസുകൃതം വായിച്ചതിലും അഭിപ്രായം എഴുതിയതിലും സന്തോഷം.

ആ ദുരന്തം അറിഞ്ഞിരുന്നു,മിനി ടീച്ചര്‍. മനുഷ്യന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ പേടിയാവുകയാണ്. അച്ഛനും ചേട്റ്റനും അമ്മാവനും ചതിക്കുന്ന ഭയാനകലോകമെന്തിനാണ്?

ഒറ്റയാനും കണ്ണൂരാനും നന്ദി. കണ്ണൂരാന്‍റെ ആ പോസ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ടല്ലോ.

സജിം തട്ടത്തുമലയ്ക്കും തങ്കപ്പന്‍ ചേട്ടനും സിദ്ദീക് ജിക്കും നന്ദി.

ശ്രീനാഥന്‍ മാഷിനും ശ്രീക്കും നന്ദി. മാഷ് പറഞ്ഞത് ശരിയാണ്. പലപ്പോഴും അങ്ങനെ തോന്നിപ്പോയിട്ടുണ്ട്.

സ്മിത മീനാക്ഷി said...

ഈ " സാംസ്ക്കാരിക " സത്യങ്ങള്‍ എത്ര ഭീകരമാണ്, നാം ജീവിക്കുന്ന ലോകം എത്ര നികൃഷ്ടമാണ്..

ente lokam said...

ചിരിക്കാനും പഠിക്കാനും പ്രതികരിക്കാനും ഉള്ള
അവകാശം നിഷേഷിക്കുക...സ്നേഹിക്കപ്പെടാന്‍ ഉള്ള
അവസ്കാശം നിഷേധിക്കുക എതിര്‍ക്കാന്‍ ശക്തി ഇല്ലാത്ത
ഈ കുഞ്ഞുങ്ങളോട് ചെയ്യുന്നത് ഏതു എല്ലാം വകുപ്പില്‍പ്പെടുത്തി
ശിക്ഷിക്കപ്പെടെണ്ട കുറ്റം ആണ്?

എന്നിട്ടും ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു...നാം ഒക്കെ കണ്ടു കൊണ്ടും..
ഇനിയും എച്ച്മുവിന്റെ തൂലിക ശബ്ദിക്കട്ടെ..എന്നെങ്കിലും ആരെങ്കിലും
കേള്‍ക്കും എന്ന പ്രത്യാശയോടെ നാം എല്ലാം....

ഭാനു കളരിക്കല്‍ said...

ഈ പോസ്റ്റ് വായിക്കാതെ പോകുകയാണ് എച്ചുമു. എനിക്കിത് വായിക്കാന്‍ ആവില്ല.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

"കുഞ്ഞുവാവ ലൈംഗിക തൊഴിലാളി"
ആ പദം മാത്രം മതി മനസു വേദനിക്കാൻ...
ഈ എഴുത്തിനു കാരണക്കാരായ കാടന്മാർ ഇതു വായിക്കില്ലല്ലോ...
നല്ല ലേഖനം

ആമി അലവി said...

ദൈവമേ .... എന്ന് നീട്ടി വിളിച്ചുകൊണ്ടാല്ലാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല ഈ കുറിപ്പ്. കുട്ടികളെ പീഡിപ്പിക്കാന്‍ മത്സരിക്കുകയാണോ മലയാളികള്‍ എന്ന് തോന്നും ഓരോ ദിനവുമുള്ള പത്രവാര്‍ത്തകള്‍ വായിച്ചാല്‍ . സ്വന്തം അച്ഛനമ്മമാരുടെ അരികില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലാത്ത കാലം . കുറെ നാള്‍ മുന്‍പ് ഒരു സര്‍വേ ഫലത്തില്‍ പെണ്‍കുഞ്ഞുങ്ങളെ അച്ഛനെ എല്പിച്ചുകൊണ്ട് പുറത്തുപോകാന്‍ മടിക്കുന്നവരാണ് ഏറെ സ്ത്രീകളും എന്നു കണ്ടു. അന്നത് അവിശ്വസനീയമായി തോന്നി . പക്ഷെ ഇന്ന് അതിന്റെ കാരണം വ്യക്തമാകുന്നു. കുഞ്ഞുങ്ങളോട് ഇപ്രകാരം പെരുമാറുന്നത് ഒരു സ്വഭാവ വൈക്യലമോ , മാനസിക തകരാറോ , ലഹരിക്ക് അടിമപ്പെട്ടവരോ, ആകാനാണ് സാധ്യത . അല്ലാതെ ബോധമുള്ള ഒരാള്‍ക്ക്‌ ഇങ്ങിനെയൊക്കെ ചെയ്യാനാകുമോ? എച്ചുമു പറഞ്ഞ പന്ത്രണ്ടു വയസ്സുകാരന്റെ കഥപോലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ കഥ കേട്ടിടുണ്ട് . സ്വന്തം അച്ഛന്‍ പരീക്ഷിചിരുന്നത് ആ കുഞ്ഞിനെ ആയിരുന്നു . വാ നിറയെ വ്രണവുമായി കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ ഡോക്ടറെ കാണിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തായത് . അതപതികുന്ന ഇത്തരം അച്ഛനമ്മമാര്‍ക്ക് ദൈവം കുഞ്ഞുങ്ങള്‍ എന്ന അനുഗ്രഹം നല്കാതിരിക്കട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കാം അല്ലെ?

കൊമ്പന്‍ said...

കുട്ടികളെ നമ്മള്‍ പറയാറുള്ളത് ഇന്നിന്‍റെ വരദാനവും നാളെയുടെ വാഗ്ദാനവും ആണെന്നാ
ആ വാഗ്ദാനം യാഥാര്‍ത്ഥ്യം ആവണമെങ്കില്‍ നമ്മള്‍ അവരെ പരിപാലിക്കുന്നതില്‍ പിശുക്ക് കാനിക്കാതിരിക്കണം
ഒരു പരിധി വരെ തള്ള കോഴി കുഞ്ഞുങ്ങളെ ച്ചിരകിന്റെ അടിയില്‍ ഒളിപ്പിക്കുന്നത് പോലെയും ചിക്കി ചെകഞ്ഞു ഭക്ഷണം നല്‍കുന്ന പോലെയും സംരക്ഷിക്കണം അത് പ്രാപഞ്ചിക നിയമമാണ് ഇതില്‍ മനുഷ്യന്‍ അല്ലാത്ത എല്ലാ ജീവജാലവും അവരുടെ പരമ്പര നിലനിര്‍ത്തുന്ന ദൈവകല്പ്പിതമായ രീതിയില്‍ തന്നെ സംരക്ഷിക്കുമ്പോള്‍
മനുഷ്യന്‍ മനുഷ്യന്‍ പുതിയ കാരണങ്ങള്‍ അതില്‍ നിന്ന് വ്യതി ചലിക്കുന്നു ആ വ്യതി തക്കം പാര്‍ക്കുന്ന കഴുക കണ്ണുകള്‍ക്ക് സൌകര്യം ആവുന്നു നല്ല പോസ്റ്റ്

keraladasanunni said...

ഞാനും ഒരു മുതിര്‍ന്ന വ്യക്തിയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തില്‍ എനിക്കും ചുമതലകളുണ്ട്.


ഓരോരുത്തരുടേയും മനസ്സില്‍ ഈ തോന്നലുണ്ടാവണം 

ഷാജു അത്താണിക്കല്‍ said...

കുട്ടികളാണ് ഇന്ന് വാർത്താ പേജുകളിൽ മിക്കതും, അതിന്ന് രണ്ട് വശങ്ങൾ ഉണ്ട്, ഒന്ന് ഇരയാക്കുന്നവർ മറ്റൊന്ന് ക്രിമിനലുകളാക്കുന്നവർ, ഇന്ന് രണ്ട് ഭാഗവും സുരക്ഷിതരല്ല,
ഇരയാകുന്നത് ലോകത്ത് മൊത്തവും, കേരളപോലെയുള്ള മോറൽ വല്യൂവിൽ അമിത ശ്രദ്ധയുള്ള സ്റ്റേറ്റിൽ മനുഷ്യന്റെ ജീവിത രീതിക്ക് ഒപ്പം ക്രിമിനലിസവും വളർന്ന് പന്തലിച്ചിരിക്കുന്നു, അതിന്റെ ഭാഗമായി തന്നെ രണ്ടാം ഭാഗം അതവ കുട്ടികൾ ക്രിമിനലുകളാക്കുന്നതും ഈ ഒരു ക്രിമിനലിസത്തിന്റെ അതിപ്രസരം തന്നെ,

വരും തലമുറയെ ഭയക്കണം...........

Salim Veemboor സലിം വീമ്പൂര്‍ said...

പലയിടത്തും ഇത്തരം സംഭവങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നും ആണ് ഉണ്ടാവുന്നത് , സ്വയം നന്നാവാതെ എങ്ങനെ മറ്റുള്ളവരെ നന്നാക്കാന്‍ നമുക്ക് കഴിയും . " ദൈവത്തിന്റെസ്വന്തം നാട് " എന്നു പറഞ്ഞു നടക്കുന്ന കേരളം ഇന്ന് " സാത്താന്റെ സന്തതികളുടെ കയ്യിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാഴ്ച " തികച്ചും വേദനാജനകം തന്നെയാണ് .

റോസാപ്പൂക്കള്‍ said...

"ഞാനും ഒരു മുതിര്‍ന്ന വ്യക്തിയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തില്‍ എനിക്കും ചുമതലകളുണ്ട്. "

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 23 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇത് ഒരു ജില്ലയിലെ മാത്രം കണക്കായി കണക്കാക്കേണ്ടതില്ല. ഓരോ ജില്ലയിലും കണക്കില്‍ പെടാത്തത് എത്രയോ ഇരട്ടിയായിരിക്കും.

മുകിൽ said...

ഉള്ളിലെ ലാവ കൊണ്ടെഴുതിയതാണു ഇത്. എനിക്കു ഉള്ളില്‍ കുമിഞ്ഞതൊക്കെ ഇതില്‍ നിറഞ്ഞൊഴുകിയിട്ടുണ്ട്. എഴുത്തിനു അഭിനന്ദനങ്ങള്‍ എച്മു. വല്ലാത്തൊരു നീറല്‍ എങ്കിലും..

ചന്തു നായർ said...

പലതും തുറന്ന് പറയുമ്പോൾ പലരുടേയും നെറ്റി ചുളിയും..പെൺകുട്ടികളുടെ, കൂമ്പി വരുന്ന മാർവ്വിടം കാണൂമ്പോൾ..അതിലൊന്ന് കയറിപ്പിടിക്കാനും,കശക്കിയുടക്കനും താല്പര്യപ്പെടുന്ന ആണുങ്ങളാണ്..നമ്മുക്ക് ചുറ്റിലും..എല്ലാരുമല്ലാ.. ആരുടെകൂടെ,എപ്പോൾ,എവിടെവച്ച്,എങ്ങനെ പെരുമാറണമെന്ന് ഇന്ന് പലർക്കും അറിഞ്ഞുകൂടാ...പെണ്ണ് എന്നാൽ (കുട്ടികളായാലും,കുമാരിയായലും,വയസ്കരായാലും) ഭോഗവസ്തു എന്ന് കാണൂന്നവരാണ് 10% ആണുങ്ങളും...അവർ ഒരിക്കലും നന്നാകില്ലാ..നല്ല അടികൊടുത്താലേ അവന്മാരൊക്കെ മാറൂ...ഇല്ലെങ്കിൽ അവന്റെയൊക്കെ ജനനേന്ദ്രിയം കടക്കലേ വച്ചു കണ്ടീച്ച് കടലിൽ എറിയണം..പുരഷൻ എന്ന ലേബലിൽ അറിയാൻ നാണീക്കുന്നൂ..ഇതൊക്കെ വായിക്കുമ്പോൾ.....എച്ചുമൂ...എഴുത്തിനു ആശംസകൾ......

Junaiths said...

എച്മൂ... കുഞ്ഞുങ്ങളെ എന്നിനി കുഞ്ഞുങ്ങളായി കാണും എല്ലാവരും :(

Unknown said...

എച്മുവേച്ചീ, തൊലിപ്പുറത്തുണ്ടായ പ്രണയ വിരഹ ആകുലതകളെയും, നൊസ്റ്റാൾജിയകളെയും പറ്റി എഴുതികൂട്ടുന്ന മുഖ്യധാരാ എഴുത്തുകാർക്കും, ബ്ലൊഗേർസിനും ഇടയിൽ എച്മു വേറിട്ട് നിൽക്കുന്നതും നമ്മളൊക്കെ നിങ്ങളുടെ ഫാനായി മാറ്റുന്നതുമൊക്കെ നിങ്ങൾ ഇത്തരം നേർകാഴ്ച പകർന്നു തരുന്ന കണ്ണടയാവുന്നത് കൊണ്ടാണു ..

ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയേണ്ട മാധ്യമങ്ങൾ ഐശ്വര്യറായിയുടെ പ്രസവത്തിനും, സന്തോഷ് പണ്ഡിറ്റിനും പുറകെയും, രാഷ്ട്രീയക്കാർ കൊച്ചിമെട്രോയുടെ അഴിമതി സാധ്യതകൾക്കും, പച്ചബ്ലൗസ് വിവാദങ്ങൾക്കും, ഗ്രൂപ്പു നാടകങ്ങൾക്കും പുറകേയായതുമാണു നമ്മുടെ നാടിന്റെ ശാപം...

പട്ടേപ്പാടം റാംജി said...

ഞങ്ങളുടെ പത്രത്തില്‍ "മലയാളം ന്യൂസ്" ആദ്യമായി എഴുതിയ കുറിപ്പ് വളരെ ശ്രദ്ധേയമായിരിക്കുന്നു. എത്ര പറഞ്ഞാലും എഴുതിയാലും കൂടിവരുന്ന ക്രൂരത....ഒന്നും പറയാനില്ല.

ഞാനും ഒരു മുതിര്‍ന്ന വ്യക്തിയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തില്‍ എനിക്കും ചുമതലകളുണ്ട്.

Manoraj said...

എനിക്ക് ചോദിക്കാനുള്ളത് ജുനൈദ് ചോദിച്ചു. ഇവിടെ നമ്മുടെ നാട് അധ:പതനത്തിന്റെ പാതയില്‍ ആണ്. പ്രസവം ചിത്രീകരിക്കുന്നതിനെ എതിര്‍ക്കുവാനും മരം വെട്ടുന്നതിനെ എതിര്‍ക്കുവാനും ഇവിടെ ആളുകള്‍ ഉണ്ട്. പക്ഷെ, നിഷ്കളങ്കരായ ബാല്യങ്ങള്‍ ചവിട്ടിയരക്കപ്പടുമ്പോള്‍ ഒന്ന് മുതലക്കണ്ണീരൊഴുക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.

വര്‍ഷിണി* വിനോദിനി said...

മൂന്നുവയസ്സുകാരിയിൽ നിന്നുള്ള തുടക്കം ന്റെ കണ്ണുകൾ നിറച്ച്‌ൂന്ന് അറിയിക്കട്ടെ..
ഇന്നൊരു രണ്ടാംക്ലാസ്സുകാരിയുടെ അമ്മയുടെ കണ്ണീരു കണ്ടുകൊണ്ടതാകാം..
സ്ക്കൂളിലേക്ക്‌ പ്രൈവറ്റ്‌ വണ്ടിയിൽ യാത്ര ചെയ്യുന്ന അവൾ ഇന്നലെ വിതുമ്പലോടെ അമ്മയെ അറിയിച്ചത്‌ തന്നെ വണ്ടിയിലെ ഏട്ടൻ ഉമ്മ വെക്കുന്നു എന്നായിരുന്നൂ..
ആ അമ്മയുടെ വിറക്കുന്ന ചുണ്ടുകളും കണ്ണീരും നിയ്ക്ക്‌ മറക്കാനാവുമോ..?

പൈമ said...

good post...

M. Ashraf said...

പ്രസക്തമായ കുറിപ്പ്
ടെച്ചെച്ച്മു. അന്നേ വായിച്ചു.
അഭിനന്ദനങ്ങള്‍

കല്യാണി രവീന്ദ്രന്‍ said...

വീണ്ടും സങ്കടമുള്ള ഒരു ബ്ലോഗ്‌. മക്കളെ പുറത്തിറക്കാന്‍ പേടിയാ എച്ചുമ്മു.. അവര്‍ കണ്ണും വെട്ടത്ത്ന്ന് മാറാതെ തള്ളക്കോഴീനെ പോലെയാ ഞാന്‍ നില്‍ക്കണേ. ആരും ദേഹത്ത് തൊടാന്‍ അനുവദിക്കരുതെന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട്. പക്ഷെ അതിന്‍റെ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ മറുപടി ഇല്ലായിരുന്നു.

പണ്ട് സ്കൂളില്‍ വച്ചൊരു കഥ കേള്‍ക്കാനിട വന്നു. എന്‍റെ കൂട്ടുകാരിലൊരാള്‍ നന്നേ ചെറുപ്പത്തില്‍ അടുത്തുള്ള വീട്ടിലെ ഭാര്യാഭര്‍ത്താക്കന്മാരുടെ ലൈംഗീഗ വിനോദത്തിനിരയായ കഥ. മുതിര്‍ന്നപ്പോളാണ് കാര്യങ്ങള്‍ മനസ്സിലാക്കിയത് . പിന്നീടതിനു psychiatrist ന്‍റെ സഹായം വേണ്ടിവന്നു.

ഈശ്വരാ കുട്ട്യോളെ കാത്തോളണേ..

Yasmin NK said...

areyum viswasikkanavaththoru kalam. nammelenthanu nammude makkalkk paranu kodukkuka.

vettathan said...

ദിവസവും പുറത്തു വരുന്ന വിവരങള്‍ വാക്കുകള്‍കൊണ്ടു വിവരിക്കാന്‍ പറ്റാത്ത വിധം അധമമാണ്.ഒരു സമൂഹമെന്ന ലേബലില്‍ നിലനില്‍ക്കാന്‍ നമുക്കുള്ള അര്‍ഹതയ്ക്ക് നേരെയുള്ള ചോദ്യങ്ങളാണ്.തികച്ചും കാലിക പ്രസക്തമായ പോസ്റ്റ്.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

നമ്മുടെ കുട്ടികളെ ആര് രക്ഷിക്കും ?

Sukanya said...

ആരോടും അക്രമം വേണ്ട. പ്രത്യേകിച്ച് കുട്ടികളോട്.
ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍..
നമ്മുടെ എച്ച്മുകുട്ടി കുട്ടികള്‍ക്കുവേണ്ടി ശക്തമായി പ്രതികരിച്ചു.

Admin said...

echmu..
cant say anything...

വീകെ said...

‘ധാരാളം ഉള്ളതുകൊണ്ട് എങ്ങനെ വേണമെങ്കിലും ദുരുപയോഗം ചെയ്യാമെന്ന ഗതികേടില്‍ നിന്ന് ഏറ്റവും ആദ്യം രക്ഷപ്പെടേണ്ടത് മനുഷ്യവംശത്തിന്‍റെ ഭാവിയും നിലനില്‍പ്പുമായ കുട്ടികളാണ്.’

ഈയിടെയല്ലെ നെതർലാണ്ടിന്റെ നിയമം മൂലം നമ്മുടെ ഒരു കുടുംബം അകത്തു പോയത്. കേട്ടവരെല്ലാം മൂക്കത്തു വിരൽ വച്ചു...!
ആ നിയമം ഏറ്റവും അത്യാവശ്യം വേണ്ടത് നമ്മൾക്കു തന്നെയാണ്..!!

പ്രയാണ്‍ said...


എന്തു പറയാന്‍?

നിങ്ങള്‍ അവളുടെ വസ്ത്രങ്ങളുടെ
അപര്യാപ്തതകളെപ്പറ്റി പറയുന്നു.

അല്‍പദൃശ്യമായ
ശരീര മുഴുപ്പുകളില്‍ പോലും
കാമമുണരുന്ന
പുരുഷ സത്വത്തിലെ
സ്വാഭാവികതയെപ്പറ്റി
വാചാലരാകുന്നു......

പുരുഷനെ വെറുതെ
ഉന്‍മത്തമാക്കുന്ന
അവളുടെ
കൊഞ്ചലുകളെപ്പറ്റി
വ്യാകുലപ്പെടുന്നു.....

പ്രലോഭനങ്ങള്‍ക്ക്
വഴിപ്പെടരുതെന്ന് വിലക്കുന്നു.
മാറ്റാനാവാത്ത ചിലതെന്ന്
ഒരിക്കല്‍കൂടി പറഞ്ഞുറപ്പിക്കുന്നു.
അതങ്ങിനേത്തന്നെയെന്നു
പരിതപിക്കുന്നു.

ഒരു ചോക്ലേറ്റ് കണ്ടുകൊതിച്ച്
കൊഞ്ചിച്ചിരിച്ച
ആ മൂന്നുവയസ്സുകാരിയെപ്പറ്റി
നിങ്ങളെന്ത് പറയും?

Echmukutty said...

ഇമ്മാതിരിയുള്ള കുഞ്ഞുവാവകളുടെ മുമ്പിലാണ് നമ്മുടെ എല്ലാ സാംസ്ക്കാരിക കാപട്യങ്ങളും നമ്മള്‍ ആടിക്കളിക്കുന്നത്, സ്മിത. അതാലോചിക്കുമ്പോള്‍ ഹൃദയം തകര്‍ന്ന് പോകുന്നു. വന്നതില്‍ വലിയ സന്തോഷം.

എന്‍റെ ലോകമേ നമ്മുടെ നിയമം ഒത്തിരി വലിയ കണ്ണകലങ്ങളുള്ള ഒരു വലയാണ്. അതിലൂടെ രക്ഷപ്പെടാന്‍ എളുപ്പമാണ്. പിന്നെ ആരു ആരെ ശിക്ഷിക്കാന്‍?

ഭാനു വന്നല്ലോ. വായിച്ചില്ലെങ്കിലും.......

ഡോക്ടര്‍ സര്‍ അങ്ങനെ വരാറില്ല, വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.ഇനിയും വന്ന് വായിക്കുമെന്ന് കരുതട്ടെ.

അനാമിക എഴുതിയത് കണ്ടു.പലപ്പോഴും ഹൃദയം നുറുങ്ങിപ്പോകാറുണ്ട്.....നിസ്സഹായത കൊണ്ട് തകര്‍ന്നു പോകാറുണ്ട്....



mayflowers said...

ഇപ്പോഴത്തെ വേവലാതി മുഴുവന്‍ കുഞ്ഞുങ്ങളെപ്പറ്റിയാണ്.
ഈ പോസ്റ്റിലെ ഓരോ വരികളും തീക്കനല്‍ പോലെ പൊള്ളിക്കുന്നു..
പീഡിപ്പിക്കുന്നവരെ ആരെയും ശിക്ഷിച്ചു കാണുന്നില്ല.പിന്നെങ്ങിനെ അവര്‍ വളരാതിരിക്കും?

Pradeep Kumar said...

കൂടുതൽ ഉച്ചത്തിൽ സമൂഹമധ്യത്തിൽ നിന്നി വിളിച്ചുപറയേണ്ട കാര്യങ്ങളാണ് എച്ചുമു പറഞ്ഞത്. ജോലിയുടെ പ്രത്യേകതകൊണ്ട് പല പാശ്ചാത്തലത്തിൽ നിന്നു വരുന്ന പല തരക്കാരായ കുട്ടികളുമായി ഇടപഴകേണ്ടി വരാറുണ്ട്.

കുട്ടികളോളം നിസ്സഹായരായി, അരക്ഷിതരായി,നിശ്ശബ്ദരായി എല്ലാത്തരം ചൂഷണങ്ങള്‍ക്കും വിധേയരാകുന്നവര്‍ ആരുമില്ലെന്ന് എച്ചുമു പറഞ്ഞത് നൂറുശതമാനം ശരിയാണ്. ചൈൽഡ്ലൈനിന്റെയും മറ്റും കണക്കുകളിൽ ഇനിയും ഉൾപ്പെടാതെ ആരുമറിയാതെ തകർന്നടിയുന്ന കുട്ടികൾ ഒരുപാട് ഉണ്ട്....

ഉചിതമായൊരു മുഖവുരയോടെ, വസ്തുനിഷ്ഠമായി കണക്കുകൾ നിരത്തി, സമൂഹം ചർച്ച ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു വിഷയം അവതരിപ്പിച്ച എച്ചുമുവിന്റെ ലേഖനം എല്ലാം കൊണ്ടും നന്നായിരിക്കുന്നു....

Echmukutty said...

കൊമ്പന്‍ വന്നതില്‍ സന്തോഷം. അച്ഛനമ്മമാര്‍ ഒന്നിച്ചു നിവര്‍ത്തിക്കേണ്ട ഒരു വലിയ ചുമതലയാണ് കുഞ്ഞുങ്ങളുടെ ജീവിതം. അത് ഭംഗിയായി ചെയ്യുക തന്നെ വേണം.
ഉണ്ണിച്ചേട്ടനും ഷാജുവിനും സലിമിനും നന്ദി. ഷാജുവും സലിമും ആദ്യമാണെന്ന് തോന്നുന്നു. ഇനിയും വരിക.
റോസാപ്പൂക്കള്‍ക്ക് നന്ദി. അറിയപ്പെടാത്ത സങ്കടങ്ങള്‍ ഇനിയും ഒരുപാടുണ്ടാവും പൂവേ.
മുകില്‍ എല്ലാമറിയുന്നു...നന്ദി, ഇനിയും വരിക.

Echmukutty said...

ചന്തുവേട്ടന്‍റെ ധാര്‍മികരോഷം മനസ്സിലാകുന്നു. നമ്മുടെ നിസ്സഹായതകളില്‍ എത്രമാത്രം കുറ്റകൃത്യങ്ങളാണ് നടക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ട്.

അറിയില്ല, ജുനയിത്. കുട്ടികളുടെ ദുര്‍ബലത മാറുന്ന കാലം വരുമെന്ന് വിചാരിക്കാം.

സുമേഷിനു നന്ദി. അഭിപ്രായം എഴുതിയതില്‍ സന്തോഷം.
രാംജിക്കും മനോരാജിനും നന്ദി.
വര്‍ഷിണി എഴുതിയത് വായിച്ച് എന്തു പറയണമെന്നറിയുന്നില്ല. ആ കുഞ്ഞിന്‍റെ വിഷമം ആവര്‍ത്തിക്കാതെ പരിഹരിക്കപ്പെട്ടിരിക്കുമെന്ന് കരുതട്ടെ.
പൈമയ്ക്ക് നന്ദി.





Echmukutty said...

കല്യാണിയുടെ അഭിപ്രായം വായിച്ചു.എനിക്ക് എന്തു പറയണമെന്ന് അറിഞ്ഞുകൂടാ...
മുല്ല,
വെട്ടത്താന്‍ ചേട്ടന്‍,
സിയാഫ് എല്ലാവര്‍ക്കും നന്ദി.
സുകന്യ,
ശ്രീജിത്ത് രണ്ടു പേര്‍ക്കും നന്ദി.
വി കെ പറഞ്ഞത് സത്യം.
പ്രയാണിന്‍റെ വരികള്‍ കുത്തിക്കയറുന്നവയാണ് ....വായിച്ച് വേദനിക്കാനേ കഴിയുന്നുള്ളൂ.
മേ ഫ്ലവേഴ്സ് പറഞ്ഞത് ശരിയാണ്.
പ്രദീപ് കുമാര്‍ എഴുതിയത് വായിച്ച് വേദന തോന്നുന്നു, അഭിനന്ദിച്ചതില്‍ സന്തോഷമുള്ളപ്പോഴും.....




Unknown said...

ഈ ലേഖനം വായിക്കുമ്പോള്‍ എന്റെ മനസിലൂടെ ഓടിയത് സത്യമേ വാ ജയതയിലെ ഒരു എപിസോടിലെ ഇതിന്റെ ദുരന്ത ഫലങ്ങള്‍ ജീവിതം കാലം അനുഭവിക്കുന്നവരുടെ മുഖമാണ്
ഇത് പോലെയുള്ളതു ഒരു തരത്തില്‍ അല്ലെങ്കില്‍ വേറെ ഒരു തരത്തില്‍ എല്ലാവര്യും ഇതിന്റെ ബലിയാടുകളാണ്. പക്ഷെ തുറന്നു പറയാന്‍ ആരും അങ്ങനെ തയ്യാരാവുന്നില്ല എന്ന് മാത്രം
പക്ഷെ ഇതിനു വേറെ ഒരു മുഖമുണ്ട് ഇന്ന് ഇത് പോലെ അവസ്ഥയില്‍ സ്വന്തം മകളെ അല്ലെങ്കില്‍ കുട്ടികളെ ലാളിക്കാന്‍ ഓമനിക്കാന്‍ കഴിയാതേ പോകുന്ന ഒരു അച്ഛന്റെ മാനസികാവസ്ഥ വളരെ പരിതപകരമായിരിക്കും

Unknown said...

പ്രിയപ്പെട്ട ചേച്ചി,
പണ്ടുള്ള മുത്തശിമാര്‍ പറയുന്ന പോലെ കലികാലം സുകൃതക്ഷയം അല്ലാതെ എന്ത് പറയാന്‍. നന്നായി എഴുതി ചേച്ചി.
സ്നേഹത്തോടെ,
ഗിരീഷ്‌

ഇലഞ്ഞിപൂക്കള്‍ said...

ഇത് വായിക്കാനുള്ള ത്രാണിയില്ല എന്ന് പറയുന്നത് ഭീരുത്വവും ഒളിച്ചോട്ടവുമാണെന്നറിയാം. ഭീരുവായതുകൊണ്ടുതന്നെയാണ് പലവട്ടം വന്ന് വായന തുടങ്ങിയിട്ടും ഒരു പാരാഗ്രാഫില്‍ കൂടുതല്‍ വായിക്കാനാവാതെ തിരികെ പോയത്.സകല പെണ്മക്കളേയും കാത്തുകൊള്ളണേ എന്ന പ്രാര്‍ത്ഥനമാത്രം.

Echmukutty said...

മൈഡ്രീംസിനു നന്ദി.
ഗിരീഷിനും നന്ദി.
ഇലഞ്ഞിപൂക്കള്‍ വന്നതില്‍ സന്തോഷം. പ്രാര്‍ഥന എല്ലാ കുട്ടികള്‍ക്കും വേണ്ടിയാകട്ടെ... പെണ്‍ കുട്ടികളെ ദ്രോഹിക്കുന്നവര്‍ പലപ്പോഴും ചെറിയ ആണ്‍ കുട്ടികളേയും ദ്രോഹിക്കാറുണ്ട്.

the man to walk with said...

:(

Rainy Dreamz ( said...

മുഴുവൻ വായിച്ചു തീർക്കാൻ വല്ലാതെ ബുദ്ധിമുട്ടി, ഒരു തേങ്ങലോടെ വല്ലാത്തൊരു ആധിയോടെ അല്ലാതെ ഇത് വായിച്ച് തീർക്കാനാവില്ല...

- സോണി - said...

നിശ്ശബ്ദരാക്കപ്പെടാന്‍ ഏറ്റവും എളുപ്പം കുഞ്ഞുങ്ങള്‍ ആയതുകൊണ്ട്... കുട്ടിക്കാലത്ത്‌ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുവരാത്ത കുഞ്ഞുങ്ങള്‍ വളരെ ചുരുക്കമാണ് എന്ന് തോന്നുന്നു. ഇപ്പോള്‍ ആണ്‍കുട്ടികളും സുരക്ഷിതരല്ല. മുന്‍പൊക്കെ വിജനമായ നാട്ടിന്‍പുറങ്ങളില്‍പോലും കുട്ടികള്‍ സ്വതന്ത്രരായിരുന്നു, കുറെയേറെ സുരക്ഷിതരും. ലേഖനം മനസ്സില്‍ തട്ടി.

Abduljaleel (A J Farooqi) said...

അഭിനന്ദനങ്ങള്‍...
ആശംസകളോടെ

Mizhiyoram said...

എല്ലാവരും ഒരുപാട് ചിന്തിക്കേണ്ട ഒരു വിഷയമാണിത്. മക്കളുള്ളവര്‍ പ്രത്യേകിച്ച്. ഓരോ പത്ര വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സ്വന്തം മക്കള്‍ അടുത്തില്ലാത്ത ആധിയാണ് മനസ്സില്‍.

ശങ്കരനാരായണന്‍ മലപ്പുറം said...

ദൈവം പ്രത്യക്ഷപ്പെട്ട് എനിക്കൊരു വരം തരാമെന്ന് പറഞ്ഞാല്‍ ഒറ്റക്കാര്യം മാത്രമേ ഞാന്‍ ദൈവത്തോട് ചോദിക്കുകയുള്ളൂ. കുഞ്ഞുങ്ങളെ യാതൊരു ഉപാധികളുമില്ലാതെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ താല്‍പര്യമില്ലാത്ത സ്ത്രീയ്ക്കും പുരുഷനും ഒരു കാരണവശാലും കുട്ടികളെ ലഭിക്കരുത്. അവരെ സ്വന്തം കൂട്ടുകാരായി കാണാനാവാത്തവര്‍ക്ക്, കുട്ടികളോട് ഹൃദയം തുറന്ന് സംസാരിക്കാന്‍ സാധിക്കാത്തവര്‍ക്ക്, കുഞ്ഞുങ്ങള്‍ക്ക് മുമ്പില്‍പ്പോലും സ്വന്തം ഈഗോ മാത്രം ജയിക്കണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് അവരുടെ മാതാപിതാക്കന്മാരാവാനുള്ള, രക്ഷാകര്‍ത്താക്കളാകാനുള്ള അവസരമുണ്ടാകരുത്. അതിനുള്ള ഒരു ജീന്‍ മ്യൂട്ടേഷനോ പരിണാമചക്രത്തില്‍ ഒരു വൃത്തവ്യതിയാനമോ തീര്‍ച്ചയായും സംഭവിക്കണം. ഇപ്പോഴത്തേതു മാതിരി അല്‍പം പോലും അര്‍ഹിക്കാത്തവര്‍ക്ക് വാരിക്കോരി കൊടുക്കേണ്ട അത്ര വില കുറഞ്ഞ ഒരു വസ്തുവല്ല, കുഞ്ഞുങ്ങള്‍. ധാരാളം ഉള്ളതുകൊണ്ട് എങ്ങനെ വേണമെങ്കിലും ദുരുപയോഗം ചെയ്യാമെന്ന ഗതികേടില്‍ നിന്ന് ഏറ്റവും ആദ്യം രക്ഷപ്പെടേണ്ടത് മനുഷ്യവംശത്തിന്‍റെ ഭാവിയും നിലനില്‍പ്പുമായ കുട്ടികളാണ് !!!!!

വേണുഗോപാല്‍ said...

ആയിരക്കണക്കിന് കുരുന്നുകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ പുറത്തു വരുന്നത് വിരലില്‍ എണ്ണാവുന്നവ മാത്രം. വല്ല കുട്ടികളും തുറന്നു പറഞ്ഞാല്‍ കുട്ടിയുടെ ഭാവിയെ ഓര്‍ത്ത്‌ മാതാപിതാക്കള്‍ ആയത് മറച്ചു പിടിക്കുന്നു. അങ്ങിനെ പല കുറ്റവാളികളും രക്ഷപ്പെടുന്നു. ഇത്തരം പീഡനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മ്മാണം ആവശ്യമാണെന്നിരിക്കെ തിമിരം ബാധിച്ച മിഴികളുമായൊരു ഭരണ വ്യവസ്ഥ നിലവിലുള്ള ഈ രാജ്യത്ത് നമ്മുടെ പ്രതീക്ഷകള്‍ അസ്ഥാനത്താണ്..

ഈ നല്ല കുറിപ്പിന് ആശംസകള്‍ !!

ഫൈസല്‍ ബാബു said...

ഒന്‍പതിനായിരത്തോളം കുഞ്ഞുവാവകളെ വര്‍ഷം തോറും ഇന്ത്യയില്‍ കാണാതാകുന്നു.

അഞ്ചുലക്ഷത്തോളം കുഞ്ഞുവാവകള്‍ വര്‍ഷം തോറും ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടപ്പെടുന്നു.

അഞ്ചു വയസ്സു മുതല്‍ പതിനഞ്ചു വയസ്സു വരെ പ്രായമുള്ള ഇരുപതു ലക്ഷം കുഞ്ഞുവാവ ലൈംഗികത്തൊഴിലാളികള്‍ നമ്മുടെ രാജ്യത്തുണ്ട്.

പതിനഞ്ചു വയസ്സു മുതല്‍ പതിനെട്ട് വയസ്സു വരെ പ്രായമുള്ള ലൈംഗികത്തൊഴിലാളികളുടെ എണ്ണം ഏകദേശം മുപ്പത്തഞ്ചു ലക്ഷം വരും.

=================================
ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ,,,ന്യൂസ്‌പേപ്പറില്‍ വന്നത് കൊണ്ട് കൂടുതല്‍ പേര്‍ വായിച്ചു എന്നതുറപ്പാ ,,എങ്കിലും ബ്ലോഗില്‍ ചേര്‍ത്തത് നന്നായി ,,വീണ്ടും വീണ്ടും വായിക്കാമല്ലോ

ഉബൈദ് said...
This comment has been removed by the author.
നിസാരന്‍ .. said...

ചില സത്യങ്ങള്‍ മനസ്സില്‍ കിടന്നു പിടയുന്നുണ്ടാകും. അതിങ്ങനെ തീക്ഷ്ണമായി ആരെങ്കിലും തുറന്നു പറയുമ്പോള്‍ പിടച്ചില്‍ ഇരട്ടിയാകും. ആസുരമായ ഒരു കാലത്തിന്റെ നേര്‍ക്കാഴ്ച. അടിയന്തിരമായി ഇറങ്ങി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. വളരെ ശക്തമായ ശിക്ഷ തന്നെ വിധിക്കണം ഇത്തരം അക്രമങ്ങള്‍ക്ക്. നിയമങ്ങള്‍ മാറ്റിയെഴുതിയാണെങ്കിലും. മനസ്സില്‍ തീ കോരിയിട്ടതിനു നന്ദി പറയുന്നില്ല. ബഹുമാനം മാത്രം

kochumol(കുങ്കുമം) said...

നല്ല ലേഖനം എച്ച്മൂ ! പ്രായപൂര്‍ത്തിയാകാത്ത മകളെ ആദ്യം പീഡിപ്പിച്ചതു സ്വന്തം പിതാവ് ഇന്നത്തെ പത്രത്തില്‍ കണ്ടത് ...വായിക്കുമ്പോള്‍ കണ്ണുനിറഞ്ഞു പോകുന്നു...എന്തൊരു കാലമാണിത് !!
>>ഞാനും ഒരു മുതിര്‍ന്ന വ്യക്തിയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തില്‍ എനിക്കും ചുമതലകളുണ്ട്.<< എന്ന തിരിച്ചരിവ് എല്ലാര്‍ക്കും ഉണ്ടായെങ്കില്‍ ഒരിക്കലും കുഞ്ഞുങ്ങള്‍ പീഡനം ഏറ്റുവാങ്ങേണ്ടി വരികയില്ലായിരുന്നു ..
"കുഞ്ഞുവാവ ലൈംഗിക തൊഴിലാളി" ശരിക്കും വേദനിക്കുന്ന വാക്ക്

jayanEvoor said...

എന്തു പറയാൻ...
ഒന്നും പറയാതെ ലജ്ജിതനായി തിരികെ പോകുന്നു... :(

Muralee Mukundan , ബിലാത്തിപട്ടണം said...

“കുട്ടികളുടെ സുരക്ഷിതത്വം യഥാര്‍ഥത്തില്‍ ആ കുട്ടിയുടേയോ രക്ഷാകര്‍ത്താക്കളുടേയോ മാത്രം ഉല്‍ക്കണ്ഠയല്ല. അത് ഒരു രാജ്യത്തിന്‍റെ മുഴുവന്‍ ഉല്‍ക്കണ്ഠയാവേണ്ടതാണ്.“
നട്ടിൽ വെച്ച് വായിച്ചിരുന്നൂ‍ൂ‍ൂ‍ൂ‍ൂ

ChethuVasu said...

Kerala is fast turning (or rather already turned into) a bunch of pervert nutheatds living in a lunatic cell..! The cowards cowards in the who is who positions in society are simply incapable of tackling this problem, given its magnitude .And given that problem is in the social psyche and not a visible one nor limited to a few individuals. Ostrich eyed society always looks the other way , prefer closing their eyes as if they are not affected by anyway and hence it is never their problem.. The reality is that no one is immune to the "social AMDS " that has fast caught up - The Acquired Morality Deficiency Syndrome.That is what I would call it.

From a Governmental Level Following steps need to be taken urgently.

1. Form Special task force in Police force with handpicked officers to handle such issues at the right earnest.There should be a separate wing in Police for this not to me mixed with current system

2. With immediate effect conduct raids in all shops that sell pornographic materials and perverted literature that promotes hibernated sub human traits to re manifest. We have come to a stage where freedom of an individual has to be compromised for the security of the society and for its ethical balance.

3.Use the media to positive effect. US the public and private owned media to start the crusade against this menace. At prime time show up ads that makes the society vigilant against such crimes and create awareness to anticipate and react. Promote serials and movies that promotes the ethical side of life and not the ones highlighting villans as heros..

4. Every Human being is born with both human and inhuman traits. It is the social upbringing ( not just parental upbringing) that determines which side get manifested to what extent. We have to engineer the society to make it deliver the best of humans.. Free for all game will take it only in reverse direction. In short : reward the GOOD and Punish the BAD . No not just by means of a law , that is hardly enough, not just by a government that too not enough. But it is the society which has to start rewarding the good and punishing the bad. A society in cocoon just wont do it.. But then when it forgets its basics, this is what we get..!!

Echmukutty said...

ദ മാന്‍ ടു വാക് വിത്,
റെയിനിഡ്രീംസ്,
സോണി,
അബ്ദുള്‍ ജലീല്‍,
അഷ്രഫ്,
എല്ലാവര്‍ക്കും നന്ദി.
ശങ്കരനാരായണന്‍ മലപ്പുറം....ഈയിടെയായി വരാറില്ല. വന്നതില്‍ വലിയ സന്തോഷം. ഇനിയും വരുമെന്ന് കരുതുന്നു.
വേണുഗോപല്‍,
ഫൈസല്‍,
നിസാരന്‍,
കൊച്ചുമോള്‍,
ജയന്‍,
ബിലാത്തിപട്ടണം. എല്ലാവര്‍ക്കും നന്ദി പറയട്ടെ.
ചെത്തു വാസുവിനെ കാണാറില്ലായിരുന്നു. വന്നതിലും ഇത്ര നല്ല ഒരു കമന്‍റെഴുതിയതിലും വലിയ സന്തോഷം.

വായിച്ച എല്ലാവരോടും ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞുകൊണ്ട്......



M. Ashraf said...

കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാം. എല്ലാവരും വായിക്കേണ്ട ഒരു ഉണര്‍ത്തപാട്ടാണ് ഈ കുറിപ്പ്. അഭിനന്ദനങ്ങള്‍

മാധവൻ said...

ചലനമറ്റ സമൂഹ മനസക്ഷിയുമായി ബോധപൂര്‌വ്വമായൊരു കലഹത്തിന് പേനത്തല കൂര്‍പ്പിച്ച് എച്ചുമു ഇങ്ങനെ നിരന്തരം എഴുതിയെറിയുന്ന ചിന്തകള്‍ക്ക് സലാം കേട്ടൊ.
വേദനയുണ്ട് ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ നിസ്സഹായതയോര്‍ക്കുമ്പോള്‍

മാധവൻ said...
This comment has been removed by the author.
Unknown said...

ചേച്ചി സങ്കടവും ചിന്തയും നിറക്കുന്ന ഒരു പോസ്റ്റ്‌, വീട്ടില്‍ ഉണ്ട് ഒരു കുഞ്ഞു വാവ... ചിന്തിക്കുംബോ തന്നെ ഭായമാകുന്നു

Jas said...

Ennne eppozhum sankadapeduthunna oru karyamanu chechi thurannu ezhuthiyathu .