Monday, June 24, 2013

ചില പാലങ്ങള്‍ ഒരു പുഞ്ചിരിയാല്‍ കടന്നു പോവുന്നത്....


https://www.facebook.com/groups/yaathra/permalink/495478413875551/
യാത്രാ ഗ്രൂപ്പ്.


ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ വരുമായിരുന്നു വീട്ടില്‍. ഇംഗ്ലീഷിലും മലയാളത്തിലും  വളരെ ചുരുക്കമായി  തമിഴിലും അച്ചടിക്കപ്പെട്ടവ. അക്ഷരമറിയാത്ത കാലത്തു പോലും ഒറ്റയ്ക്കിരുന്ന് അവയെല്ലാം  മറിച്ചു നോക്കുന്നതും നന്നെ  മടുക്കുമ്പോള്‍ അടുത്തെങ്ങും ആരുമില്ലെന്നു  ഉറപ്പു വരുത്തി,  അതില്‍  ചിലതൊക്കെ വലിച്ചു  കീറിക്കളയുന്നതും എനിക്കിഷ്ടമായിരുന്നു.

വളര്‍ച്ചയുടെ കാലഘട്ടത്തില്‍  ഏതോ  ഒരു ദിവസമാണ് ശങ്കര്‍ സിമന്‍റെന്നും അതുകൊണ്ട് പണിത പാമ്പന്‍ പാലമെന്നും  ഞാന്‍ കേള്‍ക്കുന്നത്.   അതൊരു പരസ്യമായിരുന്നു. ബലം കൂടിയ സിമന്‍റിന്‍റെ...  അതുപയോഗിച്ചു പണിത പാമ്പന്‍പാലത്തിന്‍റെ.... അച്ഛന്‍റെ അടുത്ത സുഹൃത്തായ ഉമാപ്പയാണ്  പാമ്പന്‍ പാലത്തെക്കുറിച്ച്  സംസാരിച്ചുകൊണ്ടിരുന്നത്. ഉമാപ്പ വിദഗ്ധനായ ഒരു  സിവില്‍ എന്‍ജിനീയര്‍ ആയിരുന്നു, അധ്യാപകന്‍ ആയിരുന്നു. ചെറിയ കുട്ടിയായിരുന്ന എനിക്ക് ഉച്ചരിക്കാന്‍  നന്നെ ബുദ്ധിമുട്ടുണ്ടായിരുന്ന മുസ്തഫ എന്ന ഘനഗംഭീരമായ  പേരായിരുന്നു  അദ്ദേഹത്തിന്‍റേത്. ആ പേര് എന്‍റെ ഇഷ്ടത്തിനു ഞാന്‍ മാറ്റിയതാണ് ഉമാപ്പ. പിന്നീട് ആ പേരില്‍ മാത്രമേ അദ്ദേഹത്തെ വീട്ടിലും എല്ലാവരും വിളിച്ചിരുന്നുള്ളൂ. 

പാമ്പന്‍ എന്ന പേര്  അല്‍പം വിറയലുണ്ടാക്കിയെങ്കിലും എനിക്കാകര്‍ഷകമായിത്തോന്നി. പാമ്പന്‍ പാലം വലിയൊരു പാമ്പായിരിക്കുമെന്ന് ഓര്‍മ്മിക്കുമ്പോഴൊക്കെ പറഞ്ഞറിയിക്കാനാവാത്ത  ഒരു ഭയവും വീര്‍പ്പുമുട്ടലും എന്നെ ഗ്രസിക്കും. അതുപോലെ തന്നെ ചെറുപ്പത്തില്‍ എന്‍റെ മനസ്സില്‍ എവിടുന്നോ വന്നു കുടിയേറി പാര്‍ത്ത   മറ്റൊരു വാക്കായിരുന്നു.... കുതിരാന്‍ കയറ്റമെന്നത്. അതിനൊരു കുതിരയുടെ മുഖമായിരിക്കുമെന്നു ഞാന്‍  വിചാരിച്ചുപോന്നു.പാലക്കാടു നിന്ന് തൃശ്ശൂര്‍ക്ക് പോവുമ്പോള്‍ കുതിരാന്‍ എന്നൊരു ഭയങ്കര കയറ്റമുണ്ടെന്നും വാഹനങ്ങളുടെ ടയറുകളും ബ്രേക്കുമെല്ലാം അവിടെ ഉച്ചത്തില്‍ കരയുമെന്നും  പിന്നീട് വളരെക്കാലം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്. 

അങ്ങനെ കാണാന്‍ കാത്തിരുന്ന പാമ്പന്‍ പാലത്തിലൂടെ ആദ്യം ഞാന്‍ കടന്നു പോയത് ഗാഢനിദ്രയിലായിരുന്നു.  അപ്പോഴൊരു  പാതിരാവുമായിരുന്നു. നേരം പുലര്‍ന്ന് രാമേശ്വരത്ത്  കണ്‍മിഴിച്ചപ്പോഴാണ് പാമ്പന്‍ പാലം കടന്നു പോന്നുവെന്ന സങ്കടം എന്നെ വേദനിപ്പിച്ചത്.  തിരിച്ചു വന്നതിനെക്കുറിച്ചാവട്ടെ   യാതൊന്നും എന്‍റെ മനസ്സില്‍  തെളിയുന്നുമില്ല.. ഞാനുറങ്ങുകയായിരുന്നുവോ അപ്പോഴും...   ദിവസങ്ങളില്‍  ഞാനൊരു ചെറിയ കുട്ടിയായിരുന്നിരിക്കണം... സ്നേഹവും സുരക്ഷിതത്വവും പകരുന്ന   കരവലയത്തെ കിനാക്കണ്ട്   ഉറങ്ങിപ്പോയൊരു  കൊച്ചു കുട്ടി... കരവലയം എത്ര പെട്ടെന്നാണ് അഴിഞ്ഞു പോകുന്നതെന്ന്  കൊച്ചുകുട്ടികള്‍ പതുക്കെ മാത്രമേ അറിയുകയുള്ളൂ. അപ്പോഴേക്കും ഭൂഖണ്ഡങ്ങള്‍ അകന്നു കഴിഞ്ഞിരിക്കും. കാലാവസ്ഥകള്‍ മാറി മറിഞ്ഞിരിക്കും.   

ചില യാത്രകളില്‍  ചിലര്‍ നമ്മോട്  സംസാരിക്കും .. ഒന്നോ രണ്ടോ വാചകങ്ങള്‍... ഒരുപക്ഷെ, ചെയ്യുന്ന ഏതൊരു  യാത്രകളിലുമധികം ആ വാചകങ്ങളാവും  നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുക.. അങ്ങനെ ഏതോ ഒരു ഏകാന്തമായ വഴിത്താരയിലാണ് ഞാനീ വാക്കുകള്‍ കേട്ടത്...  നിനക്ക് കാണാനുള്ളത് , നിനക്കുള്ളത്  നിന്‍റെ മുമ്പില്‍ വരിക തന്നെ ചെയ്യും.... കാത്ത് കാത്തിരുന്ന് കിട്ടുന്ന  യാത്രകളില്‍ നഷ്ടമാകാറുള്ള എല്ലാ കാഴ്ചകളിലും അനുഭവങ്ങളിലും  ആദ്യം ഒരു സങ്കടം നെഞ്ചിലുരുളുമെങ്കിലും പിന്നെ സാവധാനമായി  മനസ്സ് ഈ വാചകത്തില്‍ എത്തിച്ചേരാറുണ്ട്. അത്  പറഞ്ഞു  തന്നത്  അങ്ങനെയൊരാളായിരുന്നു... ബാട്ടി അല്ലെങ്കില്‍  ടിക്ട് എന്നറിയപ്പെടുന്ന, ഗോതമ്പു കൊണ്ടുണ്ടാക്കിയതും  നന്നേ ഘനമുള്ളതുമായ പഹാഡി റൊട്ടിയുടെ ഒരു കഷ്ണവും  സവാളയും മുറിച്ചു  തന്നുകൊണ്ട്  വടിയും കുത്തി  എനിക്കൊപ്പം വന്ന ഒരു സാധു...തണു തണുത്ത മഴ പെയ്യുന്നതിനു തൊട്ടു മുന്‍പുള്ള ഇരുളിമയില്‍ വേഗം നടന്ന്  ധര്‍മ്മ സത്രത്തിലെത്തും മുന്‍പേ... അതെവിടമായിരുന്നു... ചമോളിയോ ....  ജ്യോഷിമഠോ ... 

തനിച്ചായാലും ആരെങ്കിലും കൂട്ടുണ്ടായാലും യാത്രകളില്‍ പാലിക്കേണ്ട  സംയമനത്തെപ്പറ്റിയും അന്ന് ആ  സാധു എന്നെ ഓര്‍മ്മിപ്പിക്കുകയുണ്ടായി...  അഹന്തയും  അക്ഷമയും താനാണ്  കേമനെന്ന തെറ്റിദ്ധാരണയും യാത്രാ പരിസരങ്ങളെപ്പറ്റിയും അവിടത്തെ ജനങ്ങളെപ്പറ്റിയുമുള്ള അജ്ഞതയും   യാത്രികരുടെ  ശത്രുക്കളാണ്. കൂടുതല്‍ക്കൂടുതല്‍  യാത്രകള്‍ ചെയ്യുന്തോറും ആളൊഴിഞ്ഞ  ഹിമാലയ വീഥികള്‍ പലവട്ടം അളന്ന ആ സാധു പറഞ്ഞത് തികച്ചും സത്യമാണെന്ന് മനസ്സിലാക്കുകയായിരുന്നു ഞാന്‍. 

പാമ്പന്‍ പാലം കാണാന്‍ പിന്നെയും കൂടുതല്‍  അവസരങ്ങളുണ്ടായി. ഇന്ദിരാഗാന്ധി അന്നൈപ്പാലത്തില്‍ നിന്ന് തൊട്ട് താഴെയുള്ള റെയില്‍പ്പാലത്തിലൂടെ  ട്രെയിന്‍  പോകുന്നത് കാണാനും  അനവധി അനവധി മീന്‍  പിടുത്ത ബോട്ടുകളെ ഒന്നേ രണ്ടേ എന്ന്  എണ്ണമെടുക്കാനുമായി.  ഉപ്പും മുളകും  പുരട്ടിയ  മാങ്ങാക്കഷണങ്ങള്‍ അതീവ രുചിയോടെ തിന്നുകയും വര്‍ണാഭമായ നീളമേറിയ ശംഖ് മാലകളുടെ സൌന്ദര്യമാസ്വദിക്കുകയും ചെയ്തു.  അപ്പോള്‍ പാലത്തിനിരുവശവും ബംഗാള്‍ ഉള്‍ക്കടല്‍ കടല്‍പ്പച്ച നിറത്തിലെ തൂവെള്ള അലുക്കുകളിലെ, നേര്‍ത്ത ഉടയാടയില്‍ സര്‍വാംഗ മോഹിനിയായി തുള്ളിത്തുളുമ്പി..  

 ദേ ...   പുഞ്ചിരി,
 
പുഞ്ചിരിയോ?
 
അതെ....  നോക്കു .... 

അവളാണു പുഞ്ചിരി....  

എവിടെയായാലും എന്തു കണ്ടാലും അവള്‍ മിണ്ടുകയില്ല, അവള്‍ക്ക് ഒരു ചെവിയുടെ കേള്‍വി    കുറവാണ്.  അവളുടെ കൈകാലുകളും കഴുത്തും അനിയന്ത്രിതമായി ചലിക്കുകയോ കടുത്ത ബലത്തോടെ ശകലം പോലും  വഴങ്ങാതിരിക്കുയോ ചെയ്യും... ശാരീരിക ചലനങ്ങളെ നിയന്ത്രിക്കുന്ന മോട്ടോര്‍ നെര്‍വ് ഏകദേശം പൂര്‍ണമായും തകരാറായിപ്പോയ കുഞ്ഞായിരുന്നു അവള്‍.  എങ്കിലും സ്വന്തം മനസ്സും വികാരങ്ങളും  വെളിപ്പെടുത്താന്‍ കൈകാലുകളെയും കഴുത്തിനേയും ഇളക്കി ആട്ടിക്കാണിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അനിയന്ത്രിതമായ ഈ ബലം പിടുത്തം കൊണ്ട്  അവള്‍ക്കെപ്പോഴും മാംസപേശികളില്‍ വേദനയുണ്ടാവും. നമ്മള്‍ കൈകാലുകള്‍ തടവിക്കൊടുക്കുമ്പോള്‍ ആ  മുഖത്ത് ഒരു ചിരി വിരിയും...  ഏത് അവിശ്വാസിയ്ക്കും  അപ്പോള്‍  ദൈവം മുന്നില്‍ നിന്ന്   പുഞ്ചിരിക്കുന്നതായി തോന്നിപ്പോകും... അത്രമേല്‍  മനോഹരമാണ്  ദൈവികമാണ് ആ പുഞ്ചിരി. ആ പുഞ്ചിരിയും  ഇടയ്ക്കിടെയുള്ള  നാക്കു  നീട്ടലും  മൂന്നാലു തരം വ്യത്യസ്തങ്ങളായ മൂളലുകളും മാത്രമാണ് അവളൂടെ സ്വയം പ്രകാശനോപാധികള്‍.. ഒരിക്കലും ചികില്‍സിച്ചു  മാറ്റാനാവാത്ത ഗുരുതരമായ മസ്തിഷ്ക്ക തകരാറുകളാണവള്‍ക്ക്...എങ്കിലും അവളുടെ ബുദ്ധിശക്തിക്ക് കുറവൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു.

അതുകൊണ്ട് ഞാന്‍ മുടങ്ങാതെ അവളെ എല്ലാ എക്സര്‍ സൈസും ചെയ്യിച്ചു. വഴക്കമില്ലാത്ത ഒന്നും പിടിക്കാനാവാത്ത അവളുടെ കൈകാലുകളെ വഴക്കമെന്ന വാക്കിന്‍റെ അര്‍ഥമറിയിക്കാനാവുമോ എന്നു നോക്കാന്‍  മാത്രം.... അതൊരു അവസാനമില്ലാത്ത പരിശ്രമമായിരുന്നു.... 

മൂത്രമൊഴിക്കാനും അപ്പിയിടാനും  ഒന്ന് രണ്ട് എന്ന് വിരല്‍ മടക്കി ചോദിച്ച്  പഠിപ്പിച്ചു.

വിശക്കുന്നുവെന്നും ദാഹിക്കുന്നുവെന്നും  വയറ്റില്‍  തൊട്ടും  ചുണ്ടില്‍ തൊട്ടും  കാണിച്ചു  ശീലിപ്പിച്ചു. 

ചിത്രപുസ്തകങ്ങള്‍  കാണിച്ച് ആര് എന്ത് എവിടെ എപ്പോള്‍ എങ്ങനെ എന്നൊക്കെ വിശദീകരിച്ചു.. 

പുല്‍പ്പരപ്പിലും പൂഴിയിലും ചരലിലുമെല്ലാം അവളുടെ നിവരാത്ത കാലുകളേയും കൈകളേയും മെല്ലെ മെല്ലെ നിവര്‍ത്തി പതിപ്പിച്ചു. പുതിയ ഓരോ സ്പര്‍ശവും അവളില്‍ പുഞ്ചിരിയായി ഉതിര്‍ന്നു വീഴുമായിരുന്നു.  

ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. കാരണം  എനിക്കും ഇതിനെപ്പറ്റി യാതൊന്നും അറിയുമായിരുന്നില്ലല്ലോ. ഏറ്റവും എളുപ്പം ഏറ്റവും നിസ്സാരം എന്നൊക്കെ എന്നെപ്പോലെയുള്ളവര്‍ തെറ്റിദ്ധരിച്ചു  പോകുന്നതൊന്നും അത്ര  എളുപ്പവും  തീരെ നിസ്സാരവുമല്ലെന്ന് പുഞ്ചിരിയാണെനിക്ക് പറഞ്ഞു തന്നത്.  

എന്നിട്ടും വല്ലപ്പോഴുമൊക്കെ അവള്‍  ഉടുപ്പില്‍ മൂത്രമൊഴിച്ചു. അപ്പിയിട്ടു. ചിലപ്പോള്‍  എന്തിനെന്നറിയാതെ കരയുകയും മറ്റു ചിലപ്പോള്‍  കോപിക്കുകയും ചെയ്തു. പിണങ്ങുമ്പോള്‍ അവള്‍  ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും  വായ് തുറക്കില്ല.  എന്‍റെ വീഴ്ചകളില്‍ ദയവായി പൊരുത്തപ്പെടണമെന്ന് ഞാനവളോട് അപ്പോഴൊക്കെ  പറയുമായിരുന്നു. എങ്കിലും ചിലപ്പോള്‍ ഞാനും  ദേഷ്യപ്പെടുകയും അവളെ വഴക്കു പറയുകയും തല്ലുകയും ചെയ്തു. അപ്പോള്‍ അവള്‍   മുഖം  കുനിക്കാന്‍ ശ്രമിച്ച് നാക്കു നീട്ടാന്‍  ശ്രമിച്ച്  പിണക്കം നടിച്ച്... അങ്ങനെയങ്ങനെ... പിന്നീട്  ഞാനവളെ മാറോടു ചേര്‍ത്തുമ്മ വെയ്ക്കും ...   ഞാന്‍ പോകുന്നിടത്തെല്ലാം അവളെ കൊണ്ടു  പോകും. ഒരിടത്തു നിന്നും ഞാനവളെ മാറ്റി നിറുത്തിയില്ല.... അവളെനിക്ക്  ഒരിക്കലും അപമാനമായിരുന്നില്ല... അതുകൊണ്ട്  എന്‍റെ  കരവലയങ്ങള്‍ ഒരിക്കലും അവളില്‍ നിന്ന് അഴിഞ്ഞകന്നതുമില്ല.     

ഞങ്ങളൊന്നിച്ച് ഇന്ദിരാഗാന്ധി അന്നൈ പാലത്തില്‍ നില്‍ക്കുകയായിരുന്നു. പാക് കടലിടുക്ക് നീന്തിക്കടന്ന മിഹിര്‍ സെന്നിന്‍റെ  ഒരു  കുറിപ്പ് പണ്ടെപ്പോഴോ വായിച്ചത് അവ്യക്തമായെങ്കിലും  ഞാനോര്‍ക്കാതിരുന്നില്ല. അതിനു  മുന്‍പും അതിനു ശേഷവും അനവധി പേര്‍ ഈ കടലിടുക്കിന്‍റെ  പ്രലോഭനത്തെ  കീഴടക്കിയിട്ടുണ്ട്.   വണ്ടികള്‍ പാലത്തില്‍ പാര്‍ക്ക് ചെയ്യരുതെന്ന് ബോര്‍ഡൊക്കെയുണ്ടെങ്കിലും എല്ലാ സ്വകാര്യവാഹനങ്ങളും പാലത്തില്‍ അല്‍പനേരം നിറുത്തി  യാത്രികര്‍ തൊട്ടു താഴെയുള്ള  രണ്ടായി അകന്നു  മാറുന്ന റെയില്‍വേപ്പാലവും ശാന്തയായി പുഞ്ചിരിക്കുന്ന ബംഗാള്‍  ഉള്‍ക്കടലും നോക്കിക്കാണാറുണ്ട്.... 
 യുവമിഥുനങ്ങള്‍  പ്രണയാതുരമായ നോട്ടങ്ങളുമായി സാഗരനീലിമയുടെ പശ്ചാത്തലത്തില്‍ ക്യാമറയെ അഭിമുഖീകരിക്കാറുണ്ട്...ചില്ലറ തീറ്റസ്സാധനങ്ങളായ മാങ്ങയും പൈനാപ്പിളും നിലക്കടലയും വില്‍ക്കുന്നവരും  കൌതുകവസ്തുക്കളും ചിപ്പിമാലകളും വേണോ എന്നു ചോദിക്കുന്ന തമിഴത്തികളുമുണ്ടാവാറുണ്ട്.    

എന്‍റെ  കൈയില്‍  തൂങ്ങി,  വളഞ്ഞു പുളഞ്ഞ്   പാദങ്ങള്‍ നിലത്തു കുത്താനാവാതെ  .... അവള്‍  പുഞ്ചിരി പൊഴിച്ചു.  

എല്ലാ ഇല്ലായ്മകളിലും  വിടര്‍ന്നു ചിരിക്കുന്ന അവളെ പുഞ്ചിരി എന്ന്  മാത്രമല്ലേ  എനിക്ക് വിളിക്കാനാവുമായിരുന്നുള്ളൂ. 

അതുകൊണ്ട് മറ്റൊരു പേരും  ഞാനവള്‍ക്കു നല്‍കിയില്ല. 

ആ പാലങ്ങളെക്കുറിച്ചുള്ള എന്‍റെ ചെറിയ അറിവെല്ലാം ഞാനവളുമായി പങ്കുവെച്ചു...... എല്ലാമെല്ലാം പങ്കുവെയ്ക്കുന്നതു പോലെ... 

ആദ്യം മീറ്റര്‍ഗേജായി തുടങ്ങിയ റെയില്‍പ്പാലം 1914 ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇന്ത്യാരാജ്യത്തിനെ മണ്ഡപമെന്ന സ്ഥലത്തു നിന്നും  രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍  തുരുത്തുമായി ബന്ധിപ്പിക്കുന്ന ഈ പാലം  പാക് കടലിടുക്കിനു മുകളിലൂടെയാണ്. 2345 മീറ്റര്‍ നീളമുള്ള ഈ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലങ്ങളില്‍ രണ്ടാമത്തേതത്രേ. ആദ്യത്തേത്  മുംബൈയിലെ ബാന്ദ്രക്കും വര്‍ലിക്കും ഇടയിലുള്ള കടല്‍പ്പാലമാണ്. ‍  1989 ല്‍  മോട്ടോര്‍ വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റുന്നതും  അല്‍പം ഉയര്‍ന്നു  നില്‍ക്കുന്നതുമായ  ഇന്ദിരാഗാന്ധി അന്നൈ പാലം വരും വരെ പാമ്പന്‍പാലമെന്ന റെയില്‍പ്പാലം മാത്രമേ യാത്രായോഗ്യമായി ഉണ്ടായിരുന്നുള്ളൂ. വലിയ ബോട്ടുകള്‍ക്കു വേണ്ടി  അകന്നു മാറാന്‍  കഴിയുന്ന ഈ റെയില്‍പ്പാലം ബ്രിട്ടീഷുകാരുടെ  ഒരു നൂറ്റാണ്ട് മുമ്പത്തെ സാങ്കേതികവൈദഗ്ദ്ധ്യം ഇപ്പോഴും വിളിച്ചോതുന്നു. കാറ്റിന്‍റെ  ഗതി  അറിയിക്കാനുള്ള  സംവിധാനങ്ങള്‍  ഇവിടെയുണ്ട്.  ഇത്ര കുഴപ്പം പിടിച്ച   സമുദ്രമേഖലയിലായി  മറ്റൊരു പാലമുള്ളത്   അമേരിക്കയിലെ മിയാമിയിലാണു  പോലും. ബ്രിട്ടീഷുകാര്‍ പണിത പഴയ  മീറ്റര്‍ഗേജ് പാലം  ഇന്ത്യാ ഗവണ്മെന്‍റ്  2007 ല്‍  ബ്രോഡ് ഗേജാക്കി നവീകരിച്ചു. 
 
പാലത്തിലൂടെ തീവണ്ടി  ഛഗ്  ഛഗ് എന്ന് കടന്നു പോവുമ്പോള്‍ നിയന്ത്രിക്കാനാവാത്ത ശരീര ചലനങ്ങളില്‍ ആയാസത്തോടെയാണെങ്കിലും പുഞ്ചിരി  ട്രെയിന്‍ യാത്രക്കാര്‍ക്ക് റ്റാറ്റാ പറയുന്നുണ്ടായിരുന്നു....അതിന്‍റെ ഇടയ്ക്കും ഞാന്‍ പറഞ്ഞതെല്ലാം അവള്‍  പൂര്‍ണമായും മനസ്സിലാക്കിക്കാണുമെന്ന്, അവള്‍ക്കെന്നെ അറിയുമായിരിക്കുമെന്ന് വിശ്വസിക്കാനാണ്  ഇന്നും എനിക്കിഷ്ടം.

ഇത്തരം ചില  വിശ്വാസങ്ങളുടെ വിചിത്രമായ ബലമില്ലെങ്കില്‍  ഈ ജീവിതത്തെ  എങ്ങനെയാണ് ഞങ്ങള്‍ നേരിടുക ?

(തുടരും)

57 comments:

mini//മിനി said...

എച്ചുമു,, എല്ലാം ഒരു സ്വപ്നം പോലെ,,, വായിക്കാൻ രസമുണ്ടെങ്കിലും ആകെ ഒരു ദുരൂഹത,,

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തുടരനാണോ? അപ്പോൾ എന്ത് കമന്റും? ഏതായാലും പാമ്പൻ പാലത്തെ കുറീച്ച് ഒരു വിജ്ഞാനമൊക്കെ ഉണ്ടായി

Pushpamgadan Kechery said...

പുഞ്ചിരിക്ക് എന്തൊക്ക പറയാനുണ്ടാകും ഈ പാമ്പനെ പറ്റി ?
തുടർ വായനക്കായി കാത്തിരിക്കാം ..

prasanna raghavan said...

വീണ്ടും ഒരു എച്ചുമു മാജിക്ക്:)വളരെ നന്നായിരിക്കുന്നു എന്നു പ്രത്യേകം പറയുന്നില്ല

പ്രയാണ്‍ said...

എവിടെക്കാണ് പോകുന്നതെന്ന് മനസ്സിലായില്ല..... കാത്തിരിക്കുന്നു...:)

ശ്രീ said...

നന്നായെഴുതി ചേച്ചീ...

പാമ്പന്‍ പാലത്തെയും കുതിരാന്‍ കയറ്റത്തെയും എല്ലാം മനസ്സില്‍ സങ്കല്‍പ്പിച്ച കുട്ടിക്കാലം രസമായി. അതു പോലെയുള്ള ചിന്തകള്‍ എനിയ്ക്കും എന്റെ കുട്ടിക്കാലത്തുണ്ടായിരുന്നു.

mattoraal said...

എച്മു , നന്നായിട്ടുണ്ട് . ഇപ്പോൾ വായനയില്ല , എഴുത്തും .സ്നേഹപൂർവ്വം

ചന്തു നായർ said...

നല്ലൊരു ലേഖനത്തിന്റെ ആദ്യപാദം ആണെന്നു തോന്നുന്നൂ..ആശംസകൾ.അടുത്തതിനായി കാത്തിരിക്കുന്നു.

Cv Thankappan said...

സുഗമമായ ഒഴുക്കിന് ചിലയിടങ്ങളില്‍ വരുന്ന ശീഘ്രഗതിയിലുള്ള മാറ്റം വ്യക്തമായും അനുഭവപ്പെടുന്നുണ്ട്.
അടുത്തതിനായി കാത്തിരിക്കുന്നു.
ആശംസകളോടെ

Unknown said...

തുടക്കം കേരളീയ പശ്ചാത്തലം കടന്നു പോയെങ്കിലും പുഞ്ചിരിയോടുള്ള വിവരണത്തിലൂടെ മറ്റൊരു തലത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാന്‍ കാണിച്ച ആ മാസ്മരികത അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ് !

Unknown said...

യാത്രാവിവരണമോ, മനോഹരമായ ഒരു ജീവിതാനുഭവമോ...ആദ്യവായനയിൽ മനസ്സിലാക്കുവാനായില്ല..... എന്തായാലും പുഞ്ചിരിയുടെ മനസ്സിലൂടെ കടന്നുപോകുന്ന, ഒരു മനോഹരമായ രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കുന്നു...

vettathan said...

അടുത്തത് വരട്ടെ.

Echmukutty said...

ദുരൂഹമായിപ്പോയോ മിനി ടീച്ചര്‍? അടുത്ത ഭാഗത്തില്‍ അത് നീങ്ങിപ്പോകുമെന്ന് കരുതുന്നു.

എനിക്കും ഒരു തുടരന്‍ കഥയെഴുതാന്‍ മോഹം ഡോക്ടര്‍ സര്‍... ഒന്നു ശ്രമിച്ചു നോക്കട്ടെ... തുടരന്‍ മുഴുവന്‍ വായിക്കണേ..

Echmukutty said...

പുഞ്ചിരിയെ അറിഞ്ഞതില്‍ സന്തോഷം പുഷ്പാംഗദ്.. ഈ കമന്‍റിനു ഒത്തിരി നന്ദി..

പ്രസന്ന ടീച്ചര്‍ അഭിനന്ദിച്ചത് ആഹ്ലാദത്തോടെ സ്വീകരിക്കുന്നു.

ഒരു യാത്ര.. ഒരു കഥ .. അത്രേയുള്ളൂ പ്രയാണ്‍..



Echmukutty said...

അതെ ശ്രീ ... രസഗുള എന്ന് കേട്ടിട്ട് ആദ്യം അതിനെ കണ്ടപ്പോള്‍ ... ഞാന്‍ ഞെട്ടിപ്പോയി. എന്‍റെ സങ്കല്‍പത്തില്‍ അത് വേറെ ഒരു സംഭവമായിരുന്നു...

മറ്റൊരാള്‍ എഴുതാത്തതെന്ത്? വായിക്കാത്തതെന്ത്? തിരക്കുകള്‍ ആവുമെന്ന് കരുതുന്നു. എന്നാലും ഇത് വായിച്ച് നന്നായി എന്നു പറഞ്ഞുവല്ലോ.


Echmukutty said...

ചന്തുവേട്ടാ ഈ കഥ ലേഖനം പോലെയായോ? ബാക്കി ഭാഗം കൂടി വായിക്കുമ്പോള്‍ ശരിയാകുമായിരിക്കും എന്നു കരുതുന്നു..

തങ്കപ്പന്‍ ചേട്ടാ എഴുത്ത് ശരിയാവാതെ വരുന്നുണ്ടോ.. അടുത്ത ഭാഗം വായിക്കുമല്ലോ അപ്പോള്‍ കൂടുതല്‍ ഭംഗിയാകുമെന്ന് കരുതുന്നു.

Echmukutty said...

ഹംസ ജി വായിച്ചതിലും അഭിനന്ദിച്ചതിലും വലിയ സന്തോഷം.

ഷിബുവിനെ കണ്ടത് ആഹ്ലാദകരമായി.. ഒരു കഥ ഒരു യാത്ര എഴുതാന്‍ നോക്കുകയാണ് ഷിബു. അടുത്ത ഭാഗം വായിക്കുമല്ലോ.

വെട്ടത്താന്‍ ചേട്ടന്‍ ഒന്നും പറഞ്ഞില്ല.. എന്തായാലും അടുത്ത ഭാഗം വായിക്കുമല്ലോ.

അഭി said...

നന്നായിട്ടുണ്ട് ചേച്ചി .. പുഞ്ചിരിയെ പറ്റിയുള്ള തുടര് വായനക്കായി കാത്തിരിക്കാം

ബഷീർ said...

ബാല്യത്തിന്റെ വായനയിൽ തുടങ്ങി പാമ്പൻ പാലത്തിലൂടെ കതിരാൻ കയറ്റത്തിലൂടെ പുഞ്ചിരിയിലെത്തി ബാക്കി ഭാഗത്തിനായി ആകാംക്ഷയോടെ കാക്കുന്നു. നന്നായി വിവരിച്ചു. പിന്നെ ചെറുപ്പത്തിലെ പുസ്തകത്തിന്റെ താളുകൾ കീറികളയുന്ന പണി...അത് കൊള്ളാട്ടോ.. ഇഷ്ടായി :)

വീകെ said...

ഒന്നുമൊന്നും പിടികിട്ടിയില്ല എച്മുവേ...
പാമ്പൻ പാലോ, കുതിരാൻ കയറ്റോ,പുഞ്ചിരിയോ അങ്ങനെ എന്തൊക്കെയോ...
എന്തായാലും അടുത്ത ഭാഗം കൂടി വരുമ്പോൾ ഒന്നു കൂടി വ്യക്തമാവുമായിരിക്കും.
കാത്തിരിക്കാം.

San said...

പാലങ്ങൾ യാത്രകളുടെ ഇടക്കണ്ണി കൾ ... അവ ചേർത്ത് വക്കുന്നത് തുടർച്ചകൾ ..അവയില സമയവും ദേശവും ഉണ്ട് .... ജീവിതത്തിനു എന്നാ പോലെ യാത്രകല്ക്കും തുടർച്ചകൾ അനിവാര്യം ... പുഞ്ചിരിയും കൊച്ചു മനസ്സും അനുഭവവും ജീവിതവും യാത്രകളും എല്ലാം ...അനുഭങ്ങളുടെ തുടർച്ചകൾ ..അത് മാത്രമല്ലേ ജീവിതം .... അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുന്നു ( തുടരും ! ;-) )

Yasmin NK said...

എന്നത്തേയും പോലെ എചുമു സ്റ്റൈൽ. അസൂയ ഉണ്ട് എനിക്ക്.

ഒരു യാത്രികന്‍ said...

ബ്ലോഗിലെ വേറിട്ട സ്വരമാണ് എന്നും എച്ചുമുവിന്റെത് . ഇതും അങ്ങനെ തന്നെ. വായിച്ചു രസിച്ചു.......സസ്നേഹം

കുസുമം ആര്‍ പുന്നപ്ര said...

നല്ല ലേഖനം

ente lokam said...

നീണ്ടു പോവുന്ന പാമ്പൻ പാലം പോലെ..
നീണ്ടു പോവുന്ന ജീവിത പാത പോലെ..
നീണ്ടു പോവുന്ന കുഞ്ഞു മനസ്സു പോലെ..

ഒരു യാത്ര കഥയുടെ ഉപക്രമം ആണല്ലേ??
എച്മു എങ്ങോട്ട് പോവുന്നു എന്ന് അവിടെ
എത്തിയാലേ അറിയൂ.. അത് കൊണ്ട്
കാത്തിരിക്കുന്നു അടുത്ത
ലക്കത്തിനായി....

കെട്ടിപ്പിടിച്ച കരങ്ങൾ എത്ര വേഗം ആണ് അഴിയുന്നത്
എന്ന് അറിയാത്ത ബാല്യം... ഈ വരി മനസിൽ നിന്ന്
മായുന്നേയില്ല.....

ആത്മ/പിയ said...

കുറേ നാളായി ട്വിറ്ററും പ്ലസ്സും ഒക്കെ ആയി നടക്കുകയായിരുന്നു..

ഇന്ന് യച്ചുമുവിന്റെ കഥ വായിച്ച് ആശ്ചര്യത്തോടെ ഇരിക്കുന്നു..!
എത്ര നന്നായാണ് യച്ചുമു എഴുതുന്നത്..!!
അറിവും ഭാവനയും വാക് ചാതുര്യവും ഒത്തിണങ്ങിയ യച്ചുമുവിന്റെ പഴയ ആരാധിക..:)

കുഞ്ഞൂസ്(Kunjuss) said...

കഥയോ ജീവിത യാത്രയോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്തതിന്റെ ഒരു നൊമ്പരവും പേറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എച്മൂ...

ആര്‍ഷ said...

കലചെച്ചീ, എച്ചുമുകുട്ടിയുടെ ആ സ്പെഷ്യല്‍ കയ്യൊപ്പ് ഉള്ള ഒരു ലേഖനം, പക്ഷെ എവിടെയൊക്കെയോ കുറച്ചു മങ്ങലുകള്‍ ഉള്ളതായി തോന്നി (എനിക്ക് മനസിലാകഞ്ഞത് ആകാം )... ബാക്കിക്കായി കാത്തിരിക്കുന്നു... ആശംസകള്‍

ആര്‍ഷ said...

കലചെച്ചീ, എച്ചുമുകുട്ടിയുടെ ആ സ്പെഷ്യല്‍ കയ്യൊപ്പ് ഉള്ള ഒരു ലേഖനം, പക്ഷെ എവിടെയൊക്കെയോ കുറച്ചു മങ്ങലുകള്‍ ഉള്ളതായി തോന്നി (എനിക്ക് മനസിലാകഞ്ഞത് ആകാം )... ബാക്കിക്കായി കാത്തിരിക്കുന്നു... ആശംസകള്‍

Pradeep Kumar said...

ചിദംബരത്തുനിന്ന് രാത്രിയില്‍ കയറിയ സേതു എക്സ്പ്രസ് മാനാമധുരയും, രാമനാഥപുരവും കടന്ന് മണ്ഡപത്തിലെത്തിയപ്പോള്‍ നേരം വെളുക്കാനായിരുന്നു. സൂര്യോദയത്തോടൊപ്പമാണ് വണ്ടി പാമ്പന്‍ പാലത്തിലേക്ക് പ്രവേശിച്ചത്. കുട്ടിക്കാലം മുതല്‍ പലതരം രൂപഭാവങ്ങളില്‍ മനസ്സില്‍ വരച്ച പാമ്പന്‍ പാലത്തെ അപ്പോള്‍ നേരില്‍ അറിയുകയായിരുന്നു......

എച്ചുമുവിന്റെ കുറിപ്പ് വായിക്കുമ്പോള്‍ എന്റെ ഈ ചെറിയ അനുഭവം ഓര്‍മ്മ വന്നതാണ്.... തുടര്‍ലക്കങ്ങളും വായിക്കാന്‍ താല്‍പ്പര്യമുണ്ട്......

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനോഹരമായ അവതരണം

വിനുവേട്ടന്‍ said...

തുടർക്കഥയാണോ...? അപ്പോൾ കുറച്ച് സസ്പെൻസ് ഒക്കെ ആക്കി നിർത്തണ്ടേ എച്ച്മു?

(അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു കേട്ടോ..)

ajith said...

എച്മു ടച്ച് ഇതാ വീണ്ടും

എച്മുവിന്റെ ഭൂരിപക്ഷം രചനകളും ഒരു ചുഴി പോലെയാണ്. പെട്ടെന്ന് വലിച്ചടുപ്പിച്ച് അതിനുള്ളിലേയ്ക്കാവാഹിച്ച് അനുഭവിപ്പിച്ചേ വിടുകയുള്ളു.

തുടരുക
സ്നേഹാശംസകള്‍

ശ്രീനാഥന്‍ said...

പുഞ്ചിരിയെ ഇഷ്ടമായി.കഥാകാരിയുടെ നന്മ കഥയിൽ പ്രതിഫലിക്കുന്നു. കഥാശിൽ‌പ്പം ശിഥിലമാകുന്നുവോ എന്നൊരു സംശയം,കഥയിൽ ഇത്ര പൊതുവിജ്ഞാനം വേണമോ എന്ന മറ്റൊരു സംശയം ....

മൻസൂർ അബ്ദു ചെറുവാടി said...

നല്ല രസത്തിൽ വായിച്ചു വരുന്നു .

തുടക്കം തന്നെ യാത്രാകുറിപ്പ് പോലെ പറഞ്ഞു വന്നതിനാലാവും ഒരിഷ്ടം കൂടുതൽ .

തുടരട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ‘പുഞ്ചിരി‘യിൽ കൂടി
ഭാരതീയ റെയില്വേയുടെ ചരിത്രത്തിന്റെ
കെട്ടുകൾ അഴിച്ചിട്ടിരിക്കുകയാണല്ലോ ഇവിടെ...
ഇനി രണ്ടാം ഭാഗത്തിൽ ഇനിയുന്തുട്ടാ കാച്ചാൻ പോകുന്നതെന്ന് കാത്തിരിക്കുന്നൂ‍ൂ...!

the man to walk with said...

Nice
Best wishes

Echmukutty said...

അഭിക്ക് ഇഷ്ടമായി കഥ എന്നു കരുതുന്നു.

അതെ, ബഷീര്‍ പുസ്തകം കീറിക്കളഞ്ഞ് വലുതാകുന്ന കുട്ടികള്‍ ... ഇഷ്ടമായി എന്നെഴുതിക്കണ്ടത് സന്തോഷം.

എന്നാലും വി കെ മാഷ് ഒന്നുമൊന്നും പിടി കിട്ടിയില്ലെന്ന് എഴുതിയത് വായിച്ച് വിഷമമായി.. അടുത്ത ഭാഗം വായിക്കുമ്പോള്‍ ശരിയാകുമെന്ന് വിശ്വസിക്കുന്നു..


Echmukutty said...

അതെ സന്‍... ഈ കഥ തുടരും. ഇനിയും വായിക്കുക...

ഈ മുല്ലേടെ ഒരു കാര്യം... അസൂയ ഉണ്ടെന്ന്.. കോളറുള്ള ഷര്‍ട്ടാ ഇപ്പോ ഇട്ടിരിക്കണത്. കോളറൊക്കെ ഒന്നു പൊക്കി വെയ്ക്കട്ടെ.

ഉം യാത്രികന്‍റെ ബിനാലെ വിശേഷത്തില്‍ കമന്‍റ് എഴുതാനേ പറ്റിയില്ല... പിന്നെ സാരമില്ലാന്ന് വിചാരിച്ചു... വായിക്കുന്നതിനും നല്ല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി.

കുസുമമേ ഇതു കഥയാന്നാ എന്‍റെ മനസ്സിലു... ലേഖനം മാതിരിയായോ... അടുത്ത ഭാഗം വായിക്കുമ്പോ ശരിയാവും ...



Echmukutty said...

എന്‍റെ ലോകത്തിനു നന്ദി .

ആഹാ! ആത്മ എന്‍റെ ആരാധികാന്ന്... എന്തെങ്കിലുമാവട്ടെ.. നിങ്ങളു കുറെപ്പേരുണ്ട് ട്വിറ്ററും പ്ലസ്സും ഒക്കെയായിട്ട്... എനിക്കതൊന്നും മനസ്സിലാവുന്നു കൂടിയില്ല. ഫേസ് ബുക്ക് വായിക്കാന്‍ തന്നെ ഭയങ്കര കഷ്ടപ്പാടാ... സമ്മതിച്ചു നിങ്ങളെയൊക്കെ കേട്ടൊ..
അതിപ്പോ കുഞ്ഞൂസ്സെ എല്ലാ കഥയും പോലെ ചിലര്‍ക്ക് കഥ ചിലര്‍ക്ക് ജീവിതം... എത്ര നാളായീ ഈ വഴിക്ക് വന്നിട്ട്... സന്‍റഃഒഷ്മ് കണ്ടതില്‍..

Echmukutty said...

ആര്‍ഷേ, ഇത് കഥയാന്നാ എന്‍റെ മനസ്സിലു... സങ്കടായി... ലേഖനല്ല.. ലേഖനല്ല... അടുത്ത് ഭാഗം വായിക്കുമ്പോ ശരിയാവും ...

പ്രദീപ് മാഷ് വായിച്ചിട്ട് എന്തു പറയും എന്ന് എപ്പോഴും വിചാരിക്കും. എന്തായാലും അഭിപ്രായം കണ്ട് സന്തോഷം തോന്നുന്നു.

മുഹമ്മദിനു നന്ദി.

അതിപ്പോ വിനുവേട്ടന്‍റെ മാതിരി സസ്പെന്സിലു നിറുത്താന്‍ അറിയുന്നില്ല ... എന്നാലും ഒരു പരിശ്രമം. ഒന്നു രണ്ടെണ്ണം എഴുതിക്കഴിയുമ്പോ ശരിയാവുമായിരിക്കും.. അഭിപ്രായത്തിലു വലിയ സന്തോഷം ഉണ്ട് കേട്ടോ.



Echmukutty said...

അജിത്തേട്ടന്‍ അഭിനന്ദിച്ചപ്പോള്‍ നല്ല ആത്മവിശ്വാസം.. സന്തോഷം അജിത്തേട്ടാ..

ശ്രീനാഥന്‍ മാഷ്ക്ക് ഈ അഭിപ്രായം ഉണ്ടായതില്‍ എനിക്ക് സന്തോഷമുണ്ട്... കാരണം മാഷ്, കഥയെ തിരിച്ചറിഞ്ഞു എന്നു ഞാന്‍ കരുതുന്നു. തങ്കപ്പന്‍ ചേട്ടന്‍റെ അഭിപ്രായത്തിലെ പോലെ ... കഥയില്‍ ശീഘ്രഗതിയില്‍ മാറ്റം.. വരുന്നത്... അനക്കമുണ്ടാവുന്നത്... എന്‍റെ ഒരു പരിശ്രമം ആണ്...മുഴുവന്‍ കഥ വായിച്ച് അതു വിജയിച്ചോ എന്ന് എന്നോട് പറയണേ..

ചെറുവാടി വായിച്ചതില്‍ വലിയ സന്തോഷം..

മുരളീ ഭായിക്കും ദ മാന്‍ റ്റു വാക് വിതിനും നന്ദി.

ലംബൻ said...

കുറച്ചു നാളായി ഇത് വഴി വന്നിട്ട്. പരൂഷയും തിരക്കുകളും ഒക്കെയായിരുന്നു.

പുഞ്ചിരിയെ എനികിഷ്ടമായി. ബാക്കി ഉടനെ പോന്നോട്ടെ..

Areekkodan | അരീക്കോടന്‍ said...

എവിടെക്കാണ്???കാത്തിരിക്കുന്നു...

നളിനകുമാരി said...

എച്ചുമിക്കുട്ടീ.എന്നെ ലോകം കാണിച്ചു തരാൻ കൈപിടിച്ച് കൂടെ വന്ന എന്റെ അമ്മയുടെ കൈകൾ വിട്ടകന്നിട്ടു വർഷങ്ങൾ എത്രയായെന്നു അറിയുമോ ?
ആരാ പുഞ്ചിരി ..? ആരായാലും ദൈവമേ ആ കുട്ടിക്ക് നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിക്കുന്നു.ഒരു പാട് യാത്ര പോകാറുണ്ടോ ? ഞാൻ യാത്ര ഇഷ്ടപ്പെടുന്ന ആളാണ്‌ അത് കൊണ്ട് അസൂയ തോന്നുന്നു .. ഈ യാത്രികയോട് ..

ushakumari said...

വായിച്ചു കഴിയുമ്പോള്‍ ഒരു നെടുവീര്‍പ്പ്... (ജീവിതമായാലും കഥയായാലും)
ഈ എഴുത്ത് നന്നായി എച്ചുമുക്കുട്ടീ

ഭാനു കളരിക്കല്‍ said...

കഥ തുടരട്ടെ... അഭിപ്രായം പിന്നെ.

Bipin said...

ഇതൊരു കടൽപ്പാലം ആണോ?

Echmukutty said...

ശ്രീജിത്ത് വായിച്ചപ്പോ സന്തോഷമായി... പരൂഷകളിലൊക്കെ നല്ല നല്ല മാര്‍ക്ക് കിട്ടട്ടെ..

ഇച്ചിരി ദൂരേള്ളൂ.. അരീക്കോടന്‍ മാഷെ, പുഞ്ചിരിയല്ലേ കൂടെ അധികം നീട്ടാന്‍ പറ്റില്ല യാത്ര.. സന്തോഷം കേട്ടോ.

നളിനിച്ചേച്ചി കഥ വായിച്ചത് ഇഷ്ടമായി... അതെ, പുഞ്ചിരിക്ക് നല്ലത് മാത്റേ വരാവൂ.. ഉം പിന്നെ യാത്ര പോവാന്‍ ഒരു ചാന്‍ സ് കിട്ടിയാല്‍ അപ്പോ പോവും.. ആ പോവാ റൈറ്റ് എന്ന മട്ടില്‍..

ഉഷ ടീച്ചര്‍ വന്നതിലും വായിച്ചതിലും ഒത്തിരി ആഹ്ലാദം.

ഭാനു വായിക്കണേ ബാക്കി ഭാഗവും..

അതെ, ഇതൊരു കടല്‍പ്പാലമാണ്..ബിപിന്സ് വ്യൂ.. ഇനിയും വായിക്കുമെന്ന് കരുതുന്നു.



വര്‍ഷിണി* വിനോദിനി said...

മുന്നിൽ തെളിമയാർന്ന് പുഞ്ചിരിച്ച ബാല്യം വായിക്കേനേറെ ഉത്സാഹം നൽകി..
യാത്രാനുഭവവും പുഞ്ചിരിയുടെ ആഗമനവും കൗതുകം നൽകി കൊണ്ടിരിക്കുന്നു..അടുത്തതും നിയ്ക്ക്‌ വായിക്കണം,
എങ്ങാനും എത്തീല്ലേൽ ന്നെയൊന്ന് ഉണർത്തണേ..
നന്ദി ട്ടൊ....ആശംസകൾ..!

കാളിയൻ - kaaliyan said...

എന്താപ്പോ ണ്ടായേ ..? ആരാപ്പോ പടക്കം പൊട്ടിച്ചേ..? ഇന്നെന്ത വിഷുവാ ..? :(

keraladasanunni said...

മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മീറ്റര്‍ഗേജ് തീവണ്ടിയില്‍ ( അന്ന് കരിവണ്ടിയായിരുന്നു ) പാമ്പന്‍ പാലത്തിന്നു മീതെ സഞ്ചരിച്ചത് ഓര്‍ക്കുന്നു. സത്യം പറയാമല്ലോ, പാലം ഒന്നു കടന്നു കിട്ടിയാല്‍ മതി എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് റോഡ് മാര്‍ഗ്ഗം സഞ്ചരിക്കാന്‍ ഉണ്ടാക്കിയ പാലത്തിന്നു മുകളില്‍ നിന്നപ്പോള്‍ വസ്ത്രങ്ങള്‍ പറിച്ചുകൊണ്ടു പോവുന്ന മട്ടിലുള്ള കാറ്റായിരുന്നു. പുഞ്ചിരിയെപ്പറ്റി കൂടുതല്‍ അറിയണമെന്നുണ്ട്.

A said...

വന്നതിനേക്കാൾ ഗംഭീരമാവും വരാനുള്ളത് എന്നത് ഉറപ്പാണ്. ഈ യാത്രകളും എഴുത്തും സഫലം

Admin said...

എച്ച്മുക്കുട്ടീ...
എഴുത്തു നന്നായി...
ആശംസകള്‍...

Unknown said...

പുഞ്ചിരിയേയും അവൾക്കു സംരക്ഷണം നൽകുന്ന ആളോടും ഒപ്പം വിജ്ഞാനവും നിറച്ചു വച്ച് മനോഹരമായി അവതരിപ്പിച്ചു എന്ന് തോന്നി.വായന നന്നായി ആസ്വദിച്ചു.

സ്നേഹത്തോടെ,
ഗിരീഷ്‌

Akbar said...

ഒരു പാടു ചിത്രങ്ങൾ ഒന്നിച്ചു കണ്ടത് പോലെ. അതീവ സുന്ദരം എന്ന് മാത്രം പറയട്ടെ. സത്യം പറഞ്ഞാൽ ഇന്ത്യയിൽ വളരെ കുറച്ചു സ്ഥലങ്ങൾ മാത്രം കണ്ട എനിക്ക് ഇത് ഒരു കഥ മാത്രമല്ല. കുറെ അറിവുകളും ആകാംക്ഷയും നൽകുന്നു വായാനയിലുടനീളം.

നളിനകുമാരി said...

ഒരിക്കലും വരാനുള്ള കഥ മുഴുവൻ നമുക്ക് നേരത്തെ അറിയില്ലല്ലോ ജീവിതത്തിലും
അത് അറിയാൻ വല്ല വഴിയും ഉണ്ടായിരുന്നെങ്കിൽ നമ്മിൽ എത്ര പേർ ജീവിചിരിക്കുമായിരുന്നു?

വീണ്ടും വന്നതാണ് എച്ചുമു...