Friday, August 2, 2013

അമ്മമാര്‍ എല്ലായിടത്തും ഉണ്ട്.


( 02 07 2013  ന് ഫേസ്ബുക്കില്‍ പോസ്റ്റ്  ചെയ്തത് ) 

പനി പിടിക്കുന്നത്  നല്ല കാര്യമാണ്... അമ്മ അരികിലുണ്ടെങ്കില്‍... തണുക്കുന്നുവെന്ന്  ചിണുങ്ങാന്‍,  അമ്മയുടെ കൈ നെറ്റിയില്‍ ചേര്‍ത്തുവെച്ച് ഊം..  ഊം എന്ന്  മെല്ലെ മൂളാന്‍.. വെറുതെ  ഞരങ്ങാന്‍.. രുചിയില്ലെന്ന് പരാതിപ്പെട്ട് ചൂടു രസമൊഴിച്ച  പൊടിയരിക്കഞ്ഞി കുടിക്കാന്‍...
അമ്മ  അരികെയില്ലെങ്കില്‍
പനി ഒരു ശല്യമാണ്..
ചെയ്തു തീരാത്ത ജോലികള്‍... പാതിവഴിയിലെ വാഗ്ദാനങ്ങള്‍.. കേള്‍ക്കാനാവാതെ പോയ ഫോണ്‍ വിളികള്‍.. മറന്നുവെച്ച കടലാസ്സു കെട്ടുകള്‍ ഇവയൊക്കെ പനികിടക്കയിലും കുത്തിത്തുളയ്ക്കും..
അതുകൊണ്ട്  വാതിലില്‍ തട്ടിയതാരാണെന്ന് മുഖം ചുളിച്ച് എണീക്കുമ്പോള്‍ ...
മാരിയമ്മ... പച്ചക്കറി വില്‍ക്കുന്ന  മാരിയമ്മ...
ഒരു സ്റ്റീല്‍  തൂക്കുപാത്രത്തില്‍ ചൂട് രസവുമായി  വന്നിരിക്കുകയാണ്.. വെളുത്തുള്ളിയുടെയും ജീരകത്തിന്‍റെയും കുരുമുളകിന്‍റേയും പുളിയുടെയും  മല്ലിയിലയുടേയും തീക്ഷ്ണഗന്ധവുമായി...
ഈ രസം കഴിച്ചാല്‍ പനി  ജീവനും കൊണ്ട് ഓടുമെന്ന്  മാരിയമ്മ  പറഞ്ഞു. ...
അമ്മ ദുരെയാണെന്ന്  ആരാണ് പറഞ്ഞത്? അവര്‍   എല്ലായിടത്തും ഉണ്ട്..

വളരെ നാള്‍ മുന്‍പ് .... ഒരു നോമ്പ് കാലത്ത്.. ക്ഷയരോഗം കാര്‍ന്നു തിന്നിരുന്ന  കടുത്ത പനിവേളകളില്‍...  
മരുന്നുകൾ പതുക്കെയെങ്കിലും ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ,  ജീവിതത്തോട് കൂടുതൽ പൊരുത്തപ്പെടുവാൻ പഠിച്ചു. രാവിലെ ഉണർന്നാലുടൻ പച്ചരിച്ചോറും രസവുമുണ്ടാക്കി അടച്ചുവെയ്ക്കും. പകൽ കടന്നു പോകുന്തോറും ജോലിയ്ക്കായി ഓഫീസിൽ ഇരിയ്ക്കുംതോറും ക്ഷീണം കൂടുതൽ തോന്നുമായിരുന്നു.
കേമപ്പെട്ട ഭക്ഷണം കഴിച്ചാലേ ക്ഷയം മാറുകയുള്ളൂ എന്ന് പറയുന്നതൊക്കെ വെറുതെയാണെന്ന് മുഹമ്മദാണ് പറഞ്ഞത്.  ആശുപത്രിയിൽ വെച്ചു പരിചയപ്പെട്ട  റിക്ഷാക്കാരൻ മുഹമ്മദ്... അയാള്‍  വെറും ഉണക്കച്ചപ്പാത്തിയും രണ്ടു മൂന്നു സവാളയും മൂന്നോ നാലോ പച്ചമുളകും മാത്രമേ ഒരു ദിവസം കഴിച്ചിരുന്നുള്ളൂ. തന്നെയുമല്ല, പകലന്തിയോളം  റിക്ഷ വലിയ്ക്കുകയും ചെയ്തിരുന്നു.
ആശുപത്രിയില്‍  നിന്ന് മടങ്ങുമ്പോള്‍  ഒരു ദിവസം ...  മുന്തിയ  ഒരു  സൌത്തിന്ത്യന്‍  വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്ന്  മുഹമ്മദ് രസം  മേടിച്ചു തന്നു...
ക്ഷമാപണത്തോടെ ... എനിക്കിതുണ്ടാക്കാന്‍ അറിയില്ല ബിട്ടിയ. . എന്ന് പറഞ്ഞുകൊണ്ട്...
ചിലപ്പോള്‍ അമ്മമാര്‍ക്ക്  സമൃദ്ധമായ താടിരോമങ്ങളും  കഷണ്ടിത്തലയും ഉണ്ടാകാറുണ്ട്...  

18 comments:

Kattil Abdul Nissar said...

എന്റെ അമ്മ മരിച്ചപ്പോഴാണ് ഏറ്റവും വലിയ ശൂന്യത ഞാന്‍ അനുഭവിച്ചത്.

ലംബൻ said...

എച്ചുമു ഒരു ചെറിയ കുറിപ്പ് എഴുതിയാല്‍ പോലും വായിക്കാന്‍ നല്ല രസമാണ്.

Rajesh said...

One of my biggest worries is how will I eat, all those tasty local foods, once my mother isnt there. Lots of things, which are not there in the menus of the modern naadan restaurants. My mothers 'Meen pollichatu'(not a rare dish, of course), is better than any that is available in any kallu shops between Kochi and Kuttanad region or any restaurants.
Orkkumbozhe karayaan thonnunnu.

Cv Thankappan said...

അമ്മയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നീക്കുറിപ്പ്....
ആശംസകള്‍

Unknown said...

സുന്ദരം

Pradeep Kumar said...

ശരിയാണ് എച്ചുമു - അമ്മമാരുടെ കാര്യം അങ്ങിനെയാണ്. അവര്‍ പല രൂപത്തിലും, വേഷത്തിലും, ഭാവത്തിലും വരും

ajith said...

എല്ലായിടത്തുമുണ്ട്
എന്നാല്‍ ചിലര്‍ക്ക് ഒരിടത്തുമില്ല

വീകെ said...

ആശംസകൾ...

Mukesh M said...

അമ്മ അടുത്തുണ്ടെങ്കില്‍ എല്ലാമുണ്ട്; ഇല്ലെങ്കില്‍ ഒന്നുമില്ല.
ശൂന്യത മാത്രം.

A said...

ഫെയ്സ് ബുക്കില്‍ വായിച്ചു കമന്റിയിരുന്നു. അനുഭവം പങ്കു വെച്ചത് വളരെ ഹൃദയസ്പര്‍ശിയായി

Aarsha Abhilash said...

അതെ കലെച്ചീ, അമ്മമാര്‍ക്ക് ചിലപ്പോ താടിയും മീശയുമുണ്ട് :). ഹൃദ്യം ഈ ചെറുകുറിപ്പ്

kanakkoor said...

പനി ഒരു രോഗമല്ല ....അത് വൈരുദ്ധാത്മകം ആയ ഒരു അവസ്ഥ . നല്ല പോസ്റ്റ്‌

Anonymous said...

ajith said...

എല്ലായിടത്തുമുണ്ട്...

അതെ എല്ലായിടത്തുമുണ്ട് ഇയാള്‍, Ajith, the 'Commentator' ഇയാള്‍ക്ക് വേറേ പണിയൊന്നും ഇല്ലേ മാഷേ?

Bipin said...

മാരിയമ്മയായും മുഹമ്മദായും പല രൂപങ്ങളിൽ.
അറിയാനുള്ള മനസ്സാണ് വേണ്ടത്.

റോസാപ്പൂക്കള്‍ said...

കൊച്ചു കുറിപ്പെങ്കിലും സ്നേഹം നിറഞ്ഞത്

Muralee Mukundan , ബിലാത്തിപട്ടണം said...

മാരിയമ്മ... പച്ചക്കറി വില്‍ക്കുന്ന മാരിയമ്മ...
ഒരു സ്റ്റീല്‍ തൂക്കുപാത്രത്തില്‍ ചൂട് രസവുമായി വന്നിരിക്കുകയാണ്.. വെളുത്തുള്ളിയുടെയും ജീരകത്തിന്‍റെയും കുരുമുളകിന്‍റേയും പുളിയുടെയും മല്ലിയിലയുടേയും തീക്ഷ്ണഗന്ധവുമായി...
ഈ രസം കഴിച്ചാല്‍ പനി ജീവനും കൊണ്ട് ഓടുമെന്ന് മാരിയമ്മ പറഞ്ഞു. ...
അമ്മ ദുരെയാണെന്ന് ആരാണ് പറഞ്ഞത്? അവര്‍ എല്ലായിടത്തും ഉണ്ട്..

Anonymous said...

amma, the only love that persist throughtout our life....

നളിനകുമാരി said...

ചിലപ്പോള്‍ അമ്മമാര്‍ക്ക് സമൃദ്ധമായ താടിരോമങ്ങളും കഷണ്ടിത്തലയും ഉണ്ടാകാറുണ്ട്...