Wednesday, January 12, 2011

ദൈവത്തിന്റെ പരിഗണനകൾ………..വെറുമൊരു പത്തു മാസക്കണക്ക്.

                                    

                                                                            


ഞാൻ ഗർഭം ധരിച്ചത് ഒരു ജനുവരി മാസത്തിലായിരുന്നു.
വളരെ അസുഖകരമായ ഗർഭകാലമായിരുന്നു എന്റേത്. ഇതിനൊന്നും തുനിയരുതായിരുന്നുവെന്ന് പലവട്ടം പശ്ചാത്തപിയ്ക്കേണ്ടി വന്നിട്ടുണ്ടെനിയ്ക്ക്.
അദ്ദേഹത്തിന് എന്റെ ഗർഭം തീരെ ആവശ്യമില്ലായിരുന്നു; ‘നിന്റെ നിർബന്ധമാണിത്‘ എന്ന് പറഞ്ഞപ്പോൾ കണ്ണടയ്ക്കടിയിലെ ചെറിയ കണ്ണുകൾ അനാവശ്യമായി തിളങ്ങി; അത് സ്നേഹത്തിന്റെ തിളക്കമായിരുന്നില്ല. ആ നിമിഷത്തിൽ എന്റെ കുഞ്ഞിന് അച്ഛനില്ലാതായി.
മടുപ്പിന്റെയും അസഹ്യതയുടേതുമായ ചുട്ട നോട്ടങ്ങളിൽ എരിഞ്ഞു തീർന്ന ഞാൻ ലജ്ജയില്ലായ്മ കൊണ്ട് മാത്രമാണ് ആ കാലത്തെ അതിജീവിച്ചത്. ആണിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഏതൊരു പെണ്ണിനും ഈ നാണമില്ലായ്മയും, അഭിമാനക്കുറവുമെല്ലാം വളരെ സഹജമായ കുപ്പായങ്ങളാണെന്ന് അന്നെനിക്കറിഞ്ഞുകൂടായിരുന്നു. പിന്നീട് അതെന്റെ രണ്ടാം തൊലി പോലെയായി. നിന്ദാപമാനങ്ങളുടെയും തിരസ്കാരങ്ങളുടെയും മർദ്ദനങ്ങളുടേയും പതിവുകൾ ശീലമായാൽ പിന്നെ ഒരു അലോസരവുമുണ്ടാക്കാറില്ലല്ലോ.
ഗർഭകാലത്തെ അസ്വസ്ഥതകൾ എന്റെ വെറും ഭാവനയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഛർദ്ദിയും ഭക്ഷണത്തോടുള്ള വൈമുഖ്യവും ചില ഭക്ഷണങ്ങളോടുള്ള ആർത്തിയും എല്ലാം ആ മനസ്സിൽ വെറുപ്പു മാത്രമേ ഉണ്ടാക്കിയുള്ളൂ. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള സ്ത്രീകൾക്കൊന്നും ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ല. അവർ രുചികരങ്ങളായ നല്ല ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി ആർത്തിയോടെ ഭക്ഷിച്ചു, അവരുടെ ശരീരങ്ങൾ കൊഴുത്തു തുടുത്തു. അവരിൽ പ്രസവത്തിനു എത്രയോ മുൻപേ അമ്മത്തം ഒരു ദൈവാനുഗ്രഹമായി നിറഞ്ഞു തുളുമ്പാൻ തുടങ്ങി. പൂർണ്ണമായ സ്ത്രീത്വമുള്ള സ്ത്രീകൾ എന്റെ അസ്വസ്ഥതകളെ വെറും തമാശയായി മാത്രമേ കാണുകയുള്ളൂ എന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. അത്രമേൽ സ്വാഭാവികമായ ഒരു കാര്യമാണു ഗർഭമെന്നും വയർ വലുതാകുമ്പോഴാണ് ഗർഭിണികളാണെന്നു തന്നെ അവരറിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സൌഭാഗ്യവതികളായ ആ സ്ത്രീകൾക്ക് മുൻപിൽ എനിക്ക് സ്വയം പുച്ഛമാണ് തോന്നേണ്ടതെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
ഞാൻ മെലിഞ്ഞു വിളർത്തു. ഭക്ഷണം എന്നെ തെല്ലും കൊതിപ്പിച്ചില്ല. അമ്മത്തം എന്നിൽ പേരിനു കൂടിയും തെളിഞ്ഞില്ല. വീട്ട് ജോലികൾ ചെയ്യാനാകാതെ എനിക്ക് കൂടെക്കൂടെ ശ്വാസം മുട്ടലുണ്ടായി. ആരോഗ്യവതിയായ സ്ത്രീയുടെ പുരുഷനാകുന്നത് എത്ര വലിയ സൌഭാഗ്യമാണെന്ന് അദ്ദേഹം നെടുവീർപ്പിടുമ്പോഴെല്ലാം ചിരിക്കുന്ന മട്ടിൽ ചുണ്ടുകൾ അകത്തി പല്ലുകൾ വെളിയിൽ കാണിക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. വീട്ടു ജോലികൾ ഭംഗിയായി ചെയ്യുന്നവരും ഗർഭിണികളും ഉദ്യോഗസ്ഥകളുമായ മിടുക്കി സ്ത്രീകളെ അദ്ദേഹം എല്ലായ്പോഴും എനിക്ക് ചൂണ്ടിക്കാണിച്ചു തന്നു.
ഞാൻ പ്രസവിക്കുന്ന കുഞ്ഞ് ബുദ്ധി കുറഞ്ഞും വളർച്ചയെത്താതെയും ജനിക്കുമെന്നും അത് ഒരു വലിയ കുരിശായിത്തീരുമെന്നും അങ്ങനെ സംഭവിക്കുന്നത് എന്റെ മാത്രം കുഴപ്പം കൊണ്ടായിരിക്കുമെന്നും അദ്ദേഹം പലവട്ടം താക്കീതു നൽകി. ഗർഭം അലസിപ്പോകുന്നതായിരിക്കും അതിലും നല്ലതെന്ന് ഞാൻ കരഞ്ഞു കൊണ്ടിരുന്നു. എന്നാൽ ആ സമയവും കഴിഞ്ഞ് എന്റെ വയർ വലുതാകുകയും കുഞ്ഞ് വയറ്റിൽ മെല്ലെ മെല്ലെ ഇളകുവാൻ തുടങ്ങുകയും ചെയ്തു. കുഞ്ഞിനെ ഓർത്ത് ഞാൻ താരാട്ടുകൾ പഠിക്കുകയോ കുട്ടിക്കുപ്പായങ്ങൾ തുന്നുകയോ ചെയ്തില്ല. പകരം പ്രസവത്തോടെ മരിക്കണമെന്നും ജനിക്കുന്നത് ജീവനില്ലാത്ത കുഞ്ഞായിരിക്കണമെന്നും മാത്രം ഉൽക്കടമായി ആഗ്രഹിച്ചു.
ഒരു പാത്രത്തിൽ ഇരുന്നൂറ്റി എൺപതു കല്ലുകൾ ഞാൻ പെറുക്കി വെച്ചിരുന്നു.ഓരോ ദിവസവും ഒരു കല്ല് വീതം ജനലിലൂടെ പുറത്തു കളയുമ്പോൾ, മരണ ദിനം സമീപിക്കുകയാണെന്ന് കരുതി ആശ്വസിയ്ക്കുകയായിരുന്നു എന്റെ മനസ്സ്.
പത്തു കല്ലുകൾ ബാക്കിയുണ്ടായിരുന്ന ഒരുച്ചയ്ക്ക് അസഹ്യമായ വേദനയും വിയർപ്പും നിമിത്തം തളർന്ന ഞാൻ, അയല്പക്കത്തെ അമ്മൂമ്മയെ കൂട്ടിനു വിളിച്ച് ഒരു ഓട്ടോ റിക്ഷയിൽ കയറി ഡോക്ടറെ കാണാൻ പോയി. കടിഞ്ഞൂൽ ഗർഭിണികൾക്കുണ്ടാവുന്ന ഫാൾസ് പെയിൻ എന്ന ശല്യമായിരുന്നു അത്. തിരികെ വരുമ്പോൾ എനിക്ക് സത്യമായും വലിയ ലജ്ജയും അപമാനവും തോന്നിയിരുന്നു. അദ്ദേഹത്തിനാകട്ടെ എന്നോടുള്ള മടുപ്പും അസഹ്യതയും വർദ്ധിപ്പിക്കാൻ മാത്രമേ ഈ സംഭവം ഉപകരിച്ചുള്ളൂ. ഇത്തരം തമാശകളൊന്നും ഇനി മേലിൽ ആവർത്തിക്കരുതെന്ന് കടുപ്പിച്ച സ്വരത്തിൽ പറഞ്ഞ് അദ്ദേഹം എന്നെയും ആ പ്രശ്നങ്ങളേയും തട്ടിമാറ്റി.
കല്ലുകളുടെ എണ്ണം രണ്ടായി കുറഞ്ഞ വേളയിലും, എനിക്കുണ്ടായ ഈറ്റു നോവ് ദഹനക്കേടിന്റെ വയറ്റു വേദനയാണെന്ന് ഞാനറിഞ്ഞതങ്ങനെയാണ്. വിയർപ്പ് തുടച്ചാൽ മാറിക്കോളുമെന്നും അതിനു ഒരു തോർത്തുമുണ്ടിന്റെ മാത്രം ആവശ്യമേയുള്ളൂവെന്നും അപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞു. നട്ടെല്ലിൽ ഇടി മിന്നുന്നതൊക്കെ വെറും തോന്നലാണെന്നും മനസ്സിലായി. അതു കൊണ്ട് ഞാൻ വിറയ്ക്കുന്ന കാലുകൾ ഒതുക്കി, മടിയിലേക്കു ചാഞ്ഞ വയറിന്മേൽ കൈ വെച്ച്, വസ്ത്രത്തിൽ രക്തം പുരളാതെ ശ്രദ്ധിച്ച്, വിയർത്തും കിതച്ചും അടക്കത്തോടെ ഇരുന്നു.
കാരണം അതൊരു കറുത്ത പാതി രാത്രിയായിരുന്നു. അത്താഴം കഴിച്ച്, ഒരു സിഗരറ്റും വലിച്ച് ഉറങ്ങേണ്ട നേരം. നഗരത്തിലെ ഓട്ടോ റിക്ഷകളും ടാക്സികളും പോലും കണ്ണടച്ചുറങ്ങുന്ന വിശ്രമവേള.
അതു കൊണ്ട് പ്രഭാതമാകും വരെ ക്ഷമയോടെ കാത്തിരിക്കണം.
പ്രസവവേദനയെ ബോധ്യപ്പെടുത്താനുള്ള വരം ദൈവം എനിയ്ക്ക് തന്നിരുന്നില്ല. പകരം ക്ഷമയും അടക്കവും പഠിപ്പിക്കുന്ന കളി തമാശയായിരുന്നു നീക്കിവെച്ചിരുന്നത്.
എങ്കിലും ബലമായി അമർത്തിക്കടിച്ച എന്റെ ചുണ്ടുകളിൽ നിന്നും പുറപ്പെട്ട ഒരു നിലവിളിയിൽ അയൽപക്കത്തെ അമ്മൂമ്മയുടെ മകൻ ഓട്ടോ റിക്ഷയുമായി ഓടിയെത്തി. പ്രസവ വേദനയാണോ എന്ന് യാതൊരുറപ്പും ഇല്ലാതിരുന്നിട്ടും വാതിൽ പൂട്ടുവാനും പഴന്തുണികൾ നിറച്ച ബാഗ് വണ്ടിയിൽ എടുത്തുവെയ്ക്കുവാനും ഒപ്പം ഇറങ്ങുവാനും അദ്ദേഹം അപ്പോൾ തയാറാവുകയും ചെയ്തു.
ഗർഭം ധരിച്ചത് എന്റെ ശരീരത്തിന്റെ മാത്രം പിഴയാണ്, ശിക്ഷയും സ്വയം ഏറ്റുവാങ്ങിയേ മതിയാകൂ.
‘പട്ടി ചന്തയ്ക്ക് പോയത് പോലെ തിരിച്ച് വരേണ്ടി വരും, മനുഷ്യരുടെ ഉറക്കവും കളഞ്ഞ് അയൽപ്പക്കക്കാരേയും കൂടി ബുദ്ധിമുട്ടിച്ച്………..‘ അദ്ദേഹം മടുപ്പോടെ മുറുമുറുത്തു. എനിയ്ക്ക് ശബ്ദിയ്ക്കുവാൻ കൂടി കഴിയുമായിരുന്നില്ല. വേദനയുടേതും പ്രസവത്തിന്റേതുമായ അന്തരാള ഘട്ടത്തിൽ ഞാനകപ്പെട്ടു കഴിഞ്ഞിരുന്നു.
എന്തു പറയണമെന്നറിയാത്തതുകൊണ്ടോ പെണ്ണുങ്ങളുടേതു മാത്രമായ ഈ വേദനയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടോ പ്രസവം തുടങ്ങിയ വില കുറഞ്ഞ കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും പറയുന്നത് മോശമെന്ന് കരുതുന്നതുകൊണ്ടോ ഇതൊന്നുമല്ലെങ്കിൽ ഉറക്കം വരുന്നതുകൊണ്ടോ ഒക്കെ ആവണം, അമ്മൂമ്മയുടെ മകൻ നിശ്ശബ്ദനായി വണ്ടി ഓടിയ്ക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.
സർക്കാർ ആശുപത്രിയിൽ ചെല്ലുമ്പോഴേയ്ക്കും ശരീരമാകെ തീവെള്ളം ഇരമ്പിക്കയറിയതായി എനിയ്ക്ക് തോന്നി. എന്തായാലും കാഷ്വാൽറ്റിയിൽ നിന്ന് ഒരു വീൽ ചെയറിൽ എന്നെ ലേബർ റൂമിലേയ്ക്ക് എത്തിയ്ക്കുവാനുള്ള കാരുണ്യം ആശുപത്രിയിലുള്ളവർ പ്രദർശിപ്പിച്ചു. എന്റെ പഴന്തുണി ബാഗ് തോളിൽ തൂക്കിയിടുവാനുള്ള സൌമനസ്യവും ആ അറ്റൻഡർക്കുണ്ടായിരുന്നു.
യഥാർത്ഥത്തിലുള്ള, സത്യമായ പ്രസവ വേദനയായിരുന്നു എന്റേതെന്ന് അങ്ങനെ വെളിവാക്കപ്പെട്ടു.
ഇരുണ്ടതും വലുപ്പമുള്ളതുമായ ഒരു മുറിയായിരുന്നു ലേബർ റൂം. നാലു കട്ടിലുകൾ ആ മുറിയിലുണ്ടായിരുന്നു. പിച്ചക്കാരിയെന്ന് ഒറ്റ നോട്ടത്തിലറിയാൻ കഴിയുന്ന ഒരു സ്ത്രീ അതിലൊന്നിൽ കിടന്ന് നിലവിളിയ്ക്കുന്നുണ്ടായിരുന്നു. അവളെ ആരും ശ്രദ്ധിച്ചിരുന്നില്ല.
വേദനയും ഭയവും അനാഥത്വവും നിമിത്തം ഞാൻ തളർന്നു കഴിഞ്ഞിരുന്നു. കുറച്ച് സമയത്തിനുള്ളിൽ ഞാനും വയറ്റിലുള്ള കുഞ്ഞും മരിയ്ക്കുമെന്ന് ആശ്വസിച്ച് ആ തളർച്ചയെ അതി ജീവിയ്ക്കാൻ ഞാൻ ശ്രമിച്ചു.
കടുപ്പിച്ച മുഖവുമായി രണ്ട് വനിതാ അറ്റൻഡർമാർ വന്നു, അവരുടെ കൈയിൽ പേടിപ്പിയ്ക്കുന്ന നീല നിറമുള്ള ബ്ലേഡുണ്ടായിരുന്നു. എന്റെ കാലുകൾ ബലമായി അകത്തിക്കൊണ്ട്, ശരീരത്തിലെ വൃത്തികെട്ട രോമങ്ങൾ നീക്കം ചെയ്യണമെന്ന് അവർ എന്നോട് കല്പിച്ചു. ‘അല്ലെങ്കിൽ പ്രസവ സമയത്ത് ഞങ്ങൾക്ക് അറയ്ക്കും’
പ്രസവവും കുഞ്ഞിന്റെ ജനനവും എല്ലാം വെറുപ്പുളവാക്കുന്ന വൃത്തികേടുകളാണെന്നും ആ സമയത്താണെങ്കിലും മറ്റൊരു സ്ത്രീയുടെ ശരീരം കാണേണ്ടി വരുമ്പോൾ അറപ്പുണ്ടാവുകയാണ് വേണ്ടതെന്നും എനിയ്ക്ക് മനസ്സിലായി. അറപ്പും വിരോധവും ശത്രുതയും പുച്ഛവുമെല്ലാമാണു സ്ത്രീകൾക്ക് പരസ്പരം തോന്നേണ്ടതെന്നും സ്നേഹം മാത്രമാണ് അശ്ലീലമാവുന്ന തോന്നാൻ പാടില്ലാത്ത വികാരമെന്നും അവരുമെന്നോട് ഉറക്കെപ്പറയുകയായിരുന്നു.
എന്നിൽ ബ്ലേഡ് പ്രയോഗിക്കേണ്ടതില്ലെന്നും തയാറായിട്ടാണ് വന്നിരിയ്ക്കുന്നതെന്നും ഞാനവരെ ബോധ്യപ്പെടുത്തുവാൻ തുനിഞ്ഞു. അപ്പോഴേയ്ക്കും മറ്റൊരുവൾ എനിമാ ബാഗുമായി അടുത്തു വന്നു. ജീവൻ മറ്റാരുടേയോ കൈയിലായിക്കഴിഞ്ഞുവെന്ന് എനിയ്ക്ക് തോന്നി. ആരെല്ലാമോ വരുന്നു, അവർ എന്നിൽ കൈ കടത്തുന്നു, അധികാരം സ്ഥാപിയ്ക്കുന്നു. ഞാൻ വേണ്ടത്ര സഹകരിയ്ക്കുന്നില്ലെന്ന് അധിക്ഷേപിയ്ക്കുന്നു.
എനിമ തന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കച്ചടവോടെ ഒരു നഴ്സ് വന്ന് എന്നെ കക്കൂസിലേയ്ക്ക് നയിച്ചു.മലത്തിന്റെ മഹാ സമുദ്രമായിരുന്നു ആ മുറി. അത്രയും മലം ഒന്നിച്ച് ഞാനതിനു മുൻപ് കണ്ടിരുന്നില്ല.എന്തു വേണമെന്നറിയാതെ ആ സമുദ്രത്തിനു മുൻപിൽ ഞാൻ പകച്ചു നിന്നു. പക്ഷെ, നിത്യ ശത്രുവായ ഈ ശരീരം അപ്പോഴും എന്നെ വഞ്ചിയ്ക്കുകയായിരുന്നു.
ആവുന്നത്ര സ്വയം വൃത്തിയാക്കിക്കൊണ്ട് ഞാൻ വേച്ച് വേച്ച് ലേബർ റൂമിൽ പ്രവേശിച്ചു.
പിച്ചക്കാരി ആരുടേയും മേൽ നോട്ടമില്ലാതെ പ്രസവിച്ചു കഴിഞ്ഞിരുന്നുവെങ്കിലും പൊക്കിൾക്കൊടി മുറിയ്ക്കുവാനും കുഞ്ഞിനെ ഉയർത്തി അവൾക്ക് കാണിച്ചുകൊടുക്കുവാനും വന്ന അറ്റൻഡർ വലിയ വായിൽ കേട്ടാലറയ്ക്കുന്ന തരം ചീത്ത വാക്കുകളാൽ അവളെ ശകാരിച്ചു കൊണ്ടിരുന്നു.
വേദനയുടെ കൂർത്ത മുള്ളുകൾക്കിടയിൽ നഴ്സ് കുത്തിവെച്ച മയക്കു മരുന്നിന്റെ അല്പ സാന്ത്വനത്തിൽ മയങ്ങിയും ഉണർന്നും വരമായെത്തുന്ന മരണത്തെ കാത്തു ഞാൻ കിടക്കുമ്പോൾ പത്തു മാസത്തെ ആർത്തവം മാത്രമാണ് പ്രസവമെന്ന് നേഴ്സ് ചിരിച്ചു കാട്ടി. കയറാൻ തുടങ്ങവേ മാഞ്ഞു മാഞ്ഞു പോകുന്ന ഓട്ടൊ റിക്ഷകളുടേയും ടാക്സിക്കാറുകളുടേയും നീണ്ട നിരകളെ സ്വപ്നം കണ്ട് മയക്കത്തിൽ ഞാൻ തേങ്ങിക്കരഞ്ഞു.
ദൈവത്തെ വിളിയ്ക്കുവാൻ നേഴ്സ് എന്നോട് പറഞ്ഞു. അവർക്ക് അൽപ്പം കാരുണ്യവും ലേശം മര്യാദയുമുണ്ടായിരുന്നു. എനിയ്ക്ക് ദൈവത്തെ വിളിയ്ക്കാൻ കഴിഞ്ഞില്ല. ഞാൻ ദൈവത്തിന്റെ സൃഷ്ടിയാണെന്നും എനിയ്ക്ക് തോന്നിയില്ല.
സ്വന്തം പുരുഷൻ കേൾക്കെ പ്രസവ വേദനകൊണ്ട് കരയുവാൻ പാടില്ലത്രെ! കാരണം അയാൾ ദു:ഖിയ്ക്കുവാൻ ഇട വന്നാൽ അത് ജനിയ്ക്കാൻ പോകുന്ന കുഞ്ഞിന് ദോഷം വരുത്തും.
അദ്ദേഹം മടുപ്പോടെയെങ്കിലും ബുദ്ധിമുട്ടു സഹിച്ച് കൊതുകു കടിയുമേറ്റ് ഈ സർക്കാരാശുപത്രിയുടെ വരാന്തയിലിരിയ്ക്കുന്നതു തന്നെ വലിയ കാര്യമാണ്. അതുകൊണ്ട് പഴഞ്ചൊല്ല് കേട്ടില്ലെങ്കിലും ഞാനുച്ചത്തിൽ കരയുമായിരുന്നില്ല.
കൊടിയ വേദനയുടെ നീണ്ട മണിക്കൂറുകൾ കടന്നു പോയി. ചുണ്ടുകൾ മുറിയുവോളം ഞാൻ കരച്ചിലിനെ ഒതുക്കിപ്പിടിച്ചു. പെരുമഴ പോലെ വിയർക്കുകയും തുരത്തപ്പെടുന്നവളെ പോലെ കിതയ്ക്കുകയും ചെയ്തു.
ഒടുവിൽ വലിയ ബിരുദങ്ങൾ നേടിയ വനിതാ ഡോക്ടർ എത്തിച്ചേർന്നു.
ഞാൻ വേദനയായി രൂപാന്തരപ്പെട്ട അപൂർവ നിമിഷങ്ങളായിരുന്നു അത്. ഈ പ്രപഞ്ചത്തിലെ യാതൊന്നുമായും എനിയ്ക്കപ്പോൾ ഒരു ബന്ധവുമുണ്ടായിരുന്നില്ല. ആ നിമിഷങ്ങളിലൊന്നിൽ…………. രക്തത്തിന്റെ ഒരു കീറ് നെറ്റിമേൽ പുരട്ടി, പുറത്തേയ്ക്കു വന്ന മകൾ ഒരു പുതു പനിനീർപ്പൂവിന്റെ കാന്തിയോടെ എന്നെ അനുഗ്രഹിച്ചു. കൊഴുത്തുരുണ്ട് ആരോഗ്യവതിയായ ഒരു പെൺകുട്ടി. ഈ പ്രപഞ്ചത്തിൽ എനിയ്ക്ക് വെളിപ്പെട്ട ഏറ്റവും ദൈവീകമായ കാഴ്ചയായിരുന്നു കണ്ണീർ മറയിലൂടെ ഞാൻ കണ്ട ആ കുഞ്ഞു മുഖം.
സ്റ്റിച്ചുകൾ ഇടുമ്പോൾ ഡോക്ടർ എന്നോട് തിരക്കി, സഹതാപത്തോടെ………… ‘സങ്കടമായോ പെണ്ണിനെ പ്രസവിച്ചത്? പോട്ടെ സാരമില്ല, അടുത്തത് ആൺകുഞ്ഞായിരിയ്ക്കും’
വിശ്രാന്തിയുടെ തീരങ്ങളിൽ നിന്ന് കൊടുങ്കാറ്റുകളുടേയും ഉരുൾ പൊട്ടലുകളുടേയും അഗ്നിച്ചിറകുകളിലേയ്ക്ക് ഞാൻ പൊടുന്നനെ എടുത്തെറിയപ്പെട്ടു.
എന്നും മുകളിലുയർന്നു മിന്നിയ കമ്പി കെട്ടിയ ചൂരലുകളെ…… പാൽച്ചുണ്ടിലെ കാക്കപ്പുള്ളി കടിച്ചെടുത്തു കളയാൻ ശ്രമിച്ച വെറ്റിലപ്പല്ലുകളെ…… കൂമ്പി വരുന്ന മാറിടത്തിൽ ഒരു കൂടം പോലെ അമർന്ന കൈകളെ……… സ്വന്തം ആവശ്യത്തിനു മാത്രം ചുംബിയ്ക്കുകയും അല്ലാത്തപ്പോഴെല്ലാം ഈ ശരീരവുമായി നിരന്തര യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്ന കണ്ണട വെച്ച പ്രേമത്തെ…………. വെറും ഒരു പെണ്ണാണെന്ന് സദാ ഇകഴ്ത്തിയ സർവ പുച്ഛങ്ങളെ………. അടങ്ങിയൊതുങ്ങി വണക്കത്തോടെ കഴിഞ്ഞാൽ സകല ഐശ്വര്യവുമുണ്ടാകുമെന്ന് പഠിപ്പിച്ച എളിമപ്പാഠങ്ങളെ………
ഒറ്റ നിമിഷത്തിൽ എല്ലാം ഞാനോർമ്മിച്ചു.
എന്റെ മകളെ കാത്തിരിയ്ക്കുന്നതെന്തെന്ന് അറിയില്ലെങ്കിലും അവൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് ഉറപ്പിച്ച്, ഞാൻ ഡോക്ടറോട് പറഞ്ഞു, ‘ഇല്ല മാഡം, എനിയ്ക്ക് സങ്കടമില്ല.’
ഡോക്ടർ എന്റെ കവിളിൽ തട്ടി.
നിലയ്ക്കാത്ത നിലവിളിയുടെ കുത്തൊഴുക്കു പോലെ സ്ത്രീകൾ പ്രസവത്തിനായി ലേബർ റൂമിലേയ്ക്ക് പ്രവേശിച്ചുകൊണ്ടിരുന്നു. വാർഡിൽ എനിയ്ക്കായി ബെഡ് ഒഴിഞ്ഞിരുന്നില്ല. അല്പസമയത്തിനകം വാർഡിൽ പോകാമെന്ന് നഴ്സ് എന്നെ സമാധാനിപ്പിച്ചു. ലേബർ റൂമിനപ്പുറത്തെ ചെറിയ മുറിയിൽ അവർ ചൂണ്ടിക്കാട്ടിയ കസേരയിലിരിയ്ക്കുമ്പോൾ എനിയ്ക്ക് അതികഠിനമായ പ്രയാസം തോന്നുന്നുണ്ടായിരുന്നു. ദാഹത്താൽ എന്റെ തൊണ്ട വരണ്ടു പൊട്ടുന്നുമുണ്ടായിരുന്നു. അല്പമെന്തെങ്കിലും കുടിയ്ക്കാൻ കിട്ടിയിരുന്നുവെങ്കിൽ……….
ആശുപത്രിത്തൊട്ടിലിൽ കിടക്കുന്ന മകളെ കണ്ണുകളിലേയ്ക്ക് വാരിയെടുത്ത് ഇമകൾ കൊണ്ടടച്ച് ഞാൻ നിശ്ശബ്ദയായിരുന്ന ആ നിമിഷത്തിലാണ് അദ്ദേഹം മുറിയിലേയ്ക്ക് വന്നത്.
എന്റെ കണ്ണുകൾ കവിഞ്ഞൊഴുകി. എന്നെ മാറോടണച്ചു കൊണ്ട് അദ്ദേഹം കുറച്ച് ഓമന വാക്കുകൾ പറയണമെന്ന് ഞാൻ ഉൽക്കടമായി മോഹിച്ചു. അതിനു ശേഷം എനിയ്ക്കൊരു കട്ടൻ കാപ്പി കൊണ്ടു വന്നു തരണമെന്നും ഞാൻ കൊതിച്ചു.
തൊട്ടിലിലേയ്ക്ക് കുനിഞ്ഞ് കുഞ്ഞിനെ ഗാഢമായി ഉമ്മ വെച്ചുവെങ്കിലും ആ വെളുത്ത മുഖം പെട്ടെന്ന് കൃഷ്ണ വർണ്ണം പൂണ്ടു. ‘നീ എന്റെ മുഖച്ഛായയിൽ ഒരു ആൺകുട്ടിയെ പ്രസവിയ്ക്കുന്ന അതിശയം വിചാരിയ്ക്കുകയായിരുന്നു ഇത്രയും സമയം ഞാൻ. പെണ്ണ് പെണ്ണിനെ പ്രസവിയ്ക്കുന്നതിൽ ഒരു അൽഭുതവുമില്ല.‘
കുഞ്ഞിന്റെ കൈയിൽ കെട്ടിയിരുന്ന നീലക്കടലാസ്സ് തുണ്ട് അഴിച്ചെടുത്ത് വായിച്ചപ്പോൾ അദ്ദേഹം കനൽ പോലെ ചുവന്നു. അതിൽ ബേബി എന്നു ചേർത്ത് എന്റെ പേരു മാത്രം കുറിയ്ക്കപ്പെട്ടിരുന്നു!
‘ഇതെന്ത് തെമ്മാടിത്തമാണ്? എന്റെ പേരിനു പകരം നിന്റെ പേരെങ്ങനെ വന്നു? നീയാണോ ഇതിന്റെ തന്ത? നീയെന്റെ പേരു എഴുതാൻ പറയാഞ്ഞതെന്ത്?’
വേദനയിൽ തുടിച്ചിരുന്ന എന്നോട് നാളും പേരുമൊന്നും അപ്പോൾ ആരും അന്വേഷിയ്ക്കുന്നുണ്ടായിരുന്നില്ലല്ലോ എന്ന് ഓർമ്മിച്ചുവെങ്കിലും ഈ പ്രപഞ്ചത്തിൽ അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്ന അബദ്ധങ്ങളെല്ലാം നിശ്ശബ്ദമായി ഏൽക്കുന്നതും സ്വന്തം നിലപാട് വിശദീകരിയ്ക്കാതിരിയ്ക്കുന്നതും ആണ് ക്ഷമയെന്ന് പഠിച്ചു കഴിഞ്ഞിരുന്നതുകൊണ്ട് ഞാൻ മൌനം പാലിച്ചതേയുള്ളൂ.
പെട്ടെന്ന് നഴ്സ് റൂമിലേയ്ക്ക് കടന്നു വന്നു. ‘പ്ലിസ്, നിങ്ങൾ ഒച്ചയുണ്ടാക്കരുത്, ചെരുപ്പ് മുറിയ്ക്ക് പുറത്ത് ഊരിയിടുകയും വേണം.‘
അദ്ദേഹം ദുർമുഖത്തോടെ ആ കടലാസ്സും പോക്കറ്റിൽ കുത്തിത്തിരുകി വാതിൽക്കലേയ്ക്ക് നടന്നപ്പോൾ എപ്പോഴാണെനിയ്ക്ക് ഒന്ന് കിടക്കാനാവുകയെന്ന് ഞാൻ അവരോട് ചോദിച്ചു പോയി.
അദ്ദേഹത്തെ നോക്കി വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അവർ മറുപടി പറഞ്ഞു. ‘നല്ല സൈസ് ബേബിയാണ്, കണ്ടില്ലേ സുന്ദരിക്കുട്ടിയായി കിടന്നുറങ്ങുന്നത്. അമ്മയും ബേബി, കുഞ്ഞും ബേബി ……. അമ്മ ബേബി മയക്കത്തിൽ ഓട്ടോ റിക്ഷയെന്നും കാറെന്നും ഒക്കെ പറഞ്ഞാണ് കരഞ്ഞിരുന്നത്. രണ്ട് ബേബികളും ചേർന്ന് സാറിന്റെ വീട്ടിൽ നല്ല രസമായിരിയ്ക്കും. പീഡിയാട്രീഷൻ ഇപ്പോൾ വരും, കുഞ്ഞിനെ ഡോക്ടർ കണ്ടു കഴിഞ്ഞാൽ ഉടനെ വാർഡിലേയ്ക്ക് പോകാം.’
നഴ്സ് പോയപ്പോൾ അദ്ദേഹം രൂക്ഷമായ മുഖത്തോടെ കർശനമായി വിലക്കി. ‘ആരേയും കാണുന്നില്ല. ഉടൻ പോകണം. ഡിസ്ചാർജ് ഷീറ്റ് എഴുതി മേടിയ്ക്കാം. ഇവിടത്തെ ഒരു ചികിത്സയും വേണ്ട.’
ഞാൻ അമ്പരന്നു. പക്ഷെ, ആ തീരുമാനമെടുക്കപ്പെട്ടു കഴിഞ്ഞിരുന്നുവല്ലോ.
‘സ്വന്തം ഉത്തരവാദിത്തത്തിൽ പോകുന്നു,‘ എന്നെഴുതി ഒപ്പിട്ട് കൊടുത്ത് ആശുപത്രി വിടുവാൻ അദ്ദേഹം എന്നോട് കൽപ്പിച്ചു.
‘സാധ്യമല്ല, ഇവർക്കെന്തെങ്കിലും പറ്റിയാൽ ആശുപത്രിയ്ക്കും ഡോക്ടർക്കും ഉത്തരവാദിത്തം ഏൽക്കാൻ പറ്റില്ല. തന്നെയുമല്ല സാധാരണ ആണുങ്ങളാണ് ഇങ്ങനെയൊക്കെ എഴുതിത്തരാറ്‘ വനിതാ സൂപ്രണ്ടിന്റെ ശബ്ദം കർക്കശമായി.
‘നിങ്ങൾ ഒരു സ്ത്രീയല്ലേ? സ്ത്രീ എഴുതിത്തരുമ്പോൾ അതു പോരാ, പുരുഷൻ എഴുതിത്തരണം എന്നു പറയാമോ? സ്ത്രീകൾക്കുമില്ലേ ലേശമൊക്കെ അഭിമാനം?’ ചോദ്യം ചെയ്യാൻ തുനിഞ്ഞ വനിതാ സൂപ്രണ്ടിനോട് അദ്ദേഹം പുഞ്ചിരിയോടെ തിരക്കി.
വാദപ്രതിവാദങ്ങൾ തീർന്നപ്പോഴേയ്ക്കും ഞാൻ പ്രസവിച്ചിട്ട് മൂന്നാലു മണിക്കൂറുകൾ കഴിഞ്ഞിരുന്നു. ദാഹം, വയറു വേദന, പുറം വേദന, മുറിവിന്റെ വേദന ഇതെല്ലാം അടക്കത്തോടെ സഹിയ്ക്കാൻ പറ്റുമെന്നും ഞാൻ കൊടിച്ചിപ്പട്ടിയോ കയറയഞ്ഞ പശുവോ ഒന്നുമല്ലെന്നും എനിയ്ക്ക് ബോധ്യമായി. അങ്ങനെയായിരുന്നുവെങ്കിൽ അൽപ്പം ചെളി വെള്ളം നക്കിക്കുടിയ്ക്കാനോ ഏതെങ്കിലും ചവറുകൂനയിൽ കിടന്നുറങ്ങാനോ സാധിയ്ക്കുമായിരുന്നു.
ഓട്ടോ റിക്ഷയിൽ വീട്ടിലേയ്ക്ക് പോകുമ്പോൾ അദ്ദേഹം ക്ഷോഭം കൊണ്ട് വിറച്ചു. ‘ഇവിടെ ചികിത്സിച്ചിട്ടാണോ നാട്ടിലെ പെണ്ണുങ്ങള് മുഴുവൻ പ്രസവിയ്ക്കുന്നത്? എന്റെ അമ്മ എട്ട് പെറ്റതാണ്. ഒരു ആശുപത്രിയിലും പോയിട്ടില്ല. പടിഞ്ഞാറൻ നാടുകളിൽ പെണ്ണുങ്ങൾ പ്രസവം കഴിഞ്ഞാലുടൻ ഇറങ്ങി നടന്നു തുടങ്ങും…….. ഇവിടെയാണീ കിടക്കലും വിശ്രമവും……….. മടിയാണ് പെണ്ണുങ്ങൾക്ക്……. പ്രത്യേകിച്ചും പുതിയ പഠിത്തക്കാരികൾക്ക്………‘
പോക്കറ്റിൽ നിന്ന് ആ നീലക്കടലാസ്സെടുത്ത് വലിച്ച് കീറി എന്റെ മുഖത്തേയ്ക്ക് ആഞ്ഞെറിഞ്ഞുകൊണ്ട് അദ്ദേഹം തുടർന്നു. ‘ ഞാൻ ഓട്ടൊ റിക്ഷ വിളിച്ചില്ല എന്ന് ആശുപത്രി മുഴുവൻ അറിയിക്കാനായിരുന്നു അല്ലേ നിന്റെ കള്ള മയക്കം? ഇതിലും വലിയൊരു വേദനയില്ല എന്നാണല്ലോ പെണ്ണുങ്ങളുടെ നാട്യം. അതിന്റിടയ്ക്ക് മയക്കവും സാധിയ്ക്കും അല്ലേ? ഒരു ബേബി………….. ‘എന്റെ പേര് അശ്ലീല വാക്കു പോലെ അറപ്പോടെയാണു അദ്ദേഹം ഉച്ചരിച്ചത്.
എന്റെ വസ്ത്രം ചോരയിൽ കുതിരുന്നുണ്ടായിരുന്നു. ചോര യഥാർത്ഥത്തിൽ ഭയപ്പാടോ അറപ്പോ ഒന്നും എന്നിൽ ഉളവാക്കിയില്ല. കാരണം ചോരയിലൂടെ ഒഴുകിപ്പരക്കുന്ന ജീവന്റെ കാന്തിയെ ഞാനറിഞ്ഞു കഴിഞ്ഞിരുന്നുവല്ലോ.

165 comments:

Echmukutty said...

ദൈവത്തിന്റെ എല്ലാ പരിഗണനകളും സമൃദ്ധമായി ലഭിച്ചവർക്ക് പൊറുക്കുവാനും കഴിയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്………..

Manoraj said...

ഒരു കഥയിലൂടെയും വളരെ വേദനയോടെ പ്രസവിക്കാം എന്ന് പറഞ്ഞുതന്നു. പക്ഷെ പ്രസവ ശേഷം ഡോക്ടര്‍ വന്നു പോയതിനു ശേഷമുള്ള ഭര്‍ത്താവും ഒത്തുള്ള ഭാഗം അല്പം വലിച്ചു നീട്ടിയോ എന്ന് തോന്നി.

A said...

നല്ല കഥ.

ശ്രീജ എന്‍ എസ് said...

ഹൃദയ സ്പര്‍ശിയായി എഴുതി.പെണ്ണിനെ അറിയുന്നത് പെണ്ണ് മാത്രമാണോ എച്മു?പക്ഷെ പലപ്പോളും പെണ്ണിന്റെ ഏറ്റവും വലിയ ശത്രുവും പെണ്ണ് തന്നെ.

mini//മിനി said...

എന്റെ ദൈവമേ????????
ഇങ്ങനെ പോര, നന്നായി ബഹളം വെക്കണം, ഉച്ചത്തിൽ കരയണം, അതാണ് സ്ത്രീകൾ ചെയ്യേണ്ടത്. കിട്ടിയ ചാൻസ് പാഴാക്കരുത്,,,

കുസുമം ആര്‍ പുന്നപ്ര said...

എച്ചും കുട്ടി.നന്നായി വര്‍ണ്ണിച്ചിരിയ്ക്കുന്നു.പെണ്ണുങ്ങളുടെ മാത്രമായ പ്രസവം.കൂട്ടത്തിലിട്ടകഥയ്ക്ക് മാറ്റം വരുത്തിയോ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പുതുവര്‍ഷത്തിലെ ആദ്യ കഥ.
ഹൃദയ സ്പര്‍ശിയായി എഴുതിയിരിക്കുന്നു.

ഹംസ said...

“അല്ലാഹ്.......” ഈ കഥ വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ആദ്യം ഉരുവിട്ട വാക്കാണത് ദൈവത്തെ ഒരു വിളി... വിളിക്കാതെ തരമില്ലായിരുന്നു പേറ്റ് നോവ് എന്ന് കെട്ടിണ്ട് എന്നല്ലാതെ അനുഭവം ഈ ജന്മത്തില്‍ ഉണ്ടാവില്ലല്ലോ.. പക്ഷെ ഏച്ചു അത് അനുഭവിപ്പിച്ചു തന്നു.. ശരിക്കും ... മൂന്ന് പ്രസവിച്ച ഭാര്യ പോലും എന്നോട് അവളുടെ വേദനയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല ചിലപ്പോള്‍ എന്നെ സങ്കടപ്പെടുത്തണ്ട എന്ന് കരുതിയാവും .. പക്ഷെ പാതി മയക്കത്തില്‍ അവള്‍ കണ്ടിരുന്ന മുഖം എന്‍റെ ആയിരുന്നു എന്ന് പലപ്പോഴും അവള്‍ പറയാറുണ്ട്.

നല്ല കഥ.... കഥ വായിച്ചു തീര്‍ന്നപ്പോള്‍ ശരിക്കും വിയര്‍ത്തു പോയി...

ശ്രീ said...

എന്താ കമന്റെഴുതുക എന്നറിയില്ല ചേച്ചീ...

pournami said...

ആദ്യത്തെ കണ്മണി ആണെന്നോ ,പെണ്ണെന്നോ
അറിയാതെ ,അതിനേറെ സ്നേഹിച്ചാ നിമിഷം...
ഈറ്റുനോവിന്‍ വേദന വന്ന നേരം,
ആശുപത്രിതന്‍ വെളള പൂശിയ മുറിക്കുള്ളില്‍
കിടത്തിയെന്നെ ചക്രവണ്ടിയില്‍
ഒപ്പം കാതില്‍ ഓതി ഭീഷണിയും;
കരയരുത് പ്രിയര്‍ക്കു മുന്നില്‍എന്നു .
എച്മ്മു ഇപ്പോഴും ഉണ്ട് ആശുപത്രികളില്‍ ചില പരുക്കന്‍ സ്വഭാവമുള്ള നെഴ്സുകള്‍ .രംഗീല സിനിമ പോലെ ഉടുപ്പുമിട്ട്‌ ..(മിനി ടീച്ചര്‍ പറഞ്ഞപോലെ ഇങ്ങനെ പോര, നന്നായി ബഹളം വെക്കണം, ഉച്ചത്തിൽ കരയണം, അതാണ് സ്ത്രീകൾ ചെയ്യേണ്ടത്. കിട്ടിയ ചാൻസ് പാഴാക്കരുത്,,,)എപ്പോഴത്തെയും പോലെ മനോഹരമായ എഴുത്ത്

ajith said...

എച്മു, അറിയാത്ത ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയല്ലോ. വാക്കുകള്‍ക്ക് എന്തൊരു പവര്‍? ഇതിനെന്തെങ്കിലും അഭിപ്രായം എഴുതാന്‍ ഞാന്‍ പോരാ.

siya said...

എന്‍റെ എച്ചുമോ ,ഇത് എന്നാ പറ്റി കുട്ട്യേ ?

പെണ്മക്കളെ പ്രസവിക്കുന്ന അമ്മമാര്‍ ഭാഗ്യവതികള്‍ ആണ് .കൂടെ കരയാനും ,ചിരിക്കാനും ,പരിഭവം പറയാനും അവര്‍ ആവും എന്നും കൂടെ ഉണ്ടാവും .നാട്ടിലെ പ്രസവ വാര്‍ഡിലെ കഥകള്‍ കേട്ടിരിക്കുന്നു ..അത് കേള്‍കുമ്പോള്‍ വിഷമവും തോന്നി യിട്ടുണ്ട് . എന്നാലും അവരിലും നല്ലവര്‍ ഉണ്ടാവും ......വേദനയും വിഷമവും അറിയുന്നവര്‍ ,..തീര്‍ച്ചയായും ഉണ്ടാവും ..

sreee said...

സഹനത്തിന്റെ, അവഗണനയുടെ ,സ്ത്രീകളുടെ സ്വകാര്യലോകം തുറന്നുകാട്ടി. വായിച്ചു തീർന്നതറിഞ്ഞില്ല. കഥയ്ക്കപ്പുറം ഒരു നോവ്....

ഒരു യാത്രികന്‍ said...

"അറപ്പും വിരോധവും ശത്രുതയും പുച്ഛവുമെല്ലാം സ്ത്രീകൾക്ക് പരസ്പരം അനുവദിയ്ക്കപ്പെട്ട സ്വാഭാവിക വികാരങ്ങളാണ്. സ്നേഹം ഒന്നു മാത്രമാണല്ലോ അശ്ലീലമായി തീരുന്ന അസ്വാഭാവിക വികാരം."

"പത്തു മാസത്തെ ആർത്തവം മാത്രമാണ് ഒരു പ്രസവമെന്ന് നേഴ്സ് ചിരിച്ചു."

എച്ച്മുവിനു എവിടെ നിന്ന് കിട്ടുന്നു ഇത്തരം കരുത്തുറ്റ വരികള്‍.പറയാന്‍ വാക്കുകളില്ല ........സസ്നേഹം

ഒരു യാത്രികന്‍ said...

എച്മു ഇനിയും വൈകിക്കരുത്..എത്രയും പെട്ടന്ന് എച്ച്മുവിന്റെ കഥകള്‍ അച്ചടി മഷി പുരളാനുള്ള വഴി നോക്കൂ........സസ്നേഹം

അലി said...

എച്‍മുവിന്റെ വരികൾക്കു മുമ്പിൽ അമ്പരപ്പോടെ നിൽക്കുന്നു.

പട്ടേപ്പാടം റാംജി said...

സങ്കടമായോ പെണ്ണിനെ പ്രസവിച്ചത്

ഇഷ്ടപ്പെട്ടു.

lekshmi. lachu said...

ഒരിക്കല്‍ക്കൂടി ആവേദന അനുഭവിച്ച ഒരു ഫീല്‍..എന്താ പറയാ...പ്രസവേദന അത് അനുഭവിക്കുന്നവര്‍ക്കല്ലേ
അറിയൂ...എഴുത്ത് വളരെ ഏറെ ഇഷ്ടപ്പെട്ടു

K@nn(())raan*خلي ولي said...

@@
വിനുവേട്ടനും (ഒരു യാത്രികന്‍) അലിഭായിയും പറഞ്ഞത് ആവര്‍ത്തിക്കുന്നു.
സ്ത്രീക്ക് രണ്ടു വേദനയുണ്ടെന്ന് ഉമ്മുമ്മ പറയാറുണ്ട്‌. പ്രസവേദനയും മരണവേദനയും.

(പ്രസവശേഷം ഭാര്യയോട് ചോദിച്ചു; വല്ലാത്ത വേദനയായിരിക്കുമല്ലേന്നു. പക്ഷെ, പടച്ചോന്റെ അപാര അനുഗ്രഹം, ഒന്ന് തുമ്മുന്നത്ര വിഷമം തോന്നിയില്ലെന്നു അവള്‍.

എന്നാലും ആ വേദന ഊഹങ്ങള്‍ക്കപ്പുറമാണ്. അത് മന്സ്സിലോര്‍ത്താണ്‌ എന്റെ പോസ്റ്റിലെ (കുശ്മാണ്ടിത്തള്ള) ഉമ്മയെ കുറിച്ചുള്ള വാക്കുകള്‍.

**

ഖാലിദ്‌ കല്ലൂര്‍ said...

പച്ചയായ ജീവിത യാഥാര്‍ത്ത്യങ്ങളെ പച്ചയായി ആവിഷ്കരിച്ചിരിക്കുന്നു. എങ്കിലും ആദ്യഭാഗങ്ങള്‍ക്ക് കുറച്ചു നിറം കൂടിപോയി എന്ന് തോന്നി.
സ്ത്രീ ജന്മം അഥമമാണെന്ന ഒരു ധാരണ ഉള്ളിന്‍റെ ഉള്ളിലുള്ളതു കൊണ്ടാണോ ഇത്തരം ആശയങ്ങള്‍ കഥകളായി മാറുമ്പോള്‍ ഒരു പുരുഷ വിദ്വേഷം എച്മുവിന്‍റെ കഥകളില്‍ പൊതുവെ നിഴലിക്കുന്നത്?
എന്തായാലും പുതുവര്‍ഷോപഹാരം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. വളരെ നന്നായിരിക്കുന്നു. നന്ദി. തുടര്‍ന്നും എഴുതുക.

കൊച്ചു കൊച്ചീച്ചി said...

നാട്ടിലെ ആശുപത്രികളില്‍ നേഴ്സുമാര്‍ ഗര്‍ഭിണികളോട് ഇങ്ങനെ ബഹുമാനമില്ലാതെ പെരുമാറുമോ? അങ്ങനെ ചിലയിടത്ത് കേട്ടിട്ടുണ്ട്.

എന്റെ ഭാര്യയ്ക്ക് അഞ്ചാം മാസം മുതല്‍ ബ്ലീഡിംഗ് ഉണ്ടായിരുന്നു, പിന്നെ മിക്കവാറും ആശുപത്രിയില്‍ത്തന്നെയായിരുന്നു . ഏഴുമാസം തികഞ്ഞപ്പോള്‍ പ്രസവിക്കേണ്ടി വന്നു. കുഞ്ഞ് ഒരു മാസത്തോളം NICUവില്‍ ആയിരുന്നു. പക്ഷേ ഇവിടുത്തെ ആശുപത്രിയില്‍ നിന്നു കിട്ടിയ സ്നേഹവും, ബഹുമാനവും പരിഗണനയും മറക്കാനാവാത്തതാണ്. ഈ എഴുതിയ പോലെ ഒരു അനുഭവവും ഞങ്ങള്‍ക്കുണ്ടായിട്ടില്ല.

എച്ച്മുവിന്റെ പൊള്ളുന്ന ഭാഷ! ആഹാ!

പ്രയാണ്‍ said...

എന്തു പറയണമെന്നറിയില്ല എച്മു........ഇതിനൊരു തുടര്‍ച്ചയെന്ന പോലെ യാദൃച്ഛികമായി ഞാനുമിട്ടിട്ടുണ്ട് ഒരു കഥ.സമയം കിട്ടുമ്പോള്‍ വായിക്കു.

Anonymous said...

എച്മു :എന്താ‍ പറയേണ്ടത്.. ഞാനും അനുഭവിച്ചതാ ഇത് മൂന്ന് പ്രാവശ്യം നാട്ടിൽ അല്ലാത്തതു കാരണം പൊന്നാരിക്കാൻ ആളുണ്ടായില്ല .. പക്ഷെ എല്ലാം സഹിച്ചുകൊണ്ട് പ്രാർഥനയോടെ .. ഭർത്താവ് പുറത്ത് കാത്ത് നിൽ‌പ്പുണ്ടാകും.. ഈ എഴുത്തിൽ പേറ്റുനോവ് ശരിക്കും അനുഭവിക്കും വായനക്കാർ അത്രക്ക് കഠിനമാണ് വാക്കുകൾ...ഒത്തിരി പറയാനുണ്ട് പക്ഷെ ... എന്തോ .. അറിയില്ല.. അഭിനന്ദനത്തിൽ ഒതുക്കുന്നു...

കണ്ണനുണ്ണി said...

കഥയുടെ മൊത്തം കാമ്പ് നന്ന്.
പക്ഷെ അതിലേറെ എന്നെ ആകര്‍ഷിച്ചത് പലയിടത്തും ആശയ തീവ്രതയ്ക്ക് വേണ്ടി ചേര്‍ത്ത വാക്യങ്ങളാണ്.
ഒരിത്തിരി വേറിട്ട രീതിയില്‍ എഴുതി പരീക്ഷിച്ചു അല്ലെ... തുടരട്ടെ....

LiDi said...

ആരോടായിരുന്നു രോഷം??.
ആരോടായാലും വേണ്ടീല്ല നല്ല കഥ വായിക്കാന്‍ തന്നുവല്ലോ ഞങ്ങള്‍ക്ക് .

ജന്മസുകൃതം said...

പറയാന്‍ വാക്കുകളില്ല...എച്ചുമു ...നന്നായി ചിന്തിച്ചു...അനുഭവത്തിന്റെ തീവ്രതയോടെ എഴുതി അനുഭവിപ്പിച്ചു .
വര്‍ഷങ്ങള്‍ക്കു മുന്‍പ് ,സിസേറിയന്‍ കഴിഞ്ഞുആസ്പത്രിയില്‍ കിടക്കുന്ന ഭാര്യയെ ശാരീരികബന്ധത്തിനു നിര്‍ബന്ധിച്ച ഒരു മുഴുക്കുടിയന്‍ ഭര്‍ത്താവിനെ
ഡോക്ടറും നാട്ടുകാരും കൈകാര്യം ചെയ്ത്‌പുറത്താക്കിയ സംഭവം ഓര്‍ത്തുപോയി.സിസേറിയന്‍ അല്ലേ അവിടെ കുഴപ്പമൊന്നും ഇല്ലല്ലോ എന്നായിരുന്നു അയാളുടെ ന്യായം...
മരണം മുന്നിലുണ്ടെന്ന ആശ്വാസത്തോടെ എല്ലാം സഹിക്കുന്ന പെണ്ണിന്റെ ചിന്തകളിലും പ്രവര്‍ത്തികളിലും ഒരു മാറ്റം ഉണ്ടാകാത്തിടത്തോളംകാലം കഥ തുടരും.
ചുരുങ്ങിയപക്ഷം കാല ദേശ പരിഗണന ഇല്ലാതെ വിത്തിറക്കാന്‍ അനുവദിക്കാതിരിക്കാനുള്ള ആര്ജ്ജവമെങ്കിലും പെണ്ണിന് ഉണ്ടാകണം .

Junaiths said...

പെണ്‍കുഞ്ഞിനെ ഇഷ്ടപ്പെടാത്തവര്‍ ഇപ്പോഴുമുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ,ഓ ,പെണ്‍കുഞ്ഞാണല്ലേ എന്ന് ചോദിക്കുന്നവരെ കാണുമ്പോള്‍ അവരൊന്നും അമ്മയുടെ വയറ്റില്‍ നിന്നല്ല വന്നതെന്ന് തോന്നും..ശരിക്കും അനുഭാവേദ്യമാകുന്ന കഥ.കഥയായ് തന്നെയിരിക്കട്ടെ..സത്യമാണെങ്കിലും അങ്ങനെ ചിന്തിക്കുവാന്‍ വയ്യ.

sha said...

സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് അറവുകാരന് ഇരയോട്‌ തോന്നുന്ന വികാരമേ ഉള്ളൂ ...

ente lokam said...

ഈ തീവ്ര വേദനക്ക് മുന്നില്‍ ഒരു പ്രണാമം...
കഥാകാരിക്കും...

Sabu Hariharan said...

ഈ മാതിരി വെറുപ്പോടും, അറപ്പോടും പെരുമാറുന്ന ആശുപത്രി ജീവനക്കാരെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌. അവരും ഒരു സ്ത്രീ ആണെന്ന് സത്യം മറന്ന് പെരുമാറുന്നതും.. അതിശയം, ഇതൊക്കെ നമ്മുടെ നാട്ടിൽ മാത്രം എന്തു കൊണ്ടെന്ന് മനസ്സിലാകുന്നില്ല..
പൈസ കൊടുത്ത്‌ അഡ്മിഷൻ വാങ്ങിയും, റാഗിംഗ്‌ നടത്തിയും, മാർക്ക്‌ തിരുത്തിയും ഈ മേഖലയിൽ വരുമ്പോൾ വേറെ എന്താണ്‌ പ്രതീക്ഷിക്കേണ്ടത്‌?
നമ്മൾ സാക്ഷരരായെന്നു ചിലരൊക്കെ പറയുന്നു.. സംസ്‌കാരം കൂടി പഠിപ്പിക്കേണ്ട ഗതികേടിലാണ്‌ നമ്മളിപ്പോൾ..

കഥയിലെ ഏതാണ്ട്‌ മുഴുവൻ കഥാപാത്രങ്ങളും negative ആയി പോയതെന്തെന്നറിയില്ല..
കഥയ്ക്ക്‌ ഇതിലും നല്ലൊരു പേരിടാമായിരുന്നു എന്നും തോന്നുന്നു..

Jazmikkutty said...

എച്മു,വളരെ നന്നായിരിക്കുന്നു..ശക്തമായി പറയാനുള്ള ഈ ധൈര്യം..
എനിക്ക് എന്‍റെ ഇളയ മകനെ നാട്ടില്‍ വെച്ചായിരുന്നു പ്രസവിക്കേണ്ടി വന്നത്..ഒരു സൂപര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയിട്ടും നിദ്രാ ഭംഗം നേരിട്ടതിന്റെ അമര്‍ഷത്തില്‍ ആയിരുന്നു നഴ്സുമാര്‍. വേദനയ്ക്കിടയിലും ഞാന്‍ നഴ്സുമാരോട് പറഞ്ഞു ദയവു ചെയ്തു നിങ്ങള്‍ പരുക്കനായി പെരുമാറരുത് എന്ന്..മലയാളി നഴ്സുമാര്‍ തന്നെ വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എത്ര സ്നേഹതോടെയാണ് പെരുമാറുന്നത നമ്മുടെ നാട്ടില്‍ എന്തും ആവാം..

Sidheek Thozhiyoor said...

നന്നായി എച്ചുമു , വീണ്ടും വീണ്ടും ഇങ്ങിനെ കുറിക്കുമ്പോള്‍ ഒരു സന്തോഷമോക്കെയുണ്ട് ..ഇനിയും ഒന്നിനൊന്നു മെച്ചമായി വരട്ടെ..വാകുകളിലെ തീവ്രത മനസ്സില്‍ കൊള്ളുന്നതായി..

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിലൊരു ഹർത്താലിന്റന്ന് പ്രസവനോവ് വന്നപ്പോൾ എന്റെ സ്കൂട്ടറിലാണ് എന്റെ ഭാര്യയെ മെട്രോഹോസ്പിറ്റലിൽ കൊണ്ടുപോയത്.കടിഞ്ഞൂൽ പുത്രിയുടെ ജനനശേഷം ഭര്യക്ക് കൊടൂക്കുവാൻ കുറച്ച് നാരങ്ങ വെള്ളത്തിന് അന്നോടിയ ഓട്ടത്തിന്റെ കിതപ്പ് ഇപ്പോഴുമുണ്ടെനിക്ക്.....

മകന്റെ പ്രസവത്തിന് അവളോടൊപ്പം ഞാനും ലേബർ റൂമിൽ ഉണ്ടായിരുന്നു..അവളെ ആശ്വസിപ്പിച്ച് കൈയ്യിൽ പിടിച്ച്..മുഖം തലോടി ..മോന്റെ നേരിട്ടുള്ള ആഗമനം/അവളുടെ വേദന/നിലവിളി,...ഒന്നും തന്നെ ഒരിക്കലും മറക്കാൻ കഴിയാത്തത് തന്നെ...!

അതീപ്പെന്നെയെന്റെ പ്രിയതമയെ പെറീപ്പിച്ചിട്ടില്ല ഞാൻ ..കേട്ടൊ എച്മു.


കഥയായാലും,കാര്യമായലും ഇതിലുള്ളതെല്ലാം കൂടുതൽ ക്രൂരകഥാപാത്രങ്ങളാണോ എന്നൊരു സംശയം..?

Vayady said...

ഹൃദയസ്പര്‍‌ശിയായ എഴുത്ത്. ഈ കഥ വായിച്ച് ഒന്നും എഴുതാനാകാതെ
കുറേ നേരം ഇരുന്നു. ഒരു സ്ത്രീയുടെ നിസ്സഹായത നന്നായി അവതരിപ്പിച്ചിരിക്കുന്നു. പറയാന്‍ വാക്കുകളില്ല എച്ചുമൂ. അഭിനന്ദനം.

Unknown said...

എച്ച്മുവിന്റെ എഴുത്ത് അസൂയാവഹമായിട്ടു പുരോഗമിക്കുന്നുണ്ട്. താനിതെല്ലാം കൂടി ഏതെങ്കിലും പ്രസിദ്ധീകരണക്കാര്‍ക്ക് അയച്ചു കൊടുക്ക്‌. കഥ മനസ്സില്‍ തട്ടി. എനിക്കൊരിക്കലും, ഒന്നു പ്രസവിക്കുവാന്‍ കഴിയില്ലല്ലോ എന്നൊരു ദു:ഖം!

കുഞ്ഞൂസ് (Kunjuss) said...

ഹൃദയസ്പര്‍ശിയായി,തീവ്രമായി എഴുതി പെണ്ണിന്റേത് മാത്രമായ ആ വേദന...

...sijEEsh... said...

ഇടയിലൊരു ഭൂതകാലവും, പഴയ കാഴ്ച്ചപടിനോടുള്ള എതിര്‍പ്പും കഥയില്‍ കൂട്ടി ചേര്‍ത്തത് നന്നായി.
വേറെ എന്ത് പറയാനാ എച്മൂ...

Echmukutty said...

മനോരാജിന്റെ ആദ്യ കമന്റിന് നന്ദി.ഇനിയും ചുരുക്കുവാൻ ശ്രമിച്ചു നോക്കാം.
സലാമിനും നന്ദി.
ശ്രീദേവിയുടെ ചോദ്യത്തിനും പ്രസ്താവനയ്ക്കും മറുപടിയില്ല. കാരണം ചോദ്യവും പ്രസ്താവനയും ഒരേ സമയം ശരിയും തെറ്റുമാകുന്ന ജീവിത പരിതസ്ഥിതികൾ ഉണ്ട്. എന്നെ വന്നു വായിച്ചതിനു നന്ദി.
അതിന് ബഹളം വെയ്ക്കാൻ ശാരീരികവും മാനസികവുമായ ആരോഗ്യവും കൂടി വേണ്ടേ ടീച്ചർ? അതുള്ളവർ ചെയ്യുമായിരിയ്ക്കും! ടീച്ചർ വന്നതിലും അഭിപ്രായം പറഞ്ഞതിലും ഒത്തിരി സന്തോഷമുണ്ട്.

the man to walk with said...

കഥ ഒരു വേദന ബാക്കിയാക്കി .
ആശംസകള്‍

ശ്രീക്കുട്ടന്‍ said...

അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല.എന്നിരുന്നാലും അതിമനോഹരമെന്നു പറയാതിരിക്കാന്‍ വയ്യ.

ബിഗു said...

Superb. Keep it up

ചേച്ചിപ്പെണ്ണ്‍ said...

എന്തിനാണ് ഇത്രയ്ക്കു നോവുന്നത് ?????? ... അത്രമാത്രം ..

Umesh Pilicode said...

ആശംസകള്‍.

Echmukutty said...

ആഹാ, കുസുമം വന്നതിൽ സന്തോഷം. ആ കഥയുടെ തുടർച്ചയാണിത്.ഇനീം എന്നെ കാണാൻ വരണേ....
റിയാസിന് നന്ദി.
ഹംസയ്ക്ക് നന്ദി. ശരിയാവും വീഷമിപ്പിയ്ക്കേണ്ട എന്ന് കരുതിക്കാണും. പിന്നെ നമ്മുടെ വേദന കാണാൻ ഒരാളുണ്ടെന്നറിയുമ്പോൾ തന്നെ നമുക്ക് ധൈര്യവും ബലവും ഉണ്ടാകുമായിരിയ്ക്കും.
ശ്രീ വായിച്ചല്ലോ അതു മതി.
അമ്മ എന്നൊക്കെ വാഴ്ത്തുമ്പോഴും ഇതു മാതിരിയുള്ള നിന്ദാപമാനങ്ങളും മനുഷ്യത്വമില്ലായ്മയും നമ്മെ കാത്തിരിയ്ക്കുന്നു പൌർണമി. വന്ന് വായിച്ചതിലും അഭിപ്രായം പങ്കുവെച്ചതിലും സന്തോഷം.
അജിതിന് നന്ദി. ഇനിയും വരുമല്ലോ.
സിയയെ കണ്ട് സന്തോഷം.ജീവിതത്തിൽ അതി ഭയങ്കരമായി ഒറ്റപ്പെട്ട് പോയ ഒരുപാട് സ്ത്രീകളെ കണ്ട് വളർന്ന് ഒരാളാണ് ഞാൻ.അമ്മമാരുടെ ഭാഗ്യം എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുമുണ്ട്.വായിച്ച് അഭിപ്രായം എഴുതിയതിന് നന്ദി.

Echmukutty said...

ശ്രീയ്ക്ക് കഥയിലൂടെ ആണെങ്കിലും നോവുണ്ടാക്കിയതിൽ വിഷമമുണ്ട്. ഇനീം വന്ന് വായിയ്ക്കണേ.
ഒരു യാത്രികന്റെ ചോദ്യത്തിനും മറുപടി ഇല്ല. പരമ ദരിദ്രരായ അനാഥരും അശരണരുമായ, അല്ലെങ്കിൽ ദൈവത്തിന്റെ ചില്ലറ പരിഗണനകൾ പോലും കിട്ടാത്ത ഒരുപാട് മനുഷ്യരെ കാണാനിടയായതാവാം കാരണമെന്ന് തോന്നുന്നു. എങ്ങനെയാ അച്ചടിപ്പിയ്ക്കേണ്ടതെന്നും കൂടി പറഞ്ഞു തരാമോ യാത്രികാ?
അലി വന്നതിൽ സന്തോഷം. ഇനീം വരണേ.
രാംജി, സങ്കടമായില്ലെന്ന് കഥാപാത്രം തന്നെ പറയുന്നുവല്ലോ.കഥ ഇഷ്ടമായി എന്നെഴുതിയതിൽ സന്തോഷം.
ലക്ഷ്മി ലച്ചു വന്നതിലും കമന്റിട്ടതിലും സന്തോഷം.
കണ്ണൂരാന്റെ അഭിപ്രായം കിട്ടിയതിൽ ആഹ്ലാദം.ഇനീം വന്ന് വായിയ്ക്കുമല്ലോ.

Echmukutty said...

സ്ത്രീ ജന്മ അധമമായിപ്പോയി എന്ന യാതൊരു അബദ്ധധാരണയും എനിയ്ക്കില്ല.അതുകൊണ്ട് തന്നെ ഒരൽ‌പ്പം പോലും പുരുഷവിദ്വേഷവും എനിയ്ക്കില്ല.
ജീവിതത്തിൽ അതി കഠിനമായി ഒറ്റപ്പെട്ട, നിന്ദാപമാനങ്ങൾ മാത്രം സഹിച്ച് കഴിയേണ്ടി വന്ന ഒരുപാട് മനുഷ്യരുമായി അടുത്തിടപഴകിയതിന്റെ വേദനകൾ മാത്രമാണ് എന്റെ മൂലധനം.
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
കൊച്ചു കൊച്ചീച്ചി വന്നതിൽ സന്തോഷം.
പ്രയാൺ ഒന്നും പറഞ്ഞില്ലെങ്കിലും എനിയ്ക്ക് മനസ്സിലായി.
ഉമ്മു അമ്മാർ അഭിനന്ദിച്ചതിൽ സന്തോഷം.
കണ്ണനുണ്ണിയുടെ അഭിപ്രായത്തിന് നന്ദി. ഇനിയും വന്ന് വായിയ്ക്കണേ.

Echmukutty said...

നേരത്തെ എഴുതിയ മറുപടിയിലെ ആദ്യഭാഗം ഖാലിദിന്റെ കമന്റിനായിരുന്നു. ഖാലിദിന്റെ പേരു വിട്ട് പോയി. ആ പിശക് ക്ഷമിയ്ക്കുമല്ലോ.

Bijith :|: ബിജിത്‌ said...

എച്ചുമുവിന്റെ കഥകള്‍ ഇഷ്ടപ്പെടുന്നത് അതിന്റെ ഗഹനവും എന്നാല്‍ ലളിതവുമായ അവതരണം കൊണ്ടാണ്. ഈ കഥയും വ്യത്യാസമായില്ല. സ്വന്തം അനുഭവം എന്ന രീതിയില്‍ എഴുതുമ്പോള്‍ വരുന്ന തീക്ഷ്ണത - അത് വളരെ നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ കഥ വളരെ പണ്ട് നടന്നതാണെന്നും, ഇപ്പോള്‍ ആര്‍ക്കും ഇത് പോലെ അനുഭവം ഉണ്ടാവില്ല എന്നും വിശ്വസിക്കാനഎനിക്കിഷ്ടം

Sabu Hariharan said...

I got this as a forward..sharing with you..

ELEPHANTS GIVING BIRTH-- BEAUTIFUL

This is ...awesome...but NOT for the faint hearted, please keep the speakers on.

How amazing God's work of creation is!!.

So easy compared to human birth. No hospitals, no painkillers, just
pure God given instinct!

Click and watch this amazing video...specially how the mother makes
the baby take it"s first breath and first step.

Click here :http://www.fwdder.com/player/video/184431/0

നല്ലി . . . . . said...

കഥ കൊള്ളാം, ഭാഷ അതിലേറെ ഗംഭീരം, പക്ഷേ

ഒട്ടും ഇഷ്ടപ്പെട്ടില്ല

Ismail Chemmad said...

ഒരു മികച്ച കഥ വായിച്ചു. അഭിനന്ദനങ്ങള്‍ എച്ചുമ്മു.

സ്ത്രീത്വത്തിന്റെ മഹത്വം, മാതൃത്വത്തിന്റെ പവിത്രത പിന്നെ പുരുഷത്വത്തിന്റെ ക്രൌര്യ മുഖം
എല്ലാം വരച്ചിട്ട ഒരു മനോഹര കഥ

kARNOr(കാര്‍ന്നോര്) said...

സ്ത്രീ ജന്മത്തിന്റെ അറിയാതെ പോകുന്ന മറ്റൊരു മുഖം. ഭാഷ പൊള്ളിക്കുന്നു. എന്നെ നൊന്തുപെറ്റ എന്റെ അമ്മയെ , എന്റെ കുഞ്ഞുങ്ങളെ പ്രസവിച്ച എന്റെ ഭാര്യയെ, പുതുയുഗത്തിന്റെ പ്രതിനിധിയായ എന്റെ മകളെ.. കഥാകാരിയെ .. എല്ലാം കണ്ടു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ജനനവും ജീവിതവും നേരിട്ട് കാണുന്നു ഈ കഥയിലൂടെ..

Sureshkumar Punjhayil said...

Jeevithathilekkulla vaathaayanaangal...!

Manohaaram, Ashamsakal...!!!

Jishad Cronic said...

ഹൃദയ സ്പര്‍ശിയായ കഥ.

Unknown said...

തീവ്രവും തീക്ഷ്ണവും ആണ് ഭാഷ ...പെറ്റു നോവ് ഒരു വേദനായി വായനകരില്‍ പകരാന്‍ എച്ചുകുട്ടിക്ക് ആയിട്ടുണ്ട്‌
എനാല്‍ അവസാനം എന്തോ അത്ര കണ്ടു ശരിയായില്ല ..
പിന്നെ ഒരു പെന്‍ കുട്ടി ജനിച്ചാല്‍ ഉള്ള അവസ്ഥ വളരെ ശക്തമായി പറയാനും ശ്രമിക്കുനുനുട് ..അതില്‍ വിജയിച്ചു എന്ന് പറയാം ..
ആശംസകള്‍

ഭാനു കളരിക്കല്‍ said...

തീവ്ര അനുഭവത്തിന്റെ തീജ്വാലയില്‍ ഉരുക്കിയെടുത്ത എച്ചുമു കഥകള്‍ ഉജ്ജ്വലങ്ങള്‍ തന്നെ. എന്നും എപ്പോളും. ഏത് തിരക്കില്‍ ആയാലും ഈ കഥകള്‍ കടിച്ചു കുടയുന്നു. ആശംസകള്‍ എച്ചുമു.

Anil cheleri kumaran said...

ഒരു യാത്രികന്റെ നിർദ്ദേശം ഉടനെ പരിഗണിക്കാം.

faisu madeena said...

എന്തൊരു കഥ ...എല്ലാം പുതിയ അറിവുകള്‍ ...താങ്ക്സ് ..

പാവത്താൻ said...

വല്ലാതെ വേദനിപ്പിച്ചു.

ഒരു യാത്രികന്‍ said...

എച്മു കണ്ടില്ലേ എന്റെ നാട്ടുകാരന്‍ (കുമാരന്‍ ) പറഞ്ഞത്. ഇനിയെന്ത് വേണം. ബ്ലോഗറും , എഴുത്തുകാരിയും പബ്ലിഷറും കൂടിയായ ലീല ടീച്ചറും ഇവിടെ കമന്ടിട്ടിട്ടുണ്ടല്ലോ? അപ്പൊ ടീച്ചറുമായും ബന്ധപ്പെടൂ......സസ്നേഹം

Echmukutty said...

ലിഡിയ വന്ന് കഥ വായിച്ചതിൽ വലിയ സന്തോഷമുണ്ട്. അങ്ങനെ ആരോടും രോഷമൊന്നുമില്ല. നല്ല കഥ എന്നെഴുതിയല്ലോ.

ലീല ടീച്ചറുടെ ഉശിരുള്ള വാക്കുകൾക്ക് ഒരു സല്യൂട്ട്. ആദ്യമായാണല്ലോ വരുന്നത്. ഇനിയും വരണേ.നന്ദിയും നമസ്ക്കാരവും.
ജുനയിത്തിനു നന്ദി.വന്നതിൽ സന്തോഷം.
ഷായ്ക്ക് നന്ദി. ഇനിയും വായിക്കുമെന്ന് കരുതുന്നു.
എന്റെ ലോകത്തിന് എന്റെയും പ്രണാമം. നന്ദി.

Rare Rose said...

വന്നു..വായിച്ചു..ഹൃദയത്തില്‍ തട്ടി എന്നറിയിക്കാന്‍...
കൂടുതലൊന്നും എഴുതാന്‍ വയ്യ..

Echmukutty said...

സാബുവിന് നന്ദി. ചിലപ്പോൾ അങ്ങനെ നെഗറ്റീവ് അനുഭവങ്ങൾ മാത്രം നിറഞ്ഞ സില മണിക്കൂറുകൾ ഉണ്ടായിപ്പോകും ജീവിതത്തിൽ...കഥ അങ്ങനെയായത് അതുകൊണ്ട് മാത്രമാണ്. പിന്നെ കഥാപാത്രത്തിനു കിട്ടിയ അല്പം ചില പരിഗണനകളെയാണ് തലക്കെട്ടായി ഇട്ടത്. വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും വളരെ സന്തോഷം.
ഉമ്മു ജാസ്മിന് നന്ദി.അമ്മയെന്ന് വാഴ്ത്തുമ്പോഴും ചില കാലങ്ങളിൽ ചില അമ്മമാർ ഇങ്ങനെയുമായിത്തീരുന്നു.നന്ദി. ഇനിയും വരിക.
സിദ്ദീക്ക നന്ദി, സന്തോഷം.
മുരളിയുടെ അഭിപ്രായം നന്നായി.കുറച്ചു കഥ, കുറച്ച് കാര്യം കുറച്ച് അനുഭവം കുറച്ച് ക്രൂരത.... ..... ഇനിയും വന്ന് വായിയ്ക്കുമല്ലോ. നന്ദി.
വായാടിയ്ക്ക് നന്ദി.സന്തോഷം.
ആഹാ അപ്പച്ചൻ ഒഴാക്കലിന്റെ വാക്കുകൾ പൊന്നായിരിയ്ക്കട്ടെ. ഞാൻ ശ്രമിയ്ക്കാം പ്രസിദ്ധീകരണക്കാർക്ക് കൊടുക്കാൻ കേട്ടോ. ഇനീം വന്ന് വായിയ്ക്കണേ.
കുഞ്ഞൂസിനും സിജേഷിനും നന്ദി.

chithrangada said...

എച്മു ,സങ്കടപ്പെടുത്തിയല്ലോ വല്ലാതെ ...........
പക്ഷെ എഴുത്ത് ചിലയിടത്തെങ്കിലും
കുറച്ചു descriptive ആയ പോലെ തോന്നിട്ടോ ...
എച്ച്മുവിന്റെ കഥകള് പ്രസിദ്ധീകരിക്കണം
എന്ന അഭിപ്രായത്തെ ശക്തമായി
പിന്താങ്ങുന്നു !

Aarsha Abhilash said...

എച്ചുമു ,ദ് ന്താ പ്പോ എഴുത്ക??? ആകെ ഒരു വിറങ്ങലിപ്പ് വായിച്ചപ്പോള്‍... പല ഭാഗങ്ങളും വായിച്ചപ്പോള്‍ എങ്ങനെ ഇത്ര ശക്തമായിട്റ്റ് എഴുതാന്‍ കഴിയുന്നു എന്ന് അതിശയം ആയി. അവസാനം പൂര്‍ണം ആയോ എന്നൊരു ചെറിയ സംശയം ഉണ്ട് ,പക്ഷെ ശൈലിയും അവതരണവും മനോഹരം എച്ചുമു.

മുകിൽ said...

എച്മുക്കുട്ടി, വായിക്കുന്നവന്റെ പിന്നാലെക്കൂടുന്ന കഥകളാണോ എഴുതുന്നത്? കുടഞ്ഞെറിഞ്ഞിട്ടും പോകാത്തവ. സ്ത്രീകൾ അനുഭവിച്ചിട്ടുള്ള, അനുഭവിക്കുന്ന ഒരു, അധികം ആരും കാണാവശമാണു തിരിച്ചു വച്ചത്, എച്മു.

പ്രസവവേദനകൊണ്ടു കരയുന്ന പെണ്ണിനോട് ‘മലർന്നു കിടന്നു സുഖിച്ചപ്പോൾ ഓർക്കണമായിരുന്നു‘എന്നു പറഞ്ഞു ആക്ഷേപിക്കുന്ന ആശുപത്രിജീവനക്കാരെയും കണ്ടിട്ടുണ്ട്.
എങ്ങനെ നോക്കിയാലും സുഖം പെണ്ണിനുതന്നെ!

“സ്വന്തം പുരുഷൻ കേൾക്കെ പ്രസവ വേദനകൊണ്ട് കരയുവാൻ പാടില്ലത്രെ! കാരണം അയാൾ ദു:ഖിയ്ക്കുവാൻ ഇട വന്നാൽ അത് ജനിയ്ക്കാൻ പോകുന്ന കുഞ്ഞിന് ദോഷം വരുത്തും.“
പുരുഷനൊരു മനഃക്ലേശം പോലും വരാതിരിക്കത്തക്കവണ്ണം എന്തെല്ലാം സഹനങ്ങൾ സമൂഹം സ്ത്രീയെ ചൊല്ലിപ്പഠിപ്പിക്കുന്നു.. കുഞ്ഞിനു ദോഷം വരും എന്ന ഒരൊറ്റവാചകത്തിൽ ഏതെടുക്കാക്കല്ലും ആ തുമ്പി എടുക്കും!

Nena Sidheek said...

നല്ല കഥയാണ്‌ ചേച്ചി, ഞാനും എഴുത്തും ഇതുപോലെ ഒരു കഥ കുറച്ചു കഴിയട്ടെ..

jayaraj said...

പുതുവര്‍ഷത്തിലെ ആദ്യ കഥ.
ഹൃദയ സ്പര്‍ശിയായി

yousufpa said...

എന്റെ ഭാര്യയും ആശുപത്രി ജീവനക്കാരുടെ മോശമായ പെരുമാറ്റത്തിന്‌ ഇരയായിട്ടുണ്ട്.നാലു പെൺകുട്ടികളിൽ അവസാനത്തേതിനാണെന്ന് തോന്നുന്നു.

കഥ ശെരിക്കും വേദനിപ്പിച്ചു.

ധനലക്ഷ്മി പി. വി. said...

തീഷ്ണമായ ഭാഷ ...അതെ, ദൈവം ചിലപ്പോള്‍ ഇങ്ങനെയും പരിഗണിക്കും...

വേണുഗോപാല്‍ ജീ said...

ദൈവം സ്ത്രീക്ക് കൊടുത്തിട്ടുള്ള അനുഗ്രഹങ്ങള്‍ ആണ് ഗര്‍ഭം , പ്രസവം, പാലൂട്ടല്‍ തുടങ്ങിയവ.. മനോഹരമായിരുന്നു കഥ.. .....എങ്കിലും ചില ഭാഗങ്ങള്‍ കുത്തി തിരുകിയ പോലെ തോന്നീ..

Unknown said...

പത്തു മാസത്തെ ആർത്തവം മാത്രമാണ് ഒരു പ്രസവമെന്ന് നേഴ്സ് ചിരിച്ചു.

ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്തു. ഒത്തിരി വ്യസനിച്ചു പോയി.ഇത് എച്ചുന്റെ സ്വന്തം അനുഭവമാണോ എന്ന് തെറ്റിദ്ദരിച്ചു.
ഇങ്ങനെ കരയിക്കരുതെ.

വാഴക്കോടന്‍ ‍// vazhakodan said...

സങ്കടമായോ പെണ്ണിനെ പ്രസവിച്ചത്? :(

ഞങ്ങളിന്നു കണ്ട
പുലര്‍ക്കാല കനവിലെ
മാലാഖേ നീ വരിക
അമ്മതന്‍ മടിത്തട്ടിലേക്ക്
അച്ഛന്റെ കിനാവിലേക്ക്
മകളേ നീ പെയ്തിറങ്ങുക...

ഒരു മകള്‍ക്ക് വേണ്ടി ഞാനൊരിക്കല്‍ ഒരു കവിതയില്‍ എഴുതിയ വരികളാണ്! കാത്തിരിപ്പ് ഇപ്പോഴുമുണ്ട് കേട്ടോ!

ഹാപ്പി ബാച്ചിലേഴ്സ് said...

ചേച്ചി, ഇത് ഒരു ട്രാൻസ്ലേഷൻ അല്ലേ? സ്വന്തം പുരുഷൻ കേൾക്കെ പ്രസവ വേദനകൊണ്ട് കരയുവാൻ പാടില്ലത്രെ! കാരണം അയാൾ ദു:ഖിയ്ക്കുവാൻ ഇട വന്നാൽ അത് ജനിയ്ക്കാൻ പോകുന്ന കുഞ്ഞിന് ദോഷം വരുത്തും.

അദ്ദേഹം മടുപ്പോടെയെങ്കിലും ബുദ്ധിമുട്ടു സഹിച്ച് കൊതുകു കടിയുമേറ്റ് ഈ സർക്കാരാശുപത്രിയുടെ
ഈ വരികൾ തന്നെ മതി ഈ കഥ സമ്മറൈസ് ചെയ്യുവാൻ. ആശംസകൾ!!

ആത്മ/പിയ said...

യച്ചുമുക്കുട്ടി,

കഥ വായിച്ചു, യച്ചുമുവിന്റെ മറ്റു കഥകളെയൊക്കെപ്പോലെ നഗ്നമായ യാഥാര്‍ത്ഥ്യങ്ങള്‍ എടുത്തുകാട്ടുന്ന ഹൃദയസ്പര്‍ശ്ശിയായ കഥ!

വലിയ ഭീകരതയൊന്നും ഇല്ലാതെ, യച്ചുമുവിന്റെ വിരല്‍ തുമ്പിലൂടെ, നല്ല നല്ല പ്രേമ കഥകള്‍ കൂടി വായിക്കാന്‍‍ ഒരാഗ്രഹം..:)

യച്ചുമുവിന്റെ ഒരു ഫാന്‍ ആയതുകൊണ്ടാണേ ഇങ്ങിനെ എഴുതാന്‍ തോന്നിയത്..

എല്ലാവിധ ആശംസകളും!

വിനുവേട്ടന്‍ said...

നിസ്സഹായത... ആ അവസ്ഥ പറഞ്ഞാല്‍ മനസ്സിലാവില്ല എന്ന് സഹധര്‍മ്മിണി പറയാറുണ്ട്‌. ശക്തമായ ഈ വിസ്‌ഫോടനങ്ങള്‍ക്ക്‌ മുന്നില്‍ നമിക്കുന്നു...

(കണ്ണൂരാന്റെ കമന്റില്‍ എന്നെ പരാമര്‍ശിച്ചു കണ്ടു... തെറ്റിയതായിരിക്കുമല്ലേ? ഞാന്‍ ഇപ്പോഴാണ്‌ വരുന്നത്‌.)

ശ്രീനാഥന്‍ said...

‘പ്രസവം തുടങ്ങിയ വില കുറഞ്ഞ കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും പറയുന്നത് മോശമെന്ന് കരുതുന്നതു’ കൊണ്ടാകാം ഇതു പോലെ ശക്തമായൊരു കഥ പെൺകുഞ്ഞും പ്രസവവുമായി ബന്ധപ്പെട്ട് ഒരാണും മലയാളത്തിൽ എഴുതി കണ്ടിട്ടില്ല. വർണ്ണച്ചിറകുമായി കോളെജിൽ പറന്നു നടന്ന കുട്ടികൾ എങ്ങ്നെ ചിറകൊടിഞ്ഞ് ദാമ്പത്യത്തിന്റെ നരകത്തിലേക്ക് വീഴുന്നു, കാൽക്കാശിന് വിലയില്ലാത്തവരാകുന്നു എന്ന് ഈ കഥ അനുഭവിപ്പിച്ചു, ഏച്ചുംകുട്ടിക്ക് ഓർമ്മയില്ലേ, ഓലാന്റെ ഭർത്താവ് സമ്പന്നനായ ഉടനെ ആദ്യം തീരുമാനിച്ചത് പഴഞ്ചനായ ഭാര്യയെ ഒന്ന് മാറ്റാമെന്നാ‍ണ് ! കഥ ഗംഭീരം!

ആളവന്‍താന്‍ said...

as usual......
hats offfff!

റശീദ് പുന്നശ്ശേരി said...

ഒന്നും പറയാനില്ല

മാതാവിന്റെ കാല്‍ ചുവട്ടില്‍ സ്വര്‍ഗമെന്ന്‍

പ്രവാചകന്‍ പറഞ്ഞതോര്‍ക്കുന്നു .

എന്റെ നല്ല വാക്കുകളായി ഈ എഴുത്തിനും

പരകോടി സ്ത്രീകളുടെ നോവിനും

ഇത് സമര്‍പ്പിക്കട്ടെ

നന്മകള്‍ നേരുന്നു

ramanika said...

എന്തുകൊണ്ട് അമ്മയുടെ സ്ഥാനം ദൈവത്തിനും മുകളില്‍ (മാതാ പിതാ ഗുരു ദൈവം )എന്ന് മനസ്സിലാക്കി തരുന്ന പോസ്റ്റ്‌ !

റോസാപ്പൂക്കള്‍ said...

എച്ചു, ശരിക്കും പൊള്ളിച്ചു ഈ എഴുത്ത്.ഇത് വായിച്ച ആരും ഒന്ന് പ്രസവിച്ച പെണ്ണിനെ കുറച്ചു ബഹുമാനത്തോടെയേ നോക്കൂ.
എന്റെ രണ്ടു മക്കളെ പ്രസവിച്ച സീനും മനസ്സിലൂടെ കടന്നു പോയി.രണ്ടാമത്തേതും ആണായിപ്പോയി എന്ന് കേട്ടു സങ്കടപ്പെട്ട ഒരമ്മയാണ് ഞാന്‍.
എച്ചുവിന്റെ ആദ്യ കമന്റു പോലെ “ദൈവത്തിന്റെ എല്ലാ പരിഗണനകളും സമൃദ്ധമായി ലഭിച്ചത്തില്‍” ദൈവത്തിനു തന്നെ നന്ദി പറയുന്നു.ഒപ്പം ഇങ്ങനെ ഒരു ലോകമുണ്ട് എന്നത് നോവിപ്പിക്കുകയും ചെയ്യുന്നു

V P Gangadharan, Sydney said...

രണ്ടുമക്കള്‍ ഈ പ്രപഞ്ചത്തിലേക്ക്‌ തലനീട്ടി വന്ന കാഴ്ചകള്‍ സിഡ്നിയിലെ ആശുപത്രിയില്‍ വെച്ചു നേരിട്ടു കാണാനുള്ള ഭാഗ്യം സിദ്ധിച്ചുവെങ്കിലും, വേദനകൊണ്ട്‌ പുളയുന്ന പ്രിയപത്നിയെ നോക്കി ഞാന്‍ വീര്‍പ്പുമുട്ടി നിന്നു. ഡോക്ടര്‍. റേ ബെറി, ചോരക്കുഞ്ഞിനെ വിടര്‍ത്തിപ്പിടിച്ച ഈ കൈകളില്‍ കിടത്തി അഭിനന്ദിച്ചപ്പോള്‍ കോരിത്തരിച്ചുനിന്ന ഈ പിതാവിന്‌ എച്ച്മുക്കുട്ടിയുടെ 'ദൈവത്തിന്റെ പരിഗണനകള്‍' ഒരു വെറും പേടിസ്വപ്നം!
എന്റെ കളത്രം നല്‍കിയ സുകൃതമായിരുന്നു ഞാന്‍ അന്ന്‌ ഏറ്റുവാങ്ങിയതെന്ന്‌ കഥാകാരി എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു.

കൂതറHashimܓ said...

നല്ല അവതരണം ശ്വാസം അടക്കിപ്പിടിച്ചാ വായിച്ചത്..

വേദന എനിക്കിന്നും പേടിയാണ്, ബോധം നഷട്ടപ്പെടുമാറ് ഒത്തിരി വേദനിച്ചത് കൊണ്ടാവാം ഇങ്ങനെ.

എഴുത്തിലൂടെ വേദനയേയും നിസ്സഹായവസ്ഥയേയും നന്നായി മനസ്സിലക്കാന്‍ പറ്റുന്നു... നല്ല എഴുത്ത്... ഒത്തിരി ഇഷ്ട്ടായി

khader patteppadam said...

അസ്സലായി

എന്‍.ബി.സുരേഷ് said...

ശ്രീനാഥൻ മാഷ് പറഞ്ഞപോലെ ഒരു പെണ്ണിനു മാത്രം എഴുതാൻ കഴിയുന്ന കഥയാണിത്. ഇത്തരം ലേബർ‌റൂം കഥ വായിച്ച ഓർമ്മയില്ല. തീവ്രമായ അനുഭവമാണിത്.
ഇതിൽ തന്റെ പ്രസവവേദന എന്ന അനുഭവത്തെ മറ്റൊരു കാറ്റഗറിയിൽ പെട്ട സ്ത്രീയിലേക്ക് മാറ്റിസ്ഥാപിച്ച് ഒരു വേറിട്ട ഫീൽ ഉണ്ടാക്കി.
സമ്പന്നയായ ഒരു പെണ്ണിന്റെ സുഖകരമായ പ്രസവം എഴുതിയിരുന്നെങ്കീൽ അത് വേറൊരു തരം ആകുമായിരുന്നു.

അവഗണിക്കപ്പെട്ട പെണ്ണിന്റെ സർക്കാരാശുപത്രിയിലെ പ്രസവമാണ് ഇവിടുത്തെ താരം.

വി.ആർ.സുധീഷിന്റെ മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞ മണ്ണ് എന്ന കഥ വായിച്ചതോർക്കുന്നു. ഭാര്യയുടെ ഗർഭം അലസിപ്പിക്കുന്നതിന്റെ ദു:ഖം രണ്ടുപേരും അനുഭവിക്കുന്ന കഥ. ഇതേ ഫീൽ തന്നു. ചുള്ളിക്കാടിന്റെ ചിദംബരസ്മരണയിലെ ഭ്രൂണഹത്യയും ഇത്തരം ഒരു വേദന സൃഷ്ടിച്ചു.

ഏത് ആനുകാലികത്തിലും പ്രസിദ്ധീകരിക്കാവുന്ന കഥയാണിത്.
പക്ഷേ

സാബു പറഞ്ഞപോലെ വല്ലാത്ത നെഗറ്റീവ് ആയ സമീപനം. യാഥാർത്ഥ്യത്തിൽ നിന്ന് അകന്ന് നിൽക്കുന്നു.

തീർത്തും പിഴച്ചുപെറ്റവളോട് പെരുമാറുന്ന രീതിപോലെ

ഈ ഭർത്താവ് ഏത് തരത്തിലാണെങ്കിലും ഒറ്റുവിൽ കാണുന്ന പോലെ അയാൾക്ക് ഇപ്പോൾ പെരുമാറാൻ കഴിയില്ല.
എച്മുവിന്റെ മുൻ‌കഥയിൽ ഭാര്യയെക്കൊണ്ട് വിടുവേല ചെയ്യിക്കുന്ന ഭർത്താവിനെ കാണുന്നുണ്ട്.

മൊത്തത്തിൽ അൺ‌റിയൽ എന്ന് തോന്നിപ്പിക്കുന്ന മനുഷ്യനിരീക്ഷണം തുടരെ കടന്നു വരുന്നു.

പിന്നെ കഥയുടെ ഭാഷ ഷാർപ് അണ്. പക്ഷേ എല്ലാ കഥകളും ഒറ്റവരികളിൽ തീരുന്ന ഖണ്ഡികകളാ‍യി പറഞ്ഞു നിർത്തുന്ന ഒരു ക്രാഫ്റ്റ് വല്ലാതെ മടുപ്പിക്കുന്നുണ്ട്.

തീർച്ചയായും ഓരോ കഥയ്ക്കും ഓരോ രൂപം എച്മു കണ്ടെത്തിയേ മതിയാവൂ. അല്ലെങ്കിൽ വ്യത്യസ്ത വിഷയങ്ങൾ എടുത്ത് ഒരേ പാ‍റ്റേണിൽ എഴുതുന്നു എന്ന പഴി കേൾക്കേണ്ടി വരും. എച്മുവിന്റെ എല്ലാ കഥകളും ഒന്നിച്ച് വായിക്കുന്ന ഒരാൾക്ക് ഇത് വേഗം പിടികിട്ടും.

അപൂർവ്വമായി മനസ്സിൽ തെളിയുന്ന വിഷയങ്ങളെ ഇങ്ങനെ ക്ലീഷെ ആയ കഥ പറച്ചിലിലേക്ക് പരുവപ്പെടുത്തുന്നതിൽ എനിക്ക് കടുത്ത പ്രതിഷേധമുണ്ട്.

എന്‍.ബി.സുരേഷ് said...

ശ്രീനാഥൻ മാഷ് പറഞ്ഞപോലെ ഒരു പെണ്ണിനു മാത്രം എഴുതാൻ കഴിയുന്ന കഥയാണിത്. ഇത്തരം ലേബർ‌റൂം കഥ വായിച്ച ഓർമ്മയില്ല. തീവ്രമായ അനുഭവമാണിത്.
ഇതിൽ തന്റെ പ്രസവവേദന എന്ന അനുഭവത്തെ മറ്റൊരു കാറ്റഗറിയിൽ പെട്ട സ്ത്രീയിലേക്ക് മാറ്റിസ്ഥാപിച്ച് ഒരു വേറിട്ട ഫീൽ ഉണ്ടാക്കി.
സമ്പന്നയായ ഒരു പെണ്ണിന്റെ സുഖകരമായ പ്രസവം എഴുതിയിരുന്നെങ്കീൽ അത് വേറൊരു തരം ആകുമായിരുന്നു.

അവഗണിക്കപ്പെട്ട പെണ്ണിന്റെ സർക്കാരാശുപത്രിയിലെ പ്രസവമാണ് ഇവിടുത്തെ താരം.

വി.ആർ.സുധീഷിന്റെ മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞ മണ്ണ് എന്ന കഥ വായിച്ചതോർക്കുന്നു. ഭാര്യയുടെ ഗർഭം അലസിപ്പിക്കുന്നതിന്റെ ദു:ഖം രണ്ടുപേരും അനുഭവിക്കുന്ന കഥ. ഇതേ ഫീൽ തന്നു. ചുള്ളിക്കാടിന്റെ ചിദംബരസ്മരണയിലെ ഭ്രൂണഹത്യയും ഇത്തരം ഒരു വേദന സൃഷ്ടിച്ചു.

ഏത് ആനുകാലികത്തിലും പ്രസിദ്ധീകരിക്കാവുന്ന കഥയാണിത്.
പക്ഷേ

സാബു പറഞ്ഞപോലെ വല്ലാത്ത നെഗറ്റീവ് ആയ സമീപനം. യാഥാർത്ഥ്യത്തിൽ നിന്ന് അകന്ന് നിൽക്കുന്നു.

തീർത്തും പിഴച്ചുപെറ്റവളോട് പെരുമാറുന്ന രീതിപോലെ

ഈ ഭർത്താവ് ഏത് തരത്തിലാണെങ്കിലും ഒറ്റുവിൽ കാണുന്ന പോലെ അയാൾക്ക് ഇപ്പോൾ പെരുമാറാൻ കഴിയില്ല.
എച്മുവിന്റെ മുൻ‌കഥയിൽ ഭാര്യയെക്കൊണ്ട് വിടുവേല ചെയ്യിക്കുന്ന ഭർത്താവിനെ കാണുന്നുണ്ട്.

മൊത്തത്തിൽ അൺ‌റിയൽ എന്ന് തോന്നിപ്പിക്കുന്ന മനുഷ്യനിരീക്ഷണം തുടരെ കടന്നു വരുന്നു.

പിന്നെ കഥയുടെ ഭാഷ ഷാർപ് അണ്. പക്ഷേ എല്ലാ കഥകളും ഒറ്റവരികളിൽ തീരുന്ന ഖണ്ഡികകളാ‍യി പറഞ്ഞു നിർത്തുന്ന ഒരു ക്രാഫ്റ്റ് വല്ലാതെ മടുപ്പിക്കുന്നുണ്ട്.

തീർച്ചയായും ഓരോ കഥയ്ക്കും ഓരോ രൂപം എച്മു കണ്ടെത്തിയേ മതിയാവൂ. അല്ലെങ്കിൽ വ്യത്യസ്ത വിഷയങ്ങൾ എടുത്ത് ഒരേ പാ‍റ്റേണിൽ എഴുതുന്നു എന്ന പഴി കേൾക്കേണ്ടി വരും. എച്മുവിന്റെ എല്ലാ കഥകളും ഒന്നിച്ച് വായിക്കുന്ന ഒരാൾക്ക് ഇത് വേഗം പിടികിട്ടും.

അപൂർവ്വമായി മനസ്സിൽ തെളിയുന്ന വിഷയങ്ങളെ ഇങ്ങനെ ക്ലീഷെ ആയ കഥ പറച്ചിലിലേക്ക് പരുവപ്പെടുത്തുന്നതിൽ എനിക്ക് കടുത്ത പ്രതിഷേധമുണ്ട്.

എന്‍.ബി.സുരേഷ് said...

ശ്രീനാഥൻ മാഷ് പറഞ്ഞപോലെ ഒരു പെണ്ണിനു മാത്രം എഴുതാൻ കഴിയുന്ന കഥയാണിത്. ഇത്തരം ലേബർ‌റൂം കഥ വായിച്ച ഓർമ്മയില്ല. തീവ്രമായ അനുഭവമാണിത്.
ഇതിൽ തന്റെ പ്രസവവേദന എന്ന അനുഭവത്തെ മറ്റൊരു കാറ്റഗറിയിൽ പെട്ട സ്ത്രീയിലേക്ക് മാറ്റിസ്ഥാപിച്ച് ഒരു വേറിട്ട ഫീൽ ഉണ്ടാക്കി.
സമ്പന്നയായ ഒരു പെണ്ണിന്റെ സുഖകരമായ പ്രസവം എഴുതിയിരുന്നെങ്കീൽ അത് വേറൊരു തരം ആകുമായിരുന്നു.

അവഗണിക്കപ്പെട്ട പെണ്ണിന്റെ സർക്കാരാശുപത്രിയിലെ പ്രസവമാണ് ഇവിടുത്തെ താരം.

വി.ആർ.സുധീഷിന്റെ മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞ മണ്ണ് എന്ന കഥ വായിച്ചതോർക്കുന്നു. ഭാര്യയുടെ ഗർഭം അലസിപ്പിക്കുന്നതിന്റെ ദു:ഖം രണ്ടുപേരും അനുഭവിക്കുന്ന കഥ. ഇതേ ഫീൽ തന്നു. ചുള്ളിക്കാടിന്റെ ചിദംബരസ്മരണയിലെ ഭ്രൂണഹത്യയും ഇത്തരം ഒരു വേദന സൃഷ്ടിച്ചു.

ഏത് ആനുകാലികത്തിലും പ്രസിദ്ധീകരിക്കാവുന്ന കഥയാണിത്.
പക്ഷേ

സാബു പറഞ്ഞപോലെ വല്ലാത്ത നെഗറ്റീവ് ആയ സമീപനം. യാഥാർത്ഥ്യത്തിൽ നിന്ന് അകന്ന് നിൽക്കുന്നു.

തീർത്തും പിഴച്ചുപെറ്റവളോട് പെരുമാറുന്ന രീതിപോലെ

ഈ ഭർത്താവ് ഏത് തരത്തിലാണെങ്കിലും ഒറ്റുവിൽ കാണുന്ന പോലെ അയാൾക്ക് ഇപ്പോൾ പെരുമാറാൻ കഴിയില്ല.
എച്മുവിന്റെ മുൻ‌കഥയിൽ ഭാര്യയെക്കൊണ്ട് വിടുവേല ചെയ്യിക്കുന്ന ഭർത്താവിനെ കാണുന്നുണ്ട്.

മൊത്തത്തിൽ അൺ‌റിയൽ എന്ന് തോന്നിപ്പിക്കുന്ന മനുഷ്യനിരീക്ഷണം തുടരെ കടന്നു വരുന്നു.

പിന്നെ കഥയുടെ ഭാഷ ഷാർപ് അണ്. പക്ഷേ എല്ലാ കഥകളും ഒറ്റവരികളിൽ തീരുന്ന ഖണ്ഡികകളാ‍യി പറഞ്ഞു നിർത്തുന്ന ഒരു ക്രാഫ്റ്റ് വല്ലാതെ മടുപ്പിക്കുന്നുണ്ട്.

തീർച്ചയായും ഓരോ കഥയ്ക്കും ഓരോ രൂപം എച്മു കണ്ടെത്തിയേ മതിയാവൂ. അല്ലെങ്കിൽ വ്യത്യസ്ത വിഷയങ്ങൾ എടുത്ത് ഒരേ പാ‍റ്റേണിൽ എഴുതുന്നു എന്ന പഴി കേൾക്കേണ്ടി വരും. എച്മുവിന്റെ എല്ലാ കഥകളും ഒന്നിച്ച് വായിക്കുന്ന ഒരാൾക്ക് ഇത് വേഗം പിടികിട്ടും.

അപൂർവ്വമായി മനസ്സിൽ തെളിയുന്ന വിഷയങ്ങളെ ഇങ്ങനെ ക്ലീഷെ ആയ കഥ പറച്ചിലിലേക്ക് പരുവപ്പെടുത്തുന്നതിൽ എനിക്ക് കടുത്ത പ്രതിഷേധമുണ്ട്.

Unknown said...

ഞാന്‍ വൈകിപ്പോയി,

ഇതില്‍ അഭിപ്രായമൊന്നും ഇല്ല്യാ :((
നല്ല എഴുത്തിന്ന് എന്നും ആശംസകള്‍ മാത്രം..

Sathees Makkoth said...

നല്ല എഴുത്ത്.ഇഷ്ടപ്പെട്ടു.

Unknown said...

കഥയും വരികളും വളരെ തീഷ്ണം, എച്ച്മുവിന്റെ വരികള്‍ക്ക് മുന്‍പില്‍ അല്ഭുതത്തോടെ നില്‍ക്കുന്നു.

ഒരു ടി വി ചര്‍ച്ചയില്‍ കേട്ടത്, 'അവിവാഹിതരായ സംവിധായകരും പ്രസവിക്കാത്ത നടിമാരും പ്രസവം എന്നാല്‍ ഒരു ഭയാനകമായ സംഭവമായി ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു, സിനിമയില്‍' എന്ന്, കഥയിലും കുറച്ചു കൂടുതലായില്ലേ?!

നാട്ടില്‍ നഴ്സുമാര്‍ വളരെ പരുക്കനായി പെരുമാറുന്നത് കണ്ടിട്ടുണ്ട്, സര്‍ക്കാര്‍-സ്വമാര്യ ആശുപത്രികളില്‍ ഒരുപോലെ. പക്ഷെ ഇവിടെ മലയാളി നഴ്സുമാര്‍ സഹോദര തുല്യമായ സ്നേഹത്തോടെ പരിഗനണകളോടെയാണ് പെരുമാറുന്നത്! പ്രവാസം വരുത്തുന്ന മാറ്റങ്ങള്‍!!

Echmukutty said...

ദ മാൻ റ്റു വാക് വിത്,
ശ്രീക്കുട്ടൻ,
ബിഗു,
ചേച്ചിപ്പെണ്ണ്,
ഉമേഷ് പീലിക്കൊട് എല്ലാവർക്കും നന്ദി.

ബിജിതിനെപ്പോലെ കരുതണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ട്. പക്ഷെ,ചില ചോരച്ചിത്രങ്ങൾ എന്നിൽ കല്ലിച്ചു കിടക്കുന്നതുകൊണ്ട് സാധിയ്ക്കുന്നില്ലെന്നു മാത്രം. വരവിനും വായനയ്ക്കും നന്ദി. ഇനിയും വരിക.
സാബു,
നല്ലി,
ഇസ്മയിൽ ചെമ്മാട്,
കാർന്നോര്,
ഇസ്മയിൽ,
സുരേഷ് കുമാർ,
ജിഷാദ്,
മൈഡ്രീംസ്,
ഭാനു കളരിയ്ക്കൽ,
കുമാരൻ,
ഫൈസു,
പാവത്താൻ,
ഒരു യാത്രികൻ എല്ലാവർക്കും നന്ദി. ഇനിയും വരുമല്ലോ.

Echmukutty said...

റെയർ റോസ്,
ചിത്രാംഗദ,
സ്നേഹപൂർവം ശ്യാമ,
മുകിൽ,
നേനക്കുട്ടി,
ജയരാജ്,
യൂസ്ഫ്പ,
ധനലക്ഷ്മി,
വേണുഗോപാൽ ജി,
താന്തോന്നി,
വാഴക്കോടൻ,
ഹാപ്പി ബാച്ചിലേഴ്സ്,
ആത്മ,
വിനുവേട്ടൻ,
ശ്രീനാഥൻ,
ആളവന്താൻ,
റഷീദ്,
രമണിക,
റോസാപ്പൂക്കൾ,
വി പി ഗംഗാധരൻ,
ഹാഷിം,
ഖാദർ പട്ടേപ്പാടം,
സുരേഷ്,
നിശാ സുരഭി,
സതീഷ്,
തെച്ചിക്കോടൻ ......

വായിച്ച് പ്രോത്സാഹിപ്പിയ്ക്കുകയും വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ തന്ന് അനുഗ്രഹിയ്ക്കുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി.
ഇനിയും വരിക.......

ജിമ്മി ജോൺ said...

വേദനയോടെ വായിച്ചു തീര്‍ത്തു... അവസാനം ഒരു ദീര്‍ഘ നിശ്വാസം നെഞ്ചില്‍ കുടുങ്ങി...

ശാന്ത കാവുമ്പായി said...

എന്റെ മോളേ എനിക്ക് വേദനിക്കുന്നു.മുറിയുന്നു.എവിടൊക്കെയോ.വയ്യാ‍ാ...

അനീസ said...

എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന സ്ത്രീ, നന്നായി ഓരോന്നും വിവരിച്ചിരിക്കുന്നു,

Echmukutty said...

ജിമ്മി ജോണിന്റെ ആദ്യ വരവിന് നന്ദി. ഇനിയും വരുമല്ലോ.
ശാന്ത ടീച്ചറെ സങ്കടപ്പെടുത്തിയോ ഞാൻ?
അനീസയ്ക്ക് നന്ദി.

അമ്മമാരെക്കുറിച്ച് വാ തോരാതെ നമ്മൾ വാഴ്ത്തിപ്പെടുന്നുവെന്നത്
സത്യമാണ്. അവർക്ക് വാഴ്ത്ത് മാത്രം മതിയെന്ന് നമ്മൾ തീരുമാനിയ്ക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ ഒരു വർഷം 78000 സ്ത്രീകൾ ഗർഭാവസ്ഥയിലും
പ്രസവ സമയത്തും പ്രസവത്തിനു ശേഷമുള്ള 42 ദിവസങ്ങൾക്കുള്ളിലുമായി
മരണപ്പെടുന്നുവെന്നതാണ് ഔദ്യോഗിക ഭാഷ്യം.
റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങൾ ഇനിയും എത്രയോ കാണുമെന്ന്
സർക്കാർ തന്നെ സമ്മതിയ്ക്കുകയും ചെയ്യുന്നു. പലതരത്തിലുള്ള അനാസ്ഥയും
ശുചിത്വക്കുറവും സമയത്തിന് വൈദ്യ സഹായം ലഭ്യമാകാത്തതുമെല്ലാമാണ്
കാരണങ്ങളായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. എല്ലാം തന്നെ ഒഴിവാക്കാനാകുന്ന കാരണങ്ങൾ.

എന്റെ വീട്ടിൽ ഇങ്ങനെയല്ല, ഞാൻ ഇങ്ങനെയല്ല, എന്റെ പരിചയത്തിൽ
ആരും ഇങ്ങനെയല്ല അതുകൊണ്ട് ഈ ലോകത്തിൽ ഇങ്ങനെ സംഭവിയ്ക്കുന്നില്ല എന്നു വിചാരിയ്ക്കാനാണു
നമുക്കിഷ്ടം.
സ്ത്രീകളെക്കുറിച്ച്, ദളിതരെക്കുറിച്ച്, ന്യൂനപക്ഷ വിശ്വാസികളെക്കുറിച്ച്,
പരിസ്ഥിതിയെക്കുറിച്ച് ഒക്കെ സംസാരിയ്ക്കുമ്പോൾ.........
ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടോ
ഇതൊക്കെ വെറുതെ പറഞ്ഞുണ്ടാക്കുന്നതല്ലേ
കുറെ അധികം പറയുന്നതാണ്
ഇനി ചുരുക്കം ചില പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അതൊക്കെ
അവരുടെ കൈയിലിരിപ്പുകൊണ്ടാണ് തുടങ്ങിയ ന്യായങ്ങളാണ്
നമുക്ക് സമൃദ്ധമായി ഉപയോഗിയ്ക്കാനുള്ളത്.

പ്രസവിച്ച് നാലാം നാൾ കെട്ടിടം പണിയാൻ വാനം
തോണ്ടിയതിന്റെ കുഴിയിൽ ഒരു തുണി വിരിച്ച് പോറ്റിക്കിടത്തി
കരിങ്കല്ല് ചുമക്കാൻ വന്ന അമ്മയോട് എന്തിനു വന്നുവെന്ന് ചോദിച്ചപ്പോൾ
കിട്ടിയ മറുപടി
ഞാനിന്നലെ ഒന്നും കഴിച്ചിട്ടില്ല, ഇന്നും പട്ടിണിയാവാൻ വയ്യ.....
ഈ കുഞ്ഞിന്റെ അച്ഛൻ
ഇത് ജനിച്ചപ്പോ ഇറങ്ങിപ്പോയി, പെണ്ണായിപ്പോയില്ലേ.
സ്വയം ചത്താൽ സാരമില്ല. ഞാനായിട്ട് ......കൊല്ലാൻ പറ്റുമോ?
ഈ അമ്മയും ചോരയിൽ കുതിർന്നിരുന്നു.
ഇവൾ മലയാളിയല്ല എന്നത് നമുക്കാശ്വസിയ്ക്കാനുള്ള കാരണമാകുന്നുവോ?

ഒരു കറിക്കത്തിയും കുറച്ച് പഴന്തുണിയുമായി ഒറ്റയ്ക്ക് പ്രസവിയ്ക്കേണ്ടി
വന്ന അമ്മയോട് നമുക്ക് എന്തുത്തരമാണ് ബാക്കിയുള്ളത്?

കറുത്ത കുട്ടിയെ പെറ്റതിന്,
കുട്ടി ജനിച്ചപ്പോൾ അച്ഛന്റെ വീട്ടിൽ ആർക്കെങ്കിലും അപകടം പറ്റിയതിന്,
കുട്ടിയുടെ അമ്മ ദരിദ്രയായതിന്,
അനാഥയായതിന്,
കുറഞ്ഞ ജാതിക്കാരിയായതിന്,
കുട്ടിയുടെ തന്ത ഞാനല്ലാതാവാൻ സാധ്യതയുണ്ടോ എന്ന് പുരുഷൻ
ദു:സ്വപ്നം കണ്ടതിന്
ഇങ്ങനെ അനാഥരായിപ്പോയ ഒരുപാട് അമ്മമാരുള്ള നമ്മുടെ ഈ മഹത്തായ രാജ്യം!

ചില തരം രക്തത്തിന് നമ്മൾ പരിപാവനത നൽകാറുണ്ട്.
അമ്മമാരുടെ ചോര അതിൽ പെടില്ല. കാരണം അത് വെറും പത്ത്
മാസത്തെ കണക്കാണ്. പെടുമായിരുന്നെങ്കിൽ ഇത്തരം അമ്മമാരെ
കാണേണ്ടി വരില്ലായിരുന്നു.

വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊന്നുമല്ല എന്ന് നമ്മൾ സമാധാനിയ്ക്കും.
വിദ്യാഭ്യാസവും പണവും സൌകര്യങ്ങളും ഉള്ളിടത്ത്
നടക്കുന്നതെല്ലാം മൂടിവെയ്ക്കാൻ നമുക്ക്
എത്ര മാർഗ്ഗങ്ങളുണ്ട്!

നമുക്ക് അമ്മത്തത്തെ വാഴ്ത്തിപ്പാടിയാൽ മാത്രം മതി.

കഥ വായിച്ച് എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ
കൂട്ടുകാർക്കും നന്ദി. ഇനിയും വരണം , വായിയ്ക്കണം.
സ്നേഹത്തോടെ...........

Vishnupriya.A.R said...

പ്രസവിച്ച പെന്നിന്നു മാത്രം പറയാന്‍ കഴിയുനത് ...അത് അനുഭവികാത്തത് കൊണ്ട് ആവാം ഈ കഥയില്‍ പുരുഷന്‍ ഇത്ര മാത്രം ലാഘവമായി പെരുമാറുന്നു ...നല്ല കഥ ...

അന്ന്യൻ said...

നല്ല കഥ, വ്യത്യസ്തമായ വാകുക്കൾ. ഇഷ്ടമായി.

Anees Hassan said...

നൂറാമനായി ഞാന്‍ വീണ്ടും വന്നു

Anonymous said...

ഇപ്പോള്‍ എന്റെ മനസ്സിലുണ്ടാക്കിയ നൊമ്പരം മറച്ചുവെക്കാന്‍ കഴിയാത്തതാണ്...ആദ്യം ഇത്തരമൊരു അനുഭവം ആര്‍ക്കും വരരുതേ എന്ന് പ്രാര്‍ത്ഥിക്കാം...ഒരു ഭാര്യ ആഗ്രഹിക്കുന്നത് ഭര്‍ത്താവിന്‍റെ സ്നേഹവും പരിഗണനയും മാത്രമാണ്..അത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കഷ്ടങ്ങളെല്ലാം അവള്‍ എളുപ്പം മറക്കും..എച്ചുമ്മുവിന്റെ നായിക മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന പോലെ തോന്നി..വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യം..പലരും ഇവിടെ വലിച്ചുനീട്ടിയെന്നു എഴുതിയത് കണ്ടു...ഈ വേദന ഇങ്ങനെയല്ലാതെ മറ്റൊരുതരത്തില്‍ പറയാന്‍ പറ്റില്ലല്ലോ..സ്ത്രീയുടെ വേദന വായിക്കാന്‍ പോലും താല്പര്യമില്ലാത്ത ഒരു വിഭാഗം പുരുഷവര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ മാത്രം ആയി ഇത്തരക്കാരെ കണ്ടാല്‍ മതി....തീവ്രമായി എഴുതി എന്ന് പറയുന്നില്ല പകരം വളരെയേറെ ഹൃദയസ്പര്‍ശിയായി എഴുതി എന്നു പറയാം...." സ്ത്രീ " പുരുഷന്‍റെ ആനന്ദത്തിനു മാത്രമായിട്ടുള്ള ഒരു ഉപാധിയാണെന്ന് വിളിച്ചുപറയാന്‍ എച്ചമ്മു കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു[ചില പുരുഷന്മാരെ കുറിച്ചു മാത്രം]... കൂടുതല്‍ എഴുതണമെന്നുണ്ട് എങ്കിലും
നിര്‍ത്തട്ടെ...അഭിനന്ദനങ്ങള്‍ മാത്രം..

Anonymous said...

ഒന്ന് കൂടി ..നല്ല വാക്കുകള്‍ പറഞ്ഞ എല്ലാ പുരുഷരത്നങ്ങള്‍ക്കും നന്ദി..

paarppidam said...

വൈകിയാണ് ശ്രദ്ധയില്‍ പെട്ടത് നല്ല കഥകള്‍....
ആശംസകളോടെ എസ്.കുമാര്‍

Unknown said...

ഇത്രമേൽ തന്മയത്വത്തിൽ, ഏറ്റവും അനുയോജ്യമായ ഭാഷയിൽ, വികാരത്തിൽ, നൊമ്പരത്തിന്റെ ആഴങ്ങൾ കഥയിലൂടെ പകരാൻ കഴിയും എന്ന് കരുതിയിരുന്നില്ല!
വാക്കുകളിൽ ഒതുക്കി തീർക്കുന്നില്ല ഈ വിസ്മയം..

jayanEvoor said...

എച്ച്‌മൂസ്,
സ്വന്തം വ്യക്തിമുദ്രയുള്ള എഴുത്ത്.

എന്നാൽ എൻ.ബി.സുരേഷ് പറഞ്ഞ കാര്യത്തിൽ - ഭർത്താവിന്റെ പെരുമാറ്റം അൺ റിയൽ ആയിത്തന്നെ എനിക്കും തോന്നി.

അതേ സമയം വികാരങ്ങളും ഭാഷയും തമ്മിലുള്ള ഇണചേരലിലെ ജാലവിദ്യ എച്ച്‌മുക്കുട്ടിയെ വേറിട്ട എഴുത്തുകാരിയാക്കുകയും ചെയ്യുന്നു.

എന്‍.പി മുനീര്‍ said...

അവഗണനയില്‍ ജീവിതത്തോടു മല്ലടിക്കുന്ന സ്ത്രീയുടേ
കാഴ്ചപ്പാടില്‍ സ്ത്രീത്വത്തെ, സ്ത്രീയുടെ വേദനകളെ നിസ്സാരമായി കാണുന്ന ക്രൂരന്മാരായ പുരുഷന്മാരുടെ ധാഷ്ഠ്യത്തെ പച്ചയായി വരച്ചു കാട്ടീ
ഈ കഥയില്‍..കഥയേക്കാള്‍ അനുഭവം പറയുന്നതു പോലെയുള്ള രീതിയിലായതു കൊണ്ടാവണം വല്ലാതെ നൊമ്പരമുണ്ടാക്കി..
കരുത്തുറ്റ വരികളിലൂടെ അതി സൂക്ഷ്മമായി ഓരോ
കാര്യങ്ങളും വിവരിച്ചു പറഞ്ഞ ഈ എഴുത്തിന് അഭിനന്ദനങ്ങള്‍.

അംജിത് said...

എന്തോ പറയണം എന്നുണ്ട്. പക്ഷെ എന്ത് പറയണം എന്നറിയില്ല. അതാണ്‌ എന്റെ അവസ്ഥ.

രമേശ്‌ അരൂര്‍ said...

സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ വാര്‍ഡില്‍ വേദന കൊണ്ട് പുളയുന്ന പെണ്ണുങ്ങളെ രാക്ഷസികളായ നുര്സുമാര്‍ തെറി പറയുമെന്ന് കേട്ടിട്ടുണ്ട് ."നീയൊക്കെ സുഖിച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നു "എന്നൊക്കെ പറഞ്ഞു !!
പെണ്ണിന്റെ ഈ വേദനകള്‍ എന്ന് തീരും എച്മു ?
മനോഹരമായ രചന ...
ചോര ഭയപ്പാടോ അറപ്പോ സ്ത്രീകളിൽ ഉളവാക്കുകയില്ല. അതെല്ലാം അവർ വെറുതെ ഭാവിയ്ക്കുന്നതു മാത്രമാണ്.
സത്യ സന്ധമാണോ ഈ വിലയിരുത്തല്‍ ?

ബിന്ദു കെ പി said...

എച്ച്മുവേ, പതിവു പോലെ ഇതിനും ഞാൻ വൈകിയാണെത്തിയത്. എച്ച്മുവിന്റെ ഒരു പോസ്റ്റും ഓടിച്ചുവായിച്ചു പോകാൻ പറ്റാത്തത്ര ഗഹനമാണ്. അതുകൊണ്ട് ഈ ബ്ലോഗിൽ പുതിയപോസ്റ്റ് വന്നുവെന്നറിഞ്ഞാലും ഞാനത് മാറ്റിവയ്ക്കാറാണ് പതിവ്. പൊള്ളുന്ന ആ വാക്കുകളിലൂടെ കടന്നുപോകാനുള്ള മനസ്സ് ഉണ്ടാവുന്നതുവരെ...
ഈ പോസ്റ്റിനേക്കുറിച്ച് കൂടുതലൊന്നും പറയാനുള്ള വാക്കുകളില്ലാതെ ഞാൻ കടന്നുപോകുന്നു.....

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ജീവിതത്തിലേയ്ക്ക്‌ തുറന്നിട്ട ചെറുകഥ !!
തനതായ ശൈലി..

ആശംസകളോടെ..

ജെ പി വെട്ടിയാട്ടില്‍ said...

റിയലി വെരി ടച്ചിങ്ങ്.

greetings from trichur

ലേഖാവിജയ് said...
This comment has been removed by the author.
ലേഖാവിജയ് said...

എച്ച്മൂ,ലേബർ റൂമിൽ പിറന്ന കഥകൾ ഇനിയുമുണ്ട് ബ്ലോഗിൽ.പക്ഷേ ഇതൊരു വേറിട്ട വായനയായി.മൂർച്ചയുള്ള എഴുത്ത്.
നിന്റെ കഥക്ക് കമെന്റെഴുതാൻ കഴിയുന്നത് ഒരു അംഗീകാരമാണെന്നു കരുതുന്നു.ഒരുപാടെഴുതൂ ഇനിയും.ആശംസകൾ.

ജയരാജ്‌മുരുക്കുംപുഴ said...

hridayasparshi aayittundu.... aashamsakal....

സാബിബാവ said...
This comment has been removed by the author.
സാബിബാവ said...

അനുഭവിച്ചതാണെങ്കിലും വേദനിച്ച് വായിച്ചു തീര്‍ത്തു
വല്ലാതെ നെഞ്ചിടിപ്പും വന്നു

Anonymous said...

രാത്രി ഒന്നരയ്ക്ക് എവിടെനിന്നോക്കെയോ ലിങ്കുകള്‍ താണ്ടിയാണ് ഇവിടെതിയത്‌. ഒറ്റയിരിപ്പിനു വായിച്ചു. അറിഞ്ഞതേയില്ല, നല്ല ഒരു ഒഴുക്കുണ്ടായിരുന്നു. ഇവിടെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരൊറ്റ comment നും എന്റെ support കിട്ടില്ല. :) way to go, may god bless.

നനവ് said...

എച്ചുമുവിന്റെ ഈ കഥ വല്ലാതെ നോവുണ്ടാക്കി..പക്ഷെ സ്ത്രീകൾക്ക് പ്രസവം ഒരു രോഗമാക്കിമാറ്റാതെ വീട്ടിൽ വച്ച് പ്രസവിച്ചിരുന്ന ആ നല്ല കാലത്തേയ്ക്ക് തിരിച്ചു പോയ്ക്കൂടെ? വീട്ടുകാരുടെ സ്നേഹപരിചരണങ്ങളേറ്റ് പ്രസവിക്കുക എന്ന അനുഗ്രഹം അവളിൽനിന്നും തട്ടിയെടുക്കാൻ മോഡേൺ മെഡിസിൻ പ്രസവത്തെ മാഫിയവൽക്കരിച്ച കാര്യവും അവൾ തിരിച്ചറിയുന്നില്ല.പ്രസവം എന്നത് ഭീതിദവും വേദനയേറിയതുമായ ഒരു ഭയങ്കരകൃത്യമായിത്തീർന്നതിനു കാരണങ്ങൾ ഇന്നത്തെ അലോപ്പതി ചികിത്സയും ഗർഭിണിയുടെ ഭക്ഷണ ജീവിതചര്യകളുമാണ്.. എന്റെ പരിചയത്തിൽ പെട്ട കുറച്ചുപേർ തീരെ വേദനയില്ലാതെ പ്രസവിച്ചിട്ടുണ്ട്..അതിനവരെ സഹായിച്ചത് ഭക്ഷണരീതിയിൽ വരുത്തിയ മാറ്റമാണ്..പ്രകൃതിജീവനചര്യകളാണ്.അതുപോലെ ആശുപത്രി പീഡനങ്ങൾ,അമ്മയ്ക്കും കുഞ്ഞിനും വിനയാകുന്ന അനാവശ്യമരുന്നുകൾ,വികിരണങ്ങൾ തുടങ്ങിയവയിൽനിന്നും രക്ഷകിട്ടാൻ ഇപ്പോൾ ചിലരൊക്കെ വീട്ടിൽ പ്രസവിക്കുക എന്ന നല്ല ശീലത്തിലേയ്ക്ക് മാറിനടക്കാൻ തുടങ്ങിയിട്ടുണ്ട്..
എങ്കിലും ഭർത്താവ് എന്ന മനുഷ്യന്റെ സ്നേഹമില്ലായ്മ അതിന് പരിഹാരമില്ലല്ലോ..

Echmukutty said...

വിഷ്ണുപ്രിയ,
അന്ന്യൻ,
അനീസ്,
മഞ്ഞു തുള്ളി,
എസ്.കുമാർ,
രഞ്ജിത്ത്,
ജയൻ,
മുനീർ,
അംജിത്,
രമേശ്,
ബിന്ദു,
ജോയ്,
ജെ.പി ചേട്ടൻ,
ലേഖ,
ജയരാജ്,
സാബി ബാവ,
അനോണിമസ്,
നനവ്.........എല്ലാവർക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കുകയും എന്നെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുമല്ലോ.

Echmukutty said...

കഥയിൽ അല്പം കൂടി വർക്ക് ചെയ്ത്, അതിലെ ലിങ്കുകൾ എല്ലാം മാറ്റി എഡിറ്റ് ചെയ്ത് ഇട്ടിട്ടുണ്ട്.ഈ കഥ വായിച്ച് എനിയ്ക്കെഴുതിയ എല്ലാ കൂട്ടുകാരോടും നന്ദിയും സ്നേഹവും അറിയിയ്ക്കുന്നു.

SIVANANDG said...

എച്ചുമു... നന്നായിരുന്നു.തികച്ചും വ്യത്യസ്തമായ-വേറിട്ടൊരു അനുഭവം. നമുക്കിടയില്‍ സംഭവിക്കുന്നത് എന്നല്‍ നാം സ്നേഹപൂര്‍വ്വം വിസ്മരിക്കുന്നതും..........

smitha adharsh said...
This comment has been removed by the author.
smitha adharsh said...

ഞാന്‍ തിരിച്ചു പോയി..ഒരു ആറ് കൊല്ലം മുന്‍പത്തെ ഞാന്‍ കിടന്നിരുന്ന ലേബര്‍ റൂമിലേയ്ക്ക്....അതൊരു ബസ്‌ സമര ദിവസമായതിനാലും,ഒരു സ്വകാര്യ പ്രസവാശുപത്രി മാത്രമായതിനാലും ജീവനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്ന മൂന്ന് അമ്മ(???)മാര്‍ക്കിടയില്‍ ഞാന്‍ എന്ന ഒരു അമ്മ മാത്രം ജീവനുള്ള കുഞ്ഞിനെ പ്രസവിച്ചു.അന്നെനിക്ക് എന്റെ വേദനെയെക്കാള്‍ കൂടുതല്‍ അനുഭവ വേദ്യമായത് കൂടെ ഉണ്ടായിരുന്ന ഒരു നാല്പ്പതുകാരി ഡോക്ടറുടെ വേദന തന്നെയാണ്. ശാരീരിക വേദനെയെക്കാള്‍ പ്രസവിച്ച അഞ്ചാമത്തെ കുട്ടിയും ചാപിള്ളയായി പോയെന്ന മനം നുറുങ്ങുന്ന അവരുടെ വേദന ഞാനും കൂടെ അനുഭവിച്ചു.എന്നെ തന്നെ അതിശയിപ്പിച്ചു കൊണ്ട്,ഞാന്‍ അന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഞാന്‍ പ്രസവിച്ച കുഞ്ഞിനെ കാണണം എന്നല്ല പകരം എന്റെ അമ്മയെ കാണണം എന്നാണ്. പ്രസവ മുറിയില്‍ ബന്ധുക്കളെ കയറ്റുന്ന പതിവില്ലാതിരുന്നിട്ടു കൂടി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദൈവ തുല്യയായ ആ ലേഡി ഡോക്ടര്‍ മൂന്ന് കുഞ്ഞുങ്ങളുടെ ജഡം കണ്ട ഞാന്‍ കൂടുതല്‍ ഭയ ചകിതയാകേണ്ട എന്ന് കരുതിയായിരിക്കണം അമ്മയെ വിളിച്ചു കൊണ്ട് വന്നു എന്‍റെ കൈപിടിപ്പിച്ചു.ഈ ഒരു സുരക്ഷ ആരാ ആഗ്രഹിക്കാത്തത്?
എച്മൂ..മനസ്സ് പൊള്ളിച്ചു,ഈ എഴുത്ത്..തുടരുക..ഇനിയും..വീണ്ടും ഒരു പ്രസവ വേദന കൂടി അനുഭവിക്കാനായി ഇവിടെ വന്നിട്ട്..

മുല്ലപ്പൂ said...

തീവ്രതയോടെ ഉള്ള എഴുത്ത്
എന്നിരുന്നാലും അല്പം കാലഹരണ പെട്ട ഒരു തീം ആണോ ഇത് ( എന്ന് എന്റെ തോന്നല്‍ മാത്രം ആവാം . )

നികു കേച്ചേരി said...

നന്നായിരിക്കുന്നു,
എന്നെങ്കിലും തിരിച്ച് ഞങ്ങൾ പുരുഷപ്രജകൾ പ്രസവിക്കുന്ന കാലം വരട്ടെ അപ്പോ കാണിച്ചുതരാം.

Akbar said...

എച്ചുമുവോട് ഉലകത്തില്‍ എന്തെല്ലാം കഥകളാണ്. വിഷയത്തിന്റെ സങ്കീര്‍ണതകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നു കഥ പറയുക എന്നത് അല്പം ക്ലേശകരമാണ്. കഥാകാരി വിഷയത്തോട് ഏറെ നീതി പുലര്‍ത്തിയിരിക്കുന്നു.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

വിശ്രാന്തിയുടെ തീരങ്ങളിൽ നിന്ന് കൊടുങ്കാറ്റുകളുടേയും ഉരുൾ പൊട്ടലുകളുടേയും അഗ്നിച്ചിറകുകളിലേയ്ക്ക് ഞാൻ പൊടുന്നനെ എടുത്തെറിയപ്പെട്ടു.
എന്നും മുകളിലുയർന്നു മിന്നിയ കമ്പി കെട്ടിയ ചൂരലുകളെ…… പാൽച്ചുണ്ടിലെ കാക്കപ്പുള്ളി കടിച്ചെടുത്തു കളയാൻ ശ്രമിച്ച വെറ്റിലപ്പല്ലുകളെ…… കൂമ്പി വരുന്ന മാറിടത്തിൽ ഒരു കൂടം പോലെ അമർന്ന കൈകളെ……… സ്വന്തം ആവശ്യത്തിനു മാത്രം ചുംബിയ്ക്കുകയും അല്ലാത്തപ്പോഴെല്ലാം ഈ ശരീരവുമായി നിരന്തര യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്ന കണ്ണട വെച്ച പ്രേമത്തെ…………. വെറും ഒരു പെണ്ണാണെന്ന് സദാ ഇകഴ്ത്തിയ സർവ പുച്ഛങ്ങളെ………. അടങ്ങിയൊതുങ്ങി വണക്കത്തോടെ കഴിഞ്ഞാൽ സകല ഐശ്വര്യവുമുണ്ടാകുമെന്ന് പഠിപ്പിച്ച എളിമപ്പാഠങ്ങളെ………


എവ്‌ടെ ആ പുളീവാറല്‌? നേർത്തേ പറഞ്ഞപോലെ നെണക്കേയ് നല്ല അടീടേ കൊറവ്‌ണ്ട്ട്ട്വോ എച്ച്മൂ

Echmukutty said...

ശിവാനന്ദിന് നന്ദി. ഇനിയും വന്ന് വായിയ്ക്കുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുക.
സ്മിതയുടെ അനുഭവം കുറിച്ചതിന്, എന്നെ വായിച്ചതിന് ഒത്തിരി നന്ദി.ഇനിം വായിയ്ക്കുമല്ലോ.
മുല്ലപ്പൂവിന് നന്ദി.മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളോടും കാലം കഴിഞ്ഞുവല്ലോ എന്ന് പറയുവാൻ എന്നും കാലത്തിനും സമയത്തിനും കഴിയുമെങ്കിലും പാവം മനുഷ്യന് അതൊരിയ്ക്കലും കഴിയുന്നില്ല മുല്ലപ്പൂവേ.
നികുകേച്ചേരിയ്ക്ക് നന്ദിയും സ്വാഗതവും. അങ്ങനെ ഒരു കാലം വന്നു കൂടായ്കയില്ല.കാരണം ആണിനും പെണ്ണിനും പരസ്പരം തീരെ കണ്ടു കൂടാതാവുകയും എന്നാൽ അവകാശി വേണമെന്ന് വാശി വരികയും ചെയ്യുമ്പോൾ, ശാസ്ത്രം സഹായിയ്ക്കുമ്പോൾ, പിന്നെ ജീൻ മ്യൂട്ടേഷൻ വരുമ്പോൾ .........അതും വരട്ടെ. എന്തും സംഭവിയ്ക്കാൻ സാധ്യതയുള്ള മഹാപ്രപഞ്ചമല്ലേ ഇത്?
അക്ബർ വന്നില്ലല്ലോ എന്ന് വിഷമം ഉണ്ടായിരുന്നു.
അമ്പടീ കേമി! എന്റെ ബ്ലോഗിൽ വന്ന് എന്നെ അടിയ്ക്കണമെന്നു പറയുന്നോ? ജ്യോതിയേ ഇതിനൊക്കെപ്പുറമേ പുളിവാറൽ കൊണ്ട് അടിയും കൂടി........എനിയ്ക്ക് വയ്യാ ട്ടോ.

arjun karthika said...

ബ്ലോഗനയില്‍ വീണ്ടും ഒരു നല്ല രചന കണ്ടത്തില്‍ അതിയായ സന്തോഷമുണ്ട് .എച്ചുമിക്കുട്ടിക്കു എല്ലാ ആശംസകളും . വീണ്ടും ധാരാളം എഴുതുക

Anil cheleri kumaran said...

ഇന്നത്തെ ബ്ലോഗനയിൽ ഈ കഥ ഉണ്ടല്ലോ. അഭിനന്ദനങ്ങൾ!

ഒരുമയുടെ തെളിനീര്‍ said...

പ്രണാമം
ഭൂമി ആകാശങ്ങളിലെ എല്ലാ അമ്മമാര്‍ക്കും
അവരുടെ പുറത്തുപറയാത്ത വേദനക്കടലുകള്‍ക്കും

മൈലാഞ്ചി said...

ബ്ലോഗനയിലാണ് കണ്ടത്, ശ്വാസം പിടിച്ചുനിര്‍ത്തിയ പോലെയായി.. ഇതൊരു കഥയാവണേ എന്ന പ്രാര്‍ഥനയോടെയാണ് ബ്ലോഗ് തുറന്നത്.. കഥയേക്കാള്‍ ഭീകരമാണ് അനുഭവങ്ങള്‍ എങ്കിലും പരിചയമുള്ളവര്‍ക്ക്, നാം സ്നേഹിക്കുന്നവര്‍ക്ക്, വരുന്ന അനുഭവങ്ങള്‍ വല്ലാതെ പൊള്ളിക്കും.
പ്രസവശേഷം എന്ന ഒരു കഥ മനസില്‍ കണ്ടിരുന്നു, എച്മുവിനോളം ധൈര്യമില്ലെനിക്ക്, എഴുതാന്‍ ...

നേരില്‍കണ്ട് കെട്ടിപ്പിടിക്കാന്‍ തോന്നുന്നു മോളേ...

മൈലാഞ്ചി said...

ഇനിയും എഴുതാന്‍ ധൈര്യമുണ്ടാകട്ടെ...

kozhuvilan@blogspot.com said...

echmukutee..bloganayanu ninne kanich thannath..
apara sincerity und bhashayil..ezhuthikondeyirikkuka..samaram cheythu kondeyirikkuka..

M@mm@ Mi@ said...

shwasam pidichirunnu otta iruppil vayichu theertha aadyathe blog katha...kathakaarikku abhinandanamgal!

MKM Ashraff said...

വായിച്ചു, ഇഷ്ടപ്പെട്ടു - നല്ലോണം. എന്നാലും എന്റെ ഒരു വിമര്‍ശനം ഉള്ളത് അറിയിക്കട്ടെ. തൊട്ടിലില്‍ കിടന്ന കുഞ്ഞിന്റെ കയ്യില്‍ കെട്ടിയിരുന്ന നീല ക്കടലസില്‍ ബേബി എന്നു മാത്രമായതില്‍ ഭര്‍ത്താവെന്ന ആ മനുഷ്യന്റെ പ്രതികരണം ഇത്ര ത്തോളം വേണ്ടായിരുന്നു. അത് കഥയുടെ മൊത്തം വിശ്വാസ്യതക്ക് കളങ്കമായി എന്നാണ് എന്റെ അഭിപ്രായം.ബാക്കിയെല്ലാം അടിപൊളി

Unknown said...

ഇത്ര നല്ല കഥ അടുത്ത കാലത്തൊന്നും എവിടെയും വായിച്ചിട്ടില്ല.

Unknown said...
This comment has been removed by the author.
കിരൺ said...
This comment has been removed by the author.
കിരൺ said...

നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ ഇനിയും എഴുതുക...

കിരൺ said...

നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ ഇനിയും എഴുതുക...

Mohamed Salahudheen said...

മനോഹരം,
അമ്മയോടും പെങ്ങന്മാരോടും സകല സ്ത്രീകളോടുമുള്ള മനോഭാവത്തെ മാറ്റിമറിച്ചേക്കാവുന്ന കഥ.

നന്ദി

ഇ.എ.സജിം തട്ടത്തുമല said...

ഈ കഥ മാതൃഭൂമി ബ്ലോഗനയിൽ വായിച്ചിട്ടാണ് ഇവിടെ എത്തിയത്. ബ്ലോഗെഴുത്തിന് നിലവാരമില്ലെന്ന് വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ഈ കഥ. ബ്ലോഗിലും നല്ല സൃഷ്ടികൾ വരും എന്നത് ഈ വിമർശകർ അറിയാതെ പോകുന്നു. ഈ കഥയുടെ കഥാകാരിക്ക് അഭിനന്ദനങ്ങൾ. പെണ്ണെഴുത്ത് എന്നൊരു എഴുത്തുണ്ടോ, അങ്ങനെ ഒരു തരം തിരിവ് വേണോ എന്നൊക്കെ ഉള്ള കാര്യങ്ങളിൽ തർക്കങ്ങൾ നടക്കുന്നുണ്ട്.എന്തായാലും ഇത്തരം ഒരു അനുഭവം ഒരു സ്ത്രീയ്ക്ക് മാത്രമേ ഇത്ര ആധികാരികമായി എഴുതാൻ കഴിയുകയുള്ളൂ. ആണും പെണ്ണും തമ്മിലുള്ള ജൈവികമായ വ്യത്യാസം ആർക്കും നിഷേധിക്കുവാൻ കഴിയില്ല. ചില കാര്യങ്ങളിൽ എങ്കിലും സ്ത്രീകളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകലും അഭിരുചിക്കളും പുരുഷന്റേതിൽ നിന്നും വ്യത്യസ്ഥമാണ്. അതുകൊണ്ടു തന്നെ സ്ത്രീരചനകളിൽ ഒരു സ്ത്രീസ്പർശം അനുഭവഭേദ്യമാകും.ഈ കഥയിലെതന്നെ പ്രസവകാലാനുഭവം ഒരിക്കലും ഒരു പുരുഷന് അനുഭവിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ ഒരു പുരുഷന് ഇങ്ങനെ ഒരനുഭവം ഇത്ര ഭംഗിയായി എഴുതാൻ കഴിയില്ല. അല്ലെങ്കിൽ അത്രകണ്ട് ഒരു അനുഭവസ്ഥ വിശദീകരിച്ചു കൊടുത്തിരിക്കണം. ഇത്തരം തീഷ്ണമായ കഥകൾ ബൂലോകത്ത് ഇനിയും ഉണ്ടാകട്ടെ. കഥാകാരിയ്ക്ക് വീണ്ടും അഭിനന്ദനങ്ങൾ!

Anonymous said...

WHY ARE YOU TORTURING ME LIKE THIS?

mirshad said...

ബ്ലോഗാന യില്‍ കണ്ടു എത്തിയ ഒരു വഴിപോക്കന്‍. ഭാഷയുടെ ശക്തി സമ്മതിച്ചിരിക്കുന്നു . . . ഇനിയും ഒരായിരം നല്ല നല്ല രചനകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

Unknown said...

Mirshad thanna link... vaayichu... ente kannu nirachu...
ente kannu neerukalaanu ente comment...

thank u so much for giving me this experience

Labee

chithrakaran:ചിത്രകാരന്‍ said...

എച്ചുമുക്കുട്ടി,
ഇതാണോ പെണ്ണെഴുത്തെന്നൊക്കെ പറയുന്നത് ?
നിലപാട് എന്തുതന്നെയായാലും മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു :)

Unknown said...

mathrubhumi azchapathippil ninnanu njan ee kadha vayichathu.....oru sthreeyude nissahaya avasthaye, vikarangale, valare hridayasparshiyayi avatharipichirikkunnu......

SHANAVAS said...

Dear Echmukutty,
I have read this post from Mathru bhoomi weekly and read it with tears.
I have not read such a heart breaking story in recent past.As a recent entrant in blog world,I was late to get your link.Hoooo it is too much to bear.I was feeling that I was going through this trauma.
Excellent writing.It is time for you to come out to print world.god bless you for more such creations.
Warm regards,Shanavas thazhakath.

hafeez said...

വളരെ നന്നായി എഴുതി .. കൂടുതല്‍ ഒനും പറയാന്‍ കിട്ടുന്നില്ല ...

മീനുക്കുട്ടി said...

ഇത്‌ കാണാന്‍ വൈകിപ്പോയതില്‍ ഖേദിക്കുന്നു...വായിച്ചുതീരുവോളം നിശബ്ദമായ ഒരു കരച്ചില്‍ നെഞ്ചിലുടക്കി വീര്‍പ്പുമുട്ടുകയായിരുന്നു...വായിച്ചു തീര്‍ന്നിട്ടും ഒരു വേദന എവിടെയോ മായാതെ കിടക്കുന്നു...കൂടുതലൊന്നും പറയുന്നില്ല...ഗംഭീരം...ആശംസകള്‍...

Arjun Bhaskaran said...

പറയാന്‍ മടിക്കുന്ന വാക്കും, ഉയര്‍ത്താന്‍ മടിക്കുന്ന കൈകളും അടിമത്തത്തിന്റെതാണ്.....എന്ന് കേട്ടിടുണ്ട്.. ഇപ്പോള്‍ കണ്ടു.. നന്നായിട്ടുണ്ട്...

കാര്‍ത്ത്യായനി said...

വായനയ്ക്കിടയില്‍ നാവു ശബ്ദിച്ചത് “ദൈവമേ” എന്നായിരുന്നു..പേറ്റുനോവോര്‍ത്തല്ല..അതിലും വലിയ വേദനകള്‍ സഹിച്ച ആ അമ്മയെ ഓര്‍ത്ത്..

കാര്‍ത്ത്യായനി said...

എന്റെ മകളെ കാ‍ത്തിരിയ്ക്കുന്നതെന്താണെന്നറിയില്ല..പക്ഷേ അവള്‍ക്കൊപ്പം ഞാനുണ്ടാകും..salutes!!

പാവപ്പെട്ടവൻ said...

ജനുവരിയിൽ എഴുതിയ ഒരു കഥക്ക് മെയ് മാസത്തിൽ അഭിപ്രായം പറയുക എന്നതു ഗൌരവമേറിയ ഒരു കഥ ഇവിടെയുണ്ടന്നറീഞ്ഞ് വന്നത് കൊണ്ടാണ്.
കഥ നല്ലഗൌരവമുള്ളകഥയും.നല്ല അവതരണവുമാണ് .ഇവിടെ കഥയിലെ ജീവിതം ഒരു സ്ത്രീയുടെ ചിന്താവ്യായമത്തിലൂടെ വളരുന്നത് പ്രസവവേദനയുടെ അനുഭവത്തിൽ പറഞ്ഞിരിക്കുന്നു.

സുഹൃത്തിനു ബൈക്ക് ആക്സിടെന്റായി കിടക്കുമ്പോൾ നിറഗർഭംധരിച്ച് നിക്കുന്ന ഭാര്യക്ക് പ്രസവവേദനയുണ്ടായിട്ട് ഉറങ്ങുന്ന ഭർത്താവിനെ ഉണർത്തണ്ട എന്നു കരുതിയ ഭാര്യ പുലർച്ചയിൽ ഹോസ്പിറ്റലിൽ എത്തുമ്പോൾ ഡോക്ടർ ദേശ്യപെടുന്നു “നിങ്ങൾ ഒരു മനുഷ്യസ്ത്രീയാണോ? പേറ്റുനോവുതുടങ്ങിയിട്ടും ഹോസ്പിറ്റലിൽ വരാതെ ഇപ്പോൾ വന്നേക്കുന്നു അപ്പോളേക്കും കുട്ടി നീലിച്ചു മൃതപരുവമായിരുന്നു .
ഇവിടെ പറഞ്ഞ കഥയോ ജീവിതമോ ഞാൻ ആ അനുഭവവുമായി ഒന്നിച്ച് കേൾക്കുന്നു. നല്ല കഥ നല്ല അനുഭവം .

പിന്നെ കാരുണ്യം ആശുപത്രിയിലുള്ളവർ പ്രദർശിപ്പിച്ചു ( കാട്ടി) എന്നാണ് നല്ലത്.

KS Binu said...

മാതൃഭൂമിയിലാണ് ഇത് ആദ്യം വായിച്ചത്.. അപ്പോഴേ ബ്ലോഗില്‍ വരണമെന്ന് വിചാരിച്ചിരുന്നു.. സാഹചര്യമെതിരായിരുന്നതിനാല്‍ നടന്നില്ല.. പിന്നെ പിന്നെ വിട്ടുപോയി... എപ്പോഴോ ഓര്‍ത്തപ്പോ തപ്പിത്തേടി വന്നതാണ്... എന്നെ ഒരുപാട് വലച്ചിരുന്നു ഈ പോസ്റ്റ് അന്നേ...

ചന്തു നായർ said...

വിശ്രാന്തിയുടെ തീരങ്ങളിൽ നിന്ന് കൊടുങ്കാറ്റുകളുടേയും ഉരുൾ പൊട്ടലുകളുടേയും അഗ്നിച്ചിറകുകളിലേയ്ക്ക് ഞാൻ പൊടുന്നനെ എടുത്തെറിയപ്പെട്ടു.
എന്നും മുകളിലുയർന്നു മിന്നിയ കമ്പി കെട്ടിയ ചൂരലുകളെ…… പാൽച്ചുണ്ടിലെ കാക്കപ്പുള്ളി കടിച്ചെടുത്തു കളയാൻ ശ്രമിച്ച വെറ്റിലപ്പല്ലുകളെ…… കൂമ്പി വരുന്ന മാറിടത്തിൽ ഒരു കൂടം പോലെ അമർന്ന കൈകളെ……… സ്വന്തം ആവശ്യത്തിനു മാത്രം ചുംബിയ്ക്കുകയും അല്ലാത്തപ്പോഴെല്ലാം ഈ ശരീരവുമായി നിരന്തര യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്ന കണ്ണട വെച്ച പ്രേമത്തെ…………. വെറും ഒരു പെണ്ണാണെന്ന് സദാ ഇകഴ്ത്തിയ സർവ പുച്ഛങ്ങളെ………. അടങ്ങിയൊതുങ്ങി വണക്കത്തോടെ കഴിഞ്ഞാൽ സകല ഐശ്വര്യവുമുണ്ടാകുമെന്ന് പഠിപ്പിച്ച എളിമപ്പാഠങ്ങളെ………
ഒറ്റ നിമിഷത്തിൽ എല്ലാം ഞാനോർമ്മിച്ചു.തീവ്രവും ശക്തവുമായ വരികൾക്കെന്റെ നംസ്കാരം...... ഇങ്ങനെയുള്ള ഭർത്താക്കന്മാർ ഉണ്ടോ? എന്നൊരു ചോദ്യം മാത്രം അവശേഷിക്കുന്നൂ...ആ കഥാപാത്രത്തെ ഒരു മുഴുക്കുടിയനാക്കിയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി..... ഈ എഴുത്തിന് എല്ലാ ഭാവുകങ്ങളും.....

Joselet Joseph said...

വായിച്ചു തരിച്ചിരുന്നുപോയി.

കാടോടിക്കാറ്റ്‌ said...

എച്മു..... എന്തു പറയണമെന്നറിയില്ല. ...!
മിണ്ടാനാവാതെ ഇരുന്നു പോയി....
ഇത്രയും ക്രൂരതകള്‍ ഏറ്റു വാങ്ങുന്ന സ്ത്രീകള്‍ ഉണ്ടാവും അല്ലെ. പ്രിയപ്പെട്ടവന്‍ ഒന്ന് പരിഗണിക്കാതിരുന്നാല്‍ കണ്ണ്‍ നിറഞ്ഞൊഴുകുന്നവര്‍ക്ക്‌ ഈ കഥ ഒരു അതിശയം ആണ്. പെണ്ണ്‍ ഏറ്റു വാങ്ങുന്ന വേദനകെലെല്ലാം കൂടി ഒരു എഴുത്തില്‍.....
വായിക്കാന്‍ ഒത്തിരി വൈകി. നാട്ടില്‍ പോയാപ്പോള്‍ കാണാതെ പോയ മെയിലില്‍ പെട്ടുപോയി....
ബ്ലോഗ്‌ വായന ഒക്കെ മുടങ്ങിയിരിക്കുവാ....

നളിനകുമാരി said...

ഞാനും ഗര്‍ഭം ധരിച്ചത് ഒരു ജനുവരിഒടുവില്‍ ആയിരുന്നു.
തലചുറ്റി വീണ എന്നെ പേടിയോടെ ആശുപത്രിയില്‍ എത്തിച്ച,
ഡോക്ടറുടെ അഭിനന്ദനം കേട്ട് സന്തോഷഭരിതനായിരുന്ന
മോള്‍ ജനിച്ചപ്പോള്‍
പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും
താളം വന്നല്ലോ ഇന്നെന്‍ ജീവനിലും
എന്ന് പാട്ടുപാടിയ
എന്റെ പാവം ഭര്‍ത്താവിനെയാണ്
ഇത് വായിച്ചപ്പോള്‍ നന്ദിയോടെ സ്നേഹത്തോടെ ഞാന്‍ ഓര്‍ത്തത്.

എച്ചുമൂവിന്റെ ഈ എഴുത്ത് വായിച്ചപ്പോള്‍ മാധവിക്കുട്ടിയുടെ ഒരു രീതി പോലെ എനിക്ക് തോന്നി.

Unknown said...

എച്ച്മു,
ഒരു അഭിപ്രായം പറയാന്‍ ഞാന്‍ അശക്തയാണ്.. മനസ്സിനെ വാക്കുകള്‍ കൊണ്ട് പൊള്ളിച്ചു..

ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. എന്നും പ്രാര്‍ഥനകള്‍..

Saju Yohannan said...

god! what a writing man? I was with you in that labour room... splendid writing..!!

sreerekha said...

ഇതു വായിക്കും തോറും കണ്ണുകൾ പൈതു കൊണ്ടേയിരിക്കുന്നു, മനസ്സ് നീറുന്നു... അവഗണന... അത് മാത്രം സഹിക്കാനാവില്ല....... ഇന്നും എത്രയോ ജന്മങ്ങൾ ഇങ്ങനെ എരിഞ്ഞെരിഞ്ഞു.......
നല്ല എഴുത്ത് അഭിനന്ദനങ്ങൾ......

പ്രൊമിത്യൂസ് said...

വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി ആഴ്ചപതിപ്പിൽ ഇത് വന്നപ്പോഴാണ് ആദ്യം വായിച്ചത്
ഇപ്പോഴും എപ്പോഴും ഒരു പുനർവായന ആവശ്യപ്പെടുന്ന എന്തോ ഒന്ന് ഈ എഴുത്തിലുണ്ട്

പ്രൊമിത്യൂസ് said...

വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി ആഴ്ചപതിപ്പിൽ ഇത് വന്നപ്പോഴാണ് ആദ്യം വായിച്ചത്
ഇപ്പോഴും എപ്പോഴും ഒരു പുനർവായന ആവശ്യപ്പെടുന്ന എന്തോ ഒന്ന് ഈ എഴുത്തിലുണ്ട്