prathilipi
EchmuKutty
Soudha Hassan
Amala Shafeek
കൊടുങ്ങല്ലൂര്‍ KKTM കോളേജില്‍
കണ്ണു കുത്തിത്തുളയ്ക്കുന്ന പ്രകാശമുണ്ട്, കാഷ്വാലിറ്റിയില്‍. കുറെ പോലീസുകാര്‍ അവിടവിടെ കൂടി നില്ക്കുന്നു.കുടവയറനായ ഒരു ഇന്‍സ്പെക്ടര്‍ ഡ്യൂട്ടി റൂമില്‍ നേരത്തെ വന്ന് വിവരം പറഞ്ഞിരുന്നു.
കണ്ണു കുത്തിത്തുളയ്ക്കുന്ന പ്രകാശമുണ്ട്, കാഷ്വാലിറ്റിയില്‍. കുറെ പോലീസുകാര്‍ അവിടവിടെ കൂടി നില്ക്കുന്നു.കുടവയറനായ ഒരു ഇന്‍സ്പെക്ടര്‍ ഡ്യൂട്ടി റൂമില്‍ നേരത്തെ വന്ന് വിവരം പറഞ്ഞിരുന്നു.
ടിവി ക്യാമറകളാണ്
കാഷ്വാലിറ്റിയുടെ വിശാലമായ മുറ്റം നിറയെ. പരിചയമുള്ളവരും അല്ലാത്തവരുമായ പലരും
കാണും.
ആരുടേയും മുഖത്ത്
നോക്കാതെ ശീതികരിച്ച ക്യൂബിക്കിളിലേക്ക്
കടന്നു. സര്‍ജറി ഡിപ്പാര്‍ട്ട് മെന്റ് മുഴുവന്‍ അവിടെയുണ്ട്. എങ്കിലും ഗൈനീക്കിന്റെ
പരിശോധനയ്ക്ക് സ്വയം വരാതെ പറ്റില്ലല്ലോ.
സര്‍ജന്റെ വിറയ്ക്കുന്ന ചുണ്ടുകള്‍ ‘ ടെറിബിള്‍’ എന്ന് മന്ത്രിച്ചത്
കാണാതിരുന്നില്ല.
ശബ്ദിക്കാനുള്ള ശേഷി
തോന്നുന്നില്ല.
സാധാരണ വലതു കൈയിലെ
രണ്ടു വിരലുകളാണ് ഈ പരിശോധനയ്ക്ക് ഉപയോഗിക്കുക.
ഗ്ലൌസിനുള്ളില്‍ ഭദ്രമാക്കിയിട്ടുണ്ടാവും.
പഠിച്ചതും
പഠിപ്പിക്കുന്നതുമായ സുരക്ഷാപാഠങ്ങള്‍ എപ്പോഴും ഗ്ലൌസ് നിര്‍ബന്ധമാക്കുന്നു.
പരിശോധിക്കണം.........
അതിനാണ് എട്ടൊമ്പതുകൊല്ലം ഉറക്കമിളച്ച്
പഠിച്ച് കനപ്പെട്ട ബിരുദങ്ങള്‍ നേടിയത്. ഉയര്‍ന്ന ശമ്പളം പറ്റുന്ന ജോലി
ചെയ്യുന്നത്. .
എന്നിട്ടും ഇപ്പോള്‍ ച്ഛര്ദ്ദിക്കാന്
വരുന്നുണ്ട്. തല ചുറ്റുന്ന പോലെയുമുണ്ട്. കൈകാലുകള്‍ കുഴഞ്ഞു പോകുന്നു.
കണ്ണിറുക്കിയടച്ചാലോ......... പാടില്ല, പാടില്ല.
ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പാടില്ല. സ്ത്രീകളാണ് ഡോക്ടര്‍മാരെങ്കില്‍..... സ്ത്രീകളാണ് പോലീസുകാരെങ്കില്‍.... സ്ത്രീകള്‍ ....... എന്താണെങ്കിലും ഉറക്കെപ്പറയണം ഞാനാദ്യം ഒരു ഡോക്ടറാണ് പിന്നെ
മാത്രമേ സ്ത്രീയാകുന്നുള്ളൂ. ഞാനാദ്യം ഒരു പോലീസുകാരിയാണ് പിന്നെ മാത്രമേ ഒരു
സ്ത്രീയാകുന്നുള്ളൂ. അതുകൊണ്ട് ഒരു
തരത്തിലുമുള്ള വികാരങ്ങള്‍ക്ക് കീഴ്പ്പെടാന്‍ പാടില്ല.
ഒരു വെറും സ്ത്രീ
മാത്രമാണെങ്കില്‍ ഈ കാഴ്ച ഇങ്ങനെ കണ്ടു നില്ക്കാന് കഴിയുമായിരുന്നുവോ?
അകന്ന കാലുകള്‍ക്കിടയില്‍
വാര്‍ന്നൊഴുകിയ ചോര കട്ട
പിടിച്ചിരിക്കയാണ്. തുടകള്‍ നഖങ്ങള്‍ കൊണ്ട്
ചീന്തിയതാവണം. ഇടത്തെ മുലക്കണ്ണ്
മുഴുവനായും അടര്‍ന്ന് പോയിരിക്കുന്നു. ചുണ്ടില്‍, കവിളില്‍, കഴുത്തില്‍...... രക്തച്ചാലുകള്‍.... ഒരു വലിയ മുള്ള് പുറത്ത്
തറച്ചു കയറിയിട്ടുണ്ട്. അതിന്മേല് കിടത്തിയാവണം എല്ലാം ചെയ്തത്. കണ്ണുകളില്‍ നിന്ന് വെള്ളമൊഴുകുന്നുവെങ്കിലും
വെളിച്ചത്തിനോട് പ്രതികരിക്കാത്ത പോലെ ...
മേശയില്‍ കിടക്കുന്ന ശരീരത്തിനു ബോധമെങ്കിലും ഇല്ലാതിരിക്കട്ടെ
എന്നാണ് ആഗ്രഹവും പ്രാര്‍ഥനയും. ഉള്ളിന്റെ ഉള്ളിലെ ഒരു സാധാരണ സ്ത്രീയുടെ ആഗ്രഹമാണത്, പ്രാര്‍ഥനയാണത്. അവളുടെ ചങ്കു പൊട്ടിയുള്ള കരച്ചിലിനെ അഭ്യസ്തവിദ്യയായ ഒരു ഡോക്ടറുടെ തൊണ്ടക്കുഴിയില്‍
മുക്കിക്കൊല്ലുകയാണ്.
ഒരു മനുഷ്യ
ശരീരത്തിനോട് അതില്‍ നിന്നു വ്യത്യസ്തമായ മറ്റു
ചില മനുഷ്യ ശരീരങ്ങള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമെങ്കില്‍....... ശരീരങ്ങള്‍ തമ്മിലുള്ള
അത്യല്‍ഭുതകരവും അതിമനോഹരവുമായ ബന്ധത്തെക്കുറിച്ച് ഇതു വരെ വായിച്ചതും
പഠിച്ചതും മനസ്സിലാക്കിയതും വിശ്വസിച്ചതുമായ എല്ലാ മോഹങ്ങളും എല്ലാ അഭിനിവേശങ്ങളും
എല്ലാ സ്വപ്നങ്ങളും എല്ലാ നന്മകളും എല്ലാ പുണ്യങ്ങളും പെരുംനുണകൾ മാത്രമാണ്. അതെല്ലാം പറഞ്ഞു തന്നവരും പാടി കേള്‍പ്പിച്ചവരുമെല്ലാം
കൊടുംചതികള്‍ക്ക് കൂട്ടു നില്ക്കുന്നവര്
മാത്രവും........
പരിശോധിക്കണം. ഈ
കിടക്കുന്ന ശരീരം ഒരു കന്യകയുടേതാണോ അതോ .......
ആ ഒരു കഷ്ണം നേര്‍ത്ത തൊലിയില്ലെങ്കില്‍, ആ മാംസപേശികള്‍ക്ക് വഴക്കവും
അയവുമുണ്ടെങ്കില്‍ ഈ ശരീരത്തിനു സ്വഭാവദൂഷ്യമുണ്ടായിക്കൂടെന്നില്ല. അപ്പോള്‍ ഈ
ശരിരത്തിലമര്‍ന്നിരുന്ന മറ്റു ശരീരങ്ങള്‍ക്ക്
വാദിച്ചു നില്ക്കാന് ഒരു വഴി തുറന്നു കിട്ടും. ഇവള് പണ്ടേക്ക് പണ്ടേ പിഴയായിരുന്നു.......
‘ഒരു നെയില്‍ കട്ടര്‍, പ്ലീസ്.’
‘ എന്തുപറ്റി മാഡം?’
ലിസി സിസ്റ്ററാണ്. ഫോഴ്സെപ്സിന്റെ
തുമ്പില്‍ പിടിപ്പിച്ച പഞ്ഞിയുമായി മേശയിലെ പിഞ്ഞിക്കീറീയ ശരീരം മെല്ലെ
മെല്ലെ തുടക്കുന്നേടത്ത് നിന്നുയര്‍ന്ന ആ കണ്ണുകള്‍ കലങ്ങിച്ചുവന്നിരിക്കുന്നതും
ഒച്ചയടഞ്ഞിരിക്കുന്നതും അറിയാതിരുന്നില്ല. ഓര്‍മ്മിപ്പിക്കണമെന്ന് തോന്നി. ആദ്യം
നിങ്ങളൊരു നഴ്സാണ്. പിന്നെ മാത്രമേ ഒരു സ്ത്രീയാകുന്നുള്ളൂ........ആകാന്‍
പാടുള്ളൂ.
‘ ഞാന്‍ നഖം വെട്ടിയില്ല, മറന്നു പോയി. അതുകൊണ്ട്..... ഗ്ലൌസിട്ടാലും ചിലപ്പോള്‍ .....’
‘ വേദനിക്കുമെന്നാണോ ? ഇനി എന്തു വേദനയാണ് മാഡം? കത്തിക്ക് കൊത്തിയരിഞ്ഞ പോലെയുള്ളപ്പോള്‍.... ’
അതെ, ഏഴോ എട്ടോ പേര്....
എന്നിട്ടാണോ ഇനി ഒരു നഖം ......
അതുകൊണ്ട്
പരിശോധിക്കണം. അതിനാണ് ഗ്ലൌസ് ധരിച്ച
കൈയിലെ രണ്ട് വിരലുകള്‍.
കന്യക...
കുറച്ചു മണിക്കൂറുകള്‍ക്ക്
മുന്‍പ് വരെ ഒരു പുരുഷന്റെയും സ്പര്ശമറിഞ്ഞിട്ടില്ലാത്തവള്.......
അതോ ....
പത്രത്തിലും ടി വിയിലും
കോടതിയിലും സ്വഭാവദൂഷ്യമുണ്ടാകാന്‍
സാധ്യതയുള്ളവളോ...... ഇവള് ആരാണ് ?
‘ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തിട്ട് ആ കാലുകള്‍ ഒരല്പം ഒന്ന് അകത്തിപ്പിടിക്കു, സിസ്റ്റര്‍...........’
‘പതുക്കെ പതുക്കെ’
76 comments:
ബലാല്‍സംഗം ചെയ്യപ്പെട്ടവരില്‍ നടത്തുന്ന കന്യാകത്വ പരിശോധന (രണ്ടു വിരല്‍ പരിശോധന ) നിരോധിക്കണമെന്ന് ജസ്റ്റീസ് വര്‍മ്മ കമ്മിറ്റി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ മെഡിക്കല്‍ പരിശോധന നടത്തുമ്പോള്‍ ഇക്കാര്യം പ്രത്യേകമായി പരിശോധിക്കപ്പെടുകയും കന്യകയല്ലാത്തവള്‍ വഴി പിഴച്ചവളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. വഴി പിഴച്ചവള്‍ സമ്മതിച്ചിട്ട് ലൈംഗികബന്ധം പുലര്‍ത്തിയതാണ്, കാശിന്റെ കാര്യത്തില്‍ തര്‍ക്കം വന്നപ്പോള്‍ പീഡനം എന്ന് വിളിച്ചു കൂവുന്നതാണ്, അവള് ഒരു ബാലയോ മുതിര്ന്നവളൊ വൃദ്ധയോ ഒക്കെയായ വേശ്യയാണ് എന്ന് വാദിക്കാനും വിധിക്കാനും കരുതാനും പ്രചരിപ്പിക്കാനും എളുപ്പമാണ്. ഇനി കന്യകയാണെങ്കില്‍ എന്തിനവള്‍ ആ ഉടുപ്പിട്ടുവെന്നോ ആ റോഡിലൂടേ പോയെന്നോ ആ നേരത്ത് നടന്നുവെന്നോ അങ്ങനെ സംസാരിച്ചുവെന്നോ ഒക്കെ വാദിക്കാം, വിധിക്കാം, കരുതാം, പ്രചരിപ്പിക്കാം.
ബലാല്‍സംഗ കേസുകളില്‍ കൂടുതല്‍ പേരും ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടുകയാണ് പതിവെന്ന് നമ്മുടെ സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.
എനിക്ക് എച്ച്മുക്കുട്ടി എഴുതുന്നത് പലപ്പോഴും വായിക്കാന്‍ മടിയാണ്.സൂര്യനെ നേരിട്ട് നോക്കുമ്പോള്‍ കണ്ണ് ചുളിക്കാതെ വയ്യല്ലോ.
എന്റെ പേടികളിലേക്ക് വീണ്ടും വേദനകള്‍...., എച്മു സത്യം പറയട്ടൈ ഇതൊരു കഥയായി തോന്നിയില്ല, പകരം ഇതൊരു സമരമാണ്, നിരന്തര സമരം..സത്യം മാത്രം ..
ഇന്നത്തെ ടി വി വാര്‍ത്തയില്‍ രോഷം കൊണ്ടു നില്ക്കുന്ന എനിക്ക് ഒന്നും എഴുതാന്‍ പറ്റുന്നില്ലല്ലോ എച്ചുമൂ...
ഒന്നും പറയാനില്ല!
നമ്മളും നമ്മുടെ നിയമങ്ങളും നിയമപാലകരും...!!!
ബലാല്‍സംഗം ചെയ്യപ്പെടുന്നത് ഏതു സാഹചര്യത്തിലായാലും പെണ്ണിന്റെ കുറ്റമാണെന്ന് ഒരു മുന്‍ധാരണയിലാണ് സമൂഹം മൊത്തം. പുഴുക്കുത്ത് ബാധിച്ച സമൂഹം. എല്ലാരും പറയുന്നത് കഠിനശിക്ഷയെപ്പറ്റിയും വസ്ത്രധാരണത്തെപ്പറ്റിയുമൊക്കെയാണ്. പ്രശ്നത്തിന്റെ നാരായവേര് ഹൃദയത്തില്‍ മനുഷ്യത്വവും നമയുമില്ലാതെ വളരുകയും വളര്‍ത്തപ്പെടുകയും ചെയ്യുന്ന തലമുറയാണെന്ന് ആരും ധരിയ്ക്കുന്നതുമില്ല.
കഥ ഞാന്‍ മുഴുവന്‍ വായിച്ചില്ല. അല്‍പ്പം സോഫ്റ്റ് ആണിപ്പോഴും എന്റെ മനസ്സ്. അതുകൊണ്ട്
എച്ചുമു,
ഇവിടെ ഈ പോസ്റ്റിന്റെ കാര്യത്തില്‍,സുസ്മേഷ് പറഞ്ഞതിലും പൂര്‍ണ്ണതയുള്ള മറ്റൊരു വിലയിരുത്തല്‍ ഇനി വരാനുണ്ടോ എന്ന് സംശയമാണ്.
ആവരണചര്മ്മമില്ലാത്ത മനസാക്ഷിയുള്ളവര്‍ ആരു വായിച്ചാലും...
ഉടലില്‍ അതിശൈത്യത്തിന്റെ ഒരു മരവിപ്പ് അസഹ്യമായി പടരുന്നത് അവരറിയാതെ പോകാന്‍ വഴിയില്ല..
ഈ പോസ്റ്റ് ചേരിയില്ലാത്തൊരു വ്യഥ തരുന്നുണ്ട് എച്ചുമു,,,
പോരായ്മ വാക്കുകളുടെയാണൊ,എന്റെയാണൊ എന്നറിയില്ല ഇതിലും നന്നായി എച്ചുമുവിന്റെ വരികളെക്കുറിച്ച് പറയാന്‍ ഒന്നും വരുന്നില്ല..
ആ നെയിൽ കട്ടർ ആവശ്യപ്പെട്ട ഡോക്റ്റർ കഥയിൽ മാത്രമല്ലാതായിരിക്കട്ടെ. അനീതിയുടെ വസന്തങ്ങൾ അവളെ കാത്തു നിൽക്കുന്ന ഈ ലോകത്ത്.
നിശ്ശബ്ദയായി പോവുകയാണു...
പെണ് കുട്ടി കന്യകയാവണം എന്നത് പുരുഷ മേല്‍ക്കോയ്മയുള്ള സമൂഹത്തിന്റെ ശാഠ്യമാണ്. പുരുഷന് അങ്ങിനെയൊരു ബാധ്യതയില്ല. യഥാര്‍ത്ഥ കന്യകാത്വം കട്ടികുറഞ്ഞ ചര്മ്മത്തിലല്ല,മനസ്സിലാണ് എന്നു സമൂഹം എന്നാണ് മനസ്സിലാക്കുക?
സൂര്യനെല്ലിയിലെ കുട്ടിയെ ഇറക്കി കൊണ്ടു പോയ കണ്ടക്ടറിന്റെ കല്യാണം കഴിഞ്ഞത്രേ. അവനു പെണ്ണ് കൊടുത്തവര്‍ക്ക് അവന് കന്യകന് ആവണമെന്ന് നിര്‍ബന്ധം ഇല്ലായിരുന്നു ????
എച്മുക്കുട്ടി,
വല്ലാതെ സ്പര്‍ശിക്കുന്നു.. അതിക്രൂരമായ ഈ അന്യായത്തിനിടയില് ഒരു കന്യാചര്‍മ്മം തിരുകിക്കയറ്റാന്‍ ശ്രമിക്കുന്ന സമൂഹവും വ്യവസ്ഥയും.. അതിനു മുഖത്തു കാറിത്തുപ്പി വിഡ്ഡിത്തം വിഡ്ഡിത്തം എന്നു വിളിച്ചു കൂവാന്‍ ഈ എഴുത്തു തുടരുക.
കാലം പട്ടികയില്‍ എഴുതിച്ചേര്‍ക്കട്ടെ ഈ എഴുത്തുകള്‍....
നന്ദിയോടെ.
എല്ലാവരും അറിയുന്ന വിഷയം ആയതു കൊണ്ടോ എന്തോ ഇതൊരു കഥയായി വായിക്കാനായില്ല.
കുറ്റവാളികളെ ശിക്ഷിക്കാനാണെങ്കില്‍ ഇരയുടെ ഭാഹ്യ ശരീരത്തിലെ മുറിവുകള്‍ തന്നെ ധാരാളം. ഇവിടെ അകം പരിശോധിച്ച് ബോധ്യപ്പെടണം എന്ന നിര്‍ബന്ധം എന്ത് കൊണ്ടാണാവോ?. അഥവാ അവിടെ മാത്രമേ അവള് മനുഷ്യ ശരീരം ആകുന്നോള്ളോ ?
അപ്പോഴും അവളുടെ മനസ്സിനേറ്റ മുറിവുകള്‍ ആരും ഗൌനിക്കുന്നില്ല. അഥവാ അവളുടെ അഭിമാനം ഒരു നിയമ പരിരക്ഷയുടെയും പരിതിയില്‍ വരുന്നില്ല. ഉണങ്ങാത്ത ആ മുറിവുകളില്‍ വീണ്ടും വീണ്ടും മുളകരച്ചു നീറ്റുന്നു നിയമവും സമൂഹവും അവളെ ജീവിതാന്ത്യം വരെ.
നിഷേധിക്കാനാവാത്ത അപ്രിയ സത്യത്തെ എച്ചുമു പച്ചക്ക് പറയുമ്പോള്‍ ഈ പോസ്റ്റു ഒരു കഥക്കപ്പുറം ചില ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളായി മനസ്സില്‍ തറക്കുന്നു.
സുസ്മേഷ് പറഞ്ഞതുപോലെ പൊള്ളുന്നു.....
ഈ കഥ ബ്ലോഗില്‍ ഒതുങ്ങിയാല്‍ പോരാ. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി പല ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെടണം. കാരണം
ഇതില്‍ ഒരു കനല് എരിഞ്ഞു നില്‍പ്പുണ്ട്. ഈ കഥ ആദരിക്കപ്പെടും തീര്‍ച്ച.
ജീവിക്കുന്ന ചുറ്റുപാടുകളെ ഓര്‍ത്ത് തലകുനിക്കുന്നു..
ഇത് മുഴുവന്‍ വായിക്കാനാവുന്നില്ല എച്മു..പണ്ടത്തെ ഒരു കാഴ്ച ..കണ്ണൂര്‍ കോട്ടയില്‍ നടന്നത്..ആ പെണ്‍കുട്ടിയെ ഹോസ്പിറ്റലില്‍ വെച്ച് കണ്ടതാണ്..വയ്യ..എത്ര മറന്നിട്ടും..അതെല്ലാം ഓര്‍മ്മയില്‍.. പിന്നെയും....അവരെല്ലാം രക്ഷപെട്ടു..പലരും ഗള്‍ഫിലേക്ക് കടന്നു ..ബാക്കിയുള്ളവര്‍ നാട്ടില്‍ സുഖമായി നടക്കുന്നു ..
എച്മു...വായിച്ചു എന്നു മാത്രം പറയുന്നു...:(
വായിച്ചതിന്റെ മരവിപ്പ് മറ്റൊന്നും എഴുതാന്‍ അനുവദിക്കുന്നില്ല കൂട്ടുകാരീ.. ആ തൂലികതുമ്പിലെ കനല് കെടാതെ സൂക്ഷിക്കാനവട്ടെ എന്നും എപ്പോഴും.
ഇനിയൊന്ന് ചേര്‍ത്തുവെക്കാന്‍ പോലുമാകാതെ കീറിപ്പറിഞ്ഞ മനസ്സിനെ വീണ്ടും വീണ്ടും ബലാല്‍സംഗം ചെയ്യുന്ന നിയമപാലകരുടെ കാലത്തില്‍ ജീവിക്കുമ്പോള്‍ എന്തുപറയാന്‍ .... എത്ര ബോധമില്ലെങ്കിലും മരിച്ചുപോയെങ്കില്‍ തന്നെയും ഒരു പെണ്‍കുട്ടി ആ രണ്ടുവിരല്പരിശോധനയില് ഒന്നു വിതുമ്പിപ്പോകും.
ഇതെന്താ ചേച്ചി ഇങ്ങനെ ഒക്കെ ?????
ഹോ!!!
വിഷമുള്ള പാമ്പും പഴുതാരയും തേളും തോറ്റു പോകുന്ന വിഷമുള്ള മനുഷ്യരാല്‍ വിഷമയമാക്കപെടുന്ന സമുഹം.
സ്നേഹത്തോടെ,
ഗിരീഷ്
ഉളളില്‍ നടുക്കമുണര്‍ത്തുന്ന ചിത്രമായി ഈ എഴുത്ത്!
ആശംസകള്‍
സഹിക്കാൻ വയ്യ!
എച്മു, ഈ കഥ പോസ്റ്റ് ചെയ്ത ഉടനെ ആദ്യം വായിച്ചത് ഞാനാണെന്ന് തോന്നുന്നു. ആ നേരത്ത് ദേഹമാസകലം പൊള്ളലേറ്റതിനാൽ കമന്റെഴുതാൻ പറ്റിയില്ല. ഹോ,, സഹിക്ക വയ്യ,,,
അവനെയൊക്കെ വെടി വെച്ച് കൊല്ലാനുള്ള മനസ്സാണ് എനിക്കിപ്പോൾ,,,
no words to say..
എന്നാണ് നമ്മുടെ നിയമ വ്യവസ്ഥ മാറ്റിപണിയുക? എന്നാണ് നീതിയുടെ ദേവത കണ് തുറക്കുക? നീതിയുടെ വാളുകൊണ്ട് അനീതിയുടെ കഴുത്തറുക്കുക?
മുലകുടിക്കുന്ന പ്രായത്തിൽ അമ്മയുടെ മുലപ്പാൽ കട്ടുകുടിച്ചിട്ടുള്ളവളാണിവൾ. അന്നേ അവൾ പിഴയാ.. അതുകൊണ്ട് പ്രതികളെയെല്ലാം നിരുപാധികം മോചിപ്പിക്കുന്നുവെന്ന് വിധിക്കാൻ പറ്റിയ ന്യായാധിപന്മാർ ഉള്ള നാട്ടിലാണ് നാം ജീവിക്കുന്നത്...!!
ഇവിടെ ഇരകൾക്കെന്തു വില..?
അവർ മനുഷ്യജീവി പോലുമല്ല...!
ഇവനെയൊക്കെ... വേണ്ട.
ഒരു തീവ്രവാദിയായി ജീവിക്കാൻ ഒട്ടും ഇഷ്ടമില്ലെങ്കിലും ചിലപ്പോൾ ആയിപ്പോകും...!!
എഛ്മുവിന്റെ കഥയെപ്പറ്റി ഒന്നും പറയുന്നില്ല. എനിക്കു വയ്യ..
ആശംസകൾ...
ചർമ്മം മുറിഞ്ഞവളുടെമേൽ ആർക്കെന്ത് ക്രൂരതയുമാവം എന്ന് പറയുന്ന നീതിബോധം ഉണ്ടാക്കിയ ബോധമില്ലാത്തവന്മാരാണ് നീതിയുടെ കാവലാൾ! കഷ്ടം !
കഥയല്ലിത്, കണ്ടുനിൽകാൻ കഴിയാത്ത നേർക്കാഴ്ച!
എന്റെ എന്റെ എചുമൂ,
രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ ഞാനിത് വായിച്ചത് തീയില്‍ ചവിട്ടി നിന്നത് പോലെയാണ്.
ശരീരമാകെ ഞെരിച്ചമര്‍ത്തിയത് പോലെ തോന്നുന്നു.
ഈ ഒരു സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട് ഈ പോസ്റ്റിന്.
കേരളസദനുണ്ണി യുടെ വാക്കുകളോട് ഞാനും യോജിക്കുന്നു.
ഒന്നും പറയാന്നില്ല
പറയേണ്ടതെന്തെന്നറിയില്ല ...
മനസ്സ് മരവിക്കുന്ന ഒരു ചിത്രം മാത്രമാണ് മുന്നില്‍....
പഴുതുകള്‍ മാത്രമുള്ള നമ്മുടെ നിയമ വ്യവസ്ഥിതിയോട് സഹതാപം തോന്നുന്നു......
ശരീരങ്ങള്‍ തമ്മിലുള്ള അത്യല്‍ഭുതകരവും അതിമനോഹരവുമായ ബന്ധത്തെക്കുറിച്ച് ഇതു വരെ വായിച്ചതും പഠിച്ചതും മനസ്സിലാക്കിയതും വിശ്വസിച്ചതുമായ എല്ലാ മോഹങ്ങളും എല്ലാ അഭിനിവേശങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ നന്മകളും എല്ലാ പുണ്യങ്ങളും പെരുംനുണകൾ മാത്രമാണ്. അതെല്ലാം പറഞ്ഞു തന്നവരും പാടി കേള്‍പ്പിച്ചവരുമെല്ലാം കൊടുംചതികള്‍ക്ക് കൂട്ടു നില്ക്കുന്നവര് മാത്രവും..!
പിഴച്ചവളെന്ന് മുദ്രകുത്താൻ വേണ്ടിയുണ്ടാക്കിയ നിയത്തിനിനിട്ടൊരു ഈ കൊട്ട് ..കൊള്ളാം
നാളയുടെ വാഗ്ദാനം ആയ .എച്ചുമ്മുകുട്ടി ....ആശംസകള്‍. മാത്രം....സ്നേഹത്തോടെ
ആ പെൺകുട്ടിയേക്കാൾ ഇവിടെ ഞാൻ കണ്ടത് ആദ്യം ഡോക്ടറവാനും, നഴ്സവാനും പരിശ്രമിക്കുന്ന കഥാപാത്രങ്ങളുടെ അന്തഃസംഘർഷങ്ങളാണ്, കഥയിൽ അല്ലാതെ ജീവിതത്തിൽ ഈ അവസ്ഥയിലൂടെ കടന്നു പോവുന്ന മനസ്സാക്ഷിയുള്ള ആതുരശുശ്രൂഷകർ അനുഭവിക്കുന്ന സംഘർഷങ്ങൾ എത്ര ഭയാനകമായിരിക്കും!!!
കഥയുടെ തലങ്ങളിൽ നിന്നൊക്കെ ഉയർന്ന് ഈ രചന പലതും വിളിച്ചുപറയുന്നു......
എച്ചുമൂ എനിക്കറിയില്ലായിരുന്നു ഇങ്ങനൊരു മാരണം ആ മഹാരാജ്യത്തുണ്ട് എന്ന്. കഴിഞ്ഞ ദിവസം ഏതോ ഒരു ആറബ് രാജ്യത്ത് ഇതി നിലവിലുണ്ട് എന്നു വായിച്ചിരുന്നു.
എച്ചുമൂ അതിന്റെ എല്ലാ ത്രീവ്രമായ വികാര അവതരണത്തിലൂടെ ആ കഥ പറയുമ്പോൾ അതൊരിക്കലു മറക്കാത്ത ഒരു വേദനയായും അറിവായും മനസിൽ രേഖപ്പെടുന്നു.
ഇനിയും എഴുതുക
ഒന്നും പറയാനില്ല... ഭരണകൂടത്തിന്റെയും നീതിപീഠത്തിലിരിക്കുന്ന ചിലരുടെയും അധ:പതനം...
പ്രിയപ്പെട്ട കല,
ഞാന്‍ ഒരു ഗൈനക്കോളജിസ്റ്റ് ആണ്. പക്ഷെ,ആദ്യം ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയും...പിന്നെ മാത്രം ഡോക്ടര്‍...കണ്ണ് നിറഞ്ഞല്ലാതെ ഇത് വായിക്കാന്‍ പറ്റിയില്ല...ഒന്നും പറയാനും കഴിയുന്നില്ല......
:(
കുറ്റവാളികള്‍ എന്നും സംരക്ഷിക്കപ്പെടുന്നു...സംഭവം നടന്ന
സമയവും സാക്ഷി കണ്ടത് പറഞ്ഞ സമയവും തമ്മിലുള്ള
അന്തരം...F.I.R.എഴുതിയ പോലീസുകാരന്റെ അക്ഷര പിശകുകള്‍.
കീറി മുറിക്കപ്പെട്ട ശരീരത്തിലെ മുറിവുകളില്‍ കയറി ഇറങ്ങിയവരുടെ
കണക്കുകളില്‍ പറ്റിയ ഓര്‍മക്കുറവ്...പ്രാണ വേദനയില്‍ പിടഞ്ഞപ്പോള്‍ ഓര്‍ക്കാന്‍ കഴിയാതെ പോയ പ്രതികളുടെ ശരീര ഭാഗങ്ങളുടെ അളവും
തൂക്കവും..എല്ലാം അവളുടെ തെറ്റുകള്‍ ആണ്..വീണ്ടും വീണ്ടും...
നീ എന്തിനു അവിടെപ്പോയി?എന്തിനു അപ്പോള്പ്പോയി?എന്തിനു
അയാളുടെ കൂടെപ്പോയി?എല്ലാം നിന്റെ തെറ്റ്..
കൂട്ടുകാരന്റെ കൂടെ നീ വന്നത് ഇതിനല്ലേ?എങ്കില്‍ ഞങ്ങളും അത്
തന്നെ ചെയ്യും..അല്ലെങ്കില്‍ കൂട്ടുകാരനെ നിന്റെ മുന്നില്‍ ഇട്ടു
തല്ലിക്കൊല്ലും...ബോംബെക്കാരിയോട് പ്രതികളും പോലീസുകാരും
ചോദിച്ചത് ഒരേ ചോദ്യം..നീ അവന്റെ കൂടെ പോയത് കൊണ്ടല്ലേ?
മുന്നില്‍ വരുന്ന കടലാസ്സുകളില്‍ നോക്കി മാത്രം വിധി പറയുന്ന
നീതി പീഠം...
ആരാണ് ശരി? നാളെ ഭര്‍ത്താവിന്റെ
കിടപ്പറയില്‍ നിന്ന് ഭാര്യയെ വലിച്ചിറക്കി കൊണ്ട്
പോയാലും നീ ഇവിടെ ചെയ്യുന്നത് നിന്നോട് ഞങ്ങളും ചെയ്യുന്നു എന്ന്
പറയുന്നത് കേട്ട് നിസ്സന്ഗതയോടെ നില്ക്കാന് മാത്രം തരം താണ് പോവുമോ നമ്മുടെ മനസ്സാക്ഷി ?? !!!
"കന്യക" ..........
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത ഒരു ഭീതി,
ബലാല്സംഗവീരന്മാര്ക്ക് തൂക്കുകയര്‍ കൊടുക്കണ൦ സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്നവന്മാര്ക്ക് മരണത്തില്‍ കുറഞ്ഞൊരു ശിക്ഷയും പാടില്ല.
വീണ്ടും അതേ വിഷയമാണല്ലോ ചേച്ചീ...
എന്തായാലും വായിച്ചു.
'ബലാല്‍സംഗ കേസുകളില്‍ കൂടുതല്‍ പേരും ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടുകയാണ് പതിവെന്ന് നമ്മുടെ സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു'
നിയമത്തിലെ നശിച്ച പഴുതുകള്‍!
ഒരു വിധത്തില്‍ വായിച്ചു തീര്‍ത്തു. :(
കൊല്ലാക്കൊല
കൊല്ലാക്കൊല
കൊല്ലാക്കൊല
വായിച്ചു.. ഒന്നും പറയാന്‍ കഴിയുന്നില്ല. ഇതിനകം എത്രയോ പ്രാവിശ്യം നമ്മള് കണ്ട രംഗം! നമ്മള് ചോദിച്ച ചോദ്യം. ഒരു പെണ്‍ക്കുട്ടി ബലാല്കാരം ചെയ്യപ്പെട്ടാല്‍, അതിനവള് ഇരയാവുന്നതിണ്റ്റെ മുന്‍പ് അവള് കന്യകയായിരുന്നോ ഇല്ലയോ എന്നു പരിശോധിക്കാന്‍ ശഠിക്കുന്ന നിമയത്തോട് എനിക്ക് വെറുപ്പാണ്. എല്ലാ അര്‍ത്ഥത്തിലും.
.....മുഴുവനും വായിച്ചു . മനസ്സ് വല്ലാതെ നോവുന്നു .
ഒരു വലിയ മുള്ള് പുറത്ത് തറച്ചു കയറിയിട്ടുണ്ട്. അതിന്മേല് കിടത്തിയാവണം എല്ലാം ചെയ്തത്. 2 ആ ഒരു കഷ്ണം നേര്‍ത്ത തൊലിയില്ലെങ്കില്‍, ആ മാംസപേശികള്‍ക്ക് വഴക്കവും അയവുമുണ്ടെങ്കില്‍ ഈ ശരീരത്തിനു സ്വഭാവദൂഷ്യമുണ്ടായിക്കൂടെന്നില്ല. അപ്പോള്‍ ഈ ശരിരത്തിലമര്‍ന്നിരുന്ന മറ്റു ശരീരങ്ങള്‍ക്ക് വാദിച്ചു നില്ക്കാന് ഒരു വഴി തുറന്നു കിട്ടും. ഇവള് പണ്ടേക്ക് പണ്ടേ പിഴയായിരുന്നു......3ശരീരങ്ങള്‍ തമ്മിലുള്ള അത്യല്‍ഭുതകരവും അതിമനോഹരവുമായ ബന്ധത്തെക്കുറിച്ച് ഇതു വരെ വായിച്ചതും പഠിച്ചതും മനസ്സിലാക്കിയതും .......ഇവിടെ എച്ചുമൂ വികാരവതിയാകുമ്പോൾ....അത് നമ്മളിലും കെടാത്ത തീപ്പന്തമാകുമ്പോൾ...വിജയിക്കുന്നത് ...ഈ നല്ല എഴുത്തുകാരിയാണ്.ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളപോലെ കല എന്ന എച്ചുമു വളരെ വളർന്നൂ..ഒരു കഥാകാരിയെക്കാളുപരി.....എല്ലാ നന്മകളും...
വല്ലാത്തൊരെഴുത്ത്''''
വേട്ടയാടപ്പെട്ടവളെ വീണ്ടും വേട്ടയാടുന്ന ഇത്തരം പരിശോധനകള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്.
കാലഹരണപ്പെട്ട നീതിന്യായ വ്യവസ്ഥകളും ധാര്‍മ്മികത നഷ്ട്ടപ്പെട്ട ഭരണകൂടങ്ങളും നിലകൊള്ളും നാടുകളില്‍ ഇത്തരം വികലതകള്‍ സ്വാഭാവികം.
എച്മൂ.....,
എനിക്കിത് വായിച്ച് മുഴുവനാക്കാൻ കഴിയുന്നില്ല...
വായിക്കാൻ പോലും ധൈര്യമില്ലാത്തവർ (എന്നെപോലെ) ജീവിച്ചിരിക്കുമ്പോൾ..യാഥാർഥത്തിലിങ്ങിനൊരു അവസ്ഥയിലൂടെ കടന്നുപോയവർ....! ! ? ദൈവമേ....
ഓടിച്ചേ വായിച്ചുള്ളൂ, മുഴുവന്‍ മനസിരുത്തി വായിക്കാന്‍ ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ അച്ഛന്റെ മനസ് അനുവദിച്ചില്ല.
nannayitttunde. enthellamezhuthiyalum ithoru thudarkkadha
പൊള്ളുന്നു... :(
Here again, this time in white garb of a surgeon, someone is looking for quick answers, not for the complex analysis...
ചര്മ്മഭേദനം നടന്ന മനസ്സുകള്‍ ആണു നമ്മുടെ സമൂഹത്തിന്റേത്..
കഥയെക്കുറിച്ചെന്തെങ്കിലും പറയാന്‍ അശക്തമാവുന്നു. പൊള്ളുന്ന കഥ. അതിന്റ നീറ്റലില്‍നിന്നും ഞാന്‍ മുക്തനായിട്ടില്ല. പിന്നീടുവരാം എച്ച്മ്മുക്കുട്ടീ..
-ഒരു വെറും സ്ത്രീ മാത്രമാണെങ്കില്‍ ഈ കാഴ്ച ഇങ്ങനെ കണ്ടു നില്ക്കാന് കഴിയുമായിരുന്നുവോ?-
വെറും സ്ത്രീ ആയോണ്ട് വായിച്ച് പോവാമല്ലെ
എച്മു.. ഇനിയുമെന്തൊക്കെയുണ്ട് ആ ഭാണ്ഡക്കെട്ടില്‍ :(
വിരസം
കൂടിക്കൂടി വരുന്ന ഇരുള് മുച്ചൂടും മൂടുന്നതു പോലെ. കുറഞ്ഞ വാക്കുകളില്‍ കടല്‍ പോലെ ആഴമുള്ളതും ആര്ത്തിരമ്പുന്നതുമായ ഒരു വേദന
Echumuu...
ഇതൊരു സമരമാണ് ..
കുലം കുത്തി ഒലിക്കുന്ന വ്യവസ്തകലോടുള്ള സമരം ..
ഒരു വ്യക്തി എപ്പോഴും ഒറ്റക്കാണ് . അവന്റെ /അവളുടെ വേദനയും അവരുടേത് മാത്രം. ! സമൂഹം എന്നത് ഉടായിപ്പ് മാത്രം ആണ് . പരസ്പരം കീഴ്പ്പെടുത്തുന്ന വ്യക്തികളുടെ കൂട്ടതിനപ്പുറം അതില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ല. മറവി അനുഗ്രഹവും ആഗ്രഹവും ആകുന്നു . ഇരുട്ട് വരാന്‍ പ്രാര്തിക്കുന്നവര്‍ ഇരുട്ടി വെളുക്കൌമ്പോഴെക്കും മറക്കാന്‍ കഴിയും എന്നാ ആത്മ വിശ്വാസത്തിലും ആണ്.. അത് കൊണ്ട് കഥ തുടര്‍ന്ന് കൊണ്ടേ ഇരിക്കും
ശക്തമായ അവതരണം . മനസിന്റെ ആഴത്തില്‍ ഒരു കീറല്‍ ...ഒരു പക്ഷെ എച്മു നടത്തുന്ന ഈ സര്‍ജറി കുറച്ചു പേരുടെ എങ്കിലും മനസ്സിനെ മാറ്റാന്‍ പര്യാപ്തമായെങ്കില്‍ നന്ന്
ആശംസകള്‍ !
ഹോ എന്തൊരു ക്രൂരത .... തുറന്നെഴുത്ത് മനസ്സിനെ അശാന്തമാക്കി . നന്മകള് മാത്രം സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കാം. എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി
ഒന്നും പറയാനില്ല :(
എന്തിനാണ് കോടതി, എന്തിനാണ് നിയമം എല്ലാം തച്ചുടച്ചുകൂടെ?
ഈ കഥ വായനക്കാരന്റെ ഹൃദയത്തെ തച്ചുടക്കുംപോലെ?
വല്ലാതെ വേദനിപ്പിച്ച ഒരു നേരനുഭവമാണീ വരികള്‍ക്ക് കാരണം. ചില കാഴ്ചകള്‍ എത്ര ശ്രമിച്ചാലും മറക്കാന്‍ കഴിയില്ല. ഭ്രാന്തു പിടിയ്ക്കെട്ടെയെന്ന് ചിലപ്പോള്‍ ആഗ്രഹിച്ചു പോകും.....
കഥ വായിച്ച് അഭിപ്രായം എഴുതി എന്നെ പ്രോല്‍സാഹിപ്പിച്ച എല്ലാവര്ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇനിയും വായിക്കുമെന്ന് കരുതട്ടെ.
ഹൃദയം വിങ്ങുന്നു ...ഒരു വല്ലാത്ത വേദന
ഒരു വിറ എന്നെ ബാധിക്കുന്നു ....
പൊള്ളുന്നു, ഓരോ വാക്കും.
ഒന്നും പറയാനില്ല.......
നന്മയുടെ കന്യാസ്തരം പൊട്ടിയ സമൂഹത്തിന്റെ കാഴ്ചയല്ലേ? ഇതിലും ഭീതിജനകം ആയില്ലെന്കിലെ ഉള്ളു...
മുഖമടച്ച് അടിച്ചപോലെ...പലരും ചൂളിപ്പോകുന്നുണ്ട്.
ഒന്നും പറയാനില്ല എച്ച്മൂ ..:(
ഒരു മഹാ രാഷ്ട്രത്തിന്റെ വര്‍ത്തമാനകാലം ആണ് ഇതിലൂടെ എച്മു വരച്ചു കാട്ടിയത്.. മൂന്നു വയസ്സുള്ള കുഞ്ഞിനെ ഇതിനേക്കാള്‍ വലിയ പരുവത്തില്‍ ആക്കിയിട്ട് മൂന്നു നാള് ആവുന്നു.. അതും നമ്മുടെ സുന്ദര സുരഭിലമായ ദേശത്ത്.. മൂന്നു വയസ്സുള്ള കുഞ്ഞിനേയും ഈ "രണ്ടു വിരല്‍" പരിശോധന നടത്തുമോ ആവോ.. പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള മാതാ പിതാക്കള്‍ പേടിക്കുക.. അപകടം ഇതാ മുറ്റത്തു വന്നു നില്ക്കുന്നു.. ആശംസകള്‍..
നിങ്ങളെ ബഹുമാനിക്കുക എന്നതിൽ കവിഞ്ഞ് എനിക്കിവിടെ ഒന്നും ചെയ്യാനില്ല. ഒന്നും!
nalla abiprayam
Post a Comment