Monday, April 22, 2013

അസത്ത്..... (ഭാവാന്തരങ്ങൾ)



                                        

    
                    

ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് അകത്തെ മുറിയിലേക്ക്  വെറുതേ  ഒന്നു പാളി നോക്കി. ചിത്ര  ഉടുപ്പുകളും മറ്റു സാധനങ്ങളും  അടുക്കി വെക്കുകയാണ്.  നാളെ രാവിലെ പുറപ്പെടണമല്ലോ.
വല്ലാതെ തളരുന്നതു പോലെ.  അതുകൊണ്ട് ഒച്ചയുണ്ടാക്കാതെ  തറയില്‍ ഇരുന്നു.
വിളിക്കുമോ ? കൂടെ വരാന്‍ പറയുമോ?
അതോ....
ചങ്ക് പൊട്ടുന്നു . മരിച്ചു പോയേക്കുമോ .
ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ലിന്നു വരെ.
പൊന്നേന്നോ ചക്കരേന്നോ മുത്തേന്നോ ആരും എപ്പോള്‍ വേണമെങ്കിലും ഏറ്റവും എളുപ്പത്തില്‍ വിളിക്കുന്ന പഞ്ചാര വാക്കുകളില്‍ ഒന്നു പോലും വിളിച്ചിട്ടില്ല.  ......
എപ്പോഴും കടുപ്പത്തില്‍ ... കത്തിയുടെ മൂര്‍ച്ചയില്‍. ഒന്നു മണത്താലോ തൊട്ടാലോ  സര്‍വാംഗം  എരിഞ്ഞു നീറുന്ന ഒരു മുളകു പോലെ . അങ്ങനെയായിരുന്നു.  
ശ്വാസമടക്കി ഭയപ്പെടുത്തി നിശ്ചലയാക്കി  നിറുത്തുമ്പോഴായിരുന്നു ആശ്വാസം, സമാധാനം. കണ്ണുകള്‍ കൊണ്ടൊരു വേലിയും കെട്ടി നാക്കിന്‍റെ മൂര്‍ച്ചയുള്ള കത്തിയും ഏന്തി, കൈയിലൊരു വടിയും പിടിച്ചാണ് ജീവിച്ചത് .
തുളസി മാഡം എപ്പോഴും പറയും.
നീ അവളെ ഒന്നു കെട്ടിപ്പിടിച്ചുമ്മ വെയ്ക്ക് .നിന്‍റെ    അറപ്പ് മാറും....
അതു കേള്‍ക്കുമ്പോള്‍ ഭദ്രകാളിയാവാനാണു തോന്നുക.
സ്വന്തം തലയില്‍ ആഞ്ഞിടിച്ച് പ്രാകും. പുഴുത്ത് ചാകും... പുഴുത്ത് ചാകും. ആര്? ആരാണെന്ന് വെച്ചിട്ടാണ് ഈ പ്രാക്ക്........
ഒന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുന്നില്ല, ഈ ജന്മത്ത് കഴിയുകയുമില്ല.

ചന്ദനമരങ്ങളുടെ സുഗന്ധം

കമലഹാസന്‍റെ കണ്ണുകളും കട്ടമീശയുമായിരുന്നു. ബസ്സിന്‍റെ വലതു വശത്തെ  കണ്ണാടിയില്‍  ആ കണ്ണുകള്‍ തേടിയെത്തുമ്പോള്‍ കവിളുകള്‍ ചുവന്നു പോയിരുന്നു.  രാത്രി പഠിക്കാനിരിക്കുമ്പോള്‍ കണ്ണുകള്‍ മാത്രമായിരുന്നു  പുസ്തകം നിറയെ.
ഒരു ദിവസം പതിയെ പറഞ്ഞു.
ഇഷ്ടമാണ്. ഒരുപാടൊരുപാട്
ഒന്നും തിരിച്ചു പറയാന്‍ കഴിഞ്ഞില്ല.
ചന്ദനമരങ്ങളുടെ സുഗന്ധത്തില്‍ ലയിച്ച്   ഒരു തൂവലായി   ഒഴുകുകയായിരുന്നു. പാറി വീഴുന്ന മഴത്തുള്ളികളുടെ കുളിരില്‍ കുതിരുകയായിരുന്നു. പൊന്‍വെയിലിന്‍റെ  മഞ്ഞപ്രഭയില്‍  കുളിച്ചു  തോര്‍ത്തുകയായിരുന്നു. വെള്ളിനിലാവിന്‍റെ വെണ്മയിലലിഞ്ഞു ചേരുകയായിരുന്നു.
ആ കൈകള്‍  സ്റ്റിയറിംഗ് വീലിനെ താലോലിക്കുന്നത് അസൂയയോടെ നോക്കി നില്‍ക്കും. പലപ്പോഴും കോളേജിന്‍റെ സ്റ്റോപ്പെത്തുന്നത് അറിയാറില്ല. ബസ്സില്‍ തന്നെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഉള്ളിലെ  മോഹം പീലി വിടര്‍ത്തിയാടും  ......  പതിനേഴു വയസ്സിന്‍റെ  വര്‍ണാഭമായ മോഹങ്ങള്‍ .... 

പൊന്‍ വളകള്‍

ആദ്യ വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായാണ് ഒന്നിച്ചു സിനിമയ്ക്ക് പോയത്. അത് ആ സിനിമയായിരുന്നു.
തടി കോണ്‍ട്രാക്ടറുടേയും ക്ലാരയുടേയും സിനിമ , മഴയുടെ സിനിമ, സ്നേഹത്തിന്‍റെ സിനിമ.  
ഹോട്ടലിലെ ഫാമിലി റൂമിലിരുന്നു ഭക്ഷണം കഴിച്ചു. ഒടുവില്‍ കഴിച്ചത് നാരങ്ങാവെള്ളമാണ്. അത് തൊണ്ടയില്‍ കല്ലിച്ചു പോയി   ....
പിന്നെയൊരിക്കലും നാരങ്ങാവെള്ളം കുടിച്ചിട്ടില്ല.
മറക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുന്നില്ല, ഈ ജന്മത്ത് കഴിയുകയുമില്ല.
കമലഹാസന്‍ കണ്ണുകളിലൂടെ... ചുണ്ടിലൂടെ... മെല്ലെ...മെല്ലെ , തടയാനാവുന്നതിനു മുന്‍പേ, കൊതിപ്പിക്കുന്ന ആഗ്രഹിപ്പിക്കുന്ന സുഖകരമായ മയക്കത്തിലൂടെ...
ആകെ അലിഞ്ഞു പോവുകയായിരുന്നു...
കുപ്പിവളകള്‍ പൊട്ടുമ്പോള്‍ കാതില്‍ പറഞ്ഞു.... സാരമില്ല,  പൊന്‍ വള കിട്ടില്ലേ എന്‍റെ മോള്‍ക്ക്.. ..
പിന്നെയെപ്പോഴാണ് ചിരികളും അട്ടഹാസങ്ങളും ഉയര്‍ന്നത്? 
ആദ്യത്തെ  എട്ടു കൈയുകളും എട്ടു കാലുകളും എണ്ണിയിരുന്നു.
പിന്നെ പല്ലുകളും നഖങ്ങളും എണ്ണത്തില്‍  തെറ്റി.
ഒടുവില്‍ കാലുകള്‍ക്കിടയിലെ ഇരുമ്പ് ദണ്ഡുകള്‍ പഴുപ്പിച്ച് പൊള്ളിച്ച്  പിന്നെയും പൊള്ളിച്ചു  പഴുപ്പിച്ച്.... വീണ്ടും  പഴുപ്പിച്ചു പൊള്ളിച്ച്.....
കമലഹാസന്‍റെ കണ്ണുകളും കട്ട മീശയും  പിന്നീടൊരിക്കലും കണ്ടിട്ടില്ല. ആ  പൊന്‍ വളകള്‍ ഒരിക്കലും കിട്ടിയതുമില്ല ...

തേവിടിശ്ശി

ആരോ ചന്തിയില്‍ ആഞ്ഞു നുള്ളിയപ്പോഴാണ് കരഞ്ഞുകൊണ്ടുണര്‍ന്നത്. അത് ഒരു ആശുപത്രിയായിരുന്നു. രാക്ഷസിയെപ്പോലൊരു നഴ്സും അവരുടെ കൂട്ടുകാരായ വനിതാ പോലീസും... കൂടെ  വെടലച്ചിരിയുമായി   പരിക്ക് പറ്റിയ ദേഹത്തിട്ടിരുന്ന  തുണി ഇടയ്ക്കിടെ മാറ്റിനോക്കുന്ന ആണ്‍ പോലീസും... . 
അവരെന്തൊക്കെ ചെയ്തെടീ നിന്നെ... മലര്‍ന്നു കെടന്ന് സുഖിച്ചപ്പോ ഒരുത്തന്‍ നാലായതറിഞ്ഞില്ലേടീ... ഹൌ അവളങ്ങ് സുഖിച്ചു....
അയ്യോ! ചേട്ടാ വേണ്ടാ.... വേണ്ടാ. .... വേണ്ട..ണം...   വേണം... വേണംന്നായി കരച്ചില് അല്ലേടീ...  
 തേവിടിശ്ശീ,  നിന്നെയൊക്കെ ഒണ്ടാക്കിയവന്‍റെ  അഡ്രസ്സ് പറയെടീ..ഇനിയൊണ്ടോടീ നിന്നെക്കൂട്ട്  അയാക്ക് വേറേയും ഉരുപ്പടികള്....
തൊണ്ട പൊട്ടും വിധം ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ വനിതാ പോലീസ് കവിളത്താണ് ഓങ്ങിയടിച്ചത്. പല്ലുകളുടേയും  നഖങ്ങളുടെയും വലിയ പാടുകളില്‍ ....  
പിന്നെ മിണ്ടിയില്ല. ഒന്നും മിണ്ടിയില്ല ...
ആരോടും ഒന്നും മിണ്ടിയില്ല. ഒരിക്കലും ഒന്നും മിണ്ടിയില്ല.
മിണ്ടാനാരും പറഞ്ഞില്ല.
ആണ്‍ പോലീസ് അഡ്രസ്സും മേടിച്ച്  വീട്ടില്‍  പോയി മടങ്ങി വന്നപ്പോള്‍ നല്ലവണ്ണം കള്ളുകുടിച്ചിരുന്നു.  ആളൊഴിഞ്ഞു കിട്ടിയ ആദ്യ തക്കത്തിനു  അയാള്‍ മുലകളില്‍ അല്‍പം ബലമായി പല്ലമര്‍ത്തിക്കൊണ്ട് പുലമ്പി.
ഇനി എന്‍റൊപ്പം മലര്‍ന്ന്  കെടക്കാടീ  കൂത്തിച്ചി  നിനക്ക്... 
കരച്ചില്‍ ചവച്ചിറക്കി.
പിന്നെ അയാള്‍ക്കൊപ്പം......
ഛര്‍ദ്ദിയും തലകറക്കവും മാറാതെ വന്നപ്പോള്‍, അയാള്‍ ആദ്യം  പോലീസ് സ്റ്റേഷനിലും പിന്നെ കോടതിയിലും അവസാനം  അനാഥാലയത്തിലും  എത്തിച്ചു.  കൂടെ കിടന്നുവെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ ഒറ്റച്ചവിട്ടിനു കൊല്ലുമെന്ന്   അയാള്‍ ആരും കേള്‍ക്കാതെ അമറിയിരുന്നു. അയാളെയും കള്ളിനേയും  പരിചയമായല്ലോ കൂടെ കിടന്നു കിടന്ന്.......അയാളെന്തൊക്കെ എങ്ങനെയൊക്കെ ചെയ്യുമന്നറിയാമായിരുന്നുവല്ലോ.   അതുകൊണ്ട്
പിന്നെ മിണ്ടിയില്ല. ഒന്നും മിണ്ടിയില്ല ... മിണ്ടാനാരും പറഞ്ഞുമില്ല. .
ആരോടും ഒന്നും മിണ്ടിയില്ല. ഒരിക്കലും ഒന്നും മിണ്ടിയില്ല.
 
ചതികളുടെ കള്ളപ്പേര്.

അനാഥാലയം എന്നത് വലിയ വലിയ ചതികളുടെ ഒരു  കള്ളപ്പേരാണ്.  കുറെ നാള്‍  പട്ടിണിയാവുമ്പോള്‍ ഒരു ബിരിയാണിക്കും ഇറച്ചിക്കറിക്കും വേണ്ടി.... ഒരു സാരിക്കു വേണ്ടി ...
പല ഗ്രേഡുകളിലുള്ളവരുണ്ട്.  ഇഷ്ടമുള്ളപ്പോള്‍ വരുന്നവര്‍ ...    
ചിലര്‍ക്ക് തുണിയഴിച്ച്  വെറുതേ കണ്ടാല്‍ മതി,  വേരെ ചിലര്‍ക്ക് അമര്‍ത്തിയമര്‍ത്തി  തൊടണം, ഇനിയും ചിലര്‍ക്ക് മതിവരുവോളം  കിടന്നാലേ പറ്റൂ.
പ്രസവിക്കുന്നത് വരെ  അലട്ടുണ്ടായിരുന്നില്ല.
പെറ്റത് ജീവനുള്ളതിനെയാണെന്ന്   അറിഞ്ഞപ്പോള്‍  ചങ്കു പൊട്ടിക്കരഞ്ഞു. അതിന്‍റെ മുഖത്ത് നോക്കി അലറി, ചാകാമായിരുന്നില്ലേ  ചെകുത്താനേ നിനക്ക്?   
അതു ചത്തില്ല.
മുല കൊടുത്താല്‍, സ്നേഹം വരുമെന്ന്  പറഞ്ഞു അനാഥാലയത്തിലെ വയസ്സിത്തള്ള. പെറ്റിട്ടതിന്‍റെ തുടുത്തു ചുവന്ന മുഖത്ത് നോക്കുമ്പോള്‍ കാലിനിടയിലെ  പഴുപ്പിച്ച് പൊള്ളിച്ച ഇരുമ്പ് ദണ്ഡുകള്‍  ഓര്‍മ്മയിലുയരും .  

വലിയ കളികളുടെ ചെറിയ തുടക്കങ്ങള്‍

തുളസി  മാഡം   ആദ്യമായി   സന്ദര്‍ശനത്തിനു വന്ന  ദിവസമാണ്  ആ ഭയങ്കര  കുഴപ്പമുണ്ടായത്.
അനാഥാലയത്തിലെ മേട്രണ്‍ ബിജു എന്ന് വിളിക്കുന്ന ഒരാള്‍ ഇടയ്ക്കിടെ  വരാറുണ്ടായിരുന്നു. വെളുത്ത് തുടുത്ത്, എരിഞ്ഞു കയറുന്ന  മണം പുരട്ടിയ ബിജു  .  മേട്രണ്‍ എല്ലാമെല്ലാം  കണ്ണടച്ചു വാരിവാരി  കൊടുക്കുന്ന ബിജു. പകല്‍ സമയത്ത്   ബിജു വരുമ്പോള്‍  എല്ലാവര്‍ക്കും വസ്ത്രങ്ങളും ബിരിയാണിയും  മധുരപലഹാരങ്ങളും കിട്ടും.
രാത്രി   കാണുന്നവര്‍ക്ക് പണവും കിട്ടും.
രണ്ടു മൂന്നു തവണ ആയിരം രൂപ കിട്ടിയിട്ടുണ്ട്. 
അന്ന്  അയാള്‍ തുളസി മാഡത്തിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് , പൊതു  പരിപാടികളുടെ ഒരു മേല്‍ നോട്ടത്തിനു വന്നതാവണം. 
മൂന്നു വയസ്സായിരുന്നു അതിന്.  ബിജു   വെറുതെ തൊടുകയായിരുന്നു. ഒരു കളിയായിരുന്നു അത്. ആ തൊടലില്‍ അത് ഉണ്ടായിരുന്നു. അനവധി പേര്‍ തൊട്ടിട്ടുണ്ടെങ്കില്‍   അത് വേഗമറിയും. വെറുതെ  കണ്ടു നിന്നാല്‍  മതി, അതറിയാന്‍. തൊടുന്നവന്‍റെ മുഖമെരിയുന്നതും ഞരമ്പുകള്‍  മുറുകുന്നതും അവന്‍റെ  വിരലുകള്‍ കള്ളത്തരം കാട്ടുന്നതും വേഗമറിയും.
വലിയ  വലിയ കളികളുടെ ചെറിയ ചെറിയ തുടക്കങ്ങള്‍ അവിടെയാണ്. 
സഹിക്കാന്‍  പറ്റിയില്ല.
എടാ,  പട്ടീ തൊട്ടു പോകരുത്  അതിനെ എന്നലറിക്കൊണ്ട്  ബിജുവിന്‍റെ  നേരെ കുതിച്ചത് ഓര്‍മ്മയുണ്ട് .   
എല്ലാവരും ചേര്‍ന്ന്  ചവുട്ടിക്കുഴച്ചു.  തല പൊട്ടി,  അടിയുടെ  കറുത്തു നീലിച്ച പാടുകള്‍ ശരീരമാകെ തിണര്‍ത്തു. ഉടുമുണ്ട് ചോരയില്‍ കുതിര്‍ന്നു.
എന്നിട്ടും  മരിക്കാന്‍ പ്രയാസമുണ്ടായിരുന്നു. കാരണം   ആ സമയമെല്ലാം അതിനെ അങ്ങനെ തൊട്ടുതൊട്ട്  ബിജു  ഒരു പുഞ്ചിരിയോടെ മര്യാദ പഠിപ്പിക്കുകയായിരുന്നുവല്ലോ.
ഓര്‍ത്താല്‍ ഇപ്പോഴും ചങ്കു പൊട്ടും.

ഉറക്കസ്സ്വപ്നങ്ങളിലിപ്പോഴും.....

സാജന്‍ സാറും തുളസി മാഡവും ഒന്നിച്ചാണ് വന്നത്. 
അടച്ചിട്ട എല്ലാ  മുറികളും  സാറ് തുറപ്പിച്ചു. രക്ഷിക്കണേ യെന്ന്  ഉച്ചത്തില്‍  ഏങ്ങലടിച്ച് കരഞ്ഞ് ആ കാലുകളില്‍ മുറുകെ  കെട്ടിപ്പിടിക്കുകയായിരുന്നു. അദ്ദേഹം ആരാണെന്നോ എന്താണെന്നോ ഒന്നും അറിയുമായിരുന്നില്ല.
അരമണിക്കൂറിലാണ്  തുളസി മാഡം മേട്രണ് സസ്പെന്ഷന്‍ എഴുതികൊടുത്തത്.
പോകും മുന്‍പ്  കൊച്ചുടുപ്പിട്ട്  ചിരിച്ചു കാട്ടിയ അതിനെ അവര്‍ ചിത്ര എന്നു പേരു  വിളിച്ചു. 
നാലഞ്ചാഴ്ച പിന്നെയും  കഴിഞ്ഞിട്ടാണ് മാഡത്തിന്‍റെ വീട്ടില്‍ വന്നത്.  ഗേറ്റ് കടക്കുമ്പോള്‍ കണ്ടു  തൂണിന്‍റെ ഇരുവശത്തും എഴുതി വെച്ചിരിക്കുന്നത്.
കെ. തുളസിമാല ഐ എ എസ് ,   സാജന്‍ അഹമ്മദ്  ഐ എ എസ് .
അന്നു മുതല്‍ ജീവിതം മാറി.
മാഡത്തിനും സാറിനും മക്കള്‍ക്കും വെച്ചുവിളമ്പി, പാത്രം കഴുകി, തുണികള്‍ അലക്കി മടക്കി ഇസ്തിരിയിട്ടു. അടിച്ചു വാരി തുടച്ചു. പട്ടിയെ കുളിപ്പിച്ചു,  ചെടികള്‍ക്ക് വെള്ളമൊഴിച്ചു....
ആരും വഴക്ക് പറയുകയോ അടിക്കുകയോ ചെയ്തില്ല .
നല്ല ഭക്ഷണവും വസ്ത്രവും കിടക്കാന്‍ അടച്ചുറപ്പുള്ള മുറിയും കിട്ടി.
സാറില്ലാത്തപ്പോള്‍ മാഡത്തിനും മക്കള്‍ക്കുമൊപ്പം കഴിഞ്ഞു. മാഡമില്ലാത്തപ്പോള്‍ സാറിനും മക്കള്‍ക്കുമൊപ്പം കഴിഞ്ഞു.
ചിത്രയെ വളര്‍ത്താന്‍ ബുദ്ധിമുട്ടിയില്ല.
പഠിപ്പിക്കാന്‍ ബുദ്ധിമുട്ടിയില്ല.
ഇപ്പോള്‍ ജോലി കിട്ടാനും ബുദ്ധിമുട്ടിയില്ല.
ചിത്ര പരീക്ഷ  എഴുതി, ചിത്ര ഇന്‍റര്‍വ്യൂവിനു പോയി,  ചിത്രയ്ക്ക് ജോലി കിട്ടി.
ചിത്ര നാളെ പോകും.
പനി വന്നപ്പോള്‍ ചിത്രയ്ക്ക്  മരുന്നു കൊടുത്തു,  വിശക്കുമ്പോള്‍  ഭക്ഷണം കൊടുത്തു, ധരിക്കാന്‍   ഉടുപ്പും ചെരുപ്പുമൊക്കെ കൊടുത്തു.  തലമുടി ചീകിക്കൊടുത്തു,  കാലുകള്‍ക്കിടയിലൂടെ ചോരയൊഴുകിയ പ്പോള്‍ തുണിയുടുക്കാന്‍ പഠിപ്പിച്ചു കൊടുത്തു,  വയറു വേദനിച്ചപ്പോള്‍ ചൂടുവെള്ളം പിടിച്ച്   തടവിക്കൊടുത്തു. രാത്രിയിലിരുന്നു പഠിക്കുമ്പോള്‍ ചായയിട്ടു കൊടുത്തു .
പക്ഷെ, ഒരു ദിവസം പോലും എന്‍റെ മോളെ എന്നു വിളിച്ച് മാറോടു ചേര്‍ത്തിട്ടില്ല. ഒരു പുന്നാരം പറഞ്ഞിട്ടില്ല. ഒന്നു മടിയിലിരുത്തി കൊഞ്ചിച്ചിട്ടില്ല.  പത്തു പ്രാവശ്യം അമ്മേ എന്നു വിളിക്കുമ്പോള്‍  ഒരു  പ്രാവശ്യം വിളി കേള്‍ക്കും.  
ചിത്ര ഉറങ്ങുന്നതും നോക്കി  കണ്ണും തുറന്ന്  കിടന്ന്  ആലോചിക്കും.
ആരാണ്.. ആരാണ്....  
 അറപ്പു തോന്നും,  ആ അറപ്പു മാറാന്‍ പാതിരാത്രികളില്‍  കുളിക്കും.   
ഉറക്കസ്സ്വപ്നങ്ങളില്‍ പല്ലുകളുടെ ചിപ്സും  നഖങ്ങളുടെ അച്ചാറും കണ്ണുകളുടെ ബുള്‍സ് ഐയും കൈകാലുകളുടെ ഇറച്ചിക്കറിയും  ഇലയില്‍ നിരക്കും ...  
പഴുത്തു പൊള്ളി തിളച്ചുരുകിയ പലതരം  ഇരുമ്പ് ദണ്ഡുകള്‍  ഗ്ലാസുകളില്‍ പതഞ്ഞുയരും.
തുളസി മാഡം എപ്പോഴും പറയും...  മറക്ക് നീയെല്ലാം മറക്ക്. ചിത്ര  മിടുക്കിയല്ലേ, അവളെ തന്നില്ലേ ദൈവം.  അതു കണ്ട് സന്തോഷിക്ക് ...     
ഒന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുന്നില്ല, ഈ ജന്മത്ത് കഴിയുകയുമില്ല.


ചിത്ര പരീക്ഷ  എഴുതി, ചിത്ര ഇന്‍റര്‍വ്യൂവിനു പോയി,  ചിത്രയ്ക്ക് ജോലി കിട്ടി.
ചിത്ര നാളെ പോകും.
വിളിക്കുമോ ?
കൂടെ വരാന്‍ പറയുമോ?
അതോ....
ചങ്ക് പൊട്ടുന്നു.
ഇപ്പോള്‍  മരിച്ചു പോയേക്കുമോ ....

61 comments:

Echmukutty said...

ഉറക്കസ്സ്വപ്നങ്ങളില്‍ പല്ലുകളുടെ ചിപ്സും നഖങ്ങളുടെ അച്ചാറും കണ്ണുകളുടെ ബുള്‍സ് ഐയും കൈകാലുകളുടെ ഇറച്ചിക്കറിയും ഇലയില്‍ നിരക്കും ...
പഴുത്തു പൊള്ളി തിളച്ചുരുകിയ പലതരം ഇരുമ്പ് ദണ്ഡുകള്‍ ഗ്ലാസുകളില്‍ പതഞ്ഞുയരും.

അമ്മയാവുമ്പോള്‍ .... എല്ലാമെല്ലാം മറക്കാന്‍ കഴിയുമെന്ന് പറഞ്ഞു പഠിപ്പിക്കുന്നവര്‍... ഇതാണ് ഇങ്ങനെയാണ് ഒരമ്മയുടെ പെണ്മനമെന്ന് വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്നവര്‍....അവരോടെല്ലാം ഇതാ
നോക്കു ... ഞാനും ഒരമ്മയാണെന്നിവള്‍...

Malayali Peringode said...

ശ്ശി നീളം കൂടിപ്പോയി ന്നാലും വായിച്ചു. :)

Yoonus Tholikkal said...

അറപ്പു തോന്നും, ആ അറപ്പു മാറാന്‍ പാതിരാത്രികളില്‍ കുളിക്കും....

തീവ്രം ഈ വായന , മാധ്യമത്തിലെ സ്വകാര്യത്തിൽ നിന്നാണ് താങ്കളുടെ എഴുത്തിലേക്ക് ഞാൻ കൊളുത്തപ്പെട്ടത് ,ഇനിയും ഒരുപാട് താങ്കളെ വായിക്കാൻ കഴിയട്ടെ എന്ന പ്രതീക്ഷയോടെ എല്ലാ ഭാവുകങ്ങളും!

അനില്‍കുമാര്‍ . സി. പി. said...

എച്മുക്കുട്ടിയുടെ ഈ ‘അമ്മ’ വായനക്കാരന്റെ മനസ്സിലും ഈയം ഉരുക്കിയൊഴിക്കുന്നു ... അവന്റെ സിരകളിലൂടെ അവളുടെ ചിന്തകൾ പൊള്ളിയൊഴുകുന്നു ...

Cv Thankappan said...

ഹോ!വെന്തുരുകുന്ന ജീവിതങ്ങള്‍.......
മനസ്സാക്ഷിയില്ലാത്ത ലോകം!!!
ഉള്ളിലൊരു വേദനയായി ഈ എഴുത്ത്.
ആശംസകള്‍

ente lokam said...

എവിടെ ആണ് അതിര് വരമ്പുകൾ? അമ്മയുടെ
വേദനകള്ക്ക് അതിര് വരമ്പുകൾ?

വരിഞ്ഞു മുറുക്കിയ ശരീരത്തിനും മനസ്സിനും ഇടയിൽ
നിന്നും അമ്മയിലേക്കുള്ള ദൂരം എത്ര ആയിരുന്നു?
വേദനയുടെ തീവ്രത എത്ര ആയിരുന്നു?ആ ദൂരവും
ഈ എഴുത്തും അളക്കാൻ ആവില്ല അഭിനന്ദനം
എന്ന വാക്ക് കൊണ്ട് ..
കാരണം ഇത് കഥ അല്ലല്ലോ
കഥകൾ പോലെ ഉള്ള ജീവിതങ്ങള അല്ലെ?

ajith said...

ഒന്നും മറക്കാന്‍ കഴിയുന്നില്ല
അല്ലെങ്കില്‍ എങ്ങനെ കഴിയും?

ചില കഥകള്‍ മനസ്സിനെ കുത്തിക്കുത്തിനോവിക്കും

ലംബൻ said...

എച്ചുമു, ഒന്നും പറയാനില്ല.. മനസുനോവിച്ചു..

Sidheek Thozhiyoor said...

നോവിക്കുന്ന കൊച്ചു കൊച്ചു സംഭവകഥകള്‍ ..നന്നായിരിക്കുന്നു എച്ചുമൂ.

ഫൈസല്‍ ബാബു said...

എത്ര തീക്ഷണമായി എഴുതിയിരിക്കുന്നു ഈ പ്രാവശ്യം ?? ഇത് എച്മുവോട് ഉലകം തന്നെ യല്ലേ എന്ന് സംശയിച്ചു പോയി ,,വായിച്ചു വായിച്ചു വന്നു അവസാനം കണ്ണ് നിറയിച്ച കഥ. അല്ല ഇതു കഥയല്ല, ഇന്നു നടക്കുന്നത് ഇത് തന്നെയല്ലേ ??

മാണിക്യം said...

ഓരോ വാക്കും ശ്വാസം അടക്കിപ്പിടിച്ച് വായിച്ചു.
ചിന്തകള്‍ മരവിച്ചു പോകുന്നു. പെണ്ണിന് കിട്ടുന്ന വഞ്ചനയും നിസ്സാഹതയും...............
അതെ ഇതില്‍ കൂടുതല്‍എന്ത് പറയാന്‍?

"അമ്മയാവുമ്പോള്‍, എല്ലാമെല്ലാം മറക്കാന്‍ കഴിയുമെന്ന് പറഞ്ഞു പഠിപ്പിക്കുന്നവര്‍...
ഇതാണ് ഇങ്ങനെയാണ് ഒരമ്മയുടെ പെണ്മനമെന്ന് വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്നവര്‍....
അവരോടെല്ലാം ഇതാ നോക്കു ...
ഞാനും ഒരമ്മയാണെന്നിവള്‍....."

mini//മിനി said...

കഥ എന്ന് പറയാനാവുന്നില്ല. എഴുതുന്നതെല്ലാം എച്ച്മു ജീവിതമാക്കി മാറ്റുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പച്ചയായ ജീവിതം.ലോകത്തിന്റെ തനത് ഭാവം.

വേണുഗോപാല്‍ said...

നോവുകള്‍ നെഞ്ചു പൊള്ളിക്കുന്നു.

ഗംഭീരം എന്ന് പറഞ്ഞു മടങ്ങട്ടെ....

jayanEvoor said...

നെഞ്ചിലൂടെ ഒരു കാന്താരിമുളക് പൊട്ടിയിറങ്ങുന്നു...

അഷ്‌റഫ്‌ സല്‍വ said...

" അറപ്പു തോന്നും, ആ അറപ്പു മാറാന്‍ പാതിരാത്രികളില്‍ കുളിക്കും.
ഉറക്കസ്സ്വപ്നങ്ങളില്‍ പല്ലുകളുടെ ചിപ്സും നഖങ്ങളുടെ അച്ചാറും കണ്ണുകളുടെ ബുള്‍സ് ഐയും കൈകാലുകളുടെ ഇറച്ചിക്കറിയും ഇലയില്‍ നിരക്കും ...
പഴുത്തു പൊള്ളി തിളച്ചുരുകിയ പലതരം ഇരുമ്പ് ദണ്ഡുകള്‍ ഗ്ലാസുകളില്‍ പതഞ്ഞുയരും.?"
അതൊക്കെ തന്നെയല്ലേ ഇന്ന് കാണുന്ന കേൾക്കുന്ന വാർത്തകളിൽ നിന്ന് നമ്മുടെ സ്വപ്നത്തിലേക്ക് എത്തുന്നത് ..
ഒരു നെഞ്ചിടിപ്പോടെയാണ് വായിച്ചു തീര്ത്തത് .......

vettathan said...

ശരിയാണ്. പ്രസവിച്ചതുകൊണ്ടുമാത്രം മകളെ എന്നു വിളിക്കാനും സ്നേഹിക്കാനും കഴിയണമെന്നില്ല. ആ ജന്മത്തിന് കാരണമായ സംഭവങ്ങള്‍ കുത്തിനോവിക്കുമ്പോള്‍ ,പ്രത്യേകിച്ചും.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

എച്ചുമൂ ................ , നിങ്ങൾ ഒരു സാഡിസ്റ്റ് ആണ് . അല്ലെങ്കിൽ ഇങ്ങനെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കഥകൾ തുടർച്ചയായി എന്തിനെഴുതുന്നു ?

കഥ വേദനിപ്പിക്കുന്നതാണ് ....... അങ്ങേയറ്റം വേദനിപ്പിക്കുന്നത് .

അഭി said...

ചേച്ചി,

വായിച്ചു ..... ആശംസകള്‍

M. Ashraf said...

പച്ച ജീവിതം.
എച്മു ടച്ചില്‍ മനോഹരമായി.
അഭിനന്ദനങ്ങള്‍

Akbar said...

ഇത് പൊള്ളുന്ന അപ്രിയ സത്യങ്ങളുടെ പൊളിച്ചെഴുത്ത്.

Pradeep Kumar said...

കൊച്ചു സംഭവങ്ങളിലേക്ക് തീക്ഷ്ണമായ ജീവിതയാഥാർത്ഥ്യം - അതെ യാഥാർത്ഥ്യം തന്നെ.... കാരണം ഇത് വെറും കഥയല്ല. ചിലർക്ക് ഇത് ജീവിതമാണ്.... നെരിപ്പോടിൽ നീറുന്ന ജീവിതം.....

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

നെഞ്ചിടിപ്പിക്കാതെ :)

Unknown said...

സങ്കോചം ഏതുമില്ലാതെ ,ചുറ്റുപാടുകളെ ഭയപെടാതെ ഉള്ള ഈ തുറന്നു എഴുത്ത് നടത്തുന്ന മറ്റൊരാളെ നമുടെ ബ്ലോഗര്‍ മാരില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല .തീക്ഷണമായ വാക്കുകള്‍ നെഞ്ചില്‍ കനലെരിക്കുന്നു .എന്റെ എച്ചുമ്മുകുട്ടി... നീ നാളയുടെ വാഗ്ദാനം ആണ് കുട്ടി.അഭിനന്ദനങ്ങള്‍ ,ആശംസകള്‍ ....

Rajesh said...

I am sure you have met her.

the man to walk with said...

പഴുത്തു പൊള്ളി തിളച്ചുരുകിയ പലതരം ഇരുമ്പ് ദണ്ഡുകള്‍ ....


touching
Best wishes

Unknown said...

ഓഹ്... വാക്കുകൾക്ക് വല്ലാത്ത ശക്തിയാണു...

റോസാപ്പൂക്കള്‍ said...

"ചിത്ര നാളെ പോകും.
വിളിക്കുമോ ?
കൂടെ വരാന്‍ പറയുമോ?
അതോ.... "
അവിടെ ജനിച്ചു പൂര്‍ണ്ണയായ അമ്മ.

എച്ചുമു ഇത് വായിച്ചപ്പോള്‍ നെഞ്ചിനകത്തൊരു ഭാരം.

Typist | എഴുത്തുകാരി said...

എനിക്കറിയില്ല, എന്താ പറയേണ്ടതെന്നു്. അതും ഒരമ്മ.

keraladasanunni said...

വായിച്ചപ്പോള്‍ ചുട്ടുപൊള്ളുന്നതുപോലെ. ഉജ്ജ്വലം എന്നേ പറയാനുള്ളു.

Unknown said...

അമ്മയാവുകയും, അമ്മയാക്കപ്പെടുകയും തമ്മിലുള്ള വ്യത്യാസങ്ങള്‍ .ശക്തമായ ഭാഷയില്‍ എത്രകുളിച്ചാലും മാറാത്ത ഈ ദുഷിപ്പുകളെ വരച്ചുകാട്ടിയത്തിനു ഒരു സലാം

കുഞ്ഞൂസ് (Kunjuss) said...

ഉള്ളം പൊള്ളിക്കുന്ന നേരുകളിൽ ഒരമ്മ ...

Unknown said...

ഈ എഴുത്തുകാരിയോട് ഒരുപാടിഷ്ടം തോന്നുന്നു... :)

റിനി ശബരി said...

"വല്ലാതെ ഒറ്റപെടുത്തി കളഞ്ഞു ,
ഒരു വാക്ക് കൊണ്ട് തിരിഞ്ഞ് നിന്ന്
പറയാന്‍ പറ്റാത്ത വിധം മനസ്സിനെ ഒറ്റപെടുത്തി കളഞ്ഞു കലേച്ചീ "
ഒരു പെണ്‍ മനസ്സിന്റെ തീവ്രത വരികളിലൂടെ പൊള്ളിക്കുന്നു
ഈ എഴുതി വച്ചിരിക്കുന്ന നേരുകളാണേലും , കെട്ടിരിക്കുന്നുവെങ്കിലും
വായിച്ച് വന്നപ്പൊള്‍ മനം തികട്ടി , തല താഴ്ന്നൂ ..
അമ്മ എന്നതിന് എന്തൊക്കെ അര്‍ത്ഥങ്ങളുണ്ട് ..?
കാമം എന്നത് കാഴചക്കുമപ്പുറമാണോ ?
വായിക്കുമ്പൊള്‍ സൂര്യനെല്ലിയും , ഡെല്‍ഹിയും , ഈയടുത്ത്
നിയമപാലകന്റെ ഫോണ്‍ വിളിയും ഒക്കെ കടന്നു വന്നു ....!
അനാഥാലയങ്ങള്‍ , വിദ്യാഭാസ സ്ഥാപനങ്ങള്‍ , ( ഇന്നും മാധ്യമത്തില്‍ വാര്‍ത്തയുണ്ട് )
ആശുപത്രികള്‍ , എന്തിനു ഒരൊ മുക്കും മൂലയിലും വരെ കൊലപ്പിച്ച്
നടക്കുന്ന ഈ ചെറ്റകള്‍ക്ക് , ആണിന്റെ മൂലയമറിയാത്തവന്മാര്‍ക്ക്
ദൈവം കൈയ്യ് കൊടുത്തിരിക്കുന്നത് ഇതിനും കൂടിയെന്നറിഞ്ഞിട്ട്
ഏതെലും മൂലക്ക് പൊയിരുന്നു ചെയ്തു കൂടെ .. സഹികെട്ടു സത്യം പറഞ്ഞാല്‍
മാനം കെട്ടു , ഉപഭൊഗ വസ്തു മാത്രമായി മാറിയിരിക്കുന്നു
ഇത്തിരി വയസ്സുള്ളതിനേ തേടി പിടിക്കുന്നതില്‍ മാപ്പ് നല്‍കാത്ത മാന്യതയുണ്ട്
പിഞ്ചു കുട്ടികളെ പോലും .. ഈ വരികള്‍ എന്നെ വല്ലാണ്ട അസ്വസ്ഥമാക്കുന്നു ..
ചിത്ര ... നിന്നകവള്‍ അമ്മ മാത്രമല്ലന്നറിയുക , നാളെയുടെ തുറിച്ച് നോട്ടങ്ങളെ
മുന്നെ കണ്ടറിയുവാന്‍ അവരെപൊലെ ആര്‍ക്ക് കഴിയും .......
മതവും , ജാതിയും മാറ്റി വച്ച് ഒന്നുണരൂ , ഒന്നായി ഉണരൂ ഞാന്‍ ഉള്‍പെട്ട സമൂഹമേ ..!

പ്രവീണ്‍ ശേഖര്‍ said...

ഈ കഥകൾ എന്നെ വെറുമൊരു മൂകനാക്കി ..

വര്‍ഷിണി* വിനോദിനി said...

കൊച്ചു ചെപ്പുകളിലെ മുത്തുചിപ്പികളെ നെഞ്ചോട്‌ ചേർത്തു വെയ്ക്കുന്നു..
ഒരുപാട്‌ നൊമ്പരപ്പെടുത്തി..
സ്നേഹം..വർഷിണി.

കുസുമം ആര്‍ പുന്നപ്ര said...

നല്ല കഥ....ഇന്നിന്‍റെ നൊമ്പരം..നാളെയുടേയും....

Unknown said...

വാര്‍ത്തകളായി നമ്മുടെ മുന്നിലെത്താറുള്ള ഒരു സംഭവം അതിശയോക്തികളില്ലാതെ തന്നെ ഇരയെ അപഗ്രഥിച്ചുകൊണ്ട് എച്മിക്കുട്ടി എഴുതിയപ്പോള്‍, മറ്റു പലരും ഇവിടെ സൂചിപ്പിച്ചത് പോലെ കണ്ണു നീര് പൊടിയാതെ വായിച്ചു തീര്‍ക്കാനായില്ല. ശിക്ഷയെ ഭയമില്ലാത്ത അല്ലെങ്കില്‍ ശിക്ഷയെ ഭയപ്പെടേണ്ടതില്ലാത്ത വേട്ടക്കാര്‍ നമുക്ക് ചുറ്റും ജീവിക്കുന്നു എന്ന അറിവ് വല്ലാത്തൊരു അസ്വസ്തതയായി ബാക്കി നില്‍ക്കുന്നു.

ഉദയപ്രഭന്‍ said...

പലതരം വേഷങ്ങള്‍ ആടിത്തിമര്‍ക്കുന്ന ഒരു ദുഃഖ നായികയുടെ കഥ. പിന്നില്‍ മാറിമറിയുന്ന രംഗങ്ങള്‍... , കാണികളുടെ കൂക്കുവിളിയും കൈയ്യടിയും, ശബ്ദമുഖരിതമായ രംഗങ്ങള്‍. ...... ഒത്തിരി ഇഷ്ടമായി ഇക്കഥ.

പട്ടേപ്പാടം റാംജി said...

കുത്തിക്കയറുന്ന തുളച്ചുകയറുന്ന എഴുത്ത് അനിവാര്യമാണിന്ന്‍. .
കപടതയെ മൂകമായി ന്യായീകരിക്കാത്ത എഴുത്തിന് ആശംസകള്‍ .

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതുപോലെയുള്ള അനുഭവ
കഥകളുടെ പാന്ഥാവിൽ കൂടി
നാട്ടിലെ ഭൂരിഭാഗം അനുഭവിക്കുന്ന നോവുകളിലേക്ക് വായനക്കാരെ കൂട്ടി കൊണ്ട് പോകുകുയാണല്ലോ..

ഒരു കാര്യം എടുത്ത് പറയാം
ഈ എഴുത്തുകാരി ജീവിതങ്ങൾ തൊട്ടറിഞ്ഞവളാണ്..!

ശ്രീനാഥന്‍ said...

എന്തോ, ബാലിശമായ ഒരു ആന്തലോടെ വെളിച്ചമുണ്ടോ ഒരിറ്റ് എവിടെയെങ്കിലും എന്ന് തിരയുകയായിരുന്നു ഈ കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ. ആകെ തളർന്നു പോയിട്ടുണ്ടല്ലോ നാമെല്ലാം ഇതൊക്കെ കേട്ട് കേട്ട്.കെ. തുളസിമാല, സാജന്‍ അഹമ്മദ് എന്നിവരെത്തിയപ്പോൾ നന്നായി എന്നു തോന്നി.ഒരാശ്വാസമായി. ഈ കഥ മനസ്സിൽ ഒരു മായാത്ത മുറിവുണ്ടാക്കുമോഴും, മനുഷ്യനിൽ അവശേഷിക്കുന്ന നന്മയിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. ചിത്ര വിളിയ്ക്കുമായിരിക്കും, കൊണ്ടു പോകുമായിരിക്കും അവളെ അല്ലേ?

ഭാനു കളരിക്കല്‍ said...

ഹൃദയത്തിലൂടെ ഒരു ബുൾഡോസർ കടന്നു പോകുന്നു.

animeshxavier said...

കണ്ടതും കേട്ടതും മനസിലുള്ളതും പുറത്ത് പറയാൻ ആഗ്രഹിച്ചതുമൊക്കെ അതി തീവ്രമായി മറ്റൊരാൾ പറയുമ്പോൾ അതിനൊരു വല്ലാത്ത ശക്തിയുണ്ട്. മനോഹരം. ശക്തം. എവിടെയോ നാലഞ്ചു വാചകം കൂടിപ്പോയെന്നൊരു തോന്നൽ മാത്രം. എവിടെയാണ്? അതാണ്‌ അറിയാത്തതും!!

ഷാജു അത്താണിക്കല്‍ said...

കാലമിനിനാളെയുമഴിക്കും
അഴകിൽചിരിക്കും മുഖമ്മിനുക്കിയ
പെണ്മയുടെമേനിക്ക് ഇടായാടയോരോന്ന്

എത്ര ജീവിതങ്ങൽ .........
ആശംസകൾ

Geetha said...

ചിത്ര കൊണ്ടോവും ന്നു കരുതി സമാധാനിക്കാം ല്ലേ എച്മുക്കുട്ടി,,,നല്ല മനസ്സില് തട്ടുന്ന എഴുത്ത്

ഗീതാരവിശങ്കർ said...

എച്മുക്കുട്ടീ ,,,,,,

'' ...മറക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുന്നില്ല, ഈ ജന്മത്ത് കഴിയുകയുമില്ല....'
...........നല്ല എഴുത്ത് .
സ്നേഹാദരങ്ങളോടെ .

ശ്രീ said...

Manassine kuthi novikkunna mattoru katha...

ii ammaye polullavar ellakkalavum veendum veendum undayikkondeyirikkunnu...

ezhuthu nannayi chechi

ശ്രീ said...

Manassine kuthi novikkunna mattoru katha...

ii ammaye polullavar ellakkalavum veendum veendum undayikkondeyirikkunnu...

ezhuthu nannayi chechi

വീകെ said...

ഇതു കഥയാണോ..? അതേ.. ഇതൊരു ഭാവനാസൃഷ്ടി മാത്രമായിരിക്കട്ടെ...!
വല്ലാതെ പൊള്ളുന്നു എഛ്മൂട്ടി...!!

ചന്തു നായർ said...

സമാനമായ ഒരു സംഭവകഥ ഇതുപോലെ എന്റെ നാട്ടിൽ...ഇതുവായിച്ചപ്പോൾ അതു ബ്ലൊഗിലിടാനൊരു ആലോചന.....എച്ചുമുക്കുട്ടി...ആശംസകൾ

Unknown said...

ഇതുവരെ വായിച്ചതില്‍നിന്നു വ്യത്യസ്തതമായ ഒരു ആവിഷ്കരണ രീതി.ഹൃദയത്തെ തോട്ടുനര്ത്തുന്ന എഴുത്ത്.ആശംസകള്‍.......ഒരായിരം

ramanika said...

onnum parayan kazhiyunnilla ......

ശിഹാബ് മദാരി said...

ആദ്യമായി വന്നു - കാമ്പുള്ള കാര്യങ്ങൾ - കഥകള . ആശംസകൾ .... ശക്തം .

Echmukutty said...

ഈ വേദനയിലൂടെ കടന്നു പോയ എല്ലാവര്‍ക്കും നന്ദി... ഇനിയും വായിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്...

Anonymous said...

നല്ല മനസ്സില് തട്ടുന്ന എഴുത്ത്, എച്മുക്കുട്ടി.

ChethuVasu said...

A women intrinsically desire to give birth to the child of an able bodied good looking physically superior ( and hence dominating) male. period!

It comes with a cost sometimes as the relation ship is never reciprocal . . Its Darwin again .. No escape .. Sorry ! The nature rules !! Unfortunately !

ChethuVasu said...

Powerful stuff by the way ... As usual :) !!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വിങ്ങുന്ന മനസ്സുമായി വായന തീർത്തു.
ഈ ചിന്തകൾക്കും വാക്കുകൾക്കും മുന്നിൽ നമിക്കുന്നു.........

Admin said...

വായിച്ചു. ആശംസകള്‍...

Aarsha Abhilash said...

വാക്കുകള്‍ക്കു പകരാനാകാത്ത ഏതോ വികാരത്തിലാണ് ഞാനിപ്പോള്‍... നന്ദി...