Tuesday, April 9, 2013

നിരാഹാരം കിടക്കുന്ന, സമരം ചെയ്യുന്ന ജനത..........


a

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 മാര്‍ച്ച് 29  നു  പ്രസിദ്ധീകരിച്ചത്. )

കുറെ യാത്രകള്‍ ചെയ്യുമ്പോള്‍, പുതിയ സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍  നമ്മള്‍ ആരെയെങ്കിലും ഒക്കെ  പരിചയപ്പെടും. അവരുടെ വാക്കുകള്‍ നമ്മില്‍ എന്തെങ്കിലുമൊക്കെ ഒരു സ്വാധീനമുണ്ടാക്കുകയും ചെയ്യും. ചിലപ്പോള്‍ നല്ല രീതിയിലുള്ള സ്വാധീനം, ചിലപ്പോള്‍ ചീത്ത രീതിയിലുള്ള സ്വാധീനം.  

നന്മയുടെ സ്വാധീനം ഒരു വിത്തായി കിടന്ന് പറ്റിയ അവസരത്തില്‍ സാവകാശം വളരുമ്പോള്‍ തിന്മയുടെ സ്വാധീനം ഒട്ടും സമയമെടുക്കാതെ  അതിവേഗം വളര്‍ന്ന് പന്തലിക്കുമെന്ന്  കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ നന്നെ  പ്രായം തോന്നിപ്പിച്ച, ഒരു അപ്പൂപ്പന്‍ എന്നോട് പറഞ്ഞു. അധികാരം അത്തരമൊരു തിന്മയാണെന്നും അതുകൊണ്ടു തന്നെ വിവിധ തരം അധികാരങ്ങള്‍ക്കു കീഴ്പെട്ട  നമ്മള്‍ പരാജിതരായ ഒരു ജനതയാണെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു.  നമ്മള്‍ പുറം നാടുകളിലല്ല നമ്മുടെ  സ്വന്തം നാട്ടില്‍ തന്നെയാണ്  പരാജയപ്പെടുന്നത് . നമ്മള്‍ തെരഞ്ഞെടുത്ത നമ്മുടെ  ഭരണകര്‍ത്താക്കള്‍ ജനതയെ  എല്ലാറ്റിലും  പരാജയപ്പെടുത്തുന്നവരാണ്. 
    
എന്‍ഡോസള്‍ഫാന്‍  എന്ന മാരക   വിഷത്താല്‍ പീഡിതരായ ജനതയുടെ  നിരാഹാരസമരത്തെപ്പറ്റി സംസാരിക്കുകയായിരുന്നു, അപ്പൂപ്പന്‍. 1984 ല്‍ ആരംഭിച്ച ഭോപ്പാല്‍ സമരവും 1988 ല്‍ തുടങ്ങിയ  കൂടംകുളം സമരവും 1985 ലെ   നര്‍മദാ ബച്ചാവോ ആന്ദോളനും എല്ലാം പരാജിതരുടെ  ഗതികെട്ടവരുടെ  സമരമാണെന്ന് അപ്പൂപ്പന്‍ പറഞ്ഞു. പരിപൂര്‍ ണമായും തോല്‍ക്കുന്നവരുടെ  അല്ലെങ്കില്‍ തോല്‍ക്കുമന്നുറപ്പുള്ളവരുടെ സമരങ്ങള്‍.  ഇറോം ശര്‍മ്മിള ഇന്നത്തെ ജനതയുടെ പ്രതീകമാണ്. സ്വന്തമായി ജീവിതമില്ലാതായിരിക്കുന്ന  ശര്‍മ്മിളയ്ക്ക്  സ്വന്തമായി മരണം പോലും ഇല്ല. അഭിമാനത്തോടെ ജീവിക്കാനഗ്രഹിക്കുന്ന അതിനു വേണ്ടി പൊരുതുന്ന ഇറോമിനെ നമ്മുടെ അധികാരം ആത്മഹത്യക്കു ശ്രമിച്ചുവെന്ന് അപമാനിച്ചുകൊണ്ട് കേസെടുക്കുന്നു. ഒരു വ്യാഴവട്ടക്കാലം നീണ്ട  ആ നിരാഹാര സമരത്തിനു കാരണമായ വിചിത്ര നിയമത്തേയും അതിന്‍റെ പരിരക്ഷയില്‍  ഒളിച്ചു കഴിയുന്നവരേയും  പറ്റി അധികാരവും നിയമവും മൌനം പാലിക്കുന്നു. ആ നിയമം  നമ്മുടെ രാജ്യരക്ഷയ്ക്ക്  അത്യന്താപേക്ഷിതമാണെന്ന് വാദിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി കൂടി വരുമ്പോള്‍ ചിത്രം മുഴുവനുമായി.  2005ല്‍ ആരംഭിച്ച   ഒഡിഷയിലെ  പോസ്ക്കൊ സമരത്തെപ്പറ്റിയും  അതുപോലെ ഇന്ന് നമ്മുടെ രാജ്യമാകമാനം നിലനില്‍ക്കുന്ന ജനങ്ങളുടെ വിവിധതരം പ്രതിഷേധ സമരങ്ങളെപ്പറ്റിയും  അപ്പൂപ്പന്‍  ഒരു വൃദ്ധനില്‍ പൊതുവേ കാണാത്ത വിധം വികാരവായ്പോടെ സംസാരിച്ചു.

നമ്മുടെ സമരങ്ങള്‍ ആരംഭിക്കുകയും നീണ്ടുനീണ്ട് ഒടുവില്‍ തേഞ്ഞുമാഞ്ഞു പോവുകയും ചെയ്യുമെന്ന്, അല്ലെങ്കില്‍ ബലം പ്രയോഗിച്ച്  തേച്ചുമാച്ച്  കളയാമെന്ന്  അതുമല്ലെങ്കില്‍ പീഡിതര്‍ക്ക്  ചില ചില്ലറ സഹായങ്ങള്‍ നല്‍കി സമരത്തെയാകെ  ഒതുക്കിയെടുക്കാമെന്ന്   അധികാരത്തിനുറപ്പുണ്ട്. ഈ ഉറപ്പ് കൊടുക്കുന്നത് നമ്മള്‍ തന്നെയാണെന്ന് അധികമാരും ആലോചിക്കാറില്ല. നീണ്ടു പോകുന്ന  അങ്ങനെ പരാജയപ്പെടുന്ന ഓരോ  സമരത്തിലും ഒരു ജനതയെന്ന നിലയില്‍ നമ്മുടെ ഉദാസീനതയ്ക്കും നിസ്സംഗതയ്ക്കും വലിയ പങ്കുണ്ട്.  എന്‍ഡോ സള്‍ഫാന്‍ സമരം  ആ വിഷമം അനുഭവിച്ചവരുടെ പ്രാദേശിക പ്രശ്നമെന്നല്ലാതെ, കേരളത്തെയാകെ പിടിച്ചുകുലുക്കുന്ന ഒരു സമരമായി, കേരളത്തെ നീറ്റുന്ന ഒരു വേദനയായി ആളിപ്പടരാത്തത്   അധികാരത്തിന്‍റെ വിജയമാണ്. നമ്മള്‍ അനുഭവിക്കാത്തതെല്ലാം കെട്ടുകഥയാണെന്നും നമ്മുടെ ബോധ്യം മാത്രമാണ് ശരിയെന്നും  അല്ലെങ്കില്‍  എല്ലാ ദുരിതവും അതനുഭവിക്കുന്നവരുടെ കൈയിലിരിപ്പുകൊണ്ടാണെന്നും നമ്മള്‍ വാദിച്ചുറപ്പിക്കുന്നു. അതിന് ആവശ്യമായ ന്യായങ്ങള്‍  മാത്രം പരതിക്കൊണ്ടിരിക്കുന്ന ജനതയായി  ഏതു  പൊള്ളുന്ന പ്രശ്നത്തിലും നമ്മള്‍  ദുര്‍ബലപ്പെട്ടു പോകുന്നു.  

അപ്പോള്‍ നമ്മുടെ സ്വാതന്ത്ര്യ സമരം വിജയിച്ചുവല്ലോഎന്ന് പറയാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അപ്പൂപ്പന്‍ ചിരിച്ചു. വരണ്ടതും പൊള്ളുന്നതുമായ ഒരു ഉത്തരേന്ത്യന്‍ ചിരി. പലതരം അധികാര മോഹങ്ങള്‍ക്ക് ആ സമരം വിജയിച്ച മാതിരി ഒരു തോന്നലുണ്ടായപ്പോള്‍ നമ്മുടെ രാജ്യത്തിന്‍റെ മുതുകിലൊരു ഉണങ്ങാത്ത മുറിവുണ്ടായി...വയറ്റിലേക്കും തലച്ചോറിലേക്കും കൂടി  പഴുപ്പു വളരാന്‍ പാകത്തില്‍ ആഴത്തിലായിരുന്നു ആ മുറിവ്. അതുണങ്ങിയതായി തോന്നുന്നുണ്ടോഎന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ഞാന്‍ മൌനം പാലിച്ചു. നിരന്തരമായി തുടരുന്ന വിശ്വാസരാഹിത്യങ്ങളും അവസാനിക്കാത്ത തര്‍ക്കങ്ങളും തോരാത്ത കണ്ണീരുമാവരുതല്ലോ വിജയിച്ച സമരത്തിന്‍റെ ഉത്പന്നങ്ങള്‍. വെള്ളം പോലെ പണമൊഴുക്കി, ഒട്ടനവധി ജീവന്‍ ബലി കഴിച്ച്  നിലനിര്‍ത്തേണ്ടതാവരുതല്ലോ  വിജയിച്ച സമരത്തിനുശേഷം എലുക കെട്ടിത്തിരിച്ച  രാജ്യങ്ങള്‍. ശത്രു, ശത്രു രാജ്യം എന്ന് ഊണിലും ഉറക്കത്തിലും തലമുറകളെ ഓതിപഠിപ്പിക്കേണ്ട ഗതികേടാവരുതല്ലോ ആത്യന്തികമായി വിജയിച്ച സമരത്തിന്‍റെ തീവ്രാനുഭവം. 

ഒരു തണല്‍ മരവുമില്ലാത്ത തെരുവിലെ തിരക്കിലലിഞ്ഞു ചേര്‍ന്ന അപ്പൂപ്പന്‍റെ മുഖം ഓര്‍മ്മിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. ഇതെന്‍റെ ഒരു മണ്ടന്‍  ശീലവും ചിലപ്പോഴൊക്കെ ഒരു പ്രശ്നവുമാണ്. മുഖം ശരിയായി ഓര്‍മ്മ വന്നാല്‍ ശീലത്തില്‍ സന്തോഷം, മുഖം ഫോക്കസ് തെറ്റിയ ചിത്രമായിത്തെളിഞ്ഞാല്‍  ശരിയായ ഓര്‍മ്മ കിട്ടും വരെയുള്ള ഒരു  മനസ്സലയല്‍. ... എന്തുകൊണ്ടോ അപ്പൂപ്പനു നമ്മള്‍ ഭാരതീയര്‍ വെടിവെച്ചു കൊന്ന ഗാന്ധിജിയുടേയും  സ്വതന്ത്ര പാക്കിസ്ഥാന്‍റെ  ജയിലില്‍ ജീവിതത്തിന്‍റെ ഏകദേശം മുഴുവന്‍ ഭാഗവും കഴിച്ചുകൂട്ടിയ ഖാന്‍ അബ്ദുള്‍ഖാഫര്‍ഖാന്‍റെയും ച്ഛായ  തോന്നിച്ചു..... മനസ്സിന്‍റെ ആ അലച്ചിലില്‍..... വെറുതേ ഒരു കാല്‍പനിക ഭാവനയാവാം. അങ്ങനെ കരുതി ആശ്വസിക്കുമ്പോഴും  അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നെ ഇപ്പോഴും ആഴത്തില്‍  അസ്വസ്ഥയാക്കിക്കൊണ്ടേയിരിക്കുന്നു.  കണ്ണാടിയില്‍  തെളിയുന്ന എന്‍റെ  പ്രതിബിംബത്തെ കുത്തി നോവിക്കുന്നു.

29 comments:

Unknown said...

അധികാരത്തിന്റെ പുഴുവരിച്ച അപ്പക്കഷണങ്ങള്‍ക്ക് വേണ്ടിയുള്ള അലര്‍ച്ചയില്‍ അമര്ന്നുപോകുന്ന എത്രയോ സമരങ്ങള്‍ (നിലവിളികള്‍). അടിമത്തം സ്വയം തിരഞ്ഞെടുത്ത നമുക്കിനി ആ അപ്പൂപ്പനെ പോലെ പരിതപിച്ച് കാലം കഴിക്കാം.

ഈ നല്ല ലേഖനത്തിന്
ആശംസകള്‍

Anonymous said...

സമരം ചെയ്യേണ്ടി വരുന്നതെന്തുകൊണ്ടാണ്?
കാണേണ്ടവർ കണ്ണടച്ചിരിക്കുമ്പോളാണ് നമുക്ക് തൊണ്ടകീറി കരയേണ്ടി വരുന്നത്.
ബധിരകർണ്നങ്ങൾക്കരികെ തളർന്നുവീഴുന്ന കരച്ചിലുകളായി സമരങ്ങൾ രൂപാന്തരം പ്രാപിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.
ഇനിയവർക്കെളുപ്പമാണ്....എല്ലാം!

ലേഖനം മാധ്യമ "ചെപ്പി"ല് വായിച്ചിരുന്നു.

വര്‍ഷിണി* വിനോദിനി said...

ടീവിയിൽ പരസ്യം കാണുന്നില്ലേ..
രണ്ട്‌ മണിക്കൂർ പഠിക്കണമെങ്കിൽ കളി സമയം കൂട്ടുകയും വേണം കൂടെ TANG ഉം വേണമെന്നും പറഞ്ഞ്‌ സമരം ചെയ്യുന്ന കൊച്ചു കുഞ്ഞുങ്ങളെ..
അതുവരെ എത്തി നിൽക്കുന്ന കാലമാ. :(

Echmukutty said...

ആദ്യവായനയ്ക്കെത്തിയ ഗോപന് നന്ദി. പരിതപിച്ചാല്‍ പോരാ, നമ്മള്‍. അതിജീവനത്തിനായി നടക്കുന്ന സമരങ്ങള്‍ നമ്മള്‍ എല്ലാവരുടേതുമാണെന്ന് നമുക്ക് തോന്നണം. അപ്പോഴേ സമരങ്ങള്‍ക്ക് ബലമുണ്ടാവൂ. യഥാര്‍ഥ അധികാരി ജനമായി മാറൂ. പക്ഷെ, അതിനു എത്ര കാലത്തെ പൊരുതല്‍ ആവശ്യമാണെന്ന് ആര്‍ക്കുമറിയില്ല..

Echmukutty said...

ചീരാമുളക് പറഞ്ഞത് വാസ്തവമാണ്. വായിച്ചതില്‍ സന്തോഷം കേട്ടോ. ചെപ്പില്‍ വായിച്ചുവെന്നറിയുന്നതിലും വളരെ സന്തോഷം.

വര്‍ഷിണിയുടെ വരവില്‍ സന്തോഷം നന്ദി..

Rajesh said...

In a Country, where the poor votes the government for the rich, it isnt abnormal that all movements for the poor and the minorities are failures. But wait, it is still not time to call all of them failures.

Pushed to the walls, when these movements turn violent,they are treated as terrorists. And those who follow a non violent path are ignored or end up attending court trails for suicide attempts.

Only recently did I understood that many in Kerala have only vague ideas of what Irom represents. The following is may be the foremost and the best article which introduced this brave woman of India to the nation's consciousness.

http://archive.tehelka.com/story_main43.asp?filename=Ne051209irom_and.asp

റോസാപ്പൂക്കള്‍ said...

നമ്മുടെ സമരങ്ങളുടെ തുടക്കത്തിലെ നമുക്ക് പാളിച്ച പറ്റി. അത് തുടരുന്നു.

പട്ടേപ്പാടം റാംജി said...

എന്‍ഡോ സള്‍ഫാന്‍ സമരം ആ വിഷമം അനുഭവിച്ചവരുടെ പ്രാദേശിക പ്രശ്നമെന്നല്ലാതെ, കേരളത്തെയാകെ പിടിച്ചുകുലുക്കുന്ന ഒരു സമരമായി, കേരളത്തെ നീറ്റുന്ന ഒരു വേദനയായി ആളിപ്പടരാത്തത് അധികാരത്തിന്‍റെ വിജയമാണ്. നമ്മള്‍ അനുഭവിക്കാത്തതെല്ലാം കെട്ടുകഥയാണെന്നും നമ്മുടെ ബോധ്യം മാത്രമാണ് ശരിയെന്നും അല്ലെങ്കില്‍ എല്ലാ ദുരിതവും അതനുഭവിക്കുന്നവരുടെ കൈയിലിരിപ്പുകൊണ്ടാണെന്നും നമ്മള്‍ വാദിച്ചുറപ്പിക്കുന്നു.

തിരിച്ചറിയാന്‍ ശ്രമിക്കാത്ത സത്യം.

vettathan said...

പല സമരങ്ങളും സ്പോണ്‍സെര്‍ഡ് സമരങ്ങളാണ്. സാധാരണ മനുഷ്യര്‍ അതില്‍ പെട്ടുപോകയാണ്.നേരില്‍ കാണുന്നത് പോലും അവാസ്തവം ആകാം എന്നതാണു ഇന്നത്തെ അവസ്ഥ.പ്രകൃതിയെന്ന് പറഞ്ഞുനടക്കുന്ന പലരും പ്രതിഫലം പറ്റുന്നവരാണ്. എന്‍റെ മുന്നില്‍ പല സത്യങ്ങളും ഉണ്ട്.എനിക്കു ഉറക്കെ പറയാന്‍ പറ്റാത്ത സത്യങ്ങള്‍. ഒരു കാര്യം പറയാം ഒന്നും അമിതമായാല്‍ നന്നല്ല.

റിനി ശബരി said...

ഒത്തൊരുമ എന്നതില്ലാത്തതാണ് നമ്മുടെ എല്ലാത്തിന്റെയും
പരാജയം , ഒന്നിച്ച് നേടുന്നതൊന്നും നമ്മുക്കില്ല ..
ചേരുന്നവര്‍ക്കുള്ളില്‍ തന്നെ ഭിഭിന്ന കോട്ടകള്‍ രൂപപ്പെടുന്നു ..
ഹസാരെ വരെ എത്തി നില്‍ക്കുന്നു അത് , പത്ത് പേര്‍ ചേര്‍ന്നാല്‍
അവരില്‍ രണ്ടു പേര്‍ വേറെയാകും , ചിലര്‍ കാശില്‍ വീഴും ..
നമ്മേ മാറി മാറി ഭരിക്കുന്ന ഭരണവര്‍ഗ്ഗത്തിന് ഇതിന്റെ പള്‍സ്
നന്നായി അറിയാം , അവിടെ തന്നെ അവര്‍ കുത്തും ..
ജാതിയുടെയും , രാഷ്ട്രീയത്തിന്റെയും ദേശത്തിന്റെയും
നിറം ചേര്‍ത്ത് ഭിന്നിപ്പുണ്ടാകും , പണ്ട് ബ്രട്ടീഷ് കാര്‍ ചെയ്തത്
വേറൊരു പേരില്‍ ഇന്നു ഭരണവര്‍ഗ്ഗം ചെയ്യുന്നു എന്ന് മാത്രം..
സത്യത്തില്‍ നാം ഒന്നിച്ച് നിന്ന് നേടി വിജയിച്ച എന്തുണ്ട് ..?
ആ വിജയമൊക്കെ എത്ര കണ്ട് ഉന്നതിയിലെന്ന്
ആ അപ്പുപ്പന്‍ ചോദിച്ചതില്‍ സാരമുണ്ട് എന്നതു തന്നെ ..
ചിന്തിപ്പിക്കുന്ന പൊസ്റ്റ് തന്നെ കലേച്ചീ ...!

ajith said...

മണിപ്പൂരിലെ ആറ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമായിരുന്നെന്ന് അന്വേഷണക്കമ്മീഷന്‍

Echmukutty said...

രാജേഷിന്‍റെ അഭിപ്രായം കണ്ടു,ലേഖനവും വായിച്ചു.
ഇറോമിനെ വേണ്ട രീതിയില്‍ കേരളം മാത്രമല്ല ഇന്‍ഡ്യ മുഴുവന്‍ തന്നെയും മനസ്സിലാക്കീട്ടില്ല.

വെറും മൂന്നു മണിക്കൂര്‍ വൈദ്യുതി ലഭിക്കുന്ന, സാധാരണക്കാരനു ഡീസലും കുക്കിംഗ് ഗ്യാസും ലഭിക്കാത്ത മണ്ണെണ്ണയ്ക്ക് ഇരുന്നൂറ് രൂപ കൊടുക്കേണ്ടുന്ന ഏതു പട്ടാളക്കാരനും സ്ത്രീകളെ ദ്രോഹിക്കാവുന്ന പുരുഷന്മാരെ വേട്ടയാടാവുന്ന അനുഭവങ്ങള്‍.... അതില്ലാത്തവര്‍ക്ക് എക്കാലവും മനസ്സിലാക്കാന്‍ പ്രയാസമുള്ള കെട്ടുകഥകള്‍ മാത്രമായിരിക്കും...

വായിച്ചതില്‍ വലിയ സന്തോഷം. ഇനിയും വരുമല്ലോ.

Echmukutty said...

റോസാപ്പൂവിനും രാംജിക്കും നന്ദി.

സമരങ്ങള്‍ സമരാഭാസങ്ങളാണെന്നാണോ വെട്ടത്താന്‍ ചേട്ടന്‍ പറയുന്നത്? അത്തരം കള്ളത്തരങ്ങള്‍ പൊളിക്കപ്പെടേണ്ടതല്ലേ? പ്രകൃതി സമരങ്ങളില്‍ മാത്രമല്ല എല്ലാറ്റിലും വ്യാജന്മാരുണ്ടാവും, ഉണ്ടാവണമല്ലോ. മനുഷ്യ പ്രകൃതം സമരങ്ങളിലും നിഴലിക്കാതെ വയ്യ. വിഭജിച്ച് നില്‍ക്കാനുള്ള പ്രേരണ, കള്ളത്തരങ്ങള്‍, ആര്‍ക്കോ വേണ്ടിയുള്ള ആളാവല്‍... ഇതൊക്കെയാണ് മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളെപ്പോലും നിരാകരിക്കാന്‍ ചൂഷകരെ സഹായിക്കുന്നത്. അതു തന്നെയാണ് ഞാന്‍ പറയാന്‍ ശ്രമിച്ചതും ..

Echmukutty said...

റിനിയുടെ അഭിപ്രായത്തിനു നന്ദി.

അതെ, അജിത്തേട്ടാ... രോമാഞ്ചമുണ്ടാക്കുന്ന പല എന്‍ കൌണ്ടറുകളും അങ്ങനെയാണത്രേ! വന്നതില്‍ സന്തോഷം കേട്ടോ.

ചന്തു നായർ said...

ഈ നല്ല ലേഖനത്തിന്
ആശംസകള്‍

ഭാനു കളരിക്കല്‍ said...

ഉത്തരാധുനീക കാലത്തെ സമരങ്ങളെ കൊന്നു തിന്നുന്നവന്റെ കണ്ണീർ എന്ന് വിളിക്കും.

നില നില്ക്കുന്ന ഭരണകൂടത്തിനേയും രാഷ്ട്രീയ നിലപാടുകളേയും കടപുഴക്കാത്തിടത്തോളം കാലം അത്തരം സമരങ്ങളെ ഭരണകൂടങ്ങൾ തന്നെ സ്പോണ്‍സര് ചെയ്യും. അല്ലാത്ത സമരങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ഉന്മൂലനം ചെയ്യും.

സ്വതന്ത്ര ഭാരതത്തിൽ ഭരണകൂടം വിറളിപൂണ്ട ഒരു സമരമേ ഉണ്ടായിട്ടുള്ളൂ. അത് നക്സൽബാരിയാണ്. അതുകൊണ്ട് തന്നെയാണ് അതിന്റെ ജനറൽ സെക്രട്ടറി ചാരുമജുംദാറെ തന്നെ കൊലപ്പെടുത്തിക്കൊണ്ട് നക്സൽബാരി പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്തത് .

aboothi:അബൂതി said...

ഏതൊരു ദുരന്തവും അത് അനുഭവിക്കുന്നവർക്ക് മാത്രമാണ് ദുരന്തം. അല്ലാത്തവര്ക്ക് അതൊരു സംഭവമോ വാര്ത്തയോ മാത്രമാനു.



ശ്വാസം പോലെ അത്യാവശ്യമായ കാര്യങ്ങള്ക്ക് സമരം ചെയ്യപ്പെടുന്ന എത്രയോ വിഭാഗം അവര്ക്ക് അര്ഹിക്കുന്ന പരിഗണന ലഭിക്കാതെ തള്ളപ്പെടുന്നു. വോട്ടു നോക്കി രാഷ്ട്രീയം പറയുന്നതാന് ഇന്ത്യയിലെ രാഷ്ട്രീയം. സ്വാഭാവികമായും ദുർബലർ കൂടുതൽ കൂടുതൽ ദുർബലർ ആക്കപ്പെട്ടു കൊന്ദിരിക്കും.

mattoraal said...

വായിച്ചു , ഇനിയും എത്രകാലം നമ്മൾ ഇതുതന്നെ എഴുതേണ്ടിവരും .

അനില്‍കുമാര്‍ . സി. പി. said...

ഓരോ വായനക്കാരനേയും ഇത് അസ്വസ്ഥനാക്കും, അല്ലെങ്കിൽ ആക്കണം...

Echmukutty said...

ചന്തുവേട്ടന്‍റെ വായനയ്ക്ക് നന്ദി.

ഭാനുവിന്‍റെ വെട്ടിത്തുറന്നുള്ള അഭിപ്രായത്തിനു ഒത്തിരി നന്ദി. സമരങ്ങളുടെ നാള്‍വഴികളില്‍ അധികാരം എന്നും ഇങ്ങനെ...

അബൂതി,
മറ്റൊരാള്‍,
അനില്‍ എല്ലാവര്‍ക്കും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ സമരങ്ങള്‍
ആരംഭിക്കുകയും നീണ്ടുനീണ്ട്
“ഒടുവില്‍ തേഞ്ഞുമാഞ്ഞു പോവുകയും ചെയ്യുമെന്ന്, അല്ലെങ്കില്‍ ബലം പ്രയോഗിച്ച് തേച്ചുമാച്ച് കളയാമെന്ന് അതുമല്ലെങ്കില്‍ പീഡിതര്‍ക്ക്
ചില ചില്ലറ സഹായങ്ങള്‍ നല്‍കി സമരത്തെയാകെ ഒതുക്കിയെടുക്കാമെന്ന് അധികാരത്തിനുറപ്പുണ്ട്....
ഈ ഉറപ്പ് കൊടുക്കുന്നത് നമ്മള്‍ തന്നെയാണെന്ന് അധികമാരും ആലോചിക്കാറില്ല. നീണ്ടു പോകുന്ന അങ്ങനെ പരാജയപ്പെടുന്ന ഓരോ സമരത്തിലും ഒരു ജനതയെന്ന നിലയില്‍ നമ്മുടെ ഉദാസീനതയ്ക്കും നിസ്സംഗതയ്ക്കും വലിയ പങ്കുണ്ട്.“

ഈ ഉറപ്പിന്റെ കെട്ടുറപ്പില്ലായ്മയാണല്ലോ എല്ലാത്തിനും നിമിത്തം..അല്ലേ

Cv Thankappan said...

സമരങ്ങള്‍കൊണ്ട് നേട്ടം കൊയ്തവരേക്കാള്‍ സമരങ്ങള്‍കൊണ്ട് തകര്‍ന്നവരാണിവിടെ കൂടുതല്‍.......
ആശംസകള്‍

ശ്രീനാഥന്‍ said...

പൊരുതിത്തളരുന്ന ഒരു ജനതയാണോ നമ്മൾ? കുറച്ചു നേരം ശാഠ്യം പിടിച്ച് കരഞ്ഞുറങ്ങിപ്പോകുന്ന കുഞ്ഞുങ്ങൾ. സംശയം തോന്നാവുന്നതു തന്നെ. എങ്കിലും ചെറുത്തു നിൽ‌പ്പുകൾ തുടർന്നേ പറ്റൂ, നാം കീഴടങ്ങിയ ഒരു ജനതയാകാൻ പാടില്ല. ലേഖനം ഞാൻ അങ്ങനെ വായിച്ചെടുക്കട്ടെ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഓരോ സമരവും അത് ചെയ്യുന്നവന് മാത്രം പ്രധാനപെട്ടതാണ് ..... മറ്റുള്ളവർക്ക് അതിൽ യാതൊരു താല്പ്പര്യവും ഇല്ല ; അതാണ് ഇപ്പോഴത്തെ നമ്മുടെ അവസ്ഥ

വീകെ said...

സമരം ചെയ്യുന്നത് അവരുടെ മാത്രം കാര്യമാവുമ്പോൾ അത് പൊളിയും. പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തി അവരേക്കൂടി പങ്കെടുപ്പിച്ചാൽ അത് വിജയിക്കും.
ഒരു പത്തു പേർ വിചാരിച്ചാലും കേരളം സ്തംഭിപ്പിക്കാനാകുമെന്ന് രാഷ്ട്രീയ പാർട്ടികൾ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടെന്താ... ആവശ്യമായ സമരങ്ങളെ തിരിച്ചറിയാനാവുന്നില്ല ജനത്തിന്.

വിനുവേട്ടന്‍ said...

പട്ടേപ്പാടം റാംജിഭായ് പറഞ്ഞത് ഒരു സത്യമാണ്... നമ്മെ ബാധിക്കാത്തതൊന്നും സത്യമല്ല എന്ന മിഥ്യാധാരണ...

ഭരണകൂടം വേട്ടക്കാർക്ക് സ്തുതിഗീതം പാടുന്ന ദയനീയ ദൃശ്യം...

Unknown said...

പ്രിയപ്പെട്ട കലേച്ചി,
വളരെ നല്ല കുറിപ്പാണ്
ഇത്തരം സമരങ്ങൾ പരാജയ പെടുന്നതിന്റെ കാരണം എന്തെന്ന് ചിന്തിക്കേണ്ടതുണ്ട്.
സാധാരണ ജനങ്ങളുടെ ചെവിയിലും കണ്ണുകളിലും ഇതൊന്നും എത്തുന്നില്ലെന്നാണ് തോന്നുന്നത്.
ഒരുപക്ഷെ ഒരുദിവസം മാത്രം ആയുസുള്ള ഹർത്താലുകളും ജനങ്ങളെ നേരിട്ട് ബാധിക്കാത്ത ഒരു നിമിഷ നേരത്തേക്ക് അമിട്ട് പോലെ പൊട്ടി വിടരുന്ന താൽകാലിക സംഭവ വികാസങ്ങളും ഒരു ഉത്സവം പോലെ ചാനലുകളും പത്രങ്ങളും ആഘോഷിക്കുമ്പോൾ മേൽ പറഞ്ഞ പോലുള്ള സമരങ്ങൾ അതിൽ മുങ്ങി പോകുന്നതാകാം. സത്യത്തിൽ ഭരിക്കുന്നവർ മാത്രമല്ല രാജ്യത്തിന്റെ കണ്ണാടി ആകേണ്ട വാർത്താ മാധ്യമങ്ങളാലും ജനങ്ങൾ പറ്റിക്കപെടുന്നു. സത്യത്തെ നിഷ്പക്ഷമായി തുറന്നുകാട്ടുക എന്നതിനപ്പുറം സ്വാർത്ഥതാല്പര്യങ്ങളും കച്ചവടതന്ത്രങ്ങളും എല്ലാം കാര്യങ്ങൾ നിശ്ചയിക്കുന്നു.

സ്നേഹത്തോടെ,
ഗിരീഷ്‌

Sidheek Thozhiyoor said...

ലേഖനങ്ങൾ മിക്കവാറും മാധ്യമത്തിലും മറ്റും വായിക്കാറുണ്ട് , അതുകൊണ്ട് മാത്രമാണ് ഇവിടെ ചിലപ്പോൾ പുനർ വായനക്ക് എത്താത്തത് -പിന്നെ വായിച്ചതിൽ എന്തെങ്കിലും അഭിപ്രായം പറയണമെങ്കിലും ഇവിടെ വരണമെല്ലോ , കൂടുതൽ ഉന്നതങ്ങളിലേക്ക് എച്ചുമു എത്തിപ്പെടട്ടെ എന്നാ ആത്മാർഥമായ ആശംസകൾ

ChethuVasu said...

The fundamental issue is that the society ( and hence "we the people") fail to reward the good and in stead it punish the good.

India is a place where social Darwinism is at its highest .What we are seeing and the post tries to highlight is the natural results of social darwinism .

Humanity is weak but rather artificial attempt to counter social darwinism (which is more innate and basic) .Henec in any normal situation it is bout to fail .And hence the concept of modern states which is built on human values keep failing most of the time.

Only in the extreme end points of misery and suffering the bubble goes through sporadic bursts resulting in singular changes in society (historians may call it socio/political revolutions ).

Unfortunately such bursts are indeed accompanied by substantial collateral damage .But till now no alternate methods of social correction has been identified.

It is given that left to its own innate rules society will be always under the Darwinist forces and the rule of the jungle will always prevail over the rule of the humans. And hence the power will control the powerless in a systematic way with out challenges !!

Since democracy as a concept do not address this most important social aspect , left to itself it will contribute to the entropy of the system - ie a distribution of power centers and near vaccums in society.

The only other solution other than reactionary ways is to cut off the basic of entropy formation in the society. Ie cut of the thrust for power and relative superiority. This can be achived via mental/social conditioning during the formative years of a child. But state being imprsioned by the very darwinist forces with the help of democratic artifacts, the state would not take initiative. A parallel system of ethics ( spiritual or rational - doesn't matter) need to grow its roots and it is easier said than done!