Sunday, February 2, 2014

ആനന്ദദാനത്തിന്‍റെ ഇളവുകോലുകള്‍ ... .



https://www.facebook.com/echmu.kutty/posts/1031746167004677?__tn__=K-R
https://www.facebook.com/vrg42/posts/849479505175403 


ചിത്രഗുപ്തന്‍റെ മുഖത്ത്  യാതൊരു പ്രസാദവുമില്ലെന്ന് ദൈവത്തിനു ബോധ്യമായി... 

ഊം  എന്നു  ചോദ്യരൂപത്തില്‍ മൂളിയപ്പോള്‍  എനിക്ക് വയ്യ... ഞാന്‍ തോറ്റു   എന്ന ഉത്തരമാണ് കിട്ടിയത്. അത് മഹത്തായ 

പാരമ്പര്യമുള്ള ദേവഭാഷകളിലൊന്നുമായിരുന്നില്ല. വെറും പച്ച മലയാളത്തില്‍... ആ ശൈലിയോ? നട്ടുച്ചയ്ക്ക്  വീട്ടു പണികള്‍ തീര്‍ത്ത് ഒന്നു  നടുവ് നിവര്‍ത്തുന്ന സാദാ  വീട്ടമ്മമാര്‍  മടുപ്പോടെ പറയുന്നതുപോലെ... 

ദൈവത്തിനു ലേശം മുഷിവ് തോന്നാതിരുന്നില്ല. 

എന്തു പറ്റി   എന്ന്  ദൈവവും അതുകൊണ്ട് മലയാളത്തില്‍ തന്നെയാണ് ചോദിച്ചത്. 

ഈ സ്ത്രീയെ സ്വര്‍ഗത്തിലേക്കോ  നരകത്തിലേക്കോ  എവിടേക്ക്  അയക്കണമെന്ന് അറിയുന്നില്ല,  ദൈവമേ... കണക്കുകള്‍ എന്നെ പരാജയപ്പെടുത്തുന്നു.  അത്രയും  പറഞ്ഞ്  ചിത്രഗുപ്തന്‍  നിറുത്തി. ഈ എഴുതിയുണ്ടാക്കുന്ന  പാപപുണ്യങ്ങളുടെ  കണക്കുകളിലും അതനുസരിച്ചുള്ള സ്വര്‍ഗ നരക വേര്‍തിരിവുകളിലുമൊന്നും ചിത്രഗുപ്തനു യാതൊരു വിശ്വാസവുമില്ല. അങ്ങനെയായിട്ട്,  യഥാര്‍ഥത്തില്‍ യുഗങ്ങളേറെയായി താനും. എങ്കിലും  ഇതുവരെ പറഞ്ഞിട്ടില്ല. എല്ലാമറിയുന്ന ദൈവത്തിനെ ഇനി  അത്  പ്രത്യേകമായി പറഞ്ഞറിയിക്കേണ്ട കാര്യമുണ്ടോ?    

ചിത്രഗുപ്തനു  കണക്കില്‍  പരാജയമോ?  എന്ന്  ദൈവം  അല്‍ഭുതം  ഭാവിച്ചു.  

ആരാണ്  ആ സ്ത്രീ ?’   പുകഴ്ത്തലില്‍  വഴുക്കി വീഴാതെ മൌനം തുടരുകയാണ് ചിത്രഗുപ്തനെന്ന്   കണ്ടപ്പോള്‍  ദൈവത്തിനു  ആരായാതിരിക്കാന്‍ കഴിഞ്ഞില്ല.  

ഇതാ , ഇവള്‍ തന്നെ ...   ചിത്രഗുപ്തന്‍ നിവര്‍ത്തിവെച്ച കണക്കു പുസ്തകത്തിലെ  താള്‍  ദൈവം പരിശോധിക്കാന്‍ തുടങ്ങി.  വലിയ കാര്യമൊന്നുമുണ്ടാവില്ല എന്ന്  വിചാരിക്കാന്‍ തന്നത്താന്‍ യത്നി ച്ചുകൊണ്ട്... കാരണം,   ദൈവത്തിനറിയാം....   ഈ പരിശോധന കുഴപ്പമാണെന്ന്..  

ചില ദിവസങ്ങളില്‍  ചിത്രഗുപ്തന്‍  ഇങ്ങനെയാണ്. അനാവശ്യമായി  ആത്മവിമര്‍ശനത്തിനു  തുനിയും. മടുത്തുവെന്നും  നിത്യവും ഒരേ പോലെ  വിരസമായ ഈ കണക്കെടുപ്പും അതനുസരിച്ചുള്ള  തീരുമാനങ്ങളും എടുക്കാന്‍ വയ്യെന്നും പറയും. കുറെക്കൂടി  ഫലപ്രദമായ, സൃഷ്ട്യുന്മുഖമായ  മറ്റേതെങ്കിലും ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്  അറിയിക്കും. ചെയ്യുന്ന  ജോലി വേണ്ടെന്നു വെയ്ക്കാന്‍  ഒരു കാരണം കണ്ടുപിടിക്കുന്നതു പോലെ  എന്തൊക്കെയോ പറഞ്ഞ്  ഘനമുള്ള വിഷാദത്തില്‍  ചെന്നു  വീഴും. അങ്ങനെയെല്ലാമാണെങ്കിലും ചെയ്യുന്ന ജോലിയില്‍ യാതൊരു വീഴ്ചയും അബദ്ധവും ഒരിക്കലും കാണിക്കുകയുമില്ല. 

താളിലൂടെ  കണ്ണോടിക്കവേ ദൈവം  ശരിക്കും ഞെട്ടി.  

അപകടം! അപകടം!  എന്ന്  ദൈവമനസ്സ്  താക്കീതു  ചെയ്തു.

ചിത്രഗുപ്താ’,  ദൈവം  സ്വന്തം  വൈവശ്യം പുറത്തു കാട്ടാതെ  ആവുന്നത്ര  ഘനഗാംഭീര്യത്തോടെ  വിളിച്ചു.  

ചെന്നിയില്‍  കൈയമര്‍ത്തി  തലയും കുമ്പിട്ടിരുന്ന ചിത്രഗുപ്തന്‍ എണീറ്റ്  യാത്ര പുറപ്പെടാന്‍  തയാറായി. 

ചിത്രഗുപ്തനോളം ദൈവത്തെ അറിയുന്നവര്‍  ആരുണ്ട്?  എല്ലാവരും  ദൈവത്തെ അറിഞ്ഞു അറിയുന്നു ദാ,  ഇപ്പോള്‍ ഇങ്ങനെ ചെയ്താല്‍ ഉടനെ  അറിയും എന്നൊക്കെ വമ്പ്  പറയുമെന്നല്ലാതെ... ഘനം  കൂടിയ പുസ്തകങ്ങളും മറ്റും ധാരാളമായി   എഴുതി  സ്വന്തം കേമത്തം കാണിക്കുമെന്നല്ലാതെ.. പുതിയതായി  കണ്ടുപിടിച്ച് മനസ്സിലാക്കിയത്   എന്ന്  സ്വയം കരുതുന്ന ഭീമാബദ്ധങ്ങളെ ശാശ്വത സത്യങ്ങളെന്ന മട്ടില്‍  എഴുന്നള്ളിക്കുമെന്നല്ലാതെ...  ദൈവാനുഭവത്തെ, പല മാതിരി വ്യാഖ്യാനിച്ച ആരെങ്കിലും എപ്പൊഴെങ്കിലും വാസ്തവമായി ദൈവത്തെ  അറിയുന്നുവോ?  

ആ സ്ത്രീ  ഊര്‍ദ്ധ്വന്‍  വലിക്കുകയാണ്. അധിക സമയം  കളയാനില്ല.  തീരുമാനം  പെട്ടെന്നെടുക്കണം.  അതാണല്ലോ ഇപ്പോള്‍  ചിത്രഗുപ്തനു  പറ്റാതാകുന്നതും.. 

അന്നദാനം ,   വസ്ത്രദാനം ,  പാദുക  ദാനം ,   ഔഷധ ദാനം , ധനദാനം  ,  ജീവ ദാനം  ഈ ദാനങ്ങള്‍ക്കും ഇവയിലേതെങ്കിലും ചെയ്തവര്‍ക്കും ഒക്കെ  പ്രത്യേകം  കണക്കും വ്യത്യസ്തമായ  അനുഗ്രഹങ്ങളും പല ഇളവുകളുമുണ്ട്.  പക്ഷെ,  ഇങ്ങനെയൊരു  ദാനം ചെയ്താല്‍... ഈ മാതിരിയൊരു ദാനത്തെപ്പറ്റി കണക്കുകളുടേയും അനുഗ്രഹങ്ങളുടേയും ഇളവുകളുടേയും  നീതി ന്യായത്തിന്‍റേയും ബൃഹദ് ഗ്രന്ഥത്തില്‍  ഇതുവരെ  ഒറ്റ വാക്കും എഴുതിയിട്ടില്ല.
 
അന്ത്യശ്വാസം  വലിക്കുന്ന  സ്ത്രീയുടെ  ചുറ്റും  കൂടിയിരുന്ന് കരയുന്നവരെ കണ്ട്  ...  സത്യം  പറഞ്ഞാല്‍  അവരുടെ  എണ്ണത്തെ കണ്ട്  ദൈവം വിസ്മയിച്ചു.. 

എണ്ണം കണ്ടുപിടിച്ച  ദൈവത്തിനു തന്നെ എണ്ണം തെറ്റുന്നത്രയും  ആളുകള്‍. 

ഇത്രയധികം  ആളുകളെ  തൃപ്തിപ്പെടുത്തിയിരുന്നോ, സന്തോഷിപ്പിച്ചിരുന്നോ     സ്ത്രീ  ... താലികെട്ടിയവനേയോ പെറ്റിട്ട മക്കളേയോ  പോലും വേണ്ട മാതിരി തൃപ്തിപ്പെടുത്താനോ  സന്തോഷിപ്പിക്കാനോ   പറ്റാത്തവരാണ്  പുറം കാഴ്ചകളിലെ ഭൂരിഭാഗം  സ്ത്രീകളും  .. എന്നിട്ടിവിടെ  ഒരു ജനസഞ്ചയം.. സങ്കടത്തിന്‍റെ മഹാസമുദ്രങ്ങള്‍   കണ്ണുകളില്‍ ഒതുക്കിപ്പിടിച്ച്... ഉരുണ്ടു കൂടുന്ന മുഴുത്ത നീര്‍മണികളെ മിഴിയോരങ്ങളില്‍  നിയന്ത്രിച്ച് ... 

ചിത്രഗുപ്തന്‍ ദൈവത്തിന്‍റെ അതിമനോഹരമായ വിരലുകളില്‍ മെല്ലെ അമര്‍ത്തി. 

അല്‍ഭുതപ്പെടുന്നതിനു മുന്‍പ്  ആ ജനതയെ നോക്കു.. അവരാരാണെന്ന്  സൂക്ഷിച്ചു  നോക്കു.  

ഒരു വെള്ളിടി കൊണ്ടത് പോലെ    നിമിഷം ദൈവത്തിന്‍റെ  കണ്ണ് മഞ്ഞളിച്ചു. ... എല്ലാം പ്രത്യേകതയുള്ള സൃഷ്ടികള്‍,  കള്ളികളില്‍ വേര്‍ തിരിക്കപ്പെട്ട  മനുഷ്യജന്മങ്ങള്‍.. മന്ദബുദ്ധികള്‍,  അംഗവിഹീനര്‍, കുള്ളര്‍, കുഷ്ഠരോഗികള്‍, വേശ്യകള്‍, ഷണ്ഡന്മാര്‍, വന്ധ്യകള്‍, ഹിജഡകള്‍, സ്വവര്‍ഗാനുരാഗികള്‍.. 

ചിത്രഗുപ്താ ദൈവം പാരവശ്യത്തോടെ വിളിച്ചു. ചിത്രഗുപ്തന്‍ മറുപടിയായി കണ്ണുയര്‍ത്തി നോക്കുക മാത്രമേ ചെയ്തുള്ളൂ.  ദൈവത്തിനു  മനസ്സിലായി ... തീരുമാനമെടുക്കൂ  എന്ന് പറയാതെ പറയുകയാണ്... ചുമതല ഓര്‍മ്മിപ്പിക്കുകയാണ്.. 

ആ സ്ത്രീ ഇവര്‍ക്കെല്ലാം  അതു കൊടുത്തിട്ടുണ്ട്. അവളെ തന്നെയും  അവളെപ്പോലെ  കൊടുക്കുവാന്‍ മനസ്സുള്ളവരേയും ഒന്നിച്ചു ചേര്‍ത്ത്  അവര്‍ക്കെല്ലാം ഒരിക്കലെങ്കിലും ... ആ ആനന്ദം.
 
അതെയോ ചിത്രഗുപ്താ.. എല്ലാവര്‍ക്കും  കൊടുത്തിരിക്കുന്നുവോ?’  

ആ തല സമ്മതമട്ടില്‍  ആടുന്നതു കണ്ട്  ദൈവത്തിന്‍റെ സംശയങ്ങള്‍ എല്ലാം അകന്നു. അവരെ സൂക്ഷിച്ചു  നോക്കിയപ്പോള്‍  ദൈവത്തിനു തോന്നി.. അവര്‍ക്കൊക്കെ അവളോട്  അതിലുമധികം  ബന്ധമുണ്ടെന്ന് ... അങ്ങനെയൊരു കാര്യം മാത്രമല്ല കൊടുത്തിട്ടൂള്ളതെന്ന്.. 

ചിത്രഗുപ്തന്‍ ചിരിച്ചു. 

അതാണ് ദൈവമേ ഏറ്റവും വലിയ പ്രശ്നം.  അവള്‍ പാപമായി ഒന്നും ചെയ്തില്ല. അവള്‍ എല്ലാം കര്‍മ്മമായി ചെയ്തു. പാപത്തിനു നരകവും പുണ്യത്തിനു സ്വര്‍ഗവും  നല്‍കാം. എന്നാല്‍  നിസ്വാര്‍ഥ  കര്‍മ്മത്തിന്  എന്ത് നല്‍കണം?’
 
കര്‍മ്മത്തിനു  പ്രതിഫലം നല്‍കണമല്ലോ..  

അവളെപ്പോലൊരു  സ്ത്രീക്ക്   കിട്ടുന്ന പണത്തേയും പ്രതിഫലമായി  എണ്ണണമോ ദൈവമേ, നീയും നിന്‍റെ ചില സൃഷ്ടികളെപ്പോലെ അങ്ങനെ ഓര്‍മ്മിപ്പിക്കുകയാണോ?’ ഒന്നു നിറുത്തിയിട്ട്  ചിത്രഗുപ്തന്‍ തുടര്‍ന്നു. എന്നാല്‍ കേള്‍ക്കു, അമ്മാതിരി  പ്രതിഫലക്കണക്കുകള്‍ തെറ്റിയത്  അവിടെയാണ് .  അവള്‍ പ്രതിഫലമില്ലാതെ  കര്‍മ്മം ചെയ്തവളാണ്.

ദൈവം  പറഞ്ഞു.  മനസ്സിലായില്ല. പ്രതിഫലം  ലഭിക്കാതെ  പിന്നെ...
 
അവള്‍ അവര്‍ക്കൊന്നും സാധാരണയായി കിട്ടാത്ത ഒന്നിനെയാണ് നല്‍കിയത്. ഭക്ഷണവും  തുണിയും  അങ്ങേയറ്റം പണവും ഇവരെപ്പോലെ  കുറവുകളില്ലാത്തവരെന്ന് സ്വയം  കരുതുന്ന  പലരും  ഈ ആളുകള്‍ക്ക് നല്‍കും.  സംഘടനകള്‍ താമസസൌകര്യം ചെയ്തു കൊടുക്കും. രാഷ്ട്രീയക്കാര്‍   ഭരണസഭകളില്‍    അംഗങ്ങളാക്കും. ചിലര്‍ വിനോദങ്ങളിലും കലകളിലും  ഒക്കെ ശ്രദ്ധ പിടിച്ചു പറ്റും. അങ്ങനെ  സമൂഹ ശ്രേണിയില്‍ ശ്രദ്ധിക്കപ്പെടുന്നവര്‍ക്ക് ഇവളില്‍ നിന്നല്ലാതെയും  ഇവളുടെ  സഹായമില്ലാതെയും അതു കിട്ടിയിരിക്കാം.  എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ  അഴുക്കുകളില്‍ മാത്രം ജീവിക്കുന്നവര്‍ക്ക് ... ദാരിദ്ര്യം കുടിക്കുന്നവര്‍ക്ക്...  പട്ടിണി തിന്നുന്നവര്‍ക്ക്... ചൂഷണത്തില്‍ വേവുന്നവര്‍ക്ക്...
 
ദൈവം അക്ഷമ കാട്ടി..  

സമയം  വൈകുന്നു  ചിത്രഗുപ്താ.. വേഗം  ..  

ചിത്രഗുപ്തന്‍റെ മുഖത്ത്   മരുഭൂമിയോളം വരണ്ട  ഒരു ചിരി  പ്രത്യക്ഷപ്പെട്ടു. 

ദൈവത്തിനും  ഇതൊന്നും കേള്‍ക്കാന്‍ താല്‍പര്യമില്ല. എല്ലാ സ്രഷ്ടാക്കളും അങ്ങനെയാണ്. സൃഷ്ടികളുടെ നിത്യവും ചുവന്നു നീറുന്ന, കനച്ചു പുകയുന്ന പ്രശ്നങ്ങളെപ്പറ്റി,  പരിഹരിക്കേണ്ട  പോരായ്മകളെപ്പറ്റി  പറഞ്ഞാല്‍  സ്രഷ്ടാവിന്‍റെ  കുറവിനെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് തെറ്റിദ്ധരിക്കും. എല്ലാ സ്രഷ്ടാക്കളും തണുപ്പും ഇളം കാറ്റുമുള്ള,  സ്തുതികളുടെ സംഗീതം അലയടിക്കുന്ന,   മറ്റാരേയും  കാണാന്‍ സാധിക്കാത്ത നേര്‍മ്മയുള്ള  ഇരുട്ടിനെ , മാത്രം വല്ലാതെ  കൊതിക്കുന്നവരാണ്.  എന്ന് വെച്ച്  ചിത്രഗുപ്തനു കണക്കുകള്‍  മറന്നു പോവാന്‍ കഴിയില്ലല്ലോ.

അതെ,  ചുണ്ടുകള്‍ ഉണ്ടാവുന്നത് ചുംബിക്കാനും ചുംബിക്കപ്പെടാനും  വേണ്ടിയാണ്.  മാറിടമുണ്ടാവുന്നത്  താലോലിക്കാനും  താലോലിക്കപ്പെടാനും വേണ്ടിയാണ്.. അത്  ഏതു രൂപത്തിലായാലും ആരുടെ  ശരീരത്തിലായാലും.. ചുണ്ടുകളും മാറിടവും  മാത്രമല്ല... എല്ലാ ...
 
ചിത്രഗുപ്താ.. അംഗസൌഭാഗ്യങ്ങളുടെ കണക്കുകള്‍ എണ്ണിക്കേള്‍പ്പിക്കണമെന്നില്ല. എല്ലാറ്റിനും  അതതിന്‍റെ  ധര്‍മ്മമുണ്ട്. അതനുഷ്ഠിക്കാനാണല്ലോ  സൃഷ്ടികളില്‍  മോഹം, ദാഹം, ആശ, കാമം എല്ലാം  വേണ്ടത്ര ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. നിയതമായ  സമയത്ത് നിയതമായ അളവില്‍..
 
അതിനപ്പുറം നിയതമായ ഇടത്തേയും  നിയതമായ  പങ്കാളികളേയും തെരഞ്ഞെടുക്കുന്നതില്‍ നിന്‍റെ  സൃഷ്ടികള്‍ സമ്പൂര്‍ണമായും   പരാജയപ്പെട്ടു  പോകുന്നുവല്ലോ ദൈവമേ.. അവരുടെ ഓരോ പരാജയവും അവരെ കൂടുതല്‍ കൂടുതല്‍ ആര്‍ത്തിക്കാരും പ്രകൃതിപ്പറ്റില്ലാത്തവരും ആക്കുന്നു. സ്വന്തം തെറ്റുകളെ എപ്പോഴും  ശരിയെന്ന് സ്ഥാപിക്കാന്‍ എന്തു തെറ്റും  ചെയ്യുന്നവരാക്കുന്നു.
 
ദൈവം മൌനം പൂണ്ടു. ചിത്രഗുപ്തന്‍  സംസാരിക്കാന്‍ തുടങ്ങുമ്പോഴെല്ലാം അല്‍പ നേരം കഴിഞ്ഞാല്‍  ദൈവമിങ്ങനെ  മൌനത്തിന്‍റെ കറുത്ത  രാത്രിയെ വാരിപ്പുതയ്ക്കാറുണ്ട്.  എല്ലാ കണക്കുകളും വിരല്‍ത്തുമ്പിലുള്ള ചിത്രഗുപ്തനെ ദൈവത്തിനു  അത്ര  ഫലപ്രദമായി ഒരിക്കലും നേരിടാന്‍ കഴിയാറില്ല.. എപ്പോഴും ദൈവത്തിനു തോന്നും.. ചിത്രഗുപ്തന്‍  തെറ്റാണെന്ന് പറയാതെ തന്നെ തെറ്റുകളെ  ചൂണ്ടിക്കാണിക്കുകയാണോ? അതുകൊണ്ട് ആ നാവനങ്ങിത്തുടങ്ങിയാല്‍  ദൈവം ഉറച്ച വിശ്വാസങ്ങളുടേയും അപൂര്‍വ ന്യായങ്ങളുടെയും മഹാസങ്കല്‍പങ്ങളുടേയും ബൃഹദ് ഗ്രന്ഥമെടുത്ത്  പകുത്ത്  വായിക്കും... 

നേരത്തെ  അറിഞ്ഞിരുന്നെങ്കില്‍  മന്ദബുദ്ധിയെ  പ്രസവിക്കാതെ നോക്കാമായിരുന്നു.  

ദുശ്ശകുനമാണിവര്‍ ... 

കള്ളനെ വിശ്വസിച്ചാലും കുള്ളനെ വിശ്വസിക്കരുത്..

കുഷ്ഠരോഗമുള്ളവര്‍ കഴുത്തില്‍  ഒരു  മണി കെട്ടി നടക്കണം. 
  
വേശ്യ ചാരിത്ര്യത്തെപ്പറ്റി  പ്രസംഗിക്കുന്നുവോ?

ഷണ്ഡന്‍റെ  കാമം  പോലെ.. 

മുജ്ജന്മപാപമാണ് വന്ധ്യത്വം..  

അറപ്പാണിവരെ പറ്റി ഓര്‍ക്കുമ്പോള്‍..
 
ചിത്രഗുപ്തന്‍  എല്ലാം തികഞ്ഞവരെന്നു സ്വയം  കരുതുന്ന ദൈവസൃഷ്ടികളുടെ  വചനങ്ങളെ,  പഴഞ്ചൊല്ലുകളെ  ഇങ്ങനെ ഓരോന്നോരാന്നായി ശ്ലോകം പോലെ  വചനം  പോലെ  ഓതി  കേള്‍പ്പിക്കുന്നതെന്തിനാണ് ?  

ഒന്നു നിറുത്തു,  ചിത്രഗുപ്താ.. 

ഞാനൊന്നും  പുതിയതായി  പറഞ്ഞില്ല.. ഇതൊക്കെ  യുഗങ്ങളായി ഈ പ്രപഞ്ചത്തില്‍ കേട്ടു വരുന്ന കാര്യങ്ങള്‍  മാത്രമാണ്.   ജീവികളെല്ലാം   കൊതിക്കുന്നുണ്ട്...  ഞരമ്പുകളെ ത്രസിപ്പിക്കുന്ന    ആഗ്രഹത്തിനു പൂര്‍ത്തി  വരുത്തി  വിശ്രാന്തിയുടെ തീരങ്ങളില്‍ ഒരിക്കലെങ്കിലും തളര്‍ന്നുറങ്ങാന്‍ .. അത്  ചിലരുടെ  മാത്രം  ...  ചുണ്ടുകള്‍ തളരുവോളവും ... അരക്കെട്ടുകള്‍ ഒഴിയുവോളവും എന്നാണോ... നിന്‍റെയും  തീരുമാനം?  സൃഷ്ടികളില്‍  എല്ലാവര്‍ക്കും എല്ലാം  എപ്പോഴും  ഇല്ലെങ്കിലും...  ഈ ദാഹം ...  ശരീരത്തിന്‍റെ  ഈ ആനന്ദം .. ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ ... അല്ലെങ്കില്‍ രണ്ടു തവണ  

ദൈവം ചിത്രഗുപ്തനെ തുറിച്ചു നോക്കി.

അവള്‍  അതാണ് നല്‍കിയത്... ഒരിക്കലെങ്കിലും അവളെ  തേടി വന്നവരെ അവള്‍ പൂര്‍ണമായും സ്വീകരിച്ചു...  അവര്‍ ആരെന്ന്,  അവരുടെ സ്ഥിതി എന്തെന്ന് അവള്‍  നോക്കിയില്ല.... അവര്‍ക്ക് ആരില്‍ നിന്ന് എന്തു വേണമെന്ന് മറ്റാരേക്കാളും നന്നായി  അവള്‍  അറിഞ്ഞു,  സ്വന്തം പ്രയത്നത്തിലൂടെ  അത്  ദാനം  നല്‍കി.
 
ദൈവത്തിനു  അസ്വസ്ഥത തോന്നി.

മറ്റാരേക്കാളും   എന്ന വാക്കിനു  ചിത്രഗുപ്തന്‍ ആവശ്യത്തിലുമധികം  ഊന്നല്‍ കൊടുത്തുവോ

ചിത്രഗുപ്തന്‍ തുടരുക തന്നെയാണ്..  

ശാരീരികാനന്ദത്തിന്‍റെ  പാരമ്യത്തില്‍ മയങ്ങിപ്പോകുന്നവരുടെ   നെറ്റിയില്‍  ഒരു  തൂവലിനെപ്പോലെ ഘനം കുറഞ്ഞ വാല്‍സല്യത്തിന്‍റെ  ചുണ്ടുകള്‍  അവള്‍  പതിപ്പിച്ചു. അത്  അവര്‍  മറന്നില്ല... കാരണം അത്  പണം  കൊടുത്തുകൊണ്ടായിരുന്നില്ല. എഴുതി വെച്ച  ബന്ധങ്ങള്‍  ഉണ്ടാക്കിയുമായിരുന്നില്ല.   ചുംബനങ്ങള്‍ കൊണ്ട് പൊരുതുന്നതെങ്ങനെയെന്ന്, ആലിംഗനങ്ങള്‍  കൊണ്ട്  സമരം ചെയ്യുന്നതെങ്ങനെയെന്ന് ഒന്നിച്ചു കഴിയുന്നതു കൊണ്ടും എല്ലാമെല്ലാം പങ്കുവെക്കുന്നതുകൊണ്ടും മാത്രം  എല്ലാ അതിര്‍ത്തികളേയും  മാറ്റി വരക്കുന്നതെങ്ങനെയെന്ന് അവള്‍ അവരെ പഠിപ്പിച്ചു. ആ  വിദ്യയായിരുന്നു, ആ പിന്തുണയായിരുന്നു  അവളുടെ  കര്‍മം.. അവളുടെ  സേവനം..   

അവളില്ലാതായാലും ചിലപ്പോള്‍  ഇങ്ങനെയൊക്കെ  ഇനിയുമുണ്ടായേക്കാം ..കാരണം, അവള്‍ പകര്‍ന്നു കൊടുത്ത  ആനന്ദപാഠങ്ങള്‍ അവരില്‍പ്പലരും  വായിക്കുന്നു.  ദൈവത്തിന്‍റെ  പൂര്‍ണ സൃഷ്ടികള്‍ക്ക്   പലപ്പോഴും  തൊടാനാവാത്ത, മനസ്സിലാക്കാനാവാത്ത  സ്നേഹത്തെ തൊടുന്നു. കാരണം അവരെ ആനന്ദിപ്പിക്കാന്‍,  അവരെ സ്നേഹിക്കാന്‍, അവര്‍ക്ക്  നിര്‍വൃതി പകരാന്‍ മറ്റ്  ആരുമില്ല. രാജ്യവും നിയമവും നീതിയും സങ്കല്‍പങ്ങളും വിശ്വാസങ്ങളുമില്ല.

ചിത്രഗുപ്താ  .. ദൈവം ഉമിനീരിറക്കി. 

' നീ കാണുന്നുവോ  ദൈവമേ,  മതിലിനപ്പുറത്ത്  രാജ്യത്തിന്‍റെ  പടയാളികള്‍, നിയമത്തിന്‍റെ  കാവല്‍ക്കാര്‍  കാത്തു നില്‍ക്കുന്നത്  കാണുന്നുവോ.. അവസാനശ്വാസമെടുക്കുന്ന അവളുടെ അരികില്‍ ആ കരം ഗ്രഹിച്ചിരിക്കുന്ന  മന്ത്രിയുടെ മകനെ കാണുന്നുവോ?' 

ദൈവം മന്ദമായി തലയാട്ടി.  

ആ മകന്‍  നിയമക്കുരുക്കില്‍ വീഴാതെ ഇവിടം കടന്ന് പോകാനാണവര്‍ കാത്തുനില്‍ക്കുന്നത്. അതിനുശേഷമേ അവരിവിടെ കടന്നു വരൂ.  കാരണം ഇമ്മാതിരി മനുഷ്യരുടെ സ്നേഹം, അടുപ്പം, ചുംബനം,   ആലിംഗനം എല്ലാം  നിയമവിരുദ്ധമാണ്.. ഇവരുടെ ശാരീരികാനന്ദം ചികില്‍സിച്ചു  മാറ്റേണ്ട  മാനസികരോഗമാണെന്ന് നിന്‍റെ പൂര്‍ണ സൃഷ്ടികളും അവരുണ്ടാക്കിയ നിയമങ്ങളും വ്യാഖ്യാനിക്കുന്നു..
 
സൃഷ്ടികളില്‍ അനന്ത വൈചിത്ര്യങ്ങളുണ്ടല്ലോ .. . അവയെ നീ വേര്‍തിരിച്ച്  സ്നേഹിക്കുന്നുവോ? ഒന്ന് ഒന്നിലും വലുതെന്ന് , കേമമെന്ന് പറയുന്നുവോ? നിനക്ക് അടിമകളും ഉടമകളും എന്ന് ഭേദമുണ്ടോ? സൃഷ്ടികളില്‍ നീയാണെനിക്ക് പ്രിയപ്പെട്ടവനെന്ന് ആരോ ആരേയോ പറ്റി തമാശ പറഞ്ഞതല്ലേ?

സൃഷ്ടികളുടെ  കര്‍ണ ഞരമ്പിനേക്കാള്‍ അടുത്ത് നിന്നിട്ടും  അവരെ അറിയാതിരിക്കുന്നുവോ..
ദൈവമേ...
 
ഒരുത്തരവും പറയാതെ ദൈവം തീര്‍ത്തും  നിശ്ശബ്ദമായി നിലകൊണ്ടു . 

മുട്ടിയാല്‍  തുറക്കപ്പെടുമെന്നും അറിയാതെ ഒരില പോലും പൊഴിയില്ലെന്നുമാണെങ്കിലും ചിലപ്പോഴൊക്കെ   അരൂപിയായ നിര്‍ഗുണ പരബ്രഹ്മമാവുന്നത് തന്നെയാണ് ഉചിതമെന്ന്  ദൈവവും മനസ്സിലാക്കിയിട്ടുണ്ട്.  

കാരണം  ദൈവമൊരു ഏകാകിയാണ്... 

ഒറ്റയ്ക്ക് ഒന്നും  സൃഷ്ടിക്കാനാവാത്ത ഏകാകി.  

പറ്റിയ അബദ്ധങ്ങളെ തിരിച്ചറിയുമ്പോള്‍ പോലും ഒറ്റയ്ക്ക്  അവയെ  തിരുത്താന്‍ കെല്‍പില്ലാത്ത ഏകാകി..   

ഈ കണക്കെല്ലാം എഴുതിയിട്ടും  ഇത്രയെല്ലാം ആലോചിച്ചിട്ടും  എപ്പോഴും  കൂടെയുണ്ടായിട്ടും  ചിത്രഗുപ്തനും അത്  മനസ്സിലാക്കാന്‍ കഴിയുന്നില്ലല്ലോ. ....

54 comments:

Echmukutty said...

‘ഞാനൊന്നും പുതിയതായി പറഞ്ഞില്ല.. ഇതൊക്കെ യുഗങ്ങളായി ഈ പ്രപഞ്ചത്തില്‍ കേട്ടു വരുന്ന കാര്യങ്ങള്‍ മാത്രമാണ്. ജീവികളെല്ലാം കൊതിക്കുന്നുണ്ട്... ഞരമ്പുകളെ ത്രസിപ്പിക്കുന്ന ആ ആഗ്രഹത്തിനു പൂര്‍ത്തി വരുത്തി വിശ്രാന്തിയുടെ തീരങ്ങളില്‍ ഒരിക്കലെങ്കിലും തളര്‍ന്നുറങ്ങാന്‍ .. അത് ചിലരുടെ മാത്രം ... ചുണ്ടുകള്‍ തളരുവോളവും ... അരക്കെട്ടുകള്‍ ഒഴിയുവോളവും എന്നാണോ... നിന്‍റെയും തീരുമാനം? സൃഷ്ടികളില്‍ എല്ലാവര്‍ക്കും എല്ലാം എപ്പോഴും ഇല്ലെങ്കിലും... ഈ ദാഹം ... ശരീരത്തിന്‍റെ ഈ ആനന്ദം .. ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ ... അല്ലെങ്കില്‍ രണ്ടു തവണ.....

‘സൃഷ്ടികളില്‍ അനന്ത വൈചിത്ര്യങ്ങളുണ്ടല്ലോ .. . അവയെ നീ വേര്‍തിരിച്ച് സ്നേഹിക്കുന്നുവോ? ഒന്ന് ഒന്നിലും വലുതെന്ന് , കേമമെന്ന് പറയുന്നുവോ? നിനക്ക് അടിമകളും ഉടമകളും എന്ന് ഭേദമുണ്ടോ? സൃഷ്ടികളില്‍ നീയാണെനിക്ക് പ്രിയപ്പെട്ടവനെന്ന് ആരോ ആരേയോ പറ്റി തമാശ പറഞ്ഞതല്ലേ?
സൃഷ്ടികളുടെ കര്‍ണ ഞരമ്പിനേക്കാള്‍ അടുത്ത് നിന്നിട്ടും അവരെ അറിയാതിരിക്കുന്നുവോ..
ദൈവമേ... ‘

ഒരു കുഞ്ഞുമയിൽപീലി said...

ഞരമ്പുകളെ ത്രസിപ്പിക്കുന്ന ആഗ്രഹങ്ങളോ ടുള്ള മനുഷ്യന്റെ തീക്ഷണതയാണ് മനുഷ്യനെ മൃഗങ്ങൾ ആക്കുന്നത് ... വികാരവും വിവേകവും തമ്മിലുള്ള യുദ്ധത്തിൽ ആര് ജയിക്കുന്നുവൊ ,,, ആ ജയമാണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നത് ..പലപ്പോഴും ഞാനുമൊരു മൃഗമാകാറുണ്ട്.. ചിത്ര ഗുപ്തനും ദൈവവും ഇന്നത്തെ നാളെയെയാണ് തുറന്നു കാണിക്കുന്നത് .... സൃഷ്ടിച്ച ദൈവത്തിന് പോലും നിയന്ത്രിക്കാൻ പറ്റാതെ ആയിരിക്കുന്നു മനുഷ്യനെ ..ആശംസകൾ ഈ കഥയ്ക്ക്

മുകിൽ said...

shakthiyulla prameyam Echmukkutty. chinthakalude vazhikalil, sadacharathinte udalukalil theekolli kondu kuthunna ezhuthinu nanovakam.

വര്‍ഷിണി* വിനോദിനി said...

" who am I ? " we realise that we are multifaceted - unique in many ways and also very much alike..!

പൈമ said...

എചുമൂ ചേച്ചി ...ആദ്യമേ ശക്തമായ അവതരണത്തിനും
ആശയത്തിനും അഭിനന്ദനങ്ങൾ ...

ദൈവത്തോടുള്ള ചിത്രഗുപ്തന്റെ ചോദ്യം കൊള്ളാം ...
"തെറ്റുകൾ ശരിയാക്കാൻ വേണ്ടി ചെയ്യുന്ന തെറ്റുകൾ "
വളരെ നല്ല ഒരു പ്രയോഗം തന്നെ എചുമൂ ചേച്ചി.

ദൈവം ഒരു മനോഹരി/ഹരൻ ആണ്
ഏകാകിയും കൂടി അല്ലെ..


നല്ല കഥ എച്ച് മൂ ചേച്ചി

vettathan said...

നല്ല താല്‍പര്യത്തോടെ വായിച്ചു വന്നു.രസകരമായ ആഖ്യാനം. പക്ഷേ ആ അവസാനം ഒരു വക അവസാനിപ്പിക്കലായിപ്പോയി.

ajith said...

ദൈവം തോറ്റുപോകും; ചില മനുഷ്യരുടെ മുമ്പില്‍

ചന്തു നായർ said...

ശാരീരികാനന്ദത്തിന്‍റെ പാരമ്യത്തില്‍ മയങ്ങിപ്പോകുന്നവരുടെ നെറ്റിയില്‍ ഒരു തൂവലിനെപ്പോലെ ഘനം കുറഞ്ഞ വാല്‍സല്യത്തിന്‍റെ ചുണ്ടുകള്‍ അവള്‍ പതിപ്പിച്ചു. അത് അവര്‍ മറന്നില്ല... കാരണം അത് പണം കൊടുത്തുകൊണ്ടായിരുന്നില്ല. എഴുതി വെച്ച ബന്ധങ്ങള്‍ ഉണ്ടാക്കിയുമായിരുന്നില്ല........ആശംസകൾ

കൊച്ചു കൊച്ചീച്ചി said...

ഉഗ്രന്‍ അവതരണം! വളരേ സാവധാനം വായിച്ചാല്‍ ഓരോ വാചകത്തിലും ഒരായിരം ചിന്തകള്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് കാണാം. ഞാനിനിയും ഒന്നിലധികം തവണ വായിക്കുന്നുണ്ട്.

പിന്നെ ഭൂമിയിലെ സദാചാരനിയമങ്ങളുടെ അടിസ്ഥാനത്തിലൊന്നുമാവില്ല മുകളിലെ കണക്കെടുപ്പ് (അങ്ങനൊന്നുണ്ടെങ്കില്‍ ). ദൈവത്തിന് യാതൊരു കണ്‍ഫ്യൂഷനും ഉണ്ടാകില്ല.'ഒഴിമുറി' സിനിമ ഓര്‍മ്മവരുന്നു. പുറത്തുനിന്നു നോക്കുന്നവര്‍ കാണുന്ന പ്രശ്നങ്ങളായിരിക്കില്ല ചില തീരുമാനങ്ങള്‍ക്കടിസ്ഥാനം.

വീകെ said...

സൃഷ്ടി മാത്രമാണ് ദൈവത്തിന്റെ ജോലി.ജീവൻ കൊടുത്ത് അനുഗ്രഹിച്ച് വിടുമ്പോൾ അദ്ദേഹം പറയും.”ഇനി നീയായ് നിന്റെ പാടായ്. എനിക്ക് നിന്നിൽ ഒരു ഉത്തരവാദിത്വവുമില്ല“ എന്ന്. മറിച്ചുള്ളതൊക്കെ ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാ. പാവം മനുഷ്യരെ പറ്റിക്കാൻ...!
ആശംസകൾ...

പട്ടേപ്പാടം റാംജി said...

കാരണം ദൈവമൊരു ഏകാകിയാണ്...
ഒറ്റയ്ക്ക് ഒന്നും സൃഷ്ടിക്കാനാവാത്ത ഏകാകി.
പറ്റിയ അബദ്ധങ്ങളെ തിരിച്ചറിയുമ്പോള്‍ പോലും ഒറ്റയ്ക്ക് അവയെ തിരുത്താന്‍ കെല്‍പില്ലാത്ത ഏകാകി..

ദൈവത്തെപ്പോലും തോല്‍പിക്കുന്ന ചിന്തകളാല്‍ സമ്പുഷ്ടമായ കഥയിലെ ഓരോ വരികളും മനസ്സിലുടക്കുന്നു.
വളരെ ഇഷ്ടായി.

Risha Rasheed said...

ശരീരത്തിന്‍ വിശപ്പ്‌ മാറ്റാന്‍ മാര്‍ഗ്ഗങ്ങള്‍ പലത്..ആ വിശപ്പ്‌ മനസ്സിന്‍ മൃദുലതയും തൊട്ടുണര്‍ത്തും ..അതറിയാത്തവന്‍ നരനിലില്ല..നാരായണനിലും..rr

Manoj Vellanad said...

ശക്തമായ ആശയവും അവതരണവും.. പാവം, നിസഹായനായ ദൈവം..ല്ലേ..

ചിന്താക്രാന്തൻ said...

അന്നദാനം , വസ്ത്രദാനം , പാദുക ദാനം , ഔഷധ ദാനം , ധനദാനം , ജീവ ദാനം ഈ ദാനങ്ങള്‍ക്കും ഇവയിലേതെങ്കിലും ചെയ്തവര്‍ക്കും ഒക്കെ പ്രത്യേകം കണക്കും വ്യത്യസ്തമായ അനുഗ്രഹങ്ങളും പല ഇളവുകളുമുണ്ട്. പക്ഷെ, ഇങ്ങനെയൊരു ദാനം ചെയ്താല്‍... ഈ മാതിരിയൊരു ദാനത്തെപ്പറ്റി കണക്കുകളുടേയും അനുഗ്രഹങ്ങളുടേയും ഇളവുകളുടേയും നീതി ന്യായത്തിന്‍റേയും ബൃഹദ് ഗ്രന്ഥത്തില്‍ ഇതുവരെ ഒറ്റ വാക്കും എഴുതിയിട്ടില്ല.ധര്‍മ്മവും അധര്‍മ്മവും എന്താണെന്ന് വായനക്കാരെ ചിന്തിപ്പിക്കുന്ന എഴുത്ത് ആശംസകള്‍

© Mubi said...

ദൈവം നിസ്സഹായനാണ് ഇന്നത്തെ മനുഷ്യന്‍റെ ചെയ്തികളില്‍. ശക്തമായ പ്രമേയം എച്ച്മു!

അഭിനന്ദനങ്ങള്‍ ഈ ചിന്തക്ക്, എഴുത്തിന്....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹൊ ഇപ്പൊഴെങ്കിലും എച്മുവിന്റെ ഒരു റ്റെഹ്റ്റു കണ്ടുപിട്ക്കാൻ കഴിഞ്ഞല്ലൊ

എച്മൂ ചിത്രഗുപ്തന്റെ ബോസ് യമധർമ്മൻ  അങ്ങേരുടെ ബോസ് ആണ് ദൈവം  അതായത് എൻ + 2

നേരിട്ട് എൻ + 2 വിനടുത്ത് ചെന്നാൽ വിവരം അറിയും അതല്ലെ ചിത്രഗുപ്തന് പ്രൊമോഷൻ ഒന്നും ഇല്ലാത്തത്
ഹ ഹ കോർപറെറ്റ് ദൈവം

ശ്രീ said...

ചിലപ്പോഴെങ്കിലും ദൈവത്തിനും ഇങ്ങനെ ഉത്തരം മുട്ടുന്നുണ്ടാകാം ...

Akbar said...

ദൈവം മലയാളത്തിൽ സംസാരിച്ചത് കൊണ്ട് കഥ മനസ്സിലായി..

സമീരന്‍ said...

ആഹ്..
കൊള്ളാം.....
:)

എച്ച്മുകുട്ടി 'താജ്' ന്റെ 'പാവത്താൻ നാട്' വായിച്ചിട്ടുണ്ടോ..? ദൈവത്തിന്റെ വേറെ ചില ആശങ്കകളൂം , ആശയക്കുഴപ്പങ്ങളും , നിസ്സഹായതകളും
പങ്കുവെക്കുന്നുണ്ടവിടെ...

ആശംസകൾ...

ഓര്‍മ്മകള്‍ said...

നിനക്ക് അടിമകളും ഉടമകളും എന്ന് ഭേദമുണ്ടോ? സൃഷ്ടികളില്‍ നീയാണെനിക്ക് പ്രിയപ്പെട്ടവനെന്ന് ആരോ ആരേയോ പറ്റി തമാശ പറഞ്ഞതല്ലേ?

Cv Thankappan said...

മാനവസേവ മാധവസേവ
ദൈവത്തിനുപോലും ആശയക്കുഴപ്പം നേരിട്ട നിമിഷം.സ്വര്‍ഗ്ഗത്തിലേക്കോ,നരകത്തിലേക്കോ.......
പ്രതിഫലേച്ഛയില്ലാത്ത നിസ്സ്വാര്‍ത്ഥ കര്‍മ്മത്തിനു മുമ്പിലാണൊ അതോ പാപപരിഹാരാര്‍ത്ഥം സമര്‍പ്പിക്കുന്ന ദ്രവ്യകൂമ്പാരത്തിനു മുമ്പിലാണൊ കനിയേണ്ടത്?!!
നന്നായിരിക്കുന്നു.
ആശംസകള്‍

ലംബൻ said...

ദൈവത്തിനു പോലും മനസിലാക്കാന്‍ പറ്റാത്ത രീതിയില്‍ മനുഷ്യന്‍ വളര്‍ന്നിരിക്കുന്നു. പിന്നെ പാവം ദൈവം എന്ത് ചെയ്യാന്‍.

ആ ചിത്രഗുപ്തനെ മേനകയുടെ അടുത്തോട്ടു പറഞ്ഞു വിടൂ.. പാവത്തിന് ഇത്തിരി ടെന്‍ഷന്‍ കുറയട്ടെ.

Yasmin NK said...

ishtayi echumu...

Joselet Joseph said...

ദൈവമായാലും ചിത്രഗുപ്തനായാലും എച്ച്മുക്കുട്ടി പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും പറയും അല്ലേ...

Nice thought.

drpmalankot said...

Nalla bhaavana - God and Chithragupthan!

ഇലഞ്ഞിപൂക്കള്‍ said...

നല്ല കഥ എച്ച്മൂ.. ശക്തമായ അവതരണം..

Echmukutty said...

ആദ്യവായനക്കെത്തിയ കുഞ്ഞു മയില്‍പ്പീലിക്ക് സ്വാഗതം.

മുകിലിനും വര്‍ഷിണിക്കും പൈമക്കും നന്ദി..

അവസാനം ശരിയായില്ല എന്ന വെട്ടത്താന്‍ ചേട്ടന്‍റെ അഭിപ്രായം ഗൌരവത്തില്‍ മനസ്സിലാക്കുന്നു. കൂടുതല്‍ പരിശ്രമിക്കാം ചേട്ടാ. വായനയ്ക്ക് ഒത്തിരി നന്ദി.

അജിത്തേട്ടന് നന്ദി..

Echmukutty said...

ചന്തുവേട്ടന്‍ വായിച്ചതില്‍ സന്തോഷം..

കെ കെയുടെ അഭിനന്ദനം സന്തോഷിപ്പിച്ചു.

വി കെ മാഷിനും നന്ദി.

രാംജിയുടെ വായനക്ക് നന്ദി..

നാമൂസ് പെരുവള്ളൂര്‍ said...

ഓരോ വരിയുടെ അരികുകളിലും ജീവിതം പറ്റിപ്പിടിച്ചുകിടപ്പുണ്ട്. സൂക്ഷിച്ചുനോക്കിയാല്‍ കാണാന്‍ പാകത്തില്‍ അതിസൂക്ഷ്മ നിരീക്ഷണങ്ങള്‍ വേറെയും. വിവിധ സ്വത്വ പ്രശ്നങ്ങള്‍ പരിഹൃതമാകുന്നതിലൂടെ മാത്രം തീര്‍പ്പാകുന്ന സമഗ്ര സാമൂഹികത ജീവിതം ഒരു വെല്ലുവിളിയായി ഇക്കഥയില്‍ അവതരിക്കുന്നുണ്ട്. അത്രയുംതന്നെ ശക്തമായ ആണധികാര പരിസരങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ചില സദാചാര കടന്നുകയറ്റങ്ങളും കഥയുടെ ഉള്ളില്‍ ശ്വാസം തിങ്ങി ചുമക്കുന്നുണ്ട്. ഇതേ അധികാര മതത്ത ആഘോഷിക്കുന്ന ചില ചൊല്‍പ്പേച്ചുകള്‍ കഥയില്‍ വരിവരിയായി കയറി വരുന്നത് കണക്കുപിള്ളയുടെ കണക്ക് ശരിയാക്കാനാനല്ല, തെറ്റിയ കണക്കിലെ ആണ്‍കോയ്മയെ ചൂണ്ടാനാണ്. കൊല്ലമിതത്രയായിട്ടും ഭാഷയില്‍ നിലനില്‍ക്കുന്ന ഇത്തരം ചൊല്ലുകളും പ്രയോഗങ്ങളും ഇന്നും നവീകരിക്കപ്പെട്ടിട്ടില്ലാത്ത സാമൂഹ്യ ജീവിതത്തെ കാണിക്കുന്നുണ്ട്.

എച്ച്മു<
റെഡ് സെല്യൂട്ട്‌

ente lokam said...

ദൈവത്തിന്റെ കണക്കുകൾ മനുഷ്യർക്ക്‌ കൂട്ടി കിഴിക്കാം എന്ന് അല്ലാതെ ഒരിക്കലും
ശരി ഉത്തരം കണ്ടെത്താൻ കഴിയില്ല..


ചിത്ര ഗുപ്തൻ ആയാലും അങ്ങേരുടെ ആശാൻ (kadappadu: india heritage) ആയാലും
വല്യ ആശാൻ ആയാലും ..


നന്മ തിന്മകളുടെ ആശയ സംഘടനങ്ങൾ ഭംഗി
ആയി അവതരിപ്പിച്ച ഒരു എച്മു കഥ..എന്നാലും
വെട്ടതാൻ ചേട്ടൻ പറഞ്ഞത് എനിക്കും തോന്നി.
അവസാനം ഒരു മാതിരി....


ദൈവത്തിനു പോലും അവസാനം പറയാൻ കണ്‍ഫ്യൂഷൻ ആയിടത്ത് കഥാകാരി പിന്നെ എന്ത് ചെയ്യാൻ ആണ് അല്ലേ?

ആശംസകൾ എച്ച്മു....

ജന്മസുകൃതം said...

ദൈവവും നിസ്സഹായനാണ്.
അങ്ങനൊരു ദാനം ഈ അവസ്ഥയിൽ ദൈവത്തിനും ചിത്ര ഗുപ്തനും വേണ്ടി വരുമോ എന്നൊരു സംശയം ഇല്ലാതില്ല.....എന്തൊരു ടെൻഷൻ രണ്ടുപേർക്കും.

Echmukutty said...

റിഷാറഷീദിനു നന്ദി.
മനോജ് കുമാര്‍,
ഇന്ദ്രധനുസ്സ്,
മുബി,
ഇന്‍ ഡ്യാ ഹെറിട്ടേജ്,
ശ്രീ,
അക്ബര്‍ എല്ലാവര്‍ക്കും നന്ദി,
സമീരന്‍ പറഞ്ഞ പാവത്താന്‍ നാട് വായിച്ചിട്ടില്ല.. തീര്‍ച്ചയായും ശ്രമിക്കും.. വന്നതില്‍ സന്തോഷം കേട്ടോ..



Echmukutty said...

ഓര്‍മ്മകള്‍,
തങ്കപ്പന്‍ ചേട്ടന്‍,
ശ്രീജിത്ത്,
മുല്ല,
ജോസ്ലെറ്റ്,
ഡോക്ടര്‍ സാര്‍,
ഇലഞ്ഞിപ്പൂക്കള്‍ എല്ലാവര്‍ക്കും നന്ദി..

Echmukutty said...

നാമൂസിന്‍റെ അഭിപ്രായം എന്നെ ഒത്തിരി സന്തോഷിപ്പിച്ചു എന്നറിയിക്കട്ടെ... കഥ പാളിപ്പോയി എന്ന സങ്കടത്തില്‍ നിന്ന് ഈ ഒരു കമന്‍റ് എന്നെ സന്തോഷത്തിലേക്ക് എത്തിച്ചു.. കഥ കൃത്യമായി വായിക്കപ്പെട്ടു എന്നറിയുമ്പോള്‍ ആഹ്ലാദമുണ്ട്... നന്ദി.. സ്നേഹം.

എന്‍റെ ലോകം പറഞ്ഞതു തീര്‍ച്ചയായും ശ്രദ്ധിക്കും.. കൂടുതല്‍ നന്നാക്കാന്‍ പരിശ്രമിക്കും.. വായനക്ക് നന്ദി..

sreee said...

കഥവളരെ ഇഷ്ടപ്പെട്ടു. സമൂഹത്തിന്റെ
നീതിയും
ദൈവത്തിന്റെ
നീതിയും
രണ്ടാവും.ഇങ്ങനെയൊരു
സ്ത്രീയെ
സമൂഹം
ഒരിക്കലും
നെഞ്ചേറ്റില്ലല്ലോ.
പക്ഷെ,ആനീതിദൈവം
പടച്ചുണ്ടാക്കിയതല്ലാതായിപ്പോയി.
വേറിട്ടചിന്ത..

Pradeep Kumar said...

വലിയ ആശയങ്ങൾ, സന്ദേശങ്ങൾ, പ്രതികരണങ്ങൾ... ഇവയോടെപ്പം എഴുതുന്ന ആൾ ഒരു ആക്ടിവിസ്റ്റിന്റെ കുപ്പായംകൂടി അണിഞ്ഞ് കഥയെ ഒരുസമരായുധം കൂടി ആക്കുമ്പോൾ കഥ അതിന്റെ ട്രാക്ക് വിട്ട് മറ്റുചില ചാനലുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങും എന്നു തോന്നുന്നു.... സംഭാഷണങ്ങളിലൂടെ ഒരു കഥ വികസിപ്പിക്കുക അത്ര എളുപ്പമല്ല. ആ സംഭാഷണങ്ങളിൽ വലിയ തത്വചിന്തകൾ നിറക്കുമ്പോൾ അത് ഇന്ദുലേഖയിലെ ശപിക്കപ്പെട്ട പതിനെട്ടാം അദ്ധ്യായംപോലെ ആയിപ്പോവും....

എച്ചുമുവിന്റെ ഈ സൃഷ്ടി അത്ര നന്നായി എന്നു തോന്നാതിരുന്നത് എന്റെ വായനയുടെ പരിമിതിയായി കണ്ടാൽ മതി...

നട്ടുച്ചയ്ക്ക് വീട്ടു പണികള്‍ തീര്‍ത്ത് ഒന്നു നടുവ് നിവര്‍ത്തുന്ന സാദാ വീട്ടമ്മമാര്‍ മടുപ്പോടെ പറയുന്നതുപോലെ... എന്ന ആ ഉപമ ഏറെ ഇഷ്ടമായി......

വേണുഗോപാല്‍ said...

വായിച്ചു..

ദൈവത്തിനു മുന്നിലുമുണ്ട് പലതരം വെല്ലുവിളികള്‍. ചിലപ്പോള്‍ നിസ്സഹായന്‍ ആവുന്ന വലിയ വെല്ലുവിളികള്‍ !

keraladasanunni said...

കർമ്മയോഗിയുടെ പ്രവർടത്തികളുടെ തെറ്റും ശരിയും നിർവചിക്കാനാവില്ല. സ്വന്തം കർമ്മതോട് നീതി പുലർത്തുന്ന വ്യാധൻറെ മുന്നിലും ഭർത്തൃശുശ്രൂഷയ്ക്ക് പ്രഥമസ്ഥനം നൽകുന്ന ഗൃഹസ്ഥയ്ക്കും മുന്നിൽ തോറ്റുപോയ ഒരു മഹർഷിയുടെ കഥയുണ്ട്. നിഷ്ക്കാമ കർമ്മത്തിന്ന് അത്ര ശക്തിയുണ്ട്.

കെ.പി റഷീദ് said...

യുക്തിഭദ്രമായി ഒന്നും പറയാനില്ല.
ജീവിതത്തിന്റെ നേരുകള്‍ കണ്ട് നിസ്സഹായനായി, അന്തം വിട്ട്, ദൈവം നില്‍ക്കുന്ന ആ നില്‍പ്പുണ്ടല്ലോ, അതു മാത്രം മതി വായനയുടെ ഈ നേരത്ത് പിടിച്ചുനില്‍ക്കാന്‍! ഏതാകാശത്തിരുന്നാണ് എച്ച്മു മനുഷ്യജീവിതങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നത്...:)

Anonymous said...

ദൈവമേ ! എന്നൊന്ന് ആഞ്ഞു വിളിക്കാൻ അവുന്നില്ലലൊ എച്മു! ഈ കഥാകഥനങ്ങൾ , അതിരുകൾ ഇല്ലാത്ത ആകാശം ഇരിക്കുന്നു...ഇനിയും മുന്നോട്ട് തന്നെ , പ്രിയ ചങ്ങാതി

kaattu kurinji said...



ദൈവമേ ! എന്നൊന്ന് ആഞ്ഞു വിളിക്കാൻ അവുന്നില്ലലൊ എച്മു! ഈ കഥാ കഥനങ്ങൾ , അതിരുകൾ ഇല്ലാത്ത ആകാശം തേടട്ടെ ..ഇനിയും മുന്നോട്ട് തന്നെ , പ്രിയ ചങ്ങാതി

Muralee Mukundan , ബിലാത്തിപട്ടണം said...

‘ശാരീരികാനന്ദത്തിന്‍റെ പാരമ്യത്തില്‍ മയങ്ങിപ്പോകുന്നവരുടെ നെറ്റിയില്‍ ഒരു തൂവലിനെപ്പോലെ ഘനം കുറഞ്ഞ വാല്‍സല്യത്തിന്‍റെ ചുണ്ടുകള്‍ അവള്‍ പതിപ്പിച്ചു. അത് അവര്‍ മറന്നില്ല... കാരണം അത് പണം കൊടുത്തുകൊണ്ടായിരുന്നില്ല. എഴുതി വെച്ച ബന്ധങ്ങള്‍ ഉണ്ടാക്കിയുമായിരുന്നില്ല. ചുംബനങ്ങള്‍ കൊണ്ട് പൊരുതുന്നതെങ്ങനെയെന്ന്, ആലിംഗനങ്ങള്‍ കൊണ്ട് സമരം ചെയ്യുന്നതെങ്ങനെയെന്ന് ഒന്നിച്ചു കഴിയുന്നതു കൊണ്ടും എല്ലാമെല്ലാം പങ്കുവെക്കുന്നതുകൊണ്ടും മാത്രം എല്ലാ അതിര്‍ത്തികളേയും മാറ്റി വരക്കുന്നതെങ്ങനെയെന്ന് അവള്‍ അവരെ പഠിപ്പിച്ചു. ആ വിദ്യയായിരുന്നു, ആ പിന്തുണയായിരുന്നു അവളുടെ കര്‍മം.. അവളുടെ സേവനം..‘

ഇമ്മ്ടെ കേരളത്തിന്റ് ഒരു ആൾദൈവം ഈ ശൈലികളിലൂടെയൊക്കെയാണല്ലോ ലോക ജനതയെ കൈയ്യിലെടുത്തത് ..കേട്ടൊ


പുരാണങ്ങൾ തൊട്ട് അവളെ വന്ദിപ്പാൻ പറഞ്ഞിട്ടുണ്ടെങ്കിലും കാലാകാലങ്ങളായി നടന്നുവരുന്ന ആൺകോയ്മകൾ ഇതിനൊന്നും അനുവദിക്കുകയും ഇല്ല...

സ്വവർഗ്ഗത്തിന് വേണ്ടി എഴുത്തായുധമാക്കിയ ഒരു പോരാളിയായി തന്നെയുള്ള ഈ പോരാട്ടങ്ങൾ തുടരുക...!

Echmukutty said...

ശ്രീക്ക് കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

പ്രദീപ് മാഷ് കഥ ശരിയായില്ലെന്ന് പറഞ്ഞാല്‍ എനിക്ക് ശരിക്കും സങ്കടമാകും. ഞാന്‍ ഇനിയും ശ്രമിക്കാം.. കഥയെ കഥയാക്കി മാറ്റാന്‍.. കേട്ടോ.
വേണുമാഷിനും ഉണ്ണിയേട്ടനും റഷീദിനും നന്ദി.

അനോണിമസിനും കാട്ടുകുറിഞ്ഞിക്കും നന്ദി.

ഇത് സ്വവര്‍ഗത്തെപ്പറ്റിയല്ല, മുരളീഭായ... പൊതുധാര അകറ്റി നിറുത്തുന്ന എല്ലാവരേയും കുറിച്ചുള്ള ആകുലതകളാണ്.. വായിച്ചതില്‍ സന്തോഷം.

ഉദയപ്രഭന്‍ said...

വളരെയധികം ആന്തരാര്‍ത്ഥങ്ങള്‍ ഉള്ള കഥ. രണ്ടു തവണ വായിച്ചു. ഇഷ്ടമായി. ആശംസകള്‍

mayflowers said...

ഇങ്ങിനെയെഴുതാൻ ബൂലോഗത്തും,ഭൂലോകത്തും ഈ എച്ചുമുക്കുട്ടിക്കെ കഴിയൂ..
തീവ്രമായ പ്രമേയങ്ങളുമായി,മൂർച്ചയുള്ള ഭാഷയുമായി മുന്നേറൂ..
എല്ലാവിധ ആശംസകളും..

A said...

ആനന്ദും ഓ വി വിജയനും വലിയ ആശയങ്ങള്‍ കഥകളിലൂടെ പറയുന്നവരാണ്. വിജയന്‍ പറയുന്ന രീതിയാണ് എനിക്ക് ഇഷ്ടം. ഈ കഥ ആനന്ദ് പറയുന്ന പോലെ തോന്നി എനിക്ക്. എച്മു പറയുന്ന പോലെയോ, വിജയന്‍ പറയുന്ന പോലെയോ ആയിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദനം തന്നേനെ.

മൈലാഞ്ചി said...

എച്ച്മൂ.. ഗംഭീരം .. ദൈവത്തിന് ഉത്തരം മുട്ടട്ടെ... ഇനിയുമിനിയും....

പറയണമെന്ന് കരുതിയത് ഭംഗിയായി ശ്രീ നാമൂസ് പറഞ്ഞു.. ഞാന്‍ പറയാന്‍വന്നതിലും കൂടുതല്‍തന്നെ പറഞ്ഞു..

so hats off..!!!

Shahida Abdul Jaleel said...

ദൈവത്തോടുള്ള ചിത്രഗുപ്തന്റെ ചോദ്യം കൊള്ളാം ...
"തെറ്റുകൾ ശരിയാക്കാൻ വേണ്ടി ചെയ്യുന്ന തെറ്റുകൾ "
വളരെ നല്ല ഒരു പ്രയോഗം തന്നെ എചുമൂ..കഥ ഇഷ്ടമായി ...

kochumol(കുങ്കുമം) said...

ചിത്രഗുപ്തനും , ദൈവവും കൊള്ളാം നല്ല ഭാവന എച്മൂ ..!
അഭിനന്ദനങ്ങള്‍

thariq said...
This comment has been removed by the author.
thariq said...

Like

നാമൂസ് പെരുവള്ളൂര്‍ said...

ഞാനിത്‌ പിന്നെയും വായിച്ചു,

എച്ച്മൂ... ഇനിയും പറയുക, ഉറക്കെയുറക്കെപ്പറയുക

Sathees Makkoth said...

ദൈവത്തിനും ഉത്തരം മുട്ടിപ്പോകും!
നല്ല പ്രമേയം. ഇഷ്ടപ്പെട്ടു.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഞാന്‍ ഇപ്പോഴാണ് വായിക്കുന്നത്