Thursday, October 25, 2018

പ്രളയം


https://www.facebook.com/echmu.kutty/posts/1012721292240498?__tn__=-R
മഴ.. ഇരുണ്ട ആകാശം.. കൂട്ടുകാരിൽ പലരും വലിയ വിഷമത്തിലാണ്. സങ്കടങ്ങൾക്കിടയിൽ സ്വാതന്ത്ര്യദിനമൊന്നും മനസ്സിൽ തട്ടുന്നില്ല..

ശരിക്കും പേടിയാവുന്നു.

ധൈര്യമായിരിക്കാൻ പരിശ്രമിക്കുകയാണ് ഞാൻ..



                                                    

https://www.facebook.com/echmu.kutty/posts/1016131388566155?__tn__=-R

വെയിൽ വന്നിരിക്കുന്നു... ഇവിടെ കതൃക്കടവിൽ



                                                       

https://www.facebook.com/echmu.kutty/posts/1019351178244176?__tn__=-R

ആരേയും വെറുക്കരുതെന്ന് എന്നെ പഠിപ്പിച്ചവരെ ഈ പ്രളയകാലത്ത് ഞാൻ ധിക്കരിക്കട്ടെ...എനിക്ക് സംഘിത്തല, സംഘിവാക്ക്, സംഘിപ്പടം, സംഘിപ്പോസ്റ്റ് ഇതൊന്നും ഒട്ടും മനസ്സിലാക്കാൻ ആഗ്രഹമില്ല. എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്കൊപ്പം നില്ക്കുമ്പോൾ ഈ വിദ്വേഷജീവികൾ 

അസഹനീയമായ വേദനയാണ്.

                                              

https://www.facebook.com/echmu.kutty/posts/1020442221468405?__tn__=-R

എലികോപ് ലേ, ലെഷിച്ചണേ..തായേച്ച് വരണേ..എന്ന് നിലവിളിക്കുന്നത് കേട്ട് ഞാൻ ഞെട്ടിപ്പിടഞ്ഞെണീറ്റു. വെള്ളം കയറിയോ? ആരാണ് കരയുന്നത്? ഞാൻ തനിച്ചല്ലേയുള്ളൂ എന്നൊക്കെ വേവലാതിപ്പെട്ട് പുറത്തേക്ക് നോക്കുമ്പോൾ നാലഞ്ച് വയസ്സുള്ള കുഞ്ഞുങ്ങൾ അവരുടെ ടെറസ്സിൽ നിന്ന് ഒരു ചുവന്ന ഉടുപ്പ് വീശി, ആകാശത്ത് വട്ടമിടുന്ന ഹെലികോപ്റ്ററിനെ വിളിക്കുകയാണ്...

പ്രളയക്കെടുതി മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരുന്നപ്പോഴും എനിക്ക് ചിരി വന്നു.

കുഞ്ഞുങ്ങൾ ഇപ്പോൾ എലികോപ് ലും ബോത്തൂം വെള്ളപ്പൊത്തവും കളിക്കുന്നു.. വീട്ടുമുറ്റത്ത്..

ഞാൻ കുറച്ചു നേരം കളി കണ്ടു നിന്നു..


                                              
https://www.facebook.com/echmu.kutty/posts/1021473161365311?__tn__=-R

വടക്കേ ഇന്ത്യയിൽ നിന്ന് ആർക്കിടെക്ടുമാരും സിവിൽ എൻ ജിനീയർമാരും പ്രളയത്തെക്കുറിച്ച് വിളിച്ചന്വേഷിക്കുന്നത് എന്നെ അത്ര അൽഭുതപ്പെടുത്തുന്നില്ല. മേസന്മാരും വെൽഡറും മരപ്പണിക്കാരും പ്ലംബർമാരും ഇലക്ട്രീഷ്യന്മാരും വിളിക്കുന്നതും ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇവരുടെ സഹായികൾ, മെക്കാട് പണിക്കാർ അല്ലെങ്കിൽ കാഷ്വൽ വർക്കേർസ് എന്ന വേരുകളില്ലാത്ത ദേശാടനക്കാർ വിളിക്കുകയും എൻറെ എക്കൗണ്ടിലേക്ക് ഇരുന്നൂറും അഞ്ഞൂറും ആയിരവും ഇട്ടു തരാമെന്നും
ഞാൻ അത് പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് കൊടുക്കണമെന്നും മറ്റും പറയുമ്പോൾ .... എൻറെ അലച്ചിലുകളും സങ്കടങ്ങളും വേദനയുമൊന്നും പാഴിലായില്ലെന്ന് ഇപ്പോഴും അറിയുമ്പോൾ. ...

എല്ലാവരോടും സ്നേഹം മാത്രം...

എല്ലാവരേയും കെട്ടിപ്പിടിച്ചുകൊണ്ട്... കണ്ണ് നിറഞ്ഞ് ചിരിച്ചുകൊണ്ട്...



                                               

https://www.facebook.com/echmu.kutty/posts/1025464644299496?__tn__=-R

കെട്ടിടം പണിയാൻ വാനം കോരിയ ഇടത്ത് മനുഷ്യവിസർജ്യം നിറഞ്ഞത് കോരിമാറ്റാൻ സഹായിച്ചിട്ടുണ്ട്... അങ്ങനെ പണികൾ നടത്തിയിട്ടുണ്ട്. അതീവ വൃത്തിഹീനമായ ചേരികളിൽ ജോലികൾ ചെയ്തിട്ടുണ്ട്.... ദുർഗന്ധം നല്ലോണം അനുഭവിച്ചിട്ടുണ്ട്. എങ്കിലും പ്രളയം അവശേഷിപ്പിച്ച ദുർഗന്ധം ഇതുവരെ അനുഭവിച്ചതിനെല്ലാം അപ്പുറമാണ്. നിസ്സഹായരായ മനുഷ്യരുടെ കണ്ണീരുകൂടിയാവുമ്പോൾ .... സങ്കടത്തിന് പരിധിയില്ലാതാകുന്നു.

സാരമില്ല... എല്ലാം ശരിയാകും.



                                               
https://www.facebook.com/echmu.kutty/posts/1026915760821051?__tn__=-R

ശാരീരികവും മാനസികവും ആയ കടുത്തവെല്ലുവിളി നേരിടുന്ന, ജീവിതം തന്നെ പ്രത്യേക ദുരിതാവസ്ഥകളിലാവുന്ന കുഞ്ഞുങ്ങളുടെ അമ്മമാർ എല്ലാ കാലത്തുമെന്ന പോലെ പ്രളയകാലത്തും പ്രളയാനന്തരകാലത്തും തികച്ചും ഏകാകികളാണ്. അത്തരം മക്കൾക്ക് അമ്മമാരേയുള്ളൂ. ആ മക്കളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പിതൃത്വമോ പിതൃവാൽസല്യമോ കോടതി കയറില്ല. സുഖമില്ലാത്ത കുഞ്ഞിനെപ്പെറ്റ പെണ്ണിനൊപ്പം ഭർത്താവ് കഴിയുന്നത് പോലും അയാളുടെ മഹാമനസ്ക്കതയായി പൊതുസമൂഹം വാഴ്ത്തിപ്പാടും. കളഞ്ഞിട്ട് പോവാൻ ഒരു പ്രയാസവുമില്ല. എന്നിട്ടും സഹിക്കുന്നില്ലേന്ന് സഹതപിക്കും.

മകൻ ബഹളം കൂട്ടുകയാണ്. അമ്മയെ കടിക്കുകയും അടിക്കുകയും ഉന്തിയിടുകയും ചെയ്യുന്നു. ദുരിതാശ്വാസക്യാമ്പിലെ ഒച്ചപ്പാടും തിരക്കും ജനങ്ങളുമെല്ലാം അവനെ വിഷമിപ്പിക്കുന്നു. അവൻ ഒരു സാധാരണ കുഞ്ഞല്ല. വെല്ലുവിളികൾ നേരിടുന്ന കുഞ്ഞാണ്. അവന്റെ ലോകം അമ്മയാണ്. അമ്മ മാത്രമാണ്.

അമ്മ കടിയും അടിയും കൊള്ളുന്നു. ഉന്തിയിടുമ്പോൾ വീഴുന്നു. അവനെ സമാധാനിപ്പിക്കുന്നു. അമ്മക്കറിയാം അവൻറെ ലോകത്തിൽ അമ്മ മാത്രമേ ഉള്ളൂ. പ്രളയം പോലുമില്ല.


                                                                         
https://www.facebook.com/echmu.kutty/posts/1029994723846488?__tn__=-R

നനഞ്ഞുകുതിർന്ന് പോയ പുസ്തകങ്ങൾ കത്തിക്കാനേ പറ്റൂ.. ഉണക്കിയെടുക്കാൻ പറ്റുന്നില്ലെന്ന് അമ്മൂമ്മ സങ്കടപ്പെട്ടു. നാലുസെൻറ് പറമ്പിൻറെ ആധാരവും പ്രളയം വിഴുങ്ങി. വീടിൻറെ മൂലകൾ മണ്ണൊലിച്ചു ദുർബലമായി. അമ്മൂമ്മയും അപ്പൂപ്പനും ആരോഗ്യം ക്ഷയിച്ചവരാണ്. നേടിയതെല്ലാം പ്രളയത്തിന് കാഴ്ച വെക്കേണ്ടി വന്നു. ഇനി തിരിച്ചു നേടാനാകുമെന്ന് അവർക്ക് യാതൊരു പ്രതീക്ഷയുമില്ല.

മനുഷ്യരെത്ര നിസ്സഹായരാണ്..

No comments: