Monday, October 1, 2018

ദില്ലിയിൽ ഒത്തിരി കണ്ടിട്ടുണ്ട്

                             

ദില്ലിയിൽ ഒത്തിരി കണ്ടിട്ടുണ്ട്..മാർക്കറ്റുകളിലെ ചെറുകിട വഴിവാണിഭക്കാരെ മാസാവസാനമാകുമ്പോൾ കണ്ണിൽച്ചോരയില്ലാതെ അടിച്ചോടിക്കുന്നത്. വഴി നടക്കാൻ ഇടമില്ല എന്നതാണ് ന്യായം. അവരിൽ നിന്നും വില പേശി സാധനങ്ങൾ വാങ്ങുന്ന എല്ലാവരും അപ്പോൾ പോലീസിനെ പുകഴ്ത്തിപ്പറയും... അതേ.. അതേ... റോഡിൽ സ്ഥലം വേണ്ടേ..

വഴിവാണിഭക്കാർ സാധനങ്ങൾ വാരിപ്പിടിച്ച് ഓടിയൊളിക്കും.. അതിനിടയിൽ സ്ത്രീകളും കുട്ടികളും ചിലപ്പോൾ പുരുഷന്മാരും ഉരുണ്ട് വീഴും. സാധനങ്ങൾ നാലുപാടും ചിതറും. അപ്പോഴായിരിക്കും തെറി വിളിച്ച് ലാത്തിയടിയോ കുത്തോ കൊടുത്ത് പോലീസ് അടുത്തെത്തുക. വഴിവാണിഭക്കാരോട് സാധനങ്ങൾ വാങ്ങുന്നവരൊന്നും അടി വരുമ്പോൾ അവിടെ ഉണ്ടാവില്ല. എല്ലാവരും ഓടിമാറും.

ഇന്നലെ പൂനയിലെ എം ജി റോഡിലൂടെ നടക്കുമ്പോൾ ദില്ലി ആവർത്തിക്കുന്നത് ഞാൻ കണ്ടു. ഒന്നിലും ഒരു വ്യത്യാസവുമില്ല. ഭാഷയിൽ മാത്രമേ മാറ്റമുള്ളൂ..അതേ ഒളിക്കൽ...അതേ അടി...അതേ പോലെ നിസ്സംഗരായ എന്നാൽ വഴി വാണിഭക്കാരോട് വില പേശി സാധനങ്ങൾ സ്വന്തമാക്കുന്ന മനുഷ്യർ...

ഇന്ത്യ ഇങ്ങനെ ഉപജീവനത്തിനായി അടികൊള്ളുന്നവരുടെ കൂടിയാണ്. ഉപജീവനത്തിനായി പോലീസിനു കൈക്കൂലി കൊടുക്കേണ്ടി വരുന്നവരുടെ കൂടിയാണ്.


                   
                        


09/12/19

2 comments:

Typist | എഴുത്തുകാരി said...

ഓരോരോ ഉപജീവന മാര്‍ഗങ്ങള്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ത്യ ഇങ്ങനെ ഉപജീവനത്തിനായി
അടികൊള്ളുന്നവരുടെ കൂടിയാണ്. ഉപജീവനത്തിനായി
പോലീസിനു കൈക്കൂലി കൊടുക്കേണ്ടി വരുന്നവരുടെ കൂടിയാണ്.