Thursday, January 7, 2021

ചൊക്ളി 59

17/12/2020

ആ സമേത്ത്ണ് നവാസിക്കേം നസീറിക്കേം പിന്നേം വന്ന്ത്. മറിയംബി മാന്സന്‌ന്ന് പറ്ഞ്ഞ് പാവക്കാട്ട്ല് വെല്യ പൊക്ക്ത്ത്ല് പ്ളേറ്റോള് പണിതേൻറെ ആഗോഷ്ത്തിന്. പലേ പലേ നാടോളിലെ നാട്ടാര്ണ് അത് ഒക്കീം വേടിച്ച്ത്. അയിൻറുള്ളില് ഇല്യാത്ത ഒന്ന്‌ല്യ. നീന്താൻ കൊളം. തുണിപ്പീടിക, കറണ്ട്, വെള്ളം, പാത്രപ്പീടിക, ഹോട്ട്ല്, പൽചെരക്ക് കട..ഒക്കീണ്ട്.. ആസ്പത്രി വരേണ്ട്ന്നേയ്. അയില് ഒര് പ്ളേററാ വേടിച്ചാ പിന്നെ അപ്പ്ടി സുകാന്ന്..
അപ്പോ മലപ്പൊറത്ത്ന്നാ കണ്ണ്‌‌ര്‌ന്നാ സിലിമാനടിമാരന്തിള്ള രണ്ട് പെണ്ണങ്ങ്ള് അവര്ടെ ഭാര്യമാരേയിറ്റ് വന്ന്. അഞ്ഞൂറ് പവൻ ഇട്ട്ട്ട്ണ്ടാര്ന്ന്ന്ന്. സൊർണ്ണം മാത്തറേ കണ്ടൊള്ളോ. ചൊക്ളി ഒന്നും നോക്കീല്ല. പള്ള നെറച്ചും ബിരിയാണീം ആട്ടെറച്ചീം അടിച്ച് കേറ്റി. കല്യാണായാലും പെര്ന്നാളായാലും തിന്നണ്ത്ണ് സന്തോഷം…
വയറു പൊട്ടാറായീന്ന് പറഞ്ഞപ്പോ പപ്പിനി പറ്ഞ്ഞ്. 'സൊന്തം വയറ്ന്ന്ച്ച് തിന്നണ്ടേ ..നീയ്.. 'എന്ന്ട്ട് അവള് നല്ല വാൽസ്സല്ലത്ത്ല് ചിറിച്ചു.
ചൊക്ളിക്ക് ആകനെ ഒര് കുളിരാർന്നു അപ്പോ.. ആ കുളിരില് പപ്പിനീരെ വീട്ടിൻറെ എറാത്ത് കെട്ന്ന്… മിറ്റത്ത് ഒര് കണിക്കൊന്നേണ്ട്.. പൂക്കണ കാലത്ത് എന്താ ഒര് ഭങ്ങീന്നാ..അതിൻറെ എലോള് ചറുപിറുന്ന് മിണ്ടണ കേട്ട് ഒറങ്ങ്യാ പോയി…
ഒണർന്നത് നല്ല ഒച്ചീം വിളീൽക്കുന്ന്യാര്ന്ന്. ബാലേന്ദരൻറെ കൂടേണ്ടാവാറ്ള്ള പിള്ളേരും പപ്പിനീം കൂട്യാണ് ഒച്ചീം വിളീം ഇടുക്കണ്ത്.
ബാലേന്ദരൻറെ പോല്യല്ല, പുത്യേ ചെക്കമ്മാര്. തെറി പറേലും വെട്ടും കൊല്ലുന്ന് പറേലും ഒക്കെ അദിക്ണ്.
ചാടിയേൻറ്റ് ചണ്ണക്കാലും വലിച്ച് ഓടി..
'വര്ണ്ട്‌റീ കൂത്തിച്ചി, ചണ്ണക്കാലൻ..'പിള്ളേര് കൂക്കിട്ണ്. 'ൻറെ മുക്കിയമന്ത്‌രി പറ്ഞ്ഞ്ല്ലടീ ബലാത്സംഗം കാപ്പുടിക്കണ പോല്യാന്ന്.. നിൻറെ കടേലാവാണ്ടീ ആ കാപ്പുടി… '
പപ്പിനി ആട്ട്യോണം ആട്ടി..
'ബലാത്തംഗം.. എന്നെ പണ്ണാൻ വന്ന നിൻറെ മൂക്കാത്തസാനം മുറിച്ചു പട്ടിക്ക് കൊട്ക്കും പപ്പിനി. പോയേരാ മൂക്കള മാറാത്ത പണ്ടാരക്കുരിപ്പോളേ.. '
അവളരേ കൈയില് അരിവാളാണ്..
ചെക്കമ്മാര് ഒന്ന് പത്ങ്ങി.. 'പിന്നേ നിനക്ക് വെച്ചണ്ട്രി കൂത്തിച്ചി 'ന്ന് അലറീട്ട് നട്ന്ന്.
ചൊക്ളി ഓടിച്ചെന്ന് വട്ടം പിട്ച്ച് പപ്പിനീനെ വീട്ട്ല്ക്ക് വലിച്ചേറ്റി. തൃസ്സക്കുട്ടീരവടന്ന് ലിസിയാ ആനിയാ ആരും വന്ന്ല്ല. ലിസീരേ കല്യാണണ്ട്… അയിന് തുണ്യൊക്കെ പപ്പിനി കടത്ത്ല് കൊട്ത്ത്ണ്ട്. ഇന്നട്ട്ണ് ഒരാള് ഒന്ന് വരാത്ത്ത്.
പപ്പിനീര്ന്ന് കെതക്ക്ണ്. ചൊക്ളി അട്ക്കളേന്ന് ഒര് മൊന്ത വെള്ളം കൊട്ന്നപ്പളേക്കും അവ്‌ള് അത് വേടിച്ച് മട മടാന്ന് കുട്ച്ച്. ഇന്നട്ട് ഏൺച്ച് പോയി.
ചൊക്ളി മിണ്ടീല്ല. അവളക്ക് ഒര് ഒത്ക്കം വരട്ടെ.
ഇത്തിര്യാ കയിഞ്ഞപ്പോ പ്രാഞ്ചീസും അന്തോണി മാപ്ളേം വന്നേറി. അപ്പളാണ് എന്താണ്ടായേന്ന് ചൊക്ളി അറ്‌ഞ്ഞ്ത്.
ചെക്കമ്മാര് കടേക്കേറി പെണ്ണങ്ങള്ടെ ചഡ്ഡീം ബോഡീം വേടിക്കാൻ. പലത് തെരഞ്ഞ് നോക്കണല്ലാണ്ട് ഒന്നും ഇടുക്കണില്ല. കൊറച്ച് കയിഞ്ഞപ്പോ പപ്പിനിക്ക് തിരിഞ്ഞ് ഇത് സൂക്കേട് വേറ്യാന്ന്. അവള് ഒക്കീട്ത്ത് അളമാറേ വെച്ച്ട്ട് എറ്ങ്ങിപ്പൂവ്വാൻ പറ്ഞ്ഞ്.
അവളായിറ്റ് തല്ല്ണ്ടാക്കാൻ വന്ന്താണ് ചെക്കമ്മാര്. പപ്പിനി കാണ്ണണ പെണ്ണങ്ങളോട് മുഴോൻ വർത്താനം പറേം. അയിലവള് മിട്ക്കത്ത്യാ.. അവള് പറേണ്ത് നേരാണ്ല്ലോന്ന് അപ്പളെങ്കിലും പെണ്ണ്ങ്ങള്‌ക്ക് തോന്നും ചീയ്യും. അവ്ള് ചീത്ത്യാന്ന് പെണ്ണങ്ങള് ചെലര് പറേങ്കിലും ...അവളോടാരും മിണ്ടാണ്ടിരിക്ക്‌ല്ല. പെണ്ണങ്ങള്‌ക്ക് അവളരെ കൂശലില്ലാണ്ടാള്ള നട്ക്കലും മിണ്ട്ലും ഇഷ്ടേണ്. അവര്ക്ക് പറ്റ്ണ്ണില്ലല്ലോന്ന് വെജാരിക്കുമ്പോ വെല്യ ദണ്ണോം.
ചെക്കമ്മാര് പപ്പിന്യോട് പറ്ഞ്ഞ് ഇന്തു പെണ്ണങ്ങളോട് വർത്താനം പറഞ്ഞ് അവററീങ്ങളെ കൂത്തിച്ച്യോള്ക്കാര്ത്‌ന്ന്. മേത്തച്ചീയോളെ വേണച്ചാ ആക്കിയോളാൻ.. അപ്പോ മേത്തമ്മാര് അവളരെ മൂക്കും മൊലേം അരിയുന്ന്…
പപ്പിനി വിടോ..
അത് നിൻറെ ചീരാമൻറെ പണിയല്ലടാ.. പെണ്ണങ്ങളെ അരീണ ആള്ക്കാരെ കൊണ്ട് രാനല്ലടാ നീയൊക്കെ കള്ളക്കാവീം ചോന്ന കുറീം ചരടും കെട്ടി നട്ക്കണേന്ന് അവ്ള്..
വഴ്ക്കാ തൊടങ്ങി..
അവറ്റോള് അവ്സാനം ഇപ്പളത്തെ മുക്കിയമന്ത്‌രി കാപ്പുടിക്കണ പോല്യാണ് പെണ്ണങ്ങളെ ബലാത്തംഗം ചെയ്യ്ണ്ന്ന് എപ്പളാണ്ട് പറ്ഞ്ഞൂന്നാ എവിട്യാണ്ട് പറ്ഞ്ഞൂന്നാ.. പിന്നെ അയിൻറെ പൊറ്ത്തായി വാക്കേറ്റം..
പപ്പിനി കുളിച്ച് വന്ന് എല്ലര്ക്കും കട്ടൻചായ തന്ന്.
ഒര് മാറ്റ്ല്യ അവളടെ മോത്ത്.
കല്ലേരിക്ക്വൊ അവള്ന്ന് ചൊക്ളിക്ക് തോന്നി.
അന്തോണി മാപ്ള സിനേകത്ത്ല് പറ്ഞ്ഞു. 'മോളേ, ഈ എരപ്പൻ ചെക്കമ്മാരോട് മിണ്ടാൻ നിക്കണ്ട നീയ്യ്.. അവറ്റോള്‌ക്ക് ലക്കും ലഗാനും ഇല്യ. വെറ്തേ അളിഞ്ഞ വർത്താനം കേക്കാന്ന്ല്ലാണ്ട്…'
പപ്പിനി ഒന്നും മിണ്ടീല്ല.
'അവറ്റോള് അങ്ങ്നേണ്. അത്ണ് മന്സ്സില് വെറ്പ്പ്ണ് ആകെ അറീണ കാര്യം. അത് പോട്ടേ..പഷ്ഷേ മ്മ്ടെ മുക്കിയ‌മന്ത്‌രി ഇങ്ങത്തെ വഷളത്തരം ശൊല്ലക്കൂടാത്. ഇദൊക്കെ പെണ്ണങ്ങളെ ഊദ്രവിക്കണ തെണ്ട്യോളടെ നേയാവും.. പത്ത് നല്ല കാര്യം ചെയ്യണ്ണത് ആളോള് മറ്ക്കും. ഇങ്ങത്ത്യാ മറ്ക്കാണ്ടിരിക്കാ… നമ്മ്ടെ പാറ്ട്ടി പക്‌തി പെണ്ണങ്ങള്ടേം പക്‌തി ആണങ്ങള്ടേം ആവണം. ഇന്നാലേ ഒര് മാറ്റം വരൊള്ളോ. ആ നേരത്ത്ണ് മേടേലിര്ന്ത് വഷളത്തരം പറേണത്. '
അന്തോണിമാപ്പ്ളക്ക് സന്തോഷാ തോന്നീത്. ആണങ്ങള് പറയാമ്പേടിക്കണ കാര്യങ്ങള് ഇബള് പറേണ്ടല്ലോ…
മിട്ക്കത്തീണ് പപ്പിനി. ഈ തൊള്സൂറൻ ചെക്കമ്മാര്ക്ക് ഒന്നും അവളരെ നേരേ നിക്കാന്തന്നെ പറ്റില്ല...
എന്നാലും പപ്പിനി പൊട്ടിപ്പോയി.. അത് നൊന്നല്ല. ഈ വയക്ക് കയിഞ്ഞ് ഒട്നേണ് പാറ്ട്ടീരെ ഒരു വല്യ നേദാവ് നല്ല വിക്ക്ള്ള ഒര് നമ്പൂരിച്ചൻ അങ്ങടാ മരിച്ചോയ്ത്.
അദവള്ക്ക് സകിക്കാൻ പറ്റാണ്ടായി. എണ്ണിപ്പെർക്കി കര്ഞ്ഞേനും ഒന്നും തിന്നാണ്ടിര്ന്നേനും കണ്ക്ക്ല്ല.
എന്താ ഇബള് ഇങ്ങ്നെ ഒര് പ്രാന്ത്ത്തിപ്പെണ്ണായേന്ന് വിജാരിച്ച് വെഷമായീച്ചാലും ചൊക്ളി അവളക്ക് കഞ്ഞീം കട്ടങ്കാപ്പീം അച്ചാറും ഒക്കെ കൊട്ത്തേര്ന്ന്.
അവ്ള് കണ്ണ് നെറ്ഞ്ഞ് തിന്നും.
നമ്പൂരിച്ചൻറെ വീട്ട്കാര്ക്ക്ണ്ട്വ് ല്ല പപ്പിനീരേ ദണ്ണം.
രാഗവേട്ടനും പ്രാഞ്ചീസും കൂട്ടാരും ഒക്കെ സങ്ക്ടത്തിലന്നേര്ന്ന് ...അദണ് പിന്നെ ചൊക്ളി ഒക്കെ സകിച്ച്ത്.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

'ബലാത്തംഗം.. എന്നെ പണ്ണാൻ വന്ന നിൻറെ മൂക്കാത്തസാനം മുറിച്ചു പട്ടിക്ക് കൊട്ക്കും പപ്പിനി. പോയേരാ മൂക്കള മാറാത്ത പണ്ടാരക്കുരിപ്പോളേ.. '
ഇതാണ് സൂപ്പർ ഡയലോഗ്...

Anonymous said...

How to Make Money with Betway Casino: 20 Simple Steps
› how-to-betway-casino › how-to-betway-casino You need to งานออนไลน์ have a minimum wage of $10 for the minimum wage to bet 1xbet korean in online casino games and slots. It's not all poker 바카라 사이트 games, however. Make a bet in the slot