Thursday, January 7, 2021

ചൊക്ളി 62

30/12/2020

ജുദ്ദം എങ്ങ്നേണ് വന്ന്താവ്വോ.. പർദാനമന്ത്‌രി ഒരു ബസ്സീക്കേറി പാക്കിസ്ഥാൻല്ക്ക് പോയി...ആരാണ്ടും കൊറേപ്പേര് കൂടെപ്പോയി..എല്ലാ വെഷ്മോം ശരിയാക്കീന്നൊക്ക്യാണ് സുകുമാഷ് പറഞ്ഞേര്ന്നേ.
ചെല മേത്തമ്മാരോടൊക്കെ ശരിക്കനേ പറ്ഞ്ഞു. 'ഇന്തു പർദാനമന്ത്‌രി വന്നപ്പോ എല്ലാം ശര്യായ കണ്ടാന്ന്..ങ്ങളല്ലേ ഇന്തുക്കള് ബരിച്ചാ ശര്യാവ്‌ല്ല ന്ന് പറഞ്ഞേര്ന്നേ'.. പിന്നേ പാറ്ട്ടീരെ ആള്ക്കാരോടും അങ്ങ്നെ പറഞ്ഞോണം പറ്ഞ്ഞ്ട്ട് ഇത്തിരി ഉന്തീടലും ഉര്ണ്ട് വീഴലും കത്തി വീശലും ഒക്കെണ്ടായീ..
അങ്ങ്നെ അങ്ങ്ട് പറ്ഞ്ഞ് പറ്ഞ്ഞ് കേറുമ്പളാണ് ജുദ്ദം വന്ന്ത്.
മേത്ത്മ്മാര് കള്ളമ്മാരാ, അവ്‌ര് ഒരു മോറോണ്ട് ഇളിച്ചിട്ട് മറ്റേ മോറോണ്ട് ജുദ്ദം ചിയ്യും എന്നായി എല്ല്‌രടേം പറ്ച്ചല്. ഇന്തുക്കളും മാപ്ളാരും ഒര്മിച്ച് പറ്ഞ്ഞൊടങ്ങീ അങ്ങ്നെ.
മറിയപ്പാറേല് മേത്തമ്മാര് കാര്യേയിറ്റ് മിണ്ടീര്ന്നില്ല അപ്പോ. ആ ജുദ്ദം അവ്‌ര്ക്കും സുഖള്ള കാര്യേയിര്ന്ന്ല്ല. മേത്തമ്മാര്‌രെ മക്കളും ജുദ്ദം ചിയ്യണ്ടാര്ന്നൂന്ന് മറിയപ്പാറക്കാര്‌ന്നെ അറിഞ്ഞത്, നാല് ശവപ്പെട്ട്യോള് ഒരീസം വന്നെർങ്ങീപ്പളാ.
മേത്തപ്പെട്ടി രണ്ട്
മാപ്ളപ്പെട്ടി ഒന്ന്
ഇന്തുപ്പെട്ടി ഒന്ന്
ഇങ്ങ്നേണ് കണ്ക്ക്.
ജുദ്ദം ഭയ്ങ്കര അട്യന്നേ ആയീത് അങ്ങ്നേണ്.
ചൊക്ളി പോലീസും പട്ടാളോം വര്ണതും പൂക്ക്ള് പെട്ടീമ്മേ വെത്റണതും അവ്‌രേ നട്പ്പും ആകാശ്‌ത്ത്ക്ക് വെടിവക്കണതും ഒക്കെ കണ്ടു.
ആ കടുകാട്ട്ല് ന്നെള്ളോ. പെട്ടി തൊറന്ന് കാണാമ്പറ്റ്ലാ. പോല്ലീസ് കാവ്‌ല് നിക്കാണ്. തൊറന്ന് കണ്ടാ സയിക്കാമ്പറ്റില്ലാന്നാ പോല്ലീസാരൻറെ പറ്ച്ച്ല് ന്ന് പ്രാഞ്ചീസ് പറ്ഞ്ഞ്.
വീട്ടാര്ടെ കര്ച്ചലാണ് …
പെട്ട്യോള് ഒക്കേം പോയിററും മറിയപ്പാറേല് ആകനെ ആ നെലോളി കേക്കണന്തി ആരുന്ന്.
'തീരെ പാങ്ങ്ല്ലാണ്ടാവ്മ്പോ പട്ടാളത്തിച്ചേര്ലാണ്ന്ന് മനുഷേര് ' അന്തോണി മാപ്പിള പറയേ..
മറിയപ്പാറേല് ഒറ്റ ജീവനില്ലാത്ത പോല്യായി. ആരും മിണ്ട്ണില്ല. കാറ്റും കൂടില്യാത്ത ചേല്ക്ക് ആയി.
ചൊക്ളി തന്നയ്ക്ക് എടോഴിക്കൂട്യൊക്കെ നട്ന്നു. എവട്യൊക്ക്യാ മരങ്ങള്ടെ കുരു കുത്തണ്ടേന്ന് നോക്കി. കർക്കടമാസത്തീ കുത്തീത് പണ്ടാരായെങ്കീ വര്ണ ത്‌ലാ മഴക്ക് കുത്തീടാലോ.. ഇന്തേലും ആവ്ട്ടെ.. ചൊക്ളി ചണ്ണക്കാലും ഏന്തിയടന്ന് കുത്തീട്ട് പത്ക്കനെ പത്ക്കനെ വൽതായി വന്ന മരങ്ങള്‌ടെ അട്ത്ത് നിക്കുമ്പോ ഒര് സുഗാണ്.
വൈന്നാരം വീട്ടിക്കേറീപ്പോ കുടുമ്മസ്രീ കയിഞ്ഞ് പപ്പിനീം തങ്കമണീം വന്ന്ണ്ട്. പിന്നേ പ്രാഞ്ചീസും രാഗവേട്ടനും മോഗനനും ഒക്കേണ്ടായീ എറേത്ത്..
ജുദ്ദം, മനിഷേര്ക്ക് ഇങ്ങ്നെ ചാവണ്ടി വരല്..ഇതൊക്കേണ് വർത്താനം. ചൊക്ളീം അവടെ ഇര്ന്നു. കട്ടഞ്ചായേം കൊർച്ച് കുടുമ്മസ്രീ പലകാരങ്ങളും ണ്ട്.
എല്ലരേം ചെലയ്ക്കലാ കയിഞ്ഞ്
പപ്പിനീരെ നാവ് അവസാനണ് എൻങ്ങീത്.
'ഇന്തുത്തം ഇനീം വൽതായി വരും. അതിന് പാകണ് ഈ ജുദ്ദം. എല്ലരും പറേം. സിലിമോള് വരും. പലേ കതോള് കേക്കാം. മേത്തമ്മാരെ വിശ്ശോസിക്ക്‌ര്ത്‌ ന്ന്. അതിന് ഈ ജുദ്ദം മതി..അവ്ടെ സിനേകത്ത്ല് കഴ്യാൻ പോയപ്പോ ഇങ്ങ്ട് ജുദ്ദത്തിന് വന്ന് ല്ലേ.. വേറെ നാടോളിലെ മേത്തമ്മാര് എന്താ കാട്ട്യേന്ന് നോക്കീട്ടാ ഈയ്യ നാട്ട്ലെ മേത്തമ്മാരെ ഇന്തുക്കള് ഓരോന്ന് പറേയ്യാ...വേറെ നാട്ട്ലെ മാപ്ളാര് എന്താ കാട്ട്യേന്ന് അങ്ങ്നെ ഇപ്പോ നോക്കും ല്ല.. നിങ്ങള് നോക്കിക്കോ മോഗനാ പത്തിര്‌വ്ത് കൊല്ലാ കഴീട്ടേ… ഇന്തുത്തം ചക്ക പോല്യാവും.. മേത്തമ്മാരേം പിന്നേ മാപ്ളാരേം പൊറത്ത്ക്ക് ആക്കാൻള്ള ഓരോ വഴിയോള് വരും.. അല്ലെങ്കി വര്ത്ത്യോളും..
നീയ്യ് കാണും മോഗനാ.. ഞാൻ ണ്ടാവ്വോ കാണാൻ ന്നറീല്ല..'
ചൊക്ളീരേ നെഞ്ചാ വെല്ങ്ങി.. പപ്പിനീം ഇല്യാത്ത ഒര് കാലം വരോ..
എന്ത്റ്റ് തേങ്ങ വന്നാലും അവ്ള്ണ്ടങ്ങേ ഒര് ബലണ്ട്.
എല്ലരും ണ്ട്ന്ന് ള്ളതാ മറന്ന്ട്ട് ചൊക്ളി ചോയിച്ച്…
'എന്ത്‌ന്ണ് കാണോന്നറീല്ലാന്ന് ഒക്കെ പറേണ് നീയ്യ്. ഒക്കേം കാണാടീ.. എല്ലാ പൂരോം കാണാൻ മ്മ്‌ടെ ചേല്ക്ക് ആരേലും ഒക്കേ വേണ്ട് ടീ..'
പപ്പിനി കൂമ്പ്യേ തൊട്ടാരട്ടീരന്തീ ഒര് ഒണക്കല്ള്ള ചിറി ചിറിച്ച്.
'ഞാൻ കണ്ട്തൂം കേട്ട്തൂം ഒക്ക്യായ മ്മടെ നാട്ട്നെ പറ്റീള്ള…. കൊത്യോള് .. അതൊന്നും നടക്കാണ്ട്, യാതീം മതോണ് ഒക്കേം ന്ന് പറേണത് കേട്ട്‌രിക്കല് ഇത്തിരി കടുപ്പന്യാ… ഇമ്മളല്ല ഈ നാട്ട്ല് ഒര് കാര്യോം നോക്ക്ണ്. കൊറെ പൊങ്ങിയ യാതിക്കാരും കാശാരും ആണ്ച്ചാ എന്ത്‌നാ ങ്ങ്നെ ചത്തോണം ഇരിക്കണ്..അവ്‌ര് പറേണ്ത് അങ്ങ്ട് കേട്ട് ചെയ്താ മതീന്നായാല് അതെവ്ട്ക്കാ പുവ്വാന്നറിയോ?'
ചൊക്ളിക്കറീം ചത്തോണം ഇര്ന്ന്ട്ട് കാര്യല്ല.
എങ്ങ്ടാ പോണേന്ന് അറ്യാത്ത വണ്ടീല് കേറീട്ടും കാര്യല്ല..

1 comment:

ഷൈജു.എ.എച്ച് said...

മേത്തന്മാരും...മാപ്ളേയിം..ഇന്ദുക്കളും....
ഇതേണ്ടൂട്ടു ഏയ്‌ത്താ കുട്ടിയ്..ഒരു പിടില്യാ