Monday, March 5, 2012

പൊതുമുതൽ എന്ന അത്യാവശ്യം


കുടുംബ മാധ്യമത്തിലെ സ്വകാര്യത്തിലും( 2012 ഫെബ്രുവരി 24 വെള്ളിയാഴ്ച)
ഗൾഫ് മാധ്യമത്തിലെ ചെപ്പിലും പ്രസിദ്ധീകരിച്ചത്

ഈ കടന്നു പോയ ദിവസങ്ങളിൽ അടുപ്പിച്ചടുപ്പിച്ച് കുറെ യാത്രകൾ ചെയ്തു. യാത്രകൾ മഹത്വപ്പെട്ട അധ്യാപകരാണ്. അധ്യാപകരിൽ സ്നേഹത്തോടെ ഇടപെടുന്നവരുണ്ട്, കാർക്കശ്യത്തോടെ ശാസിയ്ക്കുന്നവരുണ്ട്, നുള്ളുകയും ചെവിയ്ക്ക് പിടിയ്ക്കുകയും ചെയ്യുന്നവരുണ്ട്. യാത്രകളും അങ്ങനെയാണ്. അവ പഠിപ്പിയ്ക്കുന്നു, ചിന്തിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നു, ലോകത്തിന്റെ വിസ്തൃതിയെയും വൈവിധ്യത്തേയും ചൂണ്ടിക്കാട്ടി നാമോരോരുത്തരും നീന്തിത്തുടിയ്ക്കുന്ന ചിരട്ട സമുദ്രത്തെക്കുറിച്ച് ഒരു അമർത്തിയ പുഞ്ചിരിയോടെ ഓർമ്മിപ്പിയ്ക്കുന്നു.

ഇന്ത്യൻ റെയിൽവേ പോലെയൊരു മഹാൽഭുതം ലോകത്തെങ്ങുമില്ലത്രെ! വെറും കണക്കുകൾ മാത്രമുദ്ധരിച്ചാൽ പോലും അതങ്ങനെയാണ്. നെടുനീളൻ റെയിൽ‌പ്പാതകൾ, സഞ്ചരിയ്ക്കുന്ന കോടിക്കണക്കിനു മനുഷ്യർ, നീക്കം ചെയ്യപ്പെടുന്ന എമ്പാടും ചരക്കുകൾ, ഒട്ടനവധി ഉദ്യോഗസ്ഥർ, എണ്ണമില്ലാത്ത തീവണ്ടികൾ……..ഹൌ! അതൊരു വലിയ സമുദ്രം തന്നെ. സായിപ്പ് ദുരുദ്ദേശം മാത്രം മനസ്സിൽ വെച്ചാണ് റെയിൽവേ തുടങ്ങിയതെന്ന് ഒരു വാശിയ്ക്കും തർക്കത്തിനും വേണ്ടി വാദിയ്ക്കാമെങ്കിലും ഇന്നത് ഇന്ത്യയുടെ നാഡീ വ്യവസ്ഥ പോലെയായി ക്കഴിഞ്ഞുവെന്നതൊരു പരമാർഥം മാത്രമാണ്.

ട്രെയിൻ യാത്ര ചെയ്യുന്നവർ പല തരക്കാരായിരിയ്ക്കുമെങ്കിലും കുറച്ചു നേരത്തേയ്ക്ക് അവർ പരസ്പരം സഹിയ്ക്കാൻ ബാധ്യസ്ഥരായിത്തീരാറുണ്ട്. മുഖം കുത്തിവീർപ്പിച്ചിരിയ്ക്കുന്ന പരമ ഗൌരവക്കാർ മുതൽ ഒരു കാര്യവുമില്ലെങ്കിലും സൈക്കിൾ മണി പോലെ ചിരിയ്ക്കുന്നവർ വരെ, കാണുന്ന ഭക്ഷണമെല്ലാം വാങ്ങിച്ചു തിന്നുന്നവർ മുതൽ വെള്ളം പോലും കുടിയ്ക്കാത്തവർ വരെ, ബെർത്ത് കണ്ടാലുടനെ ഗാഢമായുറങ്ങുന്നവർ മുതൽ പച്ചപ്പാതിരയ്ക്കും വാശിയോടെ കണ്ണു പൂട്ടാതിരിയ്ക്കുന്നവർ വരെ……….അങ്ങനെ പലതരം മനുഷ്യർ.

ഇരുൾ വീണുകഴിഞ്ഞ കമ്പാർട്ടുമെന്റിൽ താഴത്തെ ബെർത്തുകളിലെ മനുഷ്യർ ഗൌരവത്തോടെ പുസ്തകം വായിച്ചിരിയ്ക്കുമ്പോഴാണ് മുകളിൽ കത്തി നിന്ന ട്യൂബ് ലൈറ്റ് പൊടുന്നനെ അണഞ്ഞത്. നോക്കുമ്പോഴെന്താ?മുകൾ ബെർത്തിലെ യാത്രകാരൻ ട്യൂബ് ലൈറ്റിന്റെ   ജാലിയ്ക്കുള്ളിൽ വിരൽ കടത്തിത്തിരിച്ചു വൈദ്യുതി ബന്ധം വേർപെടുത്തി, ഷൂസൂരി കറങ്ങുന്ന പങ്കയ്ക്കു മുകളിൽ പ്രതിഷ്ഠിച്ച് തിരിഞ്ഞു കിടക്കുന്നു!. പിന്നെയും പിന്നെയും സ്വിച്ചിട്ട് പ്രതീക്ഷയോടെ, കറുത്ത ലൈറ്റിനെ നോക്കുന്ന താഴ് ബെർത്തുകാർ ഒടുവിൽ വായന മതിയാക്കാൻ തീരുമാനിച്ചു.  വൃത്തികെട്ട ഷൂസിൽ നിന്നും പാറി വീണ പൊടിയും ചെളിയും    ടൌവൽ കൊണ്ട് തുടച്ചു മാറ്റി. അദ്ദേഹത്തിന്റെ ആ പ്രവൃത്തികളിൽ പ്രതിഷേധിച്ചത് ഒരു സ്ത്രീയായതുകൊണ്ടു മാത്രമാണു മുകൾ ബെർത്തുകാരൻ തല്ലാതെ വിട്ടത്. 

താഴത്തെ ബെർത്തുകാർ വായിയ്ക്കേണ്ടെന്ന്.ലൈറ്റിന്റെ സ്വിച്ച് താഴെ വെച്ചത് റെയിൽ വേയുടെ കുഴപ്പമാണെന്ന്..ഓരോ ബെർത്തിലും ഓരോ ലൈറ്റ് പിടിപ്പിയ്ക്കണമായിരുന്നെന്ന്മറ്റു യാത്രക്കാർ ചെരുപ്പ് മോഷ്ടിയ്ക്കുമെന്ന്ലൈറ്റ് കേടു വരുത്തിയതിനും പങ്കയ്ക്കു മുകളിൽ ചെരുപ്പൂരി വെച്ചതിനും അദ്ദേഹം ഇങ്ങനെ അപൂർവ ന്യായങ്ങൾ ഒരുപാടു നിരത്തി. ആറു ബെർത്തിലേയ്ക്കുമായി പൊതുവായുള്ള ഒരു ലൈറ്റ് ഒരു ബെർത്തുകാരനെ ശല്യം ചെയ്യുന്നതായി തോന്നിയാൽ അത് കേടു വരുത്താനുള്ള അവകാശം ആ യാത്രക്കാനുണ്ടെന്ന് അദ്ദേഹം ധരിച്ചു വശായിരിയ്ക്കുന്നു! മുകൾ ബെർത്തുകാരന്റെ ഷൂവിലെ അഴുക്ക് താഴ് ബെർത്തുകാരന്റെ തലയിൽ വീഴുന്നതിൽ അദ്ദേഹത്തിനു കുഴപ്പമൊന്നും തോന്നുന്നില്ല. കാരണം അദ്ദേഹം നികുതി അടയ്ക്കുന്നവനും പോരെങ്കിൽ യാത്രയ്ക്കുള്ള ടിക്കറ്റ് എടുത്തിട്ടുള്ളയാളുമാണത്രെ!

പൊതുവായ ഏതു വസ്തുവിനോടും ആ വസ്തു ഉപയോഗിയ്ക്കുന്നവരോടും നമുക്ക് ഈ അസഹിഷ്ണുത കലർന്ന വിലയില്ലായ്മയുണ്ട്. അതുകൊണ്ടാണല്ലോ ആർക്ക് എന്തിനു വേണ്ടി പ്രതിഷേധിയ്ക്കണമെങ്കിലും തെരുവു വിളക്കുകളും സർക്കാർ ബസ്സുകളും ഓഫീസുകളും ഉപകരണങ്ങളും വാഹനങ്ങളും എല്ലാം തല്ലിത്തകർത്തും തീയിട്ടും നമ്മൾ സമര വീര്യം പ്രകടിപ്പിയ്ക്കുന്നത്. ഇന്നാട്ടിലെ ജനതയുടെ നികുതിപ്പണമാണു നമ്മൾ ആർഭാടപൂർവം തികഞ്ഞ അഹന്തയോടെ നശിപ്പിയ്ക്കുന്നതെന്ന് കുത്തിക്കുത്തിപ്പറയുന്ന ഒരു പൌരബോധം നിർഭാഗ്യ വശാൽ നമുക്കില്ല. രാഷ്ട്രീയ്ക്കാരോ അല്ലെങ്കിൽ സംഘടിതരായ ജനതയോ മാത്രമല്ല ഇതു ചെയ്യുന്നത്. എത്ര തവണ പരാതിപ്പെട്ടാലും വഴി വക്കിൽ പൊട്ടിയൊലിയ്ക്കുന്ന പൈപ്പ് നന്നാക്കാൻ മെനക്കെടാത്ത ജല വകുപ്പുകാരനും വേണ്ട രീതിയിൽ അറ്റകുറ്റപ്പണി നടത്താതെ വൈദ്യുതി പാഴാക്കിക്കളയുന്ന വൈദ്യുതി വകുപ്പുകാരനും ചെയ്യുന്നത് ഇക്കാര്യമാണ്. ഗവണ്മെന്റ് അനുവദിച്ച വീടുകളിൽ പാർക്കുമ്പോഴും വീടുകളും പരിസരവും അൽ‌പ്പം പോലും ശ്രദ്ധിയ്ക്കാതെ അങ്ങേയറ്റം മലിനമാക്കിയിട്ട്, ഇത് സർക്കാരിന്റെയല്ലേ എന്ന് കൈകഴുകുന്ന ഐ എ എസ്സ് കാർ മുതൽ അതീവ സാധാരണക്കാർ വരെ എല്ലാവരും ഈ വഴിയിൽ  തന്നെയാണ്. അങ്ങനെ എണ്ണിപ്പറയാൻ ഒരുപാട് ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്.

വലിയ രാജ്യസ്നേഹമുള്ള ജനതയാണ് നമ്മളെന്നാണ് വെപ്പ്. അഭിമാന പൂരിതമാകുന്ന അന്തരംഗവും ചോര തിളയ്ക്കുന്ന ഞരമ്പുകളും ഉള്ളവർ. സൌകര്യം കിട്ടുമ്പോഴെല്ലാം മറ്റൊരാളുടെ രാജ്യസ്നേഹം തെളിയിയ്ക്കാൻ ആവശ്യപ്പെടുന്നവർ. ആ നമ്മൾ രാജ്യത്തിലെ ഏതു അണ്ടനും അടകോടനും മാത്രമല്ല, വേണമെങ്കിൽ അതി ഭയാനക കോടീശ്വരനും പോലും ഉപയോഗിയ്ക്കാൻ പറ്റുന്ന പൊതു സമ്പത്തിനോടെങ്കിലും മിനിമം സ്നേഹമുള്ളവരായിരിയ്ക്കേണ്ടേ? അവയെ നശിപ്പിയ്ക്കുന്നതിനു പകരം സംരക്ഷിയ്ക്കുവാനുള്ള മാനസികാവസ്ഥ സ്വാതന്ത്ര്യ ലബ്ധിയുടെ അറുപത്തഞ്ചു വർഷങ്ങൾക്കിപ്പുറവും നമുക്ക് സ്വന്തമാവാത്തതെന്തുകൊണ്ടാണ്?. സ്വകാര്യ മുതലുകളോടുള്ള ആർത്തിയും ആവേശവും ബഹുമാനവുമാകട്ടെ ചികിത്സയില്ലാത്ത ഒരു മനോരോഗം പോലെ ദിനം പ്രതി കൂടി വരികയും ചെയ്യുന്നു. സർക്കാർ സംവിധാനങ്ങളെ പുച്ഛിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്യുന്നതു പോലെ സ്വകാര്യ മുതലുകളെ നമ്മൾ നശിപ്പിയ്ക്കില്ല. വില കൂടിയ കാറിനോടും ആ കാറിൽ പോകുന്നവനോടും, അവൻ കള്ളക്കടത്തുകാരനായാലും കരിഞ്ചന്തക്കാരനായാലും നമുക്ക് ആദരവാണ് ബഹുമാനമാണ്, ആന വണ്ടിയോടും അതിൽ പോവുന്ന, സാധാരണക്കാരനോടും കടും പുച്ഛവും പരിഹാസവും.

ഈ മനോഭാവം, പൊതു മുതലുകളോടുള്ള ഈ അനാദരവ് പുതിയ തലമുറയിലെങ്കിലും മാറണം. അതിന് അവരെ പ്രേരിപ്പിയ്ക്കേണ്ട ചുമതലയെങ്കിലും നമ്മുടെ ഈ തലമുറ നിർവഹിയ്ക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന പൊതു മുതൽ സത്യത്തിൽ ഏറ്റവുമധികം പ്രയോജനപ്പെടുന്നത് സാധാരണക്കാരനാണെന്ന സത്യം എപ്പോഴും ഓർമ്മിയ്ക്കപ്പെടേണ്ടതാണ്. റേഷൻ ഷോപ്പും സർക്കാർ ആശുപത്രിയും സ്കൂളും കോളേജും ബസ്സും, ട്രെയിനും, വൈദ്യുതിയും വെള്ളവുമെല്ലാം ഈ പൊതുമുതലിൽ‌പ്പെടും. ഭയാനക പണക്കാർക്ക് അവരുടെ ജുഗുപ്സാവഹമായ ധന സമൃദ്ധിയാൽ പൊതുവായതൊന്നുമില്ലെങ്കിലും യാതൊരു കുഴപ്പവുമില്ലെന്ന അഹന്തയുടെ കൊടി പറപ്പിയ്ക്കാം.പക്ഷെ, നമ്മൾ സാധാരണക്കാർക്ക് പൊതുമുതൽ ജീവിതം നിലനിർത്തുവാൻ അത്യാവശ്യമായ വില പിടിച്ച സ്വത്താണ്. അതുകൊണ്ട് എന്തു വിലകൊടുത്തും നാം അവയെ സംരക്ഷിയ്ക്കേണ്ടതുണ്ട്.





87 comments:

അന്ന്യൻ said...

എലാവരും ഇതുപോലെ മാറി ചിന്തിക്കട്ടെ...

Anurag said...

ആര്‍ക്കും സംരക്ഷിക്കാന്‍ ഇപ്പോള്‍ താല്പര്യമില്ലാത്ത ഒരു കാര്യമല്ലെ പൊതുമുതലിന്റേത് ,എഴുത്ത് എപ്പോഴത്തെയും പോലെ നന്നായി ആശംസകള്‍

Junaiths said...

എച്മു, സത്യസന്ധമായ ഒരവലോകനം..പല തരം ആൾക്കാരെ കാണിച്ചു തരുന്ന,പഠിപ്പിച്ചു തരുന്ന അധ്യാപകർ തന്നെയാണു യാത്രകൾ..പൊതുമുതൽ നാമോരോരുത്തരുടേയും ആണെന്ന തിരിച്ചറിവുകൾ മാത്രം മതി അവയെ സംരക്ഷിക്കാൻ, പക്ഷെ അവ എന്നുണ്ടാകുമെന്നതു മാത്രമാണു എന്നും നിലനിൽക്കുന്ന വെറും സാധാരണമായ ചോദ്യം..ആ ചോദ്യം എന്നും അങ്ങനെ തന്നെ കാണുകയും ചെയ്യും..

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ മെയില്‍ വന്ന ഉടനെ വായിച്ചു. നല്ല പോസ്റ്റ്. പൊതു മുതല്‍ എന്നു പറയുന്നത് നമ്മുടെ തന്നെ മുതലാണെന്നുള്ളത് മനസ്സിലാക്കി കൊടുക്കാനുള്ള കാര്യം ഒരു വിഷയം തന്നെ ആക്കി ചെറിയ ക്ലാസ്സു തൊട്ടേ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണം എന്നാണെന്‍റ പക്ഷം. അഭിനന്ദനങ്ങള്‍.

mini//മിനി said...

നല്ല ചിന്തകൾ

സ്മിത മീനാക്ഷി said...

പൊതുമുതല്‍ എന്നാല്‍ നശിപ്പിക്കാനും തോന്നിയ പോലെ ഉപയോഗിക്കാനുമാണെന്ന പൌരബോധം നമ്മുടെ ജനാധിപത്യ രാഷ്ട്രെഅത്തിന്റെ പൈതൃകമാണ്,സമരങ്ങളില്‍ അവ കൈകാര്യം ചെയ്യുന്നതു കണ്ടിട്ടില്ലേ, അടിച്ചു തകര്‍ക്കുക, കത്തിക്കുക അങ്ങനെ സംഘടിത കലാപരിപാടികള്‍ .. പിന്നെ തനിച്ചു ചെയ്യാനാകുന്നത് അപ്പപ്പൊ തോന്നന്ന പോലെ.. എച്മൂ, നല്ല പ്രതികരണം .

ജന്മസുകൃതം said...

പൊതുമുതല്‍ എന്നതിനു ആര്‍ക്കും തോന്ന്യപടി ഉപയോഗിക്കാവുന്നത് എന്ന അര്‍ത്ഥം വന്നുപോയി .കെട്ടിയ പെണ്ണിനെ എടുത്തിട്ടടിക്കുന്ന മദ്യപന്റെ നയം തന്നെ.പ്രതിഷേധിക്കുന്നവനെ പരിഹസിക്കുന്ന പ്രത്യേക സ്വഭാവ വൈകൃതം കൂടി ആകുമ്പോള്‍ എല്ലാം തികഞ്ഞു.
എച്മു.....നന്നായി അവതരിപ്പിച്ചു എന്ന് എടുത്തു പറയേണ്ടല്ലോ.
ആശംസകളോടെ ,

മണ്ടൂസന്‍ said...

അസഹിഷ്ണുത, പൊതുമുതലുകളോട് ജനങ്ങൾക്ക് ബഹുമാനമില്ലായ്മ എന്നിവ ഇവിടെ മാത്രമെ ഇത്ര കൂടിയ അളവിൽ കാണാൻ കഴിയൂ. അതിന് നമുക്കുള്ള പ്രതിഷേധം ഇങ്ങനെ ബ്ലോഗ്ഗുകൾ എഴുതി തീർക്കാം. മറ്റുള്ള സാധാരണമായി ജിവിക്കുന്നവരോ ? അവരെങ്ങനെ തീർക്കും ? നന്നായെഴുതി. ആശംസകൾ.

കൈതപ്പുഴ said...

എഴുത്ത് എപ്പോഴത്തെയും പോലെ നന്നായി ആശംസകള്‍

പ്രയാണ്‍ said...

രക്തം തിളപ്പിച്ചു എച്മു..... ഇതേ അഹങ്കാരം ത്തന്നെയാണ് സമരങ്ങളിലും ഹര്‍ത്താലുകളിലും കാണാന്‍ കഴിയുന്നത്.... നശിപ്പിക്കുതെന്തും ഇതര പാര്‍ട്ടിക്കാരുടേതാണെന്ന മനോഭാവത്തോടെയാണ് പൊതുമുതലുകള്‍ അപ്പോള്‍ നശിപ്പിക്കപ്പെടുന്നത്...... ഒരിക്കല്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നിങ്ങള്‍ക്കെന്താ നിങ്ങളുടേതൊന്നും നശിപ്പിച്ചില്ലല്ലോ എന്ന മറുപടി ആണ് കിട്ടിയതു. നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് നമുക്ക്തന്നെ തിരിച്ചു നല്‍കപ്പെടുന്ന സൌകര്യങ്ങളാണ് ഇവയെല്ലാം എന്നത് മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നതാണ് നമ്മുടെ രാജ്യത്തിന്റെ ശാപം.

SIVANANDG said...

ഇത്തരത്തിലുള്ള നിരവധി ചൂണ്ടിക്കാണിക്കലുകള്‍ ദിനം പ്രതി വിവിധ മാധ്യമങ്ങളിലും മറ്റും വരുമ്പോള്‍ എല്ലാവരും പറയും തുടക്കമാകട്ടെന്ന്! പക്ഷെ നേരത്തോടു നേരം കഴിയുമ്പോഴേക്കും അത് മറക്കും.
കഴിയുന്നതും എല്ലാവരും പിന്തുടരുവാന്‍ ശ്രമിക്കുക.

ശ്രീ said...

" പൊതു മുതലുകളോടുള്ള ഈ അനാദരവ് പുതിയ തലമുറയിലെങ്കിലും മാറണം. അതിന് അവരെ പ്രേരിപ്പിയ്ക്കേണ്ട ചുമതലയെങ്കിലും നമ്മുടെ ഈ തലമുറ നിർവഹിയ്ക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന പൊതു മുതൽ സത്യത്തിൽ ഏറ്റവുമധികം പ്രയോജനപ്പെടുന്നത് സാധാരണക്കാരനാണെന്ന സത്യം എപ്പോഴും ഓർമ്മിയ്ക്കപ്പെടേണ്ടതാണ്."

വലരെ ശരിയാണ്, ചേച്ചീ.

ajith said...

Zindabad

ഭാനു കളരിക്കല്‍ said...

നാം ദേശസ്നേഹികള്‍ ആണെന്ന വിലയിരുത്തലില്‍ ആണ് എച്ചുമുവിനു തെറ്റുപറ്റിയത്. എല്ലാവരും സ്വാര്‍ഥര്‍ ആണ്. അതാണ്‌ അടിസ്ഥാന സ്വഭാവം. സ്വന്തം സുഖത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ആണ് മനുഷ്യരെല്ലാരും. തന്റെ സുഖത്തിനു എതിരാകുന്നവനെ ഏത് കള്ളിയില്‍ പെടുത്തി അപകടപ്പെടുത്താം എന്നാണ് ആലോചനകള്‍ മുഴുവന്‍. ദേശസ്നേഹം എന്നത് ഒരു ആശയമാണ്. അത് ഒരു അപൂര്‍വ്വ കാലഘട്ടത്തില്‍ മാത്രം പ്രകാശമാന മാകുന്ന ആശയം മാത്രമാണ്.

സമരങ്ങള്‍ അതിന്റെ ഭാഗമായ പൊതുമുതല്‍ നശിപ്പിക്കല്‍ ഒക്കെ സംഭവിക്കുന്നത്‌ രോക്ഷത്തിന്റെ തലത്തില്‍ ആണ്. വീട്ടിലെ പാത്രങ്ങള്‍ തല്ലി പൊട്ടിച്ച് അരിശം തീര്‍ക്കുന്ന കുടുംബ നാഥയെയും നാഥനേയും കണ്ടിട്ടില്ലേ. പൊതുമുതല്‍ നശിപ്പിക്കുന്ന കോടികളുടെ അഴിമതികള്‍ നടക്കുന്ന മഹാരാജ്യമാണ്‌ നമ്മുടേത്‌. പാവം സമരക്കാരെ വെറുതേ വിട് എച്ചുമു. വികെ എന്റെ പയ്യനില്‍ ചോദിക്കുന്നില്ലേ, എത്റ ലക്ഷം മറിച്ചു? ലക്ഷോ??? താന്‍ എവിടെന്നാടോ വരണേ, കോടി കോടി എന്നു കേട്ടിടുണ്ടോ? :)

തറവാടി said...

Positive thoughts, keep going.

Kaippally said...

ഇന്ത്യൻ റെയിൽവേ പോലെയൊരു മഹാൽഭുതം ലോകത്തെങ്ങുമില്ലത്രെ! വെറും കണക്കുകൾ മാത്രമുദ്ധരിച്ചാൽ പോലും അതങ്ങനെയാണ്.

United States, Russia, China ഒക്കെ കടലിൽ മുങ്ങിപ്പോയെ?

Shaf said...

nalla cintahkal

Areekkodan | അരീക്കോടന്‍ said...

അതെ...ദീര്‍ഘദൂര യാത്രകള്‍ പലതും നമ്മെ പഠിപ്പിക്കുന്നു, ഉണര്‍ത്തുന്നു.

Arif Zain said...

സ്വാതന്ത്ര്യം എന്നത് ദുരുപയോഗം ചെയ്യാനുള്ള സ്വാതന്ത്ര്യമായി തെറ്റിദ്ധരിച്ച് അതിന് വേണ്ടി കയ്യും കലാശവും കാണിച്ച് വേണ്ടിവന്നാല്‍ യുക്തി പോലും അവതരിപ്പിച്ച് കാല് മേലെ വെക്കാന്‍ ശ്രമിക്കുന്നവരാണ് പൊതുവേ പൊതുജീവിതം ദുസ്സഹമാക്കുന്നത്. സാമൂഹ്യ ബോധമുള്ള നല്ല പോസ്റ്റ്‌.

Abdulkader kodungallur said...

ഹൃദയപൂര്‍വ്വം പറയട്ടെ ...വളരെ നന്നായിരിക്കുന്നു . ഓരോ പൌരനും സമൂഹത്തോടുള്ള പ്രതിബദ്ധത ഓര്‍മ്മപ്പെടുത്തുന്ന ലേഖനത്തിലൂടെ എച്ചുമുക്കുട്ടി എന്ന എഴുത്തുകാരി ദേശ സ്നേഹവും , സാമൂഹിക പ്രതിബദ്ധതയും തുളുമ്പുന്ന മാനുഷിക ധര്‍മ്മത്തിന്റെ , മൂല്യങ്ങളുടെ ഉത്തുംഗതയില്‍ നില്‍ക്കുന്നു . പെണ്ണെഴുത്തിനെക്കുറിച്ച് വിലപിക്കുന്നവര്‍
ഈ ചെറു ലേഖനത്തിന്റെ കരുത്ത് മനസ്സിലാക്കട്ടെ . ഭാവുകങ്ങള്‍.
.

ഒരു ദുബായിക്കാരന്‍ said...

നല്ല ചിന്തകള്‍.........,......

കൊച്ചു കൊച്ചീച്ചി said...

എച്ച്മുവിന്റെ ലേഖനവും ഭാനുവിന്റെ മറുകുറിപ്പും കേമമായി.

എനിക്ക് യാത്രയില്‍നിന്ന് ഒന്നും പഠിക്കാന്‍ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ ടൂ ടയര്‍ ഏസിയിലാണ് യാത്രചെയ്തത്.

Irshad said...

പൊതുമുതലിനോടും പൊതുമേഖലയോടും നാം കാണിക്കുന്ന അവജ്ഞകളാണ് അവയുടെ നാശത്തിലും പിന്നെ സ്വകാര്യ വല്‍ക്കരണത്തിലേക്കും നമ്മളെത്തന്നെ തള്ളി വിടുന്നതു.

നന്നായിരിക്കുന്നു. ആശംസകള്‍

ശ്രീനാഥന്‍ said...

എത്രയോ യാത്രകളിൽ നാം ആ ബർത്തുകാരനെ കണ്ടിരിക്കുന്നു! പൊതുമുതൽ എല്ലാവർക്കും നശിപ്പിക്കാനുള്ള വസ്തുവും. നല്ല ലേഖനം!

jayanEvoor said...

നല്ല ലേഖനം.
എങ്കിലും എച്ച്മൂ...

കലിയാണ് കാലം!
ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.
ജീവിച്ചുപോകാൻ സാ‍മം, ദാനം, ദണ്ഡം, ഭേദം... എല്ലാം വേണം!

pournami said...

athey pothumuthal enthanu ennum arkkum ariyilla ennal anyante muthal nokkan ariyumthaanum

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല ഒരു ലേഖനം. എചുമുടെ ഭാഷയിലായപ്പോൾ അതിഗംഭീരം...

വിഷയത്തെക്കുറിച്ചു ഒന്നും പറയാൻ എനിക്കു കഴിവില്ല അറിയുകയും ഇല്ല.ദൈവത്തിന്റെ സ്വന്തം നാടിനെയും ആ നാട്ടിൽ നമ്മൾ ഉൾപ്പെട്ട മഹാത്മാക്കളെയും ഓർത്ത് ലജ്ജിക്കുന്നു,ദു:ഖിക്കുന്നു.

yousufpa said...

യാത്ര വലിയ ഗുരുവാണെന്ന്‍ മുഹമ്മദ്‌ നബി പഠിപ്പിച്ചിരിക്കുന്നു. നാം മലയാളികള്‍ (മലം കോരികള്‍ * ) അന്യരാജ്യങ്ങളില്‍ പോയാല്‍ ,അവിടുത്തെ ജനങ്ങളേക്കാള്‍ കൂടുതല്‍ നിയമങ്ങള്‍ പാലിക്കുന്നവരും ജാഗരൂകരുമാണ് .അന്യനാട്ടില്‍ എന്തും ചെയ്യും.സ്വന്തം നാട്ടില്‍ നിയമലംഘനങ്ങളില്‍ ഗിന്നസ് റെക്കോര്ഡ് സ്ഥാപിക്കുവാന്‍ മുന്പന്തിയിലുമാണ്.
*ഗള്‍ഫ് മലയാളികളെ മലംകോരികള്‍ എന്നാണ്‌ എന്റെ ഭാര്യാപിതാവ് വിളിച്ചിരുന്നത്.അദ്ദേഹം സായിപ്പ് അറേബ്യ ഭരിക്കുന്ന കാലത്ത് അവിടെ ലോഞ്ചില്‍ എത്തപ്പെട്ട വ്യക്തിയാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ അത്രമാത്രം കൈപുററതാണ് മലയാളികളാല്‍ .

കൊമ്പന്‍ said...

ഈ രാജ്യ സ്നേഹം രാജ്യ സ്നേഹം എന്നു പറയുന്നത് ഒരു ശരാ ശരി ഇന്ത്യ ക്കാരനെ സംബന്ധിച്ചടത്തോളം ക്രിക്കെ റ്റ് കളി നടക്കുമ്പോയും യുദ്ധം നടക്കുമ്പോയും മാത്രം മനസ്സിലേക്ക് ഓടി എത്തുന്ന ഒരു വികാരം ആണു അതിനും അപ്പുറം നമ്മുടെ രാഷ്ട്ര നായകര്‍ ക്ക് ഇങ്ങനെ ഒരു സംഗതി മരുന്നിനു പോലും മനസ്സില്‍ ഇല്ല ഉണ്ടാവുകയും ഇല്ല
എച്മു പ്രസക്തമാണ് നിങ്ങളെ വാക്കുകള്‍ പക്ഷെ ഇതൊന്നും ചെവി കൊള്ളാന്‍ ആളുകള്‍ തയ്യാറാകുന്നില്ല എന്നതാണ് സന്കെ ടം

വീകെ said...

“നമ്മൾ സാധാരണക്കാർക്ക് പൊതുമുതൽ ജീവിതം നിലനിർത്തുവാൻ അത്യാവശ്യമായ വില പിടിച്ച സ്വത്താണ്. അതുകൊണ്ട് എന്തു വിലകൊടുത്തും നാം അവയെ സംരക്ഷിയ്ക്കേണ്ടതുണ്ട്.“

നല്ല സന്ദേശമാണ് നൽകിയത്. ഇതൊന്നും അറിയാത്തവരല്ല പൊതുജനം. എന്നിട്ടും ചെയ്യുന്നുണ്ടെങ്കിൽ ‘പേടിയില്ല്ലായ്മ’ തന്നെ കാരണം. നല്ല ശീലങ്ങൾ നാമിനിയും പരിശീലിക്കേണ്ടിയിരിക്കുന്നു.
ആശംസകൾ...

ChethuVasu said...

നമുക്ക് എന്തെകിലും നശിപ്പിച്ചല്ലേ പറ്റൂ .. അപ്പോള്‍ പിന്നെ പൊതുമുതല്‍ അല്ലാതെ സ്വന്തം മുതല്‍ നശിപ്പിക്കാനോക്കുമോ ! ഇത് നല്ല കഥ ! ഇല്ലെങ്കിലും "അടിച്ചു പൊളിച്ചു " ജീവിക്കുന്ന ഒരു സമൂഹം അല്ലെ നമ്മുടെ ! കറക്റ്റ് അല്ലിയോ .. :-)

ചിന്തോദ്ദീപകവും സാമ്ഫ്യ പ്രസക്തവും ആയ പോസ്റ്റ്‌ . ആശംസകള്‍ HMu .!
..!

പട്ടേപ്പാടം റാംജി said...

ആ..എന്തെങ്കിലുമാകട്ടെ എന്ന ഭാവം മാറേണ്ടിയിരിക്കുന്നു, മാറ്റേണ്ടിയിരിക്കുന്നു.

mirshad said...

ഏതോ ഒരു ബ്ളോഗ് പോസ്ഠിനു കണ്ട കമന്റ് ഓര്‍മ്മ വരുന്നു.. അവനവനിസത്തില്‍ ഡോക്റ്ററേറ്റ് എടുക്കുന്ന മലയാളി ...

അവകാശങ്ങള്ക്ക് വേണ്ടി കടമകളെ മറക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു..........
പൊതുമുതല് സംരക്ഷണം തന്റെ കടമയാണെന്നോര്‍ക്കാതെ അവകാശങ്ങള്‍ക്ക് വേണ്ടി അവ തകര്‍ക്കുന്നു ...

Manoraj said...

പൊതുമുതലിന്റെ മൂല്യം നമ്മള്‍ മനസ്സിലാക്കണമെങ്കില്‍ പൊതുമുതല്‍ എന്ന സമ്പ്രദായം ഇല്ലാതാവണം എന്ന അവസ്ഥയാണ് ഇപ്പോള്‍. ഒന്ന് ചിന്തിക്കൂ. കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഒരു ഏകീകരിച്ച ടിക്കറ്റ് നിരക്കുമില്ലെങ്കില്‍ നാളെ രാവിലെ നിരത്തിലിറങ്ങുന്ന നമ്മളോരോരുത്തരും സെന്റ്.ജോര്‍ജ്ജും ശ്രീഗുരുവായൂരപ്പനും അരഫയും ഗോഡ്സ് ഓണ്‍ കണ്‍‌ട്രി എന്നുമൊക്കെ പേരുള്ള ഓരോരോ പ്രൈവറ്റ് ബസ്സുകളുടെ ഓണര്‍മാര്‍ തീരുമാനിക്കുന്ന കുത്തഴിഞ്ഞ ടിക്കറ്റ് നിരക്ക് കൊടുക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകുമ്പോള്‍.. ഇലക്ട്രിസിറ്റി ബോര്‍ഡിന് പകരം റിലയന്‍സും ബിര്‍ലയും ടാറ്റായും പോലുള്ള വ്യവസായ ഭീമന്മാര്‍ കറന്റ് വില്പന തുടങ്ങിയാല്‍ രാത്രിയില്‍ ഉള്‍പ്പെടെ റോഡിലിറങ്ങുവാന്‍ അംബാനിക്കും ജെ.ആര്‍.ഡൊ റ്റാറ്റാക്കും ടോള്‍ കൊടുക്കേണ്ട അവസ്ഥ വരുമ്പോള്‍.... ഇങ്ങിനെയൊക്കെയുള്ള അധികം താമസിയാതെ നമ്മളായി തന്നെ ഉണ്ടാക്കിയെടുക്കാന്‍ പോകുന്ന ഈ ഒരു അവസ്ഥയിലേക്ക് എത്തുമ്പോഴേ നമ്മളൊക്കെ പഠിക്കൂ...
നല്ല ലേഖനം.. വ്യക്തമായി എച്മു എല്ലാം പ്രതിപാദിച്ചിട്ടുണ്ട്..

Typist | എഴുത്തുകാരി said...

എല്ലാവരും ഇതൊക്കെ മനസ്സിലാക്കി പ്രവർത്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

vettathan said...

പൊതുമുതല്‍ മാത്രമല്ല ആരുടെമുതല്‍ ഉപയോഗിക്കുന്നതിലും മാന്യത വേണം.അത് ചെറുപ്പത്തില്‍ കുടുംബത്തില്‍ നിന്നു പരിശീലിക്കണം.ആ പരിശീലനം കിട്ടാത്തവര്‍ മറ്റുള്ളവരുടേത് എന്തും ചവുട്ടി അരയ്ക്കും.

Cv Thankappan said...

വൈരാഗ്യം തീര്‍ക്കാന്‍ വിരോധിയുടെ
മുതല്‍ നശിപ്പിക്കാന്‍ ശ്രമം നടത്തുന്നവന്‍റെ
ദുഷ്ടബുദ്ധിയോടെയാണ് ഇന്ന് പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നത്.
ഭരിക്കുന്നവര്‍ എതിര്‍കക്ഷി രാഷ്ട്രീയ
ക്കാരുടെ ശത്രുവാണ്‌..,ശത്രുവിന്‍റെ
മുതല്‍ നശിക്കട്ടെ,കഷ്ടപ്പെടട്ടെ,
ചക്രശ്വാസം വലിക്കട്ടെ.രാഷ്ടീയതിമിരം
ബാധിച്ച അറിവുകുറഞ്ഞഅണികള്‍ക്കും
ഇച്ചിരിപോന്നവര്‍ക്കും സംഘടനകൊണ്ട്
ശക്തിപ്രാപിച്ചവര്‍ക്കും ബോധവത്കരണം നടത്തണം.അറിവും,
വിവരവും,പക്വതയും,പരിചയവും,
വിവേകശാലികളുമായ നേതാക്കള്‍
ഉണ്ടാവണം.സര്‍ക്കാര്‍ജോലി ലഭിച്ചാല്‍
വേതനം ജന്മാവകാശമാണെന്ന അല്പം
ചിലരുടെ ധാരണമാറ്റി ആത്മാര്‍ത്ഥതയും
,സത്യസന്ധതയും ഉള്ള ഉദ്ദ്യോഗസ്ഥര്‍
നൂറുശതമാനം ആവണം.
ഖജനാവിലേക്ക് എത്തുന്ന പണം
എവിടുന്നാണെന്ന് മനസ്സിലാക്കണം?!!
ആ ബോധം എല്ലാവരിലും അങ്കുരിച്ചാല്‍ രക്ഷപ്പെട്ടു.
നല്ല ചിന്തകള്‍ക്ക് നന്ദി.
ആശംസകള്‍

Anil cheleri kumaran said...

യാത്രകളെപ്പറ്റി തുടങ്ങി പൊതു മുതലിനെപ്പറ്റി പറഞ്ഞു. യാ‍ത്രകളെപ്പറ്റി എപ്പോഴാ.. :)

Pradeep Kumar said...

പൊതുമുതല്‍ സംരക്ഷിക്കപ്പെടണം എന്ന ആശയത്തിന് ഒരുപാട് പഴക്കമുണ്ട്..... പറഞ്ഞു പഴകിയ വിഷയമാണ്....

പൊതുമുതല്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ഉത്തരവാദിത്വം സാധാരണ ജനങ്ങളുടേതു മാത്രമാണെന്ന ഒരു ആശയം ലേഖനത്തില്‍ ഉണ്ട് എന്നു തോന്നി. സമരമുഖങ്ങളില്‍ തകര്‍ക്കപ്പെടുന്ന പൊതുമുതലിന്റെ എത്രയോ ഇരട്ടിയാണ് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരുകളാല്‍ തന്നെ നശിപ്പിക്കപ്പെടുന്ന പൊതുമുതലിന്റെ അളവ് എന്നത് കല മറന്നു പോവുന്നു.... അതുകൂടി ഈ ലേഖനത്തിന്റെ പരിധിയില്‍ വരേണ്ടതായിരുന്നു ...

കല പറയുന്നത് :" അതുപോലെ സ്വകാര്യ മുതലുകളോടുള്ള ആർത്തിയും ആവേശവും ബഹുമാനവുമാകട്ടെ ചികിത്സയില്ലാത്ത ഒരു മനോരോഗം പോലെ ദിനം പ്രതി കൂടി വരികയും ചെയ്യുന്നു. സർക്കാർ സംവിധാനങ്ങളെ പുച്ഛിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്യുന്നതു പോലെ സ്വകാര്യ മുതലുകളെ നമ്മൾ നശിപ്പിയ്ക്കില്ല. വില കൂടിയ കാറിനോടും ആ കാറിൽ പോകുന്നവനോടും, അവൻ കള്ളക്കടത്തുകാരനായാലും കരിഞ്ചന്തക്കാരനായാലും നമുക്ക് ആദരവാണ് ബഹുമാനമാണ്, ആന വണ്ടിയോടും അതിൽ പോവുന്ന, സാധാരണക്കാരനോടും കടും പുച്ഛവും പരിഹാസവും.”

ഇതു പറഞ്ഞുകൊണ്ട് കല വിരല്‍ ചൂണ്ടുന്നത് എങ്ങോട്ടാണ്..... നമ്മൾ എന്നു പറഞ്ഞതു കൊണ്ട് ഉറപ്പാണ് ആ വിരല്‍ ചൂണ്ടുന്നത് ഞാനും കലയുമൊക്കെ ഉള്‍പ്പെടുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ജനവിഭാഗത്തിനു നേരെ അല്ലെ.... നമ്മള്‍ അങ്ങിനെ ആണോ... ഒന്ന് ആലോചിച്ചു നോക്കുക....

സത്യത്തില്‍ സമൂഹത്തിലെ ഉപരിവര്‍ഗഘടനയെ എക്കാലവും സംരക്ഷിച്ചു പോരുന്നത് ആരാണ്.... കല പറയുമ്പോലെ അവരോട് അസൂയ മൂത്ത സാധാരണക്കാരാണോ.... - ബാലിശമാണ് ഈ നിരീക്ഷണം എന്നു പറഞ്ഞു കൊള്ളട്ടെ...

ഇത്രയും പറഞ്ഞതില്‍ നിന്നും ഞാന്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് അനുകൂലമായ ഒരു നിലപാടുകാരന്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്.... ഇതുപോലൊരു ലേഖനം പറഞ്ഞു പഴകിയ ചില ഉപരിപ്ലവമായ കാര്യങ്ങളില്‍ ഒതുങ്ങിപ്പോയതു കൊണ്ട് പറഞ്ഞതാണ്.പ്രസക്തമായ പലതും ഒഴിവാക്കി പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതിന്റെ ഇരകളെത്തന്നെ കുറ്റവാളികള്‍ ആക്കുകയും ചെയ്തു..

മികച്ച ലേഖനം - സംശയമില്ല – ആശയത്തോടുള്ള ചെറിയ വിയോജിപ്പു മാത്രമാണ് ഞാന്‍ പ്രകടിപ്പിച്ചത്...

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

'പൊതു' എന്ന് വിളിപ്പെരുള്ളതൊക്കെ നമുക്ക് അരിശം തീര്‍ക്കാനുള്ള വസ്തുവകകള്‍ ആണ് !!
ആര്‍ക്കും ചേതം ഒന്നുമില്ലല്ലോ ? ഹര്‍ത്താല്‍ എന്നും സമരം എന്നും പറഞ്ഞു ബസ്സും കാറും കത്തിക്കുന്നവന്‍ സ്വന്തം ബൈക്കിനു ഒരു പോറല്‍ പോലും പറ്റുന്നത് സഹിക്കില്ല .. നിയമം കര്‍ശനമാക്കിയാലെ ഇതിനൊക്കെ പരിഹാരം ഉണ്ടാകൂ , ലേഖനം എഴുതിയിട്ടോ , കഥ എഴുതിയിട്ടോ , കവിത എഴുതിയിട്ടോ ഒരു കാര്യവുമില്ല .. അവന്റെ നാറുന്ന ഷൂ മനുഷ്യരുടെ മീതെ തന്നെ കിടക്കും ..

keraladasanunni said...

ഒരു ബസ്സ് യാത്രയില്‍ മദ്ധ്യ വയസ്ക്കയായ ഒരു സ്ത്രീ വെറ്റില മുറുക്കി നീട്ടിയൊരു തുപ്പ്. പുറകിലിരുന്ന പലരും ചുവന്ന ചായത്തില്‍  അഭിഷേകം. ചിലര്‍ ചാടിയെണീട്ട് ദേഷ്യപ്പെട്ടു. അന്ന് അവര്‍ തമിഴില്‍ പറഞ്ഞതും " കാശു
കൊടുത്ത് ടിക്കറ്റ് വാങ്ങിയാണ്‍ പോകുന്നത് " എന്നാണ്. ഇതാണ് ആളുകളുടെ മനോഭാവം.

കുഞ്ഞൂസ് (Kunjuss) said...

പൊതുമുതല്‍ എന്നത് നമ്മുടെ സ്വന്തം മുതല്‍ തന്നെയാണെന്ന് നാം മനസിലാക്കാത്ത കാലത്തോളം ഇതിങ്ങിനെ തുടര്‍ന്നു കൊണ്ടിരിക്കും... ഈ അവബോധം ചെറിയ ക്ലാസ്സില്‍ മുതല്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കേണ്ടിയിരിക്കുന്നു...

Echmukutty said...

ആദ്യം വന്ന അന്ന്യന് ആദ്യമേ നന്ദി.
അനുരാഗ്,
ജുനയിത്,
കുസുമം,
മിനി,
സ്മിത,
ലീല ടീച്ചർ,
മണ്ടൂസൻ,
കൈതപ്പുഴ,
പ്രയാൺ എല്ലാവർക്കും നന്ദി ഇനിയും വരിക.

ramanika said...

nalla chinthakal

very well said!

khaadu.. said...

ഇത് ഇത്ര വരെ എത്തിച്ചതും നമ്മള്‍... ഇനി ഇത് മാറ്റെണ്ടതും നമ്മള്‍...
മാറട്ടെ... എല്ലാരും മാറി ചിന്തിക്കുന്ന ഒരു കാലം സ്വപ്നം കാണാം... ആ സ്വപ്നം സഫലമാവട്ടെയെന്നും ആഗ്രഹിക്കാം.. അപ്പോഴെക്കെ ഉള്ളില്‍ നമ്മള്‍ നമ്മോടു തന്നെ പറയും ..''ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് ''...

എഴുത്തു നന്നായി..
നന്മകള്‍..

Echmukutty said...

ശിവാനന്ദ്,
ശ്രീ,
അജിത് എല്ലാവർക്കും നന്ദി.
ഭാനു, നാം ദേശ സ്നേഹികൾ ആണെന്നല്ലല്ലോ ഞാൻ എഴുതിയത്,അങ്ങനെയാണ് വെപ്പ് എന്നാണ്. അതൊരു സങ്കൽ‌പ്പം മാത്രമാണെന്നും യഥാർത്ഥത്തിൽ അതില്ലെന്നുമാണ് ഞാൻ സൂചിപ്പിയ്ക്കാൻ ശ്രമിച്ചത്. അടുത്ത വാചകവും നമ്മുടെ വാഴ്ത്തപ്പെടുന്ന ദേശസ്നേഹത്തിന്റെ പൊള്ളത്തരത്തെക്കുറിയ്ക്കുന്നതാണെന്നാണ് എന്റെ വിശ്വാസം.ആ ഉദ്ദേശത്തിലാണ് ഞാൻ എഴുതിയതും...അത് വ്യക്തമാകുന്നില്ലെങ്കിൽ എഴുത്ത് ശരിയായില്ല എന്നർത്ഥം.
സമരക്കാർ മാത്രമാണ് പൊതുമുതൽ നശിപ്പിയ്ക്കുന്നതെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. സാധാരണക്കാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെ.....നയപരിപാടികൾ നടപ്പിലാക്കുന്ന ഗവണ്മെന്റ് വരെ.....വെള്ളം , വൈദ്യുതി, വിദ്യഭ്യാസം, ആശുപത്രി, റേഷൻ ഷോപ്പ് ഈ പൊതുമേഖലകളെ എല്ലാം പൊതുവല്ലാതാക്കിക്കൊണ്ടിരിയ്ക്കുന്ന ഈ അപകടം പിടിച്ച കാലത്ത് ഇതെല്ലാം സാധാരണക്കാരന് പ്രാപ്യമാകുന്ന പൊതുമുതലായില്ലെങ്കിലുള്ള അപകടമാണ് ഞാൻ പറയാൻ ശ്രമിച്ചത്. ഗവണ്മെന്റും അതിഭയാനക കോടീശ്വരന്മാരും പൊതു മുതൽ നശിപ്പിയ്ക്കുന്നതുകൊണ്ട് സമരക്കാർ അല്ലെങ്കിൽ ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാർ വരെ ചെയ്യുന്ന പൊതുമുതൽ നശിപ്പിയ്ക്കൽ സാരമില്ല എന്നു വെച്ചാൽ മതിയോ ഭാനു? വീട്ടിലെ പാത്രങ്ങൾ തല്ലിപ്പൊട്ടിയ്ക്കുന്ന പോലെയാണോ പൊതുമുതൽ നശിപ്പിയ്ക്കുന്നത്? നമുക്ക് കുറച്ചു കൂടി ഉത്തരവാദിത്തമുള്ള ജനതയായിക്കൂടെ? കാരണം പാവപ്പെട്ടവന് തന്നെയാണല്ലോ ഈ ഭാരം പിന്നെയും ചുമക്കേണ്ടി വരിക, സർക്കാരും പണക്കാരും കൂടി നശിപ്പിയ്ക്കുന്നതും സാധാരണക്കാർ നശിപ്പിയ്ക്കുന്നതും എല്ലാം താങ്ങേണ്ടതു ഭയാനക പാവപ്പെട്ടവൻ തന്നെയല്ലേ? ഇങ്ങനെയൊക്കെ ആലോചിച്ച് എഴുതിയ കുറിപ്പിൽ വേണ്ടത്ര വ്യക്തത വന്നില്ലെന്ന് എനിയ്ക്കിപ്പോൾ മനസ്സിലായി. എന്നാലും എന്റെ നിലപാട് ഒന്നു കൂടി വിശദീകരിയ്ക്കാൻ പരിശ്രമിച്ചതാണ്

പഥികൻ said...

പൊതു മുതലുകളോടുള്ള ഈ അനാദരവ് തുടങ്ങുന്നത് സഹജീവികളോടുള്ള കരുതലില്ലായ്മയിൽ നിന്നാണ്, ഞാൻ ഞാൻ എന്ന ഭാവത്തിൽ നിന്നാണ്. വിദ്യാഭ്യാസവും സമ്പത്തും കൂടുന്തോറും മനുഷ്യൻ കൂടുതൽ പ്രാകൃതനായി വരുന്നു !!!

Echmukutty said...

തറവാടിയ്ക്ക് നന്ദി.
ഇല്ല, നിഷാദ്. യു എസ് എ, റഷ്യ, ചൈന ഒന്നും കടലിൽ മുങ്ങിപ്പോയിട്ടില്ല. റെയിൽ വേയിൽ മാത്രമല്ല, കോടീശ്വരന്മാരുടെ എണ്ണത്തിന്റെ കണക്കിലും ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്.നമ്മുടെ ഇന്ത്യാമാഹാരാജ്യത്ത് ഒരു സാധാരണക്കാരന്റെ വരുമാനം ഒരു ഡോളറിൽ താഴെയായിരിയ്ക്കുമ്പോഴും ഇന്ത്യൻ റേയിൽ വേ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ്. ആ മഹാൽഭുതമാണ് ഞാൻ പറയാൻ ശ്രമിച്ചത്. സാധാരണക്കാരന് ആ പൊതു മുതൽ എത്ര മേൽ ആവശ്യമാണെന്ന് പറയുകയായിരുന്നു സുഹൃത്തേ!
ഷാഫിനു നന്ദി,
അരീക്കോടൻ വന്നതിൽ സന്തോഷം.
ആരിഫ്,
അബ്ദുൽഖാദർജി,
ദുബായിക്കാരൻ എല്ലാവരുടേയും നല്ല വാക്കുകൾക്ക് നന്ദി.
കൊച്ചുകൊച്ചീച്ചി പറഞ്ഞത് ശരിയാ. ഭാനൂന്റെ മറുപടി വായിച്ച് നല്ല അസ്സലായി വിരണ്ടു. ഒരു വിശദീകരണത്തിനു ശ്രമിച്ചിട്ടുണ്ട്. ശരിയാവുമോ ആവോ? വന്നതിൽ വലിയ സന്തോഷം കേട്ടോ.

Echmukutty said...

പഥികൻ,
ശ്രീനാഥൻ മാഷ്,
ജയൻ ഡോക്ടർ,
പൌർണമി,
ഉഷശ്രീ,
യൂസുഫ്പാ,
കൊമ്പൻ എല്ലാവരുടേയും അഭിപ്രായങ്ങൾക്ക് നന്ദി.

സായം സന്ധ്യ said...

യാത്രകള്‍ ഓര്‍മ്മകളാണ്..ചിന്തകളും..ഇത്തരത്തിലൊരു ചിന്ത നല്ല രീതിയില്‍ എഴുതി പ്രതികരിച്ചതിന് നന്ദി, കല...അഭിനന്ദങ്ങള്‍ ...

Prabhan Krishnan said...

ഇത്തരം ചില വായനകളിലൂടെങ്കിലും ഒരുവീണ്ടുവിചാരമുണ്ടാവട്ടെ..!

ആശംസകളോടെ..പുലരി

Sidheek Thozhiyoor said...

കാട്ടിലെ തടി ,തേവരുടെ ആന..വലിയടാവലി എന്ന മനോഭാവം മാറണം..എന്ന് മാറാന്‍ ?
നന്നായി പറഞ്ഞു എച്ചുമു.

ഇലഞ്ഞിപൂക്കള്‍ said...

പൊതുനിരത്തിലിറങ്ങുന്ന പെണ്‍കൊച്ചിനെ വരെ പൊതുമുതലായി കണ്ടുതുടങ്ങിയിരിക്കുന്നു പൊതുജനം.. നശിപ്പിക്കാന്‍ കൈ തരിക്കുന്നത് അപ്പോള് സ്വാഭാവികം..!! അഭിമാനപൂരിതമായില്ല അന്തരംഗമെങ്കിലും ചോരതിളയ്ക്കുന്ന ഞരമ്പുകളെന്നിലുമുണ്ടെന്നോര്‍ക്കാന്‍ ഈ നല്ല വായന സഹായിച്ചു.. നന്ദി എച്മു..

വി.എ || V.A said...

..’അല്ലാ സാറേ, ഈ ‘സ്വകാര്യം സ്വകാര്യം..’ എന്നാലെന്തോന്നാ? ‘എനിക്കിഷ്ടപ്പെട്ടത് ചെയ്യുകയും, വിചാരിക്കുന്നതൊക്കെ നേടുകയും’ ചെയ്യുമ്പോഴല്ലേ സ്വന്തം കാര്യമാകൂ. അതുതന്നെ ‘രാജ്യസ്നേഹി’കളും ചെയ്യുന്നത്. അത് എന്തൊക്കെയാണെന്നും ‘അതിനെന്തൊക്കെ’ ആവണമെന്നും നല്ലതുപോലെ പറഞ്ഞുവച്ചു. നേരത്തേ വായിച്ചിരുന്നുവെങ്കിലും വീണ്ടും വീണ്ടും വായിച്ചറിയാൻ യോഗ്യമായ എഴുത്ത്. അഭിനന്ദനങ്ങൾ......

ChethuVasu said...

തന്റെതല്ല എന്നാ തോന്നല്‍ ഉള്ളതുകൊണ്ടാണ് പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നത്‌ . എന്ത് കൊണ്ടാണ് 'തന്റെതല്ല' എന്നാ തോന്നല്‍ വരുന്നത് .. എവിടെ നിന്നാണ് അതിന്റെ വേരുകള്‍ വളരുന്നത്‌ ...മനസ്സിലാക്കാന്‍ അധികം കഷ്ടപ്പെടേണ്ട ... "താനും " - "അന്യനും " തന്നെ വിഷയം .. തന്റേതു അല്ലാത്ത എന്തും അന്യം - എന്തും .. ആ പൊതു മുതല്‍ ഭാതികം ആയിക്കൊള്ളണം എന്നില്ല .. യഥാര്‍ത്ഥത്തില്‍ ഭൌതികമല്ലാത്ത പൊതു മുതല്‍ ആണ് ഭൌതികമയതിനേക്കാള്‍ ആയിരം മടങ്ങ്‌ മൂല്യവതായി ഇരിക്കുന്നത് .. പൊതു മുതലിന്മേല്‍ ഉള്ള കയ്യെരലും, 'വേലി കെട്ടി' തനിക്കാക്കി/തന്റെ ആളുകള്‍ക്കാക്കി വളചെടുക്കലും സംഭവിക്കുന്ന ഒരു സമൂഹത്തില്‍ , മേല്‍ പറഞ്ഞ അദൃശ്യമായ പൊതു മുതലിന്റെ കാര്യത്തില്‍ വിശേഷിച്ചും , അത് പരസ്പര വിശ്വാസമില്ലയ്മയിലെക്കും - ട്രസ്റ്റ് ടെഫിസിറ്റ് - ലേക്കും നയിക്കും , അതിന്റെ തുടര്‍ ചലനങ്ങളും അനുരനനങ്ങളും ആണ് ഭൌതികവും ദൃശ്യവുമായ തലത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ . പക്ഷെ നമ്മള്‍ എല്ലായ്പ്പോഴും പ്രതികരിക്കുന്നത് സ്വാഭാവികമായും ഗോച്ചരമായത് ഇതു എന്നതിനോടാണ് - അതിനാധാരമായ , അന്തര്‍ലീനമായ , അദൃശ്യ മാനങ്ങളില്‍ വെളിച്ചം വീഴ്ത്തിയാലെ വിഷയത്തിന്റെ കാതലായ വശം നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ.. മഞ്ഞു മലയുടെ അഗ്രം മാത്രം കണ്ടു അഗോചരമായ അതിന്റെ യഥാര്‍ത്ഥ വലുപ്പത്തെ കുറിച്ച് , ആഴത്തെ കുറിച്ച് മനസ്സിലാക്കപ്പെടതിരിക്കുമ്പോള്‍ ,അതിനു നേരെ നീങ്ങുന്ന കപ്പലിന്റെ ഭാവി ഒട്ടും പ്രവച്ചനതീതമല്ല .

എച്മു വിന്റെ മുന്‍ ലേഖനങ്ങളും പോസ്റ്റുകളിലും സമൂഹം എന്ന ഫ്ലോട്ടിംഗ് മഞ്ഞു മലയുടെ ആഴങ്ങളിലെക്കും ,അവയെ നയിക്കുന്ന ദിയോഴുക്കുകളികെക്കും , പകല്‍ വെളിച്ചതില്‍ കാണാന്‍ കഴിയാത്ത ഇരുട്ട് മൂടിയ അന്തര്ഭാഗങ്ങളിലെക്കും തന്റെ പെന്‍ ടോര്‍ച്ചു ( പേന ടോര്‍ച് !! ഹ ഹ !) അടിച്ചു വെളിച്ചം വീശാന്‍ - അങ്ങനെ വായനക്കാരില്‍ ആത്മ വിശകലനത്തിന്റെ ബയോ സര്‍ക്യൂട്ടുകളില്‍ ചിന്തയുടെ വൈദ്യുത സ്ഫുലിംഗങ്ങള്‍ ഊര്‍ജ്ജ നഷ്ടം കൂടാതെ പ്രസരിപ്പിക്കുന്നതിനു സഹായിക്കാന്‍ തന്റേതായ ശ്രമിക്കുന്നതായി കണ്ടിട്ടുണ്ട് .. ആ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് കൂട്ടി വായിക്കേണ്ടതാണ് പ്രസക്തമായ ഈ ലേഖനവും എന്നാണ് എന്റെ അഭിപ്രായം ..

Echmukutty said...

വി കെ,
ചെത്ത് വാസു,
രാംജി,
മിർഷദ് എല്ലാവർക്കും നന്ദി.
മനുവിന്റെ അഭിപ്രായം വായിച്ച് ഞാൻ സന്തൊഷിയ്ക്കുന്നു. എന്റെ പ്രതിഭാ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഞാൻ എഴുതിയ ഈ കുറിപ്പ് ശരിയായ അർഥത്തിൽ മനു വായിച്ചതിൽ എനിയ്ക്ക് വലിയ സന്തോഷമുണ്ട്.
എഴുത്തുകാരിയ്ക്കും vettathan ഉം സി വി ചേട്ടനും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
യാത്രകളെപ്പറ്റിയും എഴുതണമെന്നുണ്ട്, കുമാരഗുരോ....സാധിയ്ക്കും ഒരിയ്ക്കൽ എന്ന് വിചാരിയ്ക്കുന്നു.

പള്ളിക്കരയിൽ said...

ചെന്നു പതിക്കുന്നത് ബധിരകർണ്ണങ്ങളിലയാൽ പോലും ഈ തക്തസത്യങ്ങൾ എത്ര വട്ടം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നാലും അധികമാവില്ല. അർഹിക്കുന്ന ഗൌരവത്തോടെ പറഞ്ഞു. നന്നായി.

Echmukutty said...

പ്രദീപ് എഴുതിയത് വായിച്ച് ഞാൻ വല്ലാതെ വേദനിച്ചു എന്ന് തുറന്ന് പറയട്ടെ. ഇത്ര അപകടകരമായ ഒരു സന്ദേശം ആ കൊച്ചുകുറിപ്പിൽ ഉണ്ടാവാമെന്നോർത്തപ്പോൾ സത്യമായും എന്റെ എഴുത്തിനെക്കുറിച്ച് വല്ലായ്മ മാത്രമായിത്തീർന്നു മനസ്സിൽ. ഞാൻ ഉദ്ദേശിച്ചതിനു തികച്ചും വിരുദ്ധമായ കാര്യങ്ങൾ അതിൽ കടന്നു കൂടിയെന്ന തോന്നലുളവാക്കിയതിൽ എനിയ്ക്ക് മനപ്രയാസമുണ്ട്. മേലിൽ കൂടുതൽ സൂക്ഷ്മമാകാൻ തീർച്ചയായും ശ്രമിയ്ക്കും.

സമരക്കാർ മാത്രമാണ് പൊതുമുതൽ നശിപ്പിയ്ക്കുന്നതെന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥപ്പടയും പൊതുമുതലിനെ വിലയില്ലാതെ കാണുന്നുണ്ട്, അതുകൊണ്ടാണ് അതി ഭയാനക പണക്കാർക്ക് പൊതുമുതൽ നശിപ്പിയ്ക്കാൻ അവസരം കിട്ടുന്നത്. സാധാരണക്കാരൻ പൊതുമുതലിനെ കൂടുതൽ സ്നേഹിയ്ക്കേണ്ടത് സംരക്ഷിയ്ക്കേണ്ടത്, അതിനു വേണ്ടി സമരം ചെയ്യേണ്ടത് അത് അവന്റെ വില പിടിച്ച സ്വത്തായതു കൊണ്ടാണ് എന്നൊക്കെയാ‍ണ് ഞാൻ പറയാൻ ശ്രമിച്ചത്. പണക്കാരന് അഹന്തയുടെ കൊടി പറപ്പിയ്ക്കാം എന്നാണ് എഴുതിയത്. മറ്റുള്ളവരുടേതെല്ലാം എടുത്തിട്ട് തനിയ്ക്കിതൊന്നും വേണ്ട, തന്റെ കൈയിൽ ധനമുണ്ട് എന്ന അഹന്തയുടെ കൊടി പണക്കാർ എന്നും പറപ്പിയ്ക്കാറുണ്ടല്ലോ. പൊതുവായതിനെയെല്ലാം വിലയിട്ട് സാധാരണക്കാരന് അപ്രാപ്യമാക്കുന്ന ആ അവസ്ഥയെ കിട്ടീട്ടുള്ള, ഇപ്പോൾ നിലവിലുള്ള പൊതുമുതലുകളെ നശിപ്പിയ്ക്കാ‍തെ തന്നെ പ്രതിരോധിയ്ക്കാനുള്ള ശ്രമം നമ്മൾ നടത്തേണ്ടേ എന്നാണ് എന്റെ ചോദ്യം.
ഒറീസ്സ്യിലെ മഹാന്ദി കുപ്പിവെള്ളക്കാർക്ക് തീറെഴുതിയ സംഭവത്തിൽ, ജനങ്ങൾ നദിക്കരയിൽ ഒത്തുകൂടി സമരം ചെയ്യുകയാണോ ശരി, അതോ നദിയിൽ നഞ്ചു കലക്കുന്നതാണോ ശരി എന്ന ചോദ്യമായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. റേഷൻ സംവിധാനം കുറ്റമറ്റതാക്കേണ്ടുന്ന സമരം നമ്മൾ സാധാരണക്കാർ ചെയ്യേണ്ടത് ഇപ്പോഴത്തെ റേഷൻ കടകൾ തീയിട്ടുകൊണ്ടാവണമോ?
സാധാരണക്കാരനെ സംബന്ധിച്ച് സമരം അനിവാര്യമാണ്. കാരണം വിജയ് മല്യ എന്ന തി ഭയാനക കോടീശ്വരന്റെ കടമാ‍ണ് നമ്മുടെ ഗവണ്മെന്റിനു പ്രശ്നം.കർഷകർ ആത്മഹത്യ ചെയ്യുന്നതല്ല. കുഞ്ഞുൺഗൾ പീഷകാഹാരമില്ലാതെ മരിയ്ക്കുന്നതല്ല. കിട്ടിയ അപൂർവം ചില്ലറ സൌകര്യങ്ങളെ നശിപ്പിച്ചുകൊണ്ടാവരുത് സാധാരണക്കാരൻ തന്റെ നില മെച്ചപ്പെടുത്തുന്നതിനാവശ്യമായ സമരം ചെയ്യേണ്ടതെന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. അതല്ല, സംവേദനം ചെയ്യപ്പെട്ടതെന്നതിൽ എനിയ്ക്ക് വലിയ ലജ്ജയുണ്ട്.
ഉപരിവർഗ്ഗ ഘടനയോട് സാധാരണക്കാരന് അസൂയയുണ്ടെന്നോ അവരാണ് ഉപരി വർഗത്തെ സംരക്ഷിയ്ക്കുന്നതെന്നോ ഞാൻ എഴുതിയിട്ടുണ്ടോ? ആ അർഥം വരുന്ന വാചകങ്ങൾ ഈ കുറിപ്പിലുണ്ടോ? ഇരകളെ കുറ്റവാളികൾ ആക്കുന്നുവെന്ന അർഥം കിട്ടുമോ ഈ കുറിപ്പിൽ.....

അങ്ങനെ ഞാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് എഴുതിക്കൊള്ളട്ടെ, മറ്റു മാർഗമൊന്നും ഇപ്പോൾ മുന്നിലില്ലാത്തതുകൊണ്ട്.....

ഇനിയും വായിയ്ക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറയുകയും ചെയ്യുമല്ലോ. എന്റെ ആശയങ്ങൾക്ക് കൂടുതൽ വ്യക്തത കൈവരുത്തുവാൻ ഈ അഭിപ്രായഭേദങ്ങൾ തീർച്ചയായും സഹായിയ്ക്കും

അനില്‍കുമാര്‍ . സി. പി. said...

"ഈ മനോഭാവം, പൊതു മുതലുകളോടുള്ള ഈ അനാദരവ് പുതിയ തലമുറയിലെങ്കിലും മാറണം. അതിന് അവരെ പ്രേരിപ്പിയ്ക്കേണ്ട ചുമതലയെങ്കിലും നമ്മുടെ ഈ തലമുറ നിർവഹിയ്ക്കണം" - വളരെ പ്രസക്തമായ ഈ കുറിപ്പ്‌ കുറച്ചുപേരുടെയെങ്കിലും കണ്ണ് തുരപ്പിച്ചെങ്കില്‍. വളരെ നല്ല എഴുത്ത് എച്മൂ.

Kalavallabhan said...

കൊടി പറത്തുന്ന അഹങ്കാരങ്ങൾ.

പെണ്ണായതിനാൽ രണ്ടു പൊട്ടിക്കാമായിരുന്നു.

Echmukutty said...

ഉസ്മാൻ,
കേരള ദാസനുണ്ണി,
കുഞ്ഞൂസ്സ്,
രമണിക,
ഖാദു,
പഥികൻ,
സായം സന്ധ്യ,
പ്രഭൻ,
സിദ്ധീക്ജി,
ഇലഞ്ഞിപ്പൂക്കൾ,
വി ഏ ചേട്ടൻ എല്ലാവർക്കും നന്ദി. ഇനിയും വരുമല്ലോ.
ചെത്തു വാസു വീണ്ടും വന്നതിലും ഈ അഭിപ്രായം കുറിച്ചതിലും സന്തോഷം.

Echmukutty said...

പള്ളിക്കരയിൽ,
അനിൽ രണ്ടു പേരുടെ വരവിനും നന്ദി.
കലാവല്ലഭൻ രണ്ട് പൊട്ടിയ്ക്കണമെന്ന് എഴുതീരിയ്ക്കുന്നു. ഞാൻ പോട്ടെ.....പൊട്ടീരൊക്കെ എനിയ്ക്ക് ഭയങ്കര പേടിയാ...

ഭാനു കളരിക്കല്‍ said...

പ്രിയ എച്ചുമു, ഇരകളെ കുറ്റവാളികള്‍ ആയി കാണുന്ന ഒരു സ്വരം എച്ചുമുവിന്റെ രചനയില്‍ ഉണ്ടായിട്ടുണ്ട്. അത് കമെന്റുകള്‍ വായിച്ചാല്‍ മനസ്സിലാകും. മാത്രവുമല്ല ഇന്ന് കമ്പോളത്തില്‍ ഏറ്റവും അധികം ചിലവാകുന്ന ആശയവും ആണ് അത്. സമരങ്ങള്‍ ആണ് നമ്മുടെ പൊതു മുതല്‍ നശിപ്പിക്കുന്ന, വികസനത്തെ തടസ്സപ്പെടുത്തുന്ന മുഖ്യ സംഗതി എന്നു പത്ര മാധ്യമങ്ങളും മധ്യവര്‍ഗ്ഗങ്ങളും ഭരണകൂടവും നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം നമ്മുടെ റേഷന്‍ സമ്പ്രദായം, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എല്ലാം തന്നെ തന്ത്രപരമായി അടച്ചു പൂട്ടപ്പെടുന്നു, അല്ലെങ്കില്‍ ഉപയോഗ ശൂന്യമാക്കപ്പെടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്ന് സ്വകാര്യ സ്ഥാപനങ്ങളെ നിലനിര്‍ത്താനുള്ള ഒരു അടിത്തൂണ്‍ സംവിധാനം മാത്രമാണ്. വിദേശ ബാങ്കുകള്‍ കടക്കെണിയില്‍ പെട്ടപ്പോള്‍ നമ്മുടെ തൊഴിലാളികളുടെ പ്രൊവിഡന്‍ ഫണ്ട് ഉപയോഗിച്ചാണ് അവരെ സഹായിച്ചത്. BSNL ന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ തകര്‍ത്തു മുന്നേറുന്നത്. പൊതുമുതല്‍ സ്ഥാപനങ്ങളെ തകര്‍ക്കുന്നത് കെടുകാര്യസ്ഥതയും അഴിമതിയും സാമ്രാജ്യത്ത ഭരണകൂട hidden agenda കളും ആണ്. എന്നാല്‍ നിയമ പ്രകാരം പിരിച്ചെടുക്കേണ്ട നികുതി പണം പിരിച്ചെടുക്കാതെ പാവപ്പെട്ടവന്റെ പിച്ച ചട്ടിയില്‍ കയ്യിട്ടുവാരി വന്‍ അഴിമതി കുംഭകോണങ്ങള്‍ നടത്തുന്ന രാഷ്ട്രീയ ഭരണ വര്‍ഗ്ഗങ്ങള്‍ രാജ്യത്തെ അനുദിനം അടിമത്തത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. ഈ വക കാര്യങ്ങള്‍ എല്ലാ മാധ്യമങ്ങളും തമസ്ക്കരിക്കുകയാണ്. ഇതൊക്കെ അതിന്റെ വ്യക്തമായ പഠനങ്ങളുമായി മാധ്യമങ്ങള്‍ക്ക് എച്ചുമു അയച്ചുകൊടുത്തു നോക്കു. അവര്‍ അതെല്ലാം ചവറ്റു കൊട്ടയില്‍ തള്ളും. കാരണം രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ രാജ്യസ്നേഹികളാവും. രാജ്യസ്നേഹികളായ പൌരന്മാരെ സൃഷ്ടിക്കല്‍ മാധ്യമ ധര്‍മ്മമല്ല. യഥാര്ത്ഥ രാജ്യസ്നേഹികളുടെ ഉദയം എന്നാല്‍ ഭരണ വര്‍ഗ്ഗങ്ങളുടെ അസ്തമനം ആണ്.

Mohiyudheen MP said...

വായിച്ചു. വളരെ പ്രസക്തമായ ഒരു ലേഖനം. പൊതുമുതല്‍ സംരക്ഷിക്കേണ്‌ടത്‌ ഒാരോരുത്തരുടേയും കടമയില്‍ പെട്ടതാണ്‌. പൊതു മുതല്‍ എന്നത്‌ ലേഖനത്തില്‍ പറഞ്ഞത്‌ പോലെ നമ്മള്‍ സാധാരണ പൌരന്‍മാര്‍ക്കാണ്‌ കൂടുതല്‍ പ്രയോജനകരമാകുക. ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി പൊതു മുതല്‍ നശിപ്പിക്കാറുണ്‌ട്‌. പ്രത്യേകിച്ചും വിപ്ളവ പാര്‍ട്ടികളുടെ സമരങ്ങളില്‍.... സമാധാനപരമായ സമരങ്ങള്‍ പരാജയപ്പെടുന്നതിനാലാണ്‌ അക്രമ സമരങ്ങളില്‍ സമരക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. പൊതു മുതല്‍ നശിപ്പിച്ചാല്‍ ഇളകുന്നത്‌ ഗവണ്‍മെന്‌റിന്‌റെ സിംഹാസനമാണ്‌. അതാണ്‌ സമരക്കാരുടെ ലക്ഷ്യവും... ഈ ലേഖനത്തിന്‌ ആശംസകള്‍ നേരുന്നു.

Harinath said...

പൊതുമുതൽ ഉപയോഗിക്കുന്നവർക്കേ അതിന്റെ വിലയറിയൂ. അല്ലാത്തവർ നശിപ്പിക്കാനായി മാത്രം വല്ലപ്പോഴും പ്രത്യക്ഷപ്പെടും.

Unknown said...

പലപ്പോഴും തോന്നിയത്, എഴുതിക്കണ്ടതില്‍-വായിക്കാന്‍ കഴിഞ്ഞതില്‍ നല്ല സന്തോഷം :)

Muralee Mukundan , ബിലാത്തിപട്ടണം said...

തീവണ്ടിപ്പാതകളെ പോലെ എല്ലാവരും നേർവഴിക്ക് ചിന്തിച്ചിരുന്നുവെങ്കിൽ നമ്മൊളൊക്കെ എന്നേ നന്നായേനേ അല്ലേ എച്ച്മു

സൂക്ഷിക്കണം കേട്ടൊ ,
ഇതുപോലെ പൊതുകാര്യങ്ങളിൽ ഇടപ്പെട്ടുകൊണ്ടിരുന്നാൽ ,ഏതെങ്കിലും പാർട്ടിക്കാർ ഈ ബ്ലോഗിണിയെ പിടിച്ച് തെരെഞ്ഞെടുപ്പിന് നിർത്തും ,അത്രയധികം വനിതാ സംവരണമാണ്നമുക്കുള്ളതിപ്പോൾ...!

രഘുനാഥന്‍ said...

പൊതുമുതല്‍ എന്നു പറഞ്ഞാല്‍ പൊതുവായി ഉപയോഗിയ്കാനും പൊതുവായി നശിപ്പിക്കാനുമുള്ളതാണെന്നു നമ്മളങ്ങ് വിശ്വസിച്ചു പോയില്ലേ എച്ചുമു...ലേഖനം നന്നായിട്ടുണ്ട്...

ബെഞ്ചാലി said...

ആർക്കും തോന്നിയത് പോലെ ‘കൈകാര്യം’ ചെയ്യാൻ പറ്റുന്നതാണ് പൊതുമുതൽ എന്ന് രാഷ്ട്രീയക്കാർ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

Sukanya said...

പൊതു മുതലിനോടുള്ള സമീപനം മാറ്റാന്‍ തക്കവിധം കണ്ണുതുറപ്പിക്കുന്ന ലേഖനം.

ജാനകി.... said...

എച്മൂ.....
താന്റേതല്ലാത്ത എന്തിനോടും ഈ ഒരു മനോഭാവം സ്ഥായിയാനെന്നു തോന്നുന്നു.... പിന്നെ പൊതു മുതലാകുമ്പോൾ ചോദിക്കാൻ തൽക്കാലം ആരും വരില്ല എന്നൊരു ധൈര്യം അത്രേള്ളു.... സ്വകാര്യ മുതലിൽ കൈവയ്കാ‍ത്തത് അതിനോടുള്ള ബഹുമാനം കൊണ്ടോ ഇഷ്ടം കൊണ്ടോ ഒന്നുമല്ല അവിടെ കളിച്ചാൽ വിവരമറിയും അതു കൊണ്ടാണ്.... മറ്റൊന്ന് സാധാരണക്കാരനു ഉപയോഗപ്രദ്മായ ഈ പൊതു മുതലുകൾ കൈവച്ചു നശിപ്പിക്കണതും ഭൂരിപക്ഷം സാധാരണക്കാര് തന്നെയാണ്......

mayflowers said...

ഒരു സമരമോ ഹര്‍ത്താലോ വന്നാല്‍ എല്ലാ ആവേശവും കാണിക്കാനുള്ള വസ്തുവാണ് നമ്മുടെ നാട്ടില്‍ പൊതു മുതല്‍.
നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ഏതൊക്കെ വിധത്തില്‍ ദുരുപയോഗം ചെയ്യാം എന്ന കാര്യത്തില്‍ നമ്മള്‍ മലയാളികളോളം മികച്ചവര്‍ ആരും കാണില്ല.
എച്ചുമുക്കുട്ടീ..ഇത്തവണയും ഗംഭീരം.

mayflowers said...

ഒരു സമരമോ ഹര്‍ത്താലോ വന്നാല്‍ എല്ലാ ആവേശവും കാണിക്കാനുള്ള വസ്തുവാണ് നമ്മുടെ നാട്ടില്‍ പൊതു മുതല്‍.
നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ഏതൊക്കെ വിധത്തില്‍ ദുരുപയോഗം ചെയ്യാം എന്ന കാര്യത്തില്‍ നമ്മള്‍ മലയാളികളോളം മികച്ചവര്‍ ആരും കാണില്ല.
എച്ചുമുക്കുട്ടീ..ഇത്തവണയും ഗംഭീരം.

mayflowers said...

ഒരു സമരമോ ഹര്‍ത്താലോ വന്നാല്‍ എല്ലാ ആവേശവും കാണിക്കാനുള്ള വസ്തുവാണ് നമ്മുടെ നാട്ടില്‍ പൊതു മുതല്‍.
നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ഏതൊക്കെ വിധത്തില്‍ ദുരുപയോഗം ചെയ്യാം എന്ന കാര്യത്തില്‍ നമ്മള്‍ മലയാളികളോളം മികച്ചവര്‍ ആരും കാണില്ല.
എച്ചുമുക്കുട്ടീ..ഇത്തവണയും ഗംഭീരം.

SHANAVAS said...

എച്മു എന്താണ് ഈ പറഞ്ഞു വരുന്നത്?? പൊതു മുതല്‍ അല്ലാതെ വീട്ടിലെ മുതല്‍ തല്ലി പൊട്ടിക്കുവാന്‍ പറ്റുമോ?? വിവരം അറിയും.. പിന്നെ വീട്ടില്‍ കേറ്റില്ല. അപ്പോള്‍ അതാണ്‌ കാര്യം.. ഈ പോസ്റ്റ്‌ വളരെ സത്യസന്ധം തന്നെ.. പിന്നെ തീവണ്ടി കാര്യം വായിച്ചപ്പോള്‍ എന്റെ സ്വന്തം കഥ പോലെ തോന്നി..കാരണം കഴിഞ്ഞ ഇരുപതു വര്‍ഷം ആയി തീവണ്ടി എന്റെ ജീവനാഡി പോലെയാണ്.. ജന്മ നാട്ടിലേക്കുള്ള പൊക്കിള്‍ കൊടി ആണ് റയില്‍പാളങ്ങള്‍..ആശംസകളോടെ..

V P Gangadharan, Sydney said...

യാത്ര എച്ച്മുക്കുട്ടിയെ കൂടുതല്‍ പഠിപ്പിച്ചു. അറിവിന്റെ ഉറവിടമാണ്‌ യാത്രയെന്ന്‌ വീണ്ടും വീണ്ടും പറയുക, പ്രത്യേകിച്ചും വിദേശയാത്ര കൂടിയാകുമ്പോള്‍. തിമിരം ബാധിച്ച നമ്മുടെ കണ്ണുകളിലെ അന്ധതയ്ക്ക്‌ പ്രകാശം നേടാന്‍ ചക്രവാളങ്ങള്‍ തന്നെ മറികടക്കേണ്ടിയിരിക്കുന്നു.
'ഞാന്‍, എനിക്ക്‌, എന്റേത്‌' എന്നുള്ള അധമ സ്തോത്രം വെടിഞ്ഞ്‌, 'നാം, നമുക്ക്‌, നമ്മുടേത്‌' എന്നുരുവിട്ട്‌ നന്മ നേടാന്‍ ഭാരതീയര്‍ തുടങ്ങുന്ന നല്ല നാളുകളെ നമുക്ക്‌ ജപ്പാന്‍ പോലെയുള്ള വിദേശങ്ങളില്‍ നിന്ന്‌ കടമെടുക്കുകയെങ്കിലും ആവാം.
"ഭാരതമെന്ന പേര്‌ കേള്‍ക്കെ രക്തം തിളക്കണം..." എന്നതിന്റെ പൊരുള്‍ ഇതുവരെ ആര്‍ക്കും മനസ്സിലായിട്ടില്ലെന്ന്‌ ഇതിലേറെ വ്യക്തമായി എഴുതാനില്ലെന്ന് വീണ്ടും സമര്‍ത്ഥിച്ച കലയ്ക്ക്‌ പൂച്ചെണ്ട്‌!
ദീര്‍ഘയാത്രകള്‍ തുടരുക. അനുഭവിച്ചറിയുക, എഴുതുക, മഷി വറ്റുവോളം....

റോസാപ്പൂക്കള്‍ said...

നമ്മുടെ നാട്ടില്‍ എന്ത് തോന്ന്യാസവും കാണിച്ചിട്ട് അന്യ നാട്ടിലെ നിയമം അക്ഷരം പ്രതി അനുസരിക്കാന്‍ നമുക്കറിയാം.അതായത് 'താടിയുള്ള അപ്പനെ പേടിയുണ്ട്' എന്നര്‍ത്ഥം. ഇവിടെ നിയമങ്ങള്‍ കുറച്ചു കര്ശനമാക്കിയാല്‍ എലാവരും മര്യാദക്കാരായിക്കൊള്ളും.
എച്ച്ചുമു ഈ പോസ്റ്റിനു നന്ദി

Yasmin NK said...

നന്നായി എചുമൂ ,ഇനീമിനീ‍ം ഇങ്ങനെ ധീരതയോടെ ചങ്കൂറ്റത്തോടെ എഴുതാനാവട്ടെ...

മനോജ് കെ.ഭാസ്കര്‍ said...

കാട്ടിലെത്തടി തേവരുടെ ആന വലിയടാ വലി....

മുകിൽ said...

nannayirikkunnu, echmukkutti.

Sabu Hariharan said...

എന്റെ രക്തം മുഴുവനും തിളച്ച്‌ ആവിയായി പോയിരിക്കുന്നു..

സേതുലക്ഷ്മി said...

എച്മു, എനിക്ക് തോന്നുന്നത്,സമൂഹത്തിനാകെ വന്ന മൂല്യച്യുതിയാണ് കാരണം എന്നാണ്. പൊതുമുതല്‍ നശിപ്പിക്കുക മാത്രമല്ല,തന്റെതല്ലാത്തവയെല്ലാം നശിപ്പിക്കുക എന്നതായി പുതിയ വഴക്കം. പണ്ട് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും സ്കൂളില്‍ നിന്നും ഒക്കെ കിട്ടിയിരുന്ന നന്മയുടെ പാഠങ്ങള്‍ ഇന്ന് നഷ്ടമായിരിക്കുന്നു. എവിടെ നിന്നാണ്,ആരില്‍ നിന്നാണിന്നു പഠിക്കേണ്ടത്‌..ആ കാലം തന്നെ ഇല്ലാതായിപ്പോയി.

Ranjith Nair said...

നല്ല ചിന്ത.. :) നന്നായി എഴുതിയിരിക്കുന്നു
എന്ത് ചെയ്യാം.. പൊതുമുതല്‍ നമ്മുടെതല്ലല്ലോ, മറ്റുള്ളവരുടെത് അല്ലെ.. ഇന്നിന്റെ രീതികള്‍ !!!

വേണുഗോപാല്‍ said...

പൊതു മുതല്‍ സ്വന്തമെന്നു കരുതുക .. എന്ന് പണ്ട് ബസ്സുകളിലും മറ്റും എഴുതി വെക്കുന്ന രീതിയുണ്ട് ... കോളേജ് സമരങ്ങളില്‍ ബസ്സിന്റെ ചില്ല് എറിഞ്ഞുടച്ചു ഊറ്റം കൊള്ളുന്ന സുഹൃത്തുക്കളോട് ഈ അറിയിപ്പിനെ കുറിച്ച് പറഞ്ഞാല്‍ കിട്ടിയിരുന്ന ഉത്തരം സ്വന്തമെന്നു കരുതുന്നത് കൊണ്ടാണ് അത് എരിഞ്ഞുടച്ചത് എന്നതായിരുന്നു. നാം സ്വയം തിരുത്താത്തിടത്തോളം കാലം നാട് നന്നാവില്ല...

കൈതപ്പുഴ said...

നന്നായി അവതരിപ്പിച്ചു എന്ന് എടുത്തു പറയേണ്ടല്ലോ.
ആശംസകളോടെ ,

K@nn(())raan*خلي ولي said...

ചേച്ചീടെ പോസ്റ്റും പിന്നാലെ വരുന്നവരുടെ കമന്റുകളും വായിക്കുക അതീവ രസകരമാണ്.
ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കണം എന്ന് തോന്നുമ്പോള്‍ ഈ ബ്ലോഗായിരിക്കും ആദ്യം മനസിലേക്ക് വരുന്നത്.
ഈ പോസ്റ്റിലെ സാമൂഹ്യപ്രതിബദ്ധത മനസ്സില്‍ സ്പര്‍ശിക്കുന്നു.
ജുനൈതിന്റെ കമന്റ് ശ്രദ്ധേയമാണ്.

സുധി അറയ്ക്കൽ said...

നാമോരോരുത്തരും നീന്തിത്തുടിയ്ക്കുന്ന ചിരട്ട സമുദ്രത്തെക്കുറിച്ച് ഒരു അമർത്തിയ പുഞ്ചിരിയോടെ ഓർമ്മിപ്പിയ്ക്കുന്നു.ഽ//////ഇത്‌ വായിച്ചതും അക്ഷരങ്ങളുടെ റാണിയെ സാഷ്ടാംഗം നമസ്കരിക്കണമെന്ന് തോന്നുന്നു.

പിന്നീട്‌ വന്ന വായന മനസിൽ നല്ല രോഷം ഉയർത്തും.പൊതുമുതൽ നമ്മുടേതല്ലല്ലോ സർക്കാരിന്റെയല്ലേ എന്ന ചിന്ത മാറുന്ന കാലം വരുമെന്ന് വൃഥാ പ്രത്യാശിക്കാം.