പി
ഭാസ്ക്കരനും വയലാറും ദേവരാജനും ചേര്‍ന്ന്
സ്വര്‍ഗീയമായ അനുഭൂതിയാക്കി മാറ്റിയ അനവദ്യസുന്ദര ഗാനങ്ങള്‍ പഴയ മലയാള ചലച്ചിത്രങ്ങളില്‍ ഒട്ടേറെയുണ്ട്.
യേശുദാസ് അതിമനോഹരമായി ആലപിച്ച ഗാനങ്ങള്‍. എത്ര വരണ്ട മനസ്സുകളിലും ഞൊടി
നേരത്തേക്കെങ്കിലും പ്രണയത്തിന്റെ കുളിര്
മഴ പൊഴിക്കുന്ന മധുര ഗാനങ്ങള്‍. ഈ ഗാനങ്ങളിലധിക പങ്കും അഭിനയിച്ചത് പ്രേംനസീര്‍
തന്നെ.
സിനിമയെക്കുറിച്ച്
അല്പമെന്തെങ്കിലും അറിയാമെന്ന് വെറുതെ ഭാവിക്കുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ അദ്ദേഹത്തെ പരിഹസിക്കുന്നതു കണ്ടിട്ടുണ്ട്.
അഭിനയിക്കാനറിയില്ല,
ഒരു ആനച്ചന്തമുണ്ടെങ്കിലും ലവലേശം പൌരുഷമില്ല, മിക്കവാറും എല്ലാ
ചിത്രങ്ങളിലും ഒരേ തരം പ്രകടനങ്ങളാണ്, മലയാള സിനിമയില്‍ മറ്റൊരു
നായകനുണ്ടാവാന് സമ്മതിച്ചില്ല, എന്നൊക്കെ
പലതരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേട്ടിട്ടുണ്ട്. അല്പം വര്‍ഗീയതയുടെ വിഷം മനസ്സിലുള്ളവരാകട്ടെ അദ്ദേഹത്തെ വളരെ നിസ്സാരനാക്കി മേത്തനെന്നു വിളിക്കുന്നതും സാധാരണമാണ്.
പാട്ടുകളോടുള്ള
താല്പര്യം കൊണ്ടാണോ എന്നറിയില്ല, സാധിക്കുമ്പോഴെല്ലാം
അദ്ദേഹം അഭിനയിച്ച ഗാനരംഗങ്ങള്‍ ഞാന്‍ കാണാറുണ്ട്. കറുപ്പും വെളുപ്പുമായ സിനിമാ ചിത്രങ്ങള്‍ക്ക് തന്റെ ഗന്ധര്‍വസാന്നിധ്യം കൊണ്ട് പ്രേംനസീര്‍ മഴവില്ലിന്റെ
വര്‍ണശോഭ പകര്‍ന്നുവെന്ന് അപ്പോഴെല്ലാം എനിക്ക്
തോന്നും. പ്രേംനസീറിന്റെ അഭിനയത്തെക്കുറിച്ച് വിലയിരുത്താനുള്ള അറിവൊന്നും എനിക്കില്ലെങ്കിലും അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍
( എന്നെ തേടിയെത്തിയ കഥാപാത്രങ്ങള്‍, ജീവിതചിത്രങ്ങള്‍
എന്നോ മറ്റോ പേരിട്ടിട്ടുള്ള അദ്ദേഹത്തിന്റെ
കുറെയേറെ സ്മരണകള്‍) ഞാന്‍ തേടിപ്പിടിച്ച്
വായിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് എഴുതി വരുന്നതെല്ലാം ഞാന്‍ കഴിയുന്നത്ര
വായിക്കാറുമുണ്ട്. അതിനു പ്രത്യേകമായ ഒരു കാരണമുണ്ടെന്നു മാത്രം.
അതെന്തെന്നല്ലേ?
പ്രേംനസീറിന്റെ മാനറിസങ്ങള്‍ അച്ഛനെ ഓര്‍മ്മിപ്പിക്കുന്നവയാണ്.
അച്ഛന് പ്രേംനസീറിനെ അനുകരിക്കുകയായിരുന്നു എന്നത്
വാസ്തവമാണ്. തിരിച്ചാവാന്‍ ഒരു വഴിയുമില്ലാത്തിടത്തോളം അതങ്ങനെയാവാനല്ലേ തരമുള്ളൂ.
പൊതുസമൂഹം ഒരു സുന്ദരന്‍ അത്യാവശ്യമായത് എന്ന് കുറിപ്പിട്ട് വെച്ചിട്ടുള്ള സൌന്ദര്യ സങ്കല്പങ്ങളില് അച്ഛന്
ഒരിക്കലും പാകമായിരുന്നില്ല.
കഷ്ടിച്ച് അഞ്ചടി അഞ്ചിഞ്ച് ഉയരവും
നല്ല കറുത്ത നിറവുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ, താന്‍ തികച്ചും സുന്ദരനും വളരെയേറെ ആകര്‍ഷണീയനുമാണെന്ന ഉറച്ച വിശ്വാസം അദ്ദേഹം
വെച്ചു പുലര്‍ത്തിയിരുന്നു. മെഡിക്കല്‍ ബിരുദങ്ങളും വഹിച്ചിരുന്ന ഉയര്‍ന്ന ഉദ്യോഗവും
കീഴുദ്യോഗസ്ഥരായ അനവധി സ്ത്രീകളുടെ നിരന്തര
സാമീപ്യവും സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കിയിരുന്ന സൌകര്യങ്ങളുമെല്ലാം അച്ഛന്റെ
ഇത്തരമൊരു ആത്മവിശ്വാസത്തെ ശതഗുണീഭവിപ്പിച്ചു.
ലോകത്തില്‍ ആരേയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് അച്ഛന് എല്ലായ്പോഴും
ധ്വനിപ്പിച്ചിരുന്നു. ചില ഫോട്ടോകളില്‍ അദ്ദേഹം ശരിക്കുമൊരു സുന്ദരന്‍ തന്നെയായിരുന്നു താനും. ഒരു കേടും ഒരിക്കലും പറ്റാത്ത
നിരയൊത്ത പല്ലുകളും തുടുത്തു ചുവന്ന ചെറിയ കൈപ്പത്തികളുമായിരുന്നു അച്ഛന്റേത്. വൃത്തിയായി
വെട്ടിയ നഖങ്ങളും ഡെറ്റോളിന്റേയും
ലൈസോളിന്റേയും സമ്മിശ്ര സുഗന്ധവും അച്ഛന്റെ പ്രത്യേകതകളായിരുന്നു. ആ കാല്‍മടമ്പുകളില്‍ ഒരിക്കലും
അഴുക്കു പറ്റിയിരുന്നില്ല. അവയും
സദാ തുടുത്തു ചുവന്നിരുന്നു.
ഷര്‍ട്ടിലും
പാന്റിലും ഒന്നും ഒരു ചുളിവ് വീഴുന്നത് അച്ഛന് ഇഷ്ടപ്പെട്ടിരുന്നില്ല.
അതുകൊണ്ട് ഞങ്ങള്‍ കുട്ടികള്‍ അച്ഛനെ വളരെ
അപൂര്‍വമായി മാത്രമേ സ്പര്‍ശിച്ചിരുന്നുള്ളൂ.
‘ എന്റെ ഷര്‍ട്ട് ചുളിക്കാതെ നീങ്ങി നില്ക്ക് ‘എന്ന്
കടുപ്പിച്ച് പറയാന്‍ അച്ഛന്
ഒട്ടും മടിച്ചിരുന്നില്ല. തന്റെ കറുത്തിരുണ്ട് ചുരുണ്ട് ഇടതൂര്‍ന്ന തലമുടിയെപ്പറ്റി അച്ഛന് വലിയ അഭിമാനം വച്ചു പുലര്‍ത്തിയിരുന്നു.
അതുകൊണ്ടാണ് മുടി നരക്കുകയും കഷണ്ടി ബാധിക്കുകയും ചെയ്തു തുടങ്ങിയപ്പോള്‍ അദ്ദേഹം
അതികഠിനമായി അസ്വസ്ഥനായത്. മുടി
കറുപ്പിക്കുന്ന പലതരം ചായങ്ങള്‍ അച്ഛന്റെ ദൌര്‍ബല്യമായത്. വാര്‍ദ്ധക്യത്തിനോട്
ഏറ്റുമുട്ടാന്‍ അച്ഛന് പലതരം ക്രീമുകളേയും പൌഡറുകളേയും കൂട്ടുപിടിച്ചു. ആ സമരത്തില്‍ സ്വയം
വിജയിച്ചതായി അഭിമാനപൂര്‍വം കരുതിയിരുന്ന
അച്ഛന്റെ മുഖം ഞാനൊരിക്കലും മറക്കാനിടയില്ല.
രാവിലെ
ഏഴുമണി എന്നൊരു സമയമുണ്ടെങ്കില്‍ അച്ഛന് കുളിച്ചു തയാറായിട്ടുണ്ടാവും. അഞ്ചു
മിനിറ്റിനുള്ളില്‍ അലക്കിയ വസ്ത്രങ്ങള്‍
ധരിച്ച് മുടി ചീകി ഷൂ ഇട്ട് അച്ഛന് പുറത്തിറങ്ങിയിരുന്നു. അത്ര എളുപ്പത്തില്‍, അത്ര വൃത്തിയായി തയാറാവാന്‍ ഈ പ്രപഞ്ചത്തില്‍ മറ്റാര്‍ക്കും
സാധിക്കില്ലെന്ന് ഞാന്‍
കരുതിപ്പോന്നു.
ഒരു
ഡോക്ടര്‍ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും വളരെ കുട്ടിയായിരിയ്ക്കുമ്പോഴേ എനിക്ക് മനസ്സിലാക്കാൻ
കഴിഞ്ഞിരുന്നു.
അത് ഒരു ഡോക്ടര്‍ എന്ന നിലയില്‍ അച്ഛന് രോഗികളോടുണ്ടായിരുന്ന പ്രതിബദ്ധത
കണ്ടറിയാന്‍ സാധിച്ചതുകൊണ്ടാണ്. രോഗി എത്ര പരിമിതമായ ജീവിത സാഹചര്യങ്ങളിൽ
നിന്നായാലും ഏതു സമയത്തായാലും അച്ഛന്റെ
സേവനം ആവശ്യപ്പെട്ടാൽ അതു കൊടുക്കാൻ അദ്ദേഹം നിറഞ്ഞ മനസ്സോടെ സദാ സന്നദ്ധനായി. ഡോക്ടര്‍ക്ക് നല്കാന്
പണമില്ലാത്തതുകൊണ്ട് ഒരു രോഗിക്കും ചികില്‍സ
ലഭിക്കാതെ ബുദ്ധിമുട്ടേണ്ടി വരരുതെന്ന്
അദ്ദേഹം പറയാറുണ്ടായിരുന്നു. പണത്തിനു ആര്‍ത്തിയുള്ള ഡോക്ടര്‍മാര്‍ പാവനമായ വൈദ്യവൃത്തിയെ അതികഠിനമായി
കളങ്കപ്പെടുത്തുന്നവരാണെന്ന് അച്ഛന് ഉറച്ചു
വിശ്വസിച്ചു. കാറിൽ മാത്രമല്ല, ഇരുട്ടുള്ള പാട വരമ്പിലൂടെ
നടന്നും അറ്റക്കഴകൾ ചാടിക്കടന്നും സൈക്കിളിന്റെ ക്യാരിയറിലിരുന്നും ഒക്കെ അദ്ദേഹം
രോഗികളെ പരിശോധിയ്ക്കാൻ പോകാറുള്ളത് എനിക്കൊരിയ്ക്കലും
മറക്കാൻ കഴിയില്ല. ഇന്നും
എന്നില്‍ ബാക്കി നിൽക്കുന്ന അച്ഛന്റെ
ഓർമ്മയായ ഡെറ്റോൾ സുഗന്ധവും പരത്തിക്കൊണ്ട് അത്തരം യാത്രകളിൽ നിന്ന് അദ്ദേഹം
തിരികെ വരുന്നതും കാത്ത് ഞങ്ങൾ ഉറങ്ങാതിരിക്കാറുണ്ടായിരുന്നു.
അങ്ങനെയെല്ലാമാണെങ്കിലും
മദ്യം അദ്ദേഹത്തെ കുടിച്ചു വറ്റിയ്ക്കുന്ന
ദിവസങ്ങളിലും അമ്മയോടുള്ള കലഹങ്ങൾ
അദ്ദേഹത്തെ ലാവയാക്കിച്ചുവപ്പിയ്ക്കുന്ന ദിവസങ്ങളിലും എത്തിച്ചേരുന്ന രോഗികളുടെ
നിലവിളികൾ ആ ചെവികളിൽ പതിയാതിരിയ്ക്കുന്നതും, രോഗിയുടെ ബന്ധുക്കൾ കരഞ്ഞ്
ചുവന്ന് തുറിച്ച കണ്ണുകളോടെ മടങ്ങിപ്പോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
’എന്ത് പറ്റീ സാറിന് ‘എന്നവർ
ചോദിയ്ക്കുമ്പോൾ’ തലവേദനയെന്ന്, പനിയെന്ന്, വയറുവേദനയെന്ന് ’ മാറ്റിമാറ്റി പറയുന്ന
അമ്മയുടെ കണ്ണുകൾ കലങ്ങിച്ചുവന്നിരിയ്ക്കും. ശബ്ദം ഇടറിയിരിയ്ക്കും, കവിളുകൾ
തിണർത്തിരിയ്ക്കും. വന്നവർ
എപ്പോഴും കൂടുതലൊന്നും ചോദിയ്ക്കാതെ, കൂടുതലൊന്നും കാണാതെ മടങ്ങിയിരുന്നു. സാമൂഹികമായും വൈകാരികമായും
നമ്മെ മാത്രം ആശ്രയിച്ചു കഴിയുന്ന വീട്ടിലെ
സ്ത്രീകളോട് സ്നേഹപൂര്‍ണമായും മാന്യമായും പെരുമാറുവാന്‍ ഉന്നത വിദ്യാഭ്യാസമോ ഉയര്‍ന്ന ഉദ്യോഗമോ ഒന്നും ഒരു
പുരുഷനെ പ്രാപ്തനാക്കുകയില്ലെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് എന്റെ അച്ഛന് തന്നെയാണ്.
അതിനു സമത്വചിന്തയിലൂന്നിയ പ്രത്യേകമായ സാംസ്ക്കാരിക വിദ്യാഭ്യാസം അത്യാവശ്യമാണെന്നും
അദ്ദേഹം എന്നെ പഠിപ്പിച്ചു.
അച്ഛനോളം ഭംഗിയായി കാറോടിക്കുന്ന ഒരാളെയും ഞാനിതു വരെ
കണ്ടിട്ടില്ല. കണ്ണൂരു നിന്ന് തിരുവനന്തപുരം
വരെ ഒരിടത്തും നിറുത്തി സംശയം
ചോദിക്കാതെയും എന്നാല്‍ ഒരു വളവ് പോലും തെറ്റിപ്പോകാതെയും അച്ഛന്
കാറോടിച്ചിരുന്നു. ഏതു ദേശത്തായാലും ഒരിക്കല്‍ സഞ്ചരിക്കാന്‍ ഇടയായ വഴികള്‍ കൃത്യമായി ഓര്‍മ്മിക്കുന്നതില്‍ അദ്ദേഹത്തിനു അസാമാന്യമായ നൈപുണ്യമുണ്ടായിരുന്നു.
അച്ഛന്
അതിഗംഭീരനായ ഒരു വായനക്കാരനായിരുന്നു. മിക്കവാറും
കാര്യങ്ങളെപ്പറ്റിയെല്ലാം എന്തെങ്കിലും രണ്ട് വാചകം പറയാന്‍ എപ്പോഴും അച്ഛന് കഴിഞ്ഞിരുന്നു. കൈയിലെത്തുന്ന
ഏതു
പുസ്തകവും ക്ഷമയോടെ അദ്ദേഹം വായിച്ചു. ആ ശീലം കൊണ്ടാവണം ധാരാളം പുസ്തകങ്ങള്‍
സംഭരിക്കാന്‍ അദ്ദേഹം എന്നും ഔല്‍സുക്യം കാട്ടിയിരുന്നത്.
അമ്മയുടെ
മുറിയിലെ ചുവരില്‍ തൂങ്ങുന്ന അച്ഛന്റെ പടത്തിന്
പ്രേംനസീറിന്റെ സാദൃശ്യമുണ്ട്. ഒരുപക്ഷെ, ഞങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന
സാദൃശ്യം. വിനയം പ്രദര്‍ശിപ്പിക്കുന്ന ആ തല കുനിക്കല്‍, ദൂരക്കാഴ്ചയിലെ അല്പം ചെരിഞ്ഞുള്ള
നടത്തം, ആ മധുരപ്പുഞ്ചിരി, ആ നോട്ടം……. പ്രേംനസീറിന്റെ കുറച്ച്
പ്രായം തോന്നിപ്പിക്കുന്ന ധനികരായ കഥാപാത്രങ്ങള്‍ പലരും അച്ഛന്റെ ചലനങ്ങളുള്ളവരാണ്.
വിട പറയും മുമ്പേയിലെ മാധവന് കുട്ടി, ധ്വനിയിലെ
ജഡ്ജി അങ്ങനെ അങ്ങനെ....
പ്രേംനസീര്‍ പാടി അഭിനയിച്ച ഗാനരംഗങ്ങളില്‍ പലപ്പോഴും
അച്ഛനെ കാണാറുണ്ട് ഞാന്‍. സന്ധ്യയ്ക്കെന്തിനു സിന്ദൂരം എന്ന ഗാനരംഗത്ത് അച്ഛനും അമ്മയുമാണെന്ന് ഞാന്‍
വിചാരിക്കുമായിരുന്നു. കാരണം ആ
ഗാനരംഗത്തിലെ പ്രേംനസീറിന്റെ വേഷമായിരുന്നു അച്ഛനെപ്പോഴും വീട്ടില്‍ ധരിക്കാറ്. കായാമ്പൂ കണ്ണില്‍ വിടരും, ആയിരം പാദസരങ്ങള്‍ കീലുങ്ങി, കസ്തൂരി മണക്കുന്നല്ലോ
കാറ്റേ,
സന്യാസിനി
നിന് പുണ്യാശ്രമത്തില്‍, മാനത്തെ കായലിന്, ജീവിതേശ്വരിക്കേകുവാന്‍, ലക്ഷാര്‍ച്ചന കണ്ടു , സുപ്രഭാതം സുപ്രഭാതം ....
പ്രേംനസീര്‍ അഭിനയിച്ച മിക്കവാറും പ്രേമ ഗാനങ്ങളും വിഷാദഗാനങ്ങളും എവിടെയെല്ലാമോ അച്ഛനെ ഓര്‍മ്മിപ്പിക്കുന്നു.
നിലയ്ക്കാത്ത
ചുമയുമായി ബുദ്ധിമുട്ടുന്ന എനിക്ക് അവസാനമായി
തന്ന പ്രിസ്ക്രിപ്ഷനില് എന്റെ തൊണ്ടയിലെ
സ്വാബ് പരിശോധിക്കണമെന്ന് അദ്ദേഹം എഴുതി. അതിനുശേഷം പതിനഞ്ചു ദിവസം മാത്രമേ അച്ഛന് ജീവിച്ചിരുന്നുള്ളൂ.
അപ്പോള്‍ കടുത്ത ക്ഷയരോഗം ബാധിച്ച് ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലായിക്കഴിഞ്ഞിരുന്നു ഞാന്‍. അതുകൊണ്ട് അച്ഛന്റെ നിശ്ചല ശരീരം ഞാന്‍ കാണുകയുണ്ടായില്ല.
53 comments:
നല്ല ഓര്‍മ്മകള്‍ എപ്പോഴും
മനസ്സിന് ആശ്വാസം നല്‍കും...
അച്ഛന് ആവുമ്പോള്‍ അത് കൂടുതലും
അച്ഛനെപ്പറ്റി ഇത്ര നിഷ്പക്ഷമായെഴുതാൻ കഴിഞ്ഞ മകൾ മിടുക്കി തന്നെ. എനിക്ക് അച്ഛൻ നഷ്ടപ്പെട്ടത് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്. അതുകൊണ്ട് ഒരിക്കലും നിഷ്പക്ഷനായി അച്ഛനെ വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. ഈയടുത്താണ് അതിനു ശ്രമിച്ചത്. അതെ എന്നെങ്കിലും പൊസ്റ്റ് ചെയ്യണം...
എന്തായാലും എച്ച്മൂ, നല്ല എഴുത്ത്!
അച്ഛന്റെ ഓര്‍മ്മകള്‍ ....
എന്തായാലും എങ്ങിനെ ആയാലും അത് കൃത്യമായി മനസ്സിലാക്കുമ്പോഴാണ് മനസ്സിലാക്കി എന്ന് പറയാന്‍ കഴിയുക.
നല്ല താരതമ്യം ആ രൂപം വ്യക്തമായി കാണിച്ചു തന്നു.
എന്റെ ശൈശവത്തില്‍ അച്ഛനെ നഷ്ടപ്പെട്ടു എനിക്ക്. ഓര്‍മ്മ വയ്ക്കുന്നതിനുമുമ്പ്. മക്കളില്ലാത്തതിനാല്‍ ഒരു പിതാവിന്റെ സ്നേഹം എന്നില്‍ നിന്ന് ഉറവപൊട്ടിയിട്ടുമില്ല. അതുകൊണ്ട് അച്ഛനെപ്പറ്റി എന്തെഴുതിയാലും ഞാന്‍ അത് പുതുമയോടെയാണ് വായിയ്ക്കുന്നത്.
ഇതും.
dhairyamaayorezhuthu. jeeval bandhangalile maari ninnoru kaazhcha.
നല്ല അവലോകനം.ഞാനെഴുതിയനോവലിലെ ഒരു ഭാഗത്തില്‍ എന്റെ അച്ഛന്രെ ബിംബകല്പ്പനയാണ്ഞാന് നടത്തിയിരിക്കുന്നത്.
സാമൂഹികമായും വൈകാരികമായും നമ്മെ മാത്രം ആശ്രയിച്ചു കഴിയുന്ന വീട്ടിലെ സ്ത്രീകളോട് സ്നേഹപൂര്‍ണമായും മാന്യമായും പെരുമാറുവാന്‍ ഉന്നത വിദ്യാഭ്യാസമോ ഉയര്‍ന്ന ഉദ്യോഗമോ ഒന്നും ഒരു പുരുഷനെ പ്രാപ്തനാക്കുകയില്ലെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് എന്റെ അച്ഛന് തന്നെയാണ്
- എല്ലാ അച്ഛന്മാരും, ഭര്ത്താക്കന്മാരും തിരിച്ചറിയാതെ പോകുന്ന ഒരു സത്യം.
എച്ച്മുവിന്റെ പ്രിയപ്പെട്ട അച്ഛനെ നേരെ മുന്നില്‍ പരിചയപ്പെടുത്തിയതില്‍ സന്തോഷം , നന്ദി. ചിരഞ്ജീവിയായ ഈ ഓര്‍മകള്‍ക്ക് മരണമില്ല തന്നെ ... അനാദിയായ ജീവന്റെ തുടര്‍ച്ചകള്‍ മാത്രമാണ് നാം എല്ലാം.. തന്നെ. ആശംസകള്‍ !
വളരെ നല്ല ഓര്‍മ്മകള്‍.. അവയുടെ നല്ല പങ്കു വെക്കല്‍..
എഛ്മു മനുഷ്യന് അങ്ങിനെയാണ്. കുറെ ഗുണങ്ങള്‍. ചില ദോഷങ്ങള്‍. പക്ഷേ എനിക്കുറപ്പുണ്ട്. മരണശേഷം മക്കള്‍ മാതാപിതാക്കളെ വസ്തുനിഷ്ടമായെ വിലയിരുത്തുകയുള്ളൂ. ശവകുടീരത്തില്‍ പുല്ലു നിറയുന്നത് വരെയേ സെന്റിമെന്റ്സ് നില നില്ക്കയുള്ളൂ. അതാണ് ശരിയും.
ഓർമ്മകൾക്കെന്തു സുഗന്ധം.. എന്നാത്മാവിൻ നഷ്ട സുഗന്ധം...!
എന്റെ അച്ചനെ നഷ്ടമായത് ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു. അതുകൊണ്ട് തന്നെ അച്ചനെക്കുറിച്ചുള്ള ഓർമ്മകൾ മനസിൽ ഒരുപാടൊന്നും ഇല്ല. നേരിട്ടറിഞ്ഞതിനേക്കാൾ കേട്ട കഥകൾ ആണ് എന്റെ അച്ചൻ എനിക്ക്
നല്ലൊരു കുറിപ്പ്
ഓര്‍മ്മകളാണ് ജീവിതം .അതില്‍ നല്ലതോ ചീത്തയോ ഇല്ല .ഓര്‍മ്മകള്‍ മാത്രം ,
കഴിഞ്ഞ തലമുറയിലെ സാധാരണക്കാരായ മലയാളിയുടെ റൊമാന്റിക് സങ്കല്പ്പങ്ങളിലെ പുരുഷബിംബമായിരുന്നു പ്രേംനസീര്‍ .പ്രേംനസീര്‍ എപ്പോഴും സൗമ്യനും സ്നേഹംനിറഞ്ഞവനുമായ ഒരാളെ ഓര്‍മ്മപ്പെടുത്തും .
നമുക്കു മാത്രം അറിയാൻ കഴിയുന്ന സാദൃശ്യങ്ങൽ അങ്ങനെ എന്തെല്ലാം.....
നല്ല ഓര്‍മ്മകള്‍ എച്ചുമൂ..മാതാപിതാക്കള്‍ ഓര്മ്മകളായിട്ടു വര്‍ഷങ്ങള്‍ ഏറെയായി..ഇന്നവരെ വീണ്ടും ഓര്‍ത്തു ..നന്ദി.
അർപ്പണബുദ്ധിയോടെ രോഗികളെ ശുശ്രൂഷിക്കുന്ന അച്ഛനേയും ആണിനേയും പെണ്ണിനേയും സമഭാവനയിൽ കാണാൻ പ്രത്യേകവിദ്യാഭ്യാസം വേണമെന്ന് ഓർമ്മിപ്പിക്കുന്ന അച്ഛനേയും ഒരേ സമയം കാണാൻ കഴിയുന്നത് വലിയ കാര്യമാണ്. ലളിതമായി വരച്ചിട്ടിരിക്കുന്നു.ഓരോ വാക്കും അഭിനയിച്ചു കാട്ടുന്ന കഥകളിയായിരുന്നു പ്രേംനസീറിന്റെ പാട്ടഭിനയം.അതിന് അതിന്റെ ഒരു രസമുണ്ടായിരുന്നു. അച്ഛനും അങ്ങനെ യായിരുന്നോ?
അഞ്ചടി അഞ്ചിഞ്ചില്‍ താഴെ പൊക്കവും ബിരുദങ്ങളും ഉയര്‍ന്ന ഉദ്യോഗവും സ്ത്രീകളുടെ സാമീപ്യവും ഒക്കെയുള്ള മിക്കവരിലും കണ്ടുവരുന്ന ഒരു രോഗമാണോ ഡോക്ടര്‍ ഈ "പ്രേംനസീരിയാസിസ്" ? ഇതു ചികില്‍സിച്ചാല്‍ മാറുമോ? അതിനുള്ള മരുന്നിന് പാര്‍ശ്വഫലങ്ങളുണ്ടോ? ഇത്തരക്കാര്‍ക്ക് പിന്നീട് സാധാരണജീവിതം നയിക്കാനാകുമോ? എനിക്കാകെ പേടിയാകുന്നു. എത്രയും പെട്ടന്ന് മറുപടി തരുമല്ലോ.
- "കൊച്ചു" കൊച്ചീച്ചി (അഞ്ചടി നാലരയിഞ്ച്)
എന്തുകൊണ്ടാണെന്നറിയില്ല.. പ്രേംനസീരിനോട് ഒരു ഇഷ്ടമുണ്ട്. നല്ലൊരു മനുഷ്യന് ആണെന്ന് ആരും പറയാതെ തോന്നിയ തോന്നല്‍.. നന്നായി എഴുതി എച്ചുമു..
എച്ചുമുന്റെ അച്ഛനെ കുറച്ച് അടുത്ത് നിന്നും കാണുന്ന പോലെ ; നന്നായി എഴുതി .
ഞാൻ എന്റെ അച്ഛനെക്കുറിച്ച് ഒരു കവിത എഴുതി തുടങ്ങിയിട്ട് 17 വർഷമായി.ഇതുവരെ എനിക്കത് പൂർത്തിയാക്കാങ്കഴിഞ്ഞില്ലാ...ഇനിയും കഴിയുമോ ആവോ.....പക്ഷേ ഇതുപോലെ ഒരു അവലോകനം എഴുതി വച്ചിട്ടുണ്ട് സമയമാകുമ്പോൾ പോസ്റ്റ് ചെയ്യാം...എച്ചുമുവിന്റെ എഴുത്തുകളെ ഞാൻ ഇഷ്ടപ്പെടുന്നതിന്റെ മകുടോദാഹരണമാണ്ഈ പോസ്റ്റ്.കുറ്റവും കുറവുകളും ചൂണ്ടിക്കാട്ടിയുള്ള സത്യമായ കുറിപ്പ്.
ഒരു നല്ല വായനക്കും,കുറെ നല്ല ചിന്തകൾക്കും അവസരമൊരുക്കിയ ലേഖനം
ആശംസകൾ
ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ ... ഇനി പ്രേം നസീര്‍ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ ഞാന്‍ ഓര്‍ക്കുക ഇവിടെ എച്മു കുട്ടി എഴുതിയ ഈ അച്ഛനെ കുറിച്ചായിരിക്കും . അത്രക്കും ഹൃദ്യമായാണ് ഓര്‍മ്മകള്‍ ഇവിടെ എഴുതിയിരിക്കുന്നത് ..
ഓര്‍മകളിലേ അച്ഛന് നിറഞ്ഞു നില്ക്കുന്നു ..
സ്വന്തം പിതാവിനേ പറ്റി പറയുമ്പൊഴും
സത്യസന്ധമായീ , സ്നേഹാധിക്യത്തില്‍ എല്ലാവരും
ചെയ്യുമ്പൊലേ വളച്ചൊടിക്കാന്‍ ശ്രമിക്കാതെ
നേരൊടെ എഴുതി വച്ചിട്ടുണ്ട് കലേച്ചീ ...
കഴിഞ്ഞ തവണത്തേ മാധ്യമത്തിലേ
പുരുഷന്മാരൊടുള്ള മൃദുസമീപനം ഞങ്ങളുടെ
ഫ്ലാറ്റില്‍ ചര്ച്ചയായപ്പൊള് , അഭിമാനത്തൊടെ ഞാന്‍
പറഞ്ഞിരുന്നു , ഇതെന്റെ കൂട്ടുകാരീ ആണെന്ന് ..
എന്റെ അച്ഛനും ഒരു സര്‍ജനാണ് .. പലപ്പൊഴും
അച്ഛനേ കണ്ടു ഞാന്‍ ഇതില്‍ ,വ്യത്യാസങ്ങള്‍ ഒരുപാടുണ്ടേലും ..
അന്നു തൊട്ട് ഇന്നു വരെ, സര് വീസില് ഉള്ളപ്പൊഴും ഇപ്പൊഴും
കാറൊടിച്ചിട്ടില്ല അച്ഛന് , ഇന്നും സ്വന്തമായൊരു കാറ് അദ്ധേഹത്തിനില്ല ..
ഞാന്‍ പലപ്പൊഴും കരുതും ഒരൊ ഡോക്ടറും ഒരൊ വ്യത്യസ്ഥ സ്വഭാവമുള്ളവാരാണേന്ന്
ഇപ്പൊളിതു വായിക്കുമ്പൊഴും , അതു എന്നില്‍ അടിവരയിടുന്നു ..
നല്ല ഓര്‍മകള്‍ മരിക്കാതിരിക്കട്ടേ , ആ സുഗന്ധം ഇന്നും തേടീ ഉമ്മറപടിവാതിലില്
മനസ്സ് കാത്ത് നില്ക്കട്ടെ .. സ്നേഹപൂര്‍വം
അച്ചന്മാരെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും ഒരു സുഖമുള്ള ഓര്‍മ്മകള്‍ തന്നെയാണ് ഇതില്‍ അച്ഛന്റെ ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു അത് അഭിനന്ദനാര്‍ഹം തന്നെ
എന്തിനാണെന്നറിയില്ല... കണ്ണ് നിറഞ്ഞു..ഒരുപക്ഷേ സ്വന്തം അച്ഛനെ ഓര്ത്തതിനാലാകാം ...നന്നായി എഴുതി..
പ്രേം നസീര്‍ എന്ന നടന്റെ സ്വഭാവ മാഹാത്മ്യം
വളരെയേറെ വായിച്ചിട്ടുണ്ട്. നല്ല മനുഷ്യരില്‍ ഒരു പ്രേം നസീര്‍ ഘടകം ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുമുണ്ട്. സ്വന്തം അച്ഛനില്‍
ആ ഗുണം കണ്ടെത്താനായ എച്ച്മുവിന്ന് അഭിനന്ദനങ്ങള്‍
ഓര്‍മ്മകള്‍ അതും പിതാവിന്റെ ഓര്‍മ്മകള്‍ അച്ഛനെ കുറിച്ച് ഒരു ചിത്രം മനസ്സില്‍ തെളിഞ്ഞു കേട്ടോ .ആശംസകള്‍ നേരുന്നു ഒപ്പം ഒത്തിരി നന്മകള് നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി
സാന്ദ്രമായ ഓര്‍മ്മകള്‍
ആശംസകള്‍
ഇനി എഛ്മുക്കുട്ടിയുടെ അഛനേ മറക്കുകയില്ല. പ്രേം നസീറിനെ കാണുമ്പോൾ, എനിക്കേറ്റവും ഇഷ്ടമായ പഴയ പാട്ടുകൾ കേൾക്കുമ്പോഴൊക്കെ എഛ്മുവിന്റെ അഛനെ ഓർക്കാൻ എന്തെളുപ്പം. മറയില്ലാതെ എഴുതിയ വിലയിരുത്തലിന് അഭിനന്ദനങ്ങൾ..
എന്റെ അച്ഛന് നഷ്ടമായിട്ടു ഇന്നേയ്ക്ക് അമ്പതുനാള്‍ പിന്നിടുന്നു . ഇപ്പോഴാണ് ഞാന്‍ ആലോചിക്കുന്നത് എന്താണ് അല്ലെങ്കില്‍ എന്ത് ആയിരുന്നില്ല എനികെന്റെ അച്ഛന് എന്നത് . എച്ച്മുവിന്റെ കുറിപ്പ് നന്നായി .
യു.പി സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു എന്റെ ഉപ്പ ഞങ്ങളോട് വിട പറഞ്ഞത്.ഇപ്പോള്‍ ബ്ലോഗുകളില്‍ ഇത്തരം ഓര്‍മ്മകള്‍ വായിക്കുമ്പോള്‍ ഞാന്‍ വല്ലാതെ വിഷാദഭരിതയാകുന്നു.കാരണം എന്റെ ഓര്‍മ്മകള്‍ വളരെ തുച്ഛമാണ്.
എച്ചുമുക്കുട്ടിയുടെ മനോഹരമായ ഓര്‍മകളില്‍ വല്ലാതെ ലയിച്ചു പോയി..
മനസ്സില്‍ തെളിഞ്ഞുവരുന്ന രൂപമായ്.....
ആശംസകള്‍
എല്ലാവരുടെ ജീവിതത്തിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കുമെന്ന് ഇതുപോലെ മനസ്സ് തുറക്കുമ്പോഴാണ് അറിയുന്നത്...
ഹൃദയഹാരിയായി ഈ എഴുത്ത്...
അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് വളരെ നന്നായി. അച്ഛനെ പറ്റി ഒരു നല്ല കുറിപ്പെഴുതുവാന്‍ കഴിയുക എന്നത് തന്നെ ഒരു ഭാഗ്യമാണ് .
എന്റെ അച്ഛനെ എനിക്ക് നഷ്ട്ടപ്പെട്ടിട്ടു ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .നിര്‍ഭാഗ്യവശാല്‍ അച്ഛനെ പറ്റി എഴുതാന്‍ ഒന്നുമില്ല.
വളരെ നല്ല സ്വഭാവ സവിശേഷതകള്‍ ഉണ്ടായിരുന്ന ആളാണ് പ്രേംനസീര്‍ എന്ന് വായിച്ചിട്ടുണ്ട് . അദ്ദേഹത്തെ പ്പോലെ ഇത്രയധികം നല്ല പാട്ടുകള്‍ പാടി അഭിനയിക്കാന്‍ സാധിച്ച ഏതു നടന് ഉണ്ട് മലയാളത്തില്‍. അതുപോലെ തന്നെ മലയാള സിനിമ കണ്ട ഏറ്റവും സുന്ദരന്‍ പ്രേം നസീര്‍ ആണെന്ന് ഞാന്‍ കരുതുന്നു ..
നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പൊതു സമൂഹത്തെ വളരെയേറെ ജനാധിപത്യവത്ക്കരിക്കുകയുണ്ടായി. അത് സ്വാതന്ത്ര്യത്തിന്റെയും പൌരബോധത്തിന്റെയും ദേശീയതയുടേയും കുരുന്നുകളെ മുളപ്പിച്ചു. എന്നാല്‍ കുടുംബങ്ങളെ ജനാധിപത്യവത്ക്കരിച്ചില്ല. പൊതു സമൂഹത്തില്‍ ജനാധിപത്യത്തിനു വേണ്ടി പൊരുതിയവര്‍ വീട്ടില്‍ അധികാരിയും അധിപതിയും ആയി. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഈ അവസ്ഥയില്‍ തന്നെയാണ് തുടര്‍ന്നത്. വീട്ടു ജോലിയുടെ പ്രാധാന്യത്തെയോ സ്ത്രീകള്‍ക്ക് കുടുംബത്തില്‍ ഉണ്ടാകേണ്ട മാന്യതയെയോ ആരും പ്രശ്നവത്ക്കരിച്ചില്ല.
ഈ വിഷയം ഞാന്‍ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്.
ഈ ഇന്ത്യന്‍ അവസ്ഥയുടെ ഇരയാണ് അച്ഛനും.
ഓര്‍മ്മകളില്‍ നിന്നും ഓര്‍മ്മകളിലേക്ക് പോയിക്കൊണ്ടേയിരിക്കാം നമുക്ക്..... ഭീംസെന്‍ജോഷിയെ ടെലിവിഷനില്‍ കാണുപോഴെല്ലാം ഞാനും മക്കളും നോക്കിയിരിക്കാറുണ്ട് അച്ഛന്റെ ഓര്‍മ്മയില്‍ വല്ലാത്തൊരു കൊതിയോടെ..
കൊള്ളാം നല്ല അച്ഛനോര്‍മകള്‍
അച്ഛൻ
നന്നായി എച്ചുമു, സൗമ്യമധുരമായ ഗദ്യം ആസ്വദിച്ചു......
ഓഹോ അച്ഛന് .....................
നല്ല നീരിക്ഷണം .....അമ്മയുടെ മുറിയില്‍ തൂക്കിയ ആ ഫോട്ടോ കൂടി പോസ്റ്റ് ചെയ്തുവെങ്കില്‍ വായനക്കാര്‍ക്കും ആ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മ കുറിപ്പിള്‍ ഒരു രൂപ്പം വരുമായിരുന്നു
പ്രേംനസീറുമായി ചേര്‍ത്ത് അച്ഛനെ ഓര്‍ത്തെടുത്തത് മനോഹരം. ഒപ്പം വസ്തുനിഷ്ഠമായി പറഞ്ഞതും.
പെരുമാറ്റ ഗുണത്തിൽ നമ്മുടെ
സിനിമാ ലോകത്ത് നസീറിനെപ്പോൽ
വേറൊരാൾ ഇതുവരെ ഉണ്ടായിട്ടില്ല .. എന്നാണെന്റെ വായിച്ചറിവ്
വല്ലപ്പോഴുമുള്ള കുടി ഒഴിച്ച്
ഏതാണ്ടതേ മാനറിസങ്ങളുള്ള
സ്വന്തം അച്ഛന്റെ ക്യാരിക്കേച്ചർ വളരെ
സുന്ദരമായി വരികൾ കൊണ്ടിവിടെ വരച്ചിട്ടിരിക്കുകയാണല്ലോ എച്മു ഇവിടെ
അച്ഛനമ്മമാരെ നമ്മള് ദൈവത്തെപ്പോലെ കാണുന്നു...ദൈവത്തില്‍നിന്നു പ്രതീക്ഷിക്കുന്നതൊക്കെ അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നു...അവരും വെറും മനുഷ്യരാണെന്ന് പലപ്പോഴും മറന്നു പോകുന്നു.. ഇല്ലേ...?
എല്ലായ്പ്പോഴുമെന്ന പോലെ നല്ല എഴുത്ത് എച്മൂ....
അച്ഛനെന്നും മക്കളുടെ ഹീറോയാണ്!
സാധാരണ ഇവിടെ വന്നു പോകുമ്പോ മനസ്സ് വിഷമിച്ചാ പോകാറ്.
ഇന്ന് സന്തോഷായി! നല്ല പോസ്റ്റ്.
പ്രിയ ചേച്ചി,
ഓര്‍മക്കുറിപ്പ് ഏറെ ഹൃദ്യമായി
വളരെ ഭംഗിയായി എഴുതി.
സ്നേഹത്തോടെ,
ഗിരീഷ്
കുറച്ചു നാളുകളായി എഴുതിയിരുന്ന വിഷയത്തില്‍ നിന്നും ഒരു മാറ്റം വന്നത് നന്നായി :)
നല്ല ഓര്‍മ്മകള്‍... നമുക്ക് അടുപ്പമുള്ളവരുടെ ചില മാനറിസങ്ങളെ ഇഷ്ടമുള്ള/പരിചയമുള്ള കഥാപാത്രങ്ങളോട് തട്ടിച്ചു നോക്കുന്നത് കൌതുകമുള്ള കാര്യം തന്നെയാണ്. ചിലപ്പോഴൊക്കെ ഞാനും അങ്ങനെ ശ്രമിയ്ക്കാറുണ്ട്.
പിന്നെ, അച്ഛനെ ഇതു പോലെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് നല്ലതു തന്നെ അല്ലേ? ഓരോ തവണ നസീറിനെ സ്ക്രീനില്‍ കാണുമ്പോഴും അച്ഛനെയും ഓര്‍ത്തെടുക്കാമല്ലോ
ഈ കുറിപ്പ് വായിച്ച എല്ലാവരോടും നന്ദി പറയട്ടേ.. ഇനിയും വായിക്കുമെന്ന് കരുതുന്നു. എല്ലാവരോടും സ്നേഹത്തോടെ....
അച്ഛന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.
കടുംചായങ്ങൾ ഒഴിവാക്കിയ ആത്മാർത്ഥത ഈ കുറിപ്പിനെ മനസ്സു തൊടുന്നതാക്കി എച്മൂ.
എച്ചുമു, അച്ഛനെക്കുറിച്ചുള്ള ഈ കുറിപ്പ് വായിച്ചു വരവേ എച്ചുവിന്റെ അച്ഛനെ ധ്വനിയിലെ ജഡ്ജിയുടെ രൂപ സാമ്യമുള്ള ഒരു മനുഷ്യനായി സങ്കല്പ്പിച്ചു കഴിഞ്ഞിരുന്നു.അപ്പോള്‍ അതാ അവസാനം എച്ചുമു അത് തന്നെ എഴുതിയിരിക്കുന്നു.
നല്ല കുറിപ്പ്.
സസ്നേഹം
http://www.youtube.com/watch?v=D9AAiyvFjLQ
ഇതു കാണുമ്പോൾ എല്ലാം മനസിലാവുമല്ലൊ.
മുഴുവന്‍ ഇരുത്തി വായിപ്പിക്കാനുള്ള ഒരു കാന്തിക ശക്തി ... അച്ഛന്റെ സ്നേഹം ..........
മുഴുവന്‍ ഇരുത്തി വായിപ്പിക്കാനുള്ള ഒരു കാന്തിക ശക്തി ... അച്ഛന്റെ സ്നേഹം ..........
നമ്മെ നമ്മളാക്കാന്‍ നമ്മുടെ പിറകില്‍ അതീവ ശ്രദ്ധയോടെ എപ്പോഴും ഉണ്ടാകുക അമ്മയും അച്ഛനും, പിന്നെ കൂടെപ്പിറപ്പുകളും. ഇവരെയൊക്കെ നഷ്ട്ടപ്പെടുമ്പോഴുള്ള വേധന ഇവിടെ ശരിക്കും വായിച്ചെടുക്കാന്‍ കഴിഞ്ഞു. കൂട്ടത്തില്‍ "അച്ഛനെയാണെനിക്കിഷ്ട്ടം" എന്ന സിനിമയോ സിനിമാഗാനമോ മനസ്സില്‍ ഓടിയെത്തുകയും ചെയ്തു. നന്ദി..ഇത്തരം ഒരു പോസ്റ്റിനു :)
- Ed.bhaskaran@gmail.com
Post a Comment