Thursday, October 4, 2018

മലവിസർജ്ജനം ചെയ്തതിന്...ഞാനൊരധകൃതനല്ലേയെൻറേ..,കൊച്ചു കുട്ടികളെക്കുറിച്ച് ആർക്കും...











25/09/19

പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ പൊതുവഴിയിൽ മലവിസർജ്ജനം ചെയ്തതിന് അടിച്ചുകൊല്ലുന്നത് വരെയായി രാജ്യത്തിന്റെ വൃത്തിബോധം. ആ കുട്ടികൾ വാല്മീകി എന്ന് പേരുള്ള ദളിത് വിഭാഗത്തിൽ പെട്ടവരാണ്....

കക്കൂസില്ലെങ്കിൽ നവവധു വരനെ ഉപേക്ഷിച്ച് പോകുന്ന സംഭവവും അതിനെക്കുറിച്ച് വിശദീകരിച്ച് കക്കൂസ് വേണമെന്ന പരസ്യവുമൊക്കെ നമ്മൾ ടി വീൽ ഒത്തിരി കണ്ടതായിരുന്നു.

പുതിയ പരസ്യത്തിന് ഈ കുട്ടികളുടെ കൊലപാതകം ഉപയോഗിക്കാൻ സാധിക്കുമായിരിക്കും.. ല്ലേ..

പത്തുവർഷം ചൊല്ലിയ പ്രതിജ്ഞ ഓർത്തു പോകുന്നു ഈയിടെ
എപ്പോഴുമെപ്പോഴും...

എന്തര് പറയാൻ.. വെവരക്കേട് തന്നേ...

                                                     
ഞാനൊരധകൃതനല്ലേയെൻറേ സ്നേഹവും നിസ്സാരമല്ലേ എന്ന വരികൾ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. എനിക്കൊപ്പം നിന്ന് ആരുമെന്നെ സ്നേഹിച്ചിട്ടില്ലാത്തതുകൊണ്ടാവും അത്. ജാതിയിൽ, മതത്തിൽ, പഠിപ്പിൽ, ഉദ്യോഗത്തിൽ, പെരുമാറ്റമര്യാദയിൽ, ധനത്തിൽ, തറവാടിത്തത്തിൽ, ബന്ധുബലത്തിൽ.... അങ്ങനെ എല്ലാറ്റിലും ഞാൻ അനേകം പടികൾ താഴെയായിരുന്നു. അതുകൊണ്ട് സ്നേഹം ചിലപ്പോഴൊക്കെയെങ്കിലും എൻറെ നിലപാടുതറയെ ഓർമ്മിപ്പിച്ചുകൊണ്ട് എനിക്ക് ഔദാര്യപ്പെട്ടു. സ്നേഹത്തെ അവകാശപ്പെടാൻ എനിക്കൊരിലും പറ്റിയില്ല.
 ------------------------------------------------------

                                                 
https://www.facebook.com/echmu.kutty/posts/932915650221063
14/05/18
കൊച്ചു കുട്ടികളെക്കുറിച്ച് ആർക്കും എന്തും പറയാം. മുതിർന്നവർ പറയുന്നതും ചെയ്യുന്നതുമൊന്നും കുട്ടികൾക്ക് മുഴുവൻ മനസ്സിലാവുക കൂടിയില്ല.

ഈ ലിംഗ മഹാരാജ്യത്തിലെ ദൈവങ്ങൾ ക്ഷേത്രങ്ങൾ, പള്ളികൾ, പ്രാർത്ഥനകൾ , ഭരണകൂടങ്ങൾ, പോലീസ്, പട്ടാളം, കോടതി....ഒന്നും കുഞ്ഞുങ്ങളുടേതല്ല. എന്തിന് മാതാപിതാക്കന്മാർ പോലും അവർക്കില്ല.

മൂന്ന് വയസ്സിലും പന്ത്രണ്ട് വയസ്സിലുമേറ്റ ലൈംഗിക പീഡനങ്ങൾ തല നരച്ചു തുടങ്ങിയ കാലത്തും വേട്ടയാടുന്ന , ചോര വാലുന്ന മനമുള്ള , ഈ പെണ്ണിന് ഒന്നേ പ്രാകാനുള്ളൂ. ഇനി ഈ ലിംഗമഹാരാജ്യത്ത് മാതാപിതാക്കന്മാർ ജനിക്കാതിരിക്കട്ടെ....

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ലിംഗ മഹാരാജ്യത്തിലെ ദൈവങ്ങൾ ക്ഷേത്രങ്ങൾ, പള്ളികൾ, പ്രാർത്ഥനകൾ , ഭരണകൂടങ്ങൾ, പോലീസ്, പട്ടാളം, കോടതി....ഒന്നും കുഞ്ഞുങ്ങളുടേതല്ല. എന്തിന് മാതാപിതാക്കന്മാർ പോലും അവർക്കില്ല.