Tuesday, May 14, 2019

കൊടുവള്ളി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ

                               
                    


ഞാൻ ഇന്ന് (06/03/2019) കൊടുവള്ളി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച ആഘോഷ പരിപാടി കളുടെ ഉദ്ഘാടനത്തിന് പോയിരുന്നു. കുട്ടികൾ എനിക്കൊരു ബൊക്കെ തന്നു. റോസ്നിറമുള്ള ചാർട്ട് പേപ്പറിൽ കോഴിപ്പൂവും ഹൈഡ്രാഞ്ചിയയുടെ പൂങ്കുലയും മറ്റും സജ്ജീകരിച്ച ഒരു ബൊക്കെ. എനിക്കത് ഒത്തിരി ഇഷ്ടമായി. പ്ളാസ്റ്റിക്കിൽ പൊതിഞ്ഞ പ്രൊഫഷണൽ ബൊക്കെകളെക്കാൾ ഒക്കെ എത്രയോ അഴകുറ്റ ബൊക്കെ...

നല്ലൊരു അനുഭവമായിരുന്നു അത്. പെൺകുട്ടി കൾ കൂടുതൽ ഉള്ള കോളേജിൽ മനുഷ്യ പ്രശ്നങ്ങളെപ്പറ്റി എനിക്കറിയും പോലെ ഞാൻ സംസാരിച്ചു. കുട്ടികൾ ജീവത്തായി സംവദിച്ചു. എനിക്ക് പുതിയ കുട്ടികളിൽ പ്രതീക്ഷയുണ്ടാവുക തന്നെയാണ്...

ആ കോളേജിൽ കാൻറീൻ നടത്തുന്ന സീനത്ത് ഇത്തയെ പൊന്നാട പുതപ്പിച്ച് ആദരിക്കാൻ കഴിഞ്ഞത് ഈ വർഷത്തെ വനിതാ ദിനം പ്രമാണിച്ച് എനിക്ക് ചെയ്യാൻ സാധിച്ച ഏറ്റവും വലിയ പുണ്യമായി ഞാൻ കരുതുന്നു. പൊന്നാട ചാർത്തി ഞാനവരെ കെട്ടിപ്പിടിച്ചപ്പോൾ പുകയുടെ ഗന്ധമായിരുന്നു അവർക്ക്... അത് നമ്മൾ സ്ത്രീ കളുടെ ഗന്ധമാണ്. അതിൻറെ പുറത്താണ് സ്ത്രീകൾ സുഗന്ധം പൂശുന്നത്. ഇത്തക്ക് അത്തരം കൃത്രിമ സുഗന്ധങ്ങൾ ആവശ്യമില്ല.

കാൻറീനിൽ ഒന്നിരിക്കുക പോലും ചെയ്യാതെ ജോലി ചെയ്തു, ഭർത്താവിനെയും മൂന്ന് മക്കളേയും പരിപാലിക്കുന്ന, ആ കോളേജിൻറെ അന്നപൂർണ്ണയായ സീനത്ത് ഇത്തയുടെ ഉടലിൽ നിന്നുയരുന്ന പുകമണത്തേക്കാൾ ശ്രേഷ്ഠമായ ഒരു സുഗന്ധവും എങ്ങുമില്ല...

എന്നെ കോളേജിലേക്ക് ക്ഷണിച്ച എല്ലാവരോടും എനിക്ക് ഒത്തിരി നന്ദി യുണ്ട്...

ഒത്തിരി സന്തോഷം..

                                                                         
30/03/19
കൊടുവള്ളി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒരു മിടുക്കൻ          വരച്ചു സമ്മാനിച്ചത്
എനിക്ക് വലിയ സന്തോഷമായി.... അന്ന്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കാൻറീനിൽ ഒന്നിരിക്കുക പോലും ചെയ്യാതെ ജോലി ചെയ്തു, ഭർത്താവിനെയും മൂന്ന് മക്കളേയും പരിപാലിക്കുന്ന, ആ കോളേജിൻറെ അന്നപൂർണ്ണയായ സീനത്ത് ഇത്തയുടെ ഉടലിൽ നിന്നുയരുന്ന പുകമണത്തേക്കാൾ ശ്രേഷ്ഠമായ ഒരു സുഗന്ധവും എങ്ങുമില്ല...