Wednesday, May 6, 2020

ലോക്ഡൗൺ കാലത്ത് ഗാർഹിക പീഡനം.., മുഖ്യമന്ത്രി യേയും ആരോഗ്യമന്ത്രി യേയും..., എനിക്കിത്രയും മതി

                                                                           
                                                                     
09/04/2020
                                                           
08/04/2020

ലോക്ഡൗൺ കാലത്ത് ഗാർഹിക പീഡനം കുത്തനെ വർദ്ധിച്ചുവെന്ന് ദേശീയവനിതാകമ്മീഷനും സംസ്ഥാന വനിതാകമ്മീഷനുകളും കണ്ടെത്തി...

സ്ത്രീകളുടെ പരാതികൾ പോലീസ് കണക്കിലെടുക്കുന്നില്ല.

എന്തായാലും പെണ്ണുങ്ങളെ ദ്രോഹിക്കുമ്പോഴാണ് എല്ലാറ്റിലും ഒരു പൂർണത കിട്ടുക ... അതിപ്പോ ഏതു കാര്യമെടുത്താലും അങ്ങനാണ്.

കൊറോണ ഭീതി പോലും അതിൽ നിന്നു വ്യത്യസ്തമല്ല..

                                                   
20/04/2020
എന്തൊക്കെ പറഞ്ഞാലും കേട്ടാലും അറിഞ്ഞാലും ഈ രോഗകാലത്ത് മുഖ്യമന്ത്രി യേയും ആരോഗ്യമന്ത്രി യേയും ടെലിവിഷനിലെ വാർത്താസമ്മേളനത്തിൽ കാണുമ്പോൾ ഒരു സമാധാനം തോന്നുന്നുണ്ട്...


                                                                       
28/04/2020

ഈ ദുരിത ദിനങ്ങളുടെ കാലത്തെങ്കിലും 'എനിക്കിത്രയും മതി.. ഇത്രയും കിട്ടുന്നുണ്ടല്ലോ' എന്ന് വിചാരിക്കാനാവുന്നില്ലെങ്കിൽ...

ആർത്തിയേക്കാൾ വലിയ ദുരന്തമെന്തുണ്ട്? അനുതാപമില്ലായ്മയേക്കാൾ വലിയ തെറ്റ് ഏതാണ്?

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

പെണ്ണുങ്ങ ദ്രോഹിക്കുമ്പോഴാണ്
എല്ലാറ്റിലും ഒരു പൂർണത കിട്ടുക ..

ശരിക്കും അങ്ങിനെയാണൊ ..?