നീന്തല്‍
പഠിക്കാനെത്തിയ പെണ്‍കുട്ടികളോട് അധ്യാപകന്‍ പറഞ്ഞു. ‘ നിങ്ങള്‍ കൊച്ചു കുട്ടികളെപ്പോലെയല്ല, മധ്യവയസ്ക്കരായ ആന്‍റിമാരെപ്പോലെയിരിക്കുന്നു. ‘
കുട്ടികള്‍
തല താഴ്ത്തി....
അവരുടെ അമ്മമാരായ ഞങ്ങളും സ്വന്തം തലകള്‍ ആകാവുന്നത്ര താഴ്ത്തിപ്പിടിച്ചു.
വല്ലാതെ
പഴുത്തു പോയ, മാംസളമായ ചില പഴങ്ങളെപ്പോലെയായിരുന്നു അമ്മമാരില്‍
പലരും. കരുത്തുള്ള, ആരോഗ്യമുള്ള
സ്ത്രീ ശരീരത്തെക്കുറിച്ച് മിക്കവാറും അമ്മമാര്‍ക്ക്
യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഫാഷന്‍
വസ്ത്രങ്ങള്‍ ധരിക്കാനനുയോജ്യമായ ശരീരമാണ്
പെണ്‍കുട്ടികള്‍ക്ക് വേണ്ടതെന്ന്
കരുതി പട്ടിണി കിടക്കാന്‍ പലപാട്
പ്രേരിപ്പിച്ചും പട്ടിണി കിടത്തിയുമാണ് പല അമ്മമാരും പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത്. എന്നിട്ടും എടീ
തടിച്ചി ... എടീ മന്തിപ്പാറു എന്നും
മറ്റുമുള്ള പേരുകള്‍ അമ്മമാരും തങ്ങളുടെ
പെണ്‍കുട്ടികളെ സാധിക്കുമ്പോഴെല്ലാം വിളിച്ചുകൊണ്ടിരുന്നു.
കുട്ടികള്‍
ഇതെല്ലാം തങ്ങളുടെ അധ്യാപകനോട് തുറന്നു
പറയുമെന്ന് അമ്മമാര്‍ ഒരിക്കലും കരുതിയിരുന്നില്ല.
ഹരിയാനയില്‍
ജീവിച്ച കാലത്താണ് നീന്തല്‍
പഠിപ്പിച്ചിരുന്ന അവിടത്തുകാരനായ ഈ അധ്യാപകനെ ഞാന്‍ പരിചയപ്പെട്ടത്. ആണ്‍കുട്ടികളേയും മുതിര്‍ന്ന പുരുഷന്മാരെയും
മാത്രമല്ല മുതിര്‍ന്ന പെണ്‍കുട്ടികളേയും
സ്ത്രീകളേയും അദ്ദേഹം നീന്താന്‍ പഠിപ്പിച്ചിരുന്നു. ഞങ്ങള്‍ കുറച്ചു സ്ത്രീകള്‍
പെണ്മക്കളെ നീന്താന്‍ പഠിപ്പിക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും ഒരു പുരുഷ
അധ്യാപകനെക്കുറിച്ച് മനസ്സു നിറയെ വിവിധ
തരം സംശയങ്ങളില്‍ പെരുത്ത തീവ്ര ഉല്‍ക്കണ്ഠകളുണ്ടായിരുന്നു. അതുകൊണ്ട്
അദ്ദേഹത്തിന്‍റെ ക്ലാസ്സുകള്‍ കണ്ടു
മനസ്സിലാക്കുവാന്‍ ഞങ്ങള്‍, കൂട്ടമായി സ്ക്കൂളുകളിലും
ചില ക്ലബ്ബുകളിലും മറ്റും പോയി. സംശയത്തിന്‍റേയും
ആധികളുടേയും ഉല്‍ക്കണ്ഠകളുടെയും പച്ചയും
മഞ്ഞയും നീലയുമായ കണ്ണടകള്‍ ധരിച്ച് മെലിഞ്ഞു കിളരം കൂടിയ ആ നീന്തല്‍വിദഗ്ദ്ധനെ ഉറ്റുനോക്കി.
കടുത്ത
പുരോഗമനവാദികളെന്ന് ഭാവിക്കുന്നവര്‍ പോലും,
സാധിക്കുമ്പോഴെല്ലാം പെണ്‍വസ്ത്രങ്ങളില്‍ ദൃശ്യമാകുന്ന പീഡനാഹ്വാനങ്ങളെയും പ്രേരണകളെയും പറ്റി തീവ്രമായി പരവശരാകുന്ന ഈ ആധുനിക ഹൈ ടെക്
കാലത്ത് സാധാരണക്കാരനും
ഗ്രാമീണനുമായ ആ കായികാധ്യാപകന്‍റെ നിലപാടുകള്‍ തികച്ചും വിസ്മയകരമായിരുന്നു. നീന്തല്‍
വസ്ത്രം ധരിച്ച് പഠിക്കാനെത്തുന്ന തന്‍റെ വിദ്യാര്‍ഥികളില്‍ അദ്ദേഹത്തിനു സ്ത്രീശരീരവും പുരുഷശരീരവും
ദൃശ്യമായില്ല, പകരം ശിഷ്യ
ശരീരങ്ങള്‍ മാത്രമേ ദൃശ്യമായുള്ളൂ. വാസ്തവം പറയുകയാണെങ്കില്‍ കുട്ടികളുടെ അമ്മമാര്‍ക്ക്
പോലും
അത്തരമൊരു മനോഭാവം
ഉണ്ടായിരുന്നില്ല. അതായിരിക്കാം എല്ലാ കുട്ടികളും അദ്ദേഹത്തോട്
സ്വന്തം മനോവിഷമങ്ങളും വേദനകളും മറകളില്ലാതെ പങ്കുവെച്ചത്.
സാധാരണയായി ശരീര ഭംഗിക്കുതകുന്ന തരം വ്യായാമം മാത്രമേ പെണ്‍കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കപ്പെടാറുള്ളൂ.
കരുത്തുള്ള, ഉറച്ച ശരീരം
ആണ്‍കുട്ടികള്‍ക്കും മേദസ്സില്ലാത്ത ഒതുങ്ങിയ അഴകളവുകളുള്ള ശരീരം പെണ്‍കുട്ടികള്‍ക്കും
എന്നതാണല്ലോ ഒരു പൊതുകാഴ്ചപ്പാട്. മിക്കവാറും
കായികാധ്യാപകര്‍ അവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുമെങ്കിലും ഈ മനോഭാവം
വെച്ചു പുലര്‍ത്തുന്നവരായാണ്
എനിക്ക് തോന്നിയിട്ടുള്ളത്. ഈ
അടുത്ത കാലത്ത് മഹാരാഷ്ട്രയിലെ ചില
അധ്യാപകരുമായി ഇടപഴകാന്‍ അവസരമുണ്ടായത്
എന്‍റെ ഈ തോന്നലിനെ പിന്നെയും ശരി വെക്കുകയായിരുന്നു . സ്കൂളുകളിലെ ഫിസിക്കല്‍ ട്രെയിനിംഗ് പീര്യഡുകളില്‍ പെണ്‍കുട്ടികള്‍ അനായാസകരമായ വല്ല ചെറു കളികളിലും ഏര്‍പ്പെടുകയോ വെറുതെ സിനിമാക്കഥകള്‍ പറഞ്ഞിരിക്കുകയോ ചെയ്യുന്നത്
ഒട്ടും അസ്വാഭാവികമായി
വീക്ഷിക്കപ്പെടുന്നില്ല. കൂടുതല്‍ ഓടുന്നത് ചാടുന്നത് ഒക്കെ സ്ത്രീ ശരീരത്തിനു വലിയ ഹാനിയുണ്ടാക്കുമെന്ന് വിളിച്ചു പറയുന്നത്, ഈയടുത്തയിടയ്ക്കും നമ്മള്‍ കേള്‍ക്കുകയുണ്ടായല്ലോ.
നേരത്തെ, ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷയോടും പ്രൊഫസര്‍ എം കൃഷ്ണന്‍ നായരുള്‍പ്പടെ അങ്ങനെ പറയുകയും ലേഖനങ്ങള്‍ എഴുതി ആ വിതണ്ഡവാദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും
ചെയ്തിരുന്നു.
നന്നായി
ഭക്ഷണം കഴിച്ച് , ഉപയോഗിക്കാതിരുന്നാല്‍
കോലംകെട്ടു പോകുന്ന ശരീരമെന്ന യന്ത്രത്തെ എണ്ണയിട്ട് മിനുക്കും മാതിരി വ്യായാമം ചെയ്ത് തികച്ചും സുസജ്ജമാക്കി വെക്കണമെന്ന് ആ ഗ്രാമീണനായ അധ്യാപകനെപ്പോലെ തന്‍റെ ശിഷ്യരെ
ഉപദേശിക്കുന്നവര്‍ ഒരു പക്ഷെ, വിരളമായിരിക്കാം.
അദ്ദേഹത്തിന്‍റെ വ്യത്യസ്തമായ വാക്കുകള്‍ ഞാന്‍ മറക്കാത്തതും അതുകൊണ്ടായിരിക്കാം.
ആണ്‍കുട്ടികളോട് ആരോഗ്യവും ആത്മവിശ്വാസവുമുള്ളവരായി വളരാന്‍
നിര്‍ദ്ദേശിച്ച അദ്ദേഹം പെണ്‍കുട്ടികളോട് ആഭരണങ്ങളിലും
വസ്ത്രങ്ങളിലും മാത്രം ഒതുങ്ങുന്ന , പെയിന്‍റു പൂശിയ ബൊമ്മകളാവരുതെന്നും ആരോഗ്യവും കരുത്തുമുള്ള
ശരീരത്തിന്‍റെയും മനസ്സിന്‍റേയും ഉടമകളാവണമെന്നും പറയാന്‍ മറന്നില്ല. ചായങ്ങള്‍
പുരട്ടിയ കൃത്രിമ സൌന്ദര്യത്തേക്കാള്‍ കരുത്തിന്‍റേയും ആരോഗ്യത്തിന്‍റേയും തിളക്കമാണ് യഥാര്‍ഥത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടത്. ആരോഗ്യമുള്ള
മനസ്സിന് അന്തരാളഘട്ടങ്ങളില്‍
മനസ്സാന്നിധ്യം നഷ്ടപ്പെടുവാന്‍ കൂടുതല്‍
സമയമെടുക്കും. മനസ്സാന്നിധ്യമുള്ളവരെ കീഴ്പ്പെടുത്തുക അത്ര എളുപ്പവുമാവില്ല.
26 comments:
ആണ്‍കുട്ടികളോട് ആരോഗ്യവും ആത്മവിശ്വാസവുമുള്ളവരായി വളരാന്‍ നിര്‍ദ്ദേശിച്ച അദ്ദേഹം പെണ്‍കുട്ടികളോട് ആഭരണങ്ങളിലും വസ്ത്രങ്ങളിലും മാത്രം ഒതുങ്ങുന്ന , പെയിന്‍റു പൂശിയ ബൊമ്മകളാവരുതെന്നും ആരോഗ്യവും കരുത്തുമുള്ള ശരീരത്തിന്‍റെയും മനസ്സിന്‍റേയും ഉടമകളാവണമെന്നും പറയാന്‍ മറന്നില്ല
ചില ധാരണകള്‍ മാത്രമാണ് ഇന്ന് എല്ലാത്തിനും കാരണമാകുന്നത്.
ഇന്ന് ഗള്‍ഫ് മാധ്യമം സപ്ലിമെന്റില്‍ വായിച്ചിരുന്നു ഈ ലേഖനം
ആദ്യവായനയ്ക്കെത്തിയ രാംജിക്ക് നന്ദി. രാംജി പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ചില ധാരണകള്‍ തന്നെയാണ് കാരണം.
അജിത് ജി കണ്ടതില്‍ സന്തോഷം. ഗള്‍ഫില്‍ ഈ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന ദിവസം എനിക്കറിയില്ല. അറിയിച്ചതില്‍ സന്തോഷമുണ്ട് കേട്ടോ.
തികച്ചും കാലോചിതമായ വരികൾ.
"കൂടുതല്‍ ഓടുന്നത് ചാടുന്നത് ഒക്കെ സ്ത്രീ ശരീരത്തിനു വലിയ ഹാനിയുണ്ടാക്കുമെന്ന് വിളിച്ചു പറയുന്നത്, ഈയടുത്തയിടയ്ക്കും നമ്മള്‍ കേള്‍ക്കുകയുണ്ടായല്ലോ." ഇത്തരം മുടന്തൻ പ്രയോഗങ്ങൾ നടത്തുന്ന പഠിച്ചവർ എന്നഭിമാനിക്കുന്ന ആ പ്രഫസറെ പ്പോല്ലുള്ളവരത്രേ ഈ നാടിന്റെ ഷാപം. ഇത് കേട്ടപ്പോൾ നമ്മുടെ എം ഡി വത്സമ്മ, പി ടി ഉഷ തുടങ്ങിയ നിരവധി സ്ത്രീ രെഗ്നങ്ങൾക്ക് എന്തു സംഭവിച്ചു അവരിപ്പോൾ എവിടെ എന്ന് ഇയാൾ തിരക്കാൻ മറന്നല്ലോ!
കഷ്ടം ഇത്തരം അഭ്യസ്തവിദ്യർ എന്ന് വീമ്പിളക്കുന്നവരെ നിരക്ഷരർ എന്ന് വിളിച്ചാലും അതിൽ ഒട്ടും അതിശയോക്തി വെണ്ട. യെച്ച്മ, നന്നായി ഈ അവതരണം . ആശംസകൾ
മാധ്യമത്തില്‍ ഇന്നുച്ചക്ക് വായിച്ചിരുന്നു ഇതു കലേച്ചീ .."ചെപ്പില്‍ " ..!
ഒരൊ പൊസ്റ്റും വായിക്കുന്ന മനസ്സിലേക്ക് ഉതിര്‍ത്ത് വിടുന്ന ചിലതുണ്ട്
ഉള്ളിലേക്ക് , ആത്മവിശ്വാസ്സം പകരുന്ന ചിലത് , ഞാന്‍ അമ്മയോടും
ചേച്ചിയോടും ഭാര്യയോടും മിക്കപ്പൊഴും വായിക്കുവാന്‍ ലിങ്ക്
കൊടുക്കാറുമുണ്ട് .. പെണ്മനസ്സുകളിലേക്ക് കാലമോ , ദേശമോ
ആചാരങ്ങളൊ കുത്തി കേറ്റി വച്ച പലകാര്യങ്ങളേയും തച്ചുടച്ച്
തലയുയര്‍ത്തി ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍
ധാരാളമുള്ള ഈ വരികള്‍ അവര്‍ക്ക് മൂല്യവത്തായ ശേഖരം തന്നെ ..!
മനസ്സുറപ്പൊടെ , ആത്മവിശ്വാസ്സത്തോടെ ജീവിക്കുവാന്‍ അവര്‍ക്കാകട്ടെ
കൂടേ നന്മയുള്ള അധ്യാപകരുടെ സങ്കേതമാകട്ടെ സ്കൂളുകള്‍ ...
സ്നേഹാശംസകള്‍ .. !
പ്രിയപ്പെട്ട ചേച്ചി,
ഈ കുറിപ്പ് വളരെ ഇഷ്ടമായി.
'ആണ്‍കുട്ടികളോട് ആരോഗ്യവും ആത്മവിശ്വാസവുമുള്ളവരായി വളരാന്‍ നിര്‍ദ്ദേശിച്ച അദ്ദേഹം പെണ്‍കുട്ടികളോട് ആഭരണങ്ങളിലും വസ്ത്രങ്ങളിലും മാത്രം ഒതുങ്ങുന്ന , പെയിന്‍റു പൂശിയ ബൊമ്മകളാവരുതെന്നും ആരോഗ്യവും കരുത്തുമുള്ള ശരീരത്തിന്‍റെയും മനസ്സിന്‍റേയും ഉടമകളാവണമെന്നും പറയാന്‍ മറന്നില്ല. ചായങ്ങള്‍ പുരട്ടിയ കൃത്രിമ സൌന്ദര്യത്തേക്കാള്‍ കരുത്തിന്‍റേയും ആരോഗ്യത്തിന്‍റേയും തിളക്കമാണ് യഥാര്‍ഥത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടത്. ആരോഗ്യമുള്ള മനസ്സിന് അന്തരാളഘട്ടങ്ങളില്‍ മനസ്സാന്നിധ്യം നഷ്ടപ്പെടുവാന്‍ കൂടുതല്‍ സമയമെടുക്കും. മനസ്സാന്നിധ്യമുള്ളവരെ കീഴ്പ്പെടുത്തുക അത്ര എളുപ്പവുമാവില്ല."
ഇത് ഒന്നുംകൂടി വായിക്കട്ടെ എല്ലാവരും. എനിക്കും വായിക്കണം ഒന്നുംകൂടി.
എല്ലാ ആശംസകളും !
സ്നേഹത്തോടെ,
ഗിരീഷ്
വളരെ നന്നായി
പെണ്‍ക്കുട്ടികള്‍ക്ക് ആത്മവിശ്വാസം പ്രദാനംചെയ്യുന്നതിനുവേണ്ടിയുള്ള സദുദ്ദേശത്തോടെ പല സംഘടനകളും ഇന്ന് രംഗത്ത് വരുന്നുണ്ട്.,.ആ സദുദ്യമങ്ങളില്‍ സഹകരിക്കുകയും ചെയ്യാറുണ്ട്.
ആശംസകള്‍
അലസതയില്‍ തളരുന്ന മനസ്സുകള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്ന ഇത്തരം ഉദ്യമങ്ങള്‍ തുടരുക ചേച്ചീ .. എല്ലാ ആശംസകളും...
ഇന്ന് ഗള്‍ഫ് മാധ്യമം സപ്ലിമെന്റില്‍ വായിച്ചിരുന്നു ഈ ലേഖനം
‘ നിങ്ങള്‍ കൊച്ചു കുട്ടികളെപ്പോലെയല്ല, മധ്യവയസ്ക്കരായ ആന്‍റിമാരെപ്പോലെയിരിക്കുന്നു. ‘ വല്ലാതെ പഴുത്തു പോയ, മാംസളമായ ചില പഴങ്ങളെപ്പോലെയായിരുന്നു അമ്മമാരില്‍ പലരും. കരുത്തുള്ള, ആരോഗ്യമുള്ള സ്ത്രീ ശരീരത്തെക്കുറിച്ച് മിക്കവാറും അമ്മമാര്‍ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കാനനുയോജ്യമായ ശരീരമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടതെന്ന് കരുതി പട്ടിണി കിടക്കാന്‍ പലപാട് പ്രേരിപ്പിച്ചും പട്ടിണി കിടത്തിയുമാണ് പല അമ്മമാരും പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത്. --
-- In fact, our middle aged men/women have body which are like that of 60+. And what a pity it is if our mothers ask girls to starve to get slim. Slim by itself is not beauty. What makes a human anatomy the most beautiful is its curves. (body shape and curves are different here)
I think it is important that, for the sake of future generations at least, that by teenages our children are introduced into 'nude arts' and into the beauty and importance of body curves. More than 80% of our men/women dont have curves any more. They lose it at a very young age unfortunately(thanks to TV, computers and an absolute lack of awareness to this aspect). If only they are aware about the importance of curves, they could start working on the same during teenages or immediately after. Since everybody is into western dressing these days, having good body curves would be an asset. Staring physical exercises during teenages for girls, and around 20-21 years for boys, is very very important.
Now, with absolute lack of awareness about this aspect, all our people who believe that modern dress will make one modern are just announcing to the world - Hey, Look How Ugly my Body is. (Modern dresses are designed to bring out the human anatomy. So when those who without curves wear it, it is terribly ugly)
Having a good and strong body with beautiful curves also serves another great purpose. One can keep oneself attractive to his/her partner, long after their marriage, leading into good sex years after. Having excellent sexual relationship with your life partner means, he/she will not be a nuisance to others.
ഉടുത്തൊരുങ്ങി സുന്ദരിയായി നടന്നാൽ ജീവിതം സുരഭിലവും സുന്ദരവും സന്തോഷവുമായി എന്ന് കരുതുന്നവര്ക്ക് ഒരു തക്കീതാണ്
“അരക്ഷിതമായ ആത്മവിശ്വാസമില്ലാത്ത മനസ്സുള്ള മനുഷ്യരാണ് സ്വന്തം കേമത്തം എങ്ങനെയെങ്കിലുമൊക്കെ പ്രദര്‍ശിപ്പിക്കാനായി ആക്രമിക്കുകയും ദ്രോഹിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം വളര്‍ത്തിക്കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പെണ്‍കുഞ്ഞുങ്ങളെ അനേകം അനാവശ്യമായ വേലിക്കെട്ടുകളില്‍ കുടുക്കി, ജനിച്ച വീട്ടില്‍ പോലും നിസ്സഹായരും അനാഥരുമാക്കുന്ന ന്യായവും ആചാരവും സങ്കല്‍പവും വിശ്വാസവുമൊക്കെ ഇനിയും നമുക്കാവശ്യമുണ്ടോ എന്നും അവരെ ഈ ലോകത്തിന്‍റെ കാരുണ്യത്തിനു സമര്‍പ്പിക്കാതെ താന്‍പോരിമയുള്ളവരാക്കി വളര്‍ത്തിക്കൂടെയെന്നും ആ ഗ്രാമീണനായ അധ്യാപകന്‍ ഞങ്ങള്‍ രക്ഷാകര്‍ത്താക്കളോട് ചോദിക്കാതിരുന്നില്ല.”
ഈ ഉപദേശങ്ങൾ ഉൾക്കൊണ്ട് എല്ലാവരും പ്രവർത്തിച്ചിരുന്നെങ്കിൽ...
ആശംസകൾ...
പെൺകുട്ടികളും ഉശിരോടെ വ്യായാമം ചെയ്യട്ടെ. ഊർജസ്വലരാകട്ടെ!
ഈസ്റ്റര്‍ ആശംസകള്‍---
പണ്ട് ഉരല്‍ അമ്മി ഇതൊക്കെ ഉണ്ടായിരുന്നു ..അന്നത്തെയും ഇന്നത്തെയും തലമുറകള്‍ വലിയ അന്ധരം തന്നെ ഉണ്ട് .മുമ്പ് വയറ്റാട്ടി മതിയായിരുന്നു പ്രസവിക്കാന്‍, ഇന്ന് ഹോസ്പിറ്റലില്‍ കൊണ്ട് പോയില്ലെങ്ങില്‍ ആലോചിക്കാന്‍ വയ്യ ..
പെണ്‍ കുട്ടികളെക്കുറിച്ച് സമൂഹത്തിനുള്ള കാഴ്ചപ്പാട് തന്നെയാണ് കുടുംബത്തിനുമുള്ളത്.ആരോഗ്യത്തിനല്ല,സൌന്ദര്യത്തിനാണ് മുന്‍ഗണന
ഈസ്റ്റര്‍ ആശംസകള്‍ ചേച്ചീ
കായികമായ കരുത്തു ഒരല്പം കുറവ് സ്ത്രീകള്‍ക്ക് ആണെന്ന് വരികിലും അത്, ഒരു മേഖലയിലും പിന്നോക്കമാവാന്‍ കാരണമാകുന്നില്ല. മുന്‍വിധികളും ധാരണകളും ചില വിശ്വാസങ്ങളും നമ്മുടെ മനസ്സില്‍ ഊട്ടിയുറപ്പിച്ചിട്ടുള്ളത് പെട്ടെന്ന് മാറ്റാന്‍ പ്രയാസകരം.
ലേഖനം തികച്ചും പ്രസക്തം
നന്നായിട്ടുണ്ട് .തുടരുക എല്ലാവിധ ആശംസകളും...
വേണ്ടാത്ത കാര്യങ്ങളിൽ പാശ്ചാത്യരെ അനുകരിക്കുന്ന നമ്മൾ ശരീരം സൂക്ഷിക്കുന്നതിനെ അവർ ചെയ്യും വിധം പിൻപറ്റാറില്ല. അവരിലെ സ്ത്രീകള് പുരുഷന്മാർമാർക്കൊപ്പമോ ഒരു പടി മുന്നിലോ ആണ് ഇക്കാര്യത്തിൽ.
സാധാരണ ഗതിയിൽ അധികം താത്പര്യം കൊടുക്കാതെ വായിച്ചു പോവുന്ന ഈ വിഷയവും എച്മു എഴുതുമ്പോൾ മറ്റെങ്ങും കാണാത്ത ഒരു ജീവൻ നേടുന്നുണ്ട്
‘ചായങ്ങള്‍ പുരട്ടിയ
കൃത്രിമ സൌന്ദര്യത്തേക്കാള്‍
കരുത്തിന്‍റേയും ആരോഗ്യത്തിന്‍റേയും
തിളക്കമാണ് യഥാര്‍ഥത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടത്.
ആരോഗ്യമുള്ള
മനസ്സിന് അന്തരാളഘട്ടങ്ങളില്‍
മനസ്സാന്നിധ്യം നഷ്ടപ്പെടുവാന്‍ കൂടുതല്‍
സമയമെടുക്കും.
മനസ്സാന്നിധ്യമുള്ളവരെ
കീഴ്പ്പെടുത്തുക അത്ര എളുപ്പവുമാവില്ല. ‘
ആ മാഷിന്റഭിപ്രായത്തിന്
നൂറിൽ നൂറ് മാർക്ക്..!
ഏരിയല്‍ ജി പറഞ്ഞത് ശരിയാണ്. ഏതോ അബദ്ധധാരണകളിലാണ് പലരും സംസാരിക്കുന്നത്.
റിനിയുടെ അഭിപ്രായം വായിച്ച് ഞാന്‍ ലേശം പൊങ്ങിപ്പോയോ..... നന്ദി, ഈ നല്ല വാക്കുകള്‍ക്ക് കേട്ടോ.
ഗിരീഷ്,
മിനി ടീച്ചര്‍,
തങ്കപ്പന്‍ ചേട്ടന്‍,
ഷലീല്‍ ,
ഷാഹിദ എല്ലാവര്‍ക്കും നന്ദി.
രാജേഷിന്‍റെ വിശദമായ അഭിപ്രായത്തിനും നന്ദി.
മൈഡ്രീംസ്,
വി.കെ,
ജയന്‍ ഡോക്ടര്‍ എല്ലാവര്‍ക്കും നന്ദി.
തിരിച്ചും ഈസ്റ്റര്‍ ആശംസകള്‍ അവതാരികേ. ശരിയാ കാലമങ്ങു വല്ലാതെ മാറി, അമ്മിയും ഉരലും പോയതു പോലെ കലപ്പയും കാളവണ്ടിയും പോയി. പ്രസവം മാത്രമല്ല, ജലദോഷവും ചുമയും കൂടി ഇപ്പോള്‍ ആശുപത്രിയിലല്ലേ... വന്നതില്‍ സന്തോഷം കേട്ടൊ.
വെട്ടത്താന്‍ ചേട്ടന്‍,
നേനക്കുട്ടി,
ഇസ്മയില്‍,
കാത്തി,
സലാം,
മുരളീ ഭായ് എല്ലാവര്‍ക്കും നന്ദിയും നമസ്ക്കാരവും പറഞ്ഞുകൊള്ളുന്നു.
എത്ര തിരക്കുണ്ടെങ്കിലും എച്ചുമുക്കുട്ടിയുടെ പുതിയ പോസ്റ്റുകൾ,ഞാൻ തേടീപ്പിടിച്ചു വയിക്കാറുണ്ട്..കാരണം കല കാണുന്ന കാഴ്ചകൾ,ചിന്തകൾ പുനരവതരിക്കപ്പെടൂമ്പോൾ..അതിനു മറ്റു അർത്ഥ തലങ്ങൾ ഉണ്ടാകുന്നൂ...റീനീ പറഞ്ഞതുപോലെ..കലയുടേയ്യും,റാംജിയുടേയും,സീതയുടേയും,ജയന്റേയും,നേനയുടേയും മിക്ക പോസ്റ്റുകളൂടേയും ലിങ്കുകൾ ഞൻ എന്റെ സഹ ധർമ്മിണിക്ക് അയച്ചു കൊടുക്കറുണ്ട്...തുരുമ്പിച്ച ഃഊക്കുള്ള ഉടയാടയുടെ കഥയെ പറ്റി..ഇന്നലെ രാത്രിയിൽ കേരളത്തിന്റെ ശാപമായ പൌവ്വർ കട്ട് സമയത്ത് മുറ്റത്തെ മാവിൻ ചോട്ടിൽ ചാരു കസാലയിൽ ഞനിരിക്കുമ്പോൾ..തൊട്ടടുത്തിരുന്ന ഭാര്യ അമ്പിളി എന്നോട് പറഞ്ഞൂ...ആ കുട്ടിയുടെ എഴുത്തു എത്ര മനോഹരമാ ചേട്ടാ എന്നു...ഞാൻ അല്പം നിരാശയോടെ ചോദിച്ചൂ”അപ്പോൾ എന്റെ എഴുത്ത് അത്രക്കു മോശമാ”....അവൾ മറുപടി പറഞ്ഞില്ലാ...ശബ്ദമില്ലാതെ ചിരിച്ചത് നിലാവെട്ടത്തിൽ കണ്ടു.നിലാവിനൊരു സംഗീതമൂണ്ട്...എച്ചുമൂ എന്ന കലയുടെ എഴുത്തിനും ഉണ്ട് ആ സംഗീതം...വീര രസപ്രധാനമായ ‘അഠാണാ‘ രാഗത്തെപ്പോലെ,ഉറക്ക്ത്തിലേക്കു നയിക്കുന്ന “നീലാംബരിയെപ്പോലെ“ ഒക്കെ...ചിലപ്പോൾ പ്രഭാത രാഗമായ ഭൂപാളമായും അതു അനുഭവപ്പെടൂം...ഇനി ഇതിലെ ഈ ലേഖനത്തെപ്പറ്റി എനിക്കും കുറെ പരയാനുണ്ട്...പറയാം......എച്ചുമൂ ആശം സകൾ...........
പറഞ്ഞതെല്ലാം ഒന്നാംതരം സത്യങ്ങൾ.
ചന്തുവേട്ടന്‍റെ വാല്‍സല്യം നിറഞ്ഞ മറുപടി വായിച്ച് സന്തോഷിക്കുന്നു.
ഭാനുവിന്‍റെ വരവിന് നന്ദി.
Post a Comment