ദരിദ്രരെയും അഗതികളെയും കറുത്തവരെയും അങ്ങനെ നമ്മുടെയൊക്കെ കൂട്ടത്തിലൊന്നും ചേർക്കാൻ പറ്റാത്തവരെയും കാണുമ്പോൾ നമ്മൾ ഒന്നുകിൽ കാണാത്തപോലെ നടക്കും. അല്ലെങ്കിൽ അവരെ ചീത്ത പറയും.അതുമല്ലെങ്കിൽ നമ്മുടെ അറപ്പു കാണിക്കാൻ തുപ്പും, അവരു ഒരു പണിയും ചെയ്യാണ്ട് മടിയും പിടിച്ച് ഇരിക്കണതു കൊണ്ടാണു നന്നാവാത്തത് എന്നു കാരണം കാണിക്കും. പിന്നെ വല്ല ദാനമോ ധർമമോ മറ്റോ ചെയ്ത് പുണ്യം നേടേണ്ടുന്ന ആവശ്യം വന്നുകൂടുമ്പോൾ മാത്രമാണു ഇവറ്റകളൊക്കെ ഓർമയിൽ വരിക.
വൻ നഗരങ്ങളിലെയും അത്ര വൻ അല്ലാത്ത നഗരങ്ങളിലെയും പിന്നെ ചെറു ഗ്രാമങ്ങളിലെയും തിരക്ക് കൂടിയ റോഡുകളിലും മറ്റിടങ്ങളിലുമൊക്കെ ഇത്തരം അനാഥ ജന്മങ്ങൾ ഒരു നിത്യക്കാഴ്ചയാണ്. നമ്മുടെ കാലു തൊട്ട് തൊഴുത് പിഞ്ച് കുഞ്ഞുങ്ങളും ആരോഗ്യമില്ലാത്ത ഗർഭിണികളും വയസ്സന്മാരും എന്നു വേണ്ട നേരത്തെ പറഞ്ഞ തരത്തിലുള്ള ഈ ആർക്കും വേണ്ടാത്ത മനുഷ്യർ ഭിക്ഷ ചോദിച്ചു നമ്മുടെ തെളങ്ങണ നാട്ടിനെയും നമ്മളെപ്പോലത്തെ ആൾക്കാരെയുമൊക്കെ ടൂറിസ്റ്റുകൾക്ക് മുൻപിലും മറ്റും അപമാനിക്കും. എത്ര കിട്ടിയാലും പിന്നേം പിന്നേം തരൂ, തരൂ എന്ന് യാചിച്ച് കൊണ്ടിരിക്കും. നോക്കുമ്പോൾ കാര്യം ശരി തന്നെയാ. വീട്, കാശ്, ജോലി, സ്വത്ത്, പഠിപ്പ്, അന്തസ്സ്, അഭിമാനം ഇങ്ങനത്തെ ഗംഭീരൻ സാധനങ്ങളൊക്കെ നമ്മുടെ കൈയ്യിലാ. പിന്നെ തരൂ തരൂ എന്നല്ലാണ്ട് അവരെന്താ പറയ്യാ? അതെ തരൂ തരൂ ഞങ്ങൾക്കും ഇതെല്ലാം കുറേശ്ശെ തരൂ, തരൂ എന്നല്ലേ പറയാൻ പറ്റൂ.
4 comments:
Kayyil gambeeram ennu parayan onnum illengilum, nammal lokathe kanikkunna bandum eppozhum valuthanallo! Athu orupadu 'tharu, tharu.'kale kshanichu varuthukayum nirasappeduthukayum cheyyum!
പറഞ്ഞിട്ടെന്താ കാര്യം ന്റെ ലച്മ്യെ.
നമ്മളിങ്ങനെ ആയിപ്പോയി. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ എന്നല്ലേ.
പക്ഷെ നമ്മെ ഈ ഗതി ആക്കിയവരോട് നാം എന്തെങ്കിലും ചോദിച്ചോ? എവിടെ? അതിനൊക്കെ നമുക്കെവിടെ നേരം അല്ലെ.
കിടന്നു കുരക്കാനല്ലാതെ മറ്റൊന്നിനും യോഗമില്ലാത്ത നമ്മെയോര്‍ത്തു ആരും പരിതപിക്കില്ല. ചാവാലി പട്ടി എന്നും ചാവാലി തന്നെയാ.
പക്ഷെ നല്ല വിവേചനശക്തിയും വേണം ഇതിലെ കള്ളനാണയങ്ങളെ കണ്ടുപിടിക്കാന്‍. എക്സിക്യൂട്ടീവ് ഓഫീസര്‍ വരെയുള്ള വന്‍ ബിസിനസ്സ് ആണ് ഭിക്ഷാടനം
പലപ്പോഴും ഭിക്ഷ കൊടുക്കാൻ മടിക്കുന്നതും അജിത്തേട്ടൻ പറഞ്ഞ തരത്തിലുള്ള കള്ള നാണയങ്ങൾ ഉള്ളതുകൊണ്ടാണ്
Post a Comment