Monday, June 28, 2010

ബ്ലാക്ക് & വൈറ്റ്

https://www.facebook.com/pratilipimalayalam/posts/849825108494402

(ജ്യോതിസ്സിന്റെ പെൺപതിപ്പിൽ - നവമ്പർ 2009 - ഈ കഥ വന്നിരുന്നു.)

അമ്മയ്ക്ക് നല്ല വെളുത്ത നിറമായിരുന്നു, വാർദ്ധക്യത്തിൽ അവർ ചുളിവുകളും പരിക്കുകളും തട്ടിയ തങ്കപ്പാവയായി കാണപ്പെട്ടു.

അച്ഛനാകട്ടെ നന്നെ കറുത്തവൻ, അവരെ ഒന്നിച്ച് കാണുമ്പോൾ പച്ചരിയും എള്ളും പോലെ തോന്നിയിരുന്നു.

അമ്മ, യാതൊരു പരിഗണനകളും ലഭിയ്ക്കാതെ മുപ്പത്താറു നീണ്ട വർഷങ്ങൾ അച്ഛനൊപ്പം ജീവിച്ചു.

അച്ഛന്റെ, കറുത്ത നിറമുള്ള ബന്ധുക്കളാരും അമ്മയെ അദ്ദേഹത്തിന്റെ ഭാര്യയായി കണ്ടില്ല. അതു കൊണ്ട് ഞങ്ങളെ മക്കളായും അവർക്ക് മനസ്സിലാക്കാനായില്ല.

ഒരിക്കൽ പോലും അമ്മായിമാരോ വല്യച്ഛന്മാരോ ഞങ്ങളെ മടിയിലിരുത്തിയിട്ടില്ല. വിരൽ കൊണ്ട് ഞങ്ങളെ സ്പർശിക്കുന്നത് മഹാപാപമായി അവർ കരുതി.

എങ്കിലും എല്ലാവരും പറഞ്ഞു.

‘ആ തള്ളയുടെ നിറം കിട്ടാമായിരുന്നു.’

ഞങ്ങൾ കറുപ്പ് വർണ്ണം കൂടുതലുള്ളവരായിരുന്നു. അല്പനേരം വെയിൽ തട്ടിയാൽ മുഖമാകെ എണ്ണയൊലിച്ചതു പോലെ, വഴുവഴുപ്പുള്ള കാളിമ പടർന്നു. ആത്മവിശ്വാസക്കുറവ് ഞങ്ങളുടെ കറുപ്പ് വർണ്ണത്തെ ഇരട്ടിയാക്കി പൊലിപ്പിച്ചു.

ഏറ് കൊണ്ട മോങ്ങലോടെ, വാൽ കാലുകൾക്കിടയിൽത്തിരുകി ഓടാൻ തുടങ്ങുന്ന കില്ലപ്പട്ടിയുടെ മുഖഭാവമുള്ള കുട്ടികളായിരുന്നു ഞങ്ങൾ.

അമ്മയുടെ ബന്ധുക്കളാകട്ടെ വെളുത്ത ശരീരമുള്ളവരായിരുന്നു. ചെളിയും മലവും പുരണ്ട പന്നിക്കുട്ടികളെ കാണുന്ന അറപ്പോടെ മാത്രമെ അവർ ഞങ്ങളെ വീക്ഷിച്ചുള്ളൂ. കരിം പൂച്ചകളെന്നും കറുത്ത പട്ടാളങ്ങളെന്നും അവർ ഞങ്ങളെ വിശേഷിപ്പിച്ചു.

അച്ഛനേയും അമ്മയേയും ഒന്നിച്ച് കാണുമ്പോൾ ‘ഓ, പുതിയ ഡ്രൈവറാണോ‘ എന്നു ഭാവിക്കുന്നത് അവരുടെ ഒരു വിദ്യയായിരുന്നു.

കുലീനമായ പ്രതികാരം നിർവഹിക്കുന്നതു പോലെ അമ്മയുടെ ഏത് ബന്ധുവിനേയും അമ്മയുടെ ഗ്രാമത്തിന്റെ പേരു പറഞ്ഞു വരുന്ന ഏതൊരാളേയും അച്ഛൻ എന്നും ഉള്ളഴിഞ്ഞ് സഹായിച്ചു പോന്നു.

അമ്മയ്ക്ക് വെളുത്തനിറത്തിന്റെ പേരിൽ അപൂർവമായെങ്കിലും ചില അംഗീകാരങ്ങൾ കൈവരുന്നുണ്ടെന്ന് ഞങ്ങൾക്ക് ചെറിയ കുട്ടികളായിരിക്കുമ്പോൾ പോലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഞങ്ങൾ കറുപ്പ് നിറം മാറ്റാൻ സ്പോഞ്ചു കൊണ്ട് ഉരച്ചു കുളിച്ചു, പച്ച മഞ്ഞളും ചന്ദനവും അരച്ച് പുരട്ടി, നിറം വെളുപ്പിക്കുമെന്ന പരസ്യത്തോടെ മാർക്കറ്റിൽ ലഭ്യമായ പലതരം ക്രീമുകൾ പരീക്ഷിച്ചു. പക്ഷേ പ്ലാസ്റ്റിക് ഇമൽഷൻ പെയിന്റ് തേച്ചാലും പുറത്ത് കാണുമെന്ന വെല്ലുവിളിയോടെ ഞങ്ങളുടെ തൊലി കറുത്ത നിറത്തിൽ തിളങ്ങി.

ഒരു വെളുത്ത കുട്ടിയെ പ്രസവിക്കുവാൻ എനിക്ക് അതി കലശലായ മോഹമുണ്ടായത് അങ്ങനെയാണ്.

മുതിർന്ന സ്ത്രീയായപ്പോൾ ഞാനൊരു വെളുത്ത നിറമുള്ള പുരുഷനെ പ്രേമിച്ചു. അദ്ദേഹത്തിന്റെ റോസ് നിറമുള്ള കൈവിരലുകളും തുടുത്ത കാൽപ്പാദങ്ങളും എന്നെ മോഹിപ്പിക്കാതിരുന്നില്ല. ആ വെളുത്ത നെഞ്ചിൽ കാണപ്പെട്ട കറുത്ത രോമങ്ങളുടെ ശോഭ എന്റെ ഞരമ്പുകളെ ആലസ്യത്തിലാഴ്ത്തി.

പ്രേമം തുളുമ്പുന്ന എന്റെ കറുത്ത മിഴികളിലും ഉറച്ച അവയവഭംഗിയുള്ള ശരീരത്തിലും ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘കറുപ്പിന് ഏഴഴകാണ്‘!!!

എന്നിലെ കറുത്ത നിറമുള്ള കാമുകിയെ അദ്ദേഹം ‘ക്റുഷ്ണശിലയുടെ കുളിർമ്മയും താളവുമുള്ള സുന്ദരി‘ എന്നു വിളിച്ചു.

എന്റെ ലോകത്തെ മുഴുവൻ കുടഞ്ഞെറിഞ്ഞ് ഞാൻ ആ വെളുത്ത പുരുഷന്റെ ഭാര്യയായി.

ഭർത്താവിന്റെ വീട്ടിലെ ആടും പശുവും പട്ടിയും പോലും വെളുത്തവരായിരുന്നു. വെണ്മയുടെ അമ്പരപ്പിക്കുന്ന ഒരു ലോകമായിരുന്നു ആ വീട്.

എന്നെ കാണുമ്പോൾ ആ വീട്ടിലെ പുറം പണിക്കാരികൾക്ക് അറപ്പു തോന്നി, അവരെല്ലാവരും വെളുത്തവരായിരുന്നുവല്ലോ.

ഞാനൊരു അഴുക്കായി അവിടെ അടിഞ്ഞു.

വെണ്മയുടെ ധനാഡ്യമായ വീട്ടു സദസ്സുകളിൽ ഒരു വേലക്കാരിയായിപ്പോലും ഇടം കിട്ടാത്ത ജീവിതം എന്നെ തളർത്തി.

കറുത്ത തൊലി മുഴുവൻ വലിച്ചൂരി, വെളുത്ത തൊലി വാരിപ്പുതയ്ക്കാൻ മോഹിച്ച് ഞാൻ ദിവസങ്ങൾ നീക്കിക്കൊണ്ടിരുന്നു.

ആ വെളുത്ത ലോകത്തിൽ എന്നെ കാണുമ്പോൾ എന്റെ ഭർത്താവിന്റെ വെളുത്ത മുഖത്ത് കാളിമയുണ്ടായി. ക്റുഷ്ണശില അദ്ദേഹത്തിന്റെ വെണ്മയിൽ പുരണ്ട ചെളിയായപ്പോൾ ‘എനി തിംഗ് ഔട്ട് ഓഫ് പ്ലേസ് ഈസ് ഡർട്‘ എന്നത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വചനമായിത്തീർന്നു.

എന്റെ പ്രേമം കോണിച്ചുവട്ടിലും സ്റ്റോർ മുറിയിലും വിറകു പുരയിലും നിന്ന് എന്നെ പരിഹസിച്ചു.

കറുത്ത ചെവികളും വെളുത്ത നിറവുമുള്ള ഞങ്ങളുടെ മകനെ, വെളുത്തു തുടുത്ത മനുഷ്യർ തൊടുകയോ മടിയിലിരുത്തുകയോ ചെയ്തില്ല.

ഒരു രാത്രിയിൽ ഭർത്താവ് എന്റെ ശരീരത്തിൽ നിന്നുയർന്നപ്പോൾ ഞാൻ കിടക്കറവെളിച്ചം തെളിയിച്ചു. എനിക്ക് കലശലായ ദാഹമുണ്ടായിരുന്നതു കൊണ്ട് കുറച്ച് വെള്ളം കുടിക്കേണ്ടിയിരുന്നു.

അപ്പോഴാണ് അദ്ദേഹം പറഞ്ഞത്.

‘നാശം, കെടുത്തുന്നുണ്ടോ ആ വിളക്ക്? ഇരുട്ടായതു കൊണ്ടാ ഇതൊക്കെ…….., വെളിച്ചത്തിൽ കണ്ടാൽ തൊടാനറയ്ക്കും, കരിമന്തി, എന്റെ ഗതികേടു കൊണ്ട്… അശ്രീകരം.‘

പിന്നീട് അദ്ദേഹം ശക്തിയായി കാർക്കിച്ചു, ചുവരരികിലുണ്ടായിരുന്ന വാഷ്ബേസിനിലേക്ക് തുപ്പി.

പക്ഷെ, തുപ്പൽ വീണത് വാഷ് ബേസിനിലല്ല, അല്പം മുൻപ് അദ്ദേഹത്തിന്റെ വിരലുകളിൽ ഞെരിഞ്ഞ എന്റെ കറുത്ത മുലകളിലാണ്.

ഞങ്ങളുടെ മകൻ മുല കുടിക്കുന്ന പ്രായമായിരുന്നു.

അന്നു രാത്രി പരിപൂർണമായും അനാഥമായ എന്റെ പ്രേമം സഹനത്തിന്റെ അവസാന കൂടാരവുമഴിച്ചു മാറ്റി.

പിറ്റേന്ന് ഞാൻ ആ വെണ്മയുള്ള വീടിനേയും ആ വെളു വെളുത്ത മനുഷ്യരേയും വിട്ടു പോന്നു.

കറുത്ത ചെവിയും വെളുത്ത നിറവുമുള്ള എന്റെ മകനെയും കൂട്ടി, ഞാൻ പലയിടങ്ങളിലും ജോലി തേടിപ്പോയി.

വെളുത്ത സ്ത്രീകൾക്കുള്ള ജോലികളിൽ നിന്നും ഒഴിവാക്കപ്പെട്ട എനിക്ക് കറുത്ത സ്ത്രീകൾക്കായി നീക്കിവെച്ച ജോലികൾ ചെയ്താണു മകനെ വളർത്തുവാൻ സാധിച്ചത്.

അവൻ ഗോതമ്പു നിറമുള്ള ഒരു സുന്ദരനായിത്തീർന്നു.

‘ഗോതമ്പിന്റെ നിറമുള്ള മകനു ഇത്ര കറുത്ത നിറമുള്ള അമ്മയോ? ‘എന്നു മകന്റെ കാമുകിയുടെ അമ്മ അത്ഭുതപ്പെട്ടു.

അവൻ ചിരിച്ചപ്പോൾ ഞാനും ചിരിച്ചു.

ആ പെൺകുട്ടിയുടെ അച്ഛൻ ചിരിച്ചില്ല.

‘വെളുത്ത നിറമുള്ളവരെ കാണുമ്പോൾ കൂടുതൽ കംഫർട്ടബിൾ ആയിത്തോന്നും. കറുത്ത നിറവും ചുരുണ്ട തലമുടിയും എന്തുകൊണ്ടോ, അങ്ങനെയല്ല’

അന്നാണ് കറുത്തവനായ അമേരിക്കൻ പ്രസിഡന്റിന് വധഭീഷണിയുണ്ടെന്ന വാർത്ത വന്നത്.

58 comments:

പട്ടേപ്പാടം റാംജി said...

"അന്നാണ് കറുത്തവനായ അമേരിക്കൻ പ്രസിഡന്റിന് വധഭീഷണിയുണ്ടെന്ന വാർത്ത വന്നത്."

ചെറിയ അനക്കങ്ങള്‍ പോലും പ്രതിഫലിപ്പിക്കുന്ന എഴുത്ത് എന്നത്തെയും പൊലെ മികവുറ്റത് തന്നെ.
നിറത്തില്‍ പോലും അറപ്പും അയിത്തവും കല്പിക്കുമ്പോള്‍ സ്നേഹം വെറും പാഴ് വാക്ക്.
ഭാവുകങ്ങള്‍

ആളവന്‍താന്‍ said...

good work. go ahead....

ഹംസ said...

‘കറുപ്പിന് ഏഴഴകാണ്‘!!!

ആഹാ,, നല്ല കഥ.! ഒരു ബ്ലാക്ക്& വൈറ്റ് കഥ..!!

ഒഴാക്കന്‍. said...

ഇതാണോ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കുടുംബം

ശ്രീനാഥന്‍ said...

അതിശക്തമായ കഥ,പരുക്കൻ യാഥാർത്ഥ്യങ്ങൾ, സർഗ്ഗാത്മകത- ലോലലോലമായി നുണകൾ പറഞ്ഞു സുഖിപ്പിക്കല്ല സാഹിത്യം, സത്യത്തിന്റെ കയ്പ്പൻ സൌന്ദര്യമാണ് കല. അഭിനന്ദനം!

മുകിൽ said...

മനോഹരം, എച്മു.

ramanika said...

നല്ല കഥ ശക്തമായ കഥ
really great!

Ashly said...

:)

Kalavallabhan said...

ശക്തമായ കഥ.
കറുത്തവരെ ഇത്രമാത്രം തരം താഴ്ത്തണമായിരുന്നോ?
വെളിച്ചം (വെളുപ്പും) ദുഖമാണുണ്ണി.

jayanEvoor said...

ഗംഭീരമായി എഴുതി എച്ച്മൂ!!
ബ്രില്ല്യന്റ്!

ഭാനു കളരിക്കല്‍ said...

varnabodhaththinethiraya zakthamaya aakramanam thanne. malayaliyute vicharam avan black alla ennanu. Indiakku puraththukatakkumbol veluththa malayaliyum karamban thanne. avarnan.

echummuvinte zakthamaya bhasha aaswadichu. jeevanulla ezhuthth. kuututhal nalla rachanakal pratheekshikkatte.

ശ്രീ said...

വെളുത്ത ശരീരമായാലും കറുത്ത മനസ്സാണ് ഉള്ളതെങ്കില്‍ എന്ത് കാര്യം!

യാഥാര്‍ത്ഥ്യത്തിന്റെ മുഖം എപ്പോഴും സുന്ദരമാകണമെന്നില്ല എന്ന് ഊന്നിപ്പറയുന്ന കഥ.

gopan m nair said...

nannayittind !!

:D

പൊറാടത്ത് said...

ലേബലാണ്‌ ആദ്യമേ നോക്കിയത്. "കഥ". :)

സമാനമായ അനുഭവം അറിയാവുന്നതുകൊണ്ട് കൂടിയാവാം, വരികളോടെല്ലാം നല്ല പരിചയം തോന്നി.

‘ക്റുഷ്ണശിലയുടെ" എന്നുള്ളത്, "കൃഷ്ണ" എന്ന് തിരുത്തുമല്ലോ..

Unknown said...

കൊള്ളാട്ടോ....
:)

Naushu said...

കഥ നന്നായിട്ടുണ്ട്...
ഇഷ്ട്ടപ്പെട്ടു...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അന്നും ഇന്നും തൊലിയുടെ നിറം പ്രശ്നമാണ്. എന്നാല്‍ രോഗം തോലിക്ക് അല്ല മനസ്സിനാണ്. കറുത്ത നിറമുള്ളവന്‍ അധകൃതന്‍ എന്ന ചിന്താഗതി എത്രയോ സാമൂഹിക പരിഷ്കര്‍താകള്‍ പിറന്നിട്ടും തകര്‍ന്നിട്ടില്ല. തൊലി മാത്രമേ ഉള്ളൂ പ്രശ്നം . മുടിയും പുരികവും രോമവും ഒക്കെ കറുക്കാന്‍ നാം ഇഷ്ടപ്പെടുമ്പോള്‍ തൊലി വെളുക്കാനും ആഗ്രഹിക്കുന്നു. അതിനെ മുതലെടുക്കാന്‍ കുത്തക കമ്പനിക്കാരും. മാറട്ടെ.. നിറമല്ല;നമ്മുടെ മനസ്സ്..

Sabu Hariharan said...

മൂന്ന് തലമുറകളുടെ കഥയാണല്ലോ!.. നന്നായിട്ടുണ്ട്

വയ്സ്രേലി said...

എച്മു ... ഉള്ളത് പറയണമല്ലോ.. കലക്കിയിടുണ്ട്.

(കുറച്ചു കൂടി ആവര്‍ത്തനം ഒഴിവാക്കി തുടര്‍ന്ന് പോയാല്‍ കൂടുതല്‍ ശ്രദ്ധ നേടും.)

Unknown said...

ഓഹോ അതാണ്‌ ....അന്നാണ് കറുത്തവനായ അമേരിക്കൻ പ്രസിഡന്റിന് വധഭീഷണിയുണ്ടെന്ന വാർത്ത വന്നത്. അല്ലെ ......

കറുപ്പില്‍ നിന്ന് വെള്ളുപ്പിലെക്ക് ഉള്ള ഒരു പ്രയാണമാണ് അല്ലെ ??അത് ഒരു ജീവിതമാവം ഒരു കാല ഘട്ടവാം
കറുപ്പിന് ഏഴു അഴക്ക് ഒക്കെ ഉണ്ട് അത് ഒക്കെ ശരിയാ പക്ഷേ എനിക്ക് വെള്ളുപ്പ് മതി അല്ലെ എല്ലാവര്യും പറയുന്നത്
കറുപ്പിന് ഏഴു അഴകാ എന്ന് പറയുമ്പോളും ബാകി ഉള്ള അഴക്കും വെള്ളുപ്പിനാ എന്ന് വിശ്വസികുനവര്‍ ആണ് അതികവും

krishnakumar513 said...

മനസ്സിന്റെ സ്പന്ദനങ്ങള്‍ അളന്നെടുത്ത കഥ ,മിഴിവാര്‍ന്നത്.അഭിനന്ദനങ്ങള്‍....

കൂതറHashimܓ said...

മനസ്സിന്റെ കറുപ്പിനേ അഴകില്ലാതായിട്ടൊള്ളൂ
>>>അന്നാണ് കറുത്തവനായ അമേരിക്കൻ പ്രസിഡന്റിന് <<<
അമേരിക്കന്‍ പ്രസിഡന്തിന്റെ നിറത്തില്‍ വന്ന മാറ്റം കൊണ്ട് എന്ത് പ്രയോജനം??

keraladasanunni said...

വര്‍ണ്ണവിവേചനം പലവിധത്തില്‍ നിലനില്‍ക്കുന്നു, എത്ര ശ്രമിച്ചാലും ഒഴിവാക്കാനാവില്ല എന്ന് വീളിച്ചറിയിച്ചുകൊണ്ട്. നല്ല അവതരണം.

ഒരു യാത്രികന്‍ said...

കറുപ്പിലും വെളുപ്പിലും കാല്‍തട്ടി ഇടറി.....സസ്നേഹം

Kaithamullu said...

നല്ല പ്രമേയം, ശക്തമായ ഭാഷ!
( ഒന്ന് ഒതുക്കായിരുന്നു, എച്മു)

Sulfikar Manalvayal said...

എച്മു : നന്ദി കേട്ടോ, ലിങ്ക് അയക്കുന്നതിനു. ഇത് തുടര്‍ന്നും ഉണ്ടാവുമല്ലോ.
കറുപ്പിന്റെ പ്രശ്നങ്ങളേക്കാള്‍ എഴുത്തില്‍ ഉടനീളം ഉയര്‍ന്നു കാണുന്നത് അതുണ്ടാക്കിയ അപകര്‍ഷതാ ബോധം ആണെന്ന് തോന്നുന്നു.
ചെറുപ്പം മുതല്‍ തുടങ്ങിയ അവഗണന അതാവാം ഒരു പക്ഷെ കൂടുതല്‍. സ്വന്തം ഭര്‍ത്താവ് പോലും തന്റെ കറുപ്പിനെ വെറുക്കുമ്പോള്‍ പിന്നെ സ്ത്രീയെ പറഞ്ഞിട്ട് കാര്യമില്ല.
പക്ഷെ പുരുഷന്മാരേക്കാള്‍ ഇത് ബാധിക്കുന്നത് സ്ത്രീകളെ ആണെന്ന് തോന്നുന്നു.
ഇന്നും സമൂഹം കറുത്തവരെ അധമ കണ്ണ് കൊണ്ട് തന്നെയാണ് കാണുന്നതെന്നാണ് തോന്നുന്നത്.
വെളുത്തവര്‍ സുന്ദരികള്‍, സുന്ദരന്മാര്‍ എന്നാ കാഴ്ചപ്പാട് മാറിയെ തീരൂ.
ആദ്യം സമൂഹത്തിന്റെ ഈ ദുഷിച്ച കണ്ണിനാണ് ചികിത്സ വേണ്ടത്. എന്നിട്ടാവാം, കറുപ്പിന്റെ എഴാഴകിന്റെ വര്‍ണ്ണന.
ഇതൊക്കെ വായിച്ചാലും നമ്മളെല്ലാവരും കറുപ്പിനെ അങ്ങിനെയേ കാണൂ. അതാണല്ലോ കാലാ കാലമായി അറിഞ്ഞു കൊണ്ടിരിക്കുന്നത്.
നന്നായി എഴുതി എച്മു. അഭിനന്ദനങ്ങള്‍.

Umesh Pilicode said...

ആശംസകള്‍

Anonymous said...

പുറം വെളുപ്പും അകം കറുപ്പുമായാല്‍...???രാത്രിക്കുമുണ്ട് ഭംഗി ...അതുപോലെ തന്നെ കറുത്തവര്‍ക്കും ....നല്ല എഴുത്ത് ...“The Little Black Boy” by William Blake
"My mother bore me in the southern wild,
And I am black, but oh my soul is white!
White as an angel is the English child,
But I am black, as if bereaved of light.

My mother taught me underneath a tree,
And, sitting down before the heat of day,
She took me on her lap and kissed me,
And, pointed to the east, began to say:

“Look on the rising sun: there God does live,
And gives His light, and gives His heat away,
And flowers and trees and beasts and men receive
Comfort in morning, joy in the noonday.

“And we are put on earth a little space,
That we may learn to bear the beams of love
And these black bodies and this sunburnt face
Is but a cloud, and like a shady grove.

“For when our souls have learn’d the heat to bear,
The cloud will vanish, we shall hear His voice,
Saying, ‘Come out from the grove, my love and care
And round my golden tent like lambs rejoice’,”

Thus did my mother say, and kissed me;
And thus I say to little English boy.
When I from black and he from white cloud free,
And round the tent of God like lambs we joy

I’ll shade him from the heat till he can bear
To lean in joy upon our Father’s knee;
And then I’ll stand and stroke his silver hair,
And be like him, and he will then love me."

Rare Rose said...

നന്നായി എഴുതി.എന്നത്തേയും പോലെ ശക്തമായ ഭാഷ.ഉള്ളു തുളയ്ക്കുന്നത്..

Shaiju E said...

നന്നായിരിക്കുന്നു... ഭാവുകങ്ങള്‍...

ഖാലിദ്‌ കല്ലൂര്‍ said...

തലമുറകളിലൂടെ നീണ്ട കഥാപാത്രങ്ങള്‍, അതല്ലെങ്കില്‍ കണ്ടുമുട്ടുന്നവരും ഒന്നുചേരു ന്നവരുമെല്ലാം കഥയില്‍ കണ്ണിചേരുമ്പോള്‍ എല്ലാവര്‍ക്കും ഒരേ നിറമാകുന്നത് വിധിവയ്പരീത്യമാകാം. എന്തായാലും സൂഷ്മതയിലൂടെ മുന്നേറുന്ന കഥാശൈലി നന്നായിരിക്കുന്നു. കഥ അവസാനിപ്പിച്ച വിധത്തോട്‌ എനിക്ക് യോചിപ്പില്ല. ഭാവുകങ്ങള്‍. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

anp said...

Valare nannayittundu. Palarum anubhavichittulla ee varnavivechanam etrayo pere kanneerilakkunnu

Do keep writing

sm sadique said...

കറുപ്പിനു ഏഴഴക് എന്ന് പറയുമ്പോഴും….
ലോകം, വെളുപ്പ് നിറമുള്ള തൊലിനോക്കി തൊലിച്ച്കൊണ്ടും ഒലിപ്പിച്ച്കൊണ്ടും…
ഓടുന്നു… പരക്കമ്പായുന്നു…. എങ്കിലും, ഇവിടെ കറുത്തവരും ജീവിക്കുന്നു.

ആത്മാഭിമാനമുള്ള കഥ.

Muralee Mukundan , ബിലാത്തിപട്ടണം said...

നിറഭേദങ്ങൾ കോർത്തിണക്കി കഥയുടെ ഒരു പട്ടുപുടവ നെയ്തെടുത്തിരിക്കുന്നു എച്മികുട്ടി..നീ
അഭിനദനങ്ങൾ...

Vayady said...

തൊലിയുടെ നിറം നോക്കി ആള്‍ക്കാരെ തരംതിരിക്കുന്നത് സംസ്കാരശൂന്യതയുടെ ലക്ഷണമാണ്‌. അങ്ങിനെയുള്ളവര്‍ക്ക് എങ്ങിനെ നെല്‍‌സണ്‍ മണ്ടേലയെപ്പോലൊരു വ്യക്തിത്വത്തെ ആദരിക്കാനാവും? ഓബാമയെ എങ്ങിനെ പ്രസിഡന്റാക്കാന്‍ പറ്റും? ഈ ഇടുങ്ങിയ മനസ്ഥിതി വെച്ചുപുലര്‍‌ത്തുന്ന ധാരാളം പേരുണ്ട് സമൂഹത്തില്‍. അവരില്‍ കുറച്ചുപേരുടെയെങ്കിലും കണ്ണുതുറപ്പിക്കാന്‍ എച്ചുമുവിന്റെ ഈ കഥ കാരണമായെങ്കില്‍ എന്നാശിക്കുന്നു.

Echmukutty said...

രാംജി: ഈ പ്രോത്സാഹനത്തിന് നന്ദി.
ആളവൻതാൻ: സ്വാഗതം, ഇനിയും വരുമല്ലോ.
ഹംസ: നന്ദി.
ഒഴാക്കൻ: ഇത് കുടുംബമല്ല എന്നല്ലേ ഞാൻ പറയാൻ ശ്രമിച്ചത്? നന്ദി, ഇനിയും വന്ന് വായിയ്ക്കുമല്ലോ.
ശ്രീനാഥൻ: നന്ദി, അഭിപ്രായത്തെ വളരെ കാര്യമായെടുക്കുന്നു.
മുകിലിന് നന്ദി.
രമണികയ്ക്കും
ക്യാപ്റ്റൻ ഹഡോക്കിനും നന്ദി പറയട്ടെ. ഇനിയും വന്ന് വായിയ്ക്കുമല്ലോ.
കലാവല്ലഭൻ:കറുത്തവനെ തരം താഴ്ത്തുന്നവർ ഒരുപാടുണ്ട്. തരം താഴാതെ ആത്മാഭിമാനത്തോടെ ജീവിയ്ക്കുന്ന കറുത്തവരും ധാരാളം. നന്ദി, ഇനിയും വന്ന് വായിയ്ക്കണേ.
ജയന് നന്ദി.
ഭാനുവിന് നന്ദി. പ്രതീക്ഷയ്ക്കൊത്തുയരുവാനാകുമോ എന്നറിയില്ല.എങ്കിലും......
ശ്രീയ്ക്ക് നന്ദി.
ഗോപന് നന്ദി. ഇനിയും വരുമല്ലോ.
പൊറാടത്തിന് നന്ദി, തെറ്റ് തിരുത്താം. ഫോണ്ടിൽ വന്ന് കുഴപ്പമാണ്.
ഒറ്റയാനും നൌഷുവിനും നന്ദി. ഇനിയും വായിയ്ക്കുമല്ലോ.
ഇസ്മായിൽ ആഗ്രഹിയ്ക്കുന്ന മാതിരി സമൂഹത്തിന്റെ മനസ്സ് മാറട്ടെ. നന്ദി.
സാബുവിന് നന്ദി.
അംജിതിന് നന്ദി, നിർദ്ദേശം ഓർമ്മിയ്ക്കാം.
മൈഡ്രീംസിന് നന്ദി,തുടർന്നും വായിയ്ക്കണേ.
കൃഷ്ണകുമാറിന് നന്ദി.ഇനിയും വായിയ്ക്കുമല്ലോ
ഹാഷിം പറഞ്ഞത് ശരിയാണ്,നന്ദി.
കേരളദാസനുണ്ണിയ്ക്കും യാത്രികനും കൈതമുള്ളിനും പ്രത്യേകം നന്ദി. കൈതമുള്ളിന്റെ നിർദ്ദേശം മനസ്സിലാക്കുന്നു.
സുൾഫിയ്ക്കും ഉമേഷിനും നന്ദി.
ആദിലയ്ക്കു സ്വാഗതവും നന്ദിയും. ബ്ലേക്കിന്റെ കവിത വായിച്ചു, ആ ഓർമ്മകൾ തന്നതിന് പ്രത്യേകം നന്ദി, ഇനിയും വരുമല്ലോ.
റോസിന് നന്ദി, തുടർന്നും വരുമല്ലോ.
ഷൈജുവിന് സ്വാഗതം. നന്ദി.
ഖാലിദിന് സ്വാഗതം, പ്രതീക്ഷകൾക്കൊത്ത് എഴുതാനുള്ള കഴിവുണ്ടാകട്ടെ എന്ന് ഞാനും ആഗ്രഹിയ്ക്കുന്നു. ഇനിയും വായിയ്ക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുമല്ലോ.
anp ക്ക് നന്ദി, ഇനിയും വരണേ.
സാദിക്കിന്റെ ആത്മാഭിമാനമെന്ന വാക്ക് വളരെ ആഹ്ലാദിപ്പിച്ചെന്നറിയിയ്ക്കട്ടെ.നന്ദി, സുഹൃത്തെ.
ബിലാത്തിപട്ടണത്തിനും വായാടിയ്ക്കും പ്രത്യേകം നന്ദി.
എന്നെ പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്.......

ബഷീർ said...

കറുപ്പിനും വെളുപ്പിനും മീതെ മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത മനസുകൾ ഇന്നുമുണ്ടെന്നത് ഒരു സത്യം.

വളരെ ഇഫക്റ്റീവായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങൾ

ജിജ സുബ്രഹ്മണ്യൻ said...

നിറത്തിനു ഇത്രയേറെ പ്രസക്തിയുണ്ട് അല്ലേ ? ദേഹം വെളുത്തിരുന്നാലും മനസ്സ് കറുത്തതാണെങ്കിൽ അതു കൊണ്ട് എന്തു പ്രയോജനം ? എത്ര വെളുത്തവനായാലും ഒരു ആ‍ക്സിഡന്റ് പറ്റിയാൽ മുഖമോ ദേഹമോ വിരൂപമാവില്ലേ ? നല്ല കഥ എച്ച്മുകുട്ടി.

Readers Dais said...

എച്ച്മുക്കുട്ടി

നിറഭേദങ്ങള്‍ മനസ്സില്‍ ചാലിച്ച ഋതുഭേദങ്ങള്‍ ഇഷ്ടമായി ..

ഗീത said...

കറുത്തവരോട് കാണിക്കുന്ന ആ ഒരു വേര്‍തിരിവും മാറ്റി നിര്‍ത്തലും ഒക്കെ നന്നായി അറിയാം. ആദ്യനോട്ടത്തിന് വെളുപ്പ് ആകര്‍ഷകവും കറുപ്പ് അനാകര്‍ഷകവും ആകാം. പക്ഷേ തുടരേ കാണുമ്പോള്‍ ആ ആകര്‍ഷകത്വവും അനാകര്‍ഷകത്വവുമൊക്കെ കുറഞ്ഞുവരും.

വളരെ നല്ല കഥ. പ്രമേയത്തിനും പുതുമ.

Wash'Allan JK | വഷളന്‍ ജേക്കെ said...

ഹോ എത്രയും വേണ്ടായിരുന്നു. ആകെ ഒരു ശ്വാസം മുട്ടല്‍

നമ്മള്‍ ഇന്ത്യക്കാര്‍ (കേരളീയര്‍ കൂടുതലും?) ശരിക്കും വര്‍ണ്ണ വെറിയന്മാരാണ്.

കറുത്ത വര്‍ഗക്കാരായ യുഎസ് സിറ്റിസണ്‍സ് നാട്ടില്‍ വന്നതിനു ശേഷം എഴുതിയിയത് കാണൂ. ഇന്ത്യക്കാരുടെ വര്‍ണ്ണ വിവേചനത്തെക്കുറിച്ച് അവര്‍ എഴുതിയിരുന്നു.

http://blacktravels.blogspot.com/2009/08/india-unpredictable-never-boring-crazy.html

http://www.outlookindia.com/article.aspx?250317

രാജീവ് ഗാന്ധി കെട്ടിയിരുന്നത് ഒരു കറുത്ത വര്‍ഗക്കാരിയെ ആയിരുന്നെങ്കില്‍ നമ്മള്‍ ഇത്ര പൊക്കിക്കൊണ്ട് നടക്കുമായിരുന്നോ?

ഇവിടെ യുഎസില്‍ ഉള്ള ഇന്ത്യക്കാരുടെ വിചാരം അവര്‍ കറുത്ത വര്‍ഗക്കാരെക്കള്‍ വളരെ "കൂടിയവരാ‍"ണെന്നാണ്. Oreo cookies എന്ന് ഞങ്ങള്‍ സ്വയം കളിയാക്കി പറയും. പുറമേ കറുത്ത നിറവും സ്സിന്റെ ഉള്ളില്‍ തങ്ങള്‍ വെളുപ്പെന്ന വിചാരവും.

അല്ലെങ്കില്‍ തന്നെ മൈക്രോസ്കോപ് നോക്കി നേരിയ നിറവ്യത്യാസം കണ്ടു ഇത്ര അഹങ്കരിക്കാന്‍ എന്താണ്? മിക്കവാറും എല്ലാ ഇന്ത്യക്കാരും കറുത്തവരാണ്...

എന്‍.ബി.സുരേഷ് said...

I am white.
you are brown
But look
both our shadows are black.
(ചുള്ളിക്കാട്)
ഈയൊരു ദർശനത്തിലേക്കെത്താൻ നാം എത്രകാലം സഞ്ചരിക്കണം?
മനുസ്മൃതിയുടെ വാക്യം തെറ്റിയോ?
പിതാവും ഭർത്താവും പുത്രനും സ്ത്രീയെ രക്ഷിക്കാതായോ? അതോ അവളെ വലിച്ചെറിയാൻ പറ്റുന്ന ഒരു പാഴ്വസ്തുവായോ.
നിറത്തിന്റെ രാഷ്ട്രീയം നന്നായി. അതും ഒരു സ്ത്രീയെ കേന്ദ്രീകരിക്കുമ്പോൾ.
അല്ല കറുത്ത പുരുഷന് ഇപ്പോഴും പ്രശ്നം എന്താണുള്ളത് അല്ലെ.
അവസാനം കറുപ്പോ വെളുപ്പോ ആകാതെ ഒരു സങ്കരയിനമായി മകൻ.
അപ്പാർത്തീഡിന്റെ നല വ്യാഖ്യാനം. പെണ്ണിന്റെ ജീവിതം വച്ച്.
എം.ടി.യുടെ കുട്ട്യേടത്തി, എൻ.എസ്.മാധവന്റെ കനകം, മുണ്ടൂർ കൃഷ്ണങ്കുട്ടിയുടെ എന്റീശ്വരാ, തുടങ്ങി എത്രയോ കഥകൾ ഈ ഗണത്തിലുണ്ട്.
മുൻപ് എച്മു തന്നെ എഴുതിയ തോട്ടിക്കഥയുമായി സാമ്യം ഉണ്ട്. പിന്നെ ഒരു ഘട്ടം കഴിയുമ്പോൾ കഥയുടെ ക്ലൈമാക്സ് നമുക്ക് ഊഹിക്കാൻ കഴിയുന്നു.പക്ഷേ ഒബാമയെ കൊണ്ടു വന്ന് ഒരു ട്വിസ്റ്റിംഗ് നടത്തി. കഥകൾ ആനുകാലികങ്ങ്ലിലേക്ക് അയച്ചുകൊടുക്കാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു.

Anees Hassan said...

കിടിലന്‍ ....കറുപ്പിന്റെ അനന്ത സാദ്ധ്യതകള്‍ എച്മുവോട് ഉലകം....non stop hit

Anonymous said...

my dear echmu, as sharp as ever.

കുഞ്ഞൂസ് (Kunjuss) said...

എച്മു, എന്നത്തേയും പോലെ ശക്തമായ, ലളിതമായ ഭാഷയിലൂടെയുള്ള പ്രതിഷേധം വളരെ നന്നായിരിക്കുന്നു. ഈ തൊലിയുടെ കറുപ്പും വെളുപ്പും, അതിന്റെ തിക്തഫലങ്ങളും ഒക്കെ സ്ത്രീക്ക് മാത്രം ബാധകമായ കാര്യങ്ങള്‍ ല്ലേ... ജന്മാന്തരങ്ങളിലൂടെ തുടരുന്ന, നിസ്സഹായതയുടെ വേദന കണ്ണു നനയിക്കുന്നു.(ഒരുപക്ഷെ, അടുത്തറിയുന്ന പലരുമായും കഥാപാത്രങ്ങള്‍ക്ക് സാമ്യമുള്ളത് കൊണ്ടാവും.)

ദിയ കണ്ണന്‍ said...

beautiful Echmu.. :)

മാണിക്യം said...

അഭിനന്ദനങ്ങള്‍ ..
ഈ കറുത്ത നിറം കുറേ ദിവസമായി മനസ്സിനെ അലട്ടുന്നു.അത്ര മാത്രം ശക്തമായി തന്നെ എച്ചുമുകുട്ടി അവതരിപ്പിച്ചു. ...
പലവട്ടം വന്നു വായിചു ഒരു അഭിപ്രായം പറയാന്‍ വയ്യ.
എന്നും നിറം ഒരു ഭീഷണിയാവുന്നു പലര്‍ക്കും പലപ്പോഴും!!
വെളുത്ത നിറമുള്ളവര്‍ വീട്ടിലും നാട്ടിലും
ഒരു മേല്‍കോയ്മ നേടുന്നത് എന്തുകൊണ്ട്?
സൗന്ദര്യം വെളുപ്പില്‍ ആണെന്ന് ധാരണ എന്തുകൊണ്ട്?
ഇരുട്ടില്‍ വെളുപ്പും കറുപ്പും ഒന്നു തന്നെ!!
എങ്കിലും കറുത്തവരോട് വിവേചനം!!

Echmukutty said...

ബഷീറിന് നന്ദി, ഇനിയും വന്ന് വായിയ്ക്കുമല്ലോ.
കാന്താരിക്കുട്ടിയ്ക്ക് സ്വാഗതം. പല ബ്ലോഗുകളിലും കണ്ടിട്ടുണ്ട്. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും പ്രത്യേകം നന്ദി. ഇനിയും വരണേ.
Readers Dais ന് നന്ദി.
ഗീത,വന്നു വായിച്ചതിൽ സന്തോഷം.
വഷളന് നന്ദി. ആ പോസ്റ്റുകൾ വായിച്ചു.
സുരേഷ്, നന്ദി.
ആയിരത്തൊന്നാം രാവിന് നന്ദി.
മൈത്രേയിയ്ക്കും കുഞ്ഞൂസിനും ദിയയ്ക്കും മാണിക്യം ചേച്ചിയ്ക്കും പ്രത്യേകം നന്ദി.
ഇനിയും വന്ന് വായിയ്ക്കുമല്ലോ.
എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറയട്ടെ.

ചിതല്‍/chithal said...

നല്ല കഥ! ഇനിയും വരാം

Anonymous said...

http://aadhillasdiary.blogspot.com/2010/07/blog-post.html

Jishad Cronic said...

വളരെ നല്ല കഥ......

Minesh Ramanunni said...

ഇവിടെ വരാന്‍ ഇത്തിരി വൈകിപ്പോയി ...
തെളിഞ്ഞ ഭാഷ, വരികള്‍ക്കിടയിലെ വികാരങ്ങള്‍ ...
എന്തായാലും ഇനിയും കാണാം ...

Jazmikkutty said...

" ഞാനൊരു അഴുക്കായി അവിടെ അടിഞ്ഞു"
you did it!!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വായിച്ചു കഴിഞ്ഞട്ടും ചിലവാചകങ്ങളൊക്കെ വല്ലാതെ വേട്ടയാടുന്നു...വളരെ നന്നായിട്ടുണ്ട്..

എവിടെയൊക്കെയോ ഒരൽ‌പ്പം അതിഭാവുകത്വം വന്നിട്ടുണ്ടോ എന്ന് വർണ്യത്തിലാശങ്കയും ഉണ്ട്.

ശക്തമായ ഭാഷ, അതിലൂടെ പുറത്തു വരുന്ന ആശയത്തിന്റെ തീക്ഷ്ണത..ഇതൊന്നും കൈമോശം വരാതിരിക്കട്ടെ

ente lokam said...

നിറം എന്നും വിവേചനത്തിന്റെ ബാകി പത്രം ആയിരുന്നു .രാത്രിയില്‍ കുടിലിന്റെ മറ നീക്കി കറുത്ത പെണ്ണിന്റെ മുലക്കച്ച അഴിച്ച മേലാളന്മാര്‍ പകല്‍ വെളിച്ചത്തില്‍ അവരെ തീണ്ടാപ്പാട്നിര്‍ത്തി ..

വെളുത്ത തമ്ബുരാട്ടിമാര്‍ കറുത്ത അടിമകളുടെ കരുത്ത് കരിമ്ബടതിനുള്ളിലെ ഇരുട്ടില്‍ കാര്‍ന്നു തിന്നു. പകല്‍ വെളിച്ചത്തില്‍ അവരെ സിംഹത്തിനു
ആഹാരം ആക്കി ..

ചരിത്രം എന്നും ഒന്ന് തന്നെ .ബാകി എല്ലാം വെറും പൊള്ളത്തരങ്ങള്‍ ..
പൊള്ളിയ ഹൃദയം ,തിരസ്കരിക്കപ്പെട്ട സ്നേഹത്തിന്റെ ബലി , ഈ എഴുത്തിന്റെ കരുത്തിനു മുന്നില്‍ ശിരസ്സ്‌ നമിക്കുന്നു
എച്മു ...

sana payyannur said...

ithrayere neram kittiyittum parayanullathonnum parayathe madangunnu njaan.. coz ... parayanullathokke mattullavar parannirikkunnu... .. athyugran .. ennu parayathe vayya..
echmunte blog kanan late ayathilulla vishamam mathram...

Vanessa said...

കറുപ്പിനു ഏഴഴക് എന്ന് പറയുമ്പോഴും…. ലോകം, വെളുപ്പ് നിറമുള്ള തൊലിനോക്കി തൊലിച്ച്കൊണ്ടും ഒലിപ്പിച്ച്കൊണ്ടും… ഓടുന്നു… പരക്കമ്പായുന്നു…. എങ്കിലും, ഇവിടെ കറുത്തവരും ജീവിക്കുന്നു. ആത്മാഭിമാനമുള്ള കഥ.

നളിനകുമാരി said...

പെണ്ണ് കാണാന്‍ പോയി വന്നിട്ട് ," പെണ്ണ് കൊള്ളാമോ?
എന്ന ചോദ്യത്തിന്." ഉം. വെളുത്തു ചുകന്നു. നല്ല പെണ്ണ്. പല്ല് ഇത്തിരി പൊങ്ങിയിട്ടുണ്ടോന്നു ഒരു സംശയം. മുടി അത്രഅധികമൊന്നും ഇല്ല എന്നാലെന്താ നല്ല നിറം." എന്ന് പറയുന്നവരെ ധാരാളം കണ്ടിട്ടുണ്ട്.
കറുപ്പിന് ഏഴഴക് എന്ന് പറഞ്ഞാല്‍ ബാക്കി 93 അഴക്‌ വെളുപ്പിന് തന്നെ എന്നാണോ ഇവരൊക്കെ ധരിച്ചു വച്ചിരിക്കുന്നത് എന്നാണെന്റെ സംശയം.
വിഷയം എന്തായാലും എന്റെ എച്ചുമുവേ അങ്ങ് കൊണ്ട് ഇങ്ങു വരുന്ന അമ്പു പോലെ എന്താ ആ വാക്കുകളുടെ ശക്തി ..അപാരം..!