Wednesday, August 11, 2010

ബോയ്ഫ്രണ്ട്

https://www.facebook.com/echmu.kutty/posts/518906574955308
20/01/16
(തര്‍ജ്ജനി, ജൂണ്‍ 2010, Volume 6, No. 6 ൽ ഈ കഥ വന്നിരുന്നു.)

https://www.facebook.com/echmu.kutty/posts/1140172906162002
20/02/19

അച്ഛാ…

അച്ഛാ……

ഉം.

അച്ഛാ…………….

എന്താ?

എനിക്ക് ..

നിനക്ക്..?

എത്ര വയസ്സായി?

നിനക്കോ? നിനക്ക് ……… ഇരുപതാവാൻ പോകുന്നു.

ആ, അപ്പോ അച്ഛനറിയാം. ഞാൻ ഒരു സുന്ദരീം മിടുക്കീം നല്ല സ്വഭാവള്ള കുട്ടീമല്ലേ?

പിന്നെ അല്ലേ? അച്ഛനക്കാര്യത്തിലൊന്നും ഒരു സംശയവുമില്ല.

എന്നാലേ …….എനിക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണം.

ആരെ?

ഇതെന്താ ചെവി കേക്കാത്ത മാതിരി……. എനിക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണം.

ഓ. അങ്ങനെ, ബോയ് ഫ്രണ്ട്.

ആ, അതന്നെ, ഒരു ബോയ്ഫ്രണ്ട്. കോളേജിലെല്ലാർക്കും ഉണ്ടച്ഛാ, എന്റെ മിക്കവാറും എല്ലാ കൂട്ടുകാരികൾക്കും ഉണ്ട്.

അതേയോ? അപ്പോ നിനക്കും വേണം. ശരി തന്നെയാ. ആട്ടെ, എന്തിനാ നിനക്ക് ബോയ്ഫ്രണ്ട്?

അത്…… പിന്നെ, ആങ്….കോളേജ് വിടുമ്പോ ഗേറ്റിലു കാത്ത് നിൽക്കാൻ…

അതു മതിയോ?

ഈ അച്ഛൻ……അതൊന്നും പോരാ…….

പിന്നെ?

കൈ പിടിച്ച് ഫുട്പാത്തിലൂടെ നടക്കാൻ……. പിന്നെ ഐസ്ക്രീമും കപ്പലണ്ടീം വാങ്ങിത്തിന്നാൻ…….

നീ വാങ്ങി അവനു കൊടുക്കോ അതോ അവൻ വാങ്ങീട്ട്……..

അങ്ങനെ എപ്പളും ഓസണ്ട……. രണ്ടാളും മാറി മാറി……വാങ്ങിയ്ക്കണം.

വേറെ എന്താ ആവശ്യം?

ങാ…….പിന്നെ കോളേജിന്റെ മുൻപിലെ സി സി ഡി ല് പോയി ഐസ്ഡ് എസ്കിമോ കുടിയ്ക്കണം. നല്ല ചക്കര ബോയ്ഫ്രണ്ടായാ വല്ലപ്പോഴും പി വി ആറില് പോയി ഒരു മൂവീം കാണാം.

ഓ, അപ്പോ അതൊക്കെയാ പരിപാടികള്……

ങാ, പിന്നെ നല്ല നല്ല എസ് എം എസ് അയയ്ക്കണം, ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്യണം.

ശരി.

നല്ല ബുക്കുകളെപ്പറ്റീം സിനിമകളെപ്പറ്റീം പാട്ടുകളെപ്പറ്റീം ഒക്കെ സംസാരിയ്ക്കണം.

അങ്ങനെയാവട്ടെ, ഇങ്ങനൊരുത്തനെ എവിടന്നു കിട്ടും?

അതിനല്ലേ അച്ഛൻ? അച്ഛൻ തേടിക്കണ്ടുപിടിച്ചോണ്ട് വാ.

വല്ല പത്രത്തിലും പരസ്യം കൊടുക്കേ; ഫ്ലാറ്റിന്റെ മുൻപില് ഒരു ബോർഡ് വെക്കേ; എന്റെ കൂട്ടുകാരോടും നമ്മടെ ബന്ധുക്കളോടും പറയേ; അങ്ങനെ ഒക്കെ ചെയ്തു നോക്കാം, ന്താ?

ന്തായാലും തരക്കേടില്ല, എനിക്ക് അടിയന്തിരമായിട്ട് ഒരു ബോയ്ഫ്രണ്ട് വേണം. എന്റെ കൂട്ടുകാരുടെ ഒപ്പം എനിക്കും ഗമേല് നടക്കണം. പിന്നെ ബോയ്ഫ്രണ്ട് അതു പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെ അവരു പറയണ മാതിരി എനിക്കും പറയാലോ, ഇടയ്ക്ക് ഓരോ ഷാളും പേനേമൊക്കെ കാണിച്ച് ഇത് അവൻ വാങ്ങിത്തന്നതാ എന്നു വീമ്പയടിയ്ക്കാലോ…….

അതു ശരി, അപ്പോ അങ്ങനെയാണ് കാര്യങ്ങള്. അച്ഛൻ ശ്രമിയ്ക്കാം, ഈ വക കാര്യങ്ങളില് ഒറപ്പൊന്നും പറയാൻ പറ്റില്ല.

**********************************************

അച്ഛാ…

അച്ഛാ……

ഉം.

അച്ഛാ…………….

എന്താ?

എനിക്ക് ..

നിനക്ക്..?

ബോയ് ഫ്രണ്ടിനെ വേണ്ട.

ഹായ്, ന്താ അത്? അച്ഛൻ ശ്രമിയ്ക്കണ്ട്, ഇത്തിരിം കൂടി ക്ഷമിക്ക്.

വേണ്ടച്ഛാ. അത് ശരിയാവില്ല.

എന്തേ?

വലിയ ബുദ്ധിമുട്ടാ, ഒരു ബോയ് ഫ്രണ്ടിനെ കൊണ്ട് നടക്കാൻ. അത്രമാത്രം പണീട്ക്കാൻ എനിക്കിപ്പോ പറ്റില്ല. അതു മാത്രം പോരല്ലോ. പഠിയ്ക്കേം വേണ്ടേ?

എന്താ പറ്റിയേ?

എന്റെ കൂടെ പഠിയ്ക്കണ സോനമില്ലേ, ഇന്നാള് ഇവിടെ വന്ന് മീനൊക്കെക്കൂട്ടി ഉണ്ടിട്ട് ബഹുത്ത് അച്ഛാ, വെരി റ്റേസ്റ്റി എന്നൊക്കെ പറഞ്ഞ സോനം?

ഉവ്വ്, അവൾക്കെന്തു പറ്റി?

ഒന്നും പറ്റീല്യാ, അവൾക്ക് ഒരു ബോയ്ഫ്രണ്ടുണ്ട്. ഒരു കമ്പനീൽ ജോലി ചെയ്യാ, അവര് രണ്ടാൾടേം വീട്ടില് ഒക്കെ അറിയും.

അപ്പോ ബോയ്ഫ്രണ്ട് മാത്രല്ല, ഭാവി വരനും കൂടിയാണ് എന്നുണ്ടോ?

ആദ്യമൊക്കെ ഫ്രണ്ട് എന്നാ പറഞ്ഞിരുന്നേ, പിന്നെ എപ്പോഴോ അങ്ങനേം ആയി എന്നു തോന്നുന്നു. അവൾക്കിപ്പോ അയാൾടെ ഫ്ലാറ്റില് മായീടെ ജോലി കിട്ടീട്ടുണ്ട്.

മായീടെ ജോലിയോ? അച്ഛന് മനസ്സിലായില്ല, മോളേ…….

ഈ അച്ഛൻ…… മായീന്ന് പറഞ്ഞാൽ ശരിയ്ക്കള്ള മായി തന്നെ. അയാൾടെ ഫ്ലാറ്റ് അടിച്ച് വാരിത്തൊടയ്ക്കാ, പാത്രങ്ങള് കഴ്കി വെയ്ക്കാ, അയാൾടെ തുണികള് അലക്കിത്തേച്ച് വയ്ക്കാ, പിന്നെ പലതരം സബ്ജികള്ണ്ടാക്കി ഫ്രിഡ്ജില് വയ്ക്കാ. ആഴ്ചേലാഴ്ചേല് അവള് പോയി ഈ ജോലിയൊക്കെ ചെയ്തു വരും.

അയാൾക്ക് സഹായത്തിനാരുല്യേ…. തനിച്ചാ പാർക്കണേ?

ആ…….തന്നെയാ. വീട്ട്കാരൊക്കെ വളരെ ദൂരെയാ. നാട്ടില്. ജോലി ചെയ്താലും പോരാ, പിന്നേം വലിയ പ്രശ്നങ്ങളാ അച്ഛാ…………

എന്താ മോളെ പ്രശ്നം?

അയാള് അവളെ ഫോണില് വിളിച്ച് എപ്പഴും ചീത്ത പറയും, സബ്ജി മോശായിരുന്നു, അലക്കീപ്പോ ഷർട്ടിലെ ബട്ടൺ എളകിപ്പോയി…… അങ്ങനെയൊക്കെ. പിന്നെ; അവള് ആരോടും മിണ്ടാൻ പാടില്ല. അയാളെ മാത്രേ നോക്കാവൂ. അയാള് വിളിയ്ക്കുമ്പോ ഫോൺ എൻഗേജ്ഡ് ആയിരുന്നാൽ ഭയങ്കര വഴക്കായിത്തീരും. പോരാഞ്ഞിട്ട്……..

പോരാഞ്ഞിട്ട് ?

ഇന്നലെ അയാൾ അവളെ അടിയ്ക്കേം ചെയ്തു.

അയ്യോ!

അവള് ക്ലാസ്സിൽ കേറാണ്ടും പഠിയ്ക്കാണ്ടും ഇരുന്ന് എപ്പഴും കരച്ചിലാ……….

കഷ്ടം!

ബോയ് ഫ്രണ്ട്സുള്ളവരൊക്കെ പറയണത് അവരൊക്കെ അവരുടെ ഫ്രണ്ട്സിന്റെ ഇഷ്ടത്തിനാ എല്ലാ കാര്യങ്ങളും ചെയ്യണേന്നാ. ബോയ്ഫ്രണ്ട്സിനിഷ്ടള്ള ഉടുപ്പാ ഇടാ. ചായ കുടിയ്ക്കണതും കൂടി അവര്ടെ ഇഷ്ടത്തീനാത്രേ. അതാണ് ബോയ്ഫ്രണ്ടിനോടുള്ള സ്നേഹം.

അതവരുടെ ബോയ്ഫ്രണ്ട്സും അങ്ങനെയായിരിയ്ക്കും. ഗേൾഫ്രണ്ട്സിന് ഇഷ്ടള്ളതൊക്കെയേ അവരും ചെയ്യുള്ളൂ.

ഈ അച്ഛൻ …… എന്താ എന്നെ കളിയാക്കാ? ഗേൾസിന്റെ വാക്ക് കേട്ടാൽ ബോയ്സ് പെരുവഴീലാവുംന്നാത്രെ അവര് പറയാ. ബോയ്സിന്റെ വാക്ക് കേട്ട് നടക്കാണ് നല്ല ഗേൾസ് ചെയ്യേണ്ടത്. പിന്നെ ബുദ്ധി കമ്പ്ലീറ്റായിട്ടും ബോയ്സിനാത്രെ ഉള്ളത്.

ഓ. അതു ശരി.

എന്താ അച്ഛൻ ശരീന്ന് പറയണത്?

അല്ലാ, അച്ഛൻ ആലോചിയ്ക്കായിരുന്നു………

അധികം ആലോചിയ്ക്കണ്ട അച്ഛൻ.

അല്ലാ, മോൾക്ക് ഒരു ബോയ്ഫ്രണ്ടിനെ നോക്കല്ലേ അച്ഛൻ? അപ്പോ എല്ലാം ആലോചിയ്ക്കണ്ടേ?

അതാ ഞാൻ പറഞ്ഞേ, എനിക്ക് വേണ്ടാന്ന്.

എല്ലാവരും സോനത്തിന്റെ ബോയ്ഫ്രണ്ടിനെപ്പോലെ ആയിരിയ്ക്കില്ല.

അങ്ങനെ ഞാൻ പറഞ്ഞില്ല, അച്ഛാ.

പിന്നെ?

എനിക്ക്……..

നിനക്ക്?

ഒന്നൂല്യാ അച്ഛാ.

നീ പറഞ്ഞോ, ധൈര്യായിട്ട്…….. അച്ഛനോടല്ലേ?

എനിക്ക്…….ഒരു……ഒരു…….വെറും ബോയ്നെ വേണ്ടാ അച്ഛാ, ഫ്രണ്ടിനെ മതി.

മോളെ………

78 comments:

Unknown said...

Ending is very Nice..
I need only as a friend.
Concept is GOOD

ആളവന്‍താന്‍ said...

ഹ ഹ ഹ..... ആകെമൊത്തം ഒരു വ്യത്യസ്തത.... കൊള്ളാം....നന്നായി.

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായിരിക്കുന്നു എച്ചൂ‍
ഇവിടത്തെ പോലെ ഫ്രെന്റ് ആണായാലും,പെണ്ണായാലും മതിയോ?
ഇവിടെ ദമ്പതിമാരാവാനും അതൊക്കെ മതി കേട്ടൊ.

Rahul C Raju said...

good post dear......

bt d message of d post... hmmmm... i beg to differ.... :-)

Sreedev said...

എന്താ പറയേണ്ടത്‌..!!മനസ്സിലെവിടെയൊക്കെയോ തുളഞ്ഞുകയറി.
മുറിവേറ്റു.
തീക്ഷ്ണമായ ഒരാശയം ,അതിന്റെ തീവ്രത ഒട്ടും ചോർന്നുപോവാതെ അവതരിപ്പിച്ചിരിക്കുന്നു..!
സ്ത്രീയുടെ കണ്ണുകളിലൂടെയുള്ള,പച്ചയായ ആ കാഴ്ച തന്നെയാണ്‌ ഈ കഥയുടെ ഭംഗി.

പട്ടേപ്പാടം റാംജി said...

ഫ്രെണ്ടിനെ മതി...!
എനിക്കിഷ്ടപ്പെട്ടു.

Abdulkader kodungallur said...

kalakki. ishtappettu.

അലി said...

വ്യത്യസ്തമായ രീതിയിൽ പറഞ്ഞ കഥ വളരെ നന്നായി.

Sulthan | സുൽത്താൻ said...

Echu,
Good theme, good narration and well said.

You did great job.

കണ്ണനുണ്ണി said...

ഹിഹി ..രസോള്ള കഥ...
പക്ഷെ എല്ലാ പെണ്‍കുട്ട്യോളും ഇങ്ങനെ ക്കെ അങ്ങട് ചിന്തിച്ചു തുടങ്ങിയാ..ഞങ്ങളൊക്കെ എന്നാ ചെയ്യും....

മാണിക്യം said...

സത്യത്തില്‍ ജീവിതത്തില്‍ ഒരു സുഹൃത്തിന്റെ സ്ഥാനം എന്താ?
സുഹൃത്ത് കണ്ണാടിക്കു തുല്യം എന്നാ പറയാറുള്ളത് ..ജീവിതത്തിന്റെ പ്രതിസന്ധികളില്‍ ഒരു പോസിറ്റീവ് എനേര്‍ജി പകരുന്ന ആള്‍, മനസ്സില്‍ വരുന്നത് പറയാന്‍, പരാതിയില്ലാതെ പരിഭവം പറയാതെ പരസ്പരം മനസ്സിലാക്കി അന്യോന്യം ഒരു കൈകടത്തലും ഇല്ലാതെ ..... അവിടെ ആണ് യഥാര്‍ഥ സൗഹൃതം!
അതെ അങ്ങനെ ഒരു സുഹൃത്ത് ഒരു ഭാഗ്യം തന്നെ!!

"....പിന്നെ ബുദ്ധി കമ്പ്‌ളീറ്റായിട്ടും ബോയ്സിനാത്രെ ഉള്ളത്...."
എന്നു സമ്മതിച്ചു കൊടുക്കുന്ന പെണ്ണിന്റെ ബുദ്ധി ആണു ബുദ്ധി!!

Thommy said...

നന്നായിരിക്കുന്നു

Sabu Hariharan said...

അച്ഛനോട് 'ബോയ് ഫ്രണ്ടിനെ കണ്ടുപിടിച്ചു തരൂ' എന്നൊക്കെ പറയുന്നതു കുറച്ച് കടന്ന കൈയ്യല്ലെ?

Sidheek Thozhiyoor said...

എച്ചൂ..ഈ ശൈലി വളരെ ഇഷ്ടപ്പെട്ടു ...കഥ പറഞ്ഞ രീതിയും .

Minesh Ramanunni said...

ശ്ശോ ഇങ്ങനെ കഥ എഴുതി ബാച്ചിലേര്‍സിന്റെ കഞ്ഞിയില്‍ പാറ്റ ഇടല്ലേ :)
നല്ല പ്രസന്റേഷന്‍.

A said...

This story is a mirror held against two aspects of post modern urban life.

One is the Malayali girls' general gullibility to fall victim of temporary friendship trap with boys.

The second is the unchanging image of the typical Mallu males who has all the “qualities” of a male chauvinist pig.

ശ്രീനാഥന്‍ said...

ലളിതമായി, മനോഹരമായി എച്ചു ഒള്ള കാര്യം പറഞ്ഞു, ഇപ്പോൾ ആൺകുട്ടികളെ പെൺകുട്ടികൾ എടാ,നീയെന്നൊക്കെയാണല്ലോ വിളിക്കുക (ഞാനൊക്കെ പഠിക്കുമ്പോൾ അത് ചിന്തിക്കാനേ ആവില്ലായിരുന്നു) അപ്പോൾ നാം വിചാരിക്കും എന്നാ സമത്വസുന്ദരമീകാലോന്നു, ഒന്നൂല്യ, കെട്ടിക്കഴിഞ്ഞാ ചെക്കന്മാരുടെ മട്ടു മാറും, അസ്സൽ എംസിപികളാകും. അതുകൊണ്ട് ഇൻഫോസിസുകാരന്റെ പെണ്ണുമാത്രായാൽ ജീവിതം കോഞ്ഞാട്ടയാകും, നീയൊക്കെ ഒരു ടീസീയെസ്സ് ആകണം, പണി രാജിവെക്കാൻ അവൻ പറഞ്ഞാൽ കൊക്കേൽ ജീവനുള്ള കാലമതു ചെയ്യരുത് എന്നു ഞാൻ പഠിത്തൊം കഴിഞ്ഞിറങ്ങിപ്പോയ കുട്ടികൾ ചിലർ യാത്ര പറയാൻ വന്നപ്പോൾ അവരോട് പറഞ്ഞു (പെൺകുട്ടികളും ആൺകുട്ടികളും ഉണ്ടായിരുന്നു ആ ഗ്രൂപ്പിൽ) ഈ ആശയത്തിന്റെ സർഗ്ഗാത്മകമായ ആവിഷ്കാരമാണീ കഥ, എച്ചു സത്യാ പറയുന്നതെന്ന സത്യമായും എനിക്കറിയാം!

keraladasanunni said...

വെറും ബോയിനെ വേണ്ടാ, ഫ്രണ്ടിനെ മതി. തിരിച്ചറിവിന്‍റെ സ്വരം.

ശ്രീ said...

ശരിയാ... ഒരു വ്യത്യസ്തതയുണ്ട്

Irshad said...

ഇഷ്ടായി കഥ.

Umesh Pilicode said...

:-))

gopan m nair said...

ചേച്ചീ......കലക്കിട്ടോ...’ അടൂര്‍ ഗൊപാലക്രിഷ്ണന്റെ കയ്യീന്ന് ഒരു കോമഡി പടം പ്രതീക്ഷിചില്ല്യ !” :)

Faisal Alimuth said...

തികച്ചും വ്യത്യസ്തം..!
ശൈലി ,ആശയം, എല്ലാം നന്നായിരിക്കുന്നു..!
ഏറെ ഇഷ്ടമായി..!!

Jishad Cronic said...

ഒരിക്കല്‍ ഒരു ബുക്കില്‍ വായിച്ചു (ഏതാണെന്ന് ഓര്‍മയില്ല) അമേരിക്കയില്‍ 13 വയസായിട്ടും പെണ്‍കുട്ടിക്ക് ബോയ്ഫ്രെണ്ട് ഇല്ലെങ്കില്‍ ആ‍ കുട്ടിയെ മാതാപിതാക്കള്‍ മനശാസ്ത്രഞ നെ കാണിക്കുമാത്രേ, കുട്ടിക്ക് എന്തോ പ്രോബ്ലം ഉണ്ടെന്നും പറഞ്ഞു. എന്തായാലും ഇത് ഇത്തിരി കടന്ന കയ്യായി പോയോ? ഹാ ഹ് ഹാ...

ഭാനു കളരിക്കല്‍ said...

ഉഗ്രന്‍. എന്താ അവതരണ ശൈലി. എനിക്കു പറയാന്‍ വാക്കുകള്‍ ഒന്നും ഇല്ല.

ഒരു യാത്രികന്‍ said...

വ്യത്യസ്തത ഉണ്ട്...പക്ഷെ പതിവ് രചനകളുടെ സൌന്ദര്യം ഉണ്ടോ എന്ന് സംശയം ഉണ്ട്.......സസ്നേഹം

jayanEvoor said...

നല്ല ശൈലി!

ആകെ ഒരു സംശയം മാത്രം. ഇത്തരം പൊട്ടിപ്പെൺകുട്ടികൾ ഈ ഭൂമിയിൽ ഇപ്പോഴും ഉണ്ടോ?

അവർക്കങ്ങനെ വല്യ ചൊദ്യോം ഉത്തരോം ഒന്നും പതിവില്ല, ഇക്കാര്യത്തിൽ!

Kaithamullu said...

ഗള്‍ഫില്‍ വളര്‍ന്ന കുട്ടിയാണോ?...
ആകെ മൊത്തം “‘കണ്‍ഫ്യൂ‍ഷ്യസ്!“


അച്ഛാ...അച്ഛാ..
ന്താ മോളെ?
ഒന്നൂല്യാ.
പറഞ്ഞോളു മോളെ..
അല്ല, ഞാനോചിക്യാ...
എന്താ?
അച്ഛനല്ലേ എന്റെ ബെസ്റ്റ് ഫ്രണ്ട്?

Unknown said...

" പിന്നെ; അവള് ആരോടും മിണ്ടാൻ പാടില്ല. അയാളെ മാത്രേ നോക്കാവൂ. അയാള് വിളിയ്ക്കുമ്പോ ഫോൺ എൻഗേജ്ഡ് ആയിരുന്നാൽ ഭയങ്കര വഴക്കായിത്തീരും. പോരാഞ്ഞിട്ട്……..""

അത് എന്താ ബോയ്‌ ഫ്രണ്ടിനു മാത്രമേ ഇത് പോലെ ഉള്ള കുറ്റം ഉണ്ടാവുള്ളൂ ?
ഗേള്‍ ഫ്രണ്ടും ഇത് പോലെ ഒക്കെ തന്നെ അല്ലെ ?

ഗന്ധർവൻ said...

സംഭവം ജോറായിട്ട്ണ്ട് ട്ടോ

ഗന്ധർവൻ said...

:o)

jayaraj said...

ഒരു ഫ്രണ്ട് മതി. നന്നായിരിക്കുന്നു

ഷിബു ചേക്കുളത്ത്‌ said...

simple words but much revealing.

Mukil said...

Good. Nalla avatharanam. ee kachikkurukkiya reethi thutaruka.

Ashraf Kadannappally said...

Nalla Rasamulla Vayananubhavam

Praveen Raveendran said...

nannayitund... oru variety approach of story telling.

chithrangada said...

എച്മു,ഞാനിവിടെ ആദ്യമായാണ് !
പോസ്റ്റ് ഇഷ്ടമായി ............
ഈ ആണുങ്ങളെയൊക്കെ വെറും
ഫ്രണ്ട് ആക്കാനെ കൊള്ളൂ!!!!!!
ownership rights കിട്ടിക്കഴിഞ്ഞാ
പിന്നെ ഇവന്മാരെ സഹിക്കാന്
പാടാണ് !!!!

Vayady said...

നമ്മുടെ ജീവിതം സമ്പന്നമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്‌ നല്ല സൗഹൃദങ്ങള്‍. അതില്‍ ആണ്‌ പെണ്ണ് എന്ന വേര്‍തിരിവിന്റെ ആവശ്യം ഇല്ല എന്നാണ്‌ എന്റെ അഭിപ്രായം. ജീവിതത്തിലെ പ്രതിസന്ധികളില്‍ നമുക്ക് താങ്ങും തണലുമേല്‍കാനും, ആശയങ്ങള്‍ പങ്കിടാനും, നമ്മുടെ മനസ്സ് കാണാനും കഴിയുന്ന ഒരു സുഹൃത്ത്, അങ്ങിനെയുള്ള സൗഹൃദങ്ങള്‍ ജീവിതത്തെ കൂടുതല്‍ അര്‍‌ത്ഥപൂര്‍‌ണ്ണമാക്കുന്നു.

നല്ല പോസ്റ്റ്. നല്ല എഴുത്ത്..ആശംസകള്‍.

വേണുഗോപാല്‍ ജീ said...

നല്ല ആഖ്യാനം. നല്ല വിഷയം... ഒരു യുവജനോത്സവ മോണൊആക്ട്ടിനുള്ള സ്ക്രിപ്റ്റ്...ഭേഷ്..

ഹാപ്പി ബാച്ചിലേഴ്സ് said...

ഹായ്,
ഈ വഴി ആദ്യമായല്ല വരുന്നതെങ്കിലും ഒരു പോസ്റ്റ്‌ വായിക്കുന്നത് ആദ്യമായാണ്. വളരെ രസകരമായ അവതരണം.
ആ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം ഇഷ്ടപ്പെട്ടു. "ഏവൂര്‍ജി" ചോദിച്ചത് പോലെ ഇത്തരം കുട്ടികള്‍ ഈ പ്ലാനെറ്റ് എര്‍ത്തില്‍ ഉണ്ടോ?
ഒരു SMS വരികള്‍ താഴെ ചേര്‍ക്കുന്നു. "While creating girls GOD promised men that GOOD & IDEAL girls will be found in all the corners of the world....and then

..

..

..

he made the earth round.."
ദേഷ്യം തോന്നുകയില്ലെന്ന് വിശ്വസിക്കുന്നു..
ഹാപ്പി ബാച്ചിലേഴ്സ്
ജയ്‌ ഹിന്ദ്‌

Anees Hassan said...

ഇതു നല്ല കാഴ്ച

Anil cheleri kumaran said...

എന്തൊരു വ്യത്യസ്ഥതയാണ് നിങ്ങളുടെ കഥകള്‍ക്ക്..!

Echmukutty said...
This comment has been removed by the author.
perooran said...

echu, nice story......

റോസാപ്പൂക്കള്‍ said...

എനിക്ക് ബോയിനെ വേണ്ട ഫ്രെണ്ട് മതി .കൊള്ളാം എച്ചൂ .
നന്നായി രസിച്ചു
ഇത് വായിച്ച് എതെങ്കിലും ഒരു ബോയിക്ക്‌ കുറച്ചെങ്കിലും അന്കലാപ്പുണ്ടായി കാണുമോ ബോയികളെ...?...?

krishnakumar513 said...

.ഈ ശൈലി വളരെ ഇഷ്ടപ്പെട്ടു

ഗീത said...

എച്ചുവേ, അതേയ് ഒള്ള സത്യം ഇതുപോലെ വെട്ടിത്തൊറന്നങ്ങ് പറയ്യേ? :)
ഇഷ്ടായീട്ടോ ഏറെ.

കുഞ്ഞൂസ് (Kunjuss) said...

എച്ചൂ... ആണായാലും പെണ്ണായാലും നല്ല ഫ്രണ്ട് ആയിരിക്കണം,അല്ലാതെ ഉടമയാവരുത്. എച്ചുവിന്റെ ഈ തുറന്ന എഴുത്ത് വ്യത്യസ്തത പകരുന്നു. എന്നാലും ഒരു ചെറിയ സംശയം, അച്ഛന്‍ നല്ലൊരു ഫ്രണ്ട് ആണെങ്കില്‍ വേറൊരു ഫ്രെണ്ടിനെ അന്വേഷിക്കേണ്ട കാര്യമുണ്ടോ?

Echmukutty said...

വായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

കഥാ പരിസരം ഒരു കോസ്മോപോളിറ്റൻ നഗരമാണ്.കഫേ കോഫി ഡേ( സി സി ഡി )യും പി വി ആർ മൂവികളും ഹിന്ദി സംസാരിയ്ക്കുന്ന,സാധാരണമായ ഒരു പഞ്ചാബി പേരോടു കൂടിയ കൂട്ടുകാരിയുമുള്ള സ്ഥലം.

സ്ത്രീയെ അമ്മ, സഹോദരി, കാമുകി, ഭാര്യ, മകൾ എന്നു മാത്രമല്ലാതെ
സുഹൃത്തായും കൂടി കാണാനാകുമെന്ന പുതു തലമുറയുടെ അവകശവാദത്തിലെ നൊമ്പര
പ്പെടുത്തുന്ന ഒരനുഭവമാണീ കഥ.

സമന്മാർക്ക് തമ്മിലേ സുഹൃത്തുക്കളാകാൻ പറ്റൂ എന്ന് വിവരമുള്ളവർ പറയുന്നു.
പുറം കാഴ്ചയിൽ തന്നെ വ്യത്യസ്തത പുലർത്തുന്നവരാണ് സ്ത്രീയും പുരുഷനും.
ആ അവസ്ഥയിൽ വ്യക്തി സമത്വമെന്ന കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ടാവാം സൌഹൃദം കഴിയുന്നത്ര ഒഴിവാക്കി കീഴടങ്ങാനും ആജ്ഞാപിയ്ക്കാനും മാത്രമായിട്ടുള്ള ബന്ധങ്ങളേ ശരിയാകൂ എന്ന് വിശ്വസിയ്ക്കാനുള്ള
പ്രവണതയുണ്ടാകുന്നത്. സാമൂഹ്യവും സാംസ്ക്കാരികവും മതപരവും സാമ്പത്തികവുമായ
ബാക്കി കാരണങ്ങൾ സമൃദ്ധമായി വേറെയുമുണ്ടല്ലോ.

സമന്മാരല്ല എന്ന വിശ്വാസമുള്ളതുകൊണ്ട് സ്ത്രീപുരുഷ സൌഹൃദം എന്ന് കേൾക്കുമ്പോൾ
തന്നെ ലൈംഗികതയുടെ വിഭ്രമാത്മകമായ ഒരു തലം മാത്രമായി അതിനെ ചുരുക്കുവാനും അതുകൊണ്ട്
അത് പാടില്ല, അല്ലെങ്കിൽ അത് നടപ്പില്ല എന്ന് ഊട്ടിയുറപ്പിയ്ക്കുവാനും പൊതുവേ ഒരു നിർബന്ധം
കാണാറുണ്ട്.

മകളോട് എല്ലാം തുറന്നു സംസാരിയ്ക്കാൻ, അവളുടെ മനസ്സ് എന്താണെന്നറിയാൻ,അവളുടെ മനസ്സും ശരീരവും തമ്മിലുള്ള സംഘർഷങ്ങൾ മനസ്സിലാക്കാൻ, അവൾ സ്വയം തന്നെ ഈ സമൂഹത്തിൽ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്നറിയാൻ അച്ഛൻ മെനക്കെടണം. എന്റെ കുഞ്ഞ് എന്നതിനു പകരം നാളെ അന്യ വീട്ടിൽ പോയി ജീവിയ്ക്കേണ്ട സ്ത്രീ, മറ്റൊരുവന്റെ സ്വത്ത് എന്ന് മകളെ കാണുന്ന അച്ഛൻ വെറും ഒരു ട്രസ്റ്റി മാത്രമാണ്.

കൂടുതൽ പേരും അബദ്ധത്തിൽ അച്ഛനായിപ്പോകുന്നവരായതുകൊണ്ട് ഈ ചുമതലയും ഉത്തരവാദിത്തബോധവുമൊക്കെ വളരെ കുറച്ച് പേർക്ക് മാത്രമേ നിർവഹിയ്ക്കാൻ സാധിയ്ക്കാറുള്ളൂ

അച്ഛൻ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും ഒന്നാമതായ
പുരുഷലോകമാണ്. അദ്ദേഹം പകരുന്ന ആത്മവിശ്വാസം, സുരക്ഷിതത്വം ഇവയെല്ലാം അവളെ
അസാമാന്യമായ ഒരു വ്യക്തിത്വത്തിനുടമയാക്കും. അദ്ദേഹത്തിൽ നിന്ന് മറച്ച് വെയ്ക്കേണ്ട ഒന്നും മകൾക്കുണ്ടാവില്ല, കാരണം അദ്ദേഹമാണ് അവളുടെ ഏറ്റവും ആദ്യത്തെ പുരുഷ സുഹൃത്ത്.


ഞാൻ സ്വപ്നം കണ്ട, ഈ ലോകത്തിന്റെ മുക്കിലും മൂലയിലും പരതി നടന്ന, പെരുവഴിയിൽ അനാഥമായി കരഞ്ഞുകൊണ്ട് നിന്ന എന്നെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത കിനാവാണ് ഈ കഥയിലെ അച്ഛൻ.

എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറയുന്നു.

Unknown said...

ഇത്രയും ഫ്രീ ആയി അച്ഛനോട് സംസാരിക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടിക്ക് മറ്റൊരു ബോയ്‌ ഫ്രെണ്ടിന്റെ ആവശ്യം വരും എന്ന് തോന്നുന്നില്ല

nandakumar said...

Great ..Really Great!!

ഹോ ഒരുവാക്കും വരുന്നില്ലല്ലോ തൊണ്ടയില്‍...കയ്യില്‍..വിരലുകളില്‍...കീബോര്‍ഡില്‍...

അപാരം!!

Wash'Allan JK | വഷളന്‍ ജേക്കെ said...

എല്ലാരും പറഞ്ഞു കഴിഞ്ഞു... ചരടിട്ടു കെട്ടി ബോയ്‌ഫ്രണ്ട് ബോയ്‌പ്പണ്ടാരം ആകുന്ന കാലമല്ലേ? അതുകൊണ്ട് നോക്കീം കണ്ടും മതി. ഓള്‍ക്ക് പുത്തിയുണ്ട്.

ഒഴാക്കന്‍. said...

ഹ ഹ ... അവതരണം കലക്കി ... എന്നിട്ട് കിട്ടിയോ

അനില്‍കുമാര്‍ . സി. പി. said...

‘എനിക്കൊരു നല്ല ഫ്രണ്ട്’ മതി എന്ന നല്ല തിരിച്ചറിവ്.
നല്ല കാമ്പുള്ള കഥ എച്മൂ.

Manoraj said...

എച്മു, സത്യത്തില്‍ ജീവിതത്തില്‍ സുഹൃത്തിന്റെ സ്ഥാനം വളരെ വലുതാണ്. പക്ഷെ നലല്‍ സൌഹൃദങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്ന് മാത്രം.. അത്തരം സൌഹൃദങ്ങളെ ഒന്നിന്റെ പേരിലും കളയാതിരിക്കാനും കഴിയണം..

കഥ നന്നായി പറഞ്ഞു.

K@nn(())raan*خلي ولي said...

പുതിയ കാലം വരച്ചുകാട്ടി.

മൂരാച്ചി said...

എച്ച്മു,

പതിവു പോലെ നല്ല കഥ. ലളിതമായ ഭാഷ - പക്ഷെ ശക്തമായ സന്ദേശം.

"കീഴടങ്ങാനും ആജ്ഞാപിക്കാനും മാത്രമായിട്ടുള്ള ബന്ധങ്ങളേ ശരിയാകൂ എന്ന് വിശ്വസിക്കുന്നവര്‍" ധാരാളമുണ്ടാകാം. പക്ഷെ സ്ത്രീപുരുഷബന്ധത്തില്‍ ഊഷ്മളമായ സൗഹൃദം (വിവാഹത്തിനു ശേഷവും) നിലനിര്‍ത്താന്‍ കഴിയുന്ന അപൂര്‍‌വ്വം ചിലരെങ്കിലും ഉണ്ട്. എച്ച്മുവിന്റെ കഥാപാത്രങ്ങള്‍ക്ക് അന്യമായ ഒരനുഭവമാണതെന്നു തോന്നുന്നു. മിക്ക രചനകളിലും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വം വിഷയമാകുന്നതു കണ്ടപ്പോള്‍ അങ്ങിനെ തോന്നിയതാണ്.

siya said...

എച്ച്മു,ഞാന്‍ ഇത് വഴി വന്നിട്ടുണ്ട് കമന്റ്‌ ചെയുന്നത് ആദ്യമായി ആണെന്ന് തോന്നുന്നു . അതും വിഷയം സൌഹൃദങ്ങള്.

മൂരാച്ചിയുടെ ഒരു വാചകം ഞാന്‍ കടമെടുക്കുന്നു .

''സ്ത്രീപുരുഷബന്ധത്തില്‍ ഊഷ്മളമായ സൗഹൃദം (വിവാഹത്തിനു ശേഷവും) നിലനിര്‍ത്താന്‍ കഴിയുന്ന അപൂര്‍‌വ്വം ചിലരെങ്കിലും ഉണ്ട്.''.

.എച്ച്മു പറഞ്ഞ വിഷയവും ശക്തം തന്നെ .കഴിഞ്ഞ വര്ഷം നമ്മുടെ നാട്ടില്‍ പോയപോള്‍ ഇതുപോലെ കുറച്ച് കഥകള്‍ കേട്ടതും ആണ് .പുതിയ കാലം ..പുതിയ രീതികള്‍ ...വ്യത്യസ്തത സ്വപ്നം കാണുന്നവരും.

ഇനിയും ഒരുപാട് എഴുതുവാനും ആശംസകള്‍

വെഞ്ഞാറന്‍ said...

ഭാഷയും ക്രാഫ്റ്റും തീമും അസാധാരണം , അതിതീക്ഷ്ണം. രചനയുടെ നാടോടിത്താളം എന്നെ അമ്പരപ്പിക്കുന്നു. ഭാഷയുടെ സൂക്ഷ്മത അസൂയപ്പെടുത്തുന്നു. ക്രാഫ്റ്റിലെ തഴക്കം മനം‌മയക്കുന്നു.

വെഞ്ഞാറന്‍ said...

കമന്റിൽ നിങ്ങൾ നൽകിയ വിശദീകരണം ആവശ്യമില്ലായിരുന്നു എന്നു പറയാൻ സദയം അനുവദിക്കുക.

Admin said...

kollam..........
font ethrem valuthaaykkenda ennu thonnunnu. karan vaayichu varumbol orupaadu scroll cheyyendi varunnu.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹായ് എച്ചു..ആദ്യാമായാണിവിടെ വരുന്നത്..
വരവ് മോശമായില്ല... വലിയൊരു കാര്യം വളരെ സിംപിളായി അവതരിപ്പിച്ചു..
ഓണാശംസകള്‍..

Sulfikar Manalvayal said...

എച്മി കുട്ടീ .. ക്ഷമിക്കുക ഇത്തിരി വൈകി പോയി ഇവിടെ എത്തിപ്പെടാന്‍.
ബോയ് ഫ്രെണ്ടില്‍ നിന്നും വെറും ഫ്രെണ്ടിലേക്ക് എത്തിച്ച തിരിച്ചറിവ്.
അതിനുപയോഗിച്ച വഴി. സരസമായി നന്നായി അവതരിപ്പിച്ചു. ഇത്തരം തിരിച്ചറിവുകളെ ഇത്ര നന്നായി പറയുമ്പോഴേ എഴുതുന്നതില്‍ കാര്യമുള്ളൂ. അത് നല്കിയ സന്ദേശം വ്യക്തവും ശക്തവും ആണ്. ഇത്തരം ഉപകാര പ്രദമായ നല്ല കഥകള്‍ ഇനിയും പോരാട്ടെ.
അഭിനന്ദനങ്ങള്‍.

നൗഷാദ് അകമ്പാടം said...

"ഞാൻ സ്വപ്നം കണ്ട, ഈ ലോകത്തിന്റെ മുക്കിലും മൂലയിലും പരതി നടന്ന, പെരുവഴിയിൽ അനാഥമായി കരഞ്ഞുകൊണ്ട് നിന്ന എന്നെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത കിനാവാണ് ഈ കഥയിലെ അച്ഛൻ."

സത്യത്തില്‍ മറുപടിയിലെ ഈ വരികളാണു എച്ചു എനിക്കേറ്റം ഇഷ്ടമായത്!
ആ വരികളില്‍ ആര്‍ദ്രതയുടെ ഇഴ ചേര്‍ത്ത് വെച്ചാല്‍ കഥാകാരനു-കാരിക്ക് ഒരു പാട് സ്പേസുണ്ട് നിറക്കാന്‍!

കഥ നന്നയി..പറഞ്ഞ ശൈലിയും..(സേതുവിന്റെ "ദൂത്" ഓര്‍മ്മ വന്നു)
അത്രക്കങ്ങ് നീളാതെ കഥക്കൊടുവില്‍ അപ്രതീക്ഷിത ട്വിസ്റ്റ് കൊടുത്തിരുന്നുവെങ്കില്‍
വായനക്കാരന്‍ (പാവം ഞാനതു പ്രതീക്ഷിച്ചു!) ഒന്നു കൂടെ കടുത്ത അനുഭവമായേനെ
എന്ന് എനിക്ക് അഭിപ്രായമുണ്ട്..
പക്ഷേ അതൊന്നും ഇല്ലാതേയും കഥ ഉഷാര്‍ തന്നെ കെട്ടോ..

ബക്രീദ് & ഓണാശംസകളോടെ..

kambarRm said...

വ്യത്യസ്തമായ രചന..
കലക്കീട്ടോ...

ബഷീർ said...

അത് മതി, ഫ്രണ്ട് മതി . അതാ നല്ലത് :)
പിന്നെ മകളുടെ പ്രായവും വർത്തമാനവും തമ്മിലങ്ങട് ഒരു യോജിപ്പ് കിട്ടുന്നില്ല എച്ചൂസ് .


@മാണിക്യം ചേച്ചീ

അപ്പോൾ പെണ്ണുങ്ങൾക്കാ ബുദ്ധി എന്നല്ലേ.. അതങ്ങ് പള്ളീ പറഞ്ഞാ മതി :)

കുഞ്ഞൂട്ടന്‍ | NiKHiL P said...

കഥ വളരെ നന്നായിട്ടുണ്ട്, ചില സമയങ്ങളില്‍ അത് കഥയുടെ പരിവേഷങ്ങള്‍ പൊളിച്ച് പുരത്തു കടക്കുന്നുമുണ്ട്...ആ വ്യത്യസ്തതയും നന്നായിട്ടുണ്ട്.. കഥയുടെ ചോട്ടില്‍ കമ്മന്റ്‌സിനോടു ചേര്‍ത്തെഴുതിയ കുറിപ്പും ഹൃദ്യമായി...

അനസ് ഉസ്മാന്‍ said...

ഈ വഴി ആദ്യായിട്ടാണ്.... നന്നായിരിക്കുന്നു... അങനെ വെറുതെ നന്നായിന്നു പറഞ്ഞാല് പോരാ, ഗംഭീരം !!!... പഴയ പോസ്റ്റുകള് നോക്കട്ടെ.. :)

Anonymous said...

ഫ്രെണ്ടിനെ മതി...!
എനിക്കിഷ്ടപ്പെട്ടു..........
കൊള്ളാം....നന്നായി.

നനവ് said...

എച്ചുമുക്കുട്ട്യേ....വായിക്കാനൽ‌പ്പം വൈകിയെങ്കിലും വളരെ ഇഷ്ടായി....എന്റെ ഏറ്റവും നല്ല ഫ്രണ്ട് വിവാഹത്തിനു മുമ്പും ശേഷവും എന്റെ ഭർത്താവാണ്...ആണായാലും പെണ്ണായാലും ഒരു നല്ല സുഹ്രൃത്തിനെ കിട്ടുകയെന്നത് ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്..

കിരണ്‍ said...
This comment has been removed by the author.
കിരണ്‍ said...

kollam ketto...

കിരണ്‍ said...

kollam ketto...

Anonymous said...

കാര്യങ്ങളെ വ്യക്തമായി ഹൃദയ സ്പര്‍ശിയായി എഴുതാനുള്ള കഴിവിനെ സമ്മതിച്ചിരിക്കുന്നു ....ജീവിതത്തിലെ ഇതു റോളിലും സൌഹൃദം എന്ന അംശം കൂടി ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ രക്ഷപെട്ടു ഒരു പരുതി വരെ ..ഇവിടെ തന്നെ കണ്ടില്ലേ അച്ഛനും മോളും എന്ത് ഭംഗിയായി സംവദിക്കുന്നു ....അത് വേണമെങ്കില്‍ അവിടെ സൌഹൃദം തന്നെ വേണം ...മേധാവിത്വം പാടില്ല ...ഈ എഴുത്തിന്റെ ശൈലി പിടിച്ചിരുത്തി വായിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ....ഇനിയും എഴുതാന്‍ എല്ലാ വിധ ആശംസകളും !!!!

HAINA said...

വ്യത്യസ്തമായ രീതിയിൽ പറഞ്ഞ കഥ

കാര്‍ത്ത്യായനി said...

ഇവള്‍ടടുത്ത് സാധാരണ ബോയ്സിന്റെ അഭ്യാസൊന്നും നടക്കില്ല എച്ച്മൂ...അവള്‍ടെ കൂടെ അച്ഛനുണ്ടല്ലോ...സമയാകുമ്പോ അവള്‍ക്ക് നല്ലൊരു ഫ്രണ്ടിനെ തന്നേ കിട്ടുള്ളൂ..:)

ajith said...

ശരിയാണ്, ഫ്രണ്ട് മതി

ente lokam said...

ഈ കഥയുടെ വളരെ വ്യക്തവും
കാതലായ കാര്യവും ആണ് കഥാകാരി
കമന്റില്‍ മറുപടി പറഞ്ഞിരിക്കുന്നത്..അത്
കഥയുടെ വിശദീകരണം തുടകത്തില്‍ കൊടുത്തതും
അല്ല.... അനേകം കമന്റുകള്‍ക്കു ശേഷം ഉള്ള മറുപടി
ആണ്..വായനക്കാരും ആയുള്ള ഒരു കഥാകാരിയുടെ
കൂടിച്ചേരല്‍ അല്ലെങ്കില്‍ ഒരു ചെറിയ സംവാദം...
നല്ല കഥ...ആശംസകള്‍....