എപ്പളും സുഖാന്ന് പറേണംന്നാ.
അതെന്താ എപ്പളും?
അങ്ങനെ വേണംന്നാ. പിന്നെ സന്തോഷോം വേണംന്നാ.
അങ്ങനെ വേണന്ന് ആരാ പറഞ്ഞേ?
അച്ഛനാ. അല്ലെങ്കീ പിന്നെം പഷ്ണിയാവൈയ്.
അമ്മ എന്ത് പറഞ്ഞു?
അമ്മ ചത്ത് പോയി.
അയ്യോ! എപ്പോ?
കൊറെ നാളായി, വീട്ട്ല് തിന്നാൻ ഒന്നൂല്ലാത്ത ഒരീസം ങ്ങ്നെ നീലച്ച് കെടന്ന്. ആശൂത്രി കൊണ്ട് പോയപ്പോഴേയ്ക്കും ……..
ഈ സ്ഥലത്ത് എങ്ങനെ വന്നു?
മാമൻ കൊണ്ടന്നതാ.
എവിട്ന്ന്?
വീട്ട്ന്ന്. പണീട്ത്താ വയറ് നെറ്ച്ചും തിന്നാൻ തരുന്ന് പറഞ്ഞ്.
ഇവ്ടെ ആരാള്ള്ത്.?
മാമന്മാരും മാമിമാരും.
എന്താ ഇബ്ടെ പണി?
രാത്രീല് വരണോര്ക്ക് ചോന്ന വെള്ളോം ചിക്കനും കൊട്ക്കല്. പിന്നെ പാത്രം കഴ്കണം.
ആരാ വരാ ഇതൊക്കെ കഴിയ്ക്കാൻ?
ലോറി ഓടിയ്ക്കണ മാമൻമാരും കാറോടിയ്ക്കണ മാമൻമാരും അങ്ങനെ എല്ലാരും വരും.
എത്ര കാശ് കിട്ടും?
കാശില്ല.
അതെന്താത്?
അച്ഛന് കൊറെ കാശ് എന്നെ കൊണ്ടന്ന അന്ന്ന്നെ കൊട്ത്ത്, മാമൻ.
വെശ്ക്കണുണ്ടോ?
ഇല്യാ, ലേശം ചോന്ന വെള്ളോം അഞ്ചാറ് റൊട്ടീം കാലത്ത് തന്ന്. കൊറെ ഉമ്മേം തന്ന്.
ഹെന്ത്?.. ഹാര്?
മാമന്മാര് എന്നും തരും. രാത്രീല് തോനെ ചിക്കനും ചോന്ന വെള്ളോം തരും, എല്ലാരും മാറി മാറി കൊറെ ഉമ്മ തരും. പിന്നെ ഷീണാവുമ്പോ ഒറങ്ങും.
അകത്തേയ്ക്ക് വാടീ പിശാചേ , കടേല് ചായ കുടിയ്ക്കാൻ വരണോരോട് കൊഞ്ചാണ്ട്…….
അയ്യോ! മാമി വിളീക്ക്ണ്ട്. ഇനി ഇബ്ടെ നിന്നാ ചവിട്ട് കിട്ടും.
ഞാൻ……. ഞാൻ……
ചായ കുടിച്ചോളോ…… നല്ല ചായ്യ്യാ….. യാത്രാഷീണം മാറ്ട്ടെ…….
അഴുക്കും പൊടിയും രക്തവും പുരണ്ട ഉണങ്ങാത്ത വ്രണങ്ങളും ഒരു പ്ലാസ്റ്റിക് ബക്കറ്റിലൊതുങ്ങുന്ന സ്ഥാവരജംഗമങ്ങളുമായി എന്റെ ജീവിതം ഞാനലഞ്ഞു തീർക്കവേ………
നാഷണൽ ഹൈവേയിലെ ചായക്കടയിൽ…….. ഒരു പത്തുവയസ്സുകാരി…………………..
കാലക്കണക്കുകളുടെ മറുപുറങ്ങളിൽ പോലും എന്റെ പ്രജ്ഞയെ കുത്തിക്കവരുന്ന ആ ചെമ്പിച്ച മിഴികൾ………..
വറ്റിവരണ്ട ഉമിനീരിൽ അമ്മയും ദൈവവും ഒന്നിച്ച് തൂങ്ങി മരിയ്ക്കുന്നു.
77 comments:
njan first
എപ്പളും സുഖാന്ന് പറേണംന്നാ.
അതെന്താ എപ്പളും?
പതിയെ വന്നാല്‍ ചൂടോടെ വായിക്കാന്‍ പറ്റില്ലെന് കരുതിയതാ...ithu pakshe feeling aayi
നൊമ്പരം ബാക്കി
താമസിക്കുന്നില്ല.... നന്നായിരിക്കുന്നു.
എന്നോട് ആരെങ്ങിലും "സുഖമാണോ" എന്ന് ചോദിച്ചാല്‍.."അസുഖമൊന്നും ഈല്ല" എന്നാണ് മറുപടി...
:-)
" കാലക്കണക്കുകളുടെ മറുപുറങ്ങളിൽ പോലും എന്റെ പ്രജ്ഞയെ കുത്തിക്കവരുന്ന ആ ചെമ്പിച്ച മിഴികൾ………..
വറ്റിവരണ്ട ഉമിനീരിൽ അമ്മയും ദൈവവും ഒന്നിച്ച് തൂങ്ങി മരിയ്ക്കുന്നു."
ഇങ്ങിനെയും കാണാ പുറങ്ങളില്‍ ജീവിതങ്ങള്‍ ...ചെറുവാടി പറഞ്ഞപോലെ ശരിക്കും നൊമ്പരം ബാക്കിയായി ...
ഓ ഉള്ളതാണോ കൊച്ചെ ഇതൊക്കെ :(
നൊമ്പരം
മരണത്തേക്കാൾ തീവ്രമായ നിസ്സഹായതയാണീ ജീവിതമെന്ന് ബോധ്യപ്പെടുത്തിയ അനുഭവങ്ങൾക്കു മുൻപിൽ........ ഈ കഥ.
ഇക്കുറിയും തെറ്റിയില്ല. കരുത്തുറ്റ കുറിയവരികളിലൂടെ എച്മുവിന്റെ കഥ ഹൃദയത്തില്‍ തന്നെ തൊട്ടു........സസ്നേഹം
നാം നിത്യേന നമുക്ക് ചുറ്റും കാണുന്ന ദീനമായ മുഖ്ങ്ങളിലെ നിസ്സഹായത ചോന്ന വെള്ളം കുടിക്കുമ്പോള്‍ എളുപ്പത്തില്‍ അലിയുമായിരിക്കും അല്ലെ.
നിത്യക്കാഴ്ചകള്‍ നന്നായി.
പതിവു പോലെ അനുഭവകഥ നന്നായി ചേച്ചീ... അറിഞ്ഞും അറിയാതെയും ഇതു പോലെ എത്രയോ കുട്ടികള്‍... അല്ലേ?
എച്മു, ഇതൊക്കെ നമുക്ക് ചുറ്റുമുള്ള ലോകം. ഭീകരമായ ദൈവത്തിന്റെ നാട്. മകളെ വില്‍ക്കുന്ന അച്ഛന്, കൂട്ടികൊടുക്കുന്ന അമ്മ, എത്രയോ കേട്ടിരിക്കുന്നു. പക്ഷെ ആ പ്രമേയത്തെ അവതരിപ്പിച്ച രീതി മനോഹരം. അവിടെയൊരു വ്യത്യസ്തതയുണ്ട്..
തികച്ചും വ്യത്യസ്ഥമായ ആഖ്യാന ശൈലി...
എച്മു...താങ്കള്‍ അസൂയ തോന്നിപ്പിക്കുന്ന ഒരു കഥാകാരി തന്നെ...
ഒരു മിനിക്കഥ എന്ന നിലയില്‍ ഞാന്‍ സമ്മതിക്കാം . പക്ഷെ എച്ചുമുക്കുട്ടിയുടെ കഴിവിനെ മാറ്റുരയ്ക്കുമ്പോള്‍ ഇത് പോര എന്നേ എനിക്കു പറയാന്‍ കഴിയൂ . വളരെ നല്ല, ഒരുപാട് സാധ്യതകളുള്ള ഒരു പ്രമേയത്തെ കുട്ടി വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തില്ല എന്ന പരാതിയും എനിക്കുണ്ട് . പിണങ്ങരുത്ട്ടോ.....
മനസ്സിലൊരു മുള്ളുതറച്ചപോലെ!
എച്മുവിന് , നല്ല ഒരു പ്രമേയം കിട്ടിയിട്ടും,ഇതിനെ വെറും ഒരു അനുഭവവിവരണമായി അവതരിപ്പിച്ചതിൽ ഞങ്ങൾക്കെല്ലാം ഒരു അസ്സൽ കഥ നഷ്ട്ടമായെന്നെല്ലാതെ എന്ത് പറയാൻ....
അയ്യൊ എച്മു... മനസ്സു പിടഞ്ഞുപോയി...
അവളുടെ മുഖത്തേയ്ക്കു ഞാന്‍ നോക്കുന്നില്ല..എന്റെ ചുറ്റുമുള്ള ഏതെങ്കിലും കുഞ്ഞുങ്ങളുടെ മുഖം അവിടെ കണ്ടാലോ...
കഥയോ അനുഭവമോ എന്തുമാവട്ടെ
ഈ നിലയില്‍ ഒരു പത്തുവയസ്സുകാരി എന്ന് സങ്കല്പിക്കാന് കൂടി വയ്യ.പട്ടിണിയും നിസ്സഹായതയും മനുഷ്യനെ സ്വന്തം മകളെ പോലും വില്ക്കാമെന്നുള്ള മാനസീകനിലയില്‍ എത്തിക്കുന്നു. മറ്റൊരുകൂട്ടര്‍ ലഹരിയില്‍ അതൊരു പിഞ്ചു ബാലിക ആണന്ന് പോലും മറക്കുന്നു.
വിശപ്പ്
വിശപ്പ്
പല തരം വിശപ്പ് .
എല്ലാത്തിനുമൊടുവില്‍ സുഖാന്ന്
അതെ "എപ്പളും സുഖാന്ന് പറേണംന്നാ."
വായിച്ച് അഭിപ്രയമെഴുതിയ എല്ലാ കൂട്ടുകാർക്കും നന്ദി.
ചില തീവ്രമായ അനുഭവങ്ങളെ കഥയാക്കുവാനുള്ള കഴിവ് പലപ്പോഴും എനിയ്ക്ക് കൈമോശം വരാറുണ്ട്. ഈ കഥ അതിലുൾപ്പെടുന്നു. ഇതെഴുതിയിട്ട് കുറെക്കാലമായി. എങ്കിലും ........അബ്ദുക്കയും മുരളിയും ക്ഷമിയ്ക്കു.
ഒഴാക്കൻ ചോദിച്ചതു പോലെ ഇതൊന്നും ഒള്ളതല്ല എന്ന് വിചാരിയ്ക്കട്ടെ.
ഇനിയും കഥകൾ വായിയ്ക്കുമല്ലോ.
നല്ല ഭാഷ ..എവിടെ നിന്ന് കിട്ടി എന്ന് അറിയില്ല ..എപ്പോഴും ഒരു പ്രത്യക ശൈലി .....
പിന്നെ ഇതില്‍ തീവ്രത ഇത്തിരി കുറവ് ആണ് മുന്‍പ് ഉള്ള കഥകളെ അല്ലെങ്കില്‍ അനുഭവങ്ങളെ അപേക്ഷിച്ച് ....എങ്കിലും
"വറ്റിവരണ്ട ഉമിനീരിൽ അമ്മയും ദൈവവും ഒന്നിച്ച് തൂങ്ങി മരിയ്ക്കുന്നു."
ഇതിലുണ്ട് എല്ലാം ..
ഇത് പോലെ ഉള്ള അനുഭവങ്ങള്‍ ഹൈവേ യുടെ വഴിയോരങ്ങളില്‍ കണ്ടുമുട്ടാം ..
"വറ്റിവരണ്ട ഉമിനീരിൽ അമ്മയും ദൈവവും ഒന്നിച്ച് തൂങ്ങി മരിയ്ക്കുന്നു."
ഈ വരികൾ കാക്കുന്നു കഥയുടെ അന്ത:സത്തയെ.. കഥ നന്നായി കുറുകി, മുറുകിയിരിക്കുന്നു. നല്ല അവതരണം.
എച്ചുമു, ഒരു കഥയായി പരത്തി എഴുതുന്നതിനേക്കാള്‍ ഒരു കൊച്ചു സംഭാഷണത്തിലൂടെ അവളുടെ ദൈന്യത പൂര്‍ണതയോടെ പകര്‍ത്തിയ ശൈലിക്ക് കൊടു കൈ...
നമ്മുടെ ബ്രിജ് വിഹാരം മനുജി കുറെ ചിരിപ്പിച്ചിട്ടേ കരയിക്കൂ, നിങ്ങള്‍ ആദ്യം മുതലേ മനസ്സിനെ പിടപ്പിക്കും അല്ലെ...
well said
വേദനിപ്പിച്ചു.
മനസാക്ഷിയെ മുറിപ്പെടുത്തുന്നു. എച്ചുമുവിന്റെ കഥകള്‍. എന്നിട്ടും നാം നമ്മുടെ ജീവിതം ജീവിച്ചു തീര്‍ക്കയാണ്. വലിയ പുരോഗമനകാരികളായി.
എന്താ പറയ്വാ.. ഏച്ചുമ്മു പല കഥകളിലും വായനക്കാരെ വല്ലാതെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ഇതും അതില്‍ന്നിന്നും ഒട്ടും മാറ്റമില്ലാതെ തന്നെ പറഞ്ഞു .. സംഭാഷണത്തില്‍ കൂടി മാത്രം കഥ പറഞ്ഞ രീതി നന്നായിട്ടുണ്ട്.
എനിക്ക് ഈ കഥയും നന്നായി എന്നേ തോന്നിയുള്ളൂ. പിന്നെ ആ അവസാന വരികള്‍. ആഹാ... മനോഹരം.
വല്ലാതെ ഹോണ്ട് ചെയ്യുന്നല്ലോ എച്മു ഈ കൊച്ചു കഥ!
really, something different..
വറ്റിവരണ്ട ഉമിനീരിൽ അമ്മയും ദൈവവും ഒന്നിച്ച് തൂങ്ങി മരിയ്ക്കുന്നു.
എച്ചുമൂ, എച്ചുമൂ എന്ത് എഴുതിയാലും അതില്‍ ജീവിതത്തിന്റെ പൊള്ളുന്ന സത്യമുണ്ട്. വളരെ ഹൃദയസ്പ്ര്ശിയായ കഥ. പ്രത്യേകിച്ച് അവസാനത്തെ വരികള്‍. അഭിനന്ദങ്ങള്‍.
ഇഫക്ടീവായീട്ടുണ്ട്, ലളിതമായി,കൂടുതൽ നിറം ചേർക്കാതെ ആ സംഭാഷണത്തിൽ ഈ നാട്ടിലെ എല്ലാ കുലീനരേയും നാണിപ്പിക്കുന്ന ബാലവേലയുടെയും പീഡനത്തിന്റേയും ചിത്രം തെളിയുന്നുണ്ട്.കാശില്ല-എന്നിടത്തൊക്കെ കഥാകാരിയുടെ ഒതുക്കമുണ്ട്, ഇഷ്ടമായി. ചായ കുടിച്ചോളോ…… നല്ല ചായ്യ്യാ….. യാത്രാഷീണം മാറ്ട്ടെ…….ഇവിടെ കഥ നിർത്താമായിരുന്നു.
So touching..
best wishesa
നൊമ്പരത്തോടെ വായിച്ച് നിര്‍ത്തി. പാവം.
ആ കുട്ടിയുടെ ദയനിയ രൂപം മനസ്സില്‍ നിന്ന് മായാന്‍ കുറെ അധികം സമയമെടുക്കും ......
ഒരു പിച്ചാത്തി നെഞ്ചിലേക്കു കയറും പോലെ.....
ഒരു കുട്ടിയുടേയല്ല, ഒരുപാട് കുട്ടികളുടെ കഥ.
ഇത് എതാ നാട്...?
“ദൈവത്തിന്റെ സ്വന്തം നാട്..”
ആശംസകൾ....
ഓ ഭയങ്കരം തന്നെ നാളെതാ പേരെതാ
എന്നറിയാത്ത ഇളം പ്രായത്തില്‍, കൊച്ചു കുട്ടികളെപ്പോലും കശക്കി എറിയുന്ന കമഭ്രാന്തന്മാരെ വെടിവെച്ച് കൊല്ലണം.
മനസ്സ് വല്ലാതെ നോവിച്ച ഒരു കഥ
അജയ്
എച്മു, അവസാനത്തെ വിശദീകരിക്കൽ എന്തിന്. അത് കഥയിൽ ഒരു അനാവശ്യവസ്തുവാണ്. ആ കുട്ടിയുടെ വാക്കുകൾ മാത്രം മതി. നാടകം നടക്കുമ്പോൾ ഡയറക്ടർ സ്റ്റേജിലേക്ക് കയറി വരുന്ന പോലെ എന്തിന് നമ്മൾ വന്ന് കഥയിലെ മുറുകിപൊട്ടൂന്ന മൂഡ് കളയുന്നു.
എല്ലാം കുട്ടിയുടെ നിഷ്കളങ്കമായ വാക്കിലുണ്ട്.
എനിക്ക് കെ.ആർ.മീരയുടെ കൃഷ്ണഗാഥ, ജോർജ്ജ് ജോസഫ്.കെയുടെ മതിലുകൾ എന്നീ കഥകൾ ഓർമ്മവരുന്നു.
അവസാനഭാഗം ഒഴിവാക്കി ഏതെങ്കിലും ആനുകാലികത്തിന് അയച്ചുകൊടുക്കൂ.
എങ്ങനെ ഈ ഭാഷ ശൈലി കിട്ടി ന്റെ കുട്ടിയെ നിനക്ക്. ഗംഭീരം ആയി. നടക്കട്ടെ
ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ എപ്പോഴും ഇങ്ങനെയൊക്കെത്തന്നെയാണ്.ചിലർ സ്വർണ്ണക്കരണ്ടിയുമായി ജനിക്കുമ്പോൾ മറ്റുചിലർ പുറമ്പോക്കിലേയ്ക്ക് തള്ളപ്പെടുന്നു...പക്ഷെ അവിടെയും ജീവിതമുണ്ട്.പച്ചയായ ജീവിതം...വരച്ചുകാട്ടിയ എച്ചുമിക്കുട്ടിക്ക്....സ്നേഹം...
എന്റെ കുട്ടീ ഇന്നത്തെ ദിവസം കുളമായല്ലൊ
മനസ്സു നൊന്തു,വല്ലാതെ
കഥ വായിച്ച എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും വന്ന് വായിയ്ക്കുമല്ലോ.നിങ്ങൾ തരുന്ന പ്രോത്സാഹനമാണ് എന്റെ രചനാ പരിശ്രമങ്ങളെ മുൻപോട്ട് കൊണ്ട് പോവുന്നത്. സ്നേഹത്തോടെ.........
ഇതൊരു സ്പെസിമന്‍ മാത്രം അല്ലെ............. പാവം കുട്ടികള്‍......... നന്നായി സംവേദിപ്പിച്ചു.
ഹൃദയം പിടഞ്ഞു പോയി..
ചുരുങ്ങിയ വരികളില്‍ മനോഹരമായി എഴുതി..
അഭിനന്ദനങ്ങള്‍ :)
painful feeling !
keep writing
www.ilanjipookkal.blogspot.com
നന്നായിരുന്നു....
ഇത് കഥയായി മാത്രം അവശേഷിക്കട്ടെ..ഇല്ലെന്നറിയാം..എങ്കിലും...
മനസ്സൊന്നു ചുട്ടു..നന്നായി തന്നെ..കഥ നന്നായെന്നു വേറെ പറയേണ്ടല്ലോ..അല്ലെ?
പൊള്ളുന്നു കഥ വായിച്ചപ്പോള്‍.
എത്താന്‍ വൈകിയതില്‍ ഖേദിക്കുന്നു ഇപ്പോള്‍!
എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി പറഞ്ഞുകൊണ്ട്..........
എന്റെ എച്മൂ,
കുട്ടിയേം ചോന്നവെള്ളം കുടിപ്പിക്ക്വ!!
ദൈവമേ..അന്യഗ്രഹ ജീവികള്‍ ഒന്നുമല്ലല്ലോ..ഇത് ചെയ്യുന്നേ....
വിവാഹവും സദ്യയും കഴിഞ്ഞിട്ടാണ് ഞാൻ വരുന്നത്. ‘കർക്കടക നോവു’പോലെ ചുരുക്കിയുള്ള ഒരെഴുത്ത്, അല്ലേ? അവസാന വരികളിൽ ക്കൂടി സംഭവത്തിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കിയോ? എന്തിലും ആത്മകഥാംശം കലരുന്നതിനാലാവാം, നാടകം പോലെ വ്യക്തതയുണ്ടാക്കുന്നത്. ആദ്യമായി ഒരു കഥ വിളമ്പിയ എനിക്ക്, ഇവിടുത്തെ പാചകഭോജനങ്ങൾ കണ്ട് കൊതി തോന്നുന്നു. അടുക്കളയിലോട്ടൊന്നു ചെന്നുനോക്കട്ടെ, ചിലപ്പോൾ വല്ല മിച്ചവും കിട്ടിയേക്കും. നസ്കാാാാാാരം....
Jeevitham...!
Manoharam, Ashamsakal...!!!
good one touching story
അറവു മാടുകള്‍ ഇതു
വായിച്ചാല്‍ പറയും
തങ്ങളെക്കാള്‍ നരകയാ -
തന അനുഭവിക്കുന്ന
ജീവിതങ്ങള്‍ വേറെ ഉണ്ടെന്നും,
വില്ക്കപ്പെട്ടതിന്റെകാശിന്
അവകാശം സ്ഥാപിക്കാന്‍
അവര്ക്കുമാകില്ലെന്നും
എച്ചു,ശരിക്കും സങ്കടായിട്ടോ...
ഇങ്ങനെ എത്ര എത്ര കുഞ്ഞുങ്ങള്‍
touching...
വായിച്ചപ്പോൾ എന്തോ ഒരു നൊംബരം.. എഴുത്തിൽ വേറിട്ടൊരു ശൈലി..
എച്ച്മൂട്ടിയുടെ കഥകള്‍ മുള്ളു പോലെ തറയ്ക്കും എപ്പോഴും. ട്രെയിനില്‍, റെയില്‍വേ വേസ്റ്റഷനില് കൊച്ചു പെണ്‍കുട്ടികളെ കാണുമ്പോള്‍ ഞാനും അവരുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കപ്പെട്ടിട്ടുണ്ട്.ഒരിക്കല്‍ ഇങ്ങനെയുള്ള കുട്ടികളെ പുനരധിവസിപ്പിക്കുന്ന ഒരു സംഘടന പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ്.
കേരളകൗമുദി വിശേഷാല്പ്രതിയിലും കുങ്കുമത്തിലും കഥകള്‍ അച്ചടിച്ചു വന്നല്ലോ...എത്രയും വേഗം എച്ച്മു ബൂലോതക്കിന് അപ്പുറം അറിയപ്പെടുന്ന ഒരു കഥാകാരിയായി മാറട്ടെ!ഹൃദയം നിറഞ്ഞ ആശംസകള്‍, ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാരീ !
കമന്റാന്‍ വന്നു വീണ്ടും തിരിച്ചു പോയി ഈ കുറിപ്പ് കഥയാണോ അനുഭവമാണോ എന്ന് ചെക്ക് ചെയ്തു.
കണ്ടറിഞ്ഞ അനുഭവം പോലെ ഹൃദ്യമായി എഴുതി. ഇങ്ങനെ എത്രയെത്ര തെരുവിന്റെ സന്തതികള്‍ അല്ലേ.
മൈത്രേയി ചേച്ചി പറഞ്ഞ അഭിപ്രായം തന്നെയാണ് ഞങ്ങള്‍ക്കും വലിയ ഒരെഴുതുകാരിയായി മാറട്ടെ എന്നാശംസിക്കുന്നു.
മനസ്സില്‍ നൊമ്പരവും പിരിമുറുക്കവും. കഥയായി വായിക്കുമ്പോഴും അറിയാം, ഇങ്ങനെ ജീവനുകളും ജീവിതങ്ങളും ഉണ്ടെന്ന്.
എച്മൂ, മനസ്സ് വേദനിച്ചു.
ചെറിയ വരികളില്‍ ഹൃദയത്തെ കീറി ഇതുപോലെ എങ്ങനെ എഴുതാന്‍ കഴിയുന്നു?
സുരേഷ് പറഞ്ഞതിനോട് യോജിപ്പുണ്ട്. അവസാനത്തെ പാരഗ്രാഫ് സംഭാഷണത്തില്‍ നിന്നും അനുഭവിച്ച ദുഖത്തിന്റെ തീവ്രത കുറച്ചു ചോര്‍ത്തിക്കളഞ്ഞു.
:)
ആദര്ശച്ചുമട് ചുമലില്താങ്ങാന് കെട്ടിയേല്പിച്ച് പത്തു പൈസയുംകൊടുത്ത് കഥാനായകനായ ഒരു കൊച്ചുപയ്യനെ ഓടുന്ന ബസ്സിന്റെ പുറകെ ഓടിപ്പിച്ചതോടെ കഥാകാരിയുടെ സര്‍ഗ്ഗാത്മകതയില്‍ മുങ്ങിനിന്ന പേന ഒടുക്കം കഥയുടെ അതിഭാവുകത്വം വിടര്‍ത്തിയ വിരിമാറിലേക്കു താഴ്ന്നിറങ്ങിയ പേനാക്കത്തിയായി മാറിക്കഴിഞ്ഞു എന്ന് എനിക്കു തോന്നിപ്പോയി. എച്ച്മുക്കുട്ടീ, എന്നോടു പൊറുക്കുക.
വി. പി. ഗംഗാധരന്, സിഡ്നി
http://ganga-in-his-domain-of-art.blogspot.com
കൊള്ളാം ..
കുറുകിയ വാക്കുകളില്‍ ഒരു പാട് പറഞ്ഞു..
എഴുത്ത് തുടരുക .. ഇനിയും വരാം...
പലപ്പോഴും ചിന്തിക്കാറുണ്ട് എച്ച്മിക്ക് എവിടുന്നു കിട്ടുന്നു ഇത്തരം തീവ്രമായ വികാരങ്ങളും വിവരണങ്ങളും എന്ന്.
ഓരോ വാക്കുകളും മനസിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്നു. നല്ല ഒരു വിഷയം ചുരുങ്ങിയ വാക്കുകളിലൂടെ നന്നായി പറഞ്ഞു.
ഇനിയും ഇത്തരം ചിന്തകള്‍ വരട്ടെ.
കഥകള്‍ എന്നെ പോലെ പൈങ്കിളി സാഹിത്യത്തിനായി മാറ്റി വെക്കാതെ നല്ല നിലയില്‍ സമൂഹത്തിനു ഉതകുന്ന സന്ദേശങ്ങളാക്കാനുള്ള കഥാകാരിയുടെ കഴിവിനെ അഭിനന്ദിക്കുന്നു.
orupaaadu vishamam thonni......
nishkalankathaye chooshanam cheyyunna lokham........kollaam......
ഒരു തീക്ഷ്ണമായ അനുഭവത്തിനുവേണ്ടി വായിക്കണമെങ്കില്‍ നേരെ എച്മുവിന്റെ ബ്ലോഗിലേയ്ക്ക് വന്നാല്‍ മതി
മനസ്സ് മാത്രമല്ല ശരീരവും പൊള്ളിപ്പോയി
Post a Comment