Wednesday, April 17, 2013

വിഷുക്കാലത്തെ ചില ദളിത് ചിന്തകള്‍ ....


https://www.facebook.com/groups/blogulakam/permalink/514109631959722/

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 ഏപ്രില്‍ 12  നു  പ്രസിദ്ധീകരിച്ചത്. )

വിഷുവും  അംബേദ്ക്കര്‍ ജയന്തിയും  ഒന്നിച്ച് ഞായറാഴ്ചയായതില്‍  ഗവണ്മെന്‍റുദ്യോഗസ്ഥനായ അയല്‍ക്കാരന്‍ സങ്കടപ്പെടുന്നുണ്ടായിരുന്നു. അവധി നഷ്ടമായ സങ്കടം. അതിലുപരി അദ്ദേഹം പ്രകടിപ്പിച്ചത് അംബേദ്കറെക്കൊണ്ട് ആകെയുള്ള ഒരുപകാരം ഈ അവധി കിട്ടുമല്ലോ എന്നതാണെന്നും ആ  ഉപകാരം പോലും ഇക്കൊല്ലം നഷ്ടമായല്ലോ എന്ന പരാതിയുമായിരുന്നു.

അല്‍പം ചില വിഷു  വിശേഷങ്ങള്‍ 

വിഷു എന്ന സംക്രാന്തി കേരളത്തില്‍ മാത്രമല്ല, മംഗലാപുരത്തും ഉടുപ്പിയിലുമെല്ലാം വിഷുവായിതന്നെ ആഘോഷിക്കപ്പെടുന്നുണ്ട്. തമിഴ് നാട്ടില്‍ പുതുവര്‍ഷാരംഭമായി വിഷുദിനം കൊണ്ടാടുന്നു.  പഞ്ചാബില്‍ ബേസാഖി ആയും ആസ്സാമില്‍ ബിഹു ആയും പശ്ചിമ ബംഗാളില്‍ പൊഹെലാ ബൊയ്സാഖ് ആയും  വിഷു ഉണ്ട്.  മഹാരാഷ്ട്രയിലും കൊങ്കണിലും ഗുഡിപഡ് വയാകുന്ന  വിഷു  ആന്ധ്രയിലും കര്‍ ണാടകയിലും ഉഗാദിയാകുന്നു.  ഒഡീഷയിലാകട്ടെ അത്  വിഷുവസംക്രാന്തിയാണ്. 
 
സൂര്യന്‍ രാശിചക്രത്തിലെ ആദ്യ രാശിയായ  മേടത്തിലേക്ക് മാറുന്നത് വിഷുദിനത്തിലാണത്രെ!  അങ്ങനെ അതൊരു സംക്രമണ ദിവസമായ സംക്രാന്തിയായി തീരുന്നു. പോരെങ്കില്‍ അന്ന് സൂര്യന്‍ ഭൂമധ്യരേഖയുടെ കൃത്യം  മുകളില്‍ എത്തുകയും ചെയ്യും. അതുകൊണ്ട് ആ ദിവസം തുല്യമാകുന്നു എന്നും സങ്കല്‍പമുണ്ട്. 

സംക്രാന്തിയെന്ന മാറ്റവും രാത്രിയും പകലും  സമയം തുല്യമാകുന്നുവെന്ന സങ്കല്‍പവുമാവാം പൊതുവേ എല്ലായിടത്തും ആഘോഷിക്കപ്പെടുന്ന ഒരു ഉല്‍സവമായി  വിഷു മാറുവാനുള്ള കാരണമെന്നുതോന്നുന്നു.  
  
കണിവെയ്ക്കാനുള്ള  പൂക്കളുമായി ഇത്തവണ കര്‍ണികാരങ്ങള്‍ ജനുവരിയില്‍  തന്നെ പൂത്തുലഞ്ഞിരുന്നു. കാലാവസ്ഥയില്‍  സംഭവിക്കുന്ന മാറ്റങ്ങള്‍ മനുഷ്യരേക്കാള്‍ മുന്‍പ് തിരിച്ചറിയുന്നവരും അതനുസരിച്ച് ശീലങ്ങളില്‍  മാറ്റം വരുത്തുന്നവരും  എപ്പോഴും  മരങ്ങളാണല്ലോ.  നേരത്തെ പൂത്തു  വിരിഞ്ഞ കണിക്കൊന്നപ്പൂക്കള്‍ നമ്മോടു ചിലതെല്ലാം പറയുന്നുണ്ട്. വരണ്ടുണങ്ങുന്ന  നദികളെയും അന്തരീക്ഷത്തില്‍  പോലും ഇല്ലാതാകുന്ന  ജലാംശത്തെയും കുറിച്ച്  കണിക്കൊന്നയുടെ സമയത്തിനു മുന്‍പേ  കൊഴിഞ്ഞ ഇലകള്‍  ആവലാതിപ്പെടുന്നുണ്ട്. പണ്ടു പണ്ടൊരു  കാലത്ത് എന്ന് പഴങ്കഥ പറയേണ്ടി വരുന്നത് പോലെ അകന്നു  കഴിഞ്ഞിരിക്കുന്ന നമ്മുടെ കാര്‍ഷിക സംസ്ക്കാരത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 വിഷു ആഘോഷിക്കുമ്പോള്‍, വിഷുക്കണി കാണുമ്പോള്‍,   വിഷുസ്സദ്യ ഉണ്ണുമ്പോള്‍, പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ പ്രകൃതി നമ്മോടു പറയുന്നതെന്തെന്ന് കൂടി ശ്രദ്ധിക്കാന്‍ നമുക്കായെങ്കില്‍.... ഇനി    സ്വപ്നജീവികളാണെന്ന്  കളിപ്പേരു  കിട്ടുന്ന  ചിലരുടെ വെറും മോഹം മാത്രമായി അവസാനിക്കുമോ അത്? 

അംബേദ്കര്‍ ജയന്തി

വളരെ അധികം നിസ്സാരമാക്കപ്പെടുന്ന ഒരു വ്യക്തിത്വമാണ് ആധുനിക കാലത്ത് ഡോ.അംബേദ്കര്‍. പഴയ  കാലത്ത് അദ്ദേഹത്തെ വളരെ പ്രാധാന്യത്തോടെ പരിഗണിച്ചിരുന്നോ എന്നാണു ചോദ്യമെങ്കില്‍ ഇല്ലെന്നു  തന്നെ പറയേണ്ടി വരും.  അദ്ദേഹം  എത്തിച്ചേര്‍ന്ന  എല്ലാ ഔന്നത്യത്തേയും നിസ്സാരമാക്കി കാണിക്കാന്‍ മഹര്‍ ജാതിയിലെ ജനനത്തെ മാത്രം സവര്‍ണര്‍ എല്ലായ്പോഴും  ചൂണ്ടിക്കാണിച്ചു പോന്നു. പാണ്ഡിത്യവും കഴിവും ഉന്നതോദ്യോഗവും ഉണ്ടായാലും  ദളിതരെ നിന്ദിക്കുകയെന്നത് പൊതുവേ  എല്ലാ മതങ്ങളും ദളിതരല്ലാത്ത എല്ലാ ജാതികളും  ഒരു പോലെ താല്‍പര്യപ്പെടുന്ന ഒരു വിഷയമാണ്. സംവരണം കൊണ്ട് എല്ലായിടങ്ങളിലും ദളിതര്‍ അനര്‍ഹമായി കയറിപ്പറ്റുന്നുവെന്ന ചിന്ത വളരെ പ്രബലമായിരിക്കുന്ന ഇക്കാലത്ത് ദളിത് നിന്ദ എല്ലാവര്‍ക്കും നല്ലവണ്ണം  രുചിക്കുന്ന ഒരു ബിരിയാണിയാണ്.  1956 ല്‍  അന്തരിച്ച അംബേദ്കര്‍ക്ക്  മരണാനന്തര ബഹുമതിയായി  1990ലാണ് ഭാരത് രത്ന നല്‍കപ്പെടുന്നതെന്നത് തന്നെ മഹാനായ ആ രാഷ്ട്രശില്‍പിയോടുള്ള  നമ്മുടെ അനാദരവിന്‍റെ  പ്രത്യക്ഷലക്ഷണമാണെന്ന് തീര്‍ച്ചയായും പറയാം.

അഭിഭാഷകനും രാഷ്ട്രീയനേതാവും തത്വജ്ഞാനിയും നരവംശശാസ്ത്രജ്ഞനും ചരിത്രകാരനും വാഗ്മിയും  സാമ്പത്തികശാസ്ത്രജ്ഞനും അധ്യാപകനും പത്രാധിപരും വിപ്ലവകാരിയും ആയിരുന്ന  അംബേദ്കര്‍  പലരെ  സംബന്ധിച്ചും  ഒരു ദളിത് നേതാവു മാത്രമാണ്, ഒരു ഭാരതീയ നേതാവല്ല. ദളിതര്‍ക്ക്  സംവരണം വേണമെന്ന ആശയം ഭരണഘടനയില്‍ മുന്നോട്ടുവെച്ചതുകൊണ്ടു മാത്രം  ഭരണഘടനാ ശില്‍പിയെന്ന  പദവിക്ക് അദ്ദേഹം യോഗ്യനല്ലെന്ന്  കൂടി വാദിക്കപ്പെടുന്ന  പൊതുസമൂഹത്തില്‍ അംബേദ്കര്‍ നഗറിലാണ് അല്ലെങ്കില്‍ അംബേദ്കര്‍ റോഡിലാണ് താമസിക്കുന്നതെന്ന് പറഞ്ഞാല്‍  ഓ!  അതു ശരി  എന്നു പുരികം ചുളിയുന്നതും രസമുള്ള കാഴ്ചയാണ്.  നമ്മൂടെ ദളിതത്തം അങ്ങനെ കൃത്യമായി  അളക്കപ്പെട്ടു  കഴിഞ്ഞു. 

അംബേദ്കര്‍ ജീവിത കാലമത്രയും  പ്രയത്നിച്ചത് നില നില്‍ക്കുന്ന ജാതി മത വ്യത്യാസങ്ങളെ തുടച്ചുമാറ്റി സമത്വപൂര്‍ണമായ അവസരങ്ങള്‍  ഏവര്‍ക്കും ലഭ്യമാവുന്ന സാമൂഹിക പരിതസ്ഥിതിക്കു വേണ്ടിയാണ്. പലപ്പോഴും ഭൂരിപക്ഷത്തിന്‍റെ  മിക്കവാറും ആരാധനാവിഗ്രഹങ്ങളോട്  ആശയപരമായി അദ്ദേഹത്തിനിടയേണ്ടതായും വന്നിട്ടുണ്ട്. ബുദ്ധമതമാണ് തന്‍റെ മാര്‍ഗമെന്ന് അദ്ദേഹം കരുതിയത് ഹിന്ദുമതത്തിന്‍റെ  ജാതീയമായ ചട്ടക്കൂടുകളില്‍  നിന്നുകൊണ്ട് ഒരു മോചനം സാധ്യമല്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാവാം.

സംക്രാന്തിയുടെ -  മാറ്റത്തിന്‍റെ,  പകലും രാത്രിയും തുല്യമാകുന്നതിന്‍റെ    ഈ ആഘോഷവേളയില്‍  കടന്നു വരുന്ന അംബേദ്കര്‍ ജയന്തിയെ  മാനസികമായ ഒരു പരിവര്‍ത്തനത്തോടെ സ്വീകരിക്കുവാന്‍ നമുക്ക് കഴിയട്ടെ.  ജാതി മതങ്ങളുടെ അനാവശ്യമായ വേലിക്കെട്ടുകളില്ലാതെ എല്ലാവരും തുല്യരായ മനുഷ്യരാണെന്ന സത്യത്തെ നമുക്ക്  വിഷുക്കണിയായി കാണാം. സ്നേഹത്തിന്‍റെയും സമത്വത്തിന്‍റെയും  പരിഗണനയുടേയും കണിക്കൊന്നപ്പൂക്കളാകട്ടെ  ഇത്തവണ വിരിയുന്നത്.

32 comments:

Unknown said...

മനസ്സിലും ,പ്രകൃതിയിലും കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷം . വക്കെത്തുമ്പോഴെ അറിയൂ വൈകി എന്ന് .

നല്ല ഓര്‍മ്മപ്പെടുത്തലുകള്‍
ആശംസകള്‍

Unknown said...

പ്രിയപ്പെട്ട കലേച്ചി,
ചേച്ചിക്ക് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കൂടുതൽ എന്തെങ്കിലും പറയാനുണ്ടാവും. തലക്കെട്ടുകളിൽ പോലും ആ വ്യത്യസ്തത പ്രകടമാണ്.
കുറിപ്പ് വളരെ ഇഷ്ടമായി.
സമത്വസുന്ദരമായ കണിക്കൊന്ന പൂക്കൾ സ്നേഹമായി എന്നും വിടരട്ടെ
ആരും ആരാലും അവഗണിക്കപെടാതിരിക്കട്ടെ.
സ്നേഹത്തോടെ,
ഗിരീഷ്‌

ചന്തു നായർ said...

അഭിഭാഷകനും രാഷ്ട്രീയനേതാവും തത്വജ്ഞാനിയും നരവംശശാസ്ത്രജ്ഞനും ചരിത്രകാരനും വാഗ്മിയും സാമ്പത്തികശാസ്ത്രജ്ഞനും അധ്യാപകനും പത്രാധിപരും വിപ്ലവകാരിയും ആയിരുന്ന അംബേദ്കര്‍ പലരെ സംബന്ധിച്ചും ഒരു ദളിത് നേതാവു മാത്രമാണ്, ഒരു ഭാരതീയ നേതാവല്ല.അങ്ങനെ ഒരു ചിന്ത മനസിൽ ജനിക്കാത്തതാണ് നമ്മുടെ നാട്ടുകാരുടെ ശാപവും...അംബേദ്കര്‍പൊക്കിപ്പിടിച്ച് കുറേ ദളിതർ പാർട്ടിയുണ്ടാക്കുന്നതും..ഞങ്ങൾ ഇന്നും അടിമകളാണെന്ന് സ്വയം ഉദ്ഘോഷിക്കുന്നവരുടെ മനസ്സിലും..തീർത്ഥ ജലം തളിക്കാൻ നേരമായി...മഹാത്മാ ഗാന്ധിയെ ഒരു മഏൽജാതിക്കാരും അവരുടെ വീരനായകനായി മാത്രം കാണുന്നില്ലാ...അന്തജനും,അഗ്രജനും,വർഗ്ഗവും,വർണവുമൊക്കെ മനസ്സിൽ നിന്നും വേരോടെ പിഴുതെറിഞ്ഞാലേ ഈ നാട് നന്നാവുകയുള്ളൂ....

Rajesh said...

Caste practises are going through a modern era these days, different from before but still existing in new ways. Talk to any upper caste Hindu, who will proudly announce India has grown out of caste problems, but follow it in their daily life to extremes. My mother goes to an Ayalkoottam which involves only nair women!!!. There is yet another one in the region which have women from other castes and other religions. In my childhood, I never heard my mother and father discussing religion and caste in a communal or ugly way. Going home, these days, often I hear such discussion, which are quite embarassing. They are both more into the NSS karayogam activities nowadays is the only difference between then and now.

Majority of our upper castes, I think, do not wish or will try their best to see that the caste issues exist.

Echmukutty said...

ആദ്യ വായനയ്ക്കെത്തിയ ഗോപനു സ്വാഗതം.
ഗിരീഷിന്‍റെ നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി.

ചന്തുവേട്ടന്‍റെ അഭിപ്രായം വായിച്ചു. ദളിതര്‍ക്ക് അംബേദ്ക്കറോളം ഉയര്‍ന്ന ഒരു ദേശീയ നേതാവില്ലല്ലോ... അതാവും അദ്ദേഹത്തിന്‍റെ പേരില്‍ പാര്‍ട്ടിയുണ്ടാവുന്നത്. ഹരിജനോദ്ധാരണവും മുസ്ലിം സ്നേഹവും പ്രകടിപ്പിക്കുക നിമിത്തം അധിക ഭാഗം മേല്‍ ജാതിക്കാര്‍ക്കും ഗാന്ധിജിയെ ഇഷ്ടമേയല്ല.. ചന്തുവേട്ടാ. വടക്കേ ഇന്ത്യക്കാര്‍ ഈ വിദ്വേഷം തികച്ചും പരസ്യമായി പ്രകടിപ്പിക്കാറുണ്ട്. ചന്തുവേട്ടന്‍റെ അഭിപ്രായത്തിലെ അവസാനവരിക്ക് ഒരു വലിയ നമസ്ക്കാരം..


Echmukutty said...

ഇത്ര സത്യസന്ധമായ അഭിപ്രായത്തിനു ഒത്തിരി നന്ദി രാജേഷ്...

Jefu Jailaf said...

അംബേദ്‌കറെ കുറിച്ചെഴുതിയത്‌ കൂടുതലിഷ്ടപ്പെട്ടു..

Echmukutty said...

ജെഫു വന്നതിലും അഭിപ്രായം കുറിച്ചതിലും സന്തോഷം...

Unknown said...

A knowledge that supplies simply.. its nice.. :)

പട്ടേപ്പാടം റാംജി said...

തുല്യമാകുന്ന സമയം.....

ajith said...

പ്രകൃതിയെയും പൂര്‍വികരെയും മറക്കുന്നവര്‍ ദോഷം കൊയ്യും. തീര്‍ച്ച

vettathan said...

എച്മുക്കുട്ടിയുടെ മോഹം ഉടനെയെങ്ങും നടക്കുമെന്ന് തോന്നുന്നില്ല. മനുഷ്യരുടെ ജാതി വികാരം ഇപ്പൊഴും അതിശക്തം തന്നെ.

Unknown said...

സ്വതന്ത്ര ഭാരതത്തില്‍ ഇന്നും ദളിതര്‍ സുരക്ഷിതരല്ല എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ദിനേന വന്നുകൊണ്ടിരിക്കുന്നത്. അംബേദ്കറിനെ ഓര്‍ക്കുന്നത് പോലും ഒരു ബാധ്യതയായി കാണുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവസരോചിതമായി നല്ല ഒരു സന്ദേശം ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.

Cv Thankappan said...

പണത്തിനും അധികാരത്തിനും വേണ്ടി ആര്‍ത്തിപിടിച്ചോടുന്ന ലോകം.
പണം അധികാരം.
സ്വന്തക്കാരെ ഉന്നതസ്ഥാനങ്ങളില്‍ എത്തിക്കാന്‍.......
അതിനായി ഇന്ന് ജാതിയും മതവും കളിക്കുന്നു.ചീട്ടുകള്‍ നിരത്തുന്നു.വെട്ടുന്നു.തന്നിലേക്ക് വാരികൂട്ടുന്നു.ഇളിഭ്യരായി നില്‍ക്കും പാവം ജനം.
പാവം ജനതയുടെ സര്‍വതോന്മുഖമായ ഉയര്‍ച്ചയ്ക്കുവേണ്ടി പ്രയത്നിച്ച ചരിത്രപുരുഷന്മാര്‍ക്ക് ഓരോരോ നിറംചാര്‍ത്തി ഓരോരുത്തര്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്.
പിന്നെങ്ങിനെ...........!!!
ആശംസകള്‍

aswathi said...

എച്മുവിന്റെ സാമൂഹ്യ പ്രാധാന്യമുള്ള എഴുത്തുകള്‍ നല്ല നിലവാരം പുലര്‍ത്തുന്നു..

ഒരുപാട് ഇഷ്ടായി ...

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഈ ലേഖനം വായിച്ച് ആരേലും ഒരു കണിക്കൊന്നമരം വെച്ചാൽ അത് വലിയൊരു പുണ്യമാണ് ; ഇല്ലെങ്കിലും 35 രൂപയ്ക്ക് ചൈനക്കാരന്റെ പൂ മാർക്കറ്റിൽ കിട്ടുന്നുണ്ട് ല്ലേ ...
കവല പ്രസംഗം നടത്താനും , പത്രത്തിൽ കോളം എഴുതാനും നമ്മൾ കേരളക്കാർ ചെലവഴിക്കുന്ന സമയത്തിന്റെ ഒരു ചെറിയ അംശമെങ്കിലും ഒരു മരം നടാൻ ചിലവാക്കിയെങ്കിൽ ഇന്ന് ഈ അവസ്ഥ നമുക്ക് വരില്ലായിരുന്നു .

ഒന്ന് ചോദിച്ചോട്ടെ എചുമൂ ങ്ങള് എത്ര മരം വെച്ചിട്ടുണ്ടാവും :) ; ഈ എഴുതുന്നതല്ലാതെ എന്തെങ്കിലും അങ്ങനെ പ്രകൃതിക്കായ്‌ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ നിങ്ങളെ വണങ്ങുന്നു ....

വിഷൂന് പടക്കം പൊട്ടിക്കുന്നത് തന്നെ വലിയ തെറ്റാണെന്ന് പറയപ്പെടുന്നു . ലോകത്തിൽ വേഗത്തിൽ ഓസോണ്‍ നശിക്കുന്ന ഒരു സ്ഥലം നമ്മുടെ കേരളം ആണത്രേ !!!

ജാതിയതയും , ദളിത്‌ പിന്നോക്കക്കാരെ പറ്റിയുള്ള ലേഖനങ്ങളും ഇന്നൊരു നല്ല വില്പ്പന ചരക്കാണ്‌ , ബ്ലോഗിൽ ഹിറ്റ് കൂട്ടാം എന്നല്ലാതെ ഇന്ത്യക്കാരന്റെ ശ്വാസത്തിൽ അലിഞ്ഞു ചേർന്ന ജാതി ചിന്തകൾ മാറ്റാൻ ഇത് ഉതകില്ല .
ന്നാലും ഡോക്ടർ അംബെദ്ക്കർ എന്ന വലിയ മനുഷ്യനെ ജാതിയുടെ ചെറുപ്പം കൊണ്ട് തിരസ്ക്കരിക്കപ്പെട്ട അവസ്ഥയെ ഞാനും വേദനയോടെ കാണുന്നു

ലംബൻ said...

വിഷുവിനെ കുറിച്ച് പറഞ്ഞാല്‍ ഓര്‍മ വരിക ഒരു ഡയലോഗ് ആണ്. "നല്ലൊരു വിഷുവായിട്ട്‌ കുടുംബത്തില്‍ പിറന്നവരാരും വേറെ വീട്ടിന്നു കഴികൂല്ല, നിന്നോടല്ല മോനെ നീ തിന്നോ."

ഭാര്യയുടെ ജോലി സ്ഥലത്ത് ഒരു വാടക വീട് നോക്കാന്‍ പോയപ്പോള്‍ അയ്യാല് പറഞ്ഞു "നായന്മാര്‍ക്ക് മാത്രമേ വീട് വാടകയ്ക്ക് കൊടുകൂ"

വിനുവേട്ടന്‍ said...

ഇതെല്ലാം മുൻ‌കൂട്ടി കണ്ട് വർഷങ്ങൾക്ക് മുമ്പേ വയലാർ എഴുതി വച്ചു...

മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണ് പങ്ക് വച്ചു... മനസ്സ് പങ്ക് വച്ചു...

രാജേഷ് പറഞ്ഞത് ഒരു യാഥാർത്ഥ്യമാണ്... ജാതി മത ചിന്തകളും വേർതിരിവുകളും എന്നത്തേക്കാളും വേരോടിയിരിക്കുന്നു സമൂഹത്തിൽ ഇന്ന്...


റിനി ശബരി said...

ഇതു പറയാന്‍ മാത്രമേ കഴിയൂ കലേച്ചീ ..പുറത്ത് സഹിഷ്ണുതയുടെ , എല്ലാം ഉള്‍കൊളുവാന്‍ -
വലിയ വായില്‍ പറയുന്നവരൊക്കെ കാര്യം അടുക്കുമ്പൊള്‍ തനി നിറം കാണിക്കും , ഇപ്പൊഴും നിറം പൂശി കുടികൊള്ളുന്നുന്റ്
ജാതിയപരമായ വേര്‍തിരിവുകള്‍ , കാലമെത്രമാറിയാലും ഏത് യുഗപുരുഷന്റെ ജന്മങ്ങളുണ്ടായാലും അതില്‍ നിന്നൊരു
മാറ്റം അപ്രാപ്യം തന്നെ , പിന്നെ സംവരണം എന്നത് ജാതിയമായി വേണമെന്നതിനേക്കാള്‍ ധനപരമായി വേണമെന്നാണ് എന്റെ എളിയ
അഭിപ്രായം, ഏതു ജാതിയില്‍ ജനിച്ചു എന്നതല്ല , അവന്റെ പരിസ്ത്ഥിതി എങ്ങനെയെന്ന് നോക്കി വേണം ഒരാള്‍ക്ക് കിട്ടുന്ന അനുകൂല്യത്തേ
വേര്‍തിരിക്കുവാന്‍ , പാവങ്ങള്‍ എന്നൊരു വിഭാഗം എല്ലാ ജാതിയിലും മതത്തിലുമുണ്ട് , അപ്പൊള്‍ അവര്‍ക്കൊക്കെ കിട്ടുന്ന
ജീവിത സാഹചര്യങ്ങളും ഒന്നാകും , അങ്ങനെ ഉള്ളവരിലേക്ക് ചിലര്‍ക്ക് നൂറ് മീറ്റര്‍ ഒട്ടവും , വേറെ ചിലര്‍ക്ക് അഞ്ഞൂറ് മീറ്റര്‍
ഓട്ടവും കാര്യക്ഷമത തെളിയിക്കുവാന്‍ കൊടുക്കുന്നത് വിരൊധാഭാസം തന്നെ .. പക്ഷെ അടിച്ചമര്‍ത്തപെട്ട് പൊകുന്ന
സമൂഹത്തേ ഉയര്‍ത്തി കൊണ്ട് വരാന്‍ സാധിക്കുന്ന തരത്തിലുള്ള നിക്കങ്ങള്‍ നല്ലതു തന്നെ , പക്ഷെ ഇങ്ങനെയുള്ള ചിന്തകള്‍ കൂടി
അതിലുണ്ടാകണം ... പിന്നെയുള്ളത് കലാവസ്ഥയുടെ വ്യതിയാനമാണ് അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല , ദുര മൂത്ത് മനുഷ്യന്‍
കാട്ടി കൂട്ടുന്നതിനൊക്കെ അനുഭവിച്ചേ മതിയാകൂ , ജീവിക്കാന്‍ മണ്ണില്ല , വീട് വയ്ക്കാന്‍ സ്ഥലം തികയുന്നില്ല , ജനസംഖ്യക്കാണേല്‍
ഒരു കുറവുമില്ല , ദൈവം ഉണ്ടാക്കി തരുന്നതായതു കൊണ്ട് ദൈവം നോക്കി കാത്ത് കൊള്ളും അതിനാല്‍ നമ്മളത് ചിന്തിക്കണ്ട
ഒരൊ ആഘോഷങ്ങളും നന്മയിലേക്കുള്ള തിരിച്ച് പൊക്കാണ് അതിനപ്പുറം അതിപ്പൊള്‍ കാണിച്ച് കൂട്ടലുകളുടെ സമ്മേളനമാണ് ..!

Echmukutty said...

പ്രിയദര്‍ശിനിയെ കണ്ടിട്ട് ഒരുപാടൊരുപാട് കാലമായി. വന്നതില്‍ സന്തോഷം കേട്ടൊ.
രാംജി,
അജിത്തേട്ടന്‍,
വെട്ടത്താന്‍ ചേട്ടന്‍,
ബൈജു,
തങ്കപ്പന്‍ ചേട്ടന്‍,
അശ്വതി എല്ലാവര്‍ക്കും നന്ദി...


Echmukutty said...

നിധീഷിന്‍റെ ഈ മെയില്‍ അറിയില്ല.. അതുകൊണ്ട് മാത്രം ഇങ്ങനെ ഇവിടെ എഴുതുന്നു..

ഞാന്‍ വഴിയരികിലും പുരയിടങ്ങളിലും നട്ടു നനച്ച് വളര്‍ത്തിയെടുത്ത മരങ്ങള്‍ക്ക് കീഴില്‍ വിശ്രമിക്കുന്ന അനവധി മനുഷ്യര്‍ ഇപ്പോഴും നന്ദി പറയാറുണ്ട്... ഒരു മരമല്ല... അനവധി മരങ്ങള്‍... അത് സസ്യശ്യാമളകോമളമായ ഒരു ഇടത്തല്ല... സൂര്യന്‍ ഉഗ്രപ്രതാപവാനായി മാത്രം പ്രത്യക്ഷപ്പെടുന്ന വരണ്ട നാടുകളില്‍... അതുകൊണ്ട് ഈ ലേഖനം എഴുതാന്‍ എനിക്ക് ധാര്‍മികമായ അവകാശമുണ്ടെന്ന് ഞാന്‍ തീര്‍ച്ചയായും കരുതുന്നു.
എന്‍റെ ഈ കൊച്ചു ജീവിതം കൊണ്ട് ജാതിയുടെയും മതത്തിന്‍റേയും ഉഗ്രമായ കരിങ്കല്‍ക്കെട്ടുകളില്‍ എനിക്ക് കഴിയുന്ന ചലനങ്ങള്‍ ഏല്‍പ്പിച്ചിട്ടുള്ളതുകൊണ്ടും അവ എനിക്കു തന്ന സകല പരിക്കുകളും ഏറ്റു വാങ്ങിയതുകൊണ്ടും ജാതിയിലും മതത്തിലും ഒട്ടും വിശ്വസിക്കാത്ത ജീവിതം നയിക്കുന്നതുകൊണ്ടും ബ്ലോഗില്‍ ഹിറ്റ് കൂട്ടാനല്ലാതെ തന്നെ ജാതി മതങ്ങളെക്കുറിച്ചു എഴുതാനുള്ള അവകാശവും എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. വായിച്ചതിലും അഭിപ്രായം എഴുതിയതിലും നന്ദി... ഇനിയും വരുമല്ലോ...

Echmukutty said...

ശ്രീജിത്ത്, ജാതി ചിന്ത എത്ര ഉഗ്രമാണെന്ന് ഞാന്‍ ഒരു നാലു വയസ്സില്‍ അറിഞ്ഞു തുടങ്ങി... പുതിയ വീട്ടില്‍ താമസിക്കാന്‍ ചെന്നപ്പോള്‍ ജാതിയും മതവും വ്യക്തമാക്കുന്നതു വരെ ഫര്‍ണിച്ചര്‍ അണ്‍ ലോഡ് ചെയ്യാന്‍ സാധിച്ചില്ല...അന്ന് ഒരുപാട് നേരം മോള്‍ക്കൊപ്പം രാജരഥ്യയില്‍ ഇരിക്കേണ്ടി വന്നു... വായിച്ചതില്‍ സന്തോഷം കേട്ടൊ..

വിനുവേട്ടനും റിനിക്കും നന്ദി..ഇനിയും വായിക്കുമല്ലോ..

കൊച്ചു കൊച്ചീച്ചി said...

വിശേഷിച്ച് അധ്വാനമൊന്നും വേണ്ടാത്ത ഒരു 'പെരുമ' ആരാണ് വേണ്ടെന്നുവെയ്ക്കുക. ജാതിയിലെ ഔന്നത്യം, തറവാടിത്തം/കുടുംബമഹിമ, വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ മഹത്വം, അപ്പന്റെ പണക്കൊഴുപ്പ്/അധികാരം/പ്രതാപം എന്നിവയുടെയൊക്കെ പേരില്‍ അഹങ്കരിക്കാന്‍ സ്വന്തം നിലയ്ക്ക് പ്രത്യേകിച്ചൊന്നും ചെയ്യേണ്ടല്ലോ.

പിന്നെ ഇത്തരം തരംതിരിവുകള്‍ സജീവമായി നിലനിര്‍ത്തുന്നതുകൊണ്ട് വളരേയേറെപ്പേര്‍ക്ക് പ്രയോജനമുണ്ട് എന്നുകൂടിവരുമ്പോള്‍ ഒരു മാറ്റം പ്രതീക്ഷിക്കേണ്ടാ എന്നു മനസ്സിലാക്കാം.

ശങ്കരനാരായണന്‍ മലപ്പുറം said...

കുടുംബ മാധ്യമത്തില്‍ നേരത്തേ വായിച്ചിരുന്നു. നല്ല ലേഖനം."പാണ്ഡിത്യവും കഴിവും ഉന്നതോദ്യോഗവും ഉണ്ടായാലും ദളിതരെ നിന്ദിക്കുകയെന്നത് പൊതുവേ എല്ലാ മതങ്ങളും ദളിതരല്ലാത്ത എല്ലാ ജാതികളും ഒരു പോലെ താല്‍പര്യപ്പെടുന്ന ഒരു വിഷയമാണ്. സംവരണം കൊണ്ട് എല്ലായിടങ്ങളിലും ദളിതര്‍ അനര്‍ഹമായി കയറിപ്പറ്റുന്നുവെന്ന ചിന്ത വളരെ പ്രബലമായിരിക്കുന്ന ഇക്കാലത്ത് ദളിത് നിന്ദ എല്ലാവര്‍ക്കും നല്ലവണ്ണം രുചിക്കുന്ന ഒരു ബിരിയാണിയാണ്"എച്ച്മു ഇങ്ങനെ പറഞ്ഞത് 100 ശതമാനവും ശരിതന്നെ. എച്ച്മു ഇങ്ങനെ അഭിപ്രായപ്പെട്ട കാര്യം ഞാന്‍ ഫേസ്ബുക്കില്‍ പരാമര്‍ശിച്ചിരുന്നു.

indian malayali said...

ഒരു വാലുള്ള ജാതിയിൽ ജനിചിരുന്നെങ്ങിൽ എനിക്കും ഒരു വിപ്ലവകാരി ആകാമായിരുന്നു .

Areekkodan | അരീക്കോടന്‍ said...

ഏതോ ക്ലാസ്സില്‍ മലയാളം സെക്കന്റ് ആയി പഠിച്ചത് അംബേദ്കറെ പറ്റി ആയിരുന്നു.അന്ന് അദ്ദേഹം അനുഭവിച്ച പല ദുരിതങ്ങളും ആ കഥയിലൂടെ മനസ്സില്‍ നിലനില്‍ക്കുന്നു.

Echmukutty said...

കൊച്ചുകൊച്ചീച്ചിക്കും ശങ്കരനാരായണന്‍ ചേട്ടനും നന്ദി..
ഇന്ത്യന്‍ മലയാളി എഴുതിയത് എനിക്ക് മനസ്സിലായില്ല.
അരീക്കോടന്‍ ജി ക്കും നന്ദി..

വി പ്രഭാകരന്‍ said...

congragulations for the intellctually honest approch towards the Indian reality CASTE and introducing Dr ambedkar with all his greatness.no doubt he was the greatest indian after Budha, India has ever produced. please go on writing on social issues.You can deliver the goods!

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാവരുടെ ഉള്ളിലും ജാതിയത
പുറത്ത് പ്രകടിപ്പിക്കാതെയാണെങ്കിലും
ഉറങ്ങി കിടക്കുന്നുണ്ട്,പ്രത്യേകിച്ച് വരേണ്യ വർഗ്ഗങ്ങളീൽ..
അതൊന്നും തുടച്ചുനീക്കുവാൻ നാട അത്ര പെട്ടെന്നൊന്നും നടക്കുകയുമില്ല..!

ഭാനു കളരിക്കല്‍ said...

അംബേദ്‌ക്കർ എന്തുകൊണ്ട് അംഗീകരിക്കപെടുന്നില്ല എന്ന ചര്ച്ച അംബേദ്‌ക്കർ ചിന്ത എന്തുകൊണ്ട് ഫലപ്രാപ്തിയിൽ എത്തിയില്ല എന്ന ചര്ച്ചയിലേക്ക് വഴിതിരിച്ചു വിടണം എന്ന് ഞാൻ കരുതുന്നു. അതുമല്ലെങ്കിൽ ജാതിവിരുദ്ധതയിൽ ഊന്നിയ നവോത്ഥാന പ്രസ്ഥാനങ്ങൾ ഒരു അതിവേഗ യു ടേണിൽ പൊയിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ട് എന്ന് ചര്ച്ച ചെയ്യണം .

ChethuVasu said...

Its been a while since I read Echmu's posts.Infact was busy with myself..

The equinoxes represents a equality of astronomic positioning. While celebrating the same for whatever reasons we prefer to say we are not equal and is a cut above others for no merit of one's own..

Well , it is the sheer backwardness of mind set that is manifesting there . But it seems people prefer that over being progressive.

Ambedkar was genius , his reasons impeccable and language so powerful.But an idiot need no reasons to hate a great man ...!

Because idiots are like that .. Idiots and will remain so :)

ChethuVasu said...

To add to above ,

Just think Echmu , how many readers will come back to read your posts in spite of its quality if you had been a dalit women and openly declared it. Suddenly for many your articles will start losing the charm and magic :-)

( If you need you can experiment and find out .. These kinds of experiments are required in life to find out the true nature of the world)