മഞ്ഞു പെയ്യുന്ന
കാലമാണിത്.. കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളിലും നാമമാത്രമാണെങ്കിലും മറ്റു പല ഇന്ത്യന്‍
സംസ്ഥാനങ്ങളിലും മരം കോച്ചുന്ന തണുപ്പുണ്ടാകും. അടച്ചുറപ്പുള്ള വീടും നല്ല
പുതപ്പും മെച്ചപ്പെട്ട കമ്പിളി
വസ്ത്രങ്ങളുമില്ലാത്ത പാവപ്പെട്ടവര്‍ തണുപ്പേറ്റ് വിറച്ച് മരിച്ചു പോകും. ഓരോ മഞ്ഞു കാലത്തും
ഉത്തരേന്ത്യയില്‍ ആയിരം മനുഷ്യരൊക്കെ തണുപ്പു കൊണ്ട് മരിക്കുന്നത് വളരെ സാധാരണയായ ഒരു
കാര്യമാണ്.
കര്ഷകവൃത്തിയിലേര്പ്പെടുന്നവരാണ്
ഇന്ത്യയിലെ അധികഭാഗം ജനങ്ങളും.
അതുകഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ജനങ്ങള്‍ക്ക്
ജോലി നല്‍കുന്നത് നിര്‍മ്മാണമേഖലയാണ്. അതില്‍ തന്നെ നല്ലൊരു
ഭാഗം വരും കെട്ടിട നിര്‍മ്മാണം.
നമ്മുടെ
നാട്ടില്‍ , കാര്‍ഷിക വൃത്തി വളരെ നഷ്ടത്തിലായതുകൊണ്ട് കടം കയറീ
പരിതാപകരമായ അവസ്ഥയിലെത്തുന്ന കര്‍ഷകരില്‍
പലരും സ്വന്തം കൃഷിയിടങ്ങളും ഗ്രാമങ്ങളും വിട്ട് നഗരത്തിലേക്ക് പാലായനം ചെയ്യാന്‍
നിബന്ധിതരാകാറുണ്ട് . ചെറുകിട കര്‍ഷകര്‍ക്കാണ് ഈ
പ്രയാസം കൂടുതലും
അനുഭവപ്പെടാറുള്ളത്. സ്വന്തം ഇടം
നഷ്ടമായ അവര്‍ വന്നഗരങ്ങളൂടെ അരികിലും ഓരങ്ങളിലും
മുളച്ചുയരുന്ന പല ചേരികളിലായി അടിഞ്ഞു കൂടുന്നു. നിര്‍മ്മാണമേഖലകളിലെ അശിക്ഷിത
തൊഴിലാളികളായിട്ടാണ് ഇവരില്‍ പലരും
സ്വന്തം ജീവിതം തള്ളി നീക്കേണ്ടി വരിക .
വളരെ തുച്ഛമായ വരുമാനത്തില്‍
കഷ്ടപ്പെട്ട് കഴിയുന്ന ഇവരില്‍ പലര്‍ക്കും ജീവിതത്തിന്റെ രണ്ടറ്റവും ഒരിക്കലും കൂട്ടിമുട്ടിക്കാന്‍
കഴിയാറില്ല.
കെട്ടിടനിര്‍മ്മാണ
മേഖലയുമായിട്ടുള്ള പരോക്ഷമായ ബന്ധം
നിമിത്തം ഇതു പോലെ ജനിച്ച നാട്ടില്‍ എന്നെന്നും അഭയാര്‍ഥികളായിത്തീരുന്ന അനവധി
അനവധി മനുഷ്യരെ കണ്ടുമുട്ടാനും അവര്‍ക്കൊപ്പം ചില്ലറ ജോലികള്‍ ചെയ്ത് ജീവിക്കാനും എനിക്ക് പലപ്പോഴും
സാധിച്ചിട്ടുണ്ട്.
ക്രിസ്തുമസ്സ്
ട്രീയായാലും പുല്ക്കൂടായാലും നക്ഷത്രങ്ങളായാലും
അവയെല്ലാം ഈ മനുഷ്യരില്‍ പലരിലും
തികഞ്ഞ അതിശയമാണുണ്ടാക്കുക. നിങ്ങള്‍ ഇതിനെയൊക്കെയാണോ പൂജിക്കുന്നതെന്ന്
അവര്‍ നിഷ്ക്കളങ്കമായി അല്‍ഭുതപ്പെടും. നമ്മുടെ ഉത്തരത്തിനു മുന്‍പ് തന്നെ തൊഴലും നമസ്ക്കരിക്കലും ഒക്കെ കഴിഞ്ഞിട്ടുണ്ടാവും. വിദൂരമായ തന്റെ ഗ്രാമത്തില്‍ എപ്പോഴെങ്കിലുമൊക്കെ എത്തിച്ചേര്‍ന്ന
ഒരു കന്യാസ്ത്രീയുടെയോ അല്ലെങ്കില്‍ ഒരു പാതിരിയുടേയോ
നന്മ തുളുമ്പുന്ന ഓര്‍മ്മകള്‍
അവരില്‍ പലര്‍ക്കും ഉണ്ടാവാറുണ്ട്. അവര്‍
ചെയ്ത ആരോഗ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ സാമൂഹിക
പ്രവര്‍ത്തനങ്ങളെപ്പറ്റിയോ ഒക്കെ നന്ദിപൂര്‍വം അനുസ്മരിക്കാതിരിക്കില്ല ആ മെലിഞ്ഞ ഗ്രാമീണര്‍ .
അങ്ങനെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ പരിഷ്ക്കാരമൊന്നുമില്ലാത്ത വിദൂരസ്ഥലികളില്‍
പോലും എത്തിക്കുന്ന അവരെപ്പറ്റി നല്ലതു പറയുന്ന ഈ പാവപ്പെട്ട മനുഷ്യര്‍ യേസു മസീഹായെക്കുറിച്ചും ഇങ്ങനെ അല്‍ഭുതം
കൂറൂം.
പാവപ്പെട്ടവരെ സ്നേഹിക്കാന്‍ യേസുമസീഹാ കന്യാസ്ത്രീകളോടും പാതിരിമാരോടും കല്പിച്ചിട്ടുണ്ടത്രേ!
കേക്കും , സ്റ്റ്യൂവും ഒക്കെ പോലെയുള്ള ആഹാരപദാര്‍ഥങ്ങള്‍ ആ മനുഷ്യരില്‍ പലരും ജീവിതത്തിലൊരിക്കലും
കണ്ടിട്ടു പോലുമുണ്ടാവില്ല. ഡബിള്‍ റൊട്ടി എന്ന് വടക്കേ ഇന്ത്യയില്‍ പരക്കെ അറിയപ്പെടുന്ന
ബ്രഡ് അവര്‍ക്ക് പരിചിതമാണെങ്കിലും
ജീവിതത്തിലാദ്യമായി ബ്രഡ് സ്റ്റ്യൂ
കൂട്ടി കഴിക്കുന്നതിന്റെ കൌതുകവും അതിശയവും ഒന്നും മറച്ചു വെക്കാനവര്ക്ക് കഴിയാറുമില്ല.
അതു പോലെ
മറ്റൊരു അവസാനിക്കാത്ത അതിശയമാണ് യേസു മസീഹായുടെ ജനനം. കന്യകയില്‍ നിന്നുള്ള ജനനം.
കന്യക ഗര്‍ഭിണിയാവുന്നത് സങ്കല്പത്തിനപ്പുറത്തുള്ള,
ഒരിക്കലും മാപ്പില്ലാത്ത കുറ്റമാണ് ഈ
പാവപ്പെട്ട മനുഷ്യരുടെ ദരിദ്ര ജീവിത
സാഹചര്യങ്ങളില്‍.... അങ്ങനെ ഗര്ഭിണിയാവുന്ന ആ
കന്യക അവസാനിക്കാതെ
വേട്ടയാടപ്പെടും. ജാതി
പഞ്ചായത്തുകളും സദാചാരക്കമ്മറ്റിക്കാരും ഗ്രാമമുഖ്യരും പുരോഹിതരും പോലീസുകാരും എന്നു വേണ്ട അത്തരമൊരു സമൂഹത്തെ ഇങ്ങനെ താങ്ങി നിറുത്തുകയും അതിന്റെ
നിലനില്പ് ഭദ്രമാക്കുകയും ചെയ്യുന്ന സകല നെടുംതൂണുകളും ആ പെണ്ണിനെ ശരിക്കും പാഠം പഠിപ്പിക്കുമെന്ന് വാചാലരാകുന്ന
അവര്‍ക്ക് കന്യകാമാതാവിന്റെ ജീവിതം ഒരിക്കലും വായിക്കാന്‍ സാധിക്കാത്ത പുസ്തകം തന്നെയാണ്.
സ്ത്രീയുടെ സദാചാരത്തെപ്പറ്റി ആവശ്യത്തിലും എത്രയോ ഇരട്ടി
വേവലാതികൊള്ളുന്ന സാമൂഹ്യ
സാഹചര്യങ്ങളില്‍ മാത്രം കഴിയുന്നവര്‍ക്ക് കന്യകാമാതാവിനെയും കന്യകാസുതനേയും ഒക്കെ മനസ്സിലാക്കുന്നത് പോയിട്ട് ആലോചിക്കുന്നത് പോലും ഒരു പ്രയാസം തന്നെയായിരിക്കും. സ്ത്രീകള്‍ വഴി
പിഴയ്ക്കാതിരിക്കാനുള്ള മുന്‍
കരുതലുകള്‍ ഇനിയും ഏതൊക്കെ സ്വീകരിക്കണം
എന്നതിന്റെ ആവര്‍ത്തിച്ചുള്ള ചര്‍ച്ചകളാകട്ടെ ആര്‍ക്കും ഒരിക്കലും ചര്‍ച്ച ചെയ്തു മടുക്കാത്ത ഒരു വിഷയവുമാണ്. അവള് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന്
അനുശാസിക്കുന്ന ഗ്രാമങ്ങളുണ്ട് ഇന്ത്യയില്‍..
അവള് സ്കൂളിലോ കോളേജിലോ
പോവരുതെന്നും ഇന്റര്‍ നെറ്റ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയെല്ലാം അവളുടെ
വിശുദ്ധിയെ നശിപ്പിക്കുമെന്നും അവള്
എവിടേയും യാത്ര ചെയ്യേണ്ടതില്ലെന്നും
പതിന്നാലോ പതിനഞ്ചോ വയസ്സില്‍ തന്നെ ഭര്തൃമതിയാകണമെന്നും അവള്‍ക്ക് സ്വന്തമായി സ്വത്തോ
വ്യത്യസ്തമായ അഭിപ്രായങ്ങളോ ഒന്നും വേണ്ടെന്നും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സ്ത്രീകളെ എങ്ങനെ
കല്ലെറിഞ്ഞു കൊല്ലണമെന്നും ഒക്കെ അനുശാസിക്കുന്നവരുടെയും നിര്‍ദ്ദേശിക്കുന്നവരുടേയും എണ്ണം ഭയാനകമായ
വിധത്തില്‍ കൂടിക്കൂടി വരികയുമാണ്.
യേസുമസീഹാ ദൈവത്തിന്റെ
മകനായതുകൊണ്ടാണ് കന്യകാമാതാവിനെ എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും
ചെയ്യുന്നതെന്ന മതാത്മകമായ വിശ്വാസം
ക്രിസ്തുമതത്തില്‍ വിശ്വസിക്കാത്ത ചിലര്‍ക്കൊക്കെ മനസ്സിലാക്കാന്‍ വിഷമമായിരിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
വിദ്യാഭ്യാസംകുറഞ്ഞ ദരിദ്രരേക്കാള്‍
വിദ്യാഭ്യാസമുള്ള ധനികരില്‍ സ്വന്തം മതം മാത്രം ശാസ്ത്രീയമെന്നും മറ്റു
മതങ്ങളെല്ലാം അന്ധവിശ്വാസമെന്നും ഉള്ള വിചിത്രമായ ഒരു പുരോഗമന മനസ്ഥിതി തടിച്ചു കൊഴുക്കുന്നതും
കാണാനിടയായിട്ടുണ്ട്.
ഔസേപ്പ് പിതാവിനെപ്പോലെ ഒരു
അച്ഛനെ കിട്ടിയതു കൊണ്ടു കൂടിയാണ് അല്ലാതെ ദൈവപുത്രനായതുകൊണ്ടു മാത്രമല്ല യേസുമസീഹാ
മഹാനായി മാറിയതെന്ന് ആത്മാര്‍ഥമായി
വിശ്വസിക്കുന്ന അനവധി അശരണായ മനുഷ്യരുണ്ട്. എന്നെ സ്നേഹിക്കാനും ഒരു ഔസേപ്പ് പിതാവിനെ കിട്ടിയിരുന്നെങ്കില്‍... എന്ന് സങ്കടപ്പെട്ട ഒരു പാവം മേസ്തിരിയുടെ വേദന ഇന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല.... ദൈവമാണെങ്കില്പ്പോലും
വേണ്ടത്ര സ്നേഹവും പിന്തുണയും പ്രോല്സാഹനവുമില്ലാതെ ഒരു കുഞ്ഞിനും ലോകോപകാരിയായി
വളര്‍ന്നു വലുതാകാന്‍ കഴിയില്ലല്ലോ.
നിസ്വാര്‍ഥമായ സ്നേഹത്തിനും വാല്സല്യത്തിനും കൊതിക്കുന്ന എല്ലാവര്ക്കും ആ തിരുക്കുടുംബം
ഒരു ദീപ്തമായ അനുഗ്രഹസ്മരണയാണ്.
15 comments:
'ദൈവമാണെങ്കില്പ്പോലും വേണ്ടത്ര സ്നേഹവും പിന്തുണയും പ്രോല്സാഹനവുമില്ലാതെ ഒരു കുഞ്ഞിനും ലോകോപകാരിയായി വളര്‍ന്നു വലുതാകാന്‍ കഴിയില്ലല്ലോ.'
പലരും മറന്നുപോകുന്ന ഒരു സത്യം ..
For long I have felt that, over exposure of Religion in all spheres of life and our obsession on female virginity are couple of reasons which are pulling India (and her women) back from being a modern nation. The day we treat virginity as just a (mythical) concept, we would treat women differently, with more respect and equality.
Christianity have killed millions on the topic of Mary's virginity!!!
ആദ്യവായനയ്ക്കെത്തിയ ധനലക്ഷ്മിക്ക് നന്ദി.. ഔസേപ്പ് പിതാവിന്റെ റോള്‍ വളരെ പ്രധാനമായി എനിക്ക് തോന്നിട്ടുണ്ട്.. അതാണ് അങ്ങനെ എഴുതിയത്..
രാജേഷിന്റെ അഭിപ്രായം ചിലപ്പോള്‍ ശരിയാകാനും മതി.. അറിയില്ല. ക്രീസ്തുമതം മതമെന്ന നിലയില്‍ മറ്റു മതങ്ങള്‍ക്കൊപ്പം നില്ക്കാവുന്ന അനവധി ക്രൂരതകള്‍ ചെയ്തിട്ടുണ്ടല്ലോ.കന്യകാ മറിയത്തിന്റെ പേരിലുണ്ടായിട്ടുള്ള പീഡനങ്ങള്‍ അവയില്‍ ഒന്നു മാത്രം.. വായനക്കും അഭിപ്രായത്തിനും നന്ദി..
കൂട്ടിയോജിപ്പിക്കല്‍ കരുത്തുറ്റതാക്കി.
ആശംസകള്‍
മതങ്ങള്‍ എന്തെല്ലാം തമാശകള്‍ പറഞ്ഞു കൂട്ടുന്നു.യേശുവിന്റെ മഹത്വത്തിന് ഇത്തരം കഥകളുടെ ആവരണം ഒന്നും വേണ്ട എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.
ഉത്തർപ്രദേശിൽ നിന്ന് ഇവിടെ (ബാംഗ്ലൂർ) വന്നു താമസിക്കുന്ന അടുത്ത വീട്ടിലെ നല്ലവണ്ണം പഠിക്കുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയെ, അവൾ ആഗ്രഹിക്കും വിധം കോളേജിൽ വിട്ടു പഠിപ്പിക്കണമെന്ന്, കുട്ടിയുടെ അമ്മയോട് പറഞ്ഞപ്പോൾ ഇതുപോലെ എന്തൊക്കെ കഥകളാണെന്നോ അവരും എന്നോടു പറഞ്ഞത് ..
ക്രിസ്തുമസ് സ്കിറ്റിനു കുട്ടികൾക്ക് പരിശീലനം കൊടുക്കുമ്പോൾ കൊച്ചു മറിയം ചോദിച്ച സംശയമായിരുന്നു,
എന്തേ കാലിതൊഴുത്തിലേയ്ക്ക് പോകുന്ന അവളുടെ വയറിനു വലിപ്പമില്ലാത്തതെന്നും,
അങ്ങനെയെങ്കിൽ എങ്ങനെ കുഞ്ഞേശു പിറന്നുവെന്നും..
ഓരൊ ആഘോഷങ്ങൾക്കും പ്രാധാന്യം കൊടുത്ത് വിവരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ കുഞ്ഞുങ്ങളെയെന്ന പോലെ വലിയവരെയും ആശയകുഴപ്പത്തിലാക്കുന്നു..
സ്നേഹ്ം സഖീ...ആശംസകൾ
ആശംസകൾ....
Nalla veekshanam.
Aashamsakal.
ക്രിസ്തുവും ക്രിസ്തുമതവും തമ്മില്‍ ബന്ധം കടലും കടലാടിയും എന്നപോലെയേ ഉള്ളൂ.
മതങ്ങളെക്കുറിച്ച് കൂടുതൽ അറിയില്ല....
പാവപ്പെട്ട മനുഷ്യരുടെ മതസംഹിതകളെക്കുറിച്ചുള്ള സംശയങ്ങൾക്ക് വ്യക്തമായ മറുപടി മതങ്ങൾ ഇതുവരെ നൽകിയിട്ടുണ്ടോ എന്നും അറിയില്ല....
പല കഥകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പലരും പലരുടെയും മനസ്സുകളില്‍ കടന്നു കൂടാന്‍ ശ്രമിക്കുന്നത് വര്‍ഷങ്ങള്‍ക്കപ്പുറം മുതല്‍ തുടങ്ങിയ ശൈലി ആണ്
പട്ടിണിയും നിരക്ഷരതയും അന്ധമായ ആചാരങ്ങളും നടമാടുന്ന ഇടങ്ങളില്‍ പ്രത്യേകിച്ചും
പലവിധ ആഘോഷങ്ങളില്‍ എങ്കിലും അവര്‍ക്ക് പലതും കാണുവാനും രുചിക്കുവാനും കഴിയുന്നത് തന്നെ മഹാകാര്യം
ആശംസകള്‍
Invaders from Kerala into tribal lands all over India have tried to create many Jesus Christs; but they could create only unwed mothers. Surprisingly the unwed mother (hindus mahabharat) kunti became glorious but the child was belittled.
നിസ്വാര്‍ഥമായ
സ്നേഹത്തിനും വാല്സല്യത്തിനും
കൊതിക്കുന്ന എല്ലാവര്ക്കും ആ തിരുക്കുടുംബം
ഒരു ദീപ്തമായ അനുഗ്രഹസ്മരണയാണ്.
Post a Comment