Tuesday, January 21, 2014

അമ്മീമ്മക്കഥകളിലൂടെ....


https://www.facebook.com/echmu.kutty/posts/772341376278492
Manoj V D Viddiman

https://www.facebook.com/manaskpm/posts/4161176884939
Anas M Basheer

ചിലപ്പോള്‍ ഇതെല്ലാം  വെറും കഥകളാണ്... ചിലപ്പോള്‍ കുറെ ഓര്‍മ്മകളാണ്... ചിലപ്പോള്‍ കഠിന വേദനകളാണ്... ഇനിയും  ചിലപ്പോള്‍  പരമമായ സത്യങ്ങളാണ്...
കഥകളായി പൂത്തുലയുമ്പോള്‍  എനിക്കാവുന്നത്ര  ഭാവനയെയും സ്വപ്നങ്ങളേയും  ആവാഹിച്ചു..
ഓര്‍മ്മകളാവുമ്പോള്‍  വിങ്ങിപ്പൊട്ടിക്കൊണ്ട്  സങ്കടവും പിടച്ചിലുകളും അനുഭവിച്ചു.
ഒടുങ്ങാത്ത വേദനകളായി നീറി നിന്നപ്പോള്‍ എന്നെത്തന്നെ  ഊതിയാറ്റുവാന്‍ പരിശ്രമിച്ചു  ..
പരമമായ സത്യങ്ങളായി,  തെളിഞ്ഞു നിന്നപ്പോള്‍  എന്നും  മന്ദഹാസത്തോടെ തികഞ്ഞ ആഹ്ലാദത്തോടെ  എന്നില്‍ കുടിയിരുത്തി.
സമരത്തില്‍ ജയിക്കുന്നുവോ തോല്‍ക്കുന്നുവോ എന്നത് പ്രധാനമല്ലെന്നും കീഴടങ്ങാതെ സമരം ചെയ്യുന്നതാണ്, സമരങ്ങളിലൂടെ നമ്മെ അടയാളപ്പെടുത്തുന്നതാണ് പ്രധാനമെന്നും ആത്മാഭിമാനമാണ് മനുഷ്യരുടെ ഏറ്റവും വലിയ സമ്പത്താവേണ്ടതെന്നും ഏറ്റവും അധികം  പറഞ്ഞു തന്നത്  അമ്മീമ്മയാണ്.
അമ്മയുടെ ചേച്ചിയായിരുന്നു അവര്‍,  എന്‍റെ വൈകാരിക സുരക്ഷിതത്വത്തിന്‍റെ യഥാര്‍ഥ  അടിത്തറയും  എന്നും  അവര്‍ മാത്രമായിരുന്നു.   

അവരുടെ സ്നേഹസുരഭിലമായ ഓര്‍മ്മകള്‍ക്കു  മുന്നില്‍... ത്യാഗപൂര്‍ണമായ  ജീവിതത്തിനു മുന്നില്‍...   

എച്മുവോടുലകം  എന്ന ബ്ലോഗിലും മറ്റ്  ഇന്‍റര്‍നെറ്റിടങ്ങളിലും ചുരുക്കം അച്ചടി മാധ്യമങ്ങളിലും പരിചയപ്പെടാനിടയായ    അക്ഷരങ്ങളെ സ്നേഹിക്കുകയും ഇനിയും എഴുതൂ  എന്ന്  നിത്യവും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന  ഓരോ  വായനക്കാര്‍ക്കും മുന്നില്‍...

എന്നും തണലായി ഒപ്പമുണ്ടായിരുന്നവര്‍ക്ക് മുന്നില്‍ ...

ഈ പുസ്തകം..  

എന്‍റെ അമ്മീമ്മക്കഥകള്‍  പ്രകാശിപ്പിക്കപ്പെട്ടു.

ദത്ത് മാഷില്‍ നിന്ന് വി  ആര്‍  സന്തോഷ് പുസ്തകം ഏറ്റുവാങ്ങി.

ദത്ത്  മാഷും സന്തോഷും പിന്നീട്  പി. ഇ. ഉഷയും  പുസ്തകത്തെക്കുറിച്ച് സംസാരിച്ചു.  അത്രയുമൊക്കെ സംസാരിക്കപ്പെടാന്‍ മാത്രം ഉണ്ടോ എന്ന്  എനിക്ക് പലവട്ടം തോന്നിയെങ്കിലും ആഹ്ലാദമുണ്ടായിരുന്നു  മനസ്സില്‍ എന്നതൊരു സത്യമാണ്.

കുഞ്ഞൂസ്സിന്‍റെ നീര്‍മിഴിപ്പൂക്കള്‍ രാജു റാഫേലില്‍ നിന്ന് കുഞ്ഞൂസ്സിന്‍റെ അമ്മ  ശ്രീമതി സെബീനാ പൈലി ഏറ്റുവാങ്ങി .  റെയ്നിഡ്രീംസിന്‍റെ  അഗ്നിച്ചിറകുകള്‍  മണിലാലില്‍ നിന്ന് പ്രയാണ്‍  ഏറ്റുവാങ്ങി.

ബ്ലോഗേര്‍സിന്‍റെ  കഥാസമാഹാരമായ ഭാവാന്തരങ്ങള്‍  ശ്രീ ശിവന്‍  കാരാഞ്ചിറയില്‍ നിന്ന്  ശ്രീ ലിജു  സേവിയര്‍ ഏറ്റുവാങ്ങി.  എന്‍റെ  അസത്ത് എന്ന കഥയാണ്    സമാഹാരത്തിലെ  ആദ്യ കഥ.

 ബ്ലോഗേര്‍ സിന്‍റെ  കവിതാസമാഹാരമായ ചിരുകുകള്‍ചിലക്കുമ്പോള്‍  ശ്രീ കുഴൂര്‍വില്‍സണില്‍ നിന്ന്  ശ്രീ വിജയകുമാര്‍മിത്രക്കാമഠം ഏറ്റുവാങ്ങി.

അധ്യക്ഷന്‍ മനോജ് രവീന്ദ്രന്‍ നിരക്ഷരനായിരുന്നു. നിരക്ഷരന്‍  ഭംഗിയായി അധ്യക്ഷപ്രസംഗം  നടത്തി. ടി  ആര്‍ ചന്ദ്രദത്തെന്ന ദത്ത്  മാഷായിരുന്നു ഉദ്ഘാടകന്‍. ബ്ലോഗ്  വായിക്കാത്ത തനിക്ക് അതിനുള്ള  യോഗ്യതയില്ലെങ്കിലും കൂട്ടത്തിലെ കൂടുതല്‍ വൃദ്ധനും അവശനും  താനായതിന്‍റെ പേരില്‍ മാത്രം ഉദ്ഘാടകനാവാമെന്ന് അദ്ദേഹം പറഞ്ഞു. എന്നോടുള്ള സ്നേഹവാല്‍സല്യങ്ങള്‍ ചാലിച്ചു ചേര്‍ത്തിരുന്നെങ്കിലും  പുസ്തകത്തെ അദ്ദേഹം  വളരെ  നിശിതമായി വിലയിരുത്തി. വി  ആര്‍  സന്തോഷ് പറഞ്ഞതില്‍ കുറെ കാര്യങ്ങളൊന്നും സത്യം  പറഞ്ഞാല്‍ എനിക്ക്  പിടി കിട്ടിയില്ല. ഉഷയുടെ സ്നേഹവും സൌഹൃദവും ആ വാക്കുകളില്‍ തുളുമ്പുന്നുണ്ടായിരുന്നു.

രാവിലെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഫ്ലൈഓവറില്‍ വെച്ച്  റോസാപ്പൂവ്  നിറഞ്ഞ സുഗന്ധമായി  സൌഹൃദപ്പരിമളം പകര്‍ന്നു. ജീവിതത്തില്‍  ആദ്യം കാണുകയായിരുന്നെങ്കിലും ഒരുപാട്  പരിചയവും അടുപ്പവും തോന്നി.

പിന്നെ  ഉഷ  വന്നു.

സാഹിത്യ അക്കാദമിയില്‍ എത്തി  കുറച്ചു  കഴിഞ്ഞപ്പോള്‍  ലീലടീച്ചറും ചന്ദ്രേട്ടനും വന്നു.  പിന്നെ ഓരോരുത്തരായി  വരാന്‍  തുടങ്ങി...

പ്രയാണും നീലലോലാക്കിട്ട ശിവകാമിയും ഒന്നിച്ചാണ് വന്നത്. കുഞ്ഞൂസ്സിനേയും  അമ്മയേയും കാണാന്‍  പറ്റിയതും  വളരെ സന്തോഷകരമായ ഒരു കാര്യമായി.  ബ്ലോഗര്‍ ചിത്രാംഗദയും വന്നിരുന്നു. ഫെമിന ജബ്ബാര്‍,  ഇര്‍ഷാദ്, അജിത..  അങ്ങനെ എല്ലാവരും..

തങ്കപ്പന്‍ ചേട്ടനോട്  തിരക്കിനിടയില്‍ വേണ്ട മാതിരി സംസാരിക്കാന്‍ കഴിഞ്ഞില്ല. ബന്ധുക്കളുടെ  വിവാഹപരിപാടികളില്‍ പങ്കെടുക്കേണ്ടിയിരുന്നിട്ടും ഈ പുസ്തകപ്രകാശനത്തിനു വരാന്‍   അദ്ദേഹം കാണിച്ച സന്മനസ്സിനു നന്ദി പറയുന്നതെങ്ങനെയാണ്... സ്നേഹം മാത്രം എന്ന് പറഞ്ഞ് നിറുത്തുന്നു.

വിഡിമാന്‍, റഫീക്, മനോജ് നിരക്ഷരന്‍, ഷംസുദ്ദീന്‍, ജെ. പി. വെട്ടിയാട്ടില്‍ ചേട്ടന്‍,  കലാവല്ലഭന്‍, ജോഷി, ജയേഷ്,  ജയരാജ് , മുകിലിന്‍റെ  അമ്മയും അനിയനും  മറ്റ്  ബന്ധുക്കളും, മലയാളി, വിദ്യയും അമലും, ബിജു, ഇന്ദിര അങ്ങനെ  ഒത്തിരി സ്നേഹിതരുടെ സാന്നിധ്യമുണ്ടായത് വലിയൊരു  സൌഭാഗ്യമായി.

എന്‍റെ മാത് മാറ്റിക്സ് അധ്യാപികയായിരുന്ന രാധ ടിച്ചറേയും  സഹപാഠിയും ടീച്ചറൂടെ മകനുമായ രാധാകൃഷ്ണനേയും കാണാന്‍ കഴിഞ്ഞു.  ടീച്ചര്‍ക്ക് ഒരു പുസ്തകം നല്‍കാന്‍ കഴിഞ്ഞത് എന്നെ ഏറെ സന്തോഷിപ്പിച്ചു.  
      
മനോജ് കുമാറും ഉഷയും എന്‍റെ  എല്ലാ  പരിഭ്രമങ്ങള്‍ക്കും പേടികള്‍ക്കുമുള്ള  മുഴുവന്‍ പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ടായിരുന്നു.

വളരെ വര്‍ഷങ്ങളായി കാണാതിരുന്ന  ഷീനയും  ഭര്‍ത്താവും  വന്നതും  പുസ്തകം   കൈയൊപ്പിട്ട്  വേണമെന്ന് ഷീന  പറഞ്ഞതും  എന്നെ  അല്‍പം  അല്‍ഭുതപ്പെടുത്താതിരുന്നില്ല.

വര്‍ഷങ്ങള്‍ക്കപ്പുറം ഷണ്‍മുഖദാസ് മാഷെ  കാണാനും സംസാരിക്കാനും ഇടയായി.

വരികയും എന്നെ  പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും  ഒത്തിരി  നന്ദി.. സ്നേഹം ..

വരാതെ  സന്മനസ്സുകൊണ്ട്  എന്നെ അനുഗ്രഹിച്ച എല്ലാവര്‍ക്കും  ഒത്തിരി സ്നേഹം.. സന്തോഷം.. പ്രത്യേകിച്ച്  ചന്തുവേട്ടന്‍, എന്‍ ബി സുരേഷ് മാഷ്, ശ്രീനാഥന്‍ മാഷ്, പ്രദീപ് കുമാര്‍ മാഷ്, ഉഷാകുമാരി ടീച്ചര്‍, രമേശ് അരൂര്‍, വിശ്വപ്രഭ, വി. ഏ മാഷ്,   മുകില്‍, വിന്‍സെന്‍റ്, രാംജി, സിയാഫ്, ജയ്ഗോപാല്‍, ദിനേശ്,  ദിലീപ്, അനിത, ശൈലജ, ദേവപ്രിയന്‍. ...
  
കഥയിലൂടെയും കവിതയിലൂടെയും സാഹിത്യത്തിലൂടെയുമൊന്നും  കടന്നു പോവാത്ത,  പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനോട്  യാതൊരു താല്‍പര്യവുമില്ലാത്ത എന്‍റെ  കൂട്ടുകാരന്‍ മുഴുവന്‍ സമയവും നിറഞ്ഞ  മനസ്സോടെ  പരിപാടിയില്‍ പങ്കെടുത്തത്  എന്നെ ഏറെ  ആഹ്ലാദിപ്പിച്ചു. എന്‍റെ  കൂട്ടുകാരന്‍റെ റിട്ടയേര്‍ഡ് പട്ടാളക്കാരനായ അമ്മാവനും അമ്മായിയും കുമാരിചേച്ചിയും വന്നതും  എനിക്ക് സന്തോഷം പകര്‍ന്നു. എന്നെ  എഴുതാന്‍  എന്നും  പ്രേരിപ്പിച്ചിട്ടുള്ള സാജന്‍റെ  മുഴുവന്‍ സമയ സാന്നിധ്യവും തികച്ചും സന്തോഷകരമായിരുന്നു. എന്‍റെ  മോളുടെ  കൂട്ടുകാരി  വന്നതും എനിക്ക് ഒരുപാട്  ആഹ്ലാദം പകര്‍ന്നു.

എന്‍റെ എഴുത്തിനെ എന്നും പ്രോല്‍സാഹിപ്പിച്ച പ്രിയപ്പെട്ട വായനക്കാരുടെ മുന്നില്‍ തികഞ്ഞ വിനയത്തോടെ    പുസ്തകം ...

വായിക്കുകയും  അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുമല്ലോ ... എല്ലാവരോടും സ്നേഹം  മാത്രം..


33 comments:

Echmukutty said...

ഫോട്ടോ ഒന്നും പോസ്റ്റ് ചെയ്യാനുള്ള അറിവ് ഇല്ല.. ഫോട്ടൊ ഒന്നും എന്‍റെ പക്കലില്ല താനും..

വിനുവേട്ടന്‍ said...

എല്ലാവരും പുസ്തകം ഇറക്കുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ കൊതിയാവുന്നു കേട്ടോ... ഇനിയും ഒരുപാട് ഒരുപാട് പുസ്തകങ്ങൾ എച്ച്മുവിന്റേതായി ഇറങ്ങട്ടെ...

ഫോട്ടോകൾ അവിടെയുമിവിടെയുമൊക്കെയായി മൂന്ന് നാലെണ്ണം കണ്ടു... പരിചയമുള്ള പല ബ്ലോഗേഴ്സിനെയും അവിടെ കണ്ടതിൽ അതിയായ സന്തോഷം...

എല്ലാ വിധ ആശംസകളും...

Echmukutty said...

വിദേശത്ത് പുസ്തകം ആവശ്യമുള്ളവര്‍ക്ക് ഇന്ദുലേഖ. കോം വഴി അത് ലഭ്യമാകും.
ഇന്ത്യയില്‍ എവിടേയും വി പി പി ആയി സി എല്‍ എസ് പബ്ലിക്കേഷനില്‍ നിന്ന് ബുക്ക് അയച്ചു തരും. മാനേജര്‍,സി എല്‍ എസ് ബുക്സ്,തളിപ്പറമ്പ്, കണ്ണൂര്‍. 670 141 എന്ന വിലാസത്തില്‍ ആവശ്യപ്പെട്ടാല്‍ മതി. അല്ലെങ്കില്‍ clsbuks@gmail.com എന്ന ഐ ഡിയിലേക്ക് അഡ്രസ്സും ഫോണ്‍ നമ്പറും മെയില്‍ ചെയ്യാം. 09747203420 എന്ന നമ്പറില്‍ എസ് എം എസ് ആയി അഡ്രസ്സ് അയച്ച് ബുക് വി പി പി ആയി ആവശ്യപ്പെടാം..

ചിന്താക്രാന്തൻ said...

Echmukutty യെ കൂടുതല്‍ അറിയില്ലായിരുന്നു ഒരു ആഴ്ച മുന്‍പ് വരെ, കഴിഞ്ഞ ദിവസം ശ്രീമാന്‍ ചന്തു നായര്‍ അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ അമ്മീമ്മ കഥകളെ കുറിച്ചും അദ്ദേഹം അവതാരിക എഴുതിയതിനെ കുറിച്ചും എഴുതിയത് വായിച്ചപ്പോള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ച പുസ്തകം ഒരുപാട് മുന്‍പ് തന്നെ പ്രസിദ്ധീകരിക്കണ മായിരുന്നു എന്ന് തോന്നിപിച്ചു .ആശംസകള്‍

vettathan said...

എല്ലാ ഭാവുകങ്ങളും. നന്നായി എഴുതി തെളിയട്ടെ.

ശ്രീ said...

സന്തോഷം ചേച്ചീ... എല്ലാ വിധ ആശംസകളും :)

aswathi said...

ഇനിയും ഒരുപാടെഴുതാൻ ആശംസകൾ എച്മു...

അഭി said...

ആശംസകൾ ചേച്ചി

drpmalankot said...


ബ്ലോഗ്‌ വായിച്ചു. സന്തോഷമുണ്ട്.
ആശംസകൾ.

ജെ പി വെട്ടിയാട്ടില്‍ said...

എച്ച്മുക്കുട്ടി എല്ലാം നന്നായി വിവരിച്ചിരിക്കുന്നു പുസ്തക പ്രകാശന ചടങ്ങിനെ കുറിച്ച് . താങ്കളുടെ "അമ്മീമ്മ കഥകൾ" തന്നെ ആയിരുന്നു അന്നത്തെ മുഖ്യ ചര്ച്ചാ വിഷയം. എല്ലാര്ക്കും ഇഷ്ടപ്പെട്ടു. എന്റെ ശ്രീമതി മുക്കാൽ ഭാഗവും വായിച്ചു. അവള്ക്ക് ഇഷ്ടപ്പെട്ടു. ഞാനും വായിച്ചു ചില പേജുകൾ.

ഇനിയും എഴുതി നിറക്കൂ. കൂടുതൽ പുസ്തകങ്ങൾ അച്ചടിച് വിപണിയിൽ ഇറങ്ങട്ടെ.

ആശംസകൾ നേരുന്നു.

mini//മിനി said...

വരാൻ പറ്റാത്തത് പെരുത്ത് നഷ്ടമായി,,,

ലംബൻ said...

ഇനിയും ഒരുപാടു പുസ്തകങ്ങള്‍ പുറത്തു വരട്ടെ.

Pradeep Kumar said...

പ്രകാശനച്ചടങ്ങിന് എത്താൻ ആഗ്രഹിച്ചിട്ടും സാധിച്ചില്ല.പ്രകാശനച്ചടങ്ങ് എച്ചുമുവിന്റെ ഈ വരികളിലൂടെ അനുഭവിച്ചു.... എഴുത്തുവഴികളിൽ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തേണ്ട എച്ചുമുവിന്റെ യാത്രയിലെ ആദ്യപാദമാവട്ടെ ഈ പ്രകാശനച്ചടങ്ങ് - ആശംസകൾ

പട്ടേപ്പാടം റാംജി said...

ഇനിയങ്ങോട്ട് എച്ച്മുവിന്റെ ധാരാളം പുസ്തകങ്ങള്‍ ജനങ്ങള്‍ക്ക് വായിക്കാന്‍ കിട്ടുമാറാകട്ടെ.
എല്ലാവിധ ഭാവുകങ്ങളും....

ajith said...

ആശംസകള്‍ എച്മൂ
പുസ്തകമെന്നതിനെക്കാള്‍ ഇത് അമ്മീമ്മയ്ക്കുള്ള ഒരു ആദരസമര്‍പ്പണം എന്ന് ചിന്തിയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു

വീകെ said...

ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിവുള്ള ഈ എഴുത്തുകാരിക്ക് എന്റെ എല്ലാ ആശംസകളും..

ശ്രീനാഥന്‍ said...

എച്ചുമുക്കുട്ടി യുടെ പുസ്തകം പ്രകാശിതമായതിൽ എത്ര സന്തോഷമെന്ന് പറയാനാവില്ല. സുഖമില്ലാതിരുന്നതിനാൽ വരാൻ ഒത്തില്ല എനിക്ക്. ടി ആര്‍ ചന്ദ്രദത്ത് ആയിരുന്നു പുസ്തകം പ്രകാശിപ്പിച്ചത് എന്നത് ഒരു പുണ്യം. എല്ലാ ആശംസകളും

Kannur Passenger said...

ഭാവുകങ്ങൾ നേരുന്നു.. ഇനിയും വരട്ടെ.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

“ഫോട്ടോ ഒന്നും പോസ്റ്റ് ചെയ്യാനുള്ള അറിവ് ഇല്ല.. ഫോട്ടൊ ഒന്നും എന്‍റെ പക്കലില്ല താനും.‘ ഇനിപ്പെന്തിനാ ഇവിടേയും ഫോട്ടോ ഓൺ-ലൈൻ മീഡിയകൾ മുഴുവൻ ഒരു പശു കുട്ടി തുള്ളിച്ചാടി നടക്കുന്നത് കാണാത്തോരാരുമില്ലല്ലോ ...!

ചില കഠിന വേദനകൾ ,
കൊച്ചു സന്തോഷങ്ങൾ ഓർമ്മകളായി
മെനെഞ്ഞേടുത്ത പരമ സത്യമായ എച്മുവിന്റെ അമ്മീമ്മയുടെ കഥകൾ ... !

എല്ലാവിധ ആശീർവാദങ്ങളും
-ബുക്കിനും റൈറ്റർക്കും-



ഞാൻ പിന്നീട് പുസ്തകായിട്ട് തന്നെ വാങ്ങി കൊള്ളാം കേട്ടൊ

keraladasanunni said...

നേരത്തെ വിവരം അറിഞ്ഞുവെങ്കിലും ചില കാരണങ്ങളാൽ വരാൻ കഴിഞ്ഞില്ല. ഇനിയും എച്ച്മുവിൻറെ ധാരാളം പുസ്തകങ്ങൾ വായനക്കാരിലെത്തട്ടെ.

Cv Thankappan said...

പുസ്തകത്തിലെ ചെറുകഥകളെല്ലാം വായിച്ചു.കുറച്ചൊക്കെ ബ്ലോഗില്‍ കൂടിയും വായിച്ചിരുന്നു.എങ്കിലും പുസ്തകവായനയില്‍ നിന്നുകിട്ടുന്ന വായനാസുഖം ഒന്നുവേറെത്തന്നെയാണ്.എടുത്തുപറയേണ്ട പ്രത്യേകത അനുവാചകനെ ചിന്തിപ്പിക്കാന്‍ വിട്ടുകൊണ്ടുള്ള വിരമിക്കലാണ്.നല്ല ശൈലിയും.ചന്തു സാറിന്‍റെ അവതാരിക പുസ്തകത്തിനൊരു തിലകക്കുറിയാണ്‌.
അവിടെവന്നതുകൊണ്ട് മറ്റു പുസ്തകങ്ങളും സീയെല്ലെസ്സില്‍ നിന്ന് വാങ്ങാന്‍ കഴിഞ്ഞു.....
ആശംസകള്‍

Unknown said...

ഇനിയുമിനിയും ഒരുപാട് നല്ല രചനകള്‍ എച്ച്മുകുട്ടിയുടെ തൂലിക തുമ്പിലൂടെ വിരിയട്ടെ.. എല്ലാ വിധ ആശംസകളും..

ഓര്‍മ്മകള്‍ said...

എല്ലാവിധ ആശംസകളും നേരുന്നു....

Kalavallabhan said...

ആശംസകള്‍

(വിജയകുമാർ മിത്രാക്കമഠം)

mayflowers said...

അമ്മീമ്മക്കഥകൾ എന്തായാലും വായിക്കണമെന്ന് മനസ്സിലുറപ്പിച്ചിട്ടുണ്ട് .എച്ചുമ്മുവിന്റെ എഴുത്തിലൂടെ അവരുടെ സ്നേഹ സാന്നിദ്ധ്യം ഞങ്ങൾക്കനുഭവഭേദ്യമാണല്ലോ.

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

തീര്‍ച്ചയായും ഞാനീ പുസ്തകം വായിയ്ക്കും

ഒരു കുഞ്ഞുമയിൽപീലി said...

ഈ സന്തോഷം ഞാൻ അറിഞ്ഞിരുന്നു .... നാട്ടിൽ ഉണ്ടേൽ ഞാനും തൃശ്ശൂരിൽ വരുമായിരുന്നു . എന്റെ കയ്യിൽ കിട്ടും ഞാൻ വായിച്ചോളാം ..... ഇനി ചെന്നയിലേക്ക് വരുമ്പോൾ അറിയിച്ചാൽ മതി ഞാൻ അവിടെ വന്നു വാങ്ങിച്ചോളാം. മനസ്സിന്റെ മഷി പുരണ്ട അക്ഷരങ്ങൾ ക്ക് ഒരായിരം ആശംസകൾ നേരുന്നു ഈ കുഞ്ഞു മയിൽപീലി

സാജന്‍ വി എസ്സ് said...

എല്ലാ ആശംസകളും.ഇനിയും കൂടുതല്‍ നല്ല രചനകള്‍ ഉണ്ടാവട്ടെ

നാട്ടില്‍ എത്തുമ്പോള്‍ വാങ്ങും

vazhitharakalil said...

Naattil pokumbol njaanum vaangunnundu ammeemmakadhakal..echumoonte oru kadhayum ithuvare vaayichittilla..udane vaayikkunnathaanutto..

Promodkp said...

ആശംസകള്‍ ...പണം വാങ്ങി അച്ചടിമഷി പുരട്ടുന്നതിനോട് യോജിക്കരുത് ..അതാണ്‌ ഈ പ്രസാധക രംഗത്തെ തളര്‍ത്തിയത് .വായനെയും നമ്മുക്ക് കഴിവുണ്ടെങ്കില്‍ അച്ചടി മഷി താനേ ഉണ്ടാവും.

Promodkp said...
This comment has been removed by the author.
ദുശ്ശാസ്സനന്‍ said...
This comment has been removed by the author.
Sanuj said...

ഫേസ്ബുക്കിൽ എഴുതിയ 'ജാതീയതയുടെ കടന്നൽകുത്തുകൾ' വായിച്ചു. ഞാൻ ഇപ്പറഞ്ഞ ഒരു 'പുരാതന' ഈഴവ കുടുംബത്തിൽ ജനിച്ചതാണ്. പണ്ട് എന്റെ അമ്മാമ്മ ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് പോലത്തെ ചില നിർദേശങ്ങൾ ഒക്കെ ഇറക്കുമായിരുന്നു. എന്റെ അമ്മയും അനിയത്തിയും ഒക്കെ അത് അക്ഷരം പ്രതി ഫോളോ ചെയ്യുകയും ചെയ്തിരുന്നു. പണ്ടേ തന്നെ പറഞ്ഞാൽ കേൾക്കാത്ത ഒരാളായിരുന്നത് കൊണ്ട് ഞാൻ അതൊന്നും കാര്യമാക്കുമായിരുന്നില്ല. മാത്രമല്ല സാമൂഹ്യ പാഠം പുസ്തകത്തിൽ ഈഴവർ ഉൾപ്പെട്ട പിന്നോക്ക സമുദായങ്ങൾക്ക് കൂടി ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിനെ കുറിച്ചൊക്കെ വായിച്ചു ഒരുപാടു സംശയങ്ങൾ ഞാൻ വീട്ടിൽ പോയി ചോദിക്കുകയും ചെയ്തു. ഒരു കാര്യം സത്യമാണ്. മലയാളികളെക്കാൾ കടുത്ത ജാതി ചിന്തയുള്ളവർ വേറെ ഒരു സ്ഥലത്തും ഉണ്ടാവില്ല. എത്രയൊക്കെ വിദ്യസമ്പന്നരാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ കടുത്ത ജാതി ഭ്രാന്തരാണ്. ഒരിക്കൽ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന ഒരു വേനൽക്കാല ക്യാമ്പിൽ ഞാൻ പങ്കെടുത്തു. പരിഷത്ത് പ്രവർത്തകരുടെ വീടുകളിൽ തന്നെയാണ് താമസവും ഒരുക്കിയിരിക്കുന്നത്. എനിക്ക് താമസം കിട്ടിയത് അവിടത്തെ ഒരു പ്രമുഖ കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടിലാണ്. രാത്രിയായപ്പോൾ അങ്ങേരുടെ എട്ടാം ക്ളാസ്സിൽ പഠിക്കുന്ന മകൻ ചോദിച്ചതാണ് ഞാൻ ഏതാ ജാതി എന്ന്. ആ കൊച്ചു കുട്ടി അങ്ങനെ ചോദിക്കണമെങ്കിൽ എങ്ങനെയാവും വളർത്തിയിരിക്കുന്നതെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ .. കഷ്ടം !!