Thursday, September 17, 2020

സ്ത്രീകളുടെ ഒപ്പമാണ് ഞാൻ..,

 11/08/2020

സൈബർ ആക്രമണം നേരിടേണ്ടി വന്ന, വരുന്ന, വരാൻ പോകുന്ന സ്ത്രീകളുടെ ഒപ്പമാണ് ഞാൻ. അതിൽ കക്ഷി രാഷ്ട്രീയ നിലപാട് ഭേദമില്ല. കാരണം സകല സ്ത്രീകളേയും അവരുടെ പെണ്മയുടെ പേരിൽ ലൈംഗികമായി മാത്രമാണ് പച്ചത്തെറികളുടെ അകമ്പടിയോടെ ആക്രമിക്കുന്നത്. പെണ്ണ് പൊതുസമൂഹത്തിന് എത്ര വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും അപമാനപ്പെടുത്താവുന്ന ഒരു ചരക്ക് മാത്രമാണ് എന്ന ബോധ്യമാണ് ഈ ആക്രമണത്തിൻറെ അജൻഡ.

1 comment:

© മുബി said...

"എങ്ങനെ വേണമെങ്കിലും അപമാനപ്പെടുത്താവുന്ന ഒരു ചരക്ക് മാത്രമാണ് എന്ന ബോധ്യമാണ് ഈ ആക്രമണത്തിൻറെ അജൻഡ..." അതെ, അത് മാത്രമാണ്!!