സംശയമുണ്ടോ ഏതെങ്കിലും മണ്ടശ്ശിരോമണിക്ക്……? പൊതുവെ ബുദ്ധീം വിവരോം ദൈവഭയോം തന്തേം തള്ളേം പറ്റി കരുതലും, … ആ അത് തന്നേ.. അങ്ങനെ നല്ല സ്വഭാവമുള്ള മനുഷ്യരൊന്നും പ്രേമിക്കാനും ജാതീം മതോം മാറി കല്യാണം കഴിച്ച് നാണക്കേടുണ്ടാക്കാനുമൊന്നും പോവില്ല.ഒന്നാമത് ഈ പ്രേമം എന്ന് വെച്ചാൽ നമ്മുടെ നാട്ടിൽ ഒരു അപവാദാണ്, എന്തിനാന്ന് വെറുതെ ചീത്തപ്പേരുണ്ടാക്കണത്? പിന്നെ ഈ പ്രേമത്തിന്റെയും സങ്കരക്കല്യാണത്തിന്റെയും ഉത്തരവാദിത്തം ഏൽക്കലൊക്കെ വലിയ തൊന്തരവാന്ന് ബുദ്ധിയുള്ളവർക്ക് അറിയാം.നമ്മളെ കാർന്നോന്മാര് വളർത്തിയെടുക്കുന്നത് നല്ല അനുസരണ ശീലത്തോടെയാണല്ലോ, അല്ലാതെ ചിന്തിച്ചും തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കിയും എടുത്ത തീരുമാനങ്ങളുടെ ഉത്തരവാദിത്തം വഹിക്കാൻ ചുണയുള്ളവരാക്കിയുമൊന്നുമല്ലല്ലോ. കാർന്നോന്മാരങ്ങനെ സകല കാര്യങ്ങളെപ്പറ്റിയും കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും മഷിയിട്ട് നോക്കിയും പലവുരു പരിചിന്തനം ചെയ്ത് ശരിപ്പെടുത്തി വെച്ചിരിക്കയല്ലേ? പിന്നെന്തിനാ ആലോചിച്ച് കഷ്ടപ്പെടണത്? അവരു കാണിച്ച് തരുന്ന വഴിയിലൂടെ അങ്ങട് പോയാൽ മതീലോ. അതു ചില വിഡ്ഡി കൂശ്മാണ്ഡങ്ങള്‍ ചെയ്യാത്തോണ്ടല്ലേ പഴമയുടെ നന്മയെപ്പറ്റി പാട്ടായിട്ടും കഥയായിട്ടും ലേഖനമായിട്ടും നാടകമായിട്ടും ഒക്കെ കാക്കത്തൊള്ളായിരം രീതികളിൽ തലമുറകളെ ബോധവൽക്കരിക്കേണ്ടി വരുന്നത്.
അങ്ങനെ കാർന്നോന്മാർക്ക് അംഗീകരിക്കാനാവാത്ത ഈ പ്രേമ സങ്കര ജാതിക്കല്യാണങ്ങൾ പൊളിഞ്ഞു പാളീസടിക്കുന്നതിനു എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നമ്മുടെ ചരിത്രത്താളുകളിൽ ലഭ്യമാണ്. സ്നേഹിക്കാൻ എല്ലാവരും കൂടി എടുത്ത് തരുന്ന ആളെ വേണം സ്നേഹിക്കാൻ. പിന്നെ നല്ല ഗുരുത്വം വേണം. മുതിർന്നവരുടെ അനുഗ്രഹോം ആശിസ്സുമില്ലാണ്ട് നടത്തേണ്ടതല്ല കല്യാണം. പണ്ടത്തെ ബന്ധങ്ങൾക്കൊക്കെ ഈ മുതിർന്നവരുടെ ഇടപെടലുണ്ടായിരുന്ന കാരണം എന്തൊരുറപ്പും ബലവും ആയിരുന്നു.കോൺക്രീറ്റിട്ടതു പോലത്തെ സ്ഥിതിയായിരുന്നു.
സംഗതി ഈപ്പറഞ്ഞതൊന്നുമല്ലാന്ന് , പൊളിയണ കല്യാണങ്ങൾ നോക്കിയാൽ ഏത് മരങ്ങോടനും ഏത് കെഴങ്ങിക്കും തിരിയും. പക്ഷെ അറിയാത്തത് പോലെ കണ്ണുമടച്ച് തലയും കുമ്പിട്ട് ഇരിക്കുകയേയുള്ളൂ. ഉത്തരവാദിത്തപ്പിശാചിനെ പേടിച്ചിട്ടാണേ. അതായത് ഈ പ്രേമ സങ്കര ജാതി കല്യാണങ്ങൾ കഴിക്കുന്നവർ കല്യാണത്തിനു തൊട്ട് മുൻപത്തെ നിമിഷം വരെ ഭയങ്കര വിപ്ലവകാരികളായിരിക്കും. നിലവിലുള്ള വ്യവസ്ഥിതിയിലെ ജാതി മത ചിന്ത, സാമ്പത്തിക നിലയിലും തറവാട് നിലയിലും മറ്റുമുള്ള വ്യത്യാസങ്ങൾ , വിദ്യാഭ്യാസ , ഔദ്യോഗിക നിലവാരങ്ങളിലെ അന്തരം അങ്ങനെ ബുദ്ധീം വിവരവും ഉള്ള എല്ലാവരും കാര്യമായി എടുക്കുന്ന എല്ലാ അന്തരങ്ങളെയും വിപ്ലവകാരികൾ പുല്ലു പോലെ,സ്വന്തം പ്രേമത്തിനു വേണ്ടി വലിച്ചെറിയും.
എന്നിട്ട് ഈ കല്യാണമൊന്ന് കഴിഞ്ഞോട്ടെ, അപ്പ കാണാം പൂരം. ഈ ഭയങ്കര വിപ്ലവകാരികൾ അവരുപേക്ഷിച്ചതെന്ന് അവരെയും മറ്റുള്ളവരേയും വിശ്വസിപ്പിച്ച, ഈ സമൂഹത്തിന്റെ സകലമാന ജീർണമൂല്യങ്ങളെയും ഓക്കാനമുണ്ടാക്കുന്ന വിധത്തിൽ വാരിപ്പുണരുന്നത് കാണാം. കാർന്നോന്മാരുടേയും ജാതി മതങ്ങളുടേയും സന്തുബന്ധുക്കളുടേയും മാലോകരുടേയുമെല്ലാം അംഗീകാരം നേടിയെടുക്കാനായി ഈ വിപ്ലവകാരികളായിരുന്ന പഴയ കമിതാക്കൾ തങ്ങളെ ഒന്നിപ്പിച്ച തങ്ങളുടെ പ്രേമത്തിനെപ്പോലും ബലി കൊടുക്കും.
പിന്നെ കല്യാണം ഒരു പന്നിപ്പടക്കം പോലെ പൊട്ടാനെന്താണു പാട് ?.
അപ്പോൾ പൊള്ളൽ, പരിക്ക്, വേദന, കരിഞ്ഞ മണം…… ഡിം …
9 comments:
lau marriage allatha marriage ettunilayil pottiyalum, karinja manam arum ketillennu vaikkum! Athraye ullu vyathyasam!
അങ്ങിനെ യങ്ങ് തള്ളാന്‍ വരട്ടെ.
പഴയ കാല സ്ത്രീകള്‍ പാവങ്ങള്‍. കാരണവന്മാര് കാണിച്ചു തരുന്ന ആളെയും കെട്ടി ജീവിതം നരകിച്ചു കഴിയുന്ന അവരെ പട്ടി പറഞ്ഞിട്ട് കാര്യമില്ല.
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞാവും "കണവനെ" ഒന്ന് കാണുന്നത് തന്നെ. അതോ പേടിച്ചു വിറച്ചു. പറയുന്നതനുസരിച്ച്. പിന്നെന്തോന്നു കല്യാണമാ ഇത്.
അവള് അവളുടെ ജീവിതം ഹോമിക്കുകയല്ലേ. ഇങ്ങനെ പേടിച്ചു ജീവിക്കാനാനെങ്കില് വീട്ടില്‍ തന്നെ കഴിയുന്നതല്ലായിരുന്നോ നല്ലത്.
ആണിന് വെറും ഒരു ഭോഗ വസ്തു. അതിനു മാത്രം രാത്രി മുറിയില്‍ ഉണ്ടാവാന്‍ . അതല്ലേ മുമ്പുള്ള നിങ്ങളീ പറഞ്ഞ കാരണവന്മാര് ചെയ്തത്.
(അവരും ഇത് തന്നെയായിരുന്നല്ലോ തുടര്‍ന്നത്)
പിന്നെ പ്രേമം. അത് പരസ്പരം ശരിക്കും മനസിലാക്കി നടക്കുന്ന കല്യാണങ്ങള്‍ എവിടെയും പോലിയുന്നില്ല.
നിങ്ങളീ പറഞ്ഞ പൊളിഞ്ഞ ഇത്തരം ബന്ധങ്ങള്‍ അതിനു പ്രേമം എന്ന് പറയാന്‍ പറ്റില്ല. കാമ ബന്ധങ്ങളെന്നെ പറയാന്‍ പറ്റൂ.
നോ കമന്റ്സ്
പൊളിയാന്‍ ലവ് മാര്യേജ് തന്നെ വേണം എന്നൊന്നും ഒരു നിര്‍ബന്ധവും ഇല്ല.പിന്നെ കാര്ന്നോമ്മാര് ആലോചിച്ചതാണ് എങ്കില്‍ പ്രശ്നം ഉണ്ടായാല്‍ ഇടപെടാനും പറഞ്ഞു തീര്‍ക്കാനും ഇനി കുളമായാല്‍ കുറഞ്ഞത് ഒരു മോറല്‍ സപ്പോര്‍ട്ടിന് എങ്കിലും ആരെങ്കിലും ഒക്കെ ഉണ്ടാകും എന്നൊരു ഗുണം ഉണ്ട്.രണ്ടുപേര്‍ മാത്രം ഇഷ്ടപ്പെട്ടു കെട്ടിയതാനെങ്ങില് പിന്നെ കുളമായാല്‍ വേറെ ആര്‍ക്കാണ് ഉത്തരവാദിത്വം ?
പിന്നെ.....കാര്ന്നോന്മാര് കേട്ടിച്ചവരെല്ലാം സന്തോഷായിട്ട് കഴിയുവല്ലേ.പിള്ളേരെ ഓര്‍ത്ത പലരും ഇവിടെ പ്രശ്നം ഉണ്ടാക്കാതെ ജീവിക്കുന്നത്.എങ്ങനെ വിവാഹം കഴിച്ചു എന്നതല്ല എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം.
അല്ല ഇത് വായിച്ചപ്പൊ ഒരു സംശയം.. ചേച്ചി ഏതു വള്ളത്തിലാ?
അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒരു തട്ടും മുട്ടും.. ;)
samoohathil ettavum kooduthal avihitha bandhangal koodunnath swantham snehavum ishtavum veetukarod thurann parayan dhairyamillathe veetukar parayanavare kettiyathu kondanu.athinekkal nooru thavana nallathalle adyame snehichayaline kettunnath. kapatyam kanich pranayikkana alkkare kurichalla.adyame swantham swathwam velippeduthi preikkunnavarund.avarude sneham kalyanam vareyalla.bhoomiyulla kalam vareyum nila nilkum
Post a Comment