പാട്ടു പാടാനുള്ള കഴിവിനെക്കുറിച്ച് സുർക്കിയും ശർക്കരയും കുഴച്ചുറപ്പിച്ച വിശ്വാസമാണ്. ഒരു ഡൈനമിറ്റ് വെച്ചാലും അത് പൊട്ടില്ല. അതുകൊണ്ടു തന്നെയാണ് നിത്യവും കുളിമുറിയിൽ നിന്ന് അനർഗ്ഗള ഗാനധാര ഒഴുകാറുള്ളത്. പൈപ്പിലൂടെ വെള്ളം വീഴുന്ന ഒച്ചയിൽ ഗാനധാര മുങ്ങി മരിയ്ക്കണം. ആ ഒറ്റ നിബന്ധനയേയുള്ളൂ. അങ്ങനെയാണെങ്കിൽ പിന്നെ യേശുദാസോ മുഹമ്മദ് റഫിയോ എസ് ജാനകിയോ ബെൻ ജോൺസണോ സെലിൻ ഡയോണോ ആരായി വേണമെങ്കിലും കൂടു വിട്ട് കൂടു മാറാൻ പറ്റും.
അമ്മത്ത ദുരിതങ്ങളെയും ത്യാഗങ്ങളെയും പറ്റി തടിച്ചുരുണ്ട ഒരു നോവൽ എഴുതാം. അല്ലെങ്കിൽ നാഷണൽ ഹൈവേ പോലെ ഒരു കവിത രചിയ്ക്കാം. എക്കാലത്തും എല്ലാവരും നുണയുന്ന ഒരു കണ്ണീർ മിഠായിയാണ് അത്. എന്നാൽ അതിനൊപ്പം ചുളുവിൽ കിട്ടി ബോധിച്ച ചില തുല്യം ചാർത്തലുകളുമുണ്ട്. ആ അംഗീകാരങ്ങളുടെ സത്യ കഥനം കൂടി ചെയ്യണ്ടേ?
ഏതാണു ആ സത്യമെന്നാണോ ചോദ്യം?
ദാ, ഇതു തന്നെ.
കുഞ്ഞു പിറന്ന ദിവസം മുതൽ കോപത്തിന്റെയും പുച്ഛത്തിന്റേയും അസഹ്യതയുടേയും പരിഹാസത്തിന്റേയും യാതൊരു സ്റ്റോപ് സിഗ്നലും കാണിയ്ക്കാതെ, അമ്മയുടെ സംഗീതം കേൾക്കാൻ ഈ മഹാ പ്രപഞ്ചത്തിൽ ഒരാളുണ്ടായി എന്ന പരമ സത്യം.
കുഞ്ഞിക്കണ്ണുകൾ മിഴിച്ച് മിഴിച്ച് നോക്കുന്ന, കൈകളുയർത്തി കാതു പൊത്താത്ത ഒരു അരുമ മുഖമാണ് കേട്ടൊ, അമ്മയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഗർഭിണിയാണെന്നറിഞ്ഞ നിമിഷം മുതൽ “ഓമനത്തിങ്കൾ കിടാവോ “പാടി നിരന്തരം അലട്ടിയിരുന്നതു കൊണ്ടാവണം ഡോക്ടറുടെ കണക്കുകൾ ഒക്കെ തെറ്റിച്ച് വേഗം തന്നെ പുറത്തു വന്നു കളയാമെന്ന് കുഞ്ഞ് നിശ്ചയിച്ചത്.
പിന്നെ അമ്മയുടെ വക സോളോ ഗാനമേളയായിരുന്നു…
അതിൽ നിന്നും ഇതാ…ഇതാ ചില സാമ്പിളുകൾ…
“നീയെൻ ചന്ദ്രനേ“ എന്ന് തുടങ്ങി……..
“സുഹാനാ സഫർ“ എന്നു തുടങ്ങി…..
“കണ്ണിലേ കുടിയിരുന്ത്“ എന്നു തുടങ്ങി….
“വെൻ ഐ വാസ് ജസ്റ്റ് എ ലിറ്റിൽ ഗേൾ“ എന്ന് തുടങ്ങി………
ഏതു ഭാഷയിലേയും ഏതു ഗാനവും അമ്മ ആലപിച്ചു. കൂടുതൽ സമയവും അമ്മയും കുഞ്ഞും തനിച്ചായിരുന്നതുകൊണ്ടും കുഞ്ഞിന് എഴുന്നേറ്റ് ഓടിപ്പോകാൻ ഒരു മാർഗ്ഗവും ഇല്ലാതിരുന്നതുകൊണ്ടും യാതൊരു അത്യാഹിതങ്ങളുമുണ്ടായില്ല.
ചില സ്ത്രീകൾക്ക് പ്രസവ സമയത്ത് ഇങ്ങനെ ചില്ലറ അസുഖമുണ്ടാകുമെന്നും അതിന് പ്രത്യേക മരുന്നുകൾ കുറച്ചു കൊടുത്താൽ മതിയെന്നും അയൽപ്പക്കത്തെ അമ്മൂമ്മ ഇടയ്ക്കൊക്കെ പറഞ്ഞിരുന്നു. തലയുടെ ഒരു വശത്ത് ചൂണ്ടുവിരൽ കൊണ്ട് വട്ടം വരച്ച് കാണിച്ചായിരുന്നു അവർ ഉൽക്കണ്ഠപ്പെട്ടതെന്ന് മാത്രം. അതു വ്യക്തമായി കണ്ടു മനസ്സിലാക്കിയ ദിവസമാണ് സ്വന്തം സംഗീതത്തിന്റെ ഗുണമേന്മയെക്കുറിച്ച് അമ്മയ്ക്കൊരു ധാരണയുണ്ടായത്.
അതു പോട്ടെ….
കുഞ്ഞ് സ്വന്തം അമ്മയെ തിരിച്ചറിഞ്ഞു തുടങ്ങിയതായി എല്ലാവരും പറഞ്ഞു ധരിപ്പിച്ച പുണ്യ നാളിൽ അമ്മ ആഹ്ലാദവതിയായി “ആരാരോ“ പാടി. എന്നിട്ട് അവർക്കൊക്കെ എങ്ങനെയാണതു മനസ്സിലാക്കാൻ പറ്റിയതെന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു.
“നിന്നെ കാണുമ്പോൾ കുഞ്ഞ് ചൂണ്ടു വിരൽ ഉയർത്തി ചുണ്ടിന്മേൽ വെയ്ക്കുന്നു!“
അമ്മയ്ക്ക് കൂടുതൽ ധാരണയായി.
ഇത്രയുമായപ്പോൾ അമ്മ സംഗീതം അല്പം സ്ലോവാക്കി. ഇടയ്ക്കിടെ കുഞ്ഞിനോട് നെടു നീളത്തിൽ സംസാരിയ്ക്കുക എന്നതായി അടുത്ത കലാപരിപാടി. അമ്മയുടെ വിശ്വാസങ്ങൾ, ആദർശങ്ങൾ, നിരാശകൾ, വേദനകൾ, മോഹഭംഗങ്ങൾ, ആഹ്ലാദങ്ങൾ, സ്വപ്നങ്ങൾ…….. എന്നു തുടങ്ങി അടുക്കള മുതൽ മുൻ വശത്തെ വരാന്ത വരെയും ഗേറ്റു മുതൽ അലക്കു കല്ലുവരെയും ഉള്ള സകലതും അമ്മ കുഞ്ഞുമായി പങ്കു വെച്ചു.
അങ്ങനെ കാലം പോകെ …..
ഒരു ദിവസം ഉച്ചയ്ക്ക് കുഞ്ഞിനോട് സംസാരിച്ചുകൊണ്ട് അമ്മ കട്ടിലിൽ കിടക്കുകയായിരുന്നു. അടയാൻ തുടങ്ങുന്ന കണ്ണുകൾ ഇടയ്ക്കിടെ ബലമായി തുറക്കാൻ ശ്രമിച്ചു കുഞ്ഞ് ആ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പക്ഷെ, ഒടുവിൽ കുഞ്ഞ് കട്ടിലിൽ എണീറ്റിരിയ്ക്കുകയും കൃത്യമായി ചുണ്ടുകളിൽ ചൂണ്ടുവിരൽ നെടും കുത്തനെ പിടിയ്ക്കുകയും ചെയ്തപ്പോൾ അമ്മയുടെ ധാരണകളെല്ലാം നൂറു വാട്ട് ബൾബു പോലെ ഉജ്ജ്വലമായി.
കുഞ്ഞ് വളർന്നു. അമ്മയെ തന്റെ മുനയുള്ള ചോദ്യങ്ങൾ കൊണ്ടും നിറമുള്ള നിരീക്ഷണങ്ങൾ കൊണ്ടും നിരന്തരം അൽഭുതപ്പെടുത്തി.
ഒരു ദിവസം പൊടുന്നനെ കുഞ്ഞ് ചോദിച്ചു.
“എന്റ്റാ ഈ തുയിച്ചത്തലെ ?“
റാപ്പിഡ് ഫയർ ടൈപ്പിൽ എ ബി സി ഡി വകുപ്പുകളൊന്നുമില്ലാത്ത ഒരു ചോദ്യം.
അപാരമായ ഭാഷാ പരിജ്ഞാനമാണെന്ന് പുളകം കൊണ്ടിരുന്ന അമ്മ അമ്പലത്തിലെ കതിനാ വെടി ചെവിയ്ക്കരികിൽ പൊട്ടിയ ആനയെ പോലെ ഞെട്ടുകയും ഓർക്കാപ്പുറത്ത് കോപാകുലയായ അമ്മായിഅമ്മയെ കണ്ട മരുമകളെ പോലെ വിളറുകയും ചെയ്തു.
“തുയിച്ചത്തലേ“ അങ്ങനെയൊരു വാക്ക് കേട്ടിട്ടില്ലല്ലോ. ഏതു ഭാഷയിലാണത്? അതിന്റെ അർഥമെന്താണ്? കുഞ്ഞിനെവിടുന്നാണ് ഈ വാക്ക് കിട്ടിയത്? ഇനി വല്ല തെറിവാക്കുമായിരിയ്ക്കുമോ അത്?
വിവിധ ഭാഷകളിലെ തടിച്ച ഡിക് ഷണറികൾ അമ്മ മറിച്ചു നോക്കി. നെടുങ്ങനെയും കുറുങ്ങനെയും ആലോചിച്ചു. “ഫോൺ എ ഫ്രണ്ടി“നു പകരം “ ഫോൺ പല ഫ്രണ്ട്“ എന്ന ഓപ്ഷൻ ശ്രമിച്ചു. എക്സ്പെർട്ട് പാനൽ ആയി ഒരു സാധാരണ വീട്ടമ്മയ്ക്ക് ഏതെങ്കിലുമൊരു മഹാ ജ്ഞാനിയെ കിട്ടാനും വഴിയില്ലായിരുന്നു. അതുകൊണ്ട് ജ്യോതിഷവും മഷി നോട്ടവും ആയാലോ എന്നും വിചാരിച്ചു. എന്നാലും “തുയിച്ചത്തലേ“ വെളിപ്പെട്ടില്ല. അമ്മയുടെ വിഷമം കണ്ടാവണം ബുദ്ധിയുള്ള കുഞ്ഞ് പിന്നെ ഒന്നും ചോദിച്ചില്ല.
വൈകുന്നേരം ടി വി കാണുമ്പോൾ “തുറക്കാത്ത വാതിൽ“ എന്ന സിനിമയിലെ “നാളികേരത്തിന്റെ നാട്ടിലെനിയ്ക്കൊരു“ ……എന്ന ഗാനമായിരുന്നു “ചിത്രഗീതം“ പരിപാടിയിലുണ്ടായിരുന്നത്. കുഞ്ഞു പറഞ്ഞു. “അമ്മേദെ പാത്ത്“. മഹത്തുക്കളായ ആരു പാടിയ ഏതു ഹിറ്റ് പാട്ട് കേട്ടാലും കുഞ്ഞ് പറയുന്ന വാചകമാണത്. കുഞ്ഞിനെ സംബന്ധിച്ച് അത് ചുവന്നതോ നീലയോ അല്ല, നല്ല പച്ചപച്ചയായ പരമാർഥമാണ്.
“അമ്മ തേത്ത് തേത്ത്… ദേ, തുയിച്ചത്തലേ“.
യൂറേക്കാ!
അപ്പോ ഈ പാട്ടിലാണ് “തുയിച്ചത്തലേ“ നിറഞ്ഞു തുളുമ്പുന്നത്. കുഞ്ഞ് നിർദ്ദേശിച്ച മാതിരി അമ്മ കേട്ടു,കേട്ടു. എന്നിട്ടും ഒന്നും മനസ്സിലായില്ല. “ലോകാ സമസ്താ സുഖിനോ ഭവന്തു“ പോലെയുള്ള ഒരിയ്ക്കലും നടക്കാത്ത കാര്യങ്ങൾക്ക് മുട്ടിപ്പായി പ്രാർഥിയ്ക്കുന്ന ഭക്തയെ കാണുമ്പോൾ, ദൈവത്തിന്റെ മുഖത്ത് വിരിയുന്ന സഹതാപം പോലെ എന്തോ ഒന്ന് കുഞ്ഞിൽ തെളിഞ്ഞു തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
അതിന്റെ അർഥം വാക്കുകളിൽ സംഗ്രഹിച്ചാൽ …….
പോട്ടെ, എന്തിനാണ് സംഗ്രഹിയ്ക്കുന്നത്?
“നാളികേരത്തിന്റെ നാട്ടിൽ“ അമ്മ പാടിത്തുടങ്ങി, “കല്ലുവെട്ടാംകുഴിയ്ക്കക്കരെ“ ……എന്നിടത്തെത്തിയപ്പോൾ കുഞ്ഞു ഉറക്കെപ്പറഞ്ഞു, “ദേ ദേ വാവേദെ തുയിച്ചത്തലേ“.
വല്ലതും മനസ്സിലായോ?
“ ആ കുഴിയ്ക്കക്കരെ“ തന്നെയായിരുന്നു, അമ്മ ഉച്ച മുതൽ തേടി നടന്നു ക്ഷീണിച്ച, കുഞ്ഞിന്റെ “തുയിച്ചത്തലേ“
വലിയൊരു സ്ക്കൂളിൽ ചേർന്ന് ഇംഗ്ലീഷും ഹിന്ദിയും ഫ്രഞ്ചും പഠിയ്ക്കുന്ന കുഞ്ഞിനോട് മലയാളവും തമിഴും കൂടി പഠിയ്ക്കണമെന്ന് അമ്മ കണ്ണിൽച്ചോരയില്ലാതെ വാശി പിടിച്ചു. വീട്ടിൽ പറയുന്ന തമിഴും മലയാളവും എഴുതാനും വായിയ്ക്കാനും പഠിയ്ക്കണം. ആദ്യം മലയാളമാവാം. തമിഴ് അതിനു ശേഷം പഠിച്ചാൽ മതിയെന്ന് ഒരു ആശ്വാസ വാക്കും പറഞ്ഞു.
എന്തൊക്കെ പഠിച്ച് പൊന്നു കെട്ടിയാലാണ് ഒരു ജോലി കിട്ടുക, പിന്നൊരു കല്യാണം നടക്കുക, ജീവിയ്ക്കാൻ സാധിയ്ക്കുക എന്നൊക്കെയുള്ള അമ്മയുടെ ആധിയൊന്നും കുഞ്ഞിനറിയില്ലല്ലോ. കുറച്ച് കരഞ്ഞു പ്രതിഷേധിച്ചെങ്കിലും ഭദ്രകാളിയെന്നും കാളീഘട്ടെന്നുമൊക്കെ പലപ്പോഴും കേട്ടിട്ടുള്ള കുഞ്ഞു ഒടുവിൽ വഴങ്ങി.
അക്ഷരങ്ങളും വാക്കുകളും ഓരോന്നായി എഴുതിക്കൊടുത്തു പഠിപ്പിയ്ക്കുമ്പോൾ ഒരു ദിവസം കുഞ്ഞു ആവർത്തിച്ചു പറഞ്ഞു. “ബുദ്ധിമുട്ട്, ബുദ്ധിമുട്ട്, ബുദ്ധിമുട്ട്….“ ഒപ്പം ബുക്കിൽ എഴുതി നിറച്ചു. “ബുടയാമുട്ട്, ബുടയാമുട്ട്, ബുടയാമുട്ട്…….“
മലയാളം ഭയങ്കര ബുടയാമുട്ടായ ഭാഷ തന്നെ. എങ്കിലും വിദുഷിയായ അമ്മയുടെ ശിക്ഷണത്തിന് പ്രയോജനമുണ്ടായില്ലെന്ന് പറഞ്ഞു കൂടാ. ഒരു മലയാളി കൂട്ടുകാരിയോട് താനും വീട്ടിലെ ഒറ്റക്കുട്ടിയാണെന്ന് കുഞ്ഞു ഗമയോടെ, അമ്മയുടെ നെഞ്ചിൽത്തട്ടിക്കൊണ്ട് മലയാളത്തിൽ തന്നെ പറഞ്ഞു. “ഞാനും ഏകാന്തക്കുട്ടിയാണ്.“
ഒരവധിക്കാലത്ത് അമ്മയും കുഞ്ഞും ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. ഉണങ്ങി വരണ്ട ഉത്തരേന്ത്യൻ ജീവിത ദൃശ്യങ്ങൾക്ക് പകരം മാമലകൾക്കപ്പുറത്തെ മരതകപ്പട്ടുടുത്ത മലയാള നാടിനെ അമ്മ കുഞ്ഞിനു കാണിച്ചുകൊടുത്തു, തികഞ്ഞ അഭിമാനത്തോടെ. കുഞ്ഞു കുറച്ചു കൂടി മുതിർന്നു കഴിഞ്ഞിരുന്നു. മലയാളം അക്ഷരങ്ങളേക്കാൾ എളുപ്പത്തിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ വായിയ്ക്കാൻ കഴിയുമെന്നതുകൊണ്ട് മലയാളം വായിയ്ക്കാനൊട്ടും ശ്രമിയ്ക്കാതെ ആദ്യ നോട്ടത്തിൽ തന്നെ ഇംഗ്ലീഷ് മാത്രം വായിയ്ക്കാൻ കുഞ്ഞിന് ഉൾപ്രേരണയുള്ള ഒരു കാലമായിരുന്നു അത്.
വഴിവക്കിൽ കാണുന്ന ബോർഡുകൾ വായിയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ കുഞ്ഞ് പെട്ടെന്ന് വിസ്മയിച്ചു.
“എന്തൊരു പേരാ ഈ സ്ഥലത്തിന്? കണ്ടാ സങ്കടാവുന്നോ? എന്താ അങ്ങനെ ഒരു പേര്? കണ്ടാൽ സങ്കടം വരണതെന്തെങ്കിലും ഇവിടെ ഉണ്ടോ?“
അമ്മ ചോദിച്ചു. “എന്ത്?“
“അതെ, അമ്മ നോക്കു, ആ ബോർഡിൽ എഴുതീട്ടുണ്ട്. കണ്ടാ സങ്കടാവൂന്ന്.“
ഇംഗ്ലീഷിൽ എഴുതിയിരുന്നു. “ KANDA SSANKADAVU“
കുറച്ചപ്പുറത്തായി മലയാളത്തിലും എഴുതിയിരുന്നു. “കണ്ടശ്ശാങ്കടവ്“
117 comments:
ഹ ഹ ഇഷ്ട്ടപ്പെട്ടു....
"കണ്ടാ സങ്കടാവൂ"
എന്റെ മോൻ ചെറുപ്പത്തിൽ സപ്പോട്ടയ്ക്കാ (ചീക്കു) ക്കു പറഞ്ഞിരുന്ന പേർ ഓർമ്മിപ്പിച്ചു
അവൻ അതിനു വട്ടോട്ടിക്കാ ന്നെ പറയൂ
പറഞ്ഞു പഠിപ്പിച്ചു നോക്കും ഇങ്ങനെ ഓരോരോ അക്ഷരമായി ഞങ്ങൾ രണ്ടുപേരും
സ സ പോ പോ ട്ട ട്ട ക്ക ക്ക
പിന്നീട് ഒന്നിച്ച് ഞാൻ പറയും 'സപ്പോട്ടയ്ക്കാ'
അവൻ പറയും 'വട്ടോട്ടിയ്ക്കാ'
ഏതായാലും കുറെ പിന്നിലേയ്ക്കു ഓർമ്മകളെ കൊണ്ടുപോയതിനൊരു പ്രത്യേക നന്ദി
കണ്ടാലും കേട്ടാലും സങ്കടാവും..നന്നായി കെട്ടോ..
നിഷ്കളങ്കതയ്ക്കു ഗൗരവമുണ്ട്..
നല്ല വിവരണത്തിനു അഭിനന്ദനങ്ങള്‍....
vellimadkunnu, marikkunnu
എന്ന ബസിന്റെ ബോര്‍ഡ് വെള്ളമടിക്കുന്നു, മരിക്കുന്നു എന്നു വായിക്കുന്നവരുണ്ട്.
നല്ല വിവരണത്തിനു അഭിനന്ദനങ്ങള്‍....
vellimadkunnu, marikkunnu
എന്ന ബസിന്റെ ബോര്‍ഡ് വെള്ളമടിക്കുന്നു, മരിക്കുന്നു എന്നു വായിക്കുന്നവരുണ്ട്.
ഉം...എച്ചുമു.കൊള്ളാം കേട്ടോ.എന്റെ മക്കളുടെ ബാല്യത്തിലെക്ക് എന്നെ കൊണ്ടു പോയി.
നമുക്ക് കിടക്കാം എന്നതിന് അവന് നമുക്ക് കക്കാം.എന്നാണു പറയുക.ഞാന്‍ അതിനെ തിരുത്തി കൊടുത്തു.കക്കാം അല്ലാ കിടക്കാം ആണ്.അപ്പോള്‍ അവന് തിരുത്തി.കക്കാം..കക്കാം...കക്കാം..
ഏകാന്തക്കുട്ടിയുടെ ഭാഷാജ്ഞാനം വായിച്ചറിഞ്ഞ് കണ്ണും തള്ളിയിരുപ്പാണ്!
പെങ്ങള്മാര് തീരെ ചെറുപ്പമായിരുന്നപ്പോള്‍ പറഞ്ഞിരുന്ന ചില വാക്കുകളും അതിന്റെ അര്‍ത്ഥങ്ങളും ഓര്‍മ്മ വന്നു പോയി ....നന്നായി
ന്റെ നാട്ടില്‍ ഇപ്പോഴുമോടുന്ന ഒരു ബസ്സുണ്ട്. പേര് ,ഇംഗ്ലീഷില്‍ “ഏ കെ ബാര്‍” ..! പിന്നിലെഴുതിയ മലയാളം വായിക്കുമ്പോഴാണ് ഒരാശ്വാസം ‘അക് ബര്‘ ട്രാവല്‍സ്..!
“നിന്നെ കാണുമ്പോൾ കുഞ്ഞ് ചൂണ്ടു വിരൽ ഉയർത്തി ചുണ്ടിന്മേൽ വെയ്ക്കുന്നു!“
എഴുത്ത് അസ്സലായിട്ടോ.
ആശംസകളോടെ..പുലരി
ഞാനും ഇങ്ങനെ ഒരുപാട് പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്... ഞങ്ങള്‍ വീട് മാറിയപ്പോള്‍ കൂടെ കൊണ്ട് വന്ന സാധനങ്ങളില്‍ ''ഗാച്ചപ്പും, റോച്ചുപ്പും'' എവിടെ എന്നന്വേഷിച്ചു അമ്മ കുഴങ്ങി..അതെന്ത് എന്ന് അമ്മയ്ക്ക് മനസ്സിലായത് രണ്ടാം ദിവസം. ഗാച്ചപ്പ് - ഗ്യാസടുപ്പും,റോച്ചുപ്പ് - റോസ് ഉടുപ്പും ആയിരുന്നു. ഇപ്പോള്‍, എന്റെ മകളുടെ ഭാഷ കേട്ട് ഞാനും ചിലപ്പോഴൊക്കെ അന്താളിച്ചു കണ്ണും തള്ളി ഇരിക്കുന്നു...
പോസ്റ്റ് നന്നായി കേട്ടോ..
:)
കുറച്ചുകാലം മുൻപ് കുഞ്ഞായിരുന്നപ്പോൾ അമ്മ എന്തു ചെയ്തിരിക്കുമെന്നാലോചിച്ച്,
അമ്മയാവാൻ ഇനി സാധ്യതയില്ലാത്തതുകൊണ്ട്,
അത്ഭുതപ്പെട്ടിരിക്കുന്നു!!
എച്മൂന്റെ പിരിമുറുക്കങ്ങളുടെ കഥകളില്‍ നിന്ന് ഒന്ന് മാറീട്ടാണല്ലോ ഇത്...... ഇപ്പോഴത്തെ കുട്ടികളില്‍ അധികവും ഇങ്ങിനെത്തന്നെ...... ഓരോ അച്ഛനമ്മമാര്‍ക്കും ഉണ്ടാവും ഇത്തരമോരോ കഥയെങ്കിലും ......:) നന്നായി.
മോള്‍ടെ ഗോബിദോശേം (ഗോതംബുദോശ) റൌണ്ടുപ്പുമാവും (റവ്യോണ്ട് ഉപ്പുമാവ്)കണ്ടുപിടിക്കാന്‍ ഞ്ങ്ങള്‍ക്കു അവള് വലുതാവുന്നവരെ കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്.....:)
ചെറുപ്പകാലത്ത് ഞാൻ പറയുമായിരുന്നത്രെ..കുഞ്ഞോളെന്ന് കുത്തഞ്ച്യാ...(കുഞ്ഞുമോൾ തന്ന കുട്ടിസ്സഞ്ചി).
കണ്ടാ സങ്കടാവു അസ്സലായി...
എച്മുവിന്റെ ഗൌരവമില്ലായ്മയ്ക്കും ഗൌരവമുണ്ട് , ഭംഗിയുണ്ട് ... നന്ദി...
കലക്കി. :)
പതിവ് പോലെ എനിക്ക് സങ്കടം വന്നോണ്ട് വായിച്ച് ... കുഞ്ഞാവ പറഞ്ഞതോക്കേം മനസ്സിലായീന്ന് തോന്നണു ..
എച്മു, ചിരിക്കാന്‍ മാത്രമല്ല; ചിന്തിപ്പിക്കാനുള്ള നുറുങ്ങുകളും ഇതിലുണ്ട് കേട്ടോ.
പിന്നേ ... ഇതും 'ബൂലോകത്തില്‍ ' പോസ്റ്റ് ചെയ്യുന്നു കേട്ടോ.
എന്തു രസം ഇതൊക്കെയോർക്കാൻ!
സന്തോഷത്തോടെ വായിച്ചു!
വല്ലഭനു പുല്ലും ആയുധം എന്ന പഴംചൊല്ലിനെ പതിരില്ലാത്തതാക്കി എച്ചുമുക്കുട്ടി . കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും കഥയ്ക്ക് ആധാരമാക്കി തനതായ ശൈലിയില്‍ അവതരിപ്പിക്കുവാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു .
കുട്ടികള്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കുക,അവരോടു പറയുക ഇതൊക്കെ എത്ര സന്തോഷകരമായ കാര്യങ്ങളാണ്..!
എച്ച്മുവിന്റെ നര്‍മ്മവും ഒന്നാംതരം..
(അസ്സലായി പാടുന്ന അച്ഛന്റെ മകനായിട്ടും എന്റെ മകനു പാട്ട് വഴങ്ങാഞ്ഞതെന്ത് എന്നിപ്പോഴാ മനസ്സിലായത്. അവനും ചുണ്ടില്‍ കൈവച്ച് എന്റെ പാട്ട് നിര്‍ത്തിയിരുന്നെങ്കില്‍..
എച്ചുമുക്കുട്ടി...ചുരുക്കിപ്പറഞ്ഞാൽ അതീവ ലളിതം..അതിമനോഹരം.വായിച്ചു പോകുമ്പോൾ കുഞ്ഞുങ്ങളൂടെ കിളിക്കൊഞ്ചൽ നേരിട്ട് കേൽക്കുന്നതുപോലെ.. ഏറെ ഇഷ്ടപ്പെട്ടു.
പതിവ് ശൈലി വിട്ടുള്ള ഈ എഴുത്ത് നന്നായിട്ടുണ്ട്... മുകളില്‍ പലരും പറഞ്ഞ പോലെ തിലകന് സ്റ്റൈലില്‍ ഗൌരവമുള്ള തമാശ...
സ്നേഹാശംസകളോടെ... ഖാദു...
എനിയ്ക്ക് സന്തോഷമായി, ദേ ആദ്യം തന്നെ ചാണ്ടിച്ചായൻ വന്നിരിയ്ക്കുന്നു.
ഇൻഡ്യാ ഹെറിട്ടേജ് എഴുതിയത് ശരിയാ. ഒരു കൂട്ടുകാരി എപ്പോഴും ദയമന്തിയായിരുന്നു, പറയ്, ദമ...
ദമ
യന്തി...
യന്തി
ദമയന്തി
ദയമന്തി.
വായിച്ച് അഭിപ്രായം എഴുതിയതിൽ ആഹ്ലാദം.
സങ്കൽപ്പങ്ങൾക്ക് നന്ദി.
ആഹാ, ഇപ്രാവശ്യം മുകിൽ വേഗം പെയ്തുവല്ലോ.
അനോണിമസിനും, എം. അഷ്രഫിനും നന്ദി.
റോസാപ്പൂക്കൾ വായിച്ച് അഭിപ്രായമെഴുതിയതിന് നന്ദി.ഇങ്ങനെയുള്ള വാക്കുകൾ കൂടുതൽ അറിയാമോ? മോൻ ഇനീം പറഞ്ഞു തരാനിടയുണ്ടോ?
സാബുവിന്റെ കണ്ണു തള്ളിയ്ക്കാൻ കഴിഞ്ഞതിൽ എനിയ്ക്ക് ഒരു ഗമയൊക്കെ തോന്നുന്നുണ്ട്.
ഒറ്റയാൻ വന്നതിൽ സന്തോഷം.
പ്രഭന് മനസ്സിലായല്ലോ ആ സങ്കടം അല്ലേ? ആ സമയത്തെ അമ്മയുടെ മുഖമൊന്നു സങ്കല്പിച്ചു നോക്കു.....
സ്മിതയുടെ പക്കൽ ഇങ്ങനത്തെ വാക്കുകൾ ഇനീമുണ്ടോ? കൊള്ളാമല്ലോ.
ഉരൽ മദ്ദളത്തോട് പറഞ്ഞപോലെയായി ഇതെല്ലാം കണ്ടപ്പോൾ കേട്ടൊ അമ്മ്യാരെ ..
നാട്ടിലെ ഊരകത്തുള്ള മാമനെ എന്റെ പിള്ളേഴ്സ് പറയുക ‘ഉറക്കത്തിലുള്ള മാമൻ’ എന്നാണ്..!
മോൻ ചോദിക്കുന്നത് എന്താണ് ആ സ്ഥലത്തിന് ‘ഉറക്കം’ (URAKAM )എന്ന് പേരിട്ടതെന്ന് ?
മത്താപ്പിന്റെ അൽഭുതം എനിയ്ക്ക് മനസ്സിലാകുന്നുണ്ട് കേട്ടൊ.
ആഹാ! പ്രയാണും അങ്ങനെ കാത്തിരുന്ന് തപം ചെയ്തു വാക്ക് തെളിയിപ്പിച്ചിട്ടുണ്ടല്ലേ? സന്തോഷം.
യൂസുഫ്പായുടെ കിളിക്കൊഞ്ചൽ അസ്സലായി.അഭിനന്ദനങ്ങൾ.
ഓക്കേ കോട്ടയ്ക്കലിന് നന്ദി, ഇനീം വരണേ.
ഒന്നും പറയേണ്ട , സ്മിത. ആ പ്രോഫൈൽ ഫോട്ടൊ കണ്ടാൽ തന്നെ അറിയില്ലേ, എന്താ ഗൌരവം! എന്താ ഒരു ഭംഗി...അല്ലേ? വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം കേട്ടൊ.
ഭാനു അങ്ങനെ പറഞ്ഞതിൽ വലിയ സന്തോഷം.
ചേച്ചിപ്പെണ്ണിനെ കാണാറേയില്ല. കണ്ടപ്പോൾ ആഹ്ലാദം. കുഞ്ഞാവ പറഞ്ഞതൊക്കേം മനസ്സിലായിട്ടുണ്ടാവും, ചേച്ചിപ്പെണ്ണിന്.......
എനിയ്ക്കറിയാം.
അനിലിന് നന്ദി. ബൂലോഗത്തിൽ പോസ്റ്റ് ചെയ്യുന്നതിൽ സന്തോഷം.
കണ്ടശ്ശാങ്കടവ് പാലം കഴിഞ്ഞാല്‍ എന്റെ നാടായി,വാടാനപ്പള്ളി
കുഞ്ഞുങ്ങളുടെ കൊഞ്ചല് ഇഷ്ടപ്പെടുന്നത്കൊണ്ടാവാം, ഈ പോസ്റ്റ് ശരിക്കും ഇഷ്ട്ടായി കേട്ടോ.
നന്നായിരിക്കുന്നു. എല്ലാർക്കുമുണ്ടാവും ഇതുപോലെ ചില വാക്കുകൾ, ഓർമ്മകൾ.
അപ്പോള്‍ തമാശയിലൂടെ ഒരു വലിയ കാര്യം നന്നായി അവതരിപ്പിച്ചു..എല്ലാവരെയും കുറച്ചു നേരത്തേക്ക് ബാല്യത്തിലേക്ക് തിരികെ കൊണ്ട് പോയി..വളരെ നല്ല ഭാഷ..ചിരിപ്പിച്ചു..ചിന്തിപ്പിച്ചു..ആശംസകള്‍..
KANDA SSANKADAVU..
:)
Best wishes
നന്നായിട്ടുണ്ട്
110 k v sub station
ഐ ഐ ഓ കേവീ സെബാസ്റ്റിയൻ എന്ന് വായിച്ചവരും,
all kerala എന്നതിനെ ആള് കേറല്ലേ എന്ന് വായിച്ചവരും ഉണ്ട് പോലും
venus വേണൂസ് ആക്കിയവരും?
കണ്ടാ സങ്കടാവും അടുത്താണ് ട്ടോ.
മലയാലം കുരച്ച് കുരച്ച് പരയാന് അരിയും..അല്ലെ... ഏതായാലും ഞമ്മടെ മോന്റെ കൂടെ ഒരു കുട്ടി പഠിക്കുന്നുണ്ട് അവന്റെ പേര് അവന് ഒരു കൊല്ലമായി നജ്ങ്ങളോട് പറയുന്നു പക്ഷെ ഇതുവരെ ഞമ്മക്ക് മനസ്സിലായിട്ടില്ല അവന് പറയാറ് ."ജദവദനന്" എന്നാ.. അവന് ഈ പേരെടുത്തിട്ടാല് അപ്പൊ ഞങ്ങള്‍/// ഒരു കൂട്ടം സംശയവുമായി.. വരും എന്നെങ്കിലും തിരിച്ചരിയുമായിരിക്കും അല്ലെ.. ഏതായാലും എഴുത്തു ഉഗ്രന്‍..ആശംസകള്‍..
ഗൌരവമില്ലാത്ത ഓര്‍മ്മകള്‍,സ്വന്തം ബാല്യത്തിലേക്ക് കൊണ്ട് പോയീ ട്ടോ... എന്റെ കണ്ടുപിടുത്തമായ ആപ്പ,കവച്ചി തുടങ്ങിയ പദാവലികള്‍ അമ്മ ഇപ്പോഴും പറയാറുണ്ട്...എന്റെ മോള് കുഞ്ഞായിരുന്നപ്പോള്‍ പാടുന്ന ഒരു പാട്ടുണ്ട്, ആരോഗ്യമാവിന്റെ പാതി എന്ന് തുടങ്ങുന്നത്... അത് , ആരോ കിനാവിന്റെ പടി കടന്നെത്തുന്നു എന്നറിയാന്‍ നാളുകള്‍ എടുത്തുവെന്നു മാത്രം...!:):)
കിളിക്കൊഞ്ചലുകൾ കേൾക്കാനും പിന്നത് ഓർമ്മിക്കുവാനും രസം തന്നെയല്ലേ?
മക്കളുടേത് പലതും ഓർമ്മയിൽ സൂക്ഷിക്കുന്നു. കൊച്ചുമോന്റേത് ചിലത് റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. എച്മു പറഞ്ഞപോലെ മലയാളവും ഇംഗ്ലീഷും പഠിക്കുന്ന കൊച്ചു കുട്ടികൾക്ക് ഇംഗ്ലീഷിനോട് ഒരിത്തിരി ആഭിമുഖ്യം കൂടുതലുണ്ട്.
ഒരു തീക്ഷ്ണമായ കഥ പ്രതീക്ഷേത്തി.
പക്ഷെ നിഷ്കലന്കമായ എന്തൊക്കെയോ ഹൃദയത്തില്‍ തെളിയുന്നു. നന്ദി എച്മു, ..
ഓര്‍മയിലേക്ക് ഇത്തിരി കളര്‍ ചിത്രം കാണിപ്പിച്ചതിന്.
നാട്ടിലെത്തുമ്പോള്‍ കണ്ടാ സങ്കടാവും വഴി ഇടയ്ക്കിടെ പോകാറുണ്ട് ..നന്നായി എച്ചുമോ
സത്യത്തില്‍ എന്താ ഈ തുയിച്ചത്തലേ...
കല്ലുവെട്ടാങ്കുഴിയുടെ അക്കരെ ഉള്ളത് ഉള്ളു തുറന്നതിന് ശേഷമാണ്... - അത് തുയിച്ചത്തല ആയി പരിണമിക്കുന്ന സാദ്ധ്യതകള്‍ വെറുതെ ആലോചിച്ചു നോക്കി...
ഞാന്‍ കലയുടെ രചനകള്‍ വായിക്കുമ്പോള്‍ ഉള്ളടക്കത്തിന്റെ മേന്മയെക്കാള്‍ ശ്രദ്ധിക്കാറുള്ളത് ആഖ്യാനത്തിന്റെ സവിശേഷതകളാണ്... ഇവിടെ പരാമര്‍ശിച്ച പ്രമേയത്തിനുപോലും കലയുടെ ആഖ്യാനസവിശേഷതയുടെ മുദ്ര ചാര്‍ത്തിയിരിക്കുന്നു... ആസ്വദിച്ചു... ആ വായനാനുഭവം.
പ്രമേയം : എഴുത്തുകാരിയുടെ വൈയക്തികമായ ഓര്‍മ്മയാണല്ലോ പങ്കു വെച്ചത് . കനപ്പെട്ടതായി ഒന്നും ഇല്ല എന്ന തോന്നലുളവാക്കുമെങ്കിലും വരികള്‍ക്കിടയില്‍ നിന്ന് വീണു കിട്ടുന്നത് അര്‍ത്ഥവത്തായ ജീവിത നിരീക്ഷണങ്ങളാണ്...
പ്രണാമം.
തെണ്ടിമയിസ്രേട്ടിന് ശേഷം "തുയിച്ചത്തലെയും കണ്ടാ സങ്കടാവൂവും……." വയിച്ചപ്പോഴാ ഒരു സമാധാനമായത്.
കിളികൊഞ്ചലിന്റെ ഒരു സുഖമുണ്ട് കഥയ്ക്ക്.എന്റെ മക്കള്‍ ഇങ്ങനെ എത്ര വക്കുകള്‍ മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നോ? ....
.എച്ചുമു... ഒരു രഹസ്യം ചോദിക്കട്ടെ എങ്ങനാ കുട്ടീ ഈ വിധം മനസ്സ് കീഴടക്കാന്‍ പാകത്തില്‍ കഥ എഴുതുന്നത്? :)
മാതൃഭാഷ മറക്കുന്ന മലയാളികള്‍ മലയാലം പറയുന്നത് പോലെയായല്ലോ ഇത്. ഇംഗ്ളീഷും ഫ്രഞ്ചുമെല്ലാം ആ കുട്ടി നന്നായി പറയുന്നുണ്ടാവുമെന്ന് കരുതുന്നു. കണ്ടാ സങ്കടാവൂ ഇതൊക്കെ കേട്ടിട്ടും സങ്കടാവുന്നു. ഹ ഹ ഇഷ്ട്ടപ്പെട്ടു....
നന്നായിട്ടുണ്ട് എച്ചുക്കുട്ടി
ഗൌരവമില്ലാത്ത ഓര്‍മ്മകള്‍ എന്നു പറയുമ്പോഴും ഗൌരവമുള്ള ചിന്തകള്‍ക്ക് വഴി വെയ്ക്കുന്നു....
എഴുത്തും ഓര്‍മ്മകളും ഇഷ്ടപ്പെട്ടു.എന്നാലും കുഞ്ഞിനെക്കൊണ്ട് ചുണ്ടുവിരലുയര്ത്തി ചുണ്ടില്‍ വെപ്പിക്കേണ്ടായിരുന്നു... ഹ.. ഹ..
നന്നായി പറഞ്ഞു.
ചേച്ചീ എനിക്കൊരുപാട് ഇഷ്ടായി .
എനിക്കും പെട്ടെന്ന് ഓര്‍മ്മ വനത് എം.അഷറഫ് പറഞ്ഞത് തന്നെ
നന്നായെഴുതി..
പുതുതലമുറയുടെ രക്ഷിതാക്കള്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്..
ഇഷ്ടായി ഈ എഴുത്ത്.
നര്‍മ്മവും കാര്യവും.
ഗൌരവം ഉള്ള തൂലികയില്‍ നിന്നും നര്‍മത്തിന്റെ കൊച്ചു നുറുങ്ങു..അതും വഴങ്ങും എന്ന് ഇതിനു മുമ്പും വായിച്ചു അറിഞ്ഞിട്ടുണ്ട്...
വലിയ മനസുകളെപ്പോലെ തന്നെ കുഞ്ഞു മനസ്സുകളെയും അപഗ്രഥികാനുള്ള കഴിവ് ഒരു പോലെ...
വേളൂര്‍ കൃഷ്ണനന് കുട്ടിയുടെ ഒരു കഥയില്‍, വന മഹോത്സവം ആഘോഷിക്കാന്‍ വന്ന ഇംഗ്ലീഷ് വി ജ്ഞാപനം വില്ലജ് ഓഫീസര്‍ വാണ മഹോല്‍സവം ആ ക്കിയതും അങ്ങനെ അവിടെ വെടിക്കെട്ട് നടത്തിയതും ഓര്മ വന്നു...രസകരം എച്മു..
യച്ചുമുവിന്റെ വേറിട്ട ശൈലി അല്ലെ?!:)
ഇതും ഇഷ്ടമായി..!
എങ്കിലും, ഏതുനിമിഷവും വെടിക്കാന്‍ പോകുന്ന ബോംബു വച്ചിരിക്കുന്ന പോലെ, സമൂഹത്തിലെ അനീതികള്‍ വെളിപ്പെടുത്തുന്ന, ആ ശൈലിയുടെ മാസ്മരികതയാണ് കൂടുതല്‍ എനിക്കിഷ്ടം!!:)
ഇതിലും യച്ചുമുവിന്റേതായ എന്തോ ചിലതൊക്കെയുണ്ട്...
ഇന്റര്നെറ്റിനകത്തിരിക്കുന്ന 'യച്ചുമു' കേരളത്തിലെ റോഡിലൂടെ, സാധാരണ മനുഷ്യരെപ്പോലെ സഞ്ചരിച്ചു എന്നൊക്കെ ഓര്ക്കമ്പം ഒരു കോരിത്തരിപ്പ്!!!:)
കുഞ്ഞുഭാഷയുടെ രസം മുഴുവനും കിട്ടി ബോധിച്ചു. കമെന്റുകളിലൂടെ കടന്നു പോയപ്പോൾ ഒത്തിരിപ്പേരെ അവരുടെ കുട്ടിക്കാലത്തേയും അവരുടെ കുട്ടികളുടെ കാലത്തേയും കുഞ്ഞുഭാഷകൾ ഓർമിപ്പിക്കാൻ ഈ കുറിപ്പ് സഹായിച്ചതായി തോന്നി. ഇനി വേറെന്തു വേണം? കൂടെ, പാട്ടായപാട്ടൊക്കെ കുഞ്ഞിന്റെ ചെവിയിൽ മൂളി, പരിഭവപരാതിക്കഥകളൊക്കെ കുഞ്ഞിനോട് പങ്കു വെച്ച് ഏകാന്തക്കുട്ടിയായിരുന്ന ഒരമ്മയും വരികളിലൂടെ തെളിയുന്നപോലെ.
കുഞ്ഞിളംചുണ്ടില്‍ നിന്ന് അടര്‍ന്നു വീഴുന്ന മണിമുത്തുകള്‍ തിരിച്ചറിയാനാവുമോ ആര്‍ക്കെങ്കിലും.
കിടിലന്‍.. ബൂലോകത്തെ ഏകാന്തകുട്ടിയുടെ ഈ ഗവേഷണം !
സങ്കടാവൂ.. സങ്കടാവൂ.. :)
ചെറിയ കാര്യം വരെ ഇത്ര നന്നനായി അവതരിപ്പിക്കാനുള്ള എച്ചുവിന്റെ കഴിവ് അതാണ് പ്രശംസാ പാത്രമാകുന്നത്
എന്റെ ഉറക്കെയുള്ള പാട്ട് കേട്ട്, അയലത്തെ ആന്റി ഭാര്യയോടു ചോദിച്ചു ഞാന്‍ സംഗീതം പഠിച്ചവനാണോ എന്ന്, ലതിനു ലവളുടെ മറുപടി അറിയണോ ' പിന്നെ, ചേട്ടന് മ്യൂസിക്കില്‍ ബ്ലാക്ക് ബെല്‍റ്റാ !!!!'
എക്കാലത്തും എല്ലാവരും നുണയുന്ന ഒരു കണ്ണീർ മിഠായിയാണ് അത്."
Great, as usual
....ഈ ‘ഓർമ്മക്കുറിപ്പ്’ വായിച്ച്, ഉടൻ തന്നെ ഫോണിൽക്കൂടി എന്റെ അമ്മയെ വിളിച്ചുചോദിച്ചു ‘ഞാൻ കുഞ്ഞായിരുന്നപ്പോൾ പറഞ്ഞ ഏതെങ്കിലും വാക്കുകൾ അറിയിക്കാൻ’. ഇരുപത്തിനാലു മണിക്കൂറായിട്ടും അമ്മ ഇപ്പോഴും ഓർത്തുകൊണ്ടിരിക്കുകയാണ്. ഞാനും ശ്രമിച്ചിട്ട് ഒന്നും ഓർമ്മയിലില്ല. എങ്ങനെയോർമ്മ വരും? എനിക്കിപ്പോൾ അറുപതു വയസ്സായില്ലേ? പിന്നെ എൻപത്തിമൂന്നിലെത്തിയ അമ്മ മറക്കാതിരിക്കുമോ? ...ശേഷം എന്റെ ഇളയമകളോട്, അവളുടെ കൊച്ചുന്നാളിലെ വല്ല വാക്കുകളേയുംപറ്റി വിശദമായി ചോദിച്ചു. അതു കേട്ടിട്ടാവണം, അവളുടെ മകൻ ‘ആദിത്യ’ (എന്റെ ചെറുമകൻ) ഫോണിൽക്കൂടി ചോദിക്കുന്നു “ചാച്ചാ, ഏതു ചേച്ചിയാ ചാച്ചായെ പേടിപ്പിക്കുന്നെ...?” എന്താ കഷ്ടം!!? പാമ്പമ്മ്യാരുടെ വാക്കുകളേ എനിക്ക് ചോദിക്കാനുള്ളൂ...”ഉനക്ക് മതിവരലയാ, എന്നെ ഇപ്പടി അലയവിടറയേ....?
കൊള്ളാം. എച്ചുമെ.. ഇംഗ്ലീഷില്‍ മലയാളിവല്ക്കരിയ്ക്കുമ്പോഴുള്ള ഒരു പ്രശ്നം ഇതാണ്. കുട്ടികളുടെ ഭാഷ അതു വശത്താക്കാന്‍ പെറ്റമ്മയ്ക്കല്ലാതെ ആര്‍ക്കാണ് കഴിയുക
തന്നെ, തന്നെ. ജയൻ. ഓർക്കാൻ രസം തന്നെ അല്ലേ? വായിച്ചതിൽ സന്തോഷം.
അബ്ദുൽ ഖാദർജിയുടെ അഭിനന്ദനത്തിൽ ആഹ്ലാദമുണ്ട്.
സേതുവിന് ഇഷ്ടപ്പെട്ടു,ഈ നർമ്മം അല്ലേ?
ഷിബുവിനും ഖാദുവിനും നന്ദി.
അതൊരു പുതിയ വാക്കാണല്ലോ, മുരളീഭായ്, ഉറക്കം എന്ന ഊരകം.വായിച്ചതിൽ സന്തോഷം.
മണിലാലിന് നന്ദി.
ദേ, കണ്ണൂരാൻ വന്നിരിയ്ക്കുന്നു! സന്തോഷം കേട്ടൊ. വല്ലപ്പോഴുമൊക്കെ വരിക.
എഴുത്തുകാരി ചേച്ചി വന്നതിൽ സന്തോഷം.
ഷാനവാസ് ജി,
ദ് മാൻ റ്റു വാക് വിത്,
അരുൺ ഭാസ്ക്കരൻ എല്ലാവർക്കും ഒത്തിരി നന്ദി.
രസായിട്ടുണ്ട്, ഫോൺ പല ഫ്റ്റന്റ് പോലത്തെ ചില പ്രയോഗങ്ങൾ രസിച്ചു.
"ഒരു ദിവസം പൊടുന്നനെ കുഞ്ഞ് ചോദിച്ചു.
“എന്റ്റാ ഈ തുയിച്ചത്തലെ ?“
ഇത് വായിച്ചപ്പോ ഞാന്‍ എന്റെ ഒന്നര മാസം പ്രായം ഉള്ള കുഞ്ഞിന്റെ മുഖത്തേക്കൊന്നു നോക്കി പോയി ,കാരണം ഞാനും അവന് പാട്ട്പാടികൊടുക്കാറണ്ട്. നാളെ അവന്എന്നോട് എന്താ ഇതുപോലെ ചോദിക്കുക ??? എന്ന് ഞാന്‍ ഒരു വേള ചിന്തിച്ചു പോയി
ഇങ്ങനെ ഒക്കെ നമ്മള് ആണ് നമ്മടെ മാറ്റി എടുക്കുന്നത് നല്ല അവതരണം
ഞാനായിട്ട് എന്റെ കൊച്ചിന്റെ തലയില്‍ മലയാളം കെട്ടിയേല്പിക്കാന് പോണില്ല. അവന് ഭാഷ പഠിക്കാനുള്ള ഉപകരണങ്ങള്‍ അവന്റെ കണ്‍വെട്ടത്തു വയ്ക്കും. അവന് താല്പര്യമുണ്ടെങ്കില് പഠിക്കാം - വേണ്ടെന്നുവച്ചാലും വിരോധമില്ല. അവന് ഒരു പക്ഷേ 'കണ്ടാ സങ്കടാവൂ'ല്ല.
സ്വതേ തമാശ പറയുന്ന ആളല്ലല്ലേ. സഹജമായ ഒഴുക്ക് അനുഭവപ്പെട്ടില്ല. എന്നാലെന്താ, തമാശയല്ലേ - ചിരിച്ചു.
വിധു ചോപ്രാ അങ്ങനെയാവും ഭാഷകൾ സമ്പന്നമാകുന്നത് അല്ലേ?
രാംജിയുടെ വീടിനടുത്താണ് കണ്ടാസ്സങ്കടാവൂ....?
ഉമ്മു അമ്മാർ അഭിനന്ദനത്തിനു നന്ദി.ആ ജദവദനൻ കുട്ടീടെ പേരു എനിയ്ക്കും കിട്ടുന്നില്ല കേട്ടൊ.
കുഞ്ഞൂസ്സിനെ കണ്ടിട്ട് കുറെക്കാലമായല്ലോ ആരോഗ്യമാവ് എനിയ്ക്ക് വലിയ ഇഷ്ടമായി. മോൾക്കും അതു പങ്കുവെച്ച അമ്മയ്ക്കും നന്ദി.
ഗീത വന്നതിൽ സന്തോഷം.
നല്ല വാക്കുകൾക്ക് നന്ദി, ഇസ്മയിൽ.
സിദ്ദീക് വന്നു വായിച്ചതിൽ സന്തോഷം.
പ്രദീപിനു നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി, കുഴിയ്ക്കക്കരെ എന്ന് കുഞ്ഞു പറഞ്ഞപ്പോഴല്ലേ തുയിച്ചത്തലേ വന്നത്?
മാണിക്യം ചേച്ചി വായിച്ചതിലും ഇങ്ങനെ അഭിനന്ദിയ്ക്കുന്നതിലും വലിയ സന്തോഷം. ഇനിയും വായിയ്ക്കുമല്ലോ.
മൊഹിയ്ക്ക് ഇഷ്ടപ്പെട്ടുവല്ലോ.
സപ്ന വന്നല്ലോ. നന്ദി കേട്ടൊ.
അയ്യോ! മനോജേ കുഞ്ഞു സഹിയ്ക്കാൻ പറ്റാതെ ചെയ്തു പോയതല്ലേ? അമ്മ വർത്തമാനം പറയുന്നതിനുമില്ലേ ഒരതിരൊക്കെ..
vettathan വന്നതിൽ സന്തോഷം, ഇനിയും വരുമല്ലോ.
നേനക്കുട്ടീ എത്ര കാലമായി കണ്ടിട്ട്? വലിയ കുട്ടിയെപ്പോലെയുള്ള ഫോട്ടൊ ഒക്കെയായി. വന്നതിൽ സന്തോഷം കേട്ടോ.
അരീക്കോടൻ,
ഇലഞ്ഞിപ്പൂക്കൾ,
മൻസൂർ എല്ലാവർക്കും നന്ദി.
എന്റെ ലോകം എഴുതിയ നല്ല വാക്കുകൾക്ക് നന്ദി. ഇനിയും നല്ല വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടാകട്ടെ.
നന്നായിരിക്കുന്നു ചേച്ചി.
നന്ദി, ഈ നന്ദി എന്തിനാണ് എന്ന് മനസിലായി എന്ന് കരുതുന്നു.
ആത്മയുടെ നല്ല വാക്കുകൾക്ക് നന്ദി.വായിച്ചിട്ട് എനിയ്ക്ക് നല്ല സന്തോഷമുണ്ടായി കേട്ടോ. ഒരു പശുക്കുട്ടി ബസ്സിൽ കയറി പോവുന്നത് എങ്ങനെയിരിയ്ക്കും എന്നാലോചിച്ചിട്ട് മിടുക്കത്തി...
ശ്രീനാഥൻ മാഷു പറഞ്ഞത് കറക്റ്റ്. പോസ്റ്റ് വായിച്ച് എല്ലാവരും വാവകളാവുന്നതും വാവപ്പേച്ച് ഒഴുകി വരുന്നതും കാണുമ്പോൾ ഒരു വലിയ വാവ സന്തോഷം..
കേരള ദാസനുണ്ണിയ്ക്കും ബഷീറിനും മൈഡ്രീംസിനും നന്ദി.
അമ്മച്ചിയേ! ബ്ലാക് ബെൽറ്റുള്ള ചേട്ടനാന്നോ? ബിജിത് ഒരു പാവം വാവ ആണെന്നായിരുന്നു എന്റെ വിചാരം. മ്യൂസിക്കിലായാലെന്താ സംഗതി ബ്ലാക്ബെൽറ്റല്ലേ? വന്നതിൽ സന്തോഷം കേട്ടൊ, ബിജിത്.
അജിതിന് നന്ദി . ഇനിം വരണേ.
ഈ പോസ്റ്റ് അത്രയ്ക്കങ്ങോട്ട് ഭംഗിയായില്ല അല്ലേ? അതാണല്ലേ പാവം വി ഏ ഇങ്ങനെ ദയനീയമായി അലയ വിടറയേ എന്ന് തമിഴിൽ പരിഭവിയ്ക്കുന്നത്....എന്നാലും ആ കുഞ്ഞുമോനെ എനിക്കിഷ്ടപ്പെട്ടു..ചാച്ചനെ ആരോ പേടിപ്പിയ്ക്കുന്നുണ്ടന്ന് അവന് മനസ്സിലായി...മിടുക്കൻ.
കുസുമത്തിന് നന്ദി.
കുമാര ഗുരു രസായിട്ടുണ്ട് എന്നെഴുതീരിയ്ക്കുന്നു. സന്തോഷമായി...
നന്ദിനി ഇനി എന്തെല്ലാം ചിന്തിയ്ക്കാനുണ്ട്! ഒന്നരമാസക്കാരൻ വളർന്നു വലുതാകട്ടെ.. കാണാൻ പോകുന്നത് പറഞ്ഞറിയേണ്ടതല്ലല്ലോ.
കൊമ്പൻ വന്നതിൽ സന്തോഷം.
തമാശ നദിയ്ക്ക് ഈട് വെപ്പിയ്ക്കാനുള്ള കഴിവില്ല, കൊച്ചുകൊച്ചീച്ചി. എന്നാലും പോട്ടെന്ന് കരുതി ഒന്ന് എഴുതി നോക്കിയതാണ്. എന്നിട്ടും തമാശയെന്ന് കരുതി ചിരിച്ചതിൽ സന്തോഷം.
പ്രദീപ് വന്നതിൽ സന്തോഷം. നന്ദിയ്ക്കും നന്ദി.
എല്ലാവരേയും വാവകളായി കണ്ടതിലും വാവപ്പേച്ച് കേൾക്കാനായതിലും വലിയ സന്തോഷം. എഴുത്ത് അത്ര മെച്ചമായില്ലെങ്കിലും ഈ വാവ സാന്നിധ്യങ്ങളിൽ ഞാൻ ഏറെ ആഹ്ലാദിയ്ക്കുന്നു..... എല്ലാവർക്കും നന്ദി. ഇനിയും വരുമല്ലോ..
എച്ചുമുക്കുട്ടീ...വലിയ ഒരു നമസ്കാരം..ഇതിലെതോ ഒരു കമന്റിൽ എഴുതിയിരിക്കുന്നത്പോലെ എന്ത് എഴുതി എന്നല്ലാ എങ്ങനെ എഴുതീ എന്നതിനാണു പ്രസക്തി.ഇവിടെ കഥാകാരി നമ്മളെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി...അല്ലല്ലാ ബാല്യം നമ്മളെ അങ്ങോട്ട് കൊണ്ട് പോയി...എനിക്ക് മക്കളില്ലെങ്കിലും എന്റെ സഹോദരങ്ങളുടെ മക്കൾ പറഞ്ഞതും,അതുകേട്ട് പൊട്ടിച്ചിരിച്ചതുമായ ഒരു പാട് വാക്കുകൾ എന്റെ ചിന്തയിലൂടെ കടന്ന് പോയി...ഒരു നർത്തകനു എല്ലാ രസങ്ങളും( നവ രസങ്ങളും) അറിഞ്ഞിരിക്കണം എന്ന്പറയുന്നത് പോലെയാണ്. ഒരു എഴുത്ത് കാരൻ എല്ലാ ഭാവങ്ങളൂം ഉഌഇലുണ്ടാകണമെന്നുള്ളതും..ഇവിടെ ഹാസ്യം നന്നായി കൈകാര്യം ചെയ്തിരിക്കുന്നൂ എച്ചുമൂ...അനുഗ്രഹീതയായ ഈ എഴുത്തുകാരിക്ക് എല്ലാ ഭാവുകങ്ങളും.....
ആദ്യമായാണ് എച്ചുമുവിന്റെ സാമ്രാജ്യത്തില്‍ കാല് കുത്തുന്നത് ..
വന്നത് വെറുതെയായില്ല...
നല്ലൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി അറിയിക്കുന്നു ..
ആശംസകള്‍!
കുഞ്ഞു പിറന്ന ദിവസം മുതൽ കോപത്തിന്റെയും പുച്ഛത്തിന്റേയും അസഹ്യതയുടേയും പരിഹാസത്തിന്റേയും യാതൊരു സ്റ്റോപ് സിഗ്നലും കാണിയ്ക്കാതെ, അമ്മയുടെ സംഗീതം കേൾക്കാൻ ഈ മഹാ പ്രപഞ്ചത്തിൽ ഒരാളുണ്ടായി എന്ന പരമ സത്യം.
കുഞ്ഞു പിറന്ന ദിവസം മുതൽ കോപത്തിന്റെയും പുച്ഛത്തിന്റേയും അസഹ്യതയുടേയും പരിഹാസത്തിന്റേയും യാതൊരു സ്റ്റോപ് സിഗ്നലും കാണിയ്ക്കാതെ, അമ്മയുടെ സംഗീതം കേൾക്കാൻ ഈ മഹാ പ്രപഞ്ചത്തിൽ ഒരാളുണ്ടായി എന്ന പരമ സത്യം.
മനോഹരായിട്ടുണ്ടു.............(എന്റെ പുതിയ കവിത വായിക്കണെ!)
എത്താന്‍ വൈകി ... ക്ഷമിക്കുക
എച്ചുവോട് ഉലകത്തില്‍ വരുമ്പോള്‍ വേറിട്ട എന്തെങ്കിലും പ്രതീക്ഷിച്ചിരിക്കും ....
ഇത്തവണ വായിക്കാന്‍ കിട്ടിയത് ഏറെ രസകരം ... വായിക്കുമ്പോള്‍ തന്നെ എനിക്ക് അടുത്തറിയാവുന്ന ചില കുട്ടി കഥാപാത്രങ്ങള്‍ മുന്നിലെത്തി ....
അതില്‍ ചിലര്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടാ സങ്കടാവു ......
ആശംസകള്‍ പ്രിയ എഴുത്തുകാരി
This is what we called "ecchummu effect"
കല ചേച്ചി എന്തെഴുതുന്നു എന്നല്ല.. എങ്ങനെയെഴുതുന്നു എന്ന കാര്യത്തിലാണ് എന്റെ അത്ഭുതം.. അത് നോക്കി പഠിക്കാറുണ്ട് ഞാനും.. ഇതും വായിച്ചു ഞാന്‍ അത്ഭുതം കൂറുന്നു..
ജീവിതത്തിലെ കൊച്ചു കൊച്ചു രസങ്ങളെ, ഓര്‍മ്മകളെ ഇങ്ങനെ ആയാസമന്യേ വാക്കുകളില്‍ പകര്‍ത്താന്‍ കഴിയുന്നത് വലിയ കാര്യമാണ്.. ആശംസകള്‍ !!!
സ്നേഹത്തോടെ
അനിയന്
ചൂണ്ടു വിരല്‍ വട്ടം ചുറ്റുന്നവര്‍ ഓര്‍ക്കുക മറ്റാര്‍ക്കും തര്‍ജ്ജിമ ചെയ്യനാത്തതാണ് ആ ഭാഷ. മാതാവിന്റെ പൊക്കിള്‍കൊടി ബന്ധം. മൂന്നര വയസുള്ള എന്റെ മോന് പറയുന്ന് പലതും ഇതുപോലെ അവന്റേതു മത്രമായ ഭാഷയണ്. അത്തരം ഓര്മ്മക്ലിലേക്ക് എല്ലവരേയും കൂട്ടികൊണ്ടു പോയ എച്ച്മുവിനു നന്ദി.
ഭാഷയെ താലോലിക്കുന്ന കുഞ്ഞുങ്ങൾ..
കുഞ്ഞു കുഞ്ഞു കാര്യങ്ങളുടെ വലിയ എഴുത്തുകള്‍.. മനോഹരം..
വരാന്‍ വൈകി. ഒരു യാത്രയിലായിരുന്നു.
വന്നതേ ആദ്യം നോക്കിയത് തുയിച്ചത്തലേ തന്നെ .നന്നായി രസിച്ചു.
മാത്രമല്ല ചില കിളി പ്പേച്ചുകള്‍ ഓര്‍മ്മയില്‍ ഉണരുകയും ചെയ്തു.
'കൊക്കത്തി നാവര് മുയ്യേത്ത് .'എന്ത് പാട്ടിന്റെ വരികളെന്നു കണ്ടെത്താന്‍ കുറെ പണിപ്പെട്ടു.
ഒടുവിലാണ് മനസ്സിലായത്.സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു എന്നാണെന്ന്
ഹ ഹ രസകരമായി എഴുതി. ഞാന്‍ മുന്‍പ് വായിച്ച എച്മുവിന്റെ പോസ്റ്റ്കളില്‍ കണ്ട സങ്കടം കൊണ്ട് മുഖം കഴുകാനായി ഒരു വലിയ കുംബിളുമായാണ് വന്നത്. പക്ഷെ ഒന്നാം തരാം ബര്ഫിയാണ് കിട്ടിയത്.
എപ്പൊഴും ഗൌരവം മാത്രം പോരല്ലോ .നന്നായിരിക്കുന്നു എല്ലാവരെയും ഓരോരോ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടുപോകാന് കഴിഞ്ഞല്ലോ സ്നേഹപൂര്‍വ്വം
വീണ്ടും എച്മു, ഒരു അമ്മയും കുഞ്ഞും അതിന്റെ ഓര്‍മകളും ആണെങ്കിലും. . . തമാശക്കൊപം പുതു തലമുറയുടെ ഭാഷയോടുള്ള ഒരു സ്വരചേര്‍ച്ചയില്ലായ്മ വരച്ചിട്ടുണ്ട് എന്ന് തോനുന്നു. . .
ചില കണ്ടെത്തലുകള്‍ അസാധ്യം തന്നെ
പ്രണാമം. .
നന്നായി ഇഷ്ടപ്പെട്ടു.. :-)
എന്റെ മോള് വെള്ളം എന്നതിന് മയ്യം എന്നേ പറയൂ .
പക്ഷെ നമ്മുടെ അഭിനവ അവതാരകര്‍ പറയുന്ന മലയാലഭാഷ കുറെ കൂടുന്നു അല്ലെ?
കല്ലില്‍ നിന്ന് ശില്പി കവിത വിരിയിക്കുന്നത് പോലെ വാക്കുകളില്‍ നിന്ന് എച്മു കവിത വിരിയിച്ചു :)
ഉന്റി (മുന്തിരി )പടര് (പൌഡര്‍ )തെറ്റപ്പെട്ടി(തേപ്പ് പെട്ടി )യേശം (രസം)
കോശ(കൊലശ്ശേരി മേസ്ഥിരിമാരുടെ ഉപകരണം )
ഓഹോന് ലാലിന് (മോഹന്‍ ലാല്‍ )
ഹലോ ഹോണ്‍ നമ്പര്‍ (ഹലോ റൊങ്ങ് നമ്പര്‍ )
ഇങ്ങനെ കുട്ടി ഡിക്ഷ്ണറിയില് വാക്കുകള്‍ ഒരുപാടുണ്ട് ...:)
എനിയ്ക്ക് ഇതത്ര ഇഷ്ടമായില്ലെന്ന് തുറന്നെഴുതണമെന്നുണ്ട്, കല മേം ... ഞാൻ ഒരു പാട് പ്രതീക്ഷിച്ചതു കൊണ്ടാകാം.
രസകരായിരിയ്ക്കുന്നൂ ട്ടൊ..
ഒറ്റപ്പാലം “OTTA PALAM " ആയ സംഭവം ഓര്‍ത്തു പോയി..
ആശംസകള്‍...!
ഞങ്ങളുടെ മണിക്കുട്ടിക്ക്(ദിവ്യയുടെ മകള്‍) പാറ്റ കോക്രാന്‍ ആണ്”, നാട്ടില്‍ പാറ്റയെ കൂറാന്‍ എന്നാ പറയുക, ആരോ പേടിപ്പിക്കാനായി കൊക്ക്രോച്ച് എന്നും പറഞ്ഞ് കൊടുത്തു, അവള് അതു മിക്സ് ആക്കി കോക്ക്രാന് ആക്കി, കുട്ടികളുടെ ഡിക്ഷണറികള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലല്ലോ..കണ്ടാ സങ്കടാവുന്ന നാടിനു തൊട്ടരികില്‍ നിന്നും ...സന്തോഷപൂര്‍വ്വം..
തൊണ്ട കീറി പാടുമായിരുന്നു ഞാന്‍... ആരാരോ.. ഓമന തിങ്കള്‍... അങ്ങനെ ഒരു ദിവസം മോന് പറഞ്ഞു... അമ്മ ഇനി പാടിയാല്‍ ഞാന്‍ ഉറങ്ങില്ല...
നന്നായിരിക്കുന്നു എച്ച്മുകുട്ടി.. ആശംസകള്‍
നന്നായി.....:)
orupaadu ishttamaayi ee ''thuyichathale..'' :)
orupaadu ishttamaayi ee ''thuyichathale..'' :)
:) കുട്ടിസംസാരത്തെ കുറിച്ചു പറയാൻ നിന്നാൽ കുറേ കുറേ ചിരിക്കാം, നിഷ്കളങ്ക ചിരി കാണാം
നല്ല ഓര്‍മ്മകള്‍
കുറിപ്പ് ആസ്വദിച്ചൂ..!
നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍
എച്ച്മുക്കുട്ടിയെ അവിടെയും ഇവിടെയുമൊക്കെയായി വായിക്കാറുണ്ട്...............അടുത്ത കാലത്ത് മാധ്യമ ത്തിലും കണ്ടു ..ആഎച്മു ആണ് ഈ എച്മു എന്ന് ലഡു പൊട്ടാന്‍ വൈകി..........രചന ഇഷ്ടായി എങ്കിലും ,ഇത് വരെ വായിച്ചതിന്റെ അടുത്തെങ്ങും എത്തിയില്ല ...ഇനിയും വരട്ടെ നല്ല രചനകള്‍ എന്ന ആശംസകളോടെ .........
കുറേ രസമുള്ള കുഞ്ഞുവാക്കുകള്‍ ..കൊള്ളാം എച്ച്മുക്കുട്ടീ..
കണ്ടാ സങ്കടാവൂന്നു,ഇത് ഞാന്‍ അമ്മേനെ വായിച്ചു കേള്‍പ്പിച്ചിരുന്നു. കക്ഷി പിന്നെ ഞാന്‍ ചെറുതിലെ പറഞ്ഞിരുന്ന പൊട്ടത്തരങ്ങള്‍ നിരത്താന്‍ തുടങ്ങി.ഒരു പാട് ചിരിച്ചു. നന്ദി :) ആശംസകളോടെ.......
നന്നായി കേട്ടോ. ഒന്ന് മാറി എഴുതി അല്ലെ. അതിലും പുതുമ ഉണ്ട്. ആശംസകള്‍.
ബൂലോകം അടക്കി വാഴും ''അമ്മ തുയിച്ചതലൈച്ചി......തകർത്തൂട്ടോ.
ഗംഭീരം ഗംഭീരം അതിഗംഭീരം.
ഒരു മിണ്ടാപ്രാണിയുടെ നിസ്സാഹായവസ്ഥ പലയിടത്തും വളരെ സരസമായി പറഞ്ഞു.
അഭിനന്ദനങ്ങൾ
ആ പേര് വായിച്ചത് കലക്കിയല്ലോ.
കണ്ടശ്ശാങ്കടവ് ഉള്ള രണ്ടു മൂന്നു സുഹൃത്തുക്കള്‍ എനിയ്ക്കുമുണ്ട്... അവരോട് ചോദിച്ചു നോക്കാം, കണ്ടാല്‍ സങ്കടാവുന്ന എന്തേലും അവിടുണ്ടോ എന്ന്...
എച്ചുമോ ..പോസ്റ്റ് ഇഷ്ട്ടായി ..ശെരിക്കും പറഞ്ഞാല്‍ കുട്ടികളെ ,അവരുടെ കൊഞ്ചലുകള്‍ ,സംസാരം നോക്കിയിരിക്കുമ്പോള്കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആണല്ലേ ...
ഞാനും മുളകിനെ ..മുകള്‍ എന്നാ പറഞ്ഞിരുന്നത് .
vayichu thudangiyappol ithra rasakaramanennu karuthiyilla.... aashamsakal............
ചന്തുവേട്ടൻ വായിച്ച് അഭിനന്ദിച്ചതിൽ സന്തോഷമുണ്ട് കേട്ടൊ.
മിന്നാമിന്നിയ്ക്ക് സ്വാഗതം. ഇനീം മുടൺഗാതെ വന്നു മിന്നണേ.
നൂറാ ആദ്യമാണല്ലേ വരുന്നത്? ഇനീം വരണം.
അരുണിനു നന്ദി.
വേണുഗോപാൽജി വന്നതിൽ സന്തോഷം.
സന്ദീപേ, നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
ശിവാനന്ദ് ജി,
വിഡ്ഡിമാൻ,
ജെഫു ജെയിലാഫ് എല്ലാവർക്കും നന്ദി.
ആഹാ! ലീല ടീച്ചർ എഴുതിയ കുഞ്ഞു വാക്ക് ഒത്തിരി ഇഷ്ടമായി.
ആരിഫ് ബർഫി കഴിച്ചു സന്തോഷിച്ചല്ലോ, അല്ലേ?
കോണത്താൻ,
സിവിൽ എൻജിനീയർ,
കണ്ണൻ,
കാഴ്ചക്കാരൻ എല്ലാവർക്കും നന്ദി, ഇനിയും വന്ന് വായിയ്ക്കുമല്ലോ.
രമേശിന്റെ നല്ല വാക്കുകൾക്കും കുട്ടി ഡിക് ഷണറിയ്ക്കും ഒത്തിരി നന്ദി.
ബിജുവിനു ഇഷ്റ്റമായില്ല അല്ലേ? ഇനിയും നന്നായി എഴുതാൻ പരിശ്രമിയ്ക്കാം.
ഓട്ടപ്പാലം അല്ലേ വർഷിണി? അതെനിയ്ക്കു അറിയാമായിരുന്നു.
ഗൌരിനാഥനെ കണ്ടതിൽ സന്തോഷം. കോക്രാനെ എനിയ്ക്കും ഇഷ്ടമായി.
ആഹാ! കല്യാണിയും എന്നെപ്പോലെ പാടും അല്ലേ? സന്തോഷം, കൂട്ടുണ്ടല്ലോ.
ദേ, സി ബി ഐ വന്നിരിയ്ക്കുന്നു. വളരെക്കാലമായി കണ്ടിട്ട്....വന്നതിൽ വലിയ സന്തോഷം.
ജാസ്മിക്കുട്ടി എന്നെ മറന്നുവെന്നാ കരുതിയത്, വന്നതിൽ ആഹ്ലാദം.
ഹാഷിം,
നിശാസുരഭി,
കൈതപ്പുഴ
എല്ലാവർക്കും നന്ദി.
എനിക്കീ എച്മുവോട് ഉലകം നല്ല ഇഷ്ടായി...ഒരു നല്ല കഥ പോലെ മനോഹരമായ വരികളില്‍ ഒരുക്കി നിര്‍ത്തിയ അനുഭവക്കുറിപ്പ് ഒത്തിരി നന്നായി...[വരാന്‍ ഇത്തരി വൈകി അല്ലെ? ]
ഇസ്മയിൽ വന്നതിൽ സന്തോഷം. ഇനിയും വരിക.
ഷീബ,
മനു അഥവാ മാനസി,
മിനി,
ഉഷശ്രീ,
ശ്രീ,
സിയാ,
ജയരാജ്,
അനശ്വര എല്ലാവർക്കും നന്ദി.
എന്റെ എല്ലാ കൂട്ടുകാരും ഇനിയും വന്ന് വായിയ്ക്കുമെന്ന് പ്രതീക്ഷിച്ച് ഒത്തിരി നന്ദിയോടെയും സ്നേഹത്തോടെയും.....
മലയാളം കൊരച്ച് പറയും, കൊരച്ച് കൊരച്ച് എഴുതും..
നിഷ്ക്കളങ്കമായി കുറെ ആസ്വദിച്ച് ചിരിച്ചു. പക്ഷെ അപ്പോഴും എനിക്ക് മനസ്സിലായില്ല. എന്താ 'തുയിച്ചത്തലേ' ? കുട്ടികളുടെ കൊഞ്ചലും നാടൻ ഭാഷയും ഒക്കെ ഇഷ്ടാ പക്ഷെ അത് ഓടുന്നില്ല. ആശംസകൾ.
എന്റെ പെങ്ങള് എന്നെക്കാള്‍ പത്തു വയസിനു ഇളപ്പമാണ്. അന്ന് കൊടുങ്ങല്ലൂര്‍ അമ്പലത്തിനു ചുറ്റുമാണ് ടൌണ്‍ ഉണ്ടായിരുന്നത് , അത് കൊണ്ട് തന്നെ അങ്ങോട്ട് പോകുന്നതിനു കാവില്‍ പോകുക എന്നാണ് പറയാറ്- ഇവള്‍ക്ക് ആണെങ്ങില്‍ കാവ് എന്ന് വരില്ല - ക എന്നതിന് ചാ ആണ് ഉപയോഗിക്കുന്നേ - ചാവില്‍ പോകുക - എന്നെ പറയു - കൊറേ വലുതായപോഴും ഇവള് ഈ ശീലം മാറ്റാനും തയാറായില്ല - ഒരു ദിവസം ചിറ്റ ( ഇളയമ്മ ) ഇത് കേട്ടു ദേഷ്യപെട്ടു ചോദിച്ചു - എടി അജന്തേ നിനക്ക് കാവ് എന്ന് പറഞ്ഞാല്‍ എന്താ ? ഉടന്‍ മറുപടി വന്നു - ചി റ്റെ- എനിക്ക് കാവ് കാവ് ന്നു പറയാന്‍ അറിയില്ല - ചാവ് എന്നെ വരൂ ... ഞാന്‍ എന്ത് ചെയ്യാനാ ....
ചേച്ചിയുടെ 2000 മോഡൽ ഇടയ്ക്കിടെ പാടുമായിരുന്നു:
"ആപ്പ്ട് ചീച്ചാ കൊങ്ങന്റെ മാച്ചീ കുങ്ങനെ ചീയാണൂ!"
ഇതെന്തു പാട്ട്! ആർക്കും മനസ്സിലായില്ല. ട്യൂണ്‍ മാത്രം എവിടെയോ എപ്പോഴോ കേട്ടു മറന്നതു പോലെ ഒരു തോന്നൽ. ഒടുവിൽ ഒരു ദിവസം അമ്മാവൻ അത് കണ്ടു പിടിച്ചു.
"ആ പെണ്ണു ചിരിച്ചാൽ കുഞ്ഞന്റെ മനസ്സിൽ കുനുകുനെ ചിരിയാണ്" എന്നായിരുന്നു ആശാൻ ഉദ്ദേശിച്ചത്.
ഈ പോസ്റ്റ് ചിരിപ്പിച്ചു.കമന്റുകളും.
ഞാൻ ഈ ദിവസവും കാത്തിരിക്കുകയായിരുന്നു. ഇന്നേ ഈ പഴങ്കഥയുടെ അർത്ഥസങ്കടപ്പൂവ് മുഴുവനായും വിരിഞ്ഞുള്ളൂ.
ഇനി മുതൽ കാണുക പോലും വേണ്ട. ഓർത്താൽ പോലും സങ്കടാവും....
Post a Comment