Friday, January 1, 2010

പ്രഭാതത്തിലാണ് പ്രസവ വേദന വരേണ്ടത്

ഞാൻ ഗർഭം ധരിച്ചത് ഒരു ജനുവരി മാസത്തിലായിരുന്നു.

വളരെ അസുഖകരമായ ഗർഭകാലമാണ് എനിക്കുണ്ടായിരുന്നത്. ഇതിനൊന്നും തുനിയരുതായിരുന്നുവെന്ന് അക്കാലത്ത് പലവട്ടം പശ്ചാത്തപിച്ചിട്ടുണ്ട്.

കാരണം അദ്ദേഹത്തിന് എന്റെ ഗർഭം തീരെ ആവശ്യമില്ലാത്തതായിരുന്നു; ‘നിന്റെ നിർബന്ധമാണിത്‘ എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചെറിയ കണ്ണുകൾ അനാവശ്യമായി തിളങ്ങി; അത് സ്നേഹത്തിന്റെ തിളക്കമായിരുന്നില്ല. ആ നിമിഷത്തിൽ എന്റെ കുഞ്ഞിന് അച്ഛനില്ലാതായി.

മടുപ്പിന്റെയും അസഹ്യതയുടേതുമായ ചുട്ട നോട്ടങ്ങളിൽ ഞാൻ എരിഞ്ഞു തീർന്നു.

ലജ്ജയില്ലായ്മ കൊണ്ട് മാത്രമാണ് ഞാൻ ആ കാലത്തെ അതിജീവിച്ചത്. ആണിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഏതൊരു പെണ്ണിനും ഈ നാണമില്ലായ്മയും, അഭിമാനക്കുറവുമെല്ലാം വളരെ സഹജമായ കുപ്പായങ്ങളാണെന്ന് അന്നെനിക്കറിഞ്ഞുകൂടായിരുന്നു. പിന്നീട് അതെന്റെ രണ്ടാം തൊലി പോലെയായിത്തീർന്നു. നിന്ദാപമാനങ്ങളും തിരസ്കാരങ്ങളും മർദ്ദനങ്ങളും എനിക്ക് ഒരു വിഷയമേയല്ലാതായി. പതിവുകൾ ആരേയും അലോസരപ്പെടുത്തുകയില്ലല്ലോ.

ഗർഭ കാലത്തെ അസ്വസ്ഥതകൾ എന്റെ വെറും ഭാവനയാണെന്ന് അദ്ദേഹം വിശ്വസിച്ചു, ഛർദ്ദിയും ഭക്ഷണത്തോടുള്ള വൈമുഖ്യവും ചില ഭക്ഷണങ്ങളോടുള്ള ആർത്തിയും എല്ലാം അദ്ദേഹത്തിന് വെറുപ്പു മാത്രമേ ഉണ്ടാക്കിയുള്ളൂ. അദ്ദേഹത്തിന് പരിചയമുള്ള സ്ത്രീകൾക്കൊന്നും ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ല. അവർ നല്ല നല്ല ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി ആർത്തിയോടെ ഭക്ഷിച്ചു, അവരുടെ ശരീരങ്ങൾ കൊഴുത്തു മിനുത്തു. അവരിൽ പ്രസവത്തിനു എത്രയോ മുൻപേ അമ്മത്തം ഒരു ദൈവാനുഗ്രഹമായി നിറഞ്ഞു തുളുമ്പാൻ തുടങ്ങി.

പൂർണ്ണമായ സ്ത്രീത്വമുള്ള സ്ത്രീകൾ എന്റെ അസ്വസ്ഥതകളെ വെറും തമാശയായി മാത്രമേ കാണുകയുള്ളൂ എന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. അവർക്കെല്ലാം അത് അത്രമേൽ സ്വാഭാവികമായ ഒരു കാര്യമാണെന്നും വയർ വലുതാകുമ്പോഴാണ് അവർ ഗർഭിണികളാണെന്നു തന്നെ അവരറിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അത്ര സൌഭാഗ്യവതികളായ സ്ത്രീകളെ ഓർമ്മിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

ഞാൻ മെലിഞ്ഞു വിളർത്തു. ഭക്ഷണം എന്നെ തെല്ലും മോഹിപ്പിച്ചില്ല. അമ്മത്തം എന്നിൽ പേരിനു പോലും തെളിഞ്ഞില്ല. എന്റെ ശരീരം ആഹാര ദാരിദ്ര്യത്താൽ വളർച്ചയെത്താത്ത ഒരിരുപതുകാരിയെപ്പോലിരുന്നു. എനിക്ക് കൂടെക്കൂടെ ശ്വാസം മുട്ടലുണ്ടായി, വീട്ട് ജോലികൾ പോലും ചെയ്യാനാകാതെ വിഷമിക്കേണ്ടി വന്നു. ആരോഗ്യവതിയായ ഒരു സ്ത്രീയുടെ പുരുഷനാകുന്നത് എത്ര വലിയ സൌഭാഗ്യമാണെന്ന് അദ്ദേഹം എന്നും എന്നോട് പറഞ്ഞു പോന്നു. ചിരിക്കുന്ന മട്ടിൽ ചുണ്ടുകൾ അകത്തി പല്ലുകൾ വെളിയിൽ കാണിക്കുവാൻ മാത്രമേ അപ്പോഴെനിക്ക് കഴിഞ്ഞിരുന്നുള്ളൂ. വീട്ടു ജോലികൾ ഭംഗിയായി ചെയ്യുന്നവരും ഗർഭിണികളും ഉദ്യോഗസ്ഥകളുമായ സ്ത്രീകളെ അദ്ദേഹം എല്ലായ്പോഴും എനിക്ക് ചൂണ്ടിക്കാണിച്ചു തന്നു.

ഞാൻ പ്രസവിക്കുന്ന കുഞ്ഞ് ബുദ്ധി കുറഞ്ഞും വളർച്ചയെത്താതെയും ജനിക്കുമെന്നും അത് ഒരു വലിയ കുരിശായിത്തീരുമെന്നും അങ്ങനെ സംഭവിക്കുന്നത് എന്റെ മാത്രം കുഴപ്പം കൊണ്ടായിരിക്കുമെന്നും അദ്ദേഹം എപ്പോഴും എനിക്ക് താക്കീതു നൽകി. ഗർഭം അലസിപ്പോകുന്നതായിരിക്കും അതിലും നല്ലതെന്ന് ഞാൻ കരഞ്ഞു കൊണ്ടിരുന്നു. എന്നാൽ ആ സമയവും കഴിഞ്ഞ് എന്റെ വയർ വലുതാകുകയും കുഞ്ഞ് വയറ്റിൽ മെല്ലെ മെല്ലെ ഇളകുവാൻ തുടങ്ങുകയും ചെയ്തു.

കുഞ്ഞിനെ ഓർത്ത് ഞാൻ താരാട്ടുകൾ പഠിക്കുകയോ കുട്ടിക്കുപ്പായങ്ങൾ തുന്നുകയോ ചെയ്തില്ല. പ്രസവത്തോടെ മരിക്കണമെന്നും ജനിക്കുന്നത് ഒരു ജീവനില്ലാത്ത കുഞ്ഞായിരിക്കണമെന്നും ഞാൻ ഉൽക്കടമായി ആഗ്രഹിച്ചു. 

ഒരു പാത്രത്തിൽ ഇരുന്നൂറ്റി എൺപതു കല്ലുകൾ ഞാൻ പെറുക്കി വെച്ചിരുന്നു.ഓരോ ദിവസവും ഒരു കല്ല് വീതം ഞാൻ ജനലിലൂടെ പുറത്തു കളഞ്ഞു. കല്ലുകളുടെ എണ്ണം കുറയുന്നത് കാണുമ്പോൾ മരണ ദിനം സമീപിക്കുകയാണെന്ന് കരുതി ഞാൻ ആശ്വസിച്ചു. 

പത്തു കല്ലുകൾ ബാക്കിയുണ്ടായിരുന്നപ്പോഴാണ് ഒരുച്ചയ്ക്ക് അസഹ്യമായ വേദനയും വിയർപ്പുമായി ഞാൻ പരവശപ്പെട്ട് പോയത്. ഞാൻ തനിച്ചായിരുന്നു. അയല്പക്കത്തെ അമ്മൂമ്മയെ കൂട്ടിനു വിളിച്ച് ഒരു ഓട്ടോ റിക്ഷയിൽ കയറി ഞാൻ ഡോക്ടറെ കാണാൻ പോയി. അങ്ങനെയാണ് കടിഞ്ഞൂൽ ഗർഭിണികൾക്കുണ്ടാവുന്ന ഫാൾസ് പെയിൻ എന്ന ശല്യത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്. തിരികെ വീട്ടിലേക്ക് വരുമ്പോൾ എനിക്ക് സത്യമായും വലിയ ലജ്ജയും അപമാനവും തോന്നിയിരുന്നു.

അദ്ദേഹത്തിനാകട്ടെ എന്നോടുള്ള മടുപ്പും അസഹ്യതയും വർദ്ധിപ്പിക്കാൻ മാത്രമേ ഈ സംഭവം ഉപകരിച്ചുള്ളൂ. ഇത്തരം തമാശകളൊന്നും ഇനി മേലിൽ ആവർത്തിക്കരുതെന്ന് കടുപ്പിച്ച സ്വരത്തിൽ പറഞ്ഞ് അദ്ദേഹം എന്നെയും ആ പ്രശ്നങ്ങളേയും തട്ടിമാറ്റി.

കല്ലുകളുടെ എണ്ണം രണ്ടായി കുറഞ്ഞ വേളയിലും, എനിക്കുണ്ടായ ഈറ്റു നോവ് ദഹനക്കേടിന്റെ വയറ്റു വേദനയായത് അങ്ങനെയാണ്. വിയർപ്പ് തുടച്ചാൽ മാറിക്കോളുമെന്നും അതിനു ഒരു തോർത്തുമുണ്ടിന്റെ മാത്രം ആവശ്യമേയുള്ളൂവെന്നും തിരിച്ചറിയാൻ കഴിഞ്ഞതും അപ്പോഴാണ്. നട്ടെല്ലിൽ ഇടി മിന്നുന്നുവെന്നതൊക്കെ വെറുമൊരു തോന്നലാണെന്നറിഞ്ഞതും ആ നേരത്താണ്. അതു കൊണ്ട് ഞാൻ വിറയ്ക്കുന്ന കാലുകൾ ഒതുക്കി, മടിയിലേക്കു ചാഞ്ഞ വയറിന്മേൽ കൈ വെച്ച്, വസ്ത്രത്തിൽ രക്തം പുരളാതെ ശ്രദ്ധിച്ച്, ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ വിയർത്തും കിതച്ചും അടക്കത്തോടെ ഇരുന്നു.

കാരണം അതൊരു കറുത്ത പാതി രാത്രിയായിരുന്നു. 

അത്താഴം കഴിച്ച്, ഒരു സിഗരറ്റും വലിച്ച് ഉറങ്ങേണ്ട നേരം.

നഗരത്തിലെ ഓട്ടോ റിക്ഷകളും ടാക്സികളും പോലും കണ്ണടച്ചുറങ്ങുന്ന വിശ്രമവേള.

അതു കൊണ്ട് പ്രഭാതമാകും വരെ ക്ഷമയോടെ കാത്തിരിക്കണം.

പ്രസവവേദനയെ ബോധ്യപ്പെടുത്താനുള്ള വരം ദൈവം എല്ലാവർക്കും കൊടുക്കാറില്ല. പകരം ക്ഷമയും അടക്കവും പഠിപ്പിക്കും. അത്തരം ഒരുപാട് കളി തമാശകൾ ദൈവം ഞാനുമായി പങ്കു വെച്ചിട്ടുണ്ട്.

27 comments:

Unknown said...

ഒരു സ്ത്രിയുടെ മനോവ്യാപാരത്തിലൂടെ അവളുടെ ചിന്തകളും വേദനകളും കഥാകൃത്ത് വരച്ചു കാട്ടുന്നു. മനോഹരം

sandhya said...

ഈശ്വരാ എന്നു നെഞ്ചില്‍ കൈ വച്ച് വേദനിച്ചുപോയി..സ്വയം കടന്നുപോയ വഴികളാണല്ലോ എന്നും..അഭിനന്ദനങ്ങള്‍..

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

ഇതിനു ഞാൻ ഒന്നും എഴുതുന്നില്ല എചുമൂട്ടീ‍ീ‍ീ‍ീ

dhanya said...

echumukutty, a kodichipatty can be frighteningly ferocious. Sometimes people forget that.

katha nannayi.

Anamika said...

katha kollaam

ethra aayittum aa "manushyane" "adeham" ennu vilikkandi varunnundallo...

Kashtam thanne

ശ്രീ said...

വായിച്ചപ്പോള്‍ രണ്ടാമത്തെ കമന്റിലെ പോലെ ഞാനും ഈശ്വരനെ വിളിച്ചു പോയി എന്നതാണ് സത്യം.

ഒരു സ്ത്രീയ്ക്കും ഈ അവസ്ഥ നേരിടേണ്ടി വരാതിരിയ്ക്കട്ടെ.

എറക്കാടൻ / Erakkadan said...

ആണായി ജനിച്ചത്‌ ഒരു വശം കൊണ്ട്‌ നന്നായെന്നു തോന്നുന്നു...ഹെന്റമ്മേ......മനസ്സു നൊന്തു പോയി

Unknown said...

വേദനിപ്പിച്ചു.

റോഷ്|RosH said...

അവതരണവും പ്രമേയവും നന്നായി...

നന്ദന said...

സ്ത്രീബുദ്ധിയും ദൈര്യവും മരവിപ്പിക്കുമ്പോൽ,
പുരുഷൻ അതിന്റെ മുകളിൽ കയറി നിർത്തം ചവിട്ടും
അടുത്ത പ്രസവത്തിലെങ്കിലും സുകമായിക്കട്ടെ!!!
നന്മകൽ നേരുന്നു.
നന്ദന

പട്ടേപ്പാടം റാംജി said...

ഒരു സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വേദനകളും വിഹ്വലതകളും ഒറ്റപ്പെടലുകളും മനോഹരമായി ചിത്രികരിച്ചു.

Echmukutty said...

അനൂപിന് സ്വാഗതം, ഇനിയും വന്ന് അഭിപ്രായം പറയുമല്ലോ.

സന്ധ്യക്ക് സ്വാഗതം, നന്ദി.

ജ്യോതി എഴുതേണ്ടല്ലോ, എനിക്കു
മനസ്സിലായി.

ഉരുക്ക് പറഞ്ഞത് ശരിയാണ്, നന്ദി.

സ്ത്രീ ജീവിതത്തിന്റെ പല ഗതികേടുകളിൽ ഒന്ന് മാത്രമാണു, അനാമിക ഇത്. സ്വാഗതം. ഇനിയും വരുമല്ലോ.

ശ്രീക്ക് നന്ദി, ഇനിയും വരുമല്ലൊ.

എറക്കാടന് സ്വാഗതവും നന്ദിയും അറിയിക്കുന്നു. വീണ്ടും വരുമല്ലോ.

രമണികയ്ക്കും സാംഷ്യ റോഷിനും സ്വാഗതവും നന്ദിയും പറയട്ടെ. ഇനിയും വന്ന് പ്രോത്സാഹിപ്പിക്കുമല്ലോ.

നന്ദന പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.ബുദ്ധിയേയും ധൈര്യത്തേയും എങ്ങനെ സജീവമാക്കാം എന്ന് സ്ത്രീകൾ തിരിച്ചറിഞ്ഞേ തീരു. ഇനിയും വന്ന് വായിക്കുമല്ലോ. സ്വാഗതവും നന്ദിയും അറിയിക്കട്ടെ.

പറ്റേപ്പാടം രാംജിക്ക് സ്വാഗതം. പ്രോത്സാഹനത്തിനു നന്ദി. ഇനിയും വരുമല്ലൊ.

Manoraj said...

suhrthe..

veruthe eswarane vilippikkalle.. ethu natanna karyamanengil thante bharthavu manushyan thanneyalle? soory vere onnum ente manasil thonniyilla.. vishamamayenkil mappu

Echmukutty said...

മനോരാജിന് സ്വാഗതവും നന്ദിയും അറിയിക്കുന്നു.

ദിയ കണ്ണന്‍ said...

ayyo!!

ചേച്ചിപ്പെണ്ണ്‍ said...

വായിച്ചപ്പോ എനിക്ക് എന്തോ മാധവിക്കുട്ടിയെ ഓര്‍മ്മ വന്നു ...
അവര്‍ എഴുതണ പോലെ ...
തുറന്ന ചോദ്യം വിഷമിപ്പിക്കില്ലല്ലോ ...
ഇത് സ്വന്തം അനുഭവം ആണോ അതോ മാധവിക്കുട്ടീടെ വല്ല നോവലിലേം ആണോ ...?

ചേച്ചിപ്പെണ്ണ്‍ said...

njan purake und ,,,
word kunthrandam eduth kalayo ....

മുകിൽ said...

Anubhavippichu.... manassine chuzhattiyeduthu tharunna ee oro adikalkkum nandi! Ennalum, Echmu, orupaadu neerunnu..

Echmukutty said...

ദിയയ്ക്ക് സ്വാഗതവും നന്ദിയും പറയട്ടെ.ഇനിയും വരുമല്ലൊ.
ചേച്ചിപ്പെണ്ണ് എന്നെ വന്ന് കണ്ടതിൽ സന്തോഷം. സ്വാഗതം. പുറകെ ഉണ്ടെന്നതിൽ ആഹ്ലാദം. മാധവിക്കുട്ടിയോട് എനിക്ക് വളരെ ആരാധനയുണ്ട് എങ്കിലും ഇവിടെ എഴുതിയത് എന്റെ സ്വന്തമാണ്, മറ്റാരുടേയുമല്ല. ഇനിയും വന്ന് വായിക്കുമല്ലോ.
സതിദേവിയ്ക്ക് നീറ്റലുണ്ടാക്കിയതിൽ വിഷമമുണ്ട്. ഇനിയും വരുമല്ലൊ.
അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്.....

ഗൗരിനാഥന്‍ said...

എച്ചുകുട്ടി, എകദേശം മൂന്ന് മാസം മുന്‍പാണ് ഈ പോസ്റ്റ് ഞാന്‍ വായിച്ചതെന്ന് തോന്നുന്നു..അന്ന് ഞാന്‍ ചര്‍ദ്ദിയുമായി കടുത്ത യുദ്ധത്തിലായിരുന്നു..കിടന്നകൊണ്ടാണ് ബ്ലോഗ്ഗുകള്‍ വായിക്കൂക,കമന്റുകളെഴുതാന്‍ ആരോഗ്യവും ഉണ്ടായിരുന്നില്ല..അന്നീ പോസ്റ്റ് എന്നെ ശരിക്കും കരയിച്ചു...ഭാഗ്യത്തിനു പാതിരാത്രിയിലും സമാധാനത്തോടെ ആശ്വസിപ്പിക്കൂന്ന ഒരാളിന്റെ കൂടെ, അമ്മ തരുന്നതിനെക്കാള്‍ കരുതല്‍ എനിക്ക് കിട്ടുന്നുണ്ടായിരുന്നു..എന്നിട്ടും ഈ പോസ്റ്റ് എത്ര ഉള്ളില്‍ കൊണ്ടെന്നോ..എത്ര ശക്തമാണ്‌ താങ്കളുടെ എഴുത്ത്..ഒരു സ്ത്രീക്കും ഈ പോസ്റ്റില്‍ പറഞ്ഞ പോലെ ഒരനുഭവം ഉണ്ടാകാതിരിക്കട്ടെ..

Echmukutty said...

ഹായ്, എവിടെപ്പോയിരുന്നു ഗൌരി നാഥൻ ഇതുവരെ? വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. ഞാൻ ഇടയ്ക്ക് ബ്ലോഗിൽ പോയി നോക്കാറുണ്ട്. പക്ഷെ, പോസ്റ്റൊന്നും കണ്ടില്ല.
ആരോഗ്യം മെച്ചപ്പെട്ടിരിയ്ക്കുമെന്ന് കരുതുന്നു.
അഭിനന്ദനത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി. ഇനിയും വരണേ.......

Raseena said...

ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നി. എനിക്കിത് താങ്ങാന്‍ കഴിയുന്ന അവസ്ഥയിലല്ല. ഇതെനിക്ക് എട്ടാമത്തെ മാസമാണ്. ദൈവമേ നന്ദി. എന്റെ ഓരോ 'ഹാവൂ' യും ആകാംക്ഷയോടെ കാണുന്ന ഒരു കൂട്ടുകാരനെ തന്നതിന്. കാരണം ഈ കഥ ഞാന്‍ മുന്പ് കേട്ടിട്ടുണ്ട്. എട്ടു പ്രസവിച്ചു നാല് മക്കളെ മാത്രം കിട്ടിയ എന്റെ ഒരു അപ്പച്ചിയില്‍ നിന്നും. പ്രസവ വേദന കൊണ്ട് കരഞ്ഞതിനു ശകാരിച്ച ഭര്‍ത്താവ് പതിച്ചിയെ വിളിക്കില്ലെന്നു കണ്ടപ്പോള്‍ അവര്‍ രാത്രിയില്‍ മകനെയും കൂട്ടി ഇറങ്ങി, അടുത്തുള്ള ആശുപത്രി വരാന്തയില്‍ എത്തിയപ്പോളെക്കും പ്രസവിച്ചു പോയ കഥ കേട്ട് ഞാന്‍ എത്ര ദിവസം മനസ് നീറി നടന്നെന്നറിയില്ല. കാലു തളര്‍ന്നു പൂര്‍ണ്ണമായും പരസഹായതാല്‍ ജീവിക്കുന്ന ആ മനുഷ്യനെ അവര്‍ ശ്രദ്ധയോടെ, ക്ഷമയോടെ പരിചരിക്കുന്നതു കാണുമ്പോള്‍ സത്യത്തില്‍ അത്ഭുതവും ബഹുമാനവും കൊണ്ട് ഞാന്‍ വല്ലതാവാരുണ്ട്...സ്ത്രീത്വം ഒരു വരം കൂടി ആണ്...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രസവവേദനയുടെ വേദനകൾ ഉൾക്കൊള്ളുന്നതിനേക്കാളൂം വേദനയുളവാക്കുന്നരീതിയിലാണ് ആ പ്രസവത്തിനുത്തരവാദിയായ പുരുഷന്റെ ആറ്റിട്യൂഡുകൾ വായനക്കാരിൽ കുത്തി തറക്കുന്നത്...
അനുഭവസ്ഥർക്ക് മാത്രം ചിത്രീകരിക്കുവാൻ പറ്റുന്ന അവസ്ഥകൾ...!
Well Done..ECHMUKUTTY.

ജിമ്മി ജോൺ said...

എച്ച്മുക്കുട്ടിയുടെ ഉലകത്തില്‍ ഇത് ആദ്യവരവ്... തുടക്കം തന്നെ ഇത്തിരി വേദന പകര്‍ന്നു... അനുഭവത്തിന്റെ മേമ്പോടിയുള്ളതുകൊണ്ടാവണം, വാക്കുകള്‍ക്ക് നല്ല തീവ്രത..

'ഗര്‍ഭകാലം' ഒരു നല്ല അച്ഛന്റെ 'ജനനത്തിനും' കാരണമാകണം, അല്ലേ?

ajith said...

വേദനയുടെ ഒരു വാങ്മയചിത്രം

Anonymous said...

What a beautiful account of the painful experience!Actually it pained me a lot on thinking about the cruel attitude of the so called husband when his better-half was in agony.Congratulations, Echmu!

Unknown said...

എച്മു ഏടത്തി....അങ്ങനെ വിളിക്കാനാ എനിക്ക് ഇഷ്ടം... എന്തെല്ലാം അനുഭവിച്ചു തീർത്തു ഈ ഒരു ജന്മത്തിൽ... കൈകൂപ്പുന്നു നമിക്കുന്നു... ഏടത്തി ഇനി എങ്കിലും ഈ വൈകിയ വേളയിൽ എങ്കിലും കുറച്ചു സ്വസ്ഥതയും സമാധാനവും നിറഞ്ഞ നാളുകൾ ഉണ്ടാവട്ടെ.....