Tuesday, May 18, 2010

മോരിന്റെ നാനാർത്ഥം

മോരിന്റെ പര്യായം വി.കെ.എൻ എഴുതി.

എനിക്ക് മോരിന്റെ നാനാർഥമേയുള്ളൂ.

അടുക്കളയിൽ പാത്യേമ്പുറത്ത് ഭരണി നിറച്ചും മോരിരിക്കുന്നു. വെളുത്ത പാൽ കാച്ചി പാകത്തിനു ആറിച്ച് വെളുത്ത തൈരു ഉറയൊഴിച്ച്, കടകോലു കൊണ്ട് കലക്കിയെടുക്കുന്ന വെളുത്ത നിറമുള്ള ഒരു ദ്രാവകം.

ദാഹിക്കുമ്പോൾ ജാതിയും മതവും നോക്കാതെ കുടിക്കാം.

മഞ്ഞപ്പൊടിയും ഇഞ്ചിയും കറിവേപ്പിലയുമിട്ട് കാച്ചിയാലും കാച്ചാതെ വെളുത്തിരുന്നാലും മോരിനൊരു ജാതിയുണ്ട്.

മോരൊരു പ്രതീകമാണ്.

മോരൊരു സത്യമാണ്.

മോരൊരു ധിക്കാരവുമാണ്.

മോരു കൂട്ടി ഊണവസാനിപ്പിക്കുന്നത് ഒരു രീതിയാണ്

പരിപ്പും മോരും കണ്ടാൽ കലി കയറും. മോരു ഭരണി വലിച്ചെറിയുമ്പോൾ അന്നം മുട്ടുന്ന തൊണ്ടക്കുഴിയിൽ മീനിന്റെ മുള്ളും കോഴിയുടെ എല്ലും കുടുങ്ങിക്കിടന്നു.

മത്സ്യവും കൂർമ്മവും വരാഹവുമെല്ലാം മനുഷ്യനു ഭുജിയ്ക്കാൻ ദൈവമായതത്രെ.

പകലന്തിയോളം രുചിയുടെ ദൈവങ്ങൾക്കായി ചുവന്ന മുളകരച്ച് നീറുന്ന വിരലുകളിൽ നിന്ന് കഞ്ഞിപ്പാത്രവും തട്ടി മാറ്റി, ചൂടുള്ള കഞ്ഞിക്കലം തലയ്ക്ക് മുകളിൽ കമിഴ്ത്തുമ്പോൾ അടുക്കളയിൽ നിന്ന് ഹോട്ടലിലേക്കുള്ള വഴി തെളിഞ്ഞില്ല. ഒമ്പതു പോയിട്ട് ഒരു വാതിൽ പോലും തുറന്നു വന്നില്ല.

എന്റെ സാ‍രിക്ക് പണമിരിയ്ക്കുന്ന പോക്കറ്റില്ലല്ലോ.

അതുകൊണ്ട് അഴുക്കെല്ലാം കഴുകിത്തുടച്ച് പിന്നെയും അടുക്കളയാക്കി..............

കഞ്ഞി വെച്ചു..............

മുള്ളനെ കറിവെച്ചു.............

ചായ ഉണ്ടാക്കി.............

പിന്നെ പിന്നെ ...........

മോരിന്റെ നാനാർത്ഥങ്ങളെ അടിച്ചു പുറത്താക്കി അടുക്കളയുടെ വാതിൽ വലിച്ചടച്ചു.

37 comments:

വരയും വരിയും : സിബു നൂറനാട് said...

സത്യം പറഞ്ഞാല്‍, മൊത്തത്തില്‍ അങ്ങോട്ട്‌...
മോര് കൂട്ടിയല്ലേ...ദഹിക്കതിരിക്കില്ല..

എന്‍.ബി.സുരേഷ് said...

മോരിന്റെ പേറ്റന്റ് എച്മുവിനിരിക്കട്ടെ. പിന്നെ ഒരു സംശയം പാലുകാച്ചി ഉറയൊഴിക്കുന്നത് തൈരല്ലല്ലോ മോരു തന്നെയല്ലെ. മോരിനല്ലേ പുളിയുള്ളൂ. ഉറയൊഴിക്കാന്‍ മോരില്ലാതെ വരുമ്പോള്‍
അമ്മ വാളന്‍‌പുളി പിഴിഞ്ഞ് ഉറയായി ഒഴിക്കുന്നത് ഓര്‍മ്മ വരുന്നു. മോരിനുമുണ്ടല്ലെ ഒരു ഫെമിനിസ്റ്റ് ലുക്ക്.
ഇതൊരു കവിതയാക്കാമായിരുന്നു.

Vayady said...

മോരിനെകുറിച്ച് വായിച്ചപ്പോള്‍ മോരുകൂട്ടി ഊണ്‌ കഴിച്ചതുപോലൊരു സുഖം! :)

അലി said...

കഞ്ഞി വെച്ചു..............

മുള്ളനെ കറിവെച്ചു.............

ചായ ഉണ്ടാക്കി.............

പിന്നെ പിന്നെ ...........

എന്തു സംഭവിച്ചു?

Wash'Allan JK | വഷളന്‍ ജേക്കെ said...

പശുവും ചത്തു മോരിലെ പുളിയും പോയി. അവര്‍ ഹോട്ടലുകളില്‍ എല്ലു കൂമ്പാരത്തിനരികെ ചിക്കന്‍ പ്രതീക്ഷിച്ച് ബകന്മാരായി ഇരിക്കുന്നു.
എച്മു അടുക്കള അടച്ചത് നന്നായി, ആര്‍ക്കും ഇപ്പൊ മോര് വേണ്ട.

jayanEvoor said...

ഞാനൊന്നു തപ്പിനോക്കട്ടെ, എന്റെ തൊണ്ടക്കുഴിയിൽ മീനിന്റെ മുള്ളും കോഴിയുടെ എല്ലും കുടുങ്ങിക്കിടന്നുണ്ടോ!

Anil cheleri kumaran said...

മോ രു ത രു മോ..

എറക്കാടൻ / Erakkadan said...

ചെനച്ച മാങ്ങാ ചതുരേന ചെത്തി
പുളിച്ച മോരിൽ മുളകുപ്പു ചേർത്ത്‌
അരച്ച തേങ്ങാ മുളകുപ്പു ചേർത്ത്‌-
ങടച്ചുവച്ചാൽ അമൃതിന്നു തുല്യം.

ആരോ എഴുതിയ അക്ഷരശ്ലോകവരികളാണ​‍്‌...അതിലിപ്പോൾ മേലെ പറഞ്ഞ മോരില്ലെങ്കിൽ എന്തിനു കൊള്ളാം

ശ്രീനാഥന്‍ said...

വല്ലഭയ്ക്ക് മോരുമായുധം. എച്ചുംകുട്ടിക്ക് ഊണിനെന്താ ഇന്ന്, കണ്ണ്യാങ്ങ്ണ്യോ,മോർണോ?

ശ്രീ said...

എന്താ ഇപ്പോ മോരിനെ പറ്റി ചിന്തിയ്ക്കാന്‍?

ഒരു കവിത പോലെ ഉണ്ട്...

ചേച്ചിപ്പെണ്ണ്‍ said...

മോരൊരു പ്രതീകമാണ്.

മോരൊരു സത്യമാണ്.

മോരൊരു ധിക്കാരവുമാണ്. ....
enikku novunnu ...
vallathe ...

ഉപാസന || Upasana said...

എന്തൊരു ഗ്യാസ്
:-)

കൂതറHashimܓ said...

എനിക്കൊന്നും മനസ്സിലായില്ലാ.. :(
മോര് എനികിഷ്ട്ടാണ്.. :)

Rare Rose said...

ആറ്റിക്കുറുക്കി പറഞ്ഞും,പറയാതെയും പോയതു കൊണ്ടാണോ ഇടയ്ക്കൊക്കെ ഉള്ളു തുളച്ചു മോരിലൂടെ ഈ പെണ്‍ നോട്ടങ്ങള്‍..

keraladasanunni said...

മഞ്ഞളും ജീരകവും ചേര്‍ത്ത് കാച്ചിയ മോര് ഏത് ദഹനക്കേടും മാറ്റും.

NITHYAN said...
This comment has been removed by the author.
NITHYAN said...

പകരം വെയ്ക്കാന്‍ വേറൊരു സാധനമില്ലാത്തതുകൊണ്ടാണ് മോരിന് പര്യായവും നാനാര്‍ത്ഥവുമൊന്നുമില്ലാതായിപ്പോയത്.

ഒഴാക്കന്‍. said...

പാല് കേടായി തൈരായി പിന്നെ മോരായി ദേ ഇപ്പൊ കവിതയും ആയി

Echmukutty said...

എല്ലാവർക്കും ഭക്ഷണം അത്യാവശ്യമാണ്, വ്യക്തിപരമായി അതൊരു ശീലവും കൂടിയാകുന്നു. ഭക്ഷണ ശീലങ്ങൾക്കും മനുഷ്യനെ വേദനിപ്പിയ്ക്കാനും അപമാനിയ്ക്കാനും സാധിയ്ക്കുന്നു.
ഭക്ഷണം ഒരു ഭാഗ്യമാണ്, സംതൃപ്തിയോടെ അതനുഭവിയ്ക്കാൻ തലേവര വേണം, പണം വേണം,രുചി വേണം, പിന്നെ ആരും അതു തട്ടിക്കളയുകയുമരുത്.
ഓരോ അരിമണിയിയിലും അതു കഴിയ്ക്കാനുള്ളവന്റെ നാമം കുറിയ്ക്കപ്പെട്ടിരിയ്ക്കുന്നുവെന്നല്ലേ?
ഭക്ഷണമില്ലാത്തതു കൊണ്ട് കഴിയ്ക്കാൻ പറ്റാത്തവരേയും ഭക്ഷണമുണ്ടാക്കിയിട്ടും കഴിയ്ക്കാൻ പറ്റാത്തവരേയും ഓർമ്മിച്ചുകൊണ്ട്........
വായിച്ച് അഭിപ്രായം പറയുകയും എന്നെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്ന എല്ലാ പ്രിയ സ്നേഹിതർക്കും നന്ദി.
ഇനിയും വന്ന് വായിയ്ക്കുമല്ലോ.

Anonymous said...

എന്താ വി.കെ.എന്‍ എഴുതിയ പര്യായം.'മോരൊരു പ്രതീകമാണ് ,മോരൊരു സത്യമാണ് ,മോരൊരു ധിക്കാരവുമാണ് 'എന്താ ഇതിന്റെ അര്‍ത്ഥം...എനിക്കു പിടികിട്ടുന്നില്ല...രണ്ടു പ്രാവശ്യം വായിച്ചു...

sm sadique said...

മോരെന്ന രുചിയെ മുന്നിൽ നടത്തി അടുക്കളയുടെ സങ്കടം
കരഞ്ഞ്തീർത്തതേ എറിഞ്ഞ് തീർത്തതേ...?
നല്ല എരിവും പുളിയുമുള്ള മോര്.

jyo.mds said...

മോര്കറി ഒരു സത്യമാണ്-മോര് കൂട്ടി കഴിച്ചാലുള്ള സുഖം മറ്റൊന്നിനില്ല.
നന്നായി

Unknown said...

പിന്നെ പിന്നെ ...........

മോരിന്റെ നാനാർത്ഥങ്ങളെ അടിച്ചു പുറത്താക്കി അടുക്കളയുടെ വാതിൽ വലിച്ചടച്ചു....


അടുക്കള ദു:ഖം ആണോ ?
അതോ മാറുന്ന മലയാളിയുടെ ഭക്ഷണ വൈകല്യത്തോടുള്ള അടങ്ങാത്ത അമര്‍ഷമോ ?

Anees Hassan said...

മോരാണുകെട്ടാ.,

Faisal Alimuth said...

ഇനിയോന്ന്‍ ഏമ്പക്കം വിടാം..!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അധികം മോര് കഴിക്കണ്ട, വയറിളകും...
(എച്മുവോട് ഉലകം- ഇതെന്തര് പേര്? ഇങ്ങനെ ഒരു ഉലകം ഉണ്ടോ?)

പട്ടേപ്പാടം റാംജി said...

എനിക്കൊരു പിടിയും കിട്ടിയില്ല.
പാലുകാച്ചി ഉറയോഴിക്കുന്നതൊക്കെ ശരിതന്നെ.
സംഗതി എന്താ.

ഹംസ said...

വെറും മോര് മാത്രം കൂട്ടി ഞാന്‍ കുറെ ചോറുണ്ണാറുണ്ട് .! മോര് എനിക്ക് നല്ല ഇഷ്ടവുമാണ്. ! പക്ഷെ ഇവിടെ എന്താ പറഞ്ഞത് എന്നു എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.!! ഞാന്‍ മോര് കൂട്ടി ചോറുണ്ട് വന്നു ഒന്നുകൂടി നോക്കട്ടെ പിടികിട്ടുമോ എന്ന്.!

മാണിക്യം said...

മോരൊരു പ്രതീകമാണ്.
സത്യമാണ്.ധിക്കാരവുമാണ്.
മോരു കൂട്ടി ഊണവസാനിപ്പിക്കുന്നത് ഒരു രീതിയാണ്
മോരുണ്ടെങ്കില്‍ അടുക്കളക്ക് ഒരു ഐശ്വര്യമാണ്.
വെയിലില്‍ നടന്ന് വന്നിട്ട് ഇഞ്ചിയും, പച്ചമുളകും, നാരകത്തിന്റെ ഇലയും, കറിവേപ്പിലയും
ഒക്കെ ഇട്ട് ഒരു മോരും‌വെള്ളം കുടിച്ചിട്ടുണ്ടോ ?
അതൊരു അനുഭവമാണ് !! :)


"എന്റെ സാ‍രിക്ക് പണമിരിയ്ക്കുന്ന പോക്കറ്റില്ലല്ലോ!." \
അപ്പോള്‍ അതാണ് കാര്യം !!

Sandhu Nizhal (സന്തു നിഴൽ) said...

മത്സ്യവും കൂർമ്മവും വരാഹവുമെല്ലാം മനുഷ്യനു ഭുജിയ്ക്കാൻ ദൈവമായതത്രെ.

പകലന്തിയോളം രുചിയുടെ ദൈവങ്ങൾക്കായി ചുവന്ന മുളകരച്ച് നീറുന്ന വിരലുകളിൽ നിന്ന്.................:):):)

Echmukutty said...

വാ‍യിച്ച് അഭിപ്രായം പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.
ഇനിയും വന്ന് വായിയ്ക്കുമല്ലോ.
ഭക്ഷണം കഴിയ്ക്കുവാനുള്ള മനുഷ്യന്റെ അവകാശത്തെപ്പറ്റിയും അതും നിഷേധിയ്ക്കുവാനുള്ള മനുഷ്യന്റെ ക്രൂരതയെപ്പറ്റിയും എഴുതുവാ‍നായിരുന്നു ഞാൻ ശ്രമിച്ചത്.
എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്.........

കുഞ്ഞൂസ് (Kunjuss) said...

മോരു കൂട്ടി ഉണ്ടാലേ തൃപ്തിയാവൂ .... എന്നാല്‍, അതിനും സാരിക്ക് പണം ഇടാനുള്ള പോക്കറ്റ് ഉണ്ടായിരിക്കണം ല്ലേ...?

പൊറാടത്ത് said...

MaaNikyaamma vazhi aadyamaayiTTaa iviTe. mOrooTTi uNTa pOlaththe oru sukham...

iniyum varaam....

(Sorry 4 manglish)

മുകിൽ said...

“മോരു ഭരണി വലിച്ചെറിയുമ്പോൾ അന്നം മുട്ടുന്ന തൊണ്ടക്കുഴിയിൽ മീനിന്റെ മുള്ളും കോഴിയുടെ എല്ലും കുടുങ്ങിക്കിടന്നു..”

“പിന്നെ.. പിന്നെ.. മോരിന്റെ നാനാർത്ഥങ്ങളെ അടിച്ചു പുറത്താക്കി അടുക്കളയുടെ വാതിൽ വലിച്ചടച്ചു.“.. ഒരുപാടു കൊണ്ടു.. നീറുന്നു..

ഭാനു കളരിക്കല്‍ said...

ഭക്ഷണം കഴിയ്ക്കുവാനുള്ള മനുഷ്യന്റെ അവകാശത്തെപ്പറ്റിയും അതും നിഷേധിയ്ക്കുവാനുള്ള മനുഷ്യന്റെ ക്രൂരതയെപ്പറ്റിയും എഴുതുവാ‍നായിരുന്നു ഞാൻ ശ്രമിച്ചത്.

ee oru anubhavam enikku vayanayil kittiyillatto. ente kuttamavaam. bhakshanam basically ariyanallo. moru ruchiyanu. arhayathu extra. vgil ninnum nonvegilekku marunnathinte arizam pole thonni. enkilum ezhuththinte zakthi angeekarikkathe vayya.

നനവ് said...

ഹായ് ,മോര്...എനിക്ക് പലപ്പോഴും രക്ഷകനാണ്...കറിവേപ്പും ഇഞ്ചിയും മല്ലിച്ചപ്പും കാന്താരിയും മഞ്ഞളുമിട്ട് കാച്ചിയിട്ടോ മഞ്ഞൾ ചേർക്കാതെ കാച്ചാതെയോ മോരു കൊടുത്താൽ മതി മറ്റൊരു കറിയുമാക്കാൻ പറ്റിയില്ലെഞിൽ എന്റെ ഭർത്താവിന്...

ajith said...

ഇത്തിരി മോരുംകൂടിയുണ്ടായിരുന്നെങ്കില്‍ അല്പം കൂടി ഉണ്ണാമായിരുന്നു