അല്ലാന്റെ
നയിസ് ചേച്ച്യേ ... ങ്ങനെ അടി കൊള്ളാന്‍ ഇനി പറ്റ്ല്യാന്ന് വെച്ചു..
ആര് ?
ഉണ്ണി.. ഈ ഉണ്ണിയന്നെ ..
ങാഹാ! ആരാ ഉണ്ണിയെ അടിക്കണത്? അമ്മ്യോ അച്ഛനോ?
ഉം.. അത് പിന്നെ അമ്മ്യാ .. .
അച്ഛന്
അടിക്കില്ല ല്ലേ? വഴക്കു പറയോ ?
ഊഹും. അച്ഛനു ജോലിത്തെരക്കാ ... എപ്പഴും ആപ്പീസിലാ
അച്ഛന്.
വീട്ടില്‍ ഉണ്ണി
മാത്രേ ഉള്ളൂ?
അല്ലല്ല, ചേട്ടനും
ചേച്ചീണ്ട്...
അവരു മോന്റെ സ്കൂളിലാണോ പഠിയ്ക്കുന്നത്?
കയിഞ്ഞ കൊല്ലം വരെ... ഇപ്പോ, കോളേജിലാ പഠിക്കണത്..
അപ്പോ അവര്‍ക്കൊന്നും അടി കിട്ട് ല്യാ ല്ലേ ?
ഉണ്ണിക്കു മാത്രേ കിട്ടൂ.. ല്ലേ.
ചേച്ചിക്ക് അത്ര കിട്ട്ല്യാ ... ചേട്ടന് നല്ല ചുട്ട പെട കിട്ടും.
എന്തിനാ
പെട കിട്ടാറ്?
മാര്‍ക്ക് കൊറഞ്ഞ് ട്ട്... പിന്നെ അമ്മുവാന്റീടെ
മോളോട് വര്‍ത്തമാനം പറഞ്ഞേനു...
അമ്പലത്തീ പോവാത്തേന് ... ങ്ങനെ ഓരോന്നിനൊക്കെ
ചേട്ടനു ചുട്ട പെട കിട്ടും. ബെല്റ്റോണ്ടും ഹാംഗറോണ്ടും ഒക്കെ നല്ല ചുളൂചുളാന്ന് പെട കിട്ടും..അതാ ങ്ങനെ അടി കൊള്ളാമ്പറ്റ്ല്യാന്ന് ഉണ്ണി നിശ്ചേയ്ചത്. ചേട്ടന് അടി കിട്ട്യാലിങ്ങനെ അട്ട പോലെ ചുരുണ്ടിരുന്ന്
കരയ്യേ ഉള്ളൂ.. ഉണ്ണിക്കങ്ങനെയാവാന് വയ്യാന്നേയ്..
അപ്പോ ഒക്കെ
കല്പിച്ചു കൂട്ടി ചെയ്തതാ ല്ലേ...
അത് ... ഇത്ര കൊഴപ്പാവുംന്ന് ഉണ്ണി വിചാരിച്ചില്ല...
നയിസ് ചേച്ചീ..
എങ്ങന്യാ
ഇതൊക്കെ സാധിച്ചേ ഉണ്ണീ..
കാലത്ത് കാപ്പീം പലാരോം കഴിച്ച്ട്ട് ....
എന്തായിരുന്നു പലഹാരം ഉണ്ണ്യേ?
നെയ്യൊഴിച്ച്
മൊരിച്ച അമ്മ്യാരു ദോശേം ഒട്ടും എരിവില്ലാത്ത ചമ്മന്തീം.. ഉണ്ണി നാലു ദോശ തിന്നു. രണ്ടെണ്ണം
ചമ്മന്തി കൂട്ടീ.. പിന്നെ രണ്ടെണ്ണം ശര്‍ക്കര
ചീവീത് കൂട്ടി..
എന്നിട്ട്..
മുറ്റത്തേക്ക് വന്നപ്പോ അമ്മേടെ ഡാലിഹ പൂവ് ല്യേ അത്
, അമ്മ
ഓണത്തിനു കാച്ചണ വല്യൊരു പപ്പടം പൊലെ ങ്ങനെ ... പൂത്തിട്ട് ... ങ്ങനെ നില്ക്കാ.. ആ ചോന്ന പൂവില്‍ വല്യോരു പൂമ്പാറ്റേം.. ഉണ്ണി പൂമ്പാറ്റേടെ പിന്നാലെ പോവായിരുന്നു... ങ്ങനെ..
പമ്മിപമ്മിപ്പതുങ്ങീട്ട്... അപ്പോഴാ
അമ്മ ഉണ്ണ്യേ പഠിക്ക്... പഠിക്ക്.. ഹോംവര്‍ക്ക്... ചെയ്യ്...
ചെയ്യടാന്ന് പറഞ്ഞ് പിന്നാലെ.. ഒരു ഭംഗീള്ള കാഴ്ച കണ്ടാ നോക്കി നില്ക്ക്ല്ല്യേ ..
ഉണ്ണി ങ്ങനെ നിന്നു... അപ്പോത്തൊടങ്ങീലോ
അമ്മ വഴക്ക്.. പറഞ്ഞാ അപ്പോ
കേട്ടിട്ടില്ലെങ്കി അമ്മയ്ക്ക് കലി
വരും.. പിന്നെ അമ്മേ വെലല്യാ...അമ്മോട് സ്നേഹല്യാ... അമ്മായീടേം ചെറിയമ്മടേം പോലെ ആപ്പീസ് ജോലിക്കൊന്നും അമ്മ പോവാത്തോണ്ട് അമ്മേ പുശ്നാണെന്ന് ഒക്കെ പറഞ്ഞ് വഴക്കങ്ങട് തൊടങ്ങും..
കൂട്ടത്തില്‍ വടീട്ത്ത് ച്ഛ്ലും പ്ലും ന്ന് അടിയോടടി.. പഠിക്കടാ... പഠിക്കടാ.. ന്നാലേ
വല്‍ താമ്പോ നല്ല ജോലി കിട്ട് ള്ളൂന്ന് പറഞ്ഞ്....
ഉണ്ണിയ്ക്ക് നല്ലോണം വേദനിച്ചോ...
അത് പ്പോ
അടിക്കുമ്പോ വേദനിക്കൂലോ ... അതിനല്ലേ അടിക്കണ്... ഉണ്ണി ഇപ്പോ
ഹോംവര്‍ക്ക് ചെയ്യുന്ന്
സമാധാനിച്ചാ മതീല്ലേ അമ്മയ്ക്ക്..
അല്ലാണ്ടിങ്ങനെ അടിക്കണോ... ചെലപ്പോ
അച്ഛനോടോ അച്ഛമ്മ്യോടോ
പെണങ്ങീട്ട്ണ്ടാവും അമ്മ
കാലത്ത്... അപ്പ്ഴൊക്ക്യാ അമ്മ
അടിക്കണേന്നാ ചേട്ടന് പറയണത്...
ഉം.. ന്ന്ട്ട്.
അപ്പഴാ ഉണ്ണീ
ഒറ്റ ഓട്ടത്തിനു പടി കടന്ന്
പോയേ... പടി കടന്ന് പോയപ്പോ അമ്മേം
റോഡിലിക്ക് എറങ്ങി വന്ന് വടി ങ്ങനെ
പൊക്കിക്കാട്ടിട്ട് ‘ ഇങ്ങട്ട് വാടാ... വന്ന്ട്ട് വേണം പറഞ്ഞാ കേക്കാത്ത നിന്നെ തല്ലിക്കൊല്ലാന്‍ ‘എന്നൊക്കെ വിളിച്ച് പറ്ഞ്ഞു..
അതൊക്കെ അമ്മ വെറുതേ പേടിപ്പിക്കാന്‍ പറയണതല്ലേന്റെ ഉണ്ണീ..
എന്നാലും ങ്ങന്യൊക്കെ പറയാമ്പാടുണ്ടോ? തല്ലിക്കൊല്ലുന്നൊക്കെ... കൊല്ലേ ... ഈ ഉണ്ണ്യേ കൊല്ലേ.. പിന്നെങ്ങ്ന്യാ
ഉണ്ണിക്കുട്ടാന്നൊക്കെ വിളിക്ക്യാ... മടീലിരുത്തി കൊഞ്ചിക്ക്യാ... ദേഷ്യം വന്നാ
കണ്ണ് കാണാണ്ടാവരുത്... അമ്മ്യായാലും അച്ഛ്നായാലും...
പിന്നെ ഉണ്ണി
എന്താ ചെയ്തേ ?
റോഡീക്കൂടി വന്ന് ജോണി ഡോക്ടറ്ടെ ക്ലിനിക്കിന്റെവിടുന്ന് മതിലുമ്മേ കേറി ... ആ പവിഴമല്ലീടെ കൊമ്പിലു പിടിച്ച് വീട്ടില്ത്തെ മതിലുമ്മേ ഒരു കാല് ചവിട്ടി
മറ്റേ കാലു തൊളസിത്തറേമ്മെ വെച്ച് പറമ്പില്‍ ക്ക് എറങ്ങി... ന്ന്ട്ട് തൊളസി തൊട്ട്
തൊഴ് തു... തറേമ്മേ ചവ്ട്ടീതല്ലേ? തൊഴ്തില്ലെങ്കി പാവം കിട്ടും... ന്ന്ട്ട് മിണ്ടാണ്ട് കോണി കേറി ചെറ്യേ
ജനലീക്കൂടി മച്ചുമ്പറത്ത് ചെന്ന് ആ പഴേ കട്ട് ലിന്റെ അടീല് കെടന്നു. അവടെ പഴേ
പാത്രോം കടലാസ്സും തുണീം
ചേട്ടന്റേം ചേച്ചീടേം പഴേ ബുക്കും
കൊറേ കെടക്ക്ണ്ട്.. ആ പൊടീലാ കെട്ന്നു...
എല്ലാരും
ഉണ്ണ്യേ അന്വേഷിച്ച് നടന്ന് പരോശായി ല്ലേ....
ഉണ്ണ്യൊക്കെ
കേക്ക്ണ്ടായിര്ന്ന്.. ഉണ്ണീ... ഉണ്ണീ... മുത്തേ ചക്കരേ ... ന്നൊക്കെ എല്ലാരും ഒറക്കൊറക്കെ വിളിക്ക്ണത്.. കൊല്ലുന്ന് പറഞ്ഞ് ല്ല്യേ ...
അമ്മ ഉണ്ണ്യേ കാണാണ്ട്
ഒന്ന് പേടിക്കട്ടെ ... കരഞ്ഞോണ്ട് വിളിക്ക്ട്ടെ.. ഉണ്ണീ ... അമ്മേടേ ചക്കരേ... അമ്മേടേ മുത്തേന്നൊക്കെ...നി തല്ല് ല്ല്യാ ന്നൊക്കെ സ്നേഹത്തില്‍
പറേട്ടെ... അതുവരെ
മിണ്ടാണ്ട് അവ് ടെ കെടക്കാന്ന്
വെച്ചു.. അപ്പോ...ങ്ങ്ട് ഒറങ്ങിപ്പോയി...
കാലത്ത് ണീറ്റതാണേയ്... അമ്പല്‍ ത്ത് ല്‍ പോവാന്‍..
പിന്നെ അടി കിട്ടീപ്പോ.... കൊറെ കരഞ്ഞില്ല്യേ... ഒക്കെയായ്ട്ട് അങ്ങ്ട് ഒറങ്ങിപ്പോയ്....
അതാല്ലേ... കൊഴപ്പായത്...
ഉണ്ണ്യേ കാണാണ്ട്.. അമ്മ ബോധംകെട്ട് വീഴുന്നും ആശൂത്രീല് കൊണ്ട് വരണ്ടി വരുന്നും ഗുള്ക്കൊസ്
കുത്തണ്ടി വരുന്നൊന്നും ഉണ്ണി
വിചാരിച്ചില്ല്യാ...സത്യായിട്ടും വിചാരിച്ചില്ല്യാ... ഗുര് വായൂരപ്പ്നാണ്
സത്യം.. ന്റെ അമ്മയ്ക്ക്
സൂക്കടൊക്കെ വേം മാറ്യാ മത്യായിരുന്ന്... ഇപ്പോ മാറ്ല്ലേ
നയിസ് ചേച്ചീ... ന്റെ അമ്മയ്ക്ക്
ഇപ്പോ മാറ് ല്ല്യേ ...
21 comments:
ഒരു നഴ് സ് ചേച്ചിയും ഒരു ഉണ്ണിയും ഒരു ആശുപത്രിയില്‍.. വര്‍ത്തമാനം പറഞ്ഞിരുന്നപ്പോള്‍...
ഈ ഉണ്ണീടെ ഒരു കാര്യം..............
ആശംസകൾ.
ഒരു പാവം ഉണ്ണിക്കുട്ടൻ ...
ഉണ്ണിക്കുട്ടന് അല്ലാണ്ട്പ്പോ ന്താ ചെയ്യാ. ഇത്ര്യൊക്കെ പുകിലാവുംന്ന് കര്ത്യോ...
ഉണ്ണികൾക്കും പറയാനുണ്ടാകും കുറെ കഥകൾ അല്ലേ?
ഉണ്ണീടെ കുസൃതി. ഈ അമ്മമാരുടെ ഭയവും വെപ്രാളവും.
ഒരു കുട്ടിക്കഥ... അല്ലേ? കുറുമ്പൻ ഉണ്ണി...
അമ്മമാർക്കു൦ ഉണ്ണികൾക്കു൦ ഒഴിവാക്കാനാവാത്ത ര൦ഗ൦.
ഉണ്ണിക്കഥയാണേലും ചില സാമൂഹിക വിഷയങ്ങളിലേക്ക് ഈ കഥ വിരല്‍ ചൂണ്ടുന്നു.നിസ്സാര കാര്യത്തിന് പോലും നാടുവിട്ടു പോവുന്ന കുട്ടികളെ കുറിച്ചുള്ള ഒരു ടോക്ക് ഷോ കണ്ടിരുന്നു ഈ അടുത്ത്. അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും പറഞ്ഞത് അച്ഛന് അമ്മമാരെ പേടിച്ചാണ് നാട് വിട്ടു പോയത് എന്നായിരുന്നു. നല്ല കഥ.
അഛന് വഴക്കു പറയാൻ അവകാശം ണ്ടേഛാ.. ഉണ്ണിക്ക് പുറപ്പെട്ടു പോകാനോ പത്തായത്തിനകത്ത് ഒളിച്ചിരിക്കാനും ക്കേ അവകാശോണ്ട്..!
വര്‍ത്തമാനം കഥ
ഉണ്ണികളോടു കളിച്ചാല്‍ ഇങ്ങനീരിക്കും
ഈ ഉണ്ണിക്കുട്ടനെ വളരെ ഇഷ്ടമായി..
ചേച്ചി അതേപോലെ എഴുതിയിട്ടുണ്ട്...
നല്ല രസണ്ട്... :)
ഉണ്ണിക്കുട്ടനെ ഇഷ്ടപ്പെട്ട എല്ലാവര്ക്കും നന്ദി... സ്നേഹം.
സത്യായ്ട്ടും ഇത്രേം കൊഴ്പ്പാവൂന്ന് ഉണ്ണി കര്തീല്യ....
ആശംസകള്‍
നല്ലൊരു കുട്ടിക്കഥ ... ഒരു ദുഃഖകരമായ ക്ളൈമാക്സ് ആണ് പ്രതീക്ഷിച്ചത് ...
അത് അങ്ങനെ ആവാഞ്ഞതിൽ ഒരു സന്തോഷം ... :)
കഥയിലായാലും ജീവിതത്തിലായാലും സന്തോഷകരമായ അവസാനം ആണ് വായിക്കാനും കാണാനും എനിക്കിഷ്ടം ..
കഥ നന്നായി .. ആശംസകൾ !!!
ഒരു സന്തോഷക്കിന്നാരം...!
ഉണ്ണിയുടെ അമ്മേടെ ബോധക്കേട് മാറീരിക്കും അല്ലെ.. ഒരു കുഞ്ഞു ആകുലത വലിയൊരു എഴുത്തുകാരി പകര്‍ത്തിയത് നന്നായിരിക്കുണൂ
കഥ നന്നായി ..പാവം ഉണ്ണിക്കുട്ടൻ......
ആശംസകൾ !!!
Nannaayi ezhuthi.....
Post a Comment