ടി വി ചാനലുകൾ ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും ഡല്ഹി അക്രമം സംപ്രേഷണം ചെയ്തതിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നു...
കാലൊച്ച അടുത്തെത്തുന്നത് കേൾക്കാമോ?..
തമിഴ് ബ്രാഹ്മണരുടെ താലി നൊയമ്പ്..
'ഉര്ഹാത വെണ്ണയും ഓരടയും നാൻ നോറ്റേൻ
ഒര്ക്കാലും എൻകണവൻ പിരിയാമൽ ഇരുക്കവേണം'
എന്ന പ്രാർഥന...
ഉപവാസം.. ചന്ദ്രന് നിവേദ്യം..
കഴുത്തിൽ പുതിയ മഞ്ഞൾച്ചരട്, തുളസിത്തറയിലെ തുളസിക്കും ദേവിവിഗ്രഹത്തിനും മഞ്ഞൾച്ചരട്...
അമ്മീമ്മയ്ക്കൊപ്പം ആഘോഷിച്ചു പോന്ന സാവിത്രീ വ്രതം..
ഞങ്ങളുടെ സ്വന്തം ജീവിതത്തിൽ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള വാചകം 'ഈ കാലവും കടന്നുപോകും' എന്നതാണ്. 'ഇന്തകാലവും തള്ളും' എന്നാണ്..
അത് ഞങ്ങൾ എല്ലാവരുടേയും പ്രിയപ്പെട്ട വാചകമായിരുന്നു. ജീവിതത്തിലെ ഓരോ സമരവും അങ്ങനെയാണ് ഇഞ്ചിഞ്ചായി മുന്നോട്ടു നീക്കിയത്..
ഈ കൊറോണക്കാലവും കടന്നുപോകും...
ബേക്കറിയിൽ സാനിറ്റൈസർ വെച്ചിട്ടുണ്ട്. മെഡിക്കൽ ഷോപ്പിൽ വെച്ചിട്ടില്ല. തീർന്നു പോയി എന്നു പറഞ്ഞു.
പഴവും പച്ചക്കറികളും തരുന്നവർ തുപ്പൽ തൊട്ടാണ് പത്രക്കടലാസ് ഒറ്റഷീറ്റായി വേർതിരിക്കുന്നത്. അവർ കൊറോണയെ അറിയാത്തതു പോലെ പെരുമാറി..
ചെറുകിട വർക് ഷോപ്പുടമ ഇതടച്ചിട്ടാൽ എങ്ങനെ കഴിയുമെന്നാവലാതിപ്പെട്ടു.
വീട്ടിൽ കഴിയുമ്പോഴും എല്ലാം ഭംഗിയായി നടക്കുമെന്ന് ഉറപ്പുള്ളവർ ഈ ദുരിതവും കടന്നു പോകുമായിരിക്കും..
അല്ലാത്തവർ..
അവർക്ക് ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്താൻ..
സർക്കാരിനൊപ്പം തന്നെ നില്ക്കണം.. എല്ലാവരും തന്നെ..
കൊറോണയെ തോല്പിക്കണം.
No comments:
Post a Comment